Contents

Displaying 81-90 of 24912 results.
Content: 155
Category: 1
Sub Category:
Heading: സ്വവർഗ്ഗ വിവാഹം പാപം തന്നെയെന്ന് ക്രിസ്ത്യൻ സ്കൂളുകളിൽ പഠിപ്പിക്കുന്നത് ഭീകര വിരുദ്ധ നിയമപ്രകാരം തടയണമെന്ന നിർദ്ദേശവുമായി UK-യിലെ പർലമെന്റ് MP
Content: വിവാഹ’ത്തിന്റെ ക്രിസ്ത്യൻ നിർവചനം സ്കൂളുകളിൽ പഠിപ്പിക്കുന്നത് ഭീകര വിരുദ്ധ നിയമപ്രകാരം തടയാനുള്ള നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് മാർക്ക് സ്പെൻസർ, എം.പി ആവശ്യപ്പെട്ടു. ഭീകര വിരുദ്ധനിയമത്തിൽ ഒരു തരത്തിലുമുള്ള ‘വിദ്വേഷ ഭാഷ’ണങ്ങൾ പാടില്ല എന്ന് വകുപ്പുണ്ട്. ഇത് "സ്വവർഗ്ഗ വിവാഹം പാപം തന്നെ" എന്ന് ക്രിസ്ത്യൻ സ്കൂളുകളിൽ പഠിപ്പിക്കുന്നതിനെതിരെ പ്രയോഗിക്കണമെന്നതാണ്‌ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി MPയുടെ ആവശ്യം! ‘ലൈംഗികത’, വിവാഹം എന്നിവയുടെ കൃത്യമായ കൃസ്ത്യൻ നിർവചങ്ങൾ എന്താണ്‌.? വിവാഹമെന്ന ക്ഷേത്രത്തിനുള്ളിൽ പാവനമായി പൂജനുഷ്ഠാനങ്ങൾ അർപ്പിക്കേണ്ട ശ്രേഷ്ഠ പ്രതിഷ്ഠയാണ്‌ ക്രിസ്ത്യാനികൾക്ക് ലൈംഗികത! വിവാഹമോ?, അത് പാരസ്പര്യതയിൽ നിവർത്തിച്ച്, സന്താന പുഷ്ടിയിൽ പരിണമിച്ച് “പെരുകി ഭൂമിയിൽ നിറയുന്ന” തിനുള്ള ദൈവിക വരപ്രസാദത്തിന്റെ നിർദ്ദിഷ്ഠ പ്രസ്ഥാനം! അതിന്‌ “അവനെ ‘അവൻ’ ആണും പെണ്ണുമായി സൃഷ്ടിച്ചു”. വിവാഹം പുരുഷനും സ്ത്രീയും തമ്മിലായിരിക്കണമെന്ന ഏദനോളം പഴക്കമുള്ള ക്രിസ്ത്യൻ പരമ്പരാഗത നിഷ്കർഷ്ടം, Extreme Disruption Orders (EDO) മുഖേന തടയണമെന്നാണ്‌ നൊട്ടിംഗാംഷയിലെ ഷേർവുഡ് മണ്ഡലത്തിൽ നിന്നുള്ള M.P, മാർക്ക് സ്പെൻസർ ആവശ്യപ്പെടുന്നത്. ജ്ജിഹാദികളുടെയും മറ്റും അതിതീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനായി ബ്രിട്ടീഷ് പ്രധാനമന്തി, ഡേവിഡ് ക്യാമറൂണും വകുപ്പ് മന്ത്രി, തെരീസ്സാ മേയും കൂടി നിർമ്മിച്ച പുതിയ നിയമങ്ങളാണ്‌ EDO ചില പ്രത്യേക സാഹചര്യങ്ങളീൽ ക്രിസ്ത്യൻ അദ്ധ്യാപകർക്ക് പുരുഷ-സ്ത്രീ വിവാഹത്തെ അനുകൂലിച്ച് പഠിപ്പിക്കുന്നതിൽ വിരോധമില്ലെന്നും സ്പെൻസർ അഭിപ്രായപ്പെടുന്നുണ്ട്. പുരുഷ-സ്ത്രീ വിവാഹത്തെ ഉയർത്തിപ്പിടിക്കുന്ന തങ്ങളെ തീവ്രവാദികളെന്ന് മുദ്ര കുത്തുമോ എന്നുള്ള ഭയത്തിലാണ്‌ ഇപ്പോൾ ക്രിസ്ത്യൻ വിശ്വാസികൾ. ജനാതിപത്യം, സഹിഷ്ണുത എന്നീ ‘ബ്രിട്ടീഷ് മൂല്ല്യ’ങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്‌ കൂടിയാണ്‌, തീവ്രവാദം തടയുന്നതിനുള്ള ഈ EDO-നിയമം ഉണ്ടാക്കിയിട്ടുള്ളത്. ബ്രിട്ടീഷ് മൂല്ല്യം ഉയർത്തിപ്പിടിക്കുവാനായി സ്ഥാപിക്കപ്പെട്ട കൺസർവേറ്റീവ് പാർട്ടിയുടെ M.P യാണ്‌ ബ്രിട്ടന്റെ കൺസർവേറ്റീവ് മൂല്ല്യമായ സ്ത്രീ പുരുഷ വിവാഹം പ്രോൽസാഹിപ്പിക്കുന്നവർക്കെതിരെ സംസാരിക്കുന്നത്. ക്രിസ്തുവിന്‌ 3500 വർഷങ്ങൾക്ക് മുമ്പ്, മദ്ധ്യകിഴക്കനേഷ്യയിലെ ‘സോദം’ പട്ടണം സ്വർഗ്ഗരതിക്കാരാൽ ദുഷ്ടനഗരമായി തീർന്നപ്പോൾ ദൈവം തീയും ഗന്ധകവുമിറക്കി കത്തിച്ച് ചാമ്പലാക്കപ്പെട്ട്, ബ്രിട്ടണ്‌ സമീപത്തുള്ള മെഡിറ്ററേനിയൻ കടലിനപ്പുറത്ത് ചാവുകടലായി, ജീവന്റെ അംശം പോലും ഇല്ലാതെ ഇന്നും അവശേഷിക്കുന്നത് ഏറെ അറിവുള്ള ബ്രിട്ടൻ തന്നെ സോദം ആവർത്തിക്കൗവാൻ ശ്രമിക്കുന്നത് മറ്റൊരു വൈരുദ്ധ്യം! യു.കെ യിലുള്ള The National Secular Society എന്ന സംഘടനയും സ്വവർഗ്ഗ വിവാഹത്തെ അനുകൂലിക്കുന്നവരാണ്‌ പക്ഷെ, ഒരു വലിയ വ്യത്യാസം- ക്രിസ്ത്യൻ അദ്ധ്യാപകരെ തടയുന്നത് വഴി, രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുകയാണന്ന കാരണത്താൽ അവർ സ്പെൻസറുടെ ഈ പുതിയ നിർദ്ദേശത്തെ പ്രതിരോധിക്കുകയാണ്‌.
Image: /content_image/News/News-2015-08-06-09:54:21.jpg
Keywords:
Content: 156
Category: 1
Sub Category:
Heading: വിവാഹമോചിതരും പുനർവിവാഹിതരുമായ കത്തോലിക്കർ സഭയുടെ ഭാഗം തന്നെയെന്ന് മാർപാപ്പ
Content: കത്തോലിക്കാ വിശ്വാസികളായ വിവാഹമോചിതർ നിയമപരമായീ പുനർവിവാഹിതരായതുകൊണ്ടു മാത്രം മതഭ്രഷ്ടരാകുന്നില്ലെന്നും അങ്ങനെയുള്ളവരെ സഭ ആ വിധത്തിൽ കരുതരുതെന്നും പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിച്ചു. ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക പദവി ഏറ്റെടുത്തതിനു ശേഷമുള്ള 100-മത്തെ പൊതു പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു- "പരാജയപ്പെട്ട ഒരു വിവാഹത്തിന്റെ വേദനയിൽ നിന്നും കരകയറാനുള്ള ശ്രമത്തിൽ, ഒരു പുതു ജീവിതം തുടങ്ങാനായി ഒരു പുതു ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് തണലേകാൻ തിരുസഭയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് ആലോചിക്കാം" വിവാഹമെന്ന കൂദാശ അസാധുവാക്കപ്പെട്ടിട്ടില്ലെങ്കിൽ, പുനർവിവാഹം സഭാ നിയമത്തിന് വിരുദ്ധമാകുന്നു. അങ്ങനെ പുനർവിവാഹത്തിൽ ഏർപ്പെടുന്നവർക്ക് സഭാ നിയമം അനുശാസിക്കുന്നപ്രകാരം ദീവൃകാരുണ്യസ്വീകരണം നിഷിദ്ധമാണ്. പുനർ വിവാഹിതരായ ദമ്പതികൾക്ക് ചില പ്രത്യേക സാഹചര്യങ്ങളിൽ തിരുസഭയുടെ കൂദാശകൾ അനുവദിച്ചു കൊടുക്കണമോ എന്നത് കഴിഞ്ഞ ഒക്ടോബറിൽ നടന്ന കുടുംബ സമ്പന്ധിയായ വിശേഷാൽ സിനഡിൽ ബിഷപ്പുമാർ ചർച്ച ചെയ്തതും ഈ വരുന്ന ഒക്ടോബറിൽ നടക്കാനിരിക്കുന്ന സിനിഡീൽ ചർച്ച ചെയ്യാനിരിക്കുന്നതുമായ ഒരു പ്രധാന വിഷയമാണ്. " വൃക്തികളുടെ സുരക്ഷയുംനന്മയുമാഗ്രഹിക്കുന്ന, പരിശുദ്ധാത്മാവീനാൽ സചേതനമായ ഒരു അമ്മയുടെ ഹൃദയമാണ് തിരുസഭയ്ക്ക് വേണ്ടത്. " പരിശുദ്ധ പിതാവ് പറഞ്ഞു. മേൽപ്പറഞ്ഞ തരം അരക്ഷിത കുടുംബങ്ങളിൽ വളരുന്ന കുട്ടികളുടെ ആത്മീയ ദാരിദ്യം തിരുസഭയുടെ പ്രത്യേക പരിഗണന അർഹിക്കുന്നു എന്ന് പിതാവ് ഓർമ്മിപ്പിച്ചു. "സഭ ഭ്രഷ്ട് കല്പിച്ചിരിക്കുന്നതു പോലെ അകറ്റി നിറുത്തിയിരിക്കുന്ന പുനർ വിവാഹിതരായ മാതാപിതാക്കൾ, സ്വന്തം മക്കളെ തിരുസഭയ്ക്ക് അടുത്ത വിധം വളർത്തണമെന്ന് എങ്ങനെ നമുക്ക് ആവശ്യപ്പെടാൻ കഴിയും?" അദ്ദേഹം ചോദിച്ചു. പുനർവിവാഹിതരായ മാതാപിതാക്കളുടെ അത്മീയ കാര്യങ്ങളിൽ കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി തിരുസഭ താൽപ്പര്യം എടുത്തു തുടങ്ങിയതായി പിതാവ് തൃപ്തിയോടെ അനുസ്മരിച്ചു. Familiars Consortio എന്ന ഇടയലേഖനത്തിൽ സെന്റ് ജോൺ പോൾ രണ്ടാമൻ സന്ദർഭങ്ങൾ വേർതിരിച്ചറിഞ്ഞ് സത്യത്തിനൊപ്പം നിൽക്കാനുള്ള തിരുസഭയുടെ ഉത്തരവാദിത്വത്തെ പറ്റി പറയുമ്പോൾ ഉദ്ദാഹരികുന്നത് നോക്കുക., "വിവാഹമോചനത്തിൽ അതിന് കാരണക്കാരനായ വ്യക്തിയേയും അതിന്റെ വേദന അനുഭവിക്കേണ്ടി വരുന്ന വ്യക്തിയേയും വേർതിരിച്ചറിയേണ്ടത് ആവശ്യമാണ് " ഇതേ പ്രശ്നത്തെ പറ്റി ചർച്ച ചെയ്യുമ്പോൾ, പ്രശ്നങ്ങൾ വേർതിരിച്ച് തിരുസഭയുടെ തത്ത്വങ്ങൾക്ക് അനുസ്രുതമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ബനഡിക്ട് പതിനാറാം മാർപ്പാപ്പയും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം പഠനങ്ങളും ചർച്ചകളും പുരോഗമിച്ചു കൊണ്ടിരിക്കവേ, പുനർവിവാഹിതരായ ദമ്പതികൾക്ക് തിരുസഭയുടെ ആത്മീയജീവിതത്തിൽ പങ്കെടുത്തുകൊണ്ട് മുന്നേറാനുള്ള അവസരം ഒരുക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു ഇടയ ധർമ്മമായി താൻ കരുതുന്നു എന്ന് പരിശുദ്ധപിതാവ് ഉദ്ഭോധിപ്പിച്ചു. പ്രാർത്ഥന, സുവിശേഷ പാരായണം, വിശുദ്ധ കുർബാനയിൽ പങ്കെടുക്കൽ, തിരുസഭയ്ക്കടുത്ത വിധത്തിൽ കുട്ടികളെ വളർത്തൽ, കഷ്ടപ്പെടുന്നവർക്ക് സഹായമെത്തിക്കൽ, നീതിക്കും സമാധാനത്തിനുമായുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറണം, പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു. " സുവിശേഷത്തിൽ ആഹ്ലാദം " എന്ന തന്റെ ഇടയലേഖനത്തെ ഓർമിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗം ഇങ്ങനെ ഉപസംഹരിച്ചു : "സഭ ദൈവത്തിന്റെ ആലയമാകുന്നു. അതിന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുന്നു. സഭയുടെ ജീവിതത്തിൽ എല്ലാവർക്കും പങ്കെടുക്കേണ്ട അവസരം ഒരുക്കേണ്ടതുണ്ട്."
Image: /content_image/News/News-2015-08-07-01:30:29.jpg
Keywords:
Content: 159
Category: 18
Sub Category:
Heading: കാനഡയിലെ സീറോമലബാർ സഭ വിശ്വാസികൾക്കായി അപ്പസ്തോലിക് എക്സാര്‍ക്കേറ്റ്
Content: കാനഡയിലെ സീറോമലബാർ സഭ വിശ്വാസികൾക്കായി അപ്പസ്തോലിക് എക്സാര്‍ക്കേറ്റ് നിലവിൽ വന്നു. ടോറന്റോയിലെ മിസിസൗഗാ ആസ്ഥാനമാക്കിയുള്ള അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ പ്രഥമ എക്സാർക്കായി മെത്രാൻ പദവിയുള്ള റവ. ഡോ. ജോസ് കല്ലുവേലിൽ നിയമിതനായി. പാലക്കാട് രൂപതാംഗമായ ഇദ്ദേഹത്തിന് തബാൽത്ത രൂപതയുടെ സ്ഥാനിക മെത്രാൻ പദവിയുണ്ടാകും. സീറോമലബാര്‍ സഭക്ക് ഇന്ത്യക്ക് പുറത്ത് ലഭിക്കുന്ന ആദ്യത്തെ എക്സ്സാര്‍ക്കേറ്റാണിത്. ഇതു സംബന്ധിച്ച് മാർപാപ്പയുടെ കൽപ്പന വത്തിക്കാനിലും കാക്കനാട് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും ടോറന്റോയിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും ടോറന്റോയിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ ജേക്കബ് അങ്ങാടിയത്തുമാണ് നിയമ പ്രഖ്യാപനം അറിയിച്ചത്. 1955 നവംബർ 15നു പാലാ അതിരൂപതയിലെ കുറവിലങ്ങാട്‌ തോട്ടുവയിലാണ് ഫാ. ജോസ് കല്ലുവേലിലിന്റെ ജനനം. പാലക്കാട് രൂപതയിലെ ജെല്ലിപ്പാറ സെന്റ്‌ പീറ്റർ ഇടവകയിലാണ് ഇപ്പോൾ കുടുംബം. തൃശൂർ സെന്റ്‌ മേരീസ് സെമിനാരിയിലും വടവാതൂർ അപ്പസ്തോലിക് സെമിനാരിയിലുമായി വൈദിക പരിശീലനം പൂർത്തിയാക്കിയ ഫാ. കല്ലുവേലിൽ പാലക്കാട് രൂപതക്കുവേണ്ടി 1984 ഡിസംബർ 18നു പൗരോഹിത്യം സ്വീകരിച്ചു. രൂപതയിലെ അഗളി, കുറുവംപാടി, പുലിയറ, പന്തലാംപാടം, ഒലവക്കോട്, ധോണി, ഒറ്റപ്പാലം, കോട്ടായി, കല്ലേക്കാട്, പാലക്കാട് കത്തീഡ്രൽ, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുകുംപാറ എന്നീ ഇടവകകളിലും അഗളി, താവളം എന്നിവിടങ്ങളിലെ ബോയ്സ് ഹോമുകളിലും ശുശ്രൂഷ ചെയ്തു. രൂപതാ പാസ്റ്ററൽ സെന്ററിന്റെയും വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും കെ.സി.എസ്.എല്ലിന്റെയും ഡയറക്ടറുമായിരുന്നു. റോമിലെ സലേഷ്യൻ യുണിവേഴ്സിറ്റിയിൽ നിന്ന് മതബോധനത്തിൽ ഡോക്ടറേറ്റും നേടി. രണ്ടു വർഷമായി ടോറന്റോയിലായിരുന്നു. കാനഡയിൽ 35,000 സീറോമലബാർ വിശ്വാസികളാണുള്ളത്. എക്സാർക്കേറ്റിന്റെ പ്രഥമ ഉത്ഘാടന, പ്രഥമ എക്സാർക്കിന്റെ അഭിഷേക തിയതി പിന്നീട് തീരുമാനിക്കും. രൂപതയോടു ഏതാണ്ട് സമാനമായ സഭാഭരണ സംവിധാനമാണ് അപ്പസ്തോലിക് എക്സാർക്കേറ്റ്. വിശ്വാസികളുടെയും ഇടവക കളുടെയും എണ്ണത്തിലുള്ള കുറവും മറ്റ്സംവിധാനങ്ങളുടെ അപര്യാപ്തതകളും പരിഗണിച്ചാണ് രൂപതാ സ്ഥാപനത്തിനു മുന്നോടിയായി എക്സാർക്കേറ്റ് സ്ഥാപിക്കപ്പെടുന്നത്. സംവിധാനങ്ങൾ ക്രമീകരിച്ച ശേഷം രൂപതയായി ഉയർത്തപ്പെടാം. സീറോമലബാർ സഭക്ക് ഇന്ത്യയിൽ കേരളത്തിന്‌ പുറത്ത് ഇപ്പോഴുള്ള പല രൂപതകളും തുടക്കത്തിൽ എക്സാർക്കേററുകളായിരുന്നു. സഭക്ക് ഇന്ത്യക്ക് പുറത്ത് ലഭിക്കുന്ന ആദ്യത്തെ എക്സാർക്കേറ്റാണ് കാനഡയിലെ മിസിസൗഗാ. നിലവിൽ ഇന്ത്യക്ക് പുറത്ത് അമേരിക്കയിൽ ഷിക്കാഗോയിലും ഓസ്‌ട്രേലിയായിൽ മെൽബണിലും സീറോമലബാർ സഭക്ക് രൂപതകളുണ്ട്.
Image: /content_image/India/India-2015-08-08-02:41:43.jpg
Keywords:
Content: 160
Category: 1
Sub Category:
Heading: ഇറാക്കി അഭയാർത്ഥി പ്രശ്നത്തിൽ ലോക നിശബ്ദതയെ അപലപിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: ക്രിസ്തുമത വിശ്വാസികൾക്കും മറ്റു മതന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന ലോകത്തെയോർത്ത് താൻ ഖേദിക്കുന്നതായി മാർപാപ്പ പറഞ്ഞു. ആയിരക്കണക്കിന് വരുന്ന ക്രിസ്തുമത വിശ്വാസികളും യെസ്ഡികളും (Yazidism- ഒരു പൗരാണിക മതം' ഇപ്പോൾ മതന്യൂനപക്ഷം. ഇറാക്കിലെ നിനേവ സമതലങ്ങളിൽ വസിക്കുന്നവർ) സ്വന്തം നാടും വീടുമുപേക്ഷിച്ചു പാലായനം ചെയ്യാനിടയാക്കിയ മ്യുസ്ലീം തീവ്രവാദികളുടെ ആക്രമണം കഴിഞ്ഞ് ' ഒരു വർഷം തികഞ്ഞിരിക്കുന്ന ഈ വേളയിൽ ലോക ജനതയും ലോക രാജ്യങ്ങളും കൂടുതൽ സംവേദനക്ഷമമാകണമെന്നും പ്രതികരണ ശേഷി നഷ്ടപ്പെടുത്താതെ മതഭ്രാന്തന്മാരുടെ കൊടും ക്ര്യൂരതകൾക്കെതിരെ അണിനിരക്കണമെന്നും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. ഉത്തര ഇറാക്കിലെ "നിനേവ'' സമതലങ്ങളിൽ നിന്നും 2014- ഓഗസ്റ്റിൽ ജോർദ്ദാനിലേക്ക് പാലായനം ചെയ്യേണ്ടിവന്ന ക്രിസ്തുമത വിശ്വാസികൾക്ക് അയച്ച സന്ദേശത്തിലാണ് പിതാവ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. UN ഹൈകമ്മീഷന്റെ കണക്കനുസരീച്ച്, 57000 ഇറാക്കികളാണ് ഇപ്രകാരം നാടും വീടും വിട്ട് ജോർഡാനിലേക്ക് പാലായനം ചെയ്യേണ്ടിവന്നത്. വത്തിക്കാനിൽ ആഗസ്റ്റ് - 6 - ന് പ്രകാശനം ചെയ്ത എഴുത്തിൽ, യേശുവിന് വേണ്ടി പീഠിതരായ ആ സഹോദരീ സഹോദരന്മാരെ കണ്ട് കണ്ണ് തിരിച്ച് കളയാതെ, അവർക്ക് അഭയം നൽകിയ ജോർദ്ദാനിലെ നല്ലവരായ ജനങ്ങളോട് പരിശുദ്ധ പിതാവ് നന്ദി പറഞ്ഞു. ജോർദ്ദാനിലെ ക്രിസ്തീയ സമൂഹം തങ്ങളുടെ ഇറാക്കി സഹോദരർക്ക് സ്നേഹപൂർവ്വം അഭയം കൊടുക്കുക വഴി, അവരുടെ കൊടിയ ദുരന്തത്തിൽ പങ്ക് ചേരുകയാണെന്നും അത് ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ വിളമ്പരമാണെന്നും മാർപാപ്പ എഴുത്തിൽ രേഖപ്പെടുത്തി. ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫ്രസിന്റെ സെക്രട്ടറി ജനറലായ. Nunzio Galantino തിരുമേനി ജോർദ്ദാനിലെ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കാൻ പോയപ്പോളാണ് സാന്ത്വനത്തിന്റെയും പ്രോൽസാഹനത്തിന്റെയുമായ മാർപാപ്പയുടെ ഈ എഴുത്ത് അഭയാർത്ഥി ക്യാമ്പിൽ എത്തിച്ചത്. പീഠിപ്പിക്കപ്പെടുന്ന ക്രിസ്തീയ സമൂഹത്തിന്റെ കൂട്ട പാലായനത്തിന്റെ ഓർമ്മയ്ക്കായി നടത്തുന്ന ഒരു പ്രാർത്ഥനാ സംഗമത്തിലും തിരുമേനി പങ്കെടുത്തു. Galantino തിരുമേനിയുടെ ജോർദ്ദാനിലേക്കുള്ള യാത്ര, കൊടിയ പീഠനങ്ങൾ സഹിച്ച് നാടും വീടും ഉപേക്ഷിച്ചു പോകേണ്ടിവന്ന ആ ക്രിസ്തീയ സഹോദരർക്ക് തന്റെ സ്നേഹവും പ്രത്യാശയുടെ പ്രാർത്ഥനയും എത്തിച്ചു കൊടുക്കുവാനുള്ള ഒരു അവസരം ഒരുക്കിത്തന്നതായി ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ കാലങ്ങളിൽ നീചവും മനുഷ്യത്വഹീനവും വിവരണാതീതവുമായ പീഠനം ക്രൈസ്തവ സമൂഹത്തിനും മറ്റ് മതന്യൂനപക്ഷങ്ങൾക്കും നേരെ അരങ്ങേറുന്നതായി മാർപാപ്പ ഖേദപൂർവ്വം അനുസ്മരിച്ചു. "അതിനു നേരെ ലോകം കണ്ണടയ്ക്കുന്നത് പരിതാപകരമാണ് " "മത ഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും" ബലിയാടുകളാണ് ഇവർ. കർത്താവിനോടുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുന്നവർ." തന്റെ സന്ദേശം ക്രിസ്തുവിനു വേണ്ടി പീഠനം ഏറ്റുവാങ്ങുന്ന ജോർദ്ദാനിലെ അഭയാർത്ഥി സഹോദരർക്ക് പ്രചോദനവും പ്രത്യാശയും നൽകട്ടെയെന്ന പ്രാർത്ഥനയോടെ പരിശുദ്ധ പിതാവ് കത്ത് ഉപസംഹരിച്ചു.
Image: /content_image/News/News-2015-08-08-02:59:20.jpg
Keywords:
Content: 161
Category: 19
Sub Category:
Heading: സൈനിക തലവൻ- അഖിലാണ്ഡനായകൻ, യുദ്ധം യഹോവക്കുള്ളത്, സർവ്വസൈന്യാധിപൻ ജനറൽ യഹോവ
Content: 1945 ഓഗസ്റ്റ് 6-ലെ ബോംബാക്രമണ ദുഖാചരണത്തിന്റെ ഭാഗമായി ജപ്പാനിലെ അനുസ്മരണ പാർക്ക് വ്യാഴാഴ്ച പ്രഭാതത്തിൽ പ്രാർത്ഥനയുടെ ശ്മശാനമൂകതയിലാണ്ടു. 70 വർഷങ്ങൾക്ക് മുമ്പ് ഇതു പോലൊരു സുപ്രഭാതത്തിൽ ആകാശ മണ്ഡലത്തെ വെട്ടിമുറിച്ച് ഒരു അഗ്നിഗോളം വർഷിച്ച ദുരന്തം ഒന്നോർത്തെടുക്കാൻ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സന്ദർശകരും നാട്ടുകാരും ആ ദുർദിനത്തിന്റെ ഓർമ്മപ്പെടുത്തലിന്റെ സമയമാം മണിമുഴക്കത്തിൽ ഒത്ത് ചേർന്നു. ഈ കൂടിച്ചേരലിൽ, അമേരിക്കയിലെ ന്യൂമെക്സിക്കൊയിലെ ലാസ് ക്രൂസസിലെ ബിഷപ്പ് ഓസ്കാർ കാറ്റുവും ഉണ്ടായിരുന്നു. ഇത് അദ്ദേഹത്തിന്റെ ആദ്യ ജപ്പാൻ സന്ദർശനവുമായിരുന്ന. ജപ്പാനിലെ കത്തോലിക്കരുടെ, ആണവായുധ ശേഖരത്തിനെതിരായിട്ടുള്ള ശക്തമായിട്ടുള്ള നിലപാടുകളെ പറ്റി അറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്ന് ബിഷപ്പ് പറഞ്ഞു. “ഒരമേരിക്കൻ സമാധാന ദൗത്യ സംഘം ഈ വേളയിൽ ഇവിടെ ജപ്പാൻ സംഘത്തോടൊപ്പം ഊണ്ടായിരിക്കേണ്ടതാവശ്യമാണ്‌; കാരണം സമാധാനത്തിനു വേണ്ടി അവർ ചെയ്യുന്ന ശ്രമങ്ങളെ ഞങ്ങൾ ആദരിക്കുകയും അവർക്കൊപ്പം നില്ക്കുകയും ചെയ്യുന്നു. അണുവായുധ പ്രചാരത്തിനെതിരെയുള്ള അഖില ലോകപ്രചാരണം, പ്രത്യേകിച്ചും അമേരിക്കയിൽ നടത്തുന്ന സഭയുടെ ഭാഗം തന്നെയാൺണല്ലോ അവർ”. ബിഷപ്പ് കാന്റു കത്തോലിക്ക വാർത്താ സർവ്വീസ്സിനോട് പ്രസ്താവിച്ചു ഏതൊരു രാഷ്ട്രത്തിന്റെയും മൊത്തം ബജറ്റിന്റെ സിംഹഭാഗവും ആയുധസംഭരണത്തിന്‌ വേണ്ടിയാണ്‌ നീക്കി വച്ചിരിക്കുന്നത്. സൈനീകശാക്തീകരണം ഇല്ലെങ്കിൽ ഈ കൂറ്റൻ തുക രാഷ്ട്ര നിർമ്മാണത്തിന്‌ വേണ്ടി ഉപയോഗിച്ച് ഒരു ക്ഷേമരാഷ്ട്രനിർമ്മതി സാദ്ധ്യമാക്കാവുന്നതാണ്‌. യുദ്ധാനന്തരജപ്പാനാണ്‌ ഇതിന്റെ മാതൃക! അവർക്കൊരു പ്രതിരോധ ബജറ്റില്ല; തന്മൂലം യുദ്ധസന്നദ്ധമായ ഒരു സൈനിക ശ്രേണിയോ, ആണവായുധ ശേഖരമോ ഇല്ലാത്തതിനാൽ, ആ പണം ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. ജപ്പാന്റെ സാമ്പത്തികമായ വളർച്ചയുടെ ഒരു രഹസ്യവും ഈ പരസ്യമായ നയമാണ്‌. ആലങ്കാരികവും ആത്മീയവുമായി ചിന്തിച്ചാൽ ഈ നയം:- ‘സൈനിക തലവൻ-അഖിലാണ്ഡനായകൻ; യുദ്ധം യഹോവക്കുള്ളത്, സർവ്വസൈന്യാധിപൻ ജനറൽ യഹോവ‘- എന്നീ മുദ്രാവാചങ്ങളിലധിഷ്ഠിതമാണ്‌. ഇതിനുദാഹരണം ദാവീദ് എന്ന ഇടയബാലനിൽ കാണാം. യുദ്ധവീരനായ ശൗൽ രാജാവിനോ, ഏത് മാരകായുധത്തിനോ തോല്പ്പിക്കാനാവാത്ത ഗോല്യാത്തിനെ ഒരൊറ്റ കവണക്കല്ല് (തെറ്റാലി) കൊണ്ട് വീഴ്ത്താൻ ദൈവകൃപയാൽ ദാവീദ് നേടിയെടുക്കുന്നു. യുദ്ധം യുദ്ധസന്നാഹങ്ങൾ കൊണ്ട് നേടിയെടുക്കാൻ സാദ്ധമല്ല എന്ന പാഠ്ം! ഒരു പക്ഷം ജയിച്ചു എനാക്രോഷിക്കുമ്പോൾ, രണ്ട് പക്ഷങ്ങളും തോറ്റൂ എന്ന് ഹിരോഷിമയിലേയും പേൾ ഹാർബറിലേയും ശവകുടീരങ്ങൾ നിശബ്ദമായി തേങ്ങുന്നു. എന്നാൽ ഇതിന്‌ വിപരീതമായി, “സൈനികശക്തി വർദ്ധിപ്പിക്കാമെന്നവാദവുമായി ഒരു പ്രസ്ഥാനം ജപ്പാനിൽ ഉണ്ടന്ന് ഞങ്ങൾക്ക് അറിയാം. ഇതിനെതിരെ കരുതിയിരിക്കണം. ഇതിനെതിരെ പോരാടുന്ന ജപ്പാനിലെ ബിഷപ്പുമാരൊടൊപ്പം ഞങ്ങളുണ്ട്. 70 വർഷങ്ങളായിട്ടുള്ള ശത്രുത അവസാനിപ്പിച്ച്, ജപ്പാനെ കൂട്ടുപങ്കാളികളാക്കാൻ സാധിച്ചിരിക്കുന്നു”, ബിഷപ്പ് പറഞ്ഞു. International Justice and Peace എന്ന സംഘടയുടെ അദ്ധ്യക്ഷനായ ബിഷപ്പ് കാന്റു പറഞ്ഞു “ഒരു അമേരിക്കൻ പൗരൻ എന്ന നിലയിൽ, കടുത്ത് ദു:ഖവും പശ്ചാത്താപവുമായാണ്‌ ഞാൻ ഹിരോഷിമയിൽ വന്നിരിക്കുന്നത്”. Aug 9-ലെ ദു:ഖാചരണത്തിനായി, അമേരിക്ക ബോംബ് വർഷിച്ച രണ്ടാമത്തെ പട്ടണമായ നാഗസാക്കിയിലേക്ക് അദ്ദേഹം പോകുകയാണ്‌. “ജപ്പാനിലെ കത്തോലിക്ക ബിഷപ്പുമാർ ജപ്പാൻ ജനതക്കു വേണ്ടി, യുദ്ധത്തിൽ അവരുടെ ഭാഗത്ത് നിന്നുണ്ടായ അതിക്രമങ്ങൾക്ക് പശ്ചാത്തപിച്ചു കൊണ്ടുള്ള പ്രസ്താവന വായിച്ചപ്പോൾ സന്തോഷം തോന്നി. സൗഹൃദ ശ്രമങ്ങളുമായി മുന്നോട്ട് പോകണമെന്ന് തന്നെയാണ്‌ അവരുടെ സമീപനം പഠിപ്പിക്കുന്നത്”. അദ്ദേഹം തുടർന്നു. ഹിരോഷിമകൾ ഇനിയും ലോകത്ത് ഒരിടത്തും ഉണ്ടാകില്ലന്ന് ഉറപ്പ് വരുത്താൻ അമേരിക്കൻ ബിഷപ്പുമാർ ശ്രമിച്ചു കൊണ്ടേയിരിക്കുമെന്ന്, catholoic Memorical Cathedral for World Peace-ന്റെ വാർഷികാചരണത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനക്കു ശേഷം അദ്ദേഹം അല്മായ കൂട്ടയ്മയോട് പറഞ്ഞു. “1991-ലെ ശീതസമര സമാപനത്തിനു ശേഷം, അമേരിക്കക്കാർ ആണവായുധത്തിന്റെ കാര്യം ചിന്തിക്കറേയില്ല. എന്നാൽ ഈ അടുത്ത കാലത്ത് വിവിധരാജ്യങ്ങൾ ഇറാനുമായുണ്ടാക്കിയ ആണവകരാറുകൾ, മനസ്സിൽ മറഞ്ഞിരുന്ന ആണവ ചിന്തകൾ പൊന്തി വരുത്തിയിരിക്കുന്നു”. അദ്ദേഹം തുടർന്നു, “ആണവനിരായുധത്തെ പറ്റിയുള്ള പുനർ ചിന്തകൾ കാലഹരണപ്പെട്ട വ്യായാമമായിട്ടാണ്‌, എന്റെ തലമുറയിൽ പെട്ടവർ വിചാരിക്കുന്നത്. പക്ഷെ, ദൗർഭാഗ്യവശാൽ അതങ്ങനെയല്ല”. ഉദാഹരണമായി അദ്ദേഹം പറഞ്ഞത് റഷ്യയുടെ ജൂണിലെ പ്രഖാപനമാണ്‌. 40 പുതിയ Intercontinental ballistic missiles കൂടി റഷ്യ തങ്ങളുടെ ആയുധ ശേഖരണത്തിലേക്ക് കൂട്ടുന്നു. യുക്രൈനോടുള്ള റഷ്യയുടെ ഭീഷണി ഇത്തരത്തിൽ ഓർക്കേണ്ടതാണ്‌. പല ആയുധങ്ങളൂം പഴഞ്ചനായി തള്ളി പുതിയ ആയുധ ശേഖരം ഉണ്ടാകണമെന്ന അമേരിക്കയുടെ പരിപാടി, റഷ്യയുടെ ഈ പ്രവർത്തനത്താൽ ഉത്തേജിതരായ അമേരിക്കൻ കോൺഗ്രസ്സിലുള്ള ചിലർ മൂലമാണ്‌. അമേരിക്കൻ പൊതുജനാഭിപ്രായത്തെ ഇത് ബാധിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. ആണവായുധം കുറക്കണമെന്നുള്ള പൊതുജനാഭിപ്രായം ഇപ്പോൾ കുറഞ്ഞ് വരുന്നതായിട്ടാണ്‌ അഭിപ്രായ വോട്ടെടുപ്പുകൾ വെളിപ്പെടുത്തുന്നത്. ഇതിനർത്ഥം അമേരിക്കൻ ബിഷപ്പുമാരുടെ ചുമതലാബോധം വർദ്ധിച്ചിരിക്കുകയാണന്നാണ്‌. “ആണവമില്ലാത്ത ഒരു ലോകസങ്കല്പ്പം സംജാതമാക്കുവാൻ ഭൂരിപക്ഷം അമേരിക്കക്കാരെ ബോധ്യപ്പെടുത്തുക എന്ന ജോലിഭാരം-” ബിഷപ്പ് തുടർന്നു., “ഈ ചുമതല ബിഷപ്പ്മാർക്ക് മാത്രമായി സാദ്ധ്യമാക്കാൻ കഴിയുകയില്ല. സമചിത്തരായ മറ്റ് സമാധാനകാംക്ഷികളുമായി കൂട്ടുചേർന്നേ പറ്റുകയൊള്ളു”. “ഭാഗ്യവശാൽ, നിരായുധീകരണ പ്രക്രിയയിൽ അമേരിക്കയിലുള്ള മതസമുദായംഗങ്ങൾ മാത്രമല്ല, ശാസ്ത്രജ്ഞർ, രാഷ്ട്രീയക്കാർ, വ്യാപാരികൾ, പട്ടാള മേധാവികൾ, വിദ്യഭ്യാസ വിവക്ഷകർ, സാമൂഹിക പ്രവർത്തകർ എന്നെ വിഭാഗങ്ങളും പങ്കെടുക്കുന്നുണ്ട്. എന്നിരുന്നാലും, ഈ അടുത്തകാലത്തായി, വാഷിംടണിലെ ചൂടുപിടിച്ച രാഷ്ട്രീയ കാലാവസ്ഥ പല പ്രയാസങ്ങളും ഉയർത്തുണ്ടെന്നുത് നാം കരുതിയിരിക്കേണ്ട കാര്യം തന്നെയാണ്‌. കോൺഗ്രസ്സിനുള്ളിലെ രാഷ്ട്രീയ ചേരി തിരിവുകൾ കണക്കിലെടുത്താൽ, യഥാർത്ഥ നിരായുധീകരണത്തിലേക്കുള്ള വഴിത്താരകൾ നീണ്ഡതും ദുർഘടവുമാണന്ന് ചൂണ്ടു പലകകൾ സൂചിപ്പിക്കുന്നു. ഇതൊക്കെയാണങ്കിലും ആണവായുധങ്ങൾ ഒഴിവാക്കുന്നതായുള്ള സമരം അതി കഠ്ഹിനമായി തന്നെ മുന്നോട്ടു കൊണ്ട് പോകുമെന്ന് ബിഷപ്പ് കാന്റു പ്രതിജ്ഞ ചെയ്യുന്നു. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് സ്ഫോടനഫലമായി കൊല്ലപ്പെട്ട ലക്ഷക്കണക്കിന്‌ ജപ്പാൻകാരിൽ, അവിടെ നിന്നും 800 മൈൽ ദൂരെയുള്ള കടലിൽ മീൻപിടിച്ചുകൊണ്ടിരുന്നവരും ഉൾപ്പെടും. മറ്റ് വിധത്തിൽ കൊല്ലപ്പെട്ടവർ, ആണവപ്രസരണത്താൽ ക്യാൻസർ രോഗികളായവരാണ്‌. ബോബ് വർഷിച്ച വിമാനത്തിന്റെ പൈലറ്റ് Cheshire- മനസ്താപത്താൽ ക്യാൻസർ രോഗികൾക്കും അനാഥർക്കും വേണ്ടി സ്ഥാപിച്ച ആതുരാലയങ്ങളാണ്‌ ചെഷ്ടയർ ഹോംസ്. തെറ്റാലിക്കല്ലുകൾ ജപമാലകളായാൽ ഗോല്ല്യത്തുമാർ ഉണ്ടാകുകയില്ല, ചെഷ്ടയർ ഹോമുകൾ പഠനകേന്ദ്രങ്ങളായി മാറുകയും ചെയ്യും!.
Image: /content_image/Editor'sPick/Editor'sPick-2015-08-08-03:55:48.jpg
Keywords:
Content: 162
Category: 5
Sub Category:
Heading: അഗസ്റ്റ് 9 : വി. എഡിത്ത് സ്റ്റൈന്‍ (1891-1942)
Content: എഡിത്ത് സ്റ്റൈന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കുരിശിന്‍റെ സിസ്റ്റര്‍ ബെനഡീക്ത 1891 ഒക്ടോബര്‍ രണ്ടിനു ബ്രെസ്ലാവില്‍ ഒരു യഹൂദ കുടുംബത്തില്‍ ജനിച്ചു. അവള്‍ക്ക് രണ്ടുവയസ്സായപ്പോള്‍ പിതാവു മരിച്ചു. ബാല്യകാലവും സ്കൂള്‍ വിദ്യാഭ്യാസവും ബെസ്ലാവില്‍ ചിലവഴിച്ചു. ചെറുപ്പം മുതലേ പഠനത്തില്‍ അവള്‍ വളരെ സമര്‍ത്ഥയായിരുന്നു. 1910-ല്‍ ബ്രെസ്ലാവിലുള്ള യുണിവേഴ്സിറ്റിയില്‍ ഫിലോസഫി പഠിക്കാനായി അവള്‍ പ്രവേശിച്ചു രണ്ടു വര്‍ഷത്തിനു ശേഷം ഉപരിപഠനത്തിനായി ഗോട്ടിങ്ങാ എന്ന സ്ഥലത്തേക്ക് മാറി. ഇവിടെ വച്ചാണ് അവള്‍ ലോക പ്രശസ്ത തത്വചിന്തകനായ എഡ്മണ്ട് ഹൂസറലിനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്‍റെ കീഴിലാണ് അവള്‍ പഠനവും ഗവേഷണവും നടത്തിയത്. 1961-ല്‍ ഹുസറന്‍ ഫ്രീബുര്‍ഗിലേക്ക് സ്ഥലം മാറിപോയപ്പോള്‍ എഡിത്ത് സ്റ്റൈനിനേയും തന്‍റെ അസിസ്റ്റന്‍റായി നിയമിച്ചു. അവളുടെ വിശ്വാസം ഏതാണ്ട് നഷ്ടപെട്ടിരുന്ന ഒരു കാലമായിരുന്നു അത്. സത്യത്തിനു'വേണ്ടിയുള്ള അടങ്ങാത്ത ദാഹം അവളുടെ ഹൃദയത്തില്‍ എന്നും നിലനിന്നിരുന്നു. 1921-ല്‍ അവധിക്കാലം ചിലവിടുന്നതിനായി എഡിത്ത് സ്റ്റൈന്‍ തന്‍റെ സുഹൃത്തുക്കളായ മര്‍ത്തിയൂസ് ദമ്പതികളുടെ വീട്ടില്‍ ചെന്നു. പ്രസ്തുത ദമ്പതികള്‍ അവധിക്ക് പുറപ്പെടുന്നതിനു മുമ്പായി തങ്ങളുടെ ലൈബ്രറി ഉപയോഗിക്കുന്നതിനുള്ള അനുവാദം എഡിത്ത് സ്റ്റൈനിനു കൊടുക്കുകയുണ്ടായി. പിന്നീട് അവിടെ സംഭവിച്ചതിനെപ്പറ്റി അവള്‍ തന്നെ ഇപ്രകാരം രേഖപ്പെടുത്തുന്നു: "പ്രത്യേകമായിട്ടൊന്നും ശ്രദ്ധിക്കാതെ കയ്യില്‍കിട്ടിയ ആദ്യപുസ്തകം ഞാനെടുത്തു: അതൊരു തടിച്ച പുസ്തകമായിരുന്നു. ആവിലായിലെ അമ്മത്രേസ്യ എഴുതിയ സ്വന്തം ആത്മകഥയായിരുന്നു അത്; ഞാനത് വായിക്കാനാരംഭിച്ചു. ഇടക്ക് നിര്‍ത്താതെ അവസാനം വരെ വായിച്ചു. വായന തീര്‍ന്നു പുസ്തകം മടക്കികൊണ്ട്‌ ഞാന്‍ എന്നോടുതന്നെ പറഞ്ഞു "ഇതാണ് സത്യം". പിറ്റേദിവസം പട്ടണത്തില്‍ചെന്ന് ഒരു കാത്തോലിക്കാ വേദപുസ്തകവും കുര്‍ബ്ബാന പുസ്തകവും വാങ്ങി. സൂക്ഷ്മമായി രണ്ടും പഠിച്ചതിനുശേഷം അടുത്തുള്ള ഇടവക വികാരിയെ സമീപിച്ച് തനിക്കുടന്‍ ജ്ഞാനസ്നാനം വേണമെന്നവള്‍ ആവശ്യപ്പെട്ടു. ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് മുന്‍പ് വേണ്ടവിധം ഒരുങ്ങേണ്ടതാണെന്ന് വികാരി അവളെ അറിയിച്ചു. 1922-ലെ പുതുവത്സരദിനം അവള്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അധികം വൈകാതെ സന്യാസജീവിതം ആശ്ലേഷിക്കുവാന്‍ അവള്‍ ആഗ്രഹിച്ചുവെങ്കിലും പലരുടെയും പ്രേരണമൂലം തല്‍ക്കാലത്തേക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ഉന്നത വിദ്യാഭ്യാസമുള്ള അത്മായ പ്രവര്‍ത്തകയെന്ന നിലയില്‍ വളരെയേറെ പ്രവര്‍ത്തിക്കാമെന്ന് സുഹൃത്തുക്കള്‍ അവളെ ഉപദേശിച്ചു. പിന്നീടുള്ള പത്ത് വര്‍ഷത്തോളം വളരെ വിശാലവും ഫലപ്രദവുമായ രീതിയില്‍ അവള്‍ പ്രേഷിത പ്രവര്‍ത്തനം നടത്തുകയുണ്ടായി. യുറോപ്പിലെ വിവിധ പട്ടണങ്ങള്‍ സന്ദര്‍ശിച്ച് സെമിനാറുകളും പ്രസംഗങ്ങളും നടത്തി. സ്ത്രീകളുടെ ഉന്നമനത്തിനായി അവള്‍ വളരെയേറെ അധ്വാനിച്ചു. 933-ല്‍ കോളോനിലുള്ള കര്‍മ്മെലെ മഠത്തില്‍ അവള്‍ പ്രവേശിച്ചു. അതേവര്‍ഷം തന്നെയാണ് ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ഭരണകൂടം യഹൂദന്മാരെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം അവര്‍ കൊളോനില്‍ താമസിച്ചു. യഹൂദന്‍മാര്‍ക്കെതിരായുള്ള നിയമം പ്രാബല്യത്തില്‍ വന്നതോടെ എഡിത്ത് സ്റ്റൈയിനെ സ്വിറ്റ്സര്‍ലണ്ടിലേക്ക് അയക്കാനുള്ള ശ്രമം ആരംഭിച്ചു. വിസ കിട്ടാന്‍ ബുദ്ധിമുട്ടായപ്പോള്‍ ഹോളണ്ടിലേക്ക് അവളെ സഭാധികാരികള്‍ അയച്ചു. എന്നാല്‍ അവിടെയും ഹിറ്റ്‌ലറുടെ നീണ്ടകൈകള്‍ അവളെ പിന്തുടരുന്നുണ്ടായിരുന്നു. സ്വിറ്റ്സര്‍ലണ്ടിലേക്കുള്ള വിസ വന്നപ്പോഴേക്കും മറ്റ് യഹൂദരോടൊപ്പം എഡിത്ത് സ്റ്റൈയിനും അറസ്റ്റ് ചെയ്യപ്പെട്ടു. പ്രസിദ്ധ തടങ്കല്‍ പാളയമായ ഔഷ്വിക്സിലേക്കുള്ള ട്രെയിനില്‍ യാത്ര തുടങ്ങിയിരുന്നു. 1942 ഒഗാസ്റ്റ് 2-നാണ് എഡിത്ത് സ്റ്റൈയിനിനെയും അഭയം തേടി വന്ന അവളുടെ സഹോദരിയേയും ഹിറ്റ്‌ലറിന്‍റെ രഹസ്യപോലീസുകാര്‍ അറസ്റ്റ് ചെയ്തത്. ഏഴാം ദിവസം അവളും മറ്റുള്ളവരോടൊപ്പം ഗ്യാസ് ചേമ്പറിലേക്കയക്കപ്പെട്ടു. 1942 ഒഗാസ്റ്റ് 9-ന് എഡിത്ത് സ്റ്റൈയിന്‍ മരിച്ചതായി ഹോളണ്ടിലെ ആഭ്യന്തരമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഒരു കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വാസത്തിനുവേണ്ടി മരിച്ച ഒരു രക്തസാക്ഷിണിയായിട്ടാണ് സഭ അവളെ കാണുന്നത്. 1987-ൽ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ എഡിത്ത് സ്റ്റൈയിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1988 ഒക്ടോബർ 11 ന് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ എഡിത്ത് സ്റ്റൈയിനെ വിശുദ്ധയായി നാമകരണം ചെയ്തു. ഇതര വിശുദ്ധർ: St. Amedeus St. AmorSt. Autor St. Bandaridus St. Candida Maria of Jesus St. Domitian of Chalons St. Firmus & Rusticus St. Julian St. Maurilius St. Nathy St. Numidicus St. Phelim St. Romanus Ostiarius
Image: /content_image/DailySaints/DailySaints-2015-08-08-05:08:07.jpg
Keywords: St Edith, daily saints malayalam, pravachaka sabdam
Content: 163
Category: 5
Sub Category:
Heading: ആഗസ്റ്റ് 8 : വിശുദ്ധ ഡൊമിനിക്ക് (1170-1221)
Content: വി. ഡൊമിനിക്ക് സ്പെയിനിൽ കാസ്റ്റീൽ എന്ന പ്രദേശത്ത് ഒരു പ്രഭു കുടുംബത്തിൽ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചി ത്ത ങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കുപറ്റിയ ഉത്തമ വിദ്യാഭ്യാസമാണ് ഡോമിനിക്കിനു ലഭിച്ചത് . പഠനക്കാലത്ത് 21 മത്തെ വയസ്സില്‍ നാട്ടില്‍ ഒരു പഞ്ഞമുണ്ടായപ്പോള്‍ സ്വന്തം പുസ്തകങ്ങള്‍ കൂടി വിട്ടു ഡൊമിനിക്ക് ദരിദ്രരെ സഹായിച്ചു. 25 മത്തെ വയസ്സില്‍ ഓസ്മാ എന്ന പ്രദേശത്തെ കാനന്‍സിന്‍റെ സുപ്പീരിയറായി. ഫ്രാന്‍സില്‍ തന്‍റെ ബിഷപ്പിന്റെ കൂടെ യാത്ര ചെയ്തു. ആല്‍ബിജെന്‍സില്‍ പാഷണ്‍ഢത വരുത്തികൂട്ടിയ നാശം അദ്ദേഹം നേരില്‍ കണ്ടു. ശേഷജീവിതം പാഷണ്‍ഢികളുടെ മാനസാന്തരത്തിനും വിശ്വാസ സംരക്ഷണതിനും അദ്ദേഹം ചിലവഴിച്ചു. ഇതിനായി അദ്ദേഹം മൂന്ന്‍ സന്യാസസഭാകള്‍ സ്ഥാപിച്ചു. ചെറിയ പെണ്‍കുട്ടികളെ പാഷണ്‍ഢതയില്‍ നിന്നും അബദ്ധങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്കായി ഒരു സഭ ആദ്യം തുടങ്ങി. അക്കാലത് ഭക്തരായ ചിലര്‍ അദ്ദേഹത്തോട് ചേര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി. അവരെയെല്ലാം ചേര്‍ത്ത് 'ഫ്രയര്‍ പ്രീച്ചേഴ്സ്' (പ്രഭാഷക സഹോദരന്‍) എന്നപേരില്‍ വേറൊരു സഭ സ്ഥാപിച്ചു. പിന്നീട് കുടുംബജീവിതം നയിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി മൂന്നാം സഭ ആരംഭിച്ചു. ദൈവം പുതിയ സഭയെ ആശീര്‍വദിച്ചു. അത് അതിവേഗം ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട്, സ്പെയിന്‍ മുതലായ രാജ്യങ്ങളില്‍ പരന്നു. 1208-ല്‍ പ്രൌവില്‍ (Proville) എന്ന സ്ഥലത്തുണ്ടായിരുന്ന ദൈവമാതൃ ദേവാലയത്തില്‍ തിരുസഭാക്കുവേണ്ടി പ്രാര്‍ത്ഥച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടു. ജപമാല നല്‍കിക്കൊണ്ട് അത് പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. പാഷണ്‍ഢികള്‍ അദ്ദേഹത്തെ വധിക്കാന്‍ പോലും ശ്രമിച്ചെങ്കിലും അവസാനം പാഷണ്‍ഢത തകര്‍ന്നു. രാത്രി പ്രാത്ഥനയിലാണ് അദ്ദേഹം ചെലവഴിച്ചിരിന്നത്. രാവിലെ എഴുന്നേറ്റ് രക്തം പൊടിയുന്നതുവരെ സ്വശരീരത്തില്‍ ചമ്മട്ടികൊണ്ടു അടിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ അനേകരെ മാനസാന്തരപ്പെടുത്തിയിട്ടുണ്ട്. ജപമാല ഭക്തിയും എരിയുന്ന വാഗ്വിലാസവും ജീവിത വിശുദ്ധിയുമാണ്‌ പാഷണ്‍ഢികളെ മാനസാന്തരത്തിനു വഴി തെളിയിച്ചത്. ക്ഷീണിതനായി 1221 ആഗസ്റ്റ് 6-ന് വി. ഡൊമിനിക്ക് അന്തരിച്ചു. വിചിന്തനം : "ഞാന്‍ ചോദിച്ചതൊന്നും ദൈവം എനിക്ക് തരാതിരുന്നിട്ടില്ല." വി. ഡൊമിനിക്കിന്റെ വാക്കുകളാണിവ. അദ്ദേഹം പ്രസംഗിച്ച ജപമാല ഭക്തി മാര്‍പാപ്പമാര്‍ ഏറ്റെടുത്തു. അതു തിരുസഭക്ക് അനവധി അനുഗ്രഹങ്ങള്‍ നേടിക്കൊടുത്തുകൊണ്ടിരിക്കുന്നു. ഇതര വിശുദ്ധർ St. Eleutherius & Leonides St. EllidiusSt. Emilian St. FamianwSt. Gedeon St. Hormisdas Bl. John Felton St. LeobaldSt. Marinus St. Mary MacKillop St. Mary of the Cross MacKillop St. Mummolus St. MyronSt. Ternatius
Image: /content_image/DailySaints/DailySaints-2015-08-08-05:13:47.jpg
Keywords:
Content: 164
Category: 19
Sub Category:
Heading: ക്രിസ്തുവിന്റെ രൂപാന്തരീകരണം! സത്യമോ, മിഥ്യയോ? സത്യമെന്നതിന്‌ അഞ്ച് കാരണങ്ങൾ
Content: (രൂപാന്തരവല്ക്കരണ സംഭവം- മർക്കോസ് 9:2-8) “യേശു പത്രോസിനേയും യാക്കോബിനേയും അവന്റെ സഹോദരനായ യോഹന്നാനേയും കൂട്ടി തനിച്ച് ഒരുയർന്ന മലയിലേക്ക് കൊണ്ട്പോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പൊലെ ശോഭിച്ചു, അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായിത്തീർന്നു. മോശയും ഏലിയാവും അവനോട് സംസാരിച്ചുകൊണ്ടിരുന്നു. അപ്പോൾ പത്രോസ് യേശുവിനോട്: “.....നിനക്ക് സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം.......” വി.മാർക്കോസിന്റെ സുവിശേഷം വിജാതീയർക്ക് വേണ്ടി എഴുതപ്പെട്ടതാണ്‌. യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തുമ്പോൾ “ഇവൻ എന്റെ പ്രിയ പുത്രൻ!” എന്ന അശരീരി ആകാശത്തു നിന്നും മുഴങ്ങുന്ന രംഗത്തോട് കൂടി മാർക്കോസ് തന്റെ സുവിശേഷം ആരംഭിക്കുന്നത് തന്നെ ക്രിസ്തു ദൈവ പുത്രനാണന്ന സത്യത്തിൽ ആകൃഷ്ടരായി, ജാതികൾ വായന തുടരുന്നതിനാണ്‌. തുടർന്ന് ഒമ്പതാം അദ്ധ്യായത്തിലെ, വന്മലയിൽ വച്ച് പത്രോസ് പറയുന്ന ‘കൂടാര’ങ്ങൾ എന്നതിന്റെ ഉള്ളിലെ വ്യംഗ്യാർത്ഥം നമ്മെപ്പോലെ വിജാതീയർക്കും എളുപ്പം മനസ്സിലാകുന്ന കാര്യമല്ല. പത്രോസ് യേശുവിനോട് പറയുന്നു: “റബ്ബീ,... ഞങ്ങൾ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കട്ടെ; ഒന്ന് നിനക്കും ഒന്ന് മോശക്കും, ഒന്ന് ഏലിയാവിനും”. ഈ കൂടാരങ്ങൾ എന്തിന്റെ അനുസ്മരണമാണ്‌? മരുപ്രയാണത്തിൽ, ദൈവമഹത്വം ആകാശത്ത് നിന്നും ഇറങ്ങി വന്നപ്പോൾ, ദൈവത്തെ പ്രതിഷ്ഠിക്കാൻ മോശ നിർമ്മിച്ച ‘സമാഗമന കൂടാര’ത്തിന്റെ ഓർമ്മ! ‘കൂടാര പെരുന്നാൾ“ സമയത്ത് യഹൂദർ നിർമ്മിക്കുന്ന ചെറിയ ചെറിയ കുടിലുകളുമായാണ്‌ ഇത് ബന്ധപ്പെട്ടിരിക്കുന്നത്. വേദ ഭാഗത്ത് നിന്നും ഇക്കാര്യം മുറിച്ച് മാറ്റാതെ മന:പൂർവ്വം ഉൾപ്പെടുത്തിയിരിക്കുന്നത് ജാതികൾക്ക് വേണ്ടിയാണന്നുള്ള പരമാർത്ഥം ഈ സംഭവത്തിന്റെ യാഥാർത്ഥ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. മൂന്നാമതായി-ശിഷ്യനായ പത്രോസ് യേശു മിശിഹാ തന്നെയെന്ന് അംഗീകരിക്കുന്ന സംഭാഷണരംഗത്തിന്‌ ശേഷമാണ്‌ വി.മത്തായി ഈ സംഭവം ചേർത്തിരിക്കുന്നത്.യേശു പത്രോസിനേയും അംഗീകരിക്കുന്നു; യേശുവിന്റെ അംഗീകാര പ്രഖ്യാപനം ശ്രദ്ധിക്കുക. ”നീ പത്രോസ്സാകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും“. മലമുകളിലെ കാഴ്ച അടങ്ങിയ അദ്ധ്യായം യേശുവിന്റെ പ്രഖ്യാപനമടങ്ങിയ അദ്ധ്യായത്തിൽ ശേഷം കൊടുത്തിരിക്കുന്നതിനാൽ, ഈ കഥാവിശേഷങ്ങൾ ഒരു ദ്രക്സാക്ഷി വിവരണമാണന്ന് തെളിയിക്കുന്നു; അല്ലായിരുന്നെങ്കിൽ ഈ അസുഖകരമായ ഭാഗങ്ങൾ, പത്രോസ്സിനോടുള്ള ബഹുമാനാർഥം മത്തായി വിട്ട്കളയുമായിരുന്നു. നാലാമതായി-അസംഭ്യാവികതയുടെ കാര്യമാണ്‌, അടിസ്ഥാനപരമായി- ഒരു കഥ എത്രമാത്രം സംഭവ്യമാണോ, അത് അത്രമാത്രം ക്രിത്രിമ രഹിതമായിരിക്കുമെന്നുള്ള തത്വമാണ്‌. ഉദാഹരണമായി, ഒരാൾ പറയുകയാണ്‌, അയാൾ ജവഹർലാൽ നെഹൃവിനെ അല്പം മുമ്പ് കണ്ടുവെന്ന്. അയാളുടെ കാഴ്ചക്ക് എന്തോ അസ്പഷ്ടത കാണുമെന്ന് കരുതി ശ്രോതാവ് പറയും. “താങ്കൾ കണ്ടത് ഒരു പ്രധാനമന്ത്രിയെ ആയിരിക്കും; അത് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോഢിയെ ആയിരിക്കും”. എന്ന്. പക്ഷെ അദ്ദേഹം വീണ്ടും, ഞാൻ നെഹൃ‍ൂവിനെ തന്നെയാണ്‌ കണ്ടെതെന്ന് ആണയിട്ട് തറപ്പിച്ച്പറഞ്ഞാൽ, അത് ശരിയായിക്കാമെന്ന് ശ്രോതാവ് വിശ്വാസിക്കാനാണ്‌ മനശാസ്ത്രപരമായ സാദ്ധ്യത; കാരണം, ഒരാൾ ഒരു കള്ളക്കഥ പറയുകയാണങ്കിൽ ഒരു വിശ്വാസയോഗ്യമായതേ പറയുകയൊള്ളു. അപ്പോൾ അയാൾ നെഹൃവിനെപറ്റി പറഞ്ഞത് സത്യമായിരിക്കാമെന്ന് വിശ്വസിച്ചേക്കാം. ക്രിസ്തുവിന്റെ രൂപാന്തരികരണം പോലുള്ള ഒരു അവിശ്വസനീയമായ അല്ഭുത കഥ, യഥാർത്ഥ ആത്മീയ അനുഭൂതിയുണ്ടായ ഒരാൾക്ക് മാത്രമേ വിവരിക്കാൻ കഴിയുകയുള്ളു. അവസാനമായി-ആദിമ സഭാകാലഘട്ടത്തിൽ, യേശുവിനെക്കുറിച്ചുള്ള അൽഭുത സംഭവങ്ങൾ വിശുദ്ധ കെട്ടുകഥകളായും പഴങ്കഥകളും പ്രചരിച്ചിരുന്നു. വി.പത്രോസിന്റെ രണ്ടാം ലേഖനത്തിന്റെ ആദ്യ അദ്ധ്യായത്തിൽ ഇപ്രകാരം കാണുന്നു: "ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോട് അറിയിച്ചത് നിർമ്മിത കഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രെ. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”. എന്നുള്ള ശബ്ദം അതിശ്രേഷ്ടതേജസ്സിങ്കൽ നിന്ന് വന്നപ്പോൾ പിതാവായ ദൈവത്താൽ അവനു മാനവും തേജസ്സും ലഭിച്ചു. ഞങ്ങൾ അവനോട് കൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നും ഈ ശബ്ദം കേട്ടു. പ്രവാചക വാക്യവും അധികം സ്ഥിരമായിട്ട് നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കുകയും ചെയ്വോളം ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്ക് പോലെ അതിനെ കരുതിക്കൊണ്ടാൽ നന്ന്. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നത് അല്ല എന്ന് ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം“. പത്രോസിന്റെ രണ്ടാം ലേഖനം പത്രോസ് തന്നെയാണോ എഴുതിയതെന്നതിനെക്കുറിച്ച് പണ്ഡിതന്മാരുടെയിടയിൽ ചർച്ച നടക്കുന്നുണ്ട്. പത്രോസ് തന്നെയാണ്‌ ഗ്രന്ഥകാരനെന്ന് തെളിയിക്കുന്നതാണ്‌ ഈ ലേഖനം. ലേഖനത്തിൽ കുറഞ്ഞപക്ഷം പത്രോസിന്റെ ശബ്ദമാണ്‌ കേൾക്കുന്നത് അല്ലെങ്കിൽ അദ്ദേഹത്തിന്റെ പഠിപ്പിക്കലിനെ ആസ്പദമാക്കിയിട്ടുള്ളതാണെന്ന വാദംതള്ളിക്കളയാനാകില്ല, ആയതിനാൽ, രൂപാന്തരവല്ക്കരണം കേവലം ഒരു നിർമ്മിത കഥാപ്രമാണമാണെന്ന വാദം പത്രോസ് തന്നെ തിരുത്തിന്നതിനായി നമുക്ക് മനസ്സിലാക്കാം പഴങ്കഥാ വിരുദ്ധർ? ഇവർ സഭയുടെ ആദ്യകാല ദശകങ്ങളിൽ തന്നെ ഉണ്ടായിരുന്നു. ഈ സംഭവത്തിന്‌ ഒരു അതിമാനുഷിക നിറം ‘കൊടുത്തത് തന്നെ ഒരു നിർമ്മിത കഥാപ്രമാണമാണന്ന് വാദിച്ച് പത്രോസ് പ്രശ്നം ഒതുക്കി തീർക്കുകയാണ്‌. ഈ അത്യതപൂർവ്വ ആദ്യകാല വെളിപാട് താൻ ജീവിച്ചിരുന്ന കാലത്ത് തന്നെ കേട്ടിട്ടുള്ളതാണന്ന് ഒന്നാം മാർപ്പാപ്പയായ വി. പത്രോസ് വ്യക്തമായി പ്രഖ്യാപിക്കുന്നു.
Image: /content_image/Editor'sPick/Editor'sPick-2015-08-09-01:42:34.jpg
Keywords: transifiguration, Malayalam online, Jesus, pravachaka sabdam
Content: 165
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൈയ്യടക്കിയ മദ്ധ്യസിറിയൻ പട്ടണത്തിൽ നിന്ന് ബന്ധനസ്ഥരാക്കപ്പെട്ട 230 പേരിൽ അനവധി ക്രിസ്തുമത വിശ്വാസികളും
Content: ആഗസ്റ്റ് മാസം ആദ്യവാരത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൈയ്യടക്കിയ മദ്ധ്യസിറിയൻ പട്ടണത്തിൽ നിന്ന് ബന്ധനസ്ഥരാക്കപ്പെട്ട 230 പേരിൽ അനവധി ക്രിസ്തുമത വിശ്വാസികളും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഭയപ്പെടുന്നു. ജനനിബിഢമായ കൊറിയടെയ്ൻ എന്ന സിറിയൻ പട്ടണത്തിൽ അക്രമണമഴിച്ചുവിട്ട ഭീകരർ കൃത്യമായി ഏതു പ്രദേശത്തു നിന്നാണ് ജനങ്ങളെ തടവുകാരാക്കിയത് എന്ന് അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് ബ്രിട്ടീഷ് ആസ്ഥാനമായുള്ള സീറിയൻ മനുഷ്യാവകാശ നീരീക്ഷണ കേന്ദ്രവും സിറിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മനുഷ്യാവകശ പ്രവർത്തക ബേബാർസ് അൽ-തലാവീയും അറിയിച്ചു. തടവുകാരാക്കപ്പെട്ടവരിൽ 60 പേർ ക്രിസ്ത്യാനികളാണെന്ന് അൽ തലാവി കരുതുന്നു. വടക്കൻ സിറിയയിലെ അലേപ്പോ പ്രവിശ്യയിൽ നിന്നും ഭീകരരെ പേടിച്ച് കൊറിയടെയ്ൻ പട്ടണത്തിൽ അഭയം തേടിയെത്തിയ ക്രിസ്തുമത വിശ്വാസികളാണ് ഭീകരരുടെ ബന്ധനത്തിൽപ്പെട്ടത് എന്ന് കരുതുന്നു. ഇപ്പോഴത്തെ ഭരണവ്യവസ്ഥയോട് സഹകരിക്കുന്നു എന്ന കുറ്റം ചുമത്തി ഇസ്ലാമിക് സ്റ്റേറ്റ് ദീകരർ തെയ്യാറാക്കിയ ലിസ്റ്റിൽ ഉള്ളവരാണ് തട്ടിക്കൊണ്ടു പോകപ്പെട്ടവർ എന്നു കരുതുന്നതായി സിറിയൻ മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രത്തിലെ വ്യാഖ്യാതാവ് അഭിപ്രായപ്പെട്ടു. ഈ വസ്തുത കണക്കിലെടുക്കുമ്പോൾ തട്ടിക്കൊണ്ടു പോകപ്പെട്ടവരുടെ ജീവൻ അപകടത്തിലാണെന്ന് കരുതേണ്ടതുണ്ട് എന്ന് Middle East Concern എന്ന ക്രൈസ്തവ അവകാശ സംഘടന പറഞ്ഞു. അതേ സമയം കൊറയടെയ്ൻ പട്ടണത്തിൽ ഇസ്ലാമിക സ്റ്റേറ്റിന്റെ ദീകരാക്രമണം നടന്ന ഘട്ടത്തിൽ തന്നെ ആറു മൈൽ അകലെ മാറി ഹവ്വാറിൻ എന്ന പട്ടണത്തിൽ സമാനമായ മറ്റൊരു ഭീകരാക്രമണമുണ്ടായതായി അസ്സീറിയൻ ഓർത്തോഡക്സ് ആർച്ചുബിഷപ്പിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഈ അസ്സിറിയൻ ഗ്രാമത്തിൽ നിന്നും രണ്ടായിരത്തോളം അസ്സീറിയൻ ക്രിസ്ത്യാനികൾ പാലായനം ചെയ്തു എന്നാണ് പറയപ്പെടുന്നത്. കൊറയടെയ്ൻ പട്ടണത്തിൽ നിന്നും 20 മൈലുകൾ മാത്രം അകലെയുള്ള സഡാഡ് എന്ന കൊച്ചു പട്ടണത്തിലെ ക്രിസ്ത്യൻ സമൂഹവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം ഭയന്ന് ജീവിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന വ്യാപകമായ ഈ ഭീകരക്രമണങ്ങൾ ക്രിസ്ത്യാനികൾക്കെതിരായ ഭീകരതയുടെ ഒരു പുനരാരംഭമാണെന്ന് Middle East Concern എന്ന ക്രിസ്ത്യൻ സംഘടന വിലയിരുത്തി കഴിഞ്ഞ മെയ് മാസത്തിൽ മുഖംമൂടിധാരികൾ ജാക്വിസ് മൗറാട്‌ എന്ന സിറിയൻ പുരോഹിതനെ കൊറയടെയ്ൻ പട്ടണത്തിലെ ആശ്രമത്തിൽ നിന്നും തട്ടിക്കൊണ്ടു പോകുകയുണ്ടായി. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഒരേ പോലെ സഹായമേകിയിരുന്ന Fr. മൗറാട്, പാൽമീറയിൽ നിന്നുമുള്ള വലിയൊരു ജനപ്രവാഹത്തിന് സഹായമെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരരുടെ ബന്ധനത്തിൽ അകപ്പെട്ടത്. അദ്ദേഹം എവിടെയാണ് എന്നുള്ളത് ഇതേവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ജൂലായ് 26-ലെ പ്രാർത്ഥനയിൽ പരിശുദ്ധ പിതാവ് Fr. മൗറാടിനു വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കബ്ബൂർ നദീ പ്രദേശത്തുള്ള ഗ്രാമങ്ങളിൽ ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരർ ആക്രമണം നടത്തി 220 ക്രിസ്ത്യൻ സഹോദരരെ ബന്ധനസ്ഥരാക്കുകയുണ്ടായി. അതിൽ ഏതാനും പേർ മോചിപ്പിക്കപ്പെട്ടുവെങ്കിലും ഭൂരിഭാഗത്തിനും എന്തു സംഭവിച്ചു എന്നത് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.
Image: /content_image/News/News-2015-08-09-02:05:46.jpg
Keywords:
Content: 166
Category: 1
Sub Category:
Heading: നിരാലംബരേയും, നിസ്സഹായരേയും ആത്മഹത്യക്കു സഹായിക്കാമെന്നുള്ള നിയമ ഭേദഗതിയെ എതിർത്തുകൊണ്ട് ഷൂഷ്ബറി രൂപതാ മെത്രാൻ മാർക്ക് ഡേവിസ്
Content: നിരാലംബരേയും, നിസ്സഹായരേയും ആത്മഹത്യക്കു സഹായിക്കാമെന്നുള്ള നിയമ ഭേദഗതിയെ ശക്തമായി എതിർത്തുകൊണ്ട് ഷൂഷ്ബറി രൂപതാ മെത്രാൻ മാർക്ക് ഡേവിസ് സന്ദേശം നല്കി. നിയമം പ്രാബല്യത്തിൽ വന്നാൽ അത് നിരാശയുടെ നിയമമായിരിക്കുമെന്ന് എന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. പരിശുദ്ധകന്യകാമറിയം 1850ൽ Bernadette ക്ക് പ്രത്യക്ഷപ്പെട്ട പുണ്യമായ Lourd ൽ വെച്ചാണ് Bishop ഈ സന്ദേശം നല്കിയത്. Lourde ൽ വന്ന 800ൽ പരം തീർത്ഥാടകരെ ഈ നിയമത്തിനെതിരെ ശബ്ദമുയർത്താൻ അദ്ദേഹം നിർദ്ദേശിച്ചു. ഈ നിയമം September ൽ Parliament ൽ ചർച്ചക്ക് വരുമ്പോൾ അതിനെ എതിർക്കാൻ Bishop ജനങ്ങളെ ആഹ്വാനം ചെയ്തു. രോഗികളും പാവപ്പെട്ടവരുമായ അനേകർ Lourd ൽ എത്തിയപ്പോൾ വി. കുർബ്ബാനയിലാണ് Bishop ഈ സന്ദേശം നല്കിയത്. ഈ നിയമം നിലവിൽ വന്നാൽ അതു ദയാവധത്തിലേക്കുള്ള നിയമത്തിന്റെ ആദ്യത്തെ ചവുട്ടുപടിയാകും. രോഗികളേയും, നിരാലംബരേയും, പാവപ്പെട്ടവരേയും , സഹായിക്കുകയും, സ്നേഹിക്കുകയും, താലോലിക്കികയും, ചെയ്യുന്ന ഒരു സമൂഹത്തിലേക്കാണ് ഈ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഈ നിയമം പാസ്സാക്കിയാൽ ഇതു രോഗികളേയും, പാവപ്പെട്ടവരേയും നിയമപരമായി സംരക്ഷിക്കുന്ന സാമൂഹിക വ്യവസ്തയെ നീക്കം ചെയ്യും. ഇതിനെതിരെ ശബ്ദം ഉയർത്താൻ ദിവസങ്ങൾ മാത്രമെ ഉള്ളൂ എന്ന് Bishop ഉപദേശിച്ചു. സ്നേഹത്തിന്റേയും , കരുതലിന്റേയുമായ സംസ്കാരം വേണോ അതോ ദൈവം തന്ന നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്ന ദയാവധത്തിന്റെ സംസ്കാരം വേണോ? ബ്രിട്ടീഷ് സമൂഹത്തിന്റെ സംസ്കാരത്തിൽ ഇങ്ങനെ ഒരു നിയമം വന്നാൽ അതു വൃദ്ധസദനത്തിലും , ആശുപത്രികളിലും കഴിയുന്നവർക്ക് സംരക്ഷണം നല്കുന്നതിനു പകരം അവരെ മരിക്കാൻ സഹായിക്കുന്നു. ഇങ്ങനെയുള്ളവരെ സമാധാനമായി മരിക്കാൻ അനുവദിക്കുന്നതിനു പകരം അവരെ സമൂഹത്തിന്റെ ഒരു ബാധ്യതയായി കണക്കാക്കാൻ ഇടയാകും. നേരത്തെ എങ്ങനെയും മരിക്കുക എന്നത് അവരുടെ ഒരു കർത്തവ്യമായി മാറും. Prime Minister David Cameron അദ്ദേഹത്തിന്റെ എതിർപ്പ് വ്യക്തമാക്കി. ബ്രിട്ടിഷ് മെഡിക്കൽ അസ്സോസ്സിയേഷനും ഈ ബില്ലിനെതിരെ ശക്തമായ പ്രധിഷേധമാണ് അറിയിച്ചിരിക്കുന്നത്. “മനുഷ്യജീവന്റെ മേൽ ഡോക്ടർമാർ ഉന്നതമായ ആദരവും ബഹുമാനവും പ്രകടിപ്പിക്കണം”. എന്ന ലോകാരോഗ്യസംഘടനയുടെ ജനീവയിൽ വെച്ചുനടന്ന സമ്മേളനത്തിലെ പ്രസ്ഥാവനയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ആരോഗ്യസംഘടനകൾ ഈ ബില്ല് പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. ലോകത്തെവിടെയായിരുന്നാലും നന്മയെ അംഗീകരിക്കുകയും തിന്മകൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. യുകെയുടെ പല ഭാഗങ്ങളിലായി ജീവിക്കുന്ന നമുക്ക് ഈ തിന്മയ്ക്കെതിരെ പ്രതികരിക്കുവാനും ഈ ബില്ലിനെ പരാജയപ്പെടുത്തുവാനുമുള്ള സഭയുടെ ഉധ്യമത്തിൽ പങ്കാളിയാകാനും സാധിക്കും. താഴെ കൊടുത്തിരിക്കുന്ന Link ൽ ക്ലിക്ക് ചെയ്താൽ ഈ ബില്ലിനെതിരെ ഇംഗ്ളണ്ടിലെ കത്തോലിക്കാസഭ തയ്യാറാക്കിയിരിക്കുന്ന, ഓരോ സ്ഥലത്തേയും എം. പിമാരോട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന ഫോം ലഭിക്കും. ഈ ഫോമിൽ നിങ്ങളുടെ Post Code കൊടുക്കുന്നതിനാൽ അതാതു സ്ഥലത്തെ എം പിക്ക് നിങ്ങളുടെ അപേക്ഷകൾ സഭ സമർപ്പിക്കുന്നതായിരിക്കും. വെറും രണ്ട് മിനിട്ട് ചെലവഴിച്ച് നിങ്ങൾ ഈ ഓൺലൈൻ ഫോം സമർപ്പിക്കുമ്പോൾ അത് അനേകായിരങ്ങളുടെ മാത്രമല്ല ഭാവിയിൽ നമ്മുടെ തന്നേയും ജീവനെ സംരക്ഷിക്കുകയാവും ചെയ്യുക. സാമൂഹിക സംഘടനകളും, ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ എഴുത്തുകാരും ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും മലയാളി വൈദികർ അവരുടെ ചാപ്ലിൻസിയിലെ വശ്വാസികളെ ഈ ഫോമിനേക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുമ്പോൾ അത് നാം വസിക്കുന്ന ഈ ദേശത്തെ സഭയോട് ചേർന്ന് ഒരു വലിയ തിന്മക്കെതിരെ പോരാടുകയും ദൈവത്തിൻറെ കല്പനകളെ അനുസരിക്കുകയുമായിരിക്കും ചെയ്യുക. {{ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന Form -> http://www.catholicnews.org.uk/assisted-dying-bill }}
Image: /content_image/News/News-2015-08-10-02:46:27.jpg
Keywords: