category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്ത്രികൾക്ക് സഭാ ശുശ്രുഷക പദവി എന്ന വിഷയത്തെ കുറിച്ച് സിനഡിൽ കനേഡിയൻ ആർച്ച് ബിഷപ്പിന്റെ പ്രതികരണങ്ങൾ
Contentറോമിൽ നടക്കുന്ന മെത്രാൻ സിനഡിൽ തനിക്ക് ലഭിച്ച 3 മിനിറ്റ് സംസാരസമയം വനിതകളോടുള്ള സഭയുടെ നിലപാടിനെ പറ്റി സംസാരിക്കാനാണ് താൻ ചിലവഴിച്ചത് എന്ന് കനേഡിയൻ ആർച്ച് ബിഷപ്പ് പോൾ ആഡ്ര ഡുറേഷർ 'കാത്തലിക് ന്യൂസ് സർവിസി' നോട് പറഞ്ഞു. വനിതകൾക്ക് സഭാശുശ്രുഷക പദവി (Deacon) നൽകുന്നത് പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. കാനഡയിലെ മെത്രാൻ കോൺഫ്രൻസിന്റെ മുൻ പ്രസിഡന്റുകൂടിയായ ഡുറാഷർ ഇപ്പോൾ ക്യുബെക്കിലെ ഗാറ്റിനോ അതിരൂപതയിലെ ആർച്ച് ബിഷപ്പായി സേവനം അനുഷ്ഠിക്കുന്നു. ഫ്രഞ്ചുഭാഷയിലുള്ള അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസംഗത്തിന്റെ പൂർണ്ണരൂപം അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. "സിനഡിന്റമൂെന്നാം ദിവസം 'Instrumentum Laboris.'-ൽ സൂചിപ്പിട്ടുള്ള വിവിധ വിഷയങ്ങളെ പറ്റി സിനഡ് അംഗങ്ങൾ സംസാരിച്ചു. വനിതകൾക്ക് സഭയിലുള്ള പങ്കിനെ പ്രതിപാദിക്കുന്ന 29-ാം നമ്പർ വിഷയത്തെ പറ്റിയാണ് ആർച്ച് ബിഷപ്പ് പോൾ ആഡ്ര ഡുറേഷർ സംസാരിച്ചത്. അദ്ദേഹം പറയുന്നു: WHO- യുടെ ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കിൽ പറയുന്ന ഖേദകരമായ സത്യം ഇതാണ്: 'ഇപ്പോൾ പോലും ലോകത്തിലെ മൂന്നു സ്ത്രീകളിൽ ഒരാൾ കുടുംബത്തിനുള്ളിലെ അതിക്രമങ്ങൾക്ക് വിധേയയാകുന്നു.' St. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ' Familiaris Consortio'-യിൽ പറഞ്ഞിട്ടുള്ളത് ഓർക്കുക: "സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനായി ശക്തമായ പൗരോഹിത്യ ഇടപെടൽ ആവശ്യമാണ്." നിർഭാഗ്യവശാൽ മുപ്പതുവർഷത്തിനു ശേഷം ഇപ്പോളും സ്ത്രീകൾ അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാകുന്നു, സ്വന്തം ഭർത്താവിൽ നിന്നു പോലും. ഈ ദുഖകരമായ അവസ്ഥ കണക്കിലെടുത്ത്, 'വിശുദ്ധ ഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തിൽ പുരുഷമേധാവിത്വം നിർദ്ദേശിക്കുന്ന പരാമർശങ്ങളില്ല' എന്ന് മെത്രാൻ സിനഡ് തീരുമാനിക്കണം. അതു കൂടാതെ 'പുരുഷനു സ്ത്രീ അധീനയായിരിക്കണം' എന്ന St. പോളിന്റെ പരാമർശം പുരുഷമേധാവിത്വത്തിനും പുരുഷ അതിക്രമത്തിനുമുള്ള അനുവാദമല്ല എന്നും സിനഡ് പ്രഖ്യാപിക്കണം. ഈ മേഖലയിൽ ഇനിയും ചില കാര്യങ്ങൾ ചെയ്യാനുണ്ട്. തിരുസഭയിൽ സ്ത്രീക്കും പുരുഷനും തുല്ല്യ പദവയാണ് എന്ന് ലോകത്തിന് മാതൃക നൽകണം. 2006-ൽ ബെനഡിക്ട് XVI-ാം മാർപ്പാപ്പ റോമൻ പൗരോഹിത്യത്തോട് സൂചിപ്പിച്ചത് ഈ സിനഡ് പരിഗണിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം അന്ന് പറഞ്ഞു- "തിരുസഭ ആത്മീയ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നത് ദിവ്യശുശ്രുഷകളും ദൈവീകത്വവും മൂലമാണ്. പ്രസ്തുത ദിവ്യ ശുശ്രൂഷകളിൽ ഉത്തരവാദിത്വമുള്ള സ്ഥാനങ്ങൾ വനിതകൾക്ക് കൊടുത്തു കൂടെയെന്നു ആലോചിക്കേണ്ടതാണ്.'' അദ്ദേഹം സിനഡിനു മുമ്പിൽ മൂന്നു പ്രവർത്തന നിർദ്ദേശങ്ങൾ സമർപ്പിച്ചു. 1. ദമ്പതികൾക്ക്, ആവശ്യമായ പരിശീലനത്തിനു ശേഷം, ദിവ്യബലി വേളയിൽ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള ധർമ്മോപദേശത്തിന് അവസരം കൊടുത്തുകൂടെ എന്നത് ഈ സിനഡ് ദയാപൂർവ്വം പരിഗണിക്കണം. 2. വനിതകൾക്ക് തീരുസഭയിൽ തീരുമാനങ്ങളെടുക്കുന്ന സ്ഥാനങ്ങളിലിരിക്കാൻ കഴിവുണ്ട് എന്ന് അംഗീകരിച്ചു കൊണ്ട് റോമൻ ആലോചനാ സമിതികളിലും രൂപതാ ആലോചനസമിതികളിലും വനിതകളുടെ നിയമനം നടത്താൻ സിനഡ് ശുപാശ ചെയ്യണം 3. സഭയിലെ ഉപബോധക സ്ഥാനത്തെ പറ്റി (Deacon) :വനിതകളെ സാവധാനത്തിൽ ഉപബോധക സ്ഥാനത്തേക്ക് നിയമിക്കാനുള്ള നിർദ്ദേശംഈ സിനഡ് നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-08 00:00:00
Keywordswomen ministers in church, malayalam, pravachaka sabdam
Created Date2015-10-08 23:36:52