Contents
Displaying 301-310 of 24916 results.
Content:
399
Category: 5
Sub Category:
Heading: November 17 : ഹംഗറിയിലെ വിശുദ്ധ എലിസബത്ത്
Content: ഹംഗറിയിലെ രാജാവായ ആന്‍ഡ്ര്യു രണ്ടാമന്റെ മകളായാണ് വിശുദ്ധ എലിസബത്ത് ജനിച്ചത്. തന്റെ നാലാമത്തെ വയസ്സില്‍ (b. 1207) എലിസബത്തിനെ അവളുടെ ഭാവിവരനായ തുറുങ്ങിയയിലെ ലുഡ്വിഗ് ലാന്‍ഡ്ഗ്രേവിന്റെ രാജധാനിയില്‍ എത്തിച്ചു. 1221-ല്‍ അവരുടെ വിവാഹം നടന്നു. വിവാഹത്തിന് ശേഷം വിശുദ്ധ ഭര്‍ത്താവിനോടുള്ള തന്റെ കടമയും അതുപോലെ തന്നെ ഒരു ദൈവ ദാസി എന്ന നിലയിലുള്ള തന്റെ ചുമതലകളും വളരെ ഭംഗിയായി നിര്‍വഹിച്ചു പോന്നു. രാത്രികാലങ്ങളില്‍ വിശുദ്ധ വളരെയേറെ നേരം ഉറക്കമില്ലാതെ പ്രാര്‍ത്ഥനകളില്‍ മുഴുകുമായിരുന്നു. എല്ലാ തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തികളും വിശുദ്ധ വളരെ ഉത്സാഹപൂര്‍വ്വം ചെയ്തു വന്നു. വിധവകളെയും, അനാഥരേയും, രോഗികളെയും, പാവപ്പെട്ടവരേയും വിശുദ്ധ അകമഴിഞ്ഞ് സഹായിച്ചു. ഒരു ക്ഷാമകാലത്ത് വിശുദ്ധ തന്റെ ശേഖരത്തിലുണ്ടായിരുന്ന മുഴുവന്‍ ധാന്യങ്ങളും പാവങ്ങള്‍ക്ക് വിതരണം ചെയ്തു. കൂടാതെ, താന്‍ സ്ഥാപിച്ച ആശുപത്രിയിലെ കുഷ്ഠരോഗികളെ പരിചരിക്കുകയും അവരുടെ പാദങ്ങള്‍ കഴുകുകയും പാദങ്ങളിലും കരങ്ങളിലും ചുംബിക്കുകയും ചെയ്യുമായിരുന്നു. അഗതികളായവര്‍ക്ക് അനുയോജ്യമായ താമസ സൌകര്യവും വിശുദ്ധ നല്‍കിയിരുന്നു. 1227-ല്‍ ഫ്രെഡറിക്ക് ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള കുരിശുയുദ്ധത്തിനിടക്ക് വിശുദ്ധയുടെ ഭര്‍ത്താവ് മരണപ്പെട്ടു. തുടര്‍ന്ന്‍ വിശുദ്ധ തന്റെ രാജകീയ പദവികളെല്ലാം ഉപേക്ഷിക്കുകയും കൂടുതല്‍ സ്വത്രന്തമായി ദൈവീകകാര്യങ്ങളില്‍ മുഴുകുകയും ചെയ്തു. ലളിതമായ വസ്ത്രങ്ങള്‍ ധരിക്കുകയും വിശുദ്ധ ഫ്രാന്‍സീസിന്റെ സഭയില്‍ ചേര്‍ന്ന്‍ വളരെ എളിമ നിറഞ്ഞ ജീവിതം നയിച്ചു. സഹനം നിറഞ്ഞതായിരുന്നു വിശുദ്ധയുടെ തുടര്‍ന്നുള ജീവിതം. ശത്രുക്കളുടെ ഇടപെടല്‍ മൂലം ഒരു വിധവ എന്ന നിലയില്‍ വിശുദ്ധക്കുണ്ടായിരുന്ന സാധനങ്ങള്‍ തിരിച്ചെടുക്കപ്പെട്ടു. അങ്ങിനെ വാര്‍ട്ട്ബര്‍ഗ് ഉപേക്ഷിക്കുവാന്‍ വിശുദ്ധ നിര്‍ബന്ധിതയായി വിശുദ്ധയുടെ ശത്രുക്കളെ പ്രതിയുള്ള ഭയം നിമിത്തം ഐസ്നാച്ചിലെ ആരും വിശുദ്ധയെ സ്വീകരിക്കുവാന്‍ തയ്യാറായില്ല. ഒരുപാട് ആപേക്ഷിച്ചതിനു ശേഷം ലാന്‍ഡ്ഗ്രേവിലെ ഒരു ആട്ടിടയന്‍ ഉപേക്ഷിക്കപ്പെട്ട ഒരു പന്നികൂട് ഉപയോഗിച്ചുകൊള്ളുവാന്‍ വിശുദ്ധക്ക് അനുവാദം നല്‍കി. അവളെ സന്ദര്‍ശിക്കുവാനോ, സഹായിക്കുവാനോ ആര്‍ക്കും അനുവാദം ഉണ്ടായിരുന്നില്ല. മാസങ്ങള്‍ മാത്രം പ്രായമുള്ള ഇളയ കുട്ടി ഉള്‍പ്പെടെ തന്റെ മൂന്ന്‍ മക്കളുമായി കൊടും ശൈത്യത്തില്‍ അലയുവാനായിരുന്നു വിശുദ്ധയുടെ വിധി. 1228-ല്‍ മാര്‍ബര്‍ഗില്‍ വെച്ച് വിശുദ്ധ ഫ്രാന്‍സീസിന്റെ സന്യാസിനീ സഭയില്‍ ചേര്‍ന്ന്‍ സന്യാസിനീ വസ്ത്രം സ്വീകരിച്ചു. അപ്പോളും തന്റെ കൈവശമുണ്ടായിരുന്ന കുറച്ച് ഭൂമിയില്‍ ഒരു ആശുപത്രി പണിയുകയും സ്വയം ഒരു മണ്‍കുടിലില്‍ താമസിക്കുകയും ചെയ്തു. തന്റെ കഴിവും ആരോഗ്യവും മുഴുവനും പാവങ്ങളെയും രോഗികളെയും സഹായിക്കുന്നതിലും ദൈവീക കാര്യങ്ങളിലും മുഴുകി ജീവിച്ച വിശുദ്ധ തന്റെ നിത്യവൃത്തിക്കുള്ളത് തുന്നല്‍ പണിയില്‍ നിന്നും ലഭിച്ചിരുന്നു. പ്രായത്തില്‍ ചെറിയവളും നന്മപ്രവര്‍ത്തികളില്‍ വലിയവളുമായ ഈ വിശുദ്ധ 1221-ല്‍ വെറും 24 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
Image: /content_image/DailySaints/DailySaints-2015-11-15-17:55:34.jpg
Keywords: St Elizabeth, pravachaka sabdam

400
Category: 5
Sub Category:
Heading: November 16 : സ്കോട്ട് ലണ്ടിലെ വിശുദ്ധ മാര്‍ഗരെറ്റ്
Content: 1046-ല്‍ ഹംഗറിയില്‍ ആണ് വിശുദ്ധ മാര്‍ഗരെറ്റ് ജനിച്ചത്. വിശുദ്ധയുടെ പിതാവ് അവിടെ നാടുകടത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു, അതിനാല്‍ തന്നെ തന്റെ ചെറുപ്പകാലത്ത് വിശുദ്ധ വളരെ അധികം ഭക്തിയിലും ദൈവവിശ്വാസത്തിലുമാണ് വളര്‍ന്നിരുന്നത്. കാലങ്ങള്‍ക്ക് ശേഷം വിശുദ്ധയുടെ പിതാവിന്റെ അമ്മാവനും ഇംഗ്ലണ്ടിലെ രാജാവുമായ വിശുദ്ധ എഡവേര്‍ഡ് മൂന്നാമന്‍ വിശുദ്ധയുടെ പിതാവിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിക്കുകയും ഒരു ഉന്നതപദവി വാഗ്ദാനം ചെയ്യുകയും ചെയ്തതിനാല്‍ പിതാവിനൊപ്പം മാര്‍ഗരെറ്റും ഇംഗ്ലണ്ടിലേക്ക് പോയി. എന്നാല്‍ ഈ ഭാഗ്യം അധിക കാലം നീണ്ടു നിന്നില്ല, 1507-ല്‍ മാര്‍ഗരറ്റിന്‍റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാര്‍ഗരെറ്റ് മാതാവിനൊപ്പം സ്കോട്ട്ലാന്‍ഡിലെത്തി. അവിടെ വച്ച് മാതാവിന്‍റെ നിര്‍ദ്ദേശപ്രകാരം 1069-ല്‍ മാര്‍ഗരറ്റ് സ്കോട്ട്ലാന്‍ഡിലെ രാജാവായ മാല്‍ക്കം മുന്നാമനെ വിവാഹം ചെയ്തു. അടുത്ത മുപ്പത് വര്‍ഷക്കാലയാളവിലുള്ള വിശുദ്ധയുടെ കാരുണ്യ പ്രവര്‍ത്തികളും പരിശുദ്ധ ജീവിതവും മൂലം ഈ രാജ്യം അങ്ങിനെ അനുഗ്രഹീതമായി. തന്റെ 8 മക്കളെയും വിശുദ്ധ ക്രിസ്തീയ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നതിന് പരിശീലിപ്പിച്ചിരുന്നു. രാജകീയ ജീവിതത്തിന്റെ ആഡംബരത്തിന്‍റെ നടുവിലാണെങ്കിലും മാര്‍ഗരെറ്റ് വളരെ വിശുദ്ധി നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. പലപ്പോഴും വിശുദ്ധ തന്റെ ശരീരത്തില്‍ സ്വയം മുറിവുകളുണ്ടാക്കി സ്വയം ശിക്ഷിക്കുമായിരുന്നു. കൂടാതെ ജാഗരണ പ്രാര്‍ത്ഥനകളും മറ്റ് ഭക്തിനിറഞ്ഞ പ്രാര്‍ത്ഥനകളുമായാണ് വിശുദ്ധ രാത്രികളുടെ ഏറിയ പങ്കും ചിലവഴിച്ചിരുന്നത്. അയല്‍ക്കാരോടുള്ള പ്രത്യകിച്ചു പാവപ്പെട്ടവരോടുള്ള സ്നേഹമായിരുന്നു വിശുദ്ധയുടെ ഏറ്റവും വലിയ ഗുണം. വിശുദ്ധയുടെ കാരുണ്യപ്രവര്‍ത്തികള്‍ ഒരുപാട് ഹതഭാഗ്യരെ സഹായിച്ചിട്ടുണ്ട്. ദിവസം തോറും ഏതാണ്ട് മുന്നൂറോളം പാവപ്പെട്ടവര്‍ക്ക് വിശുദ്ധ ഭക്ഷണം കൊടുത്തിരുന്നു. മാത്രമല്ല ഭക്ഷണം വിളമ്പുന്നതില്‍ പങ്ക് ചേരുകയും അവരുടെ പാദങ്ങള്‍ കഴുകുകയും മുറിവുകളില്‍ ചുംബിക്കുകയും ചെയ്യുമായിരുന്നു. മാര്‍ഗരെറ്റ് രാജ്ഞിയാണ് സ്കോട്ട്ലാന്‍ഡിന്‍റെ രണ്ടാം മാധ്യസ്ഥ. വിശുദ്ധയുടെ കൈവശമിരുന്ന സുവിശേഷത്തിന്റെ പകര്‍പ്പ് ഇപ്പോഴും ഒക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബോഡ്ലെയിന്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Image: /content_image/DailySaints/DailySaints-2015-11-15-18:00:02.jpg
Keywords: St Margret, pravachaka sabdam

401
Category: 1
Sub Category:
Heading: അന്ത്യവിധി ദിവസം യേശു നിങ്ങളോട് എന്തായിരിക്കും ചോദിക്കുക? ഫ്രാൻസിസ് പാപ്പാ മറുപടി പറയുന്നു
Content: 'നിങ്ങൾ പളളിയിൽ പോയോ, വേദോപദേശത്തിൽ നിങ്ങളെന്തു ചെയ്തു' ഈ വക കാര്യങ്ങളെല്ലാം ക്രൈസ്തവ ജീവിതത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളാണെങ്കിലും, അന്ത്യവിധിനാളിൽ നിങ്ങൾ കർത്താവിന് കണക്കു കൊടുക്കേണ്ടി വരുന്നത്, നിങ്ങൾ പാവപ്പെട്ടവരോട് എങ്ങിനെ പെരുമാറി എന്നതിനാണ് എന്ന്, പിതാവ് ഞായറാഴ്ച്ച ലൂഥറൻ സമൂഹത്തിലെ അംഗങ്ങളാട് ആഹ്വാനം ചെയ്തു. "ദൈവം എല്ലാ സമ്പത്തിന്റെയും ഉടമയാണ്; എന്നിട്ടും ലോകത്തെ സമ്പന്നമാക്കാൻ വേണ്ടി സ്വയം ദരിദ്രനായി ജീവിച്ചു. കഷ്ടപ്പെടുന്നവർക്കുള്ള സാന്ത്വനമാണ് സുവിശേഷത്തിന്റെ സത്ത." യേശുവിന്റെ, സ്വയം തിരഞ്ഞെടുത്ത കുരിശു മരണംതന്നെ, പാപവും കഷ്ടപ്പാടുകളും കൊണ്ട് ഉഴലുന്ന "മനുഷ്യവംശത്തിന്റെ സേവനത്തിനായിരുന്നു. യേശുവിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, നാം ഉത്തരം പറയേണ്ടി വരും. നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങൾ എന്ത് ചെയ്തു? സ്വന്തം സുഭിക്ഷതയ്ക്ക് ചുറ്റും നിങ്ങൾ മതിലുകൾ പണിയുകയാണോ ചെയ്തത്? അതോ, വിശക്കുന്നവരെ നിങ്ങൾ വിരുന്നിന് വിളിച്ചുവോ? അന്ത്യവിധി നാളിൽ അതിനെ ചൊല്ലിയായിരിക്കും യേശു തീരുമാനിക്കുക.?" ലുധറൻ സമൂഹത്തോടൊത്ത് പ്രാർത്ഥനയിൽ പങ്കെടുത്ത പിതാവ് പിന്നീട്, അവിടത്തെ മതാദ്ധ്യക്ഷന്മാർ, മറ്റംഗങ്ങൾ എന്നിവരുമായി ചർച്ചയിൽ പങ്കു ചേർന്നു. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ 13-ാം അദ്ധ്യായത്തിൽ പൃതിപാദിക്കുന്ന അന്ത്യവിധി നാളുകളെ പറ്റിയാണ് പിതാവ് വിശദീകരിച്ചത്. "പണ്ഡിതരായ നിയമജ്ഞർ, തങ്ങളുടെ പാണ്ഡിത്യം മറ്റുള്ളവരെ കാണിക്കാൻ വേണ്ടി സംസാരിച്ചപ്പോൾ, യേശു അനുകമ്പയോടെടെയാണ് സംസാരിച്ചത്." "ജനങ്ങൾ യേശുവിന്റെ അനുയായികളായി. കാരണം യേശുവിന്റെ വാക്കുകളിൽ സ്നേഹവും രക്ഷയുമുണ്ടായീരുന്നു." "അദ്ദേഹം എപ്പോഴും, വിശ്വസിക്കുന്നവരുടെ കൂടെയുണ്ട്, അവർക്ക് തുണയും മാർഗ്ഗദർശനവും നൽകി കൊണ്ട്. അതിന് ഉത്തമമായ ഉദാഹരണമാണ്, എമ്മാവൂസ് യാത്രയിൽ ഉചിതമായ സമയത്ത്, വിശ്വാസം പുന:സ്ഥാപിച്ചുകൊണ്ട് യേശു ശിഷ്യരുടെ കൂടെ കൂടിയത്." "ലുധറൻസായാലും കത്തോലിക്കരായാലും, നമുക്ക് എല്ലാവർക്കും തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. നമ്മൾ എത് ഭാഗത്താണ്? സേവനമോ സുഖലോലുപതയോ, ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത്?" വ്യത്യസ്ഥ സമൂഹങ്ങളാണെങ്കിലും, നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാനും സേവനം ചെയ്യാനും കഴിയുമെന്ന്, പിതാവ് അഭിപ്രായപ്പെട്ടു. പിന്നീട് ലൂധറൻ സമൂഹത്തിന്റെ മൂന്ന് ചോദ്യങ്ങൾക്ക് പിതാവ് ഉത്തരം നൽകി. മാർപാപ്പയെന്ന നിലയിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്താണെന്നു, 8 വയസ്സുകാരൻ ജൂലിയസ് ചോദിച്ചപ്പോൾ, പിതാവ് പ്രതിവചിച്ചു: "ഞാൻ ഒരു പുരോഹിതനാണെന്നത്, ഒരു അജപാലകനാണെന്നത്, അതാണ് എനിക്ക് ഏറ്റവും തൃപ്തി നൽകുന്ന കാര്യം!" "മാർപാപ്പ ഒരു മെത്രാനാണ്, ഒരു പുരോഹിതനാണ്, അജപാലകനാണ്. മാർപാപ്പ ഒരു മാർപാപ്പ മാത്രമായിരുന്നാൽ, വലിയ സ്ഥാനമാണത്. പക്ഷേ, നേരിട്ടുള്ള അജപാലനമാണ്, എനിക്ക് കൂടുതൻ സന്തോഷവും തൃപ്തിയും നൽകുന്നത്." ഒരു റോമൻ ക്രിസ്ത്യനെ വിവാഹം കഴിച്ച ആങ്കെ ദ് ബെർണാർഡിനീസ്, തനിക്കും ഭർത്താവിനും ഒരുമിച്ച് ദിവൃകാരുണ്യം സ്വീകരിക്കാൻ സാധ്യമാണോ എന്ന് ചോദിച്ചപ്പോൾ, "ഇപ്പോഴത്തെ സഭാ നിയമങ്ങളനുസരിച്ച് അത് എളുപ്പമല്ല" എന്ന് പിതാവ് മറുപടി പറഞ്ഞു. "നമ്മളെല്ലാം ജ്ഞാനസ്നാനപെട്ടവരാണ്. ഇന്ന് ഞാൻ നിങ്ങളോടൊത്ത് പ്രാർത്ഥിച്ചതു പോലെ, നമ്മൾ പരസ്പരം പ്രാർത്ഥനകളിൽ പങ്കെടുത്താൽ, കർത്താവിന്റെ തിരുവത്താഴത്തിന് നമുക്കെല്ലാം ഒരുമിച്ച് പങ്കെടുക്കാൻ കഴിയും." "നമ്മളെല്ലാം ഒരേ ജ്ഞാനസ്നാനം, ഒരേ ദൈവം, ഒരേ വിശ്വാസം പങ്കിടുന്നവരാണ്." പക്ഷേ, ദിവ്യകാരുണ്യ സ്വീകരണത്തിലുൾപ്പടെ, വിശ്വാസ വിഷയങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിന്, അതിനായി നിയോഗിക്കപ്പെട്ട ഓഫീസുകൾ ഉണ്ടെന്ന്, പിതാവ് അവരെ ഓർമ്മപ്പെടുത്തി. ആഫ്രിക്കയിൽ നിന്നുമുള്ള ചെറുപ്പക്കാരായ 80 അമ്മമാരേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നഭ ജെർ ട്രൂട് വീണ്മെർ (ഇപ്പോൾ ലുധറൻ സഭയുടെ ട്രഷറർ) അറിയാനാഗ്രഹിച്ചത്, അഭയാർത്ഥികൾക്കെതിരെ രാജൃങ്ങൾ അതിർത്തികൾ അടയ്ക്കുന്ന കാര്യത്തിൽ, ക്രൈസ്തവർക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നതാണ്. അതിന് മറുപടിയായി പിതാവ്, ബാബേലിന്റെ ഗോപുരത്തിന്റെ അന്തരാർത്ഥം വിശദീകരിച്ചു. "പണവും അധികാരവുമുള്ളവർക്ക്, അശക്തരെ പുറത്താക്കി സ്വന്തം രക്ഷ ഒരുക്കുന്ന മാർഗ്ഗങ്ങളാണ്, മതിലുകളും കോട്ടകളും. അവ ആളുകളെ വേർതിരിക്കുന്നു." ഈ മതിലുകൾക്കുള്ള പ്രതിവിധി ഒന്നേയുള്ളു.. "സേവനം" "യേശു തന്റെ ശിഷ്യരുടെ കാലുകൾ കഴുകുന്നത് ആ സേവനത്തിന്റെ പ്രതീകമാണ്. മതിലിനുള്ളിൽ, കോട്ടയ്ക്കുള്ളിൽ, സുരക്ഷിതരാണ് എന്ന് അവർ കരുതുന്നു. പക്ഷേ, അന്ത്യത്തിൽ, അത് അവർക്കു തന്നെ ഒരു തടവറയായി തീരുന്നു. സേവനത്തിൽ നിന്നും അകന്നുള്ള അവരുടെ ജീവിതം, ആത്മാവിന്റെ മരണമാണ്. ചിലർ അടഞ്ഞ ഹൃദയങ്ങളോടെ ജീവിക്കുന്നത് നാം കാണുന്നു. ആത്മാവിന് അന്ധത ബാധിച്ച അവർക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. മരണാസന്നരായ പാവങ്ങൾക്ക് അന്ത്യനാളുകൾ സന്തോഷ പ്രദമാക്കാൻ പ്രയത്നിച്ച, മദർ തെരേസ പോലും ആക്ഷേപിക്കപ്പെടുന്നു. മദർ തെരേസയുടെ പ്രവർത്തി യാതൊരു മാറ്റങ്ങളുമുണ്ടാക്കിയില്ലെന്നും അത് സമുദ്രത്തിൽ ഒരു തുള്ളിശുദ്ധജലം പകരുന്നു പോലെയുള്ളവെന്നും ചിലർ അഭിപ്രായപ്പെടുന്നു. ആ ഒരു തുള്ളി ജലം ചേർന്നതോടെ സമുദ്രം പഴയ സമുദ്രമല്ലാതായി മാറുന്നു." അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-11-16-12:45:49.jpg
Keywords: last judgement day, pravachaka sabdam

402
Category: 1
Sub Category:
Heading: കരുണയുടെ ബസ് : കരുണയുടെ വർഷത്തിൽ പുതിയ ആശയവുമായി ഇംഗ്ലണ്ടിലെ സാൽഫോഡ് രൂപത
Content: സഭയുമായി ബന്ധപ്പെടാതെ നിൽക്കുന്ന ജനവിഭാഗങ്ങളിലേക്ക് കർത്താവിന്റെ കരുണ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിലെ സാൽഫോഡ് രൂപത കരുണയുടെ ബസ് ഒരുക്കുന്നു. 2016 ഫെബ്രുവരി 6 മുതൽ, ശനിയാഴ്ച്ചകളിലും തിരഞ്ഞെടുക്കപ്പെട്ട മറ്റു ചില ദിവസങ്ങളിലുമായാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ, ലങ്കാഷയർ പ്രദേശങ്ങളിലേക്ക് കരുണയുടെ ബസ്സിന്റെ യാത്ര തീരുമാനിച്ചിരിക്കുന്നത്. നഗര കേന്ദ്രങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, കോളേജുകൾ, ഭവന രഹിതരുടെ ആവാസ കേന്ദ്രങ്ങൾ എന്നീ സ്ഥലങ്ങളിലായിരിക്കും കരുണയുടെ ബസ് നിറുത്തുന്നത്. പൊതുജനങ്ങളുമായി സംഭാഷണത്തിലേർപ്പെട്ടുകൊണ്ടും, കുമ്പസാരം, പ്രാർത്ഥന തുടങ്ങി ആത്മീയ പ്രവർത്തനങ്ങൾക്കുമായി ബസ്സിൽ പുരോഹിതരുടെ സാന്നിദ്ധ്യമുണ്ടാകും. ലഘുലേഖകൾ വിതരണം ചെയ്തു കൊണ്ടും ചെറുസംഗീതസദസുകൾ ഒരുക്കിക്കൊണ്ടും സന്നദ്ധ സേവകരായ ചെറുപ്പക്കാരും കൂടെയുണ്ടാകും. ഫ്രാൻസിസ് മാർപാപ്പ, 2016 കരുണയുടെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അത് കരുണയുടെയും പാപമോചനത്തിന്റെയും വർഷമായി ആചരിക്കപ്പെടും. പിതാവിന്റെ പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് സൽഫോഡ് രൂപത കരുണയുടെ ബസ് ഒരുക്കുന്നത്. "പല കാരണങ്ങൾ കൊണ്ടും നമ്മുടെ അടുത്തേക്ക് വരാൻ കഴിയാത്തവരുടെ അടുത്തേക്ക് നമ്മൾ ചെല്ലുകയാണ്!" സൽഫോഡ് ബിഷപ്പ് ജോൺ ആർനോൾഡ് പറയുന്നു. തടവിൽ കിടക്കുന്നവർക്കും, ഗർഭച്ഛിദ്രം എന്ന പാപത്തിൽ അകപ്പെട്ടവർക്കുമായി, കരുണയുടെ വർഷത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തണം എന്ന് ഫ്രാൻസിസ് മാർപാപ്പ സെപ്തംബറിൽ സൂചിപ്പിച്ചിരുന്നു. "ആ പാപത്തിന്റെ ചിന്ത ഹൃദയത്തിൽ ഒരു വൃണമായി കൊണ്ടു നടക്കുന്ന അനവധി സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്." മാർപാപ്പ അന്ന് എഴുതി. "നടന്നത് വലിയ അനീതിയാണ്. അത് തെറ്റാണെന്ന് പാപം ചെയ്തവർ മനസ്സിലാക്കുന്നതോടെ ആ വ്യക്തിക്ക് ജീവിതത്തിൽ പ്രത്യാശ ലഭിക്കുന്നു. പശ്ചാത്തപിക്കുന്ന പാപികൾക്ക് ദൈവത്തിന്റെ പാപവിമോചനം നിഷേധിക്കാനാവില്ല, പ്രത്യേകിച്ച് അവർ കുമ്പസാരമെന്ന കൂദാശയിലൂടെ പാപവിമോചനത്തിന് ശ്രമിക്കുമ്പോൾ." ഈ വിഷയത്തിൽ ഇപ്പോൾ ബിഷപ്പുമാർക്ക് മാത്രം അനുവദിച്ചിട്ടുള്ള പാപവിമോചന അധികാരം സാധാരണ പുരോഹിതർക്കും നൽകുമെന്ന് പിതാവ് സൂചിപ്പിച്ചു. ആത്മീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന അൽമായർ, സഭാശുശ്രുഷ്കർ, പുരോഹിതർ, രോഗികൾ, എന്നിവർക്കെല്ലാം പ്രത്യേക ദിവസങ്ങൾ ജൂബിലി വർഷത്തിൽ നീക്കിവെയ്ക്കപ്പെടും. ജൂബിലിയുമായി ബന്ധപ്പെട്ടു തന്നെ, 2016 ജൂലായിൽ 25 മുതൽ 31 വരെ, പോളണ്ടിലെ ക്രാക്കോയിൽ, യുവജനങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നുണ്ട്.
Image: /content_image/News/News-2015-11-17-12:45:04.jpg
Keywords: mercy bus, salford, pravachaka sabdam

403
Category: 19
Sub Category:
Heading: ഈ വീഡിയോ കാണുവാൻ മറക്കരുതേ... ഭൂമിയിൽ സ്വർഗ്ഗം തീർക്കുന്ന വിശുദ്ധ കുർബ്ബാനയെക്കുറിച്ച് കൂടുതൽ അറിയുവാൻ
Content: "വിശുദ്ധ കുർബ്ബാന ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റു കൂദാശകളും സഭാപരമായ എല്ലാ ശുശ്രൂഷകളും പ്രേക്ഷിതദൗത്യപ്രവൃത്തികളും കുർബ്ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; എന്തെന്നാൽ സഭയുടെ ആധ്യാത്മിക സമ്പത്തുമുഴുവനും വിശുദ്ധ കുർബ്ബാനയിൽ അടങ്ങിയിരിക്കുന്നു" (CCC 1324). നിരവധി മെത്രാൻമാർക്കും വൈദികർക്കും ധ്യാനശുശ്രുഷകൾ നയിച്ചിട്ടുള്ള പ്രശസ്ത വചനപ്രഘോഷകനായ ബ്രദർ കെ തോമസ് പോൾ, വിശുദ്ധ കുർബ്ബാനയെക്കുറിച്ച് നടത്തുന്ന വളരെ ആഴത്തിലുള്ള ഈ വിശദീകരണം ഓരോ വിശ്വാസിയും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ്. ഇത് കണ്ടുകഴിഞ്ഞാൽ ഓരോ വിശുദ്ധ കുർബ്ബാനയും നമുക്ക് ഒരു പുതിയ അനുഭവമായിരിക്കും; തീർച്ച.
Image:
Keywords: holy mass, pravachaka sabdam

404
Category: 1
Sub Category:
Heading: ബൈബിള്‍ കഥകളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റൽ സ്റ്റാമ്പുകൾ യു.കെ യിൽ ഈ വര്‍ഷത്തെ ക്രിസ്തുമസ്സ് സീസണിൽ
Content: യു.കെ യിലെ ഈവര്‍ഷത്തെ പ്രത്യേക ക്രിസ്തുമസ്സ് സ്റ്റാമ്പുകളില്‍ ബൈബിള്‍ കഥകളെ അടിസ്ഥാനമാക്കിയുള്ള, പരിശുദ്ധ കന്യകാ മറിയം ദൈവപുത്രനെ ഗര്‍ഭം ധരിക്കുന്നതിനെ കുറിച്ചുള്ള മാലാഖയുടെ വിളംബരവും തുടര്‍ന്നുള്ള മേരിയുടെ യാത്രയും യേശുവിന്റെ ജനനം വരെയുള്ള കാര്യങ്ങളും വിവരിക്കുന്ന ചിത്രങ്ങളാണ് ആലേഖനം ചെയ്തിരിക്കുന്നത്. ലണ്ടനില്‍ ജനിച്ച കലാകാരനായ ഡേവിഡ് ഹോംസ് ആണ് ചിത്രരചന ചെയ്തിരിക്കുന്നത്. താഴെ പറയുന്നവയാണ് മുഖ്യമായും ചിത്രരചനക്ക് പാത്രമായിട്ടുള്ള സന്ദര്‍ഭങ്ങള്‍ : 1. ഗബ്രിയേല്‍ മാലാഖ മറിയത്തിന് പ്രത്യക്ഷപ്പെടുന്നതും അവള്‍ ഒരു പുത്രനെ ഗര്‍ഭം ധരിക്കുമെന്ന വിളംബരവും ആ പുത്രനായ യേശു ദൈവപുത്രനാണെന്ന കാര്യം വിവരിക്കുന്നതുമായ നിമിഷം. 2. റോമന്‍ ചക്രവര്‍ത്തിയായ സീസര്‍ അഗസ്റ്റസിന്റെ സമയത്ത് നടത്തിയ ജനസംഖ്യാകണക്കെടുപ്പില്‍ തങ്ങളുടെ പേര്‍ ചേര്‍ക്കുന്നതിനായി മേരിയുടെയും ഭര്‍ത്താവായ ജോസെഫിന്റെയും ബെത്ലഹേം പട്ടണത്തിലേക്കുള്ള യാത്ര. 3. മൂന്ന് പണ്ഡിതന്മാര്‍ക്ക് പുതിയ രാജാവിന്റെ ജനനത്തിന്റെ അടയാളമെന്ന നിലയില്‍ ആകാശത്ത് നക്ഷത്രം പ്രത്യക്ഷപ്പെടുന്നതും, അവര്‍ ആ നക്ഷത്രത്തെ പിന്തുടര്‍ന്ന് രക്ഷകനെ ആരാധിക്കുവാന്‍ ബെത്ലഹേമിലേക്ക് പോകുന്നതും, സ്വര്‍ണ്ണവും, കുന്തിരിക്കവും, മീറയും കാഴ്ച്ചവെക്കുന്നതും. 4. മേരിയും ജോസഫും ബത്ലഹേമിലെത്തുന്നതും തങ്ങള്‍ക്ക് തങ്ങുവാന്‍ സ്ഥലം അന്യോഷിക്കുന്നതും എല്ലാ സത്രങ്ങളും നിറഞ്ഞു കവിഞ്ഞതിനാല്‍ ആ രാത്രിയില്‍ കാലിതൊഴുത്തില്‍ താമസിക്കുകയും അവിടെ വച്ച് യേശുവിന് യേശുവിന് ജന്മം നല്‍കുകയും കിടക്ക ഇല്ലാത്തതിനാല്‍ അവര്‍ കുഞ്ഞിനെ പുല്‍തൊട്ടിലില്‍ കിടത്തുന്നതും. 5. ബത്ലഹേമിനു സമീപം ആടുകളെ മേച്ചുകൊണ്ടിരുന്ന ആട്ടിടയന്‍മാര്‍ക്ക് മാലാഖ പ്രത്യക്ഷപ്പെട്ട് ദൈവപുത്രന്റെ ജനത്തെ കുറിച്ചുള്ള മംഗളവാര്‍ത്ത അറിയിക്കുന്നത്. 6. മേരിയും ഭര്‍ത്താവായ ജോസഫും രക്ഷകന്റെ ജനനത്തിനു ശേഷം ഒരുമിച്ച് നില്‍ക്കുന്നത്. 1843-ല്‍ വാണീജ്യാടിസ്ഥാനത്തില്‍ കാര്‍ഡിന്റെ നിര്‍മ്മാണത്തോട് കൂടിയാണ് ക്രിസ്തുമസ്സ് കാലങ്ങളില്‍ ആശംസാ കാര്‍ഡുകള്‍ അയക്കുന്ന പതിവ് തുടങ്ങിയത്. അതിനു മൂന്ന്‍ വര്‍ഷം മുന്‍പ് സര്‍ ഹെന്റി കോള്‍ ആണ് കാര്‍ഡുകള്‍ കമ്മീഷന്‍ ചെയ്തത്. റോയല്‍ മെയിലിന്റെ പെന്നി പോസ്റ്റ് സര്‍വീസ് തുടങ്ങുന്നതില്‍ ഇദ്ദേഹത്തിന് ഒരു പ്രധാന പങ്കുണ്ട്. വെറും 1000 കാര്‍ഡുകള്‍ മാത്രമായിരുന്നു അപ്പോള്‍ അച്ചടിച്ചിരുന്നത്. റോയല്‍ മെയിലിന്റെ പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന തപാല്‍ വിതരണക്കാരാര്‍ തന്നെയാണ് കാര്‍ഡുകളുടെ മുന്‍വശത്ത് എക്കാലത്തും ജനസമ്മതിയാര്‍ജ്ജിച്ച 'റോബിന്‍ ഗ്രേസിംഗ്' ചിത്രങ്ങളുടെ ഉത്തരവാദികള്‍. 1800ന്റെ മധ്യകാലങ്ങളില്‍ കടും ചുവപ്പ് നിറത്തോടു കൂടി തപാല്‍പ്പെട്ടികള്‍ക്ക് യോജിക്കുന്ന രീതിയിലുള്ള യൂണിഫോം തപാല്‍ വിതരണകാര്‍ക്കായി നിലവില്‍ വന്നു. ആരെയും ആകര്‍ഷിക്കുന്ന ഈ യൂണിഫോം മൂലമാണ് തപാല്‍ വിതരണക്കാരെ 'റോബിന്‍ റെഡ്‌ബ്രീസ്റ്റസ്' എന്ന്‍ പരാമര്‍ശിച്ചു തുടങ്ങിയത്. കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന തപാല്‍ വിതരണക്കാരന്റെ പ്രതീകം എന്ന നിലയിലാണ് ക്രിസ്തുമസ്സ് കാര്‍ഡുകളില്‍ റോബിന്‍ പ്രിന്റ് ചെയ്യുവാന്‍ തുടങ്ങിയത്. "ഞങ്ങള്‍ ഉറ്റ്നോക്കി കൊണ്ടിരിക്കുന്ന ഒന്നാണ് ഈ വര്‍ഷം പുറത്തിറക്കിയ ക്രിസ്തുമസ്സ് കാര്‍ഡുകള്‍. അവയുടെ മനോഹരമായ രൂപവും നിര്‍മ്മാണവും ക്രിസ്തുമസ്സ് കാലത്തിന്റെ അനുഭൂതി നമ്മളില്‍ ഉളവാക്കും" എന്ന് റോയല്‍ മെയില്‍ സ്റ്റാമ്പ് വിഭാഗത്തിലെ ആണ്ട്ര്യു ഹാമ്മണ്ട് അഭിപ്രായപ്പെട്ടതായി Independent Catholic News റിപ്പോർട്ട് ചെയ്യുന്നു.
Image: /content_image/News/News-2015-11-18-12:49:28.jpg
Keywords: christmas stamps, pravachaka sabdam

405
Category: 1
Sub Category:
Heading: യഹൂദ സമൂഹത്തിന്റെ ക്ഷണം സ്വീകരിച്ച് മാർപാപ്പ സിനഗോഗ് സന്ദ൪ശനത്തിന് ഒരുങ്ങുന്നു
Content: ഫ്രാൻസിസ് മാർപാപ്പയ്ക്ക് റോമിലെ യഹൂദസമുദായത്തിലെ മുഖ്യ പുരോഹിതനായ റിക്കാർഡോ ഡി. സെഗ്നിയിൽ നിന്നും ദേവാലയ സന്ദർശനത്തിന് ക്ഷണം ലഭിച്ചതായി വത്തിക്കാൻ അറിയിച്ചു. ക്ഷണം മാർപാപ്പ സ്വീകരിച്ചു. 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് യഹൂദ ദേവാലയ സന്ദർശനം നടത്തി ചരിത്രം സൃഷ്ടിച്ച ആദ്യത്തെ മാർപാപ്പ . പിന്നീട് 2010-ൽ ബനഡിക്ട് 16 ാം മാർപാപ്പ യഹൂദ ദേവാലയം സന്ദർശിച്ചിരുന്നു. അവിടം സന്ദർശിക്കുന്ന മൂന്നാമത്തെ മാർപാപ്പയാണ് ഫ്രാന്‍സിസ് പാപ്പ. 2016 ജനുവരി 17-ാം തീയതിയാണ് മാർപാപ്പയുടെ സന്ദർശനം നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ക്രൈസ്തവ - യഹൂദ പുനരേകീകരണത്തിന്‍റെ 20-ാം വാർഷികമായ ജനുവരി 17 ഇപ്പോഴും ഇറ്റലിയിൽ അനുസ്മരിക്കപ്പെടുന്ന ദിനം കൂടിയാണ്. ക്രൈസ്തവരും യഹൂദരുമായുള്ള ചരിത്രപരമായ ബന്ധം പുതുക്കാനും ക്രൈസ്തവ വിശ്വാസത്തിന്റെ യഹൂദീയ വേരുകൾ ഓർമ്മിക്കാനും ഒരവസരം കൂടിയാണ് ഇത്. പിതാവ് ബ്യൂണസ്അയേർസിൽ ആർച്ചുബിഷപ്പായിരുന്നപ്പോൾ മുതൽ, അദ്ദേഹം ക്രൈസ്തവ - യഹൂദ ബന്ധങ്ങളുടെ സമന്വയത്തിനു വേണ്ടി ശ്രമിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം, തന്റെ യഹൂദ സുഹൃത്ത് അബ്രഹാം സ്ക്കോർക്ക എന്ന അർജന്റീനയിലെ റാബിയുമൊത്ത്, "On Heaven and Earth" എന്ന പുസ്തകം രചിക്കുകയുണ്ടായി. അതിൽ ,ഇരുവരും ചേർന്ന് ക്രൈസ്തവ - യഹൂദ ജീവിത വീക്ഷണങ്ങൾ പങ്കുവെച്ചിരിന്നു. ഇവരുടെ സാമൂഹ്യവും മതപരവുമായ ചർച്ചകളിൽ 31- എണ്ണം അർജന്റീനയിലെ ദൃശ്യ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തിട്ടുമുണ്ട്. "ഞങ്ങളുടെ പരസ്പര സഹകരണത്തിന്റെ ഫലങ്ങൾ, ഞങ്ങൾ ജനങ്ങൾക്ക് നൽകുന്നു." "നമ്മുടെ കാലഘട്ടത്തിന്റെ പല പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി സുവിശേഷത്തിലുണ്ട്." "പിതാവ് തന്റെ ദൈനംദിന പ്രഭാഷണങ്ങളിലൂടെയും, ഉപമകളിലൂടെയും വിശ്വാസികൾക്ക് ഈ പ്രതിവിധിയാണ് പകർന്നു നൽകുന്നത്. "റബ്ബി വ്യക്തമാക്കി. അർജന്റീനയിൽ റബ്ബിയുമൊത്ത് അദ്ദേഹം രചിച്ച പുസ്തകത്തിലും ഈ ചിന്തകളുടെ നാമ്പുകൾ കാണാം.
Image: /content_image/News/News-2015-11-18-22:49:43.jpg
Keywords: Jew, franscis pope, synagoge, January 17,പ്രവാചക ശബ്ദ൦, pravachaka sabdam

406
Category: 1
Sub Category:
Heading: മദർ തെരേസയുടെ വിശുദ്ധനാമകരണം : മാധ്യമ അഭ്യൂഹങ്ങൾക്ക് വ്യക്തത നൽകികൊണ്ട് വത്തിക്കാൻ വൃത്തങ്ങൾ
Content: മദർ തെരേസയുടെ നാമകരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ തുടരുകയാണെന്നും, ഔദ്യോഗികമായി അത് പൂർത്തിയാവുകയോ, പ്രഖ്യാപനത്തിന് ഒരു ദിവസം തിരഞ്ഞെടുക്കുകയോ ചെയ്തിട്ടില്ലെന്നും, വത്തിക്കാൻ പ്രസ് ഓഫീസ്, CNA യോട് വെളിപ്പെടുത്തി. വിശുദ്ധനാമകരണ പ്രക്രിയയെ പറ്റി തെറ്റായ അഭ്യൂഹങ്ങൾക്കിടയിലും, മദർ തെരേസയുടെ നാമകരണവുമായി ബന്ധപ്പെട്ട് പഠനം നടന്നു വരികയാണെന്നും, പക്ഷേ, നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും, വത്തിക്കാൻ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടർ Fr. സിരോ ബെനഡിറ്റിനി കത്തോലിക് ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി. മദർ തെരേസയുടെ നാമകരണത്തിന്, സഭാ നിയമങ്ങളുടെ തടസ്സങ്ങളൊന്നുമില്ലെങ്കിലും, 'വിശുദ്ധപദവിയ്ക്കുള്ള നടപടി ക്രമങ്ങൾ' പൂർത്തിയാക്കി, മാർപാപ്പയുടെ സമ്മതം ലഭിച്ചു കഴിഞ്ഞാൽ മാത്രമേ, ഒരു തിയതി നിശ്ചയിക്കാൻ കഴിയു എന്നും അദ്ദേഹം CNA യേ അറിയിച്ചു. എന്നാൽ ഇതിനിടെ മദർ തെരേസയുടെ നാമകരണവുമായി ബന്ധപ്പെട്ട്, അടുത്ത മാസം കർഡിനാൾമാരുടെ ഒരു യോഗം വിളിച്ചുകൂട്ടും എന്ന്, വത്തിക്കാൻ ഇൻസൈഡർ റിപ്പോർട്ട് ചെയ്തതിനെ പറ്റി താൻ അറിഞ്ഞിട്ടില്ലെന്ന് Fr. ബെനഡിറ്റിനി വെളിപ്പെടുത്തി. മദർ തെരേസയുടെ നാമകരണം 2016 സെപ്തംബറിൽ നടത്താൻ തീരുമാനമെടുത്തതായി, കഴിഞ്ഞ ദിവസം ഇറ്റലിയിലെ ന്യൂസ് ഏജൻസിയായ AGI റിപ്പോർട്ട് ചെയ്തിരുന്നു. മദറിന്റെ നാമകരണവുമായി ബന്ധപ്പെട്ട്, ഇതുപോലെ അനവധി അഭ്യൂഹങ്ങൾ മാദ്ധ്യമങ്ങളിൽ വന്നിട്ടുണ്ട്. അപ്പോഴെല്ലാം, വത്തിക്കാൻ ഈ അഭ്യൂഹങ്ങളെ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ, കൽക്കട്ടയിലെ ചേരിപ്രദേശങ്ങളിലെ പാവപ്പെട്ടവർക്ക് സേവനം ചെയ്യാനായി, ജീവിതം ഉഴിഞ്ഞുവെച്ച മദർ തെരേസ സ്ഥാപിച്ച, 'മിഷനറിസ് ഓഫ് ചാരിറ്റി' ലോകത്തിന്റെ പല ഭാഗങ്ങളിലും ആ പ്രവർത്തനം തുടരുകയാണ്. വിശുദ്ധ നാമകരണ പ്രക്രിയയിൽ പ്രധാനമായ 'മദ്ധ്യസ്ഥതയിലൂടെയുള്ള അത്ഭുതങ്ങളുടെ വിശകലനം' ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ വരുന്ന കരുണയുടെ വർഷത്തിൽ, മദർ തെരേസയുടെ നാമകരണ ചടങ്ങ് നടക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആഗ്രഹം പ്രകടിപ്പിച്ചതായി, Fr. കൈറ്റനോ റിസ്സി പറഞ്ഞു. വത്തിക്കാനിലെ Congregation for Saintsൽ പ്രവർത്തിക്കുകയാണ് Fr. റിസ്സി. പാവങ്ങളോട് കരുണ കാണിച്ച മദർ തെരേസയുടെ നാമകരണം ഔദ്യോഗികമായി ഒന്നും തീരുമാനിച്ചിട്ടില്ലെങ്കിലും, മദറിന്റെ മദ്ധ്യസ്ഥതയിലൂടെയുള്ള അത്ഭുതങ്ങൾ ഔദ്യോകികമായി അംഗീകരിക്കപ്പെടുകയാണങ്കിൽ 2016 സെപ്റ്റംബർ 4ന് തന്നെ, നാമകരണം നടക്കാനുള്ള സാധ്യത, വളരെയധികമാണെന്ന് വത്തിക്കാൻ പ്രസ് ഡയറക്ടർ Fr. ഫെഡറിക്കോ ലൊംബാർഡി അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2015-11-19-01:37:51.jpeg
Keywords: മദ൪ തെരേസ, mother theresa, pravachaka sabdam, canonization

407
Category: 1
Sub Category:
Heading: കരുണയുടെ വര്‍ഷം ആസന്നമായിരിക്കെ, സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ വിശുദ്ധ കവാടം തുറക്കപ്പെടുന്നു
Content: 2000-ത്തിലെ ജൂബിലിയുടെ അവസാനം മുതൽ അടയ്ക്കപ്പെട്ടിരുന്ന, സെന്റ പീറ്റേർസ് ബസലിക്കയുടെ വിശുദ്ധ കവാടം തുറക്കാനായി, കവാടം അടച്ചിരുന്ന ഇഷ്ടിക മതിൽ അടർത്തിമാറ്റി. അടുത്ത മാസം, കരുണയുടെ വർഷം തുടങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നൊരുക്കം. നവംബർ 17-ലെ വത്തിക്കാൻ പത്രകുറിപ്പനുസരിച്ച് കർഡിനാളുമാര്‍ പങ്കെടുത്ത ഘോഷയാത്രയ്ക്ക് ശേഷം ബസലിക്കയിലെ മുഖ്യ പുരോഹിതനായ കർഡിനാൾ ആഞ്ചലോ കോമ സ്ട്രീ നയിച്ച, ' Recognitio Ceremony ' എന്നറിയപ്പെടുന്ന പ്രാർത്ഥനയുടെ അവസാന ഭാഗത്തില്ലാണ് , വിശുദ്ധ കവാടത്തിന്റെ ഇഷ്ടിക മതിൽ ഇളക്കി മാറ്റിയത്. പിന്നീട് 2000-ത്തിലെ ജൂബിലിയുടെ സ്മാരക വസ്തുക്കളും വിശുദ്ധ കവാടം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട എതാനും രേഖകളും സൂക്ഷിച്ചിരിന്ന സിങ്ക് നിർമ്മിതമായ പെട്ടി പുറത്തെടുത്തു. ഡിസംബർ 8-ന് കരുണയുടെ ജൂബിലി വര്‍ഷം തുടങ്ങുന്ന സന്ദർഭത്തിൽ, വിശുദ്ധ കവാടം തുറക്കാനായി പിതാവ് ഉപയോഗിക്കാൻ പോകുന്ന താക്കോലും കഴിഞ്ഞ ജൂബിലിയുടെ വിവരങ്ങൾ അടങ്ങിയ ആധികാരിക രേഖകളും ഇതിലടങ്ങിയിരുന്നു. പെട്ടിയിലടങ്ങിയിരുന്ന വസ്തുക്കളെല്ലാം, ബസലിക്കയുടെ ആഘോഷ പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്ന മോൺസിഞ്ചോര്‍ .ഗിഡോ മാരിനി ഏറ്റുവാങ്ങി.സുവിശേഷ പ്രഘോഷണത്തിന്റെ പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ്, ആർച്ച് ബിഷപ്പ് റിനോഫി ഷേല്ലയും ചടങ്ങുകളിൽ സന്നിഹിതനായിരുന്നു. റോമിലെ നാല് പ്രധാനപ്പെട്ട ബസലിക്കകളിലും ഒരോ വിശുദ്ധ കവാടം സ്ഥിതിചെയ്യുന്നുണ്ട്. സാധാരണഗതിയില്‍ അവ അകത്തുനിന്ന് പൂട്ടിയ അവസ്ഥയിലായിരിക്കും. ജൂബിലി വർഷങ്ങളിൽ മാത്രം തുറക്കപ്പെടുന്ന പ്രസ്തുത കവാടത്തിലൂടെ, വിശ്വാസികള്‍ക്ക് ദേവാലയത്തിൽ പ്രവേശിക്കാം. ഈ കർമ്മത്തിന് പ്രത്യേക ദണ്ഡവിമോചനവും തിരുസഭ കല്പ്പിച്ച് നൽകിയിരിക്കുന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു കാര്യമാണ്. ജൂബിലി വർഷത്തിൽ, പല ദിനങ്ങളിലായി ,വിവിധ ബസലിക്ക കളിലെ വിശുദ്ധ കവാടങ്ങൾ തുറക്കപ്പെടും. ഡിസംബർ 13-ന് വിശുദ്ധ ജോൺ ലാറ്ററൻസ് ദേവാലയത്തിലും, ജനുവരി 1 ന് വിശുദ്ധ മേരി മേജറിലും, ജനുവരി 26-ന് വിശുദ്ധ പോൾ ഔട്ട് സൈഡിലും വിശുദ്ധ കവാടങ്ങൾ തുറക്കപ്പെടും. നവംബർ 26-30 തിയതികളിൽ, പിതാവ്, സെൻറ് അഫിക്കൻ റിപ്പബ്ലിക്കിൽ സന്ദർശനം നടത്തുന്ന വേളയിൽ, അവിടെ ഒരു വിശുദ്ധ കവാടം തുറക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്. നവംബർ 18-ന് സെന്റ് പീറ്റേർസ് ബസലിക്കയുടെ അങ്കണത്തിൽ തടിച്ചുകൂടിയ വിശ്വാസികളോട്, പിതാവ്, വിശുദ്ധ കവാടത്തിന്റെ അർത്ഥവും പ്രാധാന്യവും വിശദീകരിക്കുകയുണ്ടായി. " ഇത് ദൈവത്തിന്റെ കരുണയിലേക്കുള്ള വാതിലാണ്. അടഞ്ഞുകിടക്കുന്ന വാതിലുകൾ ലോകത്തെ മരുഭൂമിയാക്കി മാറ്റുന്നു " ഓരോ ഭവനങ്ങളിലും ഈ വാതിൽ ഉണ്ടെന്നും അത് യേശുവിനായി തുറന്നിടണമെന്നും പിതാവ് വിശ്വാസഗണത്തോട് ആഹ്വാനം ചെയ്തു ." ജൂബിലി വർഷത്തിൽ വിശ്വാസികൾക്ക് ‘ രക്ഷയ്ക്കുള്ള പ്രത്യേക വാതിലുകൾ ‘ ലഭ്യമാണ് എന്നതിന്റെ പ്രതീകമാണ്, വിശുദ്ധ കവാടങ്ങൾ. ' കരുണയുടെ ജൂബിലിയുടെ ‘ മറ്റൊരു സവിശേഷത, ഇതാദ്യമായി ലോകമെങ്ങുമുള്ള രൂപതകളിൽ വിശുദ്ധ കവാടങ്ങൾ നിശ്ചയിക്കപ്പെട്ടു കൊടുക്കും എന്നതാണ്. കുരിശുപള്ളികൾ ,തീർത്ഥാടന കേന്ദങ്ങൾ ,അത്ഭുതങ്ങള്‍ സംഭവിച്ച ദേവാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വിശുദ്ധ കവാടങ്ങൾ നിശ്ചയിക്കപ്പെടും.
Image: /content_image/News/News-2015-11-19-22:59:27.jpg
Keywords: St. Peter's basilica, year for mercy, Jubilee year, holy door, pravachaka sabdam, latest malayalam christian news

408
Category: 1
Sub Category:
Heading: യുദ്ധത്തിലേർപ്പെട്ട ലോകത്തെയോര്‍ത്ത് ദൈവം വിലപിക്കുന്നു: മാർപാപ്പ
Content: "യേശു ലോകത്തെയോർത്ത് വിലപിക്കുകയാണ്, യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ലോകം യേശുവിന്റെ പാതയായ സമാധാനത്തിന്റെ വഴി തിരസ്ക്കരിച്ചിരിക്കുന്നു". കാസസാന്റ മാർത്തയിൽ ദിവ്യബലിയർപ്പിക്കുമ്പോൾ പരിശുദ്ധ പിതാവ് വിശ്വാസികള്‍ക്ക് നൽകിയ സന്ദേശത്തിന്‍റെ കാതലായ ഭാഗം ഇതായിരിന്നു . യേശു ജറുസലേമിലേക്ക് വന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ, ഒരു കുന്നിന്‍ മുകളില്‍ നിന്ന് പട്ടണത്തെ വീക്ഷിച്ചു കൊണ്ട് പറഞ്ഞതിങ്ങനെയായിരിന്നു. "സമാധനത്തിന്റെ വഴിയെന്തെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ നിങ്ങള്‍ ഇങ്ങനെ ചെയ്യുമായിരിന്നില്ല..! പക്ഷേ ഇപ്പോൾ അത് നിങ്ങളുടെ കണ്ണുകളിൽ നിന്നും മറഞ്ഞിരിക്കുന്നു !" സുവിശേഷഭാഗം സ്മരിച്ചു കൊണ്ട് പിതാവ് തുടർന്നു. ''ഇപ്പോൾ യേശു വിലപിക്കുകയാണ്, കാരണം, നമ്മൾ സഞ്ചരിക്കുന്ന വഴി ശത്രുതയുടെയും വിദ്വേഷത്തിന്‍റെയും ആകെത്തുകയായ യുദ്ധത്തിന്റേതാണ്; "നാം ക്രിസ്തുമസ്സിനോട് അടുക്കുകയാണ്.സന്തോഷത്തിന്‍റെയും സമാധാനത്തിന്റെയും ഉത്സവമായ ക്രിസ്തുമസിന് അലങ്കരിച്ച ക്രിസ്തുമസ് ട്രീയും മനോഹരമായ പുൽക്കൂടുകളുമായി നാം ഒരുങ്ങുമ്പോള്‍ വലിയ ഒരു യാഥാര്‍ഥ്യമുണ്ട് ,ഈ ആഹ്ലാദ പ്രകടനങ്ങൾക്ക് നടുവിലും, ലോകം യുദ്ധത്തിന്റെ പാതയിലാണ്.ലോകം സമാധാനത്തിന്റെ മാർഗ്ഗം മനസ്സിലാക്കുന്നില്ലയെന്നത് തന്നെ." തുടർന്ന് പിതാവ് രണ്ടാം ലോക മഹായുദ്ധത്തിന്റെ, വാര്‍ഷിക ദിനത്തിൽ നടത്തിയ യാത്രയെ പറ്റി സംസാരിച്ചു. 'ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായത് വ്യര്‍ഥമായ മനുഷ്യക്കുരുതി ഒന്നു മാത്രമാണ് ! ബനഡിക്ട് 15-ാം മാർപാപ്പ യുടെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം തുടര്‍ന്നു : "ലോകമെങ്ങും വിദ്വേഷം നിറഞ്ഞിരിക്കുകയാണ് ,അതിന്‍റെ പരിണിതഫലമായി യുദ്ധവും ലോകത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു”. തുടർന്ന് പിതാവ് ചോദിച്ചു : " ഈ യുദ്ധത്തിന് ശേഷം എന്ത് അവശേഷിക്കും?" "വിദ്യാഭ്യാസത്തിന് അവസരം നിഷേധിക്കപ്പെടുന്ന കുട്ടികൾ ! യാതൊരു തെറ്റും ചെയ്യാതെ യുദ്ധത്തിൽ മരിച്ചു വീഴുന്ന സാധാരണ മനുഷ്യർ, ആയുധക്കച്ചവടക്കാരുടെ പോക്കറ്റിൽ നിറയുന്ന പണം ! .ഇതെല്ലാമാണ് യുദ്ധത്തിന്റെ അനന്തരഫലങ്ങൾ . വചനഭാഗത്തെ ഉദ്ധരിച്ചുകൊണ്ടു അദ്ദേഹം തുടര്‍ന്നു ," ദൈവത്തേയും ധനത്തേയും ഒരുമിച്ച് സേവിക്കാൻ നിങ്ങൾക്കാവില്ല." ധനത്തിന്റെ സേവകൻ യുദ്ധം ഇഷ്ടപ്പെടുന്നു. സാമ്പത്തിക നില മെച്ചപ്പെടുത്താനായി ആയുധക്കച്ചവടവും യുദ്ധവും പ്രോൽസാഹിപ്പിക്കുന്നവർ ശപിക്കപ്പെട്ടവർ ആകുന്നു. "എന്നാല്‍ സമാധാനകാംക്ഷികൾ അനുഗ്രഹിക്കപ്പെട്ടവർ ! യുദ്ധം ഉണ്ടാക്കുന്നവർ ശപിക്കപ്പെട്ടവർ." "ആധുനിക സമൂഹത്തെ സംബന്ധിച്ചിടത്തോളം യുദ്ധത്തെ ന്യായീകരിക്കാൻ നിരവധി കാരണങ്ങളുണ്ടാകാം. പക്ഷേ, അതൊന്നും ന്യായമായ കാരണങ്ങളല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ , ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അത്കൊണ്ട് തന്നെ യേശു നമ്മെയോർത്ത് വിലപിക്കുന്നു !" ആയുധക്കച്ചവടക്കാർ ലോകത്തില്‍ വിദ്വേഷം വളർത്തി യുദ്ധമുണ്ടാക്കാൻ ശ്രമിക്കുകയാണ്. സമാധാനകാംക്ഷികളാകട്ടെ, മദർ തെരേസായെ പോലെ ദുരിതത്തിൽ പെടുന്നവരുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നു,. തിന്‍മയുടെ സ്വാധീനത്തില്‍ കഴിയുന്നവര്‍ക്കു മാത്രമേ ഇതിനെ ചോദ്യം ചെയ്യാന്‍ കഴിയുകയുള്ളൂ ? "ലോകം പശ്ചാത്താപത്തിന്റെ കണ്ണീർ തിരിച്ചറിയാനും, മാനസാന്തരത്തിന്റെ വക്താക്കള്‍ ആയിത്തീരാനും നമ്മുക്ക് പ്രാര്‍ത്ഥിയ്ക്കാം !" പരിശുദ്ധ പിതാവ് കൂട്ടി ചേര്‍ത്തു.
Image: /content_image/News/News-2015-11-20-03:20:10.jpg
Keywords: Franscis pope, war, latest malayalam christian news, pravachaka sabdam