Contents
Displaying 131-140 of 24913 results.
Content:
212
Category: 5
Sub Category:
Heading: August 31 : വിശുദ്ധ റെയ്മൺട് നൊണാറ്റസ്
Content: ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്ക് കിഴക്കൻ മേഖലയിൽ ജീവിച്ചിരുന്ന അറബി സങ്കര വംശജരായിരുന്നു മൂറുകൾ. (Moors വീരശൂരപരാക്രമികളായി കണക്കാക്കപ്പെട്ടിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇവർ സ്പെയിൻ ആക്രമിച്ചു കീഴടക്കി. ഷേക്സ്പിയറുടെ ‘ഒഥല്ലോ’ നാടകത്തിലെ നായകനായ യുദ്ധവീരൻ ഒരു മൂറാണ്) ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം വാങ്ങി വിട്ടയക്കുന്നത് ഇവരുടെ പതിവ് പരിപാടിയായിരുന്നു. ബന്ധനസ്ഥരായ ഇത്തരം ക്രിസ്ത്യാനികളെ മോചനധനം നല്കി രക്ഷിക്കാനായി, പീറ്റർ നൊളസ്കൊ എന്ന ലാൻഗ്യൂഡക്ക്കാരൻ പതിമൂന്നാം നൂറ്റണ്ടിന്റെ ആരംഭത്തിൽ സ്ഥാപിച്ച സംഘടനയാണ് ‘മെഴ്സിഡേറിയൻ’ എന്നറിയപ്പെട്ടിരുന്നത്. ഇപ്രകാരം മോചിപ്പിക്കപ്പെട്ടവരിൽ ഒരാളായിരുന്നു കാറ്റലോണിയക്കാരനായ റെയ്മൺട്. സ്വാഭാവിക പ്രസവം അസാദ്ധ്യമായപ്പോൾ, ശസ്ത്രക്രിയയിലൂടെ (സിസ്സേറിയൻ) ജനിച്ച കുഞ്ഞായിരുന്നു റെയ്മൺട് അത്കൊണ്ടാണ് ലാറ്റിൻ ഭാഷയിൽ ‘Not Born' എന്നർത്ഥമുള്ള ’Nonnatus' എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിച്ചത്. റെയ്മൺടിനു ജന്മം നൽകിക്കൊണ്ട് അദ്ദേഹത്തിന്റെ അമ്മ മരണമടഞ്ഞു. ക്രിസ്ത്യാനികളെ മോചിപ്പിക്കുന്ന കാര്യത്തിൽ വിശുദ്ധ റെയ്മൺട് നൊണാറ്റസ് സമർപ്പിതനായിരുന്നു; അതിനാലാണ് പീറ്റർ നൊളസ്കോ വിരമിച്ചപ്പോൾ, അദ്ദേഹം സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്തത്. തുടർന്ന്, നിരവധി പേരെ രക്ഷിക്കാനുള്ള മോചനധനവുമായി അദ്ദേഹം അൾജീറിയയിലേക്ക് പോകുകയും, ധാരാളം പേരെ വീണ്ടെടുക്കുകയും ചെയ്തു. പണം മുഴുവനും തീർന്നു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ആത്മരക്ഷാർത്ഥം സ്ഥലം വിടാമായിരുന്നു; പക്ഷെ അപ്പോൾ ധാരാളം പേർ തടവിൽ തന്നെ കിടക്കുകയേയുള്ളു എന്നതിനാൽ, അവർക്ക് പകരമായി, അദ്ദേഹം സ്വയം തടവുകാരനാകുകയായിരുന്നു. അങ്ങനെ അവരെല്ലാം മോചിതരാക്കപ്പെട്ടു. കുറേ കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ അപകടത്തിലേക്ക് നീങ്ങി. കാരണം, ഇതിനോടകം അദ്ദേഹം കുറേ മൂറുകളെത്തന്നെ വിശ്വാസത്തിലേക്ക് മാറ്റിയിരുന്നു. അൾജീറിയായിലെ മൂറുകളെ ഇത് കോപിഷ്ടരാക്കി. ഈ കുറ്റത്തിന് തൂണിന്മേൽ വരിഞ്ഞു മുറുക്കി ശൂലം കൊണ്ട് കുത്തിക്കൊല്ലുവാനുള്ള ശിക്ഷ അവർ ഗവർണ്ണറുടെ പക്കൽ നിന്നും വാങ്ങാൻ തുടങ്ങുകയായിരുന്നു. ഇത് മനസ്സിലാക്കിയ അദ്ദേഹത്തിന്റെ കൂടെയുള്ളവർ ഒരു വലിയ സംഖ്യ മോചന ദ്രവ്യമായി നല്കി ഈ ത്യാഗിയായ വിശ്വാസ ശ്രേഷ്ഠനെ മോചിപ്പിക്കുകയാണുണ്ടായത്. എന്നിരുന്നാലും, അദ്ദേഹം തെരുവിൽ വച്ച് പരസ്യമായ ചാട്ടവാറടിക്ക് വിധേയനായി. ഇനിയും ആരെങ്കിലും വിശ്വാസത്തിലേക്ക് പോയാൽ ഇതായിരിക്കും അനുഭവമെന്ന പാഠം എല്ലാവരേയും ഓർമ്മിപ്പിക്കാനായിരുന്നു ഈ പരസ്യ ശിക്ഷ! എട്ടു മാസക്കാലമായി മൂറുകളുടെ ക്രൂര പീഢനത്തിന് അദ്ദേഹം ഇരയായിക്കൊണ്ടിരിക്കുയാണെന്ന വാർത്ത കേട്ട പീറ്റർ നൊളസ്കൊ അദ്ദേഹത്തെ മോചിപ്പിക്കാൻ പണവുമായി സ്ഥലത്തെത്തി. അപ്പോഴും മോചിതനാകുന്നതിനേക്കാൾ ഇനിയും കുറേ സഹോദരന്മാരേയും സഹോദരിമാരേയും കൂടി വിശ്വാസത്തിൽ കൊണ്ടുവരുന്നതാണിഷ്ടമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് വിലക്കി, അവസാനം പീറ്റർ അദ്ദേഹത്തെ നിർബന്ധിപ്പിച്ച് രക്ഷപെടുത്തുകയായിരുന്നു. മടങ്ങിയെത്തിയ റെയ്മൺടിനെ, പോപ്പ് ഗ്രിഗറി ഒൻപതാമൻ കർദ്ദിനാളാക്കി നിയമിച്ചു. കർദ്ദിനാൾ റെയ്മൺട് നൊനാറ്റസ്സിനെ റോമിൽ വച്ച് കാണണമെന്നുള്ള ആഗ്രഹം പോപ്പ് അദ്ദേഹത്തെ അറിയിച്ചു. 1240-ൽ അദ്ദേഹം റോമിലേക്ക് യാത്ര തിരിച്ചു; മാർഗ്ഗമദ്ധ്യേ, സ്പെയിനിലെ ബാർസിലോണക്കടുത്തുള്ള കാർഡോണയിൽ വച്ച് അദ്ദേഹം മുപ്പത്തിയാറാമത്തെ വയസ്സിൽ ദിവംഗതനായി. Patron: പ്രസവം, കുട്ടികൾ, ഗർഭിണികൾ, കള്ള ആരോപണങ്ങളിൽ പെട്ടവർ, ജ്വരബാധിതർ, ശിശുക്കൾ, സുതികർമ്മിണികൾ, നവജാത കുഞ്ഞുങ്ങൾ, ഗർഭചികിൽസാ വിദഗ്ദർ എന്നിവരുടെ രക്ഷാധികാരിയായ ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥതക്കായി പ്രാർത്ഥിക്കാം!
Image: /content_image/DailySaints/DailySaints-2015-09-01-23:46:39.jpg
Keywords: St. Raymund Nonnatus, pravachaka sabdam

213
Category: 1
Sub Category:
Heading: കരുണയുടെ വർഷത്തിൽ SSPX പുരോഹിതർക്ക് ദണ്ഡ വിമോചനത്തിന് അധികാരം: ഫ്രാൻസിസ് മാർപാപ്പ
Content: ഡിസംബർ 8-ന് ആരംഭിക്കാനിരിക്കുന്ന കരുണയുടെ ജൂബിലി വർഷത്തിൽ , വിശ്വാസികൾക്ക് ദണ്ഡവിമോചനം കൊടുക്കുവാനുള്ള അധികാരം ആർച്ച് ബിഷപ്പ് മാർസൽ ലെഫേവ്റെ സ്ഥാപിച്ച SSPX-ലെ (Society of St. Pius X) പുരോഹിതർക്ക് ഉണ്ടായിരിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. മറ്റൊരു സഭാ നിയമ ഭേദഗതിയിൽ, തങ്ങൾ നടത്തിയിട്ടുള്ള ഗർഭഛിദ്രത്തിൽ പശ്ചാത്തപിക്കുന്ന വിശ്വാസികൾക്ക് പാപവിമോചനം നൽകാനുള്ള അധികാരവും പുരോഹിതരിൽ നിക്ഷിപ്തമാക്കി കൊണ്ട് മാർപാപ്പ ഉത്തരവിറക്കി. ഇപ്പോഴത്തെ സഭാ നിയമം അനുസരിച്ച്, ഗർഭ്രഛിദ്രം ഒരു പ്രത്യേക പാപഗണത്തിൽ പെടുന്നു; രൂപതാ ബിഷപ്പിനോ, അദ്ദേഹം നിശ്ചയിക്കുന്ന പുരോഹിതർക്കോ മാത്രമേ ഈ വിഷയത്തിൽ പാപവിമോചനം നൽകാൻ അർഹതയുള്ളു. ഈ നിയമത്തിലാണ് മാർപാപ്പാ മാറ്റം വരുത്തിയിരിക്കുന്നത്. ചില അമേരിക്കൻ രൂപതകളിൽ ഇതിനുള്ള അധികാരം എല്ലാ പുരോഹിതർക്കും അനുവദിച്ചുകൊണ്ടുള്ള ബിഷപ്പുമാരുടെ കൽപ്പനകൾ നിലവിലുണ്ട്. സെപ്റ്റംബർ ഒന്നിന് ഫ്രാൻസിസ് മാർപാപ്പ , Promotion of the New Evangelization-ന്റെ പൊന്തിഫിക്കൽ കൗസിലിനെഴുതിയ എഴുത്തിൽ ഇങ്ങനെ പറയുന്നു, "വിവിധ കാരണങ്ങളാൽ SSPX-ന്റെ ദേവാലയങ്ങളിൽ ദിവ്യബലിക്കും മറ്റു പല ആവശ്യങ്ങൾക്കുമായി പോകേണ്ടി വരുന്ന കത്തോലിക്കാ വിശ്വാസികളുടെ കാര്യം നമ്മുടെ മനസ്സിലുണ്ട്." "കരുണയുടെ ഈ ജൂബിലി വർഷത്തിൽ ആരെയും ഒഴിവാക്കാനാവില്ല. അജപാലന വിഷയത്തിൽ ബുദ്ധിമുട്ടുകൾ ഏറെയാണെങ്കിലും ഗണത്തിൽ പെടാതെ മാറി നിൽക്കുന്നവരിലും ശരിയായ ഭക്തിയും വിശ്വാസവും നിലനിൽക്കുന്നുവെന്ന് നമുക്ക് ബോധ്യമായിട്ടുണ്ട്. " "അധികം താമസിയാതെ SSPX - ലെ പുരോഹിതരും മേലധികാരികളും പരിശുദ്ധ കുർബ്ബാനയുടെ കത്തോലിക്കാ മാർഗ്ഗത്തിൽ എത്തിച്ചേരാനുള്ള വഴി തുറക്കപ്പെടും എന്ന് നമുക്ക് പ്രത്യാശിക്കാം." "കരുണയുടെ ഈ വിശുദ്ധവർഷത്തിൽ 'St. പയസ് X സാഹോദര്യത്തിൽ പെട്ടിട്ടുള്ള പുരോഹിതരുടെ വിശ്വാസവും ഭക്തിയും അംഗീകരിച്ചു കൊണ്ട്, അജഗണങ്ങൾക്ക് ഇവരിൽ നിന്നും ദണ്ഡ വിമോചനം സ്വീകരിക്കാവുന്നതാണ് എന്ന് നാം കർത്താവിന്റെ നാമത്തിൽ കൽപ്പന പുറപ്പെടുവിക്കുന്നു." മാർപാപ്പയുടെ ഉത്തരവിൽ പറയുന്നു. ഗർഭഛിദ്രമെന്ന അകൃത്യത്തിന് ശേഷം അതിൽ പശ്ചാത്തപിച്ച് ദണ്ഡവിമോചനം തേടുന്നവർക്ക് ആശ്വാസമേകാൻ, എല്ലാ പുരോഹിതർക്കും അതിനുള്ള അധികാരം നൽകുന്നതായും ഫ്രാൻസിസ് മാർപാപ്പ പ്രസ്തുത എഴുത്തിൽ വ്യക്തമാക്കുന്നു.
Image: /content_image/News/News-2015-09-02-14:18:58.jpg
Keywords: Confession, pravachaka sabdam.

214
Category: 1
Sub Category:
Heading: പരസഹായത്തോടെയുളള ആത്മഹത്യ ബില്ലിന് ഇനി ദിവസങ്ങൾ മാത്രം; ശക്തമായി പ്രതികരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ്
Content: പരസഹായത്തോടെയുളള ആത്മഹത്യ നിയമ വിധേയമാക്കാനുള്ള ബീൽ ബ്രിട്ടീഷ് പാർലമെന്റിൽ ചർച്ച ചെയ്യാനിരിക്കെ, കത്തോലിക്കർ തങ്ങളുടെ MP- മാരെ നേരിൽ കണ്ട് ഈ വിഷയത്തിലുള്ള ക്രിസ്തീയ വീകാരം അവരെ ധരിപ്പിക്കണമെന്ന് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് ആവശ്യപ്പെട്ടു. ഈ മാസം 11- വെള്ളിയാഴ്ച ലണ്ടനിൽ പാർലമെന്റിലെ ഹൗസ് ഓഫ് കോമണിൽ Assisted Suicide നിയമവിധേയമാക്കുന്നതിനുള്ള ബില്ല് ചർച്ച ചെയ്യുകയും പിന്നീട് അതു വോട്ടിനിടുകയും ചെയ്യും. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ ഇപ്പോൾ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലും കഴിയുന്ന സ്ഥിരരോഗികളായിട്ടുള്ള അനേകം മനുഷ്യര അവരുടെയോ ബന്ധുക്കളുടെയോ അനുവാദത്തോടു കൂടി മരുന്നു നല്കി കൊലചെയ്യുന്നതിനു ഡോക്ടർമാർക്ക് അനുവാദം ലഭിക്കും. കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തിന് എതിരായ വലിയ തിന്മയലേക്ക് നയിക്കുന്ന ഈ ബില്ല് ഹൗസ് ഓഫ് കോമണിൽ അവതരിപ്പിക്കുന്നത് റോബ് മോറിസ് എം പിയാണ്. "അങ്ങനെയൊരു നിയമം മനുഷ്യജീവന്റെ മൂല്യം ചോർത്തിക്കളയും. അത് തടയാൻ നമുക്കാവുന്നത് ചെയ്യണം" ഒരു പത്രകുറിപ്പിൽ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ് പറഞ്ഞു. പരസഹായത്തോടെ നടത്തുന്ന ഈ ഹത്യ ആത്മഹത്യയായിരിക്കില്ല, കൊലപാതകമായിരിക്കുമെന്ന് കർദ്ദിനാൾ ചൂണ്ടികാട്ടി. അദ്ദേഹം തുടർന്നു പറയുന്നു, "മനുഷ്യൻ ദൈവത്തിന്റെ പ്രതിരൂപമാണ്. എല്ലാ മനുഷ്യജീവിതത്തിന്റെയും വില ഒന്നു തന്നെയാണ്.(ഉൽപ്പത്തി: 1:27) മാരകമായ മരുന്നുകൾ കൊടുത്ത്, മാറാരോഗികൾക്ക് സ്വയം ഹത്യ ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ഡോക്ടർമാരെ അനുവദിക്കുന്നത്, ക്രൈസ്തവ മൂല്യങ്ങളുടെ നിഷേധമാണ്." 'അത് മനുഷ്യമഹത്വത്തിന്റെ നിഷേധമാണ്, അത് വൈദ്യശാത്രത്തിന്റെ പരിശുദ്ധിയുടെ നിഷേധമാണ്. ആത്മഹത്യയ്ക്ക് സഹായിക്കുന്നയാളും ആത്മഹത്യ ചെയ്യുന്നയാളും ഒരേ പോലെ അധമരായി മാറുന്നു. അത് കൊലപാതകം തന്നെയായിരുന്നു" "യുക്തിസഹമായ ഒരു തീരുമാനമെടുത്ത് സമ്മർദ്ദരഹിതമായ ഒരന്തരീക്ഷത്തിൽ ജനസഭയിലെ പ്രതിനിധികൾക്ക് വോട്ടു ചെയ്യാനുളള അവസരമുണ്ടാകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. മരണാസന്നരായ രോഗികൾ സമൂഹത്തിനാവശ്യമില്ലാത്ത ഭാരമാണ് എന്ന രീതിയിൽ, പരസഹായത്തോടെയുളള ആത്മഹത്യ നിയമ വിധേയമാക്കാൻ ശ്രമിക്കുന്നതിനു പകരം, രാജ്യത്ത് കൂടുതൽ 'പാലിയേറ്റീവ് കെയർ യൂണിറ്റുകൾ ' തുടങ്ങുകയാണ് വേണ്ടത് എന്ന് അദ്ദേഹം ഭരണകൂടത്തെ ഓർമ്മിപ്പിച്ചു. ബ്രിട്ടിഷ് മെഡിക്കൽ അസ്സോസ്സിയേഷനും ഈ ബില്ലിനെതിരെ ശക്തമായ പ്രധിഷേധമാണ് അറിയിച്ചിരിക്കുന്നത്. “മനുഷ്യജീവന്റെ മേൽ ഡോക്ടർമാർ ഉന്നതമായ ആദരവും ബഹുമാനവും പ്രകടിപ്പിക്കണം”. എന്ന ലോകാരോഗ്യസംഘടനയുടെ ജനീവയിൽ വെച്ചുനടന്ന സമ്മേളനത്തിലെ പ്രസ്ഥാവനയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ആരോഗ്യസംഘടനകൾ ഈ ബില്ല് പരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. ലോകത്തെവിടെയായിരുന്നാലും നന്മയെ അംഗീകരിക്കുകയും തിന്മകൾക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. യുകെയുടെ പല ഭാഗങ്ങളിലായി ജീവിക്കുന്ന നമുക്ക് ഈ തിന്മയ്ക്കെതിരെ പ്രതികരിക്കുവാനും ഈ ബില്ലിനെ പരാജയപ്പെടുത്തുവാനുമുള്ള സഭയുടെ ഉധ്യമത്തിൽ പങ്കാളിയാകാനും സാധിക്കും. താഴെ കൊടുത്തിരിക്കുന്ന Link ൽ ക്ലിക്ക് ചെയ്താൽ ഈ ബില്ലിനെതിരെ ഇംഗ്ളണ്ടിലെ കത്തോലിക്കാസഭ തയ്യാറാക്കിയിരിക്കുന്ന, ഓരോ സ്ഥലത്തേയും എം. പിമാരോട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന ഫോം ലഭിക്കും. ഈ ഫോമിൽ നിങ്ങളുടെ Post Code കൊടുക്കുന്നതിനാൽ അതാതു സ്ഥലത്തെ എം പിക്ക് നിങ്ങളുടെ അപേക്ഷകൾ സഭ സമർപ്പിക്കുന്നതായിരിക്കും. വെറും രണ്ട് മിനിട്ട് ചെലവഴിച്ച് നിങ്ങൾ ഈ ഓൺലൈൻ ഫോം സമർപ്പിക്കുമ്പോൾ അത് അനേകായിരങ്ങളുടെ മാത്രമല്ല ഭാവിയിൽ നമ്മുടെ തന്നേയും ജീവനെ സംരക്ഷിക്കുകയാവും ചെയ്യുക. സാമൂഹിക സംഘടനകളും, ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയ എഴുത്തുകാരും ഈ ഉദ്യമത്തെ പ്രോത്സാഹിപ്പിക്കുകയും മലയാളി വൈദികർ അവരുടെ ചാപ്ലിൻസിയിലെ വശ്വാസികളെ ഈ ഫോമിനേക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുമ്പോൾ അത് നാം വസിക്കുന്ന ഈ ദേശത്തെ സഭയോട് ചേർന്ന് ഒരു വലിയ തിന്മക്കെതിരെ പോരാടുകയും ദൈവത്തിൻറെ കല്പനകളെ അനുസരിക്കുകയുമായിരിക്കും ചെയ്യുക. {{ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന Form -> http://www.catholicnews.org.uk/assisted-dying-bill }}
Image: /content_image/News/News-2015-09-03-12:36:00.jpg
Keywords: assisted suicide, pravachaka sabdam

215
Category: 1
Sub Category:
Heading: നമുക്കായി പിറന്ന നമ്മുടെ അമ്മ... സെപ്റ്റംബർ 8-ന് ലോകം മുഴുവൻ പരിശുദ്ധ കന്യകാ മാതാവിന്റെ ജനന തിരുനാൾ ആഘോഷിക്കുന്നു
Content: സൃഷ്ടാവായ ദൈവം തന്റെ സകല സൃഷ്ടികളിലും വച്ച് ഏറ്റവും പരിശുദ്ധയായി മറിയത്തെ സൃഷ്ടിച്ചു. ഇത് മറിയം ലോകരക്ഷകന്റെ മാതാവായി തീരുന്നതിനും, തദ്വരാ, സകല മനുഷ്യരുടേയും ആത്മീയ മാതാവായി തീരുന്നതിനും വേണ്ടിയുള്ള ദൈവീക പദ്ധതി പ്രകാരമാണ്. അവർ ഗർഭസ്ഥയാകപ്പെടുകയും കൃപയുടെ നിറകുടമായി നിർമ്മലയായി ജനിക്കുകയും ചെയ്തത് പിറക്കാൻ പോകുന്ന പുത്രന്റെ എണ്ണമറ്റ ഗുണഗ്ഗണങ്ങൾ കാരണമാണ്. സ്വർഗ്ഗഭൂമികളുടെ രാജ്ഞിയായ അവളിലൂടെ സകല വംശത്തിനും സമ്പൂർണ്ണ കൃപ കൈവന്നിരിക്കുന്നു. അവളിലൂടെ, ത്രീത്വത്തിന്റെ ശക്തിയാൽ, അവിശ്വാസികൾ വിശ്വാസം ലഭിക്കുന്നതിനുള്ള വരം കൈവരിച്ചിരിക്കുന്നു! മുറിവേറ്റവർക്ക് കാരുണ്യത്തിന്റെ തലോടൽ ലഭിച്ചിരിക്കുന്നു! അവയവങ്ങളാകുന്ന നാം ക്രിസ്തുവാകുന്ന തലയോളം വളരുന്നു! മേരിയിലൂടെ, സകല മനുഷ്യപ്രകൃതിയും ഉയർത്തപ്പെട്ടിരിക്കുന്നു. കാലാരംഭം മുതൽ, സഭ കൊണ്ടാടുന്നത് പോലെ, നാം അവളുടെ തിരുനാളിൽ സന്തോഷിച്ചാനന്ദിക്കുന്നു. സഭാ കലണ്ടറിലെ മൂന്ന് ജനന തിരുന്നാളുകളിൽ ഒന്നാണിത്-യേശുവിന്റെ പിറന്നാൾ (25 ഡിസംബർ), സ്നാപക യോഹന്നാന്റെ പിറന്നാൾ(24 ജൂൺ), മേരിയുടെ പിറന്നാൾ. സംശയലേശമില്ലാതെ, മേരിയും യേശുവും പാപരഹിത ജന്മമെടുത്തവരെങ്കിൽ, മേരിയുടെ സന്ദർശനം മുഖാന്തരം, എലിസബത്തിന്റെ ഗർഭപാത്രത്തിൽ വച്ച്, ജന്മപാപം കഴുകി വെടിപ്പാക്കപ്പെട്ട ശേഷമായിരുന്നു വിശുദ്ധയോഹന്നാന്റെ ജനനം. രക്ഷകന്റെ മാതാവായി, രക്ഷയുടെ പ്രഭാത കിരണമായി മേരി ഈ ലോകത്ത് അവതാരം ചെയ്തത് പരിഗണിച്ചാണ്, സഭ മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്. രക്ഷാകര ചരിത്രത്തിലെ നാഴിക കല്ലായിട്ടാണ് കന്യകയുടെ അനുകരണാതീതമായ സ്ഥാനം അടയാളപ്പെടുത്തിയിരിക്കുന്നത്. അത് കൊണ്ട് തന്നെ, ഏതൊരു സൃഷ്ടിയേയും ഭരമേല്പ്പിച്ചിരിക്കുന്ന ഏറ്റവും ഔന്നത്യമുള്ള ദൗത്യമാണ് അവർ വഹിച്ചിരിന്നത്. ദൈവമാതാവ് നമ്മുടേയും മാതാവാണെന്നതിൽ നാം ആഹ്ലാദിക്കുന്നു. നമ്മുടെ പ്രതിവാക്യ സ്തുതി ഗീതമായ ലുത്തീനിയയിലെ ഏറ്റവും സുന്ദരമായ വിശേഷണങ്ങളിലൊന്നായ, “ഞങ്ങളുടെ സന്തോഷത്തിന്റെ കാരണ”മായ വാഴ്ത്തപ്പെട്ട കന്യകാമറിയമേ എന്ന് വിളിച്ചു കൊണ്ടുള്ള പ്രാർത്ഥന കൂടെ കൂടെ ചൊല്ലാം. സെപ്റ്റംബർ എട്ട്, ഗ്രീഷ്മകാലത്തിന്റെ അവസാനവും, ശിശിരത്തിന്റെ ആരംഭവും കുറിക്കുന്ന ദിനമായതിനാൽ, ധാരാളം കൃതജ്ഞതാ സ്ത്രോത്ര ആഘോഷങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതാണല്ലോ. പരമ്പരാഗത റോമൻ അനുഷ്ഠാന ക്രമമനുസരിച്ച്, വേനൽക്കാലത്തെ കൊയ്ത്തിന്റേയും തണുപ്പു കാലത്തെ വിതയുടേയും അനുഗ്രഹത്തിന്റെ ദിവസം കൂടിയാണിത്. ‘മുന്തിരിക്കൊയ്ത്തിന്റെ മാതാവ്’- എന്നാണ് ഫ്രാൻസിലെ മുന്തിരി കർഷകർ ഈ പെരുന്നാളിനെ വിളിച്ചിരുന്നത്. വാഴ്ത്തുന്നതിനായ് ഏറ്റവും മുന്തിയ മുന്തിരി അവർ ഇടവക പള്ളിയിൽ കൊണ്ടു വരുമായിരുന്നു: ശേഷം, കുറേ കുലകൾ മേരിയുടെ പ്രതിമയുടെ കൈകൾക്കുളിൽ തൂക്കി ഇടുമായിരുന്നു. പുതു മുന്തിരി വിളംമ്പുന്ന പെരുന്നാൾ സദ്യയും ഈ ഉൽസവദിവസം നടത്തിയിരുന്നു. ആൽപ്സ് പർവ്വത നിരയോട് ചേർന്ന് കിടക്കുന്ന ഓസ്ടിയയുടെ പ്രദേശങ്ങളിൽ ‘മലയിറക്കുൽസവം’ (Drive-Down Day)- എന്ന പേരിൽ ഈ പെരുന്നാൾ ആഘോഷിക്കുന്നുണ്ട്:- കുന്നുകളുടെ ചെരിവുകളിലുള്ള വേനൽക്കാല മേച്ചിൽ പുറങ്ങളിൽ നിന്നും, കന്നുകാലികളേയും, ആട്ടിൻപറ്റങ്ങളേയും താഴേക്ക് നയിച്ച്, താഴ്വരയിലുള്ള ശീതകാല കൂടുകളിൽ സൂക്ഷിച്ചിരിക്കുന്ന രീതി. സധാരണയായി ഇത് വലിയ ഒരു കാരവൻ ആണ്-തോരണങ്ങളും, അലങ്കാരങ്ങളും, ഉൽസവ തിമിർപ്പുമായി നീങ്ങുന്ന നീണ്ട ഒരു ആടുമാടുകളുടെ യാത്രാശൃംഖല. ഈ ദിവസത്തെ പാലും, മിച്ചം വരുന്ന ഭക്ഷണ പദാർത്ഥങ്ങളും, മാതാവിന്റെ ജനന സ്മരണാർത്ഥം, സാധുക്കൾക്ക് കൊടുക്കുന്ന പതിവ്, ഓസ്ടിയായിലെ ചില പ്രദേശങ്ങളിൽ ഇന്നും ആചരിച്ചു`പോരുന്നു
Image: /content_image/News/News-2015-09-08-10:46:38.jpg
Keywords: birth of mary, pravachaka sabdam

216
Category: 1
Sub Category:
Heading: പരദൂഷണം മനസ്സിന്റെ ഭീകരപ്രവർത്തനം: ഫ്രാൻസിസ് മാർപാപ്പ
Content: ഭിന്നതയ്ക്കുള്ള വഴിയൊരുക്കൽ, വിദ്വേഷം വളർത്തൽ, സമാധാനഭംഗത്തിന് ഇടവരുത്തുന്ന പ്രവർത്തികൾ - ഇതെല്ലാം നമ്മെ ബാധിച്ചിരിക്കുന്ന രോഗങ്ങളാണെന്ന് മാർപാപ്പ ദിവ്യബലി അർപ്പിക്കുന്ന അവസരത്തിൽ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ഒരു ഭീകരൻ ജനങ്ങളുടെ ഇടയിലേക്ക് ഒരു ബോംബ് എറിഞ്ഞിട്ട് തിരിഞ്ഞു പോലും നോക്കാതെ നടന്നു പോകുന്നതുപോലെയാണ് പരദൂഷണക്കാരനും ചെയ്യുന്നത്. ഈ രണ്ട് അവസരങ്ങളിലും ദുഷ്കർമ്മം ചെയ്യുന്നയാൾ സ്വന്തം സുരക്ഷ ഉറപ്പാക്കിയിരിക്കും. നിങ്ങൾ ഓരോരുത്തരും സ്വയം ആത്മപരിശോധന നടത്തുക: നിങ്ങൾ സമാധാനത്തിന്റെ വിത്ത് വിതയ്ക്കുന്നവരാണോ, അതോ, പരദൂഷണത്തിന്റെ ബോബ് വർഷിക്കുന്നവരോ? അദ്ദേഹം പറഞ്ഞു. " ഇതൊരു തിന്മയാണ്. നമ്മെ ബാധിച്ചിരിക്കുന്ന രോഗം. - ഭിന്നിപ്പിക്കുക, വിദ്വേഷം വളർത്തുക, സമാധാനഭംഗത്തിനുള്ള വഴിയൊരുക്കുക. ഈ രോഗങ്ങളിൽ നിന്നും നാം മുക്തമാകേണ്ടിയിരിക്കുന്നു! " ക്രൈസ്തവർ യേശുവിന്റെ അനുയായികളാണ്. നമ്മൾ യേശുവിനെ പോലെയായി മാറേണ്ടിയിരിക്കുന്നു. യേശു സമാധാന സംസ്ഥാപനത്തിനായാണ് എത്തിയത്.അനുരഞ്ജനത്തിന്റെ മാർഗ്ഗമാണ് അദ്ദേഹം കാണിച്ചു തന്നത്. അതിനായി നമ്മുടെ മനസ്സ് എപ്പോഴും പരിവർത്തന വിധേയമായിരിക്കണം. ഭിന്നതയുണർത്തുന്ന ഒരു വാക്കും നിങ്ങളുടെ നാവിൽനിന്നും വീഴരുത് ! യുദ്ധം, വഴക്ക്, സ്പർദ്ധ - ഇതൊന്നും നിങ്ങളുടെ വാക്കുകൾ മൂലം സൃഷ്ടിക്കപ്പെടരുത്. ഒരിക്കലും പരദൂഷണമരുത് ! ബോംബെറിയുന്നവർ നാശം വിതയ്ക്കുന്നതുപോലെ, പരദൂഷണം പറയുന്നവനും നാശം വിതയ്ക്കുകയാണ് ചെയ്യുന്നത് - അവൻ നാവുകൊണ്ട് നാശം വിതയ്ക്കുന്നു. "പക്ഷേ, പരദൂഷണം പറയുന്നവർ സൂത്രശാലികളാണ് ; അവർ ആത്മഹത്യാ ബോംബർ അല്ല! അവരുടെ രക്ഷ അവർ കൃത്യമായി നോക്കിയിരിക്കും." ഭക്തർക്ക് സരസമായ ഒരു ഉപദേശം കൊടുത്തുകൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു - ആരെ പറ്റിയെങ്കിലും ദോഷം പറയാൻ അടങ്ങാത്ത ആഗ്രഹം തോന്നിയാൽ, നാവ് കടിച്ചു പിടിക്കുക! "വേദനിക്കും! നാവ് കടി കൊണ്ട് വീർക്കും. കാരണം സാത്താൻ നിങ്ങളുടെ വായ തുറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. പക്ഷേ അവസാനം നിങ്ങൾ വിജയിക്കും. സാത്താൻ തോൽക്കും. കാരണം, യേശു നിങ്ങളുടെ കൂടെയുണ്ടല്ലോ.!"
Image: /content_image/News/News-2015-09-09-01:13:03.jpg
Keywords: dont lie, pope francis, pravachaka sabdam

217
Category: 1
Sub Category:
Heading: സ്വർഗ്ഗീയ സംഗീതവുമായി ഷാജിയച്ചന്‍, അഭിഷേക നിറവിനായി ആർച്ചു ബിഷപ്പും കാരിയച്ചനും: ആയിരങ്ങള്‍ സെക്കൻഡ് സാറ്റർഡേ കണ്‍വെൻഷനിലേക്ക്
Content: ബഥേൽ കണ്‍വെൻഷൻ സെൻററില്‍ വച്ച് നടക്കുന്ന സെപ്റ്റംബര്‍ മാസത്തെ സെക്കൻഡ് സാറ്റർഡേ കണ്‍വെൻഷനിലേക്ക് ആയിരങ്ങള്‍ എത്തിച്ചേരും. ഫാ. സോജി ഓലിക്കലിൻറ നേതൃത്വത്തിലുള്ള സെഹിയോന്‍ UK ശുശ്രൂഷകള്‍ കാലഘട്ടത്തിൻറ ആവശ്യമാണെന്നും ഇപ്രകാരമുള്ള ശുശ്രൂഷകള്‍ സഭാസംവിധാനങ്ങളെ ശക്തിപ്പെടുത്താനും ഇടവക സമൂഹങ്ങളെ ഉണർത്തുവാനും സഹായകരമാണ് എന്ന ബോധ്യത്തിൻറ അടിസ്ഥാനത്തിലാണ് ബർമിങ്ഹാം രൂപതയുടെ അദ്ധ്യക്ഷൻ തന്നെ ഈ ശനിയാഴ്ച കണ്‍വെൻഷന് നേതൃത്വം നല്‍കാനെത്തുന്നത്. അഭിഷേകം നിറഞ്ഞ ആയിരക്കണക്കിന് ആത്മീയ ഗീതങ്ങളിലൂടെ പതിനായിരങ്ങൾക്ക് സൗഖ്യ സ്പർശനമേകുന്ന ഷാജി തുമ്പേച്ചിറയച്ചനും, അതിരമ്പുഴ കാരിസ് ഭവന്‍ ഡയറക്ടര്‍, ജനങ്ങളുടെ പ്രിയപ്പെട്ട കാരിയച്ചനും ഒന്നുചേർന്ന് നയിക്കുന്ന കണ്‍വെൻഷൻ അത്ഭുതകരമായ സ്വർഗിയ കൃപകള്‍ ദൈവജനത്തിന് സമ്മാനിക്കും. ഓരോ മാസവും എത്തിച്ചേരുന്ന ആയിരത്തോളം കുട്ടികൾക്ക് പുതിയ അധ്യയന വർഷം പരിശുദ്ധാത്മാവിന് പൂർണ്ണമായി സമർപ്പിച്ച് പ്രാർത്ഥനാപൂർവ്വം ആരംഭിക്കാന്‍ ഈ കണ്‍വെൻഷൻ കാരണമായിത്തീരും. യു.എസ്.എ., അയർലൻഡ്, സ്കോട്ട് ലൻഡ് , ദുബായ്, അബുദാബി, ഫുജറ, പഞ്ചാബ്, അരുണാചൽ പ്രദേശ് തുടങ്ങിയ അനേക സ്ഥലങ്ങളിൽ ഈ അവധിക്കാലത്ത് സെഹിയോന്‍ ശുശ്രൂഷകള്‍ നടത്തപ്പെട്ടു. നൂറുകണക്കിന് മാനസാന്തരങ്ങളും രോഗസൗഖ്യങ്ങളും നൽകിക്കൊണ്ട് ദേശങ്ങളേയും കുടുംബങ്ങളേയും വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മ ശുശ്രൂഷയുടെ ഭാഗമായിത്തീരാന്‍ മറ്റു ഭാഷക്കാരും കടന്നു വരുകയാണ്. സെപ്റ്റംബര്‍ 1 മുതല്‍ 10 വരെ നടത്തപ്പെടുന്ന 10 ദിവസത്തെ പ്രാർത്ഥന ശുശ്രൂഷ പുതിയ പുതിയ അഭിഷേകങ്ങൾക്കായി ദൈവസന്നിധിയില്‍ കരങ്ങള്‍ ഉയർത്തുകയാണ്. സെപ്റ്റംബര്‍ പന്ത്രണ്ടാം തീയതിയിലെ കണ്‍വെൻഷനിലേക്ക് യേശുനാമത്തില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു. യേശുവിൻറെ സ്നേഹസൗഖ്യത്തിലേക്ക് അനേകരെ കൂട്ടിക്കൊണ്ടുവരുവാനും, അനേകരുടെ ജീവിതങ്ങളില്‍ കർത്താവിന്റെ അത്ഭുതകരമായ ഇടപെടലുകള്‍ ഉണ്ടാകുവാനും ഇനിയുള്ള ദിനങ്ങള്‍പ്രാർത്ഥിച്ച് ഒരുങ്ങാം. കണ്‍വെൻഷൻ സെന്ററിന്റെ അഡ്രസ് Bethel Convention Centre, Kelvin Way, West Bromwich, Birmingham, B70 7JW
Image: /content_image/News/News-2015-09-09-09:27:23.jpg
Keywords: second saturday, pravachaka sabdam

218
Category: 1
Sub Category:
Heading: വിവാഹമോചനം: ഫ്രാൻസിസ് മാർപാപ്പ പുതിയ നിയമഭേദഗതികളും വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട സത്യങ്ങളും
Content: വിവാഹബന്ധം വേർപെടുത്തുന്നതിന്റെ നടപടി ക്രമങ്ങളിൽ രണ്ട് ഭേദഗതികൾ നിർദ്ദേശിച്ചു കൊണ്ട് സെപ്തംബർ 8 - ന് വത്തിക്കാൻ വിജ്ഞാപനമിറക്കി. ഈ നടപടി ക്രമങ്ങളും കത്തോലിക്കാ സഭയുടെ വിവാഹമോചനത്തെ പറ്റിയുള്ള കാഴ്ചപ്പാടുകളും ഓരോ വിശ്വാസിയും വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. വിവാഹ മോചനം സഭയുടെ കാഴ്ചപ്പാടിൽ :- മാമ്മോദീസ സ്വീകരിച്ചവർ തമ്മിലുള്ള സാധുവാക്കപ്പെട്ടതും പൂർത്തിയാക്കപ്പെട്ടതുമായ വിവാഹത്തെ ഒരു മാനുഷികാധികാരിക്കും മരണമൊഴികെ യാതൊരു കാരണത്താലും വേർപെടുത്താനാവില്ല എന്ന് സഭ എല്ലാ കാലവും പഠിപ്പിക്കുന്നു; കാരണം വിവാഹബന്ധം വേർപിരിയാത്തതായി ആദിമമായ ഉദ്ദേശ്യം കർത്താവായ യേശു ആവർത്തിച്ചു പഠിപ്പിച്ചു. പഴയനിയമത്തിൽ കടന്നുകൂടിയ വിട്ടുവീഴ്ചകൾ അവിടന്നു നീക്കംചെയ്തു. (Catechism of the Catholic Church 2382) വിവാഹമോചനം പ്രകൃതിനിയമത്തിനെതിരെയുള്ള ഗൗരവപൂർണ്ണമായ ഒരു തെറ്റാണ്. മരണം വരെ ഒന്നിച്ചു ജീവിച്ചു കൊള്ളാമെന്നു ദമ്പതികൾ സ്വതന്ത്രമായി ചെയ്ത ഉടമ്പടിയെ അതു മുറിപ്പെടുത്തുന്നു. പുതിയൊരു ബന്ധം സ്ഥാപിക്കുന്നത്, സിവിൽനിയമം അംഗീകരിച്ചാലും, പിളർപ്പിന്റെ ഗൗരവം വർധിപ്പിക്കുന്നു (CCC 2384) കുടുംബത്തിലും സമൂഹത്തിലും ക്രമക്കേടു സൃഷ്ടിക്കുന്നതുകൊണ്ടു കൂടി വിവാഹമോചനം അധാർമ്മികമാണ്. ഈ ക്രമക്കേട് താഴെപ്പറയുന്ന ദ്രോഹങ്ങൾ വരുത്തുന്നു:- പങ്കാളിക്ക് ഉപേക്ഷിക്കപ്പെടുന്നതിന്റെ ആഘാതമേൽക്കുന്നു; കുട്ടികൾക്ക് മാതാപിതാക്കൾ വേർപെടുന്നതും ചിലപ്പോൾ അവർ തമ്മിലുള്ള തർക്കങ്ങളുടെ വിഷയമാകുന്നതും മൂലം ആഴത്തിൽ മുറിവേൽക്കുന്നു; സാംക്രമിക സ്വഭാവമുള്ളതിനാൽ സമൂഹത്തിന് അത് യഥാർഥ വ്യാധിയായിത്തീരുന്നു. (CCC 2385) പല സ്ഥലങ്ങളിലും സിവിൽ കോടതിവഴി വിവാഹമോചനം നേടി സിവിൽനിയമമനുസരിച്ചു പുതിയ വിവാഹ ബന്ധത്തിലേർപ്പെടുന്ന ധാരാളം കത്തോലിക്കരുണ്ട്. "ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവിഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു". എന്ന യേശുക്രിസ്തുവിന്റെ വാക്കുകളെ മുറുകെപ്പിടിച്ചു സഭ, ആദ്യവിവാഹം സാധുവായിരുന്നെങ്കിൽ, പുതിയ വിവാഹം അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. സിവിൽ നിയമപ്രകാരം വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്നവർ ദൈവനിയമത്തിനു വിരുദ്ധമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചേരുന്നു . ഈ സ്ഥിതി തുടരുന്നിടത്തോളം കാലം അവർ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ പാടില്ല. അതേ കാരണത്താൽ അവർക്ക് സഭാത്മകമായ ചില ഉത്തരവാദിത്വങ്ങൾ വഹിക്കാനും സാധ്യമല്ല. ഉടമ്പടിയുടെ അടയാളത്തിനും ക്രിസ്തുവിനോടുള്ള വിസ്വസ്തതയ്ക്കും ഭംഗം വരുത്തിയതിനു പശ്ചാത്തപിക്കുകയും പരിപൂർണ്ണ വിരക്തിയിൽ ജീവിക്കാമെന്ന കടമ ഏറ്റെടുക്കുകയും ചെയ്യുന്നവർക്കേ അനുതാപകൂദാശയിലൂടെ അനുരഞ്ജനം നൽകാൻ പാടുള്ളൂ. (CCC 1650) എങ്കിൽ പിന്നെ എങ്ങനെയാണു സഭയിൽ വിവാഹ മോചനം അനുവദിക്കുന്നത്? മുകളിൽ പ്രസ്താവിച്ച പ്രകാരം സാധുവാക്കപ്പെട്ടതും പൂർത്തിയാക്കപ്പെട്ടതുമായ വിവാഹത്തെ യാതൊരു കാരണത്താലും വേർപെടുത്താൻ സഭക്ക് അധികാരമില്ല. പ്രകൃതിനിയമത്തിനും സഭാനിയമത്തിനും വിരുദ്ധമായി നടത്തപ്പെടുന്നതും ദമ്പതികളുടെ സ്വതന്ത്രമായ പരസ്പര സമ്മതം ഇല്ലാതെ നടത്തപ്പെടുന്നതുമായ വിവാഹങ്ങൾ നിലനില്ക്കുന്നില്ല അഥവാ അസാധവായി തീരുന്നു എന്ന് സഭ പഠിപ്പിക്കുന്നു. (CCC 1625-1628) ഇക്കാരണത്താൽ സഭാകോടതിക്ക് സാഹചര്യങ്ങൾ വിലയിരുത്തിയതിനുശേഷം ഒരു വിവാഹം അസാധുവാണെന്ന്, അതായത്, ആ വിവാഹം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കാൻ കഴിയും. അങ്ങനെ വരുമ്പോൾ ബന്ധപ്പെട്ട വ്ക്തികൾ വിവാഹം കഴിക്കാൻ സ്വതന്ത്രരായിരിക്കും. (CCC1629) സെപ്തംബർ 8 - ന് വത്തിക്കാൻ പുറത്തിറക്കിയ നിയമ ഭേദഗതികൾ:- മുകളിൽ പ്രസ്താവിച്ച പ്രകാരം സഭാകോടതിക്ക് ഒരു വിവാഹം അസാധുവാണെന്ന്, അല്ലങ്കിൽ ആ വിവാഹം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർപാപ്പ വിജ്ഞാപനമിറക്കിയിരിക്കുന്നത്. അല്ലാതെ സാധുവായ ഒരു വിവാഹ ബന്ധം വേർപെടുത്തുന്നതിനല്ല. വിവാഹ മോചനം അനുവദിച്ചുകൊണ്ടുള്ള വിധിക്കു മേൽ രണ്ടാമതൊരു റിവ്യൂ വേണമെന്ന ഇപ്പോഴത്തെ നിയമം ഭേദഗതി ചെയ്യുന്നതോടെ, അനാവശ്യമായ പണച്ചെലവുകളും, അതിലുപരി ബന്ധപ്പെട്ട കക്ഷികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദവും ഒരളവുവരെ ഒഴിവാക്കാനാവുമെന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. വിവാഹ മോചനത്തിനുള്ള തെളിവുകൾ സുതാര്യമാണെങ്കിൽ, നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യമാണ് ഈ നിയമ ഭേദഗതിയിലൂടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഡിസംബർ 8-ന് കരുണയുടെ വർഷം തുടങ്ങുന്ന ദിനം മുതൽ നിയമം പ്രാബല്യത്തിൽ വരും. Code of Canon Law- യും Code of Canon Law for Oriental Law - യുമാണ് ' യേശു ദയാലുവായ നീതി പാലകൻ'', ദയാലുവായ യേശു ' (Lord Jesus, Clement Judge", "Clement and Merciful Judge") .എന്നീ രണ്ടു സഭാ രേഖകളിലൂടെ ഭേദഗതി ചെയ്തിരിക്കുന്നത്. ശാരീരികമായോ ധാർമ്മീകമായോ തിരുസഭയിൽ നിന്നും അകന്നു കഴിയുന്ന ക്രൈസ്തവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് തനിക്കുള്ളതെന്ന് പിതാവ് വ്യക്തമാക്കി. 2014 ഒക്ടോബറിൽ നടന്ന ബിഷപ്പുമാരുടെ സിനഡിൽ തന്നെ ഈ നിയമ ഭേദഗതി വരുത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ചർച്ചകൾ നടന്നിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാഹത്തിന്റെ പരിശുദ്ധിയേയും അഭേദ്യതയെയും പറ്റിയുള്ള തിരുസഭയുടെ കാഴ്ചപ്പാടുകളെ ഈ നിയമ ഭേദഗതികൾ ഒരു വിധത്തിലും ബാധിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിയമ ഭേദഗതികൾ നടപടി ക്രമങ്ങൾക്ക് വേഗം കൂട്ടാൻ വേണ്ടി മാത്രമുള്ളതാണ്. പ്രശ്നങ്ങൾ നീട്ടി വലിച്ചുകൊണ്ടു പോയി വിശ്വാസികളുടെ മനസ്സിന് അനാവശ്യമായ സമ്മർദ്ദം ഏൽപ്പിക്കുന്ന ഇപ്പോഴത്തെ സമ്പ്രദായത്തിൽ നിന്നും ചെറിയൊരു മാറ്റം കൊണ്ട് അതിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടു കക്ഷികൾക്കും അല്പം ആശ്വാസമേകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. പേപ്പൽ നിയമ ഭേദഗതിയുടെ പ്രധാന ഭാഗങ്ങൾ: 1 ഒരിക്കൽ വിധി പറഞ്ഞ കേസിൽ രണ്ടാമതൊരു റിവ്യു അനാവശ്യമാണ്. ആദ്യവിധി പ്രസ്താവിക്കുന്ന ജഡ്ജി ധാർമ്മികതയും നീതിയും കാത്തു പാലിക്കുമെന്ന ഉറപ്പ് നമുക്കുണ്ട്. 2 മൂന്നു പുരോഹിത ജഡ്ജിമാർക്കു പകരം ബിഷപ്പ് നിയോഗിക്കുന്ന ഒരു പുരോഹിത ജഡ്ജി മതിയാകും. ആവശ്യം വരുകയാണെങ്കിൽ ഓരോ രൂപതയിലും ആ രൂപതയിലെ ബിഷപ്പ് തന്നെയായിരിക്കും അന്തിമ വിധികർത്താവ്. 3. തിരുസഭയ്ക്കനുസൃതമായ വിവാഹം നടന്നിട്ടില്ലെന്ന് വ്യക്തമായ തെളിവുണ്ടെങ്കിൽ രൂപതയിലെ ബിഷപ്പിന് ഉടനടി വിധി തീരുമാനം എടുക്കാനുള്ള അധികാരം ' 4. വിവാഹ മോചനത്തിന്റെ അപ്പീൽ കേസുകളിൽ അതിരൂപതാ ട്രൈബ്യൂണലുകൾക്ക് തീരുമാനമെടുക്കാം. അതിനു മുകളിൽ വത്തിക്കാന്റെ 'റോമൻ റോട്ട ' അപ്പീല്യകൾ പരിഗണിക്കും. കഴിഞ്ഞ സെപ്തംബറിൽ മാർപാപ്പ നിയോഗിച്ച കമ്മീഷന്റെ പഠനങ്ങളുടെയും ചർച്ചകളുടെയും പരിണിതഫലമാണ് ഇപ്പോൾ നിലവിൽ വരാൻ പോകുന്ന നിയമ ഭേദഗതികൾ . ലോകമെമ്പാടുമുള്ള വിവാഹമോചനങ്ങളിൽ പകുതിയിലധികവും നടക്കുന്ന U.S.-ൽ പക്ഷേ ഈ നിയമ ഭേദഗതികൾ കാര്യമായ ചലനമുണ്ടാക്കുകയില്ല. ഈ ആവശ്യങ്ങൾക്കായി ക്രൈസ്തവർക്ക് അവിടെ മാര്യേജ് ട്രൈബ്യൂണലുകളെ സമീപിക്കുവാൻ സാധ്യമാണ്. രൂപതകളാകട്ടെ, ഇതിനുള്ള ഫീസുകൾ കുറയ്ക്കുകയും ചിലപ്പോൾ ഒഴിവാക്കുകയും ചെയ്യാറുണ്ട്. പക്ഷേ, വത്തിക്കാനിലെ ഈ നിയമ ഭേദഗതികൾ US -ലും ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിയമ ഭേദഗതികൾ മറ്റൊരു വലിയ പ്രശ്നത്തിൽ പ്രതിഫലിക്കും എന്നു കരുതപ്പെടുന്നു. വിവാഹമോചനത്തിനുശേഷം പുനർവിവാഹിതരായ ക്രൈസ്തവർക്ക് ദിവ്യകാരുണ്യ സ്വീകരണം നിഷേധിച്ചു കൊണ്ടുള്ള ഇപ്പോഴത്തെ നിലപാടിൽ മാറ്റം വരുത്താൻ തിരുസഭ തെയ്യാറാകുമോ എന്നത് ഇനി വരുന്ന നാളുകളിൽ ഒരു പ്രസക്തമായ ചർച്ചാ വിഷയമായി മാറും. ഒക്ടോബറിൽ നടക്കാൻ പോകുന്ന സിനഡിൽ ഇത് ഒരു ചർച്ചാവിഷയമായിരിക്കും. താഴെ പറയുന്ന സന്ദർഭങ്ങളിൽ അതിവേഗ തീരുമാനമെടുക്കാനുള്ള പുതിയ നിയമഭേദഗതികൾ ബാധകമാക്കാമെന്ന് മാർപാപ്പ , 'motu proprio'-യിൽ രേഖപ്പെടുത്തുന്നു. _ വലിയ അളവിൽ പരസ്പര വിശ്വാസമില്ലായ്മ _ വളരെ ചുരുങ്ങിയ കാലത്തെ വിവാഹബന്ധം -വിവാഹ കാലഘട്ടത്തിൽ വിവാഹേതര ബന്ധം ഉണ്ടായിരിക്കുക - വളരെ പ്രധാനപ്പെട്ട വസ്തുതകൾ മറച്ചുവെച്ചു കൊണ്ടുള്ള വിവാഹം - ശക്തമായ പരപ്രേരണയോടെയുള്ള വിവാഹം അതിവേഗ തീരുമാനത്തിന് അനുമതി നൽകുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് പിതാവ് സൂചിപ്പിച്ചു . പക്ഷേ, രൂപതാ ബിഷപ്പിന്റെ ശക്തമായ ധാർമ്മീക ബോധം സ്വന്തം രൂപതയിൽ ഈ നിയമത്തിന്റെ ദുരുപയോഗം തടയാൻ പര്യാപ്തമായിരിക്കുമെന്ന് അദ്ദേഹം ദൃഢവിശ്വാസം പ്രകടിപ്പിച്ചു. " പത്രോസിന്റെ സ്ഥാനത്തിരിക്കുന്നവരാണ് ബിഷപ്പുമാർ. ക്രൈസ്തവ മൂല്യങ്ങളുടെ ശക്തരായ കാവൽക്കാരാണവർ." ബിഷപ്പുമാരായിരിക്കണം മേൽപ്പറഞ്ഞ സന്ദർഭങ്ങളിൽ വിധികർത്താവായിരിക്കേണ്ടത് എന്ന് പിതാവ് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.
Image: /content_image/News/News-2015-09-10-11:11:17.jpg
Keywords: divorce, pravachaka sabdam

219
Category: 1
Sub Category:
Heading: വിവാഹമോചനം : ഫ്രാൻസിസ് മാർപാപ്പായുടെ പുതിയ നിയമഭേദഗതികളും, വിശ്വാസികൾ അറിഞ്ഞിരിക്കേണ്ട സത്യങ്ങളും
Content: വിവാഹബന്ധം വേർപെടുത്തുന്നതിന്റെ നടപടി ക്രമങ്ങളിൽ രണ്ട് ഭേദഗതികൾ നിർദ്ദേശിച്ചു കൊണ്ട് സെപ്തംബർ 8- ന് വത്തിക്കാൻ വിജ്ഞാപനമിറക്കി. ഈ നടപടി ക്രമങ്ങളും കത്തോലിക്കാ സഭയുടെ വിവാഹമോചനത്തെ പറ്റിയുള്ള കാഴ്ചപ്പാടുകളും ഓരോ വിശ്വാസിയും വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്. വിവാഹ മോചനം സഭയുടെ കാഴ്ചപ്പാടിൽ :- മാമ്മോദീസ സ്വീകരിച്ചവർ തമ്മിലുള്ള സാധുവാക്കപ്പെട്ടതും പൂർത്തിയാക്കപ്പെട്ടതുമായ വിവാഹത്തെ ഒരു മാനുഷികാധികാരിക്കും മരണമൊഴികെ യാതൊരു കാരണത്താലും വേർപെടുത്താനാവില്ല എന്ന് സഭ എല്ലാ കാലവും പഠിപ്പിക്കുന്നു; കാരണം വിവാഹബന്ധം വേർപിരിയാത്തതായി ആദിമമായ ഉദ്ദേശ്യം കർത്താവായ യേശു ആവർത്തിച്ചു പഠിപ്പിച്ചു. പഴയനിയമത്തിൽ കടന്നുകൂടിയ വിട്ടുവീഴ്ചകൾ അവിടന്നു നീക്കംചെയ്തു. (Catechism of the Catholic Church 2382) വിവാഹമോചനം പ്രകൃതിനിയമത്തിനെതിരെയുള്ള ഗൗരവപൂർണ്ണമായ ഒരു തെറ്റാണ്. മരണം വരെ ഒന്നിച്ചു ജീവിച്ചു കൊള്ളാമെന്നു ദമ്പതികൾ സ്വതന്ത്രമായി ചെയ്ത ഉടമ്പടിയെ അതു മുറിപ്പെടുത്തുന്നു. പുതിയൊരു ബന്ധം സ്ഥാപിക്കുന്നത്, സിവിൽനിയമം അംഗീകരിച്ചാലും, പിളർപ്പിന്റെ ഗൗരവം വർധിപ്പിക്കുന്നു (CCC 2384) കുടുംബത്തിലും സമൂഹത്തിലും ക്രമക്കേടു സൃഷ്ടിക്കുന്നതുകൊണ്ടു കൂടി വിവാഹമോചനം അധാർമ്മികമാണ്. ഈ ക്രമക്കേട് താഴെപ്പറയുന്ന ദ്രോഹങ്ങൾ വരുത്തുന്നു:- പങ്കാളിക്ക് ഉപേക്ഷിക്കപ്പെടുന്നതിന്റെ ആഘാതമേൽക്കുന്നു; കുട്ടികൾക്ക് മാതാപിതാക്കൾ വേർപെടുന്നതും ചിലപ്പോൾ അവർ തമ്മിലുള്ള തർക്കങ്ങളുടെ വിഷയമാകുന്നതും മൂലം ആഴത്തിൽ മുറിവേൽക്കുന്നു; സാംക്രമിക സ്വഭാവമുള്ളതിനാൽ സമൂഹത്തിന് അത് യഥാർഥ വ്യാധിയായിത്തീരുന്നു. (CCC 2385) പല സ്ഥലങ്ങളിലും സിവിൽ കോടതിവഴി വിവാഹമോചനം നേടി സിവിൽനിയമമനുസരിച്ചു പുതിയ വിവാഹ ബന്ധത്തിലേർപ്പെടുന്ന ധാരാളം കത്തോലിക്കരുണ്ട്. "ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവിഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു". എന്ന യേശുക്രിസ്തുവിന്റെ വാക്കുകളെ മുറുകെപ്പിടിച്ചു സഭ, ആദ്യവിവാഹം സാധുവായിരുന്നെങ്കിൽ, പുതിയ വിവാഹം അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. സിവിൽ നിയമപ്രകാരം വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്നവർ ദൈവനിയമത്തിനു വിരുദ്ധമായ സ്ഥിതിവിശേഷത്തിൽ എത്തിച്ചേരുന്നു . ഈ സ്ഥിതി തുടരുന്നിടത്തോളം കാലം അവർ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ പാടില്ല. അതേ കാരണത്താൽ അവർക്ക് സഭാത്മകമായ ചില ഉത്തരവാദിത്വങ്ങൾ വഹിക്കാനും സാധ്യമല്ല. ഉടമ്പടിയുടെ അടയാളത്തിനും ക്രിസ്തുവിനോടുള്ള വിസ്വസ്തതയ്ക്കും ഭംഗം വരുത്തിയതിനു പശ്ചാത്തപിക്കുകയും പരിപൂർണ്ണ വിരക്തിയിൽ ജീവിക്കാമെന്ന കടമ ഏറ്റെടുക്കുകയും ചെയ്യുന്നവർക്കേ അനുതാപകൂദാശയിലൂടെ അനുരഞ്ജനം നൽകാൻ പാടുള്ളൂ. (CCC 1650) എങ്കിൽ പിന്നെ എങ്ങനെയാണു സഭയിൽ വിവാഹ മോചനം അനുവദിക്കുന്നത്? മുകളിൽ പ്രസ്താവിച്ച പ്രകാരം സാധുവാക്കപ്പെട്ടതും പൂർത്തിയാക്കപ്പെട്ടതുമായ വിവാഹത്തെ യാതൊരു കാരണത്താലും വേർപെടുത്താൻ സഭക്ക് അധികാരമില്ല. പ്രകൃതിനിയമത്തിനും സഭാനിയമത്തിനും വിരുദ്ധമായി നടത്തപ്പെടുന്നതും ദമ്പതികളുടെ സ്വതന്ത്രമായ പരസ്പര സമ്മതം ഇല്ലാതെ നടത്തപ്പെടുന്നതുമായ വിവാഹങ്ങൾ നിലനില്ക്കുന്നില്ല അഥവാ അസാധവായി തീരുന്നു എന്ന് സഭ പഠിപ്പിക്കുന്നു. (CCC 1625-1628) ഇക്കാരണത്താൽ സഭാകോടതിക്ക് സാഹചര്യങ്ങൾ വിലയിരുത്തിയതിനുശേഷം ഒരു വിവാഹം അസാധുവാണെന്ന്, അതായത്, ആ വിവാഹം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കാൻ കഴിയും. അങ്ങനെ വരുമ്പോൾ ബന്ധപ്പെട്ട വ്ക്തികൾ വിവാഹം കഴിക്കാൻ സ്വതന്ത്രരായിരിക്കും. (CCC1629) സെപ്തംബർ 8 - ന് വത്തിക്കാൻ പുറത്തിറക്കിയ നിയമ ഭേദഗതികൾ:- മുകളിൽ പ്രസ്താവിച്ച പ്രകാരം സഭാകോടതിക്ക് ഒരു വിവാഹം അസാധുവാണെന്ന്, അല്ലങ്കിൽ ആ വിവാഹം നടന്നിട്ടില്ല എന്ന് പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർപാപ്പ വിജ്ഞാപനമിറക്കിയിരിക്കുന്നത്. അല്ലാതെ സാധുവായ ഒരു വിവാഹ ബന്ധം വേർപെടുത്തുന്നതിനല്ല. വിവാഹം അസാധുവാണെന്നുള്ള വിധിക്കു മേൽ രണ്ടാമതൊരു റിവ്യൂ വേണമെന്ന ഇപ്പോഴത്തെ നിയമം ഭേദഗതി ചെയ്യുന്നതോടെ, അനാവശ്യമായ പണച്ചെലവുകളും, അതിലുപരി ബന്ധപ്പെട്ട കക്ഷികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദവും ഒരളവുവരെ ഒഴിവാക്കാനാവുമെന്ന് പിതാവ് പ്രത്യാശ പ്രകടിപ്പിച്ചു. വിവാഹ മോചനത്തിനുള്ള തെളിവുകൾ സുതാര്യമാണെങ്കിൽ, നടപടിക്രമങ്ങൾ ലഘൂകരിക്കുക എന്ന ലക്ഷ്യമാണ് ഈ നിയമ ഭേദഗതിയിലൂടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഡിസംബർ 8-ന് കരുണയുടെ വർഷം തുടങ്ങുന്ന ദിനം മുതൽ നിയമം പ്രാബല്യത്തിൽ വരും. Code of Canon Law- യും Code of Canon Law for Oriental Law - യുമാണ് ' യേശു ദയാലുവായ നീതി പാലകൻ'', ദയാലുവായ യേശു ' (Lord Jesus, Clement Judge", "Clement and Merciful Judge") .എന്നീ രണ്ടു സഭാ രേഖകളിലൂടെ ഭേദഗതി ചെയ്തിരിക്കുന്നത്. ശാരീരികമായോ ധാർമ്മീകമായോ തിരുസഭയിൽ നിന്നും അകന്നു കഴിയുന്ന ക്രൈസ്തവരെ സഹായിക്കുക എന്ന ഉദ്ദേശമാണ് തനിക്കുള്ളതെന്ന് പിതാവ് വ്യക്തമാക്കി. 2014 ഒക്ടോബറിൽ നടന്ന ബിഷപ്പുമാരുടെ സിനഡിൽ തന്നെ ഈ നിയമ ഭേദഗതി വരുത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി ചർച്ചകൾ നടന്നിരുന്ന കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. വിവാഹത്തിന്റെ പരിശുദ്ധിയേയും അഭേദ്യതയെയും പറ്റിയുള്ള തിരുസഭയുടെ കാഴ്ചപ്പാടുകളെ ഈ നിയമ ഭേദഗതികൾ ഒരു വിധത്തിലും ബാധിക്കുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഈ നിയമ ഭേദഗതികൾ നടപടി ക്രമങ്ങൾക്ക് വേഗം കൂട്ടാൻ വേണ്ടി മാത്രമുള്ളതാണ്. പ്രശ്നങ്ങൾ നീട്ടി വലിച്ചുകൊണ്ടു പോയി വിശ്വാസികളുടെ മനസ്സിന് അനാവശ്യമായ സമ്മർദ്ദം ഏൽപ്പിക്കുന്ന ഇപ്പോഴത്തെ സമ്പ്രദായത്തിൽ നിന്നും ചെറിയൊരു മാറ്റം കൊണ്ട് അതിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടു കക്ഷികൾക്കും അല്പം ആശ്വാസമേകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. പേപ്പൽ നിയമ ഭേദഗതിയുടെ പ്രധാന ഭാഗങ്ങൾ: 1. ഒരിക്കൽ വിധി പറഞ്ഞ കേസിൽ രണ്ടാമതൊരു റിവ്യു അനാവശ്യമാണ്. ആദ്യവിധി പ്രസ്താവിക്കുന്ന ജഡ്ജി ധാർമ്മികതയും നീതിയും കാത്തു പാലിക്കുമെന്ന ഉറപ്പ് നമുക്കുണ്ട്. 2. മൂന്നു പുരോഹിത ജഡ്ജിമാർക്കു പകരം ബിഷപ്പ് നിയോഗിക്കുന്ന ഒരു പുരോഹിത ജഡ്ജി മതിയാകും. ആവശ്യം വരുകയാണെങ്കിൽ ഓരോ രൂപതയിലും ആ രൂപതയിലെ ബിഷപ്പ് തന്നെയായിരിക്കും അന്തിമ വിധികർത്താവ്. 3. തിരുസഭയ്ക്കനുസൃതമായ വിവാഹം നടന്നിട്ടില്ലെന്ന് വ്യക്തമായ തെളിവുണ്ടെങ്കിൽ രൂപതയിലെ ബിഷപ്പിന് ഉടനടി വിധി തീരുമാനം എടുക്കാനുള്ള അധികാരം ഉണ്ടായിരിക്കും' 4. വിവാഹ മോചനത്തിന്റെ അപ്പീൽ കേസുകളിൽ അതിരൂപതാ ട്രൈബ്യൂണലുകൾക്ക് തീരുമാനമെടുക്കാം. അതിനു മുകളിൽ വത്തിക്കാന്റെ 'റോമൻ റോട്ട' അപ്പീല്യകൾ പരിഗണിക്കും. കഴിഞ്ഞ സെപ്തംബറിൽ മാർപാപ്പ നിയോഗിച്ച കമ്മീഷന്റെ പഠനങ്ങളുടെയും ചർച്ചകളുടെയും പരിണിതഫലമാണ് ഇപ്പോൾ നിലവിൽ വരാൻ പോകുന്ന നിയമ ഭേദഗതികൾ. വത്തിക്കാനിലെ ഈ നിയമ ഭേദഗതികൾ US -ലും ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിയമ ഭേദഗതികൾ മറ്റൊരു വലിയ പ്രശ്നത്തിൽ പ്രതിഫലിക്കും എന്നു കരുതപ്പെടുന്നു. വിവാഹമോചനത്തിനുശേഷം പുനർവിവാഹിതരായ ക്രൈസ്തവർക്ക് ദിവ്യകാരുണ്യ സ്വീകരണം നിഷേധിച്ചു കൊണ്ടുള്ള ഇപ്പോഴത്തെ നിലപാടിൽ മാറ്റം വരുത്താൻ തിരുസഭ തയ്യാറാകുമോ എന്നത് ഇനി വരുന്ന നാളുകളിൽ ഒരു പ്രസക്തമായ ചർച്ചാ വിഷയമായി മാറും. ഒക്ടോബറിൽ നടക്കാൻ പോകുന്ന സിനഡിൽ ഇത് ഒരു ചർച്ചാവിഷയമായിരിക്കും. താഴെ പറയുന്ന സന്ദർഭങ്ങളിൽ അതിവേഗ തീരുമാനമെടുക്കാനുള്ള പുതിയ നിയമഭേദഗതികൾ ബാധകമാക്കാമെന്ന് മാർപാപ്പ രേഖപ്പെടുത്തുന്നു. - വലിയ അളവിൽ പരസ്പര വിശ്വാസമില്ലായ്മ - വളരെ ചുരുങ്ങിയ കാലത്തെ വിവാഹബന്ധം - വിവാഹ കാലഘട്ടത്തിൽ വിവാഹേതര ബന്ധം ഉണ്ടായിരിക്കുക - വളരെ പ്രധാനപ്പെട്ട വസ്തുതകൾ മറച്ചുവെച്ചു കൊണ്ടുള്ള വിവാഹം - ശക്തമായ പരപ്രേരണയോടെയുള്ള വിവാഹം അതിവേഗ തീരുമാനത്തിന് അനുമതി നൽകുന്ന നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് പിതാവ് സൂചിപ്പിച്ചു . പക്ഷേ, രൂപതാ ബിഷപ്പിന്റെ ശക്തമായ ധാർമ്മീക ബോധം സ്വന്തം രൂപതയിൽ ഈ നിയമത്തിന്റെ ദുരുപയോഗം തടയാൻ പര്യാപ്തമായിരിക്കുമെന്ന് അദ്ദേഹം ദൃഢവിശ്വാസം പ്രകടിപ്പിച്ചു. "പത്രോസിന്റെ സ്ഥാനത്തിരിക്കുന്നവരാണ് ബിഷപ്പുമാർ. ക്രൈസ്തവ മൂല്യങ്ങളുടെ ശക്തരായ കാവൽക്കാരാണവർ." ബിഷപ്പുമാരായിരിക്കണം മേൽപ്പറഞ്ഞ സന്ദർഭങ്ങളിൽ വിധികർത്താവായിരിക്കേണ്ടത് എന്ന് പിതാവ് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്.
Image: /content_image/News/News-2015-09-10-11:11:23.jpg

220
Category: 1
Sub Category:
Heading: സെക്കന്‍ഡ് സാറ്റര്‍ഡേ ബൈബിള്‍ കണ്‍വെന്‍ഷനും രോഗശാന്തി ശുശ്രൂഷയും നാളെ ബഥേലിൽ
Content: കുട്ടികളേയും ദാമ്പത്യങ്ങളേയും കുടുംബങ്ങളേയും തകര്‍ക്കുന്ന പൈശാചിക തിന്മകള്‍ക്കെതിരെ പരിശുദ്ധാത്മാവ് നല്‍കുന്ന വിടുതല്‍ ശുശ്രൂഷ നാളെ 8 മണിക്ക് ബഥേലില്‍ ആരംഭിക്കും. കൂദാശകളിലൂടേയും വചനപ്രഘോഷണങ്ങളിലൂടേയും പരിശുദ്ധാത്മ വരദാനങ്ങളിലൂടേയും യേശുവിന്‍റെ സമഗ്ര വിമോചനം പ്രഖ്യാപിക്കുന്ന അഭിഷേക ശുശ്രൂഷകള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. പിശാചും അവന്‍റെ പ്രവര്‍ത്തനങ്ങളും യാഥാര്‍ത്ഥൃമാണെന്നും അതിനെതിരെ ആത്മീയ ആയുധങ്ങള്‍ ഗൌരവത്തോടെ ഉപയോഗിക്കണമെന്നുള്ള പരിശുദ്ധപിതാവിന്‍റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. വ്യക്തികളുടെ മാനുഷിക കുറവുകള്‍ മാത്രമല്ല ആത്മാക്കളുടെ നാശം ആഗ്രഹിക്കുന്ന അന്ധകാര ശക്തികളുടെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കേണ്ടത് സമാധാനപൂര്‍ണ്ണമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. "ഈ ലോകത്തിനുവേണ്ടി മാത്രം ക്രിസ്തുവിന്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ എല്ലാ മനുഷ്യരേക്കാളും നിങ്ങള്‍ നിര്‍ഭാഗ്യവാന്‍മാരാണ് (1 കോറി 15 : 19) എന്ന വചനസത്യം സ്വീകരിച്ച് യേശുക്രിസ്തുവിന്‍റെ രണ്ടാംവരവിനു വേണ്ടി ലോകത്തെ ഒരുക്കുക എന്നാ തിരുസഭാ ദൗത്യത്തില്‍ പങ്കു ചേരുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
Image: /content_image/News/News-2015-09-11-13:25:36.jpg
Keywords: second saturday

221
Category: 1
Sub Category:
Heading: ഇംഗ്ലണ്ടിൽ കത്തോലിക്കാ സഭയുടെ നിലപാടിന് വൻ വിജയം. ബ്രിട്ടീഷ് പാർലമെന്റിൽ ദയാവധ ബിൽ 212 വോട്ടുകൾക്ക് പരാജയപ്പെട്ടു.
Content: ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമണിൽ Assisted Suicide നിയമവിധേയമാക്കുന്നതിനുള്ള ബില്ല് ഇന്ന് ചർച്ച ചെയ്യുകയും പിന്നീട് അതു വോട്ടിനിടുകയും ചെയ്തു. 118 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോൾ 330 അംഗങ്ങൾ എതിർത്ത് വോട്ടു ചെയ്ത് ബില്ലിനെ പരാജയപ്പെടുത്തി. ഈ നിയമം പ്രാബല്യത്തിൽ വന്നിരുന്നു എങ്കിൽ ഇപ്പോൾ ആശുപത്രികളിലും നേഴ്സിംഗ് ഹോമുകളിലും കഴിയുന്ന സ്ഥിരരോഗികളായിട്ടുള്ള അനേകം മനുഷ്യര അവരുടെയോ ബന്ധുക്കളുടെയോ അനുവാദത്തോടു കൂടി മരുന്നു നല്കി കൊലചെയ്യുന്നതിനു ഡോക്ടർമാർക്ക് അനുവാദം ലഭിക്കുമായിരുന്നു. കൊല്ലരുത് എന്ന അഞ്ചാം പ്രമാണത്തിന് എതിരായ വലിയ തിന്മയലേക്ക് നയിക്കുന്ന ഈ ബില്ല് ഹൗസ് ഓഫ് കോമണിൽ അവതരിപ്പിച്ചത് റോബ് മോറിസ് എം പിയാണ്. “ജീവിതത്തിൽ ബലക്ഷയവും രോഗങ്ങളുമുള്ളവർ പ്രത്യേക ബഹുമാനം അർഹിക്കുന്നു. മരണം ആസന്നമെന്നു തോന്നിയാലും ഒരു രോഗിക്കു നല്കേണ്ട സാധാരണ പരിചരണം നിഷേധിക്കുന്നതു ശരിയല്ല”. എന്നു വ്യക്തമായി പഠിപ്പിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭ ഈ ബില്ലിനെ ശക്തമായി എതിർത്തു പോന്നിരുന്നു. ഈ ബില്ലിനെതിരെ വോട്ടു ചെയ്യുവാൻ തങ്ങളുടെ എം.പിമാരോട് ആവശ്യപ്പെടുവാൻ എല്ലാ വിശ്വാസികളോടും സഭാ നേതൃത്വം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഓരോ സ്ഥലത്തേയും എം. പിമാരോട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുന്ന കത്തോലിക്കാസഭയുടെ ഫോം അനേകം മലയാളികളിൽ എത്തിക്കുന്നതിനായി പ്രവാചക ശബ്ദം നിരവധി തവണ വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഫോമിലൂടെ എം. പിമാരോട് ഈ ബില്ലിനെതിരായി വോട്ട് ചെയ്യുവാൻ അഭ്യർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത എല്ലാ വായനക്കാർക്കും മറ്റ് ഓണ്‍ ലൈൻ മാധ്യമങ്ങൽക്കും സോഷ്യൽ മീഡിയ ഏഴുത്തുകാർക്കും പ്രവാചക ശബ്ദം പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
Image: /content_image/News/News-2015-09-11-16:09:00.jpg
Keywords: assisted suicide bill, pravachaka sabdam