category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingബൈബിളിന്റെ കയ്യെഴുത്തുപ്രതിയുടെ കണ്ടെത്തൽ, ആധുനിക ഭാഷോൽപ്പത്തിയിലേക്ക് വെളിച്ചം വീശുന്നു
Contentഇന്ന് സുലഭമായിട്ടുള്ള ഒരു പേപ്പർബാക്ക്പുസ്തകത്തിന്റെ വലിപ്പത്തിലുള്ള, 400 വർഷം പഴക്കമുള്ള ബൈബിളിന്റെ കിങ്ങ്ജയിംസ് പരിഭാഷയുടെ കയ്യെഴുത്ത്പ്രതി കേംബ്രിഡ്ജ് സർവ്വകലാശാലയുടെ പഴയ പുസ്തകശേഖരത്തിൽ നിന്നും കണ്ടെടുത്തു. ഇംഗ്ലീഷ്ഭാഷയിൽ ഉണ്ടായിട്ടുള്ള പുസ്തകരചനാസമിതികളിലെ ഒരു പ്രധാനപ്പെട്ടതിന്റെ രൂപീകരണത്തിലേക്ക് വിരൽ ചൂണ്ടുന്ന ഏറ്റവും വലിയ കണ്ടെത്തലിന്റെ തുടക്കമാണ്‌ ഉപയോഗശൂന്യമായ, അഴുക്ക്പിടിച്ച തോൾക്കടലാസിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ടത്. ​ബൈബിളിന്റെ കിങ്ങ്ജയിംസ് പതിപ്പിന്റെ ഒരു വിഭാഗത്തിന്റെ 70 പേജ് വരുന്ന കയ്യെഴുത്ത് പ്രതിയുടെ നക്കലായിരുന്നു ഇത്. ഇന്ന് നമുക്ക് മനസ്സിലാകുന്ന ആധുനിക ഇംഗ്ലീഷ് ഭാഷയിലേക്ക്, അതിപുരാതനഭാഷകളിൽ രചിക്കപ്പെട്ടിരുന്ന ഒരു സുപ്രസിദ്ധഗ്രന്ഥം പരിഭാഷപ്പെടുത്തുന്നതിൽ പണ്ഢിതസംഘം എത്രമാത്രം, കഠിനപ്രയത്നം ചെയ്തിരുന്നു എന്നതിന്റെ സുപ്രധാന സൂചനകളാണ്‌ ഈ കണ്ടെത്തലിലൂടെ നമുക്ക് ലഭിച്ചിരിക്കുന്നത്. ഒരു സഭാഗ്രന്ഥം എന്നതിനപ്പുറമായി, ആധുനിക ഇംഗ്ലീഷ് എന്ന രീതിയിൽ, ഇന്ന് ലോകം മുഴുവനും ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു ഭാഷയുടെ ജനനത്തേപ്പറ്റിയുള്ള സമഗ്രരേഖയാണിത്. ​1476-ൽ ബ്രിട്ടണിൽ അച്ചടിയന്ത്രം വന്നതോടു കൂടിയാണ്‌ 1300-നും 1700-നുമിടയിൽ, നിലനിന്നിരുന്ന പുരാതന ഇംഗ്ലീഷും, മദ്ധ്യകാല ഇംഗ്ലീഷും (കെൽടിക്ക്, ആംഗ്ലോ-സാക്സൺ, ജർമ്മൻ, നോർമൻ ഫ്രെഞ്ച് എന്നിവയുടെ ഒരു പച്ചടി പരുവം) ഇന്ന് നാം സംസാരിക്കുന്ന ഭാഷാ രൂപത്തിലാകാൻ ആക്കം കൂട്ടിയത്. പക്ഷെ, അക്കാലത്തെ പരിഭാഷകർ അച്ചടിശാലകളിലെ ജോലിക്കാരായിരുന്നു. അന്നത്തെ സർവ്വസാധാരണമായ അച്ചടിഭാഷകൾ, ലാറ്റിനും, ഗ്രീക്കും, യഹൂദാ ഭാഷകളുമായിരുന്നു. ആയതിനാൽ, ഇംഗ്ലീഷ് അച്ചടിഭാഷയെ അടിസ്ഥാനമാതൃകക്ക് അനുസരണമാക്കുന്നതിൽ അവർ തോന്നിയമാതിരി യുക്തിസഹമല്ലാത്ത വിധത്തിലാണ്‌ കൈകാര്യം ചെയ്തിരുന്നത്. ഇംഗ്ലീഷ്സഭ റോമൻസഭയുടെ കീഴിലായിരുന്നതിനാൽ ഹിബ്രുവും ലാറ്റിനിലും ഗ്രീ​‍ക്കിലും പുരാതന ഇംഗ്ലീഷിലുമല്ലാതെ ബൈബിൾ പരിഭാഷപ്പെടുത്താൻ നിയമം അനുവദിച്ചിരുന്നില്ല. നിയമലംഘകർക്ക് മരണശിക്ഷയായിരുന്നു വിധിച്ചിരുന്നത്. റോമാസഭയിൽ നിന്നും ഇംഗ്ലീഷ് സഭ വേർപ്പെട്ടപ്പോൾ, അനന്തരഫലമായി, നിയമം മാറി. ബൈബിൾ ആധുനിക ഇംഗ്ലീഷിലാക്കുന്നതിന്റെ ശിക്ഷയായ മരണവിധി ജയിംസ്ഒന്നാമൻരാജാവ് റദ്ദാക്കി. ബൈബിളിന്റെ ഒരു പുതിയ പതിപ്പുണ്ടാക്കുന്നതിന്‌ 50 പണ്ഢിതരടങ്ങിയ ഒരു പരിഭാഷാസമിതിയെ അദ്ദേഹം നിയമിച്ചു. അങ്ങനെ 1611-ൽ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടു. ശുദ്ധ ധാർമ്മിക ജീവിതശൈലിയുടെ സ്വാധീനം നിറഞ്ഞിരുന്ന പഴയ പതിപ്പിന്‌ പകരമായി, ഈ പുതിയ പതിപ്പ് പുതിതായി രൂപം കൊണ്ട Church of England-ന്റെ വേദപുസ്തകമായി സ്വീകരിച്ചു. ഏതാണ്ട് 200-റോളം അദ്യപതിപ്പുകൾ ഇന്നും ഉണ്ടെങ്കിലും, ഈ അവസാനപതിപ്പ് പണ്ഡിതന്മാർ എപ്രകാരമാണ്‌ രൂപപ്പെടുത്തിയതിന്റെ യാതൊരു രേഖകളും ലഭ്യമല്ലായിരുന്നു. ഈ ആദിമസമിതി അംഗങ്ങളിൽ ഒരാളായ കേംബ്രിഡ്ജിലെ സിഡ്നി സസക്സ് കോളേജിലെ മുൻകാല പ്രൊഫസറായ, സാമുവേൽ വാർഡിന്റെ നോട്ട് ബുക്കാണ്‌, അമേരിക്കയിലെ, ന്യൂജേഴ്സിയിലുള്ള മോണ്ട്ക്ലെയർ സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ ജെഫ്രി മില്ലർ കഴിഞ്ഞ ശരൽ കാലത്ത് കണ്ടെത്തിയത്. “എക്കാലത്തേയും ഇംഗ്ലീഷ് രചനകളിലെ ഏറ്റവും അധികം വായിക്കപ്പെട്ട ഒരു പുസ്തകത്തിന്റെ ആദ്യകാലനക്കലാണെന്ന് ഇത് കണ്ടാൽ തോന്നുകയില്ല” Dr.മില്ലർ പറഞ്ഞു. ഈ പതിപ്പിന്റെ നിർമ്മാണപ്രക്രിയയിലേക്ക് വെളിച്ചം വീശുന്നതാണ്‌ ഈ പുതിയ നോട്ട്ബുക്ക്. ഒരു പണ്ഢിത സംഘമാണ്‌ ഇത് തയ്യാറാക്കിയതെന്നും, സംഘാംഗങ്ങൾ അവരുടേതായ രീതിയിൽ പാഠഭാഗങ്ങൾ കൈകാര്യം ചെയ്തിരുന്നുവെന്നും, തങ്ങൾക്ക് ചുറ്റും ഉരുത്തിരിഞ്ഞ്കൊണ്ടിരുന്ന ഭാഷാപ്രയോഗങ്ങളാണ്‌ ഉപയോഗിച്ചിരുന്നതെന്നും, പൊതുവെ കരുതാം ​“ഇംഗ്ലീഷ് സാഹിത്യത്തിൽ ഒരു അതിമനോഹരമായ കൃതി സൃഷ്ടിക്കണമെന്നുള്ളതല്ല, ആദിമഭാഷയോട് എത്രമാത്രം നീതിപുലർത്താമെന്നുള്ളതായീ​‍രുന്നു അവരെ ഭരിച്ചിരുന്ന ബാദ്ധ്യത. കേൾവിക്ക് സുഖപ്രദവും, അർത്ഥത്തിന്‌ വ്യക്തതയുമായിരുന്നു അവർ ലക്ഷ്യമാക്കിയിരുന്നത് എന്നത് ശരിയാണ്‌. പഴയഭാഷകളിലുണ്ടായിരുന്ന അനാവശ്യം എന്ന് തനിക്ക് തോന്നിയവയെല്ലാം പ്രൊഫ.വാർഡ് ഒഴിവാക്കിയിരുന്നു എന്ന് മനസ്സിലാക്കാം”. The Times of London-നോട് Dr. മില്ലർ പറഞ്ഞു. ​Times Literary Supplement-ലാണ്‌ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചത്. സസക്സിലുള്ള സിഡ്നിയിലെ ഗ്രന്ഥകാര്യദർശി നിക്കോളാസ് റോജേർസ് പ്രസ്താവിച്ചു; “അടുത്ത വർഷം ഈ നോട്ട്ബുക്ക് പൊതുദർശനത്തിന്‌ വക്കുന്ന കാര്യം കോളേജധികൃതർ ചർച്ചചെയ്യും. കേളേജിന്റെ പുരാവസ്തുശേഖരമുറിയിലെ അലമാരയിലാണ്‌ ഇത് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. കാഴ്ചക്ക് ഒട്ടും സവിശേഷത തോന്നിക്കാത്തതാണീത്. വളരെ ചെറിയ അക്ഷരത്തിലാണ്‌, പ്രൊഫ. വാർഡ് എഴുതിയിരിക്കുന്നത്; അത് കൊണ്ട്, വായിച്ചെടുക്കാൻ വളരെ പ്രയാസമാണ്‌. പക്ഷെ, വളരെ മഹത്തായ ചരിത്രപ്രാധാന്യമുള്ളതാണ്‌ ഈ രേഖ”
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-20 00:00:00
KeywordsOld bible, Malayalam,
Created Date2015-10-20 08:10:15