CALENDAR

/

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingOctober 16 : വിശുദ്ധ ഹെഡ്‌വിഗ്
Contentക്രൊയേഷ്യയിലെ ബാവരിയ എന്ന സ്ഥലത്തെ ഒരു പ്രഭുവിന്‍റെ മകളായി 1174-ൽ ആണ് വിശുദ്ധ ഹെഡ്‌വിഗ് ജനിച്ചത്. ഹംഗറിയിലെ വിശുദ്ധ എലിസബത്ത് അമ്മയുടെ ഭാഗത്ത് നിന്ന് വിശുദ്ധയുടെ ഒരമ്മായി ആയിട്ട് വരും. സിലേസിയയിലെ പ്രഭുവായ ഹെൻറി ആണ് വിശുദ്ധയെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ അവർക്ക് എഴ് മക്കളുണ്ടായി. ജെർട്രൂഡ്‌ എന്ന തന്റെ മകളെ ഒഴികെ ഹെഡ്വിഗ് തന്റെ മക്കളെക്കാൾ അധികകാലം ജീവിച്ചിരുന്നു. തന്‍റെ സ്ത്രീധനമായി കിട്ടിയ സമ്പത്ത് ഉപയോഗിച്ച് ഒരു സിസ്റ്റെരിയൻ മഠം പണിയുന്നതിന് ഹെഡ്‌വിഗ് തന്‍റെ ഭർത്താവിനെ നിരന്തരം പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അവരുടെ മകളായ ജെർട്രൂഡ്‌ പിൽക്കാലത്ത് ട്രെബ്നിറ്റ്സ് എന്ന സ്ഥലത്ത് സ്ഥാപിച്ച ഈ മഠത്തിലെ മഠാദ്ധ്യക്ഷയായി തീർന്നു. വിശുദ്ധ ഹെഡ്‌വിഗ് ദൈവ ഭക്തിയും അനുകമ്പയും നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. പാവങ്ങളോടും രോഗികളോടും പ്രത്യേക കരുണയും അവർക്ക് മത-വിദ്യാഭ്യാസവും വിശുദ്ധ നൽകിയിരുന്നു. ശൈത്യകാലത്ത് പോലും എല്ലാദിവസവും വിശുദ്ധ പാദരക്ഷ ധരിക്കാതെയാണ് നടന്നിരുന്നത്. ഇതു മൂലം വിശുദ്ധയുടെ പാദങ്ങൾ വിരൂപാകൃതി പ്രാപിച്ചു. ഇപ്രകാരം ഒരു കഥ നിലവിലുണ്ട് - "ഇവ കൂടാതെ നടക്കരുത്" എന്ന നിർദ്ദേശത്തോട് കൂടി ഹെഡ്‌വിഗിന്‍റെ ഭർത്താവ് ഒരു ജോടി പാദരക്ഷകൾ ഹെഡ്‌വിഗിന് നൽകി. എന്നാൽ വിശുദ്ധ ഇത് പാദങ്ങളിൽ ധരിക്കാതെ കൈകളിൽ പിടിച്ചു കൊണ്ടാണ് നടന്നിരുന്നത്. തന്റെ ഭർത്താവിന്‍റെ മരണത്തിന് ശേഷം വിശുദ്ധ ഹെഡ്‌വിഗ് ഇഹലോക സുഖങ്ങളെ പൂർണ്ണമായും പരിത്യജിച്ചുകൊണ്ട് താൻ പണികഴിപ്പിച്ച ട്രെബ്നിറ്റ്സിലെ ആശ്രമത്തിൽ പ്രവേശിച്ചു. 1243 ഒക്ടോബർ 15ന് ആണ് ഈ വിശുദ്ധ മരണമടഞ്ഞത്. പോളണ്ടിന്‍റെ പാലക മദ്ധ്യസ്ഥയായി പിൽക്കാലത്ത് ആദരിക്കപ്പെടുകയും ചെയ്തു. ഈ വിശുദ്ധയെ, പോളണ്ടിലെ രാജ്ഞിയും (1371-1399), ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പയാൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത ഹെഡ്‌വിഗ് എന്ന മറ്റൊരു വിശുദ്ധയുമായി (ഈ വിശുദ്ധയുടെ നാമഹേതു തിരുന്നാൾ ഫെബ്രുവരി 28 ആണ്) പലരും തെറ്റിദ്ധരിക്കാറുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-12 00:00:00
Keywordsdaily saints, malayalam, pravachaka sabham
Created Date2015-10-12 17:50:33