category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകരുണയുടെ ബസ്‌ : കരുണയുടെ വർഷത്തിൽ പുതിയ ആശയവുമായി ഇംഗ്ലണ്ടിലെ സാൽഫോഡ് രൂപത
Contentസഭയുമായി ബന്ധപ്പെടാതെ നിൽക്കുന്ന ജനവിഭാഗങ്ങളിലേക്ക് കർത്താവിന്റെ കരുണ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിലെ സാൽഫോഡ് രൂപത കരുണയുടെ ബസ്‌ ഒരുക്കുന്നു. 2016 ഫെബ്രുവരി 6 മുതൽ, ശനിയാഴ്ച്ചകളിലും തിരഞ്ഞെടുക്കപ്പെട്ട മറ്റു ചില ദിവസങ്ങളിലുമായാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ, ലങ്കാഷയർ പ്രദേശങ്ങളിലേക്ക് കരുണയുടെ ബസ്സിന്റെ യാത്ര തീരുമാനിച്ചിരിക്കുന്നത്. നഗര കേന്ദ്രങ്ങൾ, ജനവാസ കേന്ദ്രങ്ങൾ, കോളേജുകൾ, ഭവന രഹിതരുടെ ആവാസ കേന്ദ്രങ്ങൾ എന്നീ സ്ഥലങ്ങളിലായിരിക്കും കരുണയുടെ ബസ് നിറുത്തുന്നത്. പൊതുജനങ്ങളുമായി സംഭാഷണത്തിലേർപ്പെട്ടുകൊണ്ടും, കുമ്പസാരം, പ്രാർത്ഥന തുടങ്ങി ആത്മീയ പ്രവർത്തനങ്ങൾക്കുമായി ബസ്സിൽ പുരോഹിതരുടെ സാന്നിദ്ധ്യമുണ്ടാകും. ലഘുലേഖകൾ വിതരണം ചെയ്തു കൊണ്ടും ചെറുസംഗീതസദസുകൾ ഒരുക്കിക്കൊണ്ടും സന്നദ്ധ സേവകരായ ചെറുപ്പക്കാരും കൂടെയുണ്ടാകും. ഫ്രാൻസിസ് മാർപാപ്പ, 2016 കരുണയുടെ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അത് കരുണയുടെയും പാപമോചനത്തിന്റെയും വർഷമായി ആചരിക്കപ്പെടും. പിതാവിന്റെ പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് സൽഫോഡ് രൂപത കരുണയുടെ ബസ് ഒരുക്കുന്നത്. "പല കാരണങ്ങൾ കൊണ്ടും നമ്മുടെ അടുത്തേക്ക് വരാൻ കഴിയാത്തവരുടെ അടുത്തേക്ക് നമ്മൾ ചെല്ലുകയാണ്!" സൽഫോഡ് ബിഷപ്പ് ജോൺ ആർനോൾഡ് പറയുന്നു. തടവിൽ കിടക്കുന്നവർക്കും, ഗർഭച്ഛിദ്രം എന്ന പാപത്തിൽ അകപ്പെട്ടവർക്കുമായി, കരുണയുടെ വർഷത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തണം എന്ന് ഫ്രാൻസിസ് മാർപാപ്പ സെപ്തംബറിൽ സൂചിപ്പിച്ചിരുന്നു. "ആ പാപത്തിന്റെ ചിന്ത ഹൃദയത്തിൽ ഒരു വൃണമായി കൊണ്ടു നടക്കുന്ന അനവധി സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്." മാർപാപ്പ അന്ന് എഴുതി. "നടന്നത് വലിയ അനീതിയാണ്. അത് തെറ്റാണെന്ന് പാപം ചെയ്തവർ മനസ്സിലാക്കുന്നതോടെ ആ വ്യക്തിക്ക് ജീവിതത്തിൽ പ്രത്യാശ ലഭിക്കുന്നു. പശ്ചാത്തപിക്കുന്ന പാപികൾക്ക് ദൈവത്തിന്റെ പാപവിമോചനം നിഷേധിക്കാനാവില്ല, പ്രത്യേകിച്ച് അവർ കുമ്പസാരമെന്ന കൂദാശയിലൂടെ പാപവിമോചനത്തിന് ശ്രമിക്കുമ്പോൾ." ഈ വിഷയത്തിൽ ഇപ്പോൾ ബിഷപ്പുമാർക്ക് മാത്രം അനുവദിച്ചിട്ടുള്ള പാപവിമോചന അധികാരം സാധാരണ പുരോഹിതർക്കും നൽകുമെന്ന് പിതാവ് സൂചിപ്പിച്ചു. ആത്മീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന അൽമായർ, സഭാശുശ്രുഷ്കർ, പുരോഹിതർ, രോഗികൾ, എന്നിവർക്കെല്ലാം പ്രത്യേക ദിവസങ്ങൾ ജൂബിലി വർഷത്തിൽ നീക്കിവെയ്ക്കപ്പെടും. ജൂബിലിയുമായി ബന്ധപ്പെട്ടു തന്നെ, 2016 ജൂലായിൽ 25 മുതൽ 31 വരെ, പോളണ്ടിലെ ക്രാക്കോയിൽ, യുവജനങ്ങളുടെ സംഗമം സംഘടിപ്പിക്കുന്നുണ്ട്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-17 00:00:00
Keywordsmercy bus, salford, pravachaka sabdam
Created Date2015-11-17 23:15:04