Contents

Displaying 181-190 of 24913 results.
Content: 265
Category: 1
Sub Category:
Heading: അമേരിക്കയിൽ രണ്ടു വധശിക്ഷകൾ നിറുത്തിവച്ചു. വധശിക്ഷാ വിരുദ്ധ നീക്കത്തിന് മാർപാപ്പയുടെ നീക്കം ശക്തി പകരുന്നു.
Content: United States: ജോർജിയയിലെ കെല്ലി ജിസാൻഡനർ വധശിക്ഷയ്ക്ക് വിധേയയായി. പക്ഷേ, ഒക്ക് ഹോമയിലും വിർജീനിയയിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ടു പേർക്ക് മറ്റു മാർഗ്ഗങ്ങൾ ആരായാൻ ഒരു മാസത്തിലധികം സമയം ലഭിക്കുന്നു. വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ കാര്യത്തിലുണ്ടായ ഒരു അവ്യക്തതയാണ് വധശിക്ഷകൾ മാറ്റി വയ്ക്കുന്നതിലേക്ക് നയിച്ചത്. U.S കോൺഗ്രസിൽ, വധശിക്ഷ നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രസംഗത്തിനു ശേഷം, പിതാവ് ഞായറാഴ്ച U.S -ൽ നീന്നും മടങ്ങുമ്പോൾ അമേരിക്കൻ ജയിലറകളിൽ മൂന്നു പേർ വധശിക്ഷ കാത്ത് കിടപ്പുണ്ടായിരുന്നു. ചൊവ്വാഴ്ചത്തേക്ക് വധശിക്ഷ നടപ്പാക്കേണ്ട ജോർജിയയിലെ കെല്ലി ജിസാൻഡെനർ, ബുധനാഴച വധശിക്ഷയ്ക്ക് വിധേയനാക്കേണ്ട ഓക്കഹോമ ജയിലിലെ റിച്ചാർഡ് ഗ്ലോസിപ്പ്, പിന്നെ വിർജീനിയയിലെ ആൽഫ്രെഡോ പ്രീറ്റോ. കെല്ലി ജിസാൻഡെനറുടെ വധശിക്ഷ നടപ്പായതോടെ പിതാവിന്റെ US - കോൺഗ്രസിലെ പ്രസംഗം വ്യർത്ഥമായി എന്ന് കരുതപ്പെട്ടിരുന്നു. 70 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു സ്ത്രീ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടത്. പക്ഷേ, വളരെ നടകീയമായി, പിന്നീടുള്ള രണ്ട് വധശിക്ഷകളും നിറുത്തിവയ്ക്കപ്പെട്ടു. ഓക്കഹോമ ഗവർണർ മേരി ഫാളിങ്ങ് അവസാന നിമിഷത്തിൽ ഇടപെട്ടുകൊണ്ടാണ് ഗ്ലോസിപ്പിന്റെ വധശിക്ഷ നിറുത്തിവെച്ചത്. കഴിഞ്ഞ 19-ാം തീയതി പിതാവ് ഗവർണർ മേരി ഫാളിങ്ങിന് വധശിക്ഷ നിറുത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് എഴുത്തയച്ചിരുന്നു. ഗ്ലോസിപ്പിന്റെ വധശിക്ഷ US-ൽ വലിയൊരു വിവാദ വിഷയമായിരുന്നു. തന്റെ തൊഴിൽ ദാതാവിനെ വധിക്കാൻ പ്രേരണ ചെലുത്തിയെന്ന് ആരോപിച്ചാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. കൊലപാതകം നടത്തിയ ജസ്റ്റിൻ സ്നീഡ് കുറ്റസമ്മതം നടത്തിയതോടെ വധശിക്ഷയിൽ നിന്നും രക്ഷപെട്ടു. ഈ ജസ്റ്റിൻ സ്നീഡിന്റെ സാക്ഷിമൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ഗ്ലോസിപ്പ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. പക്ഷേ, ഗവർണർ വധശിക്ഷ മാറ്റി വെച്ചത് ഈ വക കാരണങ്ങൾ കൊണ്ടല്ല.വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന മൂന്നു മരുന്നുകളിൽ ഒരെണ്ണത്തിന് ഒരു അപാകത കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷ മാറ്റി വെച്ചത് നവംബർ ആറാം തീയതിയിലേക്കാണ് വധശിക്ഷ മാറ്റി വെച്ചത്. പുതിയ അവസരങ്ങൾ തേടാൻ 35 ദിവസങ്ങൾ കൂടി പ്രതിഭാഗത്തിന് ലഭിക്കുകയാണ്. കൊലപാതക പരമ്പര നടത്തിയ ആൽഫ്രഡൊ പ്രീറ്റോ യുടെ വധശിക്ഷയും മാറ്റിവെയ്ക്കപ്പെട്ടു. ഈ കേസിൽ പ്രതി കുറ്റം ചെയ്തതായി തെളിവുകൾ ഉണ്ട്. പ്രതിക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പ്രതിഭാഗം വാദിച്ചു കൊണ്ടിരിക്കുന്ന കേസാണിത്. ഓക്കഹോമയിലെ ഗവർണറുടെ തീരുമാനം വന്ന് മണിക്കൂറുകൾക്കകം വിർജീനിയയും വധശിക്ഷ നിറുത്തിവച്ചു. കുറ്റവാളികൾക്ക് നീതി ലഭ്യമാക്കുന്ന ടെക്‌സാസ് സർക്കാറിന്റെ ഒരു വകുപ്പാണ് വധശിക്ഷയ്ക്കു വേണ്ടിയുള്ള മരുന്ന് വിതരണം ചെയ്യുന്നത് പ്രീറ്റോയുടെ വക്കീൽ ഈ മരുന്നിന്റെ ഉപയോഗത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. വധശിക്ഷകൾ മാറ്റിവയ്ക്കപ്പെട്ടതും, വധശിക്ഷ നിറുത്തലാക്കണം എന്ന പിതാവിന്റെ അഭ്യർത്ഥനയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഇതേ വരെ തെളിഞ്ഞിട്ടില്ല. ഒറ്റനോട്ടത്തിൽ, ശിക്ഷകൾ ഇളവ് ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ, വധശിക്ഷാ വിരുദ്ധ പ്രചാരണത്തിന് പിതാവിന്റെ ഇടപെടൽ വലിയൊരു പ്രചോദനമാണ് നൽകുന്നത്. താൻ കുറ്റവാളികളുടെ കേസുകളല്ല, അവരുടെ മുഖമാണ് ദർശിക്കുന്നത് എന്ന് മാർപാപ്പ പറയുകയുണ്ടായി. കെല്ലി വധശിക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നതിന് തൊട്ടുമുമ്പ് പാടിയ “Amazing Grace” എന്ന പ്രസിദ്ധമായ ആംഗ്ലോ സാക്‌സൻ കീർത്തനമാണ് ഇതോടനുബന്ധിച്ച് ഏറ്റവും ഒടുവിലത്തെ സന്ദേശമായി നമ്മുടെയടുക്കൽ ഉള്ളത്. വധശിക്ഷ അവസാനിച്ചിട്ടില്ല. പക്ഷേ, ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടൽ വധശിക്ഷയുടെ കാര്യത്തിൽ നിർണ്ണായകമായ തീരുമാനങ്ങളെടുക്കാൻ ഇടയാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Image: /content_image/News/News-2015-10-02-14:44:21.jpg
Keywords: Malayalam, pravachaka sabdam
Content: 266
Category: 1
Sub Category:
Heading: കുടുംബ സംബന്ധിയായ സിനഡിന്റെ അന്തിമ രേഖ തയ്യാറാക്കാൻ 10 മുഖ്യ പുരോഹിതരെ ചുമതലപ്പെടുത്തി
Content: കുടുംബ സംബന്ധിയായ സിനഡിന്റെ അന്തിമ രേഖ തയ്യാറാക്കുവാൻ തന്നെ സഹായിക്കുവാൻ പോകുന്ന 9 മുഖ്യ പുരോഹിതരുടെ പേരുകൾ കർഡിനാൾ ലൊറെൻസൊ ബാൽഡിസെറി പ്രഖ്യാപിച്ചു. ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറൽ ആണ് കർഡിനാൾ ലൊറെൻസൊ. ഒക്ടോബർ 4-നു തുടങ്ങി 25-നു അവസാനിക്കുന്ന സിനഡ് ഓരോ ആഴ്ചയിലും അന്തിമ രേഖയുടെ ഓരോ അധ്യായം വീതം ചർച്ച ചെയ്യാനാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. മൂന്ന് ആഴ്ചത്തെ ചർച്ചകൾക്കു ശേഷം രേഖ സിനഡിലെ പുരോഹിതസമക്ഷം സമർപ്പിക്കുന്നതും സിനഡ് പ്രസ്തുത രേഖ മാർപാപ്പയ്ക്ക് കൈമാറുന്നതുമാണ്. പിതാവ് സിനഡിന്റെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ തിരസ്ക്കരക്കുകയോ ചെയ്യും. അന്തിമ രേഖ തയ്യാറാക്കുന്നതിനായി കർഡിനാൾ ലൊറെൻസൊ ബൽഡസെരിയൊടൊപ്പം പ്രവർത്തിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള മുഖ്യ പുരോഹിതർ ഇവരൊക്കെയാണ് .. കാർഡിനാൾ പീറ്റർ എർഡോ ( ഹംഗറി ) ആർച്ച് ബിഷപ്പ് ബ്രൂണോ ഫോർട്ടി (ഇറ്റലി) കാർഡിനാൾ ഓസ്വാൽഡ് ഗ്രേഷ്യസ്(ഇന്ത്യ) കാർഡിനാൾ ഡെനാൽ ഡ് വേർൾ (യുണൈറ്റഡ് സ്റ്റേറ്റ്സ്) കാർഡിനാൾ ജോൺ ഡ്യു ( ന്യൂസിലാന്റ് ) ആർച്ച് ബിഷപ്പ് വിക്ടർ മാന്വൽ ഫെർണാന്റസ് (അർജൻന്റീന) ബിഷപ്പ് മാത്യു മഡേ ഗIഗാബൺ) ബിഷപ്പ് മാർസെല്ലോ സെമാറോ (ഇറ്റലി) ഫാദർ അഡോൽഫ് നിക്കോലാസ് (സുപ്പീരിയർ ജനറൽ, സൊസൈറ്റി ഓഫ് ജീസസ്)
Image: /content_image/News/News-2015-10-03-11:01:12.jpg
Keywords: family synod, malayalam, pravachaka sabdam
Content: 269
Category: 1
Sub Category:
Heading: ഉള്ളതില്‍ കൂടുതല്‍ മേന്മ ആരും ഭാവിക്കരുത് : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ വിശ്വാസികള്‍ തര്‍ക്കങ്ങള്‍ പരിഹരിച്ചുകൊണ്ട് പരസ്പരം സ്നേഹത്തിലും സഹിഷ്ണുതയിലും ഒന്ന് ചേര്‍ന്ന് ജീവിക്കുകയും ഇംഗ്ലണ്ടിലെ സഭയുമായി സഹകരിച്ച് വിശ്വാസജീവിതം കെട്ടിപ്പെടുക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വസികളെ ഉത്ബോധിപ്പിച്ചു. ഇംഗ്ലണ്ടില്‍ സീറോമലബാര്‍ സഭയുടെ കീഴിലുള്ള ആദ്യത്തെ ഇടവക ദേവാലയം വിശ്വാസികള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്റ്റണിലെ സെന്‍റെ് ഇഗ്നേഷ്യസ് ദേവാലയത്തില്‍ വച്ച് ഇന്നലെ രാവിലെ നടന്ന പ്രൌഢഗംഭീരമായ ചടങ്ങിന്‍റെ ഭാഗമായി ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് വചന സന്ദേശം നല്കുകയിരുന്നു. അദ്ദേഹം. "അതി മനോഹരമായ ഈ ദേവാലയം നമുക്കു ലഭിച്ചത് ദൈവത്തിന്റെ വലിയ അനുഗ്രഹമാണ്" എന്ന് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. UK യുടെ നാനാഭാഗങ്ങളില്‍ നിന്ന്‍ എത്തിച്ചേര്‍ന്ന നൂറുകണക്കിന് വിശ്വസികളുടേയും നിരവധി വൈദികരുടേയും ലങ്കാസ്റ്റര്‍ രൂപത ബിഷപ്പ് മൈക്കിള്‍ കാംബെലിന്‍റെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സീറോമലബാര്‍ സഭയുടെ UK കോഡിനേറ്റര്‍ ഫാ. തോമസ്‌ പാറയടിയിലും ലങ്കാസ്റ്റര്‍ രൂപത സീറോമലബാര്‍ ചാപ്ലയിന്‍ ഫാ. മാത്യു ചൂരപ്പൊയ്കയിലും നേതൃത്വം നല്‍കി. ദിവ്യബലി മധ്യേ നടന്ന വചന സന്ദേശത്തില്‍ കൂടുതല്‍ സമയവും UK യിലെ സീറോമലബാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളെയും വഴക്കുകളെയും കുറിച്ചാണ് അദ്ദേഹം മുന്നറിയിപ്പു നല്‍കിയത്. ഇവിടുത്തെ തര്‍ക്കങ്ങളെയും വഴക്കുകളെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് നിരന്തരം ലഭിച്ചു കൊണ്ടാണിരിക്കുന്നത് എന്ന് വെളിപ്പെടുത്തിയ അദ്ദേഹം ഉള്ളതില്‍ കൂടുതല്‍ മഹിമ ആരും ഭാവിക്കരുത് എന്ന് ശക്തമായി നിര്‍ദ്ദേശിച്ചു. മലയാള ഭാഷയില്‍ കട്ടികൂടിയ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ട് ഇതിനെതിരെ മുന്നറിയിപ്പു നല്‍കാമെങ്കിലും മൃദുലമായ ഭാഷയില്‍ എല്ലാവരോടും പരസ്പര സ്നേഹത്തിലും സഹിഷ്ണുതയിലും ജീവിക്കുവാന്‍ താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അല്‍മായന്‍ സ്വയം വൈദികനാണെന്നും വൈദികന്‍ സ്വയം മെത്രാനാണെന്നും ഒരിക്കലും ഭാവിക്കരുതെന്ന് അദ്ദേഹം ദേവാലയത്തില്‍ തിങ്ങിനിറഞ്ഞുനിന്ന വിശ്വാസി സമൂഹത്തോട് നിര്‍ദ്ദേശിച്ചു. അല്‍മായ സമൂഹം വൈദികരെ അനുസരിച്ചും വൈദികര്‍ കുറവുകളുള്ള അല്‍മായ സമൂഹത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടും ജീവിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. കുറവുകളുള്ള ഈ സമൂഹത്തില്‍ നിന്നു തന്നെയാണ് തങ്ങളും കടന്നു വന്നിരിക്കുന്നത് എന്ന്‍ വൈദികര്‍ ഒരിക്കലും മറന്നു പോകരുത് എന്ന് അദ്ദേഹം വൈദികരെ ഓര്‍മ്മിപ്പിച്ചു. തര്‍ക്കങ്ങളും വഴക്കുകളും ഇവിടെ നിലനില്‍ക്കുന്നിടത്തോളം ഇംഗ്ലണ്ടിലെ സീറോമലബാര്‍ സഭാ വിശ്വാസികളെ സന്ദര്‍ശിക്കുവാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല എന്ന് തുറന്ന് പറഞ്ഞ അദ്ദേഹം തര്‍ക്കങ്ങള്‍ പരിഹരിച്ചുകൊണ്ട് സ്നേഹത്തിലും, സഹിഷ്ണുതയിലും ജീവിക്കുകയാണെങ്കില്‍ വീണ്ടും ഇവിടേക്കു വരുവാനും കൂടുതല്‍ സമയം വിശ്വസികളോടൊപ്പം ചിലവഴിക്കാനും താന്‍ തയ്യാറാണെന്നും പറഞ്ഞു.
Image: /content_image/News/News-2015-10-03-14:49:40.jpg
Keywords: preston, george alenchery, pravachaka sabdam
Content: 270
Category: 13
Sub Category:
Heading: ക്രിസ്തു : ദാസനായി തീർന്ന പ്രഭു
Content: ദൈവം എന്നര്‍ത്ഥം വരുന്ന ഹീബ്രു ഭാഷയിലെ യാഹ്വെ (yahweh) എന്ന പദത്തെ പരിഭാഷപ്പെടുത്താന്‍ ബൈബിള്‍ ഉപയോഗിക്കുക. ഗ്രീക്ക് ഭാഷയിലെ കീരിയോസ് (Kyrios) എന്ന വാക്കാണ്‌. പ്രഭു എന്നാണ് ഇതിനര്‍ത്ഥം. യഹൂദ-ക്രിസ്ത്യന്‍ വേദത്തില്‍ ഏകദേശം ആയിരം തവണയാണ് ഈ വാക്ക് ആവര്‍ത്തിക്കപ്പെടുക. "പ്രഭു" എന്നത് ക്രിസ്തുവിന് നല്‍കപ്പെട്ട ആദ്യ നാമമായിരുന്നു. ആദ്യകാലത്ത് ശിഷ്യന്‍മാര്‍ക്കും ജനങ്ങള്‍ക്കും ക്രിസ്തുവിന്‍റെ വചനത്തോടും, അത്ഭുതങ്ങളെയും, അടിച്ചമര്‍ത്തപ്പെട്ടവരെയും, പാവങ്ങളെയും, വിമോചിപ്പിക്കുന്ന അവന്‍റെ പ്രവര്‍ത്തികളോടും തോന്നിയ ആദരവ് പ്രകടിപ്പിക്കാനായിരുന്നു ഈ വാക്ക് ഉപയോഗിച്ചിരുന്നത്. പില്‍ക്കാലത്ത്, ഉത്ഥാനത്തിനുശേഷം ദൈവപുത്രനെന്ന ക്രിസ്തുവിന്‍റെ ദൈവിക സ്വഭാവത്തെയും, ലോകത്തിന്‍റെയും മനുഷ്യജാതിയുടെയും അന്ത്യവിധിയെക്കുറിച്ച്ചുള്ള നമ്മുടെ ധാരണകളില്‍ അവനുള്ള പ്രാധാന്യവും ഉറപ്പിക്കുവാന്‍ ഇതു സഹായിച്ചു. ദൈവത്തിന് "പ്രഭു" എന്ന നാമം നല്‍കുമ്പോള്‍ സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാവെന്നാണ് അതിന്‍റെ അര്‍ത്ഥം. കാരണം ശൂന്യതയില്‍ നിന്ന് അവന്‍ എല്ലാം സൃഷ്ടിച്ചു. എന്തുകൊണ്ടെന്നാല്‍ അവന്‍റെ സ്നേഹത്തിന്‍റെയും ജീവന്‍റെയും മഹാസമൃദ്ധിയുടെ പ്രകടനമാണിവയെല്ലാം. കാരണം ദൈവം സൃഷ്ടാവാണ്. ദൈവം എല്ലാറ്റിലും, ജീവനുള്ള എല്ലാത്തിന്‍റെയും ഹൃദയത്തില്‍ എപ്പോഴും സന്നിഹിതനാണ്. ഏതെങ്കിലും കാരണത്താല്‍ ദൈവത്തിന്‍റെ സൃഷ്ടേച്ഛ നിശ്ചലമാവുകയാണെങ്കില്‍ എല്ലാ ജീവികളും ശൂന്യതയിലേക്ക് പ്രതിഗമിക്കും. "പ്രഭു" എന്ന വാക്കിന് ഒരു രാഷ്ട്രീയ ലക്ഷ്യാര്‍ത്ഥമുണ്ട്. രാജാക്കന്മാരും ജനങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നവരും "പ്രഭു" എന്ന് വിളിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നു. റോമന്‍ രാജാക്കന്മാര്‍ അവരുടെ ദിവ്യാവകാശം സ്ഥാപിക്കാന്‍ "പ്രഭു" എന്ന് അവരെ വിളിയ്ക്കണമെന്നു കല്പന പുറപ്പെടുവിച്ചിട്ടുണ്ട്. ആദിമ ക്രൈസ്തവര്‍ "പ്രഭു" എന്നാ നാമം ദൈവത്തിനും ക്രിസ്തുവിനുമായി മാത്രം മാറ്റിവച്ചു. റോമന്‍ ചക്രവര്‍ത്തിമാര്‍ ഈ ആദരവ് നിഷേധിച്ചതിനാല്‍ അവര്‍ പീഡിപ്പിക്കപ്പെടുകയും വിചാരണ നേരിടുകയും, പോര്‍ക്കളത്തിലേക്കാനയിക്കപ്പെടുകയും അവസാനം ജീവന്‍ നല്‍കേണ്ടതായും വന്നു. ഇന്നും ആ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സമ്പത്തുകൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ശക്തരായവര്‍ തങ്ങളെത്തന്നെ പ്രഭുവായി സമൂഹമധ്യത്തില്‍ പ്രതിഷ്ഠിക്കുന്നു. അവര്‍ സംഘം ചേര്‍ന്ന്‍ അനേകലക്ഷം ജനങ്ങളുടെ ഭാവിമേല്‍ തീരുമാനം കൈക്കൊള്ളുന്നു. അവരുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ തന്ത്രങ്ങള്‍ക്ക് പരിപൂര്‍ണ്ണ വിധേയത്വമാണ് പാവപ്പെട്ട ജനങ്ങള്‍ക്ക്‌ നല്‍കേണ്ടിവരിക. മറുതലിക്കുന്നവരെയൊക്കെ ഒഴിവാക്കുകയോ മാറ്റിനിര്‍ത്തുകയോ മാത്രമല്ല അത്യാവശ്യമെങ്കില്‍ സൈനികമായി നേരിടുകയോ ചെയ്യും. ആരാണ് തങ്ങളില്‍ ഏറ്റവും വലിയവനെന്നതിനെച്ചൊല്ലി ലോകത്തിലെ പ്രഭുക്കന്മാരുടെ ഇടയില്‍ മത്സരമുണ്ട്. ജനങ്ങള്‍ "പ്രഭു" എന്ന പദവി ഈ വിഡ്ഢികളായ വ്യാജന്മാര്‍ക്ക് നിഷേധിക്കുന്നുണ്ട്. സ്വര്‍ഗത്തിന്‍റെയും ഭൂമിയുടെയും യഥാര്‍ത്ഥ പ്രഭുവിന്‍റെ നാമത്തില്‍ അവര്‍ മുഖംമൂടി ധരിച്ച വ്യാജപ്രഭുക്കന്മാരെ തിരിച്ചറിക്കുമ്പോള്‍ യുന്നു. കാരണം അവരുടെ അധികാരം പടുത്തുയര്‍‍ത്തപ്പെട്ടിരിക്കുന്നത് അനേകം ജങ്ങളുടെ ദാരിദ്ര്യത്തിന്മേലും (ദരിദ്രരായിക്കൊണ്ടും) പ്രകൃതി സമ്പത്തുകളുടെ ചിട്ടയായ കൊള്ളയടിയിലുമാണ്‌. പ്രാപഞ്ചിക കാഴ്ചപ്പാടില്‍ അവര്‍ ജീവന്‍റെയെന്നതിനെക്കാള്‍ മരണത്തിന്‍റെ ഉല്‍പാദകരാണ്. ഈ പ്രാര്‍ത്ഥന ഉരുവിടുമ്പോഴും "പ്രഭു" എന്ന് ഉച്ചരിക്കുമ്പോഴും നമ്മള്‍ മനുഷ്യകുലത്തിന്‍റെ ചരിത്രവും ലക്ഷ്യവുമായ ദൈവത്തെ യഥാര്‍ത്ഥ എകപ്രഭുവായി അംഗീകരിക്കുന്നു. മാത്രമല്ല നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം അവനെത്തന്നെ നമ്മുടെ വിമോചനത്തിനും പ്രതിശക്തിക്കും ചൈതന്യം പകരുന്ന സൃഷ്ടശക്തിയായ് വെളിപ്പെടുത്തുമെന്നും സൃഷ്ടവസ്തുക്കളുടെമേല്‍ തന്‍റെ പ്രഭുത്വം പുനഃസ്ഥാപിച്ച് പാവപ്പെട്ടവര്‍ക്ക് അവരുടെ അവകാശവും പൈതൃകമായ നീതി നടപ്പക്കുമെന്നുമാണ് പ്രതീക്ഷിക്കുക. മനുഷ്യരാശികളുടെമേലും ഭൂമിയുടെമേലും നിഴലിക്കുന്ന ഭീഷണി കാരണവും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും അഭാവം മൂലവും ഇന്ന് നമ്മള്‍ ദൈവത്തോട് ചോദിക്കുക മാത്രമല്ല കേഴുകയും നിലവിളിക്കുകയുമാണ്: പ്രഭു, ഞങ്ങളെ കേള്‍ക്കണമേ. ശല്യമാകുവോളം വീണ്ടും വീണ്ടും ചോദിക്കുവാനും വാശി പിടിക്കുവാനും നമ്മളെ പഠിപ്പിച്ചത് ക്രിസ്തുവാണ്‌. (ലൂക്ക്: (11:5-8) അധികാരത്തിലൂടെയല്ല ശുശ്രൂഷയിലൂടെ നേടിയെടുത്ത ഒരു സമാധാനം അവന്‍ നമുക്കു തരും. ചരിത്രത്തിലെ ക്രിസ്തു "ഗുരുവും നാഥനും" എന്ന നാമം സ്വീകരിച്ചു. (യോഹ: 13:12) പക്ഷെ അതിനു പുതിയ അര്‍ത്ഥവും മാനവും നല്‍കി. അവന്‍ എല്ലാവരുടെയും ദാസനായി. കാരണം അവന് അറിയാമായിരുന്നു അവന്‍റെ ജീവിതം മറ്റുള്ളവര്‍ക്കു വേണ്ടിയായിരുന്നുവെന്ന് (ലൂക്ക് 22 :27). അവന്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകുകയും അതുപോലെ ചെയ്യാനുള്ള കല്‍പനയും നല്‍കി. ഭിന്നതയുടെ വേലിക്കെട്ടുകളെ ഇല്ലാതാക്കുകയും എല്ലാവരെയും ഒരുമിപ്പിക്കുകയും ചെയ്യുന്ന ശുശ്രൂഷിക്കുവാനുള്ള മനസ്സ് നമ്മളെല്ലാവരും ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സമാധാനം സൃഷ്ടിക്കും. #{red->none->none->ഓ ദൈവമേ, ഞങ്ങളുടെ ജീവനും ഹൃദയവും ലക്ഷ്യവുമായവനേ നീ മാത്രമാണ് ഞങ്ങളുടെ പ്രഭു. വാഗ്ദാനങ്ങള്‍ നല്‍കി ഞങ്ങളെ വഞ്ചിക്കുന്ന വ്യാജപ്രഭുക്കന്മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കുക, എന്തുകൊണ്ടെന്നാല്‍ അവര്‍ ജീവനോ സമാധാനമോ നല്‍കുന്നില്ല. സമാധാനം സംരക്ഷിക്കുവാനും, ശുശ്രൂഷയിലൂടെയും, നീതിയിലൂടെയും സമാധാനം അന്വേഷിക്കുവാനും ഞങ്ങള്‍ക്ക് ശക്തി നല്‍കേണമേ. ആമ്മേന്‍.}#
Image: /content_image/LifeInChrist/LifeInChrist-2015-10-04-03:47:04.jpg
Keywords: life in christ, pravachaka sabdam
Content: 271
Category: 10
Sub Category:
Heading: പുതിയ നിയമത്തിൽ ദൈവം മറിയം വഴി അത്ഭുതങ്ങള്‍ ആരംഭിച്ചു; കാലത്തിന്‍റെ അവസാനം വരെ മറിയം വഴി അത് തുടരുക തന്നെ ചെയ്യും.
Content: മറിയത്തിലൂടെ മാത്രമാണ് പിതാവായ ദൈവം തന്‍റെ ഏകജാതനെ ലോകത്തിനു നല്‍കിയത്. ഈ നിധി സ്വീകരിക്കാന്‍ വേണ്ടി 4000 നീണ്ട വര്‍ഷങ്ങള്‍ പൂര്‍വപിതാക്കന്മാര്‍ നെടുവീര്‍പ്പുകളോടെ കാത്തിരിക്കുകയും പ്രവാചകരും പഴയനിയമത്തിലെ വിശുദ്ധാത്മാക്കളും നിരവധി പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു. പക്ഷെ, മറിയം മാത്രമേ യേശു ക്രിസ്തു എന്ന 'നിധി'യെ ഉദരത്തിൽ സംവഹിക്കുവാൻ അര്‍ഹയായുള്ളൂ. പിതാവായ ദൈവത്തിന്‍റെ തൃക്കരങ്ങളില്‍ നിന്ന് നേരിട്ടു ദൈവപുത്രനെ സ്വീകരിക്കാന്‍ ലോകം അനര്‍ഹമായിരുന്നുവെന്നു വി. അഗുസ്തീനോസ് പറയുന്നു. അവിടന്നു സ്വപുത്രനെ മറിയത്തിനു നല്‍കി; അവളിലൂടെ ലോകം അവനെ സ്വീകരിക്കാന്‍ വേണ്ടി. നമ്മുടെ രക്ഷയ്ക്കുവേണ്ടി ദൈവപുത്രന്‍ മനുഷ്യനായി. മറിയത്തിലൂടെയും മറിയം വഴിയുമാണ്‌ അതു സംഭവിച്ചത്. പരിശുദ്ധാത്മാവ് യേശുക്രിസ്തുവിനെ അവളില്‍ രൂപപ്പെടുത്തി; എന്നാല്‍ തന്‍റെ സൈന്യ വ്യൂഹങ്ങളില്‍ പ്രധാനിയായ ഒരുവന്‍ വഴി അവളുടെ സമ്മതം വാങ്ങിയതിനു ശേഷം മാത്രം. പിതാവായ ദൈവം, ഒരു സൃഷ്ടിക്കു സ്വീകരിക്കാവുന്നിടത്തോളം ഫലസമൃദ്ധി അവളില്‍ നിക്ഷേപിച്ചു. എന്തുകൊണ്ടെന്നാല്‍ തന്‍റെ നിത്യപുത്രനെയും അവിടുത്തെ മൗതികശരീരത്തിലെ എല്ലാ അംഗങ്ങളെയും രൂപപ്പെടുത്താന്‍ വേണ്ട ശക്തി നല്‍കുവാന്‍ വേണ്ടിയായിരുന്നു അത്. ദൈവപുത്രന്‍ അവളുടെ കന്യകോദരത്തില്‍, പുതിയ ആദം ഭൗമിക പറുദീസയില്‍ പ്രവേശിച്ചാല്‍ എന്നപോലെ ഇറങ്ങി വന്ന് അവിടെ ആനന്ദം കണ്ടെത്തി. അവളില്‍ അവിടന്നു രഹസ്യമായി കൃപാവരങ്ങളുടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. മനുഷ്യനായിത്തീര്‍ന്ന ദൈവം മറിയത്തിന്‍റെ ഉദരത്തില്‍ സ്വയം ബന്ധിയാകുന്നതില്‍ സ്വാതന്ത്ര്യം കണ്ടെത്തി. അവിടുന്നു വിനീതയായ കന്യകയാല്‍ ‍സംവഹിക്കാന്‍ അനുവദിച്ചുകൊണ്ട്, തന്‍റെ സര്‍വശക്തി പ്രകടമാക്കി. ഭൂമിയിലുള്ള സര്‍വ സൃഷ്ടിജാലങ്ങളില്‍ നിന്നും തന്‍റെ പ്രതാപം മറച്ചുവച്ച്, അത് മറിയത്തിനു മാത്രം വെളിപ്പെടുത്തിക്കൊടുത്തു കൊണ്ട് അവിടുന്ന് തന്‍റെയും പിതാവിന്‍റെയും മഹത്വം സാധിച്ചു. തന്‍റെ ഉത്ഭവത്തിലും ജനനത്തിലും ദേവാലയത്തിലെ സമര്‍പ്പണത്തിലും മുപ്പതു വര്‍ഷത്തെ രഹസ്യ ജീവിതത്തിലും തന്‍റെ മാധുര്യ പൂര്‍ണ്ണമായ കന്യാംബികയെ ആശ്രയിച്ചു ജീവിച്ചു കൊണ്ട് അവിടുന്ന് തന്‍റെ സ്വാതന്ത്ര്യത്തെയും പ്രതാപത്തെയും മഹത്വീകരിച്ചു. അബ്രഹാം ദൈവഹിതത്തിന് സമ്മതം മൂളിക്കൊണ്ട് പുത്രനായ ഇസഹാക്കിനെ ബലി ചെയ്തതുപോലെ, യേശുവിന്‍റെ മരണവേളയില്‍ മറിയം സന്നിഹിതയായി. അവിടുത്തോടുകൂടി ഒരേ യാഗത്തില്‍ പങ്കുചേര്‍ന്നു. നിത്യപിതാവിന് അവളും പുത്രനോടുകൂടെ ഒരേ ബലിയര്‍പ്പിച്ചു. ഇപ്രകാരം പരിഹാരമനുഷ്ഠിച്ച അവളാണ് അവിടുത്തെ വളര്‍ത്തുകയും പരിപോഷിപ്പിക്കുകയും അവിടുത്തേയ്ക്ക് ആലംബമരുളുകയും ഒടുവില്‍ നമുക്കായി ബലിയര്‍പ്പിക്കുകയും ചെയ്തത്. ഓ! പ്രശംസനീയവും അഗ്രാഹ്യവുമായ ദൈവത്തിന്‍റെ ആശ്രയഭാവം, യേശുവിന്‍റെ രഹസ്യ ജീവിതത്തിലെ മിക്കവാറും എല്ലാംതന്നെ നമ്മില്‍നിന്നും മറച്ചുവെച്ച പരിശുദ്ധാത്മാവ് മുകളില്‍ പറഞ്ഞ ആശ്രയ ഭാവത്തെ സുവിശേഷങ്ങളില്‍ പരാമര്‍ശിക്കാതിരുന്നില്ല. അവിടുന്ന് ചുരുങ്ങിയ പക്ഷം വെളിപാടുകള്‍ വഴിയെങ്കിലും അതിന്‍റെ ഔന്നത്യത്തിന്‍റെയും അനന്തമായ മഹത്വത്തിന്‍റെയും കുറച്ചു ഭാഗമെങ്കിലും നമ്മെ മനസിലാക്കാം എന്ന് കരുതിക്കാണുമെന്നു തോന്നുന്നു! മഹത്തായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ട് ഈ ലോകത്തെ മുഴുവന്‍ മാനസാന്താരപ്പെടുത്തീയാല്‍ എന്നതിനേക്കാള്‍ ഉപരിയായ മഹത്ത്വം യേശുക്രിസ്തു മറിയത്തിനു വിധേയനായി മുപ്പതു വര്ഷം ജീവിച്ചു കൊണ്ട് പിതാവായ ദൈവത്തിനു നല്‍കി. അവിടുത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നമ്മുടെ ഏകമാതൃകയായ യേശുവിനെപ്പോലെ മറിയത്തിനു നാം സ്വയം വിധേയരാകുമ്പോള്‍, ഓ, എത്ര അധികമായി നാം ദൈവത്തെ മഹത്വപ്പെടുത്തുകയില്ലേ?‍ നമ്മുടെ കര്‍ത്താവിന്‍റെ തുടര്‍ന്നുള്ള ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മറിയം വഴി വേണം തന്‍റെ അത്ഭുതങ്ങള്‍ ആരംഭിക്കാന്‍ എന്നുള്ളതായിരുന്നു അവിടുത്തെ തിരുമനസ്സെന്നു മനസ്സിലാകും. അവിടുന്നു യോഹന്നാനെ തന്‍റെ അമ്മയായ എലിസബത്തിന്‍റെ ഉദരത്തില്‍വച്ചു വിശുദ്ധീകരിച്ചു. പക്ഷേ അത് സംഭവിച്ചത് മറിയത്തിന്‍റെ മധുരമൊഴികള്‍ വഴിയാണ്. അവള്‍ സംസാരിച്ചു തീരുംമുമ്പേ യോഹന്നാന്‍ ശുദ്ധീകരിക്കപ്പെട്ടു. ഇതായിരുന്നു അവിടുത്തെ കൃപയുടെ തലത്തിലെ ആദ്യ അത്ഭുതം. കാനയിലെ കല്യാണത്തില്‍ അവിടുന്ന് വെള്ളം വീഞ്ഞാക്കി. അതിനു കാരണം മറിയത്തിന്‍റെ വിനീതമായ പ്രാര്‍ത്ഥന മാത്രമാണ്. പ്രകൃതിയുടെ തലത്തിലെ ആദ്യാത്ഭുതമിതത്രേ. അവിടുന്ന് മറിയം വഴി അത്ഭുതങ്ങള്‍ ആരംഭിച്ചു; മറിയം വഴി അത് തുടര്‍ന്നു; കാലത്തിന്‍റെ അവസാനം വരെ മറിയം വഴി അത് തുടരുക തന്നെ ചെയ്യും. പരിശുദ്ധാത്മാവായ ദൈവത്തിനു, ദൈവികപിതൃത്വം അവകാശപ്പെടാനാവില്ലെങ്കിലും- മറ്റൊരു ദൈവവ്യക്തിയെ പുറപ്പെടുവിച്ചില്ലെങ്കിലും അവിടുന്ന്‍ മണവാട്ടിയായ മറിയത്തില്‍, ഫലമണിഞ്ഞു. അവളോടുകൂടിയും, അവളിലും, അവളുടേതുമായി പരിശുദ്ധാത്മാവ് തന്‍റെ മാസ്റ്റര്‍പീസ് (നായകശില്പം) മെനഞ്ഞു. അതാണ് മനുഷ്യനായിത്തീര്‍ന്ന ദൈവം. അവിടുന്ന് ലോകാവസാനംവരെ അനുദിനം തെരഞ്ഞെടുക്കപ്പെട്ടവരേയും ശിരസ്സായ ക്രിസ്തുവിന്‍റെ മൗതിക ശരീരത്തിലെ അംഗങ്ങളെയും ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളും തന്നില്‍ നിന്ന് ഒരിക്കലും വേര്‍പിരിയാത്ത വധുവുമായ മറിയത്തെ ഒരാത്മാവില്‍ എത്ര കൂടുതലായി കാണുന്നുവോ അത്രയ്ക്കധികമായ ശക്തിയോടും നിരന്തരവുമായി ആ ആത്മാവില്‍ പ്രവര്‍ത്തിച്ച്, യേശുക്രിസ്തുവിനെ ആത്മാവിലും, ആത്മാവിനെ യേശുക്രിസ്തുവിലും രൂപപ്പെടുത്തുന്നത്. പരിശുദ്ധാത്മാവിനു സ്വയമായി ഫലദായകത്വം ഇല്ലാതിരിക്കെ പരിശുദ്ധ കന്യക അവിടുത്തേയ്ക്ക് അത് നല്‍കി എന്ന് ഇവിടെ ധ്വനിക്കുന്നില്ല. അവിടുന്ന് ദൈവമാകയാല്‍ പിതാവിനും പുത്രനും ഒപ്പമുള്ള ഒരു ഫലദായകത്വം അല്ലെങ്കില്‍ ഉത്‌പ്പാദകശക്തി അവിടുത്തേയ്ക്കുമുണ്ട്. അവിടുന്ന്‍ മറ്റൊരു ദൈവികവ്യക്തിയെ പുറപ്പെടുത്താത്തതുകൊണ്ടു തന്‍റെ കഴിവിനെ ഉപയോഗിച്ചില്ലെന്നു മാത്രം. തനിക്ക് അവളെ കൂടിയേ തീരൂ എന്നില്ലാതിരുന്നിട്ടും അവിടുന്ന് തന്‍റെ ഫലദായകത്വത്തെ പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരുവാന്‍ അവളെ ഉപയോഗിച്ചു എന്നേ കരുതേണ്ടൂ. അങ്ങനെ അവളിലും അവള്‍ വഴിയും അവിടുന്ന് യേശുക്രിസ്തുവിനും അവിടുത്തെ അവയവങ്ങള്‍ക്കും രൂപം നല്‍കി. ക്രിസ്ത്യാനികളില്‍ ഏറ്റവും ആത്മീയരും ജ്ഞാനികളായവര്‍ക്കു പോലും അജ്ഞാതമായ കൃപാവരത്തിന്‍റെ രഹസ്യം. Source: വി. ലൂയിസ് മോണ്‍ഫൊർട്ടിന്റെ കൃതികളിൽ നിന്നും
Image: /content_image/FaithAndReason/FaithAndReason-2015-10-04-04:37:23.jpg
Keywords: Mary and Jesus, malayalam, pravachaka sabdam
Content: 272
Category: 10
Sub Category:
Heading: പരിശുദ്ധ ത്രിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാവരുമായി കൂട്ടായ്മയുടെ ബന്ധം നിലനിര്‍ത്താന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.
Content: നമ്മുടെ വിശ്വാസത്തിന്‍റെ ദൈവം എങ്ങനെയുള്ളവനാണ്? അനന്തസത്തായി, സര്‍വശക്തനായി, സ്വര്‍ഗ്ഗത്തിന്‍റെയും, ഭൂമിയുടെയും സ്രഷ്ടവായി, സര്‍വ സൃഷ്ടികളേയും പാദാന്തികത്തിലാക്കി സ്വര്‍ഗ്ഗത്തില്‍ ഏകനായി വസിക്കുന്ന ഒരു ദൈവത്തെയാണ് നിരവധി ക്രൈസ്തവര്‍ വിഭാവനം ചെയ്യുന്നത്. മറ്റുചിലര്‍ ദൈവത്തെ ദയാപരനായ പിതാവായോ കര്‍ക്കശക്കാരനായ ന്യായാധിപനായോ കാണുന്നു. എന്നാല്‍ ദൈവം എപ്പോഴും അത്യുന്നതനായ വ്യക്തിയും അനന്യനും എതിരില്ലാത്തവനും മഹത്വത്തിന്‍റെ പ്രഭയില്‍ കഴിയുന്നവനുമാണെന്ന് അവര്‍ വിചാരിക്കുന്നു. അവര്‍ സ്ത്രീപുരുഷന്മാരായ വിശുദ്ധരോടും, മാലാഖമാരോടും കൂടെ സ്വര്‍ഗ്ഗത്തില്‍ വാഴുന്നു. പക്ഷെ അവരെല്ലാം അവന്‍റെ സൃഷ്ടികളാണ്. അവര്‍ അതിവിഷിഷ്ടരാണെങ്കിലും ദൈവകരങ്ങളില്‍ നിന്ന് വന്നവരാണ്. അതിനാല്‍ അവര്‍ ദൈവത്തിനധീരരും ദൈവസാദൃശ്യം മാത്രമുള്ളവരുമാണ്. അടിസ്ഥാനപരമായി ദൈവം ഏകനാണ്. എന്തെന്നാല്‍ ദൈവം ഒന്നേയുള്ളൂ. പഴയ നിയമത്തിന്‍റെയും യഹൂദരുടെയും മുസ്ലീങ്ങളുടെയും വിശ്വാസം ഇതാണ്. പൊതുവേ ക്രൈസ്തവരുടെയും വിശ്വാസം ഇതുതന്നെ. ഒരുവന്‍റെ ഏകാകിതയില്‍നിന്നു മൂന്നു ദൈവിക വ്യക്തികളുടെ, പിതാവും പുത്രനും, പരിശുദ്ധാത്മാവുമടങ്ങിയ കൂട്ടായ്മയിലേക്ക് നാം മുന്നോട്ടു പോകണം. ആദിയില്‍ത്തന്നെ വൈവിധ്യത്തിന്‍റെ സമ്പന്നതയോടുകൂടെ ഒരു ദൈവികവക്തി ഇതരവ്യക്തികള്‍ക്ക് സ്വയം സമര്‍പ്പിക്കുന്ന പ്രകാശമാനമായ ഐക്യത്തോടുകൂടെ വിവിധ വ്യക്തികളുടെ കൂട്ടായ്മയുണ്ടായിരുന്നു. മൂന്നു ദൈവിക വ്യക്തികളുടെ നിതാന്തമായ പരസ്പര ഐക്യമാണ് ദൈവമെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കില്‍ മക്കളായ നമ്മളും ഐക്യത്തിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന് അനുമാനിക്കണം. നമ്മള്‍ നിത്യത്വത്തിന്‍റെ പ്രതിച്ഛായയും സാദൃശ്യവുമാണ്. അതിനാല്‍ നമ്മള്‍ കൂട്ടായ്മയുടെ വ്യക്തികളാണ്. ഏകാകിത നരകമാണ്. ആരും ഒറ്റപ്പെട്ട ദ്വീപല്ല. വ്യക്തികളും വസ്തുക്കളും സത്തകളും നമ്മെ എല്ലായിടത്തും ചൂഴ്ന്നു നില്‍ക്കുന്നു. പരിശുദ്ധ ത്രിത്വത്തിന്‍റെ അടിസ്ഥാനത്തില്‍ നമ്മള്‍ എല്ലാവരുമായി കൂട്ടായ്മയുടെ ബന്ധം നിലനിര്‍ത്താന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. കൊണ്ടും കൊടുത്തും സമ്പന്നവും തുറന്ന പങ്കാളിത്തമുള്ളതും വ്യത്യസ്തതകളെ ആദരിച്ചുകൊണ്ടുള്ളതും എല്ലാവര്‍ക്കും നന്മ ചെയ്യുന്നതുമായ ഒരു ജീവിതം നയിക്കണം. ഏകദൈവമേ ഉള്ളൂ എന്ന പ്രസ്താവനയെ ക്രൈസ്തവ വിശ്വാസം നിഷേധിക്കുന്നില്ല.എന്നാല്‍ ദൈവത്തിന്‍റെ ഏകത്വം വ്യത്യസ്തമായ രീതിയിലാണ്‌ നാം മനസ്സിലാക്കുന്നത്‌. പുതിയ നിയമത്തിലെ വെളിപ്പെടുത്തലനുസരിച്ച് യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമാണ്. ദൈവം നിത്യനാണ്. ദൈവികരായ മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും അത്രമേല്‍ സ്നേഹിച്ചു കൊണ്ട് അത്രമേല്‍ പരസ്പരം പങ്കു ചേര്‍ന്നുകൊണ്ട് നിത്യമായി ഐക്യപ്പെട്ടിരിക്കുന്നു. മൂന്നു ദൈവിക വ്യക്തികളുടെ കൂട്ടായ്മയാണ് നിലനില്‍ക്കുന്നത്. ഈ കൂട്ടായ്മ ഏകദൈവമാകത്തക്ക രീതിയില്‍ അത്ര അഗാധവും അടിസ്ഥാനപരവുമാണ്. ഒരേ തടാകത്തിനു രൂപം നല്‍കുന്ന മൂന്നു ജലസ്രോതസ്സുകള്‍ പോലെയാണത്. ഒരു ജലസ്രോതസ്സ് മറ്റതിലേക്ക് ഒഴുകിച്ചേരുന്നു. ഓരോന്നും അതതിന്‍റെ മുഴുവന്‍ ജലവും ഏകതടാകമാക്കാന്‍ സമര്‍പ്പിക്കുന്നു. അല്ലെങ്കില്‍ ഒരു ആലക്തിക ദീപത്തിലെ മൂന്ന് ബള്‍ബുകള്‍ ഒരേ പ്രകാശത്തെ ഉളവാക്കുന്നതുപോലെയാണത്. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ ക്രൈസ്തവമായിത്തീരണം. ദൈവം എപ്പോഴും മൂന്നു ദൈവിക വ്യക്തികളുടെ കൂട്ടായ്മയാണ്. പുത്രനായ ദൈവത്തെയും പരിശുദ്ധാത്മാവായ ദൈവത്തെയും കൂടാതെ പിതാവായ ദൈവമില്ല. യേശു ദൈവമാണ് എന്നുമാത്രം ഏറ്റുപറഞ്ഞാല്‍ പോരാ പിന്നെയോ പിതാവായ ദൈവത്തിന്‍റെ പുത്രനും പരിശുദ്ധാത്മാവോടു കൂടിയവനുമാണ് യേശു എന്നു പറയേണ്ടതുണ്ട്. മറ്റു രണ്ടു വ്യക്തികളെ പരാമര്‍ശിക്കാത്ത ഒരു വ്യക്തിയെക്കുറിച്ച് പറയുവാനാകില്ല.
Image: /content_image/FaithAndReason/FaithAndReason-2015-10-04-05:03:49.jpg
Keywords: trinity, malayalam,pravachaka sabdam
Content: 273
Category: 13
Sub Category:
Heading: വിവാഹം, കുടുംബം എന്നിവയെക്കുറിച്ചുള്ള ദൈവിക പദ്ധതി ആധുനിക സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങളിൽ
Content: #{red->none->bold->വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പായുടെ അപ്പസ്തോലിക ആഹ്വാനത്തിൽ നിന്നും...}# വിവാഹം, കുടുംബം എന്നിവയെക്കുറിച്ച് ദൈവിക പദ്ധതി സ്ത്രീപുരുഷന്മാരെ സ്പര്‍ശിക്കുന്നത്, പ്രത്യേക സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങളിലുള്ള അവരുടെ അനുദിന ജീവിത യഥാര്‍ത്ഥങ്ങളിലാണ്. അതിനാല്‍ സ്വന്തം സേവനകൃത്യം ഫലപ്രദമായി നിര്‍വഹിക്കുന്നതിന് സഭ, ഇന്ന് വിവാഹവും കുടുംബവും എത്തിച്ചേര്‍ന്നിരിക്കുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ശ്രദ്ധ ചെലുത്തണം. ഈ അറിവ് സുവിശേഷവത്കരണ പ്രവര്‍ത്തനത്തിന്‍റെ ഒഴിച്ചുകൂടാത്ത ഒരാവശ്യമാണ്. യഥാര്‍ത്ഥത്തില്‍ ഈശോമിശിഹായുടെ മാറ്റമല്ലാത്തതും നിത്യനൂതനവുമായ സുവിശേഷം സഭ എത്തിക്കേണ്ടത്‌ നമ്മുടെ കാലഘട്ടത്തിലെ കുടുംബങ്ങളിലേയ്ക്കാണ്.അതുപോലെ തന്നെ, ലോകത്തിന്‍റെ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ ഇടപെട്ടു കഴിയുന്ന കുടുംബങ്ങളാണ് തങ്ങളെപ്പറ്റിയുള്ള ദൈവികപദ്ധതി അംഗീകരിച്ചും അതിനനുസരിച്ച് ജീവിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല, പരിശുദ്ധാത്മാവിന്‍റെ നിമന്ത്രണം ചരിത്രസംഭവങ്ങളില്‍ തന്നെ പ്രതിധ്വനിക്കുന്നുണ്ട്. തന്മൂലം സാഹചര്യങ്ങള്‍, യുവജനങ്ങളും വിവാഹിതദമ്പതികളും മാതാപിതാക്കളും ഉന്നയിക്കുന്ന ചോദ്യങ്ങള്‍, അവരുടെ ഉത്കണ്ഠകള്‍, പ്രതീക്ഷകള്‍ എന്നിവയാലും, വിവാഹവും, കുടുംബവുമെന്ന അക്ഷയ രഹസ്യത്തെപ്പറ്റിയുള്ള കൂടുതല്‍ അഗാധമായ ധാരണയിലേക്ക് സഭ നയിക്കപ്പെടാം. ഇതോടൊപ്പം ഇക്കാലത്ത് പ്രത്യേക പ്രാധാന്യമുള്ള മറ്റൊരു കാര്യത്തെപ്പറ്റിയും വിചിന്തനം നടത്തേണ്ടതുണ്ട്. തങ്ങളുടെ വിവാഹജീവിതത്തേയും കുടുംബജീവിതത്തേയും ബാധിക്കുന്ന പ്രധാനപ്പെട്ട അനുദിന പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടി ഇന്നത്തെ സ്ത്രീപുരുഷന്മാര്‍ ആത്മാര്‍ത്ഥവും അഗാധവുമായ അന്വേഷണം നടത്തുന്നു. ഇതിനിടയില്‍ വളരെ ആകര്‍ഷകങ്ങളായ ആശയങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും കൂടെക്കൂടെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍, അവ പല അളവുകളില്‍ മനുഷ്യവ്യക്തിയെ സംബന്ധിച്ച സത്യത്തിനും വ്യക്തിയുടെ മഹത്വത്തിനും മങ്ങലേല്‍പിക്കുന്നവയാണ്. ഈ വീക്ഷണങ്ങളെ സാമൂഹ്യ സമ്പര്‍ക്കോപാധികളുടെ ശക്തവും വ്യാപകവുമായ സംഘടന പലപ്പോഴും പിന്താങ്ങുന്നുണ്ട്. അവ തന്ത്രപൂര്‍വ്വം സ്വാതന്ത്ര്യത്തെയും വസ്തുനിഷ്ഠമായ അഭിപ്രായത്തെയും അപകടത്തിലാക്കുന്നു. മനുഷ്യവ്യക്തിക്ക് സംഭവിക്കുന്ന ഈ അപകടത്തെക്കുറിച്ച് പലരും ബോധവാന്മാരാണ്. അവര്‍ സത്യത്തിനു വേണ്ടി പരിശ്രമിക്കുന്നുണ്ട്. സഭയാകട്ടെ, സുവിശേഷാനുഗുണമായ വിവേച്ചനത്തോടെ സത്യത്തിനും, സ്വാതന്ത്ര്യത്തിനും, എല്ലാ സ്ത്രീപുരുഷന്മാരുടെയും മഹത്വത്തിനും വേണ്ടി സ്വന്തം സേവനം അര്‍പ്പിച്ചുകൊണ്ട് അവരോടൊപ്പം നിലകൊള്ളുന്നു. #{black->none->bold->സുവിശേഷാനുഗുണമായ വിവേചനം}# സഭ നടത്തുന്ന ഈ വിവേചനം (തിരിച്ചറിയല്‍) വിവാഹത്തിന്‍റെയും കുടുംബത്തിന്‍റെയും സമഗ്രമായ സത്യവും പൂര്‍ണ്ണമായ മഹത്വവും പരിരക്ഷിക്കുന്നതിനും സക്ഷത്കരിക്കുന്നതിനുമുള്ള ആഭിമുഖ്യം നല്‍കലായിത്തീരുന്നു. ഈ വിവേചനം അര്‍ഹിക്കപ്പെടുന്നത് വിശ്വാസാവബോധത്തിലൂടെയാണ്. വിശ്വാസമാകട്ടെ എല്ലാ വിശ്വാസികള്‍ക്കും പരിശുദ്ധാത്മാവ് നല്‍കുന്ന ദാനമാണ്. തന്മൂലം ഈ വിവേചനം സഭ മുഴുവന്‍റെയും പ്രവര്‍ത്തനമാണ്. വിഭിന്ന ദാനങ്ങളുടെയും പ്രത്യേക വരങ്ങളുടെയും വൈവിധ്യമനുസരിച്ചുള്ള പ്രവര്‍ത്തനമാണ്. പരസ്പരം യോജിച്ചും, എന്നാല്‍ ഓരോന്നിനും ഉചിതമായ ഉത്തരവാദിത്വത്തോടും കൂടിയാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. ദൈവവചനം ആഴത്തില്‍ മനസ്സിലാക്കുന്നതിനും അതിനെ പ്രാവര്‍ത്തികമാക്കുന്നതിനും വേണ്ടി അവര്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നു. സഭ ഈ വിവേചനം നിര്‍വഹിക്കുന്നത് മിശിഹായുടെ നാമത്തിലും അവിടുത്തെ അധികാരത്തോടെയും പഠിപ്പിക്കുന്ന അജപാലകരിലൂടെ മാത്രമല്ല‍, പിന്നെയോ അത്മായരിലൂടെയുമാണ്. മിശിഹാ അവരെ തന്‍റെ സാക്ഷികളാക്കുകയും അവര്‍ക്കു വിശ്വാസത്തിന്‍റെ അറിവും പ്രഭാഷണവരവും നല്‍കുകയും ചെയ്തു. (cf. Acts 2: 17-18; Rev. 19:10). അതിന്‍റെ ഫലമായി സുവിശേഷത്തിന്‍റെ ശക്തി അവരുടെ അനുദിനമുള്ള സാമൂഹികവും കുടുംബപരവുമായ ജീവിതത്തില്‍ തെളിഞ്ഞുവിളങ്ങേണ്ടിയിരിക്കുന്നു. കൂടാതെ, സ്രഷ്ടാവും രക്ഷകനുമായ ദൈവത്തിന്‍റെ പദ്ധതിക്കനുസരിച്ച് ഭൗതിക യഥാര്‍ത്ഥങ്ങളെ സംവിധാനം ചെയ്യാനും പ്രകാശമാനമാക്കുവാനുമായി അല്മായര്‍ വിളിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ പ്രത്യേക ദൈവവിളി മൂലം ലോക ചരിത്രത്തെ മിശിഹായുടെ വെളിച്ചത്തില്‍ വ്യാഖ്യാനിക്കാനുള്ള പ്രത്യേക ധര്‍മ്മം അവര്‍ക്കുണ്ട്. എന്നാല്‍ "സ്വഭാവാതീതമായ ഈ വിശ്വാസാവബോധം" വിശ്വാസികളുടെ അഭിപ്രായ ഐക്യത്തില്‍ മാത്രമായോ, അവശ്യമായോ നിക്ഷിപ്ത്തമായിരിക്കുന്നതല്ല. മിശിഹായെ അനുഗമിച്ചുകൊണ്ട് സഭയ്ക്ക് സത്യം അന്വേഷിക്കുന്നു. എപ്പോഴും ഭൂരിപക്ഷാഭിപ്രായം തന്നെയായിരിക്കണമെന്നില്ല. ശക്തിയെ അല്ല‍, മനസാക്ഷിയെയാണ് സഭ ശ്രവിക്കുന്നത്. ഈ വിധത്തില്‍ അവള്‍ ദരിദ്രരെയും മര്‍ദ്ദിതരേയും സംരക്ഷിക്കുന്നു. അജപാലനപ്രവര്‍ത്തനം വികസിപ്പിക്കപ്പെടെണ്ടതായ ചരിത്രസംഭവങ്ങളെ മനസ്സിലാക്കുന്നതിന് സഹായിക്കുമ്പോഴും, സത്യത്തെ കൂടുതല്‍ മെച്ചമായി ഗ്രഹിക്കാന്‍ വഴിതെളിക്കുമ്പോഴും സാമൂഹ്യശാസ്ത്രപരവും സ്ഥിതിഗണിതപരവുമായ ഗവേഷണത്തെ സഭ വിലമതിക്കുന്നു. എന്നാല്‍ അത്തരം ഗവേഷണത്തെ മാത്രമായി, അതില്‍ തന്നെ വിശ്വാസാവബോധത്തിന്‍റെ പ്രകാശനമായി പരിഗണിക്കാവുന്നതല്ല. സഭ മിശിഹായുടെ സത്യത്തില്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും, പ്രസ്തുത സത്യത്തിലേക്ക് അവളെ പൂര്‍വാധികം ആഴത്തില്‍ നയിക്കുകയും ചെയ്യുകയെന്നത് ശ്ലൈഹിക ശുശ്രൂഷയുടെ ചുമതലയാണ്. അതിനാല്‍ അജപാലകര്‍ എല്ലാ വിശ്വാസികളിലും വിശ്വാസാവബോധത്തെ വളര്‍ത്തണം. അതിന്‍റെ പ്രകാശനങ്ങള്‍ ‍കലര്‍പ്പില്ലാത്തതാണോ എന്ന് പരിശോധിച്ച് ആധികാരികമായി അവര്‍ വിധി കല്‍പിക്കണം. അതുപോലെതന്നെ പൂര്‍വാധികം പക്വതയാര്‍ന്ന സുവിശേഷാത്മക വിവേചനത്തില്‍ വിശ്വാസികളെ അഭ്യസിപ്പിക്കുകയും വേണം. സ്ത്രീപുരുഷന്മാര്‍ ‍തങ്ങളുടെ വിവാഹജീവിതവും കുടുംബജീവിതവും നയിക്കുന്നത് വിവിധ സാഹചര്യങ്ങളിലും സംസ്കാരങ്ങളിലുമാണ്. അവിടെയെല്ലാം യഥാര്‍ത്ഥത്തിലുള്ള സുവിശേഷാത്മക വിവേചനത്തിന്‍റെ വിശദീകരണത്തിന് നിസ്തുലവും, പകരം വയ്ക്കാനാവാത്തതുമായ സംഭാവനയര്‍പ്പിക്കാന്‍ ക്രിസ്തീയ ദമ്പതികള്‍ക്കും മാതാപിതാക്കള്‍ക്കും കഴിയും. അവര്‍ അത് ചെയ്യുകയും വേണം. വിവാഹമെന്ന കൂദാശയുടെ ദാനമായ പ്രത്യേക വരദാനത്താല്‍ ഈ കര്‍ത്തവ്യ നിര്‍വഹണത്തിന് അവര്‍ യോഗ്യരുമാണ്. (Source: Familiaris Consortio, Pope John Paul II)
Image: /content_image/LifeInChrist/LifeInChrist-2015-11-15-08:34:29.jpg
Keywords: family, malayalam, pravachaka sabdam
Content: 274
Category: 9
Sub Category:
Heading: സുവിശേഷ വേലയുടെ ജാലകങ്ങള്‍ തുറന്ന് സെക്കൻഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍
Content: "നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുക" എന്ന ക്രിസ്തു ദൗത്യം ഹൃദയത്തില്‍ ഏറ്റുവാങ്ങി, സുവിശേഷ വേലയുടെ ആത്മാവിനെ അനേക മേഖലകളിലേക്ക് ഒഴുക്കി വിടുവാന്‍ സെക്കൻഡ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ കാരണമാവുകയാണ്. ഏതു തുറകളിലുമുള്ള വചനപ്രഘോഷകരെ നല്‍കിക്കൊണ്ടും എല്ലാ ശുശ്രൂഷകളെയും പ്രോത്സാഹിപ്പിച്ചുകൊണ്ടും മുന്നേറുന്ന ഈ ആത്മീയ ശുശ്രൂഷയെ അത്ഭുതത്തോടെയാണ് ബര്‍മിംഗ്ഹാം രൂപതയുടെ അദ്ധ്യക്ഷന്‍ ബര്‍ണാഡ് ലോണ്ടിഗ്ലി പിതാവ് കാണുന്നത്. ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിശുദ്ധ കുര്‍ബാന തന്‍റെ ശുശ്രൂഷാ ജീവിതത്തില്‍ വിരളമാണെന്നും എല്ലാ മാസവും നടത്തപ്പെടുന്ന ഈ ശുശ്രൂഷ ദൈവജനത്തിന് വലിയ അനുഗ്രഹമാണെന്നും സെപ്റ്റംബര്‍ മാസത്തെ കണ്‍വെന്‍ഷനില്‍‍ ‍പങ്കെടുത്തുകൊണ്ട് പിതാവ് സൂചിപ്പിച്ചു. സ്കൂളുകളേയും കോളേജുകളേയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ച് ആരംഭിച്ചിരിക്കുന്ന "മരിയന്‍ സ്കൂള്‍ മിഷന്‍" ഈ കാലഘട്ടത്തിന്‍റെ അനുഗ്രഹമായി മാറുകയാണ്. ബഥേൽ കണ്‍വെൻഷൻ സെൻററില്‍‍ ‍വച്ച് നടക്കുന്ന ഒക്ടോബര്‍ മാസത്തെ സെക്കൻഡ് സാറ്റർഡേ കണ്‍വെൻഷനിലേക്ക് ആയിരങ്ങള്‍ എത്തിച്ചേരും. ഫാ. സോജി ഓലിക്കലും, ഫാ. ഷൈജു നടുവത്താനിയും ചേര്‍ന്ന് നയിക്കുന്ന ഈ കണ്‍വെന്‍ഷനില്‍ രൂപത വികാരി ജനറല്‍ ഫാ. തിമോത്തി ദിവ്യബലി അര്‍പ്പിച്ചു സന്ദേശം നല്‍കും. ഒക്ടോബർ പത്താം തീയതിയിലെ കണ്‍വെൻഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. യേശുവിൻറെ സ്നേഹസൗഖ്യത്തിലേക്ക് അനേകരെ കൂട്ടിക്കൊണ്ടുവരുവാനും, അനേകരുടെ ജീവിതങ്ങളില്‍ കർത്താവിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ ഉണ്ടാകുവാനും ഇനിയുള്ള ദിനങ്ങള്‍ പ്രാർത്ഥിച്ച് ഒരുങ്ങാം. കണ്‍വെൻഷൻ സെന്ററിന്റെ അഡ്രസ്‌ Bethel Convention Centre, Kelvin Way, West Bromwich, Birmingham, B70 7JW
Image: /content_image/News/News-2015-10-04-06:34:58.jpg
Keywords: second saturday convention, pravachaka sabdam
Content: 275
Category: 5
Sub Category:
Heading: October 11 : വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമൻ
Content: 1881 നവംബർ 25ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു ഏയ്‌ഞ്ചലോ ഗ്യുസെപ്പെ റോണ്‍കാല്ലി എന്ന വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്റെ ജനനം. 14 അംഗ കുടുംബത്തിലെ നാലാമനായാണ് വിശുദ്ധൻ ജനിച്ചത്. പാട്ട വ്യവസ്ഥയിൽ കൃഷിചെയ്തു ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബം. രണ്ടു സഹോദരൻമാർ ഒരുമിച്ചു താമസിച്ചിരുന്ന കൂട്ടുകുടുംബം ആയിരുന്നു ഇദ്ദേഹത്തിന്റേത്. മൂത്ത അമ്മാവനായ സവേരിയോ ആയിരന്നു കുടുംബകാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. വിവാഹം കഴിക്കാതിരുന്ന ഈ അമ്മാവനായിരുന്നു കുടുംബ തൊഴിലും മറ്റും നോക്കി നടത്തിയിരുന്നത്. സവേരിയോ തന്നെയായിരുന്നു ഏയ്‌ഞ്ചലോയുടെ തലതോട്ടപ്പനും മതപരമായ കാര്യങ്ങളിലെ ഗുരുവും. അതി ശക്തമായ ക്രിസ്തീയ കുടുംബാന്തരീക്ഷവും ഫാ. ഫ്രാൻസെസ്കോ റെബൂസ്സിനിയുടെ കീഴിലെ ഭക്തിനിർഭരമായ ഇടവക ജീവിതവും വഴി ഏയ്‌ഞ്ചലോക്ക് അതി ശക്തമായ ക്രിസ്തീയ വിശ്വാസ പരിശീലനം ലഭിച്ചിരുന്നു. 1892-ൽ ഏയ്‌ഞ്ചലോ ബെർഗാമൊ സെമിനാരിയിൽ ചേർന്നു. ഇവിടെ വച്ചാണ് ആത്മീയ കുറിപ്പുകൾ എഴുതുന്ന പതിവ് വിശുദ്ധൻ ആരംഭിച്ചത്. ഇത് അദ്ദേഹത്തിന്റെ മരണം വരെ തുടർന്നു. ഈ കുറിപ്പുകളെല്ലാം കൂട്ടിചേർത്താണ് 'ഒരു ആത്മാവിന്റെ കുറിപ്പുകൾ' എന്ന ലേഖന രൂപത്തിലാക്കിയത്. ഇവിടെ വച്ച് തന്നെയാണ് ആത്മീയ ജീവിതവും പരിപോഷിപ്പിക്കപ്പെട്ടത്. ബെർഗാമൊ സെമിനാരിയിലെ ആത്മീയ ഡയറക്ടറായ ഫാ. ലൂയിജി ഇസ്സാച്ചിയുടെ നിർദ്ദേശ പ്രകാരം 1896-ൽ വിശുദ്ധൻ സെക്കുലർ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നു. 1897 മെയ് 23ന് ഇദ്ദേഹം ഇവിടത്തെ ജീവിത നിയമ സംഹിതകൾ തയ്യാറാക്കി. 1901 മുതൽ 1905 വരെ റോമൻ പൊന്തിഫിക്കൽ സെമിനാരിയിലെ ഒരു വിദ്യാർത്ഥിയായിരുന്നു വിശുദ്ധൻ. 1904 ആഗസ്റ്റ് 10ന് റോമിലെ പിസ്സാ ദെൽ പോപോളോയിലെ മോണ്ടെ സാന്റോ സാന്താ മരിയ പള്ളിയിലെ പുരോഹിതനായി അഭിഷിക്തനായി. 1905-ൽ ബെർഗാമൊയിലെ പുതിയ മെത്രാനായി നിയമിതനായ ഗിയാകൊമോ മരിയ റാഡിനി ടെടെസ്ചിയുടെ സെക്രട്ടറിയായി നിയമിതനായി. 1915-ൽ ഇറ്റലി യുദ്ധത്തിൽ ഏർപ്പെട്ടപ്പോൾ സൈന്യത്തിലെ മെഡിക്കൽ കോർപ്പിൽ സർജന്റ് ആയി നിയമിതനാവുകയും മുറിവേറ്റ സൈനികർക്കുള്ള സൈനിക പാതിരിയായി സേവനത്തിൽ ഏർപ്പെട്ടു. യുദ്ധം അവസാനിച്ചപ്പോൾ യുവാക്കളുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു വിദ്യാർത്ഥി ഭവനം (Student House) ഇദ്ദേഹം തുടങ്ങിവച്ചു. 1919-ൽ സെമിനാരിയിലെ ആത്മീയ ഡയറക്ടർ ആയി നിയമിതനയെങ്കിലും 1921-ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പാ ഇദ്ദേഹത്തെ റോമിലേക്ക് വിളിക്കുകയും വിശ്വാസ പ്രചാരണ സമിതിയുടെ അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. 1925-ൽ പിയൂസ്‌ പതിനൊന്നാമൻ പാപ്പാ ഇദ്ദേഹത്തെ ബൾഗേറിയയിലെ 'അപ്പൊസ്തൊലിക് വിസിറ്റെറ്റർ' ആയി നിർദ്ദേശിക്കുകയും അരിയോപോളിസ് രൂപതയുടെ 'എപ്പിസ്കോപ്പേറ്റ്' ആയി ഉയർത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ അപ്പസ്തോലിക സന്ദേശമായി അദ്ദേഹം തിരഞ്ഞെടുത്ത 'അനുസരണയും സമാധാനവും' (Oboedientia et Pax) പിന്നീടുള്ള ജീവിതം മുഴുവനും വിശുദ്ധനെ നയിക്കുന്ന സന്ദേശമാറി. 1925 മാർച്ച് 19ന് ബൾഗേറിയയിലേക്ക് തിരിച്ച് വരികയും അവിടത്തെ മെത്രാനായി അഭിഷിക്തനാവുകയും ചെയ്തു. അവിടെ വച്ച് അദ്ദേഹത്തിന് അപ്പോസ്തോലിക പ്രിതിനിധി എന്ന സ്ഥാനം നൽകുകയും 1935 വരെ ബൾഗേറിയയിൽ തന്നെ തുടർന്നു. ഇക്കാലയളവിൽ അദ്ദേഹം അവിടത്തെ ക്രിസ്ത്യൻ സമൂഹങ്ങൾ സന്ദർശിക്കുകയും മാത്രമല്ല മറ്റ് ക്രിസ്ത്യൻസമൂഹവുമായി നല്ല ബന്ധം വച്ചുപുലർത്തുകയും ചെയ്തു. 1935-ൽ തുർക്കിയിലെയും ഗ്രീസിലെയും അപ്പോസ്തോലിക പ്രതിനിധിയായി നിർദ്ദേശിക്കപ്പെട്ടു. കത്തോലിക്കർക്കിടയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയേറെ തീവ്രമായതായിരുന്നു. കൂടാതെ ഓർത്തഡോക്സ് സഭയും ഇസ്ലാമിക ലോകവുമായുള്ള ഇദ്ദേഹത്തിന്റെ ബഹുമാനത്തോടെയുള്ള ഇടപഴകലും സംഭാഷണ രീതിയും വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. 1944 ഡിസംബറിൽ പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ ഇദ്ദേഹത്തെ ഫ്രാൻസിലെ തന്റെ സ്ഥാനപതിയായി നിയമിച്ചു. പിയൂസ് പന്ത്രണ്ടാമന്റെ നിര്യാണത്തിനു ശേഷം ഇദ്ദേഹത്തെ അടുത്ത മാർപാപ്പയായി 1958 ഒക്ടോബർ 28ന് ജോണ്‍ ഇരുപത്തിമൂന്നാമൻ എന്ന നാമധേയത്തോടുകൂടി തിരഞ്ഞെടുത്തു. അഞ്ചു വർഷം നീണ്ടു നിന്ന ഇദ്ദേഹത്തിന്റെ പാപ്പാ ജീവിതം വഴി ലോകം മുഴുവനും സൗമ്യനും മാന്യനുമായ, പരിശ്രമശാലിയും ധീരനുമായ എളിമയുള്ളവനും ഊർജ്ജസ്വലനുമായ ഒരു നല്ല ഇടയന്റെ ചിത്രമാണ് സമ്മാനിച്ചത്. തടവ് കാരെയും രോഗികളെയും സന്ദർശിക്കുകയും ചെയ്യുക വഴി കാരുണ്യത്തിന്റെ ക്രിസ്തീയ മാതൃക അദ്ദേഹത്തിൽ നമുക്ക് ദർശിക്കാവുന്നതാണ്. എല്ലാ രാഷ്ട്രങ്ങളും വിശ്വാസങ്ങളും ഈ വിശുദ്ധന്റെ പിതൃതുല്ല്യമായ സ്നേഹത്തിനു മുൻപിൽ തല കുനിക്കുന്നു. 'അമ്മയും അധ്യാപികയും' എന്ന തലക്കെട്ടിൽ ക്രിസ്തു മതവും സമൂഹ പുരോഗതിയും എന്ന വിഷയത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ഇടയലേഖനം ലോകമെങ്ങും വളരെയേറെ അഭിനന്ദിക്കപ്പെട്ടിട്ടുള്ളതാണ്. ഇദ്ദേഹം റോമൻ സിനഡ് വിളിച്ചുകൂട്ടുകയും, തിരുസഭാ ചട്ടങ്ങൾ നവീകരിക്കുന്നതിനായി ഒരു സമിതിയെ നിയമിക്കുകയും, രണ്ടാം വത്തിക്കാൻ കൗണ്‍സിൽ വിളിച്ചുകൂട്ടുകയും ചെയ്തു. വിശ്വാസികൾ ഇദ്ദേഹത്തിൽ ദൈവത്തിന്റെ നന്മ ദർശിക്കുകവഴി 'നല്ല പാപ്പാ' എന്നാണ് വിളിച്ചിരുന്നത്. അത്യഗാധമായ ഒരു പ്രാർത്ഥനാരൂപിയാൽ ഈ വിശുദ്ധൻ നിറഞ്ഞിരുന്നു. സഭയുടെ സമഗ്രമായ നവീകരണത്തിനുള്ള നടപടികൾ ആരംഭിക്കുകയും ദൈവവിശ്വാസികൾക്കിടയിൽ സമാധാനം സ്ഥാപിക്കാനും ഇദ്ദേഹം മുൻകൈയെടുത്തു. ക്രിസ്തുവിൽ അഗാധമായ വിശ്വാസവും ക്രിസ്തുവിനെ പുൽകുവാനുള്ള ഉത്കടമായ ആഗ്രഹവും ഉള്ള പാപ്പാ ജോണ്‍ ഇരുപത്തിമൂന്നാമൻ 1963 ജൂണ്‍ 3ന് ക്രിസ്തുവിൽ അന്ത്യനിദ്ര പ്രാപിച്ചു.
Image: /content_image/DailySaints/DailySaints-2015-10-04-07:38:56.jpg
Keywords: St John 23, malayalam, pravachaka sabdam
Content: 276
Category: 5
Sub Category:
Heading: October 10 : വിശുദ്ധ ഫ്രാൻസിസ് ബോർഗിയ
Content: കാറ്റലോണിയിലെ പ്രഭുവും ജെസ്യൂട്ട്സിന്റെ മൂന്നാമത്തെ ജനറലുമായ ഫ്രാൻസിസ് ബോർഗിയ 1510-ൽ ആണ് ജനിച്ചത്. പിതാവിന്റെ തായ് വഴി നോക്കിയാൽ പോപ്‌ അലക്സാണ്ടർ ആറാമന്റെ പേരക്കുട്ടിയും മാതാവിന്റെ തായ് വഴി നോക്കിയാൽ 'ഫെർഡിനാൻഡ് ദി കത്തോലിക്ക്' ന്റെ മകന്റെ പേരക്കുട്ടിയുമായി വരും. തന്റെ പൂർവികർ ചെയ്ത പാപങ്ങൾക്കുള്ള ഒരു പ്രായശ്ചിത്തമായിരുന്നു ഇദ്ദേഹത്തിന്റെ വിശുദ്ധി നിറഞ്ഞ ജീവിതം. ചാൾസ്‌ അഞ്ചാമൻ ചക്രവർത്തിയുടെ കൊട്ടാരത്തിലെ ഒരുയർന്ന പ്രഭുവും നാടുവാഴിയും എന്ന നിലയിൽ അദ്ദേഹം സമൂഹത്തിൽ വളരെയേറെ ബഹുമാനിതനായിരുന്നു. 1539 മെയ്‌ 1ന് മനോഹരിയായ ചക്രവർത്തിനി ഇസബെല്ലയുടെ പെട്ടെന്നുള്ള മരണവും, അവരുടെ ശരീരം ഗ്രാനഡായിലേക്ക് കൊണ്ടു പോകുന്ന വഴി വികൃതമായ അവരുടെ മുഖവും ദർശിച്ച മാത്രയിൽ തന്നെ ഇഹലോക സുഖങ്ങൾ വെടിയുന്നതിനും രാജാധിരാജനായ ദൈവത്തെ സേവിക്കുവാനും അദ്ദേഹം തീരുമാനമെടുത്തു. 1546-ൽ തന്റെ ഭാര്യയുടെ മരണത്തോടെ, അദ്ദേഹം ജീസസ് സൊസൈറ്റിയിൽ ചേരുകയും ഭൗതീക സുഖങ്ങളെല്ലാം പദവികളും എല്ലാം ഉപേക്ഷിച്ച് ഏകാന്തമായ ആത്മീയ ജീവിതം നയിക്കുവാൻ തീരുമാനമെടുത്തു. വിശുദ്ധന്റെ എളിമ നിറഞ്ഞ ജീവിതമാതൃകയിൽ ചക്രവർത്തിയായ ചാൾസ് അഞ്ചാമൻ വരെ ആകൃഷനായിരുന്നു. സിംഹാസനം ത്യജിക്കുവനുള്ള ചക്രവർത്തിയുടെ തീരുമാനത്തിന് പിന്നിൽ വിശുദ്ധന്റെ ജീവിത മാതൃകയുടെ സ്വാധീനം വ്യക്തമാണ്. കഠിനമായ അച്ചടക്കവും ആത്മപീഡകളും നിറഞ്ഞ ജീവിത നയിച്ച വിശുദ്ധ ഫ്രാൻസിസ് ബോർഗിയ തന്നെ തന്നെ "ദരിദ്രനായ പാപി" എന്നാണ് വിളിച്ചിരുന്നത്. 1565-ൽ അദ്ദേഹം തന്റെ സന്യാസ സഭയുടെ ജനറലായി തീർന്നു. റോമിൽ വെച്ചാണ് വിശുദ്ധൻ മരണമടഞ്ഞത്.
Image: /content_image/DailySaints/DailySaints-2015-10-04-07:47:31.jpg
Keywords: St Francis Borgia, malayalam, pravachaka sabdam