Contents
Displaying 231-240 of 24915 results.
Content:
317
Category: 1
Sub Category:
Heading: കുടുംബ ജീവിതത്തിന്റെ മാഹാത്മ്യം പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭാപ്രമുഖർ സിനഡിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചു.
Content: ഓർത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഹോദരസഭാ പ്രതിനിധികൾ, മെത്രാൻ സിൻഡിന് നൽകിയ സന്ദേശങ്ങളുടെ രത്നചുരുക്കം വത്തിക്കാൻ പരസ്യപ്പെടുത്തിയിരിക്കുന്നു. അവയിൽ ചിലത്: #{red->none->none->റൊമേനിയൻ ഓർത്തഡോക്സ് പാത്രിയാർക്കീസ്, ലോസിഫ്}# “ദൈവവചനവും മനുഷ്യപ്രകൃതിയും തമ്മിലുള്ള കൂട്ടായ്മയുടെ ജീവിക്കുന്ന സാക്ഷ്യം വിവാഹജീവിതത്തിൽ നാം ദർശിക്കുന്നത്, സ്വർഗ്ഗീയമാഹാത്മ്യം വിവാഹത്തിൽ വസിക്കുന്നു എന്ന വസ്തുത കാരണമാണ്”-അദ്ദേഹം സിനഡിനെ ഓർമ്മിപ്പിച്ചു. #{red->none->none->ആഗ്ലിക്കൻ ബിഷപ്പ്, തിമോത്തി തോൺടൺ}# “കുടുംബജീവിതത്തിന്റെ ദൂഷ്യവശങ്ങളെ ആവശ്യത്തിലധികമായി കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തന രേഖയാണ് സിനഡിനുള്ളത്. കുടുംബങ്ങളിലെ എടുത്ത്കാട്ടിഘോഷിക്കാനുള്ള നല്ല കാര്യങ്ങൾക്ക് ഊന്നൽ നൽകുന്ന സന്ദേശമാണ് സിനഡ് നൽകേണ്ടത്." ഇപ്രകാരമാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. #{red->none->none->എസ്റ്റോണിയൻ ഓർത്തഡോക്സ് മെത്രാപ്പൊലീത്ത, സ്റ്റീഫാനോസ്}# വിവാഹംഗീകാരം സംബന്ധിച്ചുള്ള ഗവണ്മെന്റിന്റെ പുതിയ നയങ്ങളെപ്പറ്റി പ്രസംഗിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “യാതൊരു സംശയവുമില്ല, ഒരു പുതിയ സാമൂഹ്യ ചുറ്റുപാട് നിയമം ഉറപ്പാക്കുന്നുണ്ട്; പക്ഷെ, സഭയെ സംബന്ധിച്ചിടത്തോളം, വിവാഹം എന്ന കൂദാശ കേവലം ഒരു സ്ഥാപനമായിട്ടല്ല, ഒന്നാമതും പരമപ്രധാനമായും, ജീവിതത്തിന്റെ ഒരത്ഭുത രഹസ്യമായിട്ടാണ് വെളിപ്പെട്ടു കിട്ടിയിരിക്കുന്നെന്നാണ് പ്രത്യാശിക്കുന്നത്“. #{red->none->none->കോപ്റ്റിക്ക് ഓർത്തഡോക്സ് മെത്രാപ്പോലീത്താ, ബിഷോയ്}# "സ്വവർഗ്ഗാനുരാഗാകർഷണത്തിൽ പെട്ടിട്ടുള്ള ജനങ്ങളുടെ ആത്മീയ ശുശ്രൂശയുടെ കാര്യത്തിൽ, വിശുദ്ധ വേദഗ്രന്ഥങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത് പോലെ, സ്വവർഗ്ഗലൈംഗികത ദൈവം വിലക്കിയിട്ടുള്ള ഒരു മഹാപാപം തന്നെയാണെന്ന് മൃദുവായി, സഹിഷ്ണതാപൂർവ്വം, ബോദ്ധ്യപ്പെടുത്തുന്ന രീതിയിൽ, സഭ അവർക്ക് വിശദീകരിച്ചു കൊടുക്കുകയാണ് വേണ്ടത്". അദ്ദേഹം പറഞ്ഞു. #{red->none->none->റവ.ഡോ.എ.റോയി മെഡ്ലി, Baptist World Alliance}# അദ്ദേഹത്തിന്റെ നിരീക്ഷണം ഇപ്രകാരമായിരുന്നു: “പൂർണ്ണത കൈവരിച്ച കുടുംബം ഇല്ല; പൂർണ്ണത കൈവരിച്ച വിവാഹവും ഇല്ല. തന്റെ തീൻ മേശയിലേക്ക് പാപികളെ ക്ഷണിക്കുന്ന ഒരു യേശുവിനെ ആണ് ബാപ്റ്റിസ്റ്റ് സഭ വിഭാവനം ചെയ്യുന്നത്”. #{red->none->none->സിറിയക് ഓർത്തഡോക്സ് ആർച്ച് ബിഷപ്പ്, യോസ്തിനോസ് ബൗലോസ് സഫർ}# "രോഗ സൗഖ്യശക്തിയുള്ള കുർബ്ബാനയിലാണ് സഭ കേന്ദ്രീകരിച്ചിരിക്കുന്നത്; അതിനാൽ തന്നെ , ശിക്ഷാനിയമങ്ങളുടെ ഭാഗമായി, കുർബ്ബാന നിരോധിക്കാൻ പാടില്ല". അദ്ദേഹം പറഞ്ഞു #{red->none->none->ടിം മാക്ക്യുബാൻ, The Methodist Ecumenical Officer, Rome}# മാതാപിതാക്കളും കുട്ടികളുമടങ്ങുന്ന ഒരു പ്രകാരമുള്ള കുടുംബത്തെപറ്റിയാണ് സിനഡ് പ്രാഥമികമായും ചർച്ച ചെയ്യുന്നത്. ഏകാംഗം, കുട്ടികളില്ലാത്ത ഭാര്യാഭർത്താക്കന്മാർ, അവിവാഹിതപങ്കാളികൾ, എന്നിവർക്ക് കുടുംബമില്ലെന്ന വിഷമം തോന്നും: ആയതിനാൽ, അവരുടേയും കുടുംബമായി കണക്കാക്കണമെന്നാണ് അദ്ദേഹം മുന്നോട്ട് വച്ച നിർദ്ദേശം.
Image: /content_image/News/News-2015-10-19-11:36:24.jpg
Keywords: synod, malayalam

318
Category: 1
Sub Category:
Heading: ബൈബിളിന്റെ കയ്യെഴുത്തുപ്രതിയുടെ കണ്ടെത്തൽ, ആധുനിക ഭാഷോൽപ്പത്തിയിലേക്ക് വെളിച്ചം വീശുന്നു
Content: ഇന്ന് സുലഭമായിട്ടുള്ള ഒരു പേപ്പർബാക്ക്പുസ്തകത്തിന്റെ വലിപ്പത്തിലുള്ള, 400 വർഷം പഴക്കമുള്ള ബൈബിളിന്റെ കിങ്ങ്ജയിംസ് പരിഭാഷയുടെ കയ്യെഴുത്ത്പ്രതി കേംബ്രിഡ്ജ് സർവ്വകലാശാലയുടെ പഴയ പുസ്തകശേഖരത്തിൽ നിന്നും കണ്ടെടുത്തു. ഇംഗ്ലീഷ്ഭാഷയിൽ ഉണ്ടായിട്ടുള്ള പുസ്തകരചനാസമിതികളിലെ ഒരു പ്രധാനപ്പെട്ടതിന്റെ രൂപീകരണത്തിലേക്ക് വിരൽ ചൂണ്ടുന്ന ഏറ്റവും വലിയ കണ്ടെത്തലിന്റെ തുടക്കമാണ് ഉപയോഗശൂന്യമായ, അഴുക്ക്പിടിച്ച തോൾക്കടലാസിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ടത്. ബൈബിളിന്റെ കിങ്ങ്ജയിംസ് പതിപ്പിന്റെ ഒരു വിഭാഗത്തിന്റെ 70 പേജ് വരുന്ന കയ്യെഴുത്ത് പ്രതിയുടെ നക്കലായിരുന്നു ഇത്. ഇന്ന് നമുക്ക് മനസ്സിലാകുന്ന ആധുനിക ഇംഗ്ലീഷ് ഭാഷയിലേക്ക്, അതിപുരാതനഭാഷകളിൽ രചിക്കപ്പെട്ടിരുന്ന ഒരു സുപ്രസിദ്ധഗ്രന്ഥം പരിഭാഷപ്പെടുത്തുന്നതിൽ പണ്ഢിതസംഘം എത്രമാത്രം, കഠിനപ്രയത്നം ചെയ്തിരുന്നു എന്നതിന്റെ സുപ്രധാന സൂചനകളാണ് ഈ കണ്ടെത്തലിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. ഒരു സഭാഗ്രന്ഥം എന്നതിനപ്പുറമായി, ആധുനിക ഇംഗ്ലീഷ് എന്ന രീതിയിൽ, ഇന്ന് ലോകം മുഴുവനും ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു ഭാഷയുടെ ജനനത്തേപ്പറ്റിയുള്ള സമഗ്രരേഖയാണിത്. 1476-ൽ ബ്രിട്ടണിൽ അച്ചടിയന്ത്രം വന്നതോടു കൂടിയാണ് 1300-നും 1700-നുമിടയിൽ, നിലനിന്നിരുന്ന പുരാതന ഇംഗ്ലീഷും, മദ്ധ്യകാല ഇംഗ്ലീഷും (കെൽടിക്ക്, ആംഗ്ലോ-സാക്സൺ, ജർമ്മൻ, നോർമൻ ഫ്രെഞ്ച് എന്നിവയുടെ ഒരു പച്ചടി പരുവം) ഇന്ന് നാം സംസാരിക്കുന്ന ഭാഷാ രൂപത്തിലാകാൻ ആക്കം കൂട്ടിയത്. പക്ഷെ, അക്കാലത്തെ പരിഭാഷകർ അച്ചടിശാലകളിലെ ജോലിക്കാരായിരുന്നു. അന്നത്തെ സർവ്വസാധാരണമായ അച്ചടിഭാഷകൾ, ലാറ്റിനും, ഗ്രീക്കും, യഹൂദാ ഭാഷകളുമായിരുന്നു. ആയതിനാൽ, ഇംഗ്ലീഷ് അച്ചടിഭാഷയെ അടിസ്ഥാനമാതൃകക്ക് അനുസരണമാക്കുന്നതിൽ അവർ തോന്നിയമാതിരി യുക്തിസഹമല്ലാത്ത വിധത്തിലാണ് കൈകാര്യം ചെയ്തിരുന്നത്. ഇംഗ്ലീഷ്സഭ റോമൻസഭയുടെ കീഴിലായിരുന്നതിനാൽ ഹിബ്രുവും ലാറ്റിനിലും ഗ്രീക്കിലും പുരാതന ഇംഗ്ലീഷിലുമല്ലാതെ ബൈബിൾ പരിഭാഷപ്പെടുത്താൻ നിയമം അനുവദിച്ചിരുന്നില്ല. നിയമലംഘകർക്ക് മരണശിക്ഷയായിരുന്നു വിധിച്ചിരുന്നത്. റോമാസഭയിൽ നിന്നും ഇംഗ്ലീഷ് സഭ വേർപ്പെട്ടപ്പോൾ, അനന്തരഫലമായി, നിയമം മാറി. ബൈബിൾ ആധുനിക ഇംഗ്ലീഷിലാക്കുന്നതിന്റെ ശിക്ഷയായ മരണവിധി ജയിംസ്ഒന്നാമൻരാജാവ് റദ്ദാക്കി. ബൈബിളിന്റെ ഒരു പുതിയ പതിപ്പുണ്ടാക്കുന്നതിന് 50 പണ്ഢിതരടങ്ങിയ ഒരു പരിഭാഷാസമിതിയെ അദ്ദേഹം നിയമിച്ചു. അങ്ങനെ 1611-ൽ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. ശുദ്ധ ധാർമ്മിക ജീവിതശൈലിയുടെ സ്വാധീനം നിറഞ്ഞിരുന്ന പഴയ പതിപ്പിന് പകരമായി, ഈ പുതിയ പതിപ്പ് പുതിതായി രൂപം കൊണ്ട Church of England-ന്റെ വേദപുസ്തകമായി സ്വീകരിച്ചു. ഏതാണ്ട് 200-റോളം അദ്യപതിപ്പുകൾ ഇന്നും ഉണ്ടെങ്കിലും, ഈ അവസാനപതിപ്പ് പണ്ഡിതന്മാർ എപ്രകാരമാണ് രൂപപ്പെടുത്തിയതിന്റെ യാതൊരു രേഖകളും ലഭ്യമല്ലായിരുന്നു. ഈ ആദിമസമിതി അംഗങ്ങളിൽ ഒരാളായ കേംബ്രിഡ്ജിലെ സിഡ്നി സസക്സ് കോളേജിലെ മുൻകാല പ്രൊഫസറായ, സാമുവേൽ വാർഡിന്റെ നോട്ട് ബുക്കാണ്, അമേരിക്കയിലെ, ന്യൂജേഴ്സിയിലുള്ള മോണ്ട്ക്ലെയർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ജെഫ്രി മില്ലർ കഴിഞ്ഞ ശരൽ കാലത്ത് കണ്ടെത്തിയത്. “എക്കാലത്തേയും ഇംഗ്ലീഷ് രചനകളിലെ ഏറ്റവും അധികം വായിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യകാലനക്കലാണെന്ന് ഇത് കണ്ടാൽ തോന്നുകയില്ല” Dr.മില്ലർ പറഞ്ഞു. ഈ പതിപ്പിന്റെ നിർമ്മാണപ്രക്രിയയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുതിയ നോട്ട്ബുക്ക്. ഒരു പണ്ഢിത സംഘമാണ് ഇത് തയ്യാറാക്കിയതെന്നും, സംഘാംഗങ്ങൾ അവരുടേതായ രീതിയിൽ പാഠഭാഗങ്ങൾ കൈകാര്യം ചെയ്തിരുന്നുവെന്നും, തങ്ങൾക്ക് ചുറ്റും ഉരുത്തിരിഞ്ഞ്കൊണ്ടിരുന്ന ഭാഷാപ്രയോഗങ്ങളാണ് ഉപയോഗിച്ചിരുന്നതെന്നും, പൊതുവെ കരുതാം “ഇംഗ്ലീഷ് സാഹിത്യത്തിൽ ഒരു അതിമനോഹരമായ കൃതി സൃഷ്ടിക്കണമെന്നുള്ളതല്ല, ആദിമഭാഷയോട് എത്രമാത്രം നീതിപുലർത്താമെന്നുള്ളതായീരുന്നു അവരെ ഭരിച്ചിരുന്ന ബാദ്ധ്യത. കേൾവിക്ക് സുഖപ്രദവും, അർത്ഥത്തിന് വ്യക്തതയുമായിരുന്നു അവർ ലക്ഷ്യമാക്കിയിരുന്നത് എന്നത് ശരിയാണ്. പഴയഭാഷകളിലുണ്ടായിരുന്ന അനാവശ്യം എന്ന് തനിക്ക് തോന്നിയവയെല്ലാം പ്രൊഫ.വാർഡ് ഒഴിവാക്കിയിരുന്നു എന്ന് മനസ്സിലാക്കാം”. The Times of London-നോട് Dr. മില്ലർ പറഞ്ഞു. Times Literary Supplement-ലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. സസക്സിലുള്ള സിഡ്നിയിലെ ഗ്രന്ഥകാര്യദർശി നിക്കോളാസ് റോജേർസ് പ്രസ്താവിച്ചു; “അടുത്ത വർഷം ഈ നോട്ട്ബുക്ക് പൊതുദർശനത്തിന് വക്കുന്ന കാര്യം കോളേജധികൃതർ ചർച്ചചെയ്യും. കേളേജിന്റെ പുരാവസ്തുശേഖരമുറിയിലെ അലമാരയിലാണ് ഇത് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. കാഴ്ചക്ക് ഒട്ടും സവിശേഷത തോന്നിക്കാത്തതാണീത്. വളരെ ചെറിയ അക്ഷരത്തിലാണ്, പ്രൊഫ. വാർഡ് എഴുതിയിരിക്കുന്നത്; അത് കൊണ്ട്, വായിച്ചെടുക്കാൻ വളരെ പ്രയാസമാണ്. പക്ഷെ, വളരെ മഹത്തായ ചരിത്രപ്രാധാന്യമുള്ളതാണ് ഈ രേഖ”
Image: /content_image/News/News-2015-10-19-22:40:15.jpg
Keywords: Old bible, Malayalam,

319
Category: 1
Sub Category:
Heading: സഭയുടെ ചരിത്രത്തിൽ ആദ്യമായി, ദമ്പതികൾ ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടു
Content: October 18 ഞായറാഴ്ച്ച, ഇറ്റാലിയൻ പുരോഹിതനായ Fr. വിൻസെന്റ് ഗ്രോസി, 'Immaculate Conception' സന്യാസിനി Sr. മേരി, ദമ്പതികളായ ലൂയി, സെലീ മാർട്ടിൻ എന്നിവരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. "നമുക്കെല്ലാം അനുകരിക്കാവുന്ന, യേശുവിന്റെ സേവന മാതൃക സ്വന്തം ജീവിതത്തിൽ പകർത്തിയ വിശുദ്ധ വ്യക്തികളാണവർ. അത്യന്ത്യം എളിമയോടെയും ദീനദയാലുത്വത്തോടെയും സഹജീവികളെ പരിചരിച്ചവരാണ് വിശുദ്ധിയിലേക്ക് ഉയർത്തപ്പെടുന്ന ഈ സ്ത്രീ പുരഷന്മാർ" പിതാവ് പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, ലീസ്യൂവിലെ തെരേസ പുണ്യവതിയുടെ മാതാപിതാക്കളാണ് ലൂയിയും സെലീ മാർട്ടിനും. സഭാ ചരിത്രത്തിൽ ആദ്യമായാണ് ദമ്പതികൾ ഒരുമിച്ച് വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നത്. St. തെരേസയ്ക്കും സഹോദരങ്ങൾക്കും ആത്മീയ പ്രചോദനം നൽകത്തക്ക ഒരു അന്തരീക്ഷം വീട്ടിൽ നിലനിറുത്തുവാൻ ഈ ദമ്പതികൾ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. പാവങ്ങളോടുള്ള അനുകമ്പ ഒരു ജീവിതചര്യയാക്കി മാറ്റുവാൻ ഈ മാതാപിതാക്കൾ യത്നിച്ചു. കുടുംബസംബന്ധിയായ സിനഡ് നടന്നു കൊണ്ടിരിക്കുന്ന ഈ സമയം, ഏറ്റവും ഉത്തമമായ ഒരു കുടുംബത്തിലെ മാതാപിതാക്കളെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നത് അത്യധികം ഉചിതമാണെന്ന് പിതാവ് സൂചിപ്പിച്ചു. St.ഗ്രോസിയും St. മേരിയുമാണ് വിശുദ്ധപദവിയിലേയ്ക്ക് ഉയർത്തപ്പെട്ട മറ്റു രണ്ടു പേർ. ഇറ്റാലിയൻ വിശുദ്ധൻ വിൻസെന്റ് ഗ്രോസിയുടെ പാവങ്ങളോടുള്ള ദീനദയാലുത്വംപ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് മാർപാപ്പ സൂചിപ്പിച്ചു. അതേ സ്വഭാവ വിശേഷങ്ങൾ കൊണ്ട് അനുഗ്രഹീതയായിരുന്നു St. മേരിയും. പാവപ്പെട്ടവരുടേയം, ദുരിതമനുഭവിക്കുന്നവരുടേയും കുട്ടികൾക്ക്, ആശ്വാസമേകിക്കൊണ്ട് ജീവിച്ച പുണ്യവതിയാണ് St. മേരി. ''ദുഖം സ്വയം ഏറ്റെടുത്തു കൊണ്ട് ദൈവഹിതം നിറവേറ്റിയ യേശുവിന് നമ്മുടെ ദുഖങ്ങളുടെ കാരണങ്ങളും ആഴവും പെട്ടന്ന് മനസിലാകും." അതിനു ശേഷം, St. മാർക്കിന്റെ സുവിശേഷ ഭാഗം പരാമർശിച്ച് പിതാവ് പ്രസംഗിച്ചു. യേശുശിഷ്യരായ സഹോദരർ, ജയിംസും ജോണും, അവരുടെ അമ്മയുടെ പ്രേരണയ്ക്ക് വഴങ്ങി, സ്വർഗ്ഗത്തിൽ തങ്ങൾക്ക് കർത്താവിന്റെ ഇടത്തും വലത്തുമായി ഇരിക്കാനുള്ള അനുഗ്രഹം ആവശ്യപ്പെടുകയാണ്. യേശു അവരോട് പറഞ്ഞു.'നിങ്ങൾ എന്റെയൊപ്പം പാനം ചെയ്യും. പക്ഷേ, എന്റെ ഇടത്തും വലത്തും ഇരിക്കുന്നത് ആരെന്നുള്ളത് എനിക്കുള്ള തീരുമാനങ്ങളല്ല.'' സ്ഥാനമാനങ്ങൾക്ക് വേണ്ടിയുള്ള ലൗകീകമായ ആഗ്രഹങ്ങൾക്ക് പുറകേ പോകാതെ, തന്റെയൊപ്പം ചേർന്ന് ത്യാഗത്തിന്റെയും സേവനത്തിന്റെയും പാതയിൽ ചരിക്കാൻ യേശു അവരോട് ആവശ്യപ്പെടുകയാണ്. ക്രൈസ്തവ സമൂഹത്തിൽ യഥാർത്ഥ അധികാരം സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതയിൽ ചരിക്കുന്നതാണ്. സ്വയം സ്വീകരിച്ച പീഠാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും, യേശു സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന തലത്തിൽ വർത്തിക്കുകയാണ്. അത് സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉദാത്ത രൂപങ്ങളായി മാറുകയും, ആ മഹത്വം അദ്ദേഹം തിരുസഭയിൽ ചേർക്കുകയും ചെയ്യുന്നു. ലൗകീക അധികാരങ്ങൾക്കുള്ള ആഗ്രഹം, ക്രിസ്തുവിന്റെ സ്നേഹ സേവനങ്ങളുമായി പൊരുത്തപ്പെട്ടു പോകുന്ന ആശയങ്ങളല്ല എന്ന് പിതാവ് സൂചിപ്പിച്ചു. നമെല്ലാം മാമോദീസായിലൂടെ യേശുവിന്റെ സേവന ദൗത്യം ഏറ്റെടുക്കാൻ ചുമതലപ്പെട്ടിരിക്കുന്നു. യേശുവിന്റെ ദയയുടേയും സേവനത്തിന്റെയും നീർച്ചാലുകളായി നാം മാറുന്നു. ആ നീർച്ചാലുകൾ , ദുഖിക്കുന്നവരുടേയും അശരണരുടേയും അടുക്കലേക്ക് എത്തിക്കാനുള്ള ചുമതലയാണ്, ക്രിസ്തുവിന്റെ അനുയായികളായ നമുക്കുള്ളത്. ഇന്ന് പുണ്യപദവിയിലേക്ക് ഉയർത്തപ്പെട്ട നാല് വിശുദ്ധരുടേയും ജീവിതം, അനുകരണീയമായ സേവനത്തിന്റെ ഒരു പാത നമുക്ക് കാണിച്ചു തരുന്നതായി പ്രസ്താവിച്ചുകൊണ്ട് പിതാവ് പ്രസംഗം ഉപസംഹരിച്ചു.
Image: /content_image/News/News-2015-10-20-04:14:12.jpg
Keywords: four new saints, malayalam

320
Category: 1
Sub Category:
Heading: ജെറുസലേം പുണ്യനഗരത്തിന്റെ മുഖം വികൃതമാക്കി കൊണ്ട് മതിലുകൾ ഉയരുന്നു : പാത്രിയാർക്കീസ് റ്റ്വാൽ
Content: ജെറുസലേം പുണ്യനഗരത്തിലെ ,യഹൂദ അധിവാസ കേന്ദ്രങ്ങളേയും, അറബി അധിവാസ കേന്ദ്രങ്ങളേയും, വേർതിരിച്ചു കൊണ്ട് നിർമ്മിക്കുന്ന മതിൽ, തങ്ങളെ ദുഖിതരാക്കുന്നുവെന്നും, അത് വിശുദ്ധ നഗരത്തെ തന്നെ വികൃതമാക്കുന്നുവെന്നും, ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ഫൗഡ് റ്റ്വാൽ പറഞ്ഞു. "ഈ നയം തുടരുകയാണെങ്കിൽ ജെറുസലേമിൽ വരുന്നവർ സ്വന്തം മതിലുകൾ, സ്വന്തം വേർതിരിവുകൾ - വഹിച്ചുകൊണ്ടായിരിക്കും വരുക." ജബ്ബാൽ മുഘാബർ എന്ന അറബി വാസസ്ഥലങ്ങളേയും, ആർമോൺ ഹന്നാറ്റ്സീവ് എന്ന യഹൂദവാസ കേന്ദ്രങ്ങളെയും വേർതിരിച്ചു കൊണ്ട്, ഇസ്രായേലി പോലീസ് നിർമ്മിക്കുന്ന കോൺക്രീറ്റ് മതിലിനെ പറ്റിയാണ് പാത്രിയാർക്കീസ് ഇപ്രകാരം പറഞ്ഞത്. പാലസ്റ്റീനിയൻകാർ കല്ലെറിയുന്നത് തടയുവാൻ വേണ്ടിയാണ് മതിൽ നിർമ്മിക്കുന്നത് എന്ന് ഇസ്രായേലി അധികാരികൾ വിശദീകരിച്ചു. " ഇത് ലോകത്തെങ്ങും കാണാത്തതാണ്. ഈ മതിൽ വിശുദ്ധ നഗരത്തെ വിഭജിക്കുന്നതു കൂടാതെ, വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും." "മുൻ കാലങ്ങളിൽ, ജെറുസലേം അവിഭാജ്യമായ പുണ്യനഗരമാണ് എന്നും , അതൊരിക്കലും വിഭജിക്കാനാവില്ലെന്നും, ഇസ്രായേലി അധികാരികൾ പറഞ്ഞിരുന്നതാണ്. അങ്ങനെയുള്ളവർ ഇപ്പോൾ പുതിയ മതിലുകൾ കെട്ടുകയാണ്. രാഷ്ട്രീയ തന്ത്രങ്ങൾ മാറുന്നതിനനുസരിച്ച് അവർ പറഞ്ഞിരുന്നതിന് വിരുദ്ധമായി പ്രവർത്തിക്കുകയാണ്." അദ്ദേഹം പറഞ്ഞു. ഒക്ടോബർ ആദ്യവാരത്തിൽ തുടക്കമിട്ട ഇപ്പോഴത്തെ അക്രമങ്ങളിൽ ഇതേ വരെ 43 പാലസ്തീനിയൻകാരും 7 ഇസ്രായേലികളും മരിച്ചു കഴിഞ്ഞു. പാത്രിയാർക്കീസ് പറയുന്നു. ''ഒരു ജനാധിപത്യ രാജ്യത്ത് കുറ്റകൃത്യങ്ങൾക്ക് ശിക്ഷ ലഭിച്ചിരിക്കും. ന്യായാധിപൻ വിധിക്കുന്ന ശിക്ഷ എല്ലാവർക്കും ബാധകവുമാണ്. ഇസ്രായേലി ജനങ്ങൾ വെടിവെയ്പ്പിനും അക്രമങ്ങൾക്കും കൂട്ടുനിൽക്കുകയാണോ?'' "കോടതിക്കും നിയമങ്ങൾക്കും അതീതമായി ഇവിടെ കൊലപാതകങ്ങളും അക്രമങ്ങളും നടക്കുന്നു. അനാവശ്യമായ ബലപ്രയോഗം യഥാർത്ഥത്തിൽ ബലഹീനതയുടെ ലക്ഷണമാണ്. ഇപ്പോഴത്തെ അക്രമങ്ങൾ തടയാനും സമാധാന നഗരം എന്ന ജെറുസലേമിന്റെ ഖ്യാതി നിലനിറുത്തുവാനും സ്വച്ഛമായ ഒരു ചിന്താസരണി നമുക്ക് ആവശ്യമുണ്ട്. അതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഭരണാധികാരികൾക്ക് ഉണ്ടാകും എന്ന് നമുക്ക് പ്രത്യാശിക്കാം." അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-10-20-21:43:13.jpeg
Keywords: Jerusalem, Malayalam, pravachaka sabdam

321
Category: 19
Sub Category:
Heading: വിശുദ്ധ കൊച്ചുത്രേസ്സ്യയുടെ മാതാപിതാക്കളുടെ വിശുദ്ധീകരണത്തിനു പിന്നിലെ അത്ഭുതം.
Content: വിശുദ്ധ തെരേസയുടെ മാതാപിതാക്കളായ ലൂയീസ് മാര്‍ട്ടിന്‍, സെലി ഗുവേരിന്‍ എന്നിവര്‍ ഈ ഞായറാഴ്ച റോമിലെ സെന്റ്. പീറ്റേഴ്സ് സ്കൊയറില്‍ വച്ച് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിന്റെ പിന്നില്‍ ഏഴ് വയസ്സുകാരിയായ കാര്‍മെന്‍റെ കഥയും ഉണ്ടായിരുന്നു. ഗര്‍ഭത്തിലിരിക്കെ പൂര്‍ണ്ണ വളര്‍ച്ചയെത്താതെ ആറു മാസത്തെ വളര്‍ച്ച മാത്രമുള്ള കുട്ടിയായി 2008-ല്‍ സ്പെയിനിലാണ് കാര്‍മെന്‍ എന്ന ഈ പെണ്‍കുട്ടി ജനിച്ചത്. തലച്ചോറിലെ ധമനികള്‍ പൊട്ടുന്ന രോഗം കൂടാതെ ഗുരുതരമായ മറ്റ് രോഗങ്ങളും നിമിത്തം ആഴ്ച്ചകളോളം അവളുടെ ജീവന്‍ ഭീഷണിയുടെ നിഴലിലായിരുന്നു. പക്ഷെ അവളുടെ സ്നേഹനിധികളായ മാതാപിതാക്കളും കൂടാതെ കര്‍മ്മലീത്ത കന്യാസ്ത്രീകളും മാര്‍ട്ടിന്‍ ദമ്പതിമാരുടെ മാധ്യസ്ഥത്തിനുവേണ്ടിയുള്ള നിരന്തരമായ പ്രാര്‍ത്ഥനയുടെ ഫലമായി ഇവരുടെ അത്ഭുതകരമായ ഇടപെടല്‍ നിമിത്തം ആ കുഞ്ഞു ബാലിക അവിശ്വസനീയമാംവിധം സുഖപ്പെട്ടു. “നിങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ ദൈവത്തിന്റെ തുറന്ന കരങ്ങളില്‍ നിന്നും അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള മറ്റ് കുടുംബത്തില്‍ ഞങ്ങളും പെടുന്നു. പക്ഷെ, ഞങ്ങളും കുഞ്ഞു കാര്‍മെനും മറ്റുള്ള എല്ലാവരെയും പോലെ സാധാരണക്കാര്‍ തന്നെ” കാര്‍മെന്റെ പിതാവായ സാന്റോസും മാതാവായ കാര്‍മെനും EWTN ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാന്റോസ് പറഞ്ഞു. കുഞ്ഞ് കാര്‍മെനു ഇപ്പോള്‍ ഏഴ് വയസ്സായി. “ഞങ്ങളുടെ മകള്‍ ആറു മാസത്തെ വളര്‍ച്ചയോടെയാണ് ജനിച്ചത്, ഗര്‍ഭത്തിലായിരിക്കെ തന്നെ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അവളുടെ അവയങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയിരുന്നില്ല, എന്നാല്‍ എല്ലാ കുഴപ്പങ്ങളും ശരിയാക്കപ്പെട്ടു. തലച്ചോറിലെ ധമനികള്‍ പൊട്ടുന്ന രോഗം, ബാക്ടീരിയ ബാധ..എന്നീ രോഗങ്ങലോടു കൂടിയ അവളുടെ അവസ്ഥയില്‍ ഞങ്ങള്‍ ഒത്തിരി വിഷമിച്ചു.” അദ്ദേഹം വിവരിച്ചു. “ഞങ്ങള്‍ രണ്ടു പേരും ഭീതികരമായ അവസ്ഥയിലൂടെ യാണ് കടന്നു പോയത്.” "ചില മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഇത്തരം അവസ്ഥയില്‍ നിസ്സഹായതയും, ദുഖവും, നിരാശയും, കുറ്റബോധവും അനുഭവപ്പെടും..ഇതിനെല്ലാമുപരി ഞങ്ങള്‍ക്ക് അഞ്ചു വയസ്സായ ഒരു മകനും കൂടി ഉണ്ടായിരന്നതിനാല്‍ ഈ പ്രശ്നങ്ങളൊന്നും അവനെ ബാധിക്കാതെ ശ്രദ്ധിക്കേണ്ടതായും വന്നു.” സാന്റോസ് കൂട്ടിച്ചേര്‍ത്തു. ഡോക്ടര്‍മാര്‍ അവരോട് പറഞ്ഞത് എന്തിനെയും ഉള്‍ക്കൊള്ളുവാന്‍ തയാറായിരിക്കണമെന്നാണ്. ഒരോ ദിവസവും പ്രധാനപ്പെട്ടതായിരുന്നു. “കാര്‍മെന്റെ അവസ്ഥ ദിവസം ചെല്ലുംതോറും മോശമായി കൊണ്ടിരുന്നു” അവളുടെ പിതാവ് പറഞ്ഞു. അവള്‍ വളരെയേറെ ക്ഷീണിതയായി തീര്‍ന്നതിനാല്‍, അവള്‍ക്ക് അണുബാധയെല്‍ക്കുമോ എന്ന് പേടിച്ചിട്ട് അവളുടെ മാതാപിതാക്കള്‍ക്ക് 35 ദിവസത്തോളം അവളെ സ്പര്‍ശിക്കുന്നതിനുപോലും സാധിച്ചിരുന്നില്ല. "അവളുടെ കാര്യത്തില്‍ ഇനി കൂടുതലായി ഒന്നും ചെയ്യുവാനില്ല എന്ന് തോന്നിയത് കൊണ്ട് പിന്നീട് അവളെ സ്പര്‍ശിക്കുവാന്‍ അവരെ അനുവദിച്ചു.” സാന്റോസും കാര്‍മെനും തുടര്‍ന്നു “ഈ അവസ്ഥയില്‍ പോലും ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചില്ല, ഞങ്ങള്‍ ഞങ്ങളുടെ വിശ്വാസത്തില്‍ മുറുകെ പിടിക്കുകയും അത് ഞങ്ങളെ ഒരുപാട് സഹായിക്കുകയും ചെയ്തു.” "ഞങ്ങളെ സംബന്ധിച്ചിടത്തോളം വിശ്വാസം ഞങ്ങളുടെ കുടുംബത്തിന്റെ അടിസ്ഥാനമാണ്, വിശ്വാസമില്ലെങ്കില്‍ പ്രതീക്ഷയുമില്ല” അവര്‍ അഭിപ്രായപ്പെട്ടു. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ തിരുന്നാള്‍ ദിവസമാണ് കുഞ്ഞു കാര്‍മെന്‍ ജനിച്ചത്. അതിനാല്‍ അവളുടെ മാതാപിതാക്കള്‍ വിശുദ്ധയുമായി ബന്ധപ്പെട്ട ഏതെങ്കിലും ആശ്രമത്തേയോ പള്ളിയേയോ ആശ്രയിക്കുവാന്‍ തീരുമാനിച്ചു. “ഞങ്ങള്‍ക്കുള്ള മറുപടി പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്നതായി ഞങ്ങള്‍ കണ്ടു. അവള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു. എന്നിരുന്നാലും അവള്‍ സുഖപ്പെട്ടിട്ടില്ല, അതിനാല്‍ ഇതിലും കഠിനമായ സ്ഥലം ഞങ്ങള്‍ അന്വോഷിച്ചു,” സാന്റോസ് പറഞ്ഞു. “അതുകൊണ്ട് ഞാന്‍ ഗൂഗിളില്‍ വിശുദ്ധ കൊച്ചുത്രേസ്യായോട് പ്രാര്‍ത്ഥിക്കുവാന്‍ പറ്റിയ സ്ഥലം തിരഞ്ഞതിന്റെ ഫലമായി വലെന്‍സിയ പ്രവിശ്യയിലെ സെറാ പട്ടണത്തിലുള്ള വിശുദ്ധ ഔസേപ്പിന്റെയും വിശുദ്ധ അമ്മത്രേസ്യാടെയും ആശ്രമമാണ് ലഭിച്ചത്. "ഒരു ഉച്ചക്ക് ഞാന്‍ ഈ ആശ്രമത്തിലേക്ക് പുറപ്പെട്ടെങ്കിലും രാത്രിയോട് കൂടിയാണ് അവിടെ എത്തിയത്. ആശ്രമം അടച്ചതിലാല്‍ എനിക്ക് അകത്ത് പ്രവേശിക്കുവാന്‍ സാധിച്ചില്ലായിരുന്നു. അതിനാല്‍ ഞാന്‍ കാര്‍മെനു സംഭവിച്ചതെല്ലാം ഫോണിലൂടെ അവിടെയുള്ള ഒരു കന്യാസ്ത്രീയോട് വിവരിച്ചു. അവര്‍ കാര്‍മെനു വേണ്ടി പ്രാര്‍ത്ഥിക്കാമെന്നെനിക്ക് ഉറപ്പു നല്‍കി” ഞായറാഴ്ചകളില്‍ അവിടെ വിശുദ്ധ കുര്‍ബ്ബാനക്ക് ചെല്ലണമെന്ന് അവര്‍ സാന്റോസിനോടാവശ്യപ്പെട്ടു. “ഞങ്ങള്‍ അവിടെ ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാനക്കു പോകുവാന്‍ തുടങ്ങി. കുര്‍ബ്ബാനക്ക് ശേഷം ഞങ്ങള്‍ പെട്ടെന്ന് തന്നെ തിരികെ വരുമായിരുന്നു, കാരണം കാര്‍മെന്‍ കിടക്കുന്ന ആശുപത്രി ഇവിടെ നിന്നും 25 മൈല്‍ അകലെയായിരുന്നു. നാലോ അഞ്ചോ ഞായറാഴ്ചകള്‍ക്ക് ശേഷം അവിടത്തെ കന്യാസ്ത്രീകളുമായി ഇവര്‍ വളരെ അടുത്തു. അങ്ങിനെയാണ് ലിസ്സ്യുവിലെ കൊച്ചുത്രേസ്സ്യ ഇവരുടെ ജീവിതത്തില്‍ പൂര്‍ണ്ണമായും വരുന്നത്. ലൂയീസ് മാര്‍ട്ടിനും സെലി ഗുവേരിനും അവര്‍ കണ്ട് മുട്ടി മൂന്ന് മാസങ്ങള്‍ക്ക് ശേഷം 1858-ല്‍ ആണ് വിവാഹിതരാകുന്നത്. ഒരു വര്‍ഷത്തോളം അവര്‍ വളരെ ആനന്ദത്തോടെ ജീവിച്ചു. അവര്‍ക്ക് ഒമ്പത് മക്കള്‍ ജനിച്ചുവെങ്കിലും അതില്‍ നാലു പേര്‍ കുഞ്ഞായിരുന്നപ്പോള്‍ തന്നെ മരണമടഞ്ഞു. ബാക്കി അഞ്ചു പെണ്മക്കളും ആത്മീയ ജീവിതം തിരഞ്ഞെടുത്തു. മാര്‍ട്ടിന്‍ ദമ്പതിമാര്‍ തങ്ങളുടെ പ്രാര്‍ത്ഥനാ വിശുദ്ധിയാലും, ഉപവാസത്താലും, കാരുണ്യ പ്രവര്‍ത്തികളാലും അറിയപ്പെടുന്നവരായിരുന്നു. അവര്‍ പ്രായമായവരെ സന്ദര്‍ശിക്കുകയും പാവപ്പെട്ടവരെ തങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുവാന്‍ ക്ഷണിക്കുകയും പതിവായിരുന്നു. അവരുടെ മകള്‍ ലിസ്സ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്സ്യ ഒരു കാര്‍മ്മല സന്യാസിനി ആവുകയും ‘ചെറു പുഷ്പം’ എന്നറിയപ്പെടുകയും ചെയ്തു. ലോകം മുഴുവന്‍ വളരെയേറെ സ്വാധീനിച്ച ‘ഒരു ആത്മാവിന്റെ കഥ’ എന്ന ആത്മീയ ജീവ ചരിത്രം എഴുതുകയും ചെയ്തു. 1925-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും പിന്നീട് 1997-ല്‍ ‘സഭയുടെ ചികിത്സക’ എന്ന് വിളിക്കപ്പെടുകയും ചെയ്തു. 2015-ല്‍ അവരുടെ മറ്റൊരും മകളായ ലിയോണിയ മാര്‍ട്ടിന്റെയും വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. 2008-ലാണ് മാര്‍ട്ടിന്‍ ദമ്പതികള്‍ നാമകരണം ചെയ്യപ്പെടുന്നത്. “കാര്‍മെന്‍ ജനിക്കുന്നതിനു നാലു ദിവസം മുമ്പ് ഒക്ടോബര്‍ 19നാണ് വിശുദ്ധ കൊച്ചുത്രേസ്സ്യായുടെ മാതാപിതാക്കള്‍ നാമകരണം ചെയ്യപ്പെടുന്നത്.” സാന്റോസ് പറഞ്ഞു. കര്‍മ്മല സന്യാസിനികള്‍ അവര്‍ക്ക് മാര്‍ട്ടിന്‍ ദമ്പതിമാരുടെ കുറച്ച് ചിത്രങ്ങളും, ഒരു പ്രാര്‍ത്ഥനയും, അവരുടെ ജീവചരിത്ര സംഗ്രഹവും നല്‍കി. “മഠത്തിലെ അധികാരിയായ കന്യാസ്ത്രീ ഞങ്ങളോട് പറഞ്ഞു “ഒരു പക്ഷെ അനുഗ്രഹീതരായ ഈ ദമ്പതിമാര്‍ മറ്റൊരു കുഞ്ഞിനെ അത്ഭുതകരമായി സുഖപ്പെടുത്തിയത് പോലെ നിങ്ങളേയും സഹായിക്കാം” സാന്റോസ് പറഞ്ഞു. “ആ രാത്രി തന്നെ ഞങ്ങള്‍ അവരുടെ മദ്ധ്യസ്ഥത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് കന്യാസ്ത്രീകള്‍ സഹനമനുഭവിക്കുന്ന ഈ കുഞ്ഞിനു വേണ്ടി തങ്ങളുടെ ആശ്രമത്തിലും പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. “അടുത്ത ദിവസമാ രാവിലെ മുതല്‍ കാര്‍മെന്റെ അവസ്ഥയില്‍ ചില മാറ്റങ്ങള്‍ വന്നു” സാന്റോസ് പറഞ്ഞു. അടുത്ത ദിവസം കാര്‍മെനെ വേറൊരു ആശുപത്രിയിലേക്ക് മാറ്റി. ക്രമേണ അവളില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വന്ന്‍ തുടങ്ങി. അവള്‍ യന്ത്രത്തിന്റെ സഹായമില്ലാതെ ശ്വസിക്കുവാന്‍ തുടങ്ങി, അണുബാധ കുറയുവാന്‍ തുടങ്ങി. മൂന്നാം ദിവസം അവളെ അടിയന്തിര സുശ്രുഷ വിഭാഗത്തില്‍ നിന്നും മാറ്റി. എന്നിരുന്നാലും തലച്ചോറിലെ അസുഖത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നുറപ്പാക്കുന്നതിന് വര്‍ഷങ്ങളോളം എടുത്തു. വിശുദ്ധ കൊച്ചുത്രേസ്യായുടെ ജന്മ ദിനമായ 2009 ജനുവരി 2ന് കാര്‍മെന്‍ ആശുപത്രി ജീവിതത്തില്‍ നിന്നും മോചനം നേടി. പതിനഞ്ച് ദിവസത്തിന് ശേഷം ധന്യരായ ലൂയീസിന്റെയും സെലിന്റെയും ഭൗതീകാവശിഷ്ടങ്ങള്‍ സ്പെയിനിലെ ലെറീഡായില്‍ കൊണ്ടു വന്നു. കാര്‍മ്മല സന്യാസിനിമാരുടെ പ്രചോദനത്താല്‍ ഞങ്ങള്‍ അവിടെ പോയി. അവിടെ വച്ച് മാര്‍ട്ടിന്‍ ദമ്പതിമാരുടെ നാമകരണ പ്രക്രിയയുടെ പോസ്റ്റുലേറ്ററിനെ കാണുകയും തങ്ങളുടെ മകള്‍ക്ക് സംഭവിച്ച അത്ഭുതത്തെ കുറിച്ച് അദ്ദേഹത്തോട് വിവരിക്കുകയും ചെയ്തു. പോസ്റ്റുലേറ്റര്‍ ഈ കേസ് പരിഗണിക്കുകയും മാര്‍ട്ടിന്‍ ദമ്പതിമാരുടെ വിശുദ്ധീകരണത്തിനുള അന്വോഷണ നടപടികള്‍ 2009 നവംബറില്‍ ആരംഭിക്കുകയും ചെയ്തു. 2015 മാര്‍ച്ച് വരെ അന്വോഷണ സമിതി മാര്‍ട്ടിന്‍ ദമ്പതിമാരെ അള്‍ത്താരയില്‍ എത്തിക്കുവാന്‍ കാരണമായേക്കാവുന്ന കാര്‍മെന്റെ അത്ഭുതം അംഗീകരിച്ചില്ല. പ്രസിദ്ധമായ ‘ഫല്ലാസ് ദേ വലെന്‍സിയ’ ആഘോഷങ്ങള്‍ക്കിടക്ക് മാര്‍ച്ച് 18-നാണ് അവര്‍ക്ക് ഈ വാര്‍ത്ത ലഭിച്ചത്. “ഞങ്ങളുടെ മുഴുവന്‍ കുടുംബവും സാന്‍ വിസെന്‍റെ തെരുവിലൂടെ ‘ദുര്‍ബ്ബലരുടെ സഹായമായ കന്യകാമാതാവിന്’ ഞങ്ങളുടെ പൂക്കുട സമര്‍പ്പിക്കുവാന്‍ പോകുന്ന വഴിക്ക് പെട്ടെന്ന്‍ തന്നെ ഞങ്ങളുടെ മൊബൈല്‍ ഫോണ്‍ ഓഫ് ആയി. ആറു വര്‍ഷത്തിനു ശേഷം ആണ് അവര്‍ ഞങ്ങള്‍ക്ക് ഈ മഹത്തായ വാര്‍ത്ത തരുന്നത്.” “അത് ഒരു പ്രത്യേക നിമിഷമായിരുന്നു. ഒരിക്കലും അനുഭവപ്പെടാത്ത നിമിഷം. ഞങ്ങള്‍ കന്യകാമാതാവിന്റെ തൃപ്പാദങ്ങളില്‍ ആയിരുന്ന സമയം.” സാന്റോസ് ആ നിമിഷത്തെ കുറിച്ച് ഓര്‍ത്തുകൊണ്ട് വികാരഭരിതനായി പറഞ്ഞു. കുട്ടിയായ കാര്‍മെനോട് അവളുടെ മാതാപിതാക്കള്‍ അവളുടെ ഈ അത്ഭുത രോഗശാന്തിയെ കുറിച്ച് എല്ലാം പറഞ്ഞിട്ടുണ്ട്. “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് എപ്പോഴും ഒരത്ഭുതമായിരിക്കും. അവള്‍ എല്ലാത്തിനോടും പ്രതികരിക്കുന്നത് കാണുമ്പോള്‍ ഇത് ഇരട്ടിക്കുന്നു” അവളുടെ മാതാപിതാക്കള്‍ പറഞ്ഞു “ഇത് ഒരു വ്യത്യസ്ഥമായ അനുഭവമാണ്, മറ്റൊരാള്‍ നമ്മോടു പറയുന്നതിനെക്കാള്‍ അത് നമ്മുടെ ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ നമ്മുടെ വിശ്വാസം ഇരട്ടിക്കുന്നു” തങ്ങള്‍ ഇതിനു മുന്‍പും ശക്തരായ വിശ്വാസികള്‍ ആയിരുന്നുവെങ്കിലും ഈ സംഭവത്തിനു ശേഷം അവര്‍ കൂടുതല്‍ വിശ്വാസമുള്ളവരായി തീര്‍ന്നെന്നു കാര്‍മെന്‍റെ മാതാപിതാക്കള്‍ അറിയിച്ചു.
Image: /content_image/Editor'sPick/Editor'sPick-2015-10-20-22:23:04.jpeg
Keywords: Testimony, malayalam

322
Category: 1
Sub Category:
Heading: കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികൾ അല്മായർ സിനഡിൽ അവതരിപ്പിച്ചു
Content: കുടുംബങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ സഭ അതിനോട് താദാത്മ്യം പ്രാപിച്ച് പിന്തുണ നൽകണമെന്ന് മെത്രാൻ സിനഡിൽ സംബന്ധിക്കുന്ന ദമ്പതികൾ ആവശ്യപ്പെട്ടു. സഭയിലെ വിവാഹനിശ്ചയം കഴിഞ്ഞവരും, വിവാഹിതരുമായ ദമ്പതികൾക്ക് വേണ്ടി മെച്ചപ്പെട്ട പരിപാടികൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത, The worldwide Marriage Encounter-ന്റെ അന്തർദേശീയ സഭാസംഘത്തിലെ അംഗങ്ങളായ അന്തോണി വിറ്റ്സാക്കും കാതറൈൻ വിറ്റ്സാക്കും എടുത്തുകാട്ടി. ഇടവക ശുശ്രൂഷകളിൽ വെവ്വേറെ പങ്കെടുക്കാതെ, “ഒരുമിച്ച് വേണം ദമ്പതികൾ വിശുദ്ധ കൂദാശകളുടെ പ്രകാശത്തിന് വിധേയരാകേണ്ടതെന്നും” അവർ പ്രസ്താവിച്ചു. അവരവരുടെ ഇടവകകളിലെ കുടുംബങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകുന്നതിലേക്കായി, ഒരു വൈദിക സജ്ജീകരണം തയ്യാറാക്കണമെന്നും അന്തോണി വിറ്റ്സാക്ക് നിർദ്ദേശിച്ചു. “ഒരു സഭ കുടുംബങ്ങളുടെ കുടുംബം ആകണമെന്നാണുദ്ദേശിക്കുന്നതെങ്കിൽ, നമ്മുടെ സെമിനാരി പ്രവർത്തകരെ ജനങ്ങളെ സ്നേഹിക്കുന്ന വൈദികരാക്കി മാറ്റണം, കേവലം ഒരു ഇടവക വികാരിയായി ചുരുങ്ങിപ്പോകരുത്. ദൈവവുമായുള്ള ബന്ധത്തിൽ അധിഷ്ഠിതമാണ് നമ്മുടെ വിശ്വാസം; അപ്പോൾ, അത് മറ്റുള്ളവരുമായുള്ള ബന്ധത്തിൽ തന്നെ ജീവിച്ചു തീർക്കണം“. അദ്ദേഹം പറഞ്ഞു. Parents centres, New Zealand-ന്റെ അദ്ധ്യക്ഷയായ ഷാരൺ കോൾ പറഞ്ഞത് ഇങ്ങനെയാണ്: Humanae Vitae-യിൽ പ്രതിപാദിക്കുന്ന ദാമ്പത്യസ്നേഹത്തേപ്പറ്റിയും ഉത്തരവാദിത്വ രക്ഷകർത്തിത്തെപ്പറ്റിയുമുള്ള സഭയുടെ ഉപദേശങ്ങൾ ‘അതിസുന്ദരവും അഴവുമുള്ള’വയാണെങ്കിലും, വരുമാനം കുറഞ്ഞവർക്കോ, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്കോ, മറ്റു കഷ്ടങ്ങളുള്ളവർക്കോ, ഇത് അനുസരിച്ച് ജീവിക്കാൻ പ്രയാസമാണ്. ‘Humanae Vitae' പ്രകാരം അനുവദനീയമായ ഗർഭ നിയന്ത്രണമാർഗ്ഗം അതിന് തയ്യാറായിട്ടുള്ള ദമ്പതിമാർക്ക് വളരെ ഫലപ്രദമാണെന്നാണ് Natural Family Planning-ന്റെ മുൻകാല ഭരണ സമിതി അംഗം എന്ന നിലയിൽ എന്റെ അനുഭവം. ഉത്തരവാദിത്ത്വ മാതാപിതാക്കളുടെ സൗകര്യാർത്ഥം, എല്ലാ കുടുംബങ്ങൾക്കും ചില അവസരങ്ങളിൽ ക്രിത്രിമ ഗർഭ നിയന്ത്രണമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതായി വരും. കുട്ടികൾ വേണമെന്നുള്ളത് വൈവാഹിത ജീവിതത്തിന്റെ സ്വാഭാവികമായ മോഹമാണ്; അത് ഒരു ജീവശാസ്ത്രപരമായ ആവശ്യവും, കൂദാശപരമായ കൃപയുമാണ്. എന്റെ അനുഭവത്തിൽ, വളരെ കുറച്ച് ദമ്പതിമാർ മാത്രമേ ഈ ആഗ്രഹം അടിച്ചമർത്താറുള്ളു; അത് ജീവിതവരുമാനക്കുറവ് കൊണ്ടാണ്, അല്ലാതെ, സ്വാർത്ഥത കൊണ്ടല്ല“. അവർ തുടർന്നു: ”തങ്ങളുടെ ജീവിതത്തിലെ പച്ചയായ പരമാർത്ഥങ്ങൾ മനസ്സിലാക്കാൻ സഭക്ക് സാധിക്കുന്നില്ല എന്നാണ് മിക്ക ഗൃഹസ്ഥരും കരുതിയിരിക്കുന്നത്. മനസാക്ഷിക്കൊത്ത തീരുമാനങ്ങൾ സാധാരണ വിശ്വാസികൾ എടുക്കുമെന്ന് ആരും വിശ്വസിക്കുന്നില്ല. തങ്ങളുടെ ആത്മീയ വളർച്ചയുടെ ഘട്ടങ്ങൾ അനുസരിച്ചോ, ജീവിത സാഹചര്യങ്ങൾ അനുസരിച്ചോ അല്ലാത്ത നിയമങ്ങൾ അവരുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് പലപ്പോഴും അവർക്ക് തോന്നുന്നത്. ലൈഗികതയിലും മന:ശാസ്ത്രത്തിലും വേണ്ടത്ര അറിവില്ലാത്തതിനാൽ, വൈദികരുടെ ലൈഗിക ദുരുപയോഗത്തിൽ, ശരിയായ തീരുമാനങ്ങളെടുക്കാൻ പല അധികാരികൾക്കും സാധിക്കുന്നില്ല; അതുമൂലം ആൽമായ ജനത്തിന് വലിയ ദോഷം സംഭവിക്കുന്നത് തുടർന്ന് പോകുന്നതിൽ അവർ കൂറ്റക്കാരായിത്തീരുന്നു. ആയതിനാൽ, “അതീവ അനുകമ്പയോടെ” വേണം സഭ ഭക്തജനങ്ങൾക്ക് ചെവികൊടുക്കേണ്ടതും, “വിവാഹത്തേയും, ലൈഗികതയേയും, ഉത്തരവാദിത്ത്വ രക്ഷകർത്തിത്ത്വത്തേയും പറ്റിയുള്ള ഉപദേശങ്ങൾ , ഭക്തരും മെത്രാന്മാരുമായുള്ള ചർച്ചകളിൽ, പുന:പരിശോധിക്കേണ്ടതു”മെന്നുമാണ് കോൾ ആഹ്വാനം ചെയ്തത്. സിനഡിന്റെ പ്രവർത്തനരേഖകയിൽ, വയോജനങ്ങളെപറ്റി കാര്യമായി ഒന്നും പറയുന്നില്ല എന്നാണ് Canadian Catholic Bioethics Institute-ന്റെ അദ്ധ്യക്ഷയായ മോയിരാ മാൿക്യൊൻ ശ്രദ്ധയിൽ കൊണ്ടുവന്നത്. അവർ തുടർന്നു “വൃദ്ധരായവർ സാധാരണ പറയാരുള്ളതാണ് രേഖ പ്രതിഫലിപ്പിക്കുന്നത്: അതായത്, അവരെ പ്രാധാന്യമുള്ളവരായി കണക്കാക്കാറില്ല; അവരെ തഴയുന്ന സ്വഭാവമാണ് സമൂഹത്തിനുള്ളത്; അവർ കഴമ്പുള്ളവരായി ആരും കരുതുന്നില്ല”. ശരിയായ ആതുര ശുശൂഷകളോടൊപ്പം, ജീവിതാവസാന വേളകളിൽ, ആത്മീയശ്രമങ്ങളുടെ സഹായവും അവർ അർഹിക്കുന്നുണ്ടെന്നാണ് മാക്ക്ക്യൂൻ പറഞ്ഞത്. “ജീവിതം അറ്റം വരെ ജീവിച്ചുതീർക്കുക” എന്നാണ് പോപ്പ് ജോൺപോൾ രണ്ടാമൻ വയോജനങ്ങളോട് ആവശ്യപ്പെട്ടത്. ശാരീരികവും ആത്മീയവുമായ ക്ഷേമത്തിനായി ശുശ്രൂശിച്ചും, മരണം വേഗമാകുന്നതിൽ നിന്നും രക്ഷിച്ചും, ആകുന്ന കാലത്തോളം ഒരു ലക്ഷ്യം കൊടുത്ത് ജീവിതം നിലനിർത്താനും, നമുക്ക് സഹായിക്കാം“ സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾ , ലിംഗതത്ത്വശാസ്ത്രം, കുടുംബപുനർനിർവചനാശ്രമങ്ങൾ, ലിംഗതിരിച്ചറിയൽ, മനുഷ്യപ്രകൃതി എന്നിവകൾ അടിച്ചേൽപ്പിക്കുന്ന ‘സംസ്കാരിക മാർക്സിസ്’ത്തിനെതിരെയുള്ള മുന്നറിയിപ്പാണ് , The catholic Doctors Association of Buchorest-ന്റെ അദ്ധ്യക്ഷയായ റൊമേനിയക്കാരിയായ Dr.Anea maria cernea- നൽകിയത്. അവർ തുടർന്നു: “പുരോഗമനമെന്നാണ് ഈ തത്ത്വശാസ്ത്രം സ്വയം വിശേഷിപ്പിക്കുന്നത്. ആ പഴയ സർപ്പത്തിന്റെ വാഗ്ദാനത്തിൽ കവിഞ്ഞ് ഒന്നും ഇതിലില്ല- നിയന്ത്രണം മനുഷ്യർ ഏറ്റെടുക്കണം, ദൈവത്തെ മാറ്റണം, രക്ഷ ഇവിടെ, ഈ ലോകത്തിൽ തന്നെ സാദ്ധ്യമാക്കണം”. സുവിശേഷവൽക്കരണത്തിലൂടെയും പരിവർത്തനത്തിലൂടെയും, ഈ അപകടങ്ങളിൽ നിന്നും വിശ്വാസികളെ സംരക്ഷിക്കാനുള്ള വിളിയാണ് സഭക്കുള്ളത് എന്നാണ് അവർ കൂട്ടിച്ചേർത്തത്. “ആത്മാക്കളെ രക്ഷിക്കുക എന്നതാണ് സഭയുടെ ദൗത്യം. ദുഷ്ടത ഈ ലോകത്തിൽ വരുന്നത് പാപത്തിൽ നിന്നാണ്, വരുമാനവ്യത്യാസങ്ങളിൽ നിന്നല്ല, കാലാവസ്ഥാവ്യതിയാനത്തിൽ നിന്നല്ല” അവർ ഉപസംഹരിച്ചു. ഭക്തജനങ്ങളും പൗരോഹിത്യശ്രേണിയും തമ്മിലുള്ള സമ്പർക്കം വർദ്ധിപ്പിക്കാൻ മെത്രാൻ സിനഡ് അനുവദിക്കണമെന്നാണ് the Missionary Sisters of Our Lady of Africa-യിലെ അംഗവും International Union of Superior General-ന്റെ അദ്ധ്യക്ഷയുമായ സിസ്റ്റർ. കാർമൻ സമ്മ്യൂട്ട് ആവശ്യപ്പെട്ടത്. “സഭയുടെ ഛായ ദൈവജനമാണെങ്കിൽ ജനങ്ങളുടെ അറിവ് സഭയുടെ വിവേചനാപ്രക്രിയക്ക് പ്രാപ്തമാക്കപ്പെടാൻ സമർപ്പിക്കണമെന്നാണ് ഭക്തജനങ്ങളായ ഞങ്ങളിൽ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്-മാർപാപ്പായും മെത്രാന്മാരും ചേർന്നുള്ള എല്ലാക്കാലത്തേയും വിധിനിർണ്ണയ പ്രക്രിയയുടെ പശ്ചാത്തലത്തിൽ“ അവർ പറഞ്ഞു. മതവിശ്വാസികളേപ്പോലെ ദമ്പതിമാർക്കും വൈദികരേയും വാഴിക്കപ്പെട്ട ശുശ്രൂശകന്മാരേയും ക്രമീകരിക്കുന്നതിൽ സഹായിക്കാൻ സാധിക്കുമെന്നാണ് അവർ നിർദ്ദേശിച്ചത്. “തികഞ്ഞ സമ്പൂർണ്ണതയുടെ നിർമ്മിതിയിൽ ഭാഗഭാക്കാകാൻ ഒരോരുത്തർക്കും അവന്റേതും അവളുടേതുമായ പങ്കുള്ള ഒരു സഭയാണ് ഞാൻ സ്വപ്നം കാണുന്നത്”. അവർ ഉപസംഹരിച്ചു.
Image: /content_image/News/News-2015-10-21-04:27:07.jpg
Keywords: synad, malayalam, pravachaka sabdam

323
Category: 1
Sub Category:
Heading: ലണ്ടൻ നഗരത്തിലൂടെ നടന്ന ജപമാല പ്രദക്ഷിണത്തില്‍ 5000-ത്തോളം പേര്‍ പങ്കെടുത്തു
Content: ലണ്ടൻ നഗരത്തിലൂടെ നടന്ന ജപമാല പ്രദക്ഷിണത്തില്‍ 5000-ത്തോളം പേര്‍ പങ്കെടുത്തതായി 'കത്തോലിക് യൂണിവേഴ്സ്' റിപ്പോർട്ട് ചെയ്യുന്നു. 2015 ഒക്ടോബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ലണ്ടനിലെയും ഇംഗ്ലണ്ടിന്റെ തെക്കു-കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നുമായി ഏതാണ്ട് 5000-ത്തോളം പേര്‍ പങ്കെടുത്ത തലസ്ഥാന നഗരിയുടെ പരമ്പരാഗത വിശ്വാസ ജപമാല റാലിക്ക് ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചു. വെസ്റ്റ്മിനിസ്റ്റര്‍ കത്രീഡലിനു പുറത്ത് നിന്നും ആരംഭിച്ച പടുകൂറ്റന്‍ പ്രദക്ഷിണം ഉയര്‍ത്തിപ്പിടിച്ച തൂവെള്ള കളറുള്ള ഫാത്തിമ മാതാവിന്റെ രൂപത്തിനു നീണ്ട നിരയായി ബെല്‍ഗ്രാവിയ, നൈറ്റ്സ്ബ്രിജ് ഉള്‍പ്പെടെയുള്ള ലണ്ടനിലെ പ്രധാന സ്ഥലങ്ങലിലൂടെ മന്ദം മന്ദം നീങ്ങി. അവസാനം കെന്‍സിംഗ്ടണിലെ ബ്രോംപ്ടണ്‍ റോഡിലുള്ള കത്തോലിക്കാ പള്ളിയില്‍ സമാപിച്ചു. പ്രദക്ഷിണ വഴി ഉടനീളം ഭക്തിപൂര്‍വ്വം ജപമാല എത്തിക്കുകയും മാതാവിന്‍റെ പ്രസിദ്ധമായ കീര്‍ത്തനങ്ങളും ചൊല്ലികൊണ്ടാണ് പ്രദക്ഷിണം നീങ്ങിയത്. നിരവധി വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നിലൂടെയും നിരവധി ഫാഷന്‍ ബുട്ടീക്കുകള്‍, ഹാര്‍വി നിക്കോള്‍സും ഹാരോട്സ് എമ്പോറിയം തുടങ്ങിയ വ്യാപാര സമുച്ചയങ്ങള്‍ക്ക് മുന്നിലൂടെയും കടന്നു പോയപ്പോള്‍ അത്ഭുതത്തോടുകൂടിയാണ് ആയിരകണക്കിന് ജനങ്ങള്‍ കത്തോലിക്ക വിശ്വാസികളുടെ ഈ വിശ്വാസ ജപമാല റാലിയെ നോക്കി കണ്ടത്. ഉച്ചകഴിഞ്ഞ് ബ്രോംപ്ടണ്‍ കത്തോലിക്കാ പള്ളിയില്‍ നടന്ന സമാപനത്തില്‍ ലണ്ടന്‍ വാണ്ട്സ്വര്‍ത്തിലെ സെന്റ് മേരി മഗ്ദലന കത്തോലിക്ക പള്ളിയില്‍ നിന്നെത്തിയ ഫാ. മാര്‍ട്ടിന്‍ എഡ്വാര്‍ഡിന്റെ നേതൃത്വത്തില്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ ഉത്സാഹപൂര്‍വ്വം ആയിരകണക്കിന് വിശ്വാസികളാണ് പങ്കുകൊണ്ടത്. ഭക്തിപൂര്‍വ്വമായ ആശീര്‍വാദത്തോടെ ഉച്ചകഴിഞ്ഞുള്ള ചടങ്ങുകള്‍ക്ക് സമാപനം കുറിച്ചു.
Image: /content_image/News/News-2015-10-21-04:58:32.jpg
Keywords: london rosary, malayalam, pravachaka sabdam

324
Category: 1
Sub Category:
Heading: "ദൈവസാമീപ്യം കൂടുതലായി അനുഭവപ്പെടുന്നു" : Pope Emeritus ബെനഡിക്ട് പതിനാറാമൻ
Content: Bild Zeitung' ദിനപ്പത്രത്തിന്റെ ചീഫ് എഡിറ്ററായ കായി ഡീക്ക്മാൻ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ കാണാൻ പോയപ്പോളുണ്ടായ അനുഭവം വിവരിക്കുന്നു. "പുഞ്ചിരിക്കുന്ന, തിളക്കമുള്ള കണ്ണുകളുള്ള, ആരോഗ്യവാനായിരിക്കുന്ന " ഒരു മുൻ മാർപാപ്പയെയാണ് താൻ കണ്ടതെന്ന് കായി ഡീക്ക്മാൻ സാക്ഷ്യപ്പെടുത്തുന്നു. ഒരു ചെറിയ സ്വീകരണമുറി, മരത്തിന്റെ ഒരു ഗോവണി ഒന്നാം നിലയിലേക്ക് നയിക്കുന്നു, പ്രകാശം നിറഞ്ഞ ഇരിപ്പുമുറി, അവിടെ ഒരു വെളുത്ത ലെതർ സോഫയും ചെറിയ കസേരയും. തട്ടോളം എത്തുന്ന ഒരു ബുക്ക് ഷെൽഫ്. ഫ്ലാറ്റ് സ്ക്രീൻ TV, DVD പ്ലെയർ, ചുവരുകളിൽ ക്രൈസ്തവ രൂപങ്ങൾ. ഒരു കോഫി ടേബിൾ. അദ്ദേഹത്തിന്റെ സഹോദരൻ ജോർജിന്റെ ചിത്രം അടങ്ങുന്ന ഒരു പിയാനോ. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്വസ്ഥാനത്ത് നിന്നും വിരമിച്ച ശേഷം രണ്ട് വർഷം പിന്നിടുന്ന അവസരത്തിൽ കായി ഡീക്ക്മാൻ "നമ്മുടെ " മാർപാപ്പയെ കണ്ടുമുട്ടിയ കഥ വിവരിക്കുന്നു. ഇവിടെ "നമ്മുടെ " എന്ന വാക്ക് പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പ് 2005 ഏപ്രിൽ 20-ന് കർഡിനാൾ റാറ്റ്സിഞ്ചർ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നു. ജർമ്മനിയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം, മാർപാപ്പ സെന്റ് പീറ്റർ ബസലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രവുമായി പുറത്തിറങ്ങുന്നു. ആ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: "Wir Sind Papst" (We are Pope) . 500 വർഷങ്ങൾക്ക് ശേഷം ജർമ്മൻകാരനായ ഒരു മാർപാപ്പ ! അതായിരുന്നു ജർമ്മൻ ജനതയുടെ സന്തോഷം! ഒക്ടോബർ 15-ാം തീയതിയാണ് കായി ഡീക്ക്മാൻ 88 വയസുകാരനായ മാർപാപ്പയെ സന്ദർശിച്ചത്. "അദ്ദേഹം വാതിൽക്കൽ നിന്ന് ഞങ്ങളെ സ്വാഗതം ചെയ്തു നമ്മുടെ പാപ്പ!'' രണ്ടു വർഷം മുമ്പ് അദ്ദേഹം സ്ഥാനത്യാഗം ചെയ്യുന്ന അവസരത്തിൽ, അദ്ദേഹത്തിൽ കാണപ്പെട്ട ക്ഷീണവും അവശതകളുമെല്ലാം, വളരെ വളരെ അകലെയായിരിക്കുന്നു . തെളിവുള്ള കണ്ണുകളും നിറഞ്ഞ പുഞ്ചിരിയുമായി നിന്ന അദ്ദേഹം തികച്ചും ഉന്മേഷവാനായിരുന്നു. കായി ഡീക്ക്മാൻ ചെറിയൊരു സമ്മാനവുമായാണ് എത്തിയത്. ജർമ്മൻ കലാകാരനായ ആൽെബെ ക്ലിൻക് രൂപപ്പെടുത്തിയ ശില്പത്തിൽ "We are Pope.' എന്ന് ആലേഖനം ചെയ്തിരുന്നു. കഴിഞ്ഞ വസന്ത കാലത്ത്, കർഡിനാൾ റാറ്റ്സിഞ്ചർ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പത്താം വാർഷിക വേളയിൽ, ജർമ്മനിയിലെ ഏറ്റവും വലിയ ദിനപത്രം, മുൻ മാർപാപ്പയുടെ സെക്രട്ടറി മോൺ.ജോർജ്ഗാൻസ്വീനുമായുള്ള ഒരു അഭിമുഖം പ്രസിദ്ധീകരിക്കുകയുണ്ടായി. മുൻ മാർപാപ്പയുടെ ഒതുക്കമുള്ള ജീവിതത്തെ പറ്റിയും അദ്ദേഹത്തിന്റെ ദിനംപ്രതിയുള്ള ഫോൺ വിളികളെ പറ്റിയും അന്ന് പരാമർശിക്കപ്പെട്ടിരുന്നു. 91 വയസുള്ള തന്റെ സഹോദരൻ ജോർജുമായുള്ള ഫോൺ വിളികളാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ബിഷപ്പ് ഗാൻ സ്വായ്ൻ പറയുന്നു: ''അദ്ദേഹം എല്ലാ ദിവസവും വത്തിക്കാൻ ഗാർഡൻസിലെ ലൂർദ്ദ്സ്ഗ്രോറ്റോ(Lourdes Grotto) സന്ദർശിക്കാറുണ്ട്. '' കായി ഡീക്ക്മാന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുമ്പോൾ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ പറഞ്ഞു. = ഈ നിമിഷങ്ങളിൽ ഞാൻ ദൈവത്തോട് കൂടുതൽ അടുത്തെത്തിയതുപോലെ തോന്നുന്നു.''
Image: /content_image/News/News-2015-10-22-00:17:57.jpeg
Keywords: Pope benedict 16, Malayalam

325
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിൽ നിന്നും പ്രചോദനം സ്വീകരിച്ച ഒരു അമ്മയുടെ കഥ : ISIS തീവ്രവാദികൾ കൊല ചെയ്ത ജയിംസ് ഫോളി യുടെ മാതാവിന്റെ അഭിമുഖത്തിന് ജറുസലേം അത്യുന്നത ബഹുമതി
Content: 2014-ൽ ISIS തീവ്രവാദികൾ കഴുത്തറത്തു കൊന്ന അമേരിക്കൻ പത്രപ്രവർത്തകൻ ജയിംസ് ഫോളിയുടെ മാതാവ്, ഡയാനാ ഫോളിയുമായി നടത്തിയ അഭിമുഖം തിങ്കളാഴ്ച രാത്രി നടന്ന ജറുസലേം അവാർഡ് മേളയിൽ പ്രഥമ സ്ഥാനത്തിന് അർഹമായി. ഒരു സ്വതന്ത്ര പത്രപ്രവർത്തകനായ തന്റെ മകൻ സിറിയയിൽ വച്ച് പിടിക്കപ്പെടുകയും, പിന്നീട് കൊല ചെയ്യപ്പെടാൻ പോകുന്നുവെന്നും അറിയുമ്പോഴുണ്ടാകുന്ന തേങ്ങലുകളുടെ ഓർമ്മകളാണ് ഡയാനാ വെളിപെടുത്തുന്നത്. ഭയാനകമായ ആ സത്യം എങ്ങനെയാണ് ചെവിക്കൊള്ളുന്നെതെന്നും, ആ പരസ്യവും ക്രൂരവുമായ കൊലപാതകം സഹിച്ചു ജീവിക്കുവാനുള്ള വഴികൾ തേടേണ്ടി വരുന്നതും ഇതിൽ ഹൃദയസ്പർശിയായി വിവരിച്ചിരിക്കുന്നു. അവരുടെ ശക്തമായ കത്തോലിക്കാവിശ്വാസത്തിന്റെ തീപ്പൊരികൾ അഭിമുഖത്തിലുടനീളം പലപ്പോഴും ജ്വലിക്കുന്നുണ്ട്. പിടിക്കപ്പെട്ട ശേഷം, മകൻ ജിമ്മുമായി ഒരിക്കൽ പോലും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും, പ്രാർത്ഥനയിൽ അവൻ തന്നോട് ചേർന്നിരിക്കുകയാണെന്ന് അറിയാമായിരുന്നു എന്നാണ് അവർ പറഞ്ഞത്. മറിയത്തെ വളരെ കൂടുതൽ അടുത്തറിയാൻ ഈ അനുഭവം തന്നെ പഠിപ്പിച്ചു എന്നാണ് അവർ വിശദീകരിച്ചത്. “ലോകരക്ഷക്കായി തന്റെ മകന് മരിക്കേണ്ടതായിട്ടുണ്ട് എന്ന് മറിയത്തിന് അറിയാമായിരുന്നു. ഇത് കൃത്യമായി ഏത് അവസരത്തിലാണ് മനസ്സിലായതെന്ന് ദൈവത്തിന് മാത്രമേ അറിയാവൂ. പക്ഷെ ഒരു കാര്യം അവർക്കറിയാമായിരുന്നു, വിശ്വാസം മുറുകെ പിടിക്കാൻ അവൾ വിളിക്കപ്പെട്ടവളായിരുന്നു എന്ന്. ഒരമ്മ എന്ന നിലക്ക് അതിനാണ് ഞാൻ വിളിക്കപ്പെട്ടിരിക്കുന്നതും. കുറ്റബോധമില്ലാത്ത മകന്റെ കൊലയാളിയോട് എന്ത്കൊണ്ടാണ് ക്ഷമിക്കാൻ കഴിഞ്ഞതെന്നും ഡയാന പറയുന്നുണ്ട്. തനതായതും കാര്യമായി പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നതുമായ ക്രിസ്തീയ പ്രക്ഷേപണങ്ങളെ പ്രോൽസാഹിപ്പിക്കാനായി സ്ഥാപിതമായിട്ടുള്ളതാണ് യെരുശലേം അവാർഡുകൾ. ഇപ്പോൾ അത് ഇരുപതാം വർഷത്തിലാണ്. “Things Unseen” പോലെയുള്ള ഇന്റർനെറ്റ് പ്രക്ഷേപകർ, ദേശീയവും തദ്ദേശീയവുമായ യു.കെ പ്രക്ഷേപകർ എന്നിവർക്ക് ഇതിൽ മൽസരിക്കാവുന്നതാണ്. The Good Friday Digital വിഭാഗത്തിലാണ് ‘ഒരമ്മയുടെ കഥ’ പുരസ്കാരം നേടിയത്. Things Unseen ലെ മറ്റൊരു മൽസരാർത്ഥി ‘ഒരാശ്വാസവും വിഷാദവും’ എന്നതായിരുന്നു; Digital Audio വിഭാഗത്തിലാണ് അത് സമ്മാനം നേടിയത്. 'Loose Canon‘ ന്റെ ഗൈൽസ് ഫ്രൈയ്സർ, Christian Medical Fellowship-ൽ നിന്നുള്ള മനശാസ്ത്രപരിചാരിക മേരി ലൂവിസ്, റിച്ചാർഡ് ഡേ എന്നിവരൊപ്പമാണ് മാർക്ക് ഡൗഡ് പ്രവർത്തിച്ചത്. വിഷാദരോഗത്താൽ കഷ്ടപ്പെടുന്ന ക്രിസ്ത്യാനികളുടെ അനുഭവത്തെപ്പറ്റിയും, അവർക്ക് ഇടവക സമൂഹത്തിൽ നിന്നും എന്ത് സഹായമാണ് ലഭിച്ചത്, അല്ലെങ്കിൽ ലഭിക്കാതിരുന്നത് എന്നതാണ് അവർ അന്വേഷിച്ചത്. "പ്രസക്തവും, അത്ഭുതകരവും, ധീരവും" എന്നാണ് വിധികർത്താക്കൾ ഈ പ്രക്ഷേപണത്തെ വിശേഷിപ്പിച്ചത്. വിശ്വാസസമൂഹത്തിനും, ഈ ഭൗതികലോകത്തിനും അപ്പുറം ഒരു ജീവിതമുണ്ടെന്ന് വിശ്വസിക്കുന്നവർക്കുമായുള്ള പതിവ് പ്രക്ഷേപണ പരിപാടിയാണ് ‘Things Unseen’. BBC-ക്കും മറ്റുള്ളവർക്കും, സ്കൂളുകൾക്കായുള്ള സ്വന്തം വിദ്യാഭ്യാസ വീഡിയോകലും ടെലിവിഷൻ റേഡിയോ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്ന ബഹുവിധ അവാർഡ് ജേതാക്കളായ സ്വതന്ത്രകമ്പനിയായ CTVC-യാണ് ഈ പ്രക്ഷേപണവും നിർമ്മിക്കുന്നത്. മതം, സന്മാർഗ്ഗം, സാമൂഹ്യപ്രശ്നങ്ങൾ, ചരിത്രം, വിദ്യാഭ്യാസം എന്നിവയിലാണ് CTVC വൈദഗ്ദ്യം നേടിക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2015-10-23-05:20:41.jpg
Keywords: James folie, malayalam

326
Category: 1
Sub Category:
Heading: സിനഡില്‍ ശക്തമായ സാന്നിധ്യം : വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പഴയ സെക്രട്ടറി അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവക്കുന്നു
Content: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മരിച്ചിട്ട് ഇപ്പോള്‍ 10 വര്‍ഷമായെങ്കിലും, കുടുംബങ്ങളെ കുറിച്ചുള്ള സിനഡില്‍ സഭയുടെ പ്രബോധനങ്ങളും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കിടയില്‍ വിശുദ്ധന്റെ സ്വാധീനം ഇപ്പോഴും പ്രകടമാണെന്ന് അദ്ദേഹത്തിന്റെ പഴയ സെക്രട്ടറിയും ല്വിവ്വിലെ മെത്രാപ്പോലീത്തയും കൂടിയായ ആർച്ച് ബിഷപ്പ് മിയക്സിസ്ലോ മോക്രസിക്കി പ്രസ്താവിച്ചു. “സഭാ പ്രബോധക സംഘത്തിന്റെയും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും പ്രബോധനങ്ങള്‍ ഇപ്പോഴും കാലിക പ്രാധാന്യം ഉള്ളതാണ്.” ആർച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടു. മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞിട്ടുള്ളതും എഴുതിയതുമായ പല കാര്യങ്ങളും സിനഡില്‍ വിവാഹത്തെകുറിച്ചുള്ള സഭാമൂല്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് എപ്പോഴും മാര്‍ഗ്ഗനിര്‍ദ്ദേശിയായിരുന്നിട്ടുണ്ട് എന്ന്‍ സി.എന്‍.എ യുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. സഭയില്‍ വിവാഹ മോചനത്തിനുശേഷം-പുനര്‍വിവഹിതരായവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതിനുള്ള അവകാശം നല്‍കണം എന്ന ആവശ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയും ഇത് സഭാ പ്രബോധനങ്ങള്‍ക്കും, ദിവ്യകര്‍മ്മങ്ങള്‍ക്കും, പരിഹാര പ്രാര്‍ത്ഥനയുടെ വിശുദ്ധിക്കും എതിരാണെന്ന് വളരെ വ്യക്തമായി പറഞ്ഞുവച്ചിട്ടുണ്ടെന്നുള്ള കാര്യം പല മെത്രാന്മാരും ഓര്‍മ്മിക്കുന്നതായി അദ്ദേഹം പറഞ്ഞു. സഭയിലെ കുടുംബങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സമ്മേളിച്ച, ഒക്ടോബര്‍ 4 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന സിനഡില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു ഉക്രേനിയന്‍ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായ മോക്രസിക്കി. എന്നാല്‍ മറ്റൊരു വേഷത്തിലാണ് പലരും ഇദ്ദേഹത്തെ ഓര്‍മ്മിക്കുന്നത് - വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ജീവിതത്തിലെ അവസാന ഒമ്പത് വര്‍ഷക്കാലം അദ്ദേഹത്തിന്റെ സെക്രട്ടറിയായി വര്‍ത്തിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. CNA യുടെ സഹോദര സ്ഥാപനമായ ACI സ്റ്റാമ്പാക്കിന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുനാൾ ദിനമായ ഒക്ടോബര്‍ 22ന് അനുവദിച്ച അഭിമുഖത്തിലാണ് മെത്രാപ്പോലീത്ത മോക്രസിക്കി വിശുദ്ധന്റെ ഐതീഹ്യങ്ങള്‍, സിനഡിന്‍റെ പ്രസക്തി, ഒരു വിശുദ്ധന്റെ കൂടെയുള്ള ജീവിതം എന്നിവയെ കുറിച്ച് തന്റെ മനസ്സ് തുറന്നത്. അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപത്തിലുളള തര്‍ജ്ജമ താഴെ കൊടുത്തിരിക്കുന്നു : ചോദ്യം: പിതാവേ, ഇന്ന്‍ ഒക്ടോബര്‍ 22 വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ തിരുനാള്‍ ദിനം. ഈ ദിവസം ആഗോള സഭ മുഴുവനും വ്യക്തിപരമായി അങ്ങേക്കും പ്രധാനപ്പെട്ട ദിവസമാണല്ലോ, ഇത് വിവരിക്കുവാന്‍ അങ്ങേക്ക് ബുദ്ധിമുട്ടായിരിക്കുമെന്നറിയാം, എന്നിരുന്നാലും നമുക്കൊന്ന് ശ്രമിച്ചാലോ? ഉത്തരം: നമ്മെ സംബന്ധിച്ചിടത്തോളം ഇത് ആനന്ദമുളവാക്കുന്ന കാര്യമാണ്, പോളിഷ് ജനതയെ ഉദ്ദേശിച്ച് മാത്രമല്ല ഞാനിത് പറയുന്നത്, ആഗോള സഭക്കും പ്രത്യേകമായി ഇറ്റലിയിലെ ജനതക്കും. കാരണം, അദേഹത്തിന്റെ തിരഞ്ഞെടുപ്പ് ദിവസത്തെ കുറിച്ച് ആലോചിച്ചു നോക്കൂ, തിരഞ്ഞെടുപ്പില്‍ വിജയിച്ചു ലോകത്തിന്റെയും ഇറ്റലിയുടെയും നെറുകയിലായ അദ്ദേഹം മനോഹരവും പ്രസിദ്ധമായ ഈ വാക്കുകള്‍ പറഞ്ഞു “എനിക്കറിയില്ല ഞാന്‍ എങ്ങിനെ എന്നെ കുറിച്ച് നിങ്ങളോട് വിവരിക്കും - കാരണം എനിക്ക് നിങ്ങളുടെ ഭാഷ അറിയില്ല. ഞാന്‍ എന്തെങ്കിലും തെറ്റ് വരുത്തുകയാണെങ്കില്‍, ദയവായി എന്നെ തിരുത്തുക.” അപ്പോള്‍ തുടങ്ങി ഇറ്റലിയിലെ മുഴുവന്‍ കുട്ടികളും അദ്ദേഹത്തെ കാണുമ്പോള്‍ ഇപ്രകാരം പറയുക പതിവായിരുന്നു: തെറ്റ് പറയുമ്പോള്‍ തിരുത്തുവാന്‍ അങ്ങ് ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്, അതുകൊണ്ട് ശരിയായി പറയുക. മുഴുവന്‍ സഭക്കും ഇതൊരു പ്രധാനപ്പെട്ട ദിവസം തന്നെയാണ്, മാര്‍പാപ്പാ പദവിയുടെ സമ്പൂര്‍ണ്ണത നാം കണ്ടതാണല്ലോ. അദ്ദേഹം ഒരു അസാധാരണ വ്യക്തിയായിരുന്നു. ചോദ്യം: ഒരു വിശുദ്ധന്റെ കൂടെയുണ്ടായിരുന്ന ജീവിതം എങ്ങിനെയിരുന്നു? അത് ആനന്ദം നല്‍കുന്നതായിരുന്നോ അതോ വെറും ഒരു ജോലി മാത്രമായിരുന്നോ? ഉത്തരം: രണ്ടും - സന്തോഷവും അതോടൊപ്പം അദ്ധ്വാനവും, കാരണം ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ വളരെ ശക്തനായ ഒരു വ്യക്തിയായിരുന്നു. സ്വയവും മറ്റുള്ളവര്‍ക്കിടയിലും. ഞങ്ങള്‍ ഒരുപാട് നന്നായി ജോലി ചെയ്യുകയും മറ്റുള്ളവരെകൊണ്ട് ജോലി ചെയ്യിപ്പിക്കുകയും ചെയ്തു. ഇക്കാരണം കൊണ്ടാണ് അദേഹത്തിന്റെ പാപ്പാപദവിയിലുള്ള ഭരണകാലം വളരെയേറെ രസകരവും സമ്പന്നവും ആയത്. ചോദ്യം: ഒരു മെത്രാനും ഒരു അജപാലകനും എന്ന നിലയില്‍ ഇന്നത്തെ അങ്ങയുടെ ദൗത്യത്തില്‍ സഹായകമാകുന്ന എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം അങ്ങയെ പഠിപ്പിച്ചിട്ടുള്ളത്? ഉത്തരം: പരിശുദ്ധ പിതാവ്, ആഗോള സഭയുടെ തലവന്‍, വത്തിക്കാന്‍റെ തലവന്‍ എന്നിവ മാത്രമായിരുന്നില്ല വിശുദ്ധന്‍, മറിച്ച് എല്ലാത്തിനുമുപരിയായി അദ്ദേഹം നല്ലൊരു അജപാലകനും, റോമന്‍ രൂപതയുടെ മെത്രാനുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം തന്നെ അടിവരയിടുന്നതായിരുന്നു അദ്ദേഹത്തിന്റെ പാപ്പാ പദവിയിലുള്ള ഭരണകാലം. രൂപതയിലെ എല്ലാ ഇടവകകളും സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അവസാനം തിരക്കേറിയ ജോലികള്‍ മൂലം മുഴുവന്‍ ഇടവകകളും സന്ദര്‍ശിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍, താന്‍ സന്ദര്‍ശിച്ചിട്ടില്ലാത്ത 20 ഓളം ഇടവകകളെ പോള്‍ ആറാമന്‍ എന്നു പേരായ വിശാലമായ മുറിയിലേക്ക് ക്ഷണിച്ച് വരുത്തിയത് നാം കണ്ടതാണല്ലോ. തങ്ങളോട് പാപ്പാ കാണിച്ച ഈ സ്നേഹത്തിലും, തങ്ങളെ അവഗണിക്കുകയും മറക്കുകയും ചെയ്തില്ല എന്നാ കാരണത്തിലും റോമന്‍ ജനത അദ്ദേഹത്തോട് നന്ദിയുള്ളവരായിരുന്നു എന്നതും നാം കണ്ടതാണല്ലോ. തനിക്ക് സന്ദര്‍ശിക്കുവാന്‍ കഴിയാത്തവരെ അദ്ദേഹം തന്റെ വസതിയിലേക്ക് ക്ഷണിക്കുമായിരുന്നു. അദ്ദേഹം നല്ല ഒരു അജപാലകാനും കൂടിയായിരുന്നു. എല്ലാ മേഖലകളിലും ഉള്ളവരെ പരിഗണിക്കുക, അയല്‍ക്കാരോട് സ്നേഹപൂര്‍വ്വം പെരുമാറുക, കാരുണ്യം കാണിക്കുക, പാപികള്‍ക്ക് പാപമോചനം സാധ്യമാക്കുക തുടങ്ങി അജപാലന ജീവിതത്തിന്റെ പല നല്ല ദര്‍ശനങ്ങളും അദ്ദേഹത്തില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുണ്ട്. വലിയവരെയും, ദരിദ്രരെയും, പാപികളെയും കുഞ്ഞുങ്ങളും എത്രമാത്രം സ്നേഹത്തോടെയാണ് അദ്ദേഹം ആശ്ലേഷിച്ചിരുന്നത്. ചോദ്യം: ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ സഭാ പ്രബോധനങ്ങളുടെ സിംഹഭാഗവും കുടുംബജീവിതത്തെ സംബന്ധിക്കുന്നതായിരുന്നു. ഇപ്പോള്‍ സഭാമക്കളുടെ കുടുംബജീവിത പ്രശ്നങ്ങളെകുറിച്ചുള്ള സിനഡില്‍ ആണ് അങ്ങും. എങ്ങനെയാണ് വിശുദ്ധന്റെ പ്രബോധനങ്ങള്‍ സിനഡിലെ ചര്‍ച്ചയില്‍ കടന്ന് വന്നത്? ഉത്തരം: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പദവിയിലിരുന്ന കാലത്ത്, പ്രത്യേകിച്ച് ഞാന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കാലത്ത്, അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് അധികമൊന്നും പറഞ്ഞിരുന്നില്ല. തന്റെ പിതാവിനെ കുറിച്ച്, കുട്ടിയായിരുന്നപ്പോള്‍ നഷ്ടപ്പെട്ട തന്റെ സഹോദരിയെ കുറിച്ച്, യുവാവായിരിക്കെ മരിച്ച ചികിത്സകനായ തന്റെ സഹോദരനെ കുറിച്ചെല്ലാം ചിലപ്പോഴൊക്കെ അദ്ദേഹം പറയുമായിരുന്നു. പക്ഷെ അദ്ദേഹത്തിന് ചുറ്റും സുഹൃത്തുക്കള്‍ എന്ന വലിയ കുടുംബം ഉണ്ടായിരുന്നു കൂടാതെ സഭയെന്ന മഹാ കുടുംബവും. പോളണ്ട്, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങില്‍ നിന്നെല്ലാം ധാരാളം കുടുംബങ്ങള്‍ അദ്ദേഹത്തെ കാണുവാന്‍ വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അനേകം ആളുകളോടും കുടുംബങ്ങളോടും നല്ല ബന്ധം വച്ച് പുലര്‍ത്തുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക വൈഭവം ഉണ്ടായിരുന്നു. ക്രിസ്ത്യാനികള്‍ മാത്രമല്ല ജൂതസമൂഹത്തില്‍പ്പെട്ട കുടുംബങ്ങള്‍ വരെ അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തില്‍ ഉണ്ടായിരുന്നു. കുടുംബങ്ങളുമായി ബന്ധത്തിലിരിക്കേണ്ടതിന്റെ പ്രാധാന്യം ഇതില്‍ നിന്നുമാണ് ഞാന്‍ മനസ്സിലാക്കിയത്. സഭയിലും സമൂഹത്തിലും കുടുംബത്തിനുള്ള പ്രാധാന്യം ഒരു പാപ്പാ എന്ന നിലയില്‍ അദ്ദേഹം തുറന്ന് കാട്ടി. താന്‍ പാപ്പാ പദവിയില്‍ തുടരുന്ന കാലത്ത് കുടുംബത്തിന്റെ പ്രാധന്യത്തിനായി അദ്ദേഹം ഒരുപാട് ശ്രദ്ധ ചെലുത്തിയിരുന്നു. ഉല്‍പ്പത്തി പുസ്തകത്തിലെ ‘സ്ത്രീയെയും, പുരുഷനേയും ഞാന്‍ സൃഷ്ടിച്ചതാണ്’ എന്ന വാക്യം ചൂണ്ടികാട്ടി, ബുധനാഴ്ച തോറുമുള്ള തന്റെ പതിവ് പ്രസംഗ പരമ്പരയില്‍ കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഒരുപാട് പറഞ്ഞിട്ടുണ്ട്. കുടുംബങ്ങള്‍ക്കായി ‘ഫാമില്യാരിസ് കൊണ്സോര്‍ഷ്യോ’ എന്ന അപ്പോസ്തോലിക ലേഖനവും അദ്ദേഹത്തിന്റേതായിട്ടുണ്ട്. കുടുംബം എന്ന സങ്കല്‍പ്പത്തിന്റെ പ്രാധാന്യത്തിനായി അദ്ദേഹം ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്, നിത്യജീവിതത്തില്‍ കുടുംബത്തിന്‍റെ പ്രാധാന്യം എടുത്ത് കാട്ടുന്നതിനായി, തങ്ങളുടെ കുടുംബ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി കുടുംബത്തോട് ചേര്‍ന്ന്‍ നില്‍ക്കേണ്ടതാവശ്യമാണെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. കാരണം എല്ലാവര്‍ക്കും ഓരോ നിയോഗങ്ങള്‍ ഉണ്ട്, അത് വൈദികനായാലും, സന്യാസിനിയായാലും അല്ലെങ്കില്‍ ഒരു ചികിത്സകനായാലും ശരി. പക്ഷെ ഒരു കുടുംബമാവുക എന്നത് വളരെ മനോഹരമായ നിയോഗമാണ്. തങ്ങളുടെ കുടുംബ നിയോഗങ്ങളോട് നീതി പുലര്‍ത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്വവും ബുദ്ധിമുട്ടുമാണ്. അതുകൊണ്ടാണ് പാപ്പാ ഈ നിയോഗത്തെ വളര്‍ത്തുന്നതിനായി പരിശ്രമിച്ചത്. ചോദ്യം: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മരിച്ചിട്ട് പത്തുവര്‍ഷത്തോളമായി, ഇന്ന്‍ അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രസക്തി എന്താണ്? ഉത്തരം: സഭയുടെയും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെയും പ്രബോധനങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. തീര്‍ച്ചയായും സമൂഹം ഒരുപാട് മാറിയിട്ടുണ്ട്. സാംസ്കാരിക മാറ്റങ്ങള്‍, സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങി ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ, ഈ സിനഡിന്‍റെ ആരംഭത്തില്‍ തന്നെ മെത്രാന്‍മാര്‍ കുടുംബവുമായി ബന്ധപ്പെട്ട ഒരുപാട് ബുദ്ധിമുട്ടുകള്‍ വെളിച്ചത്ത് കൊണ്ടുവന്നു. ചിലര്‍ പുരോഗമന വാദികളായി വിവാഹ മോചനം നേടി പുനര്‍വിവാഹിതരായവരെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുവാന്‍ അനുവദിക്കണമെന്ന് വാദിക്കുന്നു. എന്നാല്‍ ഒരുപാട് മെത്രാന്മാര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പയും ഇത് സഭാ പ്രബോധനങ്ങള്‍ക്കും, ദിവ്യകര്‍മ്മങ്ങള്‍ക്കും, പരിഹാര പ്രാര്‍ത്ഥനയുടെ വിശുദ്ധിക്കും എതിരാണെന്ന് വളരെ വ്യക്തമായി പറഞ്ഞുവച്ചിട്ടുണ്ടെന്നുള്ള കാര്യം ഓര്‍മ്മിപ്പിച്ചു. തീര്‍ച്ചയായും വിശുദ്ധ ജോണ്‍ പോളിന്റെ പ്രബോധനങ്ങള്‍ ഒരുപക്ഷെ വളരെ ബുധിമുട്ടുള്ളവയായിരിക്കാം പക്ഷെ അവ യഥാര്‍ത്ഥ്യമാണ്. നമ്മുടെ വിശ്വാസത്തിനു മൂല്യമുണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറച്ചൊക്കെ ബുദ്ധിമുട്ടുകള്‍ നാം അനുഭവിക്കേണ്ടതായിവരും, എന്നാല്‍ മാത്രമേ യേശു പഠിപ്പിച്ച കാര്യങ്ങളോട് വിശ്വസ്തരായിരിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ. ചോദ്യം: താങ്കളുടെ രൂപതക്ക് ഈ സിനഡില്‍ എന്താണ് നല്‍കുവാനുള്ളത്? ഉത്തരം: എന്നെ സംബന്ധിച്ചിടത്തോളം, ഇതൊരു വലിയ അനുഭവമാണ്. കാരണം പല ഭൂഖണ്ഡങ്ങളിലെ നിരവധി പള്ളികളില്‍ ഒരുപാട് ജീവിത സാക്ഷ്യങ്ങള്‍ കേള്‍ക്കുവാനും കാണുവാനും എനിക്ക് സാധിച്ചിട്ടുണ്ട്. എല്ലാത്തിനുമുപരിയായി എനിക്ക്പറയുവാനുള്ളത് ഞങ്ങള്‍ മെത്രാന്മാര്‍ കുടുംബങ്ങളുമായി വളരെ അടുപ്പത്തില്‍ നില്‍ക്കുന്നു. വിവാഹബന്ധത്തിലൂടെ ലഭിച്ച കുടുംബ ജീവിതമെന്ന നിയോഗത്തില്‍ നിങ്ങളെ സഹായിക്കുന്നതിനു ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ നിയോഗം വളരെ നല്ലതും പ്രാധാന്യമുള്ളതുമാണെന്ന് ഞങ്ങള്‍ക്കറിയാം, പക്ഷെ ഈ നിയോഗത്തെ മനസ്സിലാക്കുന്നതിനും ഭംഗിയായി നിറവേറ്റുന്നതിനും കുടുംബങ്ങളെ സഹായിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
Image: /content_image/News/News-2015-10-24-02:14:42.jpg
Keywords: john paul 2 teaching, malayalam, pravachaka sabdam