Contents

Displaying 111-120 of 24913 results.
Content: 192
Category: 5
Sub Category:
Heading: ആഗസ്റ്റ്‌ 26 : വി. സെഫിറീനൂസ് പാപ്പാ (202-219)
Content: വിക്ടര്‍ മാര്പ്പാ പ്പയുടെ പിന്ഗാ്മിയാണ് സെഫിറിനൂസു; അദ്ദേഹം റോ മക്കാരന്‍ തന്നെ ആയിരുന്നു. സെവേരൂസു ചക്രവര്ത്തി യുടെ പീഡനം ആരംഭിച്ച 202-ആണ്ടില്ത്തന്നെയാണ് ഈ മാര്പാരപ്പാ ഭരണമേറ്റത്. 9 വര്ഷ്ത്തേക്ക് നീണ്ടുനിന്ന ഈ ചക്രവര്ത്തിെയുടെ മതമര്ദ്ദനനകാലത്ത് മാര്പാ്പ്പാ ആയിരുന്നു ക്രിസ്ത്യാനികളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നത്. രക്തസാക്ഷികള്‍ അദ്ദേഹത്തിന്റെവ ആനന്ദവും, മതത്യാഗികളും പാഷണ്ടികളും അദ്ദേഹത്തിന്റെി ഹൃദയത്തെ കുത്തി മുറിച്ച കുന്തങ്ങളൂമായിരുന്നു. പരിശുദ്ധാത്മാവിന്റെ ഭാഗം അഭിനയിച്ച് ക്രിസ്തുവിന്റെി രണ്ടാം ആഗമനത്തിന് ജനങ്ങളെ ഒരുക്കാന്‍ തുടങ്ങിയ മോന്തനൂസു എന്ന പാഷണ്ടിയെ ശപിച്ചു മോന്തനിസ്റ്റു പാഷണ്ടതയെ തകര്ത്തമത് സെഫീറിനൂസു മാര്പ്പാോപ്പയാണ്. മോന്തനിസം സ്വീകരിക്കുകയും ചില പാപങ്ങള്ക്ക് മോചനമില്ലെന്ന് വാദിക്കുകയും ചെയ്ത പ്രസിദ്ധ പണ്ഡിതന് ടെര്ടൂപളിയന്റൊ അധ:പതനം ഹൃദയഭേദനത്തോടെയാണ് മാര്പ്പാ പ്പാ ദര്ശിചച്ചത് മാര്സിദയന്, പ്രാക്സെയാസു, വലെന്റെശയിന്‍, രണ്ടു തെയോഡോട്ടസ്റ്റുമാര്‍ എന്നീ പാഷന്ഡിാകള്‍ മാര്പ്പാ പ്പയോട് വളരെ നിന്ദാപൂര്വ്വംോ പെരുമാറുകയുണ്ടായി. എങ്കിലും മാര്പ്പാ പ്പാ അവയെല്ലാം അവഗണിച്ച്‌ തിരുസ്സഭയുടെ വിശ്വാസ സത്യങ്ങള്‍ സംരക്ഷിച്ചു. കലിസ്റ്റസിന്റെസ ഭൂഗര്ഭാതലയം സഭയ്ക്കായി വാങ്ങിച്ചത് ഈ മാര്പ്പാകപപ്പയുടെ കാലത്താണ്. കുര്ബ്ബാ ന ചൊല്ലാനുള്ള കാസ മരംകൊണ്ട് ഉണ്ടാക്കരുതെന്നും ഇദ്ദേഹം നിശ്ചയിച്ചു. അങ്ങനെ സംഭവബഹുലമായ 17 കൊല്ലത്തെ വാഴ്ചയ്ക്ക്ശേഷം 219-ല്‍ മാര്പ്പാ പ്പാ നിര്യാതനായി. ആഗസ്റ്റ്‌ 26-തീയതി സംസ്കരിച്ചു. സാധാരണമായി ഇദ്ദേഹത്തെ രക്തസാക്ഷിയെന്നാന്നാണ് വിളിക്കുന്നത്. കാരണം പലപ്പോഴായി അത്രമാത്രം ഈ പാപ്പാ മര്ദ്ദ കരുടെ കരങ്ങളില്നിലന്ന്‍ സഹിച്ചിട്ടുണ്ട്. വിചിന്തനം: ഓരോകാലത്ത് ദൈവം അയച്ചുതന്നിട്ടുള്ള പരിശുദ്ധരായ അജപലകരാണ് സഭയെ സംരക്ഷിച്ചിട്ടുള്ളത്. സദാ ദൈവത്തില്‍ ശരണം വച്ച് അവിടുത്തോട്‌ നന്ദിപറയുക. വി. ബെര്ണാണര്ദുത പറയുന്നു: “നാം മുള്ളുകളുടെ ഇടയിലുള്ള ലില്ലികളായിരിക്കണം. അവ നാം എങ്ങനെ കുത്തിത്തുളച്ചാലും അവയുടെ പ്രശാന്തമധുരമായ സൗരഭ്യം നഷ്ടപ്പെടുന്നില്ല. ഇതര വിശുദ്ധര്‍: St. Teresa of Jesus Jornet Ibars St. Alexander St. BichierSt. Bregwin St. EliasSt. Felix of Pistoia St. Irenaeus and Abundius St. Jeanne-Elisabeth Bichier de Ages St. Pandwyna St. Pantagathus St. Rufinus Bl. Thomas Percy St. Victor Bl. Zepherin Namuncura
Image: /content_image/DailySaints/DailySaints-2015-08-23-03:44:44.jpg
Keywords:
Content: 193
Category: 5
Sub Category:
Heading: ആഗസ്റ്റ്‌ 25 : വി. ഒമ്പതാംലൂയീസ് രാജാവ് (1205-1270)
Content: “റീംസില്‍ ഞാന്‍ കിരീടമണിഞ്ഞു; ഭൗമികാധികാരത്ത്തിന്റെക ചിഹ്നമായിരുന്നു അത്. പൂവാസ്സില്വീച്ചു ജ്ഞാനസ്നാനം വഴി ഞാന്‍ ദൈവത്തിന്റെന ശിശുവായി. ഭൗമിക പ്രതാപത്തെ അപേക്ഷിച്ച് എത്ര നിസ്തുല്യമാണ് ഈ ഭാഗ്യം.” ഫ്രാന്സിരലെ ഒമ്പതാം ലൂയീസ് രാജാവ് തന്റെു ജ്ഞാനസ്നാനത്തെപ്പറ്റി പറഞ്ഞ വാക്കുകളാണിവ. ലൂയിക്ക് 12 വയസ്സുള്ളപ്പോള്‍ പിതാവ് മരിക്കുകയും ളൂയിയുടെ നാമത്തില്‍ അമ്മ ബ്ളാഞ്ചിയാ രാജ്ഞി രാജ്യഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജ്ഞി മകനോട് പറഞ്ഞു: “ഒരമ്മയ്ക്ക് കഴിവുള്ളിടത്തോളം ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്നാല്‍ നീ ഒരു ചാവുദോഷം ചെയ്തു കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം നീ മരിച്ച് എന്റെര പാദങ്ങളില്‍ വീഴുകയാണ്.” 19-മത്തെ വയസ്സില്‍ പ്രൊവിന്സിറലെ മാര്ഗങരറ്റിനെ ളൂയി വിവാഹം കഴിച്ചു. അവര്ക്ക് 11 മക്കളുണ്ടായി; അവരുടെ സന്തതികളാണ്‌ 1793 വരെ ഫ്രഞ്ചു സിംഹാസനം അലങ്കരിച്ചിട്ടുള്ളത്‌. 21-മത്തെ വയസ്സില്‍ ളൂയി ഭരണം നേരിട്ടെടുത്തു. അധികപ്പലിശയും ദൈവദൂഷണവും ളൂയി നിയമവിരുദ്ധമാക്കി. സമ്പന്നര്‍ ദരിദ്രരെ ദ്രോഹിക്കാതിരിക്കാന്‍ വേണ്ട ചട്ടങ്ങളും ഉണ്ടാക്കി. ദിവസന്തോറും രാജാവ്‌ ഒന്നിലധികം ദിവ്യപൂജ കാണുമായിരുന്നു. രാത്രി ഏതാനും സമയം വി. കുര്ബ്ബാ നയെ ആരാധിക്കുകയും ദിവ്യകാരുണ്യ സ്വീകരണശേഷം മുട്ടിനുമേല്നിധന്ന് ദീര്ഘിനേരം കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തിരുന്നു. ആശ്രമങ്ങള്ക്കുംം ദൈവാലയങ്ങള്ക്കും വളരെയേറെ സഹായം ചെയ്തിട്ടുണ്ട്. രാജാവിന്റെ് വിശുദ്ധി അദ്ദേഹത്തെ വിഷാദപ്രിയനാക്കിയില്ല. പ്രഭുക്കന്മാരേ സല്ക്കരിക്കുമ്പോള്‍ അവര്ക്കു വീഞ്ഞും നല്ല വിഭവങ്ങളും നല്കിലയിരുന്നു. 1242-ല്‍ അദ്ദേഹം ജെറുസലേമിലെത്തി വിശുദ്ധ സ്ഥലങ്ങള്ക്കാ യി അടരാടി കാരാഗൃഹം വരിച്ചു; നാട്ടുകാര്‍ ഒരു വലിയ സംഖ്യ കൊടുത്താണ് സ്വാതന്ത്ര്യം നേടിയത്. 1270-ല്‍ വീണ്ടും കുരിശുയുദ്ധത്തിനു പുറപ്പെട്ടു. എന്നാല്‍ ടൂണിസില്വ്ച്ചു ടൈഫോയിഡ് പനി പിടിപെട്ട് 44-മത്തെ വയസ്സില്‍ രാജാവ് ദിവംഗതനായി. “കര്ത്താടവേ, അങ്ങയുടെ തൃക്കരങ്ങളില്‍ എന്റെത ആത്മാവിനെ സമര്പ്പിെക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ് അന്തിമവചസ്സുകള്‍. വിചിന്തനം: “മകനെ സര്വ്വോ പരി, നീ ദൈവത്തെ സ്നേഹിക്കുക; തന്റെക ഇഷ്ടം നിറവേറ്റുന്നതിന് അവിടുന്നു നിനകക്ക് കൃപാവരം നല്കിട്ടെ.” (ളൂയീരാജാവ് ഫിലിപ്പു രാജകുമാരനോടു പറഞ്ഞ വാക്കുകള്‍) ഇതര വിശുദ്ധര്‍: St. Eusebius St. Genesius St. Genesius of Arles St. Gerintius of Italica St. Gurloes St. Hunegund St. Joseph Calasanctius St. Julian Bl. Louis Baba St. Louis IX Bl. Louis Sasanda Bl. Louis Sotelo St. Maginus St. Marcian St. Maria Michaela Desmaisieres St. MenasSt. Nemesius and Lucilla St. Patricia Bl. Peter Vasquez St. Warinus St. Yrieix
Image: /content_image/DailySaints/DailySaints-2015-08-23-03:59:27.jpg
Keywords: st louis, pravachaka sabdam
Content: 194
Category: 5
Sub Category:
Heading: ആഗസ്റ്റ്‌ 24 : വി. ബർത്തലോമ്യ ശ്ലീഹ
Content: സുവിശേഷകന്‍ ശ്ലീഹന്മാരുടെ പേരുകള്‍ നല്കുീമ്പോള്‍ ബർത്തലോമ്യക്ക് ആറാമത്തെ സ്ഥാനാമാണ് നല്കുപന്നത്. ഫിലിപ്പ് കഴിഞ്ഞു ബർത്തലോമ്യ വരുന്നു. പേരിന്റെ അര്ത്ഥംെ തോലോമയിയുടെ പുത്രനെന്നാണ്. അത് വി. യോഹന്നാന്‍ ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ ഫിലിപ്പ് ഈശോയുടെ അടുക്കലേക്ക് ആനയിച്ച നിഷ്കളങ്കനായ നഥാനിയേലാകാം അതിനാല്‍ ഗലീലയിലെ കാന ആയിരിക്കാം ആദ്ദേഹത്തിന്റെപ ജന്മദേശം. വേദപുസ്തകത്തില്‍ വി. ബർത്തലോമ്യ എന്ന സംജ്ഞയല്ലാതെ ഈ അപ്പസ്തോലനെപ്പറ്റി മറ്റൊരു വിവരവും കാണുന്നില്ല. അദ്ദേഹം ഇന്ത്യാ, മേസോപ്പെട്ടോമിയാ, പാര്ത്ഥാ , ലിക്കോണിയോ എന്നീ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിച്ചുവെന്നും ഇന്ത്യയിലേക്ക്‌ വി. മത്തായിയുടെ സുവിശേഷത്തിന്റെി ഒരു പ്രതി കൊണ്ടുവന്നുവെന്നും എവുസേബിയൂസു മുതലായ ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. അത് തോമാസ്ലീഹായാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും അഭിപ്രയാന്തരമില്ലാതില്ല. അവസാനം വി. ബർത്തലോമ്യ പ്രസഠഗീച്ചത് അര്മീ്നിയായിലാണ്. അവിടെ അദ്ദേഹം വീഗ്രഹാരാധകരാല്‍‌ വധിക്കപ്പെട്ടു. അല്ബനാപ്പോലീസിലെ ഗവര്ണാര്‍ അദ്ദേഹത്തെ കുരിശില്‍ തറച്ചുവെന്നു ഗ്രീക്കൂ ചരിത്രകാരന്മാര്‍ പറയുന്നു. അപരന്‍ പറയുന്നത് അദ്ദേഹത്തിന്റെഥ തോല്‍ ഉരിഞ്ഞു കളഞ്ഞിട്ടാണ് കുരിശില്‍ തറച്ചതെന്നത്രേ. വിചിന്തനം: “ക്രിസ്തുവിനെപ്പോലെതന്നെ അപ്പസ്തോലന്മാ‍രും ദിവസത്യത്തിനു സാക്ഷ്യം നല്കാന്‍ എപ്പോഴും സന്നദ്ധരായിരുന്നു. ജനസഞ്ചയത്തിന്റെസയും ഭരണാധിപന്മാരുടേയും സമക്ഷം ആത്മവിശ്വാസത്തോടെ ദൈവവചനം പ്രസംഗിക്കുന്നതില്‍ അവര്‍ പരമാവധി ധൈര്യം പ്രകാശിപ്പിച്ചു. വിശ്വസിക്കുന്ന ഏവരുടെയും രക്ഷയ്ക്കുതകുന്ന സാക്ഷാത്തായ ദൈവിക ശക്തിതന്നെയാണ് സുവിശേഷമെന്ന് ഉറച്ചു വിസ്വസിച്ചവരാണവര്‍. ക്രിസ്തുവിന്റെവ ശാന്തതയും വിനയവും അവര്‍ അനുകരിച്ചു.” (രണ്ടാം വത്തിക്കാന്‍, മതസ്വാതന്ത്ര്യം.) ഇതര വിശുദ്ധര്‍ St. Aurea St. Eutychius St. Jane Antide Thouret St. Massa Candida St. Nathanael St. OuenSt. Romanus of Nepi St. Sandratus St. Tation St. Yrchard
Image: /content_image/DailySaints/DailySaints-2015-08-23-04:10:27.jpg
Keywords: St bartholomew, pravachaka sabdam
Content: 195
Category: 5
Sub Category:
Heading: ആഗസ്റ്റ്‌ 23 : ലീമായിലെ വി. റോസ (1586 - 1617) കന്യക
Content: അമേരിക്കയിൽനിന്ന് ഒന്നാമതായി വിശുദ്ധയെന്ന നാമകരണം ചെയ്യപ്പെട്ട റോസാ, പെറു എന്ന തലസ്ഥാനമായ ലീമായിൽ സ്പാനിഷ് മാതാപിതാക്കന്മാരിൽ ജനിച്ചു. അവളുടെ ജ്ഞാനസ്നാന നാമം ഇസബെൽ എന്നായിരുന്നുവെങ്കിലും അവളുടെ സൌന്ദര്യം കണ്ടിട്ട് എല്ലാവരും റോസ എന്ന് വിളിക്കാൻ തുടങ്ങി. ബാല്യം മുതൽ അവൾ പ്രദർശിപ്പിച്ചിരുന്ന ക്ഷമയും സഹനവും അസാധാരണമായിരുന്നു. ആഴ്ചയിൽ മൂന്നുപ്രാവശ്യം റൊട്ടിയും വെള്ളവും മാത്രം കഴിച്ച് അവൾ ഉപവസിച്ചുപോന്നു. അരയിൽ ഒരു ഇരുമ്പു ചങ്ങലയും തലമുടിയുടെ ഇടയിൽ ഒരു മുൾക്കിരീടവും അവൾ ധരിച്ചിരുന്നു. വളർന്നു വന്നപ്പോൾ തോട്ടത്തിൽ രുചിയില്ലാത്ത സസ്യങ്ങളാണ് അവൾ അധികവും നട്ടുവളർത്തിയിരുന്നത്. തന്റെ സൗന്ദര്യത്തെപ്പറ്റി പലരും സംസാരിക്കുന്നത് കേട്ടപ്പോൾ അവൾക്ക് ഭയം തോന്നി. തന്നിമിത്തം വല്ല യാത്രയും വരുമ്പോൾ തലേരാത്രി മുഖത്തും കരങ്ങളിലും കുരുമുളകുപൊടി തേച്ചു മുഖം വിരൂപമാക്കിയിരുന്നു. ഒരിക്കൽ ഒരു യുവാവ് തന്റെ കരങ്ങളുടെ മൃദുലതയെപ്പറ്റി സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ഓടിപ്പോയി രണ്ടു കരങ്ങളും ചൂടുള്ള കുമ്മായത്തിൽ താഴ്ത്തി. സ്വന്തം പരീക്ഷകൾ ജയിക്കാനല്ല അപരർക്ക് പരീക്ഷ ഉണ്ടാകാതിരിക്കാനാണ് അവൾ അങ്ങനെ ചെയ്തത്. സീയെന്നായിലെ കത്രീനയായിരുന്നു അവളുടെ മാതൃക. മാതാപിതാക്കന്മാരുടെ സമ്പത്ത് നശിച്ചു അവർ വലഞ്ഞു തുടങ്ങിയപ്പോൾ റോസ അടുത്തവീട്ടിൽ സൂചിപ്പണിയും തൊട്ടപ്പണിയും ചെയ്തു കുടുംബച്ചെലവ് നടത്തിപ്പോന്നു. കന്യകയായി ദൈവത്തെ ശുശ്രൂഷിക്കാൻ നിശ്ചയിച്ചുകൊണ്ട് റോസ ഡൊമിനിക്കൻ മൂന്നാം സഭയിൽ ചേർന്നു. ഏകാന്തത്തിനുവേണ്ടി അവൾ ഉദ്യാനത്തിൽ ഒരു പർണ്ണശാല കെട്ടിയുണ്ടാക്കിയിരുന്നു. മുള്ളുകളുടെ ഇടയിൽ തന്നെയാണ് ഈ റോസും വികസിച്ചത്. ദീർഘമായ രോഗത്തിലും സഹനത്തിലും വി. റോസിന്റെ പ്രാർത്ഥന ഇപ്രകാരമായിരുന്നു: "കർത്താവേ, എന്റെ സഹനങ്ങൾ വർദ്ധിപ്പിക്കുക; അവയോടൊപ്പം എന്റെ സഹനശക്തിയും വർദ്ധിപ്പിക്കുക." 1617 ആഗസ്റ്റ്‌ 24-ാം തിയതി 31-മത്തെ വയസ്സിൽ ഈ പുഷ്പം വാടിവീണു. 1617-ൽ പത്താം ക്ളെമന്റു മാർപാപ്പാ അവളെ പുണ്യവതി എന്ന് പേർ വിളിച്ചു. വിചിന്തനം: കുരിശുരൂപം കയ്യിലെടുത്ത് സ്നേഹപൂർവ്വം ഈശോയുടെ മുറിവുകൾ ചുംബിക്കുക. അവിടുത്തോട് ഒരു പ്രസംഗം പറയുവാൻ അഭ്യർത്ഥിക്കുക. മുൾമുടിയും ആണിയും ദിവ്യരക്തവും പറയുന്ന വാക്കുകൾ ശ്രവിക്കുക. ഓ, എന്തൊരു പ്രഭാഷണം! (കുരിശിന്റെ വി. പൗലോസ്‌) ഇതര വിശുദ്ധര്‍ St. Philip Benizi St. Apollinaris St. Ascelina St. Astericus and Companions St. Eugene St. Flavian of Autun St. Lupicinus St. Lupus St. Minervius St. Quiriacus of Ostia St. Restitutus St. Theonas St. Tydfil St. Victor of Vita St. Zacchaeus of Jerusalem
Image: /content_image/DailySaints/DailySaints-2015-08-23-04:29:03.jpg
Keywords: St rosa lima, pravachaka sabdam
Content: 196
Category: 1
Sub Category:
Heading: എന്തുകൊണ്ടാണ് ചില രാജ്യങ്ങൾ ക്രിസ്ത്യാനികളെ മാത്രം അഭയാർത്ഥികളായി സ്വീകരിക്കുന്നത്? ലെബനൻ സഭാദ്ധ്യക്ഷൻ തിക്തമായ അനുഭവങ്ങൾ പങ്കുവക്കുന്നു.
Content: ലെബനനിലെ കൃസ്തീയ സമൂഹത്തിന്റെ ഭാവിയോർത്ത് ആശങ്കപ്പെടുന്നതായി സഭാ മേലദ്ധ്യക്ഷന്മാരിലൊരാളായ ആർച്ച് ബിഷപ് സൈമൺ ആറ്റെല്ല പറഞ്ഞു. ലെബനനിലേക്കുള്ള മുസ്ലീം അഭയാർത്ഥി പ്രവാഹം രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം തുടർന്നു പറയുന്നു, 20 ലക്ഷം സിറിയൻ അഭയാർത്ഥികൾ ഇതിനകം ലെബനനിൽ എത്തി കഴിഞ്ഞു. അതിൽ കുറെ പേർ യുദ്ധം അവസാനിക്കുന്നതോടെ അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, മടങ്ങിപോകാത്തവർ അടുത്ത പത്തു വർഷത്തിനുള്ളിൽ ലെബനൻ പൗരത്വത്തിനായി ശ്രമിക്കും." അങ്ങനെ ഒരു സ്ഥിതി സംജാതമായാൽ ലെബനനിലെ കൃസ്തീയ സമൂഹത്തിന് എന്തു സംഭവിക്കും?, അദ്ദേഹം ചോദിക്കുന്നു. ഈ ജനപ്രവാഹം ലെബനന്റെ ലോലമായ മത ഘടനയിൽ വലിയ ആഘാതം സൃഷ്ടിക്കും. സിറിയൻ അഭയാർത്ഥികളോടുള്ള അനുഭാവ രഹിതമായ ഒരു നിലപാടല്ല തന്റേതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ,, ഞങ്ങൾക്ക് അഭയാർത്ഥികളോട് സഹാനുഭൂതിയുണ്ട്. കൃസ്തീയ ആദർശങ്ങളിൽ ഊന്നിയുള്ള ആ സഹാനുഭൂതി പ്രാവർത്തികമാക്കുന്നുമുണ്ട്. പക്ഷേ, ഭാവിയിൽ ഞങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ രൂക്ഷമായിരിക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു." ബെക്കാ താഴ്വാരത്തിൽ താൻ സേവനം അനുഷിച്ചിരുന്ന അതിരൂപതയിലെ അനുഭവം അദ്ദേഹം വിവരിക്കുന്നു. അത് സിറ്റിയ - ലെബനൻ അതിർത്തിയാണ്. ഏകദേശം 9000-ത്തോളം സിറിയക്കാർ അവിടെ താവളമടിച്ചിരിക്കുന്നു. അതിൽ ഭൂരിഭാഗവും മുസ്ലീം മത വിഭാഗത്തിൽ പെട്ടവരാണ്. പക്ഷേ, ആ നഗരത്തിലെ കൃസ്ത്യാനികളുടെ എണ്ണം 3000-4000 മാത്രമാണ്. അതായത്, മുസ്ലീം അഭയാർത്ഥികൾ അവിടെ ഭൂരിപക്ഷമായി കഴിഞ്ഞു. മതപരമായ ഈ പ്രശ്നത്തോടൊപ്പം സാമ്പത്തീക പ്രശ്നങ്ങളും സ്വദേശീയരെ അലട്ടുന്നു. തൊഴിൽ മേഖല പൂർണ്ണമായും മുസ്ലീം അഭയാർത്ഥികൾ കൈയ്യടക്കി കഴിഞ്ഞു. ലെബനൻകാർക്ക് തൊഴിൽ ലഭിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അഭയാർത്ഥികളായി എത്തുന്ന സിറിയൻ സ്ത്രീകൾ ആ പ്രദേശത്തെ സാംസ്കാരിക ച്യുതിയിലേക്കും നയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെയെല്ലാത്തിന്റെയും ഒപ്പം മതപരമായ കലഹങ്ങളും കൃസ്തീയ ജീവിതത്തിന് ഭീഷിണി ഉയർത്തുന്നു. കൃസ്തീയ വിഗ്രഹങ്ങൾ നശിപ്പിക്കുന്നതും സാധാരണമായിരിക്കുന്നു. മാതാവിന്റെ രൂപവും കുരിശുകളും നശിപ്പിക്കുക, മതിലുകളിൽ കൃസ്തു വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുക, ഇങ്ങനെ നാനാവിധത്തിൽ കൃസ്തീയസാമൂഹ്യ ജീവിതം ദുഷിപ്പിക്കുന്ന പ്രവർത്തികൾ കൂടി കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമെ, സുന്നി മുസ്ലീങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് താവളമൊരുക്കാനും തെയ്യാറായി തുടങ്ങിയിരിക്കുന്നു. ലെബനനിലെ ഷിയ മുസ്ലീങ്ങൾ സിറിയൻ ഭരണകൂടത്തെ പിന്താങ്ങുന്നവരാണ്. പക്ഷേ സുന്നി വിഭാഗത്തിൻ പെട്ട മുസ്ലീങ്ങളാണ് ലെബനനിൻ താവളമടിച്ചു കൊണ്ട് ISIS- നെ (ഇസ്ലാമിക് സ്റ്റേറ്റ് ) ക്ഷണിച്ചു വരുത്താൻ ശ്രമിക്കുന്നത്. സിറിയയിൽ നിന്നും ലെബനന് നല്ലതൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.,, അവർ 30 വർഷം നമ്മെ ഭരിച്ചു. പക്ഷേ, ആ ഭരണത്തിൽ ഓർമ്മിക്കാൻ നമുക്ക് നല്ലതൊന്നുമില്ല " 2005-ൽ ആണ് സിറിയ പൂർണ്ണമായും ലെബനനിൽ നിന്നും വിട്ടു പോകുന്നത്. ആയിരക്കണക്കിന് ലെബനൻകാരെ സിറിയൻ പട്ടാളം തട്ടികൊണ്ടു പോയിട്ടുണ്ട്. അങ്ങനെ കാണാതായവരെ പറ്റി ഇപ്പോഴും ഒരു സൂചനയും ലഭിച്ചിട്ടില്ല. സിറിയൻ അധിനിവേശത്തിന്റെ തിക്തഫലങ്ങൾ ലെബനൻ ധാരാളം അനുഭവിച്ചു കഴിഞ്ഞു. ആർച്ച് ബിഷപ്പ് സൈമൺ ആറ്റെല്ല അദ്ദേഹത്തിന്റെ പ്രസ്താവന ഇങ്ങനെ അവസാനിപ്പിക്കുന്നു. "മദ്ധ്യപൂർവ്വദേശത്ത് പ്രസിദ്ധി നേടിയതായിരുന്നു ലെബനൻ ജനാധിപത്യം. സിറിയൻ അധിനിവേശത്തിൻ ആ ജനാധിപത്യം ഇല്ലാതായി. ഇപ്പോൾ ഒരു വൻ പ്രശ്നമായി സിറിയൻ അഭയാർത്ഥി പ്രവാഹം ലെബനന്റെ മേൽ പതിച്ചിരിക്കുന്നു. അത് നമ്മുടെ സാമൂഹ്യഘടനയെ താറുമാറാക്കും എന്ന് ഞാൻ ഭയപ്പെടുന്നു"
Image: /content_image/News/News-2015-08-23-08:34:47.jpg
Keywords: lebanon, pravachaka sabdam
Content: 197
Category: 1
Sub Category:
Heading: കർത്താവിന്റെ വചനം മനസ്സിലാക്കാൻ വേണ്ടത് വിശ്വാസം : ഫ്രാൻസിസ് മാർപാപ്പ
Content: "ഞാൻ ജീവിതത്തിന്റെ അപ്പമാകുന്നു" എന്ന യേശുവിന്റെ തിരുവചനം മനസിലാകുന്നില്ല എന്ന് നടിച്ച് മുഖം തിരിക്കുന്നവരുടെ യാഥാർത്ഥ പ്രശ്നം മനസിലാകായ്മയല്ല , വിശ്വാസരാഹിത്യമാണ് എന്ന് ഞായറാഴ്ചത്തെ വിശുദ്ധ പ്രഭാഷണത്തിൽ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേർസ് സ്ക്വയറിൽ എത്തിചേർന്ന ഭക്തജനങ്ങളോട് പ്രസ്താവിച്ചു. ഈ ലോകത്തിൽ നാം ആർജിക്കുന്ന ഐശ്വര്യങ്ങളൊന്നുംതന്നെ നമ്മുടെ ആത്മീയ ദാഹത്തെ തൃപ്തിപ്പെടുത്താൻ പര്യാപ്തമല്ല. "യേശുവിനെ നമുക്കാവശ്യമുണ്ട് ; അദ്ദേഹത്തേടൊത്തിരിക്കാൻ, നിത്യജീവിതത്തിന്റെ അപ്പം ഭക്ഷിക്കാൻ, അദ്ദേഹത്തിന്റെ വചനങ്ങൾ ശ്രവിക്കാൻ നമ്മുടെ മനസ്സ് വെമ്പുന്നുണ്ട്. യേശു, തന്നിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ നെടുംതൂണായി മാറുന്നു; യേശുവിലൂടെ ആ ജീവിതങ്ങൾക്ക് അർത്ഥം കൈവരുന്നു." 'ഞാൻ ജീവന്റെ അപ്പമാകുന്നു' എന്നു യേശു തന്റെ ശിഷ്യരോട് അരുളിചെയ്യുന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷ ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പിതാവ് തന്റെ ഞായറാഴ്ച പ്രഭാഷണം ആരംഭിച്ചത്.. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കിയ അത്ഭുതത്തിന് തൊട്ടുപിന്നാലെ നടക്കുന്ന ഈ സംഭവം ശിഷ്യന്മാരുടെ വിശ്വാസത്തെ ഉലച്ചതായി മാർപാപ്പ ചൂണ്ടി കാണിക്കുന്നു. സ്വന്തം രക്തവും മാംസവും ദൈവപുത്രൻ മനുഷ്യരാശിയുടെ പാപവിമോചനത്തിനായി ബലിയർപ്പിക്കും എന്ന തിരുവചനം പല ശിഷ്യരിലും സംശയം ജനിപ്പിച്ചു. പലരും യേശുവിനെ വിട്ട് തങ്ങളുടെ പഴയ തൊഴിലുകളിലേക്ക് തിരിച്ചു പോയി2 ആത്മബലിയിലൂടെ ലോകത്തിന്റെ പാപവിമോചനമാണ് തന്റെ ദൗത്യം എന്ന ആശയം അവർക്ക് മനസിലായതേയില്ല. അല്ലെങ്കിൽ ഒരു പക്ഷേ അവർക്ക് വാക്കുകളുടെ അർത്ഥം മനസ്സിലായിട്ടുണ്ടാവാം, അതിന്റെ അന്തരാർത്ഥമാണ് മനസ്സിലാകാതിരുന്നത്. എന്താണ് അവർ മനസ്സിലാക്കിയ അർത്ഥം? ദൈവപുത്രൻ സ്വയം ബലിയായി മാറുന്നുവെന്ന്! അതവർ കേൾക്കാൻ തെയ്യാറാകുന്നില്ല. അവരുടെ മനസ്സ് ഒരു പ്രതിസന്ധിയിൽ അകപ്പെട്ടുപോകുന്നു. "യേശുവിന്റെ വാക്കുകൾ സ്വാർത്ഥത നിറഞ്ഞ നമ്മുടെ മനസ്സുകളെ എന്നും പ്രതിസന്ധിയിലാക്കുന്നു!'' പിതാവ് തുടർന്നു. പക്ഷേ ആ പ്രതിസന്ധി തരണം ചെയ്യാൻ കർത്താവ് നമുക്കൊരു താക്കോൽ തന്നിട്ടുണ്ട്. ആ താക്കോലിന് മൂന്നു ഭാഗങ്ങൾ ഉണ്ട്. ഒന്നാമതായി, യേശു ദൈവപുത്രനാണെന്നുള്ള ഉറച്ച വിശ്വാസം വേണം. രണ്ടാമതായി, യേശുവിന്റെ വാക്കുകൾ മനസ്സിലാക്കാൻ നമുക്ക് പരിശുദ്ധാത്മാവിന്റെ കൃപാവരം ഉണ്ടായിരിക്കണം. മൂന്നാമതായും വിശ്വാസം തന്നെ. യേശുവിന്റെ വചനങ്ങൾ സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ - നിങ്ങൾക്ക് ദൈവത്തെ അറിയുവാൻ കഴിയുകയില്ല. തന്റെ വാക്കുകളിൽ അതൃപ്തരായി അനുയായികളിൽ കുറെപ്പേർ തന്നെ വീട്ടു പോകുന്നതു കണ്ടിട്ടും കൃസ്തു തന്റെ വാക്കുകള്യടെ തീഷ്ണത ഒട്ടും കുറയ്ക്കുന്നില്ല. പകരം, തീരുമാനങ്ങളെടുക്കാൻ അദ്ദേഹം നമ്മെ നിർബന്ധിക്കുന്നു. 'അപ്പോൾ യേശു തന്റെ പ്രിയപ്പെട്ടവരായ പന്ത്രണ്ട് ശിഷ്യന്മാരുടെ നേരെ തിരിഞ്ഞ് അവർ അവരുടെ ഗുരുവിനെ ഉപേക്ഷിച്ച് പോകുമോ എന്ന് ചോദിക്കുന്നു. അതിന് പത്രോസ് മറുപടി പറയുന്നു, "ഗുരോ, ഞങ്ങൾ ആരുടെയടുത്തേക്ക് പോകും.? അവിടുത്തെ വാക്കുകൾ നിത്യജീവിതം നൽകുന്നതല്ലെ." ' എവിടെ പോകും എന്നല്ല പത്രോസ് ചോദിച്ചത് . ആരുടെയടുത്തു പോകുമെന്നാണ്. പിതാവ് പറയുന്നു, " അടിസ്ഥാന പ്രശ്നം നമ്മൾ തുടങ്ങി വെച്ച യാത്ര ഉപേക്ഷിച്ച് എവിടെ പോകുമെന്നല്ല, ആരുടെയടുത്തു പോകുമെന്നാണ്. " പീറ്ററിന്റെ ചോദ്യത്തിൽ നിന്നും വെളിവാകുന്ന സത്യം ഇതാണ്: കർത്താവിലുള്ള വിശ്വാസം ഒരു വിശ്വസ്തയുടെ പ്രശ്നമാണ്. യേശുവിന്റെ ഒപ്പം നമ്മൾ നടക്കാൻ തുടങ്ങിയിരിക്കുന്നു. കൂടെ നടക്കുന്ന യേശുവിൽ നിങ്ങൾക്ക് വിശ്വാസമില്ലെ? നിങ്ങളുടെ കൂടെ നടക്കുന്ന യേശുവുമായുള്ള നിങ്ങളുടെ ബന്ധം ഒരു അടിമയും യജമാനനും തമ്മിലുള്ള ബന്ധമല്ല. പ്രത്യുതഃ സ്നേഹത്തിലും വിശ്വാസ്ഥതയിലും അടിസ്ഥാനമിട്ട ബന്ധമാണത്." ആ ബന്ധത്തിൽ നിങ്ങൾ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നു. "ഓരോരുത്തരും സ്വയം ചോദിക്കണം - യേശു എനിക്ക് ആരാണ് ? അതൊരു പേരു മാത്രമാണോ ? യേശു തനിക്കൊരു ചരിത്ര പുരുഷൻ മാത്രമാണോ? അതോ, എനിക്കു വേണ്ടി ജീവിതം ബലിയർപ്പിച്ച, എന്നെ സ്നേഹിക്കുന്ന, നിതാന്ത സാന്നിദ്ധ്യമായി എപ്പോഴും എന്റെ കൂടെയുള്ള എന്റെ സുഹൃത്താണോ? ദിവസവുമുള്ള സുവിശേഷ പാരായണത്തിലൂടെ യേശുവിനെ കൂടുതൽ അറിയാനും കൂടുതൽ അടുക്കാനും പരിശ്രമിക്കണമെന്ന് പിതാവ് ഭക്തരെ ഓർമ്മിപ്പിച്ചു. ജനകൂട്ടത്തോട് ഒരു നിമിഷത്തെ നിശ്ശബ്ദ ധ്യാനത്തിലാകാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം തുടർന്നു, 'നിങ്ങൾ സ്വയം ചോദിക്കുക - യേശു എനിക്കാരാണ്?" യേശുവിനെ അനുഭവവേദ്യമാക്കാൻ പരിശുദ്ധ മാതാവിന്റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു കൊണ്ടും ഭയത്തിൽ നിന്നും ലൗകീക ആസക്തികളിൽ നിന്നും മുക്തി നേടാൻ കർത്താവിനോട് യാചിച്ചു കൊണ്ടും പരിശുദ്ധ പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.
Image: /content_image/News/News-2015-08-24-06:48:25.jpg
Keywords: pope francis, pravachaka sabdam
Content: 198
Category: 1
Sub Category:
Heading: കാർമ്മികനെ അമ്പരിപ്പിച്ചുകൊണ്ട് പോപ്പ് ഫ്രാൻസിസ് എത്തി; വിശ്വാസികളോട് ചേർന്ന് ഒന്നാം നിരയിലെ ബഞ്ചിൽ ഇരുന്നു.
Content: വത്തിക്കാൻ സിറ്റി (CNS): വിശ്വാസപരിശീലകരോട് പ്രത്യേക വാൽസല്ല്യം പുലർത്തിയിരുന്ന പിതാവായിരുന്നു വിശുദ്ധ പത്താം പിയൂസ് മാർപ്പാപ്പ. 1908-ൽ ഒരു മതബോധകപാഠപ്പുസ്തകം തന്നെ അദ്ദേഹം രചിച്ചിരുന്നു. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണോസ് അയേർസിലെ ആർച്ച് ബിഷപ്പായിരുന്ന കാലം മുതൽ, വിശ്വാസപരിശീലകർക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുന്നത് പോപ്പ് ഫ്രാൻസിസിന്റെ പതിവാണ്‌. ഈ വർഷവും വിശുദ്ധ പത്താം പിയ്യൂസിന്റെ തിരുനാളായിരുന്ന ആഗസ്റ്റ് 21-ന്‌ പരിശുദ്ധ പിതാവ് സ്വകാര്യ കുർബ്ബാന അർപ്പിച്ചു. കൂടാതെ, സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ വിശുദ്ധ പത്താം പിയ്യൂസിന്റെ കബറിടത്തിൽ വിശ്വാസപരിശീലകർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും തയ്യാറായി. രാവിലത്തെ 7 മണി കുർബ്ബാനയിൽ സംബന്ധിക്കുവാൻ 70-ഓളം ദൈവജനം, കബറിടത്തിന്‌ മുന്നിൽ തയ്യാറാക്കിയിരുന്ന ബഞ്ചൂകളിൽ പ്രാർത്ഥനാപൂർവ്വം സന്നിഹിതനായിരുന്നപ്പോളാണ്‌ ഈ അൽഭുത പെരുമാറ്റം നടന്നത്. അതായത്, പോപ്പ് ഫ്രാൻസിസ് എത്തി വിശ്വാസികളോട് ചേർന്ന് ഒന്നാം നിരയിലെ ബഞ്ചിൽ ഇരുന്നു. ഈ സംഭവം വത്തിക്കാൻ മുഖ്യപത്രമായ, 'ല ഒസ്സർവേറ്റോർ റോമാനോ‘ അറിയിച്ചത് ഇപ്രകാരമാണ്‌:- സർവ്വകാർമ്മിക ശ്രേഷ്ഠനായ മാർപ്പാപ്പ ബെഞ്ചിലിരിക്കുന്നത് കണ്ട് വെപ്രാളപ്പെട്ട് സങ്കീർത്തിയിലേക്ക് ഒരു ബസ്സിലിക്ക ഉദ്യോഗസ്ഥൻ ഓടിക്കയറിയപ്പോൾ, അവിടെയുണ്ടായിരുന്ന വിദേശകാര്യാലയത്തിലെ ഉദ്യോഗസ്ഥൻ കൂടിയായ, മോൺസിഞോർ ലൂസിയോ ബൊണോറായും രണ്ടു അച്ഛന്മാരും മാൾട്ടായിൽ നിന്നുള്ള അൾത്താര ബാലകരും ചേർന്ന് പിയൂസ്സിന്റെ ബലിപീഠത്തിലേക്ക് നീങ്ങുന്നതാണ്‌ കണ്ടത്. അയാൾ മോൺസിജ്ഞറോട് വിളിച്ചു പറഞ്ഞു; “പിയൂസ്സിന്റെ അൾത്താരയിൽ പോപ്പ് എത്തിയിരിക്കുന്നു”. (സഭാകാർമ്മികത്ത മര്യാദാ നിയമമനുസരിച്ച്, മാർപ്പാപ്പയുടെ സാന്നിദ്ധ്യത്തിൽ, ഒരു പുരോഹിതൻ കുർബ്ബാന അർപ്പണത്തിന്‌ മുഖ്യ കാർമ്മികത്വം വഹിക്കാൻ പാടില്ല) “ഞാൻ എന്തുചെയ്യണം? തിരിച്ചു പോകട്ടേ?” മോൺസിജ്ഞോർ ചോദിച്ചു. “വേണ്ടാ, വേണ്ടാ, മുന്നോട്ട് തന്നെ നീങ്ങിക്കൊള്ളു”. ഉദ്യോഗസ്ഥൻ നിർദ്ദേശം കൊടുത്തു. റാസ്സ ആൾത്താരയോടടുത്തപ്പോൾ മോൺ. ബോണോറ പോപ്പിന്റെ മുഖത്തേക്ക് നോക്കി. കുർബ്ബാന അർപ്പിച്ചുകൊള്ളാൻ പോപ്പ് തലകൊണ്ട് സമ്മതം കൊടുത്തപ്പോഴാണ്‌ ബൊണോറാക്ക് സമാധാനമായത്. കുർബ്ബാനാർപ്പണ മദ്ധ്യേയുള്ള സമാധാന അടയാളം വരച്ച സമയത്ത്, മോൺസിജ്ഞോർ പടിയിറങ്ങി വന്ന് പോപ്പിന്‌ കൈമുത്തം കൊടുത്തു. ആ ചെറുകൂട്ടത്തിൽ വരിയിൽ നിന്ന് കൊണ്ട് പോപ്പ് കുർബാന സ്വീകരിക്കുകയും ചെയ്തു. കുർബ്ബാനക്ക് ശേഷം, ബസ്സലിക്കയുടെ പുറത്ത് വച്ച്, ആകെ ആശയക്കുഴപ്പത്തിലായിരുന്ന മോൺസിജ്ഞറിനോട് പോപ്പ് പറഞ്ഞു. “അർജന്റീനയിലായിരുന്നപ്പോൾ എല്ലാ വർഷവും ഞാൻ വിശുദ്ധ പിയൂസ്സിന്റെ കബറിടത്തിൽ പോകുകയും എല്ലാ വിശ്വാസപരിശീലകന്മാരേയും തിരുക്കരങ്ങളിലേല്പിച്ചു കൊണ്ട് പ്രാർത്ഥിക്കുകയും പതിവായിരുന്നു”. പിന്നീട്, മോൺ. ബൊണോറാ പത്ര ലേഖകനോട് പറഞ്ഞു: “പിയ്യൂസ്സ് പത്താമനും ഫ്രാൻസിസ് പോപ്പിനും ഒരേ ചിന്താശൈലിയാണ്‌-പുരോഹിതരും വിശ്വാസികളും സഹോദരന്മാരും സഹോദരിമാരുമാണെന്നുള്ള ഒരു സഭാ ശൈലി- -ആഗോള സഭയുടെ സേവനത്തിനായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സാധാരണ മനുഷ്യന്റെ ശൈലി-സകല വിശ്വാസികളോടും കൂടെ ലാളിത്തത്തോടും, ഏളിമയോടും, വിശുദ്ധന്മാരുടെ മാതൃകയോടും കൂടി നടന്നു നീങ്ങുന്ന ശൈലി”. “സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും” :(മത്തായി 5:5)
Image: /content_image/News/News-2015-08-26-01:36:34.jpg
Keywords: pope surprise, pravachaka sabdam
Content: 199
Category: 1
Sub Category:
Heading: അമേരിക്കയിലെ 'ഭവനരഹിതനായ യേശുവിനെ' കാണാനായി ഫ്രാൻസിസ് മാർപാപ്പ
Content: ഈ വരുന്ന സെപ്റ്റംബറിൽ ഫ്രാൻസിസ് മാർപാപ്പ U.S സന്ദർശിക്കുന്ന അവസരത്തിൽ, വാഷിംഗ്ടന്റെ പ്രാന്തപ്രദേശത്തുള്ള കാത്തലിക് ചാരിറ്റീസ് ബിൽഡിംഗില് പാർക്ക് ബഞ്ചിൽ കിടക്കുന്ന ഭവനരഹിതനെ സന്ദർശിച്ചേക്കും എന്ന് കരുതുന്നു. അതൊരു ശിൽപ്പമാണ്! വെങ്കലത്തിൽ തീർത്ത ഒരു ശില്പം. അവിടെ ചിത്രീകരിച്ചിരിക്കുന്നത് അമേരിക്കയിലെ ഏതെങ്കിലും ഒരു ഭവനരഹിതനെയല്ല - 'ഭവനരഹിതനായ യേശു'വിനെയാണ്. ഈ വർഷം ആദ്യം വരെ ഭവനരഹിതനായിരുന്ന വാഷിംഗ്ടൺ നിവാസിയായ റോളണ്ട് വുഡ്ഡി പറയുന്നു, "ഫ്രാൻസിസ് മാർപാപ്പ വരുമ്പോൾ അദ്ദേഹം ഞങ്ങളുടെ 'ഭവനരഹിതനായ യേശു' വിനെ ആശിർവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു." ആ ശില്പം വാഷിംഗ്ടണിലെ ഭവന രഹിതരുടെ പ്രതീക്ഷയുടെ പ്രതീകമാണ്. 2013 നവംബറിൽ വത്തിക്കാനിലെ ഒരു പൊതു ചടങ്ങിൽ വച്ച് ഇതുപോലൊരു 'ഭവനരഹിതനായ യേശു' വിന്റെ ശില്പം മാർപാപ്പ ആശിർവദിക്കുകയുണ്ടായി. അതിന്റെ ശില്പി, ടൊറന്റോയിൽ നിന്നുള്ള ടിമോത്തി ഷ്വൽസിനെ മാർപാപ്പ അഭിനന്ദിക്കുകയും, ആ ശില്പം യേശുവിന്റെ വളരെ നല്ല ഒരു ചിത്രീകരണമാണ് എന്ന് പറയുകയും ചെയ്തു. ടിമോത്തി ഷ്വൽസ് തന്നെയാണ് വാഷിംഗ്ടൻ പ്രാന്തപ്രദേശത്തുള്ള പാർക്ക് ബഞ്ചിൽ നൃഷ്ടിച്ചിരിക്കുന്ന കലാരൂപത്തിന്റെയും ശിൽപ്പി. U.S-ലെയും കാനഡയിലെയും പല നഗരങ്ങളിലും അദ്ദേഹം നിർമ്മിച്ചിട്ടുള്ള സമാനമായ കൃസ്തുശിൽപ്പങ്ങൾ പ്രദർശനത്തിലുണ്ട്. 2013-ൽ നടന്ന, വത്തിക്കാനിലെ ശില്പത്തിന്റെ ആശീർവാദവേളയിൽ അവിടെയുണ്ടായിരുന്ന വാഷിംഗ്ടൻ കാർഡിനാൾ ഡൊനാൽഡ് എം വേൾ മുഖാന്തിരമാണ് അതേ മാതൃകയിലുള്ള ഒരു ശില്പം വാഷിംഗ്ടണിലുമെത്തുന്നത്. ഭവനരഹിതർക്കു വേണ്ടി ബുധനാഴ്ച തോറും നടത്താറുള്ള അത്താഴവിരുന്നിനിടയ്ക്ക് കാത്തലിക്ക് ചാരിറ്റിയുടെ CEO ആയമൊൺസിഞ്ഞോർ ജോൺ എൻസ്ലർ പറയുന്നു. "ആദ്യകാഴ്ചയിൽ ഭവനരഹിതനായ ഒരജ്ഞാതൻ പുതപ്പു കൊണ്ട് പുതച്ച് പാർക്ക് ബെഞ്ചിൽ കിടക്കുന്നതായി തോന്നും. നമ്മൾ അടുത്തെത്തി കഴിയുമ്പോൾ മാത്രമേ മനസ്സിലാകു അതൊരു ശില്പമാണെന്ന്." ഭവന രഹിതരിൽ പലർക്കും ഒറ്റനോട്ടത്തിൽ തന്നെ അതൊരു കൃസ്തുശില്പമാണെന്ന് മനസിലാകാറുണ്ട്. മൊൺ. എൻസ്ലർ പറയുന്നു,' "എങ്ങിനെയെന്നറിയില്ല. അതവർക്ക് പെട്ടന്ന് മനസ്സിലാകും.'' 2011-ൽ തന്റെ ആദ്യ ശില്പം നിർമ്മിക്കുന്ന വേളയിൽ ശില്പി ഷ്വൽസിന്റെ ആഗ്രഹം അതു തന്നെയായിരുന്നു - കാഴ്ചക്കാരിൽ 'അത് കൃസ്തുവല്ലെ' എന്ന ഒരു തോന്നൽ ഉണർത്തുക. അതിൽ അദ്ദേഹം വിജയിച്ചു. കാഴ്ചക്കാർ രണ്ടാമതൊരിക്കൽ കൂടി നോക്കാൻ നിർബന്ധിതരാകുന്നു. മുഖം മറച്ച രൂപം. അവരുടെ നോട്ടം കാലുകളിൽ എത്തുമ്പോൾ അവർ ഞെട്ടി ഉണരുന്ന പ്രതീതി! പാദങ്ങളിൽ മുറിപ്പാട്! അത് യേശുവാണ്! വാഷിംഗ്ടണിലെ 'ഭവനരഹിതനായ യേശു' എന്ന ഈ ശില്പം , പാവപ്പെട്ടവരോട് കൂടുതൽ കരുണ കാണിക്കാനുള്ള ഒരു പ്രചോദനം കാഴ്ചക്കാരിൽ ഉണർത്തുന്നതായി മൊൺ. എൻസ്ലർ പറയുന്നു. ഭവനരഹിതർ ഇവിടെയെത്തി പ്രാർത്ഥന അർപ്പിച്ചു കൊണ്ട് പറയുന്നു, "ഇത് നമ്മുടെ സ്മാരകമാണ്, ഇത് നമ്മുടെ വിയറ്റ്നാം സ്മാരകമാണ്, ഇത് നമ്മുടെ ലിങ്കൺ സ്മാരകമാണ്."
Image: /content_image/News/News-2015-08-26-08:32:31.jpg
Keywords: homeless jesus, pravachaka sabdam
Content: 200
Category: 1
Sub Category:
Heading: ബ്രിട്ടണിൽ മുപ്പതിനായിരത്തോളം മുസ്ലീംങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ യേശു ക്രിസ്തുവിന്റെ ശവക്കച്ചയുടെ പ്രതിരൂപം പ്രദർശിപ്പിച്ചു
Content: Turin shroud എന്നറിയപ്പെടുന്ന, യേശുവിന്റെ മൃതശരീരം പുതയ്ക്കാനായി ഉപയോഗിച്ച തിരുവസ്ത്രത്തിന്റെ ഒരു ശരി പകർപ്പ് കഴിഞ്ഞയാഴ്ച ബ്രിട്ടണിൽ ഹാംഷെയറിലെ അഹമ്മദീയ മുസ്ലീം സമ്മേളനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. തദവസരത്തിൽ ബാറി സ്റ്റോവാട്ട്സ് എന്ന, തിരുക്കച്ച ഗവേഷണ പണ്ഡിതൻ, ടൂറിൻ ഷ്റൗഡ്, അതിന്റെ ശരിപകർപ്പുകൾ എന്നീ വിഷയങ്ങളെ പറ്റി വിശദമായ പ്രഭാഷണം നടത്തി. 30,000-ത്തോളം മുസ്ലീംങ്ങൾ പങ്കെടുത്ത സമ്മേളനത്തിലാണ് ഓർത്തഡോക്സ്‌ യഹൂദനായ ബാറി സ്റ്റോവാട്ട്സ്, ഒരു കൈസ്തവ പൗരാണിക വസ്തുവായ ടൂറിൻ ഷ്റൗഡിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചത്. യേശുവിനെ കുരിശിലേറ്റിയതിനു ശേഷം യേശു മരിച്ചില്ലെന്നും കല്ലറയിൽ പ്രവേശിപ്പിച്ച യേശുവിന്റെ ശരീരം മറയ്ക്കാനായി ഉപയോഗിച്ച തുണിയിൽ യേശുവിന്റെ രൂപം പതിഞ്ഞു എന്നും അതാണ് ടൂറിൻ ഷ്റൗഡ് എന്നും വിശ്വസിക്കുന്ന അഹമ്മദീയ മുസ്ലീം സമൂഹമാണ് ബ്രിട്ടണിലെ ഹാംഷെയറിൽ ഈ സമ്മേളനം നടത്തിയത്. ഖുറാന്റെ പല വിധ പകർപ്പുകൾ, മനുഷ്യാവകാശ സംബന്ധിയായ കലാ വസ്തുക്കൾ എന്നിവയുടെയെല്ലാം ഒപ്പമാണ് ഒരാൾ വലുപ്പമുള്ള ടൂറിൻ ഷ്റൗഡ് പ്രദർശനത്തിന് വെച്ചത്. 1978-ൽ, തീരുക്കച്ചയുടെ ആധികാരികയെ പറ്റി നടത്തിയ ശാസ്തീയ പഠനത്തിൽ (STURP- The Shroud of Turin Research Project ) പങ്കെടുത്തിട്ടുള്ള പണ്ഡിതനാണ് ബാറി സ്റ്റോവാട്ട്സ്, തുടക്കത്തിൽ ടൂറിൻ ഷ്റൗഡിന്റെ ആധികാരികതയെ പറ്റി സംശയിച്ചിരുന്നെങ്കിലും ഗവേഷണം പുരോഗിമിച്ചതോടെ സംശയം നീങ്ങുകയും ടൂറിൻ ഷ്റൗഡ് യഥാർത്ഥമാണെന്ന് തന്റെ സഞ്ചാര വേളകളിൽ ലോകത്തിലെ പല സ്റ്റേജുകളിലും ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. യേശുവിനെയും യേശുവിന്റെ ദൗത്യത്തെയും പൂർണ്ണമായും തിരസ്ക്കരിക്കുന്ന യഹൂദമതക്കാരനാണ് ബാറി സ്റ്റോവാട്ട്സ് എന്നത് പ്രുത്യേകം ഓർത്തിരിക്കേണ്ടതാണ്. യേശു ഒരു സത്യസന്ധനായ പ്രവാചകനായിരുന്നു എന്നും അദ്ദേഹം കുരിശിലേറ്റപ്പെട്ടില്ല, പ്രത്യുതഃ ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുകയാണ് ഉണ്ടായതെന്നുമാണ് പരമ്പരാഗത മുസ്ലിംങ്ങൾ വിശ്വസിക്കുന്നത്. എന്നാൽ കൃസ്തു കുരിശിലേറ്റപ്പെട്ടുവെന്നും എന്നാൽ ശിഷ്യന്മാരുടെ ശ്രദ്ധാപൂർവ്വമായ പരിചരണത്താൽ അദ്ദേഹം മരിക്കാതെ രക്ഷപെട്ടുവെന്നും വിശ്വസിക്കുന്നവരാണ് അഹമ്മദീയ മസ്ലീംങ്ങൾ: ഏകദേശം ന്തൂറു രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതികളം പ്രശസ്തവ്യക്തികളും അടങ്ങിയ സമ്മേളനം സമാധാനം, സഹീഷ്ണുത, ഇസ്ലാം മതവിശ്വസ്തത എന്നീ ആശയങ്ങളുടെ പ്രചാരണത്തിനായാണ് സംഘടിക്കപ്പെട്ടത്. തീവ്രവാദി ആശയങ്ങളെ തിരസ്ക്കരിക്കുന്ന നിലപാട് ആവർത്തിച്ചു കൊണ്ട് അഹമ്മദീയ മുസ്ലീം സമൂഹത്തിന്റെ കാ ലീഫ് സമ്മേളനത്തിൽ പ്രസംഗിച്ചു.
Image: /content_image/News/News-2015-08-27-01:32:14.jpg
Keywords: Turin shroud, pravachaka sabdam
Content: 201
Category: 1
Sub Category:
Heading: മാതാപിതാക്കൾ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണം; കുടുംബ പ്രാർത്ഥനയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പാ
Content: ഓഗസ്റ്റ്‌ 26നു നടത്തിയ പൊതു അഭിസംബോധനയിൽ കുടുംബ പ്രാർത്ഥനയുടെ മഹത്വത്തെപ്പറ്റിയും മാതാപിതാക്കൾ മക്കളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു. മാർപാപ്പായായതിനു ശേഷം അദ്ദേഹം നടത്തിയ നൂറാമത്തെ പൊതു അഭിസംബോധനയായിരുന്നു എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. "നമുക്കെല്ലാവർക്കും പ്രാർത്ഥനയുടെ പ്രാധാന്യത്തെപ്പറ്റി അറിയാം, എന്നിരുന്നാലും കുടുംബപ്രാർത്ഥനക്കുവേണ്ടി കുറച്ചു സമയം മാറ്റിവക്കുന്നത് നമുക്കെല്ലാവർക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്" അദ്ദേഹം പറഞ്ഞു. "നാം സത്യത്തിൽ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ? എന്ന് ദൈവം നമ്മോടു ചോദിക്കുന്നതുപോലെ ഒരു പക്ഷെ നമ്മൾ നമ്മോടുതന്നെ ചോദിക്കേണ്ട സമയമായിരിക്കുന്നു. അദ്ദേഹം തുടർന്നു. "പ്രാർത്ഥനാഭരിതമായ ഹൃദയം ദൈവസ്നേഹത്തിനു സമാനമാകുന്നു, അത് സ്വന്തം സേനഹം കൊണ്ട് നമ്മെ നിരന്തരം പരിപാലിക്കുന്ന നമ്മുടെ ജീവിതത്തിന്റെ ഉറവിടമാകുന്നു" "ദൈവസ്നേഹത്താൽ നിറഞ്ഞിരിക്കുന്ന ഒരുഹൃദയത്തിനു നിശബ്ദമായ ഒരു ചെറിയ ചിന്ത അല്ലെങ്കിൽ ഭക്തിയോടുകൂടിയ ഒരു ചെറിയ ആംഗ്യവിക്ഷേപം എന്നിവയെ പോലും ഒരു പ്രാർത്ഥനയാക്കി മാറ്റുവാൻ കഴിയും" അദ്ദേഹം തുടർന്നു. "നമ്മുടെ നിത്യജീവിതത്തിലെ ഏറ്റവും തിരക്കേറിയ സമയങ്ങളിൽപോലും പ്രാർത്ഥനയിലൂടെ കുറച്ചു സമയം നമുക്ക് ദൈവത്തിനു തിരികെ നൽകാനാകും." "പ്രാർത്ഥനയുടെ പ്രാധാന്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ കണ്ടെത്തുന്ന ശാന്തിയിലൂടെ ദൈവത്തിൽ നിന്ന് ലഭിക്കുന്ന അപ്രതീക്ഷിത സമ്മാനങ്ങൾക്ക് നാം അർഹരാവുകയാണ് ചെയ്യുന്നത്. ദിവസേനയുള്ള കുടുംബപ്രാർത്ഥന നമ്മുടെ ഭവനത്തെ, ഈശോയ്ക്ക് എപ്പോഴും സ്വാഗതമോതിയ മാർത്തയുടെയും മറിയത്തിന്റെയും ഭവനത്തെപോലെയാക്കി മാറ്റും" മാർപാപ്പാ പറഞ്ഞു.
Image: /content_image/News/News-2015-08-27-10:49:53.jpg
Keywords: family prayer, pravachaka sabdam