Content | ആര്‍ക്കും ഒറ്റപ്പെട്ട് തന്നെത്താന്‍ വിശ്വസിക്കാനാവുകയില്ല. ഒറ്റപ്പെട്ട് സ്വശക്തികൊണ്ട് ജീവിക്കാന്‍ ആര്‍ക്കും കഴിയാത്തതുപോലെ തന്നെ. വിശ്വാസം സഭയില്‍ നിന്നു നാം സ്വീകരിക്കുന്നു. നാം നമ്മുടെ വിശ്വാസം പങ്കുവയ്ക്കുന്ന ആളുകളുമായുള്ള കൂട്ടായ്മയില്‍ അതനുസരിച്ചു ജീവിക്കുന്നു.

ഒരു വ്യക്തിക്കുള്ള ഏറ്റവും വ്യക്തിപരമായ കാര്യമാണ് വിശ്വാസം. എന്നാലും അത് വ്യക്തിപരമായ ഒരു കാര്യമല്ല. വിശ്വസിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും, ഞാന്‍ എന്നും ഞങ്ങള്‍ എന്നും പറയാന്‍ കഴിയണം. എന്തെന്നാല്‍ നിങ്ങള്‍ക്കു പങ്കുവയ്ക്കാനും പകര്‍ന്നു നല്‍കാനും കഴിയാത്ത വിശാസം യുക്തിരഹിതമായിരിക്കും.

വിശ്വസിക്കുന്ന വ്യക്തി സഭയുടെ ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നതിന് സ്വതന്ത്രമായി സമ്മതം നല്‍കുന്നു. സഭയില്‍ നിന്ന് അയാള്‍ വിശ്വാസം സ്വീകരിച്ചു. നൂറ്റാണ്ടുകളിലൂടെ വിശ്വാസം കൈമാറുകയും എന്നിട്ട് അയാള്‍ക്ക് നല്‍കുകയും അബദ്ധപൂര്‍ണ്ണമാക്കലില്‍ നിന്ന് അതിനെ സംരക്ഷിക്കുകയും വീണ്ടും വീണ്ടും പ്രകാശിപ്പിക്കാന്‍ കാരണമാക്കുകുയും ചെയ്തത് സഭയാണ്. അതുകൊണ്ട് വിശ്വസിക്കല്‍ എന്നത് പൊതുവായ ഒരവബോധത്തിലുള്ള ഭാഗഭാഗിത്വമാണ്.

എന്‍റെ വിശ്വാസത്തിന്‍റെ തീക്ഷ്ണത മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതുപോലെതന്നെ മറ്റുള്ളവരുടെ വിശ്വാസം എന്നെ പിന്താങ്ങുന്നു. സഭ വിശ്വാസത്തിന്‍റെ ഞാന്‍ എന്നതിനും ഞങ്ങള്‍ എന്നതിനും ഊന്നല്‍ നല്‍കുന്നു. തന്‍റെ ലിറ്റര്‍ജികളില്‍ രണ്ടു വിശ്വാസപ്രമാണങ്ങള്‍: ഞാന്‍ വിശ്വസിക്കുന്നു (Credo) എന്നു തുടങ്ങുന്ന ശ്ലീഹന്‍മാരുടെ വിശ്വാസപ്രമാണവും ആദിമരൂപത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു (Credimus) എന്നുതുടങ്ങുന്ന വലിയ നിഖ്യകോണ്‍സ്റ്റാന്‍റിനോപ്പിള്‍ വിശ്വാസ പ്രമാണവും ഉപയോഗിച്ചുകൊണ്ടാണ് സഭ അങ്ങനെ ചെയ്യുന്നത്.

(Derived from the teachings of the Church) |