Contents
Displaying 41-50 of 24912 results.
Content:
92
Category: 6
Sub Category:
Heading: ഭയം വെടിയുക; ആനന്ദമുള്ളവരാവുക.
Content: ഭയവും വിഷാദവും മനുഷ്യനെയും സഭയെയും രോഗിയാക്കുന്നു. അത് തളര്‍ച്ചയ്ക്കും സ്വാര്‍ത്ഥതയ്ക്കും കാരണമാകുന്നു. അവസാനം അത് ഒരുവനില്‍ താൻ ജീവിക്കുന്ന സാമൂഹിക അന്തരീക്ഷത്തോടുതന്നെ വെറുപ്പുളവാക്കുന്നു. എന്നാല്‍ നാം ഈ ലോകത്തെയും അതിലുള്ളവയെയും ഭയപ്പെടാതെ ക്രിസ്തുവിൽ വിശ്വസിക്കുകയും ദൈവത്തെ മാത്രം ഭയപ്പെടുകയും ചെയ്യുമ്പോള്‍ പരിശുദ്ധാത്മാവ് ധൈര്യത്തിന്‍റെ മനോഭാവമുള്ള ആനന്ദം നമ്മുടെ ഹൃദയങ്ങളിലേക്ക് കൊണ്ടുവരുന്നു.

ഭയത്തെയും ആനന്ദത്തെയും കുറിച്ച് രണ്ട് ശക്തമായ വചനങ്ങൾ നമുക്ക് ബൈബിളില്‍ കണ്ടെത്തുവാന്‍ സാധിക്കും. അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ദൈവം വി.പൗലോസിനോട് പറയുന്നു. ഭയപ്പെടേണ്ട നിശബ്ദനായിരിക്കാതെ പ്രസംഗിക്കുക എന്തെന്നാല്‍ ഞാന്‍ നിന്നോടു കൂടെയുണ്ട്(Acts 18: 9-10). ഭയം ഒരു ക്രിസ്തീയ മനോഭാവമല്ല. എങ്കിലും ഭയം ഇന്നു പലരുടെയും സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുകയും അവരുടെ തന്നെ ആത്മാവിനെ തടവറക്ക് ഉള്ളിലാക്കുകയും ചെയ്യുന്നു. ഭയപ്പെടുന്ന വ്യക്തിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. കാരണം അവന്‍ എപ്പോഴും തന്നിലേക്കു തന്നെ നോക്കിക്കൊണ്ട് ദോഷമായിട്ടുള്ളതൊന്നും സംഭവിക്കാതിരിക്കാന്‍ വേണ്ടി നിഷ്ക്രിയനാകുന്നു. ഓരോ പ്രവര്‍ത്തികളിലും അപകടം പതിയിരിപ്പുണ്ടോ എന്ന് മുന്‍വിധിയോടെ അവന്‍ സംശയിക്കുന്നതിനാല്‍ അവന് ഒന്നും പൂര്‍ണ്ണമായി ചെയ്യുവാന്‍ സാധിക്കുന്നില്ല.

എന്നാല്‍ നാം ദൈവത്തെ ഭയപ്പെടുന്നവരാകുക. ലോകത്തെ ഭയപ്പെടുന്നവര്‍ക്ക് ക്രിസ്തുവിന്‍റെ സന്ദേശം മനസ്സിലാക്കാന്‍ സാധിക്കുകയില്ല. യോഹന്നാന്‍റെ സുവിശേഷത്തില്‍ കര്‍ത്താവ് ദു:ഖം സന്തോഷമായി മാറുന്നതിനെക്കുറിച്ച് പറയുന്നു (John 16: 20-23). തന്‍റെ പീഢാനുഭവത്തിന്‍റെ നിമിഷത്തേക്കായി ശിഷ്യന്‍മാരെ ഒരുക്കിക്കൊണ്ട് അവിടുന്നു പറയുന്നു- നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദു:ഖിതരാകും എന്നാല്‍ നിങ്ങളുടെ ദു:ഖം സന്തോഷമായി മാറും. സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്ക് ദു:ഖമുണ്ടാകുന്നു. എന്നാല്‍ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോള്‍ അവള്‍ ആ വേദന മറക്കുന്നു. അങ്ങനെ ക്രിസ്തു നമുക്ക് ആനന്ദം വാഗ്ദാനം ചെയ്യുകയും "നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍ നിന്ന് എടുത്തുകളയുകയില്ല" എന്ന ഉറപ്പു നല്‍കുകയും ചെയ്യുന്നു.

ക്രിസ്തീയമായ ആനന്ദം കേവലം ഉല്ലാസഭരിതമായ ആഹ്ളാദ പ്രകടനങ്ങളല്ല. അത് പരിശുദ്ധാത്മാവിന്‍റെ ദാനമാണ്. അത് നമ്മുടെ ഹൃദയങ്ങളെ നിത്യമായ ആനന്ദം കൊണ്ടു നിറക്കുന്നു. കാരണം നമ്മുടെ കര്‍ത്താവ് ഉത്ഥാനം ചെയ്തവനും പിതാവിൻറെ വലതുഭാഗത്തിരിക്കുന്നവനും നമ്മുടെ മേല്‍ ഭരണം നടത്തുന്നവനുമാണ്. അവന്‍ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി നോക്കുന്നവനും, അവന്‍റെ കൃപകള്‍ ധാരാളമായി നമ്മിലേക്കു വര്‍ഷിക്കുന്നവനും നമ്മളെ പിതാവായ ദൈവത്തിന്‍റെ മക്കളാക്കി മാറ്റുന്നവനുമാണ്. ഇതാണ് യഥാര്‍ത്ഥത്തില്‍ ക്രിസ്തീയ ആനന്ദം. ഓരോ ക്രിസ്ത്യാനിയും ഈ ആനന്ദത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. ഈ ആനന്ദം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നില്ലങ്കില്‍ നിങ്ങള്‍ക്ക് എന്തോ നഷ്ടമായിരിക്കുന്നു.

അതുകൊണ്ട് ഭയം വെടിയുക; ആനന്ദമുള്ളവരാവുക. പരിശുദ്ധാത്മാവ് നല്‍കുന്ന ധൈര്യവും വരദാനങ്ങളും ദൈവത്തില്‍ നിന്നും ചോദിച്ചു വാങ്ങുവാൻ നാം ഒരിക്കലും മടി കാണിക്കരുത്. നമ്മുടെ ജീവിതത്തിന്‍റെ ഇരുളടഞ്ഞ നിമിഷങ്ങളിലും അത് നമ്മെ ശക്തിപ്പെടുത്തും.

Image: /content_image/Meditation/Meditation-2015-07-10-19:38:28.jpg
Keywords:

93
Category: 14
Sub Category:
Heading: ശില്പങ്ങൾ വചനം പറയുമ്പോൾ.
Content: ശില്പങ്ങൾക്ക് വചന സന്ദേശം നല്കാൻ കഴിയുമോ? ശില്പങ്ങൾക്കും അത് സാധ്യമാണെന്ന് ജസൂട്ട് വൈദികനായ ഫാ. റോറി ജോഗഗാൻറെ ശില്പങ്ങൾ കണ്ടാൽ നമുക്ക് മനസ്സില്ലാകും. നോർത്ത് വെയിൽസിലെ ജസ്യൂട്ട് സഭയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ST.BEUNOS സ്പിരിച്വാലിറ്റി സെൻറെറിൽ സ്ഥാപിച്ചിരിക്കുന്ന അദ്ദേഹത്തിൻറെ "വിസിറ്റേഷൻ" എന്നറിയപ്പെടുന്ന ഈ പ്രശസ്തമായ ശില്പം ദൈവവചനത്തിൻറെ ആഴമായ സന്ദേശങ്ങൾ നമ്മിലേക്ക് പകരുന്നു. മറിയം എലിസബത്തിനെ സന്ദർശിച്ച് അഭിവാദനം ചെയ്യുന്ന രംഗം മനോഹരമായി ഈ ശില്പത്തിലൂടെ അവതരിപ്പിക്കുന്നു. മറിയം എലിസബത്തിനെ സന്ദർശിക്കുമ്പോൾ രണ്ടുപേരും ഗർഭിണിയായിരുന്നു. അതുകൊണ്ട് ഈ ശില്പത്തിൽ രണ്ട് ഗർഭപാത്രങ്ങളേയും ചേർത്ത് ഒറ്റ ഗർഭപാത്രമായി ചിത്രീകരിക്കുന്നു. മറിയം എലിസബത്തിനെ അഭിവാദനം ചെയ്തപ്പോൾ എലിസബത്തിൻറെ ഉദരത്തിൽ ശിശു കുതിച്ചുചാടി എന്ന് ബൈബിൾ പറയുന്നു (ലൂക്കാ 1:41). ഇവിടെ ഒന്നായി മാറിയ ഈ ഗർഭപാത്രത്തിനുള്ളിൽ ഗർഭസ്ഥ ശിശുക്കളായ സ്നാപകയോഹന്നാനും യേശുവും സന്തോഷം നിറഞ്ഞ് കുതിച്ചു ചാടുന്നതായി ചിത്രീകരിക്കുന്നു. ആഴത്തിൽ ധ്യാനിക്കുമ്പോൾ ഈ ശില്പം വാക്കുകൾക്ക് അപ്പുറത്തേക്ക് നമ്മെ കൂട്ടികൊണ്ടു പോകുന്നു. മറിയം നമ്മുടെ ജീവിതത്തിലേയ്ക്ക് ആനന്ദം കൊണ്ടുവരുന്നവളാണ്. അവൾ കൊണ്ടുവരുന്ന ആനന്ദം ക്രിസ്തുവാണ്. ക്രിസ്തു നമ്മെ മുകളിൽ നിന്നും അനുഗ്രഹിക്കുക മാത്രമല്ല ചെയ്യുന്നത്; പിന്നെയോ നമ്മോട് ഒന്നു ചേർന്ന് തൻറെ ആനന്ദം അതിരുകളില്ലാതെ പകരുവാൻ അവൻ ആഗ്രഹിക്കുന്നു. ആ ആനന്ദം നുകർന്നാൽ നമുക്കും സ്നാപകയോഹന്നാനെപ്പോലെ സന്തോഷത്താൽ കുതിച്ചു ചാടുവാൻ സാധിക്കും. ഈ ലോകം നല്കുന്ന സന്തോഷത്തേക്കാളും ക്രിസ്തു നല്കുന്ന ആനന്ദം എത്രയോ വലുതാണെന്ന് ഈ ശില്പം നമ്മെ പഠിപ്പിക്കുന്നു. ഓരോ വി. കൂർബ്ബാനയിലും നമ്മോടൊന്നായി ഈ ആനന്ദം നമ്മിലേക്ക് പകരുവാൻ അവൻ ആഗ്രഹിക്കുന്നു. അവൻ നല്കുന്ന ആനന്ദം മറ്റാർക്കും നമ്മിൽ നിന്ന് എടുത്തു മാറ്റുവാൻ സാധിക്കില്ലായെന്ന് ബൈബിൾ പറയുന്നു.

(യോഹ 16:22)
Image: /content_image/Arts/Arts-2015-07-13-18:58:21.jpg

94
Category: 14
Sub Category:
Heading: God’s Design for life and love: മഹത്തായ സന്ദേശം നല്കുന്ന ഡോക്യുമെൻറെറി സിനിമ
Content: ക്രിസ്തീയ മൂല്യങ്ങൾ കുടുംബങ്ങളിൽ നിന്നും മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിവാഹത്തെക്കുറിച്ചും ലൈംഗീകതയെക്കുറിച്ചും മക്കൾക്ക് ജന്മം നല്കുന്നതിനെക്കുറിച്ചും ബൈബിളിൻറെ അടിസ്ഥാനത്തിൽ സഭയുടെ പഠനങ്ങളുടെ വെളിച്ചത്തിൽ മഹത്തായ സന്ദേശം നല്കുന്ന ഡോക്യുമെ ൻറെറി സിനിമയാണ് Marriage: God’s Design for life and love ബ്രിട്ടനിലെ കത്തലിക് മീഡിയ കമ്പനിയായ ST.ANTHONY COMMUNICATIONSആണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. 43 മിനുറ്റ് ദൈർഘ്യമുള്ള ഈ സിനിമയിൽ കാർഡിനൽ റെയ്മഡ് ലിയോ, ബിഷപ്പ് മാർക്ക് ഡേവിസ് എന്നിവരുടെ അവതരണവും ഏറെ ശ്രദ്ദേയമാണ്. തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ നമ്മുടെ സംസ്കാരങ്ങളെ കാർന്നു തിന്നുമ്പോൾ ഇതുപോലെയുള്ള കലാസൃഷ്ടികൾ അഭിനന്ദാർഹമാണ്.
Image:

103
Category: 1
Sub Category:
Heading: എവെലിൻ ഓർമ്മയായി; കണ്ണുനീരിൽ കുതിർന്ന പ്രാർത്ഥനകളോടെ സഭ കാത്തുവിനെ പിതാവായ ദൈവത്തിൻറെ കരങ്ങളിൽ സമർപ്പിച്ചു.
Content: കഴിഞ്ഞ ശനിയാഴ്ച നോട്ടിങ്ഹാമിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ എവെലിൻ മോളെ ഒരു നോക്കു കാണുവാനായി യുകെ യുടെ നാനാ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ ഇന്ന് ക്രൂവിലേക്ക് ഒഴുകിയെത്തി. പള്ളിയും പരിസരവും സൂചി കുത്തുവാൻ പോലും സാധിക്കാത്ത തരത്തിൽ ദൈവജനത്തെ കൊണ്ട് നിറഞ്ഞിരുന്നു. 11 മണിക്കുതന്നെ ശവസംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ഷൂഷ്ബറി രൂപത സീറോമലബാർ ചാപ്ലിൻ റവ. ഡോ. ലോനപ്പൻ അരിക്കാരിശ്ശേരിയുടെ കാർമ്മികത്വത്തിൽ ആരംഭിച്ച ദിവ്യബലിയിൽ ഫാ.സേവ്യർഖാൻ വട്ടായിൽ, ഫാ.സോജി ഓലിക്കൽ, ഫാ.സജി മലയിൽപുത്തൻപുരയിൽ, ഫാ.മാത്യു ചൂരപൊയ്കയിൽ, ഫാ.ജോസഫ് പൊന്നോത്ത്, ഫാ.തോമസ് മടക്കുംമൂട്ടിൽ, ഫാ. ഫിലിപ്പ്, ഫാ. ബിജു, ഇടവക വികാരി ഫാ. ജെറോം തുടങ്ങി മറ്റു ശ്രേഷ്ടവൈദികരും സഹ കർമ്മികരായി ഉണ്ടായിരുന്നു. കുടുംബത്തെ പ്രതിനിധീകരിച്ച് അലൻ തോമസ് എന്ന കൊച്ചു മിടുക്കൻ എല്ലാവരോടും കാത്തുവിനെക്കുറിച്ചു പറഞ്ഞപ്പോൾ കണ്ഠം ഇടറിപ്പോകുന്നത് കേൾക്കുവാൻ സാധിക്കുമായിരുന്നു. മരിയ ഗൊരെത്തി എന്ന മാമോദീസ പേര് സ്വീകരിച്ച കാത്തു, "ഈശോ മറിയം യൗസേപ്പേ ഈ ഭവനത്തിനു കൂട്ടായിരിക്കണമേ" എന്ന് പാടി നടക്കുമായിരുന്നു. സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്തമായി വളരെയേറെ പ്രത്യേകതകളുള്ള ഒരു കൊച്ചു മാലാഖയായിരുന്നു എവെലിൻഎന്ന് ബഹുമാനപ്പെട്ട ലോനപ്പനച്ചൻ പറഞ്ഞു. ഇടവകയിലുള്ള സകലർക്കും എവെലിൻഒരു മാലാഖയായിരുന്നു എന്ന് ഇടവക വികാരി ഫാ. ജെറോം തൻറെ ദുഃഖം നിറഞ്ഞ വാക്കുകളിലൂടെ പങ്കുവച്ചു. ദിവ്യബലിക്കു ശേഷം സമൂഹത്തിൻറെ നാനാ തുറകളിൽപെട്ടവർ അന്തിമോപചാരം അർപ്പിക്കുവാനായി കാത്തുവിൻറെ അടുത്തേക്ക് നടന്നു നീങ്ങിയപ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കുവാൻ ബന്ധുക്കളും സുഹൃത്തുക്കളും നന്നേ പാടുപെടുന്നുണ്ടായിരുന്നു. പ്രവാചക ശബ്ദത്തിനു വേണ്ടി ബിനുമോൻ ജോസഫ് സ്നേഹത്തിൻറെ പൂച്ചെണ്ടുകൾ സമർപ്പിച്ചു. തൻറെ പ്രിയപ്പെട്ട ദേവാലയത്തോടു വിട പറഞ്ഞ് കാത്തു യാത്രയായപ്പോൾ പലരും പൊട്ടിക്കരയുകയായിരുന്നു. ക്രൂ എന്ന കൊച്ചു പട്ടണ നിവാസികൾ എവെലിൻ എന്ന മാലാഖയെ എത്രമാത്രം നെഞ്ചിലേറ്റി സ്നേഹിച്ചിരുന്നുവെന്ന് അവിടുത്തെ ജനക്കൂട്ടത്തിൽ നിന്നും മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ക്രൂ പോലീസ് കോണ്‍സ്റ്റബിളിന്റെ നേതൃത്വത്തിൽ എല്ലാ വഴികളിലും ഗതാഗതം നിയന്ത്രിച്ച് കൊച്ചു മാലാഖക്ക് കടന്നു പോകുവാൻ വഴിയൊരുക്കിയത് എവെലിൻമോളോടുള്ള ആദര സൂചകമായിരുന്നു. നൂറുകണക്കിന് വാഹനങ്ങളായിരുന്നു കാത്തുവിന് അകമ്പടി സേവിച്ചു കടന്നു പോയത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട വൈദികർ ശവസംസ്കാര ചടങ്ങുകൾ അവസാനിപ്പിച്ചപ്പോൾ നിരവധി വെളുത്ത ബലൂണുകൾ ആകാശത്തേക്ക് പാറിപറന്നു പോകുന്നത് കാണാമായിരുന്നു. താൻ നെഞ്ചിലേറ്റി വളർത്തിയ കാത്തുവിനെ ഓർത്തു കരയുന്ന അവളുടെ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് ആർക്കും അറിയില്ലായിരുന്നു. ഈ ഭൂമിയിൽ ജീവിച്ച രണ്ടര വർഷക്കാലമത്രയും ഒരു പൂമ്പാറ്റയെപ്പോലെ പാറി പറന്ന് ക്രിസ്തുവിൻറെ പരിമളമായി മാറിയ എവെലിൻമോളെ നിന്നെക്കുറിച്ച് പറയാൻ വാക്കുകളില്ല. എന്നിരുന്നാലും നിന്നെ സൃഷ്ടിച്ച നിൻറെ ദൈവത്തിനുവേണ്ടി മിന്നി ത്തിളങ്ങുന്ന ഒരു നക്ഷത്രമായ് അനേകർക്ക് ക്രിസ്തുവിൻറെ പ്രകാശമായി നീ മാറും എന്നതിൽ തെല്ലും സംശയമില്ല. പിച്ചവച്ച് നീ ഓടിനടന്ന നിൻറെ ഭവനത്തെയും, നാടിനെയും, ദൈവ സ്തുതികളുമായി നീ ഓടിനടന്ന നിൻറെ ദേവാലയത്തെയും വിട്ട് നീ പോകുമ്പോൾ ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിൽ കുഞ്ഞു മാലാഖയായി എന്നും നീ ഉണ്ടായിരിക്കും.
Image: /content_image/News/News-2015-07-18-14:47:22.jpg

106
Category: 5
Sub Category:
Heading: വി. യുസ്തായും, റുഫീനായും (+287) രക്തസാക്ഷികൾ.
Content: സ്പെയിനിൽ സെവീലിൽ മൺ പാത്രങ്ങൾ ഉണ്ടാക്കി വിറ്റ് ഉപജീവനം കഴിച്ചിരുന്ന രണ്ട് ക്രിസ്തീയ വനിതകൾ ആണ് യുസ്തായും, റുഫീനായും. വിജാതീയ പൂജകൾക്ക് ഉപയോഗിക്കുവാനുള്ള പാത്രങ്ങൾ അവർ ആർക്കും വിറ്റിരുന്നില്ല. കുപിതരായ വിജാതീയർ ആ വനിതകൾ വില്ക്കാൻ വെച്ചിരുന്ന പാത്രങ്ങൾ എല്ലാം ഉടച്ചുകളഞ്ഞു. ഇതിനു പ്രതികാരമായി ഒരു ദേവിയുടെ വിഗ്രഹം അവർ തകർത്തു. വിജാതീയർ രോഷം പൂണ്ട് ഗവർണ്ണരോട് ആവലാതിപ്പെട്ടു. പ്രിഫെക്ട് യുസ്തായോടും, റുഫീനായോടും നശിപ്പിച്ച വിഗ്രഹങ്ങൾ ഏതു ദേവന്മാരുടെയാണോ ആ ദേവന്മാർക്ക് ബലി ചെയ്യാൻ ആജ്ഞാപിച്ചു. അവർ അതിനു സന്നദ്ധരായില്ലയെന്ന് മത്രമല്ല തങ്ങളുടെ ഗുരു യേശുക്രിസ്തുവാണെന്ന് ഏറ്റുപറയുകയും ചെയ്തു. ഉടനടി അവരെ പീഡനയന്ത്രത്തിൽ കിടത്തി അവയവങ്ങൾ വലിച്ചു നീട്ടാനും, പള്ള മുള്ളുകൊണ്ട് കീറാനും പ്രിഫെക്ട് ഉത്തരവിട്ടു. ബലി സമർപ്പിക്കാൻ സന്നദ്ധരാകുകയാണെങ്കിൽ മോചിക്കാൻ വേണ്ടി ഒരു വിഗ്രഹം പീഡനോപകരണത്തിന്റെ അരികെ വെച്ചിരുന്നു. ഈ മർദ്ദനങ്ങൾ കൊണ്ടൊന്നും അവരൂടെ വിശ്വാസം ചഞ്ചലിച്ചില്ല . യുസ്താ പീഡനയന്ത്രത്തിൽ കിടന്നു മരിച്ചു. റുഫിനായുടെ കഴുത്ത് ഞെക്കിക്കൊല്ലാനും രണ്ടുപേരുടെ ശരീരവും ദഹിപ്പിക്കാനും പ്രിഫെക്ട് ആജ്ഞ നല്കി. വിചിന്തനം: “ദൈവത്തെ സ്നേഹിക്കാതെ ഒരു നിമിഷം ഞാൻ ജീവിക്കില്ല. സ്നേഹിക്കുന്നവൻ സഹിക്കുന്നില്ല: അഥവാ സഹിക്കുന്നെങ്കിൽ ആ സഹനത്തെ സ്നേഹിക്കുന്നു” (വി. അഗസ്റ്റിൻ). ഇതര വിശുദ്ധർ: 1. അമ്പ്രോസ് ഔട്ട് പെർത്തൂസ്. +778 ഷാർൾമാൻ ചക്രവർത്തിയുടെ ഗുരു. 2. ആർസേനിയൂസ്. +449 റോമൻ ഡീക്കൺ. മെംഫിസ്സിന്നരികെ പാറക്കെട്ടിൽ ഏകാന്തതയിൽ ജീവിച്ചു മരിച്ചു. 3. ഔറയാ. +856 കൊർഡോവായിൽ ജനിച്ചു. സ്വന്തം കുടുംബക്കാർ ഒറ്റിക്കൊടുത്ത് തലവെട്ടപ്പെട്ടു. 4. ഫെലിച്ചീനസ്( വെറൊണയിലെ ഫെലിക്സ്). 5. പാവിയായിലെ ജെറോം.
Image: /content_image/DailySaints/DailySaints-2015-07-19-01:44:30.jpg

107
Category: 9
Sub Category:
Heading: മാഞ്ചെസ്റ്റർ നൈറ്റ് വിജിൽ എല്ലാ മൂന്നാം വെള്ളിയാഴ്ചകളിലും.
Content: വർഷങ്ങളായി മാഞ്ചെസ്റ്റർ longsight-ലെ ST.Joseph ദേവാലയത്തിൽ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചകളിലും രാത്രി 9.30 മുതൽ ശനിയാഴ്ച രാവിലെ 3.30 വരെ നൈറ്റ് വിജിൻ നടന്നു വരുന്നു. യു.കെ യിലെ മലയാളി സമൂഹത്തിനു വേണ്ടി നാട്ടിൽ നിന്നും നിരവധി വൈദികരും ധ്യാനശുശ്രൂഷകരും കടന്നു വരുന്നതിനു മുൻപു തന്നെ ജീസ്സസ്സ് യൂത്തിൻറെ നേതൃത്വത്തിൽ ആരംഭിച്ച ഈ നൈറ്റ് വിജിൻ കുടിയേറ്റത്തിൻറെ ആദ്യ കാലഘട്ടത്തിൽ അനേകം ക്രൈസ്തവ വിശ്വാസികൾക്ക് വിശ്വാസത്തിൽ ആഴപ്പെടുവാനും പ്രാർത്ഥനാ ജീവിതം തുടർന്നു കൊണ്ടുപോകുവാനും സഹായമായി എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. ജീസ്സസ്സ് യൂത്തിലെ ഒരുപറ്റം യുവാക്കളുടെ ത്യാഗപൂർണ്ണമായ പ്രാർത്ഥനയും ആദ്യ കാലങ്ങളിൽ യു കെയിലെ മാഞ്ചെസ്റ്ററിലേക്ക് കുടിയേറിയ നിരവധി കുടുംബങ്ങളുടെ പിന്തുണയും ഇതിൻറെ പിന്നിലെ പ്രേരക ശക്തികളായിരുന്നു. നിരവധി പരീക്ഷ്ണങ്ങളിലൂടെ കടന്നു വന്ന് മുടക്കമില്ലാതെ തുടർന്നുപോരുന്ന ഈ നൈറ്റ് വിജിലിൽ വചനപ്രഘോഷണം, കുമ്പസാരം, ജപമാല, വിശുദ്ധകുർബ്ബാന, ദിവ്യകാരുണ്യ ആരാധന എന്നീ ശുശ്രൂഷകൾ എല്ലാ മാസവും ഓരോ വൈദികരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. നൈറ്റ് വിജിൻ നടക്കുന്ന ദേവാലയത്തിൻറെ അഡ്രസ്സ്- St Joseph Church, Portland Crescent, Longsight, Manchester M13 0BU
Image: /content_image/Events/Events-2015-07-19-04:18:21.jpg

109
Category: 1
Sub Category:
Heading: നോട്ടിങ്ഹാം അഭിഷേകാഗ്നി കൺവൻഷൻ: സംഘാടകർക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം.
Content: ജൂലൈ പതിനൊന്നാം തിയതി ശനിയാഴ്ച, നോട്ടിങ്ഹാം അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ പിഞ്ചു ബാലിക കാറപകടത്തിൽ മരണമടയുകയും അതേത്തുടർന്ന് ചില ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ എഴുത്തുകാരും കൺവെൻഷൻ സംഘാടകർക്കെതിരെ നടത്തുകയും ചെയ്ത ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രവാചക ശബ്ദം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഈ അന്വേഷണത്തിന്റെ വിശദാംശങ്ങൾ: അപകടം നടന്ന സ്ഥലം: ഈ ദാരുണമായ അപകടം നടന്നത് കൺവെൻഷൻ സെന്ററായ നോട്ടിങ്ഹാം അരീനയുടേയോ സെഹിയോൻ യുകെ ടീം അംഗങ്ങളുടെയോ നിയന്ത്രണത്തിൻ കീഴിലുള്ള സ്ഥലത്തല്ല. തികച്ചും കൺവെൻഷൻ സെന്ററിന്റെ കോമ്പൗണ്ടിനു വെളിയിൽ വെച്ച് നടന്ന ഒരു അപകടമരണത്തിന് സംഘാടകർ ഉത്തരവാദികളാവുന്നില്ല. പോലീസ് നൽകിയ വിവരത്തിൻറെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് BBC റിപ്പോർട്ട് ചെയ്തിരിക്കുന്നത്- നോട്ടിംഹാം അരീനയ്ക്ക് പുറത്തുള്ള Side Road ൽ വച്ച് അപകടം നടന്നു എന്നാണ്. BBC റിപ്പോർട്ടിന്റെ LINK താഴെ കൊടുത്തിരിക്കുന്നു. {{click here.->http://www.bbc.co.uk/news/uk-england-nottinghamshire-33497048}} പ്രാർത്ഥിച്ചില്ല എന്ന ആരോപണം: പ്രവാചകശബ്ദം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തുവാൻ സാധിച്ചത് സോജി അച്ചൻ ഈ കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചു എന്നു തന്നെയാണ്. അതിന് തെളിവായി നോട്ടിങ്ഹാം കൺവെൻഷനിൽ വച്ച് സോജി അച്ചൻ ഈ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുന്ന വീഡിയോ Link താഴെ കൊടുത്തിരിക്കുന്നു. {{click here.->https://www.youtube.com/watch?v=_5-aY66RAQ0}} സംഭവം നടന്ന നിമിഷം മുതൽ സെഹിയോൻ യു.കെ യുടെ ഒരു പ്രത്യേക ടീം ഈ കുഞ്ഞിനുവേണ്ടി ദൈവത്തിന്റെ മുൻപിൽ നിലവിളിച്ചു പ്രാർത്തിക്കുകയായിരുന്നു. പക്ഷെ ദൈവം ആ കുഞ്ഞിനെ തൻറെ അടുത്തേക്ക് വിളിച്ചു. കഴിഞ്ഞ ശനിയാഴ്ച അനേകം വിശ്വാസികളുടെ കണ്ണുനീരിൽ കുതിര്ന്ന പ്രാർത്ഥനകളോടെ ആ കുഞ്ഞു മാലാഖയെ സഭ ദൈവത്തിൻറെ കരങ്ങളിൽ സമർപ്പിച്ചു ആ കുഞ്ഞു മാലാഖയുടെ വേർപാടിൽ വേദനിക്കുന്ന മാതാപിതാക്കളുടേയും ബന്ധു ജനങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പ്രവാചക ശബ്ദവും പങ്കുചേരുന്നു. എന്തുകൊണ്ട് അപകട വിവരം മറച്ചു വെച്ചു? കുട്ടികളെ സംരക്ഷിയ്ക്കുന്നതിനാവശ്യമായ നിയമങ്ങൾ ശക്തമായി നിലനില്ക്കുന്ന ഒരു രാജ്യമാണ് ബ്രിട്ടൻ. ഈ രാജ്യത്ത് വച്ച് നടക്കുന്ന ഒരു കൺവെൻഷൻ വ്യക്തമായും കൃത്യമായും ഈ നിയമങ്ങൾ അനുസ്സരിച്ച് മാത്രമേ നടത്തുവാൻ സാധിക്കൂ. UK യിൽ നിലനില്ക്കുന്ന Child Protection Act പ്രകാരം കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ വെളിപ്പെടുത്തുവാൻ നിയമം അനുവദിക്കുന്നില്ല. പ്രത്യേകിച്ച് ഒരു അപകടം കഴിഞ്ഞ് പോലീസ് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അത് പതിനായിരക്കണക്കിനു വരുന്ന ജനങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തിയാൽ അത് ഗുരുതരമായ നിയമലംഘനവുമാണ്. പ്രാർത്ഥിച്ചു രോഗം മാറ്റുന്ന വട്ടായിലച്ചൻ: ഈ സംഭവത്തിനു ശേഷം സോഷ്യൽ മീഡിയകളിൽ വന്ന ഒരു കമന്റ് ആണ്. പ്രാർത്ഥിച്ചു രോഗം മാറ്റുന്ന വട്ടായിലച്ചൻ എന്തുകൊണ്ട് ഈ കുഞ്ഞിന്റെ രോഗം മാറ്റിയില്ല? . അപ്പോൾ ഇതെല്ലാം ഒരു തട്ടിപ്പല്ലേ? ഇവിടെ രോഗം മാറ്റുന്നത് വട്ടായിലച്ചനല്ല. ഇവിടെയെന്നല്ല ഒരു ധ്യാനശുശ്രൂഷകളിലും രോഗം മാറുന്നതും അത്ഭുതങ്ങൾ നടക്കുന്നതും ധ്യാന ഗുരുക്കന്മാരുടെ കഴിവുകൊണ്ടോ അവരുടെ ജീവിത വിശുദ്ധികൊണ്ടോ അല്ല. സർവ്വശക്തനായ ദൈവം ആണ് ഇതെല്ലാം പ്രവർത്തിക്കുന്നത്. ധ്യാനഗുരുക്കന്മാർക്ക് ദൈവം കൊടുത്തിരിക്കുന്ന പ്രത്യേക വിളിയും നിയോഗവുമനുസരിച്ച് യേശുക്രിസ്തുവിന്റെ നാമത്തിൽ അവർ പ്രാർത്ഥിക്കുമ്പോൾ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് ദൈവം ആണ്. പ്രാർത്ഥിക്കുമ്പോഴെല്ലാം അത്ഭുതം പ്രവർത്തിക്കുമെന്നും രോഗം മാറുമെന്നും കത്തോലിക്കാ സഭയുടെ കീഴിലുള്ള ഒരു ധ്യാനകേന്ദ്രവും അവകാശപ്പെടുന്നില്ല. രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കാം എന്നു മാത്രമേ അവർ വഗ്ദാനം ചെയ്യുന്നുള്ളൂ. ഈ അദ്ഭുതങ്ങൾ 2015ൽ മാത്രമല്ല നടക്കുന്നത്. ബൈബിളിൽ ഉല്പ്പത്തി പുസ്തകം മുതൽ വെളിപാടു വരെ നോക്കിയാൽ, എല്ലാ സ്ഥലങ്ങളിലും കാലങ്ങളിലും ദൈവം പ്രവര്ത്തിക്കുന്ന ദൈവമാണ്. അവിടുന്നു നിഷ്ക്രിയനായ ദൈവമല്ല. പിന്നീട് സഭയുടെ ചരിത്രം പരിശോധിച്ചാൽ ക്രിസതു അപ്പസ്തോലന്മാരിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മരിച്ചവരെ ഉയർപ്പിക്കുകപോലും ചെയ്ത നിരവധി വിശുദ്ധർ സഭയിലുണ്ടായിരുന്നുവെന്നത് ഒരു ചരിത്ര സത്യമാണ്. മരിച്ചവനെ ഉയർപ്പിക്കുന്നതും ജലദോഷം മാറ്റുന്നതും ദൈവത്തിന് ഒരുപോലെയാണ്. തന്റെ വചനത്തിലൂടെയാണ് അവിടുന്ന് അത് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ദൈവം ഈ ലോകത്തിൽ ഇന്നു പ്രവർത്തിക്കുന്നു എന്നതിനടയാളമായി അവിടുന്ന് ധ്യാന ശുശ്രൂഷകളിലൂടെ നല്കുന്ന രോഗ ശാന്തികളേയും അത്ഭുതങ്ങളേയും പരിഹസിക്കുമ്പോൾ ദൈവത്തെ തന്നെയാണ് പരിഹസിക്കുന്നത്. സെഹിയോൻ ടീം എന്തുകൊണ്ട് മൗനം പാലിച്ചു? സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ സെഹിയോൻ ടീം, Social Media യിലൂടെ ഈ പിഞ്ചു ബാലികയുടെ മരണം മൂലം കുടുംബത്തിനുണ്ടായ ദു:ഖത്തിൽ പങ്കു ചേരുകയും ഈ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സെഹിയോൻ ടീം നടത്തുന്നത് ഒരു ആത്മീയ ശുശ്രൂഷയാണ്. അതായത്, ശരീരത്തിന്റെ പ്രവണതകളെ ആത്മാവിന്റെ പ്രവർത്തനം കൊണ്ട് തരണം ചെയ്യുന്ന ശുശ്രൂഷകൾ. വട്ടായിൽ അച്ചനും, സോജി അച്ചനും ഒക്കെ ആത്മീയ മനുഷ്യരാണ്. ആത്മീയ മനുഷ്യർ ആരോപണങ്ങളെ നേരിടുന്നത് പത്രസമ്മേളനം വിളിച്ചുകൂട്ടിയല്ല. ദൈവത്തിന്റെ മുൻപിൽ ആത്മപരിശോധന ചെയ്തും അന്യായമായി കുറ്റം ആരോപിക്കുന്നവരോട് ക്ഷമിച്ച് അവരെ സ്നേഹിച്ചു പ്രർത്ഥിച്ചുകൊണ്ടുമാണ്. ഭൗതീക മനുഷ്യരാണ് ഇതുപോലെയുള്ള ആരോപണങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ പ്രതികരിക്കുകയും തങ്ങളുടെ ഭാഗത്താണ് ശരി എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാനുമായി വ്യഗ്രത കാട്ടുന്നത്. ഇവർ ആത്മീയ മനുഷ്യരായതിനാൽ മറ്റുള്ളവർ നല്ലവരെന്നു പറയുമ്പോൾ ആവേശം കൊള്ളുകയോ കുറ്റക്കാർ എന്നു പറയുമ്പോൾ തീവ്രമായി ദു:ഖിക്കുകയോ ചെയ്യാറില്ല. ഇവരുടെ പ്രവർത്തിയുടെ അടിസ്ഥാനം പരിശുദ്ധാത്മാവിന്റെ പ്രചോദനമാണ്. ഇവർ നടത്തുന്ന ശുശ്രൂഷകളിലേയ്ക്ക് ആളുകളെ കൂട്ടികൊണ്ടുവരുന്നത് പരിശുദ്ധാത്മാവാണ്. അതുകൊണ്ട് പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നുവെങ്കിൽ ഇവരുടെ ശുശ്രൂഷകളിലേയ്ക്ക് ഇനിയും ആളുകൾ വരിക തന്നെ ചെയ്യും . പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ തടയുവാൻ മനുഷ്യന്റെ ചിന്തകൾക്കോ ആരോപണങ്ങൾക്കോ സാധ്യമല്ല. സെഹിയോൻ ശുശ്രൂഷകളിലെ സുരക്ഷ സംവിധാനങ്ങൾ: സെഹിയോൻ ടീം നയിക്കുന്ന പതിനാരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ബൈബിൾ കൺവെൻഷനുകളിലെ സുരക്ഷാ സംവിധാനത്തെകുറിച്ചുള്ള ആശങ്കകൾ ചില ഓൺലൈൻ മാധ്യമങ്ങൾ പങ്കുവെച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവാചക ശബ്ദം വിശദമായ അന്വേഷണം നടത്തി. യു കെ.യിലുള്ള എല്ലാ മെഗാ ബിൽഡിങ്ങുകളും അവിടെ നടക്കുന്ന സമ്മേളനങ്ങളും UK Health and Safety Executive-ൻറെ കീഴിലാണ്. ഈ സമ്മേളനങ്ങൾക്കുള്ള സുരക്ഷാ സംവിധാനവും First Aid ഉം ഒരുക്കേണ്ടത് അതു ബുക്കു ചെയ്യുന്നവരല്ല. പിന്നെയോ അതാതു Building ന്റെ Health and safety Department ആണ്. അതായത് സെഹിയോൻ യുകെ ഒരു കൺവൻഷനുവേണ്ടി ഏതെങ്കിലും ഒരു അരീന ബുക്ക് ചെയ്താൽ ആ കൺവെൻഷനിലേക്ക് എത്തുന്ന ആളുകളുടെ സുരക്ഷാചുമതല സെഹിയോൻ യുകെ വോളെന്റിയേഴ്സല്ല നിർവഹിക്കുന്നത്. പിന്നെയോ ഓരോ അരീനയുടെയും Security Department ആണ്. അതിനുവേണ്ടി ഒരു ഭീമമായ തുക ഈ അരീന ബുക്ക് ചെയ്യുമ്പോൾ കൊടുത്തുകൊണ്ടാണ് ഇതു സാധ്യമാകുന്നത്. ഈ തുക നല്കാതെ അരീന ബുക്ക് ചെയ്യുവാൻ സാധിക്കുകയില്ല. അതോടൊപ്പം തന്നെ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള ഇൻഷുറൻസ് തുക മുൻകൂറായി അടക്കുകയും ചെയ്തെങ്കിൽ മാത്രമേ ഇതുപോലുള്ള മെഗാ കൺവെൻഷൻ സെന്ററുകൾ ലഭിക്കുകയുള്ളൂ. അതുപോലെതന്നെയാണു ഈ കൺവെൻഷനുകളിലെ വ്യക്തമായ Program Schedule. ഈ കണ്‍വൻഷൻ ഹാളിൽ എന്തു പ്രഭാഷണമാണ് നടത്തുന്നത് എന്തൊക്കെ activities ആണ് ചെയ്യുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അരീനകളുടെ Health and Safety വിഭാഗം Risk Assessment നടത്തുന്നത്. അതുകൊണ്ട് പ്രാർത്ഥനകൾക്കും, ദിവ്യബലിക്കും, ഗാനശുശ്രൂഷകൾക്കും, ഉള്ള സമയവും അതു നടത്തുന്ന വ്യക്തികളുടെ വിവരങ്ങളും അവർ ഏതുതരം പ്രഭാഷണങ്ങളാണ് നടത്തുന്നതെന്നും വ്യക്ത്മായി മുൻകൂട്ടി അവർ രേഖപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന Contract Agreement ൽ ഒപ്പുവയ്ക്കുകയും ചെയ്താൽ പിന്നീട് അതിൽനിന്നും അണുവിട ചലിക്കാൻ സെഹിയോൻ ടീമിന് അനുവാദമില്ല. ആത്മീയകാര്യങ്ങളേക്കുറിച്ച് സംസാരിക്കും എന്നു പറഞ്ഞ് Convention Centre book ചെയ്താൽ പിന്നെ അവിടെ രാഷ്ട്രീയ പ്രഭാഷണം നടത്താൻ അനുവാദമില്ല .ഈ ശക്തമായ സംവിധാനത്തിൻ കീഴിൽ ആ കുട്ടിയുടെ അപകടവിവരം അതിനുള്ളിൽ അറിയിക്കുവാനുള്ള അവസരം പോലും നിയന്ത്രണവിധേയമാണ്. കാരണം അത്മീയപ്രഭാഷണങ്ങൾക്കുള്ള Risk Assessment അല്ല അപകട വാർത്തകൾ അവതരിപ്പിക്കുന്നതിനും മറ്റു രീതിയിലുള്ള പ്രഭാഷണങ്ങൾ നടത്തുന്നതിനും ഉള്ള സമ്മേളനങ്ങൾക്കായി നടത്തുന്നത്. എന്തിന് മുൻകൂട്ടി തയ്യാറാക്കിയ plan-ൽ നിന്നും വ്യത്യസ്ഥമായി ഒരു കസേര പോലും മറ്റിയിടാൻ സെഹിയോൻ യുകെ ടീം അംഗങ്ങൾക്ക് അവിടെ അനുവാദമില്ല. ഇത്രയും കൃത്യമായി അരീനയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇത്തരം കൺവെൻഷനുകൾ നടക്കുന്നത്. പിന്നെ എന്തിനാണ് സെഹിയോൻ യു കെ വോളണ്ടിയേഴ്സ്? അവരുടെ ഉത്തരവാദിത്വം കൺവെൻഷന് എത്തുന്നവരെ സ്വീകരിക്കുക , കുമ്പസാരം, വി.കുർബ്ബാനയുടെ വിതരണം, വി.കുർബ്ബാന എഴുന്നെള്ളിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിങ്ങനെയുള്ള, നേരിട്ട് സുരക്ഷപ്രശ്നങ്ങളെ ബാധിക്കാത്തതോ Risk Assessment നടത്തി പൂർണ്ണമായും സുരക്ഷിതമാണ് എന്ന് അരീന ഉദ്യോഗഥർ ഉറപ്പുവരുത്തിയതുമായ കാര്യങ്ങളാണ് അവർ ചെയ്യുന്നത്. ഓരോ കാര്യങ്ങളും ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുമ്പോൾ പതിനായിരക്കണക്കിന് ജനങ്ങളിൽ ഉളവാകുന്ന മാനസികമായ പ്രത്യാഘാതങ്ങളും അതിൽ നിന്നും ഉളവാകുന്ന വ്യക്തികൾക്കും സമൂഹത്തിനും, ഉണ്ടായേക്കാവുന്ന അപകട സാധ്യതകളും കണക്കിലെടുത്താണ് Risk Assessment നടത്തുന്നത്. ഇതുപോലെ അനേകായിരങ്ങൾ സമ്മേളിച്ച സ്ഥലങ്ങളിൽ Communication ൽ വന്ന പാളിച്ചകൾ മൂലം ജനങ്ങൾ പരിഭ്രാന്തരായി തിക്കിലും തിരക്കിലും പെട്ട് അനേകം പേർ മരിച്ച സംഭവങ്ങൾ പോലും യൂറോപ്പിൽ ഉണ്ടായിട്ടുള്ളതും അതിന്റെ കേസുകൾ ഇപ്പോഴും കോടതിയിൽ തുടർന്നുവരുന്നുന്നതുമാണ്. അപകടത്തിൽപെട്ട ആ പിഞ്ചു ബാലികയുടെ ജീവന് വില കല്പിക്കുന്നതിനോടൊപ്പം തന്നെ ഡോക്ടർമാർ കയ്യൊഴിഞ്ഞ രോഗികൾ, മക്കളുടെ രോഗം മൂലം വേദനിക്കുന്ന മാതപിതാക്കൾ, ജീവിതത്തിലുണ്ടായ തകർച്ചകൾ മൂലം ജീവിതം വഴിമുട്ടി നില്ക്കുന്നവർ, എന്നു തുടങ്ങി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ ഈ കണ്വ്ൻഷനു വേണ്ടി എത്തിച്ചേർന്നിരുന്നു. ദൈവം മാത്രം അവസാന ആശ്രയം എന്നു കരുതി കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയ ഇവരുടെ ജീവനും പ്രതീക്ഷകൾക്കും വിലയുണ്ടെന്നുള്ള കാര്യവും ഈ അവസരത്തിൽ ഓർക്കേണ്ടതാണ് പ്രവാചകശബ്ദ്ത്തിന് ഈ വിഷയത്തിൽ പ്രത്യേക താല്പര്യങ്ങളോ ഏകപക്ഷികമായ നിലപാടുകളോ ഇല്ല. അതുകൊണ്ടാണ് ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുകയും മെഗാ കൺവെൻഷൻ സെന്ററുകളുടെ സുരക്ഷ സംവിധാനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും നിയമ വിദഗ്ദരുമായി കൂടിയാലോചിക്കുകയും ചെയ്ത ശേഷം ഇപ്രകാരം ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നത്. തകർന്നുപോയ അനേകം കുടുംബങ്ങൾക്ക് ആശ്വാസം പകരുകയും ആത്മഹത്യയുടെ വക്കിൽനിന്നു പോലും അനേകം വ്യക്തികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയും, മദ്യത്തിനും, മയക്കുമരുന്നിനും അടിമപെട്ട നിരവധി യുവാക്കളെ പുതിയ നന്മയുടെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്ത Sehion UK എന്ന പ്രസ്ഥാനത്തിനെതിരെ സത്യവിരുദ്ധവും , യുക്തിക്കു നിരക്കാത്തതുമായ ആരോപണങ്ങൾ ഉന്നയിച്ച് വിശ്വാസികളെ വഴി തെറ്റിക്കാൻ ചില Online മാദ്ധ്യമങ്ങളും, Social Media എഴുത്തുകാരും ശ്രമിക്കുമ്പോൾ വിശ്വാസികളെ നേരായ പാതയിൽ നയിക്കേണ്ട ഉത്തരവാദിത്വം ഒരു ആത്മീയപത്രം എന്ന നിലയിൽ പ്രവാചക ശബ്ദത്തിനു ണ്ട്. പാപത്തിന്റെ ചെളികുണ്ടിൽ വീണ അനേകം മനുഷ്യരെ നന്മയിലേക്ക് നയിക്കുകയും അത്ഭുതങ്ങളും, അടയാളങ്ങളും വർഷിച്ചുകൊണ്ട് ദൈവം പ്രവർത്തിക്കുകയും ചെയ്യുന്ന സെഹിയോൻ ശുശ്രൂഷകൾ പരിശുദ്ധാത്മാവ് നയിക്കുന്നതാണ് എന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് കേരളാ കത്തോലിക്ക സഭയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി സഭാദ്ധ്യക്ഷന്മാരും ഈ ശുശ്രൂഷകളെ പ്രോൽസാഹിപ്പിക്കുന്നത്. ഇങ്ങനെ പരിശുദ്ധാത്മാവ് ഈ കാലഘട്ടത്തിൽ എടുത്തുപയോഗിക്കുന്ന ഒരു പ്രസ്ഥാനത്തിനെതിരെ തൂലിക ചലിപ്പിക്കുകയും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അത് പരിശുദ്ധാത്മാവിനെതിരെ ചെയ്യുന്ന പാപം ആണെന്നു നാം തിരിച്ചറയേണ്ടിയിരിക്കുന്നു. ക്രിസ്തു പറഞ്ഞ വാക്കുകൾ ഇപ്പോൽ നമുക്ക് ഓർക്കാം. "...പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല" (മത്തായി 12:32).
Image: /content_image/News/News-2015-07-21-11:19:41.jpg

112
Category: 4
Sub Category:
Heading: അത്ഭുതങ്ങളും രോഗശാന്തിയും: കരിസ്മാറ്റിക്കുകാരുടെ തട്ടിപ്പോ?
Content: ഇന്നേവരെ ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ബുദ്ധിമാന്മാരിൽ ഒരാളാണ് വി.അഗസ്റ്റിൻ എന്ന് നിരീശ്വരവാദികൾ പോലും അംഗീകരിക്കുന്നു. സ്വന്തം യുക്തികൊണ്ടും അതിനേക്കാളധികമായി ബുദ്ധിശക്തികൊണ്ടും സത്യത്തെ കണ്ടെത്തുവാൻ ശ്രമിച്ച അഗസ്റ്റിൻ ദൈവം എന്ന സനാതനസത്യത്തെ കണ്ടെത്തി മഹാനായ വിശുദ്ധനായി തീർന്നു. അദ്ദേഹം തന്റെ കൃതികളിൽ അദ്ദേഹത്തിന്റെ ജീവിതകാലത്ത്, 5-ം നൂറ്റാണ്ടിൽ നടന്ന അത്ഭുതങ്ങളേക്കുറിച്ച് വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.അദ്ദേഹം ഇപ്രകാരം പറയുന്നു.“ യേശുക്രിസ്തുവിന്റെ നാമത്തിൽ ഇപ്പോഴും ധാരാളം അത്ഭുതങ്ങൾ നടക്കുന്നു. കൂദാശകളിലൂടെയും, വിശുദ്ധരുടെ മാദ്ധ്യസ്ഥം വഴിയായും ക്രിസ്തു പ്രവർത്തിക്കുന്ന അത്ഭുതങ്ങളെ ഉയർത്തിക്കാണിക്കുവാൻ നമുക്ക് കഴിയാതെ പോകുന്നു.” 5-ം നൂറ്റാണ്ടിൽ അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ ഈ 2015 ലും സത്യമാണ്. ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തികളും ദൈവം നമ്മുടെ ഇടയിൽ ഇന്നും വർഷിക്കുന്നു. എന്നാൽ നമുക്ക് അവയെല്ലാം വെറും കരിസ്മാറ്റിക്കുകാരുടെ തട്ടിപ്പ് മാത്രം. ആദിമസഭയിൽ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ ദൈവജനം മറ്റുള്ളവരുടെ മുമ്പിൽ ഉയർത്തിക്കാട്ടിയിരുന്നു. അത്ഭുതങ്ങൾക്കായി ആകാംഷയോടെ കാത്തിരുന്നു. “പത്രോസ് കടന്നുപോകുമ്പോൾ അവന്റെ നിഴലെങ്കിലും ഒന്നു പതിക്കുന്നതിനുവേണ്ടി രോഗികളെ തെരുവീഥികളിൽ കൊണ്ടുവന്നു കിടത്തിയിരുന്നു” (അപ്പ 5:15 ). എന്നാൽ ഇന്ന് രോഗശാന്തിവരം ലഭിച്ച വൈദികരോ അഭിഷിക്തരോ രോഗികളുടെ തലയിൽ ഒന്നു കൈവെച്ചാൽ അതും നമുക്കു കരിസ്മാറ്റിക്കുകാരുടെ തട്ടിപ്പ് മാത്രം. ഇങ്ങനെ സകലതിനേയും തട്ടിപ്പ് ആയി മാത്രം കാണുന്ന നമ്മളും പലപ്പോഴും ഓരോ ആവശ്യങ്ങൾക്കായി ദൈവത്തോടു പ്രാർത്ഥിക്കാറുണ്ട്. “അവരുടെ അവിശ്വാസം നിമിത്തം അവൻ അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല” (മത്താ 13:58). വി.അഗസ്റ്റീന്റെ എക്കാലത്തേയും മഹത്തായ കൃതികളിലൊന്നായ De Civitate Dci യിൽ അദ്ദേഹം നേരിട്ട് അനുഭവിച്ചറിഞ്ഞ കുറേ അത്ഭുതങ്ങളേക്കുറിച്ച് വിവരിച്ചിട്ടുണ്ട്. വെറും അത്ഭുതങ്ങളല്ല മരിച്ചവർ യേശുനാമത്തിൽ ഉയർത്തെഴുന്നേറ്റ അത്ഭുതങ്ങൾ. യേശുക്രിസ്തുവിനു ശേഷവും സഭയിൽ മരിച്ചവർ ഉയിർപ്പിക്കപ്പെട്ടിട്ടുണ്ട് എന്നതിനുള്ള നിരവധി തെളിവുകളിൽ ഒന്നാണ് അദ്ദേഹത്തിന്റെ ഈ ചരിത്രഗ്രന്ഥം. ഔഡ്രസിന് അടുത്ത്, കാസ്പലിയാന എന്ന എസ്റ്റേറ്റിൽ താമസിച്ച ഒരു യുവതിയായ കന്യക രോഗം ബാധിച്ച് അതീവഗുരുതരാവസ്ഥയിലായി. മാതാപിതാക്കൾ അവളുടെ ഒരു വസ്ത്രവുമായി ഔഡ്രസ്സിലുള്ള വി.സെബസ്റ്റ്യാനോസിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലേക്കുപോയി. ആ സമയം ആ യുവതി മരണമടഞ്ഞു. മാതാപിതാക്കൾ അവളുടെ വസ്ത്രം വിശുദ്ധന്റെ തിരുശേഷിപ്പിൽ സ്പർശിച്ചശേഷം തിരിച്ചു വന്നു. തിരിച്ചെത്തിയപ്പോൾ യുവതി മരിച്ചു കഴിഞ്ഞതായി അവർ കണ്ടു. ഉടനെ തന്നെ അവളുടെ മാതാപിതാക്കൾ പ്രാർത്ഥനയോടെ വി. സെബസ്ത്യാനോസിന്റെ തിരുശെഷിപ്പിൽ സ്പർശിച്ചു കൊണ്ടുവന്ന തുണി അവളുടെ മൃതശരീരത്തിനുമുകളിൽ വിരിച്ചു. ആ നിമിഷം തന്നെ അവൾക്ക് ജീവൻ തിരിച്ചുകിട്ടി എന്ന് വി.അഗസ്റ്റിൻ സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു സംഭവം അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്. വി. അഗസ്റ്റിന്റെ നഗരമായ ഹിപ്പോയിൽ താമസിച്ചിരുന്ന ബാസ്സസ്സ് എന്ന പേരുള്ള ഒരു സിറിയാക്കാരൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൾ രോഗബാധിതയായി. ബാസ്സസ്സ് തന്റെ മകളുടെ മേലങ്കിയുമെടുത്തുകൊണ്ട് വി.സെബാസ്ത്യാനോസിന്റെ ദേവാലയത്തിൽ പോയി തിരുശേഷിപ്പിൽ സ്പർശിച്ചു. അദ്ദേഹം അവിടെ പ്രർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പരിചാരകർ, മകൾ മരിച്ചുപോയ വിവരം ബാസ്സസ്സിനെ അറിയിക്കുവാനായി ദേവാലയത്തിൽ എത്തി . എന്നാൽ ബാസ്സസ്സിന്റെ സുഹൃത്തുക്കൾ മരണവിവരം അവനെ അറിയിക്കുന്നതിൽ നിന്നും പരിചാരകരെ വിലക്കി. മരണ വിവരം അറിയാതിരുന്ന ആ പിതാവ് വീട്ടിലെത്തിയപ്പോൾ തന്റെ മകളുടെ മൃതസംസ്കാരത്തിനെത്തിയ ആളുകളെക്കൊണ്ട് തന്റെ ഭവനം നിറഞ്ഞിരിക്കുന്നതായി കണ്ടു.. അദ്ദേഹം അതീവ ദു:ഖത്തോടെ വി.സെബസ്റ്റ്യാനോസിന്റെ തിരുശേഷിപ്പിൽ സ്പർശിച്ച മേലങ്കി അവളുടെ ശവശരീരത്തിലേക്ക് വലിച്ചെറിഞ്ഞു. തൽക്ഷണം അവൾക്ക് ജീവൻ തിരിച്ചുകിട്ടി. വി. അഗസ്റ്റിൻ De Civitst Dei യുടെ പന്ത്രണ്ടാമത്തെ ഗ്രന്ഥത്തിൽ എട്ടാം അദ്ധ്യായത്തിൽ ആണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്.
Image: /content_image/ChristinAction/ChristinAction-2015-07-23-13:38:23.jpg

113
Category: 1
Sub Category:
Heading: ബൈസെസ്റ്ററിലെ ആന്റണി എബ്രഹാം ഹൃദയാഘാതം മൂലം മരിച്ചു; നടുക്കം വിട്ടുമാറാതെ ഒക്സ്ഫൊർഡിലെയും പരിസരപ്രദേശത്തെയും മലയാളികൾ.
Content: ഒക്സ്ഫൊർഡ്: യുകെ മലയാളികളെ ദുഖത്തിലാഴ്ത്തി മറ്റൊരു മരണം കൂടി. ഓക്‌സ്‌ഫോർഡിനു സമീപം ബൈസെസ്റ്ററിൽ താമസിക്കുന്ന ആന്റണി എബ്രഹാം(53) ആണ് ഇന്നലെ രാത്രി ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യ റീത്തയും മക്കളും അവധിക്ക് നാട്ടിൽ പോയിരുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്. കോതമംഗലം സ്വദേശികളാണിവര്‍. ഈ ദമ്പതികൾക്ക് മരിയ(14), ക്രിസ്റ്റി(13) എന്നീ രണ്ട് മക്കളാണുള്ളത്. ഭാര്യയും മക്കളും കഴിഞ്ഞയാഴ്ചയാണ് അവധിക്കു നാട്ടിലേക്കു പോയത്. ഏതാനും നാളുകളായി അലട്ടിയിരുന്ന ശ്വാസതടസമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബൈസെസ്റ്ററിലെ ജോണ്‍ റെഡ്ക്ലിഫ് ആശുപത്രിയിലെ ജീവനക്കാരായിരുന്നു ആന്ററണിയും റീത്തയും. ഇലെ രാത്രി ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ജോണ്‍ റെഡ്ക്ലിഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫാ സെബാസ്റ്റ്യന്‍ നാമറ്റത്തില്‍ ആശുപത്രിയിലെത്തി നടത്തിയ പ്രാർത്ഥനകൾക്കു ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആന്റണിയുടെ അപ്രതീക്ഷിതമരണം ഉറ്റബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമല്ല, യു.കെയിലെ മലയാളികൾക്കാകെ ആഘാതമായിരിക്കുകയാണ്. ബൈസെസ്റ്ററില്‍ എട്ടുവർഷമായി താമസിക്കുന്ന ആന്റണിയും കുടുംബവും മലയാളി അസോസിയേഷന്റെ സജീവപ്രവർത്തകനായിരുന്നു. ബൈസെസ്റ്ററിലെ മലയാളി കുടുംബങ്ങൾക്ക് ആന്റംണിയുടെ വിയോഗം ഇപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹത്തിന്റെ മരണം മൂലം വേദനിക്കുന്ന കുടുംബാഗംങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തിൽ പ്രവാചക ശബ്ദവും പ്രാർത്ഥനയോടെ പങ്കുചേരുന്നു.
Image: /content_image/News/News-2015-07-24-07:36:01.jpg

114
Category: 21
Sub Category:
Heading: Joyful mysteries: We reflect upon the childhood of Jesus and the humbleness and obedience of Mary.
Content: In the video above we see what we meditate upon in the Joyful Mystery. 1st joyful mystery In the first Joyful Mystery, the annunciation, the Angel Gabriel appears to Mary and tells Mary that she had been chosen. And to God's will she said "Behold the handmaid, the servant of the Lord: be it done to me according to Your word.". Because of the humbleness and obedience that Mary had to God's will, She said that "Yes", that opened heavens way, and achieved the will of the father. Let us pray that we can say yes to the father in every instance he ask it of us. 2ndjoyful mystery In the second Joyful Mystery, the visitation, as soon as Mary realised that Elizabeth, Mary's cousin, who had been barren for a long time had conceived a son she went to Elizabeth. And Elizabeth, seeing Mary, cried out with a loud voice saying "blessed art though amongst women and blessed is the fruit of thy womb!” So as soon as Mary visited Elizabeth, Elizabeth and John the Baptist, who was in the womb of Elizabeth, was filled with joy and John the Baptist leapt with Joy. So Mary brings joy to the whole world, let us pray to mother Mary and we shall all be filled with the holy spirit and joy. 3rdjoyful mystery In the third Joyful Mystery, Jesus is Born and two completely opposite type of people came to Jesus. The shepherds who came from far away, left their sheep to see infant Jesus. Even though the shepherds were a long way away from Jesus, they left all their precious sheep and travelled that long way to Bethlehem. Through the shepherds we see that they gave more priority to Jesus then to their possessions. So let us be like the shepherds and give the first priority to Jesus. Also the Kings came, following the star, and they brought Jesus Gold, Frankincense and myrrh. So these Kings treated Jesus as a king, and Jesus indeed was a King. 4thjoyful mystery In the fourth Joyful Mystery, after the days of her purification was fulfilled according to the laws of Moses they took him up to Jerusalem to present him to the Lord. We need to pay attention to the voice of God, to discern His call and accept the mission He gave us. After the Simeon prophecy, Mary takes into Her Heart the wound of sorrow, but in the silence She accepts the will of Her Father. 5thjoyful mystery In the fifth Joyful Mystery, Jesus became lost, and after three days they found him in the temple sitting in the midst of the teachers, both listening to them and asking them questions. Let us think of how many times we have been far from Jesus; from that Jesus, who with so much love has died for us. Let us meditate that in the difficulties of life the only safety is finding Jesus and never again leaving his great love.