category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാനഡയിലെ സീറോമലബാർ സഭ വിശ്വാസികൾക്കായി അപ്പസ്തോലിക് എക്സാര്‍ക്കേറ്റ്
Contentകാനഡയിലെ സീറോമലബാർ സഭ വിശ്വാസികൾക്കായി അപ്പസ്തോലിക് എക്സാര്‍ക്കേറ്റ് നിലവിൽ വന്നു. ടോറന്റോയിലെ മിസിസൗഗാ ആസ്ഥാനമാക്കിയുള്ള അപ്പസ്തോലിക് എക്സാര്‍ക്കേറ്റിന്റെ പ്രഥമ എക്സാർക്കായി മെത്രാൻ പദവിയുള്ള റവ. ഡോ. ജോസ് കല്ലുവേലിൽ നിയമിതനായി. പാലക്കാട് രൂപതാംഗമായ ഇദ്ദേഹത്തിന് തബാൽത്ത രൂപതയുടെ സ്ഥാനിക മെത്രാൻ പദവിയുണ്ടാകും. സീറോമലബാര്‍ സഭക്ക് ഇന്ത്യക്ക് പുറത്ത് ലഭിക്കുന്ന ആദ്യത്തെ എക്സ്സാര്‍ക്കേറ്റാണിത്. ഇതു സംബന്ധിച്ച് മാർപാപ്പയുടെ കൽപ്പന വത്തിക്കാനിലും കാക്കനാട് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും ടോറന്റോയിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും ടോറന്റോയിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ ജേക്കബ് അങ്ങാടിയത്തുമാണ് നിയമ പ്രഖ്യാപനം അറിയിച്ചത്. 1955 നവംബർ 15നു പാലാ അതിരൂപതയിലെ കുറവിലങ്ങാട്‌ തോട്ടുവയിലാണ് ഫാ. ജോസ് കല്ലുവേലിലിന്റെ ജനനം. പാലക്കാട് രൂപതയിലെ ജെല്ലിപ്പാറ സെന്റ്‌ പീറ്റർ ഇടവകയിലാണ് ഇപ്പോൾ കുടുംബം. തൃശൂർ സെന്റ്‌ മേരീസ് സെമിനാരിയിലും വടവാതൂർ അപ്പസ്തോലിക് സെമിനാരിയിലുമായി വൈദിക പരിശീലനം പൂർത്തിയാക്കിയ ഫാ. കല്ലുവേലിൽ പാലക്കാട് രൂപതക്കുവേണ്ടി 1984 ഡിസംബർ 18നു പൗരോഹിത്യം സ്വീകരിച്ചു. രൂപതയിലെ അഗളി, കുറുവംപാടി, പുലിയറ, പന്തലാംപാടം, ഒലവക്കോട്, ധോണി, ഒറ്റപ്പാലം, കോട്ടായി, കല്ലേക്കാട്, പാലക്കാട് കത്തീഡ്രൽ, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുകുംപാറ എന്നീ ഇടവകകളിലും അഗളി, താവളം എന്നിവിടങ്ങളിലെ ബോയ്സ് ഹോമുകളിലും ശുശ്രൂഷ ചെയ്തു. രൂപതാ പാസ്റ്ററൽ സെന്ററിന്റെയും വിശ്വാസ പരിശീലന കേന്ദ്രത്തിന്റെയും കെ.സി.എസ്.എല്ലിന്റെയും ഡയറക്ടറുമായിരുന്നു. റോമിലെ സലേഷ്യൻ യുണിവേഴ്സിറ്റിയിൽ നിന്ന് മതബോധനത്തിൽ ഡോക്ടറേറ്റും നേടി. രണ്ടു വർഷമായി ടോറന്റോയിലായിരുന്നു. കാനഡയിൽ 35,000 സീറോമലബാർ വിശ്വാസികളാണുള്ളത്. എക്സാർക്കേറ്റിന്റെ പ്രഥമ ഉത്ഘാടന, പ്രഥമ എക്സാർക്കിന്റെ അഭിഷേക തിയതി പിന്നീട് തീരുമാനിക്കും. രൂപതയോടു ഏതാണ്ട് സമാനമായ സഭാഭരണ സംവിധാനമാണ് അപ്പസ്തോലിക് എക്സാർക്കേറ്റ്. വിശ്വാസികളുടെയും ഇടവക കളുടെയും എണ്ണത്തിലുള്ള കുറവും മറ്റ്സംവിധാനങ്ങളുടെ അപര്യാപ്തതകളും പരിഗണിച്ചാണ് രൂപതാ സ്ഥാപനത്തിനു മുന്നോടിയായി എക്സാർക്കേറ്റ് സ്ഥാപിക്കപ്പെടുന്നത്. സംവിധാനങ്ങൾ ക്രമീകരിച്ച ശേഷം രൂപതയായി ഉയർത്തപ്പെടാം. സീറോമലബാർ സഭക്ക് ഇന്ത്യയിൽ കേരളത്തിന്‌ പുറത്ത് ഇപ്പോഴുള്ള പല രൂപതകളും തുടക്കത്തിൽ എക്സാർക്കേററുകളായിരുന്നു. സഭക്ക് ഇന്ത്യക്ക് പുറത്ത് ലഭിക്കുന്ന ആദ്യത്തെ എക്സാർക്കേറ്റാണ് കാനഡയിലെ മിസിസൗഗാ. നിലവിൽ ഇന്ത്യക്ക് പുറത്ത് അമേരിക്കയിൽ ഷിക്കാഗോയിലും ഓസ്‌ട്രേലിയായിൽ മെൽബണിലും സീറോമലബാർ സഭക്ക് രൂപതകളുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-08-07 00:00:00
Keywords
Created Date2015-08-08 12:11:43