category_idEditor's Pick
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുവിന്റെ രൂപാന്തരീകരണം! സത്യമോ, മിഥ്യയോ? സത്യമെന്നതിന്‌ അഞ്ച് കാരണങ്ങൾ
Content(രൂപാന്തരവല്ക്കരണ സംഭവം- മർക്കോസ് 9:2-8) “യേശു പത്രോസിനേയും യാക്കോബിനേയും അവന്റെ സഹോദരനായ യോഹന്നാനേയും കൂട്ടി തനിച്ച് ഒരുയർന്ന മലയിലേക്ക് കൊണ്ട്പോയി, അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പൊലെ ശോഭിച്ചു, അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായിത്തീർന്നു. മോശയും ഏലിയാവും അവനോട് സംസാരിച്ചുകൊണ്ടിരുന്നു. അപ്പോൾ പത്രോസ് യേശുവിനോട്: “.....നിനക്ക് സമ്മതമെങ്കിൽ ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം.......” വി.മാർക്കോസിന്റെ സുവിശേഷം വിജാതീയർക്ക് വേണ്ടി എഴുതപ്പെട്ടതാണ്‌. യോഹന്നാൻ യേശുവിനെ സ്നാനപ്പെടുത്തുമ്പോൾ “ഇവൻ എന്റെ പ്രിയ പുത്രൻ!” എന്ന അശരീരി ആകാശത്തു നിന്നും മുഴങ്ങുന്ന രംഗത്തോട് കൂടി മാർക്കോസ് തന്റെ സുവിശേഷം ആരംഭിക്കുന്നത് തന്നെ ക്രിസ്തു ദൈവ പുത്രനാണന്ന സത്യത്തിൽ ആകൃഷ്ടരായി, ജാതികൾ വായന തുടരുന്നതിനാണ്‌. തുടർന്ന് ഒമ്പതാം അദ്ധ്യായത്തിലെ, വന്മലയിൽ വച്ച് പത്രോസ് പറയുന്ന ‘കൂടാര’ങ്ങൾ എന്നതിന്റെ ഉള്ളിലെ വ്യംഗ്യാർത്ഥം നമ്മെപ്പോലെ വിജാതീയർക്കും എളുപ്പം മനസ്സിലാകുന്ന കാര്യമല്ല. പത്രോസ് യേശുവിനോട് പറയുന്നു: “റബ്ബീ,... ഞങ്ങൾ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കട്ടെ; ഒന്ന് നിനക്കും ഒന്ന് മോശക്കും, ഒന്ന് ഏലിയാവിനും”. ഈ കൂടാരങ്ങൾ എന്തിന്റെ അനുസ്മരണമാണ്‌? മരുപ്രയാണത്തിൽ, ദൈവമഹത്വം ആകാശത്ത് നിന്നും ഇറങ്ങി വന്നപ്പോൾ, ദൈവത്തെ പ്രതിഷ്ഠിക്കാൻ മോശ നിർമ്മിച്ച ‘സമാഗമന കൂടാര’ത്തിന്റെ ഓർമ്മ! ‘കൂടാര പെരുന്നാൾ“ സമയത്ത് യഹൂദർ നിർമ്മിക്കുന്ന ചെറിയ ചെറിയ കുടിലുകളുമായാണ്‌ ഇത് ബന്ധപ്പെട്ടിരിക്കുന്നത്. വേദ ഭാഗത്ത് നിന്നും ഇക്കാര്യം മുറിച്ച് മാറ്റാതെ മന:പൂർവ്വം ഉൾപ്പെടുത്തിയിരിക്കുന്നത് ജാതികൾക്ക് വേണ്ടിയാണന്നുള്ള പരമാർത്ഥം ഈ സംഭവത്തിന്റെ യാഥാർത്ഥ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. മൂന്നാമതായി-ശിഷ്യനായ പത്രോസ് യേശു മിശിഹാ തന്നെയെന്ന് അംഗീകരിക്കുന്ന സംഭാഷണരംഗത്തിന്‌ ശേഷമാണ്‌ വി.മത്തായി ഈ സംഭവം ചേർത്തിരിക്കുന്നത്.യേശു പത്രോസിനേയും അംഗീകരിക്കുന്നു; യേശുവിന്റെ അംഗീകാര പ്രഖ്യാപനം ശ്രദ്ധിക്കുക. ”നീ പത്രോസ്സാകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും“. മലമുകളിലെ കാഴ്ച അടങ്ങിയ അദ്ധ്യായം യേശുവിന്റെ പ്രഖ്യാപനമടങ്ങിയ അദ്ധ്യായത്തിൽ ശേഷം കൊടുത്തിരിക്കുന്നതിനാൽ, ഈ കഥാവിശേഷങ്ങൾ ഒരു ദ്രക്സാക്ഷി വിവരണമാണന്ന് തെളിയിക്കുന്നു; അല്ലായിരുന്നെങ്കിൽ ഈ അസുഖകരമായ ഭാഗങ്ങൾ, പത്രോസ്സിനോടുള്ള ബഹുമാനാർഥം മത്തായി വിട്ട്കളയുമായിരുന്നു. നാലാമതായി-അസംഭ്യാവികതയുടെ കാര്യമാണ്‌, അടിസ്ഥാനപരമായി- ഒരു കഥ എത്രമാത്രം സംഭവ്യമാണോ, അത് അത്രമാത്രം ക്രിത്രിമ രഹിതമായിരിക്കുമെന്നുള്ള തത്വമാണ്‌. ഉദാഹരണമായി, ഒരാൾ പറയുകയാണ്‌, അയാൾ ജവഹർലാൽ നെഹൃവിനെ അല്പം മുമ്പ് കണ്ടുവെന്ന്. അയാളുടെ കാഴ്ചക്ക് എന്തോ അസ്പഷ്ടത കാണുമെന്ന് കരുതി ശ്രോതാവ് പറയും. “താങ്കൾ കണ്ടത് ഒരു പ്രധാനമന്ത്രിയെ ആയിരിക്കും; അത് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോഢിയെ ആയിരിക്കും”. എന്ന്. പക്ഷെ അദ്ദേഹം വീണ്ടും, ഞാൻ നെഹൃ‍ൂവിനെ തന്നെയാണ്‌ കണ്ടെതെന്ന് ആണയിട്ട് തറപ്പിച്ച്പറഞ്ഞാൽ, അത് ശരിയായിക്കാമെന്ന് ശ്രോതാവ് വിശ്വാസിക്കാനാണ്‌ മനശാസ്ത്രപരമായ സാദ്ധ്യത; കാരണം, ഒരാൾ ഒരു കള്ളക്കഥ പറയുകയാണങ്കിൽ ഒരു വിശ്വാസയോഗ്യമായതേ പറയുകയൊള്ളു. അപ്പോൾ അയാൾ നെഹൃവിനെപറ്റി പറഞ്ഞത് സത്യമായിരിക്കാമെന്ന് വിശ്വസിച്ചേക്കാം. ക്രിസ്തുവിന്റെ രൂപാന്തരികരണം പോലുള്ള ഒരു അവിശ്വസനീയമായ അല്ഭുത കഥ, യഥാർത്ഥ ആത്മീയ അനുഭൂതിയുണ്ടായ ഒരാൾക്ക് മാത്രമേ വിവരിക്കാൻ കഴിയുകയുള്ളു. അവസാനമായി-ആദിമ സഭാകാലഘട്ടത്തിൽ, യേശുവിനെക്കുറിച്ചുള്ള അൽഭുത സംഭവങ്ങൾ വിശുദ്ധ കെട്ടുകഥകളായും പഴങ്കഥകളും പ്രചരിച്ചിരുന്നു. വി.പത്രോസിന്റെ രണ്ടാം ലേഖനത്തിന്റെ ആദ്യ അദ്ധ്യായത്തിൽ ഇപ്രകാരം കാണുന്നു: "ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോട് അറിയിച്ചത് നിർമ്മിത കഥകളെ പ്രമാണിച്ചിട്ടല്ല, അവന്റെ മഹിമ കണ്ട സാക്ഷികളായിത്തീർന്നിട്ടത്രെ. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവങ്കൽ ഞാൻ പ്രസാദിച്ചിരിക്കുന്നു”. എന്നുള്ള ശബ്ദം അതിശ്രേഷ്ടതേജസ്സിങ്കൽ നിന്ന് വന്നപ്പോൾ പിതാവായ ദൈവത്താൽ അവനു മാനവും തേജസ്സും ലഭിച്ചു. ഞങ്ങൾ അവനോട് കൂടെ വിശുദ്ധപർവ്വതത്തിൽ ഇരിക്കുമ്പോൾ സ്വർഗ്ഗത്തിൽ നിന്നും ഈ ശബ്ദം കേട്ടു. പ്രവാചക വാക്യവും അധികം സ്ഥിരമായിട്ട് നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ ഉദയനക്ഷത്രം ഉദിക്കുകയും ചെയ്വോളം ഇരുണ്ട സ്ഥലത്ത് പ്രകാശിക്കുന്ന വിളക്ക് പോലെ അതിനെ കരുതിക്കൊണ്ടാൽ നന്ന്. തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നത് അല്ല എന്ന് ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം“. പത്രോസിന്റെ രണ്ടാം ലേഖനം പത്രോസ് തന്നെയാണോ എഴുതിയതെന്നതിനെക്കുറിച്ച് പണ്ഡിതന്മാരുടെയിടയിൽ ചർച്ച നടക്കുന്നുണ്ട്. പത്രോസ് തന്നെയാണ്‌ ഗ്രന്ഥകാരനെന്ന് തെളിയിക്കുന്നതാണ്‌ ഈ ലേഖനം. ലേഖനത്തിൽ കുറഞ്ഞപക്ഷം പത്രോസിന്റെ ശബ്ദമാണ്‌ കേൾക്കുന്നത് അല്ലെങ്കിൽ അദ്ദേഹത്തിന്റെ പഠിപ്പിക്കലിനെ ആസ്പദമാക്കിയിട്ടുള്ളതാണെന്ന വാദംതള്ളിക്കളയാനാകില്ല, ആയതിനാൽ, രൂപാന്തരവല്ക്കരണം കേവലം ഒരു നിർമ്മിത കഥാപ്രമാണമാണെന്ന വാദം പത്രോസ് തന്നെ തിരുത്തിന്നതിനായി നമുക്ക് മനസ്സിലാക്കാം പഴങ്കഥാ വിരുദ്ധർ? ഇവർ സഭയുടെ ആദ്യകാല ദശകങ്ങളിൽ തന്നെ ഉണ്ടായിരുന്നു. ഈ സംഭവത്തിന്‌ ഒരു അതിമാനുഷിക നിറം ‘കൊടുത്തത് തന്നെ ഒരു നിർമ്മിത കഥാപ്രമാണമാണന്ന് വാദിച്ച് പത്രോസ് പ്രശ്നം ഒതുക്കി തീർക്കുകയാണ്‌. ഈ അത്യതപൂർവ്വ ആദ്യകാല വെളിപാട് താൻ ജീവിച്ചിരുന്ന കാലത്ത് തന്നെ കേട്ടിട്ടുള്ളതാണന്ന് ഒന്നാം മാർപ്പാപ്പയായ വി. പത്രോസ് വ്യക്തമായി പ്രഖ്യാപിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-09 00:00:00
Keywordstransifiguration, Malayalam online, Jesus, pravachaka sabdam
Created Date2015-08-09 11:12:34