CALENDAR

/

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആഗസ്റ്റ് 8 : വിശുദ്ധ ഡൊമിനിക്ക് (1170-1221)
Contentവി. ഡൊമിനിക്ക് സ്പെയിനിൽ കാസ്റ്റീൽ എന്ന പ്രദേശത്ത് ഒരു പ്രഭു കുടുംബത്തിൽ ജനിച്ചു. അമ്മ മകനെ ഭക്തമുറകളും പ്രായശ്ചി ത്ത ങ്ങളും അഭ്യസിപ്പിച്ചു. അക്കാലത്തേക്കുപറ്റിയ ഉത്തമ വിദ്യാഭ്യാസമാണ് ഡോമിനിക്കിനു ലഭിച്ചത് . പഠനക്കാലത്ത് 21 മത്തെ വയസ്സില്‍ നാട്ടില്‍ ഒരു പഞ്ഞമുണ്ടായപ്പോള്‍ സ്വന്തം പുസ്തകങ്ങള്‍ കൂടി വിട്ടു ഡൊമിനിക്ക് ദരിദ്രരെ സഹായിച്ചു. 25 മത്തെ വയസ്സില്‍ ഓസ്മാ എന്ന പ്രദേശത്തെ കാനന്‍സിന്‍റെ സുപ്പീരിയറായി. ഫ്രാന്‍സില്‍ തന്‍റെ ബിഷപ്പിന്റെ കൂടെ യാത്ര ചെയ്തു. ആല്‍ബിജെന്‍സില്‍ പാഷണ്‍ഢത വരുത്തികൂട്ടിയ നാശം അദ്ദേഹം നേരില്‍ കണ്ടു. ശേഷജീവിതം പാഷണ്‍ഢികളുടെ മാനസാന്തരത്തിനും വിശ്വാസ സംരക്ഷണതിനും അദ്ദേഹം ചിലവഴിച്ചു. ഇതിനായി അദ്ദേഹം മൂന്ന്‍ സന്യാസസഭാകള്‍ സ്ഥാപിച്ചു. ചെറിയ പെണ്‍കുട്ടികളെ പാഷണ്‍ഢതയില്‍ നിന്നും അബദ്ധങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സ്ത്രീകള്‍ക്കായി ഒരു സഭ ആദ്യം തുടങ്ങി. അക്കാലത് ഭക്തരായ ചിലര്‍ അദ്ദേഹത്തോട് ചേര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി. അവരെയെല്ലാം ചേര്‍ത്ത് 'ഫ്രയര്‍ പ്രീച്ചേഴ്സ്' (പ്രഭാഷക സഹോദരന്‍) എന്നപേരില്‍ വേറൊരു സഭ സ്ഥാപിച്ചു. പിന്നീട് കുടുംബജീവിതം നയിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി മൂന്നാം സഭ ആരംഭിച്ചു. ദൈവം പുതിയ സഭയെ ആശീര്‍വദിച്ചു. അത് അതിവേഗം ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട്, സ്പെയിന്‍ മുതലായ രാജ്യങ്ങളില്‍ പരന്നു. 1208-ല്‍ പ്രൌവില്‍ (Proville) എന്ന സ്ഥലത്തുണ്ടായിരുന്ന ദൈവമാതൃ ദേവാലയത്തില്‍ തിരുസഭാക്കുവേണ്ടി പ്രാര്‍ത്ഥച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടു. ജപമാല നല്‍കിക്കൊണ്ട് അത് പ്രസംഗിക്കാന്‍ ആവശ്യപ്പെട്ടു. പാഷണ്‍ഢികള്‍ അദ്ദേഹത്തെ വധിക്കാന്‍ പോലും ശ്രമിച്ചെങ്കിലും അവസാനം പാഷണ്‍ഢത തകര്‍ന്നു. രാത്രി പ്രാത്ഥനയിലാണ് അദ്ദേഹം ചെലവഴിച്ചിരിന്നത്. രാവിലെ എഴുന്നേറ്റ് രക്തം പൊടിയുന്നതുവരെ സ്വശരീരത്തില്‍ ചമ്മട്ടികൊണ്ടു അടിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിന്‍റെ പ്രസംഗങ്ങള്‍ അനേകരെ മാനസാന്തരപ്പെടുത്തിയിട്ടുണ്ട്. ജപമാല ഭക്തിയും എരിയുന്ന വാഗ്വിലാസവും ജീവിത വിശുദ്ധിയുമാണ്‌ പാഷണ്‍ഢികളെ മാനസാന്തരത്തിനു വഴി തെളിയിച്ചത്. ക്ഷീണിതനായി 1221 ആഗസ്റ്റ് 6-ന് വി. ഡൊമിനിക്ക് അന്തരിച്ചു. വിചിന്തനം : "ഞാന്‍ ചോദിച്ചതൊന്നും ദൈവം എനിക്ക് തരാതിരുന്നിട്ടില്ല." വി. ഡൊമിനിക്കിന്റെ വാക്കുകളാണിവ. അദ്ദേഹം പ്രസംഗിച്ച ജപമാല ഭക്തി മാര്‍പാപ്പമാര്‍ ഏറ്റെടുത്തു. അതു തിരുസഭക്ക് അനവധി അനുഗ്രഹങ്ങള്‍ നേടിക്കൊടുത്തുകൊണ്ടിരിക്കുന്നു. ഇതര വിശുദ്ധർ St. Eleutherius & Leonides St. EllidiusSt. Emilian St. FamianwSt. Gedeon St. Hormisdas Bl. John Felton St. LeobaldSt. Marinus St. Mary MacKillop St. Mary of the Cross MacKillop St. Mummolus St. MyronSt. Ternatius
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-08 00:00:00
Keywords
Created Date2015-08-08 14:43:47