Contents

Displaying 141-150 of 24913 results.
Content: 222
Category: 1
Sub Category:
Heading: വത്തിക്കാനുമായി അടുത്ത ബന്ധം പുലർത്തിയ, ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ച എലിസബത്ത് രാജ്ഞിയുടെ സവിശേഷമായ ഭരണ കാലഘട്ടം
Content: ഫ്രഞ്ച് സംസാരിക്കുന്ന ഒരു ഇംഗ്ലീഷ് രാജ്ഞി; 12 അമേരിക്കൻ പ്രസിഡന്റുമാരുടെ ഭരണ കാലഘട്ടത്തിൽ ബ്രിട്ടിഷ് രാജ്ഞിയായിരുന്നവർ; രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് അർദ്ധസൈന്യ വിഭാഗത്തിന്റെ ട്രക്ക് ഓടിച്ചിട്ടുള്ളവർ; ആധുനീക യുവത്വത്തിന്റെ മുഖമുദ്രയായ 'ഫെയ്സ് ബുക്കി'ൽ പേജുള്ളവർ - ഇതെല്ലാമായ ക്യൂൻ എലിസബത്ത് II , വിശ്വാസത്തിലും അതീവ തീവ്രതയുള്ളവരായിരുന്നു. 63 വർഷത്തിലധികമായി ബ്രിട്ടീഷ് രാജ്ഞിയായി തുടരുന്ന അവരെ പറ്റി കർദ്ദിനാൾ വിൻസന്റ് നിക്കോൾസ് ഒരു കത്തിൽ ഇങ്ങനെ പറയുന്നു: "നമ്മുടെ രാജ്യത്തിനും ലോകമെങ്ങുമുള്ള ജനതകൾക്കുമായി എലിസബത്ത് രാജ്ഞി ചെയ്തിട്ടുള്ള സേവനങ്ങളെ ഇംഗ്ലണ്ടിലും വെയിൽസിലുമുള്ള കത്തോലിക്കാ സമൂഹം നന്ദിയോടെ സ്മരിക്കുന്നു." ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷ് സിംഹാസനത്തിൽ തുടർന്നു കൊണ്ട് ഇപ്പോൾ 89 വയസ്സുള്ള എലിസബത്ത് രാജ്ഞി തന്റെ മുത്തശ്ശിയായിരുന്ന വിക്ടോറിയ രാജ്ഞിയുടെ റെക്കോർഡ് മറികടക്കുകയാണ്. ഈ റെക്കോഡ് മറികടന്നതിന് ഔദ്യോഗികമായ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. എലിസബത്ത് രാജ്ഞിയുടെ ബഹുമുഖ പ്രവർത്തനങ്ങളെ പറ്റി വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസിഡർ നിജിൽ ബേക്കർ പറയുന്നു: അവരുടെ പ്രവർത്തന ശൈലിയുടെ അടിസ്ഥാനം വിശ്വാസമാണ്. ബ്രിട്ടനോടും ബ്രിട്ടീഷ് ജനതയോടും ഉള്ള ആത്മബന്ധത്തിന്റെ ഉറവിടം ക്രിസ്തീയ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസം തന്നെയാണ്. 1952-ൽ ഇരുപത്തഞ്ചാം വയസ്സിൽ സിംഹാസനമേറിയ എലിസബത്ത് രാജ്ഞി മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിർവരമ്പുകൾ ലംഘിച്ചുകൊണ്ടാണ് തന്റെ പ്രവർത്തന മണ്ഡലം വ്യാപിപ്പിച്ചത്. ചർച്ച് ഓഫ് ഇംഗ്ലണ്ടും വത്തിക്കാനുമായുള്ള ബന്ധങ്ങൾ ദൃഢപ്പെടുത്താനുള്ള ഉദ്ദേശത്തോടെ എലിസബത്ത് രാജ്ഞി അഞ്ചു തവണ വത്തിക്കാൻ സന്ദർശിക്കുകയുണ്ടായി. രാജ്ഞിയുടെ ആദ്യ സന്ദർശനം പയസ് 11-ാം മാർപാപ്പയുടെ കാലത്തായിരുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടും കത്തോലിക്കാ സഭയുമായുള്ള ബന്ധം പ്രശ്നങ്ങളിലൂടെ കടന്നു പോയികൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. അവസാനമായി 2014-ൽ ആണ് രാജ്ഞി റോമിൽ സന്ദർശനം നടത്തിയത്. അപ്പോൾ എലിസബത്ത് രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയും വളരെ സൗഹാർദ്ദപരമായ അന്തരീക്ഷത്തിൽ ചർച്ചകൾ നടത്തുകയും സഹകരണത്തിന്റെ പുതിയ പാതകൾ തുറക്കുകയും ചെയ്തു. 2014-ൽ വത്തിക്കാൻ ക്രിക്കറ്റ് ടീമും ആംഗ്ലിക്കൻ ക്രിക്കറ്റ് ടീമും ചേർന്നുള്ള മത്സരക്കളി പരസ്പര സഹകരണത്തിന്റെ പുതിയൊരു മേഖല തുറന്നു. എലിസബത്ത് രാജ്ഞിയുടെ അയർലണ്ട് സന്ദർശനത്തെ പറ്റി അംബാസിഡർ ബേക്കർ പറയുന്നു: 1911-ൽ ജോർജ് അഞ്ചാമൻ ചക്രവർത്തിക്കു ശേഷം അയർലണ്ട് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് രാജ്ഞിയാണ് എലിസബത്ത് II. ‌ "പരസ്പരമുള്ള തെറ്റിദ്ധാരണകൾ മാറ്റിക്കളഞ്ഞ ഒരു സന്ദർശനമായിരുന്നു അത്." ബേക്കർ പറയുന്നു."ഇംഗ്ലണ്ടും അയർലണ്ടും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ ഒരു പരിധി വരെയെങ്കിലും പരിഹരിക്കാൻ രാജവംശത്തിന്റെ പാരമ്പര്യമുള്ള, വിവേകമുളള , അധികാരമുള്ള എലിസബത്ത് രാജ്ഞിയുടെ സന്ദർശനം കൊണ്ട് കഴിഞ്ഞു." ദീർഘകാലമായി ബ്രിട്ടീഷ് രാജ്ഞിയായി തുടരുന്ന, പൊതു കാര്യങ്ങളിൽ അതിബുദ്ധിമതിയായ, എന്തിലും വിശ്വസ്തത പുലർത്തുന്ന, ഒരു രാജ്യത്തെ ജനങ്ങളെയാകെ ഒരുമിച്ചു കൊണ്ടു പോകാൻ കഴിവുള്ള എലിസബത്ത് രാജ്ഞി 'യൂറോപ്പിന്റെ മുത്തശ്ശി' യാണ് എന്ന് ബേക്കർ വിശേഷിപ്പിക്കുന്നു. മാതൃത്വത്തിന്റെ, സത്യസന്ധതയുടെ, വിശ്വാസത്തിന്റെ എല്ലാം പ്രതീകം ആണ് എലിസബത്ത് രാജ്ഞി എന്ന് അദ്ദേഹം എടുത്തു പറയുന്നു. "എലിസബത്ത് രാജ്ഞിയുടെ പേരിലുള്ള ആഘോഷം ഒരു സമൂഹത്തിന്റെ, ഒരു സംസ്കാരത്തിന്റെ, നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ ആഘോഷമാണ്." അംബാസിഡർ നിജിൽ ബേക്കർ പറഞ്ഞു.
Image: /content_image/News/News-2015-09-12-13:57:42.jpg
Keywords: queen elizabeth, pravachaka sabdam
Content: 223
Category: 1
Sub Category:
Heading: പോപ്പ് ഫ്രാൻസിസ് ഈ കാലഘട്ടത്തിലെ ഏറ്റവും ഉന്നതനായ ആത്മീയ നേതാവ് : യഹൂദ റബ്ബി എഫ്രെയിം മിർവിസ്
Content: ഈ കാലഘട്ടത്തിലെ ഒരു യഥാർത്ഥ അത്യുന്നതനും പ്രചോദനാത്മക ആത്മീയ നേതാവുമാണ് പോപ്പ് ഫ്രാൻസിസ് എന്ന് കോമൺവെൽത്ത് രാജ്യങ്ങളുടെ മുഖ്യ യഹൂദ റബ്ബിയായ എഫ്രെയിം മിർവിസ് പ്രസ്താവിച്ചു. വിശ്വാസത്തിന്റെ ആവശ്യകത ഊട്ടിയുറപ്പിക്കുവാൻ, ബ്രിട്ടണിലെ കത്തോലിക്കരും, യഹൂദരും, മുസ്ലീങ്ങളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച വത്തിക്കാനിൽ വച്ച് പോപ്പ് ഫ്രാൻസിസുമായുള്ള ചർച്ചയിൽ അഭിപ്രായപ്പെട്ടു. കോമൺവെൽത്ത് രാജ്യങ്ങളുടെ മുഖ്യ റബ്ബിയായ അദ്ദേഹം, ബ്രിട്ടണിലെ കത്തോലിക്കാ സഭാ തലവനായ കർദ്ദിനാൾ വിൻസന്റ് നിക്കോൾസിനൊപ്പമാണ്‌ പോപ്പിനെ സന്ദർശിച്ചത്. 2013 സെപ്റ്റംബറിലാണ്‌ സൗത്താഫ്രിക്കൻ ജന്മനാട്ടുകാരനായ അദ്ദേഹം, ഈ പുതിയ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ രണ്ട് ദശകങ്ങളായി യൂറോപ്യൻ ക്രിസ്ത്യൻ-യഹൂദ സംഘടനകളിൽ സ്തുത്യർഹമായ സേവനങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. പോപ്പിനെ കണ്ട ശേഷം, റോമിലെ പ്രധാന യഹൂദ പഠന കേന്ദ്രങ്ങളും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. കോമൺവെൽത്ത് രാജ്യങ്ങളിലുള്ള യഹൂദ സമുദായത്തിന്റെ ആശംസകളുമായാണ്‌ താൻ വത്തിക്കാനിൽ എത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആപ്പിളും തേനും വയ്ക്കാനുള്ള ഒരു സെറ്റാണ്‌ അദ്ദേഹം പോപ്പിന്‌ സമ്മാനിച്ചത്. കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ച ‘കയ്പ്പി’ന്റേയും (ആപ്പിൾ മുറിച്ച് വച്ചിരുന്നാൽ), ദൈവസഹായത്താൽ മുന്നേറുമെന്ന പ്രതീക്ഷയുടെ ‘മധുര’വും (തേൻ പുരളുമ്പോൾ) പ്രതിനിധീകരിച്ച്, പുതുവൽസരാഘോഷവേളയിൽ, യഹൂദർ കാഴ്ച വക്കാനുപയോഗിക്കുന്ന സെറ്റ്! കൂടാതെ, ‘നോസ്ട്രാ ഐറ്റേറ്റ്’' എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രേഖയുടെ സഹായത്താലുള്ള ഞങ്ങളുടെ മുന്നേറ്റത്തിന്റെ പ്രതീകവുമാണ്‌ ഈ സമ്മാനം! അദ്ദേഹം പറഞ്ഞു. പരസ്പര ചർച്ചകൾ മെച്ചപ്പെടുത്താൻ വത്തിക്കാൻ രേഖ പ്രവർത്തിച്ചു തുടങ്ങുന്നത് സ്വന്തം കണ്ണുകളാൽ കാണാൻ സാധിച്ചു എന്നാണ്‌ കർദ്ദിനാൾ നിക്കോളാസ് പറഞ്ഞത്. ബ്രിട്ടണിൽ, മതേതര കാഴ്ചപ്പാടുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. എന്നാലും, ധാരാളം ആളുകൾക്ക് മതത്തിനോട് ആവേശമുണ്ട്, അഭിനന്ദനമുണ്ട്; ആത്മീയദാഹമുണ്ട്.” “സാധാരണയായി, ക്രിസ്ത്യൻ-യഹൂദ സംവാദങ്ങളാണ്‌ നടക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ അടിയന്തിര ആവശ്യം, ഇതിൽ മുസ്ലീം ലോകത്തെക്കൂടി ഉൾപ്പെടുത്തണമെന്നുള്ളതാണ്‌” എഫ്രെയിം മിർവിസ് പറഞ്ഞു.
Image: /content_image/News/News-2015-09-12-16:54:30.png
Keywords: juish rabbi, pravachaka sabdam
Content: 224
Category: 5
Sub Category:
Heading: September 19 : വിശുദ്ധ ജനുയേറിയസ്
Content: കുപ്രസിദ്ധ മത പീഢകനായ ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത്, A.D 304നോടടുത്ത്, സോഷ്യസ്, ഫെസ്റ്റസ്-എന്നീ ശെമ്മാശ്ശന്മാരോടും, തന്റെ ലെക്ടർ ആയിരുന്ന ഡെസിഡേറിയസ്സിനോടും കൂടെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിച്ച ധീരനായിരുന്നു ബെനിവെന്റം മെത്രാനായിരുന്ന ജനുയേറിയസ്. പക്ഷെ ദൈവസഹായത്താൽ, ഇവരെല്ലാം അംഗഭംഗപ്പെടാതെ സംരക്ഷിക്കപ്പെട്ടു. അവരുടെ മുന്നിലേക്ക് തുറന്നു വിട്ട വന്യമൃഗങ്ങൾ ഇവരെ ആക്രമിച്ചില്ല. പുട്ട്യോളിയിൽ വച്ച് ശിരഛേദനം ചെയ്യപ്പെട്ട ഇവരുടെ ശരീരങ്ങൾ തൊട്ടടുത്തുള്ള നഗരങ്ങളിൽ ബഹുമതികളോടെ സംസ്കരിച്ചു. ഇതിൽ, വിശുദ്ധ ജനുയേറിയസ്സിന്റെ തിരുശേഷിപ്പുകൾ, നേപ്പിൾസ് നഗരത്തിന്റെ വിലമതിക്കാനാവാത്ത സ്വത്തായി അവശേഷിക്കുന്നു. വൈദികരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരൽഭുതം ശ്രദ്ധാർഹമാണ്‌: “ഒരു ചെറു കുപ്പിയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ രക്തം, തലഭാഗത്തോട്ട് അടുപ്പിച്ച് പിടിച്ചാൽ അത് ദ്രാവകമായി മാറി, പതഞ്ഞു പൊങ്ങുവാൻ തുടങ്ങും, ഇപ്പോൾ ഒഴിച്ച രക്തം പോലെ, ഇത് ഇന്നും നടന്നു കൊണ്ടിരിക്കുന്നു”. 2015 മാർച്ചിൽ ഫ്രാൻസിസ് മാർപാപ്പാ നേപ്പിൾസ് കത്തീഡ്രലിൽ വച്ച് ഈ അൽഭുതം നേരിട്ട് കണ്ടു. Liber Saeramentorum (Vol.8p233) എന്ന പുസ്തകത്തിൽ കർദ്ദിനാൾ ഷൂസ്റ്റർ ഈ അൽഭുതത്തെപറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു. “രക്തം ദ്രാവകമാകുന്ന ഈ അൽഭുതക്കാഴ്ച വളരെ അടുത്ത് നിന്ന് ഈ ഗ്രന്ഥകാരൻ കണ്ടിട്ടുണ്ട്; ഈ സത്യം സാക്ഷ്യപ്പെടുത്തുകയും ചെയ്യാം. പലവിധ ശാസ്ത്രീയ പരിശോധനകളും നടത്തിയിട്ടുണ്ടങ്കിലും, ഈ പ്രതിഭാസത്തിന്‌ ഒരു ഭൗതിക വിശദീകരണം അസാദ്ധ്യമായിഃ അവശേഷിക്കുന്നു.”
Image: /content_image/DailySaints/DailySaints-2015-09-13-01:52:30.jpg
Keywords: St. Januarius, pravbachaka sabdam
Content: 225
Category: 5
Sub Category:
Heading: September 18 : കുപ്പർത്തിനോയിലെ വിശുദ്ധ ജോസഫ്
Content: സഹക്രിസ്ത്യാനികൾക്ക് ഒട്ടും പൊരുത്തപ്പെട്ടു പോകാൻ പറ്റാത്ത ഒരു സാധാരണക്കാരനായിരുന്നു ജോസഫ്. ഒന്നാമതായി, കുട്ടിക്കാലം മുതലേ, ഇദ്ദേഹം ഒരു മറവിക്കാരനായിരുന്നു. വിധവയായ അമ്മ നുള്ളിപ്പറുക്കി ഒപ്പിച്ചുണ്ടാക്കുന്ന ഭക്ഷണത്തിന്‌ പോലും വരാൻ മറക്കുന്ന കുട്ടി- ജന്മസ്ഥലമായ ഇറ്റലിയിലെ കൂപ്പർത്തിനോ ഗ്രാമത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കും; എന്തു കണ്ടാലും, അതിന്‌ മുമ്പിൽ വായും പൊളിച്ച് നിൽക്കും. പഠനം അതികഠിനമായി തോന്നിയിരുന്നു. എല്ലാത്തിനുപരി, അവൻ ഒരു വിരൂപിയായിരുന്നു. 17-വയസായപ്പോൾ, ഒരു സന്യാസമഠത്തിൽ ചേരാൻ ആഗ്രഹിച്ചു. പക്ഷെ, ഫ്രാൻസിസ്കൻ സഭ അവനെ എടുത്തില്ല; അവർ പറയുന്നത്, അവൻ ഒരു മരമണ്ടനായിരുന്നു എന്നാണ്‌. 8 മാസത്തിന്‌ ശേഷം, കപ്പുച്ചിയൻ സഭക്കാർ അവനെ പുറത്താക്കി, കാരണം അവൻ എല്ലാ വൃതങ്ങളും ലംഘിച്ചു. ഒടുവിൽ ലാ ഗ്രൊട്ടല്ലയിലെ ഒരു ഫ്രാൻസിസ്കൻ സഭ; അവനെ ഒരു കാലിത്തൊഴുത്ത് ജോലിക്കാരനായി നിയമിച്ചു. അവിടെ വച്ച്, പ്രാർത്ഥനയാലും ഉപവാസത്താലും അവൻ ഓരോ ജോലിയും ഭംഗിയായി നിർവ്വഹിച്ചു. തൽഫലമായി, അവർ അവനെ 1628-ൽ ഒരു വൈദികനായി വാഴിച്ചു. അപ്പോൾ മുതൽ, ജോസഫ് തുടർച്ചയായി ഉന്മാദമായ സമാധിയിൽ ആകുമായിരുന്നു; ചില്പ്പോഴൊക്കെ, നിലത്തു നിന്നും ഉയർന്ന് വായുവിൽ ഒഴുകി പോകുമായിരുന്നു. ഇമ്മാതിരിയുള്ള ജോസഫിന്റെ അൽഭുത പ്രതിഭാസം കണ്ട് ആശ്രമവാസികൾക്ക് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മുഴുവിപ്പിക്കാൻ പോലും പ്രയാസമായി. അങ്ങനെ , നീണ്ട 35 വർഷത്തോളം, ജോസഫ് ഗാന സംഘത്തിൽ നിന്നും ഭക്ഷണ ശാലയിൽ നിന്നും പുറത്താക്കപ്പെട്ടവനായി ജീവിച്ചു. സ്വഭാവികമായും ജോസഫിന്റെ അൽഭുത പ്രവർത്തികളും, പ്രത്യേകിച്ച് വായുവിലൂടെയുള്ള സഞ്ചാരവും കാണാൻ ആകാംക്ഷാഭരിതരായി ധാരാളം സന്ദർശകർ എത്താൻ തുടങ്ങി. 1653-ൽ, ആർക്കും കാണാൻ പറ്റാത്ത വിധത്തിൽ, ഇടവക അധികാരികൾ, ജോസഫിനെ പയറ്ററോസാ കുന്നിൻ പുറത്തുള്ള ഒരു കപ്പൂച്ചിയൻ ആശ്രമത്തിലേക്ക് നാടുകടത്തി. അവസാനം, വിശുദ്ധ ജോസഫിനെ ഒസീമയിലുള്ള സ്വന്തം സഭയുടെ ആശ്രമത്തിലേക്ക് മാറ്റി; അപ്പോഴും, ആർക്കും കാണാൻ അനുവദിച്ചില്ല, 1663-ൽ കാലയവനികക്കുള്ളിൽ മറയുന്നത് വരെ! ശ്രേഷ്ഠമെന്ന് പറയട്ടെ, പരാതിയുടെ നേരിയ വാക്കു പോലും ഉരിയാടാതെയാണ്‌ അദ്ദേഹം എല്ലാം സഹിച്ചത്! തികച്ചും ഉചിതമായി, ഇരുപതാം നൂറ്റാണ്ടിൽ, ഈ ‘പറക്കും വിശുദ്ധ’നെ വൈമാനികരുടേയും വിമാനയാത്രക്കാരുടേയും Patron ആയി പ്രഖ്യാപിച്ചു.
Image: /content_image/DailySaints/DailySaints-2015-09-13-02:10:19.jpg
Keywords: St. Joseph of Cupertino, pravachaka sabdam
Content: 226
Category: 5
Sub Category:
Heading: September 17 : വിശുദ്ധ റോബർട്ട് ബെല്ലാർമിൻ
Content: അസ്സീസ്സിയിലെ പൊവറെല്ലോയുടെ പെരുന്നാൾ ദിനമായ ഒക്ടോബർ 4-നാണ്‌ ഈ വിശുദ്ധൻ ജനിച്ചത്. 1542-ൽ തസ്ക്കനിയിലെ മോൺടിപുൾസിയാനോയിൽ-അക്കാരണത്താലും, ഇദ്ദേഹം വിശുദ്ധ പൊവറെല്ലോയോട് ഒരു പ്രത്യേക ഭക്തി എന്നും പുലർത്തിയിരുന്നു. 1560-ലാണ്‌ റോബർട്ട് ബെല്ലാർമിൻ Society of Jesus-ൽ ചേർന്നത്. ഈ സഭാ വിഭാഗത്തിലെ മഹാന്മാരിൽ ഒരാളായും, പാണ്ഡിത്യത്തിലും, ഭക്തിയിലും, എളിമയിലും, ലാളിത്തത്തിലും പ്രഗല്ഭനായിട്ടുമാണ്‌ ഇദ്ദേഹം കണക്കാക്കപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ നീണ്ട ജീവിതകാലത്തെ വിവിധ പ്രവർത്തനങ്ങളും നേട്ടങ്ങളും, ഒരൊറ്റ വാചകത്തിൽ ചുരുക്കി പറയാൻ സാധ്യമല്ല. ഇദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനം സ്വഭാവിക കാഴ്ചപ്പാടിൽ തർക്ക വിഷയമായിരുന്നു എങ്കിലും, അതിന്റെ അവതരണം ശക്തിമത്തായിരുന്നു. E. Birminghausന്റെ ഭാഷയിൽ, “അതൊരു തകർപ്പൻ സംഗീത നാടക ഗാനമേളയുടെ അവസാന സ്വരരാഗത്തിന്‌ സമാനമായിരുന്നു; അന്നത്തെ സഭയിൽ നിലനിന്നിരുന്ന അഴിമതിയെപറ്റിയുള്ള ദുഷിച്ച കഥകളെ പ്രതിധ്വനിപ്പിക്കുന്ന ഒരു രാഗം-മാതൃസഭയുടെ അഖണ്ഡതയും, പരിശുദ്ധിയും, കത്തോലിക്കാ തനിമയും പുന:സ്ഥാപിക്കുന്നതിന്‌ മുന്നോടിയായിത്തീർന്ന ഒരു രാഗം“. യുവാക്കളായിരുന്ന അലോഷ്യസിന്റേയും ജോൺ ബർക്ക്മാൻസിന്റേയും കുമ്പസാര പിതാവായി ഇദ്ദേഹം പ്രവർത്തിച്ചു. ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായും വിശുദ്ധനായും പ്രഖ്യാപിക്കുന്നതിന്‌ എന്തിനാണ്‌ 300 വർഷം എടുത്തതെന്ന് ചോദിച്ചേക്കാം. ഇതിനുത്തരം പണ്ടേ ബിഷപ്പ് ഹെഫെലെ നൽകിയിട്ടുണ്ട്: "വിശുദ്ധനാക്കപ്പെട്ടില്ലങ്കിലും, കത്തോലിക്കരുടെ അത്യുന്നത ബഹുമാനത്തിന് ബല്ലാർമിൻ അർഹനായിട്ടുണ്ട്. ഇദ്ദേഹത്തെ കളങ്കപ്പെടുത്തുവാൻ ശ്രമിച്ചവർ, ഒരു സ്മാരക സ്തൂപം പണിതുയർത്തി സ്വയം അപഹാസ്യരായിത്തീരുകയാണുണ്ടായത്". അവസാനം 1923-ൽ ഇദ്ദേഹം വാഴ്ത്തപ്പെട്ടവനാക്കപ്പെട്ടു; 1930-ൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1931 സെപ്റ്റംബർ 17-ന്‌ പോപ്പ് പിയൂസ് പതിനൊന്നാമൻ ഇദ്ദേഹത്തിന്‌ 'Doctor of the church' എന്ന ബഹുമതി നൽകി.
Image: /content_image/DailySaints/DailySaints-2015-09-13-02:27:14.jpg
Keywords: St. Robert Bellarmine, pravachaka sabdam
Content: 227
Category: 5
Sub Category:
Heading: September 16 A വിശുദ്ധ കൊർണേലിയസ് മാർപ്പാപ്പ
Content: പോപ്പ് ഫാബിയന്‌ ശേഷം മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്, കൊർണേലിയസ് ആയിരുന്നു (AD 251 മുതൽ 253 വരെ). ഇദ്ദേഹത്തിന്റെ ഭരണ കാലത്ത്, ഒരു വലിയ തർക്കം സഭയിൽ ഉടലെടുത്തു - സഭാവിശ്വാസത്തിനെതിരെ പ്രവർത്തിച്ചതിനെ തുടർന്ന്, നിയമ വിരുദ്ധമായി ജയിലിലടക്കപ്പെട്ട കുറേ ആളുകളെ, ഇദ്ദേഹം സഭയിലേക്ക് തിരികെ എടുത്തു - അതിരു കവിഞ്ഞ ആനുകൂല്ല്യം നൽകി എന്ന കുറ്റമാരോപിച്ച്, വൈദിക വിദ്യാർത്ഥികൾ സഭയിൽ നിന്നും വിട്ട് നിന്നു. വിശുദ്ധ ലൂസീനായുടെ സഹായത്താൽ, ഇദ്ദേഹം അപ്പോസ്തലന്മാരുടെ തിരുശേഷിപ്പുകൾ കൂടുതൽ ബഹുമാന്യമായ ആസ്ഥാനങ്ങളിലേക്ക് മാറ്റി. ആരേയും പരാജയപ്പെടുത്തുന്ന രീതിയിലുള്ള മതപ്രഭാഷണങ്ങൾ നടത്തുന്നു എന്ന പേരിൽ, നിരീശ്വര വർഗ്ഗം ഇദ്ദേഹത്തെ സെന്റുംസെല്ലേയിലേക്ക് നാട് കടത്തി. പോപ്പ് കൊർണേലിയസ് അവിടെ വച്ച് നിര്യാതനായി. വിശുദ്ധ സിപ്രിയൻ ഇദ്ദേഹത്തിന്‌ അനുശോചന കത്ത് അയച്ചിട്ടുണ്ട്. പോപ്പ് കൊർണേലിയസ്സിന്റെ കാലത്ത് റോമാസഭയിൽ, 46 പുരോഹിതരും, 7 ശെമ്മാശ്ശന്മാരും, 7 സഹശെമ്മാശന്മാരും, 42 കുർബ്ബാന സഹായകരും 52 പുരോഹിത ഉദ്യോഗസ്ഥരും, സഭ സംരക്ഷിച്ചിരുന്ന 500-ൽ അധികം വിധവകളുമുണ്ടായിരുന്നു. (അന്തിയോക്യയിലെ ബിഷപ്പായിരുന്ന ഫേബിയന്‌ കൊർണേലിയസ് അയച്ച കത്ത് പ്രകാരം)
Image: /content_image/DailySaints/DailySaints-2015-09-13-02:41:31.jpg
Keywords: St. Cornelius, pravachaka sabdam
Content: 228
Category: 5
Sub Category:
Heading: September 16 B: വിശുദ്ധ സിപ്രിയൻ
Content: പ്രാരംഭത്തിൽ, കാർത്തേജിലെ ഒരു ഗംഭീര വാചാല പ്രഭാഷകനായ പ്രാകൃത ദൈവനിഷേധിയായിരുന്നു തേഷ്യസ് കസീലിയസ് സിപ്രിയാനസ്. A.D 246-ലാണ്‌ അദ്ദേഹം സത്യവിശ്വാസത്തിലേക്ക് വന്നത്. താമസിയാതെ, 248-ൽ വൈദികനായും നഗരത്തിന്റെ മെത്രാനായും വാഴിക്കപ്പെട്ടു. അദ്ദേഹം ചുറുചുറുക്കുള്ള ഒരാത്മീയ ഇടയനും ഒരു ധാരാളിയായ എഴുത്തുകാരനുമായിരുന്നു. ആഫ്രിക്കയിലേയും ഇറ്റലിയിലേയും മതവിപരീത പ്രസ്ഥാനങ്ങളെ തടഞ്ഞ് സഭയുടെ ഐക്യം സംരക്ഷിച്ചു. വിശ്വാസധ്വംസകരായ ക്രിസ്ത്യാനികളെ തിരിച്ചെടുക്കുന്നതിന്‌ സഹായകരമായ വിധത്തിൽ സഭയുടെ അച്ചടക്ക സംഹിത രൂപപ്പെടുത്തി എടുക്കുന്നതിൽ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടൂണ്ട്. ഡീഷ്യൻ പീഢനകാലത്ത് നാട് വിട്ട് ഒളിവിലിരുന്ന് കൊണ്ട് കത്തുകൾ മുഖേന സഭയെ നയിക്കുവാൻ ഇദ്ദേഹത്തിന്‌ കഴിഞ്ഞു. 258-ലെ വലേറിയൻ പീഢനത്തിൽ, ഇദ്ദേഹം വധിക്കപ്പെട്ടു. ആരാച്ചാർക്ക് 25 പവൻ കൊടുത്ത ശേഷം, സ്വന്തം ജനമദ്ധ്യേ വച്ചാണ്‌ ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. വിശുദ്ധ ജേറോം ഇദ്ദേഹത്തെ പറ്റി പറയുന്നത് ശ്രദ്ധിക്കുക:- “ കേവലം ബാഹ്യ സ്പർശിയായി മാത്രമേ അദ്ദേഹത്തിന്റെ മഹത്വം വർണ്ണിക്കുവാൻ കഴിയുകയുള്ളു, കാരണം, സൂര്യനേക്കാൾ പ്രകാശപൂർണ്ണമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ!“ ഒരു ശ്രേഷ്ഠ സഭാ പിതാവായിട്ടാണ്‌ സുപ്രിയൻ സ്ഥാനനിർണ്ണയം ചെയ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ രചനകളെല്ലാം സാർവത്രികമായി ബഹുമതിക്കപ്പെടുകയും സർവ്വസാധാരണമായി സഭാ ആസ്ഥാനങ്ങളിൽ വായിക്കപ്പെടുകയും ചെയ്യുന്നു. ‘On the Unity of the Church’, ‘On Apostates’, ‘A collection of Letters’, ‘The Lord's Prayer’, ‘On the Value of Patience’ എന്നിവയാണ്‌ അദ്ദേഹത്തിന്റെ സുപ്രധാന രചനകൾ
Image: /content_image/DailySaints/DailySaints-2015-09-13-02:55:54.jpg
Keywords: St. Cyprian, pravachaka sabdam
Content: 229
Category: 5
Sub Category:
Heading: September 15 : വ്യാകുല മാതാവിന്റെ തിരുനാൾ
Content: മാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും ക്രിസ്ത്യൻ അനുസരണശീലചട്ടങ്ങളും തന്നെയാണ്‌ ഇതിന്റെ ഉൽഭവത്തിന്‌ ഉറവിടം. തിരുസങ്കടങ്ങളോടുള്ള അനുനയം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, സെർവൈറ്റുകളാണ്‌, ഇന്നത്തെ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്. നാടുകടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ, പിയൂസ് ഏഴാമനാണ്‌, 1817-ൽ ഇത് സഭയുടെ ആഗോള പെരുന്നാളായി വ്യാപിപ്പിച്ചത്. ഈ പെരുന്നാളിന്‌ പന്ത്രണ്ടാം നൂറ്റാണ്ടോളം പാരമ്പര്യമുണ്ട്. സിസ്റ്റർഷീയരും സെർവൈറ്റുകളുമാണ്‌ ഇത് പ്രോൽസാഹിപ്പിച്ചത്. തൽഫലമായി, പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ഇത് കത്തോലിക്കാ സഭയിൽ ആകമാനമായി വ്യാപിച്ച് ആഘോഷിക്കപ്പെട്ടു. 1482-ൽ ‘കാരുണ്യമാതാവ്’ എന്ന തലക്കെട്ടിൽ, ഈ പെരുന്നാൾ കുർബ്ബാനക്രമപുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ടു. ഹോശാനാ ഞായറിന്റെ തലേ വെള്ളിയാഴ്ചയിലായി 1727-ൽ ബനിഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പയാണ്‌ ഇത് റോമൻ കലണ്ടറിൽ നിജപ്പെടുത്തിയത്. 1913-ൽ പിയൂസ് പത്താമൻ പാപ്പയാണ്‌. സെപ്റ്റംബർ 15-ആയി നിശ്ചയിച്ചത്, ക്രിസ്തുവിന്റെ പീഢാനുഭവ വേളയിലും, മരണ സമയത്തും, മാതാവ്‌ അനുഭവിച്ച അതികഠിനമായ വ്യഥയെ കേന്ദ്രീകരിച്ചു കൊണ്ടാണ്‌ ‘വ്യാകുല മാതാവ്’ എന്ന വിശേഷണ നാമം നൽകപ്പെട്ടത്. 17-)0 നൂറ്റാണ്ടിൽ, ‘ഏഴ് വ്യാകുലതകൾ’ എന്ന പേരിൽ ഈ പെരുന്നാൾ ആചരിക്കപ്പെട്ടത്, വിമല ഹൃദയത്തിലൂടെ കടന്നു പോയ ഏഴ് വാളുകളെ ഉദ്ദേശിച്ചാണ്‌. മാതാവിന്റെ ജനന ദിനമായ സെപ്റ്റംബർ എട്ടിന്‌ ശേഷമുള്ള ‘ഒക്ടേവ്’- അതായത്, പെരുന്നാള്‌ കഴിഞ്ഞു വരുന്ന ഏഴ് ദിവസം- ആയിട്ടാണ്‌ സെപ്റ്റംബർ15-കണക്ക് കൂട്ടിയിട്ടുള്ളത്. (ഫാ. പോൾ ഹാഫ്നറുടെ ‘വ്യാകുല മാതാവ്വ്’ എന്ന പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ളത് - Inside the Vatican, sept.2004) തന്റെ സ്വർഗ്ഗീയ പുത്രന്റെ കഷ്ടതയിലുള്ള ദൈവമാതാവായ മറിയത്തിന്റെ കാരുണ്യവും അവളുടെ അന്തരാത്മാവിലെ രക്തസാക്ഷിത്ത്വത്തിനുമാണ്‌ ഈ പെരുന്നാൾ സമർപ്പിച്ചിരിക്കുന്നത്. മാനസിക കഷ്ടത അനുഭവിച്ച്, സഹവീണ്ടെടുപ്പുകാരിയായി ഭവിച്ച മാതാവ്, പാപത്തേയും, പശ്ചാത്താപത്തിലേക്കുള്ള യഥാർത്ഥ മാർഗ്ഗത്തേയും, നമ്മെ ഓർമ്മപെടുത്തുന്നു. ദൈവമാതാവിന്റെ നിരവധിയായ കണ്ണീർധാരകൾ, രക്ഷാമാർഗ്ഗത്തിലേക്ക് നമ്മെ നയിക്കട്ടെ! യേശു തൂങ്ങിക്കിടക്കുന്ന കുരിശ്ശിന്റെ ചുവട്ടിൽ മേരി നിന്നിരുന്നപ്പോൾ, വന്ദ്യവയോധികനായ ശിമയോൻ പ്രവചിച്ചത് പോലെ, സങ്കടത്തിന്റെ വാൾ അവളുടെ പ്രാണനിലൂടെ കടന്നു പോയി. ബൈബിളിൽ നാം കാണുന്ന മാതാവിന്റെ ഏഴ് വ്യാകുലതകൾ :- 1) ശിമയോന്റെ പ്രവചനം (ലൂക്ക.2:25-35) 2) ഈജിപ്ത്തിലേക്കുള്ള പലായനം (മത്തായി.2:13-15) 3) ബാലനായ യേശുവിന്റെ മൂന്നുദിവസത്തെ തിരോധാനം (ലൂക്ക.2:41-50) 4) കാൽവരിയിലേക്കുള്ള വഴിയിൽ, മേരി യേശുവിനെ കാണുന്നു (ലൂക്ക.23:27-31) 5) യേശുവിന്റെ ക്രൂശ്ശിതാവസ്ഥയും മരണവും (യോഹ.19:25-30) 6) യേശുവിന്റെ ശരീരം കുരിശ്ശിൽ നിന്നും ഇറക്കുന്നു. (സങ്കീ.130; ലൂക്ക.23:30-54; യോഹ.19:31-37) 7) യേശുവിന്റെ ശവ സംസ്കാരം (യെശ.53:8; ലൂക്കാ.23:50-56; മർക്കോ.15:40-47)
Image: /content_image/DailySaints/DailySaints-2015-09-13-03:37:24.jpg
Keywords: Our Lady of Sorrows, pravachaka sabdam
Content: 230
Category: 5
Sub Category:
Heading: September 14 : വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ
Content: വിശുദ്ധ ഹെലീനാ രാജ്ഞി, കാൽവരി മലമുകളിൽ ഒരു കുരിശ് സ്ഥാപിച്ചിരുന്നു. പേർഷ്യൻ രാജാവായിരുന്ന കൊസ്റോവാസ് ഇത് കയ്യടക്കി. A.D 629-ൽ, ഹെരാലിയസ് ചക്രവർത്തി ഈ വിശുദ്ധ പുരാതന വസ്തു വീണ്ടെടുത്ത് യെരുശെലേമിൽ കൊണ്ടുവന്ന് കാത്ത് സൂക്ഷിച്ചു. പിടിച്ചെടുത്ത കുരിശ് സ്വന്തം തോളിൽ ചുമന്ന് കൊണ്ടാണ്‌ ഹെറാലിയസ് ചക്രവർത്തി കാൽവറിയിലേക്ക് നീങ്ങിയത്. വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ്‌ ചക്രവർത്തി കുരിശ് ചുമന്നത്. കാൽവറിയുടെ കവാടത്തിലെത്തിയപ്പോൾ, ഒരതിശയകരമായ സംഭവം ഉണ്ടായി. എത്ര ശ്രമിച്ചിട്ടും, മുന്നോട്ട് നടക്കാൻ സാധിക്കുന്നില്ല. അൽഭുതപ്പെട്ടു നിന്നിരുന്ന ചക്രവർത്തിയോട് ഈ സമയം, യെരുശലേമിന്റെ ബിഷപ്പായിരുന്ന, സഖറിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു; “അല്ലയോ, സർവ്വാധികാരിയായ രാജാവേ! യേശുവിന്റെ കുരിശു യാത്രയിലെ വേഷവും, അങ്ങയുടെ വിജയ ശ്രീലാളിത ആട ആഭരണങ്ങളും തമ്മിൽ എന്ത് ചേർച്ചയുണ്ടന്ന് ചിന്തിക്കുക!“. കാര്യം ഗ്രഹിച്ച ചക്രവർത്തിക്ക്, ഉടൻ തന്നെ അനുതാപ സമാനമായ വേഷം ധരിച്ച് കഴിഞ്ഞപ്പോൾ, യാത്ര തുടരുവാൻ സാധിച്ചു. ‘കുരിശുദ്ധാരണപെരുന്നാൾ’, ‘കുരിശുയർത്തൽപെരുന്നാൾ’, ‘വിശുദ്ധകുരിശ്പെരുന്നാൾ’, ‘വിശുദ്ധ റൂഡ്തടിപെരുന്നാൾ’, ‘റൂഡ്തടി കുർബ്ബാനപെരുന്നാൾ’-എന്നിങ്ങനെയെല്ലാം ഈ ദിനം വിളിക്കപ്പെട്ടിരുന്നു. കുരിശ്പ്രാർത്ഥനാക്രമം ഒരു വിജയാഹ്ലാദത്തിന്റെ ആരാധനാക്രമമാണ്‌. ‘പഴയ നിയമത്തിൽ’, മോശെ മരത്തൂണിൽ പിച്ചളസർപ്പത്തെ ഉയർത്തിയത്, ‘പുതിയ നിയമത്തിൽ’, യേശു മരക്കുരിശിൽ ഉയർത്തപ്പെട്ടതിന്റെ ‘മുൻനിഴൽ’ ആണ്‌. നമ്മുടെ മാതൃ സഭ പാടുന്ന കുരിശിന്റെ വിജയഗാഥ, വീണ്ടെടുപ്പിന്റെ ഉപകരണത്തിന്റെ ഗാഥയാണ്‌. ക്രിസ്തുവിനെ അനുഗമിക്കുവാൻ, നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണം, ആ മരണം കുരിശിൽ ആണെങ്കിൽ പോലും! അപ്പോൾ നാം കുരിശിലെ ക്രിസ്തുവിനെപ്പോലെ ആയിത്തീരും; ക്രൂശാനുഭവത്തിൽ പങ്കാളികളായി, കൂട്ടു വീണ്ടെടുപ്പുകാർ ആയിത്തീരും ! നമ്മുടെ ദേഹിയും ആത്മാവും, ദൈവത്തിൽ ഉറപ്പിക്കുന്നതിനാണ്‌, നാം പ്രാർത്ഥനക്ക് മുമ്പ് കുരിശ് വരക്കുന്നത്. ദൈവത്തോട് ചേർന്നിരിക്കുന്നതിനാണ്‌ നാം പ്രാർത്ഥനക്ക് ശേഷം കുരിശ് വരക്കുന്നത്. പരീക്ഷയിലും, പരിശോധനയിലും, നമ്മുടെ ശക്തിയും രക്ഷയും ഈ കുരിശ് വരയിലാണ്‌. വീണ്ടെടുപ്പിന്റെ പൂർണ്ണതയും, നാം ക്രിസ്തുവിന്റെ സ്വന്തമെന്ന് സൂചിപ്പിക്കുന്നതുമാണ്‌, മാമോദീസയിൽ നാം കുരിശ് വരയാൽ മുദ്രണം ചെയ്യപ്പെടുന്നത്! കൂടെ കൂടെ നമുക്ക് കുരിശിലേക്ക് നോക്കാം; കുരിശ് വരക്കുമ്പോൾ, നാം നമ്മുടെ പൂർണ്ണ സ്വത്തത്തേയും ദൈവത്തിൽ അർപ്പിക്കുകയാണെന്ന് ബോധവാന്മാരാകാം-ദേഹവും, ദേഹിയും, ആത്മാവും, മനശക്തിയും, ചിന്തയും എല്ലാം എല്ലാം!
Image: /content_image/DailySaints/DailySaints-2015-09-14-07:33:54.jpg
Keywords: cross, pravachaka sabdam
Content: 231
Category: 1
Sub Category:
Heading: സ്വന്തം തെറ്റുകളും കുറ്റങ്ങളും മറച്ചുവെച്ച്, ക്രിസ്തീയ മൂല്യങ്ങൾ പറഞ്ഞു നടക്കുന്ന വ്യാജന്മാർ ആകാതിരിക്കുക : ഫ്രാൻസിസ് മാർപാപ്പ.
Content: "അന്യരെ ദുഷിക്കാത്ത ഒരാളെ കണ്ടെത്തുക, അന്യരെ വിധിക്കാത്ത ഒരാളെ കണ്ടെത്തുക അങ്ങനെയുള്ളയാൾ വിശുദ്ധനാകാൻ യോഗ്യനാണ്." ഫ്രാൻസിസ് മാർപാപ്പ പറയുന്നു. സ്വവസതിയായ 'സാന്റ മാർത്ത'യിൽ ദിവ്യബലിയർപ്പണ സമയത്തുള്ള പ്രഭാഷണത്തിലാണ് 'എളിമ, ക്ഷമ, കരുണ' എന്നീ ക്രിസ്തീയമൂല്യങ്ങളെപറ്റി പാപ്പ പ്രതിപാദിച്ചത്. സെന്റ് പോളിന്റെ ലേഖന ഭാഗം അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. "വിധിക്കാതിരിക്കുക, നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്താതിരിക്കുക, നിങ്ങളുടെ മേലും കുറ്റമാരോപിക്കപ്പെടുകയില്ല." "ഈ ദിവസങ്ങളിലെ പ്രാർത്ഥനകളിൽ വളരെ പ്രാധാന്യത്തോടെ കടന്നു വന്നിട്ടുള്ള ഒരു ചിന്താവിഷയമാണ് 'കരുണ'. ക്രൈസ്തവ മൂല്യങ്ങൾ കരുണയിൽ അടിസ്ഥാനമിട്ടതാണ്. ക്രൈസ്തവ ചൈതന്യം മനസ്സുകളിൽ നിറയുമ്പോളുണ്ടാകുന്ന പ്രകാശമാണ് ദയാവായ്പ്. അത് സ്നേഹമായി നമ്മിൽ നിന്നും പുറത്തേക്കൊഴുകുന്നു. പക്ഷേ നമ്മുടെ സ്നേഹത്തിലും ദയാവായ്പ്പിലും കാപട്യമരുത്", പിതാവ് വിശ്വാസികളെ ഓർമ്മിപ്പിച്ചു. നമ്മൾ സ്വന്തം തെറ്റുകളും കുറ്റങ്ങളും മറച്ചുവെച്ച്, ക്രിസ്തീയ മൂല്യങ്ങൾ പറഞ്ഞു നടക്കുന്ന വ്യാജന്മാർ ആകാതിരിക്കുക. കാപാട്യത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ അദ്ദേഹം നിർദ്ദേശിച്ചു. "ആദ്യമായി നമ്മൾ സ്വന്തം തെറ്റുകൾ സമ്മതിക്കുക" സ്വന്തം കണ്ണിൽ തറച്ചിരിക്കുന്ന ചീള് കാണാതെ അന്യരുടെ കണ്ണിലെ കരടിനെ പറ്റി കോലാഹലം കൂട്ടുന്നവരെ പറ്റിയുള്ള വിശു ലൂക്കോയുടെ സുവിശേഷ ഭാഗത്തെ ഓർമ്മിപ്പിച്ചു കൊണ്ട്, ആത്മപരിശോധന നടത്തുവാനും മറ്റുള്ളവരെ വിധിക്കാതിരിക്കാനും അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു. ''സ്നേഹത്തിന്റെ, ക്ഷമയുടെ, കരുണയുടെ വഴി. കേൾക്കാന് ഇമ്പ‍മുള്ളതാണ്. പക്ഷേ, എങ്ങനെ നമുക്ക് ആ പാതയിൽ എത്തിച്ചേരാനാകും?'' മറ്റുള്ളവരുടെ കുറ്റം കണ്ടു പിടിക്കാൻ ശ്രമിക്കുന്നതിനു പകരം സ്വന്തം കുറ്റങ്ങൾക്കായി സ്വയം കുറ്റാരോപണം നടത്താൻ പിതാവ് ആവശ്യപ്പെട്ടു. "ഇത് നിങ്ങൾ എടുക്കേണ്ട ആദ്യചുവടാണ്. അതിന് നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ മനംമാറ്റത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുക." മറ്റുള്ളവരുടെ കുറ്റങ്ങൾ അന്വേഷിച്ചു നടക്കാതിരുന്നാൽ തന്നെ ആത്മപരിശോധനയ്ക്ക് നമുക്ക് സമയം ലഭിക്കും. പരദൂഷണം പറഞ്ഞു നടക്കുന്നവർ ആ സ്വഭാവം ഉപേക്ഷിച്ച് സ്വന്തം ഹൃദയത്തിനുള്ളിലേക്ക് കണ്ണുകൾ തിരിക്കുക. ആവശ്യമെങ്കിൽ സ്വന്തം മനസ്സാക്ഷിയെ ചോദ്യം ചെയ്യുക. "മറ്റുള്ളവരെ പറ്റിയുള്ള പരാമർശങ്ങൾ ഒഴിവാക്കുക.. സ്വന്തം ജീവിതം വിമർശന വിധേയമാക്കുക. മനുഷ്യജീവിതത്തിന്റെ മഹത്വത്തിലേക്കുള്ള യാത്രയുടെ ആദ്യപടിയാണത്." കാപട്യത്തിലൂടെ ഒരാൾക്ക് ക്രൈസ്തവ മൂല്യങ്ങളിലെത്തിച്ചേരാനാകില്ല. കാപട്യത്തിലൂടെ സമാധാനപ്രവർത്തനം വിജയിക്കുകയില്ല. കാപട്യത്തിലൂടെയുള്ള ക്ഷമയും കരുണയും നിലനിൽക്കുകയില്ല. സ്നേഹത്തോടെയും കരുണയോടെയും ക്ഷമിക്കുന്നവർക്ക് ഇരട്ടിയായി പ്രതിഫലം ലഭിക്കും. "നിങ്ങൾ വിധിക്കുന്നു പോലെ നിങ്ങളും വിധിക്കപ്പെടും. നല്ല മനസ്സുള്ളവർക്ക് സമാധാനം ലഭിക്കും. ദൈവത്തിന്റെ നന്മ അവരുടെ മേൽ വർഷിക്കപ്പെടും." മഹാമനസ്കതയുടെയും ക്ഷമയുടെയും കരുണയുടെയും ഉദ്ദാഹരണമായ St. പോളിന്റെ പാതയിൽ ചരിക്കുവാനുള്ള ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിച്ചു കൊണ്ട് പിതാവ് പ്രഭാഷണം ഉപസംഹരിച്ചു
Image: /content_image/News/News-2015-09-14-08:32:48.jpg
Keywords: pope francis, pravachaka sabdam