Contents

Displaying 271-280 of 24916 results.
Content: 364
Category: 1
Sub Category:
Heading: ഇഗ്ലണ്ടിലെ സീറോ-മലബാർ ഇടവക രൂപീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞുകൊണ്ട് ലങ്കാസ്റ്റർ രൂപത
Content: ഇഗ്ലണ്ടിലെ പ്രസ്റ്റണിൽ സീറോ-മലബാർ ഇടവക രൂപീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ലങ്കാസ്റ്റർ രൂപത ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞതായി ഇൻഡിപെൻഡന്റ് കാത്തലിക് ന്യൂസ്‌ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്റ്റണിൽവച്ച് പുതിയ സീറോ-മലബാർ ഇടവക ഉത്ഘാടനം ചെയ്തതിനു ശേഷം "ഇടവകക്കാരെ പുറത്താക്കി, ഇംഗ്ലീഷിലുള്ള ദിവ്യബലി ഒഴിവാക്കി മലയാളം ദിവ്യബലിയോടെ ദേവാലയം തുറന്നു" എന്ന തലക്കെട്ടോടെ Daily Mail വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രൂപത മന്ദിരത്തിൽ നിന്നും ഈ വാർത്ത പൂർണ്ണമായും നിഷേധിച്ചു കൊണ്ടുള്ള അറിയിപ്പുണ്ടായി. പുതിയ ഒരു ആത്മീയ ഉദ്യമത്തെ 'വളച്ചൊടിക്കാനും കരിതേച്ചു കാണിക്കാനുമുള്ള' ശ്രമമാണിതെന്ന് മെത്രാൻ ഓഫീസ് പ്രതികരിച്ചു. ലങ്കാസ്റ്റർ ബിഷപ്പ് മൈക്കിൾ കാംബെൽ ആരോപണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചു. പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലെ 'രൂപവും ഭാവവും' നിഷേധാന്മകമാണെന്നും, സീറോ-മലബാർസഭാ വിശ്വാസികൾ പ്രെസ്റ്റണിലെ കത്തോലിക്കാ ദേവാലയങ്ങൾക്ക് നൽകുന്ന ആത്മീയ നവോന്മേഷം മനസ്സിലാക്കാൻ ലേഖകന് കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.സീറോ മലബാർ സഭാ വിശ്വാസികൾക്കും, അവർക്ക് നേതൃത്വം നൽകുന്ന സീറോ-മലബാർ ആർച്ച് ബിഷപ്പ് ജോർജ് ആലഞ്ചേരിക്കും, തുടർന്നും ലങ്കാസ്റ്റർ അതിരൂപതയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.സെന്റ്. ഇഗ്നേഷ്യസ് ഇടവകാംഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കി എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. 2014 ഡിസംബർ 2-ാം തിയതി മുതൽ അടച്ചിട്ടിരിക്കുന്ന ഒരു ദേവാലയമാണിത്. അവിടെയാണ് സീറോ-മലബാർ സഭയുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് വേദിയാകുന്നത്. ഒക്ടോബർ 3-ാം തിയതിയിലെ ഉത്ഘാടന ദിവ്യബലിയിൽ പഴയ ഇടവകാംഗങ്ങൾ അടക്കം വളരെയധികം വിശ്വാസികൾ പങ്കെടുത്തിരുന്നു. ലേഖനത്തിൽ 'പ്രതിഷേധത്തിന്റെ' വനിതയായി ചിത്രീകരിച്ചിരിക്കുന്ന മിസ്സിസ് മോയിര കാഡ് വെൽ എന്ന സ്ത്രീ സെന്റ് ഇഗ്‌നേഷ്യസ് ഇടവകയിലെ അംഗമല്ല എന്നു മാത്രമല്ല, ഈ രൂപതയിലെ തന്നെ അംഗമല്ല എന്ന് മെത്രാന്റെ ഓഫീസ് പുറത്തു വിട്ട രേഖയിൽ ചൂണ്ടിക്കാട്ടി.സെന്റ് ഇഗ്നേഷ്യസ് ദേവാലയത്തിനടുത്തു തന്നെയുള്ള, ഇംഗ്ലീഷ് മാർട്ടിയേർസ്, സെന്റ് ജോസഫ്സ് എന്നീ ദേവാലയങ്ങളിൽ ഇംഗ്ലീഷ് കുർബാന ഉള്ളതാണെന്നും അറിയിപ്പുണ്ടായി. ഞായറാഴ്ച്ചത്തെ ദിവ്യബലികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നൂറിലും താഴെയെത്തിയപ്പോൾ പളളിയുടെയും പള്ളിമേടയുടെയും ചിലവുകൾ താങ്ങാനാവാതെ വന്നതുകൊണ്ടാണ് 2014-ൽ സെന്റ് ഇഗ്‌നേഷ്യസ് ദേവാലയം അടച്ചു പൂട്ടിയത്. പള്ളിയും പള്ളി മേടയും പ്രവർത്തനസജ്ജമാക്കാൻ ഏകദേശം പത്ത് ലക്ഷം പൗണ്ട് വേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു, കമ്മ്യൂണിറ്റി നേതാവായി പെട്ടന്ന് പ്രത്യക്ഷപ്പെട്ട മിസ്സിസ് കാഡ് വെൽ ഈ വസ്തുതകളൊന്നും അറിയാത്ത പോലെയാണ് അഭിപ്രായം പ്രകടിപ്പിച്ചത്.ബിഷപ്പ് മൈക്കിൾ കാംബെൽ പറയുന്നു .ഇടവക ഏകീകരണം വളരെ വിഷമം പിടിച്ച ഒരു പ്രക്രീയയാണ്. നേരത്തെയുള്ള സെന്റ് ഇഗ്‌നേഷ്യസ് ഇടവകാംഗങ്ങൾ പുതിയ ഇടവകകളിലേക്ക് മാറുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. പക്ഷേ, പുതിയ ഇടവകകളിൽ ഇവരുടെ സാന്നിദ്ധ്യം ഒരു മുതൽകൂട്ടായിരിക്കും എന്നതിൽ സംശയമില്ല. ഇനിയും പുതിയ ഇടവകകളിലേക്ക് മാറാൻ മടി കാണിക്കുന്നവർ, നാം ഇവിടെ സൂചിപ്പിച്ച കാര്യങ്ങളെ പറ്റി ആലോചിച്ച്, സഭയുടെ ശക്തിക്കും വളർച്ചയ്ക്കും ഉതകുന്ന തീരുമാനം എടുക്കണെമെന്ന് അഭ്യർത്ഥിക്കുന്നു."നാമെല്ലാം കുരിശുമുഖാന്തിരം ഒരുമിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന ഓർമ്മയോടെ, സീറോ-മലബാർ സഭയുടെ പുതിയ ഉദ്യമങ്ങൾക്കും, ഇടവക വികാരി Fr. മാത്യു ചൂരപ്പൊയ്കയിലിനും, ഇടവകാംഗങ്ങൾക്കും, ഞങ്ങൾ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു" ബിഷപ്പ് മൈക്കിൾ കാംബെൽ പറഞ്ഞു.
Image: /content_image/News/News-2015-11-05-04:12:11.jpg
Keywords: preston syromalabar, pravachaka sabdam
Content: 365
Category: 1
Sub Category:
Heading: കുടുംബജീവിതത്തില്‍ ക്ഷമയുടെ പ്രാധാന്യത്തെപ്പറ്റി ഫ്രാന്‍സിസ്‌ മാർപാപ്പ
Content: ബുധനാഴ്ചതോറുമുള്ള തന്‍റെ പൊതു അഭിസംബോധന പരമ്പരയുടെ തുടര്‍ച്ചയായി നവംബര്‍ 4ന് തനിക്ക്‌ മുന്നില്‍ തടിച്ചു കൂടിയ ജനങ്ങളോട് കുടുംബങ്ങളില്‍ ക്ഷമയുടെ പ്രാധാന്യത്തെപ്പറ്റി ഫ്രാന്‍സിസ്‌ മാർപാപ്പ വിശദീകരിച്ചു. കുടുംബ ജീവിതത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി സമ്മേളിച്ച മെത്രാന്‍മാരുടെ യോഗത്തിന്‍റെ പ്രതിഫലനമെന്ന നിലയില്‍, കുടുംബങ്ങളില്‍ നിന്നുമാണ് ക്ഷമയുടെ ബാലപാഠങ്ങള്‍ നാം പഠിക്കുന്നതെന്ന് ഫ്രാന്‍സിസ്‌ പാപ്പാ അഭിപ്രായപ്പെട്ടു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ച് കൂടിയ ജനത്തിനോടായി ഇംഗ്ലീഷ്‌ ഭാഷയിലാണ് പാപ്പാ സംസാരിച്ചത്‌.  “അനുദിനം നമ്മളില്‍ നിന്നും ഉയരുന്ന പ്രാര്‍ത്ഥന നമ്മുടെ തെറ്റുകള്‍ ദൈവം ക്ഷമിക്കുന്നതിനോടൊപ്പം മറ്റുള്ളവരോട് ക്ഷമിക്കുവാനുമുള്ള കഴിവ് നമുക്ക്‌ തരണമെയെന്നാണ് ”  പിതാവ്‌ ഉദ്ബോധിപ്പിച്ചു. 'ക്ഷമിക്കുക’ എന്നത് വളരെ അധികം ബുദ്ധിമുട്ടുള്ള കാര്യമാണ്, എങ്കിലും നമ്മളുടെ വ്യക്തിപരമായ വളര്‍ച്ചക്ക്‌ ക്ഷമ വളരെ അധികം അനിവാര്യമാണ്. നമ്മളുടെ തെറ്റുകള്‍ ഏറ്റു പറയുന്നതിനും പൊട്ടിപ്പോയ ബന്ധങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും ഇത്‌ വളരെ അത്യാവശ്യമാണ്. ഇതാണ് നമ്മളുടെ കുടുംബത്തില്‍ നിന്നും നാം ആദ്യമായി പഠിക്കുന്ന നന്മ”- പിതാവ്‌ പറഞ്ഞു. “സ്നേഹത്താല്‍ നമ്മുടെ കുടുംബത്തെ ശക്തിപ്പെടുത്തുന്നതിന് ക്ഷമ കൊണ്ട് സാധിക്കുന്നു, ക്ഷമയിലൂടെ ഒരു സമൂഹത്തെ മുഴുവനും സ്നേഹിക്കുന്നവരും മാനുഷികമൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരുമാകാന്‍ സാധിക്കും. നമ്മുടെ ജീവിതം കെട്ടിപ്പടുക്കുവാന്‍പ്പറ്റിയ ഒരു നല്ല പാറയാണ് ക്ഷമ.ദൈവേഷ്ടത്തിനനുസരിച്ച്, ക്രിസ്തീയ ജീവിതതത്വങ്ങള്‍ മുറുകെപ്പിടിച്ച് ജീവിക്കുന്നതിനും ക്ഷമ നമ്മെ പ്രാപ്തരാക്കുന്നു. കുടുംബങ്ങള്‍ക്ക് ക്ഷമയുടെ ശക്തിയെപ്പറ്റി കൂടുതലായി മനസ്സിലാക്കുന്നതിനും, സഭയെന്ന മഹാ കുടുംബത്തിന് ദൈവസ്നേഹത്തെപ്പറ്റി കൂടുതലായി പ്രഘോഷിക്കുന്നതിനുമുള്ള പ്രചോദനം, വരാനിരിക്കുന്ന  ‘കരുണയുടെ വാര്‍ഷികം’  (Jubilee of Mercy) വഴി ലഭിക്കട്ടെ എന്നും പരിശുദ്ധ പിതാവ്‌ ആശംസിച്ചു.
Image: /content_image/News/News-2015-11-05-22:31:01.jpg
Keywords: ക്ഷമ,കുടുംബം, ഫ്രാൻസിസ് മാർപാപ്പ, പ്രവാചക ശബ്ദ൦, Pope, malayalam, christian, news,
Content: 367
Category: 1
Sub Category:
Heading: നമ്മുടെ ഹൃദയത്തിൽ നിന്നും, നമ്മുടെ ആശംസകളിൽ നിന്നും ആരെയും ഒഴിവാക്കാതിരിക്കുക : ഫ്രാൻസിസ് മാർപാപ്പ 
Content: സ്വന്തം ഗ്രൂപ്പുകളുണ്ടാക്കി ജനത്തെ വിഭജിക്കുകയും, അന്യജനവിഭാഗങ്ങളെ ബഹിഷ്കരിക്കുകയും ചെയ്യുന്നത്, ഫരിസയരെ  അനുകരിക്കലാണെന്ന്, വ്യാഴാഴ്ച്ചയിലെ പ്രഭാഷണത്തിൽ  ഫ്രാൻസിസ് മാർപാപ്പ  അഭിപ്രായപ്പെട്ടു. ഇത് വിഭാഗീയതയിലേക്കും സംഘർഷത്തിലേക്കും നയിക്കുന്നു. "എന്നാൽ യഥാർത്ഥ ക്രൈസ്തവർ വിവേകത്തോടെ വാതിലുകൾ തുറന്നിടുന്നു." "നമ്മുടെ ജീവിതത്തിൽ നീര്‍ണ്ണായകമായ രണ്ട് വഴികളാണുള്ളത്. നമ്മളിൽ പെടാത്തവരെ ബഹിഷ്ക്കരിക്കുന്നതാണ് ഒരു വഴി. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് രണ്ടാമത്തേത്." നവംബർ 5-ാ൦ തീയതിയിൽ സെന്റ് മാർത്ത ഹൌസിൽ നടത്തിയ ദിവ്യബലിയർപ്പണവേളയിലെ പ്രഭാഷണത്തിൽ  പിതാവ്  പറഞ്ഞു. "ബഹിഷ്ക്കരണത്തിന്റെ പാത വളരെ ചെറുതാണ്. അത് എല്ലാ യുദ്ധങ്ങളുടേയും, സംഘർഷങ്ങളുടേയും മൂലകാരണമാണ്." ചില രാജ്യങ്ങള്‍ താഴ്ന്ന ജനവിഭാഗങ്ങളെ വിലകുറച്ചു കാണുന്നു; അതേസമയം മറ്റുചിലർ കുടുംബങ്ങളിൽ നിന്നും, സുഹൃത് വലയങ്ങളിൽ നിന്നും  പുറന്തളപ്പെടുന്നു. ഇതെല്ലാം സംഘർഷങ്ങളിലേക്ക് നയിക്കുന്നു. "ഇതിൽ നിന്നും വളരെ ഭിന്നമാണ്  ജനവിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വഴി, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ യേശുവിലേക്ക് അടുപ്പിക്കുന്ന വഴി."  അന്യരെ വിധിക്കുകയും അവരെ പുച്ഛത്തോടെ കാണുകയും ചെയ്യുന്ന മനോഭാവത്തെ പിതാവ് നിശിതമായി വിമർശിച്ചു. മറ്റുള്ളവരെ അധിക്ഷേപിക്കുകയും അധമരായീ കരുതി  മാറ്റി നിറുത്തുകയും ചെയ്യുന്നവരെ ശാസിക്കുന്ന,വിശുദ്ധ പൌലൊസ് ശ്ലീഹായുടെ വചനഭാഗം പരാമാർശിച്ചു കൊണ്ടാണ് പിതാവ് പ്രസംഗിച്ചത്. "വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ പരാമർശിക്കുന്ന നിയമജ്ഞരും ഫരിസിയരും മറ്റുള്ളവരെ വിലകുറച്ചു കാണുന്നവരാണ്. തങ്ങൾ നിയമങ്ങൾ അനുസരിക്കുന്നതുകൊണ്ട് നന്മയുള്ളവരെന്ന് അവർ സ്വയം കരുതുന്നു. ചുങ്കക്കാരനെ പോലുള്ളവർ പാപികളെന്ന് അവർ വിധി എഴുതുന്നു. കുരിശുമരണത്തിലൂടെ കർത്താവ് എല്ലാവരെയും നിത്യജീവിതത്തിലേക്ക് ക്ഷണിക്കുകയാണ്. അവിടുന്ന്  ആരെയും ഒഴിവാക്കുന്നില്ല. അന്യരെ ഉൾക്കൊള്ളുന്നത് എളുപ്പമുള്ള ഒരു കാര്യമല്ല." തുടർന്ന്  പിതാവ്, ആടിനെ നഷ്ടപ്പെട്ട ആട്ടിടയന്റെയും, നാണയം നഷ്ടപ്പെട്ട സ്ത്രീയുടെയും ഉപമകള്‍ വിവരിച്ചു. "നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയപ്പോൾ അവർ  ആഹ്ളാദിക്കുന്നു. പക്ഷേ അവർ സ്വയം ആഹ്ളാദിക്കുകയല്ല ചെയ്തത്.അവർ അയൽക്കാരുടെയടുത്ത് പോയി തങ്ങളുടെ ആഹ്ളാദം പങ്കുവെയ്ക്കുകയാണ് ചെയ്തത്. അതാണ് ഉൾപ്പെടുത്തൽ, ദൈവത്തെ ഉൾപ്പെടുത്തൽ." "ജനങ്ങളെ ആട്ടിയകറ്റുന്ന ബഹിഷ്ക്കരണത്തിന്റെ  അന്ധകാരമല്ല, ഉൾക്കൊള്ളലിന്റെ പ്രകാശവും സന്തോഷവുമാണ് ദൈവം ആഗ്രഹിക്കുന്നത്. നാം മറ്റുള്ളവരെ പുറന്തള്ളുകയാണെങ്കിൽ, ദൈവത്തിന് മുമ്പിൽ നമുക്ക് കണക്ക് പറയേണ്ടി വരും എന്ന് ഓർത്തിരിക്കുക. നമ്മുടെ പ്രാർത്ഥനകളിൽ നിന്നും, നമ്മുടെ ഹൃദയത്തിൽ നിന്നും, നമ്മുടെ ആശംസകളിൽ നിന്നും ആരെയും ഒഴിവാക്കാതിരിക്കുക." ഈ ഒരു ഓർമ്മപ്പെടുത്തലോടെയാണ് പിതാവ് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2015-11-06-23:30:22.jpg
Keywords: പ്രവാചക ശബ്ദ൦, പോപ്പ്, care, st.martha chapel, malayalam, christian, news
Content: 368
Category: 1
Sub Category:
Heading: സഭാ നേതൃത്വം ധനസമാഹരണത്തിനും പ്രശസ്തിക്കുമുള്ള മാർഗ്ഗമല്ല, സേവനത്തിനുള്ള പാതയാണത് : ഫ്രാൻസിസ് മാർപാപ്പ
Content: ക്രൈസ്തവർ, തങ്ങളുടെ സുഖസൗകര്യങ്ങളുടെ സുരക്ഷിതവലയത്തിനുള്ളിൽ ഒളിക്കാതെ, പുറത്തിറങ്ങി, വേദനിക്കുന്നവർക്ക് സഹായം എത്തിക്കണമെന്ന്, വെള്ളിയാഴ്ച സ്വവസതിയിലെ കപ്പേളയിൽ ദിവ്യബലിയർപ്പണ വേളയിൽ പിതാവ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. സഭയുടെ നിലപാടുകൾ മൃദലമാകുമ്പോൾ, സ്വന്തം സുരക്ഷിതവലയത്തിൽ കയറി വാതിലുകൾ അടയ്ക്കുമ്പോൾ, അവിടെ സേവനം അവസാനിക്കുന്നു, കാര്യലാഭത്തിന് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കാൻ തുടങ്ങുന്നു. നീതിരഹിതനായ കാര്യസ്ഥന്റെ ഉപമ (Luke16:1-10 ) ഉദ്ദാഹരിച്ചു കൊണ്ടാണ് അന്ന് പിതാവ് സംസാരിച്ചത്. വത്തിക്കാനിൽ സാമ്പത്തീക ക്രമക്കേടുകൾ ആരോപിക്കുന്ന രണ്ട് പുസ്തകങ്ങൾ തലേ ദിവസം പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ പ്രതികരണമായിരുന്നു പാപ്പ നടത്തിയത്. കൗശലക്കാരനായ കാര്യസ്ഥൻ തന്റെ യജമാനന്റെ സ്വത്ത്, സ്വന്തം കാര്യലാഭത്തിനു വേണ്ടി ധൂർത്തടിക്കുന്നു. സഭയ്ക്കുള്ളിൽ പോലും ഇങ്ങനെയുള്ളവരുണ്ട്. സേവനത്തിൽ അടിസ്ഥാനമിട്ട് മുന്നോട്ടു പോകുന്നതിനു പകരം, ചിലർ സഭയെ പണമുണ്ടാക്കാനുള്ള ഉപകരണമാക്കി മാറ്റുകയാണ്. സഭയുടെ, നേതൃത്വത്തിലോ മറ്റ് ഏത് തലങ്ങളിലോ ആയാലും, ഈ വിധത്തിൽ മനോഭാവമുള്ളവർ ഉണ്ടാകുന്നത് അത്യന്തം നിർഭാഗ്യകരമാണ് എന്ന് പിതാവ് സൂചിപ്പിച്ചു. യേശുവും സുവിശേഷവും നമ്മളോടാവശ്യപ്പെടുന്നത് സേവനനിരതമായ, സമർപ്പിതമായ, ഒരു ജീവിതം നയിക്കാനാണ്. സ്ഥാനമാനങ്ങളിലും, അത് നേടിത്തരുന്ന സുഖസൗകര്യങ്ങളിലും മുഴുകി, തന്റെ ജീവിത ദൗത്യം വിസ്മരിച്ച് ജീവിക്കുന്നവർ, ഫാരീസിയരെ പോലെയാണ്. മറ്റുള്ളവരുടെ ശ്രദ്ധ നേടാനായി അവർ പൊതുസ്ഥലങ്ങളിലെത്തി നന്മ ചെയ്യുന്നതായി ഭാവിക്കുന്നു യേശുവിന്റെ അനുയായികൾ എങ്ങിനെയായിരിക്കണം എന്ന്, സെന്റ് പോൾ, റോമാക്കാർക്കെഴുതിയ ലേഖനത്തിൽ വിവരിക്കുന്നുണ്ട്. അവർ യേശുവിന്റെ ദൂതരാണ്. പരിശുദ്ധാത്മാവിനാൽ പവിത്രമാക്കപ്പെട്ട പൗരോഹിത്യധർമ്മത്തിലൂടെ , അവർ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നു. സെന്റ് പോൾ ആ വിധത്തിലുള്ള ഒരു അനുയായി ആയിരുന്നു. പുരോഹിതരും കന്യാസ്ത്രീകളും, തങ്ങളുടെ അതിദീർഘങ്ങളായ സേവന ദൗത്യങ്ങളെ പറ്റി പറയുന്നത് കേൾക്കുമ്പോൾ, തനിക്ക് അത്യധികം സന്തോഷം തോന്നാറുണ്ടെന്ന് പിതാവ് പറഞ്ഞു. അവരിൽ ചിലർ ആമസോണിൽ മിഷിനറിമാരായിരുന്നു. മറ്റു ചിലർ ആഫ്രിക്കയിൽ ആരോഗ്യ പ്രവർത്തകരായിരുന്നു. അങ്ങനെ അനവധി. അവരുടെ ജോലികളിലെ സംതൃപ്തി അവരുടെ പുഞ്ചിരിയിൽ തെളിഞ്ഞു കാണാം. അതാണ് സേവനം. സ്വയം സമർപ്പണത്തിന്റെ മാർഗ്ഗം. അതാണ് തിരുസഭയുടെ ആഹ്ളാദം ! സെന്റ് പോളിന് ലഭിച്ച ദൈവകൃപ ധാരാളമായി ലഭിക്കാനായി, പുരോഹിതരും കന്യാസ്ത്രീകളും പ്രാർത്ഥിക്കണം എന്ന് പിതാവ് ഉപദേശിച്ചു. സുഖ സൗകര്യങ്ങളും സ്ഥാനമാനങ്ങളും ഉപേക്ഷിച്ച്, യേശുവിന്റെ സേവനത്തിനിറങ്ങിയ സെന്റ പോൾ, സന്യാസജീവിതത്തിന്റെ ഏറ്റവും പ്രകാശമേറിയ ഉദ്ദാഹരണമാണ്. പ്രസംഗം ഉപസംഹരിച്ചു കൊണ്ട് പിതാവ് പറഞ്ഞു. "ദൈവം നമ്മെ പ്രലോഭനങ്ങളിൽ നിന്നും കാത്ത് രക്ഷിക്കട്ടെ. 'ഇരട്ട ജീവിതം' എന്ന തിന്മയിൽ നിന്നുംഅകന്നുനിൽക്കാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം."
Image: /content_image/News/News-2015-11-07-18:17:39.jpg
Keywords: pope francis
Content: 370
Category: 1
Sub Category:
Heading: ഇംഗ്ലണ്ടില്‍ 'Second Saturday' വിതയ്ക്കുന്ന നന്മകള്‍; ആയിരങ്ങള്‍ നവംബര്‍ മാസ കണ്‍വെന്‍ഷനിലേക്ക്
Content: 2010 ഏപ്രില്‍ 17-ന് ആരംഭിച്ച സെക്കന്‍റെ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ ഇന്ന്‍ മലയാളികളുടെ ഇടയില്‍ മാത്രമല്ല ഇംഗ്ലണ്ടിലെ എല്ലാ കത്തോലിക്കാ ഹൃദയങ്ങളും അറിയുന്ന നിലയിലേക്ക് ദൈവം വളര്‍ത്തിക്കൊണ്ടിരിക്കുന്നു. അഞ്ച് വര്‍ഷക്കാലം കൊണ്ട് ദൈവകരുണയുടെ ഈ ശുശ്രൂഷ ആയിരങ്ങള്‍ക്ക് അനുഗ്രഹമായി മാറി. കാലഘട്ടത്തിന്‍റെ ഒരു അടിസ്ഥാന ശുശ്രൂഷയായി മാറിക്കൊണ്ട് അനേകം നന്മകളാണ് ഈ ശുശ്രൂഷ വിതച്ചുകൊണ്ടിരിക്കുന്നത്. കലാ, കായിക, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ അനേകം അവസരങ്ങള്‍ ലഭിക്കുന്ന പ്രവാസികള്‍ക്ക് പലപ്പോഴും നഷ്ടമാകുന്നത് വിശുദ്ധിയില്‍ ആഴപ്പെട്ട് വളരുന്ന വിശ്വാസ ജീവിതമാണ്‌. കുടുംബങ്ങള്‍ക്കും പുതുതലമുറകള്‍ക്കും എന്നും സ്വന്തമാകേണ്ട ഈ ചൈതന്യം പകര്‍ന്നു നല്‍‍കുവാനാണ് ഈ ശുശ്രൂഷയെ ദൈവം ഉപയോഗിക്കുന്നത്. #{red->n->n->Kids For Kingdom}# ആയിരക്കണക്കിന് കുട്ടികളാണ് ഈ ശുശ്രൂഷയിലൂടെ ദൈവസ്നേഹത്തിലേക്കും മാനസാന്തര അനുഭവങ്ങളിലേക്കും കടന്നു വന്നിട്ടുള്ളത്. സെഹിയോന്‍ ശുശ്രൂഷളില്‍ മാത്രമല്ല അനേകം ഇടവകകള്‍ക്കും മിനിസ്ട്രികള്‍ക്കും കുട്ടികളുടെ ശുശ്രൂഷ നല്‍കിക്കൊണ്ട് KFK യെ കര്‍ത്താവ് നയിക്കുകയാണ്. കിഡ്സ്‌ ഫോര്‍ കിംഗ്‌ഡത്തിന്‍റെ പുതിയ ചുവട് വയ്പാണ് മരിയന്‍ സ്കൂള്‍ മിഷന്‍. കത്തോലിക്കാ സ്കൂളിലേക്ക് കടന്നുചെന്നുകൊണ്ട് ദൈവവചനത്തിന്‍റെ ശക്തി പകര്‍ന്നു നല്‍കാന്‍ ഈ ശുശ്രൂഷയെ പരിശുദ്ധാത്മാവ് ഉപയോഗിക്കുകയാണ്. #{red->n->n->നിത്യാരാധന ചാപ്പല്‍}# ബര്‍മിങ്ഹാമിന്‍റെ ഹൃദയഭാഗത്ത് ദേശത്തിനു വേണ്ടിയും കുടുംബങ്ങള്‍ക്കു വേണ്ടിയും ദിവ്യകാരുണ്യ സന്നിധിയില്‍ ദിനരാത്രങ്ങള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ഉയര്‍ത്തുവാന്‍ ചാപ്പല്‍ ലഭിച്ചത് സെക്കന്‍റെ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍റെ ഏറ്റവും വലിയ നന്മയായിരിക്കും. #{red->n->n->വിയാനി മിഷന്‍}# ഇടവക നവീകരണത്തെ ലക്ഷ്യമാക്കി, പുരോഹിതരെ സ്നേഹിക്കുവാനും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനും വേണ്ടി ഒരുക്കപ്പെട്ട ശുശ്രൂഷ വലിയ താത്പര്യത്തോടെയാണ് ഇംഗ്ലണ്ടിലെ വിവിധ രൂപതാധ്യക്ഷന്‍മാര്‍ നോക്കിക്കാണുന്നത്. 5-ല്‍ അധികം രൂപതകള്‍ ഔദ്യോഗികമായി ഈ ശുശ്രൂഷയെ സ്വാഗതം ചെയ്തു കഴിഞ്ഞു. നൂറുകണക്കിന് കുടുംബങ്ങളും വ്യക്തികളുമാണ് ഓരോ പുരോഹിതരെയും ഇടവകകളെയും സ്പോണ്‍സര്‍ ചെയ്ത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന്ത്. ഈ ശുശ്രൂഷ് വിതയ്ക്കുന്ന പ്രാര്‍‍ത്ഥനാചൈതന്യം നവീകരണത്തിന്‍റെ വാതിലുകള്‍ ഇറക്കപ്പെടാന്‍ ഇടയാക്കും. #{red->n->n->School Of Evangelization (SOE)}# SOE ശുശ്രൂഷകളിലൂടെ നൂറുകണക്കിന് യുവതീയുവാക്കളാണ് സഭാജീവിതത്തിലേക്കും വിശുദ്ധ വഴികളിലേക്കും മടങ്ങി വരുന്നത്. UK-യില്‍ മാത്രമല്ല അനേകം വിദേശരാജ്യങ്ങളിലും ഈ ശുശ്രൂഷയിലൂടെ ദൈവാനുഭവത്തിലേക്കു കടന്നു വരുന്നവര്‍ ഏറെയാണ്. 5 ദിവസം താമസിച്ചുകൊണ്ടുള്ള ഈ ധ്യാനത്തിലൂടെ പുതുസൃഷ്ടികളായി മാറി ശുശ്രൂഷ ജീവിതത്തിലേക്ക് കടന്നുവരുന്ന യുവതീയുവാക്കള്‍ സഭയ്ക്ക് പുതിയ പ്രത്യാശ പകരുകയാണ്. #{red->n->n->ഹോം മിഷന്‍}# തങ്ങള്‍ക്ക് ലഭിക്കുന്ന ഒഴിവുസമയങ്ങള്‍ ദൈവരാജ്യ വളര്‍ച്ചയ്ക്കുവേണ്ടി സമര്‍പ്പിച്ചുകൊണ്ട് കുടുംബങ്ങളിലേക്ക്ക് കടന്നുചെല്ലുന്ന "ഹോം മിഷന്‍" ശുശ്രൂഷ അനേകം കുടുംബങ്ങളുടെ കണ്ണീരൊപ്പാനും അവരുടെ വിശ്വാസ വളര്‍ച്ചയ്ക്കും കാരണമാകുന്നുണ്ട്. #{red->n->n->St. Annlyn Matt Communities}# കുട്ടികളില്ലാത്ത ദമ്പതികള്‍ ഒത്തുചേരുന്ന ആന്‍ലെയ്ന്‍ സമൂഹവും മദ്യപാനികള്‍ക്കും, മദ്യപാനം നിറുത്തിയവര്‍ക്കും വേണ്ടിയുള്ള മാറ്റ് കമ്മ്യുണിറ്റിയും സെക്കന്‍റെ് സാറ്റര്‍ഡേ ശുശ്രൂഷയുടെ ഫലങ്ങളാണ്. #{red->n->n->Holy Spirit Evening}# ഇംഗ്ലീഷ് ഭാഷക്കാരെ ലക്ഷ്യമാക്കി 2015-ല്‍ ആരംഭിച്ച Holy Spirit Evening അഭിഷേകത്തിന്‍റെ പുതിയ വാതിലുകള്‍ തുറന്നുകൊണ്ട് വിവിധ ഭാഷക്കാരെ ഒന്നിപ്പിക്കുകയാണ്. സ്തുതിപ്പിന്‍റെയും ദൈവവചനത്തിന്‍റെയും ആരാധനയുടെയും അന്തരീക്ഷത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയും രോഗശാന്തി ശുശ്രൂഷയും താത്പര്യപൂര്‍വ്വമാണ്‌ ഓരോ ദേശങ്ങളും സ്വീകരിക്കുന്നത്. 4 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ ശുശ്രൂഷ ഇംഗ്ലീഷ് ഇടവകകളില്‍ ആഗ്രഹിക്കുന്നവര്‍ സെഹിയോന്‍ ഗ്രൂപ്പുമായി ബന്ധപ്പെടുക. #{red->n->n->Kingdom Revelator Magazine}# കുട്ടികള്‍ക്കും യുവതീയുവാക്കള്‍ക്കും വേണ്ടി ഒരു കത്തോലിക്കാ പ്രസിദ്ധീകരണം പോലും നിലവിലില്ല എന്ന വസ്തുതയാണ് ഈ പുതിയ ചുവടുവയ്പിലേക്ക് ഫാദര്‍ സോജി ഓലിക്കലിനെ നയിച്ചത്. U.K., Ireland, U.S.A., Australia, Baharain, Swiss തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഈ മാഗസിന്‍ വിതരണം ചെയ്യപ്പെടുന്നു. 10,000-ല്‍ അധികം കോപ്പികള്‍ വിതരണം ചെയ്യപ്പെടുന്ന ഈ മാഗസിന്‍റെ സര്‍ക്കുലേഷന്‍ ഓരോ മാസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. വളരുന്ന തലമുറയ്ക്കു വേണ്ടി സെക്കന്‍റെ് സാറ്റര്‍ഡേ ശുശ്രൂഷകളിലൂടെ ദൈവാരൂപി നല്‍കുന്ന വലിയ സമ്മാനമാണ് Kingdom Revelator Magazine. ഒരു ദൈവീക ശുശ്രൂഷ സഭയ്ക്കും കുടുംബങ്ങള്‍ക്കും നല്‍കുന്ന വിവിധങ്ങളായ നന്മകള്‍ വാക്കുകളില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ സാധ്യമല്ല. സെക്കന്‍റെ് സാറ്റര്‍ഡേ ശുശ്രൂഷകളില്‍ നിരന്തരം പങ്കെടുക്കുകയും ശുശ്രൂഷകളോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന അനേകം വ്യക്തികളും കുടുംബങ്ങളും തങ്ങള്‍ക്ക് ലഭിക്കുന്ന ദൈവകൃപയെ ഇടവക സമൂഹങ്ങളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും വേണ്ടി മാറ്റി വയ്ക്കുകയാണ്. കുടുംബ യൂണിറ്റുകളിലും മതബോധന വേദികളിലും അള്‍ത്താര ശുശ്രൂഷകളിലും ജാഗരണപ്രാര്‍ത്ഥനകളിലും ഇവരുടെ സാന്നിധ്യം സഭയ്ക്കു കരുത്തായി മാറുന്നു. ആദ്യ ദശകങ്ങളില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവചനം പ്രഘോഷിക്കുവാന്‍ ജീവിതം സമര്‍പ്പിച്ച വിശുദ്ധാത്മാക്കളുടെ സ്വര്‍ഗീയ മദ്ധ്യസ്ഥത്തിന് മലയാളി മക്കളിലൂടെ ഉത്തരം നല്‍കാന്‍ സ്വര്‍ഗീയ പിതാവ് ആഗ്രഹിക്കുന്നു. ഡിവൈന്‍, ശാലോം, ജീസസ് യൂത്ത് തുടങ്ങിയ ഗ്രൂപ്പുകള്‍ യൂറോപ്പിന് വലിയ അനുഗ്രഹമായി മാറിക്കൊണ്ടിരിക്കുന്നു. യൂറോപ്പിന്‍റെ പുതിയ വിശ്വാസ വസന്തത്തിനു വേണ്ടിയുള്ള ദൈവിക പദ്ധതിയുടെ ഭാഗമായി മാറാന്‍ ആഗ്രഹിക്കുന്നവര്‍ സെക്കന്‍റെ് സാറ്റര്‍ഡേ ശുശ്രൂഷകള്‍ക്കു വേണ്ടി തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുക. ജപമാലകളിലൂടെയും കുരിശിന്‍റെ വഴികളിലൂടെയും കരുണ കൊന്തയിലൂടെയും ഉപവാസ പ്രാര്‍ത്ഥനകളിലൂടെയും നിങ്ങള്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥനാ നിലവിളികള്‍ക്ക് ഉത്തരം നല്‍കുന്ന കര്‍ത്താവ് നിങ്ങളുടെ ജീവിതങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
Image: /content_image/News/News-2015-11-08-02:59:01.JPG
Keywords: second saturday, pravachaka sabdam
Content: 371
Category: 7
Sub Category:
Heading: നിരീശ്വരവാദത്തിൽ നിന്നും സത്യ ദൈവത്തെ അറിഞ്ഞ് കത്തോലിക്ക വിശ്വാസത്തിലേക്ക്
Content: നിരീശ്വരവാദിയായിരിന്ന, പ്രസിദ്ധ എഴുത്തുകാരിയും റേഡിയോ അവതാരകയുമായ ജെന്നിഫ൪ ഫുൾവില്ല൪ ജനിച്ചതും വള൪ന്നതും ഒരു നിരീശ്വരവാദിയായി, വിവാഹം നടത്തിയത് ഒരു സിനിമാ തിയറ്ററിൽ. ജീവിതപങ്കാളിയായ ജോ, ജെന്നിഫറേക്കാളും വലിയ ഒരു നിരീശ്വരവാദി. ഭൌതികജീവിതത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ച് കഴിയുന്നതിനിടയിൽ ഇവ൪ക്കിടയിൽ നവീകരണത്തിന് കാരണമായത് എന്തെന്ന് കാണാം,ജെന്നിഫ൪ ഫുൾവില്ല൪ തന്റെ അനുഭവസാക്ഷ്യം ഈ വീഡിയോയിലൂടെ വിവരിക്കുന്നു.
Image:
Keywords: നിരീശ്വ
Content: 372
Category: 5
Sub Category:
Heading: November 15: മഹാനായ വിശുദ്ധ ആല്‍ബെര്‍ട്ട്
Content: “ജെര്‍മ്മനിയുടെ പ്രകാശം” അറിയപ്പെടുന്ന വിശുദ്ധ ആല്‍ബെര്‍ട്ടിനെ മഹാന്‍ എന്ന് വിളിക്കുന്നതിന് കാരണം അറിവിന്റെ ഒരു വിജ്ഞാനകോശമായതിനാലാണ്. ഡൊണാവുവിലെ ലവുന്‍ജെന്‍ എന്ന സ്ഥലത്ത്‌ 1193-ലാണ് ഇദ്ദേഹം ജനിച്ചത്‌. പാദുവായിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. അവിടത്തെ രണ്ടാം ഡോമിനിക്കന്‍ ജെനറലിന്റെ സ്വാധീനത്താല്‍ അദ്ദേഹം 1223-ല്‍ പുതുതായി രൂപം കൊണ്ട പ്രീച്ചേഴ്സ് സഭയില്‍ ചേര്‍ന്നു. ഉടന്‍തന്നെ ജെര്‍മ്മനിയിലേക്കയക്കപ്പെട്ട ഇദ്ദേഹം അവിടെ വിവിധ നഗരങ്ങളില്‍ പ്രത്യേകിച്ച് കൊളോണില്‍ പഠിപ്പിച്ച് കൊണ്ടിരുന്നു. തോമസ്‌ അക്വിനാസ് ഇദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. 1248-ല്‍ പാരീസില്‍ വെച്ച് വിശുദ്ധ ദൈവശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം നേടി. ത്രോങ്ങ്സ് ഇദ്ദേഹത്തിന്റെ അധ്യാപനം ശ്രവിചിട്ടുണ്ട്. 1254-ല്‍ ആല്‍ബെര്‍ട്ട് ജെര്‍മ്മനിയിലെ തന്റെ സഭയുടെ അധികാരിയായി നിയമിതനായി. കുറച്ച്‌ കാലം ഇദ്ദേഹം അലെക്സാണ്ടര്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ന്യായാസനത്തില്‍ ജോലിചെയ്ത ഇദ്ദേഹത്തെ മാര്‍പാപ്പ റീജെന്‍സ്ബര്‍ഗിലെ മേത്രാനാക്കി, എന്നിരുന്നാലും രണ്ടുവര്‍ഷത്തിനു ശേഷം അദ്ദേഹം കൊളോണിലെ തന്റെ സമൂഹത്തിന്റെ അടുത്ത്‌ തിരിച്ചെത്തി. അവിടെ അദ്ദേഹം ഒരു ഉപദേശകനായും, സമാധാന സംരക്ഷനായും, അവിടത്തെ ജനങ്ങളുടെ നല്ലിടയനായും വിജയകരമായി പ്രവര്‍ത്തിച്ചു വന്നു. തന്റെ 87-മത്തെ വയസ്സില്‍ ഇദ്ദേഹം നിര്യാതനായി. 1931 ഡിസംബര്‍ 11ന് പിയൂസ്‌ പതിനൊന്നാമന്‍ മാര്‍പാപ്പ ഇദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തുകയും തിരുസഭയുടെ വൈദ്യനായി പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ജീവിതകാലത്തിന്റെ നല്ലൊരു ഭാഗവും എഴുത്തിനായിട്ടായിരുന്നു വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. തന്റെ പുസ്തകത്തിന്റെ 21 അദ്ധ്യായങ്ങളോളം അരിസ്റ്റോട്ടിലിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കും (അരിസ്റ്റോട്ടില്‍ അക്കലങ്ങളിലാണ് ജെര്‍മ്മനിയില്‍ അറിയപ്പെടാന്‍ തുടങ്ങിയിരുന്നത്), ബൈബിളിനെക്കുറിച്ച് പറയുവാനുമായിരുന്നു ചിലവഴിച്ചിരുന്നത്. ഐതിഹ്യമനുസരിച്ച് ഇദ്ദേഹമാണ് കൊളോണിലെ പ്രസിദ്ധമായ പള്ളിയുടെ തറയുടെ പ്ലാന്‍ വരച്ചത്. മദ്ധ്യകാലഘട്ടങ്ങളിലെ മഹാനായ ജെര്‍മ്മന്‍ പണ്ഡിതനായ ആല്‍ബെര്‍ട്ട് പ്രകൃതി ശാസ്ത്രത്തിലും, ദൈവശാസ്ത്രത്തിലും തത്വചിന്തയിലും അഗ്രഗണ്യനായിരുന്നു.
Image: /content_image/DailySaints/DailySaints-2015-11-09-01:04:40.jpg
Keywords: St Albert the great, pravachaka sabdam
Content: 373
Category: 5
Sub Category:
Heading: November 14 : വിശുദ്ധ ലോറന്‍സ്‌ മെത്രാൻ
Content: അയര്‍ലന്‍ഡിലെ കില്‍ദാരെ എന്ന രാജ്യത്ത്‌ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ ഹൈ മുറെയിലെ മുഖ്യനായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ്‌ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം അദ്ദേഹത്തെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്റെ പക്കലേക്കയച്ചു. അവിടെ അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിച്ചത്. അതിനാല്‍ തന്റെ 25-മത്തെ വയസ്സില്‍ മെത്രാന്റെ മരണശേഷം ഇദ്ദേഹത്തെ അവിടത്തെ മെത്രാനായി വാഴിച്ചു. അദ്ദേഹം തന്റെ ജനത്തെ വളരെയേറെ നന്മയിലും വിവേകത്തിലും നയിച്ചു. 1161-ല്‍ ഡൂബ്ലിനിലെ പരിശുദ്ധ സഭയെ നയിക്കുവാനായി സര്‍വ്വസമ്മതനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1171-ല്‍ വിശുദ്ധ ലോറന്‍സ്‌ തന്റെ രൂപതാ സംബന്ധമായ കാര്യങ്ങള്‍ക്കായി ഇംഗ്ലണ്ടിലെ ഹെന്റി രണ്ടാമനെ സന്ദര്‍ശിച്ചു. അവിടെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനായി അള്‍ത്താരയിലേക്ക്‌ വരുന്ന വഴി ഒരു സമനില തെറ്റിയവന്‍ വിശുദ്ധനെ വളരെ ക്രൂരമായി ആക്രമിച്ചു. അവിടെ സന്നിഹിതരായവര്‍ മരിക്കത്തക്കവണ്ണം വിശുദ്ധന് മുറിവേറ്റു എന്ന് കരുതിയെങ്കിലും വിശുദ്ധന്‍ കുറച്ച് വെള്ളം ആവശ്യപ്പെടുകയും ഈ വെള്ളം വാഴ്ത്തി തന്റെ മുറിവില്‍ പുരട്ടുകയും ചെയ്തു. അത്ഭുതകരമായ രീതിയില്‍ രക്തസ്രാവം നിലക്കുകയും ഈ മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന തുടരുകയും ചെയ്തു. തന്റെ ദൈവഭക്തിയും, അനുകമ്പയും, വിവേകവും മൂലം ഈ വിശുദ്ധന്‍ വളരെയേറെ പ്രസിദ്ധനായിരുന്നു. കൂടാതെ ഒരു നല്ല മാദ്ധ്യസ്ഥന്‍ എന്ന നിലക്കും വിശുദ്ധന്‍ അറിയപ്പെട്ടിരുന്നു. 1180-ല നോര്‍മണ്ടിയിലെ യൂ (Eu) സ്ഥലത്ത് വച്ച് വിശുദ്ധന്‍ മരണപ്പെടുകയും 1225-ല്‍ ഹോണോറിയസ് മൂന്നാമന്‍ മാര്‍പാപ്പയാല്‍ വിശുദ്ധനായി പ്രഖ്യാപിക്ക്‌പ്പെടുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2015-11-09-01:11:25.jpg
Keywords: St Lorance, pravachaka sabdam
Content: 374
Category: 5
Sub Category:
Heading: November 13 : വിശുദ്ധ സ്റ്റാന്‍സിളാവൂസ്‌ കോസ്കാ
Content: പോളണ്ടിലെ സെനറ്റിലെ ഒരംഗത്തിന്റെ മകനായി ജനിച്ച വിശുദ്ധ സ്റ്റാന്‍സിളാവൂസിന് തന്റെ കുടുംബ മാളികയില്‍ സ്വകാര്യമായാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്‌. പിന്നീട് വിയന്നായിലെ ജെസ്യൂട്ട് കോളേജില്‍ ചേര്‍ന്നു. അവിടെ മറ്റെല്ലാവര്‍ക്കും ഒരു വിശുദ്ധ മാതൃകയായിരുന്നു അദ്ദേഹം. കോളേജിലായിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു മാരക രോഗം പിടിപ്പെട്ട് കിടപ്പിലായി. ഈ അവസ്ഥയില്‍ വിശുദ്ധ ബാര്‍ബറ രണ്ട്‌ മാലാഖമാര്‍ക്കൊപ്പം അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും വിശുദ്ധ ബാര്‍ബറയില്‍ നിന്നോ അല്ലെങ്കില്‍ ഏതെങ്കിലും മലാഖയില്‍ നിന്നോ പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിച്ചതായി ദര്‍ശനം ലഭിച്ചു. കൂടാതെ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെടുകയും അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയാവുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു. വിയന്നായിലെ ജെസ്യൂട്ട് ആശ്രമാധികാരി സ്റ്റാന്‍സിളാവൂസിന്റെ പിതാവിന്റെ കോപത്തെ ഭയന്ന് ആദേഹത്തെ സഭയില്‍ ചേര്‍ക്കുന്നതിന് വിസമ്മതിച്ചു. അതിനാല്‍ സ്റ്റാന്‍സിളാവൂസ്‌ ഏതാണ്ട് 350 മൈലുകളോളം സഞ്ചരിച്ച്‌ ഓഗ്സ്ബര്‍ഗിലേക്കും അവിടെ നിന്ന് ഡില്ലിന്‍ജെന്നിലേക്കും പോയി. ജെര്‍മ്മനിയിലെ (Upper Germany) ജെസ്യൂട്ട് ആശ്രമാധികാരിയായ വിശുദ്ധ പീറ്റര്‍ കനീസിയസ് അദ്ദേഹത്തെ ആശ്രമത്തിലെടുക്കുകയും മൂന്നാഴ്ചക്ക് ശേഷം റോമിലെ ജെസ്യൂട്ട് ജനറലായ വിശുദ്ധ ഫ്രാന്‍സിസ്‌ ബോര്‍ഗിയയുടെ അടുക്കലേക്കയച്ചു. തന്റെ പിതാവിന്റെ ഇഷ്ടത്തിന്‌ വിപരീതമായി തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം റോമില്‍ വച്ച് ജെസ്യൂട്ട് സഭയില്‍ ചേര്‍ന്നു. പരിശുദ്ധ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ഉള്ള അദ്ദേഹത്തിന്‍റെ ആത്മനിര്‍വൃതി മൂലം ആരാധനയോടുള്ള അദ്ദേഹത്തിന്‍റെ പ്രതിപത്തി സകലര്‍ക്കും പ്രകടമായിരുന്നു. അദ്ദേഹം വീണ്ടും രോഗഗ്രസ്ഥനാവുകയും സഭയില്‍ ചേര്‍ന്ന് ഒമ്പത് മാസമായപ്പോഴേക്കും മരണമടയുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2015-11-09-01:14:35.jpg
Keywords: St. Stanislaus Kostka, pravachaka sabdam
Content: 375
Category: 5
Sub Category:
Heading: November 12 : വിശുദ്ധ ജോസഫാറ്റ്‌
Content: 1580-ല്‍ അക്കാലത്തെ പോളിഷ് പ്രവിശ്യയായ ലിത്വാനിയയുടെ ഭാഗമായ വ്ലാട്മിര്‍, വോള്‍ഹിനിയ എന്ന സ്ഥലത്താണ് വിശുദ്ധ ജോസഫാറ്റ്‌ കുണ്‍സെവിക്സ് ജനിച്ചത്. ജോണ്‍ എന്നായിരുന്നു വിശുദ്ധന്റെ മാമോദീസ പേര്. രക്ഷകന്റെ സഹാനങ്ങളെ കുറിച്ച് ചെറുപ്പത്തില്‍ തന്നെ അറിവ്‌ നേടിയ വിശുദ്ധന്റെ ഹൃദയം ക്രൂശിതരൂപത്തിന്റെ വിശുദ്ധ ഭാഗത്ത്‌ നിന്നുമുള്ള അമ്പേറ്റ് മുറിപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. 1064-ല്‍ ഉക്രേനിയയില്‍ വിശുദ്ധ ബേസില്‍ സ്ഥാപിച്ച സന്യാസ സഭയില്‍ (ബാസിലിയന്‍സ്) ചേരുകയും ഒരു സന്യാസിയായി വളരെ ആത്മീയമായ ജീവിതം നയിക്കുകയും ചെയ്തു. ശൈത്യകാലങ്ങളില്‍ പോലും വിശുദ്ധന്‍ നഗ്നപാദനായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്. വീഞ്ഞും മാംസവും ഇദ്ദേഹം പൂര്‍ണ്ണമായും വര്‍ജ്ജിച്ചിരുന്നു. കൂടാതെ സദാ സമയവും പശ്ചാത്താപ വസ്ത്രങ്ങളും അണിഞ്ഞാണ് വിശുദ്ധന്‍ കഴിഞ്ഞിരുന്നത്. 1614-ല്‍ റഷ്യയിലെ വില്നായിലുള്ള ഒരു ആശ്രമത്തിന്റെ പരമാധികാരിയായി നിയമിതനാവുകയും നാല് വര്‍ഷത്തിനുശേഷം പൊളോട്സ്ക്കിലെ മെത്രാപ്പോലീത്തയായി നിയമിതനാവുകയും ചെയ്തു. സഭയുടെ ഏകീകരണത്തിനായി വിശുദ്ധന്‍ അശ്രാന്തം പരിശ്രമിച്ചു. പാവപ്പെട്ടവരുടെ ഒരു വലിയ സുഹൃത്തായിരുന്നു വിശുദ്ധന്‍. ഒരിക്കല്‍ ഒരു പാവപ്പെട്ട വിധവയെ സഹായിക്കുന്നതിനായി തന്റെ മെത്രാന്‍ അധികാര പദവി വസ്ത്രം വരെ വിശുദ്ധന്‍ പണയപ്പെടുത്തുകയുണ്ടായി. എന്നാല്‍ സഭയുടെ ഏകീകരണത്തിന്റെ ശത്രുക്കള്‍ ഇദ്ദേഹത്തെ വധിക്കുവാന്‍ പദ്ധതിയിട്ടു. ഒരു ആരാധനക്കിടക്ക് വിശുദ്ധന്‍ തന്നെ തന്റെ ആസന്നമായ മരണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. റഷ്യയിലുള്ള വിറ്റെബ്സ്ക് സന്ദര്‍ശിക്കുന്നതിനിടക്ക്‌ ശത്രുക്കള്‍ വിശുദ്ധന്‍ താമസിക്കുന്ന വസതി ആക്രമിക്കുകയും ആദേഹത്തിന്റെ സഹാചാരികളെ വധിക്കുകയും ചെയ്തു. അതിവിനയത്തോടെ ഈ ദൈവീകമനുഷ്യന്‍ അവരോട് വിളിച്ചു പറഞ്ഞു “എന്റെ മക്കളെ, നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എന്നോടെന്തെങ്കിലും വിരോധമുണ്ടെങ്കില്‍, ഇതാ ഞാന്‍ ഇവിടെ നില്‍ക്കുന്നു.” ഉടന്‍തന്നെ ശത്രുക്കള്‍ “ഈ കത്തോലിക്കനെ കൊല്ലുക” എന്നാക്രോശിച്ചുകൊണ്ട് വാളും തോക്കുകളുമായി വിശുദ്ധനെ ആക്രമിച്ചു വധിച്ചു. അദ്ദേഹത്തിന്‍റെ ശരീരം അവര്‍ നദിയിലേക്കെറിഞ്ഞെങ്കിലും, പ്രകാശരശ്മികളാല്‍ വലയം ചെയ്ത രീതിയില്‍ വെള്ളത്തിന്‌ മീതെ പൊങ്ങിവരികയും തിരിച്ചെടുക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഘാതകരെ മരണശിക്ഷക്ക് വിധിച്ചപ്പോള്‍ അവര്‍ തങ്ങളുടെ തെറ്റില്‍ പശ്ചാത്തപിക്കുകയും കത്തോലിക്കരാവുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2015-11-09-01:21:11.jpg
Keywords: St. Josaphat, pravachaka sabdam