Contents
Displaying 11-20 of 24912 results.
Content:
62
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചു: എപ്പിസ്കോപ്പല്‍ സഭകൾ ദൈവ വചനത്തിൽ നിന്നും അകലുന്നു.
Content: സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതമാക്കിയതിനു തൊട്ടു പിന്നാലെ അമേരിക്കന്‍ എപ്പിസ്കോപ്പല്‍ സഭ അത് അംഗീകരിച്ചു. ഈ സഭയുടെ കീഴിലുള്ള എല്ലാ വൈദികര്‍ക്കും സ്വവര്‍ഗ്ഗ വിവാഹം ആശിര്‍വദിക്കാനായി സഭയുടെ നിയമം ഭേദഗതി ചെയ്തു. സഭയുടെ പൊതുയോഗത്തില്‍ ബഹുഭൂരിപക്ഷവും(മൃഗീയ ഭൂരിപക്ഷം) കാനോനിക നിയമം ഭേദഗതി ഭേദഗി ചെയ്യുവാന്‍ അനുകൂലിച്ചും മെത്രാന്‍മാരുടെ യോഗത്തില്‍ 26-ന് എതിരെ 129 വോട്ടു നേടിയാണ് നിയം അംഗീകരിച്ചത്. പലര്‍ക്കും എതിര്‍പ്പുണ്ടെങ്കിലും നിയമം വഴി അവര്‍ക്ക് വിവാഹം ആശീര്‍വദിക്കേണ്ടി വരും. കാനോനിക നിയമത്തില്‍ വിവാഹത്തില്‍ സ്ത്രീയും പുരുഷനും അല്ലെങ്കില്‍ ഭാര്യവും ഭര്‍ത്താവും എന്നാണ് നിര്‍വചനം. എന്നാല്‍ ഇപ്പോള്‍ അത് ലിംഗ നിര്‍വീര്യം ചെയ്ത് ജോഡികൽ (couple) തമ്മില്‍ എന്നാക്കി. ഇംഗ്ലണ്ടിലെ ആഗ്ലിക്കല്‍ മെത്രാന്‍മാര്‍ ഇത് മുന്നില്‍ കണ്ട്, നിര്‍ബ്ബന്ധിതരാക്കപെടാതിരിക്കാന്‍ പാര്‍ലമെന്‍റില്‍ നിന്ന് നേരിട്ട് സംരക്ഷണം വാങ്ങിയിട്ടുണ്ട്. അതേസമയം കത്തോലിക്കാ സഭയുടെ സ്വവര്‍ഗ്ഗ വിവാഹത്തിനെതിരായ ശക്തമായ നിലപാടുകൾ എന്നും ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
Image: /content_image/News/News-2015-07-06-18:17:57.jpg
Keywords:

63
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗവിവാഹം, കോടതിക്കു തെറ്റു പറ്റി: അമേരിക്കൻ മെത്രാന്‍മാർ.
Content: വിവാഹത്തെപറ്റിയുള്ള തെറ്റായ അറിവ് അമേരിക്കയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു എന്ന് ജൂണ്‍ 26-ന് സ്വവര്‍ഗ്ഗവിവാഹം അംഗീകരിച്ച കോടതി വിധിയോട് പ്രതികരിച്ചുകൊണ്ട് മതസ്വാതന്ത്ര്യ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ലോറി, മെത്രാന്‍ ഉപ സംഘത്തിലെ മറ്റു രണ്ടും മെത്രാന്‍മാരോടു ചേര്‍ന്നു പറഞ്ഞു. ആര്‍ച്ചുബിഷപ്പ് നിമോതി പി.ബ്രേഗ്ലിയോ കോടതിക്കു വലിയ തെറ്റു പറ്റിയെന്നും വിവാഹത്തിന്‍റെ അവസ്ഥ ഒരിക്കലും മാറ്റപ്പെടാത്തതാണെന്നും പ്രഖ്യാപിച്ചു. സ്വവർഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികളെ സഭ എക്കാലവും ആദരവോടും സഹാനുഭൂതിയോടും പരിഗണനയോടും കൂടി സ്വീകരിക്കുന്നു. എന്നാൽ വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള യോജിപ്പാണെന്നും വിവാഹത്തിനുപുറമെയുള്ള ലൈംഗിക ബന്ധങ്ങള്‍ പാപമാണെന്നും സഭ പഠിപ്പിക്കുന്നു. ക്രിസ്തുവിനെ പിന്‍തുടര്‍ന്നുകൊണ്ട് മാര്‍പ്പാപ്പയോട് ഐക്യപ്പെട്ട് സഭയുടെ പഠനത്തില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധിയിലുടെ വന്ന ഈ തെറ്റായ അറിവ് യുവ തലമുറയിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയും മെത്രാന്‍മാര്‍ അറിയിച്ചു. അമേരിക്കയില്‍ ഭൂരിപക്ഷം കത്തോലിക്കരും സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കുന്നുവെന്ന സര്‍വെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ സത്യത്തിലധിഷ്ഠിതമായാണ് സഭയുടെ പഠനങ്ങള്‍, ഭൂരിപക്ഷാഭിപ്രായം നോക്കിയല്ല എന്നും. സഭ എക്കാലവും സുവിശേഷാധിഷ്ഠിതമായിരിക്കും എന്നും അവര്‍ പ്രഖ്യാപിച്ചു.
Image: /content_image/News/News-2015-07-06-18:18:58.jpg

64
Category: 20
Sub Category:
Heading: ആദ്യ വെള്ളിയാഴ്ചകളിലെ തിരുഹൃദയ ഭക്തിയുടെ പ്രാധാന്യം.
Content: 1673 നും 1675 നും മദ്ധ്യേ ഫ്രാന്‍സിലെ Paray-le-Monialലെ വിസിറ്റേഷന്‍ കോണ്‍വെന്‍റിലെ വിശുദ്ധ മാര്‍ഗരറ്റ് മേരിയ്ക്കു നമ്മുടെ കര്‍ത്താവിന്‍റെ തിരുഹൃദയ ദര്‍ശന പരമ്പരയുണ്ടായി. അടിക്കടി നിരസിക്കപ്പെട്ട തന്‍റെ മാനവരാശിയോടുള്ള ഹൃദയ സ്നേഹത്തെ പ്രതികരിച്ചായിരുന്നു ദര്‍ശനങ്ങള്‍. ഈ തിരുഹൃദയത്താല്‍ സഹിച്ച നിരവധിയായ പാപങ്ങള്‍ക്കും കുറ്റങ്ങള്‍ക്കും പ്രായശ്ചിത്തവും പരിഹാരവുമായി ഈ ഭക്തി തിരുസഭ മുഴുവനും പ്രചരിപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ചുരുങ്ങിയ സമയംകൊണ്ടുതന്നെ വിശുദ്ധ മാര്‍ഗരറ്റ് ഈ തിരുഹൃദയ ഭക്തിയുടെ ഗുണഫലങ്ങള്‍ മനസ്സിലാക്കി അവള്‍ ഇങ്ങനെ എഴുതി :- "ആത്മീയജീവിതത്തില്‍ ഈ ഭക്തിയുടെ രീതിക്ക് സമാനമായി ധ്രുതഗതിയില്‍ ആത്മാക്കളെ പരിശുദ്ധമാക്കുക വഴി ആത്മീയ ജീവിതത്തിന്‍റെ യഥാര്‍ത്ഥ മാധുര്യമാസ്വദിക്കാന്‍ വേറൊരു രീതിയുമില്ല. ഏതൊരു അല്പവിശ്വാസിയും തന്‍റെ രക്ഷകനോടുള്ള സ്നേഹം തുലോം തുച്ഛമാണെങ്കില്‍ പോലും കര്‍ത്താവായ യേശുവിനും ഈ ഭക്തി മാര്‍ഗ്ഗം എത്ര സര്‍വ്വസമ്മതമാണെന്ന് അറിയുന്നുവെങ്കില്‍ ഇത് തുടരുക തന്നെ ചെയ്യും. എനിക്ക് ദൈവമല്ലാതെ മറ്റൊന്നും വേണ്ട. ആ ദിവ്യ ഹൃദയത്തില്‍ അലിഞ്ഞില്ലാതായാല്‍ മതി". ആ കാലഘട്ടത്തില്‍ ലണ്ടനിൽ ഡച്ചസ് ഓഫ് യോര്‍ക്കിന്‍റെ ചാപ്ലിയനായി സേവനമനുഷ്ഠിച്ചിരുന്ന ജസ്യൂട്ട് സഭാ വൈദികനായ വിശുദ്ധ ക്ലേഡ് (1682) നെയാണ് അവള്‍ തന്‍റെ ആത്മീയ പിതാവായി അംഗീകരിച്ചിരുന്നതും ഉപദേശങ്ങള്‍ക്കായി ആശ്രയിച്ചിരുന്നതും. അദ്ദേഹം തന്‍റെ ആത്മീയ മകളെ തിരുഹൃദയ ഭക്തിക്കു യുക്തമാക്കുക മാത്രമല്ല സ്ഥിരോത്സാഹത്തോടെ അതിനായി സ്വയം പ്രയത്നിച്ചു വരികയും ചെയ്തുപോന്നു. ആ കാലഘട്ടത്തിൽ ഇംഗ്ലണ്ട് ഒരു പ്രൊട്ടസ്റ്റന്‍റ് രാജ്യമായിരുന്നിട്ട് കൂടി ഇന്നത്തേത് പോലെ തന്നെ തിരുഹൃദയ ഭക്തി പ്രോത്സാഹിക്കപ്പെട്ടു പോന്നു. യേശുക്രിസ്തു വിശുദ്ധ മാര്‍ഗരറ്റിന് നല്‍കിയ 12 വാഗ്ദാനങ്ങളാണ് ഈ വെളിപാടുകളുടെ കേന്ദ്രബിന്ദു. അതിന്‍പ്രകാരം, ആരൊക്കെ പശ്ചാത്തപിച്ച് തങ്ങളെ തന്നെ അവിടുത്തെ തിരുഹൃദയത്തിന് ഏല്‍പ്പിച്ചുകൊടുക്കുന്നുവോ അവര്‍ക്കായുള്ള അവിടുത്തെ വാഗ്ദാനങ്ങള്‍ : 1. അവിടുന്ന് അവര്‍ക്കെല്ലാം തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും നല്‍കും. 2. അവിടുന്ന് അവരുടെ ഭവനങ്ങളില്‍ സമാധാനം സ്ഥാപിക്കും. 3. തങ്ങളുടെ കഷ്ടതകളിലെല്ലാം അവിടുന്നവര്‍ക്ക് ആശ്വാസമേകും. 4. അവിടുന്നവര്‍ക്ക് ഈ ജീവിതത്തില്‍ അതിലുമുപരി മരണത്തിലും സുരക്ഷിതമായ അഭയശിലയാകും. 5. തങ്ങളുടെ എല്ലാ ചുവടുവെപ്പുകളിലും അവിടുന്നവര്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരി ചൊരിയും. 6. പാപികള്‍ അവിടുത്തെ തിരുഹൃദയം കൃപയുടെ വറ്റാത്ത ഉറവയായി കണ്ടെത്തും. 7. തളർന്നു പോയ ആത്മാക്കളെല്ലാം ദൈവസ്നേഹത്താല്‍ നിറയും. 8. ആ ആത്മാക്കളെല്ലാം പെട്ടെന്ന് തന്നെ പരിപൂര്‍ണ്ണമായും കുറ്റമറ്റതാകും. 9. അവിടുത്തെ തിരുഹൃദയ രൂപത്തെ എവിടെയൊക്കെ സ്ഥാപിക്കുകയും വണങ്ങുകയും ചെയ്യുന്നുവോ അവിടമൊക്കെ അവിടുന്ന് അനുഗ്രഹിക്കും. 10. വൈദികര്‍ക്ക് അവിടുന്ന് ഏറ്റവും കഠിനഹൃദയങ്ങളെ സ്പര്‍ശിക്കാനുള്ള വരം നല്‍കും. 11. തിരുഹൃദയ ഭക്തി പ്രചരിപ്പിക്കുന്നവരുടെ പേരുകള്‍ അവിടുത്തെ ഹൃദയത്തില്‍ എഴുതി സൂക്ഷിക്കും. 12. ഒന്‍പതു ആദ്യ വെള്ളിയാഴ്ചകളില്‍ തുടര്‍ച്ചയായി വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു അത് സ്വീകരിക്കുന്നവര്‍ക്കായ് അവിടുത്തെ കൃപ സമ്പൂര്‍ണ്ണമായ ഹൃദയത്തില്‍ നിന്ന് അത്യുഷ്മളമായ സ്നേഹത്തോടെ അനുഗ്രഹ വര്‍ഷമുണ്ടാകും. അവർ കൂദാശകള്‍ സ്വീകരിക്കാതെ മരിക്കുകയില്ല. മാസാദ്യ വെള്ളിയാഴ്ച ആചരണവുമായി ബന്ധപ്പെട്ടു കിടക്കുകയാണ് പന്ത്രണ്ടാമത്തെ വാഗ്ദാനം എന്ന് വ്യക്തമാണ്. ആയതിനാല്‍ തന്നെ ഏറ്റം പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. നാളിതുവരെ സഭയെ നയിച്ച സഭാപിതാക്കൻമാർ എല്ലാം തന്നെ തിരുഹൃദയ ഭക്തിയെ എല്ലായ്പ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നിരിക്കെ തന്നെ, ഈ വാഗ്ദാനങ്ങളെല്ലാം തന്നെ അതിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ തന്നെ എല്ലാവരും മനസ്സിലാക്കിയിരിക്കണമെന്ന് തിരുസഭയ്ക്ക് നിര്‍ബന്ധമുണ്ട്. പരമ്പരാഗതമായി അനുഷ്ഠിച്ചുവരുന്ന രീതികളോ വേദഗ്രന്ഥത്തിനടിസ്ഥാനപ്പെടുത്തിയ നിര്‍ദ്ദേക സംഹിതകളോ ഇതിനില്ല എന്ന കാര്യം നാമോര്‍ക്കേണ്ടതുണ്ട്. മറിച്ച് പൂര്‍ണ്ണവും ഔദാര്യ പൂര്‍ണ്ണവുമായ ഒരു ക്രിസ്തീയ ജീവിതം നയിക്കാനുതകുന്ന രീതിയില്‍ മനസ്സിലാക്കപ്പെടണം. ദൈവ നിവേശിതമായ ഈ വാഗ്ദാനങ്ങള്‍ തികച്ചും യാന്ത്രികമായും അന്ധവിശ്വാസപരമായും സമീപിച്ചാല്‍ അത് അവിടുത്തെ സദ്ദുദ്ദേശങ്ങള്‍ക്ക് എതിരായും ദൈവഹിതമല്ലാതാവുകയും ചെയ്യും. മുകളില്‍ പ്രസ്താവിച്ച കാര്യങ്ങളെല്ലാം മനസ്സിലാക്കി , നമുക്ക് മാസാദ്യ വെള്ളിയാഴ്ചകളുടെ ഭക്തിക്ക് എന്താണ് മുന്‍തൂക്കം എന്ന് നോക്കാം. മൂന്നു ഘടകങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്ളത് : 1. ഒരുക്കത്തിനായി കുമ്പസാരമെന്ന കൂദാശ. 2. ഒൻപത് മാസാദ്യ വെള്ളിയാഴ്ചകളില്‍ അടുപ്പിച്ചുള്ള വി.കുര്‍ബാന സ്വീകരണം. 3. ഒരു മണിക്കൂര്‍ ദിവ്യകാരുണ്യത്തിന് മുന്നിരുന്ന് ആരാധന. ഇക്കാര്യങ്ങളൊക്കെ തിരുഹൃദയ ഭക്തിയുടെ രൂപരേഖയെന്നിരിക്കെ, മാസാദ്യ വെള്ളിയാഴ്ച ഇത് ആചരിക്കുന്നവര്‍ക്ക് തിരുഹൃദയത്തിനോട് ധാരാളമായി സ്നേഹമുണ്ടാകും. ഇത് പലതരത്തില്‍ പ്രകടിപ്പിക്കാമെങ്കിലും തിരുഹൃദയത്തിന്‍റെ തിരുനാള്‍ എവിടെയായിരുന്നാലും ആഘോഷിക്കുന്നത് പ്രധാനമാണ്. അത് പന്തകുസ്താ കഴിഞ്ഞുവരുന്ന രണ്ടാം ഞായറാഴ്ചക്ക് ശേഷമുള്ള വെള്ളിയാഴ്ചയാണ്. തിരുഹൃദയ വണക്കമാസമായ ജൂണ്‍ മാസത്തിലും പ്രത്യേക ബഹുമാനത്തോടെ തിരുഹൃദയ ഭക്തി ആചരിക്കുന്നതും നല്ലതായിരിക്കും.
Image: /content_image/Worship/Worship-2015-07-07-18:36:24.jpg
Keywords: ദിവ്യഹൃദയത്തിന് കാഴ്ച, തിരുഹൃദയ

65
Category: 12
Sub Category:
Heading: എന്‍റെ വിശ്വാസത്തിന് സഭയുമായി എന്തു ബന്ധമാണുള്ളത്?
Content: ആര്‍ക്കും ഒറ്റപ്പെട്ട് തന്നെത്താന്‍ വിശ്വസിക്കാനാവുകയില്ല. ഒറ്റപ്പെട്ട് സ്വശക്തികൊണ്ട് ജീവിക്കാന്‍ ആര്‍ക്കും കഴിയാത്തതുപോലെ തന്നെ. വിശ്വാസം സഭയില്‍ നിന്നു നാം സ്വീകരിക്കുന്നു. നാം നമ്മുടെ വിശ്വാസം പങ്കുവയ്ക്കുന്ന ആളുകളുമായുള്ള കൂട്ടായ്മയില്‍ അതനുസരിച്ചു ജീവിക്കുന്നു.

ഒരു വ്യക്തിക്കുള്ള ഏറ്റവും വ്യക്തിപരമായ കാര്യമാണ് വിശ്വാസം. എന്നാലും അത് വ്യക്തിപരമായ ഒരു കാര്യമല്ല. വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും, ഞാന്‍ എന്നും ഞങ്ങള്‍ എന്നും പറയാന്‍ കഴിയണം. എന്തെന്നാല്‍ നിങ്ങള്‍ക്കു പങ്കുവയ്ക്കാനും പകര്‍ന്നു നല്‍കാനും കഴിയാത്ത വിശാസം യുക്തിരഹിതമായിരിക്കും.

വിശ്വസിക്കുന്ന വ്യക്തി സഭയുടെ ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നതിന് സ്വതന്ത്രമായി സമ്മതം നല്‍കുന്നു. സഭയില്‍ നിന്ന് അയാള്‍ വിശ്വാസം സ്വീകരിച്ചു. നൂറ്റാണ്ടുകളിലൂടെ വിശ്വാസം കൈമാറുകയും എന്നിട്ട് അയാള്‍ക്ക് നല്‍കുകയും അബദ്ധപൂര്‍ണ്ണമാക്കലില്‍ നിന്ന് അതിനെ സംരക്ഷിക്കുകയും വീണ്ടും വീണ്ടും പ്രകാശിപ്പിക്കാന്‍ കാരണമാക്കുകുയും ചെയ്തത് സഭയാണ്. അതുകൊണ്ട് വിശ്വസിക്കല്‍ എന്നത് പൊതുവായ ഒരവബോധത്തിലുള്ള ഭാഗഭാഗിത്വമാണ്.

എന്‍റെ വിശ്വാസത്തിന്‍റെ തീക്ഷ്ണത മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതുപോലെതന്നെ മറ്റുള്ളവരുടെ വിശ്വാസം എന്നെ പിന്താങ്ങുന്നു. സഭ വിശ്വാസത്തിന്‍റെ ഞാന്‍ എന്നതിനും ഞങ്ങള്‍ എന്നതിനും ഊന്നല്‍ നല്‍കുന്നു. തന്‍റെ ലിറ്റര്‍ജികളില്‍ രണ്ടു വിശ്വാസപ്രമാണങ്ങള്‍: ഞാന്‍ വിശ്വസിക്കുന്നു (Credo) എന്നു തുടങ്ങുന്ന ശ്ലീഹന്‍മാരുടെ വിശ്വാസപ്രമാണവും ആദിമരൂപത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു (Credimus) എന്നുതുടങ്ങുന്ന വലിയ നിഖ്യകോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസ പ്രമാണവും ഉപയോഗിച്ചുകൊണ്ടാണ് സഭ അങ്ങനെ ചെയ്യുന്നത്.

(Derived from the teachings of the Church)
Image: /content_image/QuestionAndAnswer/QuestionAndAnswer-2015-07-07-18:40:30.jpg

66
Category: 12
Sub Category:
Heading: ദൈവം തനിക്കുതന്നെ പേരു കല്‍പ്പിക്കുന്നത് എന്തുകൊണ്ട്?
Content: തന്നെ വിളിക്കുന്നതിനുള്ള സാധ്യത നല്‍കാന്‍ വേണ്ടി ദൈവം തനിക്കുതന്നെ പേരിടുന്നു. അറിയപ്പെടാത്തവനായി നിലകൊള്ളാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. കൂടുതല്‍ ഉയര്‍ന്ന സത്തയായി തന്നത്തന്നെ മാറ്റിനിറുത്താന്‍, അതായത് കേവലം ഊഹിച്ചറിയേണ്ട ആളായി നിലകൊള്ളാന്‍ അവിടന്ന് ആഗ്രഹിക്കുന്നില്ല.

യഥാര്‍ത്ഥത്തിലുള്ള സജീവവ്യക്തിയായി അറിയപ്പെടാനും വിളിക്കപ്പെടാനും ദൈവം ആഗ്രഹിക്കുന്നു. കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന മുള്‍പ്പടര്‍പ്പില്‍ ദൈവം മോശയ്ക്ക് തന്‍റെ പേരു വെളിപ്പെടുത്തി: യാഹ്വേ (പുറ 3:14). ദൈവം തന്‍റെ ജനത്തിന് തന്നെ വിളിക്കാനുള്ള സാധ്യത നല്‍കുന്നു. എന്നാലും അവിടന്ന് മറഞ്ഞിരിക്കുന്ന ദൈവമാണ്, രഹസ്യമായ സാന്നിദ്ധ്യമാണ്.

ബഹുമാനം മൂലം ദൈവത്തിന്‍റെ നാമം ഇസ്രായേലില്‍ പറയപ്പെട്ടിരുന്നില്ല. (ഇന്നും പറയുന്നില്ല). അതിനു പകരമായി, അദോണായീ എന്ന പേര് ഉപയോഗിക്കുന്നു. കര്‍ത്താവ് എന്നാണ് അതിന്‍റെ അര്‍ത്ഥം. പുതിയനിയമത്തില്‍ യേശുവിനെ യഥാര്‍ത്ഥ ദൈവമായി മഹത്ത്വപ്പെടുത്തുമ്പോള്‍ ആ വാക്കുതന്നെ ഉപയോഗിക്കുന്നു. യേശു കര്‍ത്താവാണ് (റോമ 10:9)

മോശ ദൈവത്തോടു പറഞ്ഞു. ഇതാ ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍ പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെയടുക്കലേക്ക് അയച്ചിരിക്കുന്നു എന്നു പറയാം. എന്നാല്‍ അവിടത്തെ പേരെന്തെന്നു ചോദിച്ചാല്‍ ഞാന്‍ എന്തു പറയണം? ദൈവം മോശയോട് അരുള്‍ ചെയ്തു. ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍മക്കളോട് നീ പറയുക. ഞാനാകുന്നവന്‍ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു അവിടന്ന് വീണ്ടും അരുള്‍ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക. നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവ്, അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം, എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്‍റെ നാമധേയം. അങ്ങനെ സര്‍വ പുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കണം. (Derived from the teachings of the Church)

Image: /content_image/QuestionAndAnswer/QuestionAndAnswer-2015-07-07-18:44:06.jpg

67
Category: 12
Sub Category:
Heading: സൃഷ്ടികര്‍മ്മം ആറുദിവസത്തെ ജോലിയായി ഉത്പത്തിഗ്രന്ഥം ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?
Content: വിശ്രമത്തിനുള്ള ദിവസത്താല്‍ മുടിചൂടപ്പെടുന്ന തൊഴിലിന്‍റെ ആഴ്ചെയെന്ന പ്രതിരൂപം (ഉത്പ 1:12:3) സൃഷ്ടി എത്ര നല്ലതും മനോഹരവും ബുദ്ധിപരമായി ക്രമവത്കരിച്ചിരിക്കുന്നതാണെന്നതിന്‍റെ പ്രകാശനമാണ്.

ആറുദിവസത്തെ ജോലി എന്ന പ്രതിരൂപത്തില്‍ നിന്ന് നമുക്കുള്ള പ്രധാനനിയമങ്ങള്‍ വ്യുത്പാദിപ്പിക്കാം: 1.സ്രഷ്ടാവ് അസ്തിത്വത്തിലേക്കു വിളിക്കാത്ത ഒന്നുമില്ല. 2.അസ്തിത്വമുള്ള ഏതു വസ്തുവും അതിന്‍റേതായ രീതിയില്‍ നല്ലതാണ്. 3.ചീത്തയായിത്തീര്‍ന്ന ഒരു വസ്തുവിനും നല്ല കാമ്പുണ്ട്. 4.സൃഷ്ടിക്കപ്പെട്ട ജീവികളും വസ്തുക്കളും പരസ്പരം ബന്ധപ്പെട്ടവയും പരസ്പരം ആശ്രയിക്കുന്നവയുമാണ്. 5.സൃഷ്ടി അതിന്‍റെ ക്രമത്തിലും സമന്വയത്തിലും ദൈവത്തിന്‍റെ സര്‍വാതിശായിയായ നന്‍മയും സൗന്ദര്യവും പ്രതിഫലിക്കുന്നു. 6.സൃഷ്ടിയില്‍ സങ്കീര്‍ണ്ണതയുടെ ഒരു ക്രമമുണ്ട്: മനുഷ്യന്‍ മൃഗത്തെക്കാള്‍ ഉന്നതാണ്, മൃഗം സസ്യത്തെക്കാള്‍ ഉന്നതമാണ്. സസ്യം ജീവനില്ലാത്ത പദാര്‍ത്ഥത്തെക്കാള്‍ ഉന്നതമാണ്. 7.ക്രിസ്തു ലോകത്തെ സമാഹരിക്കുകയും ദൈവം എല്ലാറ്റിനും എല്ലാമായിരിക്കുകയും ചെയ്യുന്ന മഹോത്സവത്തിലേക്ക് സൃഷ്ടി അതിവേഗം പായുകയാണ്.

സാബത്ത് ഒന്നാമതായി സൃഷ്ടികര്‍മ്മത്തിന്‍റെ ഏഴാം ദിവസത്തെ അനുസ്മരിപ്പിക്കുകന്നു. ആ ദിവസം ദൈവം ജോലിയില്‍ നിന്നു വിരമിക്കുകയും വിശ്രമിക്കുകയും ചെയ്തു. (പുറ 31:17). ജോലി നിറുത്തിവയ്ക്കാനും ഊര്‍ജ്ജം വീണ്ടും ശേഖരിക്കാനും എല്ലാ മനുഷ്യരെയും ഇത് അധികാരപ്പെടുത്തുന്നെന്നു പറയാം. അടിമകള്‍ പോലും സാബത്ത് ആചരിക്കാന്‍ അനുവദിക്കപ്പെട്ടിരുന്നു. ഇത് ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള ഇസ്രായേലിന്‍റെ വിമോചനമാകുന്ന രണ്ടാമത്തെ മഹത്തായ സ്മാരകാ അടയാളത്തെ ഓര്‍മ്മിപ്പിക്കുന്നു. നീ ഈജിപ്തില്‍ ദാസനായിരുന്നുവെന്ന് നീ ഓര്‍മ്മിക്കുക (നിയമാ 5:15). അതുകൊണ്ട് സാബത്ത് മാനുഷിക സ്വാതന്ത്ര്യത്തിന്‍റെ മഹോത്സവമാണ്. സാബത്തുദിവസം എല്ലാവരും സ്വതന്ത്രമായി ശ്വസിക്കുന്നു. ഉടമസ്ഥരും അടിമകളുമെന്ന ലോകത്തിന്‍റെ വിഭജനം ഇത് അസാധുവാക്കുന്നു. പരമ്പരാഗത യഹൂദമതത്തില്‍ സ്വാതന്ത്ര്യത്തിന്‍റെയും വിശ്രമത്തിന്‍റെയും ഈ ദിവസം വരാനിരിക്കുന്ന ലോകത്തിന്‍റെ ഒരു മൂന്നാസ്വാദനം കൂടിയായി കരുതുന്നു.

(Derived from the teachings of the Church)
Image: /content_image/QuestionAndAnswer/QuestionAndAnswer-2015-07-07-18:45:28.jpeg

68
Category: 5
Sub Category:
Heading: വിശുദ്ധ മേരി മഗ്ദലേനാ.
Content: നമ്മുടെ കർത്താവിന്റെ പീഠാനുഭവത്തിലും പുനുരുദ്ധാനരംഗത്തും പ്രത്യക്ഷപ്പെടുന്ന മേരി മഗ്ദലേനയും ഏഴുപിശാചുക്കൾ പുറത്താക്കപ്പെട്ട മേരിയും ബദനിയിലെ ലാസറിന്റെ സഹോദരി മേരിയും ശെമയോന്റെ വിരുന്നിന്റെ നേരത്ത് ഈശോയുടെ പാദത്തിൽ വീണ അജ്ഞാതനാമാവായ പാപിനിയും ഒന്നാണെന്നും , രണ്ടാണെന്നും , മൂന്നാണെന്നുമൊക്കെ അഭിപ്രായം ഉണ്ട്. ശെമയോന്റെ വിരുന്നിന്റെ നേരത്ത് കർത്തവിന്റെ പാദങ്ങൾ കണ്ണുനീരുകൊണ്ടു കഴുകിയ പാപിനി മേരിമഗ്ദലേന അല്ലെന്നാണ് ആധുനികർ പലരും പറയുന്നത്. ഏഴുപിശാചുക്കളുടെ ആസ്ഥാനമായ മേരിയും , മേരിമഗ്ദലേനയും ലാസറിന്റെ പെങ്ങൾ മേരിയും ഒന്നാണെന്നു അനേകർ അഭിപ്രായപ്പെടുന്നുണ്ട്. ഏഴുപിശാചുക്കൾ ആവസിച്ചിരുന്ന മേരി, പാപിനിയായിരുന്നിരിക്കണമെന്ന് സങ്കല്പ്പിക്കുകയാണെങ്കിൽ ശെമയോന്റെ ഭവനത്തിൽ കർത്താവിന്റെ പാദത്തിങ്കൽ വീണ പാപിനി ആ പിശാചുഗ്രസ്തയാകാം. അതിനാൽ ഓരോരുത്തരും അവരവരുടെ മനോധർമ്മമനുസരിച്ച് മേരിമഗ്ദലേനയെ കാണാവുന്നതാണ്. ഗാഗുൽത്തായിൽ മേരിമഗ്ദലേന കുരിശിനരികെ നിന്നതും മൃതശരീരതിൽ സുഗന്ധദ്രവ്യങ്ങൾ പൂശിയതും ഉദ്ദിതനായ ഈശോ മേരിമഗ്ദലേനയ്ക്ക് ആദ്യം പ്രത്യക്ഷമായതും അനുഷേധ്യ വസ്തുതകൾ ആണ്. തന്നിമിത്തം ഈശോയെ അത്യധികം സ്നേഹിച്ച ഒരാളാണ് മേരിമഗ്ദലേന. ഇത് ഈശോയുടെ പാദങ്ങൾ കണ്ണൂനീരുകൊണ്ടു കഴുകിയ പാപിനിയാണെന്നുള്ള പ്രാചീന ചിന്താഗതി സ്വീകരിച്ച് ധ്യാനിക്കുന്നവർക്ക് ഈ വിശുദ്ധയുടെ ജീവിതം എത്രയും അശ്വാസസംദായകമായ ഒരു ചിന്താവിഷയമാണ്. (ലൂക്ക 3:37; മത്താ 26:7; യോഹ 12:1-8; യോഹ 19;25) മേരിമഗ്ദലേന എഫേസൂസിൽ മരിച്ചുവെന്ന് ഒരു അഭിപ്രായം ഉണ്ട്. ഫ്രാൻസിൽ പ്രോവൻസ് എന്ന ഡിസ്ട്രിക്ടിൽ ലാസറും സഹോദരിയുമൊപ്പം ജീവിച്ചുമരിച്ചു എന്നും പറയുന്നുണ്ട്. വിചിന്തനം: മേരിമഗ്ദലേന അനുതാപത്തിന്റെയും സമുന്നത ധ്യാനപ്രാർത്ഥനയുടെ അഥവാ പ്രണിധാനത്തിന്റെയും മാതൃകയാണ്. “നിങ്ങളേതെങ്കിലും ഒരു പാപം ചെയ്യുമ്പോൾ ഉടനടി അനുതപിക്കുക; മേലിൽ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക, പാപം വലുതാണെങ്കിൽ ഉടനെ കുമ്പസാരിക്കുക” (വി. അൽഫോൻസ് ലിഗോരി). ഇതര വിശുദ്ധർ: 1. ബിറ്റയൂസ് ( മൊവെയാൻ). വി.പാട്രിക്കിന്റെ ഒരു ശിക്ഷ്യൻ 2. സിറിൾ +300 അന്തിയോക്യയിലെ പേട്രിയാർക്ക് 3. ഡാബിയൂസു ( ഡാവിയൂസ്). 4. പാലസ്റ്റൈയിനിലെ ജോസഫ് +356 ടിബേലിയസ് 5. മെനലയൂസ് (മെനെലെ, മോവിയർ). +720 ഔവേൺ 6. പങ്കാരിയൂസ് മെ.ര.+356 ബെസാൻസോൺ ബിഷപ്പ്
Image: /content_image/DailySaints/DailySaints-2015-07-19-03:05:46.jpg

69
Category: 5
Sub Category:
Heading: ബ്രിന്റിസിയിലെ വിശുദ്ധ ലോറൻസ് (1559 -1619) വേദ പാ രംഗതൻ.
Content: ലാറ്റിൻ, ഹീബ്രു ഗ്രീക്കു, ജർമ്മൻ, ബൊഹീമിയൻ സ്പാനിഷ്, ഫ്രെഞ്ച് എന്നീ ഭാഷകൾ സരസമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്ന ഒരു കപ്പൂച്ചിൻ വൈദികനാണ് ലോറൻസ്. അദ്ദേഹം 1559 ജൂലൈ 22ം തിയതി ഇറ്റലിയിൽ ബ്രിന്റിസി എന്ന സ്ഥലത്തു ജനിച്ചു. ഷഷ്ഠീപൂർത്തി ദിവസം മരിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കന്മാർ ബില്യവും എലിസബത്ത്രൂസോയും മകനുപേരിട്ടത് ജൂലിയസ് സീസർ എന്നാണ്. പതിനാറു വയസ്സുള്ളപ്പോൾ വെനീസിലെ കപ്പൂച്ചിയൻ ആശ്രമത്തിൽ ചേർന്ന് ലോറൻസ് എന്ന പേരു സ്വീകരിച്ചു. പാദുവ സർവ്വകലാശാലയിൽ തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിച്ചു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ വൈദികനായി. യഹൂദന്മാരെപ്പോലെ ഹീബ്രു സംസാരിച്ചതുകൊണ്ട് എട്ടാം ക്ലെമന്റ് മാർപ്പാപ്പ അദ്ദേഹത്തെ യഹൂദന്മാരുടെ ഇടയിൽ സുവിശേഷ ജോലി ചെയ്യുവാൻ നിയോഗിച്ചു. അദ്ദേഹത്തിന്റെ വിശുദ്ധഗ്രന്ഥവിജ്ഞാനം അന്യാദ്രുശമായിരുന്നു. 1956ൽ കപ്പൂച്ചിയൻ സഭ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ 15 വാല്യമായി പ്രസിദ്ധം ചെയ്തിട്ടുണ്ട്. മുപ്പത്തയോന്നാമത്തെ വയസ്സിൽ ഫാദർ ലോറൻസ് ടസ്കനിയിലെ പ്രൊവിൻഷ്യലും 1602ൽ കപ്പൂച്ചിയൻ സഭയുടെ മിനിസ്ടർ ജനറലുമായി. മൂന്നുകൊല്ലം കഴിഞ്ഞ് അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ ആ സ്ഥാനം അദ്ദേഹം പാടെ നിഷേധിച്ചു. 1571ൽ ലെപ്പാന്റോ യുദ്ധത്തിനുശേഷം തുർക്കികൾ ഒന്നു ഒതുങ്ങിയെങ്കിലും സുൽത്താൻ മുഹമ്മദ് തൃദീയൻ ഹങ്കറിയുടെ കുറെ ഭാഗം പിടിച്ചടക്കുകയുണ്ടായി. ക്രിസ്തീയ ജർമ്മൻ രാജാക്കന്മാരോട് ഒരുമിച്ചു നിന്ന് സമരം ചെയ്യുന്നതിനുവേണ്ട ഉപദേശം നല്കാൻ റൂഡോൾഫ് ചക്രവർത്തി ഫാദർ ലോറൻസിനെ നിയോഗിച്ചു. എൺപതിനായിരം തുർക്കി പടയാളികൾക്കെതിരെ ഫാദർ ലോറൻസ് 18000 ക്രിസ്ത്യൻ യോദ്ധാക്കളെ നിരത്തി. ഫാദർ ലോറൻസ് ഒരു കുരിശുരൂപം കൈയിൽ പിടിച്ച് കുതിരപ്പുറത്തിരുന്ന് യോദ്ധാക്കളെ നയിച്ചു. സ്റ്റുൾവെയിസൻബെർഗ്ഗിൽ വെച്ച് സൈന്യങ്ങൾ ഏറ്റുമുട്ടി. തുർക്കികൾ പലായനം ചെയ്തു. ജർമ്മനിയിൽ ഫാദർ ലോറൻസിനും ധാരാളം മാനസാന്തരങ്ങൾ നേടാൻ കഴിഞ്ഞു. സ്വദേശമായ നേപ്പിൾസിലെ ഒരു തർക്കം തീർക്കാൻ ഫാദർ ലോറൻസ് പേപ്പൽ പ്രതിനിധിയായി ലിസ്ബണിലേക്ക് പോകുകയുണ്ടായി. അവിടെവെച്ച് മൃതികരമായ രോഗം പിടിപെടുകയും 1619ൽ ജൂലൈ 22ം തിയതി ദിവംഗദനാവുകയും ചെയ്തു. ഇതര വിശുദ്ധർ: 1. വിക്ടർ , അലക്സാണ്ടർ, ഫെലിസിയൻ, ലോഞ്ചിനോസ് +304 മാഴ്സെ 2. അർബോഗാസ്റ്റ് +460 വെർഡൂൺ ബിഷപ്പ് 3.ജോണും ബെനിഞ്ഞൂസും +707 ദ്വിജർ, മോയൻ മൗതിയെർ ആശ്രമം 4. ക്ലാവുദിയൂസ് ,യുസ്തൂസ്, യുക്കെന്തിനൂസ് വേറെ അഞ്ചുകൂട്ടുകാരും +273 ട്രോസിസ് 5. ഡാനിയേൽ പ്രവാചകൻ ബ് ഇസി ( അഞ്ചാം ശതാബ്ദം)
Image: /content_image/DailySaints/DailySaints-2015-07-19-02:32:43.jpg

70
Category: 5
Sub Category:
Heading: വി. ഏലിയാസും, ഫ്ലാവിയനും (+518) രക്തസാക്ഷികൾ.
Content: ഒരു അറേബ്യൻ ആയിരുന്നു ഏലിയാസ്. അദ്ദേഹം ഈജിപ്തിൽ സന്യസിച്ചുകൊണ്ടിരിക്കുമ്പോൾ ഏകസ്വഭാവവാദികളുടെ (Mono physites) മർദ്ദനം അലക്സാൻഡ്രിയായിൽ ആരംഭിക്കുകയാൽ 457ൽ അദ്ദേഹം പാലതീനിലേക്ക് പലായനം ചെയ്തു. ജെറിക്കോയിൽ അദ്ദേഹം ഒരാശ്രമം ആരംഭിച്ചു. അവിടെ വെച്ച് അദ്ദേഹം വൈദികപട്ടം സ്വീകരിക്കുകയും ജെറുസലേം പേട്രിയാർക്കായി നിയമിക്കപ്പെടൂകയും ചെയ്തു. കല്ക്കദോനിയ സൂനഹദോസിന്റെ പ്രഖ്യാപനം ഏലിയാസ് സർവ്വാത്മനാ പിന്താങ്ങികൊണ്ടിരുന്നതിനാൽ അദ്ദേഹം വളരെ മർദ്ദനങ്ങൾക്ക് വിധേയനായി. ക്രിസ്തുവിൽ ഒരു സ്വഭാവമെയുള്ളൂ എന്ന് എഴുതി ഒപ്പിട്ടു കൊടുക്കാൻ കോൺസ്റ്റാന്റിനോപ്പിളിലെ അനസ്റ്റാസിയൂസു ചക്രവർത്തി നിർബന്ധിച്ചു. അത് ഏലിയാസ് സമ്മതിക്കാഞ്ഞതിനാൽ 518ൽ അദ്ദേഹം അയിലായിലേക്ക് നാടുകടത്തപ്പെട്ടു. ഏലിയാസ് അയിലായിൽവെച്ചും, ഫ്ലോവിയൻ അറേബ്യായിൽ പേത്രയെന്ന സ്ഥലത്തുവെച്ചും മരിച്ചു. വിചിന്തനം: (നാം എത്രകണ്ട് കൂടുതലായി നമ്മുളുടെമേൽ വിജയം നേടുന്നുവോ അത്രകണ്ട് കൂടുതൽ ദൈവം നമുക്ക് അനുഗ്രഹം തരുന്നു. ഇന്നു നാം ഒരു വിഷമം തരണം ചെയ്താൽ നാളെ കൂടുതൽ ക്ലേശകരമായ വിഷമങ്ങൾ തരണം ചെയ്യാൻ നമുക്കു കഴിയും“ (വി. വിൻസെന്റ് ഡി പോൾ) ഇതരവിശുദ്ധർ 1. ആൻസെചീസോസ് (770-833) ജർമ്മനി 2. ഔറേലിയൂസ് +429 കാർത്തിജു ബിഷപ്പ് 3. ബെറാഡ് ബഷിയാബാസ് +355 പേഴ്സ്യ 4. പ്രവാചകനായ വി. ഏലിയാസ് (ബിസി 9ം ശതകം).
Image: /content_image/DailySaints/DailySaints-2015-07-19-02:17:28.jpg

71
Category: 20
Sub Category:
Heading: ഈശോമിശിഹായുടെ തിരുഹൃദയത്തെക്കുറിച്ചുള്ള ചെറിയ ജപമാല.
Content: മിശിഹായുടെ ദിവ്യമാതാവേ, എന്നെ ശുദ്ധീകരിച്ചരുളേണമേ,
മിശിഹായുടെ തിരുശ്ശരീരമേ!എന്നെ രക്ഷിക്കേണമേ,
മിശിഹായുടെ തിരു രക്തമേ! എന്നെ ലഹരിപിടിപ്പിക്കണമേ,
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ! എന്നെ കഴുകേണമേ,
മിശിഹായുടെ പീഡാനുഭവമേ! എന്നെ ധൈര്യപ്പെടുത്തണമേ,
നല്ല ഈശോയെ! എന്‍റെ അപേക്ഷയെ കേള്‍ക്കണമേ,
അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ എന്നെ മറച്ചുകൊള്ളണമേ,
അങ്ങില്‍ നിന്നു പിരിഞ്ഞുപോകുവാന്‍ എന്നെ അനുവദിക്കല്ലേ,
ദുഷ്ടശത്രുവില്‍ നിന്ന് എന്നെ കാത്തുകൊള്ളേണമേ,
എന്‍റെ മരണനേരത്തില്‍ എന്നെ അങ്ങേപ്പക്കലേക്ക് വിളിക്കണമേ,

അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ നിത്യമായി
അങ്ങെ സ്തുതിച്ചു കൊണ്ടാടുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍
എന്നോട് കല്‍പിക്കണമേ
ആമ്മേനീശോ

(ഇടക്കുരുവിന്)

ശാന്തതയും ഹൃദയ എളിമയുമുള്ള ഈശോയെ!
എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനു ഒത്തതാ
ക്കിയരുളേണമേ
(ഒരോ ചെറിയ കൊന്തമണികള്‍ക്ക്)

ഈശോയുടെ മധുരമായ തിരുഹൃദയമേ!
എന്‍റെ സ്നേഹമായിരിക്കേണമേ
(ഓരോ ദശകത്തിന്‍റെ അവസാനം)

മറിയത്തിന്‍റെ മധുരമുള്ള തിരുഹൃദയമേ!
എന്‍റെ രക്ഷയായിരിക്കേണമേ!
(ഇപ്രകാരം 50 മണി ജപമാല എത്തിച്ചു കഴിഞ്ഞിട്ട് കാഴ്ചവെപ്പ്)

1. ഈശോയുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കേണമേ.
2. അമലോത്ഭവ മറിയത്തിന്‍റെ കറയില്ലാത്ത തിരുഹൃദയമേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
3. ഈശോയുടെ തിരുഹൃദയം എല്ലായിടവും എല്ലാവരാലും സ്നേഹിക്കപ്പെടട്ടെ.
4 മരണപീഢ അനുഭവിച്ച ഈശോയുടെ തിരുഹൃ ദയമേ! ഇന്നു മരിക്കുന്നവരുടെമേല്‍ കൃപയായിരിക്കേണമെ.

Image: /content_image/Worship/Worship-2015-07-08-17:30:52.jpg