Contents

Displaying 161-170 of 24913 results.
Content: 242
Category: 5
Sub Category:
Heading: September 25 : വിശുദ്ധ ഫിന്‍ബാര്‍
Content: കോര്‍ക്കിന്റെ പുണ്യവാന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫിന്‍ബാര്‍, കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്തായിരുന്നു ജനിച്ചത്. ഒരു ഇരുമ്പ് തൊഴിലാളിയായിരുന്ന പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന  സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹ൦ ചെയ്തു.ഇതിനിടെ ഫിന്‍ബാര്‍ മൂന്ന്‍ അറിയപ്പെടാത്ത സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്കോട്ട്ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി തുടങ്ങി നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ സ്ഥാപിച്ചു.    അദ്ദേഹത്തെപ്പറ്റി നിരവധി മനോഹരമായ കഥകള്‍ നിലവിലുണ്ട്.അതിലൊരെണ്ണം, അദ്ദേഹം ഒരു മാലാഖയാല്‍ ഗൌഗാന ബരായിലെ ലീ നദിയുടെ ഉത്ഭവസ്ഥാനത്തേക്ക് നയിക്കപ്പെടുകയും അവിടെ അദ്ദേഹം തന്റെ ഏറ്റവും പ്രധാനപ്പെട്ട ആശ്രമം സ്ഥാപിക്കുകയും ചെയ്തു. അവിടെ നിന്നുമാണ് കോര്‍ക്ക് സിറ്റി വികസിച്ചതെന്നുമാണ് വിശ്വാസ൦.ഗൌഗാനയിലെ തടാകത്തിലെ ഭീകര സര്‍പ്പത്തെ പിന്തുടര്‍ന്നു പുറത്താക്കുകയും അങ്ങിനെയുണ്ടായ ചാലില്‍ നിന്നുമാണ് ലീ നദി ഉത്ഭവിച്ചതെന്നുമാണ് മറ്റൊരു കഥ. ഫിന്‍ബാര്‍ 633ല്‍ ക്ലോയ്നെ എന്ന സ്ഥലത്ത് വച്ച് മരിക്കുകയും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കോര്‍ക്കിലേക്ക് കൊണ്ട് വന്നു വെള്ളി കൊണ്ടുണ്ടാക്കിയ അള്‍ത്താരയില്‍ സ്ഥാപിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 25നാണ് ഫിന്‍ബാറിന്റെ നാമഹേതുക തിരുനാൾ ആഘോഷിക്കുന്നത്.
Image: /content_image/DailySaints/DailySaints-2015-09-22-22:30:39.jpg
Keywords: വിശുദ്ധ ഫിൻബാർ,കോ൪ക്കിന്റെ പുണ്യവാൻ, ലീ നദി, lee river, September 25
Content: 244
Category: 5
Sub Category:
Heading: September 24 : കാരുണ്യ മാതാവ്
Content: നിങ്ങള്‍ നിങ്ങളുടെ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടി തടങ്കല്‍ പാളയങ്ങളില്‍ ഹോമിക്കുവാന്‍ തയ്യാറാണോ? നിങ്ങള്‍ ഒരു തടവുപുള്ളിയുടെ സ്ഥാനം സ്വീകരിക്കുവാന്‍ തയ്യാറാണോ? നിങ്ങളുടെ സുഖ സൗകര്യങ്ങള്‍ ഒരു അടിമക്ക് വേണ്ടി ഉപേക്ഷിക്കുവാന്‍ തയ്യാറാണോ? തടവിലാക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാനും അനുതപിക്കുവാനും നിങ്ങള്‍ക്കാകുമോ? മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ പുരാതന കാലം മുതലേ ക്രിസ്തുവിന്റെ അനുയായികള്‍ ചെയ്തു വന്നതാണ്, പ്രത്യേകിച്ച് മദ്ധ്യകാലഘട്ടങ്ങളില്‍.അക്കാലഘട്ടങ്ങളില്‍ കത്തോലിക്കാ സഭയുടെ എതിരാളികള്‍ ക്രിസ്ത്യന്‍ ഭൂപ്രദേശങ്ങളില്‍ വലിയൊരു ഭാഗം കീഴടക്കുകയും ആയിരകണക്കിന് ക്രിസ്ത്യാനികളെ തടവിലാക്കുകയും ചെയ്തു. ഈ ഹതഭാഗ്യരെ മോചിപ്പിക്കുന്നതിനായി അങ്ങിങ്ങായി പല ധീര മുന്നേറ്റങ്ങളും ഉണ്ടായി. 1198-ല്‍ സെന്റ്‌ മാതായിലെ സെന്റ്‌ ജോണും വാലോയിസിലെ സെന്റ്‌ ഫെലിക്സുമായി ചേര്‍ന്ന്‍ ‘ട്രിനിടേറിയന്‍സ്’ സഭ സ്ഥാപിച്ചു കൊണ്ട് ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുവാന്‍ സഭ തീരുമാനമെടുക്കുകയും ചെയ്തു . അന്നു തുടങ്ങി 1787 വരെ ഏതാണ്ട് 900,000 ക്രിസ്തീയ തടവുകാരെ മോചിപ്പിക്കുകയുണ്ടായി. സെന്റ്‌ പീറ്റര്‍ നൊലാസ്കോ സ്ഥാപിച്ച ‘മേഴ്സിടിയന്‍സ്’ എന്ന് വിളിക്കപ്പെടുന്ന ‘ദി ഓര്‍ഡര്‍ ഓഫ് ഔര്‍ ലേഡി ഓഫ് റാന്‍സം’ എന്ന സഭ 1218 നും 1632നും ഇടക്ക് ഏതാണ്ട് 490,736 അടിമകളെയും മോചിപ്പിക്കുകയുണ്ടായി.ഒരടിമയായിരുന്ന സെന്റ്‌ വിന്‍സെന്റ് ഡി പോള്‍ തന്റെ വൈദികര്‍ക്കൊപ്പം 1642നും 1660നും ഇടയില്‍ ഏതാണ്ട് 1200 ഓളം തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളെ 1,200,000 പൌണ്ട് വെള്ളി മോചന ദ്രവ്യമായി നല്‍കി മോചിപ്പിച്ചിരുന്നു.ആയിരകണക്കിന് തടവുപുള്ളികള്‍ ക്രിസ്ത്യാനികള്‍ ആയി എന്ന നേട്ടവും ഇക്കാലത്തുണ്ടായി. നിരവധി പേര്‍ സ്വന്തം വിശ്വാസത്തിനു വേണ്ടി ക്രൂരമായ പീഡകള്‍ സഹിച്ചു രക്തസാക്ഷിത്വം വഹിച്ചു.ഇക്കാര്യങ്ങളെല്ലാം തന്നെ ബോനെറ്റ്-മോറി എന്ന ആധുനിക പ്രൊട്ടസ്റ്റന്റ് ചരിത്രകാരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ഇക്കാലങ്ങളില്‍ യൂറോപ്പിന്റെയോ അമേരിക്കയുടെയോ യാതൊരുവിധ സൈനിക നീക്കങ്ങളും ഈ പ്രാകൃത പ്രദേശങ്ങളിലേക്ക് ഉണ്ടായിട്ടില്ല എന്നദ്ദേഹം രേഖപ്പെടുത്തുന്നു.മറിച്ച് “മാതായിലെ സെന്റ്‌ ജോണ്‍, സെന്റ്‌ പീറ്റര്‍ നൊലാസ്കോ, സെന്റ്‌ വിന്‍സെന്റ് ഡി പോള്‍ തുടങ്ങിയവരുടെ വിനയാന്വിതരായ സഭാമക്കളുടെ   സമാധാനത്തിലും, ആശ്വാസത്തിലും,  സ്വന്തം സ്വാതന്ത്ര്യത്തിന്റെയും ജീവത്യാഗത്തിന്റെയും ഫലമായുണ്ടായ ധാര്‍മ്മികതയില്‍ നിന്നുമാണ് ഇതെല്ലാം സാധ്യമായത്. തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി ഒരു സഭ സ്ഥാപിക്കണമെന്ന് അനുഗ്രഹീതയായ നമ്മുടെ മാതാവ് സെന്റ്‌ പീറ്റര്‍ നൊലാസ്കോക്ക് ഒരു ദര്‍ശനം നല്‍കികൊണ്ട് അരുളിച്ചെയ്തു. ഇത് 1218 ല്‍ ആണ് സംഭവിച്ചത്. അതിനു മുന്‍പ് 1192ല്‍ സ്പെയിനിലെയും, ബാഴ്സിലോനയിലെയും ചില കുലീന വ്യക്തികള്‍ ചേര്‍ന്ന്‍ ആശുപത്രികളിലെ രോഗികളെയും മൂറുകളുടെ പിടിയില്‍പ്പെട്ട ക്രിസ്ത്യാനികളെയും രക്ഷിക്കുന്നതിനായി ഒരു സംഘടന സ്ഥാപിച്ചിരുന്നു. സെന്റ്‌ പീറ്റര്‍ നൊലാസ്കോയും, പെന്നാഫോര്‍ട്ടിലെ സെന്റ്‌ റെയ്മണ്ടും, ജെയിംസ്‌ രാജാവും ചേര്‍ന്ന്‍ ‘ഔര്‍ ലേഡി ഓഫ് മേഴ്സി’ എന്ന സഭ സ്ഥാപിച്ചു. ഈ സഭയില്‍ ഉള്‍പ്പെട്ട വൈദികര്‍ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനായി നിരന്തരം പ്രാര്‍ഥിക്കുകയും  സന്യാസികളും പ്രഭുക്കന്മാരും തടവിലാക്കപ്പെട്ട ക്രിസ്ത്യാനികളെ മോചിപ്പിക്കുന്നതിനായും ശ്രമിച്ചിരുന്നു.ഇവരുടെ ഈ പ്രയത്നങ്ങളുടെ വിജയത്തെ കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ഈ വിജയങ്ങളെല്ലാം തന്നെ വിമോചകരുടെ റാണിയായ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥതയാല്‍ ലഭിച്ചതാണ്.
Image: /content_image/DailySaints/DailySaints-2015-09-24-09:49:01.jpg
Keywords: കാരുണ്യ മാതാവ്, ക്രൈസ്തവ പീഡന൦,വിമോചന൦,lady of mercy
Content: 245
Category: 5
Sub Category:
Heading: September 23 : വിശുദ്ധ പാദ്രെ പിയോ
Content: ഇറ്റലിയിലെ ഒരു സാധാ കാർഷിക കുടുംബത്തിലായിരിന്നു പീയോയുടെ ജനന൦.അഞ്ചാമത്തെ വയസ്സിൽ തന്നെ പീയോ ദൈവത്തിന് സ്വയം സമർപ്പിച്ചു കഴിഞ്ഞിരുന്നു.തന്റെ ബാല്യകാലത്ത്, കർത്താവിന്റെ പീഡന൦ സ്വയം അനുഭവിക്കാനായി പീയോ കല്ല് തലയിണയാക്കി വരേ കിടന്നിരുന്നു.മൊർക്കോണയിലെ കപ്പൂച്ചിയൻ സന്യാസ സമൂഹത്തിൽ 15-ാം വയസ്സിൽ എത്തിച്ചേർന്ന പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിയൻ ഓർഡറിൽ ചേരുകയും 22ാമത്തെ വയസ്സിൽ തിരുപട്ടം സ്വീകരിക്കുകയും ചെയ്തു.1918  സെപ്തംബർ 20 -ാം തീയതി കുരിശിനു മുമ്പിലുള്ള പ്രാർത്ഥനയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശരീര ഭാഗങ്ങളിൽ ക്ര്യൂശിതനായ കർത്താവിന്റെ ശരീരത്തിലുണ്ടായതിന് സമമായ മുറിവുകളുണ്ടായി(Stigmata). ഈ വാർത്ത നാടാകെ പ്രചരിച്ചതോടെ നാനാ ദിക്കുകളിൽ നിന്നും അദ്ദേഹത്തെ കാണാനും അനുഗ്രഹം തേടാനനുമായീ ജനപ്രവാഹമുണ്ടായി.തീർത്ഥാടനത്തിന് വന്നവരുടെ മനസ്സിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന രഹസ്യങ്ങൾ അദ്ദേഹത്തിന് വെളിപ്പെട്ടു. പല സ്ഥലങ്ങളിൽ ഒരേ സമയം പ്രത്യക്ഷപ്പെടുക, ജലത്തിന് മീതെ നടക്കുക, രോഗശാന്തി നൽകുക എന്നിങ്ങനെ പല വിധ അത്ഭുത കഥകൾ പീയോ അച്ചനെ പറ്റി പ്രചരിച്ചു. 1956-ൽ അദ്ദേഹം House for the Relief of Suffering എന്ന ആശുപത്രി സ്ഥാപിച്ചു.വർഷത്തിൽ 60000 പേർ അവിടെ രോഗശാന്തി നേടുന്നുണ്ട്.1968 സെപ്തംബർ 23-ാം തിയതി 81 -മത്തെ വയസ്സിൽ പീയോ അച്ചൻ മരിച്ചു. 1920-ൽ അദ്ദേഹം സ്ഥാപിച്ച പ്രാർത്ഥനാ സംഘത്തിൽ ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 400,000 അംഗങ്ങളുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.House for Relief of Suffering, എന്ന ആശുപത്രിയിലെ ഒരു ഡോക്ടറുടെ 7 വയസ്സുള്ള  മകന്റ അത്ഭുതകരമായ രോഗശാന്തി പീയോ അച്ചന്റെ വിശുദ്ധനാമീകരണത്തിൽ കണക്കാക്കപ്പെട്ട ഒരു സംഭവമാണ്. 2000 ജൂൺ 20-ാം തീയതി മാത്തിയോ എന്ന ഈ ബാലനെ മെനെജെറ്റീസ് ബാധിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ICU-വിൽ പ്രവേശിപ്പിച്ച ബാലന്റെ എല്ലാ അവയവങ്ങളും തകരാറിലായതായി കണ്ടെത്തി.ഡോക്ടർമാർ കൈയൊഴിഞ്ഞ ബാലന്റെ ശരീരത്തിൽ ജീവന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായി. പക്ഷേ അന്നു രാത്രി മാത്തിയോയുടെ അമ്മ കപ്പൂച്ചായൻ സന്യാസ ആശ്രമത്തിൽ ഏതാനും സന്യാസികളോടൊത്ത് പ്രാർത്ഥിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടിയുടെ സ്ഥിതി ഭേദമായി തുടങ്ങി. ദീർഘമായ അബോധാവസ്ഥയിൽ നിന്നും എഴുന്നേറ്റ കുട്ടി, തന്റെയടുത്ത് വെളുത്ത താടിയും തവിട്ടു നിറത്തിലുള്ള ഉടുപ്പും ധരിച്ച ഒരാൾ  വന്നെന്നും നിന്റെ രോഗം ഉടനെ ഭേദമാകുമെന്ന്  തന്നോട് പറഞ്ഞുവെന്നും  അറിയിച്ചു. 2001 ഡിസംബർ 20-ാം തീയതി വിശുദ്ധ പ്രഖ്യാപനത്തിനു വേണ്ട സംഭവങ്ങൾ പഠിക്കുന്ന Congregation-നും ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇത് അത്ഭുതമാണെന്ന് അംഗീകരിച്ചു.
Image: /content_image/DailySaints/DailySaints-2015-09-24-09:50:55.jpg
Keywords: പാദ്രേ പിയോ, പഞ്ചക്ഷത൦,കപ്പുൂച്ചിൻ സഭ,stigmata, padre pio, malayalam, italy, house for relief of suffering
Content: 246
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയ്ക്ക് അമേരിക്കയിൽ വമ്പിച്ച സ്വീകരണം
Content: മാർപാപ്പ എന്ന നിലയിലുള്ള തന്റെ ആദ്യ US സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്നലെ, സെപ്തംബർ 22-ന് 'ജോയിന്റ് ബെയ്സ് ആഡ്രൂസി'ൽ വിമാനമിറങ്ങീ. നിശ്ചിത സമയത്തിന് 9 മിനിട്ട് നേരത്തെ, 3.51-ന് വാഷിംഗ്ടണിനടത്തുള്ള 'ബെയ്സ് ആഡ്രൂസി'ൽ അദ്ദേഹം കയറിയ അലിട്ടാലിയ വിമാനം പറന്നിറങ്ങി. അദ്ദേഹത്തിന്റെ വിമാനം എത്തുന്നതു വരെ ജപമാല ഭക്തിയിൽ മുഴുകിയിരുന്ന ക്രിസ്തീയ സമൂഹം അദ്ദേഹം പ്രത്യക്ഷപ്പെട്ടയുടനെ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്ന വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്നു. ''അമേരിക്ക ഫ്രാൻസിസിനെ സ്വാഗതം ചെയ്യുന്നു അമേരിക്ക ഫ്രാൻസിസിനെ സ്നേഹിക്കുന്നു.'' U.S , വത്തിക്കാൻ പതാകകൾ ഉയർത്തിയിരുന്ന അലിട്ടാലിയ വിമാനത്തിൽ നിന്നു പുറത്തേക്കിറങ്ങിയ മാർപാപ്പയെ സ്വീകരിക്കാൻ പ്രസിഡന്റ് ഒബാമയും ഭാര്യ മിഷേലും മക്കൾ സാഷയും മാലിയയും എത്തിച്ചേർന്നിരുന്നു. മാർപാപ്പയെ സ്വീകരിക്കാൻ ഒട്ടനവധി ബിഷപ്പുമാരും സന്നിഹിതരായിരുന്നു. 'ജോയിന്റ് ബെയ്സ് ആഡ്രൂസ് ' സ്ഥിതി ചെയ്യുന്ന പ്രദേശത്തെ അതിരൂപതാ മെത്രാൻ കാർഡിനാൾ ഡൊ നാൾഡ് W വേർളും മാർപാപ്പയെ സ്വീകരിക്കാൻ എത്തിച്ചേർന്നവരിൽപ്പെടുന്നു. ലൂയിസ് വില്ല ആർച്ച് ബിഷപ്പ് ജോസഫ് E കർട്ട്സ്, U.S കത്തോലിക്കാ ബിഷപ്പ് കോൺഫ്രൻസിന്റെ പ്രസിഡന്റ് , കാർഡിനാൾ ഡാനിയേൽ N ഡിനാർഡോ ,എന്നീ പ്രമുഖകരും മാർപാപ്പയെ സ്വീകരിക്കാനെത്തിയവരിൽ പെടുന്നു. മേരിലാന്റ് ഗവർണർ ലാറി ഹോഗൻ, വിർജീനിയ ഗവർണർ ടെറി മക്ള്ളിഫ്, കൊളംബിയ ഡിസ്ട്രിക് മേയർ മുറേൽ ബൗസർ എന്നിവർ ഔദ്യോഗിക ഭാഗത്തു നിന്നും മാർപാപ്പയെ സ്വീകരിക്കാനെത്തി. വൈസ് പ്രസിഡന്റ് ജോ ബിഡന്യം മാർപാപ്പയ്ക് സ്വാഗതമരുളി. വിമാനം ലാൻന്റ് ചെയ്ത ഉടനെ ചുവന്ന പരവതാനി വിരിച്ച് അമേരിക്ക ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്തു. വിമാനത്തിന്റെ പടികൾ ഇറങ്ങി വന്ന മാർപാപ്പയെ ഒബാമയും കുടുംബവും ചേർന്ന് സ്വീകരിച്ചു.
Image: /content_image/News/News-2015-09-23-13:16:02.jpg
Keywords: pope in usa, pravachaka sabdam
Content: 247
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പ വാഷിങ്ങ്ടണിൽ വച്ച് ജൂണിപ്പറോ സീറായെ വിശുദ്ധനായി പ്രഖ്യാപിച്ചു
Content: കത്തോലിക്കാവിശ്വാസം അമേരിക്കയിലെ വെസ്റ്റ്കോസ്റ്റിൽ എത്തിച്ച പതിനെട്ടാം നൂറ്റാണ്ടിലെ മിഷനറിയായിരുന്ന ജൂണിപ്പറോ സീറായെ, സെപ്റ്റംബർ 23-ന് വാഷിങ്ങ്ടണിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ മണ്ണിൽ വച്ചു നടന്ന വിശുദ്ധപ്രഖ്യാപന കർമ്മത്തിൽ 20,000-ത്തോളം പേർ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. The National Shrine of the Immaculate Conception-ദേവാലയത്തിൽ വച്ചാണ് ഈ കർമ്മം ഫ്രാൻസിസ് മാർപാപ്പ നിർവഹിച്ചത്. “മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സഭയുടെ സ്വരൂപമായിരുന്നു അദ്ദേഹം, ദൈവത്തിന്റെ ഐക്യപ്പെടുത്തുന്നതും ആർദ്രത നിറഞ്ഞതുമായ സ്നേഹസന്ദേശം സകല ദിക്കുകളിലും വ്യാപിക്കുവാൻ ഇറങ്ങിതിരിച്ചിരിക്കുന്ന ഒരു സഭ”. പോപ്പ് ഇപ്രകാരമാണ് അദ്ദേഹത്തേയും തന്റെ സഭയേയും വിശേഷിപ്പിച്ച് കൊണ്ട് പ്രസ്താവിച്ചത്. പുത്തൻ സമൂഹങ്ങളിലേക്കും, പുത്തൻ നാടുകളിലേക്കും സുവിശേഷം പ്രചരിപ്പിക്കുവാൻ വെമ്പൽ കൊള്ളുന്നവരുടെ “ധീരമായ മിഷനറി ആവേശത്തിന് അവകാശികളാണ്” എല്ലാ ക്രിസ്ത്യാനികളുമെന്ന് വി. കുർബ്ബാനമദ്ധ്യേ സ്പാനിഷ് ഭാഷയിൽ ചെയ്ത തന്റെ പ്രസംഗത്തിൽ മാർപാപ്പ ജനാവലിയെ ഓർമിപ്പിച്ചു. അദ്ദേഹം തുടർന്നു:- “ഒരു കൽപന അനുസരിക്കുന്നതിൽ ഒരു ക്രിസ്ത്യാനി നിർവൃതി അനുഭവിക്കുന്നു:- "പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക”. 21 മിഷൻ ഇടവകകൾ കാലിഫോർണിയായിൽ സ്ഥാപിച്ച്കൊണ്ട്, ഒരു ജനതയുടെ (റെഡ് ഇന്ത്യൻസ്) വിശ്വാസങ്ങളും സംസ്ക്കാരവും, വിശുദ്ധ ജൂണിപ്പെറോ അടിച്ചമർത്തിയെന്ന വാദമുഖവുമായി, ചില അമേരിക്കൻ നാട്ടുവർഗ്ഗക്കാർ, ഈ ഫ്രാൻസിസ്ക്കൻ മിഷനറിയുടെ വിശുദ്ധപ്രഖാപന കർമ്മത്തെ വിമർശിച്ചു മുന്നോട്ട് വന്നിരുന്നു. “കഷ്ടപ്പെടുത്തുകയും പീഢിപ്പിക്കുകയും ചെയ്തവരിൽ നിന്നും സംരക്ഷിച്ച്, ഒരു നാട്ടുവംശജരുടെ സ്വാഭിമാനം കാക്കാൻ പ്രയത്നിച്ച വ്യക്തിയായിരുന്നു ജൂണിപ്പെറോ”-എന്നാണ് ആ വിമർശനം തള്ളിക്കൊണ്ട്, പോപ്പ് ഫ്രാൻസിസ് തന്റെ കുർബ്ബാനമദ്ധ്യ പ്രസംഗത്തിൽ പ്രസ്താവിച്ചത്.
Image: /content_image/News/News-2015-09-25-16:32:20.jpg
Keywords: St. Junipero Serra, pravachaka sabdam
Content: 248
Category: 1
Sub Category:
Heading: മെത്രാന്മാർ വാക്കിലും പ്രവർത്തിയിലും ദൈവത്തിന്റെ കരുണ വഹിക്കുന്നവരായിരിക്കണം : ഫ്രാൻസിസ് മാർപാപ്പ
Content: അമേരിക്കയിലെ ബിഷപ്പുമാർ അഭിമുഖീകരിക്കുന്ന പ്രത്യേക പ്രശ്നങ്ങൾ അംഗീകരിച്ചു കൊണ്ടു തന്നെ, ഫ്രാൻസീസ്സ് മാർപാപ്പ, ഒരു ഇടയൻ എന്ന നിലയിൽ തനിക്കുണ്ടാകുന്ന അനുഭവങ്ങൾ അവരുമായി പങ്കു വയ്കുകയും അവരോട് കർത്താവിൽ കേന്ദ്രീകരിച്ചു പ്രവത്തിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. വാഷിംഗ്ടണിലെ St. മാത്യൂസ്ന്റെ പേരുള്ള ദേവാലയത്തിൽ വച്ചാണ് അദ്ദേഹം ബിഷപ്പുമാരെ അഭിസംബോധന ചെയ്തത്.. പിതാവ് പറഞ്ഞു, "നിങ്ങളെ വിധിക്കുവാനും നിങ്ങളോട് പ്രസംഗിക്കുവാനും അല്ല ഞാൻ വന്നിരിക്കുന്നത്. സഹോദരർ എന്ന നിലയിൽ നിങ്ങളോട് ആശയ വിനിമയം നടത്തുക എന്നതു മാത്രമാണ് എന്റെ യാത്രയുടെ ഉദ്ദേശം." U.S ബിഷപ്പ്സ് കോൺഫ്രൻസ് പ്രസിഡന്റ് ആർച്ചുബിഷപ്പ് ജോസഫ് കർട്ട്സ് പിതാവിന് സ്വാഗതമരുളി. രാജ്യത്തെ നാനൂറിലേറെ ബിഷപ്പുമാരിൽ ഭൂരിഭാഗവും ദേവാലയത്തിൽ സന്നിഹിതരായിരുന്നു. പ്രസംഗത്തിൽ, ഒരു ഇടയനു വേണ്ട അടിസ്ഥാന യോഗ്യതകളെ പറ്റിയാണ് മാർപ്പാപ്പ സംസാരിച്ചത് വാക്കിലും പ്രവർത്തിയിലും ദൈവത്തിന്റെ കരുണ വഹിക്കുന്നവരായിരിക്കണം ഇടയന്മാർ എന്ന് അദ്ദേഹം പറഞ്ഞു. "നൻമ ചെയ്യാൻ വേണ്ടി കൈ ഉയർത്തുമ്പോൾ, കണ്ണിർ ഒപ്പാൻ ശ്രമിക്കുമ്പോൾ, ഏകാന്തതയിൽ ആശ്വസിപ്പിക്കുമ്പോൾ, പിതാവ് നിങ്ങളുടെ കൂടെ ഉണ്ട് എന്ന് ഓർത്തിരിക്കുക." ഭ്രൂണഹത്യയ്ക്ക് എതിരെ നിന്ന ക്രിസ്തീയ സമൂഹത്തെ അദ്ദേഹം അഭിനന്ദിച്ചു. അഭയാർത്ഥികളോടും കൂടിയേറ്റക്കാരോടും ഉള്ള സഹകരണ മനോഭാവം അദ്ദേഹം എടുത്തു പറഞ്ഞു. U.S - ലെ ബിഷപ്പുമാർക്ക് അഭിമുഖീകരിക്കേണ്ടി വന്ന എല്ലാ ദുഷ്ക്കര പ്രശ്നങ്ങളും തന്റെ മനസ്സിലുണ്ടെന്നും മാർപാപ്പ എന്ന നിലയിൽ താൻ ഏപ്പാഴും അവരുടെയൊപ്പം ഉണ്ടെന്ന് വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവർ സ്വന്തം ദൗത്യമല്ല, ദൈവത്തിന്റെ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ഒരു ബിഷപ്പ് എന്ന നിലയിൽ സഹാനുഭൂതിയോടെയും എളിമയോടെയും മൂന്നോട്ടു പോകുവാൻ പിതാവ് ആവശ്യപ്പെട്ടു. ലോകത്തെ ഗ്രസിച്ചിരിക്കുന്ന അന്ധകാരത്തിന്റെ ആഴം സഭാപാലകർ എന്ന നിലയിൽ നമുക്കറിയാം. പക്ഷേ ആ ഇരുട്ടും തണുപ്പും അകറ്റാനുള്ള കുടുംബ ദീപം തെളിയിക്കുവാൻ തീരുസഭയ്ക്ക് കഴിയും എന്നോർത്തിരിക്കുക - ക്രിസ്തുവിന്റെ പീഠാനുഭവത്തിന്റെ തീവ്രത നമുക്ക് ഒരു നിത്യപ്രചോദനം ആയിരിക്കും. വിശ്വാസം പങ്കുവെയ്ക്കുന്നത് തത്വചിന്തയുടെ വരണ്ട വഴികളിലൂടെയല്ല, പ്രത്യുത നമുക്കു വേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റ യേശുവിന്റെ നാമപ്രഘോഷണത്തിലൂടെയാണ്. വാദപ്രതിവാദങ്ങൾ ആ ദിവസത്തെ വിജയം നിങ്ങൾക്ക് നേടി തന്നേക്കാം. എന്നാൽ നിങ്ങളുടെ മനസ്സിന്റെ നന്മയും സ്നേഹവും മാത്രമേ നീണ്ടു നിൽക്കുന്ന വിജയം നേടിത്തരികയുള്ളു.
Image: /content_image/News/News-2015-09-25-16:45:28.jpg
Keywords: Pope to US Bishops, pravachaka sabdam
Content: 249
Category: 5
Sub Category:
Heading: October 4 : വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി
Content: വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ (1181-1226) ജനനവും മരണവും ഇറ്റലിയിലെ അസ്സീസിയിൽ ആയിരുന്നു. അസ്സീസിയിലെ ഉംബ്രിയാ എന്ന സ്ഥലത്ത് ബെർണാർഡോണ്‍ എന്ന ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായിട്ട് 1181-ലാണ് വിശുദ്ധ ഫ്രാൻസിസിന്റെ ജനനം. ഒരു ധനികന്റെ മകനായതിനാൽ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിച്ചിരുന്ന ഫ്രാൻസിസ് തന്റെ ആദ്യകാലങ്ങളിൽ ലോകത്തിന്റെ ഭൗതീകതയിൽ മുഴുകി വളരെ സുഖലോലുപമായ ജീവിതമാണ് നയിച്ചിരുന്നത്. തന്റെ 20-മത്തെ വയസ്സിൽ അസ്സീസിയൻസും പെറൂജിയൻസും തമ്മിലുണ്ടായ യുദ്ധത്തിൽ ഇദ്ദേഹം പെറൂജിയൻസിനെതിരെ പോരാടുകയും തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. തടവിൽ കഴിയുമ്പോൾ യേശുവിന്റെ ഒരു ദർശനം ഉണ്ടാവുകയും ഇത് ഫ്രാൻസിസിന്റെ ജീവിതത്തെ മാറ്റിമറിക്കുകയും ചെയ്തു. തടവിൽ നിന്നും മോചനം ലഭിച്ചതിനു ശേഷം തന്റെ ഇതുവരെയുള്ള ജീവിത ശൈലി ഉപേക്ഷിക്കുവാനും യേശുക്രിസ്തുവിന്റെ പാത പിന്തുടരുവാനുമുള്ള ഉറച്ച തീരുമാനമെടുത്തു. തന്റെ സമ്പാദ്യം മുഴുവനും ഉപേക്ഷിച്ച്‌ ദാരിദ്ര്യം നിറഞ്ഞ ജീവിതം സ്വീകരിച്ച ഫ്രാൻസിസ് സുവിശേഷം തന്റെ ജീവിത നിയമമായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഈ തീരുമാനത്തോട് പിതാവിന് കഠിനമായ എതിർപ്പുണ്ടായത് മൂലം അദ്ദേഹത്തെ കയ്യൊഴിയുകയും പിന്തുടര്‍ച്ചാവകാശത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തു. അദ്ദേഹം പഴകിയ പരുക്കൻ വസ്ത്രങ്ങൾ ധരിച്ചു, ഭക്ഷണത്തിനായി യാചിച്ചു, സമാധാനം പ്രസംഗിച്ചു ജീവിച്ചു. ധാരാളം പേർ അദ്ദേഹത്തിൽ ആകൃഷ്ടരായി 1209-ൽ പാപ്പായുടെ അനുഗ്രഹത്തോടെ 'ഫ്രിയാർസ് മൈനർ' (ഫ്രാൻസിസ്കൻസ്) എന്ന സന്യാസ സഭ സ്ഥാപിച്ചു. പത്ത് വർഷത്തിനുള്ളിൽ ഏതാണ്ട് അയ്യായിരത്തോളം പേർ ഈ സഭയിൽ അംഗങ്ങളായി. വിശ്വാസികൾക്കിടയിൽ ഏറ്റവും എളിമയുള്ളവരായിട്ടായിരുന്നു ഇവരുടെ ജീവിതം. പിന്നീട് 1212-ൽ അസ്സീസിയിലെ വിശുദ്ധ ക്ലാരയുമായി ചേർന്ന്‌ 'Poor Clares' എന്ന് ഇന്നറിയപ്പെടുന്ന 'പാവപ്പെട്ട മഹതികൾ' എന്ന സന്യാസിനീ സഭക്കടിസ്ഥാനമിട്ടു. കൂടാതെ അല്മായരേയും ഉൾപ്പെടുത്തികൊണ്ട് 'അനുതാപത്തിന്റെ മൂന്നാം സഭ' (The Third Order) ക്കും അദ്ദേഹം രൂപം നൽകി. ഇദ്ദേഹത്തിനാണ് യേശുവിന്റെ അഞ്ച് തിരുമുറിവുകളും ആദ്യമായി ലഭിച്ചത്‌. 224-ൽ ആയിരുന്നു ഇത്. ഏറ്റവും എളിമയുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഫ്രാൻസിസ് വൈദിക പട്ടം പോലും സ്വീകരിക്കാതെ ഒരു 'ഡീക്കൻ' ആയിട്ടാണ് ജീവിതകാലം മുഴുവൻ കഴിഞ്ഞത്. ദൈവത്തിന്റെ സൃഷ്ടികളായ സഹജീവികളോട് സ്നേഹം അവരെ 'സഹോദരാ', 'സഹോദരീ' എന്നിങ്ങനെയായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ തീക്ഷണമായ ദൈവസ്നേഹം 'സെറാഫിക്' എന്ന പേർ അദ്ദേഹത്തിന് നേടികൊടുത്തു. 1226 ഒക്ടോബർ 4ന് ഇറ്റലിയിലെ പോർച്യുങ്കുള എന്ന സ്ഥലത്ത് വച്ച് മരണപ്പെട്ടു. രണ്ട് വർഷത്തിനകം ഗ്രിഗറി ഒമ്പതാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Image: /content_image/DailySaints/DailySaints-2015-09-27-03:32:19.jpg
Keywords: st francis of assisi, pravachaka sabdam
Content: 250
Category: 5
Sub Category:
Heading: Oct 3 : ബ്രോണിലെ വിശുദ്ധ ജെറാർഡ്
Content: കുലീനമായ ജന്മം കൊണ്ടും, കാണുന്നവർക്കെല്ലാം ഇഷ്ടം തോന്നുന്ന പ്രസാദകരമായ മുഖഭാവം കൊണ്ടും അനുഗ്രഹീതനായിട്ടാണ് വിശുദ്ധ ജൊറാർഡ് ഈ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്തത്. എന്നിട്ടും ഈ ലൗകിക ജീവിതത്തിന്റെ അർത്ഥശൂന്യത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. നായാട്ടുകഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഒരു ദിവസം, ചാപ്പലിൽ ധ്യാനത്തിന് കൂടി. ധ്യാനത്തിൽ അദ്ദേഹം ആത്മഗതം പോലെ ഒരുവിട്ടു, “വേറെയാതൊരു ചുമതലകളുമില്ലാതെ, രാവും പകലും ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ സന്നിധിയിൽ സദാ വസിക്കുന്നവർ എത്ര സന്തോഷവാന്മാർ”. ജെറാർഡിന് വിശുദ്ധ പത്രോസിന്റെ ഒരു ദർശനം കിട്ടി: വിശുദ്ധ യുജിയസിന്റെ തിരുശേഷിപ്പുകൾ ബൽജിയത്തിലെ ബ്രോണിലേക്ക് കൊണ്ടുവരാനാണ് വി.പത്രോസ് അവശ്യപ്പെട്ടത്. ആ കൃത്യം നിർവഹിച്ചശേഷം, ജെറാർഡ്, വിശുദ്ധ ഡെനീസിന്റെ ആശ്രമത്തിൽ ആത്മീയ ജീവിതം ആരംഭിച്ചു. ഇവിടെ വച്ച്, അദ്ദേഹം വൈദികവൃത്തിയിലേക്ക് ഉയർത്തപെട്ടു. ബ്രോണിലുള്ള സ്വന്തം എസ്റ്റേറ്റിൽ, ഒരു സന്യാസാശ്രമം സ്ഥാപിച്ച ശേഷം, ഏകാന്തവാസത്തിനായി, പള്ളിക്ക് അടുത്തായി, അദ്ദേഹം സ്വന്തം ആവശ്യത്തിന് ഒരു നിലവറ പണികഴിപ്പിച്ചു. അധികനാൾ ഈ ഏകാന്തവാസം തുടരാൻ ദൈവേഷ്ടം അനുവദിച്ചില്ല. വി.ഗിസ്ലെയിൻ ആശ്രമത്തിലെ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തുവാനുള്ള ദൈവവിളി ജെറാർഡിനുണ്ടായി, കാരണം, അവിടത്തെ സന്യാസിമാർ പണം വാങ്ങിക്കോണ്ട് വിശുദ്ധന്റെ കബറിടം തുറന്ന്, ദർശനം അനുവദിക്കുമായിരുന്നു. ഈ ക്രമക്കേട് വിജയകരമായി അവസാനിപ്പിച്ച ശേഷം, ഫ്ലാണ്ടേഴ്സിയിലുള്ള സകല ആശ്രമങ്ങളും നവീകരിക്കാനുള്ള ചുമതല അദ്ദേഹത്തിന് ലഭിച്ചു വിശുദ്ധ ബെനിഡിക്ടിന്റെ നിയമപ്രകാരം, ഏകദേശം 20 വർഷം, അദ്ദേഹം നവീകരണ പരിഷ്ക്കാര ജോലികൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. ജീവിതാവസാനം ആയപ്പോഴേക്കും, തന്റെ കീഴിലുണ്ടായിരുന്ന മുഴുവൻ ആശ്രമങ്ങളിലും ഒരു അവസാന സന്ദർശനം കൂടി നടത്തിയ ശേഷം, അന്ത്യവിശ്രമം കൊള്ളുവാൻ ബ്രോണിലെ തന്റെ നിലവറയിലേക്ക് വിശുദ്ധ ജെറാർഡ് വിരമിച്ചു.
Image: /content_image/DailySaints/DailySaints-2015-09-27-04:30:39.jpg
Keywords: St. Gerard of Brogne, pravachaka sabdam
Content: 251
Category: 5
Sub Category:
Heading: October 2 : കാവൽ മാലാഖമാർ
Content: ഭൂമിയിലുള്ള ഒരോ മനുഷ്യനും ഒരു കാവൽമാലാഖയുണ്ട്. അത് അവനെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയും, രക്ഷ കൈവശപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. ജനിക്കുന്ന നിമിഷം മുതൽ ഈ മാലാഖാരക്ഷകർത്തിത്വം ആരംഭിക്കുന്നു; ജനനത്തിന് തൊട്ടുമുമ്പ് വരെ, അമ്മയുടെ കാവൽമാലാഖയുടെ സംരക്ഷണത്തിലായിരിക്കും. ഈ സംരംക്ഷണം ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നു; ഈ ലോകത്തിലെ പരിശീലനകാലം, അതായത് മരിക്കുന്ന നിമിഷം വരെ മാത്രമേ ഈ സംരക്ഷണം നിലനിൽക്കുകയുള്ളു. ശേഷം, ‘ശുദ്ധീകരണസ്ഥലം’ അല്ലെങ്കിൽ ‘പറുദീസാ’ വരെ അത് നമ്മുടെ ആത്മാവിനോടൊത്ത് സഞ്ചരിക്കുന്നു; അങ്ങനെ സ്വർഗ്ഗരാജ്യത്തിൽ നമ്മുടെ കൂട്ടവകാശിയായിത്തീരുന്നു. ദൈവം അയക്കുന്ന വേലക്കാരും ദൂതന്മാരുമാണ് മാലാഖമാർ. ‘മാലാഖ’-എന്നാൽ ഗ്രീക്ക് ഭാഷയിൽ ‘ദൂത് വാഹകൻ’ എന്നാണർത്ഥം. കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കുകയില്ലങ്കിലും, നമ്മുടെ ഇഹലോകയാത്രയിൽ അവർ നമ്മെ സഹായിക്കുന്നുണ്ട്. നമ്മുടെ ജോലിയിലും പഠനത്തിലും സഹായിച്ചും അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും, പരീക്ഷണങ്ങളിൽ അകപ്പെടുമ്പോൾ തുണച്ചും, ശാരീരിക അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും. ഓരോ ആത്മാവിനും ഓരോ വ്യക്തിപരമായ കാവൽമാലാഖയെ ഏർപ്പെടുത്തിയിട്ടുണ്ടന്ന ധാരണ സഭ പണ്ടു മുതലേ അംഗീകരിച്ചിട്ടുള്ള ഒരു വിശ്വാസസത്യമാണ്. ഇന്നു നമ്മൾ ചൊല്ലിക്കൊണ്ടിരിക്കുന്ന സുവിശേഷത്തിലെ : “ഈ ചെറിയവരിൽ ആരേയും നിന്ദിക്കാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ നിന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചു കൊണ്ടിരിക്കുകയാണന്ന് ഞാൻ നിങ്ങളോട് പറയുന്നു”. (മത്തായി 18:10) എന്ന ഭാഗം ശ്രദ്ധിക്കുക ”വിശുദ്ധഗ്രന്ഥത്തിൽ സർവ്വസാധാരണമായി പറയുന്ന “മാലാഖമാർ” എന്ന ശരീരമില്ലാത്ത ആത്മീയ ജീവികളുടെ സാന്നിദ്ധ്യം ഒരു വിശ്വാസ സത്യമായിട്ട്: ‘The Catechism of the Catholic Church-ൽ പ്രസ്താവിച്ചിട്ടുണ്ട്. (328) “ജനനം മുതൽ മരണം വരെ, മാലാഖമാരുടെ, പ്രത്യേകിച്ചും, കാവൽമാലാഖയുടെ സംരക്ഷണത്തിന്റേയും മദ്ധ്യസ്ഥാപേക്ഷയുടേയും വലയത്തിനുള്ളിലാണ് മനുഷ്യർ ജീവിക്കുന്നത്.” “ജീവനിലേക്ക് നയിക്കുവാൻ, ഓരോ വിശ്വാസിയുടേയും സമീപത്ത്, ഇടയനായും രക്ഷകനായും ഒരു മാലാഖ നിലയുറപ്പിച്ചിട്ടുണ്ട്. (336)” സഹായകരായ മാലാഖമാരെ നമുക്കായി അയച്ചതിന് സഭ ദൈവത്തിന് ഉപകാര സ്തോത്രം ചെയ്യുന്നു; പ്രത്യേകിച്ച് പെരുന്നാളായ ഇന്ന്, പ്രധാന ദൂതന്മാരായ വിശുദ്ധ മീഖായേലിന്റേയും വിശുദ്ധ ഗബ്രിയേലിന്റേയും, വിശുദ്ധ റാഫേലിന്റേയും പെരുന്നാളായ സെപ്റ്റംബർ 29-നും! ഇന്നത്തെ ഈ പെരുന്നാൾ ആദ്യമായി ആഘോഷിച്ചത്, 16-)0 നൂറ്റാണ്ടിൽ സ്പെയിനിൽ മാത്രമായിരുന്നു; ഇത് ആഗോളസഭയിലേക്ക് വ്യാപിപ്പിച്ചതും നിർബന്ധമാക്കിയതും 1670-ലാണ് വിശുദ്ധ ബെർണാർഡ് ഇപ്രകാരമാണ് പറയുന്നത് "നിന്റെ എല്ലാ വഴികളിലും മാലാഖമാർ നിനക്ക് അകമ്പടി സേവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി, ഓരോ പ്രവർത്തിയും ചെയ്യേണ്ടതു പോലെ ചെയ്യാൻ നീ ജാഗരൂകനായിരിക്കുക; എന്തെന്നാൽ ആ ദൗത്യത്തിൽ അവർ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. എവിടെ വസിച്ചാലും, ഏത് മുക്കിലും മൂലയിലും നീ അകപ്പെട്ടാലും, നിന്റെ കാവൽ മാലാഖയെ ആദരവോടെ ഓർക്കുക. നീ സ്വന്തം നിലയിൽ ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യം, അവന്റെ സാന്നിദ്ധ്യത്തിൽ ചെയ്യാൻ ധൈര്യപ്പെടരുത്. അല്ലെങ്കിൽ, അവൻ ഉണ്ടോ എന്ന് നീ സംശയിക്കുന്നുണ്ടോ? കാരണം നിനക്ക് അവനെ കാണാൻ പറ്റുന്നില്ലല്ലോ? അതോ, അവന്റെ ശബ്ദം കേൾക്കാനോ, തൊടാനോ, മണത്തറിയാനോ, സാധിക്കുമെങ്കിൽ, അത് നിനക്കെന്തെങ്കിലും പ്രത്യേക ഗുണം ചെയ്യുമോ? കേവലം കാഴ്ചക്കും അപ്പുറത്ത് നിലനിൽപ്പ് ഉണ്ടെന്ന യാഥാർത്ഥ്യം ഓർക്കുക. സഹോദരരെ, ഏറ്റവും ലാളനാപൂർണ്ണമായ സ്നേഹത്തോടെ നാം ദൈവത്തിന്റെ മാലാഖമാരെ സ്നേഹിക്കണം; കാരണം ഒരുനാൾ അവർ നമ്മുടെ സ്വർഗ്ഗീയ കൂട്ടവകാശികൾ ആകുന്നവരാണ്; പിതാവ് ഇപ്പോൾ അയച്ചിരിക്കുന്ന ഈ ആത്മാക്കൾ, വരും കാലം നമ്മുടെ സംരക്ഷകരും വഴികാട്ടികളും ആകാൻ പോകുന്നവരാണ്. ഇപ്രകാരമുള്ള അംഗരക്ഷകർ ഉള്ളപ്പോൾ, നാം എന്തിനെ ഭയക്കണം? അവരെ ആർക്കും തോൽപ്പിക്കാനോ, വഞ്ചിക്കാനോ സാദ്ധ്യമല്ല; എല്ലാ വഴികളിലും നമ്മെ കാത്തു രക്ഷിക്കുന്ന അവർക്ക് ഒരു വിധത്തിലും വഴിതെറ്റി പോകുകയുമില്ല. അവർ വിശ്വസ്തരാണ്, അവർ ബുദ്ധിശാലികളാണ്, അവർ ശക്തരാണ്. അപ്പോൾ, പിന്നെ നാം എന്തിന് പേടിച്ച് വിറക്കണം? നാം അവരുടെ പിന്നാലെ നടന്നാൽ മാത്രം മതി, അവരോട് ചേർന്ന് നിന്നാൽ മാത്രം മതി, അപ്പോൾ നാം അത്യുന്നതന്റെ ആലയത്തിൽ സുഖമായി വസിക്കും. ആകയാൽ, അടിക്കടിയുള്ള അഗ്നിപരീക്ഷ നിന്നെ തൊടാൻ തുടങ്ങുംമ്പോഴും, ഹൃദയഭേദകമായ ദു:ഖം നിന്റെ മേൽ വീഴാൻ തുടങ്ങുമ്പോഴും, രക്ഷകനും, നായകനും, സഹായകനുമായ അവനെ പ്രാർത്ഥിച്ചുണർത്തുക! ഉച്ചത്തിൽ വിളിച്ച് കേണപേക്ഷിക്കുക: “നാഥാ! ഞങ്ങളെ രക്ഷിക്കണേ, ഞങ്ങൾ നശിക്കാൻ തുടങ്ങുകയാണ്"
Image: /content_image/DailySaints/DailySaints-2015-09-27-04:41:28.jpg
Keywords: guardian angel, pravachaka sabdam
Content: 252
Category: 5
Sub Category:
Heading: October 1 : ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ
Content: ‘ചെറുപുഷ്പം’ എന്ന് പരക്കെ അറിയപ്പെടുന്ന ഉണ്ണിയേശുവിന്റേയും തിരുമുഖത്തിന്റേയും വിശുദ്ധയായ, ത്രേസ്യായുടെ ഓർമ്മപ്പെർന്നാളാണ് ഇന്ന്. ഒരു ഏകാന്തവാസ കർമ്മലിത്താ മഠത്തിലെ ഒരു സാധാരണ കന്യാസ്ത്രീയായിരുന്നെങ്കിലും, 1897-ലെ മരണം മുതൽ ലോകോത്തര ഭക്തി ആകർഷിപ്പിക്കുന്ന ഒരു വിശുദ്ധയാണ് ത്രേസ്യാ. എല്ലാ വിദേശമിഷനുകളുടേയും ഫ്രാൻസിന്റേയും പേട്രണസ്സാണ് ‘ചെറുപുഷ്പം’. മുൻകാലങ്ങളിൽ ഒക്ടോബർ 3 ആയിരുന്നു, ഈ വിശുദ്ധയുടെ പെരുന്നാൾ. അഞ്ച് പെൺമക്കളിൽ, ഏറ്റവും ഇളയവളായി, 1873 ജനുവരിയി2-ന് ഫ്രാൻസിലെ അലൻകോണിലാണ് മേരി തെരീസ മാർട്ടിൻ ജനിച്ചത്. പിതാവ് ഒരു വാച്ച്നിർമ്മാതാവും, മാതാവ് ഒരു തൂവാലതുന്നൽക്കാരിയുമായിരുന്നു. തെരീസാക്ക് 4 വയസുള്ളപ്പോൾ, അമ്മ സ്സേലി, സ്തനാർബുധം ബാധിച്ച് മരിച്ചു പോയി. ഒരു മാതൃകാ ക്രിസ്തീയ കുടുംബാന്തരീക്ഷത്തിലാണ് അവൾ വളർന്ന് വന്നത്. ഒരു ചെറിയ കുട്ടിയായിരുക്കുമ്പോൾതന്നെ, കന്യാമഠജീവിതം അവളെ ആകർഷിച്ചിരുന്നു. 15-മത്തെ വയസ്സിൽ, ലിസ്സ്യൂകർമ്മലീത്താ മഠത്തിൽ ചേരുവാൻ, അവൾക്ക് അനുവാദം ലഭിച്ചു. അടുത്ത 9 വർഷക്കാലം, അവർ ഒരു സാധാരണ സഭാജീവിതം നയിച്ചു; പ്രത്യേക അൽഭുതപ്രവർത്തികളോ, തീവ്രവൃതാനുഷ്ഠാനങ്ങളോ ഒന്നും സംഭവിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. സാധാരണ ദൈനംദിന ജോലികൾ പരിപൂർണ്ണ വിശ്വസ്ത്തതയോടെ ചെയ്യുകയും, ദൈവത്തിന്റെ പരിപോഷണത്തിലും കാരുണ്യസ്നേഹത്തിലും ഒരു നിഷ്കളങ്കമായ കുഞ്ഞിന്റേതു പോലുള്ള ആത്മവിശ്വാസത്തിലും, സദാസമയവും മറ്റുള്ളവരെ സേവിക്കാനുള്ള സന്നദ്ധതയിലും കൂടി ഇക്കാലത്ത് അവർ വിശുദ്ധിയുടെ ഉന്നതശ്രേണിയിലെത്തി. സഭയോട് ഏറെസ്നേഹവും, ജനങ്ങളെ സഭയിലേക്ക് ചേർക്കുവാൻ അതിയായ ആവേശവും അവർ പുലർത്തിയിരുന്നു. വൈദികർക്ക് വേണ്ടി അവർ പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു 24-)0 വയസ്സിൽ, 1897 സെപ്റ്റംബർ 30-ന് ക്ഷയരോഗം മൂലം അവർ നിര്യാതയായി. 1925-ൽ ത്രേസ്യായെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ‘ഭൂമിയിൽ നന്മചെയ്ത്, ഞാൻ എന്റെ സ്വർഗ്ഗം നേടും’-എന്ന അവരുടെ പ്രതിജ്ഞ, അവർ ഒരിക്കലും മുടക്കിയിട്ടില്ല. ‘Story of a soul' എന്ന ആത്മകഥ അവരുടെ ആന്തരിക ജീവിതത്തിലേക്ക് വെളിച്ചം പകരുന്നു. 1997-ൽ പോപ്പ് ജോൺപോൾ രണ്ടാമൻ, അവർക്ക് Doctor of the Church എന്ന ബഹുമതി പ്രഖ്യാപിച്ചു.
Image: /content_image/DailySaints/DailySaints-2015-09-27-05:06:46.JPG
Keywords: St. Thérèse of the Child Jesus, pravachaka sabdam