Contents
Displaying 261-270 of 24916 results.
Content:
352
Category: 5
Sub Category:
Heading: November 4 : വിശുദ്ധ ചാള്‍സ് ബൊറോമിയോ
Content: ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്.തന്‍റെ കുടുംബത്തിന്‍റെ മാളികയില്‍ ജനിച്ച അദ്ദേഹം ധാരാളിത്വം നിറഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്.പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിത രീതികള്‍ പോലെ തന്നെ അദ്ദേഹവും കായികപ്രകടനങ്ങളും, സംഗീതവും, കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചു കൊണ്ടു തന്നെയായിരുന്നു ജീവിച്ചിരുന്നത്. പ്രശസ്തമായ മെഡിസി കുടുംബത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അമ്മാവന്‍ അക്കാലത്തെ മാര്‍പാപ്പയായിരുന്നു.ചാള്‍സിന്‍റെ 23-മത്തെ വയസ്സില്‍, അക്കാലങ്ങളിലെ നാട്ട്നടപ്പ് പോലെ പാപ്പായായ ഈ അമ്മാവന്‍ അദ്ദേഹത്തെ ഒരു കര്‍ദ്ദിനാള്‍ ആയി നിയമിക്കുകയും നിരവധി ഔദ്യോഗിക ഭരണത്തിന്റെ ചുമതലകള്‍ നല്‍കുകയും ചെയ്തു.ഒപ്പം തന്‍റെ ഔദ്യോഗിക നിയമകാര്യ പ്രതിനിധിയായി ഇദ്ദേഹത്തെ ബൊളോണ, സ്വിറ്റ്സര്‍ലന്‍ഡിലെ കാന്റോണ്‍സ്, വിശുദ്ധ ഫ്രാന്‍സിസിന്‍റെ സന്യാസ സഭകള്‍, കര്‍മ്മലീത്ത സഭകള്‍, മാള്‍ട്ടായിലെ നാടുവാഴികള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കയച്ചു. ഫ്രഡറിക്ക് ബൊറോമിയോ പ്രഭു മരിച്ചപ്പോള്‍ പലരും ധരിച്ചിരുന്നത് ചാള്‍സ് തന്‍റെ വൈദിക ജീവിതം മതിയാക്കി വിവാഹം ചെയ്ത് ബൊറോമിയോ കുടുംബത്തിന്‍റെ തലവന്‍ ആകുമെന്നായിരുന്നു.പക്ഷെ തന്റെ മറ്റൊരമ്മാവനെ ചുമതലകള്‍ ഏല്‍പ്പിച്ചു അദ്ദേഹം ഒരു പുരോഹിതനായി തന്‍റെ ജീവിതം തുടര്‍ന്നു, ഒരു സ്ഥിരം മെത്രാനില്ലാതെയിരുന്ന മിലാനില് അധികം താമസിയാതെ തന്നെ അദ്ദേഹം മെത്രാനായി നിയമിതനാവുകയും ചെയ്തു. 80 വര്‍ഷത്തോളം ചാള്‍സിന്‍റെ സേവനം മിലാനിലെ നിവാസികള്‍ക്ക് ലഭ്യമായിരുന്നു. ഒരു സമ്പന്നനായാണ് ജനിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ ഒരു നല്ല ഭാഗം ഇദ്ദേഹം ഞെരുക്കത്തിലും സഹനത്തിലുമാണ് കഴിഞ്ഞിരുന്നത്. 1570-ല്‍ ഉണ്ടായ ക്ഷാമത്തില്‍ 3000 ആള്‍ക്കാര്‍ക്ക് വേണ്ടി മൂന്ന് മാസത്തോളം ഭക്ഷണം കണ്ടെത്തേണ്ടിവന്നു അദ്ദേഹത്തിന്. 6 വര്‍ഷത്തിനു ശേഷം രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന മഹാമാരിയില്‍ (പ്ലേഗ്) തന്റെ ജില്ലയിലെ ആല്‍പൈന്‍ പര്‍വ്വത ഗ്രാമങ്ങളിലുള്ള ഏതാണ്ട് 60000 മുതല്‍ 70000 ത്തോളം വരുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണവും വേണ്ട ശ്രദ്ധയും നല്‍കുന്നതിനായി പുരോഹിതരെയും, മത പ്രവര്‍ത്തകരെയും അല്‍മായരായ ആളുകളെയും അദ്ദേഹം നിയോഗിച്ചു. മരിച്ചുകൊണ്ടിരിക്കുന്നവരും രോഗികളുമായ ധാരാളം ആളുകളെ അദ്ദേഹം സ്വയം ശുശ്രുഷിച്ചു. ഇങ്ങനെ പാവങ്ങളെയും രോഗികളെയും ശുശ്രുഷിച്ചും സഹായിച്ചും ഇക്കാലയളവില്‍ അദ്ദേഹം വന്‍ കടബാധ്യത വരുത്തിവച്ചു. പ്രകൃതി ദുരന്തങ്ങളുടെ ക്ലേശങ്ങള്‍ കൂടാതെ സഭാധികാരികളുടെ മുന്നില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നതില്‍ നീരസംപൂണ്ട ഒരു മത പുരോഹിതന്‍ അദ്ദേഹത്തെ വധിക്കുവാനുള്ള ശ്രമവും നടത്തി. ചാള്‍സ് അള്‍ത്താരക്കു മുന്നില്‍ മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന സമയം ഈ പുരോഹിതന്‍ പുറകില്‍ നിന്നും അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു. ആദ്യം താന്‍ മരിക്കുകയാണെന്നാണ് അദ്ദേഹം കരുതിയത്. പക്ഷെ ആ വെടിയുണ്ടക്ക് അദ്ദേഹത്തിന്റെ മേല്‍വസ്ത്രത്തെ തുളച്ചു പോകുവാന്‍ കഴിഞ്ഞില്ല. ഒരു ക്ഷതമേല്‍പ്പിക്കുവാന്‍ മാത്രമേ ഇതുകൊണ്ട് കഴിഞ്ഞുള്ളൂ.നല്ലജീവിതത്തിലൂന്നിയ സ്നേഹവും സ്വയം ത്യജിക്കുവാനുള്ള ആഗ്രഹവും ഇടകലര്‍ത്തി ബൊറോമിയോ തന്റെ സഭാവിശ്വാസികള്‍ക്ക് ഒരു നവോത്ഥാനം നല്‍കി.ഒരിക്കല്‍ അദ്ദേഹം ബില്ല്യാര്‍ഡ്സ് കളിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ചോദിച്ചു “ഇനി തനിക്ക് 15മിനിറ്റ് കൂടിയെ ജീവിതമുള്ളുവെങ്കില്‍ താന്‍ എന്തു ചെയ്യും.” “ബില്ല്യാര്‍ഡ്സ് കളിക്കുന്നത് തുടരും” അദ്ദേഹം മറുപടി കൊടുത്തു. ഒരു സിനഡില്‍ വച്ച് തന്റെ മുന്‍പിലുള്ള മെത്രാന്‍മാരോട് വിശുദ്ധ ചാള്‍സ് ബൊറോമിയോ ഇപ്രകാരം പറഞ്ഞു. “നമുക്ക് ഭയപ്പെടണം, ദേഷ്യം പൂണ്ട നമ്മുടെ വിധികര്‍ത്താവ് നമ്മോടു ചോദിക്കുന്നു : നിങ്ങള്‍ എന്റെ സഭക്ക് പുതുജീവന്‍ നല്‍കുവാന്‍ വന്നവരാണെങ്കില്‍, നിങ്ങളെന്തിന് കണ്ണടച്ചു? എന്റെ കുഞ്ഞാടുകളുടെ ഇടയനായി ഭാവിക്കുകയാണെങ്കില്‍, അവരെയെന്തിനു ചിന്നിചിതറുവാന്‍ അനുവദിച്ചു? ഭൂമിയുടെ ഉപ്പായ നിങ്ങള്‍ക്ക് നിങ്ങളുടെ പുളി നഷ്ടപ്പെട്ടു. ലോകത്തിന്റെ പ്രകാശമായ നിങ്ങള്‍ ഇരുട്ടില്‍ ഇരിക്കുകയും മരണത്തിന്റെ നിഴലില്‍ ഒരിക്കലും പ്രകാശമുള്ളവരായി കാണാതിരിക്കുകയും ചെയ്തു. മനുഷ്യരുടെ പ്രീതിക്കായി പ്രവര്‍ത്തിക്കുകയല്ലാതെ നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ പ്രേഷിതന്മാരായ നിങ്ങള്‍ നിങ്ങളുടെ പ്രേഷിതപ്രവര്‍ത്തന ദൃഡത പരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ്. ദൈവത്തിന്റെ വായായ നിങ്ങള്‍ ആ വായ മൂകമാക്കി. ഈ ഭാരം നിങ്ങളുടെ ശക്തിക്കും മേലെയാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ അഭിലാഷ പൂര്‍ത്തീകരണത്തിനായി എന്തിന് ഈ വഴി തിരഞ്ഞെടുത്തു? " അയല്‍ക്കാരോടും പാവങ്ങളോടുമുള്ള ചാള്‍സിന്റെ സ്നേഹം വലുതായിരുന്നു.മിലാനില്‍ മഹാമാരി നാശംവിതച്ചപ്പോള്‍ അദ്ദേഹം തന്റെ കിടക്ക തുടങ്ങി സകല വീട്ടുപകരണങ്ങളും വിറ്റ് രോഗികളെയും പാവപ്പെട്ടവരെയും സഹായിച്ചു.അതിന് ശേഷം വെറും പലക പുറത്താണ് അദ്ദേഹം ഉറങ്ങിയിരുന്നത്.കരുണാമയനായ ഒരു പിതാവിനെ പോലെ അദ്ദേഹം രോഗികളെയും പാവങ്ങളെയും സന്ദര്‍ശിക്കുകയും, അവരെ ആശ്വസിക്കുകയും ചെയ്തു. തന്റെ കൈകളാല്‍ അവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന നല്‍കി. ഒരു ശരിയായ മദ്ധ്യസ്ഥന്‍ എന്ന നിലയില്‍ രാത്രിയും പകലുമില്ലാതെ അദ്ദേഹം സ്വര്‍ഗ്ഗീയ സിംഹാസനത്തിന്റെ കരുണയ്ക്കായി അപേക്ഷിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം ഒരു പരിഹാര പ്രദക്ഷിണം നടത്തുകയും തന്റെ കഴുത്തില്‍ ഒരു കയര്‍ ചുറ്റി, നഗ്നപാദനായി ചോരയൊലിപ്പിച്ചുകൊണ്ട് തോളില്‍ ഒരു മരക്കുരിശും ചുമന്നുകൊണ്ടു അതില്‍ പങ്കെടുക്കുകയും ചെയ്തു - ഇതുവഴി, ദൈവത്തിന്റെ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനായി തന്റെ മക്കള്‍ക്ക് ത്യാഗത്തിന്റെ മാതൃക സ്വയം നല്‍കുകയായിരുന്നു ചാള്‍സ് ചെയ്തത്. ചണം കൊണ്ടുള്ള വസ്ത്രം ധരിച്ച്, മേലാകെ ചാരം പൂശി, ക്രൂശിതനായ ക്രിസ്തുവിന്റെ ഒരു ചിത്രം കയ്യില്‍ പിടിച്ചുകൊണ്ട് 1854-ല്‍ തന്റെ 46-മത്തെ വയസ്സിലാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ ഇവയായിരുന്നു. “കാണുക, ദൈവമേ, ഞാന്‍ വരികയാണ്, ഞാന്‍ പെട്ടെന്ന് തന്നെ വരും” മിലാനിലെ പള്ളിയിലുള്ള അദ്ദേഹത്തിന്റെ ശവകുടീരത്തിലെ മാര്‍ബിളില്‍ ആണ് ഈ വരികള്‍ ആലേഖനം ചെയ്തിരികുന്നത് .
Image: /content_image/DailySaints/DailySaints-2015-11-02-00:17:57.jpg
Keywords: St. Charles Borromeo, pravachaka sabdam

353
Category: 5
Sub Category:
Heading: November 3 : വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസ്
Content: ഇന്ന് സഭ വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം ആഘോഷിക്കുകയാണ്. മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച ഒരു ഡൊമിനിക്കന്‍ അത്മായ സന്യാസി. ഒരു സ്പാനിഷ് പ്രഭുവിന്റെയും പനാമയില്‍ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായിട്ട് പെറുവില്‍ ആണ് വിശുദ്ധന്റെ ജനനം. അമ്മയുടെ കറുത്തനിറവും പ്രകൃതവുമായിരുന്നു മാര്‍ട്ടിനും ലഭിച്ചത്. ഇക്കാരണത്താല്‍ ഉന്നതകുലനായ അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധനെ പതുക്കെ പതുക്കെ വീട്ടില്‍ നിന്നും പുറത്താക്കി. ഒരു ശസ്ത്രക്രിയാ വൈദ്യന്റെ സഹായിയായി ജോലി നോക്കിയ യുവാവായ മാര്‍ട്ടിന്‍ അധികം താമസിയാതെ ഡൊമിനിക്കന്‍ സഭയില്‍ അല്‍മായ സഹോദരനായി ചേരുകയും ലിമായിലെ ഒരു സന്യാസ വൈദ്യശാലയില്‍ നടത്തിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. അധികം താമസിയാതെ തന്നെ നഗരത്തിലെ രോഗികളെയും ആഫ്രിക്കയില്‍ നിന്നും പെറുവിലെത്തിച്ച അടിമകളെയും ശുശ്രുഷിക്കുന്നതില്‍ അദ്ദേഹം തല്‍പ്പരനായി, അതിനാലാണ് അദ്ദേഹത്തെ മൃഗങ്ങളെ കൈകളില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നതായി പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്. പല അത്ഭുതസിദ്ധികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടായിരുന്നു. പ്രാഥമികമായ ഒരു പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാത്ത ഇദ്ദേഹത്തോട് അക്കാലത്തെ മതപണ്ടിതന്മാരായ പലരും ദൈവസംബന്ധമായ കാര്യങ്ങളില്‍ സംശയനിവാരണം വരുത്തുക പതിവായിരുന്നു. ലിമായിലെ വിശുദ്ധ റോസ്, ധന്യനായ ജോണ്‍ മസ്സിയാസ് തുടങ്ങിയവര്‍ ഈ വിശുദ്ധന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. സാമൂഹ്യ നീതിയുടെ മാധ്യസ്ഥനായി ഇദ്ദേഹത്തെ അനൌദ്യോഗികമായി പലരും വിളിക്കുന്നു. 1579-ല്‍ ഒരു സ്പാനിഷ് മാന്യന്റെയും പനാമയില്‍നിന്നുള്ള സ്വതന്ത്രയാക്കപ്പെട്ടവളും നീഗ്രോ വംശജയുടെയും നിയമപരമല്ലാത്ത മകനായിട്ട് ജനിച്ച വിശുദ്ധന്‍ തന്റെ ജീവിതകാലം മുഴുവനും, ഡൊമിനിക്കന്‍ വൈദ്യശാലയില്‍ ക്ഷുരകന്‍, തോട്ടം തൊഴിലാളി, ദാനാധികാരി, മുഖ്യരോഗീ ശുശ്രുഷകന്‍ തുടങ്ങിയ നിലകളിലാണ് ചിലവഴിച്ചത്. ഏതെങ്കിലും വിദേശ പ്രേഷിത ദൌത്യം രക്തസാക്ഷി മകുടം ചൂടണമെന്ന് അതിശക്തിയായി ആഗ്രഹിച്ച മാര്‍ട്ടിന്‍ ഒരുപക്ഷെ അത് സാധ്യമല്ലാത്തതിനാല്‍ നിരന്തരമായ പ്രായാശ്ചിത്വങ്ങളിലൂടെ തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. അതിനു പ്രതിഫലമായി ദൈവം അദ്ദേഹത്തിന് വായുവില്‍ ഉയരുക വിവിധ സ്ഥലങ്ങളില്‍ ഒരേസമയം കാണപ്പെടുക തുടങ്ങിയ അത്ഭുതകരമായ കഴിവുകള്‍ പ്രദാനം ചെയ്തു. വിശുദ്ധ മാര്‍ട്ടിന്റെ സ്നേഹം എല്ലാത്തിലും പ്രകടമായിരുന്നു. മൃഗങ്ങളോടും മനുഷ്യരോടും ഒരുപോലെ. കൃമികീടങ്ങളോടു പോലും അദ്ദേഹം സ്നേഹപൂര്‍വ്വമായിരുന്നു ഇടപെട്ടത്. തന്റെ സഹോദരിയുടെ വീട്ടില്‍ പട്ടികള്‍ക്കും പൂച്ചകള്‍ക്കുമായി അദ്ദേഹം ഒരു ശുശ്രുഷാലയം തന്നെ നടത്തിയിരുന്നു. ആധ്യാത്മിക ബുദ്ധിയുടെ നിറകുടമായിരുന്ന അദ്ദേഹം തന്റെ സഹോദരിയുടെ വിവാഹകാര്യത്തില്‍ ഉണ്ടായ പ്രശ്നത്തിലും, മൂന്ന് ദിവസം കൊണ്ടു തന്റെ പേരമകളുടെ സ്ത്രീധനം സംഘടിപ്പിച്ച കാര്യത്തിലും തന്റെ സഭയിലെയും മറ്റ് മെത്രാന്‍മാര്‍ക്കും ദൈവശാസ്ത്രപരമായ കുഴക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും അദ്ദേഹത്തിന്റെ ഈ ആത്മീയ ബുദ്ധി നമുക്ക് ദര്‍ശിക്കാവുന്നതാണ്. ലിമായിലെ വിശുദ്ധ റോസിന്റെ അടുത്ത സുഹൃത്തായ ഈ വിശുദ്ധ മനുഷ്യന്‍ 1639 നവംബര്‍ 3ന് മരിക്കുകയും 1962 മെയ് 6ന് വിശുദ്ധനാക്കപ്പെടുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2015-11-02-00:31:44.jpg
Keywords: St.Martin de Porres, pravachaka sabdam

354
Category: 5
Sub Category:
Heading: November 2 : സകല മരിച്ചവരുടെയും ഓർമ്മ
Content: "പുണ്യവാൻമാരുടെ ഐക്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു" എന്ന് ഓരോ വിശ്വാസപ്രമാണത്തിലും നമ്മൾ ഏറ്റുചൊല്ലുമ്പോൾ അത് ഒരു വലിയ വിശ്വാസ സത്യത്തിലേക്കു നമ്മെ നയിക്കുന്നു. സഭ എന്നത് ജീവിച്ചിരിക്കുന്നവരുടെയും മരിച്ചു സ്വർഗ്ഗത്തിലായിരിക്കുന്നവരുമായ എല്ലാ വിശ്വാസികളുടെയും ഒരു കൂട്ടായ്മയാണ് എന്ന സത്യം. "നമ്മില്‍ നിന്ന് വിട്ടുപിരിഞ്ഞ വിശ്വസ്തരായ ആത്മാക്കളുടെ ഓര്‍മ്മക്കായാണ് സകല മരിച്ചവരുടെയും ഓർമ്മ ദിവസം ആചരിക്കുന്നത്, നമ്മുടെ അമ്മയായ തിരുസഭ വളരെ ഉത്സാഹപൂര്‍വം എല്ലാ ബഹുമാനങ്ങളോടും കൂടി അവളില്‍ നിന്ന് വേര്‍പിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുന്ന ആത്മാക്കളെ പുകഴ്ത്തുകയും കൂടാതെ തന്റെ മാധ്യസ്ഥത്താല്‍ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കളെ കഴിയുന്നത്ര വേഗം സ്വര്‍ഗ്ഗീയ നഗരിക്ക് അവകാശികളാക്കുവാന്‍ തന്റെ ദൈവവും മണവാളനുമായ ക്രിസ്തുവിനോട് അപേക്ഷിക്കുകയും ചെയ്യുന്നു."– Roman Martyrology ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക് വേണ്ടി ദണ്ഠവിമോചനം ഈ ദിവസം അനുവദനീയമാണ്, വിശ്വാസികള്‍ക്ക് ഈ ദിവസം സിമിത്തേരിയില്‍ പോയി നമ്മെ വിട്ടുപിരിഞ്ഞവരുടെ സമ്പൂര്‍ണ്ണ ദണ്ഠവിമോചനത്തിനായി അപേക്ഷിക്കാം. വര്‍ഷത്തില്‍ നവംബര്‍ ഒന്നുമുതല്‍ എട്ട് വരെ പൂര്‍ണ്ണ ദണ്ഠവിമോചനത്തിനും അല്ലാത്ത ദിവസങ്ങളില്‍ ഭാഗിക ദണ്ഠവിമോചനവും അപേക്ഷിക്കാവുന്നതാണ്. സഭയുടെ പൂര്‍ണ്ണ ദണ്ഠവിമോചന പ്രാര്‍ത്ഥന അപേക്ഷ ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കള്‍ക്ക് വേണ്ടി മാത്രമാണ്. വിശ്വാസികള്‍ക്ക് വിട്ടു പിരിഞ്ഞ ആത്മാക്കള്‍ക്ക് വേണ്ടി നവംബര്‍ 2ന് (കൂടാതെ നവംബര്‍ 2നു മുമ്പും പിമ്പും വരുന്ന ഞായറുകളിലും, സകല വിശുദ്ധരുടെയും ദിനത്തിലും) ഭക്തിപൂര്‍വ്വം കല്ലറകളില്‍ പോവുകയും ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’, ‘വിശ്വാസപ്രമാണവും’ ചൊല്ലേണ്ടതുമാണ്. സമ്പൂര്‍ണ്ണ പാപമോചനത്തിനായി മൂന്ന് കാര്യങ്ങള്‍ ചെയ്യേണ്ടതായിട്ടുണ്ട്: ആരാധനക്രമം അനുസരിച്ചുള്ള കുമ്പസാരം, കുര്‍ബ്ബാന സ്വീകരണം, പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന. സിമിത്തേരി സന്ദര്‍ശനത്തിന് മുമ്പോ പിമ്പോ പല ദിവസങ്ങളിലായി മേല്‍പ്പറഞ്ഞ മൂന്ന് കാര്യങ്ങളും ചെയ്യാവുന്നതാണ്. എന്നിരുന്നാലും പരിശുദ്ധ കുര്‍ബ്ബാന കൈകൊള്ളുന്ന ദിവസം തന്നെ പരിശുദ്ധപിതാവിന്റെ നിയോഗങ്ങൾക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുന്നതും സിമിത്തേരി സന്ദര്‍ശന ദിവസം തന്നെ ചെയ്യുന്നത് ഉത്തമമായിരിക്കും. ഇത് സ്വര്‍ഗ്ഗസ്ഥനായ പിതാവും, നന്മ നിറഞ്ഞ മറിയവും ചൊല്ലികൊണ്ടാവുന്നത് നല്ലതാണ്. തിരുസഭ ഇന്നലെ തന്നില്‍ നിന്നും വിട്ടുപിരിഞ്ഞ് ഇതിനോടകം തന്നെ സ്വര്‍ഗ്ഗീയ ഗൃഹത്തില്‍ താമസമാക്കിയവരുടെ പേരില്‍ സന്തോഷിക്കുകയും ഇന്ന് ശുദ്ധീകരണ സ്ഥലത്ത് സഹനങ്ങളാല്‍ മറ്റ് വിശുദ്ധര്‍ക്കൊപ്പം ചേരുന്നതിനായി കാത്തിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ആരാധനക്രമത്തിലൊരിടത്തും ഇത്ര വ്യക്തമായ ഭാഷയില്‍ വിജയസഭയുടെയും, സമരസഭയുടെയും, സഹനസഭയുടെയും നിഗൂഡ ഐക്യത്തെ കുറിച്ചു പറഞ്ഞിട്ടില്ല. ഒരു സമയത്തും ഇത്ര വ്യക്തമായ രീതിയില്‍ ക്രിസ്തുവിന്റെ തിരുശരീരവുമായുള്ള ബന്ധം മൂലം മനുഷ്യനില്‍ നിക്ഷിപ്തമായ ഇരട്ട കര്‍ത്തവ്യങ്ങളായ കരുണയും നീതിയും നിറവേറ്റപ്പെട്ടിട്ടില്ല. വിശുദ്ധരാക്കപ്പെട്ടവരുടെ പ്രബോധന നന്മയും യോഗ്യതയും എല്ലാവരുടെയും പ്രാര്‍ത്ഥനകളും സകലര്‍ക്കും സഹായകമാവും. തിരുസഭയാകട്ടെ വിശുദ്ധര്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് വിശുദ്ധ കുര്‍ബ്ബാനയും, ദണ്ഠവിമോചന പ്രാര്‍ത്ഥനയും, ദാനദര്‍മ്മങ്ങളും തന്റെ മക്കളുടെ ത്യാഗങ്ങളും വഴി ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായി പ്രയത്നിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയിലൂടെ കാല്‍വരിയിലെ പീഡാസഹനം നമ്മുടെ അള്‍ത്താരകളില്‍ തുടരുകയും, മരിച്ചവര്‍ക്കായുള്ള പ്രധാന കടമകള്‍ ചെയ്യുന്നതിലൂടെ പാവപ്പെട്ടവരെ സഹായിക്കുക എന്ന കല്‍പ്പന നിറവേറപ്പെടുകയും ചെയ്യുന്നു. മരിച്ചവര്‍ക്കായുള്ള കുര്‍ബ്ബാന അഞ്ചാം നൂറ്റാണ്ട് മുതലാണ് കണ്ട് തുടങ്ങിയത്. ക്ലൂണി സഭയുടെ 4-മത്തെ ആശ്രമാധിപനായ വിശുദ്ധ ഒഡിലോയാണ് മരിച്ച വിശ്വാസികള്‍ക്കായി ഒരു ഓര്‍മ്മദിവസം എന്ന ആശയം കൊണ്ടു വന്നത്. ആദേഹം അത് നിലവില്‍വരുത്തുകയും നവംബര്‍ 2ന് അതായത് സകല വിശുദ്ധരുടേയും ദിവസം കഴിഞു വരുന്ന ദിവസം ഇതിനായി വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ ആചാരം ക്രമേണ മുഴുവന്‍ ക്രിസ്തീയ രാജ്യങ്ങളിലും പടര്‍ന്നു. കര്‍ത്താവില്‍ നിദ്ര പ്രാപിച്ചവര്‍ക്കായി കുര്‍ബ്ബാന ക്രമത്തില്‍ ദിവസവും വൈദികന്‍ ഒരു പ്രത്യേക ഓര്‍മ്മപുതുക്കല്‍ നടത്തുന്നു. പ്രകാശപൂരിതവും സന്തോഷവും ശാന്തിയും നിറഞ്ഞതായ ഒരു സ്ഥലം അവര്‍ക്കായി ഒരുക്കണമെന്ന് പുരോഹിതന്‍ ദൈവത്തോടു അപേക്ഷിക്കുന്നു. അതിനാല്‍ മരിച്ചവിശ്വാസികള്‍ക്ക് വേണ്ടി വേണ്ടി പ്രാര്‍ത്ഥിക്കാത്ത ഒരു കുര്‍ബ്ബാനയും ഇന്ന്‍ സഭയില്‍ അര്‍പ്പിക്കപ്പെടുന്നില്ല. ശുദ്ധീകരണ സ്ഥലത്ത് ഒരു ആത്മാവും സഭയുടെ ആധ്യാത്മിക സഹായം കൂടാതെ ഇരിക്കരുതെന്നും എല്ലാ ആത്മാക്കളെയും തന്റെ മാധ്യസ്ഥം വഴി ഒരുമിച്ചു കൂട്ടുവാനും ഒരമ്മയുടെ ശ്രദ്ധയോടെ അവള്‍ ശ്രമിക്കുന്നു. ബെനഡിക്റ്റ് പതിനഞ്ചാമന്റെ പ്രത്യേക രേഖ വഴി എല്ലാ വൈദികര്‍ക്കും ഇന്ന് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ മോക്ഷത്തിനായി മൂന്ന് കുര്‍ബ്ബാനകള്‍ അര്‍പ്പിക്കാം. ഈ അത്മാക്കള്‍ക്ക് വേണ്ടി ക്രിസ്തുവിന്റെ ത്യാഗമാകുന്ന വാഗ്ദാനത്തെ ഇരട്ടിപ്പിക്കുകയും അതുവഴി തന്റെ എല്ലാ മക്കള്‍ക്കും മോക്ഷത്തിന്റെ നല്ല ഫലങ്ങള്‍ ലഭിക്കുമാറാക്കുകയുമാണ്.
Image: /content_image/DailySaints/DailySaints-2015-11-02-01:11:36.jpg
Keywords: all souls day, pravachaka sabdam

355
Category: 14
Sub Category:
Heading: ജന്മം നശിപ്പിക്കുന്ന അമ്മമാർക്ക് പുനർജന്മം നൽകുന്ന കത്തോലിക്കാ ശിൽപി
Content: റോം ഇറ്റലി 24 Oct, 2015 (CNA/EWTN News): അഞ്ച് വർഷങ്ങൾക്ക് മുമ്പ്, സ്ലൊവാക്ക്യക്കാരനായ ഒരു യുവകലാകാരൻ ഒരു പ്രതിമ നിർമ്മിക്കാനായി പദ്ധതി ഇട്ടു. അത് വെറും ഒരു പ്രതിമ അല്ല,പശ്ചാത്താപത്താലും വേദനയാലും നീറി ഗർഭഛിദ്രാനന്തര ജീവിതം നയിക്കുന്ന സ്ത്രീകൾക്ക്, പ്രത്യാശയും പാപബോധവും പ്രദാനം ചെയാൻ പ്രാപ്തമായ ഒരു പ്രതിമ! ലോകമെമ്പാടുമുള്ള കാഴ്ചക്കാരുടെ ഹൃദയങ്ങളെ സ്പർശിക്കുന്ന ഒരു പ്രതിമ! അതില്‍ വേദനയിൽ കഷ്ടപ്പെടുന്ന ഒരമ്മയുടെ രൂപം കൃത്രിമക്കല്ലിൽ ചിത്രീകരിക്കപ്പെട്ടു. ഇരുകൈകളിലേക്കും തന്റെട മുഖം താഴ്ത്തി വിതുമ്പുന്ന ഒരമ്മ! അടുത്തായി, പിറന്നു വീണ രൂപത്തിൽ, അമ്മയെ സമീപിക്കുന്ന ‘ഗർഭഛിദ്രമായ ശിശുവിന്റെ’ ശിൽപവും കാണപ്പെടുന്നു. അനുകമ്പഭാവത്തിൽ തന്റെ അമ്മയെ അനുഗ്രഹിക്കാൻ നെറ്റിയിൽ തൊടാനായി പാദം ഉയർത്തി ഏന്തി നിൽക്കുന്ന കുഞ്ഞിന്റെ ചിത്രം! പ്രതിമയുടെ ശില്പ്പി യായ മാർട്ടിൻ ഹുഡാസേക്ക് എന്ന കലാകാരന്, അതിന്റെ സ്വാധീനശക്തി ശരിക്കും ബോദ്ധ്യപ്പെട്ടു. കണ്ടവരെല്ലാം പറഞ്ഞു, “അയ്യോ, ഇത് ഞാനാണ്”, അവരെല്ലാവരും കരയുകയായിരുന്നു. പ്രതിമയാണെങ്കില്‍ കൂടി അത് വളരെ ഹൃദയഭേദകമാണ് എന്നാണ് പലരും പറഞ്ഞത്.ഇത് സാക്ഷ്യപ്പെടുത്തുന്നത് ഹൂഡസെക്ക് തന്നെയാണ്. ഒരു ശിൽപകലാ വിദ്യാർത്ഥിയായിരുന്ന കാലത്താണ്, Memorial for Unborn Children എന്ന് പേരിട്ട ഈ ശിൽപം ഹുഡാസെക്ക് നിർമ്മിച്ചത്. ഗർഭഛിദ്രത്തിന് ശേഷം വേദനിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ആശ്വാസം പകരുവാൻ ഈ പ്രതിമ സഹായിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. സ്ലൊവാക്കിയായിൽ സ്ഥാപിതമായ ഈ സ്മാരകം ഗർഭഛിദ്രാനന്തരകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന വേദനക്കുo, സങ്കടത്തിനും, കുറ്റബോധത്തിനും , ഒരു വിടുതലായിട്ടാണ് ചിത്രീകരിക്കപ്പെട്ടിരികുന്നത്. പോപ്പ് ഫ്രാൻസിസിന്റെ ഒക്ടോബർ 21-ലെ പൊതുദർശനവേളയിൽ, പ്രതിമയുടെ ഒരു പ്രതിരൂപം ഹുഡാസെക്ക് പിതാവിന് കാഴ്ചവച്ചു. വിസ്കോൺസിൻ ആസ്ഥാനമായുള്ള, Family Life Council, inc. ന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന് ഈ സമ്മാനം നൽകാൻ ഹൂഡസെകിനു സാധിച്ചത്. ഗർഭഛിദ്രാനന്തര രോഗങ്ങൾ ഒരു വലിയ പ്രശ്നമാണ്; “ജന്മം ലഭിക്കാത്ത കുഞ്ഞുങ്ങളുടെ വിഷയം എന്നെ വളരെയധികം വികാരഭരിതനാക്കിയിട്ടുണ്ട്. അതിനാൽ, അവർക്കായി ഒരു സ്മാരകം പണിയണമെന്ന് ആഗ്രഹിച്ചിരുന്നു”. പക്ഷെ എവിടെ തുടങ്ങണമെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല. അത് കൊണ്ട്, അതിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് എല്ലാരോടും പറഞ്ഞു. “ഞാൻ പ്രാർത്ഥിച്ചു കൊണ്ടേയിരിന്നു. ക്ഷമ നൽകുന്നതിന്റെ ഒരു വ്യക്തമായ ചിത്രം മനസ്സിൽ വേണമെന്ന് പലരും എന്നൊട് പറഞ്ഞു. കാലക്രമേണ, ചിത്രം തെളിഞ്ഞ് തെളിഞ്ഞ് വരാൻ തുടങ്ങി. കരയുന്ന ഒരമ്മയുടേയും, ക്ഷമിക്കുന്ന ഒരു കുഞ്ഞിന്റേയും പോലുള്ള ഒരു രൂപമാണ് തെളിഞ്ഞ് വന്നത്.” അദ്ദേഹം ഓര്മ യുടെ ചെപ്പ് തുറക്കുന്നു. “പ്രതിമയിലേക്ക് നോക്കുമ്പോൾ, എന്താണോ കാണികൾ കാണാനും അനുഭവിക്കാനും ആഗ്രഹിക്കുന്നത്, അത് തന്നെയാണ്, ഞങ്ങൾ കാണുന്നതും അനുഭവിക്കുന്നതും എന്നാണ് എന്നെ സന്ദർശിച്ച പലരും പറഞ്ഞത്” ശിൽപി വിവരിക്കുന്നു. “ദൈവത്തിന്റെ ക്ഷമയും കാരുണ്യവും അനന്തമാണ് എന്ന് വിളിച്ചോതുന്നതാണ്, അമ്മയുടെ അടുത്തേക്ക് വരുന്ന കുഞ്ഞിന്റെ നിഷ്കളങ്ങഭാവം സൂചിപ്പിക്കുന്നത്”. തന്റെ പ്രതിമ ഒരുവൻവിജയമാണെങ്കിലും, ഇത് തന്റെ കരവേലയല്ല, ദൈവത്തിന്റേതാണ് എന്നാണ് ഈ കലാകാരൻ പറയുന്നത്. താൻ പണിപ്പുരയിലായിരുന്നപ്പോൾ, തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് പലരോടും പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, പ്രാർത്ഥനകളാണ് തന്റെ നീണ്ട യത്നം അൽപ്പമെങ്കിലും എളുപ്പമാക്കിയത്. അദ്ദേഹം ആവർത്തിച്ചു: “ഇത് എന്റെ ശ്രമഫലമല്ല; ഞാൻ വെറുമൊരു ശിൽപി മാത്രമാണ്; സാധനസാമഗ്രികൾ ഉപയോഗിച്ചു എന്ന് മാത്രം.സ്വതസിദ്ധമായ പ്രാര്ഥ നയും, മറ്റുള്ളവരുടെ പ്രാർത്ഥന സഹായവും കൂടി ചേര്ന്ന്പ്പോല്‍ അത്ര കഠിനമല്ലാതായിത്തീർന്നു”. ഈ പ്രതിമയുടെ മൂന്നാം പകർപ്പ്, രണ്ടാഴ്ചക്ക് മുമ്പാണ് ഹുഡാസെക്ക് പൂർത്തിയാക്കിയത്. ഈ പകർപ്പിന് ഏഴടി പൊക്കമുണ്ട്. ഇതിൽ ഒന്നു കൂട്ടിച്ചേർത്തിട്ടുണ്ട്. കരയുന്ന അമ്മയുടേയും ജനിക്കാത്ത കുഞ്ഞിന്റേയും സമീപം നിലകൊള്ളുന്ന പിതാവ്. പോളണ്ടിലെ റോക്ലാവിലെ ഒരു സിമിത്തേരിയിലാണ് ഇപ്പോൾ ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്; ജനിക്കുന്നതിന് മുമ്പ് മരണമടഞ്ഞ ഒരു കുഞ്ഞിന്റെ കല്ലറക്ക് മുകളിലായി. അദ്ദേഹം വിശദീകരിച്ചു; “റോക്ലോവിലെ ജനങ്ങൾക്ക് മാത്രമായിട്ടാണ്, ഈ പ്രത്യേക ശിൽപം നിർമ്മിച്ചിരിക്കുന്നത്”. യഥാർത്ഥ സൗഖ്യം നൽകാൻ യേശുവിന് മാത്രമേ കഴിയുകയുള്ളു; എന്റെ പ്രതിമ ഒരു ചെറിയ ആശ്വാസം മാത്രമേ നൽകുന്നുള്ളു. പക്ഷെ, ഗർഭഛിദ്രം നടത്തിയ സ്ത്രീകൾ, ഇതിലേക്ക് നോക്കുമ്പോൾ, അവർ ക്ഷമിക്കപ്പെടലിനെപ്പറ്റി അധികമായി ചിന്തിക്കുവാൻ തുടങ്ങുമെന്നുള്ള പ്രതീക്ഷയാണ് എനിക്കുള്ളത്”. അദ്ദേഹം പറഞ്ഞു. “എന്റെ പ്രതിമ ഇന്റർനെറ്റിലും, മറ്റനേകം സ്ഥലങ്ങളിലും നിരവധി രീതികളിൽ പ്രദർശിപ്പിക്കുന്നത് താൽപര്യത്തോടെയാണ് ഞാൻ വീക്ഷിക്കുന്നത്; കാരണം, ലോകമെമ്പാടും നിന്നുള്ള റിപ്പോർട്ടുകളനുസരിച്ച്, ഇത് ഉദ്ദേശിച്ച ഫലം തരുന്നതായി എനിക്ക് പറയാൻ സാധിക്കും”. “ഇത് ഒരാഗോളപ്രശ്നമാണ്;ദൈവവേലയിൽ പങ്ക്ചേരാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു”. ഹുഡാസെക്ക് പ്രസ്താവന അവസാനിപ്പിച്ചത് ഇങ്ങനെയാണ്.
Image: /content_image/Arts/Arts-2015-11-06-16:36:06.jpg
Keywords: ഹുഡാസെക്ക്, Memorial for Unborn Children

358
Category: 1
Sub Category:
Heading: ബാധയൊഴിപ്പിക്കൽ TV പരിപാടിക്ക് തങ്ങൾ അനുമതി നൽകിയിട്ടില്ലായിരിന്നുവെന്ന് കത്തോലിക്കാ സഭ
Content: അമേരിക്കയിലെ പ്രമുഖ കേബിൾ ടെലിവിഷൻ നെറ്റ്വവ൪ക്ക് ആയ Destination America ഈ വെള്ളിയാഴ്ച്ച തൽസമയ സംപ്രേക്ഷണം ചെയ്ത ബാധയൊഴിപ്പിക്കൽ പരിപാടിക്ക് തങ്ങൾ അനുമതി നൽകിയിട്ടില്ലായിരിന്നുവെന്ന് സെന്റ് ലൂയി രൂപത വക്താക്കൾ. പ്രാദേശിക സഭാദ്ധ്യക്ഷന്റെ അനുമതിയില്ലാതെ ബാധയൊഴിപ്പിക്കൽ അനുവദനീയമല്ലെന്ന് ബിഷപ്പ് എമ്മറിറ്റസ് റോബർട്ട് ഹെർമാൻ നേരത്തേ തന്നെ വ്യക്തമാക്കിയിരിന്നു. The Exorcist എന്ന നോവലിനും പിന്നീട് സിനിമയ്ക്കും പ്രചോദനം നൽകിയ സെന്റ ലൂയിയിലെ പ്രേതബാധിതമെന്ന് വിശ്വസിക്കപ്പെടുന്ന വീട്ടിൽ വെച്ചാണ് പരിപാടി നടത്തിയത്. ഈ വീട്ടിൽ 1949-ൽ ഒരു ബാലന് പ്രേതബാധയുണ്ടായി എന്നും ആ സമയം അനേകം ക്രിസ്തീയ പുരോഹിതർ ഈ കുട്ടിയെ ബാധയിൽ നിന്നും മോചിപ്പിക്കാൻ കർമ്മങ്ങളിലേർപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു.കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ തൽസമയസംപ്രേക്ഷണത്തിനായി Destination America തിരഞ്ഞെടുത്തതു൦ ഈ വീടിന്റെ തന്നെ ബാധയൊഴിപ്പിക്കൽ പ്രക്രിയയാണ്.ഇങ്ങനെയുള്ള കാര്യങ്ങൾ ഒരു TV വിനോദമായി മാത്രം കാണാനാവില്ലെന്ന് അതിരൂപതാ വൃത്തങ്ങൾ മുൻപേ അറിയിച്ചതാണ്.സഭയിൽ വളരെ അപൂർവ്വമായി മാത്രം അനുവദിക്കാറുള്ള ഒന്നാണ് ബാധയൊഴിപ്പിക്കൽ. അതൊരു വിനോദമാക്കുമ്പോൾ അതിൽ പങ്കെടുക്കുന്നവർ പൈശാചിക ശക്തികളുടെ സ്വാധീനത്തിൽ പെട്ടു പോകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. കത്തോലിക്കാ സഭയിൽ വളരെ വിരളമായി മാത്രം ഉയർന്നു വരാറുള്ള വിഷയമാണ് ബാധയൊഴിപ്പിക്കൽ; വെള്ളിയാഴ്ച്ച നടന്നത് അപകടകരവും ദുഷ്കരവുമായ ഒരു പ്രവ൪ത്തിയായിരിന്നുവെന്ന് അതിരൂപതയുടെ വക്താവ് ഗേബ് ജോൺസ് കൂട്ടി ചേ൪ക്കുന്നു.കത്തോലിക്കാ സഭയുടെ ഭാഗത്തു നിന്നും ഇങ്ങനെയുള്ള വിഷയങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകാറില്ല. പൊതുസമൂഹം ഈ വിഷയത്തിൽ ജാഗ്രത പാലിക്കേണ്ട ആവശ്യ മുള്ളതുകൊണ്ടാണ് ഇപ്പോളത്തെ അറിയിപ്പ് എന്നും അദ്ദേഹം പറഞ്ഞു.ഈ വിഷയത്തിൽ ആർച്ച് ബിഷപ്പ് റോബർട്ട് കാൾസൺ പുരോഹിതന്മാർക്കോ മെത്രാൻന്മാർക്കോ അനുവാദം കൊടുത്തിട്ടില്ല എന്നും ജോൺസ് അറിയിച്ചു.എന്നാൽ, തങ്ങളുടെ പരിപാടിയിൽ അർഹതയും കഴിവുമുള്ള ഒരു ബിഷപ്പ് കാർമ്മികത്വം വഹിക്കും എന്ന് ചാനലുകാർ അവകാശപ്പെട്ടിരിന്നു.ഇതിൽ കാർമ്മികത്വം വഹിക്കും എന്ന് ചാനലുകാർ അവകാശപ്പെടുന്ന വ്യക്തിയ്ക്ക് സെന്റ് .ലൂയി രൂപതയുമായോ വത്തിക്കാനുമായോ ഒരു ബന്ധവുമില്ലെന്നു൦ ജോൺസ് കൂട്ടിച്ചേ൪ത്തു.
Image: /content_image/News/News-2015-11-02-21:28:32.jpg
Keywords: Exorcism, ബാധയൊഴപ്പിക്കൽ, destination america, catholic, priest

359
Category: 10
Sub Category:
Heading: സാത്താൻറെ അധികാരം ക്രമേണ ക്രിസ്തു തകർക്കുന്നു
Content: പലപ്പോഴും സൃഷ്ടിയെക്കുറിച്ച് നമുക്ക് തെറ്റായ കാഴ്ചപ്പാടുകളാണ് ഉള്ളത്.താഴെപ്പറയുന്ന തെറ്റായ ക്രമമാണ് ചിലരുടെയെങ്കിലും മനസ്സിൽ പതിഞ്ഞിരിക്കുന്നത്.ഒരു ദിവസം ദൈവം മാലാഖയെ സൃഷ്ടിച്ചെന്നും, അവിടുന്ന് അവരെ ഏതോ പരീക്ഷണത്തിന് വിധേയമാക്കിയെന്നും (ഏത് പരീക്ഷണമാണെന്ന് വ്യക്തമല്ല.)അതിൻറെ ഫലമായി മാലാഖമാരെന്നും, പിശാചുക്കളെന്നുമുള്ള വേർതിരിവുണ്ടായെന്നും മാലാഖമാർക്ക് സമ്മാനമായി സ്വർഗ്ഗവും പിശാചുക്കൾക്ക് ശിക്ഷയായി നരകവും നൽകപ്പെട്ടുവെന്നും പലരും വിശ്വസിക്കുന്നു. പിന്നെ, മറ്റൊരു ദിവസം ദൈവം പ്രപഞ്ചത്തെയും ധാതുജലങ്ങളെയും സസ്യങ്ങളെയും മൃഗങ്ങളെയും അവസാനം മനുഷ്യനേയും സൃഷ്ടിച്ചെന്നും നാം വിശ്വസിക്കുന്നു. ഏദൻ തോട്ടത്തിൽ വെച്ച് ആദവും ഹവ്വയും സാത്താനെ അനുസരിക്കുകയും ദൈവത്തോട് അനുസരണക്കേട് കാട്ടുകയും ചെയ്തു.അങ്ങനെ അവർ പാപം ചെയ്തു. ഈ സമയത്ത് മനുഷ്യ കുലത്തെ രക്ഷിക്കുന്നതിനായി തൻറെ പുത്രനെ അയക്കാൻ ദൈവം തീരുമാനിച്ചു. ഇതല്ല, വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത്, സഭാപിതാക്കന്മാരും ഇപ്രകാരം പഠിപ്പിക്കുന്നില്ല. ഇങ്ങനെയായിരുന്നെങ്കിൽ മാലാഖമാരും സൃഷ്ട വസ്തുക്കളും ക്രിസ്തുരഹസ്യത്തിനു അപരിചിതമാകുമായിരുന്നു. യോഹന്നാൻറെ സുവിശേഷത്തിലെ ആമുഖത്തിലും എഫേസൂസുകാർക്കും കൊളോസോസിലെ സഭയ്ക്കും എഴുതപ്പെട്ട ലേഖനങ്ങളുടെ ആരംഭമായ രണ്ടു "ക്രിസ്തു ശാസ്ത്ര സ്തുതിഗീതങ്ങളിലും" നാം കാണുന്നത് ക്രിസ്തു എല്ലാ സൃഷ്ടികൾക്കും മുൻപുള്ള ആദ്യജാതനാണ്" (കൊളോ1:15) എന്നാണ്. സകലതും സൃഷ്ടിക്കപ്പെട്ടത് അവനു വേണ്ടിയും അവനെ പ്രതീക്ഷിച്ചു കൊണ്ടുമാണ്. ആദത്തിൻറെ പാപം കൂടാതെ ക്രിസ്തു ജനിക്കുമായിരുന്നോ എന്നു ചോദിക്കുന്ന ദൈവശാസ്ത്ര ചർച്ചകളെല്ലാം അർത്ഥശൂന്യമാണ്. ക്രിസ്തുവാണ് സകല സൃഷ്ടികളുടെയും കേന്ദ്രം. എല്ലാ സൃഷ്ടികളും സ്വർഗ്ഗീയവും (മാലാഖമാർ) ഭൗതികവും (മനുഷ്യർ) അവനിൽ പൂർണ്ണത കണ്ടെത്തുന്നു. മറുവശത്ത് നമുക്ക് ഒരു കാര്യം ഉറപ്പിക്കാം.- ആദ്യ മാതാപിതാക്കളുടെ പാപം മൂലം ക്രിസ്തുവിൻറെ ആഗമനം വ്യത്യസ്തമായൊരു ദൗത്യമായി; അവിടുന്നു രക്ഷകനായി വന്നു. അവിടുത്തെ ദൗത്യത്തിൻറെ അന്തസത്ത പെസഹാ രഹസ്യത്തിൽ ഉൾക്കൊണ്ടിരിക്കുന്നു. തൻറെ കുരിശിലെ രക്തത്താൽ സ്വർഗ്ഗത്തിലും (മാലാഖാമാർ) ഭൂമിയിലുമുള്ള (മനുഷ്യർ) സകലത്തെയും അവിടുന്ന് ദൈവത്തോട് അനുരഞ്ജനപ്പെടുത്തി. സകല സൃഷ്ടികളുടെയും സ്ഥാനം ഈ ക്രിസ്തുകേന്ദ്രീകൃത അറിവിനെ ആശ്രയിച്ചിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള ഒരു ധ്യാനം നമുക്ക് ഒഴിവാക്കാനാവില്ല. മാംസമായ വചനമാണ് സൃഷ്ടികളിൽ ആദ്യജാതനെങ്കിൽ, മറ്റുസകല സൃഷ്ടികൾക്കും മുമ്പേ മനുഷ്യാവതാരത്തിൽ കാരണമാകാനിരുന്നവളും ദൈവികചിന്തയിൽ ഉണ്ടായിരുന്നിരിക്കണം. ഇതിൽനിന്നാണ് പരിശുദ്ധ ത്രിത്വവുമായുള്ള മറിയത്തിന്റെ അതുല്യമായ ബന്ധം ഉത്ഭവിക്കുന്നത്. മാലാഖമാരുടെയും പിശാചുക്കളുടെയും മേലുള്ള ക്രിസ്തുവിൻറെ സ്വാധീനത്തെക്കുറിച്ചും നാം തീർച്ചയായും പരാമർശിക്കേണ്ടിയിരിക്കുന്നു. മാലാഖാമാരെക്കുറിച്ച് പറയുമ്പോൾ ചില ദൈവ ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് അവർക്ക് ദൈവദർശനം ലഭ്യമായത് കുരിശിൻറെ രഹസ്യത്തിൻറെ യോഗ്യതയാൽ ആണെന്നാണ്.ധാരാളം സഭാപിതാക്കന്മാരോടും ഹൃദയഹാരിയായ നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. ഉദാഹരണത്തിന് "മാലഖമാരുടെ രക്ഷ ക്രിസ്തുവിൻറെ രക്തത്തോട് കടപ്പെട്ടിരിക്കുന്നു" എന്ന് വിശുദ്ധ അത്തനേഷ്യസ് എഴുതുന്നു. പിശാചുക്കളെക്കുറിച്ചുള്ള ധാരാളം പരാമർശങ്ങൾ സുവിശേഷങ്ങൾ നമുക്ക് നല്കുന്നു. ക്രിസ്തു തൻറെ കുരിശിലൂടെ സാത്താൻറെ ഭരണത്തെ കീഴടക്കിയെന്നും ദൈവത്തിൻറെ ഭരണം സ്ഥാപിച്ചുവെന്നും അവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. പിശാചുക്കൾ ബാധിച്ചിരുന്ന ഗദറായക്കാർ പറഞ്ഞു: "നീ, എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? സമയത്തിനു മുമ്പ് ഞങ്ങളെ പീഡിപ്പിക്കാൻ നീ ഇവിടെ വന്നിരിക്കുകയാണോ?" (മത്തായി 8 :29 ). സാത്താൻറെ അധികാരം ക്രമേണ ക്രിസ്തു തകർക്കുന്നു എന്ന വസ്തുതയുടെ വ്യക്തമായ പരാമർശമാണിത്. അതുകൊണ്ട് സാത്താൻറെ അധികാരം ഇപ്പോഴും നിലനില്ക്കുന്നു. നമ്മുടെ രക്ഷ പൂർത്തിയാകുന്നതുവരെ അത് തുടരുകയും ചെയ്യും. "എന്തെന്നാൽ നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകൽ ദൈവസമക്ഷം അവരെ പഴി പറയുകയും ചെയ്തിരുന്നവർ വലിച്ചെറിയപ്പെട്ടു." (വെളി: 12:10) രക്ഷാകരപ്രവൃത്തിയുടെ പ്രഖ്യാപനം മുതൽ, സാത്താൻറെ ശത്രുവായ മറിയത്തിൻറെ ദൗത്യത്തെക്കുറിച്ച് കൂടുതൽ വിവരണങ്ങൾ ഫാദർ കാൻഡിഡോ അമന്തീനിയുടെ "ഇൽ മിസ്റ്റെരൊ ഡി മരിയ" (നേപ്പിൾസ് ദെഹോനിയാനേ, 1971) എന്ന പുസ്തകത്തിൽ കാണാവുന്നതാണ്. ക്രിസ്തുവിൻറെ പ്രഥമസ്ഥാനത്തിൻറെ വെളിച്ചത്തിൽ സകലതിനെയും നാം വീക്ഷിക്കുകയാണെങ്കിൽ "അവനു വേണ്ടിയും അവനിലൂടെയും" സകലത്തെയും സൃഷ്ടിച്ച ദൈവത്തിൻറെ പദ്ധതി നമുക്ക് കാണാൻ സാധിക്കും. കൂടാതെ ശത്രുവും പ്രലോഭകനും കുറ്റപ്പെടുത്തുന്നവനുമായ സാത്താൻറെ പ്രവൃത്തികളും നമുക്ക് കാണാം. അവൻറെ പ്രലോഭനത്തെത്തുടർന്നു തിന്മയും വേദനയും പാപവും മരണവും ലോകത്തിൽ പ്രവേശിച്ചു. ഈ സന്ദർഭത്തിലാണ് ക്രിസ്തു തൻറെ രക്തം വിലയായി നൽകി പൂർത്തിയാക്കിയ ദൈവിക പദ്ധതിയുടെ പുനരുദ്ധാരണം നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. Source: ഫാ. ഗബ്രിയേൽ അമോർത്തിന്റെ കൃതികളിൽ നിന്നും
Image: /content_image/FaithAndReason/FaithAndReason-2015-12-14-06:21:30.jpg
Keywords: സാത്താൻ, മാലാഖ, ആദ൦, ഹവ്വ, തിരുരക്ത൦,holy blood,

360
Category: 10
Sub Category:
Heading: രക്ഷ യേശുവിൽ മാത്രo
Content: "പിതാവേ... ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണ് നിത്യജീവന്‍." എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യജ്ഞാനത്തിലേക്കു വരണമെന്നും നമ്മുടെ രക്ഷകനായ ദൈവം ആഗ്രഹിക്കുന്നു. "നമുക്കു രക്ഷ പ്രാപിക്കുവാനായി യേശുവിന്‍റെ നാമമല്ലാതെ മറ്റൊരു നാമവും മനുഷ്യരുടെയിടയില്‍, ആകാശത്തിനു കീഴില്‍ നല്കപ്പെട്ടിട്ടില്ല." അനന്തഗുണസമ്പന്നനും, തന്നില്‍ത്തന്നെ സൗഭാഗ്യവാനുമായ ദൈവം കേവലം നന്മ മാത്രം ലക്ഷ്യമാക്കി സ്വതന്ത്ര മനസ്സോടെ തന്‍റെ സൗഭാഗ്യത്തില്‍ ഭാഗഭാക്കാകുവാന്‍ വേണ്ടി മനുഷ്യനെ സൃഷ്ടിച്ചു. ഇക്കാരണത്താല്‍ എല്ലാ സ്ഥലങ്ങളിലും, കാലങ്ങളിലും ദൈവം മനുഷ്യനു സമീപസ്ഥനായി വര്‍ത്തിക്കുന്നു. സര്‍വശക്തിയുമുപയോഗിച്ച് ദൈവത്തെ അന്വേഷിക്കുവാനും അറിയുവാനും സ്നേഹിക്കുവാനും ദൈവം മനുഷ്യനെ ക്ഷണിക്കുന്നു. പാപം മൂലം ചിന്നിച്ചിതറിപ്പോയ മനുഷ്യരെല്ലാവരും സഭയാകുന്ന തന്‍റെ കുടുംബത്തിന്‍റെ ഐക്യത്തിലേക്കു ദൈവം വിളിച്ചുകൂട്ടുന്നു. ഈ പദ്ധതി നിറവേറ്റാനായി കാലത്തിന്‍റെ തികവില്‍ ദൈവം സ്വപുത്രനെ പുനരുദ്ധാരകനു൦ രക്ഷകനുമായി ലോകത്തിലേക്ക് അയച്ചു.അവന്‍റെ പുത്രനിലൂടെയും പരിശുദ്ധാത്മാവിലൂടെയു൦, അവിടുത്തെ സൗഭാഗ്യജീവിതത്തിന്‍റെ അവകാശികളുമായിത്തീരാന്‍ വേണ്ടി മനുഷ്യരെ ദൈവം ക്ഷണിക്കുന്നു.ഈ ദൈവീകാഹ്വാനം ലോകത്തിലെങ്ങും മുഴങ്ങിക്കേള്‍ക്കാനായി,താന്‍ തെരഞ്ഞെടുത്ത അപ്പോസ്തലന്‍മാരെ ക്രിസ്തു ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും അയച്ചു. സുവിശേഷപ്രഘോഷണത്തിന് അധികാരപ്പെടുത്തിക്കൊണ്ടാണ് അവരെ അവിടുന്ന്‍ അയച്ചത്. "നിങ്ങള്‍ പോയി സര്‍വ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുവിന്‍. ഇതാ, യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും " ഈ ദൗത്യത്താല്‍ ശക്തി പ്രാപിച്ച് ശ്ലീഹന്‍മാര്‍ പോയി പ്രസംഗിച്ചു. കര്‍ത്താവി അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളോടൊത്തുള്ള അടയാളങ്ങളിലൂടെ അവരുടെ സന്ദേശത്തെ സ്ഥിരീകരിക്കുകയും ചെയ്തു. ദൈവത്തിന്‍റെ സഹായത്താല്‍ ക്രിസ്തുവിന്‍റെ ആഹ്വാനം ശ്രവിച്ച് സ്വമനസാ അതിനോടു ക്രിയാത്മകമായി പ്രതികരിച്ചവര്‍ ലോകത്തില്‍ എല്ലായിടത്തും "സുവിശേഷം പ്രഘോഷിക്കുവാന്‍" ക്രിസ്തുവിനോടുള്ള സ്നേഹത്താല്‍ ഉത്തേജിതരായി. അപ്പസ്തോലന്മാരില്‍ നിന്ന് ലഭിച്ച ഈ നിക്ഷേപം അവരുടെ പിന്‍ഗാമികള്‍ വിസ്വസ്തതാപൂര്‍വ്വം പരിരക്ഷിച്ചു.തലമുറ തലമുറകളിലേക്ക് ഈ വിശ്വാസ നിക്ഷേപം പകര്‍ന്നു കൊടുക്കുവാന്‍ എല്ലാ ക്രിസ്തീയ വിശ്വാസികളും ക്ഷണിക്കപ്പെട്ടിരിക്കുന്നു.വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞു കൊണ്ടും സാഹോദര്യത്തിന്‍റെ പങ്കുവയ്ക്കലിലൂടെ ജീവിച്ചു കൊണ്ടും ആരാധന ക്രമത്തിലും പ്രാര്‍ത്ഥനയിലും ഭാഗഭാക്കായി വേണ൦ ഈ പകര്‍ന്നു കൊടുക്കല്‍ നിര്‍വഹിക്കേണ്ടത്. (Extracted from Catechism of the Catholic Church)
Image: /content_image/FaithAndReason/FaithAndReason-2015-11-02-22:54:59.jpg
Keywords: രക്ഷ, salvation, pravachaka sabdam, സഭ, faith

361
Category: 1
Sub Category:
Heading: മാധ്യമപ്രവ൪ത്തകന്റെ വ്യാജപ്രചാരണത്തിനെതിരേ ശക്തമായ മറുപടിയുമായി വത്തിക്കാൻ വൃത്തങ്ങൾ
Content: പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി , ഇറ്റാലിയൻ പത്രപ്രവർത്തകൻ യുജിനോ സ്കാൽഫാരി, 'La Repubblica ' എന്ന പ്രസിദ്ധീകരണത്തിൽ റിപ്പോർട്ട് ചെയ്തത് തെറ്റാണെന്ന് വത്തിക്കാൻ വക്താക്കള്‍ വ്യക്തമാക്കി. ഒരു ടെലിഫോൺ ഇന്റർവ്യൂവിൽ ആണ് പിതാവ് തന്നോട് ഈ അഭിപ്രായം പ്രകടിപ്പിച്ചതെന്നാണ് , യുജിനോ സ്കാൽഫാരി വ്യാജ പ്രചാരണം നടത്തുന്നത്. അതേ സമയം, വത്തിക്കാനു വേണ്ടി Fr. ഫെഡറിക്കോ ലൊംബാർഡി, National Catholic Register- നോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. “പിതാവ് പറഞ്ഞതായി യുജിനോ സ്കാൽഫാരി റിപ്പോർട്ട് ചെയ്യുന്ന പല കാര്യങ്ങളും, വാസ്തവ വിരുദ്ധമാകാറുണ്ട്. ഇതിനു മുമ്പ് പല അവസരങ്ങളിലും സംഭവിച്ചിരിക്കുന്നതു പോലെ,പിതാവുമായുള്ള അഭിമുഖങ്ങളൊന്നും സ്കാൽഫാരി റെക്കോർഡ് ചെയ്യാറില്ല. എല്ലാം ഓർമ്മയിൽ നിന്നും എടുത്തെഴുതുന്നതാണ് തന്റെ പതിവ് എന്ന് അദ്ദേഹം തന്നെ നേരത്തെ തുറന്നു സമ്മതിച്ചിട്ടുണ്ട്.'സ്കാൽഫാരിയുടെ’ ശൈലി അറിയാവുന്നവർക്കെല്ലാം ഈ പറഞ്ഞ കാര്യങ്ങൾ വ്യക്തമാണ്." La Repubblica-ന്റെ സ്ഥാപകരിൽ ഒരാളും, 1976 - 1996 കാലഘട്ടത്തിൽ അതിന്റെ എഡിറ്ററും ആയിരുന്ന, ഇപ്പോൾ 91 വയസ് പ്രായമുള്ള യുജിനോ സ്കാൽഫാരി, 2013-ൽ ഫ്രാൻസിസ് മാർപാപ്പ അധികാരമേറ്റശേഷം, പല തവണ അദ്ദേഹത്തെ ഇന്റർവ്യു ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും സ്കാൽഫാരി അഭിമുഖം റെക്കോർഡ് ചെയ്തിട്ടില്ല എന്ന് എല്ലാവർക്കും അറിയാം. 2014-ൽ പിതാവ് പറഞ്ഞതായി സ്കാൽഫാരി റിപ്പോർട്ട് ചെയ്ത ലൈംഗീകചൂഷണത്തെ പറ്റിയുള്ള പല ഭാഗങ്ങളും വത്തിക്കാൻ പിന്നീട് നിഷേധിക്കുകയുണ്ടായി. അറിവില്ലാത്ത വായനക്കാരെ തെറ്റുദ്ധരിപ്പിക്കുന്ന പല കാര്യങ്ങളും, അന്നത്തെ സ്കാൽഫാരിയുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നു എന്ന് Fr.ലൊംബാർഡി ഓർമ്മിപ്പിച്ചു. "ഇത്തവണത്തെ സിനഡിൽ, വിവാഹമോചിതരെ കൂടുതലായി ക്രൈസ്തവ സാമൂഹ്യ ജീവിതത്തിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം മാത്രമാണ് ചർച്ച ചെയ്തത്. അവർക്ക് ദിവ്യകാരുണ്യ സ്വീകരണം അനുവദിക്കണമെന്ന കാര്യത്തെപറ്റി സിനഡ് തീരുമാനങ്ങൾ ഒന്നും എടുത്തിരിന്നില്ല"- കത്തോലിക് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2015-11-03-13:15:19.jpg
Keywords: വ്യാജവാർ

362
Category: 14
Sub Category:
Heading: ആഴത്തിലുള്ള വിശ്വാസമാണ് ‘The 33’ സിനിമയുടെ അവിഭാജ്യ ഘടകം - പട്രീഷ്യ റിഗ്ഗന്‍, സംവിധായക
Content: ചിലിയിലെ ഖനിയില്‍പ്പെട്ടുപോയ തൊഴിലാളികളെ രക്ഷിക്കുന്നത് പ്രമേയമാക്കിയിട്ടുള്ള ‘The 33’ എന്ന സിനിമ ഈ മാസാവസാനം അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തും. 2010-ല്‍ ചിലിയിലെ ഖനിയില്‍ അകപ്പെട്ടുപോയ ഖനിതൊഴിലാളികളുടെ അസാധാരണമായ രക്ഷപ്പെടലിന്റെ കഥ പറയുന്ന ഈ സിനിമയില്‍ ദൈവ വിശ്വാസത്തിന്റെ പ്രാധാന്യം ഒട്ടും തന്നെ കുറച്ചു കാണിച്ചിട്ടില്ലേന്ന്‍ സിനിമയുടെ പ്രദര്‍ശനാവകാശമുള്ള വാര്‍ണര്‍ ബ്രോസ്, സ്റ്റുഡിയോ അഭിപ്രായപ്പെട്ടു.“എനിക്ക് സിനിമയുടെ കഥയിലെ ഈ ഭാഗം എങ്ങിനെയിരിക്കണം എന്നുള്ള കാര്യങ്ങളെ കുറിച്ച് ഒരു പ്രത്യേക പദ്ധതിയോ അല്ലെങ്കില്‍ ഹോളിവുഡില്‍നിന്നും ഏതെങ്കിലും തരത്തിലുള്ള സഹായമോ ലഭിച്ചിട്ടില്ല ” മെക്സിക്കന്‍-അമേരിക്കന്‍ സിനിമാ സംവിധായക കൂടിയായ പട്രീഷ്യ റിഗ്ഗന്‍ കാത്തലിക് ഹെറാൾഡ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു സമ്മതിക്കുന്നു . “എന്‍റെ ഹൃദയത്തില്‍ നിന്നുള്ള പ്രചോദനം ഒന്നു കൊണ്ട് മാത്രമാണു ഇക്കാര്യത്തില്‍ ഞാന്‍ ചെയ്തത്. അതായത്, ഖനി തൊഴിലാളികള്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ അവരുടെ കാഴ്ചപ്പാടില്‍ നിന്നും കഥ പറയുക ”. “ഞാന്‍ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചതും വളര്‍ന്നതും. നമ്മെ നല്ല മനുഷ്യരാക്കാനുതകുന്ന സിനിമകളാണ് ഞാന്‍ചെയ്യാന്‍ആഗ്രഹിക്കുന്നതും ചെയ്തിട്ടുള്ളതും. മനുഷ്യ ജിവിതത്തിലെ ഇരുണ്ട ഭാഗത്തെ കുറിച്ച് പറയുന്ന സിനിമകളല്ല ഞാന്‍ ആഗ്രഹിക്കുന്നത്, മറിച്ച് ലോകത്തിന്റെ നന്മക്കുതകുന്ന വിധത്തിലുള്ള അല്ലെങ്കില്‍ ലോകം എങ്ങിനെ ആയിരിക്കണമെന്ന് പറയുന്ന നല്ല ആത്മീയാനുഭാവമുളവാക്കുന്ന സിനിമകള്‍ചെയ്യുവാനാണ് താല്പര്യപ്പെടുന്നത് .തീര്‍ച്ചയായും ഇത് ഞാന്‍ഏറ്റവും കൂടുതല്‍ഇഷ്ടപ്പെടുന്നത് ചെയ്യുവാന്‍ എന്നെ അനുവദിച്ച ഒരു ജീവിതാനുഭവമായി ഈ സിനിമ മാറി” അവര്‍ കൂട്ടിച്ചേര്‍ത്തു. നവംബറില്‍ അമേരിക്കയില്‍ പ്രദര്‍ശനം ആരംഭിക്കുന്ന ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ന്യുയോര്‍ക്കില്‍ ആയിരുന്ന സമയത്ത് കഴിഞ്ഞ ഒക്ടോബറില്‍ കത്തോലിക്കാ ന്യുസിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍പറഞ്ഞത്.എങ്ങിനെയാണ് ഈ ഖനിതൊഴിലാളികള്‍ തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതെന്ന് അവര്‍ ഇതിലൂടെ വ്യക്തമാക്കുന്നു. “ഖനിതൊഴിലാളികളുടെ വിശ്വാസം അവര്‍ ആദ്യമായി ഖനിയിലേക്ക്പോകുമ്പോള്‍ മുതല്‍ പ്രകടമാണ്. അവിടെ ഒരു ചെറിയ കന്യകാമാതാവിന്റെ രൂപമുണ്ട്. അവര്‍ അകത്തേക്ക് പോകുമ്പോള്‍ ഈ രൂപത്തിനു മുന്നില്‍ കുരിശ് വരക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയുന്നു.ഇത് അവരുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി തീര്‍ന്നിട്ടുണ്ട്.” റിഗ്ഗന്‍ പറഞ്ഞു. “കാരണം വളരെ അപകടം നിറഞ്ഞ ഒരു സ്ഥലത്തേക്കാണ് തങ്ങള്‍ പോകുന്നതെന്നും ദൈവത്തിന് മാത്രമേ സംരക്ഷണം നല്കാന്‍ കഴിയുകയുള്ളൂ എന്നു അവര്‍ക്ക് അറിയാം.” അവര്‍ കൂട്ടിച്ചേര്‍ത്തു. “കഥ പുരോഗമിക്കുമ്പോള്‍ ഇരുട്ട് നിറഞ്ഞ ഒരു തുരങ്കത്തിലാണ് തങ്ങള്‍ എന്നു തൊഴിലാളികള്‍ മനസ്സിലാക്കുന്നു.ദൈവത്തിലുള്ള അവരുടെ വിശ്വാസം അവരുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. താഴെയെങ്ങോ മോചനത്തിനുള്ള ഒരു നിമിഷം ഉണ്ടാകുമെന്ന് അവര്‍ ഒരുമിച്ചു പ്രതീക്ഷിക്കുന്നു. സിനിമയുടെ അവസാനഭാഗത്ത് കഥാപാത്രങ്ങളില്‍, ആസക്തി ഉള്ളവനും അവിശ്വാസിയുമായ ഒരാള്‍ ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായി കാണാം.ദൈവം എന്നത് സത്യമാണെന്ന് പറയുവാന്‍ സിനിമയുടെ അവസാനഭാഗം വരെ ഈ കഥാപാത്രമുണ്ട് .” “വളരെ പ്രതീകാത്മകമായ ഒരു രംഗം ഇതിലുണ്ട്. ഞാന്‍ ഇതിനെ അവസാന അത്താഴം എന്ന് വിളിക്കും, അവരെല്ലാവരും തങ്ങളുടെ പക്കല്‍ അവശേഷിച്ച അവസാന ‘ടൂണ’ മീന്‍പങ്ക് വച്ചിട്ട്, പരസ്പരം ക്ഷമചോദിക്കുകയും ചെയ്യുന്നു.മുഴുവന്‍സിനിമയുടെയും മൂല്യം എന്നുള്ളത് ക്ഷമയും, കുടുംബവും, ദൈവ വിശ്വാസവുമാണ്. ഇത് ലോകത്തിനു നല്‍കാവുന്ന നല്ല ഒരു സന്ദേശമാണെന്ന്‍ ഞാന്‍കരുതുന്നു. സിനിമയുടെ അവസാന ഭാഗത്തില്‍,ഒരു ഖനി തൊഴിലാളി ഭിത്തിയില്‍ ഒരു സന്ദേശം എഴുതുന്നു.അതിപ്രകാരമായിരുന്നു. ‘ഇവിടെ 33 ഖനിതൊഴിലാളികള്‍ ജീവിച്ചിരുന്നു. ദൈവം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു.” റിഗ്ഗന്‍ കൂട്ടിച്ചേര്‍ക്കുന്നു . ഫ്രാന്‍സിസ് മാര്‍പാപ്പായുമായി ഈ തൊഴിലാളികള്‍ക്ക് ഔപചാരികമായ ഒരു കൂടിക്കാഴ്ച ഒരുക്കുവാന്‍കഴിഞ്ഞു എന്നുള്ളതാണ് റിഗ്ഗന്‍ നേടിയ ആദ്യവിജയം.“മാര്‍പാപ്പയെ ഈ സിനിമ കാണിക്കണമെന്നൊരു ആഗ്രഹം എനിക്കുണ്ടായിരുന്നു. എന്നാല്‍ എല്ലാവരും എന്നോട് പറഞ്ഞുത് അതൊരിക്കലും സധ്യമാവുകയില്ല എന്നാണ്. “ഞങ്ങള്‍ പാപ്പാക്ക് ഒരു കത്തെഴുതി”,അത്ഭുത൦ എന്നു പറയട്ടെ, ഫ്രാന്‍സിസ് പാപ്പാ ഈ സിനിമ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്ന് വത്തിക്കാനില്‍ നിന്നും ഞങ്ങള്‍ക്ക് മറുപടി ലഭിച്ചു . “ഉടന്‍ തന്നെ ഞങ്ങള്‍ ഒരു DVD പാപ്പാക്ക് അയച്ചുകൊടുത്തു.പാപ്പാ സിനിമ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു”അങ്ങിനെ പാപ്പാ ഈ 33 തൊഴിലാളികളെയും വത്തിക്കാനിലേക്ക് ക്ഷണിച്ചു.ഇത് ഞങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു സംഭവമാണ്. തങ്ങളുടെ രക്ഷപ്പെടലിന്റെ അഞ്ചാം വാര്‍ഷികം (Octobar 14), വത്തിക്കാനില്‍ പാപ്പാക്ക് കൈകൊടുത്തു കൊണ്ടും പാപ്പായുടെ പ്രോത്സാഹന വാക്കുകള്‍ ശ്രവിച്ചുകൊണ്ടുമാണ് ആഘോഷിച്ചത്. വിശ്വാസത്തില്‍ കേന്ദ്രീകൃതമായ പ്രതീക്ഷയെ പറ്റിയും ഈ പ്രതീക്ഷ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പിതാവ് അവരോട് പറഞ്ഞു. “തൊഴിലാളികളില്‍ ഒരാള്‍ക്ക് അയാള്‍ ഖനിയിലായിരിക്കുമ്പോള്‍ ഒരു കുട്ടി ജനിച്ചു. അവളുടെ പേര് ‘എസ്പെരാന്‍സാ’ (പ്രതീക്ഷ) എന്നായിരുന്നു. അതു തന്നെയായിരുന്നു പുറത്ത് മുഴുവന്‍ കുടുംബങ്ങളും തങ്ങിയിരുന്ന തമ്പിന്‍റെ പേരും - ക്യാമ്പ് എസ്പെരാന്‍സാ.അവരോടൊപ്പം ഈ കുട്ടിയും ഉണ്ടായിരുന്നു. അവള്‍ക്കിപ്പോള്‍ 5 വയസ്സായി.അവളുടെ പിതാവ് അവളെ കൈകളില്‍ പിടിച്ചു, ഫ്രാന്‍സിസ് പാപ്പാ അവളുടെ മൂര്‍ധാവില്‍ കൈവെച്ചനുഗ്രഹിച്ചു. ഈ സമ്മാനം അവര്‍ക്ക് നല്കുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഒരുപാട് സന്തോഷവതിയാണ്.” സ്പാനിഷായിരുന്നത് ഈ സിനിമയുടെ സംവിധായിക, സഹ-കഥാ രചയിതാവ് എന്ന നിലകളില്‍ റിഗ്ഗനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. “അവര്‍ക്ക് ഇംഗ്ലീഷ് അറിയാത്തതിനാല്‍ അവരുമായി സംസാരിക്കുന്നതിന് ഇതെന്നെ സഹായിച്ചു.” അവര്‍ പറഞ്ഞു. “എല്ലാ ലാറ്റിന്‍ അമേരിക്കക്കാര്‍ക്കും ഒരു സഹകരണ മനോഭാവമുണ്ട് എന്ന് ഞാന്‍ കരുതുന്നു.അവര്‍ വളരെ സ്നേഹമുള്ളവരും വികാരഭരിതരുമാണ്. അതുകൊണ്ട് ഒരര്‍ത്ഥത്തില്‍ ചിലിക്കാരുടെ ജീവിതം ഒപ്പിയെടുക്കുന്നത് എനിക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ലായിരുന്നു. ഒക്ടോബര്‍ 27ന് വാഷിംഗ്‌ടണില്‍ ആയിരിക്കുമ്പോള്‍ ഈ സിനിമയിലെ അഭിനേതാക്കളായ ലൌ ഡയമണ്ട് ഫിലിപ്പ്സ്, ജൂലിയറ്റ് ബിനോഛെ കൂടാതെ യു.എസ്സിലെ ചിലി അംബാസിഡറുമൊന്നിച്ച് ഈ ചിത്രത്തിന്റെ ഒരു പ്രദര്‍ശനം നടത്തുന്നതിനെ കുറിച്ച് സംസാരിച്ചു. പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ,”ഇത് ശരിക്കും ഒരു ചിലിയന്‍ സിനിമയാണ്. നീ എങ്ങിനെ ഇത് നിര്‍മ്മിച്ചു” എന്ന ചിലി അംബാസിഡറുടെ ചോദ്യത്തിന് റിഗ്ഗന്‍ മറുപടി നല്‍കിയത് ഇങ്ങനെയാണ് “നമ്മള്‍ തമ്മില്‍ വ്യത്യാസത്തിന് കാരണമായിയാതൊന്നുമില്ല.”വികാരഭരിതനായ ചിലി അംബാസിഡറുടെ വാക്കുകളേ ഓർമ്മിപ്പിച്ചാണ് റിഗൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
Image: /content_image/Arts/Arts-2015-11-06-17:01:08.jpg
Keywords: The 33,film, patricia riggen, Chili, pope, pravachaka sabdam

363
Category: 1
Sub Category:
Heading: അന്തരിച്ച കർദിനാൾമാരുടെയും ബിഷപ്പുമാരുടെയും ആത്മാക്കൾക്കായി മാർപാപ്പയുടെ ദിവ്യബലി
Content: ഈ വർഷം പരേതരായ, ബിഷപ്പുമാരുടെയും കർഡിനാൾമാരുടെയും ആത്മാക്കൾക്കായി, സെന്റ് പീറ്റേർസ് ബസിലിക്കയിൽ നടത്തിയ ദിവ്യബലിയിൽ പരിശുദ്ധ പിതാവ് മുഖ്യകാർമ്മീകത്വം വഹിച്ചു."ഭൂമിയിൽ അവർ, അവരുടെ വധുവായ തിരുസഭയെ അങ്ങേയറ്റം സ്നേഹിച്ചു. മരണ ശേഷം, അവർ ദൈവസന്നിധിയിൽ മറ്റ് വിശുദ്ധരോടൊപ്പം നിത്യാനന്ദം അനുഭവിക്കാനിടവരാനായി, നമുക്ക് പ്രാർത്ഥിക്കാം എന്ന് ആമുഖത്തോടെയാണ് അദ്ദേഹം പ്രസംഗം ആര൦ഭിച്ചത്." തിരുസഭയുടെ സേവകരായി ജീവിച്ചു മരിച്ച അവർക്കു വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, നാം സ്വയം തീരുസഭയുടെ സേവകരായി തുടരാനുള്ള വാഗ്ദാനം പുതുക്കുക കൂടിയാണ് ചെയ്യുന്നത്. സേവനം ചെയ്യാതെ ജീവിക്കുന്നവൻ ജീവിക്കാനുള്ള അർഹത നഷ്ടപ്പെടുത്തുന്നു."ദൈവപുത്രൻ സ്വയം മനുഷ്യന്റെ സേവകനായാണ് മനുഷ്യ രൂപമെടുത്തത് ! എന്നാൽ ഇന്നു൦ മനുഷ്യന്റെ തിന്മകൾ ഏറ്റുവാങ്ങുന്ന സേവകനായി അവിടുന്ന് മാറുന്നു. അതിലൂടെ അവന് നിത്യജീവൻ പ്രദാനം ചെയ്യുന്നു." "സ്വന്തം ശരീരം നഷ്ടപ്പെടുത്തി കൊണ്ട് അന്യർക്ക് തുണയേകുന്ന ദൈവപുത്രന്റെ ശൈലി, നമുക്ക് പാഠമാണ്.'സേവനം ചെയ്യുന്നതും ദാനം ചെയ്യുന്നതും', ഈ ലോകത്തിന്റെ കണ്ണിൽ നഷ്ടമായി തോന്നിയേക്കാം.പക്ഷേ യഥാർത്ഥത്തിൽ, ജീവിതം നഷ്ടപ്പെടുത്തുന്നതിലൂടെ അവർ ജീവിതം കണ്ടെത്തിയവരാണ്. സ്നേഹത്തിനു വേണ്ടി ജീവൻ നഷ്ടപ്പെടുത്തുന്നവർ, യേശുവിനെയാണ് അനുകരിക്കുന്നത്. പരിശുദ്ധ പിതാവ് അഭിപ്രായപ്പെട്ടു. കുരിശിലെ തന്റെ മരണത്തെ തോൽപ്പിച്ചതും യേശുവിന്റെ അതുല്യമായ സനേഹമാണ് ;അത് ലോകത്തിന് ജീവൻ നൽകുന്നു."ദൈവീക വിജയം ഒരു ജയാഘോഷമല്ല, അത് ഒരു എളിയ വിജയമാണ്! കടുത്തതിന്മയ്ക്കും കുരിശു മരണത്തിനിടയ്ക്കും ദൈവപുത്രൻ സ്നേഹിച്ചു. ഇത് നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ആശയമാണ്. ആ സ്നേഹം ചുറ്റുമുള്ള തിന്മയെപ്പോലും മാനസാന്തരപ്പെടുത്തുന്നു!"ഫ്രാൻസിസ് പാപ്പ കൂട്ടി ചേര്‍ത്തു. "അദ്ദേഹം മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയത് വാക്കുകൾ കൊണ്ടല്ല, പ്രവർത്തികൾ കൊണ്ടാണ് ; ബാഹ്യമോടി കൊണ്ടല്ല, ആന്തരീക ശക്തി കൊണ്ടാണ് ! "അവിടുന്ന് കുരിശിനെ, നിത്യജീവിതത്തിലേക്കുള്ള നമ്മുടെ പാലമായി രൂപാന്തരപ്പെടുത്തുന്നു ! അവിടുത്തെ എളിമയും സ്നേഹവും അനുകരിക്കുന്നതിലൂടെ, നമുക്കും നിത്യജീവിതത്തിന്റെ വിജയത്തിലേക്കെത്താം. ആ സ്നേഹത്തിന്, അട്ടഹാസവും കാഹളവും ആവശ്യമില്ല. ക്രിസ്തുവിന്റെ സ്നേഹത്തേ പറ്റി വ൪ണ്ണിച്ചപ്പോൾ പരിശുദ്ധ പിതാവ് വാചാലനായി. ക്ഷമയോടെ, വിശ്വാസത്തോടെ, കാത്തിരുന്നാൽ മാത്രം മതി. 'നിങ്ങളെ തേടിയെത്തുന്ന ദൈവത്തിന്റെ രക്ഷയ്ക്കായി ക്ഷമയോടെ കാത്തിരിക്കുക 'യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ്' എന്ന സത്യം, നമ്മുടെ മനസ്സിലെ എല്ലാ ദുഖങ്ങളേയും ദൂരീകരിക്കുന്നുവെന്നത് നാം പലപ്പോഴു൦ മറക്കുന്ന ഒരു യഥാർത്ഥ്യമാണ്. അതിനുള്ള ഏകപരിഹാരം നമ്മൾ, അവിടുത്തെ അഭീഷ്ടം നിറവേറ്റുന്ന വിനീതദാസരാകുകയെന്നതാണ്. 'നിങ്ങളുടെ മനസ് ദൈവത്തിൽ അർപ്പിക്കുക! ലൗകീക കാര്യങ്ങൾ നിങ്ങളുടെ മനസ്സിനെ ചഞ്ചലപ്പെടുത്തരുത്.'എന്ന വിശുദ്ധ പൌലോസ് ശ്ളീഹായുടെ വാക്കുകളേ ഓർമ്മിപ്പിച്ചാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. കടപ്പാട് : VIS ബ്ളോഗ്
Image: /content_image/News/News-2015-11-04-23:40:44.jpg
Keywords: പരിശുദ്ധ പിതാവ്, ബിഷപ്പ്, പരേതാത്മാക്കൾ,വിശുദ്ധ കുര്‍ബാന, പ്രവാചക ശബ്ദ൦, pravachaka sabdam, pope, holymas,