Contents

Displaying 151-160 of 24913 results.
Content: 232
Category: 1
Sub Category:
Heading: അപൂർവ്വങ്ങളിൽ അപൂർവ്വം ഈ കാഴ്ച : സ്വന്തം അമ്മയുടെയും തന്റെ എട്ടു മക്കളുടെയും സാന്നിധ്യത്തിൽ ബെനഡിക്ട് ദസ്വയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
Content: 1990-ൽ സൗത്ത് ആഫ്രിക്കയിൽ ക്രൈസ്തവ മൂല്യങ്ങളിലൂന്നി നിന്ന് ദുർമന്ത്രവാദത്തിനെതിരായി ശക്തമായ നിലപാടെടുക്കുകയും വിഗ്രഹാരാധകരുടെ കോപത്തിനിരയായി ജീവിതം ബലിയർപ്പിക്കുകയും ചെയ്ത ബെനഡിക്ട് ദസ്വയെ കഴിഞ്ഞ ഞായറാഴ്ച വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി. സ്വന്തം രക്തം ചിന്തിയും സുവിശേഷസത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച, ഒരു വിദ്യാഭ്യാസ വിചീക്ഷണനും വേദപാഠകനുമായിരുന്നു ബെനഡിക്ട് ദസ്വ എന്ന് നാമകരണ കൽപ്പനയിൽ ഫ്രാൻസിസ് മാർപാപ്പാ പറഞ്ഞു. സെപ്തംബർ 13 ഞായറാഴചയിലെ ദിവ്യബലിയോടനുബന്ധിച്ച് പിതാവിന്റെ പ്രഖ്യാപനത്തെ ബെനഡിക്ട് ദസ്വയുടെ ഗ്രാമത്തിലെ കുരിശുപള്ളിയിൽ ഒരുമിച്ചുകൂടിയ മുപ്പതിനായിരത്തോളം വരുന്ന ജനകൂട്ടം പാരമ്പര്യ വാദ്യമേളങ്ങളോടെയാണ് സ്വീകരിച്ചത്. ഷിറ്റാനിനി എന്ന ചെറു ഗ്രാമത്തിലെ ചടങ്ങുകളിൽ സാക്ഷ്യം വഹിക്കാനായി ബെനഡിക്ട് ദസ്വയുടെ എട്ടു മക്കളും 91 - വയസുള്ള അദ്ദേഹത്തിന്റെ മാതാവും സന്നിഹിതരായിരുന്നു. .അനവധി ബിഷപ്പുമാർക്കും പുരോഹിതന്മാർക്കുമൊപ്പം, 'Congregation for the Causes of Saints '-ന്റെ പ്രീഫെക്ട് ആയ കർഡിനാൾ ആഞ്ചലോ അമാറ്റോയും ഗ്രാമത്തിലെ സമൂഹ ദിവ്യബലിയിൽ പങ്കെടുത്തു. സൗത്ത് ആഫ്രിക്കയിൽ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുന്ന ആദ്യത്തെ രക്തസാക്ഷിയാണ് ബെനഡിക്ട് ദസ്വ. ദശലക്ഷക്കണക്കിന് കത്തോലിക്കർ ചടങ്ങുകൾ ടെലിവിഷനി ലൂടെ കാണുകയുണ്ടായി. "ബെനഡിക്ട് ദസ്വയുടെ വിശ്വാസത്തിലടിയുറച്ച ധൈര്യമാണ് ദുരാചാരങ്ങൾക്കെതിരെ യേശുവിന്റെ നാമം ഉയർത്തി പിടിക്കാൻ അദ്ദേഹത്തെ സഹായിച്ചത്. ദസ്വയുടെ ജിവിതം നമുക്കെല്ലാം മാർഗ്ഗ നിർദ്ദേശം നൽകുന്നു." സ്സനീൻ രൂപതാ ബിഷപ്പ് ജ്വാ റാഡ്റിഗസ് പറഞ്ഞു. സൗത്ത് ആഫ്രിക്കയുടെ വടക്കേയറ്റത്തുള്ള 'ലിമ്പോപ്പോ' എന്ന ഗ്രാമത്തിൽ 1946-ൽ ബെനഡിക്ട് ദസ്വ ജനിച്ചു. യഹൂദമത വിശ്വാസിയായിരുന്ന ദസ്വ പതിനേഴാമത്തെ വയസ്സിൽ ക്രിസ്തുമതം സ്വീകരിച്ചു; ദസ്വ വിവാഹിതനും എട്ടു മക്കളുടെ പിതാവുമായിരുന്നു. തന്റെ ഗ്രാമത്തിൽ ഒരു ഇടവക സ്ഥാപിക്കാൻ അദ്ദേഹം പ്രയത്നിച്ചു. ഒരു പ്രൈമറി സ്കൂളിന്റെ പ്രിൻസിപ്പാളും അദ്ധ്യാപകനുമായി അദ്ദേഹം സേവനമനുഷ്ടിച്ചു. ആ അപരിഷ്കൃത ഗ്രാമത്തിൽ ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. ദുരാചാരങ്ങളിൽ പങ്കുചേരാൻ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. യേശുവിനു വേണ്ടിയുള്ള ഈ ചെറുത്തു നിൽപാണ് അവസാനം 1990-ൽ അദ്ദേഹത്തെ രക്തസാക്ഷ്യത്തിലേക്ക് നയിക്കുന്നത്. ഗ്രാമവാസികളിൽപ്പെട്ട, ദുരാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അടിപ്പെട്ടിരുന്ന കുറച്ചു പേർ, അവരുടെ ദുർമന്ത്രവാദ ക്രിയകളിൽ പങ്കുചേരാൻ അദ്ദേഹത്ത നിർബന്ധിച്ചു കൊണ്ടിരുന്നു. സ്കൂളിലും ഗ്രാമത്തിലും യേശുവിന് സാക്ഷ്യം വഹിച്ചു ജീവിക്കുന്ന ദസ്വ അവരുടെ ഭീഷിണികൾക്ക് വഴങ്ങിയില്ല. അവർ അദ്ദേഹത്തെ ആക്രമിച്ചു വധിച്ചു. അപ്പോൾ അദ്ദേഹത്തിന് 43 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ അമ്മയും എട്ടു മക്കളും (ഫയൽ ചിത്രം 2010) അദ്ദേഹത്തെ വധിക്കാനായി ആയുധങ്ങളുമായി ശതുക്കൾ അടുത്തെത്തിയപ്പോൾ അദ്ദേഹം മുട്ടിൽ വീണ് ഇങ്ങനെ പറഞ്ഞുവെന്ന് രൂപതാ അന്വേഷണ കമ്മീഷൻ രേഖപ്പെടുത്തുന്നു.. - "ദൈവമേ, അവിടുത്തെ കൈകളിലേക്ക് എന്റെ ആത്മാവിനെ സ്വീകരിച്ചാലും !" ഗ്രാമത്തിലുള്ള ഒരു ചെറിയ സെമിത്തേരിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. അവിടം ഒരു തീർത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ഒരു മകൻ, മുഷീറോ മൈക്കൽ ഫ്രഞ്ച് മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞു, "ഞങ്ങളുടെ സന്തോഷം വർണ്ണിക്കാനാവില്ല." തന്റെ പിതാവിന്റെ ജീവനെടുത്തവരോട് തങ്ങളെല്ലാം ക്ഷമിച്ചു കഴിഞ്ഞു എന്ന് മുഷിറോ മൈക്കൽ കൂട്ടി ചേർത്തു. ദുരാചാരങ്ങൾക്കും ദുർമന്ത്രവാദത്തിനും എതിരായ ക്രൈസ്തവ മുന്നേറ്റത്തിന്റെ നായകനാണ് ദസ്വ എന്ന് ബിഷപ്പ് റോഡ്രിഗസ് പ്രസ്താവിച്ചു. കർഡിനാൾ അമാറ്റോ പറയുന്നു: "പരിശുദ്ധാത്മാവിനാൽ രൂപാന്തരം സംഭവിച്ച് ദസ്വ തിരുസഭയുടെ ഒരു മുന്നണി പോരാളിയായി മാറി. ദൈവസ്നേഹത്തിൽ അദ്ദേഹം നമ്മുടെ മാതൃകയാണ്. ആദ്യകാലത്ത് റോമാ സാമ്രാജ്യത്തിൽ രക്തസാക്ഷികളായ ക്രൈസ്തവരെ പോലെ ധീരതയോടെയും വിശ്വാസത്തോടെയുമാണ് അദ്ദേഹം മരണം വരിച്ചത് !" സൗത്ത് ആഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമോയുടെ പ്രതിനിധി, കൂടാതെ സൗത്ത് ആഫ്രിക്കൻ വൈസ് പ്രസിഡന്റ് സിറിൽ റമ്പോശ എന്നിവരും ചടങ്ങിൽ സംബന്ധിച്ച് പ്രസംഗിക്കുകയുണ്ടായി. വാഴ്ത്തപ്പെട്ട ബെനഡിക്ട് ദസ്വയുടെ ഫീസ്റ്റ് ഫെബ്രറുവരി 1 -ാം തീയതിയായി പ്രഖ്യാപനം നടത്തി കൊണ്ട് പിതാവ് ഇങ്ങനെ പറഞ്ഞു. "യേശുവിന്റെ നാമം ഉയർത്തിപ്പിടിച്ചു കൊണ്ട് ജീവത്യാഗം ചെയ്ത വിവിധ ദേശങ്ങളിലെ രക്തസാക്ഷികൾക്കൊപ്പം ദസ്വ ചേരുകയാണ്. അവരുടെയെല്ലാം സാക്ഷ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് അവരുടെ മദ്ധ്യസ്ഥതയ്ക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം."
Image: /content_image/News/News-2015-09-16-02:05:19.jpg
Keywords: benedict daswa, pravachaka sabdam
Content: 233
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ ക്യൂബൻ സന്ദർശനത്തോടനുബന്ധിച്ച് 3522 തടവുകാർക്ക് മോചനം
Content: ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് 3522 തടവുകാരെ വിട്ടയക്കുവാൻ ക്യൂബൻ സർക്കാർ തീരുമാനിച്ചു. ഗവൺമെന്റിന്റെ ഈ തീരുമാനത്തിൽ തങ്ങൾ അത്യന്തം സംതൃപ്തരാണെന്ന് 'ക്യൂബൻ ബിഷപ്പ്സ് കോൺഫ്രൻസ്' അറിയിച്ചു. കരുണയുടെ വർഷത്തിൽ പിതാവിന് കൊടുക്കുന്ന വലിയ ഒരു ബഹുമതിയാണ് സർക്കാർ തീരുമാനംഎന്ന് 'കോൺഫ്രൻസ്' എടുത്തു പറഞ്ഞു. സെപ്തംബർ 11-ന് ഇറങ്ങിയ സർക്കാർ നിയന്ത്രണത്തിലുള്ള 'ഗ്രാൻന്മ' എന്ന ദിനപ്പത്രം പറയുന്നു: ''നേരത്തെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ബനഡിക്ട് പതിനാറാമൻ മാർപാപ്പയും ക്യൂബ സന്ദർശിച്ചപ്പോൾ അവരോടുള്ള ആദരസൂചകമായി നമ്മുടെ സർക്കാർ കുറ്റവാളികളെ മോചിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശന സമയത്തും 3522 കുറ്റവാളികളെ വിട്ടയക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ സ്വഭാവം, കുറ്റവാളികളുടെ ജയിലിനുള്ളിലെ പെരുമാറ്റം, ആരോഗ്യപരമായ കാരണങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്തായിരിക്കും വിടുതൽ നൽകുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്." തടുവിലുള്ളവരോ അവരുടെ ബന്ധുക്കളോ ക്യൂബയിലെ വിവിധ അതിരൂപതകളിൽ സമർപ്പിച്ചിട്ടുള്ള ദയാഹർജികൾ സർക്കാരിലേക്ക് അയച്ചു കൊടുത്തിട്ടുണ്ടെന്ന് വിവിധ രൂപതകളിലെ മെത്രാന്മാർ അറിയിച്ചു. തടവുകാരെ വിടുതൽ ചെയ്യാനുള്ള സർക്കാർ തീരുമാനം തടവുകാർക്കും അവരുടെ ബന്ധുക്കൾക്കും സമൂഹത്തിന് പൊതുവേയും ഒരു ആത്മീയ നവോന്മേഷം പകരുന്നതായി ബിഷപ്പുമാർ പ്രസ്താവനയിൽ രേഖപ്പെടുത്തി. കരുണയുടെ ദൂതുമായെത്തുന്ന ഫ്രാൻസിസ് മാർപാപ്പയ്ക്കുള്ള ഉചിതമായ ഒരു ഉപഹാരമാണ് ക്യൂബൻ സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ ദയാവായ്പ്പ് എന്ന് പറഞ്ഞു കൊണ്ട് ബിഷപ്പുമാർ പ്രസ്താവന ഉപസംഹരിച്ചു. അറുപതു വയസ്സു കഴിഞ്ഞവർ, ഇരുപതു വയസ്സു തികയാത്തവർ, രോഗികൾ, സ്ത്രീകൾ, അടുത്ത വർഷം മോചനം നേടുന്നവർ എന്നീ വിഭാഗക്കാർ മാപ്പ് ലഭിക്കുന്നവരിൽ ഉൾപ്പെടുന്നതായി ഗവൺമെന്റ് വ്യക്തമാക്കി. വിദേശ തടവുകാർക്ക്, അവരവരുടെ രാജ്യങ്ങൾ അവരെ പുനരധിവസിപ്പിക്കാൻ തയ്യാറാവുകയാണെങ്കിൽ, കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് വിടുതൽ നൽകും. കൊലപാതകം, ബലാൽസംഗം, ബാലപീഠനം, മയക്കുമരുന്നു കടത്ത്, ആക്രമണത്തോടെയുള്ള കൊള്ള, രാജ്യസുരക്ഷാ കുറ്റങ്ങൾ, എന്നീ കൃത്യങ്ങളിൽ പെട്ടവരെ പൊതുമാപ്പ് ലഭിക്കുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. 1959- ലെ കമ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം നടക്കുന്ന 'പൊതുമാപ്പ് നൽകൽ' ചടങ്ങുകളിൽ ഏറ്റവും വലുതാണ് ഇപ്പോഴത്തേത് എന്ന് കരുതപ്പെടുന്നു. സെപ്തംബർ 19- മുതൽ 22 വരെയാണ് മാർപാപ്പയുടെ ക്യൂബൻ സന്ദർശന പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഹവാന, ഹോൽഗിൻ, സാന്റിയാഗോ ഡി ക്യൂബ എന്നീ നഗരങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. ഭരണതലത്തിലുള്ളവർ, പാർട്ടി നേതാക്കൾ, യുവാക്കൾ കത്തോലിക്കാ സഭ പ്രതിനിധികൾ എന്നിവരെല്ലാമായി അദ്ദേഹം സംഭാഷണം നടത്തും.ക്യൂബയിലെ എൽ കോബ്ര എന്ന സ്ഥലത്തുള്ള പ്രസിദ്ധമായ 'Shrine of Lady of Charity' അദ്ദേഹത്തിന്റെ സന്ദർശന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യൂബയിലെ മുൻ പ്രസിഡന്റ് ഫിഡിൽ കാസ്ട്രോയുമായുള്ള കൂടിക്കാഴ്ചയം ഉദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ക്യൂബയും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ ഉയർന്നു വരുന്ന നയതന്ത്ര ബന്ധത്തിന്റെ നാഴികക്കല്ല് എന്ന നിലയിൽ ഫിഡിൽ കാസ്ട്രോയുമായുള്ള മാർപാപ്പയുടെ കൂടിക്കാഴ്ചയെ ലോകം വളരെ താൽപര്യത്തോടെയാണ് വീക്ഷിക്കുന്നത്.
Image: /content_image/News/News-2015-09-17-01:42:31.jpg
Keywords: pope visit to cuba, pravachaka sabdam
Content: 234
Category: 1
Sub Category:
Heading: അൽമായ സമൂഹത്തിന് വേണ്ടി  'C9 ഗ്രൂപ്പ്' നിർദ്ദേശങ്ങൾ സമർപ്പിച്ചു.
Content: 'അൽമായർ, കുടുംബം, ജീവിതം' എന്നിവയടങ്ങുന്ന ഒരു പുതിയ വത്തിക്കാൻ സമൂഹത്തിനു വേണ്ടിയുള്ള നിർദ്ദേശങ്ങൾ   'C9  ഗ്രൂപ്പ്' എന്നറിയപ്പെടുന്ന 'Council  of  Cardinals'  മാർപാപ്പയ്ക്ക് മുമ്പാകെ സമർപ്പിച്ചു. വത്തിക്കാൻ പുനസംഘടനാ നിർദ്ദേശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച  9 കർദിനാൾമാരടങ്ങുന്ന 'Council  of  Cardinals'  ആണ്  ചർച്ച ചെയ്യപ്പെട്ട രണ്ട് Congregation - നുകളിൽ ഒരെണ്ണം പൂർത്തിയാക്കി മാർപാപ്പയ്ക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.  ഇപ്പോഴുള്ള  'സഹാനുഭൂതി, നീതി, സമാധാനം' എന്നിവ ഒരുമിപ്പിച്ച്  ഒറ്റ കാര്യാലയത്തിനു കീഴിലാക്കുവാനുള്ള  നിർദ്ദേശങ്ങളും പരിഗണനയിലുണ്ടെങ്കിലും അതിനുള്ള റിപ്പോർട്ട് പൂർത്തീകരിച്ചിട്ടില്ല.  'റോമൻ ക്യൂരിയ'യിൽ വരുന്ന മാറ്റങ്ങൾ ക്രോഡീകരിച്ചു കൊണ്ട് 'പൗരോഹിത്യ നിയമങ്ങൾക്കൊരു മുഖവുര' തയ്യാറാക്കുന്ന ദൗത്യവും കൗൺസിൽ ഇനിയും പൂർത്തീകരിക്കേണ്ടതുണ്ട്. റിപ്പോർട്ടിലെ ആശയങ്ങൾ ഉൾക്കൊണ്ട്, റോമൻ ക്യൂരിയായിലെ  'പുതിയ കാര്യാലയങ്ങൾ', റിപ്പോർട്ട് സമർപ്പിക്കുന്നതിനു മുൻപ്പ്തന്നെ ഉത്ഘാടനം ചെയ്യാൻ പിതാവിന് അധികാരമുണ്ട്. ബിഷപ്പുമാരെ നിയമിക്കുന്നതിന്റെ വിവിധ വശങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പിതാവ് Council  of  Cardinals - നോട് ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാൻ കാര്യാലയങ്ങളുടെ പുനസംഘടനയിൽ ഈ വിഷയം ഉൾപ്പെടുന്നില്ലെങ്കിലും ഓരോ വർഷവും 150-ഓളം ബിഷപ്പുമാർ നിയമിക്കപ്പടുന്നതുകൊണ്ട് ആ നിയമനങ്ങളുടെ സുതാര്യത ഉറപ്പാക്കണമെന്ന് പിതാവ് ആഗ്രഹിക്കുന്നു. റോമൻ ക്യൂരിയായിലെ ഏറ്റവും പ്രധാനപ്പെട്ട  കാര്യാലയങ്ങളാണ് 'വത്തിക്കാൻ കോൺഗ്രിഗേഷനുകൾ'. അൽമായ൪ക്ക് വേണ്ടി ഒരു പുതിയ  കോൺഗ്രിഗേഷൻ തുടങ്ങുന്നത് അൽമായർക്ക് തിരുസഭയിലുള്ള സ്ഥാനം ഓർമ്മിപ്പിക്കാൻ വേണ്ടി കൂടിയാണ്. ഇപ്പോൾ തിരുസഭയ്ക്ക് 9 കോൺഗ്രഗേഷനുകളാണ് ഉള്ളത്.അവ- 1.  Congregation  for  Bishops  2.  Congregation  for  Catholic  Education 3.  Congregation  for  the  Causes  of  Saints  4.  Congregation  for  Clergy 5.  Congregation  for  Divine  Worship  6.  Congregation  for  the  Doctrine  of  the  Faith  7.  Congregation  for  Evangelization 8.  Congregation  for  Consecrated  Life  9.  Congregation  for  the  Eastern  Churches എന്നിവയാണ്. നിലവിലുള്ള 'Pontifical  Council  for  the  Laity '- യും 'Pontifical  Council  for  the Family '- യും ഒരുമിച്ചു ചേർത്താണ്  'Congregation  for  Laity,  Family  and  Life'  എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള റോമൻ ക്യൂരിയായുടെ പുതിയ കാര്യാലയം സംഘടിപ്പിച്ചിരിക്കുന്നത്. ഈ കാര്യാലയത്തിന്റെ ഒരു ഭാഗമായി  ഇപ്പോഴുള്ള  'Pontifical  Academy  for  Life'  തുടരും. 'Pontifical  Council  for  the  Laity '- യുടെയും 'Pontifical  Council  for  the Family '- യുടെയും കാര്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത് റോമിലെ ട്രസ്റ്റാവേരയിൽ 'St. കാലിക്സ്റ്റസ്' പാലസിലാണ്. അതു കൊണ്ട് പുതുതായി രൂപം കൊള്ളുന്ന  'Congregation  for  Laity,  Family  and  Life' -ന്റെയും കേന്ദ്ര കാര്യാലയം ഈ പാലസിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Image: /content_image/News/News-2015-09-18-12:08:00.jpg
Keywords: Catholic, laity people, franscis pope, അൽമായ൪,പോപ്പ്, C9ഗ്രൂപ്പ് നി൪ദ്ദേശങ്ങൾ,വത്തിക്കാൻ
Content: 235
Category: 19
Sub Category:
Heading: കുവൈറ്റ് രാജകുമാരൻ ക്രിസ്തുമതത്തിലേക്ക്
Content: കുവൈറ്റ് രാജവംശത്തിലെ  രാജകുമാരൻ, അബ്ദുല്ല അൽ സാബ്, ക്രിസ്തുമതം സ്വീകരിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ അദ്ദേഹം രാജകുടുംബത്തിലെ അംഗമല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട്  മുസ്ലീം സംഘടനകൾ രംഗത്ത് വന്നു.അദ്ദേഹത്തിന്റെ പേരു വച്ച് ഇറങ്ങിയിട്ടുള്ള ഒരു ശബ്ദരേഖയിൽ, ക്രിസ്തുവിന്റെ സ്നേഹത്തിൽ അടിസ്ഥാനമിട്ട ആത്മീയതയിൽ, താൻ ആകൃഷ്ടനായ കാര്യം അബ്ദുല്ല രാജകുമാരൻ തന്നെ വിശദീകരിക്കുന്നു. ഈ സംഭവത്തിന്റെ പേരിൽ താൻ വധിക്കപ്പെടുകയാണെങ്കിൽ,  അത് തനിക്ക് യേശുക്രിസ്തുവിനെ നേരിൽ കാണാനുള്ള അവസരമൊരുക്കുവെന്നു൦ അദ്ദേഹം ശബ്ദരേഖയിൽ പറയുന്നു. മദ്ധ്യപൂർവ്വദേശത്തുള്ള 'al-Haqiqa' എന്ന  അറബി ക്രിസ്ത്യൻ ചാനലാണ്  അബ്ദുല്ല അൽ സാബ് രാജകുമാരന്റതായി  ഈ ശബ്ദരേഖ പ്രക്ഷേപണം ചെയ്തത്.  രാജകുടുംബത്തിൽ അബ്ദുല്ല (അതായത് 'ദൈവദാസൻ) എന്ന പേര് സർവ്വസാധാരണമാണ്.ശബ്ദരേഖയിൽ അബ്ദുല്ല രാജകുമാരൻ ഇങ്ങനെ പറയുന്നു: ''എന്റെ ഈ ശബ്ദരേഖ പ്രസിദ്ധപ്പെടുത്താൻ ഞാൻ പൂർണ്ണ സമ്മതം നൽകുന്നു. ഇതിനാൽ ഞാൻ വധിക്കപ്പെടുകയാണെങ്കിൽ ഞാൻ യേശുവിന്റെ മുമ്പിലെത്തുകയും അനന്തകാലം അവിടത്തോടൊപ്പം ജീവിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.'' ഈ പ്രസ്താവനയിൽ എടുത്തു പറയേണ്ട ഒരു കാര്യം,  ഇങ്ങനെയുള്ള അവസരങ്ങളിൽ വിശ്വാസികളെ കാത്തിരിക്കുന്ന പീഡനങ്ങളെ പറ്റിയും, രക്തസാക്ഷ്യത്തെ പറ്റിയുമെല്ലാം അദ്ദേഹം തികച്ചും ബോധവാനായിരുന്നു എന്നതാണ്.അദ്ദേഹം ക്രൈസ്തവ മതത്തിലെ ഏതു വിഭാഗത്തിലാണ് ചേർന്നിരിക്കുന്നത് എന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക് ഗ്രൂപ്പുകൾ അക്രമമഴിച്ചു വിട്ടുകൊണ്ടിരിക്കുന്നുവെന്നും ,എന്നാൽ സത്യ ദൈവത്തിന്റെ പരിപാലനയിൽ, ആക്രമണങ്ങളെ അതിജീവിച്ചു കൊണ്ട് ലോകം നിലനിൽക്കുന്നു എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.ഭീകരത ഒരു തത്വശാസ്ത്രമാക്കി ലോകം മുഴുവൻ വിഷം വിതയ്ക്കുന്ന ഇസ്ലാമിക് ഗ്രൂപ്പുകൾ വിഘടിച്ച് നശിക്കുന്നത് ദൈവത്തിന്റെ ഇടപെടലാണെന്നും ശബ്ദരേഖയുടെ പ്രക്ഷേപണത്തിൽ  കേൾക്കാം. ഇറാനിയൻ വെബ് സൈറ്റായ 'Mohabat  News'  അബ്ദുല്ല രാജകുമാരന്റെ ക്രിസ്തുമത പ്രവേശന൦ സ്ഥിരീകരിച്ചു.ഇതിനിടെ ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും അറബിക് ന്യൂസ് ഏജൻസികളും ഈ വാർത്തയേ ലഘു വാ൪ത്തയാക്കി മാത്രമേ പ്രസിദ്ധീകരിച്ചുള്ളു എന്ന് Mohabat  News ആരോപിച്ചു.അതേ സമയ൦ ഷിയ മുസ്ലീം വെബ്സൈറ്റുകൾ വാർത്ത നിഷേധിച്ചു. അസ് ബി അൽ സാബ എന്ന മറ്റൊരു കുവൈറ്റ് രാജകുമാരനെ ഉദ്ധരിച്ചു കൊണ്ട് ,ഭരണം കൈയാളുന്ന രാജകുടുംബത്തിന്റെ 15-പേരുടെ  ലിസ്റ്റിൽ ഇങ്ങനെയൊരു പേരുകാരൻ ഇല്ല എന്ന് അവർ വെബ്സൈറ്റിൽ അറിയിച്ചു. പക്ഷേ രാജകുടുംബത്തിന്റെ ഉപശാഖകളിൽ ആ പേരുകാരൻ ഇല്ല എന്ന് ഈ വിശദീകരണം അർത്ഥമാക്കുന്നില്ല. 4% മാത്രം ക്രിസ്ത്യാനികൾ ഉള്ള ഒരു മുസ്ലീം രാജ്യമാണ് കുവൈറ്റ്,  അവിടത്തെ ഔദ്യോഗിക മതം ഇസ്ലാമും നിയമഘടന ശരിയത്തിൽ അധിഷ്ടിതവുമാണ്.ശരിയത്ത് നിയമങ്ങളാകട്ടെ, അതിക്രൂരമായ ശിക്ഷാവിധികൾക്ക് പേരുകേട്ടതുമാണ്. കാലം ചെല്ലുന്തോറും വിവിധ രാജ്യങ്ങളിൽ ഇസ്ലാം മതത്തിൽ നിന്നും മറ്റു മതങ്ങളിലേക്ക്, പ്രത്യേകിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്.ഇതിനിടെ Evangelical Christianity - യാണ് ലോകത്തിലെ ഏറ്റവും ശക്തമായ ഇന്റലിജൻസ് നെറ്റ്വർക്ക് എന്ന് ഉന്നതനായ ഒരു മുസ്ലീം മതപണ്ഡിതന്റെ പ്രഖ്യാപനമുണ്ടായതിനു പിന്നാലെ ക്രിസ്തുമതം വ്യാപിക്കുന്നത് തടയണം എന്ന് ഇറാനിയൻ  ഇന്റലിജൻസ് മന്ത്രി ഹേയ്ഡർ മൊസല്ബി  മുസ്ലീം സമൂഹത്തോട് ആവശ്യപ്പെട്ടു. മതമൗലിക രാജ്യമായ ഇറാനിൽ പോലും യേശുവിന്റെ വരവ് നടുക്കമുണ്ടാക്കുന്നു എന്നാണ് ഈ വക പ്രഖ്യാപനങ്ങളിൽ നിന്നും വെളിവാകുന്നത്.ഇറാനിലെ ഒരു മുസ്ലീം മതപണ്ഡിതൻ പറയുന്നു: ''മറ്റു മതങ്ങൾ ( ക്രിസ്ത്യാനിറ്റി) ഒരു സ്നേഹമുള്ള ദൈവത്തിന്റെ പ്രതിച്ഛായ സൃഷ്ടിച്ച് യുവജനങ്ങളെ ആകർഷിക്കുകയാണ്. ഇസ്ലാമിന്റെ ദൈവം ക്രൂരനാണെന്നും അവർ പ്രചരിപ്പിക്കുന്നു. അത് തടയേണ്ടിയിരിക്കുന്നു. '' എല്ലാ  വാദഗതികളും മറികടന്ന് ക്രിസ്തുവിന്റെ സ്നേഹസന്ദേശം വ്യാപിക്കുകയാണ്. പരമ്പരാഗത ക്രിസ്തുമതങ്ങളേക്കാൾ  ഉപരി പ്രൊട്ടസ്റ്റന്റ്സ് തുടങ്ങിയ ക്രിസ്തീയ വിഭാഗങ്ങളാണ് യുവാക്കളെ  കൂടുതലായി ആകർഷിച്ചു വരുന്നത് എന്ന്  വത്തിക്കാൻ ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.
Image: /content_image/Editor'sPick/Editor'sPick-2015-09-21-06:04:50.jpg
Keywords: കുവൈറ്റ് രാജാവ്, ഇസ്ളാ൦,ക്രിസ്തു,kuwait, prince, Christianity, conversion
Content: 236
Category: 5
Sub Category:
Heading: Sept 22 : വില്ലനോവയിലെ St.തോമസ്
Content: 1488-ൽ സ്പെയിനിലെ ഒരു  ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനന൦. മാതാപിതാക്കൾക്ക് പാവളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ട് വളർന്ന തോമസ് വളരെ ചെറുപ്പത്തിലേ തന്നെ ആ ഗുണങ്ങൾ സ്വായത്തമാക്കിയിരുന്നു. വില കൂടിയ നല്ല വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരിന്ന ആ ബാലൻ അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പവസ്ത്രധാരിയായി തിരിച്ചു വരുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു ! മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈവന്ന സ്വത്തുക്കൾ മുഴുവൻ അദ്ദേഹം നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി ചിലവഴിച്ചു.അൽക്കാലയിലെ ഒരു സ്കൂളിൽ അദ്ധ്യാപകനായി സേവനം തുടങ്ങിയ തോമസ് 1516 - ൽ  വില്ലനോവയിലെ St. അഗസ്റ്റിന്റെ നാമധേയത്തിലുള്ള സെമിനാരിയിൽ ചേർന്നു.ചാൾസ് 5-ാ മൻ രാജാവിന്റെ രാജസദസ്സിലെ  പ്രഭാഷകനായും അദ്ദേഹം സേവനമനുഷ്ടിച്ചു.   സ്ഥാനമാനങ്ങളിൽ താൽപ്പര്യമില്ലാതിരുന്ന അദ്ദേഹത്തെ  1544-ൽ തിരുസഭ വലെൻസ്യയിലെ ആർച്ച് ബിഷപ്പായി നിയോഗിച്ചു.തന്റെ സ്ഥാനം അദ്ദേഹം ആത്മാക്കളുടെ രക്ഷയ്ക്കായും പാവങ്ങളുടെ ഉന്നമനത്തിനായും ഉപയോഗിച്ചു. മരണസമയത്ത് അദ്ദേഹത്തെ കിടത്താനായി അദ്ദേഹം തന്നെ ദാനം ചെയ്ത ഒരു കട്ടിൽ തിരിച്ചു കൊണ്ടുവരേണ്ടി വന്നു .16-ാം നൂറ്റാണ്ടു മുതൽ അദ്ദേഹം 'സ്പെയ്ൻ കാരുടെ ആട്ടിടയൻ' എന്ന പേരിൽ അറിയപ്പെടുന്നു.
Image: /content_image/DailySaints/DailySaints-2015-09-24-09:43:44.jpg
Keywords: Thomas, villanowa, bishop, spain, Shepherd
Content: 237
Category: 4
Sub Category:
Heading: അപകടത്തിലായ ലോകത്തിന് രക്ഷ യേശുവിലൂടെ മാത്രം
Content:  പന്ത്രണ്ടാം നൂറ്റാണ്ട് ലോകത്താകമാനം ദുരിതങ്ങളുടെ കാലഘട്ടമായിരിന്നു.അകത്തുനിന്നും പുറത്തുനിന്നും ഭീകരമായ ശത്രുക്കളാൽ സഭ ആക്രമിക്കപ്പെട്ടു.അപകടം വളരെ വലുതായിരുന്നതുകൊണ്ട് അന്നത്തെ മാർപാപ്പ ഗ്രിഗറി പത്താമൻ മെത്രാന്മാരുടെ  ഒരു സമ്മേളനം ലിയോണ്‍സിൽ വിളിച്ചുകൂട്ടി.സമൂഹത്തെ ബാധിച്ച മഹാവിപത്തിൽ നിന്നും  അതിനെ രക്ഷിക്കാനുള്ള ഏറ്റവും  നല്ല മാർഗ്ഗങ്ങൾ അവർ ആരാഞ്ഞു.  നിർദ്ദേശിക്കപ്പെട്ട പല പോംവഴികളിൽ ഏറ്റവും എളുപ്പമുള്ളതും ഫലദായകവുമായത് മാർപാപ്പയും മെത്രാന്മാരും തെരഞ്ഞെടുത്തു, യേശുനാമത്തിൻറെ ആവർത്തിച്ചുള്ള ഉരുവിടലായിരുന്നു അത്.  ലോകത്തിലുള്ള എല്ലാ മെത്രാന്മാരോടും വൈദികരോടും  യേശുനാമം വിളിച്ചപേക്ഷിക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു. സർവശക്തനായ ഈ നാമത്തിൽ ശരണപ്പെടുവാൻ എല്ലാ വിശ്വാസികളോടും ആഹ്വാനം ചെയ്തു. അളവറ്റ  ശരണത്തോടെ  ആ നാമം ആവർത്തിച്ചു പറയണമെന്നും പ. പിതാവ് ആഹ്വാനം ചെയ്തു.പരിശുദ്ധനാമത്തിൻറെ പവിത്രതയേ പറ്റിയും അത്ഭുതങ്ങളെപ്പറ്റിയു പ്രസംഗിക്കുവാൻ  ഡൊമിനിക്കൻ  വൈദികരെ മാർപാപ്പാ പ്രത്യേകം ചുമതലപ്പെടുത്തുകയും ചെയ്തു.  അതിരില്ലാത്ത ആവേശത്തോടെ  അവർ അതു നിർവഹിച്ചു. അവരുടെ ഫ്രാൻസിസ്കൻ സഹോദരന്മാരും അവരോടൊപ്പം ഈ ജോലിയിൽ ചേർന്നു.സിയേനായിലെ  വി. ബർണാർഡൈനും   പോർട്ട്‌ മോറീസിലെ വി. ലിയോനാർഡും  പരിശുദ്ധനാമത്തിൻറെ തീക്ഷ്ണമതികളായ അപ്പോസ്തോലന്മാരായിരുന്നു, അവരുടെ ശ്രമങ്ങൾ വിജയം കണ്ടു. സഭയുടെ ശത്രുക്കൾ  പരാജയപ്പെട്ടു. ദുരിതങ്ങളുടെ ദിനങ്ങൾ അപ്രത്യക്ഷമായി. അങ്ങനെ സമാധാനം വീണ്ടും  പുന:സ്ഥാപിക്കപ്പെട്ടു.   ഇതു നമുക്കൊരു വലിയ പാഠമാണ്. കാരണം, ഭീകരമായ രോഗങ്ങൾ  പല രാജ്യങ്ങളേയും ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. മറ്റു പല രാജ്യങ്ങളും ഇവയിലും വലിയ വിപത്തുകളുടെ ഭീഷണിയിലാണ്.തിന്മയുടെ ഈ പ്രവാഹത്തെ തടുക്കുവാൻ ഉതകും വിധം ഗവണ്മെന്റിനും ശാസ്ത്രത്തിനോ പര്യാപ്തമായ ശക്തിയോ ജ്ഞാനമോ ഇല്ല. ഇതിന് പ്രതിവിധി മാത്രമേ ഉള്ളൂ.  അത് പ്രാർത്ഥനയാണ്. ഓരോ ക്രിസ്ത്യാനിയും ദൈവത്തിങ്കലേക്കു തിരിഞ്ഞ് നമ്മോടു കരുണ കാണിക്കണമേ എന്ന് പ്രാർത്ഥിക്കണം.ഞാൻ നേരത്തെ സൂചിപ്പിച്ചതു പോലെ ഏറ്റവും എളുപ്പമുള്ള പ്രാർത്ഥന യേശുനാമമാണ്.നമ്മുക്ക് ഈ പരിശുദ്ധ നാമത്തെ ദിവസേന അനേകം തവണ ആവ൪ത്തിക്കാം നമ്മുടെ സ്വന്തം നിയോഗങ്ങൾക്കു വേണ്ടി മാത്രമല്ല, വരാൻ പോകുന്ന നാശത്തിൽനിന്നു ലോകത്തിനു വിടുതൽ ലഭിക്കാനും കൂടി നമുക്ക് പ്രാർത്ഥിക്കാം. <Originally Published On 22nd September 2015> #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FSUGyU9xRM2CkEJP9aAj8N}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} #repost
Image: /content_image/Mirror/Mirror-2015-09-22-06:11:23.jpg
Keywords: യേശു നാമ
Content: 238
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പാ ഫിഡൽ കാസ്ട്രോയെ സന്ദർശിച്ചു
Content: ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമല്ലാതിരുന്നിട്ടും, രോഗഗ്രസ്ഥനായ ക്യൂബയുടെ മുൻനേതാവായ ഫിഡൽ കാസ്ട്രോയെ സന്ദർശിക്കുവാൻ പോപ്പ് ഫ്രാൻസിസ്, ഞാറാഴ്ച കുർബ്ബാനക്ക് ശേഷം സമയം കണ്ടെത്തി. ഹവാനായിലെ റവല്യൂഷൻ സ്ക്കെയറിൽ വച്ച് നടന്ന ഞാറാഴ്ച കുർബ്ബാനക്ക് ശേഷം, 89-വയസ്സുള്ള രോഗാതുരനായ അദ്ദേഹത്തിന്റെ ഭവനത്തിലേക്ക് പോപ്പ് ഫ്രാൻസിസ് ആനയിക്കപെട്ടു. കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടുനിന്നു. വത്തിക്കാൻ വക്താവായ ജെസ്സ്യൂട്ട് വൈദികൻ ഫാ.ഫെഡറിക്കോ ലൊംബാർഡിയാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്. കാസ്ട്രോയുടെ ഭാര്യയുടേയും, മക്കളുടേയും, ചെറുമക്കളുടേയും സാന്നിദ്ധ്യത്തിലുള്ള കൂടിക്കാഴ്ചയെ അനൗപചാരിക കുടുംബസന്ദർശനമായിരുന്നെന്നാണ് ഫാ.ലെംബാർഡി വിശേഷിപ്പിച്ചത്. 2012-ൽ ബനഡിക്ട് പതിനാറാമനുമായി കാസ്ട്രോ നടത്തിയ സംഭാഷണത്തെ തുടർന്നുള്ള ചർച്ചയായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്. ശാസ്ത്ര സാങ്കേതികവിദ്യ വികസന പദ്ധതികൾ സന്മാർഗ്ഗത്തിന് മേൽ ഉയർത്തുന്ന വെല്ലുവിളികൾ, വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധം, ഈശ്വരവിശ്വാസം ഇല്ലാതെയോ, അല്ലങ്കിൽ ഈശ്വരൻ തന്നെയും ഇല്ലന്നുള്ള വിധത്തിൽ ജീവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ പോപ്പിനുണ്ടായിരുന്ന ഉത്കണ്ഠകൾ, എന്നിവ സഭ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നായിരുന്നു അന്ന് കാസ്ട്രോ ഉന്നയിച്ച ചോദ്യങ്ങൾ, ഫാ.ലൊംബാർഡി ഓർത്തെടുത്തു. അദ്ദേഹം തുടന്നു:- ഈ വിഷയത്തെപറ്റിയുള്ള ‘ഏതാനം പുസ്തകങ്ങൾ’ തനിക്ക് അയച്ചു തരാൻ കമാണ്ടന്റ്കാസ്ട്രോ, പോപ്പിനോട് അഭ്യർത്ഥിച്ചു. കാസ്ട്രോ നേരത്തെ ഉന്നയിച്ചിരുന്ന ചോദ്യങ്ങളിൻമേൽ ചർച്ചകൾ ആരംഭിച്ച് അതിന് അദ്ദേഹത്തെ സഹായിക്കാനുതകുന്ന പുസ്തകങ്ങൾ നൽകാൻ തയ്യാറായുമായിരുന്നു പോപ്പ് അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നത്. ഇതിലേക്കായി, ഇറ്റാലിയൻ വേദാഭ്യാസവിദഗ്ദനായ അലസ്സാണ്ടറോ പ്രൊൺസാറ്റോയുടെ രണ്ടു ഗ്രന്ഥങ്ങൾ പോപ്പ് അദ്ദേഹത്തിന് നൽകുകയും ചെയ്തു. ആത്മീയ ജീവിതത്തിൽ നർമ്മത്തിനും സന്തോഷത്തിനും ഉള്ള പ്രാധാന്യത്തെപറ്റിയുള്ളതായിരുന്നു ഒരു പുസ്തകം; സാമൂഹ്യ പ്രശ്നങ്ങളും സുവിശേഷവും എന്നതിനെപറ്റിയായിരുന്നു രണ്ടാമത്തെ പുസ്തകം. കൂടാതെ, ക്യൂബയിലെ ബെലിനിലെ ഹൈസ്ക്കൂളിലെ കാസ്ട്രോയുടെ അദ്ധ്യാപകരിൽ ഒരാളായിരുന്ന ജസ്സ്യൂട്ട് വൈദികൻ, ഫാ.അർമൻ ഡോ ലൊറെൻന്റേ നിർമ്മിച്ച കുർബ്ബാന പ്രസംഗങ്ങളുടെ രണ്ട് C.D കളും ഒരു പുസ്തകവും പോപ്പ് അദ്ദേഹത്തിന് സമ്മാനിച്ചു. സമ്മാനദാനസമാപനമെന്നോണം, “The joy of the Gospel" എന്ന തന്റെ അപ്പോസ്തോലികപ്രബോധനങ്ങളുടെ കോപ്പികളും, ‘Laudato si' എന്ന പരിസ്ഥിതിയെപറ്റിയുള്ള തന്റെ ചാക്രികലേഖനത്തിന്റെ കോപ്പികളും, മുൻകാല ക്യൂബൻ അനിഷേദ്ധ്യ നേതാവിന് പോപ്പ് കൊടുത്തു. ഫ്രെയി ബെറ്റോ രചിച്ച, ‘Fidel and Religion: A conversation with Fidel Castro' എന്ന പുസ്തകം അദ്ദേഹം പോപിന് പ്രത്യുപകാരമായി നൽകി. അന്ന് തന്നെ, പോപ്പ് ഫ്രാൻസിസിന്, കാസ്ട്രോയുടെ ഇളയ സഹോദനായ, പ്രസിഡന്റ് റൗൾ കാസ്ട്രോയെ ഹവാനായിലെ ഔദ്യോഗിക വസതിയിൽ ഔപചാരികമായി സന്ദർശിക്കേണ്ടതുണ്ടായിരുന്നു.
Image: /content_image/News/News-2015-09-22-12:52:13.jpg
Keywords: pope visit fidel castro, pravachaka sabdam
Content: 239
Category: 1
Sub Category:
Heading: പ്രത്യാശയോടെ ഭാവി സ്വപ്നം കാണുക : യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ
Content: ക്യൂബൻ യുവജനങ്ങളുമൊത്തുള്ള ആശയ വിനിമയത്തിനിടയിൽ ഫ്രാൻസിസ് മാർപാപ്പ, നേരത്തെ തയ്യാറാക്കി വച്ചിരുന്ന വിഷയങ്ങളും ആശയങ്ങളും വിട്ടു കൊണ്ട് , അവരുടെ സ്വപ്നങ്ങളുടെയും വിശ്വാസങ്ങളുടെയും പാതയിലൂടെ സഞ്ചരിച്ച് , അവരുടെ ഹൃദയം കവർന്നു. 'ഹവാനാ'യിലെ ദേവാലയ പരിസരത്തുള്ള , 'Father Felix Varela Cultural Center'-ൽ സെപ്തംബർ 20-ന് സംഘടിപ്പിക്കപ്പെട്ട യുവജനങ്ങളുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു: "ഭാവിയെ പറ്റിയുള്ള സ്വപ്നം! നിദ്രയിൽ നിന്നും നമ്മളെ കുലുക്കിയുണർത്തുന്ന ഒരു വാക്കാണത്. " ഒരു ലാറ്റിനമേരിക്കൻ എഴുത്തുകാരൻ പറയാറുണ്ടായിരുന്നത് മാർപാപ്പ ഉദ്ധരിച്ചു. " മനുഷ്യർക്ക് രണ്ട് കണ്ണുകൾ ഉണ്ട്. ഒന്ന് മജ്ജയും മാംസവും കൊണ്ടുള്ളത്. രണ്ടാമത്തേത് സ്പടികം കൊണ്ടുള്ളത്. ആദ്യത്തേതു കൊണ്ട് നമ്മൾ മുമ്പിലുള്ളത് കാണുന്നു. രണ്ടാമത്തേത് കൊണ്ട് നമ്മൾ സ്വപ്നം കാണുന്നു.'' ''നമ്മൾ സ്വപ്നം കാണാൻ പഠിക്കേണ്ടിയിരിക്കുന്നു. സ്വപ്നം കാണാത്ത യുവത്വം സ്വന്തം മനസ്സിന്റെ ബന്ധനത്തിൽ പെട്ടിരിക്കുന്നു.'' ക്യൂബ പോലുള്ള ഒറ്റ പാർട്ടി കമ്മ്യൂണിസ്റ്റ് രാജ്യത്ത് വ്യത്യസ്ത ചിന്താഗതിയുള്ളവരുമൊത്ത് എങ്ങനെ സഹകരിച്ച് ജീവിക്കാനാവും എന്ന യുവജനങ്ങളുടെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ ഉത്തരം പറഞ്ഞു.: ''തത്വശാസ്ത്രങ്ങളുടെ സാംസ്കാരിക മറയ്ക്കുള്ളിൽ നമ്മൾ ഒളിഞ്ഞിരിക്കരുത്. എനിക്ക് എന്റെ തത്വശാസ്ത്രം: എന്റെ ചിന്താരീതികൾ. നിങ്ങൾക്ക് നിങ്ങളുടേത്. '' " മനസ്സുകൾ തുറക്കുക,ഹൃദയങ്ങൾ തുറക്കുക ." മാർപാപ്പ പറഞ്ഞു. ''നിങ്ങൾ ഞാൻ ചിന്തിക്കുന്നതിൽ നിന്നും വിഭിന്നമായി ചിന്തിക്കുന്നുണ്ടാകാം. ''2 പക്ഷേ, അതിന് നമ്മൾ സംസാരിക്കാതിരിക്കുന്നത് എന്തിന്? ഭിന്നതയ്ക്ക് അപ്പുറവും ഇപ്പുറവും നിന്ന് പരസ്പരം കല്ലെറിയുന്നത് എന്തിന്? ഒരുമയുള്ള .കാര്യങ്ങൾക്കായി പരസ്പരം കൈ കൊടുക്കാത്തത് എന്തുകൊണ്ട്?'' ''നാശവും മരണവും വിതയ്ക്കുന്ന ശ(തുതയെ ഇല്ലാതാക്കാൻ സാമൂഹ്യ സൗഹൃദത്തിന് കഴിയും.സാമൂഹൃ സൗഹൃദത്തിന് തുടക്കമിടുന്നതാകട്ടെ ആശയ വിനിമയവും പരസ്പര ധാരണയുമാണ്.'' ''യുദ്ധമാണ് ഏറ്റവും വലിയ ദുഷ്ടത . നമുക്ക് പരസ്പരം ഇരുന്നു സംസാരിക്കാൻ കഴിയാത്തതുകൊണ്ട് യുദ്ധം ഈ ലോകത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.'' ''സംസാരിച്ചു പരിഹരിക്കാനാവാത്ത രൂക്ഷമായ ഭിന്നത മരണം കൊണ്ടു വരുന്നു. ആത്മാവിന്റെ മരണം!'' പിന്നീട് പിതാവ് പ്രത്യാശയെ പറ്റി യുവജനങ്ങളോട് സംസാരിച്ചു. '' ഒരു രാജ്യത്തിന്റെ പ്രത്യാശയാണ് ആ രാജ്യത്തെ യുവജനങ്ങൾ. പ്രത്യാശയെന്നാൽ വെറുതെ സ്വപ്നം കാണലല്ല. ജീവിതത്തിലെ മഹത്തായ ഒരു കാര്യം നേടാൻ വേണ്ടിയുള്ള കഠിനാദ്ധ്വാനവും സമർപ്പണവും സഹനവും നമ്മുടെ പ്രത്യാശയുടെ പിൻബലമായിരിക്കണം.'' ''യുവജനങ്ങളുടെ പ്രത്യാശയെ തകർക്കാൻ പര്യാപ്തമായ ഒരു പരിതസ്ഥിതിയാണ് തൊഴിലില്ലായ്മ. ആധുനിക ലോകത്ത് കാണുന്ന 'throwaway culture '-ന്റെ ഒരു ലക്ഷണമാണിത്.'' ''കുട്ടികൾ ജനിക്കുന്നതിന് മുമ്പ് അവരെ വലിച്ചെറിയുന്നു. പ്രായമുള്ളവരെ കൊണ്ട് പ്രയോജനമില്ലെങ്കിൽ അവരെ വലിച്ചെറിയുന്നു. ചില രാജ്യങ്ങളിൽ ദയാവധം നിയമമായി കഴിഞ്ഞു. ഈ വലിച്ചെറിയൽ സംസ്ക്കാരം നമ്മുടെ ലോകത്തെ വലിയ വിപത്തിലേക്കാണ് നയിക്കുന്നത്.'' യുവജനങ്ങൾ ആശ നഷ്ടപ്പെടാതെ പരാജയഭീതിക്കടിപ്പെടാതെ പരസ്പര സഹകരണത്തിലൂടെ മുന്നേറാൻ മാർപാപ്പ ആഹ്വാനം ചെയ്തു. പിന്നീട് അദ്ദേഹം യുവജനങ്ങളോട് ഒരു ആഫ്രിക്കൻ പഴഞ്ചൊല്ല് പറഞ്ഞു.: "വേഗം പോകണമെങ്കിൽ ഒറ്റയ്ക്ക് പോകുക. ദൂരം പോകണമെങ്കിൽ കൂട്ടുചേർന്ന് പോകുക.'' സംഭാഷണം അവസാനിപ്പിച്ചു കൊണ്ട് പിതാവ്, ക്യൂബൻ യുവജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാമെന്ന് ഉറപ്പുനൽകുകയും, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. "നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം. നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക. നിങ്ങളിൽ വിശ്വാസിയല്ലാത്തവരുണ്ടെങ്കിൽ, പ്രാർത്ഥിക്കേണ്ട, പകരം എനിക്ക് നന്മ നേരുക!''
Image: /content_image/News/News-2015-09-22-13:03:34.jpg
Keywords: pope in cuba, pravachaka sabdam
Content: 240
Category: 1
Sub Category:
Heading: നേപ്പാളിൽ ഹിന്ദുരാഷ്ട്ര വ്യവസ്ഥിതി കൊണ്ടു വരുന്നതിനായി അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു
Content: നേപ്പാളിൽ ജനാധിപത്യത്തിന് പകരം, ഒരു ഹിന്ദുരാഷ്ട്ര വ്യവസ്ഥിതി തിരികെ കൊണ്ടു വരുന്നതിനായി, ഭരണഘടനാ സഭയിൽ അവതരിപ്പിച്ച പ്രമേയം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞതിൽ, നേപ്പാളിലെ ക്രിസ്ത്യൻ സഭകൾ ആഹ്ളാദിക്കുകയാണ്. “ഭരണഘടന മതേതരാധിഷ്ഠിതമാക്കപ്പെട്ടതിൽ വിജയിച്ചത് നമുക്ക് എല്ലാവർക്കും അതിയായ സന്തോഷം നൽകുന്നതാണ്”. നേപ്പാൾ വൈദിക കാര്യാലയത്തിലെ വികാരി ജനറലായ, ഫാ.സൈലാസ് ബൊഗാട്ടി 'thetablet.co.uk.യോട് പ്രസ്താവിച്ചു. കത്തോലിക്കാ സഭയുടെ ഐക്യക്രിസ്ത്യപ്രസ്ഥാനത്തിന്റെ സെക്രട്ടറിയായ ചിരേന്ദ്ര സത്യാൾ, സ്വാഗതാഘോഷഭരിതനായി പറഞ്ഞു: “മതേതരത്വം നിലനിർത്തപ്പെട്ടു എന്നത് വിസ്മയകരമാണ്.” നേപ്പാളിലെ ഹിന്ദുപുരോഹിതരാജവംശത്തിൽ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആളാണ് സത്യാൾ. ഭരണഘടനയുടെ അവസാനഘട്ട നിർമ്മാണവേളയിൽ, നേപ്പാളിനെ ഒരു മതനിരപേക്ഷ ഫെഡറൽ റിപ്പബ്ലിക്കായി പ്രഖ്യാപിക്കണമെന്ന് വാദിച്ച് സഭ ഒരു പക്ഷത്തും, ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്ന് കാതടപ്പിക്കുന്ന ചിന്നം വിളിയുമായി വായാടികളായ ദേശീയ ഹിന്ദു വിഭാഗക്കാർ മറുപക്ഷത്തുമായാണ് പ്രചരണം കൊടുമ്പിരിക്കൊണ്ടിരുന്നത്. ഒരു ഹിന്ദു ഏകാധിപത്യ ഹിമാലയൻ രാജ്യമായിരുന്ന നേപ്പാൾ, മാവോയിസ്റ്റ് ഭരണവിരുദ്ധ പോരാട്ടത്തിലൂടെയാണ്, 2006-ൽ ജനാധിപത്യത്തിലേക്ക് രക്തം ചൊരിയാതെ പിറന്ന് വീണത്, എന്നാൽ ഹിന്ദുത്വത്തിലേക്കുള്ള മടങ്ങിപ്പോക്ക് ഇപ്പോൾ തടയപ്പെട്ടപ്പോൾ, സഭ അതിന്റേതായ കഷ്ടതകൾ അഭിമുഖീകരിക്കുകയാണ്. നിർണ്ണായകമായ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ, കോപാക്രാന്തരായ ഹിന്ദു ദേശീയവാദികൾ എതിർപ്പുമായി, പാർലമെന്റിന്റെ കവാടത്തിൽ സുരക്ഷസേനയുമായി ഏറ്റുമുട്ടി; ജാപ്പ ജില്ലയിലെ രണ്ട് പ്രൊട്ടസ്റ്റന്റ് പ്രാർത്ഥനാലയത്തിൽ നിന്നും ബോംബുകൾ കണ്ടെടുത്തു. നിർവ്വീര്യമാക്കിക്കൊണ്ടിരുന്ന ബോംബ് ഒരു പള്ളിയിൽ പൊട്ടിത്തെറിച്ച്, നാല് പോലീസുകാർക്ക് പരുക്ക് പറ്റി; പള്ളിക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. തൽഫലമായി, ‘The congregation for the Evangelisation of peoples'-എന്ന സഭയുടെ വത്തിക്കാനിലെ അദ്ധ്യക്ഷനായ, കർദ്ദിനാൾ ഫെർണാൻഡോ ഫിലോനിയുടെ സന്ദർശനം അവസാന നിമിഷത്തിൽ മാറ്റിവച്ചു. ഭൂകമ്പനാശം സംഭവിച്ച രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന സഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ, നാലു ദിവസത്തെ ഇടവക സന്ദർശനത്തിനായി, ഇന്നലെ കല്ക്കത്തായിൽ നിന്നും വിമാനമാർഗ്ഗം കാത്മണ്ഡുവിൽ എത്തേണ്ടതായിരുന്നു കർദ്ദിനാൾ ഫിലോനി സന്ദർശനം റദ്ദു ചെയ്യുന്നതാണ് നല്ലതെന്ന് നേപ്പാൾ ഗവണ്മെന്റ് വത്തിക്കാനെ അറിയിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന് കോടി (300 ലക്ഷം) ജനങ്ങൾ അധിവസിക്കുന്ന പുരാതന ഹിന്ദു രാജ്യമായ നേപ്പാളിൽ, കത്തീലിക്കാസഭക്ക് കേവലം പതിനായിരത്തിൽ താഴെ മാത്രമേ അംഗസംഖ്യയുള്ളു. പള്ളിയുടെ വക്താവായ ഫാ.ബൊഗാട്ടി പറഞ്ഞത്: “വളരെ ആവേശഭരിതരായി കർദ്ദിനാളിനെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ, ഇപ്പോൾ അത് മാറ്റിവച്ചിരിക്കുന്നു”. കർദ്ദിനാളിന്റെ വരവ് മാറ്റിവച്ചത് സഭാജനങ്ങൾക്ക് ഒരർത്ഥത്തിൽ ആശ്വാസം നൽകുന്നതാണ്... ഇല്ലെങ്കിൽ, ഈ നിർണ്ണായകഘട്ടത്തിൽ രാഷ്ട്രീയസ്വാധീനം ചെലുത്താൻ ഉന്നത വത്തിക്കാൻ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു എന്ന് പറഞ്ഞു ഞങ്ങളെ അധിക്ഷേപിക്കുവാൻ മാദ്ധ്യമങ്ങൾക്കൊരു അവസരം കിട്ടുമായിരുന്നു. ഇങ്ങനെയാണ് ശ്രീ സത്യാൾ തുറന്ന് സമ്മതിച്ചത്. ഇതേ സമയം, പുതിയഭരണഘടനയെ എതിർക്കുന്ന സമരക്കാരെ നേരിടുന്നതിൽ നിയന്ത്രണം പാലിക്കുവാൻ സുരക്ഷാസേനയോടും, അക്രമം വെടിയണമെന്ന് പൗരന്മാരോടും, അമേരിക്കയും ഇന്ത്യയും ആഹ്വാനം ചെയ്തിട്ടുണ്ട്. പുതിയ ഭരണഘ്ടനക്ക് ലഭിക്കാവുന്നതിൽ ഏറ്റവും വലിയ പിന്തുണ കിട്ടുകയും, ലിംഗസമത്വം, മൗലികസ്വാതന്ത്ര്യം-എന്നീ അടിസ്ഥാന അവകാശങ്ങൾ പ്രതിഫലിക്കുന്നതുമായിരിക്കണമെന്നാണ്, അമേരിക്കൻ വിദേശവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്. അത് തുടർന്നു:- “ഇതിനെ നേരിടാൻ സമാധാനപരവും അക്രമരഹിതവുമായ രീതികളിൽ മാത്രമേ ഏർപ്പെടാൻ പടുള്ളു എന്ന് ഞങ്ങൾ ജനങ്ങളോട് അടിയന്തിരമായി ആവശ്യപ്പെടുന്നു; സമരക്കാരെ നേരിടുന്ന നേപ്പാളി സുരക്ഷാസേനയോട് നിയന്ത്രണം പാലിക്കണമെന്നും ആവശ്യപ്പെടുന്നു”. “ഭയാനകമായ ആക്രമണം ഒരിക്കൽക്കൂടി നേപ്പാളിന്റെ ആത്മാവിനെ പിടിച്ചു കുലുക്കിയിരിക്കുന്നു. ഇരകൾ നേപ്പാളി പൗരന്മാരായാലും, ഗവണ്മെന്റ് ഉദ്യോഗസ്ഥരായാലും, എല്ലാ സംഭവങ്ങളിലും ചൊരിയപ്പെടുന്ന രക്തം നേപ്പാളുകാരുടേതാണ്”! ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന ചിന്തിപ്പിക്കുന്നു.
Image: /content_image/News/News-2015-09-22-13:39:22.jpg
Keywords: nepal, pravachaka sabdam
Content: 241
Category: 5
Sub Category:
Heading: September 26 : വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും
Content: ഇന്ന്‍ തുര്‍ക്കി എന്നറിയപ്പെടുന്ന പഴയ സില്‍സിയായിലെ അലെക്സാണ്ട്രെറ്റ മുനമ്പില്‍ ആണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. വിശുദ്ധ ലൂക്കിനോപ്പം ഡോക്ടര്‍മാരുടെ വിശുധരെന്നാണിവര്‍ അറിയപ്പെടുന്നത്.വിശുദ്ധ കൊസ്മാസും വിശുദ്ധ ഡാമിയനും ‘പണമില്ലാത്തവര്‍’ എന്ന രീതിയിലാണ് കിഴക്കില്‍ ബഹുമാനിക്കപ്പെടുന്നത്. കാരണം സൌജന്യമായാണ് അവര്‍ വൈദ്യചികിത്സ നല്‍കിയിരുന്നത്.അറിവനുസരിച്ച് ഇവര്‍ ഇരട്ട സഹോദരങ്ങളായിരുന്നു.അറേബ്യയില്‍ ജനിച്ചു സിറിയയില്‍ പഠിച്ച ഇവര്‍ വളരെ നല്ല വൈദ്യന്‍മാര്‍ ആയിരുന്നു. ഇവരുടെ യഥാര്‍ത്ഥ ചരിത്രത്തെ കുറിച്ച് വളരെ ചെറിയ അറിവാണുള്ളതെങ്കിലും ഈ ഇതിഹാസം വളരെ പഴക്കമേറിയതാണ്. വളരെ തീഷ്ണതയുള്ള ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ഡയോക്ലീഷന്‍ ചക്രവ൪ത്തി നടത്തിയ അടിച്ചമര്‍ത്തലില്‍ ഇവരും പെടും. സില്‍സിയായിലെ ഗവര്‍ണര്‍ ആയ ലിസിയാസ് ഇവരെ അറസ്റ്റു ചെയ്യുന്നതിന് ഉത്തരവിറക്കുകയും ഇവരെ ശിരശ്ചേദം ചെയ്യുകയും ചെയ്തു. ഇവരുടെ ശരീരം പിന്നീട് സിറിയയില്‍ കൊണ്ടുവരികയും സിര്‍ഹുസ് എന്ന സ്ഥലത്ത് അടക്കംചെയ്യുകയും ചെയ്തു എന്ന് പറയപ്പെടുന്നു. വളരെ പുരാതനകാലം മുതല്‍ ഇവര്‍ ബഹുമാനിക്കപ്പെടുകയും ഇവരുടെ അത്ഭുതകരമായ രോഗശാന്തി മൂലം വൈദ്യന്‍മാരുടെ മധ്യസ്ഥര്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു എന്ന കാര്യം തര്‍ക്കമറ്റതാണ്.ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്ക് ഇവരുടെ മാദ്ധ്യസ്ഥംമൂലം രോഗശാന്തി ലഭിക്കുകയും അതിന്റെ നന്ദിക്കായി ഇവരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സിര്‍ഹുസ് പട്ടണത്തിനു പ്രത്യേക പദവി നല്‍കി അംഗീകരിക്കുകയും ചെയ്തു. റോമില്‍ ഇവരുടെ നാമധേയത്തിലുള്ള ബസലിക്ക വളരെ മനോഹരമായ മൊസൈക്ക് കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. റോമിലെ രക്തസാക്ഷികളുടെയും വിശുദ്ധരുടെയും പട്ടികയില്‍ ഇവരുടെ നാമം എഴുതിച്ചേര്‍ക്കുകയും ചെയ്തത് ഇവരുടെ പെരുന്നാള്‍ ദിനങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഇവര്‍ക്ക് നല്‍കിവരുന്ന ബഹുമാനവും ഭയ-ഭക്തിയും നമ്മില്‍ ഉളവാക്കുന്നത്, വളരെയേറെ അടിച്ചമര്‍ത്തലുകളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ധീരന്മാരായ ക്രിസ്ത്യാനികളെ കുറിച്ചുള്ള ഓര്‍മ്മകളാണ്.സഭയിലെ ഏറ്റവും പഴക്കമേറിയ തിരുനാളുകളില്‍ ഈ വിശുദ്ധരുടെ തിരുന്നാളുകളും പെടും. ഈ രണ്ടു രക്തസാക്ഷികളുടെയും ബഹുമാനാര്‍ത്ഥം കോണ്‍സ്റ്റാന്റിനോപ്പിളില്‍ പള്ളികള്‍ പണിതതുള്‍പ്പെടെ പലരീതിയിലും പ്രത്യേകിച്ച് പശ്ചിമ-പൌരസ്ത്യ നാടുകളില്‍ ഈ വിശുദ്ധര്‍ വളരെയേറെ ബഹുമാനിക്കപ്പെടുന്നു.
Image: /content_image/DailySaints/DailySaints-2015-09-24-09:45:49.jpg
Keywords: വിശുദ്ധ കോസ്മോസ്സ് ,വിശുദ്ധ ഡാമിയൻ, തു൪ക്കി