category_idWorship
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഈശോമിശിഹായുടെ തിരുഹൃദയത്തെക്കുറിച്ചുള്ള ചെറിയ ജപമാല.
Contentമിശിഹായുടെ ദിവ്യമാതാവേ, എന്നെ ശുദ്ധീകരിച്ചരുളേണമേ,
മിശിഹായുടെ തിരുശ്ശരീരമേ!എന്നെ രക്ഷിക്കേണമേ,
മിശിഹായുടെ തിരു രക്തമേ! എന്നെ ലഹരിപിടിപ്പിക്കണമേ,
മിശിഹായുടെ തിരുവിലാവിലെ വെള്ളമേ! എന്നെ കഴുകേണമേ,
മിശിഹായുടെ പീഡാനുഭവമേ! എന്നെ ധൈര്യപ്പെടുത്തണമേ,
നല്ല ഈശോയെ! എന്‍റെ അപേക്ഷയെ കേള്‍ക്കണമേ,
അങ്ങേ തിരുമുറിവുകളുടെ ഇടയില്‍ എന്നെ മറച്ചുകൊള്ളണമേ,
അങ്ങില്‍ നിന്നു പിരിഞ്ഞുപോകുവാന്‍ എന്നെ അനുവദിക്കല്ലേ,
ദുഷ്ടശത്രുവില്‍ നിന്ന് എന്നെ കാത്തുകൊള്ളേണമേ,
എന്‍റെ മരണനേരത്തില്‍ എന്നെ അങ്ങേപ്പക്കലേക്ക് വിളിക്കണമേ,

അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ നിത്യമായി
അങ്ങെ സ്തുതിച്ചു കൊണ്ടാടുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍
എന്നോട് കല്‍പിക്കണമേ
ആമ്മേനീശോ

(ഇടക്കുരുവിന്)

ശാന്തതയും ഹൃദയ എളിമയുമുള്ള ഈശോയെ!
എന്‍റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിനു ഒത്തതാ
ക്കിയരുളേണമേ
(ഒരോ ചെറിയ കൊന്തമണികള്‍ക്ക്)

ഈശോയുടെ മധുരമായ തിരുഹൃദയമേ!
എന്‍റെ സ്നേഹമായിരിക്കേണമേ
(ഓരോ ദശകത്തിന്‍റെ അവസാനം)

മറിയത്തിന്‍റെ മധുരമുള്ള തിരുഹൃദയമേ!
എന്‍റെ രക്ഷയായിരിക്കേണമേ!
(ഇപ്രകാരം 50 മണി ജപമാല എത്തിച്ചു കഴിഞ്ഞിട്ട് കാഴ്ചവെപ്പ്)

1. ഈശോയുടെ ദിവ്യ ഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരിക്കേണമേ.
2. അമലോത്ഭവ മറിയത്തിന്‍റെ കറയില്ലാത്ത തിരുഹൃദയമേ! ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.
3. ഈശോയുടെ തിരുഹൃദയം എല്ലായിടവും എല്ലാവരാലും സ്നേഹിക്കപ്പെടട്ടെ.
4 മരണപീഢ അനുഭവിച്ച ഈശോയുടെ തിരുഹൃ ദയമേ! ഇന്നു മരിക്കുന്നവരുടെമേല്‍ കൃപയായിരിക്കേണമെ.

Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-07-08 00:00:00
Keywords
Created Date2015-07-08 17:30:52