Contents
Displaying 121-130 of 24913 results.
Content:
202
Category: 1
Sub Category:
Heading: ദൈവത്തെ തിരഞ്ഞു കണ്ടുപിടിക്കുക എന്നത് ആധുനിക ജനതയുടെ ഏറ്റവും വലിയ വെല്ലുവിളി: പോപ്പ് എമേരിറ്റസ് ബെനഡിക്ട് പതിനാറാമൻ
Content: ദൈവത്തെ തിരഞ്ഞു കണ്ടു പിടിക്കുക എന്ന വെല്ലുവിളിയാണ് ആധുനീക കാലഘട്ടത്തിലെ മനുഷ്യനെ അഭിമുഖീകരിക്കുന്ന. ഏറ്റവും ദുർഘടമായ പ്രശ്നം. ആ പ്രശ്നം പരിഹരിക്കുന്നതോടെ മറ്റെല്ലാ പ്രശ്നങ്ങളും ഇല്ലാതാകുകയാണ്. എമേരിറ്റസ് പോപ്പ് ബെനഡിക്ട് XVI-ന്റെ പൂർവ്വ വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ ഈ ചിന്തകൾ പങ്കുവെയ്ക്കാൻ അവസരമൊരുക്കുകയാണ്. സെപ്റ്റംബർ 28 മുതൽ 30 വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന റാറ്റ്സിംഗർ പൂർവ്വ വിദ്യാർത്ഥി സമ്മേളനം, അവരുടെ മുൻ പ്രൊഫസർ മുന്നോട്ടുവെച്ച ചില ചിന്തകൾ പഠിക്കുവാനും പ്രചരിപ്പിക്കുവാനും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. എമേരിറ്റസ് പോപ്പിന്റെ പൂർവ്വ വിദ്യാർത്ഥിയായ Fr.സ്റ്റീഫൻ ഹോൺ പറയുന്നു. "അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനുഷ്യപുരോഗതി തന്നെ ഒരു തത്ത്വശാസ്തമായിരുന്നു. ദൈവാന്വേഷണം ആ തത്ത്വശാസ്ത്രത്തിലെ അവിഭാജ്യ ഘടകവും." നാൽപ്പതോളം പേരടങ്ങുന്ന റാറ്റ്സിംഗർ പൂർവ്വ വിദ്യാർത്ഥി സംഘം ഒരു തിയോളജിക്കൽ കുടുംബമായാണ് പ്രവർത്തിക്കുന്നത്. 2008-ൽ ചെറുപ്പക്കാരായ തിയോളജിയൻസിനെ ഉൾപ്പെടുത്തി ഒരു ഉപ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. രണ്ടു ഗ്രൂപ്പുകളും ലക്ഷ്യമിടുന്നത് എമേരിറ്റസ് പോപ്പ് ബെനഡിക്ട് XVI-ന്റെ ചിന്തകളുടെ ആഴത്തിലുള്ള പഠനമാണ്. 2013-ൽ പോപ്പ് ബെനഡിക്ട് XVI വിരമിച്ചതിനുശേഷം അദ്ദേഹം ഈ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. പക്ഷേ, അദ്ദേഹം ഈ പൂർവ്വ വിദ്യാർത്ഥികളുടെ പ്രവർത്തനം അടുത്തു വീക്ഷിച്ചുകൊണ്ടിരുന്നു. അവർ മുന്നോട്ടു വെയ്ക്കുന്ന മൂന്നു വിഷയങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുത്തു നൽകിയിരുന്നത് അദ്ദേഹമാണ്. 'കുരിശിന്റെ തത്ത്വശാസ്ത്രം' എന്ന വിഷയമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി അവർ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയം.അതോടൊപ്പം തന്നെ 'ക്രൈസ്തവ മൂല്യങ്ങളും മതനിരപേക്ഷതയും' എന്ന വിഷയവും ചർച്ചകളിൽ പ്രാധാന്യം നേടുന്നു. Fr. ഹോൺ പറയുന്നു, ''ലോക രക്ഷയ്ക്കായുള്ള ഇന്നത്തെ ആവശ്യം ദൈവവചനമാണ് എന്ന് അദ്ദേഹം കരുതുന്നു. ദൈവവചനം എല്ലാവരിലും എത്തിക്കാനായി തിരുസഭ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്." രണ്ടാം വത്തിക്കാൻ കൗൺസിൽ മുതൽ ഈ ആശയം ബെനഡിക്ട് XVI-ന്റെ മനസ്സിലുണ്ടായിരുന്നു എന്ന് Fr. ഹോൺ സാക്ഷ്യപ്പെടുത്തുന്നു. 1977-ൽ അദ്ദേഹം, 'അധുനീക മനുഷ്യന്റെ ജീവിതത്തിൽ വിശുദ്ധ കുർബാനയുടെ പ്രാധാന്യ'ത്തെ പറ്റി നീണ്ട പഠനങ്ങൾ നടത്തിയിരുന്നു. പുരോഹിതന്മാരുടെയും ദൈവ ജനങ്ങളുടെയും വിദ്യാഭ്യാസം- ദൈവശാസ്ത്രത്തിൽ അടിത്തറയിട്ടുള്ള വിദ്യാഭ്യാസം- പരമപ്രധാനമെന്ന് അദ്ദേഹം കരുതിയിരുന്നു. Fr. സ്റ്റീഫൻ ഹോൺ പറഞ്ഞവസാനിപ്പിക്കുന്നു, "സത്യത്തിലേക്കുള്ള വഴി ബുദ്ധിയിലൂടെയല്ല, ഹൃദയത്തിലൂടെയാണ് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതൊരു ജീവിതവൃത്തിയാണ് . അതുകൊണ്ട് നമ്മൾ കൃസ്തുവിന്റെ വഴിയെ നടക്കുന്നവരോട് സംസാരിക്കുകയും അവരുടെ വിശ്വാസവും ദൈവീകജ്ഞാനവും വളർത്തുവാൻ യത്നിക്കുകയും വേണം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു."
Image: /content_image/News/News-2015-08-29-19:13:18.jpg
Keywords: pope benedict, pravachaka sabdam

203
Category: 1
Sub Category:
Heading: 'See the Lord' ഈ ചൈനീസ്- അമേരിക്കൻ കാത്തലിക് ഗ്രൂപ്പിലൂടെ അനേകർ ലോകത്തെ നോക്കി കാണുന്നു.
Content: ലോകത്തെ കാണാനുള്ള സഹായമെത്തിച്ചു കൊണ്ട് 'സീ ദി ലോർഡ് ', ഒരു ചൈനീസ്- അമേരിക്കൻ കാത്തലിക് ഗ്രൂപ്പ്. Dr. കെല്ലി കോവ് ഇപ്പോൾ സിലിക്കൺ വാലിയിലെ ഉയർന്ന ശമ്പളം വാങ്ങുന്ന optometrist അല്ല.( കണ്ണടയ്ക്ക് വേണ്ട ലെൻസുകൾ നിർണ്ണയിക്കുന്ന വിദഗ്ധൻ ) ഗൂഗിൾ ഗ്ലാസിന്റെ ഗവേഷകയുമല്ല . അവർ ഇത് രണ്ടും ആയിരുന്നു. പക്ഷേ, ക്രൈസ്തവ മൂല്യങ്ങളുടെ പ്രകാശം അവരുടെ മേൽ പതിച്ചപ്പോൾ അവർ സമാന ചിന്താഗതിയുള്ളവരുമായി സഹകരിച്ച് തങ്ങളുടെ കഴിവുകൾ പാവപ്പെട്ടവരുടെ സഹായത്തിനായി എത്തിച്ചു കൊടുക്കുകയാണ്. വിദൂരപൂർവ്വദേശത്തും കാലിഫോർണിയായിൽ തന്നെ സാൻ ജാക്കിൻ വാലിയിലുമായി അവരുടെ ഗൂപ്പ് സേവനം നടത്തി കൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷമായി അവർ തെയ് വാനിലേയും ഫിലിപ്പൈൻസിലേയും ആയിരക്കണക്കിന് പാവങ്ങൾക്ക് കണ്ണടകളും നേത്രരോഗ മരുന്നുകളും സൗജന്യമായി നൽകി കൊണ്ടിരിക്കുന്നു. ''മിഷനറി ജോലിക്കു വേണ്ടി യേശു എന്നെ വിളിക്കുന്നതായി എനിക്കു തോന്നി. എല്ലാം ഇട്ടെറിഞ്ഞ് ഞാൻ ഇറങ്ങി! '' ക്യാൻസർ രോഗവുമായി ഒൻപതു വർഷത്തെ പോരാട്ടത്തിന് ശേഷം അമ്മ മരിച്ച 2011 -ലെ ആ ദിവസം കെല്ലി കോവ് ഒന്നു തീരുമാനിച്ചു. 'ഇതു പോര, .ലോകത്തെ സ്നേഹിക്കണം. വലിയ അളവിൽ സ്നേഹിക്കണം. ' അനവധി സുഹൃത്തുക്കൾ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് കോവ് ഓർക്കുന്നു.പക്ഷേ, ഒന്നും വകവെയ്ക്കാതെ യേശുവിന്റെ വിളി കേട്ട് അവൾ ഇറങ്ങി. അന്ന് അവൾക്ക് വയസ്സ് 28. സമാനമനസ്ക്കരുമായി ചേർന്ന് 'See the Lord' - ന്റെ പ്രവർത്തനം തുടങ്ങി. കണ്ണടയ്ക്ക് വേണ്ട പണമെല്ലാം എങ്ങനെയെങ്കിലും വന്നു ചേരും. തെയ്വാനിൽ ലെൻസ് നിർമ്മാതാക്കൾ വിലയിൽ നല്ല കിഴിവ് അനുവദിക്കാറുണ്ട് എന്ന് കെല്ലി കോവ് നന്ദിയോടെ ഓർത്തു. സാൻജോസ് ചൈനീസ് കാത്തലിക് മിഷന്റെ പാസ്റ്റർ Fr. കാർല സ് ഒലിവേര പറയുന്നു ''ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്. ഈ ചെറുപ്പക്കാരെ രെുമിച്ചു കൂട്ടിയത് മറ്റെന്താണ്?" 2012, 'See the Lord' ഒരു സന്നദ്ധ സേവാസംഘടനയായി അംഗീകരിക്കപ്പെട്ടു. ഇതിനകം അവർ 12 .. സേവന യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതൽ സേവന യാത്രകളും തെയ് വാ നിലെ മലയിടുക്കുകളിൽ കഴിയുന്ന പാവപ്പെട്ടവരുടെ അടുത്തേക്കായിരുന്നു. ഈ വർഷം U.S -ലെ തന്നെ ന്യൂ ഓർലിയൻസിലെ പാവപ്പെട്ടവരെ തേടി ഒരു യാത്രയുണ്ട്. തെയ്വാനിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പാവപ്പെട്ട കൊച്ചു കുട്ടികളിലും അവശരായ പ്രായമുള്ളവരിലുമാണെന്ന് Dr. കെല്ലി കോവ് പറയുന്നു. തെയ്വാനിൽ സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉണ്ടെങ്കിലും അതിൽ നേത്ര പരിചരണം ഉൾപ്പെടുന്നില്ല. Optometrist -കൾ ആകട്ടെ, ഗ്രാമപ്രദേശങ്ങളിൽ പോകാൻ വിമുഖരുമാണ്. ഇതാണ് 'See the Lord' -ന്റെ ദൗത്യത്തിന് പ്രാധാന്യം നൽകുന്ന ഘടകം. 2013 -ലെ സേവന യാത്രയില് അംഗമായിരുന്ന എലൈൻ ഒയ്റ്റോമോ 'See the Lord' - വെബ് സൈറ്റിൽ ഇങ്ങനെ കുറിക്കുന്നു: "ജീവിതത്തിലെ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ ബുദ്ധിമുട്ടുന്ന കുട്ടികളെ ഞങ്ങൾ അവിടെ കണ്ടു. നിസ്സാരമായ, ഒരു കണ്ണട വെച്ചാൽ തന്നെ സാധാരണ ജീവിതം നയിക്കാനാവുന്നവർ ധാരാളമായിരുന്നു." 'See the Lord' നു വേണ്ടി ജീൻ യൂങ്ങ് പറയുന്നു : "വെയിലത്ത് ജോലി ചെയ്യുന്നതു കൊണ്ട് കാഴ്ചയ്ക്ക് ക്ഷതമേറ്റവർ, മറ്റു പല വിധങ്ങളിൽ കണ്ണിൽ പരിക്കേറ്റവ ർ - എല്ലാവർക്കും 'See the Lord' കണ്ണിന്റെ പ്രകാശം തിരിച്ചു കൊടുത്തു " ഈ സേവന യാത്രകളിൽ വിദ്യാർത്ഥികളും പങ്കെടുക്കാറുണ്ട്. ഒരു സേവന യാത്രയിൽ പത്തു പേരാണ് ഉണ്ടാകുക. പങ്കെടുക്കുന്നവർ ഓരോരുത്തരും 3000 ഡോളർ സ്വന്തം നിലയിൽ ചെലവുകള്ക്കായി കൊണ്ടുവരേണ്ടതുണ്ട്; അകത്തോലിക്കരും ഈ സേവനയാത്രകളിൽ പങ്കെടുക്കുന്നു. തെയ്വാൻ ഒരു കത്തോലിക്കാ രാജ്യമല്ലെന്ന് യൂങ്ങ് നമ്മെ ഓർമിപ്പിക്കുന്നു. " ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് കത്തോലിക്കർ." ക്യാൻസറുമായി മല്ലടിച്ചു കൊണ്ടിരുന്ന അമ്മയുടെ ചില വാക്കുകളാണ് കെല്ലി കോവിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്. അവളുടെ അമ്മ തീവ്രമായ ആത്മീയതയുള്ള ഒരു സ്ത്രീ ആയിരുന്നു. അവർ ഒരിക്കൽ മകൾ കെല്ലിയോട് പറഞ്ഞു. ' എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഖേദം, എനിക്ക് വലിയൊരളവിൽ സ്റ്റേഹിക്കാൻ കഴിഞ്ഞില്ലെന്നതാണ്. എന്റെ സ്നേഹം ഒരു ചെറിയ വ്യത്തത്തിൽ ഒതുങ്ങി പോയി. " അമ്മ മരണമടഞ്ഞ ദിവസം കെല്ലി കോവിന് അസാധാരണമായ ഒരു അനുഭവമുണ്ടായി. അമ്മ തന്നോടു പറയുന്ന പോലെ അവൾക്ക് തോന്നി. ''വലുതായി സ്നേഹിക്കുക.'' അടുത്ത ദിവസം 'See the Lord' -ന്റെ വെബ് സൈറ്റിന്റെ നിർമ്മാണ പ്രവർത്തനം തുടങ്ങി. പൂർണ്ണതോതിൽ പ്രവർത്തനമാരംഭിക്കാൻ പിന്നെയും ഒരു വർഷം കാത്തിരിക്കേണ്ടി വന്നു. "തിരുസഭയുടെ ദൗത്യങ്ങൾക്കായി ജീവിതം സമർപ്പിച്ചിട്ടുള്ള വലിയ മനുഷ്യരാണവർ, " Fr. ഒലീവേര പറയുന്നു, "ക്രൈസ്തവ മൂല്യങ്ങളുടെ മൂർത്തഭാവങ്ങളാണവർ !"
Image: /content_image/News/News-2015-09-01-01:09:28.jpg
Keywords: see the Lord, pravachaka sabdam

204
Category: 1
Sub Category:
Heading: എരിയുന്ന തീയിൽ ഉരുകാത്ത മാതാവിന്റെ സ്വരൂപങ്ങൾ! ലണ്ടനിലെ പ്രമുഖ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മേരി ഒ'റീഗൻ സ്വന്തം അനുഭവങ്ങൾ പങ്കു വക്കുന്നു.
Content: "കഴിഞ്ഞ ആഴ്ച, പത്രങ്ങളിൽ വായിച്ച ഒരൽഭുത സംഭവം- സ്പെയിനിലെ മാഡ്രിഡിന് സമീപമുള്ള ഒരു പട്ടാള ആസ്ഥാനം മുഴുവൻ തീപിടിച്ച് കത്തി ചാമ്പലായിരിക്കുന്നു; ലൂർദ് മാതാവിന്റെ പ്രതിമ ഒഴികെ!" ലണ്ടനിലെ പ്രമുഖ പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മേരി ഒ'റീഗൻ സ്വന്തം അനുഭവങ്ങൾ മാധ്യമങ്ങളിലൂടെ പങ്കു വക്കുന്നു. "ഏഴ് വർഷം മുമ്പ്, ഇതു പോലൊരു വേനല്ക്കാലത്ത്, എന്റെ വീട്ടിലുണ്ടായ ഒരു വൻ തീപിടുത്തത്തിൽ, എന്റെ കിടപ്പു മുറി മൊത്തം കത്തിക്കരിഞ്ഞ് ചാമ്പലായി. മുറിയിലെ പ്രതിമകളും, ജപമാലകളും, പ്രാർത്ഥനാ കാർഡുകളും എല്ലാം കത്തി ചാരമായി. വിഷപ്പുകയെല്ലാം അടങ്ങിയ ശേഷം മുറിയിൽ കയറിയ ഞാൻ മനസ്സിലാക്കിയത്, പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കിയ ‘മുഴുവൻ’ സാധനങ്ങളും കത്തി ഉരുകിയതാണ് തീ ആളിക്കത്താൻ സഹായിച്ചതെന്നാണ്. ‘മുഴുവൻ’ സാധനങ്ങളും എന്നു ഞാൻ പറഞ്ഞില്ലേ! പക്ഷെ അതിനപവാദമായി, ‘ഒന്നൊഴികെ മുഴുവൻ’! ഫാത്തിമയിൽ നിന്നും ഞാൻ വാങ്ങിച്ച, ഒരു ചെറിയ പ്ലാസ്റ്റിക് പാളി കൊണ്ടുണ്ടാക്കിയ കൂട്ടിൽ അടക്കം ചെയ്ത കളിമൺ നിർമ്മിതമായ ലൂർദ് മാതാവിന്റെ സ്വരൂപം, തീനാളങ്ങൾ ഏശാതെ അങ്ങനെ തന്നെ ഇരിക്കുന്ന അൽഭുത കാഴ്ച കണ്ട് ഞാൻ തരിച്ചു നിന്നു പോയി. ഒട്ടിപ്പിടിച്ചിരുന്ന ആ പ്ലാസ്റ്റിക് പാളിയിലുള്ള ആ കൂട് ഞാൻ ഒരു വിദഗ്ദ്ധ പരിശോധനക്ക് വിധേയമാക്കി. ചൂടിൽ വെന്തുരുകി അത് പൊട്ടിത്തെറിക്കണമായിരുന്നു എന്നാണ് എനിക്ക് കിട്ടിയ വിവരം. മാതാവ് നേരിട്ട് ഇടപെട്ട്, ആ ചെറിയ ശില്പത്തിലേക്ക് തീ പടരുന്നത് തടഞ്ഞു എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇതേ വിധത്തിൽ, തീ നാളങ്ങൾക്ക് തൊടാനാകാതെ നിലകൊള്ളുന്ന ലൂർദിലെ പ്രതിമ, ലൂർദ്ദിൽ നടന്നിട്ടുള്ള മാതാവിന്റെ അൽഭുത പ്രത്യക്ഷപ്പെടലുകളുടെ വിശിഷ്ട പ്രതീകമായി നില കൊള്ളുന്നു; സ്വർഗ്ഗീയ രാജ്ഞിയുടെ അതേ ഇഹലോക പ്രത്യക്ഷത തന്നെയാണ് ഞങ്ങളുടെ ഭവനത്തിലും നടന്നതെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളായി കരുതാൻ കഴിയുകയില്ല. പ്രേഗിലെ ഉണ്ണി ഈശോയുടെ പ്രതിമയിലുണ്ടായിട്ടുള്ള അൽഭുതങ്ങൾ ശ്രദ്ധിക്കുക. എത്ര അഗ്നിബാധകളും നാശനഷ്ടങ്ങളുമാണ് അത് അതിജീവിച്ചിട്ടുള്ളതെന്നത്, എന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ലീസ്റ്റർഷെയറിലെ ഒരു ഗ്രാമീണ ദേവാലയമായ സിസ്റ്റൺ പള്ളി, പ്രേഗിലെ ഉണ്ണി ഈശോക്കാണ് സമർപ്പിച്ചിരിക്കുന്നതെന്നത് എത്ര വിസ്മയകരമായ മറ്റൊരു ഉദാഹരണമാണ്. ഈ അൽഭുതകഥ ഇപ്രകാരമാണ്:- 1940-ലെ ഒരു വലിയ തീപിടിത്തത്തിൽ, പള്ളിയുടെ ചുറ്റുമുണ്ടായിരുന്ന മുറികളെല്ലാം കത്തി നശിച്ചു. നാശനഷ്ടക്കൂമ്പാരത്തിൽ നിന്നും പ്രേഗിലെ ഉണ്ണി ഈശോയുടെ ഒരു സ്വരൂപം കണ്ടുകിട്ടി. ഹോർഗൻ എന്ന ഒരച്ചനാണ് അത് കിട്ടിയത്. ഫാ.ഹോർഗൻ തിരുസ്വരൂപത്തിന്റെ ഒരു ശക്തനായ ആരാധകനായിരുന്നു. പ്രതിമ പൊട്ടിയിരുന്നെങ്കിലും, കത്തുകയോ, കരിയുകയോ ചെയ്തിരുന്നില്ല." ഈ സംഭവത്തെ പറ്റി, ഹെലൻ ഹാർവുഡ് വിവരിക്കുന്നത് ഇപ്രകാരമാണ്:- “ഒരാരാധനാലയമല്ലാത്ത കെട്ടിടത്തിൽ ഇങ്ങനെ ഒരു കണ്ടെത്തൽ നടന്നതിനെ, ഫാ, ഹോർഗൻ ഒരു ദൈവീക അടയാളമായിട്ടാണ് കണക്കാക്കിയത്. അത്കൊണ്ട് തന്നെ ഇതിനെ പള്ളിയുടെ പുതിയ പ്രതിഷ്ടയാക്കി മാറ്റണമെന്ന് അദ്ദേഹം ഉറപ്പിച്ചു. അങ്ങനെയാണ്, പ്രാഗിലെ ‘ദിവ്യ ഉണ്ണി’യുടെ ദേവാലയമായി സിസ്റ്റൺ പള്ളി രൂപാന്തരപെട്ടത്!”
Image: /content_image/News/News-2015-09-01-15:19:09.jpg
Keywords: Mary, pravachaka sabdam

205
Category: 1
Sub Category:
Heading: നമ്മുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ലെങ്കിൽ നാം യഥാർത്ഥ ക്രൈസ്തവരല്ല: ഫ്രാൻസിസ് മാർപാപ്പ
Content: ഓഗസ്റ്റ് 30 ഞായറാഴ്ചയിലെ സുവിശേഷഭാഗം വിശദമാക്കവേ, "ഹൃദയത്തിന്റെ ആഴങ്ങളിലെ നന്മയാണ് കർത്താവ് ആഗ്രഹിക്കുന്നത്" എന്ന് ഒർമ്മിപ്പിച്ചു കൊണ്ട് പരിശുദ്ധ പിതാവ് പ്രഭാഷണം ആരംഭിച്ചു. "ബാഹ്യ പ്രകൃതിയല്ല നമ്മെ വിശുദ്ധരോ അതല്ലാത്തവരോ ആക്കുന്നത്; പ്രത്യുതഃ നമ്മുടെ ഹൃദയമാണ്.- നമ്മുടെ ഉദ്ദേശങ്ങളുടെയും നമ്മുടെ ആഗ്രഹങ്ങളുടെയും ആവിഷ്ക്കാരത്തിന്റെ നൈർമ്മല്യം ശുദ്ധമായ ഒരു ഹൃദയത്തിലൂടെ മാത്രമേ സാധ്യമാകു. ആ ഹൃദയശുദ്ധി നമ്മെ ദൈവത്തിന് പ്രിയങ്കരരാക്കുന്നു." "നമ്മുടെ സത്യസന്ധമായ ഹൃദയത്തിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പുറംലോകത്തെ നന്മ നിറഞ്ഞ പ്രവർത്തികളായി രൂപാന്തരപ്പെടുന്നു. പുറം ലോകത്തെ നന്മകൾക്കായി നമ്മുടെ ഹൃദയം രൂപാന്തരപ്പെടുന്നില്ലെങ്കിൽ നാം യഥാർത്ഥ ക്രൈസ്തവരല്ല. നന്മയും തിന്മയും നമ്മുടെയുള്ളിൽ തന്നെയാണ്, നമ്മുടെ മന:സാക്ഷിയിലാണ്." ഫ്രാൻസിസ് മാർപാപ്പ തുടർന്നു; "നാം സ്വയം ചോദിക്കുക: എന്റെ ഹൃദയം എവിടെയാണ്? യേശു പറഞ്ഞിട്ടുണ്ട്, നിന്റെ നിക്ഷേപം അഥവാ നിധി എവിടെയോ അവിടെയാണ് നിന്റെ ഹൃദയവും എന്ന്. എന്റെ നിധി എന്താണ്? അത് യേശുവാണോ? യേശുവിന്റെ വചനമാണോ?" ഹൃദയമാണ് നമ്മൾ ശുദ്ധീകരിക്കേണ്ടത് - ആത്മാർത്ഥമായ സ്നേഹം, ആത്മാർത്ഥമായ കാരുണ്യം, ആത്മാർത്ഥമായ പശ്ചാത്താപം -ഇതെല്ലാം നിർമ്മലമായ ഒരു ഹൃദയത്തിൽ നിന്നു മാത്രമേ ഉറവയെടുക്കു! പരിശുദ്ധ ജനനിയുടെ മദ്ധ്യസ്ഥതയിൽ, കപടനാട്യങ്ങളിൽ നിന്നെല്ലാം മോചിതമായ ഒരു നിർമ്മല ഹൃദയം നമുക്കുണ്ടാകേണ്ടതിന് ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. "കപടനാട്യക്കാർ!" ഫരിസേയരെ വിശേഷിപ്പിക്കാനായി യേശു ഉപയോഗിച്ച വാക്ക് അതാണ്. കാരണം അവർ നന്മകൾ പറയുന്നവരും തിന്മകൾ ചെയ്യുന്നവരുമായിരുന്നു. നമ്മൾ കപടനാട്യക്കാരാകരുത്! പകരം, നമുക്ക് ക്രൈസ്തവ മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാം, കപടമല്ലാത്ത, സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ജീവിതത്തിലേക്ക് നമുക്കെത്തിച്ചേരാം. അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-09-01-15:40:36.jpg
Keywords: pope francis, pravachaka sabdam

206
Category: 5
Sub Category:
Heading: September 6: വിശുദ്ധ ഏലിയുത്തേരിയസ്
Content: അനല്പമായ ലാളിത്തവും പശ്ചാത്താപ ശക്തിയും വിശേഷ സ്വഭാവ ഗുണമായി ലഭിച്ചിട്ടുള്ള ഒരു വിശുദ്ധനാണ് ഇദ്ദേഹം. സ്പോളിറ്റോക്ക് സമീപമുള്ള St.Mark മഠത്തിലെ സർവ്വ സമ്മതനായ ആശ്രമാധിപതി- ദൈവാനുഗ്രഹത്താൽ, അൽഭുതപ്രവർത്തികൾ നിവർത്തിക്കാൻ വരദാനം സിദ്ധിച്ചയാൾ! തന്റെ ആശ്രമത്തിലെ ശിക്ഷണത്തിന്റെ ഫലമായി, പിശാച് ബാധിതനായ ഒരു കുട്ടിയെ രക്ഷിക്കാൻ സാധിച്ചു. ആയിടെ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറഞ്ഞു. “ഈ കുട്ടി ദൈവദാസന്മാരിൽ ഒരാളായതിനാൽ, പിശാചിന് ഇവനെ തൊടാൻ പേടിയായിരിക്കും”. ഈ വാക്കുകൾ പൊങ്ങച്ചം പറച്ചിലായി കണക്കാക്കിയിട്ടെന്നോണം, പിശാച് വീണ്ടും കുട്ടിയിൽ കയറി അവനെ ഉപദ്രവിക്കാൻ തുടങ്ങി. മനസാക്ഷിക്കുത്ത് കൃത്യമായി ശ്രദ്ധിക്കുന്ന സന്യാസവര്യൻ തന്റെ തെറ്റിന് എളിമയോടെ കുറ്റസമ്മതം നടത്തി-സാത്താന്റെ സന്നിവേശത്തിൽ നിന്നും കുട്ടിക്ക് പൂർണ്ണ മോചനം കിട്ടുന്നത് വരെ, തന്റെ ജനത്തോടൊപ്പം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഒരിക്കൽ, മഹാനായ വിശുദ്ധ ഗ്രിഗറി മാർപ്പാപ്പക്ക് അതികഠിനമായ ശാരീരിക അസ്വാസ്ഥ്യം നിമിത്തം ഈസ്റ്റർ നോമ്പ് അനുഷ്ഠിക്കാൻ സാധിച്ചില്ല. ആ സമയം, വിശുദ്ധ പ്രായശ്ചിത്ത പ്രാർത്ഥനക്കായി ഈ വിശുദ്ധനും കൂട്ടരും St.Andrew's പള്ളിയിൽ പോകുന്ന കാലമായിരുന്നു. തന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ദൈവത്തോട് പ്രാർത്ഥിക്കാൻ തന്നേയും കൂടെ കൊണ്ട് പോകണമെന്ന് മാർപ്പാപ്പ അദ്ദേഹത്തോട് അപേക്ഷിക്കുകയാണുണ്ടായത്. കണ്ണീരോടെ എലുയിത്തേരിയസ് പ്രാർത്ഥിച്ചു. പള്ളിയിൽ നിന്നും പുറത്തിറങ്ങിയ പോപ്പ് ഉന്മേഷഭരിതനായിത്തീർന്നു, അദ്ദേഹം നോംമ്പ് ആരംഭിക്കുകയും ചെയ്തു. ഒരു മരിച്ച മനുഷ്യനെ ഇദ്ദേഹം ഉയർത്തെഴുന്നേൽപ്പിച്ചിട്ടുണ്ടെന്നും വിശ്വസിച്ചു പോരുന്നു. ആശ്രമ ചുമതലകളിൽ നിന്നും വിരമിച്ച അദ്ദേഹം, റോമിലെ St. Andrews ആശ്രമത്തിൽ വച്ച് 585-ൽ ഇഹലോകവാസം വെടിഞ്ഞു.
Image: /content_image/DailySaints/DailySaints-2015-09-01-22:50:17.jpg
Keywords: St. Eleutherius, pravachaka sabdam

207
Category: 5
Sub Category:
Heading: September 5: വാഴ്ത്തപ്പെട്ട മദർ തെരേസാ
Content: “രക്തബന്ധത്താൽ, ഞാനൊരു അൽബേനിയക്കാരി; പൗരത്വത്താൽ ഇന്ത്യക്കാരി; വിശ്വാസത്താൽ ഒരു കത്തോലിക്കാ കന്യാസ്ത്രീ, ദൈവവിളിയാൽ ഞാൻ ലോകത്തിന്റേതാണ്; ഹൃദയത്താലോ, ഞാൻ പൂർണ്ണമായും യേശുവിന്റെ ഹൃദയത്തിന്റേതാണ്”. മനുഷ്യവർഗ്ഗത്തോട്, പ്രത്യേകിച്ച് ദരിദ്രരിൽ ദരിദ്രരായവരോട് ദൈവത്തിനുള്ള അടങ്ങാത്ത ദാഹത്തിന്റെ പ്രഖ്യാപനമടങ്ങുന്ന ദൗത്യം, ആളത്തത്തിൽ ചെറുതും വിശ്വാസത്തിൽ പാറപോലെയുമായ, കൽകട്ടയിലെ മദർ തെരേസയിലാണ് ഭരമേല്പിക്കപ്പെട്ടത്. അവർ പ്രഖ്യാപിച്ചു: “ദൈവം ഇന്നും ലോകത്തെ സ്നേഹിക്കുന്നു. ദരിദ്രരോടുള്ള അവന്റെ സ്നേഹവും ദയയും വഹിക്കുവാൻ, അവർ നിങ്ങളേയും എന്നേയും അയച്ചിരിക്കുന്നു”. ക്രിസ്തുവിന്റെ വെളിച്ചത്താൽ നിറയപ്പെട്ട ഒരാത്മാവായിരുന്നു അവർ-അവനു വേണ്ടി സ്നേഹത്തിന്റെ കനലുകളിൽ ജ്വലിച്ചിരുന്ന ഒരാത്മാവ്! ആത്മാവിൽ കത്തിക്കൊണ്ടിരുന്നത് ഒരേ ഒരാഗ്രഹം-“സ്നേഹത്തിനും ആത്മാക്കൾക്കും വേണ്ടിയുള്ള അവന്റെ ദാഹം ശമിപ്പിക്കുവാനുതകുന്ന ഒരാത്മജ്വലനം! ദൈവസ്നേഹത്തിന്റെ ദൗത്യവാഹകയായ ഈ പ്രകാശിത ദൂത ജനിച്ചത് 1910 ആഗ്സ്റ്റ് 26-നാണ്-ബാൾക്കൻ ചരിത്രത്തിലെ ഒരു നാൽക്കവലയിൽ സ്ഥിതി ചെയ്തിരുന്ന സ്ക്കോപ്ജെ പട്ടണത്തിൽ. നിക്കോളാ-ദ്രെയിൻ ബൊജാക്സ്യൂ ദമ്പതികളുടെ ഏറ്റവും ഇളയമകളായിട്ട്. ഗോൺക്സാ ആഗ്നസ് എന്ന മാമോദീസാ നാമധേയം നല്കപ്പെട്ടു. അഞ്ചര വയസുള്ളപ്പോൾ ആദ്യ കുർബ്ബാന സ്വീകരിച്ചു. 1916 നവംബറിൽ സ്ഥിരീകരണ ലേപന കർമ്മം നടത്തി. ആദ്യകുർബ്ബാനാ ദിവസം മുതൽ ആത്മാക്കളോടുള്ള സ്നേഹം അവളിൽ നാമ്പെടുത്തിരുന്നു. തനിക്ക് എട്ടുവയസ്സുള്ളപ്പോൾ സംഭവിച്ച പിതാവിന്റെ ആകസ്മികമായ മരണം കുടുംബത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ടു. നിശ്ചയദാർഡ്യത്തോടും സ്നേഹത്തോടും , തന്റെ മകളുടെ സ്വഭാവരൂപീകരണത്തേയും ജീവിതവൃത്തി തിരഞ്ഞെടുക്കുന്നതിനേയും സഹായിക്കും വിധം, മാതാവ് കുട്ടികളെ വളർത്തി. താൻ മുടങ്ങാതെ സംബദ്ധിച്ചു കൊണ്ടിരുന്ന സജീവമായ Sacred Heart Jesuit-ഇടവകയുടെ പ്രോൽസാഹനവും, ഗൊണാക്സയുടെ ആത്മീയ നിറവിനെ സഹായിച്ചിട്ടുണ്ട് ഒരു മിഷനറി ആകാനുള്ള തന്റെ അഭിലാഷത്തിന്റെ പ്രേരണയാൽ, പതിനെട്ടാമത്തെ വയസ്സിൽ ഗൊണാക്സാ വീട് വിട്ടു. 1928 സെപ്റ്റംബറിൽ, അയർലന്റിലെ ‘Sisters Loreto'എന്നറിയപ്പെടുന്ന Institute of the Blessed Virin Mary എന്ന മഠത്തിൽ ചേർന്നു. "St.Therese of Lisieux'-എന്ന വിശുദ്ധയുടെ അനുസ്മരണാർത്ഥം ’Sister Mary Teresa എന്ന പേര് സ്വീകരിച്ച് വൃതവാഗ്ദാനം ചെയ്തു. 1931 മേയിൽ വൃതവാഗ്ദാനം. കഴിഞ്ഞശേഷം, Lorneto Entally സംഘത്തിലേക്ക് അയക്കപ്പെട്ട സിസ്റ്റർ തെരേസാ, പെൺകുട്ടികൾക്കായുള്ള St.Mary's സ്കൂളിൽ അദ്ധ്യാപികയായി. 1937 മെയ് 24ന് നിത്യ വൃതവാഗ്ദാനം -കഴിഞ്ഞ്, അവർ എപ്പോഴും പറയുന്നത് പോലെ, ‘നിത്യതയോളം’, ‘യേശുവിന്റെ മണവാട്ടിയായിത്തീർന്നു. അപ്പോൾമുതൽ, അവർ മദർതെരേസാ എന്ന് വിളിക്കപ്പെടുവാൻ തുട ങ്ങി. സ്കൂളിലെ അദ്ധ്യാപക ജോലി തുടർന്ന മദർ, 1944-ൽ പ്രിൻസിപ്പലായി.ഗാഢമായ പ്രാർത്ഥനയും, തന്റെ വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും അഗാധമായ സ്നേഹവുമുണ്ടായിരുന്ന ഒരു വ്യക്തിയായിരുന്നു മദർ തെരേസാ. അവരുടെ ലൊരേറ്റോ സഭയിലെ 20 വർഷങ്ങൾ അങ്ങേയറ്റം സന്തോഷകരമായിരുന്നു. മദർതെരേസയുടെ ഈ കാലഘട്ടത്തിൽ ജീവകാരുണ്യപ്രവർത്തനത്തോടുള്ള ആഭിമുഖ്യം, സ്വാർത്ഥതയില്ലായ്മ, മനോധൈര്യം, കഠിനാധ്വാനത്തിനായുള്ള കഴിവ്, സ്വാഭാവികമായുള്ള സംഘടനാശേഷി- ഇവയെല്ലാം ക്രിസ്തുവിനായുള്ള വിശുദ്ധസമർപ്പണത്തിനായി അവർ സഹപ്രവർത്തകരോടൊത്ത് വിശ്വസ്തതയോടും സന്തോഷത്തോടും കൂടി ജീവിച്ചു തീർത്തു. വാർഷികധ്യാന യോഗത്തിൽ സംബന്ധിക്കുവാൻ, 1946 സെപ്റ്റംബർ പത്തിലെ, കല്ക്കട്ട മുതൽ ഡാർജിലിങ്ങ് വരെയുള്ള അവരുടെ യാത്രയിലാണ് "ദൈവവിളിക്കുള്ളിലെ ഉൾവിളി" അഥവാ 'ഉൾക്കൊള്ളൽ', അവർക്ക് ലഭിച്ചത്. ആ ദിവസം, സ്നേഹത്തിനും ആത്മാക്കൾക്കും വേണ്ടിയുള്ള യേശുവിന്റെ ദാഹം അവരുടെ ഹൃദയത്തെ പിടിച്ചുകുലുക്കുകയും, ആ ദാഹം ശമിപ്പിക്കുവാനുള്ള അവരുടെ വാഞ്ഛ, സ്വന്തം ജീവിതത്തിന്റെ ഒരു വലിയ പ്രേരകശക്തിയായി മാറുകയും ചെയ്തു. അടുത്ത കുറേ ആഴ്ചകളും മാസങ്ങളും കൊണ്ട്, തന്റെ ഉള്ളിലെ സംഭാഷണങ്ങളിലും ദർശനങ്ങളിലും കൂടി, “സ്നേഹത്തിന്റെ ഉപകരണങ്ങൾ,” “ആ സ്നേഹം ആത്മാക്കളിൽ പ്രസരിപ്പിക്കുമെന്നുള്ള” ദൈവത്തിന്റെ ആഗ്രഹം, യേശു തനിക്ക് വെളിപ്പെടുത്തിത്തന്നു എന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു. "വരിക എന്റെ വെളിച്ചമായിത്തീരുക!" ദൈവം ആവശ്യപ്പെടുന്നതുപോലെ തോന്നി. ദൈവത്തെ അറിയാത്തതിലുള്ള ദു:ഖവും, സാധുക്കളെ അവഗണിക്കുന്നതിലുള്ള വേദനയും, അവരെ സ്നേഹിക്കാൻ വേണ്ടിയുള്ള ദൈവത്തിന്റെ കാത്തിരിപ്പും ഈ വാക്കുകളിലൂടെ ദൈവം വെളിപ്പെടുത്തുന്നതായി അവർക്ക് തോന്നി. അത്കൊണ്ടാണ് ഒരു പ്രത്യേക ക്രിസ്തീയ മഠം സ്ഥാപിക്കാൻ അവൻ അവളോട് ആവശ്യപ്പെട്ടത്-"Missionaries of Charity-പാവങ്ങളിലെ പാവങ്ങളുടെ സേവനത്തിനായി സമർപ്പിക്കപ്പെട്ടത്. ഏകദേശം രണ്ടു വർഷത്തെ പരീക്ഷണങ്ങളും വിവേചനപരമായ ആലോചനകളും കഴിഞ്ഞപ്പോഴാണ് മഠം തുടങ്ങുന്നതിനുള്ള അനുവാദം ലഭിച്ചത്. അങ്ങനെ 1948 ആഗസ്റ്റ് 17-തീയ്യതി, നീല അരികുള്ള വെളുത്ത സാരി സഭാവസ്ത്രമായി മദർതെരേസാ അണിഞ്ഞു-അങ്ങനെ തന്റെ പ്രിയപ്പെട്ട ലെറെറ്റോ മഠത്തിന്റെ പടികൾ കടന്ന് അവർ അശരണരുടെ ലോകത്തിലേക്ക് കാലെടുത്ത് വച്ചു. പാറ്റ്നായിലുള്ള Medical Mission Sisters-ൽ ഒരു ഹൃസ്വകാല പഠനം കഴിഞ്ഞശേഷം, മദർ കല്ക്കട്ടയിൽ തിരികെ എത്തി. Little Sisters of the Poor_റുടെ കൂടെ താല്ക്കാലിക താമസം തുടങ്ങി. ഡിസംബർ 21- ന്! അവർ ജീവിതത്തിൽ ആദ്യമായി ഒരു ചേരിപ്രദേശം സന്ദർശിച്ചു-വീടുകൾ കയറിയിറങ്ങി, കുട്ടികളുടെ വൃണങ്ങൾ കഴുകി വൃത്തിയാക്കി, വഴിയിൽ കിടന്ന ഒരു രോഗിയായ വൃദ്ധനെ ശുശ്രൂഷിച്ചു, പട്ടിണിയും ക്ഷയരോഗവും മൂലം മരിക്കാറായ ഒരു സ്ത്രീയെ പരിചരിച്ചു. കുർബ്ബാന കൈകൊണ്ട ശേഷമായിരുന്നു അവരുടെ ഒരു ദിവസം ആരംഭിച്ചിരുന്നത്. "ഉപേക്ഷിക്കപ്പെട്ടവരിലും, സ്നേഹിക്കപ്പെടാത്തവരിലും, പരിചരിക്കപ്പെടാത്തവരിലും" ദൈവത്തെ ദർശിച്ച്, അവനെ സ്നേഹിക്കുന്നതിനായി ജപമാലയും കയ്യിലേന്തി അവർ പുറപ്പെട്ടു. കുറേ മാസങ്ങൾക്ക് ശേഷം അവരുടെ പഴയ വിദ്യാർത്ഥികൾ ഒരോരുത്തരായി അവരുടെ കൂടെ കൂടി 1950 ഒക്ടോബർ 7ന് ‘Missionaries of Charity'എന്ന നാമധേയത്തിൽ ഒരു പുതിയ സന്യാസസമൂഹം, കൽക്കട്ടാ അതിരൂപതയിൽ ഔദ്യോഗികമായി പിറവിയെടുത്തു. 1960-കഴിഞ്ഞപ്പോൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക്, മദർ അവരുടെ സിസ്റ്റേഴ്സിനെ അയക്കാൻ തുടങ്ങി . 1965 ഫെബ്രുവരിയിൽ പരിശുദ്ധ പോപ്പ് പോൾ ആറാമൻ മഠത്തിന് “അഭിനന്ദന കൽപ്പന” നല്കുകയും, വെനിസ്വലയിൽ ഒരു മഠം തുറക്കുന്നതിന് പ്രോൽസാഹിപ്പിക്കുയും ചെയ്തു. ഇതേ തുടർന്ന്, റോമിലും ടാൻസാനിയായിലും, അങ്ങനെ ഓരോ ഭൂഖണ്ഡത്തിലും മഠങ്ങൾ ആരംഭിച്ചു. 1980-നും 1990-നും ഇടയിലായി, പഴയ സോവിയറ്റ് യൂണിയൻ, അൽബേനിയ, ക്യൂബ ഉൾപ്പടെ എല്ലാ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മഠങ്ങൾ തുടങ്ങാൻ മദർ തെരേസക്ക് കഴിഞ്ഞു. പല തരത്തിൽപ്പെട്ട സാധുക്കളുടെ ഭൗതികവും ആത്മീയവുമായ ആവശ്യങ്ങൾ കുറേക്കൂടി ഭേതമായ രീതിയിൽ പരിഹരിക്കാൻ:- 1963-ൽ "Missionaries of Charity Brothers" 1976-ൽ “contemplative branch of the Sisters" 1979-ൽ "The Contemplative Brothers" 1984-ൽ ”the Missionaries of Charity Fathers"- എന്നീ സമൂഹങ്ങളും സ്ഥാപിതമായി. അവരുടെ സ്വപ്നം സഭാ പ്രവർത്തകരിൽ മാത്രം ഒതുങ്ങി നിന്നില്ല. “The Co-workers of Mother Teresa", "The sick and suffering Co-workers,-എന്നീ ഉപസംഘടനകളിലൂടെ വിവിധ രാജ്യക്കാരായവരുമായി, മദർ തെരേസ തന്റെ പ്രാർത്ഥനശീലവും , ലാളിത്യവും, സമർപ്പണവും, എല്ലാത്തിനുമുപരിയായി, തന്റെ സ്നേഹമസൃണമായ ദൈവിക ദൗത്യവും പങ്കുവച്ചു. ഒരാത്മീയ ഉണർവിൽ, “The Lay Missionaries of Charity-അൾമായർക്ക് വേണ്ടി തുടങ്ങി. പല വൈദികരുടെയും ആവശ്യപ്രകാരം, 1981-ൽ, "The Corpus Christi Movement for Priests," എന്ന വിശുദ്ധിയുടെ ഒരെളിയ പ്രതിഭലനം”-എന്ന നിലയിൽ ആരംഭിച്ച്, തന്റെ കൃപാ പ്രസരണവും ആത്മീയ ചൈതന്യവും, സന്നദ്ധ സേവകർക്കായി വിട്ടുകൊടുത്തു. പ്രവർത്തനങ്ങളെല്ലാം അതിവേഗം പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ, ലോകശ്രദ്ധ മദർതെരേസയിലേക്ക് തിരിഞ്ഞു; അവാർഡുകളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. 1962-ലെ പത്മശ്രീ അവാർഡ്, 1979-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം എന്നീ അത്ത്യുന്നത ബഹുമതികൾ! ഇതോട് കൂടി, മാദ്ധ്യമ ശ്രദ്ധ പൂർണ്ണമായും അവരിലേക്ക് കേന്ദ്രീകരിക്കുവാൻ തുടങ്ങി. അങ്ങനെ, “ദൈവമഹത്വത്തിനും, സാധുക്കളുടെ നാമത്തിലും”, അവർക്ക് രണ്ടും കിട്ടാൻ തുടങ്ങി-“സമ്മാനാർഹമായ നേട്ടങ്ങളും, നോട്ടങ്ങളും”. സ്നേഹിക്കുന്നതിന്റെ സന്തോഷം, ഓരോ മനുഷ്യജീവിയുടേയും മഹത്വവും അന്തസ്സും, ഒരോ ചെറിയ കാര്യങ്ങൾ പോലും വിശ്വസ്ത്തയോടെ ചെയ്യുന്നതിന്റെ വില, ഇതിലൂടെ, ദൈവവുമായുള്ള അതിരു കവിഞ്ഞ സൗഹൃദത്തിന്റെ മേന്മ- ഇവകളുടെ എല്ലാം സാക്ഷി പത്രമായിരുന്നു മദറിന്റെ ജീവിത ചക്രം! എന്നാൽ, മരണ ശേഷം മാത്രം വെളിപ്പെട്ട ഒരു ധീര മുഖം കൂടി ഈ മഹതിയായ സ്ത്രീക്ക് ഉണ്ടായിരുന്നു. എല്ലാവരിലും നിന്നും, അവരുമായി ഏറ്റവും അടുത്തുള്ളവരിൽ നിന്ന് പോലും മറഞ്ഞിരുന്ന ഒരു സത്യം-ദൈവത്തിൽ നിന്നും വേർപ്പെട്ടു പോയി എന്ന അഗാധവും വേദനാജനകവും സ്ഥായി ആയതുമായ അന്തരാത്മാവിലെ ഒരു തോന്നൽ-ദൈവസ്നേഹത്തിനായുള്ള എന്നന്നേക്കും വർദ്ധിച്ചുകൊണ്ടിരുന്ന ആകാംക്ഷയിൽ കഴിഞ്ഞിരുന്നെങ്കിലും അവനാൽ തിരസ്ക്കരിക്കപ്പെട്ടെന്ന തോന്നൽ. ഈ ആന്തരിക അനുഭവത്തെ, അവർ ‘അന്ധകാരം’ എന്ന് വിളിച്ചു. സാധുക്കൾക്ക് വേണ്ടി ജീവിതം തുടങ്ങിയതു മുതൽ അവസാനം വരെ അനുഭവിച്ച അവരുടെ ആത്മാവിലെ ‘കാളരാത്രി’, ദൈവവുമായി ഒന്നാകാനുള്ള അതിയായ ശ്രമത്തിലേക്ക് നയിച്ചു. സ്നേഹിക്കുവാനുള്ള യേശുവിന്റെ കത്തുന്ന കാത്തിരിപ്പിൽ നിഗൂഢമായി പങ്ക് ചേരാനും, ദുരിതപൂർണ്ണരുടെ നിരാശ്രയ ബോധത്തിൽ ഭാഗഭാക്കാകാനും ‘ഈ അന്ധകാരം’, അവരെ സഹായിച്ചിരുന്നു. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ പോലും, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടായിരുന്നിട്ടും, മഠത്തിന്റെ ഭരണകാര്യങ്ങളും, സാധുക്കളുടെ സഹായവും, സഭയുടെ പ്രവർത്തനങ്ങളും, അവർ തുടർന്നു കൊണ്ടേയിരുന്നു. 1997-ആയപ്പോഴേക്കും, സിസ്റ്റേഴ്സിന്റെ എണ്ണം 4000-ത്തോളം എത്തി; 610 മഠങ്ങൾ 123 രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. 1997-മാർച്ചിൽ, തന്റെ പുതിയ പിൻഗാമിയെ ‘superior General of the Missionaries of Charity-ആയി വാഴിച്ച ശേഷം ഒരു വിദേശ യാത്രകൂടി ചെയ്തു. പോപ്പ് ജോൺ പോൾ രണ്ടാമനുമായുള്ള അവസാന കൂടിക്കാഴ്ചക്ക് ശേഷം , കല്ക്കട്ടയിലേക്ക് മടങ്ങി, സന്ദർശകരെ സ്വീകരിച്ചും , സിസ്റ്റേഴ്സിനെ ഉപദേശിച്ചും അവസാന ആഴ്ചകൾ ചിലവഴിച്ചു. 1997 സെപ്റ്റംബർ 5ന് മദർ തെരേസായുടെ ഇഹലോക വാസം അവസാനിച്ചു. ഇന്ത്യ ഗവണ്മെന്റ് ദേശീയബഹുമതി നൽകി സംസ്കാര ചടങ്ങ് നടത്തി. ശരീരം The mother House of the Missionaries of Charity-യിൽ അടക്കി. വളരെ പെട്ടന്ന് അവരുടെ കബറിടം ഒരു തീർത്ഥാടന കേന്ദ്രമായി മാറി, പണക്കാരും പാമരരും, എല്ലാ മത വിഭാഗത്തില്പെട്ടവരും അവിടെ പ്രാർത്ഥന അർപ്പിച്ചുകൊണ്ടിരിക്കുന്നു. കുലുങ്ങാത്ത വിശ്വാസത്തിന്റേയും തോല്പ്പിക്കാനാവാത്ത പ്രത്യാശയുടേയും, അനതിസാധാരനമായ ജീവ കാരുണ്യത്തിന്റേയും സാക്ഷി പത്രം ബാക്കി വച്ചിട്ട് മദർ തെരേസാ കടന്ന് പോയി. “വരിക എന്റെ വെളിച്ചമാകുക” എന്ന യേശുവിന്റെ അഭ്യർത്ഥനയോട് പ്രതികരിക്കുക വഴി അവർ ഒരു ജീവകാരുണ്യ മിഷനറി ആയിത്തീർന്നു- “പാവങ്ങളുടെ അമ്മ”യായിത്തീർന്നു. ലോകത്തിന് അനുകമ്പയുടെ പ്രതിബിംബം ആയിത്തീർന്നു. ദൈവത്തിന്റെ സ്നേഹത്തിനായുള്ള അടങ്ങാത്ത ദാഹത്തിന്റെ സാക്ഷിയായ ചിരംജ്ഞീവിയായിത്തീർന്നു. മരിച്ച് രണ്ടു വർഷത്തിനുള്ളിൽ മദർ തെരേസയുടെ വിശുദ്ധിയുടെ വ്യാപകമായ പ്രസിദ്ധിയും, പ്രാർത്ഥിച്ചവർക്ക് ലഭിച്ച ഉപകാരഫലങ്ങളെപറ്റിയുള്ള അറിയിപ്പുകളും പരിഗണിച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖാപിക്കൽ നടപടികൾ ആരംഭിക്കുവാൻ പോപ്പ് ജോൺ പോൾ രണ്ടാമൻ അനുവാദം നൽകി. അദ്ദേഹം 2003 ഒക്ടോബർ 19-ന് മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
Image: /content_image/DailySaints/DailySaints-2015-09-01-23:20:06.jpg
Keywords: mother teresa, pravachaka sabdam

208
Category: 5
Sub Category:
Heading: September 4: വിശുദ്ധ റൊസാലിയാ
Content: വിശുദ്ധ റൊസാലിയയാണ് പലർമോയുടെ ദേശീയ രക്ഷക വിശുദ്ധ. അവരുടെ ബഹുമാനാർത്ഥം രണ്ട് തിരുനാളുകളാണ് വർഷം തോറും അവിടത്തെ ജനങ്ങൾ കൊണ്ടാടുന്നത്. ഇതിൽ ഒരു തിരുനാൾ നിർബന്ധിത അവധി ദിനമായി പ്രഖ്യാപിച്ചു. ഈ തിരുനാളിന്റെ സവിശേഷതകൾ: മുന്നോടിയായി ഭീരങ്കിധ്വനിയുടെ ഗാംഭീര്യത്തോടെ ആരംഭിക്കുന്ന ഈ ആഘോഷത്തിന്റെ പ്രത്യേകത പ്രൗഡോജ്വലമായ ഘോഷയാത്രയാണ്. പ്രാർത്ഥനാ ഗാനങ്ങളും, കീർത്തനങ്ങളും, ആർപ്പുവിളികളുമായി, സംഗീതജ്ഞന്മാരുടെ അകമ്പടിയിൽ വിശുദ്ധ ദിവ്യ സ്മാരക പേടകം വഹിക്കുന്ന കൂറ്റൻ രഥം 40 കഴുതകൾ വലിച്ചു കൊണ്ടാണ് പട്ടണത്തിലൂടെ നീങ്ങുന്നത്. അത്യതിപൂർവ്വമായ ഒരു കെട്ടുകാഴ്ചയാണ്. ഇരു വശങ്ങളിലെ വീടുകളുടെ മേല്ക്കൂരയോളം ഉയരമുള്ള രഥവിതാനം! എല്ലായിടവും പടക്കങ്ങളുടെ പൊട്ടിത്തെറിയാൽ മുഖരിതം! നിർത്താതെയുള്ള കാഹള സംഗീതം! അഞ്ചുനാൾ നീളുന്ന ഈ ആഘോഷങ്ങളിൽ, ആവേശം ഉച്ചസ്ഥായിയിൽ തന്നെ നീണ്ടു നില്ക്കുന്നു. 1625-ലെ പ്ലേഗ് ബാധയിൽ നിന്നും രാജ്യത്തെ ഈ വിശുദ്ധ രക്ഷിച്ചതിന്റെ മാത്രമല്ല അതിന് ശേഷം ചെയ്ത ഒട്ടനവധി അൽഭുത രോഗശാന്തി പ്രവർത്തനങ്ങളോടുള്ള കൃതജ്ഞതാനുമോദനമാണ് ഈ ആഘോഷം. ഷാൾ മെയിനിലെ പിന്തുടർച്ചക്കാരായ സിനിബാൾഡിന്റെ മകളായി 1130നോടടുത്ത് സിസിലിയിലെ രാജാവായ റോജർ ക്രണ്ടാമന്റെ കൊട്ടാരത്തിലാണ് ജനനമെന്നാണ് പാരമ്പര്യ വിശ്വാസം. അത്യാകർഷണമായ തന്റെ സൗന്ദര്യം ജീവന് തന്നെ അപകടം വരുത്തുമെന്ന സാഹചര്യത്തിൽ ഈ ലോകവാസം വെടിയുന്നതാണ് അഭികാമ്യമെന്ന് കന്യകമറിയം പ്രത്യക്ഷപ്പെട്ട്, അപ്പോൾ കേവലം 14 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന റോസ്സാലിയായോട് ആവശ്യപ്പെട്ടു. അവർ ചെയ്തതോ! തന്റെ കുരിശുരൂപവും കുറേ പുസ്തകങ്ങളും എടുത്തു കൊണ്ട്, രാത്രിയിൽ കൊട്ടാരത്തിൽ നിന്നും ഒളിച്ചോടിപ്പോയി. രണ്ട് മാലാഖമാർ- ഒന്ന് ആയുധധാരിയായ ഒരു യോദ്ധാവിന്റെ വേഷത്തിലും, മറ്റൊന്ന് ഒരു തീർത്ഥാടകന്റെ കപട വേഷത്തിലും അകമ്പടി സേവിച്ച് പെൺകുട്ടിയെ ക്വിസ്ക്വിറ്റാ മലമുകളിലെത്തിച്ചു. അവിടെ മഞ്ഞ മൂടിക്കിടന്ന ഒരു ഗുഹാ കവാടത്തിൽ ഉപേക്ഷിച്ച് അവർ അപ്രത്യക്ഷരായി. അവിടെ അവൾ കുറേ അധികം മാസങ്ങൾ ഒളിവിൽ കഴിച്ചു കൂട്ടി. ഒരു ദിവസം മാലാഖമാർ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവളുടെ മാതാപിതാക്കൾ അന്വേഷണം ഊർജ്ജിതപ്പെടുത്തിയെന്നും, അതിനാൽ വേറെ എങ്ങോട്ടെങ്കിലും ഒളിത്താവളം മാറ്റുന്നതാണ് നല്ലതെന്നും ഉപദേശിച്ചു. അവർ അവളെ പെല്ലിഗ്രിനോ മലയിൽ കൊണ്ടു പോയി താമസിപ്പിച്ചു. അവിടെ അവർ പ്രായശ്ചിത്ത കർമ്മാഭ്യാസങ്ങളിൽ മുഴുകി, പരിശുദ്ധാരൂപിയുടെ പോഷണത്തിൽ, തന്റെ ശിഷ്ടകാലമായ 16 വർഷം അൽഭുതകരമായി കഴിച്ചുകൂട്ടി, മുപ്പതാമത്തെ വയസ്സിൽ നിര്യാതയായി. വർഷങ്ങൾ നീണ്ട നിഷ്ഫലമായ അന്വേഷണങ്ങൾക്ക് ശേഷം, റൊസ്സാലിയോയുടെ തിരുശരീരം, അവസാനം, പതിനേഴാം നൂറ്റണ്ടിൽ ഒരു സ്ഫടികക്കൽ കൂട്ടിൽ അടക്കം ചെയ്യപ്പെട്ട നിലയിൽ കണ്ടെടുത്തു. ഈ തിരുശേഷിപ്പ് വീണ്ടെടുത്ത് ഘോഷയാത്രയായി കൊണ്ടുവന്നതിന്റെ ഓർമ്മച്ചടങ്ങാണ് മുകളിൽ വിവരിച്ച ജാഥാഘോഷം!
Image: /content_image/DailySaints/DailySaints-2015-09-01-23:28:11.jpg
Keywords: st rosalia, pravachaka sabdam

209
Category: 5
Sub Category:
Heading: September 3: മഹാനായ വിശുദ്ധ ഗ്രിഗറി
Content: 540-ൽ ഗ്രിഗറി റോമിൽ ജനിച്ചു. 30 വയസ് തികയുന്നതിന് മുമ്പായി, തുടർച്ചയായി സെനറ്ററായും റോമിലെ പ്രിഫക്ടറായും സേവനം അനുഷ്ടിച്ചു. 5 വർഷങ്ങൾക്ക് ശേഷം, അദ്ദേഹം ഉദ്യോഗങ്ങളെല്ലാം രാജിവച്ച് ഒരു സന്യാസിയായി. സ്വന്തം ഭവനം ഒരു ‘ബനഡിക്റ്റൻ മഠ’മാക്കി മാറ്റുകയും, മറ്റ് 6 ആശ്രമങ്ങൾ കൂടി സ്ഥാപിക്കുകയും ചെയ്തു. 50--മത്തെ വയസ്സിൽ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. 590-മുതൽ 604-വരെയുള്ള 14 വർഷ കാലഘട്ടത്തിൽ, അദ്ദേഹം ‘ക്രിസ്തുവിന്റെ നിഗൂഢ ശരീരം’-അതായത് സഭക്ക് വേണ്ടി അനേകം നേട്ടങ്ങൾ കൈവരിച്ചു; ബ്രിട്ടീഷ് കുട്ടികളെ അടിമകളായി റോമിൽ വില്ക്കപ്പെടുന്നെന്നറിഞ്ഞ സന്ദർഭത്തിൽ, കാന്റർബെറി കത്തീട്രൽ ആശ്രമ മഠത്തിലെ വിശുദ്ധ അഗസ്റ്റിനുൾപ്പടെ 40 സന്യാസിമാരെ ‘മാലാഖക്കുഞ്ഞുങ്ങളെ മാലാഖ’മാരാക്കാൻ അദ്ദേഹം യാത്ര അയച്ചു. ഇംഗ്ലണ്ടിന്റെ ക്രിസ്തീയവല്ക്കരണത്തിന്, ആ രാജ്യം ഗ്രിഗറി മാർപ്പാപ്പയോട് കടപ്പെട്ടിരിക്കണം. കാട്ടാളന്മാരായ ലൊമ്മാർഡുകൾ ആക്രമണത്തിലൂടെ യൂറോപ്പിൽ ഒരു ദുർസ്ഥിതി സൃഷ്ടിച്ച സാഹചര്യത്തിൽ, അവരെ വിജയകരമായി കൈകാര്യം ചെയ്യാൻ പോപ്പിന് കഴിഞ്ഞു. റോം തന്നെ ആക്രമണഭീഷണിയിലായിരുന്നപ്പോൾ, അദ്ദേഹം നേരിട്ട് ലൊംബാർഡ് രാജാവിനെ സന്ദർശിച്ചു. അതു പോലെ തന്നെ, പുരോഹിതരുടെ വിശുദ്ധിയും, സഭയിലെ അച്ചടക്ക പരിപാലനവും, റോമിലെ ദൈവജനത്തിന്റെ ഭൗതികാവശ്യങ്ങളും, ആഗോളവിശ്വാസ സമൂഹത്തിന്റെ ആത്മീയാവശ്യങ്ങളും, അദ്ദേഹം ഒരേ സമയം ഒരുപോലെ സരംക്ഷിച്ചിരുന്നു. കൊള്ളരുതാത്ത വൈദികരെ സ്ഥാനങ്ങളിൽ നിന്നും നീക്കി- സഭാകർമ്മങ്ങൾക്ക് പണം വാങ്ങുന്ന സമ്പ്രദായം വിലക്കി-ലൊംബാർഡുകൾ പിടിച്ചുവച്ചിരിക്കുന്ന തടവുകാരെ മോചിപ്പിക്കുന്നതിനും, പീഢിതരായ യഹൂദന്മാരേയും, പ്ലേഗും ക്ഷാമവും മൂലം കഷ്ടപ്പെട്ടവരെ ശുശ്രൂശിക്കുന്നതിനും വേണ്ടി, അദ്ദേഹം സ്വന്തം ഖജനാവ് കാലിയാക്കി. ഇപ്രകാരമുള്ള സല്കർമ്മങ്ങളാൽ, അദ്ദേഹം ‘നഗരത്തിന്റെ പിതാവ്, ലോകത്തിന്റെ സന്തോഷം’ എന്ന നാമവിശേഷണത്താൽ പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മറ്റൊരു നേട്ടം- ദേവാലയ ആരാധനാ പുസ്തക പരിഷ്ക്കരണമാണ്. ഇന്ന് പള്ളികളിൽ ചൊല്ലുന്ന പലമനോഹരമായ പ്രാർത്ഥനാ വരികളും അദ്ദേഹം രചിച്ചവയാണ്. "Gregorian Chant" (അതിസൂക്ഷ്മ അളവിൽ ശാസ്ത്രീയമായി നിർണ്ണയിക്കപ്പെട്ട നീട്ടും കുറുക്കുമില്ലാത്ത ലളിതഗാനങ്ങൾ) എന്നറിയപ്പെടുന്ന പ്രസിദ്ധ സ്തുതി ഗീതങ്ങൾ, ക്രിസ്ത്യൻ സംഗീതത്തിന് ഈ മഹാനായ പോപ്പ് നല്കിയ വിലപ്പെട്ട സംഭാവനയായി ബഹുമതിക്കപ്പെടുന്ന ഗാനശാഖയാണ്. മദ്ധ്യകാലഘട്ടത്തിലെ ക്രിസ്തീയ ചിന്താ ധാരയെ ബഹുർത്തായി സ്വാധീനിച്ചിട്ടുള്ളതാണ് അദ്ദേഹത്തിന്റെ വേദപുസ്തകവ്യാഖ്യാനങ്ങൾ. 604 മാർച്ച് 12ന് മഹാനായ വിശുദ്ധ.ഗ്രിഗറി ദിവംഗതനായി. റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലാണ് കബറിടം. Patron: ഗായകസംഘബാലകർ, വിദ്യാഭ്യാസ പ്രവർത്തകർ, രക്തവാതരോഗികൾ, കല്പ്ണിക്കാർ, സംഗീതം, സംഗീതജ്ഞന്മാർ, ഗായക സംഘങ്ങൾ, പാട്ടുകാർ, കല്ലുവെട്ടുകാർ, അദ്ധ്യാപകർ, മാർപ്പാപ്പമാർ, വിദ്യാർത്ഥികൾ, പണ്ഡിതന്മാർ, പ്ലേഗ് പ്രതിരോധം, രക്തവാതപ്രതിരോധം, ജ്വര പ്രതിരോധം, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്.
Image: /content_image/DailySaints/DailySaints-2015-09-01-23:34:54.jpeg
Keywords: St gregory, pravachaka sabdam

210
Category: 5
Sub Category:
Heading: September 2: വിശുദ്ധ അഗ്രിക്കോളസ്
Content: മാഗ്നസ് എന്ന റോമൻ സെനറ്ററുടെ മകൻ അമ്മയുടെ മരണശേഷമാകാം, 14-മത്തെ വയസ്സിൽ വിശുദ്ധ അഗ്രിക്കോളസ് സന്യാസാശ്രമത്തിൽ ചേർന്ന് ഭക്തിമാർഗ്ഗത്തിലും ജ്ഞാന മാർഗ്ഗത്തിലും അസാമാന്യ അറിവ് സമ്പാദിച്ച് പേരെടുത്തു. ഇതിനിടയിൽ, വിഭാര്യനായ അദ്ദേഹത്തിന്റെ പിതാവിന് ഒരു സന്യാസിയാകാനുള്ള തിരുകല്പന ലഭിച്ചു. 16 വർഷങ്ങൾക്ക് ശേഷം, മാഗ്നസ് അവിഗ്നോനിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. ഈ സ്ഥാനത്തിരിക്കുമ്പോൾ, ഇതിനോടകം തന്നെ ചിരകാലമായി ഒരു വൈദികനായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന സ്വന്തം മകനെ, പൊതുഭരണ ചുമതലയിൽ സഹായ മെത്രാനായി വാഴിക്കുവാനുള്ള അസുലഭ സൗഭാഗ്യവും ആ പിതാവിന് ലഭിച്ചു. പത്തുവർഷങ്ങൾക്ക് ശേഷം, പിതാവിന്റെ പിൻഗാമിയായി ഉയർത്തപ്പെട്ട വിശുദ്ധ അഗ്രിക്കോളസ് സുവിശേഷഘോഷണത്തിലും സാധുജന സംരക്ഷണത്തിലും പ്രസിദ്ധനായിത്തീർന്നു. വിശുദ്ധന്മാരായ, ജോർജ്, ഏസേഷ്യസ്, അന്തോക്യയിലെ മാർഗററ്റ് എന്നിവരേപ്പോലെ, ഒരു വ്യാളിയോടൊപ്പം അദ്ദേഹത്തെ ചിത്രീകരിക്കുന്നത്, പിശാചിനെതിരെ പടവെട്ടിയതുകൊണ്ടാണ്. ഈ പോരാട്ടത്തിൽ അദ്ദേഹം വിജയിച്ചത് ബലഹീനമായ സ്വന്തം മാനുഷിക ഇച്ഛാശക്തികൊണ്ടല്ല, മറിച്ച്, ലോകരക്ഷകനായ ക്രിസ്തുവിന്റെ കുരിശുരൂപവും, പ്രാർത്ഥനയും, ഉപവാസവും, അചഞ്ചലമായ വിശ്വാസവുമായ പടച്ചട്ടയുടെ സംരംക്ഷണത്തിലാണ്. അവിഗ്നോനിലെ ബിഷപ്പ് എന്ന നിലയിൽ, വിശുദ്ധ അഗ്രിക്കോളസ് തന്റെ ആടുകൾക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പുണ്യവാനായ ഇടയശ്രേഷ്ഠനായിരുന്നു. 1647-ൽ അദ്ദേഹം, 'അവിഗ്നോനിന്റെ രക്ഷകനായി' പ്രഖ്യാപിക്കപ്പെട്ടു.
Image: /content_image/DailySaints/DailySaints-2015-09-01-23:38:52.jpg
Keywords: St Agricolus, pravachaka sabdam

211
Category: 5
Sub Category:
Heading: September 1 : വിശുദ്ധ ഗൈൽസ്
Content: ഗ്രീസ്സിന്റെ തലസ്ഥാനമായ ആത്തൻസിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധ ഗൈൽസ് ജനിച്ചതെന്ന് വിശ്വസിച്ചു പോരുന്നു. മാതാപിതാക്കളുടെ മരണ ശേഷം, പ്രശസ്തിയേയും അനുയായികളും ഭയന്ന്, അദ്ദേഹം പിതൃരാജ്യത്ത് നിന്നും പാലായനം ചെയ്ത് ഫ്രാൻസിൽ എത്തി; റോൺ നദീ മുഖത്തിനടുത്തുള്ള കാട്ടിലെ ഒരു ഗുഹക്കുള്ളിൽ ഒരു മഹർഷിയായി ജീവിതം തുടർന്നു. ദിവസേന ഒരു പേടമാൻ ഗുഹയിലെത്തി അദ്ദേഹത്തിന് പാൽ കൊടുത്തിരുന്നു എന്നാണ് പഴങ്കഥ! ഒരു ദിവസം രാജാവിന്റെ വേട്ടക്കാരാൽ ഓടിക്കപ്പെട്ട മാൻപേട ഗുഹാകവാട പ്രദേശത്തേക്ക് പോകുന്നത് പിന്തുടർന്ന അവർ ഗൈൽസിനേയും അദ്ദേഹത്തിന്റെ രഹസ്യ ധ്യാന സ്ഥാനവും കണ്ടെത്തി. അവർ ആ പെൺ മാനിനു നേരെ അമ്പെയ്തെങ്കിലും അത് കൊണ്ടത് ഗൈൽസിന്റെ കാൽതുടയിലായിരുന്നു. ജീവിതകാലം മുഴുവനും മുടന്തനായി കഴിഞ്ഞത് ഇതിനാലാണ്. പിന്നീട്, തിയോഡോറിക്ക് രാജാവിന്റെ ആവശ്യപ്രകാരം, അദ്ദേഹം ഒരാശ്രമം (പിന്നീട് ‘saint Gills du Gard' എന്നറിയപ്പെട്ട ആശ്രമം) പണിയുകയും, അതിന്റെ ആദ്യത്തെ മഠാധിപതിയാകുകയും ചെയ്തു- അതിന് ശേഷം, എട്ട് വർഷത്തിനു ശേഷം 712-ൽ വിശുദ്ധ ഗൈൽസ് നിര്യാതനായി. ഈ വിശുദ്ധന്റെ ഒരു പ്രതിമയോ, ചിത്രമോ ചേർത്തു വച്ച് കൊണ്ട് കിടന്നുറങ്ങിയാൽ സന്താനഭാഗ്യമില്ലാത്ത സ്ത്രീകൾ ഗർഭിണികളാകുമെന്ന വിശ്വാസത്താൽ അങ്ങനെ ആചരിക്കുന്നവർ ഫ്രാൻസിലെ നോർമണ്ടിയിലുണ്ട്. മുടന്തുള്ളവരുടെ സൗകര്യത്തിനായി, St.Giles-ന്റെ നാമധേയത്തിൽ ധാരാളം പള്ളികൾ ഇംഗ്ലണ്ടിൽ പണി തീർക്കപ്പെടുകയുണ്ടായി. ദരിദ്രരുടെ രക്ഷാധികാരിയായിട്ടാണ് വിശുദ്ധഗൈൽസ് കരിതപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ നാമത്തിൽ നിരാലംഭർക്ക് ദാനധർമ്മങ്ങൾ കൊടുക്കുക പതിവായിരുന്നു. ഇതിന് തെളിവായി ഒരാചാരം നിലവിലുണ്ടായിരുന്നു-വധശിക്ഷക്ക് ടൈബേണിലേക്ക് കൊണ്ടുപോയിരുന്ന കുറ്റവാളികളെ St.Giles' Hospital-കവാടത്തിൽ നിറുത്തി, അവർക്ക് “St.Giles' Bowl"എന്ന് വിളിച്ചിരുന്ന ഒരു ‘പാത്രം വീഞ്ഞ്’ ദാനമായി നല്കപ്പെട്ടിരുന്നു- "ഇഹലോകവാസത്തിലെ അവസാന ശീതളപാനീയമായി സൗകര്യം കിട്ടുമ്പോൾ കുടിക്കുവാനായി". "പരിശുദ്ധ സഹായകർ അല്ലെങ്കിൽ സഹായ വിശുദ്ധർ" എന്ന 14 പേരുടെ ലിസ്റ്റിൽ St.Giles-വും ഉൾപ്പെട്ടിട്ടുണ്ട്. ഈ 14 പേർക്കും ഒന്നിച്ചാണ് പ്രാർത്ഥനാപേക്ഷ സമർപ്പിക്കുന്നത്; കാരണം, പരീക്ഷകളിലും കഷ്ടതയിലും സഹായിക്കാനുള്ള ശക്തി പ്രാപിച്ചവരാണിവർ. ഓരോ വിശുദ്ധനും പ്രത്യേകം തിരുനാളും ഓർമ്മദിനവും ഉണ്ട്. ആഗസ്റ്റ് 8 നാണ് ഇവരെ ഒന്നിച്ചോർമ്മിക്കുന്ന ദിവസം. എന്നാൽ 1969-ലെ റോമൻ കലണ്ടർ പരിഷ്കരണ പ്രകാരം ഈ കൂട്ടായ ദിനാചരണം റദ്ദു ചെയ്യപ്പെട്ടു Patron: ഭിക്ഷാടകർ, മുലയൂട്ടുന്നവർ, സന്യാസികർ, കുതിരകൾ, ശാരീരിക ക്ഷമതയില്ലാത്തവർ, വനങ്ങൾ, കൊല്ലപ്പണിക്കാർ, മുടന്തന്മാർ, കുഷ്ഠ രോഗികൾ, സന്താനശേഷിയില്ലാത്തവർ, ലൈംഗിക ശേഷി ഇല്ലാത്തവർ- എന്നിവർക്ക് ഈ വിശുദ്ധന്റെ മദ്ധ്യസ്ഥതക്കായി പ്രാർത്ഥിക്കാം!
Image: /content_image/DailySaints/DailySaints-2015-09-01-23:42:37.jpg
Keywords: st giles, pravachaka sabdam