Contents

Displaying 201-210 of 24913 results.
Content: 287
Category: 1
Sub Category:
Heading: ഇടയസമൂഹം പ്രവാചകധർമ്മം നിർവ്വഹിക്കണം : സിനഡിൽ കർദ്ദിനാൾ മാർ ആലഞ്ചേരിയുടെ ആഹ്വാനം
Content: മെത്രാൻസിനഡിന്റെ പതിനാലാമത് സാധാരണപൊതുയോഗത്തിന്റെ മൂന്നാം പൊതുസമ്മേളനം, യാമപ്രാർത്ഥനയോടെ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാ മേജർ ആർച്ച്ബിഷപ്പും, സീറോ-മലബാർ സഭാസിനഡിന്റെ അദ്ധ്യക്ഷനുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ആരാധനാ മദ്ധ്യേ പ്രസംഗം നിർവ്വഹിച്ചു. പ്രസംഗത്തിന്റെ പൂർണ്ണരൂപം താഴെ കൊടുത്തിരിക്കുന്നു: പരിശുദ്ധ പിതാവേ! എന്റെ പ്രിയ സുഹൃത്തുക്കളെ! Jeremiah 22:3 നൽകുന്ന സന്ദേശം, കുടുംബസംബന്ധിയായുള നമ്മുടെ സിനഡിന്റെ ചിന്തകളിൽ പ്രായോഗികമാക്കാൻ അനുയോജ്യമാണ്. പീഢിതരിൽ നിന്നും ജനത്തെ രക്ഷിച്ച്, നീതിയും നന്മയും അവർക്ക് പ്രദാനം ചെയ്തില്ലെങ്കിൽ, രാജ്യം അനുഭവിക്കാൻ പോകുന്ന നാശത്തെപറ്റിയുള്ള മുന്നറിയിപ്പാണ്, ഏതാനം വെളിപാടുകളിലൂടെ, ജെറമിയ പ്രവാചകൻ യഹൂദിയായിലെ രാജകുടുംബത്തിന് നൽകിയത്. യോശിയാവും യെഹോയാക്കീമും ആയിരുന്നു അക്കാലത്തെ യഹൂദിയായിലെ രാജാക്കന്മാർ. രണ്ട്പേരും ബലഹീനരായ രാജാക്കന്മായിരുന്നെന്ന് നമുക്കറിയാവുന്നതാണല്ലോ. ബാബിലോൺ രാജാവായിരുന്ന നെബുഖദ്നേസ്സർ യഹൂദാ രാജ്യവും ദേവാലയവും നശിപ്പിച്ചു. ജനം നാടുകടത്തപ്പെട്ട് അന്യനാട്ടിൽ കഷ്ടതയിലായി. എല്ലാത്തിനും കാരണം, ദൈവനീതി നടത്താനോ, പീഢകനെ അമർച്ച ചെയ്യാനോ, യോശിയാവിനും നെബുഖദ്നേസ്സറിനും കഴിയാഞ്ഞത് മൂലം. നീതി എന്നാൽ ദൈവവാഴ്ച നടപ്പിലാക്കുക എന്നും, നന്മ എന്നാൽ തന്മൂലം ലഭിക്കുന്ന അനുഗ്രഹം എന്നുമാണർത്ഥം. യഹൂദിയായിലെ രാജാക്കന്മാർ ജനങ്ങളോടുള്ള ചുമതല നിർവ്വഹിക്കാത്തതിന്റെ ഫലമായി കഷ്ഠത അനുഭവിച്ചത് ജനങ്ങളാണ്. എക്കാലത്തേയും ഭരണാധികാരികളും നേതാക്കന്മാരും പ്രവാചകന്റെ വാക്കുകൾ പ്രാവർത്തികമാക്കേണ്ടതാണ്, അവർ ഭരിക്കുന്ന ജനങ്ങൾക്കും അങ്ങനെ തന്നെയാണ്. എന്നാൽ ഇന്ന്, തൻപോരുമയും, സുഖലോലുപതയും, മതേതര നടപടികളാലും, നീതിയും നന്മയും നിഷേധിക്കപ്പെട്ട്, ലോകത്തിലെ പലരാജ്യങ്ങളിലേയും ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഇത് ഉയർത്തുന്ന വലിയ ചോദ്യം ഇതാണ്. ജെറമിയായെപ്പോലെ പ്രവാചകധർമ്മം ഏറ്റെടുത്ത് ദൈവവചനം ഉപദേശിച്ചും, സ്വയം മാതൃകാസാക്ഷ്യം കാണിച്ചും, മുന്നോട്ട് വരാൻ സഭാപിതാക്കന്മാർക്ക് സാധിക്കുന്നുണ്ടോ? പ്രവാചകനെന്ന നിലയിൽ, ജെറമിയാക്ക് ധാരാളം കഷ്ടതയും ശൂന്യവൽക്കരണവും അനുഭവിക്കേണ്ടതായി വന്നു. മൂന്ന് അടയാളങ്ങൾ അനുഷ്ഠിക്കാനുള്ള ദൈവകൽപ്പന വന്നു: വിവാഹം പാടില്ല-ശവസംസ്കാരത്തിൽ പങ്കെടുക്കുവാൻ പാടില്ല-ആഘോഷങ്ങളിൽ ചേരാൻ പാടില്ല. ഭാര്യയെ പരിഗ്രഹിക്കരുത്(16:2) ഭാര്യയുടെ സ്നേഹം ജെറമിയ അനുഭവിക്കാൻ പാടില്ല, കാരണം, ഭാര്യയായ ഇസ്രായേൽ ദൈവസ്നേഹം തള്ളികളഞ്ഞു. അവർ ഒറ്റപ്പെടൽ അനുഭവിക്കണം; കാരണം, യഹോവ ഇസ്രായേലിൽ നിന്നും ഒറ്റപ്പെട്ടു. പുതിയനിയമകാലത്ത്, ബ്രഹ്മചര്യം ഒരു അടയാളമാണ് വിലാപമുള്ള ദു:ഖഭവനത്തിൽ ചെല്ലരുത്(16:5) ജെറമിയ വിലപിക്കാൻ പോകരുത്; മരിച്ചവനോട് സഹതാപം കാണിക്കുകയും അരുത്; കാരണം യഹോവക്ക് ജനത്തിനോടുണ്ടായിരുന എല്ലാ വികാരങ്ങളും നഷ്ടപ്പെട്ടുപോയി. അവർ വിലാപം ഇല്ലാതെ മരിക്കും നീ വിരുന്നു വീട്ടിൽ പോകരുത് (16:8) ജെറമിയ ഒരു വിരുന്നിലും പങ്കെടുക്കരുത്, കാരണം, വിരുന്ന് ഒരുക്കാൻ ഒരു വിശേഷവുമില്ല. ഇങ്ങനെയുള്ള കഷ്ടതയാൽ ജെറമിയ കടുത്ത നിരാശയിലാണ്ട് വിലപിക്കുന്നത് സ്വാഭാവികം (20:7) ഒരു പ്രവാചകനാകുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ജെറമിയ പ്രവാചകൻ അനുഭവിച്ചതു പോലെയുള്ള കഷ്ടതയുടെയും ശൂന്യവൽക്കരണത്തിന്റേയും പ്രവാചകധർമ്മം സ്വജീവിതത്തിൽ കൈക്കൊള്ളണമെന്നാണ് ഇക്കാലത്തെ സഭാ ഇടയരോട് ആഹ്വാനം ചെയ്യുന്നത്. Evangelii Gaudium (n:49)-ൽ പരിശുദ്ധപിതാവ് പോപ്പ് ഫ്രാൻസിസ് പറയുന്ന വാക്കുകൾ ഇവിടെ വളരെ അർത്ഥവത്താണ്:- “വെളിയിൽ തെരുവുകളിലായതിനാൽ, മുറിവേറ്റതും, ഉപദ്രവിക്കപ്പെട്ടതും, വൃത്തിഹീനവുമായ ഒരു സഭയേയാണ്, സുരക്ഷിതയിൽ കടിച്ചു തൂങ്ങി, സുഭിക്ഷമായി ഒതുങ്ങിക്കൂടിക്കഴിയുന്ന പിത്തംപിടിച്ച ഒരു സഭയേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത്. എല്ലാത്തിന്റേയും കേന്ദ്രസ്ഥാനം കാംക്ഷിച്ച്, അവസാനം നടപടിക്രമങ്ങളുടേയും അമിതാഭിലാഷങ്ങളുടേയും വലയിൽ ചെന്ന് പതിക്കുന്ന ഒരു സഭ എനിക്കു വേണ്ടാ. എന്തെങ്കിലും ഒന്ന് നമ്മെ അലോസരപ്പെടുത്തുകയും മന:സാക്ഷികളെ പിടിച്ച് കുലുക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, യേശുക്രിസ്തുവുമായുള്ള കൂട്ടായ്മയിൽ നിന്നുള്ള ശക്തിയും, വെളിച്ചവും, ആശ്വാസവും ലഭിക്കാതെ ജീവിക്കുന്ന നമ്മുടെ സഹോദരന്മാരും, സഹോദരിമാരുമായവരെ പറ്റിയുള്ള ചിന്തയായിരിക്കണം അത്-ഒരു വിശ്വാസസമൂഹത്തിന്റെ പിന്തുണയില്ലാതെ, ജീവിതത്തിന് ഒരർത്ഥവും ലക്ഷ്യവുമില്ലാതെ ജീവിക്കുന്ന അനേകരെപറ്റിയുള്ള ചിന്ത. പുറത്തേക്കിറങ്ങുമ്പോൾ വഴിതെറ്റി പോകുമെന്നുള്ള പേടി എനിക്കില്ല. മറിച്ച്, കതകുകൾ കൊട്ടിയടച്ച് ഒരു പൊള്ളയായ സുരക്ഷിതത്ത്വത്തിൽ കഴിയുമ്പോഴും, നിയമങ്ങൾ പ്രയോഗിച്ച് കർക്കശരായ വിധികർത്താക്കളായി കഴിയുമ്പോഴും, സുഖമായി ഒതുങ്ങിക്കൂടുക വഴി പിടിക്കപ്പെടുന്ന ദു:സ്വഭാവത്തിൽ കഴിയുമ്പോഴുമാണ്, എനിക്ക് പേടിയുണ്ടാകുന്നത്. ഈ പേടി അതിജീവിച്ച് ഞാൻ പ്രത്യാശയുള്ളവനായിത്തീരുന്നത് പുറത്തിറങ്ങി പ്രവർത്തിക്കുമ്പോഴാണ്. നാം അകത്തിരിക്കുമ്പോൾ, പട്ടിണിപ്പാവങ്ങൾ പടിവാതിൽക്കൽ കിടക്കുന്നു. അപ്പോൾ, ഒട്ടും പറഞ്ഞു മടുക്കാതെ, യേശു നമ്മോട് പറയും: “അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ (മാർക്കോസ് 6:37)." കർദ്ദിനാൾ തന്റെ പ്രസംഗം ഉപസംഹരിച്ചു
Image: /content_image/News/News-2015-10-07-13:36:16.jpg
Keywords: george alanchery,n malayalam, pravachaka sabdam
Content: 288
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പായുടെ സഭാ-കുടുംബ ചിന്തകൾ
Content: ഇന്നലെത്തെ തന്റെ പൊതുസമ്പർക്കപരിപാടി, പോപ്പ്ഫ്രാൻസിസ് സഭക്കും കുടുംബങ്ങൾക്കുമായി നീക്കിവച്ചു. St. Peter's Square-ൽ തിങ്ങിക്കൂടിയ ജനാവലിയോട്, പിതാവ് ചെയ്ത പ്രസംഗം, വത്തിക്കാനിന്റെ ഇംഗ്ലീഷ് ഭാഷാവിഭാഗം ഉദ്യോഗസ്ഥർ വിശകലനം ചെയ്ത് പുറത്തിറക്കിയ പ്രസ്താവന ഇപ്രകാരമാണ്: “മെത്രാൻസിനഡ് നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, സഭയും കുടുംബവും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ ഏതാനം ചില വശങ്ങളേക്കുറിച്ച് സമൂഹത്തിന്റെ പൊതുനന്മക്കു വേണ്ടി ചിന്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”. “കുടുംബങ്ങൾ ദൈവമാർഗ്ഗത്തിലൂടെ സഞ്ചരിക്കുമ്പോഴാണ് ദൈവസ്നേഹത്തിന്റെ പ്രാഥമികസാക്ഷ്യം നൽകപ്പെടുന്നത്. ആയതിനാൽ സഭയുടെ സമ്പൂർണ്ണ ഉറപ്പും പിൻതുണയും അവർ അർഹിക്കുന്നു.” അദ്ദേഹം തുടർന്നു: “ബുദ്ധിമുട്ടുകൾ കുന്നുകൂടുമ്പോൾ പോലും, സത്യസന്ധതയുടേയും, ആത്മാർത്ഥതയുടേയും, വിശ്വസ്തതയുടേയും, സഹകരണത്തിന്റേയും, ആദരവിന്റേയും കണ്ണികളുമായി നമ്മെ ബന്ധിപ്പിക്കുന്ന കൊളുത്തുകൾ കുടുംബത്തിൽ നിന്നാണ് നേടുന്നത്. തീർച്ചയായും, സമൂഹത്തിലെ ഏറ്റവും ബലഹീനരായവർ ശുശ്രൂശിക്കപ്പെടുന്നത് കുടുംബജീവിതത്തിൽ തന്നെയാണ്” പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു: ഇങ്ങനെയൊക്കെ ആണെങ്കിലും, ഇന്നത്തെ രാഷ്ട്രീയ-സാമ്പത്തിക മേഖലകൾ കുടുംബത്തെ എല്ലായ്പ്പോഴും താങ്ങിനിറുത്തുന്നില്ല, കുടുംബജീവിതത്തിന്റെ ഗുണമേന്മകൾ സാധാരണ സമൂഹ്യജീവിതത്തിലേക്ക് ഉൾക്കൊള്ളിക്കുവാനുള്ള അവയുടെ കാര്യക്ഷമത നഷ്ടപ്പെട്ടതായി തോന്നുന്നു. ഇവിടെയാണ് സഭ ദൗത്യവുമായി എത്താൻ വിളിക്കപ്പെട്ടിരിക്കുന്നത്. അതിന് ആദ്യം പരിശോധിക്കേണ്ടത്, ദൈവകുടുംബം എന്ന നിലയിൽ സഭ എത്രമാത്രം വളർന്നിരിക്കുന്നു എന്നതാണ്. വിശുദ്ധപത്രോസിനേപ്പോലെ, ‘മനുഷ്യരെപിടുത്തക്കാരനാകാൻ’ സഭ വിളിക്കപ്പെട്ടിരിക്കുന്നു; ആയതിനാൽ, ആയതിലേക്കായി ഒരു പുതിയ തരം വലയും ആവശ്യമാണ്“. “കുടുംബങ്ങളാണ് ഈ വല. ഏകാന്തതയും പുറംതിരിയലുമായ പുറംകടലിൽനിന്നും നമ്മെ രക്ഷ്പെടുത്തുന്ന വലകളാണ് അവ; അങ്ങനെ ദൈവമക്കളായിത്തീരുന്ന സ്വതന്ത്രവൻകരയിൽ എത്തിച്ചേരാനുള്ള അനുഭവം ലഭ്യമാക്കുന്നു. വല വലിക്കുമ്പോൾ പൊട്ടുമാറ് നിറഞ്ഞിരിക്കുമെന്ന പ്രത്യാശയോടെ ആഴക്കടലിലേക്ക് പോകുവാൻ സഭക്ക് സാദ്ധ്യമാകട്ടെ! പരിശുദ്ധാത്മാപ്രേരണയാൽ, ആത്മധൈര്യത്തോടും ദൈവവചനത്തിൽ വിശ്വാസം അർപ്പിച്ചുകൊണ്ടും വലവീശിയെറിയുവാൻ സഭയെ പ്രോൽസാഹിപ്പിക്കുവാൻ സിനഡ് പിതാക്കന്മാർക്ക് സാധിക്കുമാറാകട്ടെ! അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-10-08-13:44:37.jpg
Keywords: pope and family, malayalam, pravachaka sabdam
Content: 289
Category: 1
Sub Category:
Heading: സ്ത്രികൾക്ക് സഭാ ശുശ്രുഷക പദവി എന്ന വിഷയത്തെ കുറിച്ച് സിനഡിൽ കനേഡിയൻ ആർച്ച് ബിഷപ്പിന്റെ പ്രതികരണങ്ങൾ
Content: റോമിൽ നടക്കുന്ന മെത്രാൻ സിനഡിൽ തനിക്ക് ലഭിച്ച 3 മിനിറ്റ് സംസാരസമയം വനിതകളോടുള്ള സഭയുടെ നിലപാടിനെ പറ്റി സംസാരിക്കാനാണ് താൻ ചിലവഴിച്ചത് എന്ന് കനേഡിയൻ ആർച്ച് ബിഷപ്പ് പോൾ ആഡ്ര ഡുറേഷർ 'കാത്തലിക് ന്യൂസ് സർവിസി' നോട് പറഞ്ഞു. വനിതകൾക്ക് സഭാശുശ്രുഷക പദവി (Deacon) നൽകുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. കാനഡയിലെ മെത്രാൻ കോൺഫ്രൻസിന്റെ മുൻ പ്രസിഡന്റുകൂടിയായ ഡുറാഷർ ഇപ്പോൾ ക്യുബെക്കിലെ ഗാറ്റിനോ അതിരൂപതയിലെ ആർച്ച് ബിഷപ്പായി സേവനം അനുഷ്ഠിക്കുന്നു. ഫ്രഞ്ചുഭാഷയിലുള്ള അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസംഗത്തിന്റെ പൂർണ്ണരൂപം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. "സിനഡിന്റമൂെന്നാം ദിവസം 'Instrumentum Laboris.'-ൽ സൂചിപ്പിട്ടുള്ള വിവിധ വിഷയങ്ങളെ പറ്റി സിനഡ് അംഗങ്ങൾ സംസാരിച്ചു. വനിതകൾക്ക് സഭയിലുള്ള പങ്കിനെ പ്രതിപാദിക്കുന്ന 29-ാം നമ്പർ വിഷയത്തെ പറ്റിയാണ് ആർച്ച് ബിഷപ്പ് പോൾ ആഡ്ര ഡുറേഷർ സംസാരിച്ചത്. അദ്ദേഹം പറയുന്നു: WHO- യുടെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കിൽ പറയുന്ന ഖേദകരമായ സത്യം ഇതാണ്: 'ഇപ്പോൾ പോലും ലോകത്തിലെ മൂന്നു സ്ത്രീകളിൽ ഒരാൾ കുടുംബത്തിനുള്ളിലെ അതിക്രമങ്ങൾക്ക് വിധേയയാകുന്നു.' St. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ' Familiaris Consortio'-യിൽ പറഞ്ഞിട്ടുള്ളത് ഓർക്കുക: "സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനായി ശക്തമായ പൗരോഹിത്യ ഇടപെടൽ ആവശ്യമാണ്." നിർഭാഗ്യവശാൽ മുപ്പതുവർഷത്തിനു ശേഷം ഇപ്പോളും സ്ത്രീകൾ അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാകുന്നു, സ്വന്തം ഭർത്താവിൽ നിന്നു പോലും. ഈ ദുഖകരമായ അവസ്ഥ കണക്കിലെടുത്ത്, 'വിശുദ്ധ ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിൽ പുരുഷമേധാവിത്വം നിർദ്ദേശിക്കുന്ന പരാമർശങ്ങളില്ല' എന്ന് മെത്രാൻ സിനഡ് തീരുമാനിക്കണം. അതു കൂടാതെ 'പുരുഷനു സ്ത്രീ അധീനയായിരിക്കണം' എന്ന St. പോളിന്റെ പരാമർശം പുരുഷമേധാവിത്വത്തിനും പുരുഷ അതിക്രമത്തിനുമുള്ള അനുവാദമല്ല എന്നും സിനഡ് പ്രഖ്യാപിക്കണം. ഈ മേഖലയിൽ ഇനിയും ചില കാര്യങ്ങൾ ചെയ്യാനുണ്ട്. തിരുസഭയിൽ സ്ത്രീക്കും പുരുഷനും തുല്ല്യ പദവയാണ് എന്ന് ലോകത്തിന് മാതൃക നൽകണം. 2006-ൽ ബെനഡിക്ട് XVI-ാം മാർപ്പാപ്പ റോമൻ പൗരോഹിത്യത്തോട് സൂചിപ്പിച്ചത് ഈ സിനഡ് പരിഗണിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം അന്ന് പറഞ്ഞു- "തിരുസഭ ആത്മീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നത് ദിവ്യശുശ്രുഷകളും ദൈവീകത്വവും മൂലമാണ്. പ്രസ്തുത ദിവ്യ ശുശ്രൂഷകളിൽ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങൾ വനിതകൾക്ക് കൊടുത്തു കൂടെയെന്നു ആലോചിക്കേണ്ടതാണ്.'' അദ്ദേഹം സിനഡിനു മുമ്പിൽ മൂന്നു പ്രവർത്തന നിർദ്ദേശങ്ങൾ സമർപ്പിച്ചു. 1. ദമ്പതികൾക്ക്, ആവശ്യമായ പരിശീലനത്തിനു ശേഷം, ദിവ്യബലി വേളയിൽ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ധർമ്മോപദേശത്തിന് അവസരം കൊടുത്തുകൂടെ എന്നത് ഈ സിനഡ് ദയാപൂർവ്വം പരിഗണിക്കണം. 2. വനിതകൾക്ക് തീരുസഭയിൽ തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളിലിരിക്കാൻ കഴിവുണ്ട് എന്ന് അംഗീകരിച്ചു കൊണ്ട് റോമൻ ആലോചനാ സമിതികളിലും രൂപതാ ആലോചനസമിതികളിലും വനിതകളുടെ നിയമനം നടത്താൻ സിനഡ് ശുപാശ ചെയ്യണം 3. സഭയിലെ ഉപബോധക സ്ഥാനത്തെ പറ്റി (Deacon) :വനിതകളെ സാവധാനത്തിൽ ഉപബോധക സ്ഥാനത്തേക്ക് നിയമിക്കാനുള്ള നിർദ്ദേശംഈ സിനഡ് നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-10-08-14:06:52.jpg
Keywords: women ministers in church, malayalam, pravachaka sabdam
Content: 290
Category: 1
Sub Category:
Heading: യേശുവിനെ ആരാധിക്കാൻ, യേശു നാമത്തെ മഹത്വപ്പെടുത്താൻ... സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷൻ ഇന്ന്
Content: ദിവ്യകാരുണ്യ ആരാധനയും മധ്യസ്ഥ പ്രാര്‍ഥനകളും ഉപവാസ നിയോഗങ്ങളും ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് ഒരുങ്ങിയ ഒക്‌ടോബര്‍ മാസത്തെ സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വന്‍ഷൻ ഇന്ന്. മോണ്‍സിണോർ തിമോത്തിയോസ് മെന്‍സീസ് പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ രോഗശാന്തി ശുശ്രൂഷകള്‍ക്കും വിടുതല്‍ ശുശ്രൂഷകള്‍ക്കും ഫാ. സോജി ഓലിക്കലും ഫാ. ഷൈജു നടുവത്താനിയും (സെഹിയോന്‍ അട്ടപ്പാടി) നേതൃത്വം നല്‍കും. യുകെയ്ക്കു മാത്രമല്ല മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഈ ശുശ്രൂഷയുടെ നന്മകള്‍ ലഭിക്കുകയാണ്. റവ. വിന്‍സെന്റ് എംഎസ്ടിയുടെ ആത്മീയ നേതൃത്വത്തില്‍ സെഹിയോന്‍ യുകെ ടീം നയിച്ച സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഒക്‌ടോബര്‍ മുതല്‍ ഏഴുവരെ സ്വിറ്റ്‌സര്‍ലണ്ടില്‍ നടത്തപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിഒോ്ചര്‍ന്ന 50ല്‍പരം യുവതീ യുവാക്കള്‍ക്ക് ഈ ധ്യാനം അനുഗ്രഹ ദിവസങ്ങളായി മാറി. ദേശങ്ങളുടെയും കുടുംബങ്ങളുടെയും വിശുദ്ധീകരണത്തിനും ആത്മീയ ഉണര്‍വിനും വിശ്വാസ വളര്‍ച്ചയ്ക്കുമായി മരിയന്‍ സ്‌കൂള്‍ മിഷന്‍, മരിയന്‍ ഇവാഞ്ചലൈസേഷന്‍ മിഷന്‍ തുടങ്ങിയ പുതിയ ശുശ്രൂഷകള്‍ എല്ലാ ഭാഷക്കാരേയും കോര്‍ത്തിണക്കിയുള്ള നവീകരണ ശുശ്രൂഷകളുടെ മുന്നേറ്റത്തിന് കാരണമായി മാറും. പരി. അമ്മയ്ക്ക് പ്രത്യേകം പ്രതിഷ്ഠതമായിരിക്കുന്ന ഒക്‌ടോബര്‍ മാസത്തില്‍ ജപമാലകള്‍ ധാരാളം സമര്‍പ്പിച്ച് ഈ ശുശ്രൂഷകള്‍ക്കായി നമുക്ക് ഒരുങ്ങാം. ഹൃദയപൂര്‍വം ഏറ്റുചൊല്ലുന്ന ജപമാല പ്രാര്‍ഥനകള്‍ നമ്മുടെ കുടുംബങ്ങളുടെ സംരക്ഷണ കോട്ടയാണ്. ക്രിസ്ത്യാനികളുടെ സഹായമായ ജപമാല രാജ്ഞിയുടെ മാധ്യസ്ഥം അനേകരെ മാനസാന്തരത്തിലേക്കും യേശുക്രിസ്തുവിലേക്കും വഴിനടത്തട്ടെ. ഇന്ന് (ശനി) രാവിലെ എട്ടിന് പൊതുവായ ശുശ്രൂഷകള്‍ ആരംഭിക്കും. ടീമിനുവേണ്ടിയുള്ള പ്രത്യേക ബലിയര്‍പ്പണം രാവിലെ 6.45ന് ആരംഭിക്കും. വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്ന കുടുംബ സിനഡിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കാം. പരിശുദ്ധാത്മാവ് വഴി നടത്തുന്ന, കണ്ണീരൊപ്പുന്ന അനുഗ്രഹ ശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. വിലാസം: Bethel Convention Centre, Kelvin Way, West Bromwich, Birmingham, B70 7JW
Image: /content_image/News/News-2015-10-09-04:31:27.JPG
Keywords: second saturday, pravachaka sabdam
Content: 291
Category: 1
Sub Category:
Heading: 'ക്ഷമിക്കുക, നന്ദി, ദയവായി' തുടങ്ങിയ വാക്കുകൾ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് ആവശ്യം : ദമ്പതികൾ സിനഡ് വേദിയിൽ അനുഭവങ്ങൾ വിവരിക്കുന്നു.
Content: മെത്രാൻ സിനഡിലെ ശ്രോതാക്കളായി എത്തിയ ദമ്പതികൾ കർഡി നാൾമാരും മെത്രാൻമാരും മറ്റു ശ്രേഷ്ട പുരോഹിതരും അടങ്ങിയ സദസ്സിൽ തങ്ങളുടെ ക്രൈസ്തവ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ഒക്ടോബർ 5-ാം തിയതിയിലെ സമ്മേളനത്തിൽ മെക്‌സിക്കോയിലെ 'Episcopal Commission for the Family of the Episcopal Conference'-ന്റെ എക്‌സിക്യുട്ടീവ് സെക്രട്ടറിമാരായ ദമ്പതികൾ ക്ലാര റൂബി യോ ഡി ഗലിൻഡെയും സൽവദോർ ഗലീ ൻഡെയുമാണ് സിനഡിൽ പ്രസംഗിച്ചത്. ഒക്ടോബറർ 6-ലെ സമ്മേളനത്തിൽ 'Southern African Episcopal Catholic Bishops' Conference'. -ന്റെ ഉപദേശക കമ്മറ്റി അംഗങ്ങളായ ദമ്പതികൾ, പെട്രോണല്ലെ എൻ കോസിയും ജബുലാനി എൻ കോസിയും തങ്ങളുടെ അനുഭവങ്ങൾ സിനഡിലെ ശ്രേഷ്ഠർക്കു മുന്നിൽ വിവരിച്ചു. ക്ലാര റൂബിയോ ഡി ഗലിൻഡെയും സൽവദോർ ഗലീൻഡെയും അവരുടെ അനുഭവങ്ങൾ സിനഡ് വേദിയിൽ പങ്കുവച്ചു. വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ അവര്‍ക്ക് രൂക്ഷമായ സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു. വിവാഹ ജീവിതം വേർപെടുത്താൻ ബന്ധുജനങ്ങളുടെ സമ്മർദ്ദമുണ്ടായി. "വിവാഹം ഒരു കൂദാശയാണെന്നുള്ള അറിവ് ഞങ്ങൾക്ക് ആ സമയത്ത് ഇല്ലായിരുന്നു. പക്ഷേ, ദൈവാനുഗ്രഹം കൊണ്ട് ബന്ധം തുടരാനാണ് ഞങ്ങൾക്ക് തോന്നിയത്." "അതിനിടയ്ക്കാണ് 'Encuentro Matrimonial Catolico'- യുടെ പ്രവർത്തനങ്ങളുമായി ഞങ്ങൾ ബന്ധപ്പെടാൻ ഇട വരുന്നത്. കുടുംബത്തിനു വേണ്ടിയുള്ള ദൈവീക പദ്ധതിയെ പറ്റിയും, പരസ്പരധാരണ, ക്ഷമ എന്നിവയ്ക്ക് കുടുംബ ജീവിതത്തിലുള്ള പങ്കിനെ പറ്റിയുമെല്ലാം ഞങ്ങൾക്ക് ഒരു അവബോധമുണ്ടാകാനും ആ ബന്ധം ഇടയാക്കി." "വർഷങ്ങൾക്കു ശേഷം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, ഞങ്ങൾ 'ഗുഡലൊപ്പയി'ലെ ബസിലിക്ക സന്ദർശിക്കാനിടയായി. ഞങ്ങളുടെ രൂപതയിലെ കുടുംബ ശുശ്രുഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവിടെ വച്ചാണ് ഞങ്ങൾ തീരുമാനിക്കുന്നത്." "പ്രസ്തുത പ്രവർത്തനങ്ങൾ സെന്റൽ അമേരിക്കയിലൂടെയുള്ള പല യാത്രകൾക്കും സാഹചര്യമൊരുക്കി. ഈ യാത്രകളിലെല്ലാം കുടുംബങ്ങളുടെ സുസ്ഥിതിക്കു വേണ്ടിയുള്ള ധാരാളം കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞു." "അതോടൊപ്പം കുടുംബ ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാരണമാകുന്ന നിരവധി പ്രശ്നങ്ങളും ഞങ്ങൾ നേരിട്ട് കാണാനിടയായി. സാമൂഹ്യ, സാംസ്കാരിക, സാമ്പത്തീക, രാഷ്ട്രീയ പ്രശ്നങ്ങൾക്കൊപ്പം, വിദ്യാഭ്യാസവും മതവും കുടുംബബന്ധങ്ങളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്നതായി ഞങ്ങൾ മനസ്സിലാക്കി." അതു കൊണ്ട് ഈ നൂറ്റാണ്ടിൽ കുടുംബ സുരക്ഷയിൽ ദൈവപരിപാലനം ഉറപ്പാക്കാൻ ദൈവകൃപയോടെയുള്ള അൽമായപ്രവർത്തനം ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് ക്ലാര റൂബിയോ ഡി ഗലിൻഡെ പ്രസംഗം ഉപസംഹരിച്ചു. ഒക്ടോബർ 6-ാം തീയതി സിനഡിലെ പുരോഹിതശ്രേഷ്ഠരുടെ മുൻപിൽ പെട്രോണല്ലെ എൻ കോസിയും ജബുലാനി എൻ കോസിയും അവരുടെ ജീവിത കഥ വിവരിച്ചു. 35 വർഷത്തെ വിവാഹ ജീവിതത്തിൽ അവർക്ക് അഞ്ചു മക്കളും എട്ടു ചെറുമക്കളും ഉണ്ട്. മൂന്നു കുട്ടികൾ അകത്തോലിക്കരെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഒരു മരുമകനും ഒരു മരുമകളും 2016 ഈസ്റ്ററിൽ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ് 33 വർഷങ്ങളായി തങ്ങൾ യുവജനങ്ങളോട് തങ്ങളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ദൈവവചനം പങ്കുവെയ്ക്കാറുണ്ടെന്ന് ദമ്പതികൾ അറിയിച്ചു. 'ക്ഷമിക്കുക, നന്ദി, ദയവായി' തുടങ്ങിയ വാക്കുകൾ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് ആവശ്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിട്ടുള്ളത് തങ്ങളുടെ ജീവിതത്തിൽ അനുഭവവേദ്യമായ സത്യമാണെന്ന് അവർ പറഞ്ഞു. "മുപ്പത്തഞ്ചു വർഷം മുൻപ് ഞങ്ങളെടുത്ത തീരുമാനം എല്ല ദിവസവും ഞങ്ങൾ പുതുക്കി കൊണ്ടിരിക്കുന്നു. പരസ്പര ശ്രദ്ധ,, വിശ്വസ്തത, സ്നേഹം ഇതെല്ലാം നമ്മെ സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ജീവിതത്തിലേക്ക് നയിക്കുന്നു." കുടുംബ ബന്ധങ്ങളുടെ സുസ്ഥിതിക്കായി തങ്ങളുടെ രൂപതയിൽ തങ്ങൾക്ക് ചെയ്യുവാൻ കഴിഞ്ഞ എളിയ കാര്യങ്ങൾ ഈ വിധത്തിൽ പെട്രോണല്ലെ എൻ കോസിയും ജബുലാനി എൻ കോസിയും സിനഡിലെ സഭയിൽ വിവരിച്ചു.
Image: /content_image/News/News-2015-10-10-01:55:25.jpg
Keywords: couple in Synad, malayalam, pravachaka sabdam
Content: 292
Category: 1
Sub Category:
Heading: പ്രവർത്തനരേഖ കുടുംബദുരന്തങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു : സിനഡ് മെത്രാന്മാർ
Content: മെത്രാൻ സിനഡിൽ പ്രവർത്തനരേഖ ചർച്ച ചെയ്ത വിവിധ ഗ്രൂപ്പുകളിൽ നിന്നും പൊതുവായ ഒരു പ്രമേയം ഉരുത്തിരിയുന്നു- 'instrumentum laboris' കുടുംബദുരന്തങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്നും കുടുംബവിശ്വസ്തതയും സന്തോഷവും കാത്തു പാലിക്കുന്ന ബഹുഭൂരിപക്ഷത്തിനും അർഹമായ പ്രോൽസാഹനത്തിന്റെ വലിയൊരു അഭാവം പ്രവർത്തന രേഖയിലുണ്ട് എന്നും ഗ്രൂപ്പ് ചർച്ചകളിൽ അഭിപ്രായമുയർന്നു. അംഗങ്ങൾക്ക് ചെറിയ പ്രഭാഷണങ്ങൾ നടത്താൻ അവസരമൊരുക്കിയ പ്രാരംഭ ചർച്ചാ സമയത്തിനു ശേഷം സിനഡ് 13 ചെറു ഗ്രൂപ്പുകളായി തിരിഞ്ഞു. ഭാഷയുടെ അടിസ്ഥാനത്തിൽ 4 ഇംഗ്ലീഷ്, 3 സ്പാനീഷ്, 3 ഫ്രൻഞ്ച്, 2 ഇറ്റാലിയൻ, ഒരു ജർമ്മൻ എന്നീ വിധത്തിലാണ് ഗ്രൂപ്പുകൾ തിരിച്ചത്. ഗ്രൂപ്പുകൾ അവരുടെ പ്രാഥമിക റിപ്പോർട്ടുകൾ ഒക്ടോബർ 9, വെള്ളിയാഴ്ച്ച സിനഡിൽ സമർപ്പിച്ചു. മിക്കവാറും എല്ലാ ഗ്രൂപ്പുകളിൽ നിന്നും പൊതുവായി ഉയർന്ന നിർദ്ദേശം ക്രൈസ്തവ വിവാഹത്തെ പറ്റി കൂടുതൽ ശുഭാപ്തി വിശ്വാസത്തോടെയുള്ള ഒരു കാഴ്ച്ചപ്പാട് വേണമെന്നതാണ്. ' 'instrumentum laboris' പാശ്ചാത്യ രാജ്യങ്ങളിലെ ക്രൈസ്തവരെ മാത്രം ഉദ്ദേശിച്ചുള്ള ചർച്ചാനിർദ്ദേശങ്ങളിലേക്ക് ചുരുങ്ങി പോയി എന്ന പരാതിയും വ്യാപകമായിരുന്നു. തത്വശാസ്തം തന്നെ ലിംഗവേർതിരിവിൽ അധിഷ്ടിതമാകുന്നതിന്റെ അപകടങ്ങൾ പല ഗ്രൂപ്പുകളും ചൂണ്ടിക്കാട്ടി. വികസ്വര രാജ്യങ്ങളിൽ മതേത്വരത്ത്വ സ്ഥാപനങ്ങൾ എന്ന പേരിൽ ആശയപരമായ അടിമത്വം വളർന്നു വരുന്നതിന്റെ അപകടങ്ങൾ ചില ഗ്രൂപ്പുകൾ എടുത്തു പറഞ്ഞു. കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും പ്രശ്നങ്ങൾ, മദ്ധ്യപൂർവ്വദേശത്തെ ക്രിസ്ത്യൻ അഭയാർത്ഥി പ്രശ്നം; ക്രൈസ്തവ വിവാഹത്തിലെ പ്രശ്നങ്ങളിൽ സഭയുടെ പിന്തുണ ഇങ്ങനെ വിവിധ വിഷയങ്ങൾ ഗ്രൂപ്പ് റിപ്പോർട്ടുകളിൽ പരാമർശിക്കപ്പെട്ടു. ഇംഗ്ലീഷ് ഗ്രൂപ്പ് A യുടെ റിപ്പോർട്ടിൽ നിന്ന്: കുടുംബത്തിന്റെ വിശ്വസ്തതയ്ക്കും സ്നേഹത്തിനും സാക്ഷ്യം നിൽക്കുന്ന, അതിനു വേണ്ടി ധീരമായി പോരാടുന്ന ക്രൈസ്തവകുടുംബങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ഇംഗ്ലീഷ് ഗ്രൂപ്പ് B പറയുന്നു: കുടുംബങ്ങളിലെ പ്രശ്നങ്ങളുടെ അവലോകനം അത്യന്തം വിഷാദാത്മകമാണ്. കുടുംബങ്ങൾ എല്ലാ രാജ്യങ്ങളിലും എല്ലാ സംസ്കാരങ്ങളിലും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. പക്ഷേ, ദൈവാനുഗ്രഹം ഈ പ്രശ്നങ്ങളെയെല്ലാം വിജയകരമായി നേരിടാൻ അവരെ പ്രാപ്തരാക്കുന്നു. ഇംഗ്ലീഷ് ഗ്രൂപ്പ് C-യും, കുടുംബജീവിതത്തെ പറ്റി കൂടുതൽ ശോഭനമായ ഒരു കാഴ്ച്ചപ്പാട് ആവശ്യമാണ്, എന്ന് രേഖപ്പെടുത്തി. കുടുംബ ജീവിതത്തിന്റെ പരാജയത്തേക്കാളേറെ, വിജയത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സിനഡ് പ്രഖ്യാപനമിറക്കണമെന്ന് ഇംഗ്ലീഷ് ഗ്രൂപ്പ് D ആവശ്യപ്പെട്ടു. കുടുംബബന്ധങ്ങൾ എല്ലാം തകർച്ചയിലാണ് എന്ന ധാരണ തിരുത്തണമെന്ന് ഫ്രൻഞ്ച് ഗ്രൂപ്പ് B റിപ്പോർട്ടിൽ കുറിച്ചു. ഫ്രഞ്ച് ഗ്രൂപ്പ് C പറയുന്നു: ''നമുക്ക് കുടുംബത്തിലുള്ള വിശ്വാസം സിനഡിന്റെ അന്തിമ രേഖയിൽ എടുത്തു പറയണം'' പാശ്ചാത്യ കുടുംബ പ്രശ്നങ്ങൾ മാത്രം സിനഡിൽ ചർച്ച ചെയ്യാനിട വരുന്നതിൽ ഫ്രൻഞ്ച് ഗ്രൂപ്പ് A അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചു. കുടുംബത്തേയും, മാതാപിതാക്കളേയും, മനുഷ്യസ്നേഹത്തെ തന്നെയും തിരസ്ക്കരിക്കുന്ന പുതിയ പാശ്ചാത്യ സംസ്ക്കാരത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്ന് പല ഗ്രൂപ്പുകളും ഓർമ്മിപ്പിച്ചു. 'instrumentum laboris' -ൽ വളരെയധികം സങ്കീർണ്ണതകളുണ്ട് എന്നത് അംഗീകരിച്ചു കൊണ്ട്, കാർഡിനാൾ ലൂയി അന്റാണിയോ ടാഗിൾ പറയുന്നു .."ഇടയ്ക്കൊക്കെ സങ്കീർണ്ണതകൾ അഭിമുഖീകരി ക്കുന്നത് നല്ലതാണ്." പക്ഷേ, ക്രൈസ്തവ ബോധനങ്ങളിൽ മാറ്റമൊന്നും വരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കുടുംബങ്ങളിലെ പ്രശ്നങ്ങൾ, അമേരിക്കയിലായാലും യൂറോപ്പിലായാലും മറ്റെവിടെയായാലും ഒന്നു തന്നെയാണെന്ന് മാദ്രിഡിൽ നിന്നുള്ള ആർച്ച് ബിഷപ്പ് കാർലോസ് ഓസോറ സീറ അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2015-10-11-02:19:18.jpg
Keywords: synod Malayalam, pravachaka sabdham
Content: 293
Category: 5
Sub Category:
Heading: October 18 : വിശുദ്ധ ലൂക്കാ സുവിശേഷകൻ
Content: സുവിശേഷം എഴുതിയ നാലു പേരിൽ ഒരാളും 'അപ്പസ്തോല പ്രവർത്തനങ്ങൾ' എന്ന വചനഭാഗമെഴുതിയ വിശുദ്ധ ലൂക്കായെ കുറിച്ച് വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ കൊളോസ്സിയകാർക്കുള്ള ലേഖനത്തിൽ (Colossians 4:14) "ലൂക്കാ, പ്രിയംകരനായ വൈദ്യൻ" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പൌരാണിക ലിഖിതങ്ങളിൽ നിന്നും പഴയ സഭാ ചരിത്രകാരൻമാരിൽ നിന്നും കുറച്ച് വിവരങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് അറിവായിട്ടുള്ളൂ. ലൂക്ക ഗ്രീക്ക് വംശജനായ അവിശ്വാസിയായിട്ടാണ് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൊളോസ്സിയകാർക്കുള്ള ലേഖനത്തിൽ (Colossians 10:14) സുവിശേഷകൻ തന്റെ കൂട്ടുകാരെ സംബോധന ചെയ്യുന്ന ഭാഗത്ത് "പരിഛെദനം ചെയ്തവരെല്ലാം" മറ്റ് വാക്കിൽ ജൂതന്മാരെ സംബോധന ചെയ്യുന്നതായി കാണാം. ലൂക്കയെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ലൂക്കിന്റെ സുവിശേഷത്തിൽ തന്നെ അദ്ദേഹം വിജാതീയരെ സുവിശേഷവൽക്കരിക്കുതിനു കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നതായി കാണാവുന്നതാണ്. നല്ല സമരിയാക്കാരന്റെ ഉപമ ലൂക്കായുടെ സുവിശേഷത്തിൽ നിന്നു മാത്രമാണ് നാം കേട്ടത്. വിജാതീയ വിധവയായ സറേഫത്തിന്റെ വിശ്വാസത്തെ യേശു പുകഴ്ത്തുന്നതും സിറിയാക്കാരനായ നാമാനെ പ്പറ്റിയും നാം കേൾക്കുന്നതും ഇദ്ദേഹത്തിന്റെ സുവിശേഷം (Lk. 17:11-19) വഴിയാണ്. പഴയ സഭാ ചരിത്രകാരനായ ഏവുസേബിയുസിന്റെ അഭിപ്രായത്തിൽ ലൂക്ക സിറിയയിലെ അന്തോക്കിയയിലാണ് ജനിച്ചത്. ഇന്നത്തെ കാലത്ത് നോക്കിയാൽ ഒരു ഡോക്ടർ എന്ന് പറഞ്ഞാൽ അയാൾ സമ്പന്നനായിരിക്കും എന്നെളുപ്പം മനസ്സിലാക്കാം. എന്നാൽ ലൂക്കാ ഒരു അടിമയായിട്ടാണ് ജനിച്ചതെന്ന് പണ്ഡിതൻമാർക്കിടയിൽ ഒരു തർക്കമുണ്ട്. അടിമകളിൽ കുടുബങ്ങളിലുള്ള ഒരാളെ വൈദ്യം പഠിപ്പിക്കുക എന്നത് അത്ര അസാധാരാണമായ കാര്യമൊന്നുമല്ല. വീട്ടിലിരുന്നു ചികിത്സിക്കുന്ന ഒരു വൈദ്യനായിരുന്നിരിക്കാം വിശുദ്ധ ലൂക്ക. വിശുദ്ധ പൗലോസ്‌ ശ്ലീഹാ മാത്രമല്ല ഏവുസേബിയുസ്, വിശുദ്ധ ജെറോം, വിശുദ്ധ ഇരെണാവൂസും കയ്യോസും കൂടാതെ രണ്ടാം നൂറ്റാണ്ടിലെ ഒരു ചരിത്രകാരനും വിശുദ്ധ ലൂക്കയെ ഒരു വൈദ്യനായി പരാമർശിച്ചിട്ടുള്ളതായി കാണാം. വിശുദ്ധ ലൂക്കയുടെ മത പ്രഘോഷണത്തെക്കുറിച്ചറിയുന്നതിനു നാം അദ്ദേഹത്തിന്റെ സുവിശേഷങ്ങളിലൂടെ ഒന്ന് കടന്നു പോയാൽ മതി. ക്രിസ്തുമതത്തിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനത്തെ പ്പറ്റി ഒന്നും നമുക്കറിയില്ല എങ്കിലും 'അപ്പോസ്തോലിക പ്രവർത്തനങ്ങൾ' എന്ന സുവിശേഷത്തിലെ ഭാഷ പിന്തുടര്‍ന്നാല്‍ എവിടെ വച്ചാണ് അദ്ദേഹം വിശുദ്ധ പൗലോസ് ശ്ലീഹായുമായി കൂടിചേരുന്നതെന്ന് കാണാം. ഈ സുവിശേഷത്തിലെ 16-മത്തെ അദ്ധ്യായം വരെ മൂന്നാമതൊരാള്‍ ഒരു ചരിത്രകാരനെ പോലെ സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന മാതിരിയാണ് ഈ സുവിശേഷത്തിന്റെ രചനാ ശൈലി. ഈ സുവിശേഷത്തിലെ 16:8-9 വാക്യങ്ങളിൽ നിന്നും വിശുദ്ധ പൌലോസ്‌ ശ്ലീഹായും കൂടി ചേർന്നതായി കാണാം. "അതിനാൽ മിസിയാ കടന്നു പോകുന്ന വഴിക്ക് അവർ ട്രോവാസ് എന്ന സ്ഥലത്തേക്ക് പോയി. മാസിഡോണിയയിലേക്ക് വരുവാനും അവിടെ വന്ന് തങ്ങളെ സഹിയിക്കുവാനും മാസിഡോണിയക്കാരനായ ഒരാൾ അപേക്ഷിക്കുന്നതായി രാത്രിയിൽ പൗലൊസിനു ഒരു ദർശനമുണ്ടായി". ഉടൻ തന്നെ 16:10ൽ 'അവർ' എന്നുള്ളത് 'ഞങ്ങൾ' എന്ന് എഴുതിയതായി കാണാം. "അവന് ദർശനമുണ്ടായ ഉടനെ തന്നെ അവർക്ക് സുവിശേഷം പകർന്ന് നൽകണം എന്ന തിരിച്ചറിവിൽ ഞങ്ങൾ മാസിഡോണിയയിലേക്ക് പോയി." ആയതിനാൽ വിശുദ്ധ ലൂക്ക വിശുദ്ധ പൗലോസിനോടൊപ്പം ചേരുന്നത് ഏതാണ്ട് 51-ൽ ട്രോസിൽ വച്ചാണ്. മാസിഡോണിയയിൽ സമോത്രേസ്, നീപോളിസ് ഫിലിപ്പി എന്നീ പ്രദേശങ്ങളിൽ അവർ സഞ്ചരിച്ചു. പിന്നീട് മൂന്നാമത്തെ വ്യക്തിയുടെ വിവരണമെന്ന രചനാ ശൈലിയിലാണ് തന്റെ സുവിശേഷം അദ്ദേഹം തുടരുന്നത്. ഇത് ഒരുപക്ഷെ വിശുദ്ധ പൌലോസിനോപ്പം തന്നെയും കാരാഗ്രഹത്തിലടച്ചില്ല എന്നും വിശുദ്ധ പൌലോസ് ഫിലിപ്പി നിന്ന് പോയപ്പോൾ വിശുദ്ധ ലൂക്ക അവിടത്തെ സഭയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിലിപ്പിയിൽ തന്നെ തുടർന്നു എന്ന് സൂചിപ്പിക്കാനായിരിക്കും അദ്ദേഹം ഈ ശൈലി തിരഞ്ഞെടുത്തത്. അപ്പോസ്തോല പ്രവർത്തനങ്ങളിലെ 20:25ൽ "ഞങ്ങൾ" വാക്കിലൂടെ മനസ്സിലാക്കാവുന്നത് ലൂക്കാ ഫിലിപ്പി വിട്ട് പൗലൊസിനൊപ്പം ചേരുന്നതിനായി 58-ൽ അവർ ആദ്യമായി ഒത്തുചേർന്ന ട്രോസിലേക്ക് പോയി എന്നാണ്. അവർ ഒരുമിച്ചു മിലെറ്റസ്, റ്റൈർ, ജെറുസലേം എന്നീ പ്രദേശങ്ങളിൽ സഞ്ചരിച്ചു. ലൂക്കാ വിശുദ്ധ പൌലോസ്ലീഹായുടെ വിശ്വസ്ത സഹപ്രവർത്തകൻ ആയിരുന്നു. പൌലോസ്ലീഹാ 61-ൽ റോമിൽ തടവിലാക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രവർതനങ്ങൾ ലൂക്കാ തുടർന്നു. "യേശു ക്രിസ്തുവില്‍ എന്‍റെ സഹപ്രവര്‍ത്തകരായ എഫ്രാസ്‌, മാര്‍ക്ക്‌, അരിസ്റ്റാര്‍ച്ചസ്, ടെമാസ്‌, ലൂക്ക, ഞാന്‍ നിങ്ങള്‍ക്ക്‌ എന്‍റെ ആശംസകള്‍ അറിയിക്കുന്നു" (ഫിലെമോന്‍ 24). അതിനു ശേഷം എല്ലാവരും പൌലോസ്ലീഹായെ ഉപേക്ഷിച്ചപ്പോള്‍ ലൂക്ക മാത്രമായിരുന്നു അവസാനം വരെ അദ്ദേഹത്തിന്‍റെ ഒപ്പം നിന്നത്. "ലൂക്ക മാത്രം എന്‍റെ ഒപ്പം ഉണ്ട്" (2 തിമോത്തി 4:1) ലൂക്കായുടെ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷങ്ങള്‍ക്കും പ്രചോദനമായത് പൗലോസ്ലീഹയും അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരുമായുള്ള ലൂക്കായുടെ അടുപ്പം ആയിരുന്നു. തന്‍റെ സുവിശേഷത്തിന്‍റെ മുഖവുരയില്‍ തന്നെ ലൂക്ക ഇത്‌ വ്യക്തമാക്കുന്നുണ്ട് "ദൃക്സാക്ഷികളും, വചനത്തിന്‍റെ ദാസന്മാര്‍ മുഖാന്തിരവും നമ്മളില്‍ നിറവേറികൊണ്ടിരിക്കുന്ന കാര്യങ്ങളുടെ വിവരണം നല്‍കപ്പെട്ടതുപോലെ തുടക്കം മുതലേയുള്ള കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു ഞാനും ചിട്ടയായി സംഭവങ്ങള്‍ രേഖപ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു, ബഹുമാന്യനായ തിയോഫിലസ്" (ലൂക്കാ 1:1-13). ക്രിസ്തുവിനെ കുറിച്ചുള്ള ലൂക്കായുടെ വീക്ഷണം അദ്ദേഹത്തിന്‍റെ സുവിശേഷത്തിലെ ആറു അത്ഭുതങ്ങളിലും പതിനെട്ടോളം ഉപമകളിലുമായി കാണാവുന്നതാണ്. ലൂക്ക സാമൂഹ്യ നീതിയുടെയും പാവപ്പെട്ടവരുടെയും സുവിശേഷകനാണ്. ലാസറിന്‍റെയും അവനെ അവഗണിച്ച ധനികന്‍റെയും കഥ നമ്മോടു പറഞ്ഞത്‌ ലൂക്കയാണ്. "ആത്മാവില്‍ ദരിദ്ര൪ അനുഗ്രഹിക്കപ്പെട്ടവര്‍" എന്നതിന് പകരം "ദരിദ്രര്‍ അനുഗ്രഹിക്കപ്പെട്ടവര്‍" എന്നു പറഞ്ഞത്‌ ലൂക്കാ മാത്രമായിരുന്നു. "ദൈവം ശക്തിമാന്മാരെ സിംഹാസനത്തില്‍ നിന്നും താഴെയിറക്കുകയും, പാവങ്ങളെ ഉയര്‍ത്തുകയും; വിശക്കുന്നവര്‍ക്ക് ഭക്ഷിക്കാന്‍ നല്‍കുകയും ധനികരെ ദരിദ്രരാക്കുകയും ചെയ്യും" (ലൂക്കാ 1:52-53) തുടങ്ങിയ കന്യകാമറിയത്തിന്‍റെ ദൈവസ്തുതികള്‍ നാം കേള്‍ക്കുന്നത് ലൂക്കായുടെ സുവിശേഷങ്ങളിൽ നിന്നുമാണ്. യേശുവിന്‍റെ ജീവിതവുമായി ബന്ധമുള്ള സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശവും ലൂക്കായുടെ സുവിശേഷത്തില്‍ നമുക്ക്‌ കാണാവുന്നതാണ്. തിരുകുമാരന്‍റെ ജനനത്തെ കുറിച്ചുള്ള മംഗള വാര്‍ത്തയും, മേരി എലിസബത്തിനെ സന്ദര്‍ശിക്കുന്നതും, യേശുവിനെ ജെറുസലേം ദേവാലയത്തില്‍ വച്ച് കാണാതാവുന്നതും മറ്റും ലൂക്കായുടെ സുവിശേഷത്തില്‍ നിന്നുമാണ് നാം കേള്‍ക്കുന്നത്. "നന്മ നിറഞ്ഞ മറിയമേ നിനക്ക്‌ സ്തുതി", "സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിന്‍റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു" തുടങ്ങി എലിസബത്ത്‌ പറയുന്നതായ ഭാഗങ്ങള്‍ക്ക് നാം യഥാര്‍ത്ഥത്തില്‍ ലൂക്കായോടാണ് നന്ദി പറയേണ്ടത്‌. ലൂക്കായുടെ സുവിശേഷങ്ങള്‍ വായിക്കുന്നതിലൂടെ അദ്ദേഹത്തിന്‍റെ സ്വഭാവം നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും. ദരിദ്രരെ സ്നേഹിക്കുന്ന, ദൈവരാജ്യത്തിന്‍റെ കവാടങ്ങള്‍ സകലര്‍ക്കുമായി തുറക്കണമെന്നാഗ്രഹിക്കുന്ന, സ്ത്രീകളെ ബഹുമാനിക്കുന്ന, സകലര്‍ക്കും മേല്‍ വര്‍ഷിക്കുന്ന ദൈവ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന ലൂക്കായെ നമുക്കവിടെ ദര്‍ശിക്കാനാവും. വിശുദ്ധ പൗലോശ്ലീഹായുടെ മരണത്തിന് ശേഷമുള്ള ലൂക്കായുടെ ജീവിതത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. ചില പഴയ എഴുത്ത് കാരുടെ അഭിപ്രായത്തില്‍ ലൂക്ക രക്തസാക്ഷിത്വം വരിച്ചതായി കാണുന്നു. വേറെ ചിലര്‍ പറയുന്നത് അദ്ദേഹം വളരെയേറെ കാലം ജീവിച്ചതിന് ശേഷമാണ് മരിച്ചതെന്നാണ്. വേറെ ചിലരുടെ അഭിപ്രായത്തില്‍ അദ്ദേഹം ഗ്രീസില്‍ സുവിശേഷം പ്രസംഗിച്ചു എന്നും വേറെ ചിലര്‍ ഗൌളില്‍ സുവിശേഷം പ്രസംഗിച്ചു എന്നും വാദിക്കുന്നു. പഴയ വിശ്വാസം അനുസരിച്ച് ഗ്രീസില്‍ സുവിശേഷം എഴുതികൊണ്ടിരിക്കെ തന്‍റെ 84-മത്തെ വയസ്സില്‍ ബോയെട്ടിയ എന്ന സ്ഥലത്ത് വച്ച് മരണമടഞ്ഞു എന്നാണ്. ഒരു പാരമ്പര്യ വിശ്വാസമനുസരിച്ചു ലൂക്ക ഒരു പേയിന്‍റര്‍ ആയിരുന്നു എന്ന് കാണുന്നു എന്നിരുന്നാലും ഇതിനു യാതൊരു അടിസ്ഥാനവുമില്ല. ഇദ്ദേഹത്തെ ചിത്രകാരനായി ചൂണ്ടികാണിക്കുന്ന ചില ചിത്രങ്ങള്‍ പിന്നീടുള്ള നൂറ്റാണ്ടുകളില്‍ രംഗത്ത്‌ വന്നെങ്കിലും ഇവ എല്ലാം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ വിശ്വാസം മൂലം ഇദ്ദേഹത്തെ ചിത്രകാരന്മാരുടെ മധ്യസ്ഥനായി ചിലര്‍ വിശ്വസിക്കുകയും പരിശുദ്ധ മറിയത്തിന്‍റെ ചിത്രങ്ങള്‍ വരച്ചിട്ടുള്ളതായി കരുതുകയും ചെയ്യുന്നു. പലപ്പോഴും വിശുദ്ധ ലൂക്കായെ കാളയുമായോ പശുക്കുട്ടിയുമായോ നിൽക്കുന്നതായി കാണാം, ഇവ പരിത്യാഗത്തിന്‍റെ പ്രതീകങ്ങളാണ്. മുഴുവന്‍ ലോകത്തിനുമായി കര്‍ത്താവു ചെയ്ത പരിത്യാഗത്തിന്‍റെ പ്രതീകം. വൈദ്യന്മാരുടെ മാധ്യസ്ഥനായാണ് വിശുദ്ധ ലൂക്കാ ആദരിക്കപ്പെടുന്നത്.
Image: /content_image/DailySaints/DailySaints-2015-10-12-08:02:27.jpg
Keywords: St Luke, malayalam, pravachaka sabdam
Content: 294
Category: 5
Sub Category:
Heading: October 17 : അന്തിയോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്
Content: റോമിലെ രക്തസാക്ഷി പട്ടികയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അന്തിയോക്കൻ സഭയിൽ പത്രോസ് ശ്ലീഹായുടെ രണ്ടാമത്തെ പിൻഗാമിയും മെത്രാനുമായിരുന്ന രക്തസാക്ഷിയായിരുന്നു വിശുദ്ധ ഇഗ്നേഷ്യസ്. ട്രാജൻ ചക്രവർത്തിയുടെ ഭരണത്തിനു കീഴിൽ അടിച്ചമർത്തലിൽ വിശുദ്ധനെ പിടികൂടി ക്രൂര മൃഗങ്ങൾക്ക് ഭക്ഷണമാക്കുവാൻ വിധിക്കുകയും ചങ്ങലയാൽ ബന്ധനസ്ഥനാക്കി റോമിലേക്കയക്കുകയും ചെയ്തു. റോമിൽ ചക്രവർത്തിയുടെ ഉത്തരവ് പ്രകാരം വിശുദ്ധനെ സെനറ്റിനു മുമ്പാകെ ക്രൂരമായി പീഡിപ്പിക്കുകയും സിംഹങ്ങൾക്കെറിഞ്ഞു കൊടുക്കുകയും ചെയ്തു. അങ്ങനെ സിംഹങ്ങളുടെ കൂർത്ത പല്ലുകളാൽ ഛിന്നഭിന്നമാക്കപ്പെട്ട് ക്രിസ്തുവിനു വേണ്ടി വിശുദ്ധ ഇഗ്നേഷ്യസ് രക്തസാക്ഷിത്വം വരിച്ചു." പഴയകാല ക്രിസ്ത്യൻ ധീരന്മാരിൽ പ്രഥമ സ്ഥാനമാണ് മെത്രാനും രക്തസാക്ഷിയുമായ വിശുദ്ധ ഇഗ്നേഷ്യസിനുള്ളത്. ഇഗ്നേഷ്യസ് തിയൊഫൊറസ് എന്നും ഈ വിശുദ്ധൻ അറിയപ്പെടുന്നു. അന്തിയോക്കിൽ നിന്നും റോമിലേക്കുള്ള ഇദ്ദേഹത്തിന്‍റെ അവസാന യാത്ര ഒരു വിവാഘോഷ യാത്രയേയോ അല്ലെങ്കിൽ മറ്റൊരു കുരിശിന്റെ വഴിയെയോ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഈ യാത്രയിൽ അദ്ദേഹം എഴുതിയ കത്തുകൾ കുരിശിന്‍റെ വഴിയിലെ എഴ് പാദങ്ങളുടെ പ്രതിരൂപമായിരിക്കുന്നു. ഈ കത്തുകളിൽ നിന്നും ക്രിസ്തുവിനെപ്രതി അദ്ദേഹത്തിനുണ്ടായിരുന്ന അപാരമായ സ്നേഹവും ക്രിസ്തുവിനോട്‌ കൂടിച്ചേരുവാനുള്ള അദ്ദേഹത്തിന്‍റെ അദമ്യമായ ആഗ്രഹവും പ്രകടമാണ്. അപ്പോസ്തോലിക കാലഘട്ടത്തിനു ശേഷമുള്ള പുരാതന ക്രൈസ്തവ ദൈവശാസ്ത്രത്തെപ്പറ്റി നമുക്ക് വിവരങ്ങൾ നൽകുന്ന ഏഴ് അമൂല്യ രത്നങ്ങളാണ് ഈ കത്തുകൾ. വിശുദ്ധ ഇഗ്നേഷ്യസ് ഏത് വർഷമാണ്‌ മരിച്ചതെന്നതിനെക്കുറിച്ച് ഒരറിവും ഇല്ല. ഒരു പക്ഷെ ട്രാജൻ ഭരണ കാലത്ത് രക്ത ദാഹികളായ ജനതകളെ ആനന്ദിപ്പിക്കുന്നതിനായി 10,000 ത്തോളം പടയാളികളുടെയും 11,000 ത്തോളം വരുന്ന വന്യമൃഗങ്ങളുടെയും ജീവൻ ബലി കഴിച്ചുകൊണ്ട് നടത്തിയിരുന്ന 'വിജയാഘോഷ' വേദികളിൽ എവിടെയെങ്കിലും ആവാം. വിശുദ്ധന്‍റെ മഹത്വപൂർണ്ണമായ രക്തസാക്ഷിത്വത്തിന് വേദിയായ രക്തസാക്ഷിത്വമണ്ഡപം ഒരു പക്ഷെ 'കൊളോസ്സിയം' ആകാം. സ്വർണ്ണം കൊണ്ടും വെണ്ണകല്ലുകൾ കൊണ്ടും അലങ്കരിക്കപ്പെട്ട ഈ ഭീമാകാര നിർമ്മിതിയുടെ നിർമ്മാണം ഒരു പക്ഷെ അപ്പോളായിരിക്കാം പൂർത്തിയായത്‌. "സിറിയ മുതൽ റോം വരെ കരയിലും കടലിലും എനിക്ക് വന്യമൃഗങ്ങളോട് ഏറ്റുമുട്ടേണ്ടതായി വന്നു. പകലും രാത്രിയും ഏതാണ്ട് പത്തോളം പുള്ളിപുലികൾക്ക് നടുവിൽ ഞാൻ ബന്ധനസ്ഥനാക്കപ്പെട്ടു. നല്ലതായി പെരുമാറും തോറും ക്രൂരന്മാർ ആയികൊണ്ടിരിക്കുന്ന ഇവരാണ് എന്റെ കാവൽക്കാർ. ഇവരുടെ ക്രൂരമായ പെരുമാറ്റങ്ങൾ എനിക്കുള്ള നല്ല ശിക്ഷണമായിരുന്നുവെങ്കിലും അവസാന വിധി ഇനിയും ആയിട്ടില്ല. എനിക്കുവേണ്ടി ഇപ്പോഴേ തയ്യാറാക്കി നിർത്തിയിരിക്കുന്ന വന്യമൃഗങ്ങളുമായി മുഖാമുഖം കാണേണ്ടി വരും. ഞാനവയോട് പെട്ടെന്നുള്ള എന്റെ വിടവാങ്ങലിനായി അപേക്ഷിക്കേണ്ടി വന്നേക്കാം. മറ്റ് സാക്ഷികൾക്ക് സംഭവിച്ചത് പോലെ എന്റെ ശരീരത്തെയും ആര്‍ത്തിയോടെ തിന്നുവാനായി ഞാനവയെ ക്ഷണിക്കും. എന്റെ മേൽ ചാടി വീഴുന്നതിനു അവ മടിക്കുകയാണെങ്കിൽ എന്നെ തിന്നുവാനായി ഞാനവയെ പ്രേരിപ്പിക്കും. എന്റെ കുഞ്ഞ്‌ മക്കളെ, ഇത്തരം വാക്കുകൾക്ക് എന്നോടു ക്ഷമിക്കുക. എനിക്ക് നല്ലതെന്താണെന്ന് എനിക്കറിയാം. കാണപ്പെട്ട വസ്തുക്കൾ ഒന്നും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ക്രിസ്തുവിനെ കണ്ടെത്തണം. തീയും കുരിശും, വന്യമൃഗങ്ങളും, ഒടിഞ്ഞു നുറുങ്ങിയ എല്ലുകളും, പൂർണ്ണമായും കീറിമുറിക്കപ്പെട്ട ശരീരം, സാത്താന്റെ പീഡനവും, എനിക്ക് ക്രിസ്തുവിലെത്താൻ കഴിയുമെങ്കിൽ ഇവയെല്ലാം എന്നെ കീഴ്പ്പെടുത്തിക്കൊട്ടെ" ഈ വിശുദ്ധനെ വന്യമൃഗങ്ങൾക്ക് എറിഞ്ഞു കൊടുക്കപ്പെട്ടു. ക്രൂരന്മാരായ സിംഹങ്ങളുടെ അലർച്ചകൾക്കിടയിലും അദ്ദേഹം ഇപ്രകാരം നിവിളിച്ചു പറഞ്ഞു "ക്രിസ്തുവിന്റെ ഗോതമ്പ് മണിയാകാനുള്ള വിത്താണ് ഞാൻ. ക്രിസ്തുവാകുന്ന അപ്പത്തിനു വേണ്ടി വന്യമൃഗങ്ങളുടെ കൂർത്ത പല്ലിനാൽ വിതക്കപ്പെടേണ്ടി വന്നേക്കാം"
Image: /content_image/DailySaints/DailySaints-2015-10-12-08:16:09.jpg
Keywords: St. Ignatius of Antioch, malayalam, pravachaka sabdam
Content: 295
Category: 5
Sub Category:
Heading: October 16 : വിശുദ്ധ ഹെഡ്‌വിഗ്
Content: ക്രൊയേഷ്യയിലെ ബാവരിയ എന്ന സ്ഥലത്തെ ഒരു പ്രഭുവിന്‍റെ മകളായി 1174-ൽ ആണ് വിശുദ്ധ ഹെഡ്‌വിഗ് ജനിച്ചത്. ഹംഗറിയിലെ വിശുദ്ധ എലിസബത്ത് അമ്മയുടെ ഭാഗത്ത് നിന്ന് വിശുദ്ധയുടെ ഒരമ്മായി ആയിട്ട് വരും. സിലേസിയയിലെ പ്രഭുവായ ഹെൻറി ആണ് വിശുദ്ധയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ അവർക്ക് എഴ് മക്കളുണ്ടായി. ജെർട്രൂഡ്‌ എന്ന തന്റെ മകളെ ഒഴികെ ഹെഡ്വിഗ് തന്റെ മക്കളെക്കാൾ അധികകാലം ജീവിച്ചിരുന്നു. തന്‍റെ സ്ത്രീധനമായി കിട്ടിയ സമ്പത്ത് ഉപയോഗിച്ച് ഒരു സിസ്റ്റെരിയൻ മഠം പണിയുന്നതിന് ഹെഡ്‌വിഗ് തന്‍റെ ഭർത്താവിനെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അവരുടെ മകളായ ജെർട്രൂഡ്‌ പിൽക്കാലത്ത് ട്രെബ്നിറ്റ്സ് എന്ന സ്ഥലത്ത് സ്ഥാപിച്ച ഈ മഠത്തിലെ മഠാദ്ധ്യക്ഷയായി തീർന്നു. വിശുദ്ധ ഹെഡ്‌വിഗ് ദൈവ ഭക്തിയും അനുകമ്പയും നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. പാവങ്ങളോടും രോഗികളോടും പ്രത്യേക കരുണയും അവർക്ക് മത-വിദ്യാഭ്യാസവും വിശുദ്ധ നൽകിയിരുന്നു. ശൈത്യകാലത്ത് പോലും എല്ലാദിവസവും വിശുദ്ധ പാദരക്ഷ ധരിക്കാതെയാണ് നടന്നിരുന്നത്. ഇതു മൂലം വിശുദ്ധയുടെ പാദങ്ങൾ വിരൂപാകൃതി പ്രാപിച്ചു. ഇപ്രകാരം ഒരു കഥ നിലവിലുണ്ട് - "ഇവ കൂടാതെ നടക്കരുത്" എന്ന നിർദ്ദേശത്തോട് കൂടി ഹെഡ്‌വിഗിന്‍റെ ഭർത്താവ് ഒരു ജോടി പാദരക്ഷകൾ ഹെഡ്‌വിഗിന് നൽകി. എന്നാൽ വിശുദ്ധ ഇത് പാദങ്ങളിൽ ധരിക്കാതെ കൈകളിൽ പിടിച്ചു കൊണ്ടാണ് നടന്നിരുന്നത്. തന്റെ ഭർത്താവിന്‍റെ മരണത്തിന് ശേഷം വിശുദ്ധ ഹെഡ്‌വിഗ് ഇഹലോക സുഖങ്ങളെ പൂർണ്ണമായും പരിത്യജിച്ചുകൊണ്ട് താൻ പണികഴിപ്പിച്ച ട്രെബ്നിറ്റ്സിലെ ആശ്രമത്തിൽ പ്രവേശിച്ചു. 1243 ഒക്ടോബർ 15ന് ആണ് ഈ വിശുദ്ധ മരണമടഞ്ഞത്. പോളണ്ടിന്‍റെ പാലക മദ്ധ്യസ്ഥയായി പിൽക്കാലത്ത് ആദരിക്കപ്പെടുകയും ചെയ്തു. ഈ വിശുദ്ധയെ, പോളണ്ടിലെ രാജ്ഞിയും (1371-1399), ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയാൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ഹെഡ്‌വിഗ് എന്ന മറ്റൊരു വിശുദ്ധയുമായി (ഈ വിശുദ്ധയുടെ നാമഹേതു തിരുന്നാൾ ഫെബ്രുവരി 28 ആണ്) പലരും തെറ്റിദ്ധരിക്കാറുണ്ട്.
Image: /content_image/DailySaints/DailySaints-2015-10-12-08:30:09.jpg
Keywords: daily saints, malayalam, pravachaka sabham
Content: 296
Category: 5
Sub Category:
Heading: October 15 : വിശുദ്ധ കൊച്ചുത്രേസ്യ
Content: വിശുദ്ധ കൊച്ചു ത്രേസ്യയെ 'മാലാഖയെപ്പോൽ പരിശുദ്ധയായ കന്യക' എന്ന വിശേഷണത്തോട് കൂടിയാണ് സഭ ആദരിക്കുന്നത്. കർമ്മല സഭക്ക് നവജീവൻ പ്രദാനം ചെയ്ത വിശുദ്ധ കൊച്ചുത്രേസ്യ ബുദ്ധിയും അറിവും ഉള്ള സ്ത്രീകളിൽ പ്രഥമസ്ഥാനീയയാണ്. നിഗൂഡ ദൈവശാസ്ത്രത്തിന്റെ വൈദ്യൻ' എന്ന പേരിലാണ് വിശുദ്ധ അറിയപ്പെടുന്നത്. പോൾ അഞ്ചാമൻ മാർപാപ്പക്ക് അയച്ച റിപ്പോർട്ടിൽ റോമൻ അപ്പോസ്തോലിക നീതിപീഠം വിശുദ്ധയെ പറ്റി പറയുന്നത്. "ആദ്ധ്യാത്മിക ജീവിതത്തിന്റെ ഒരു ഗുരുനാഥ എന്ന നിലക്കാണ് ദൈവം കൊച്ചുത്രേസ്യയെ നമുക്ക് തന്നിട്ടുള്ളത്. പരിശുദ്ധ പിതാക്കന്മാരാൽ നമുക്ക് അറിവായിട്ടുള്ളതും ക്രമരഹിതവും അവ്യക്തവും ആയ നിഗൂഡമായ ആന്തരിക ജീവിതത്തിന്റെ രഹസ്യങ്ങൾ ക്രമവും വ്യക്തവുമാക്കിയത് വിശുദ്ധയാണ്. അവളുടെ രചനകളെല്ലാം തന്നെ ആധ്യാത്മിക നിഗൂഡതയുടെ ഇതിഹാസങ്ങളാണ്. ഫ്രാൻസിസ് ഡി സേൽസ്, അൽഫോണ്‍സസ് ലിഗോറി തുടങ്ങിയ പിൽക്കാല ആചാര്യന്മാർ എല്ലാവരും തന്നെ വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശന രീതിയെ അംഗീകരിച്ചിട്ടുണ്ട്. ആദ്ധ്യാത്മികതയും സാമൂഹിക ദൈവ ഭക്തിയും ഇടകലർത്തികൊണ്ടുള്ള വിശുദ്ധയുടെ അദ്ധ്യാത്മദര്‍ശനം പതിനാറാം നൂറ്റാണ്ടിനും അതിനു ശേഷമുള്ള നൂറ്റാണ്ടുകളുടെയും ആത്മീയതയുടെ പ്രതിഫലനമാണ്" ക്രിസ്തുവിനു ശേഷം 1515-ൽ സ്പെയിനിലെ ആവില എന്ന സ്ഥലത്താണ് വിശുദ്ധ കൊച്ചുത്രേസ്യ ജനിച്ചത്. തന്റെ ഏഴാമത്തെ വയസ്സിൽ യേശുവിന് വേണ്ടി മരിക്കുന്നതിനായി അവൾ ആഫ്രിക്കയിലേക്ക് പോയെങ്കിലും, അവളെ അവളുടെ അമ്മാവൻ തിരികെ കൊണ്ട് വന്നു. അവളുടെ 12-മത്തെ വയസ്സിൽ തന്റെ അമ്മയുടെ മരണത്തോടെ മാതൃതുല്യമായി തന്നെ കാത്ത് സൂക്ഷിക്കുന്നതിനായി അവൾ പരിശുദ്ധ മറിയത്തോട് നിരന്തരം അപേക്ഷിച്ചു കൊണ്ടിരുന്നു. 1533-ൽ കർമ്മല സഭയിലെ അംഗമായി ചേർന്നു. ഏതാണ്ട് പതിനെട്ട് വർഷത്തോളം ശാരീരിക വേദനയും അധ്യാത്മിക ബുദ്ധിമുട്ടുകളും അവളെ അലട്ടികൊണ്ടിരുന്നു. ദൈവീക പ്രചോദനത്താൽ പിയൂസ് നാലാമൻ മാർപാപ്പായുടെ അനുവാദത്തോടെ അവൾ കർമ്മല സഭയെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. കഠിനമായ എതിർപ്പുകളും നിരന്തര ബുദ്ധിമുട്ടുകളും തരണം ചെയ്ത വിശുദ്ധ ഏതാണ്ട് 32-ഓളം പുതിയ മഠങ്ങൾ സ്ഥാപിച്ചു. ദൈവത്തോടൊപ്പമുള്ള വിശുദ്ധയുടെ നിഗൂഡ ഐക്യത്തിൽ നിന്നുമുള്ള ആന്തരികവും ബാഹ്യവുമായ വെളിപ്പെടലുകൾ ശരിക്കും അതിശയിപ്പിക്കുന്നതാണ്, പ്രത്യകിച്ചും അവളുടെ ജീവിതത്തിന്റെ അവസാന ദശാബ്ദത്തിൽ. അവളുടെ ഹൃദയം മാലാഖയുടെ കുന്തത്താൽ മുറിവേൽപ്പിക്കപ്പെട്ട (transverberatio cordis) സംഭവത്തോടെ ഈ ദൈവ കൃപകൾ പരിസമാപ്തിയിലെത്തി. ഈ സംഭവത്തെ അനുസ്മരിക്കുന്നതിന് കർമ്മല സഭ ആഗസ്റ്റ്‌ 27 ഒരു പ്രത്യേക തിരുനാളായി കൊണ്ടാടുന്നു. ഈശോയുടെ വളര്‍ത്തച്ഛനായ ഔസേപ്പിതാവിനോട്‌ ഒരു പ്രത്യേക ഭക്തിയും അവൾക്കുണ്ടായിരുന്നു. വിശുദ്ധയുടെ പ്രവർത്തനങ്ങൾ വഴിയാണ് ഔസേപ്പിതാവിനോടുള്ള ആദരവ് സഭയിൽ വളർന്നത്. "ദൈവേ, ഞാൻ തിരുസഭയുടെ ഒരു മകളാണ്" എന്ന് ഉച്ചരിച്ചുകൊണ്ടാണു അവൾ മരിച്ചത്. സ്പെയിനിലെ അൽബായിലുള്ള കർമ്മല പള്ളിയുടെ അൾത്താരയിലെ ഉന്നത പീഠത്തിൽ ആണ് അവളുടെ വിശുദ്ധ ശരീരം അടക്കം ചെയ്തത്. ഈ അൾത്താരയുടെ ഒരു വശത്തായി വിശിഷ്ഠ പേടകത്തിൽ നിഗൂഡ മുറിവോടുകൂടിയ വിശുദ്ധയുടെ ഹൃദയവും സൂക്ഷിച്ചിട്ടുണ്ട്. പ്രസിദ്ധമായ ഈ വരികൾ വിശുദ്ധയാൽ എഴുതപ്പെട്ടതാണ് :- നിന്നെ ഒന്നും ഭയപ്പെടുത്താതിരിക്കട്ടെ ഒന്നും തന്നെ നിന്നെ നിരാശപ്പെടുത്താതിരിക്കട്ടെ എല്ലാം ക്ഷണികമാണ് ദൈവം മാത്രം എന്നും നിലനിൽക്കുന്നു ക്ഷമ എല്ലാം നേടുന്നു ദൈവത്തെ സ്വന്തമാക്കിയവൻ ഒന്നിനും കുറവനുഭവിക്കുകയില്ല ദൈവം മാത്രമാണ് എല്ലാത്തിനും തൃപ്തി വരുത്തുന്നവൻ.
Image: /content_image/DailySaints/DailySaints-2015-10-12-08:42:20.jpg
Keywords: St Theresa of Avila, malayalam, pravachaka sabdam