Contents

Displaying 321-330 of 24916 results.
Content: 419
Category: 5
Sub Category:
Heading: November 27 : റെയിസിലെ വിശുദ്ധ മാക്സിമസ്
Content: ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിക്കുകയും ചെറുപ്പത്തില്‍ തന്നെ മാമ്മോദീസ സ്വീകരിക്കുകയും ചെയ്ത വിശുദ്ധ മാക്സിമസ് ഫ്രാന്‍സിലെ ഡെക്കൊമര്‍ പ്രൊവിന്‍സിലാണ് ജനിച്ചത്. 460-ല്‍ ആണ് അദ്ദേഹം മരിച്ചത്. തന്റെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രണത്തിലാക്കുന്നതിനുള്ള പരിശീലനം ലഭിക്കുന്നതിനായി ഒരു ഏകാന്ത വാസം തന്നെയായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അവസാനം അദ്ദേഹം ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും അതിന്‍പ്രകാരം അദ്ദേഹം വിശുദ്ധ ഹൊണോറാറ്റൂസിന്റെ സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ തന്നെ നിയന്ത്രണത്തിലുള്ള ലെറിന്‍സ് ആശ്രമത്തില്‍ ചേര്‍ന്നു. 426-ല്‍ ഹൊണോറാറ്റൂസ് ആള്‍സിലെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോള്‍ മാക്സിമസിനെ തനിക്ക് ശേഷം അടുത്ത പിന്‍ഗാമി എന്ന ലക്ഷ്യത്തോട് കൂടി രണ്ടാമത്തെ ആശ്രമാധിപതിയായി നിയമിച്ചു. വിശുദ്ധ സിഡോണിയൂസിന്റെ രേഖകള്‍ പ്രകാരം വിവേകമതിയായ ഈ വിശുദ്ധന്റെ കീഴില്‍ ആശ്രമത്തിനു ഒരു പുതിയ ചൈതന്യം കൈവന്നു. നല്ല സ്വഭാവവും, തിളക്കമുള്ള മാതൃകയുമായിരുന്ന മാക്സിമസിന്റെ കീഴില്‍ അവിടത്തെ സന്യാസിമാര്‍ ആശ്രമനിയമങ്ങളൊന്നും നോക്കാതെ അദ്ദേഹത്തെ വളരെ സന്തോഷപൂര്‍വ്വം അനുസരിച്ച് വന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ദൈവീക വരദാനം മൂലം വളരെയേറെ കീര്‍ത്തിക്ക് കാരണമാകുകയും അദ്ദേഹത്തിന്റെ ദിവ്യത്വത്തിനു ഇത് വളരെയേറെ സഹായകമാവുകയും ചെയ്തു. ഒരുപാട് പേര്‍ അദ്ദേഹത്തോട് ഉപദേശങ്ങളും അനുഗ്രഹങ്ങളും തേടി വരിക പതിവായിരുന്നു ഇതു മൂലം പലപ്പോഴും വിശുദ്ധന്‍ തന്നെ മേത്രാനാക്കി വാഴിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്നും രക്ഷപ്പെടുന്നതിനായി വനങ്ങളില്‍ പോയി ഒളിച്ചിരിക്കുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് വിരുദ്ധമായി 434-ല്‍ അദ്ദേഹം വിശുദ്ധ ഹിലാരിയാല്‍ (തന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി വിശുദ്ധ ഹിലാരിവിശുദ്ധ ഹിലാരി പിന്നീട് ഇറ്റലിയുടെ തീരപ്രദേശങ്ങളിലേക്ക് ഓടിപോയി) പ്രോവെന്‍സിലെ റെയിസ് സഭയുടെ പിതാവായി വാഴിക്കപ്പെട്ടു. വിശുദ്ധ മാക്സിമസ് അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ഗൌളിലെ സഭയിലെ ഏറ്റവും പ്രമുഖ സഭാദ്ധ്യക്ഷന്‍മാരില്‍ ഒരാളായിരുന്നു. തന്റെ ഔദ്യോഗിക കാലം മുഴുവനും അദ്ദേഹം തന്റെ ഔദ്യോഗിക മുടിയും, മേലങ്കിയും ധരിക്കുകയും ആശ്രമ നിയമങ്ങള്‍ വളരെ കര്‍ശനമായി പാലിക്കുകയും ചെയ്തിരുന്നു. യൂസേബിയൂസ്‌ എമിസെനൂസിന്റെതായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ട പല പ്രബോധനങ്ങളും പിന്നീട് മാ ക്സിമമാക്സിമസിന്റെതായി തീര്‍ന്നിട്ടുണ്ട്. വിശുദ്ധ മാക്സിമസ് 439-ല്‍ റെയിസിലേയും, 441-ല്‍ ഓറഞ്ചിലേയും, 454-ല്‍ ആള്‍സിലെയും സഭാ സമിതികളില്‍ പങ്കെടുത്തിട്ടുണ്ട്. റെയിസിലെ പള്ളിയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതീകശരീരം അടക്കം ചെയ്തിട്ടുള്ളത്. ഈ പള്ളി ഇപ്പോള്‍ പരിശുദ്ധ കന്യകാ മാതാവിന്റെയും വിശുദ്ധ മാക്സിമസിനുമായി സമര്‍പ്പിച്ചിരിക്കുന്നു.
Image: /content_image/DailySaints/DailySaints-2015-11-23-03:53:06.jpg
Keywords: Daily saints, November 27
Content: 420
Category: 5
Sub Category:
Heading: November 26 : മോറിസ് തുറമുഖത്തെ വിശുദ്ധ ലിയോണാര്‍ഡ്
Content: "പതിനെട്ടാം നൂറ്റാണ്ടിലെ മഹാനായ സുവിശേഷകന്‍" എന്ന് വിശുദ്ധ അല്‍ഫോണ്‍സസ് ലിഗോരിയാല്‍ വിളിക്കപ്പെട്ട ഫ്രാന്‍സിസ്കന്‍ സഭാംഗമായ വിശുദ്ധ ലിയോണാര്‍ഡ് വിദേശത്ത് (ചൈനയില്‍) സുവിശേഷ വേലക്കായി പോയ ഒരാളാണ്. അദ്ദേഹം ആ ഉദ്യമത്തില്‍ കാര്യമായി വിജയിച്ചില്ലെങ്കിലും മറ്റ് പല മേഖലകളിലും വളരെയേറെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരു കപ്പലിലെ കപ്പിത്താനായിരുന്നു വിശുദ്ധ ലിയോണാര്‍ഡിന്റെ പിതാവ്. അദ്ദേഹത്തിന്റെ കുടുംബമാകട്ടെ ഇറ്റലിയിലെ വടക്ക്-പടിഞ്ഞാറന്‍ തുറമുഖ പ്രദേശമായ മോറിസിലുമാണ് വസിച്ചിരുന്നത്. തന്റെ അമ്മാവനായ അഗോസ്റ്റിനോയുടെ കൂടെ താമസിക്കുന്നതിനായി ലിയോണാര്‍ഡ് തന്റെ 13-മത്തെ വയസ്സില്‍ റോമിലേക്ക് പോയി. അവിടെ റോമന്‍ കോളേജില്‍ ചേര്‍ന്ന്‍ പഠനമാരംഭിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന വിശുദ്ധ ലിയോണാര്‍ഡിനെ മരുന്നുകള്‍ കൊണ്ട് വരുന്നതിനായി അവര്‍ നിയോഗിച്ചു. പക്ഷെ, തന്റെ അമ്മാവന്റെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ 1697-ല്‍ വിശുദ്ധന്‍ ഫ്രിയാര്‍സ് മൈനര്‍ സഭയില്‍ ചേര്‍ന്നു. പൗരോഹിത്യ പട്ട സ്വീകരണത്തിന് ശേഷം അദ്ദേഹത്തിന് ക്ഷയം ബാധിക്കുകയും വിശ്രമ ജീവിതത്തിനായി, ഒരുപക്ഷെ മരണത്തിനായി അദ്ദേഹത്തെ തന്റെ ജന്മദേശത്തേക്ക് തിരികെ അയച്ചു. താന്‍ തന്റെ ജീവിതത്തിലേക്ക് തിരികെ വന്നാല്‍ തന്റെ ജീവിതകാലം മുഴുവനും സുവിശേഷ പ്രഘോഷണത്തിനും പാപികളെ മതപരിവര്‍ത്തനം ചെയ്യുന്നതിനുമായി സമര്‍പ്പിക്കുമെന്നദ്ദേഹം ഒരു പ്രതിജ്ഞ ചെയ്തു. അധികം താമസിയാതെ തന്നെ അദ്ദേഹത്തിന് 40 വര്‍ഷങ്ങളോളം നീണ്ട് നില്‍ക്കുകയും ഇറ്റലി മുഴുവന്‍ വ്യാപിച്ച തന്റെ സുവിശേഷ വേലകളും, ധ്യാനങ്ങളും, ഇടവക ദൗത്യങ്ങളും തുടങ്ങുന്നതിനായി ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. തന്റെ ദൗത്യങ്ങളില്‍ 15 മുതല്‍ 18 വരെ ദിവസങ്ങളോളമോ ചിലപ്പോള്‍ അതിലധികമോ ആഴ്ചകള്‍ കുമ്പസാരിപ്പിക്കുന്നതിന് മാത്രമായി ചിലവിട്ടിരുന്നു. "ഞങ്ങളുടെ ദൗത്യത്തിന്റെ ശരിയായതും ഏറ്റവും നല്ലതുമായ ഫലങ്ങള്‍ ആ ദിവസങ്ങളിലാണ് ഞങ്ങള്‍ക്ക് ശേഖരിക്കുവാന്‍ കഴിഞ്ഞതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത്രമാത്രം നല്ലത് ആ ദിവസങ്ങളില്‍ ചെയ്തിട്ടുണ്ട്" എന്നദ്ദേഹം ഇതിനെക്കുറിച്ച് പറയുകയുണ്ടായി. തന്റെ സുവിശേഷ വേലകള്‍ മൂലമുണ്ടായ മതാവേശം തുടര്‍ന്ന്‍ കൊണ്ടുപോകുന്നതിനായി അദ്ദേഹം അതിനു മുന്‍പ് അത്രയധികം പ്രചാരത്തിലില്ലാതിരുന്ന കുരിശിന്റെ വഴിക്ക് നല്ല പ്രചാരം കൊടുത്തു. യേശുവിന്റെ പരിശുദ്ധ നാമത്തില്‍ അദ്ദേഹം വളരെയേറെ സുവിശേഷപ്രഘോഷങ്ങളും നടത്തിയിരുന്നു. ഏകാന്തമായി പ്രാര്‍ത്ഥിക്കുവാന്‍ സമയം ആവശ്യമാണെന്ന് മനസ്സിലാക്കിയതു മുതല്‍ അദ്ദേഹം റിറ്റിറോസ് (ritiros) ധ്യാനവസതികള്‍ ഉപയോഗിക്കുന്നത് പതിവാക്കി മാറ്റി. ഇറ്റലി ഉടനീളം ഇത്തരം ധ്യാനവസതികള്‍ പണികഴിപ്പിക്കുന്നതിന് ഇദ്ദേഹം വളരെയേറെ സഹായിച്ചിട്ടുണ്ട്. 1867-ല്‍ ലിയോണാര്‍ഡിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 1923-ല്‍ അദ്ദേഹത്തെ ഇടവക സുവിശേഷ പ്രഘോഷകരുടെ മധ്യസ്ഥ വിശുദ്ധനായി തീരുമാനിച്ചു.
Image: /content_image/DailySaints/DailySaints-2015-11-23-03:55:43.jpg
Keywords: Nov 26 St. Leonard of Port Maurice
Content: 421
Category: 5
Sub Category:
Heading: November 25 : അലെക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍
Content: വിശുദ്ധ കാതറിന്റെ രക്തസാക്ഷിത്വത്തെ പ്പറ്റിയുള്ള ഐതിഹ്യത്തില്‍ നിന്നും ചരിത്രപരമായ സാരാംശം വേര്‍തിരിച്ചെടുക്കുവാനുള്ള ശ്രമങ്ങള്‍ക്ക് വളരെയേറെ വെല്ലുവിളികള്‍ നേരിടേണ്ടതായും വന്നിട്ടുണ്ട്. പൗരസ്ത്യ ദേശങ്ങളില്‍ നിന്നുമുള്ള പഴയ വിവരങ്ങളില്‍ ഈ വിശുദ്ധയെ കുറിച്ച് പരാമര്‍ശിച്ചു കാണുന്നില്ല. പാശ്ചാത്യ ദേശങ്ങളിലാകട്ടെ ഈ വിശുദ്ധയെ ആദരിക്കുന്നവര്‍ പതിനൊന്നാം നൂറ്റാണ്ടിന് മുന്‍പ് ഉള്ളതായി കാണുന്നില്ല. കുരിശു യുദ്ധക്കാരാണ് ഈ വിശുദ്ധയെ വണങ്ങുന്ന പതിവ് പ്രചാരത്തിലാക്കിയത്. തത്വചിന്താ വിജ്ഞാനീകരുടെ മാധ്യസ്ഥ എന്ന നിലയില്‍ വിശുദ്ധ അറിയപ്പെട്ടു. "പതിന്നാല് പരിശുദ്ധ സഹായകരില്‍" ഒരാളെന്ന നിലയിലാണ് വിശുദ്ധയെ ഗണിക്കുന്നത്. കത്തോലിക്കാ സഭയുടെ ദിവസേനയുള്ള ആരാധനാക്രമ പുസ്തകത്തില്‍ ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു: അലെകസാണ്ട്രിയായിലെ ഒരു കന്യകയായിരുന്ന കാതറീന്‍ വിജ്ഞാനസമ്പാദനത്തിനായി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചു. തന്റെ 18-മത്തെ വയസ്സില്‍ അവള്‍ ശാസ്ത്രവിജ്ഞാനത്തില്‍ തന്റെ സമകാലികരെ എല്ലാവരെയും പിന്തള്ളി. ക്രിസ്ത്യാനികള്‍ നിഷ്ടൂരമായി പീഡിപ്പിക്കപ്പെടുന്നത് കണ്ട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധ ചക്രവര്‍ത്തിയായ മാക്സിമിന്‍റെ അടുക്കല്‍ പോവുകയും (311-313) അദ്ദേഹത്തിന്റെ ഈ ക്രൂരതയെ വിമര്‍ശിക്കുകയും ചെയ്തു. കൂടാതെ ആത്മ രക്ഷ വേണമെങ്കില്‍ ക്രിസ്തുവില്‍ വിശ്വസിക്കണമെന്ന് വ്യക്തമായ കാര്യ കാരണങ്ങള്‍ നിരത്തികൊണ്ട് അവള്‍ വാദിച്ചു. അവളുടെ ബുദ്ധിയിലും അറിവിലും അമ്പരന്ന ചക്രവര്‍ത്തി അവളെ തടവിലാക്കുവാന്‍ കല്‍പ്പിച്ചു. തുടര്‍ന്ന്‍ ഏറ്റവും പ്രഗല്‍ഭരായ ധാരാളം തത്വചിന്തകരെ വിളിച്ചു വരുത്തുകയും വിശുദ്ധയുമായി വാഗ്വാദത്തില്‍ വിജയിക്കുകയും അവളെ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ നിന്നും പിന്തിരിക്കുകയും ചെയ്താല്‍ ധാരാളം പ്രതിഫലം നല്‍കാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു എന്നാല്‍ വിശുദ്ധയുടെ വാദത്തിലെ യുക്തിയിലും അവളുടെ വാക്ചാതുര്യത്തിലും, ക്രിസ്തുവിലുള്ള അവളുടെ വിശ്വാസത്തിലും ആശ്ചര്യപ്പെട്ട പണ്ഡിതന്മാര്‍ സുവിശേഷത്തിനായി തങ്ങളുടെ ജീവന്‍ വരെ ബലികഴിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. അതിനെതുടര്‍ന്ന്‍ ചക്രവര്‍ത്തി മുഖസ്തുതിയിലും പ്രലോഭനങ്ങളാലും വിശുദ്ധയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതില്‍ കോപാകുലനായ ചക്രവര്‍ത്തി വിശുദ്ധയെ ഇരുമ്പ് വടികൊണ്ട് മര്‍ദ്ദിക്കുവാനും മുള്ളാണികള്‍ നിറഞ്ഞ ചമ്മട്ടി കൊണ്ട് മുരിവേല്‍പ്പിക്കുവാനും ഉത്തരവിട്ടു. കൂടാതെ ഭക്ഷണമൊന്നും കൊടുക്കാതെ പതിനൊന്ന്‍ ദിവസത്തോളം കാരാഗ്രഹത്തില്‍ പട്ടിണിക്കിടുവാനും കല്‍പ്പിച്ചു. ചക്രവര്‍ത്തിയുടെ ഭാര്യയും, സൈന്യാധിപനായ പോര്‍ഫിരിയൂസും തടവറയില്‍ വിശുദ്ധയെ സന്ദര്‍ശിക്കുകയും വിശുദ്ധയുടെ വാക്കുകള്‍ അവരെയും ക്രിസ്തുവിലേക്കടുപ്പിച്ചു. യേശുവിലുള്ള തങ്ങളുടെ സ്നേഹം പിന്നീടവര്‍ തങ്ങളുടെ രക്തത്താല്‍ തന്നെ തെളിയിച്ചു. വിശുദ്ധ കാതറിന്റെ അടുത്ത പീഡനം നല്ല മൂര്‍ച്ചയും മുനയുമുള്ള കത്തികളാല്‍ നിറഞ്ഞ ഒരു ചക്രത്തില്‍ വിശുദ്ധ കിടത്തുക എന്നതായിരുന്നു. അവളുടെ കീറിമുരിവേല്‍പ്പിക്കപ്പെട്ട ശരീരത്തില്‍ നിന്നുമുള്ള പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തില്‍ എത്തി. ആ നാരകീയ ശിക്ഷായന്ത്രം പല കഷണങ്ങളായി പൊട്ടിത്തെറിച്ചു. ഈ അത്ഭുതത്തിനു സാക്ഷികളായ എല്ലാവരും ക്രിസ്തുവില്‍ വിശ്വസിക്കുവാനാരംഭിച്ചു. അവസാനം 307ലൊ അല്ലെങ്കില്‍ 312ലൊ നവംബര്‍ 25ന് ക്രിസ്തുവിന്റെ ഈ ദാസിയെ അവര്‍ തലയറുത്ത് കൊലപ്പെടുത്തി. സ്വര്‍ഗ്ഗീയ മാലാഖമാരുടെ കരങ്ങളാല്‍ വിശുദ്ധയുടെ ശരീരം സിനായി കുന്നില്‍ എത്തപ്പെട്ടു. അങ്ങിനെ വിശുദ്ധയുടെ നാമത്തിലുള്ള ഒരു സന്യാസിനീ മഠത്തില്‍ വിശുദ്ധയെ അടക്കം ചെയ്തു.
Image: /content_image/DailySaints/DailySaints-2015-11-23-03:58:53.jpg
Keywords: Nov 25 St. Catherine of Alexandria
Content: 422
Category: 5
Sub Category:
Heading: November 24 : വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കും സഹവിശുദ്ധരും
Content: 117-ഓളം രക്തസാക്ഷികള്‍ ഈ കൂട്ടത്തില്‍ ഉണ്ട്. വ്യത്യസ്ഥ കാലങ്ങളിലാണ് ഇവര്‍ മരിച്ചതെങ്കിലും, 1988 ജൂണ്‍ 19ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇവരെയെല്ലാവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഈ കൂട്ടത്തില്‍ 96 വിയറ്റ്നാം കാരും, 11 സ്പെയിന്‍ കാരും, 10 ഫ്രഞ്ച് കാരും ആണ് ഉണ്ടായിരുന്നത്. ഇതില്‍ 8 പേര്‍ മെത്രാന്മാരും, 50 പുരോഹിതരും, 59 അല്മായരായ കത്തോലിക്കരും ആയിരുന്നു. പുരോഹിതരില്‍ 11 ഡോമിനിക്കന്‍ സഭക്കാരും, 10 പേര്‍ പാരീസ് മിഷന്‍ സൊസൈറ്റിയില്‍ പ്പെട്ടവരും ബാക്കിയുള്ളവരില്‍ ഒരു സെമിനാരി പഠിതാവ് ഒഴികെ ബാക്കിയുള്ളവരെല്ലാം ഇടവക വികാരികള്‍ ആയിരുന്നു. വിശുദ്ധരാക്കുന്ന ചടങ്ങിനിടെ ചില രക്തസാക്ഷികളുടെ പേരുകള്‍ പ്രത്യകം പരാമര്‍ശിക്കുകയുണ്ടായി: ആണ്ട്ര്യു ഡുങ്ങ്-ലാക്ക് എന്ന ഒരു ഇടവക വികാരി, തോമസ്‌ ട്രാന്‍-വാന്‍-തിയന്‍ എന്ന് പേരായ ഒരു സെമിനാരിയന്‍, ഇമ്മാനുവല്‍ ലെ-വാന്‍-പുങ്ങ് എന്ന ഒരു കുടുംബ പിതാവ് കൂടാതെ ജെറോം ഹെര്‍മോസില്ല, വലന്റൈന്‍ ബെറിയോ-ഒച്ചോവാ, ജോണ്‍ തിയോഫനെ വെനാര്‍ഡ് എന്നീ ഡൊമിനിക്കന്‍ സന്യാസ സഭാംഗങ്ങളും ആണിവര്‍. വിശുദ്ധ ആണ്ട്ര്യു ഡുങ്ങ്-ലാക്കിന്റെ യഥാര്‍ത്ഥ നാമം ഡുങ്ങ് ആന്‍ ട്രാന്‍ എന്നായിരുന്നു. 1795-ല്‍ വിയറ്റ്നാമിലെ ബാക്ക്-നിനിലെ ഒരു ദരിദ്ര വിജാതീയ കുടുംബത്തിലായിരുന്നു വിശുദ്ധന്‍റെ ജനനം. അദ്ദേഹത്തിന് 12 വയസ്സായപ്പോള്‍ കുടുംബത്തിനു ഹാനോവിലേക്ക് മാറേണ്ടി വന്നു. അവിടെ വിശുദ്ധന്‍റെ മാതാപിതാക്കള്‍ക്ക് പുതിയ ജോലി അന്വോഷിച്ചു കണ്ട്പിടിക്കേണ്ടിയിരുന്നു. അവിടെ വച്ച് വിശുദ്ധന്‍ ഒരു ക്രിസ്ത്യന്‍ വേദപാഠ അദ്ധ്യാപകനെ കണ്ട് മുട്ടുകയും അദ്ദേഹം വിശുദ്ധന് ഭക്ഷണവും താമസവും നല്‍കുകയും ചെയ്തു. മൂന്ന് വര്‍ഷത്തോളം വിശുദ്ധന് അവരില്‍ നിന്നും ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചു. അങ്ങിനെ വിന്‍-ട്രി എന്ന സ്ഥലത്ത് വച്ച് ആണ്ട്ര്യു (ആണ്ട്ര്യു ഡുങ്ങ്) എന്ന പേരില്‍ അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. ചൈനീസ്‌, ഇറ്റാലിയാന്‍ ഭാഷകള്‍ പഠിച്ചതിനു ശേഷം അദ്ദേഹം ഒരു വേദപാഠ അദ്ധ്യാപകനാവുകയും തന്റെ രാജ്യത്തില്‍ അദ്ദേഹം ക്രിസ്തീയ മതത്തെപ്പറ്റി പഠിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അദ്ദേഹത്തെ ദൈവശാസ്ത്രം പഠിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടു. 1823 മാര്‍ച്ച് 15ന് അദ്ദേഹത്തിന് പൗരോഹിത്യ പട്ടം ലഭിക്കുകയും കെ-ഡാം എന്ന സ്ഥലത്തെ ഇടവക വികാരിയായി സേവനം അനുഷ്ടിച്ചു. ഇടവക വികാരിയായിരിക്കുമ്പോഴും അദ്ദേഹം തന്റെ സുവിശേഷ പ്രഘോഷണം അക്ഷീണം തുടര്‍ന്ന്‍ കൊണ്ടിരുന്നു. അദ്ദേഹം പലപ്പോഴും ഉപവസിക്കുകയും, വളരെ ലളിതവും നന്മനിറഞ്ഞതുമായ ഒരു ജീവിതവുമാണ് നയിച്ചിരുന്നത്. മറ്റുള്ളവര്‍ക്ക് ഇദ്ദേഹം ഒരു നല്ല മാതൃകയായിരുന്നു, അതിനാല്‍ തന്നെ ധാരാളം പേര്‍ മാമോദീസ സ്വീകരിക്കുകയും ചെയ്തു. 1835-ല്‍ വിയറ്റ്നാമിലെ നീറോ ചക്രവര്‍ത്തി എന്നറിയപ്പെടുന്ന മിന്‍-മാങ്ങ് ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ വിശുദ്ധനും തടവിലാക്കപ്പെട്ടു. എന്നിരുന്നാലും അദ്ദേഹം സേവനം ചെയ്തുകൊണ്ടിരുന്ന സഭയുടെ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടു അദ്ദേഹത്തിന്‍റെ മോചനം വിലക്ക് വാങ്ങി. ഇനിയും നേരിടേണ്ടി വരാവുന്ന മര്‍ദ്ദനങ്ങള്‍ ഒഴിവാക്കുവാനായി അദ്ദേഹം തന്റെ പേര്‍ ലാക്ക് (ആണ്ട്ര്യു ലാക്ക്) എന്നാക്കി മാറ്റി വേറെ ഉപാദ്ധ്യക്ഷന്റെ അടുക്കലേക്ക് പോയി തന്റെ ക്രിസ്തീയ ദൗത്യം തുടര്‍ന്നു കൊണ്ടിരുന്നു. പീറ്റര്‍ തി എന്ന മറ്റൊരു വിയറ്റ്നാം കാരനായ വൈദികന് കുംബസാരിക്കുവാന്‍ പോകുന്നതിനായി വിശുദ്ധന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച അവസരത്തില്‍ അവരെ ഒരുമിച്ചു വീണ്ടും പിടികൂടി തടവിലാക്കി. മോചനദ്രവ്യം നല്‍കിയത് മൂലം ഒരിക്കല്‍ കൂടി വിശുദ്ധനും, പീറ്റര്‍-തി ക്കും സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ ഈ സ്വാത്രന്ത്ര്യം വളരെ കുറച്ച് കാലം മാത്രമേ നീണ്ടു നിന്നുള്ളൂ, അവരെ വീണ്ടും പിടികൂടുകയും ഹാനോവില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അവസാനം 1839 ഡിസംബര്‍ 21ന് ഇവരെ ശിരശ്ചേദം ചെയ്യുകയും ചെയ്തു. #{red->none->bold->ലെ മാന്‍സിലെ വിശുദ്ധ റൊമാനൂസ്‌}# 385-ല്‍ ഫ്രാന്‍സിലെ ബ്ലായേയില്‍ വച്ച് മരിച്ച വിശുദ്ധ റോമാനൂസ് ഒരു ശരാശരി മനുഷ്യനായിരുന്നു. എന്നിരുന്നാലും തിരുസഭ നമ്മെ ആരെയും പൂര്‍ണ്ണമായും തനിച്ചാക്കാത്തത് പോലെ തന്നെ അവള്‍ നമ്മെ ആരെയും പൂര്‍ണ്ണമായും ഉപകാരശൂന്യരായിരിക്കുവാന്‍ അനുവദിക്കാറില്ല. കാലാകാലങ്ങളില്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും അപ്രതീക്ഷിത അവസരങ്ങളിലും സമയങ്ങളിലും നിഗൂഡമായ ശക്തിയോടും പെട്ടെന്ന്‍ തന്നെ ജീവിതം സ്നേഹപൂരിതമായി തീര്‍ന്നവരെ നമുക്ക്‌ സഭയില്‍ കാണുവാന്‍ സാധിക്കും. വിശുദ്ധ റോമാനൂസ് ഒരു സ്വയംഒതുങ്ങികൂടിയ പ്രകൃതക്കാരനായിരുന്നു. തന്റെ അമ്മാവനായ ജൂലിയന്‍ ആദേഹത്തെ ആല്‍പ്സ്‌ പര്‍വ്വതത്തിനിപ്പുറത്തേക്ക് വിളിക്കുന്നത് വരെ അദ്ദേഹം തന്റെ ജന്മദേശമായ ഇറ്റലി ഉപേക്ഷിക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല. പാപ്പായായ ക്ലമന്റ് മെത്രാനായ ജൂലിയനെ ഗൌളിലുള്ള ലെ-മാന്‍സിലേക്കയച്ചപ്പോള്‍ കൂടെപോകാതിരിക്കുവാന്‍ റോമാനൂസിനു കഴിഞ്ഞില്ല. വിശ്വസിക്കാനാവാത്ത അത്ഭുത പ്രവര്‍ത്തനങ്ങളും, മരിച്ചവരെ തിരിച്ച് കൊണ്ടുവന്നതുള്‍പ്പെടെയുള്ള രോഗശാന്തിയും മൂലം പുതിയ സുവിശേഷകന്റെയും കൂട്ടുകാരുടെയും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടപ്പോഴും വിശുദ്ധ റോമാനൂസ് അത് വിളിച്ചു പറയുകയോ പ്രകടമാക്കുകയോ ചെയ്തില്ല. പകരം നിശബ്ദതയില്‍ സന്തോഷം അനുഭവിക്കുകയായിരുന്നു ചെയ്തത്, തീര്‍ച്ചയായും എങ്ങിനെ സന്തോഷത്തോട് കൂടി ഇരിക്കണം എന്നറിയാവുന്ന മനുഷ്യന്‍ ഇത്തരം അവസരങ്ങളില്‍ നിശബ്ദദ പാലിക്കുകയേ ഉള്ളു. ഇതിനോടകം തന്നെ വിശുദ്ധ ജൂലിയന്‍ എന്നറിയപ്പെട്ട് തുടങ്ങിയിരുന്ന റോമാനൂസിന്റെ അമ്മാവന്‍ ലെ-മാന്‍സിലെ മെത്രാനായി അഭിഷിക്തനായി. അദ്ദേഹം വിശുദ്ധ റോമാനൂസിനെ അവിടത്തെ ഒരു പുരോഹിതനായി നിയമിച്ചു. അതിനു ശേഷം വിശുദ്ധന്‍ കുറെ തീര്‍ത്ഥാടകര്‍ക്കൊപ്പം ഗിറോണ്ടെ നദീമുഖ പ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിനായി അയക്കപ്പെട്ടു. വിശുദ്ധ റൊമാനൂസാകട്ടെ വലിയ വാഗ്ചാതുര്യം ഉള്ളവനോ, ഒരു വാഗ്മിയോ, അല്ലെങ്കില്‍ ഒരു സംഘാടകനോ പോലും ആയിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് ഇതൊന്നും ആവേണ്ട ആവശ്യവും ഇല്ലായിരുന്നു, കാരണം അദ്ദേഹം ജീവന്‍ നല്‍കുവാനാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുന്നവര്‍ കേള്‍ക്കുന്നവര്‍ അദ്ദേഹത്തില്‍ നിന്ന് മാമ്മോദീസ സ്വീകരിക്കുമാറ് വളരെ വ്യക്തവും ലളിതവുമായിരുന്നു. വളരെ ശാന്തവും നിശബ്ദവുമായി അദ്ദേഹം മാമ്മോദീസാ വെള്ളത്താല്‍ വളരെയേറെ ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. കാലാകാലങ്ങളില്‍ അദ്ദേഹം അദ്ദേഹം പിശാചു ബാധിതരെ സുഖപ്പെടുത്തുകയും, രോഗശാന്തി നല്‍കുകയും ചെയ്തുവന്നു. തന്റെ അമ്മാവനായ ജൂലിയന്റെ മരണത്തോടെ റൊമാനൂസ് ലെ-മാന്‍സിലേക്ക് തിരികെ വന്നു. അവിടെ താന്‍ തന്റെ പിതാവിനേക്കാളും അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത തന്റെ അമ്മാവന്റെ ശവകുടീരത്തിനരികെ കഴിയുക മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. വിശുദ്ധ ജൂലിയനെ പിന്തുടര്‍ന്ന്‍ വിശുദ്ധ തൂരിബ് മെത്രാനാവുകയും അദ്ദേഹം റൊമാനൂസിനെ വിശുദ്ധന്റെ ജൂലിയന്റെ ശവകുടീരം പരിപാലിക്കുവാനുള്ള ചുമതല ഏല്‍പ്പിച്ചു. പരിശുദ്ധ അപ്പോസ്തോലന്‍മാരുടെ പള്ളിയിലായിരുന്നു വിശുദ്ധ ജൂലിയന്റെ ശവകുടീരം. വളരെ വിശ്വസ്തതയോട് കൂടി റൊമാനൂസ് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. വിശുദ്ധ തൂരിബ് മരിക്കുകയും അദ്ദേഹത്തെ വിശുദ്ധ ജൂലിയന്റെ കല്ലറക്കരുകിലായി അടക്കം ചെയ്യുകയും ചെയ്തു. റൊമാനൂസ് ഇവ പരിപാലിക്കുകയും ആരാധനക്കായി ജനങ്ങളെ നയിക്കുകയും ചെയ്തു. ഈ വിശുദ്ധര്‍ക്കരികിലായി തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുന്നതിനും മറ്റുമായി കാലക്രമേണ ഒരു ദേവാലയാങ്കണം അവിടെ വികസിച്ചു വന്നു. ചെറു ചെറു ക്രിസ്തീയ സമൂഹങ്ങള്‍ നിലവില വരികയും തങ്ങളുടെ ക്രിസ്തീയ സഹോദരന്മാരുടെ സംസ്കാരചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി കുറച്ച് പുരോഹിതരും അവിടെ പാര്‍ത്തു വന്നു. ഇവരെല്ലാവരും ഉള്‍പ്പെടുന്ന "ഗ്രേവ്‌ ഡിഗ്ഗേഴ്സ്" എന്ന് പേരായ ഒരു ചെറിയ സഭ അവിടെ നിലവില്‍ വന്നു. വിശുദ്ധ റൊമാനൂസും ഇതിലെ അംഗമായിരുന്നു. മെത്രാന്‍മാര്‍ ആയിരുന്ന വിശുദ്ധ ജൂലിയന്റെയും, വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരികിലായി അടക്കം ചെയ്യുവാന്‍ കൊണ്ടു വന്നിരുന്ന ലെ-മാന്‍സിലെ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ വിശുദ്ധ റൊമാനൂസും കൂട്ടരും സ്വീകരിക്കുകയും അതുവഴി ശരീരത്താലും ആത്മാവിനാലും എന്ന മാമ്മോദീസ ഉടമ്പടി തുടരുകയും ചെയ്തു. തന്റെ അന്ത്യം അടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധ റൊമാനൂസ് ഒരിക്കല്‍ കൂടി റോം സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഉദിച്ചു. പഴയ സഹ പുരോഹിതനും അപ്പോഴത്തെ മെത്രാനുമായ പാവാസ് തിരികെ വരണം എന്ന ഉറപ്പിന്മേല്‍ റോം സന്ദര്‍ശിക്കുവാന്‍ വിശുദ്ധനെ അനുവദിച്ചു. വിശുദ്ധ റൊമാനൂസ് താന്‍ കൊടുത്ത വാക്ക് പാലിച്ചുകൊണ്ടു തന്റെ മരണസമയമായപ്പോള്‍ തിരികെ വന്നു. ഒട്ടും ഭയംകൂടാതെ തന്നെ അദ്ദേഹം തന്റെ മരണത്തെ സ്വീകരിച്ചു. ഏതാണ്ട് 385-ല്‍ പാവേസിന്റെ കാര്‍മ്മികത്വത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍മാരായ മറ്റ് ഗ്രേവ്‌ ഡിഗ്ഗെഴ്സ് ചുറ്റും കൂടി നില്‍ക്കെ വിശുദ്ധ റൊമാനൂസിന്‍റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി. ദേവാലയത്തില്‍ വിശുദ്ധ ജൂലിയന്റെയും വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരുകിലായി വിശുദ്ധ റൊമാനൂസിനേയും അടക്കം ചെയ്തു.
Image: /content_image/DailySaints/DailySaints-2015-11-23-06:14:39.jpg
Keywords: St Romanus, Nov 24, St. Andrew Dung-Lac and Companions
Content: 423
Category: 5
Sub Category:
Heading: November 23 : വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ
Content: November 23 : വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ റോമിലെ വിശുദ്ധ ക്ലമന്റ്-I (92-101) ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു; വിശുദ്ധ ഇറേനിയൂസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ പത്രോസിനു ശേഷം പരിശുദ്ധ സിംഹാസനത്തില്‍ അഭിഷിക്തനാകുന്ന മൂന്നാമത്തെ പാപ്പയാണ് വിശുദ്ധ ക്ലമന്റ്. വിശുദ്ധ ക്ലമന്റ് ഒരു രക്തസാക്ഷിയായി മരിച്ചിരിക്കുവാനാണ് കൂടുതലും സാധ്യത. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വളരെ കുറച്ച്‌ മാത്രമേ നമുക്ക്‌ അറിവുള്ളൂ. ഫിലി. 4:3-ല്‍ വിശുദ്ധ പോള്‍ പരാമര്‍ശിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സഹചാരി വിശുദ്ധ ക്ലമന്റ് ആണോ എന്ന കാര്യം തീര്‍ച്ചയില്ല. എന്നിരുന്നാലും വിശുദ്ധ ക്ലമന്റ് കൊറീന്ത്യക്കാര്‍ക്ക്‌ അയച്ച കത്തിന് ആധികാരികതയുണ്ട്. ഇതില്‍ വിശുദ്ധന്‍ നിരന്തര സംഘര്‍ഷങ്ങളാല്‍ മുറിവേറ്റ ആ സമൂഹത്തില്‍ ആധികാരികമായി ഇടപെടുന്നതായി കാണാം. ഇത് ആദ്യകാല പാപ്പാ ചരിത്രത്തില്‍ എടുത്ത്‌ പറയാവുന്ന ഒരു പ്രവര്‍ത്തിയാണ്. കത്തോലിക്കാസഭയുടെ ദിനംതോറുമുള്ള ആരാധാനാക്രമ പുസ്തകത്തില്‍ ഇതിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ കാണാം. ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ അത്യുത്സാഹം നിമിത്തം അദ്ദേഹത്തെ ദൂരെയുള്ള ഒരുപദ്വീപിലേക്ക് നാടുകടത്തുകയും അവിടെ സമാനമായി നാടുകടത്തപ്പെട്ട ഏതാണ്ട് രണ്ടായിരത്തോളം ക്രിസ്ത്യാനികളെ അദ്ദേഹം കണ്ടുമുട്ടി. അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. “അനുഗ്രഹീതനായ ക്ലമന്റെ, യേശു ക്രിസ്തുവിന്റെ വാഗ്ദാനങ്ങളില്‍ ഞങ്ങളെ കൂടി പങ്കാളികളാക്കുമാറ് ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ” അവര്‍ ഒരേസ്വരത്തില്‍ വിശുദ്ധനോടപേക്ഷിച്ചു. ഇപ്രകാരം പറഞ്ഞുകൊണ്ട്‌ അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. “എന്റെ യോഗ്യതകള്‍ മൂലമല്ലാതെ തന്നെ ദൈവം എന്നെ നിങ്ങളുടെ ഇടയിലേക്ക്‌ അയച്ചിരിക്കുന്നു.” 6 മൈലുകളോളം ദൂരെ നിന്ന് വേണമായിരുന്നു അവര്‍ക്ക്‌ വെള്ളം കൊണ്ടുവരുവാന്‍ ഇതിനെ കുറിച്ച് അവര്‍ വിശുദ്ധനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം അവരെ ആശ്വസിപ്പിച്ച് കൊണ്ട് യേശുക്രിസ്തുവിനോട് “തന്റെ സാക്ഷ്യംവഹിക്കുന്നവര്‍ക്കായി ഒരു നീരുറവ തുറന്ന് തരണമേ” എന്നപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടു. ഇപ്രകാരം വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ദൈവത്തിന്റെ കുഞ്ഞാട് പ്രത്യക്ഷപ്പെടുകയും ആ പരിശുദ്ധ പാദങ്ങളില്‍ നിന്നും അത്ഭുതകരമായ രീതിയില്‍ നുരഞ്ഞു പൊങ്ങുന്ന ശുദ്ധജലത്തിന്റെ ഒരു തെളിനീരുറവ ഒഴുകുകയും ചെയ്തു. ഈ അത്ഭുതത്തിന് സാക്ഷ്യംവഹിച്ച അയല്‍വാസികളായ വിജതീയര്‍ പോലും ക്രിസ്തീയ വിശ്വാസികളായി മാറി. ട്രാജന്‍ ചക്രവര്‍ത്തി ഇക്കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍, വിശുദ്ധന്റെ കഴുത്തില്‍ ഒരു ഇരുമ്പ് നങ്കൂരം കെട്ടിവച്ചുകൊണ്ട്‌ വിശുദ്ധനെ കടലിലേക്കെറിയുവാന്‍ ആജ്ഞാപിച്ചു. അതിന്‍ പ്രകാരം വിശുദ്ധനെ കടലിലേക്കെറിഞ്ഞപ്പോള്‍ കൂടി നിന്ന ജനങ്ങള്‍ അദ്ദേഹത്തെ രക്ഷിക്കുവാന്‍ യേശുവിനോട് കരഞ്ഞപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ ആത്മാവിനെ സ്വീകരിക്കുവാനാണ് ദൈവത്തോടപേക്ഷിച്ചത്. തീരത്ത് കൂടിനിന്ന ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന്‍റെ മൃതദേഹത്തിനായി ദൈവത്തോടപേക്ഷിച്ചപ്പോള്‍ മൂന്ന് മൈലോളം കടല്‍ ഉള്ളിലേക്ക് വലിയുകയും വിശുദ്ധന്റെ ശരീരം മാര്‍ബിള്‍ ചുണ്ണാമ്പ്കല്ല്‌ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ പള്ളിയില്‍ കല്ല്‌കൊണ്ടുള്ള മഞ്ചപ്പെട്ടിയില്‍ കിടക്കുന്നതായി കാണപ്പെട്ടു. അദ്ദേഹത്തിന്‍റെ കഴുത്തില്‍ കെട്ടിയ നങ്കൂരം അരികില്‍തന്നെ ഉണ്ടായിരുന്നു. “അല്ലയോ ദൈവമേ, നീ നിന്റെ രക്തസാക്ഷിയായ ക്ലമന്റിനു കടലില്‍ ഒരു നല്ല പാര്‍പ്പിടം തന്നെ ഒരുക്കി, മാലാഖമാരുടെ കരങ്ങളാല്‍ പണിത ചുണ്ണാമ്പ്കല്ലു കൊണ്ടുള്ള മനോഹരമായ ഒരു ദേവാലയം.” ഏതാണ്ട് 858-867 കാലയളവില്‍ നിക്കോളാസ്‌-I ന്റെ കാലത്ത്‌ വിശുദ്ധന്‍മാരായ സിറിലും, മെത്തോഡിയൂസും വിശുദ്ധന്റെ ഭൗതികശരീരം റോമിലേക്ക് കൊണ്ടുവരികയും അവിടെ അദ്ദേഹത്തിനായി ഒരു ദേവാലയം പണിയുകയും ചെയ്തു (S. Clemente). പഴയകാലത്തെ ആരാധനാ സംവിധാനങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന കാരണത്താല്‍ ഈ ദേവാലയം റോമില്‍ വളരെയേറെ ആദരിക്കപ്പെടുന്ന ദേവാലയങ്ങളില്‍ ഒരു ദേവാലയമാണ്.
Image: /content_image/DailySaints/DailySaints-2015-11-23-04:12:15.jpg
Keywords: St Clement, Daily saints, malayalam, pravachaka sabdam
Content: 424
Category: 13
Sub Category:
Heading: ഭീകരർ അവരുടെ മാർഗ്ഗവും ലക്ഷ്യവും തീരുമാനിച്ചു കഴിഞ്ഞു. അതിനെ നേരിടാൻ നമ്മുടെ കൈയിൽ എന്താണുള്ളത്?
Content: മുസ്ലീം ഭീകരത ഭയന്ന് അനുദിനം ലക്ഷകണക്കിന് അഭയാർത്ഥികളും അതിനൊപ്പം സാമ്പത്തിക കുടിയേറ്റക്കാരും യൂറോപ്പിന്റെ തീരങ്ങളിൽ എത്തിക്കൊണ്ടിരിക്കുകയാണ്. റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കികൊണ്ട്, 5-ാം നൂറ്റാണ്ടിൽ റോമൻ കവാടങ്ങളിലേക്ക് എത്തിച്ചേർന്ന ഹൺസ്-ജെർമാനിക് ഗോത്രവർഗ്ഗക്കാർ സൃഷ്ടിച്ച അരാജകത്വത്തിന് തുല്യമാണ് ഇപ്പോഴത്തെ യൂറോപ്പിന്റെ അവസ്ഥ എന്ന്, നിയാൽ ഫെർഗുസ്സൻ എന്ന ചരിത്രകാരൻ The  Sunday  Times -ദിനപത്രത്തിൽ കഴിഞ്ഞ ദിവസം എഴുതുകയുണ്ടായി. സുഖലോലുപതയ്ക്ക് അടിമപെട്ട ഒരു ജനത; ജീവിതത്തിന്‍റെ അർത്ഥവും വ്യാപ്തിയും നഷ്ടപ്പെട്ട ഒരു സംസ്ക്കാരം; ആദ്ധ്യാത്മികത എന്തെന്ന് അറിയാത്ത, ഭക്ഷണത്തിലും വിനോദത്തിലും മാത്രമായി ഒതുങ്ങുന്ന ഒരു സമൂഹം. ഇതാണ് ഇന്നത്തെ യൂറോപ്പിന്റെ അവസ്ഥ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രായം ചെന്ന ഒരു സംസ്ക്കാരത്തിന്റെ എല്ല ലക്ഷണങ്ങളും യൂറോപ്പിന് ഉണ്ടെന്ന് സാരം.  പഴയ റോമിലും പുതിയ യൂറോപ്പിലും സ്ഥിതിഗതികൾ സമാനമാണ് 'Inventing the Individual‘ എന്ന പുസ്തകത്തിൽ, ലാറി സ്വൂഡൻടോപ്പ്  പറയുന്നത്, ആ പൗരാണിക കാലത്ത് , റോമൻ സാമാജ്യമോ മറ്റേതെങ്കിലും രാജ്യമോ, ആത്മീയ കാര്യങ്ങൾക്ക് പ്രധാന്യം നല്‍കിയിട്ടില്ലയെന്നാണ്. അന്നത്തെ രാജാക്കന്മാരുടെ ഒരു പ്രത്യേകതയായിരിന്നു ദൈവീകത സ്വയം ചമയുകയെന്നത്.   മറ്റു രാജാക്കന്മാരെ പോലെ സീസറും ദൈവീകത അവകാശപ്പെടുകയുണ്ടായി. ക്രിസ്തുമതം ജനവിഭാഗത്തെ സ്വാധീനിച്ചു കൊണ്ടിരിന്ന സന്ദർഭത്തിൽ സീസർ സ്വയം വിശേഷിപ്പിച്ചത്- "dominus et dues" (ഞാൻ മാസ്റ്റർ, ഞാൻ തന്നെ ദൈവം) എന്നാണ്. ഈ വാക്കുകള്‍ ആദിമ കൃസ്തുമതത്തിന് വലിയ തടസ്സങ്ങളാണ് സൃഷ്ടിച്ചത്. ഇതേ സമയം സഭ ചക്രവർത്തിക്ക് ബഹുമാനം വേണ്ടുവോളം നൽകി.  പക്ഷേ,  ചക്രവർത്തി ദൈവമാണെന്ന അവകാശവാദം സഭ തിരസ്ക്കരിച്ചു. ഗോത്ര, നഗരജീവിതത്തിനുള്ളിൽ, അത്യന്തം ആത്മീയമായ കുടുംബ ജീവിതം രൂപീകരിച്ചതിൽ, ക്രിസ്തുമതം വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വർഗീയതയ്ക്ക് വിരുദ്ധമായ ഒരു  സമൂഹം സൃഷ്ടിക്കുന്നതിലും, ക്രിസ്തുമതം നിർണ്ണായക സ്വാധീനം ചെലുത്തി. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ശരിയായ വിനിയോഗം, മനസ്സാക്ഷി എന്നിവ വളര്‍ത്തുന്നതില്‍ ഒരളവുവരെ ക്രൈസ്തവ മതം സഹായിച്ചു. യഥാർത്ഥത്തിൽ, ഗോത്രവർഗ്ഗ അക്രമികളുടെ ഏറ്റവും കൊടിയ ഭീകരതകളിൽ നിന്നും,  റോമിനെ രക്ഷിച്ചു നിറുത്തിയത് 'മഹാനായ ലിയോ' (Leo the Great) മാർപാപ്പയാണെന്നതാണ് ചരിത്രം. ഗോത്രവർഗ്ഗ ആക്രമണത്തിനു ശേഷം യൂറോപ്പ് അകപ്പെട്ട, ഇരുണ്ട കാലഘട്ടത്തിൽ, അറിവിന്റെ പ്രകാശം കെടാതെ സൂക്ഷിച്ചത്, ക്രൈസ്തവ മിഷിനറിമാരുടെ പ്രവർത്തനം മൂലമായിരുന്നു എന്ന്, തത്വചിന്തകനായ അലാസ് ഡെർ മാക്കിന്റെയർ ഓർമ്മിപ്പിക്കുന്നു. നമ്മുടെ ഈ കാലഘട്ടത്തിൽ തന്നെ, കോൺറാഡ് അഡനെർ, റോബർട്ട് ഷൂമാൻ എന്നിവരുൾപ്പടെയുള്ള  രാഷ്ട്രീയ നേതാക്കൾ, നമ്മുടെ സമൂഹത്തിന്റെ ക്രിസ്തീയ അടിത്തറ ബലപ്പെടുത്തണമെന്ന് അഭിപ്രായപെട്ടിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ ഇന്ന് നമുക്ക് ആവശ്യം ചക്രവർത്തിമാരല്ല, വിശുദ്ധരാണ്. ചരിത്രത്തിലെ ഏതെങ്കിലും ചക്രവർത്തിയെ തിരിച്ചു കൊണ്ടുവരാൻ ആരെങ്കിലും ആഗ്രഹിക്കുമോ? എന്നാൽ, വിശുദ്ധരെ തിരിച്ചു കൊണ്ടുവരാൻ ആരാണ് ആഗ്രഹിക്കാത്തത്? ആര്‍ഭാട ജീവിതത്തിന്‍റെയും, ധാര്‍മികത നഷ്ടപ്പെട്ട സംസ്ക്കാരത്തിന്റ്റെയും അർത്ഥരാഹിത്യം ഫെർഗുസൻ വിവരിക്കുന്നുണ്ട്. പക്ഷേ, സ്വാതന്ത്യവും ദുസ്വാതന്ത്ര്യവും തമ്മിലുള്ള അതിർവരമ്പുകളില്ലാതായതോടെ, യൂറോപ്പിൽ കുടുംബ ജീവിതത്തിന് മൂല്യച്ചുതി സംഭവിച്ചു. ഇനി യൂറോപ്പിനെയും ലോകത്തെ തന്നെയും രക്ഷിക്കാനുള്ള ഏക മാര്‍ഗം, സേവനത്തിന്റെയും ത്യാഗത്തിന്റെയും നിസ്വാർത്ഥ മാതൃകയാണ്. ഇതെല്ലാം തന്നെ, രണ്ടായിരം വർഷങ്ങൾക്കപ്പുറം, ഗലീലിയോക്കാരനായ ക്രിസ്തു പഠിപ്പിച്ചിട്ടുള്ളതാണെന്ന് പലരും ഓർമ്മിക്കേണ്ട ഒരു വസ്തുതയാണ്. ഒരു മതേതരത്വചിന്തകളിലും ഈ പാഠങ്ങളില്ല; മറ്റു മതങ്ങളുടെ തത്വചിന്തകളിൽ പോലുമില്ല. നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ നിഷ്പക്ഷത പ്രായോഗികമല്ല. ഭീകരർ അവരുടെ മാർഗ്ഗവും ലക്ഷ്യവും തീരുമാനിച്ചു കഴിഞ്ഞു. അതിനെ നേരിടാൻ നമ്മുടെ കൈയിൽ എന്താണുള്ളത് ? നമ്മുടെ കൈവശം ഉള്ളത് രണ്ടായിരം വർഷങ്ങളിലൂടെ, സകല പീഡനങ്ങളെയും അതിജീവിച്ച് ജയിച്ച് മുന്നേറുന്ന ക്രൈസ്തവ മാനവികതയാണ്, ക്രിസ്തുവിന്റെ ആദർശങ്ങളാണ്. ഇത് മാത്രമാണ് യൂറോപ്പിന്റെ, ലോകത്തിന്റെ രക്ഷയ്ക്ക് ആധാരമെന്ന് നിസംശയം പറയാം.
Image: /content_image/LifeInChrist/LifeInChrist-2015-12-16-14:02:04.jpg
Keywords: രക്ഷ, salvation, Europe, pravachaka sabdam, സഭ, faith
Content: 425
Category: 1
Sub Category:
Heading: പുരോഹിതൻ ശാന്തശീലനായിരിക്കണം; ക്രോധിക്കുന്ന പുരോഹിതൻ കർത്താവിന്റെ ശിഷ്യൻ ആകുന്നില്ല : ഫ്രാൻസിസ് മാർപാപ്പ
Content: ഉത്തമനായ പുരോഹിതന്റെ സാമീപ്യം ശാന്തത സൃഷ്ടിക്കുന്നു. ദേഷ്യക്കാരനും കർക്കശക്കാരനുമായ പുരോഹിതനെ കണ്ട് അജഗണങ്ങൾ പരക്കം പായുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രഖ്യാപനങ്ങളുടെ, അമ്പതാം വാർഷീകാ ഘോഷവേളയിൽ, Congregation for the Clergy സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മാർപാപ്പ. വത്തിക്കാൻ കൗൺസിലിന്റെ, പൗരോഹിത്വവുമായി ബന്ധപ്പെട്ട Decree on the Ministry and Life of Priests, Decree on Priestly Training എന്നിവയായിരുന്നു പിതാവിന്റെ പ്രഭാഷണത്തിന്റെ മുഖ്യവിഷയങ്ങൾ. പൗരോഹിത്യ ജീവിതത്തെ പറ്റി Decree on the Ministry and Life of Priests-ൽ പറയുന്ന 3 വസ്തുതകളാണ് പിതാവ് ചർച്ച ചെയ്തത്. പുരോഹിതർ സാധാരണക്കാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരാണ്. അവർ മനുഷ്യർക്കു വേണ്ടിയുള്ളതാണ്. അവർ മനുഷ്യർക്കിടയിൽ ജീവിക്കുന്നു. പുരോഹിതർക്കും ഉണ്ട് ജീവചരിത്രം. പട്ടം സ്വീകരിക്കുന്ന സമയമാകുമ്പോൾ മുളച്ചു വരുന്ന ഒരു പ്രതിഭാസമല്ല പുരോഹിതർ. പൗരോഹിത്യ രൂപീകരണ വേളയിൽ തന്നെ, പുരോഹിതരാകാൻ പോകുന്ന വ്യക്തികളുടെ ജീവചരിത്രം, അവരുടെ മാർഗ്ഗ ദർശികൾ അറിഞ്ഞിരിക്കണം. പൗരോഹിത്യ രൂപീകരണത്തിൽ, ഏറ്റവും അടിസ്ഥാനപരമായ മാർഗ്ഗദർശനം ലഭിക്കുന്നിടം, കുടുംബം തന്നെയാണ് എന്ന് പിതാവ് ഓർമ്മിപ്പിച്ചു. "എല്ലാ ഇടയ പ്രവർത്തനങ്ങളുടെയും കേന്ദ്രം തന്നെയാണ് കുടുംബം. വ്യക്തികളുടെ ആത്മീയ പ്രയാണം തുടങ്ങന്നിടമാണ് കുടുംബം." "നല്ലൊരു പുരോഹിതന്റെ മുഖമുദ്ര മനുഷ്യത്വമാണ്. സ്വന്തം ചരിത്രത്തെ പറ്റി ബോധമുള്ള, അതിലെ നിധികളും മുറിവുകളും ഓർത്തിരിക്കുന്ന, എന്നാലും അതെല്ലാമായി സമരസപ്പെട്ടു പോകാൻ പഠിച്ചു കഴിഞ്ഞ, ഏതു പ്രതിസന്ധി ഘട്ടങ്ങളിലും ശാന്തത നിലനിറുത്തുന്ന, ഒരു വ്യക്തിക്കേ കർത്താവിന്റെ അനുയായി ആകുവാൻ അർഹതയുള്ളു. ചുരുക്കി പറഞ്ഞാൽ അവർക്ക് ഉത്തമരായ മനുഷ്യരായി വളരുവാനുള്ള സാഹചര്യം ആദ്യം ലഭിക്കുന്നത് കുടുംബത്തിൽ നിന്നുമാണ്." പിതാവ് വീണ്ടും എടുത്തു പറയുകയാണ്: "പുരോഹിതൻ ശാന്തശീലനായിരിക്കണം. ക്രോധിക്കുന്ന പുരോഹിതൻ നമ്മുടെ കർത്താവിന്റെ ശിഷ്യൻ ആകുന്നില്ല. അങ്ങനെയുള്ള പുരോഹിതന് തനിക്ക് വേണ്ടി തന്നെയോ, ജനങ്ങൾക്ക് വേണ്ടിയോ ഒന്നും ചെയ്യാൻ കഴിയുകയില്ല, ദൈവത്തിന്റെ നിധി സൂക്ഷിച്ചിരിക്കുന്ന മൺകുടമാണ് മനുഷ്യത്വം! അത് ഉടഞ്ഞാൽ നിധി നഷ്ടപ്പെട്ടു പോകും." പുരോഹിതർ മനുഷ്യർക്ക് വേണ്ടിയാണ്. അതാണ് Decree on the Ministry and Life of Priests -ൽ പറയുന്ന രണ്ടാമത്തെ കാര്യം. കഷ്ടപ്പാടിൽ ഉഴലുന്ന സഹോദരീ- സഹോദരന്മാർക്ക് സേവനം ചെയ്യാനാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നത്. പൗരോഹിത്യം പുരോഹിതർക്ക് വേണ്ടിയുള്ളതല്ല, ദുഖിതരും പാപികളുമായ മനുഷ്യരെ രക്ഷയിലേക്ക് നയിക്കാനുള്ളതാണ്. "പുരോഹിതർ പ്രമാണ യുക്തരായിരിക്കണം, പ്രമാണിയാകരുത്; മനസ്സ് ദൃഢമായിരിക്കണം, കഠിനമായിരിക്കരുത്; ആനന്ദ മാനസരായിരിക്കണം, ആനന്ദോന്മത്തരാവരുത്- ചുരുക്കി പറഞ്ഞാൽ ഇടയന്മാരായിരിക്കണം, ഉദ്യോഗസ്ഥരായിരിക്കരുത്." മൂന്നാമത്തെ കാര്യം പുരോഹിതർ ജനങ്ങളുടെ ഇടയിൽ, അവരിൽ ഒരാളായി, എന്നാൽ അവർക്ക് മാർഗ്ഗദർശനം നൽകി, ജീവിക്കണം എന്നതാണ്. പുരോഹിതർ ഓരോ ദിവസവും തന്റെ പൗരോഹിത്യ ജോലികൾ നിർവ്വഹിച്ചു കഴിഞ്ഞാൽ തന്റെ കടമ കഴിഞ്ഞു എന്നു കരുതി ജീവിക്കരുത്. "ഒരു പുരോഹിതന് ചെയ്യാനാവുന്ന എല്ലാ നല്ല കാര്യങ്ങളും തന്റെ അജഗണങ്ങളുടെ പാലനവുമായി ബന്ധപ്പെട്ടതാണ്." "ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുന്നു: പുരോഹിതർ ഉദ്യോഗസ്ഥരല്ല, പീതാവാണ്, സഹോദരനാണ്." മാർപാപ്പ പറഞ്ഞു.
Image: /content_image/News/News-2015-11-24-08:22:49.jpg
Keywords: priests, pope francis, pravachaka sabdam
Content: 426
Category: 6
Sub Category:
Heading: നല്ല കള്ളൻ മനസിലാക്കിയതുപോലെ, നാം യേശുവിനെ മനസിലാക്കുക : ഫ്രാൻസിസ് മാർപാപ്പ
Content: #{red->n->n->2015 നവംബർ 22-ന് സെന്റ്.പീറ്റേർസ് സ്ക്വയറിൽ മദ്ധ്യാഹ്ന പ്രാർത്ഥനയുടെ സമയത്ത് ഫ്രാൻസിസ് മാർപാപ്പ നടത്തിയ പ്രഭാഷണം.}# പ്രീയ സഹോദരീ സഹോദരരേ, പ്രാർത്ഥനാ വർഷത്തിന്റെ അവസാന ഞായറാഴ്ചയായ ഇന്ന്, നാം ക്രിസ്തു എന്ന 'രാജാവിന്റെ' തിരുനാൾ ആഘോഷിക്കുകയാണ്. പീലാത്തോസ് ചോദ്യം ചെയ്യുമ്പോൾ, പരിഹാസത്തോടെ അവർ, ക്രിസ്തുവിനെ ഒരു രാജാവായി ചിത്രീകരിക്കുന്നു. യുക്തിയുടെ രണ്ട് ഭാവങ്ങൾ നമുക്ക് ഇവിടെ കാണാം. ഒന്ന്, ഈ ലോകത്തെ രാജാവിന്റെ യുക്തിയാണ്. അതിൽ മത്സരമുണ്ട്, ആയധങ്ങളുണ്ട്, ഭയമുണ്ട്, യുദ്ധമുണ്ട്. ഈ ലോകത്തിലെയല്ലാത്ത രാജാവിന്റെ യുക്തി വ്യത്യസ്തമാണ്. അതിൽ എളിമയുണ്ട്, സ്നേഹമുണ്ട്, നന്ദിയുണ്ട്. അത് സത്യസന്ധമാണ്. കുരിശുമരണം ആസന്നമായിരിക്കെയാണ്, യേശു താനാരാണെന്ന് വെളിപ്പെടുത്തുന്നത്. ക്രൈസ്തവരുടെ ശക്തിയും ധൈര്യവും കുരിശാണ്. മനുഷ്യകുലത്തിന്റെ പാപം മുഴുവൻ വഹിക്കുകയും, സ്നേഹം തിരിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് കുരിശിന്റെ ശക്തി. കുരിശിൽ നിന്നും ഇറങ്ങി വന്ന് തന്റെ ശക്തി തെളിയാക്കാൻ, അവിശ്വാസികൾ കൃസ്തുവിനോട് ആവശ്യപ്പെടുന്നുണ്ട്. കുരിശിൽ നിന്നും ഇറങ്ങി സ്വയം രക്ഷിച്ചിരുന്നെങ്കിൽ, യേശു ഈ ലോകത്തെ രാജാവായി തീരുമായിരുന്നു. പക്ഷേ, ആ പ്രലോഭനം അദ്ദേഹത്തെ മോഹിപ്പിക്കുന്നില്ല. പകരം, യേശു വേദനയിലും അപമാനത്തിലും തന്റെ ജീവൻ, മനുഷ്യകുലത്തിനു വേണ്ടി ത്യജിക്കുകയാണ്. ഇന്ന് ഇവിടെ പ്രാർത്ഥിച്ചു നിൽക്കുമ്പോൾ നമ്മൾ ഓരോരുത്തരും സ്വയം പറയുക, "എന്നെ എന്റെ പാപങ്ങളിൽ നിന്നും രക്ഷിക്കാനായി കർത്താവ് സ്വന്തം ജീവൻ ബലിനൽകി." കർത്താവിനോടൊപ്പം കുരിശിലേറിയവരിൽ നല്ല കള്ളൻ ഇത് മനസിലാക്കിയിരുന്നു. അവൻ നിലവിളിച്ചു പറഞ്ഞു: "അങ്ങ് അങ്ങയുടെ രാജ്യത്തിൽ എത്തുമ്പോൾ എന്നെ ഓർക്കണമെ! " കൊള്ളക്കാരനും അധമനുമായ ആ കള്ളൻ മനസിലാക്കിയതുപോലെ, നാം യേശുവിനെ മനസിലാക്കിയാൽ മാത്രം മതിയാകും, നിത്യരക്ഷയിലേക്കുള്ള നമ്മുടെ വഴി തുറക്കാൻ. "കർത്താവെ, എന്നെ ഓർക്കണമെ." ഈ ലോകത്തിന്റെ മുറിവുകളും ചതവുകളും, ശരീരത്തിലും മനസ്സിലും പേറുന്ന നമുക്ക്, പരിശുദ്ധ മറിയത്തിന്റെ മദ്ധ്യസ്ഥത യാചിച്ച്, യേശുവിന്റെ സ്നേഹം അനുഭവിക്കാനും അനുകരിക്കാനും ഇടവരാനായി പ്രാർത്ഥിക്കാം. (പ്രാർത്ഥന.) ഇന്നലെ, ബർസലോണയിൽ ഫെഡറിക്കോഡി ബെർഗ് ഉൾപ്പടെ, 25 ക്രൈസ്തവ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ, സ്പെയിനിൽ വെച്ച് കൃസ്തുവിനു വേണ്ടി പീഠനമേറ്റുവാങ്ങിയ അനുഗ്രഹീതരാണവർ. അവരെല്ലാം കപ്പൂച്ചിയൻ സഭാംഗങ്ങളായിരുന്നു' ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പിoനമേറ്റു ജീവിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ക്രൈസ്തവ സഹോദരങ്ങൾക്ക് അവരുടെ മാദ്ധ്യസ്ഥം ലഭിക്കാനായി നമുക്ക് പ്രാർത്ഥിക്കാം. ഇറ്റലിയിൽ നിന്നും മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള ഭക്തരെ ഞാൻ നമ്മുടെ ഈ പ്രാർത്ഥനയിലേക്ക് സ്വാഗതം ചെയ്യുന്നു. അടുത്ത ബുധനാഴ്ച്ച ഞാൻ എന്റെ ആഫ്രിക്കൻ സന്ദർശനം തുടങ്ങുകയാണ്. ഈ സന്ദർശനം വിജയിപ്പിക്കേണമേ എന്ന്, നിങ്ങളെല്ലാം ദൈവത്തോട് പ്രാർത്ഥിക്കുക. പരിശുദ്ധ മാതാവിന്റെ അനുഗ്രഹത്താൽ, ആ നാടുകൾക്ക് ശാന്തിയും സമാധാനവും സമൃദ്ധിയും ലഭിക്കാനായി, നമുക്ക് പ്രാർത്ഥിക്കാം. നിങ്ങൾക്കെല്ലാവർക്കും ഞാൻ നല്ല ഒരു ഞായറാഴ്ച്ച നേരുന്നു
Image: /content_image/Meditation/Meditation-2015-11-25-08:41:37.jpg
Keywords: pope message, nov 22
Content: 427
Category: 1
Sub Category:
Heading: 'സേവനം' എന്ന പേരിൽ നടക്കുന്ന തിന്മകളെക്കുറിച്ച് വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് ബിഷപ്പ് ഫിലിപ്പ് ഈഗന്‍
Content: Unite Kingdom: പോര്‍ട്സ്മൌത്തിലെ മെത്രാനായ ഫിലിപ്പ് ഈഗന്‍ തന്റെ പുരോഹിതന്‍മാരോട് സഭാപ്രബോധനങ്ങള്‍ അനുശാസിക്കുന്ന കാരുണ്യ പ്രവര്‍ത്തികള്‍ മാത്രമേ പിന്തുണക്കാവൂ എന്ന് നിര്‍ദ്ദേശിച്ചു. ഈ വര്‍ഷാവസാനത്തോട് കൂടി തങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള കാരുണ്യ പ്രവര്‍ത്തികളുടെ ഒരു പുനപരിശോധന നടത്തണമെന്ന് അദ്ദേഹം തന്റെ പുരോഹിതന്‍മാരോട് കത്ത് മൂലം ആവശ്യപ്പെട്ടു. ഇടവകക്ക് പുറമെയുള്ള കാരുണ്യ പ്രവര്‍ത്തികളുമായുള്ള ബന്ധത്തെപ്പറ്റി ഒരു പുന:പരിശോധന നടത്തണമെന്നും, ഈ അന്വോഷണം ഈ വര്‍ഷം അവസാനത്തോടു കൂടി വേണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ ആവശ്യപ്പെട്ടു. കൃത്രിമ ജനന നിയന്ത്രണത്തേയും, ഭ്രൂണഹത്യയെയും പ്രോത്സാഹിപ്പിക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് വേണ്ടിയുള്ള ധന-സമാഹരണ പരിപാടികള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടതാണെന്ന് അദ്ദേഹം എടുത്ത് പറയുന്നു. വിശ്വാസികൾ, സൗജന്യമായി സൂപ്പ് വിതരണം ചെയ്യുന്ന പരിപാടികളിലും ജെയിലില്‍ നിന്ന് മോചനം ലഭിച്ചവര്‍ക്കുള്ള പുനരിധിവാസ പദ്ധതികളിലും സന്നദ്ധസേവനം ചെയ്യാറുണ്ട്. ഇങ്ങനെ വിതരണം ചെയ്യുന്ന ഭക്ഷണ പൊതികളില്‍ ഗര്‍ഭ നിരോധന ഉറകളും, ഭ്രൂണഹത്യയെ പിന്തുണക്കുന്ന ഉപദേശ കുറിപ്പുകളും നിക്ഷേപിക്കുക പതിവാണ്. സേവനത്തിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇത്തരം തിന്മകളെക്കുറിച്ച് വിശ്വാസികൾജാഗ്രത പുലർത്തണമെന്ന് ബിഷപ്പ് ഈഗൻ മുന്നറിയിപ്പു നല്കി. ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെയുള്ള സെമിനാറുകളും പ്രതിജ്ഞകളും മറ്റും സംഘടിപ്പിക്കുന്ന കാരുണ്യ സംഘടനക്ക് വേണ്ട സഹായം കൊടുക്കുമ്പോൾ ഈ സംഘടനകൾ സ്വവര്‍ഗ്ഗ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവയാണൊ എന്ന് ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. "ഇത്തരം ഒരു കാരുണ്യസംഘടക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ “ഗൗരവമായ അസാന്മാര്‍ഗ്ഗിക കാര്യങ്ങളില്‍ മുഴുകുകയോ അല്ലെങ്കില്‍ ചിന്തിക്കുകയോ ചെയ്യുകയാണെങ്കില്‍ പ്രായോഗിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള നമ്മുടെ ഇത്തരം മുകരുതലുകള്‍ ആവശ്യമാണ്" ബിഷപ്പ് പറഞ്ഞു.
Image: /content_image/News/News-2015-11-25-00:35:58.jpeg
Keywords: Bishop Philip egan, pravachaka sabdam
Content: 428
Category: 4
Sub Category:
Heading: ലോകത്തെ വിസ്മയിപ്പിക്കുന്ന അഞ്ച് തിരുശേഷിപ്പുകൾ
Content: തിരുശേഷിപ്പുകളുടെ ശാസ്ത്രീയ പഠനത്തിനായി ഒരു പുതിയ കേന്ദ്രം ഓക്സ്ഫോർഡിൽ തുറക്കുന്ന ഈ സന്ദർഭത്തിൽ, Fr.മാത്യു പീറ്റം, അസാധാരണമായ ചില തിരുശേഷിപ്പുക'ളുടെ പ്രത്യേകതകൾ Catholic Herald-ലൂടെ പങ്കുവെയ്ക്കുന്നു. കെബിൾ കോളേജിലെ, അഡ്വാൻസ്ഡ് സ്റ്റഡി സെന്ററിൽ തുറക്കുന്ന പഠനകേന്ദത്തിൽ, മെഡിക്കൽ സയിന്റിസ്റ്റുകൾ, ചരിത്രകാരന്മാർ, ക്രൈസ്തവ തത്വചിന്താവിദഗ്ദർ , കംപ്യൂട്ടർ വിദഗ്ദർ തുടങ്ങിയവർ ചേർന്നായിരിക്കും തിരുശേഷിപ്പുകളുടെ വിശകലനം നടത്തുക. പ്രശസ്തമായ, ടൂറിനിലെ ശവക്കച്ചയുടെ കാർബൺ ഡേറ്റിംഗ് ഉൾപ്പടെയുള്ള പഠനങ്ങൾ നടന്നിട്ടുള്ളത്, ഈ യൂണിവേഴ്സിറ്റിയിൽ തന്നെയായിരുന്നു. ചില തിരുശേഷിപ്പിക്കുകളുടെ അത്ഭുത കഥകൾ #{red->n->n->വി.കാതറീൻ ഓഫ് സിയന്നയുടെ ശിരസ്സ്}# ചെറുപ്പം മുതൽ അതീവ ഭക്തിയിൽ വളർന്ന കാത്റീന്, 7-ാമത്തെ വയസ്സിൽ യേശുവിന്റെ ദിവ്യദർശനമുണ്ടായി. അതിനു ശേഷം കതറീന യേശുവിൽ സമർപ്പിതമായ ഒരു ജീവിതം നയിച്ചു പോന്നു. മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിച്ചപ്പോൾ , അവൾ മുടി മുറിക്കുകയും തിളയ്ക്കുന്ന വെള്ളം ശിരസ്സിലൊഴിച്ച് സ്വയം പീഠിപ്പിക്കുകയും ചെയ്തു. 1380-ൽ വി.കാതറിന മരണമടഞ്ഞു. മൃതദേഹം സ്വന്തം ഗ്രാമത്തിലെത്തിക്കാനുള്ള നാട്ടുകാരുടെ പ്രയത്നം വിഫലമായി. തുടർന്ന് അവർ മുതദേഹത്തിൽ നിന്നും ശിരസ്സ് എടുത്ത് ഒരു സഞ്ചിയിലാക്കി നാട്ടിലേക്ക് തിരിച്ചു. ഇടയ്ക്കു വച്ച് റോമൻ പടയാളികൾ അവരെ തടഞ്ഞു. പരിശോധനയിൽ സഞ്ചിയിൽ റോസാപുഷ്പ്പങ്ങൾ കണ്ടെത്തിയെന്നാണ് വിശ്വാസം. പക്ഷേ, സീനയിൽ എത്തിയപ്പോൾ സഞ്ചിയിൽ റോസാപുഷ്പ്പങ്ങൾ വി.കാതറീന്റെ ശരിസ്സായി വീണ്ടും രൂപാന്തരപ്പെട്ടു. വി. കാതറീന്റെ തിരുശേഷിപ്പുകൾ ഇപ്പോൾ റോമിലും സിയന്നയിലുമായി സൂക്ഷിച്ചിരിക്കുന്നു. #{red->n->n->1983-ൽ മോഷ്ടിക്കപ്പെട്ട കൃസ്തുവിന്റെ അഗ്രചർമ്മം}# AD 800-ൽ ചാൾമാൻജൻ ചക്രവർത്തി, ലിയോ മൂന്നാമൻ മാർപാപ്പയ്ക്ക് ഇത് സമ്മാനമായി കൊടുത്തതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അഗ്രചർമ്മത്തെ പറ്റിയുള്ള ആദ്യത്തെ പരാമർശം അതാണ്. ജറുസലേമിലെ കല്ലറയിൽ താൻ പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ, ഒരു മാലാഖ പ്രത്യക്ഷപ്പെട്ട് ഇത് തന്നെ ഏൽപ്പിച്ചു എന്നാണ്, ചകവർത്തി അവകാശപ്പെട്ടത്. റോമിന്റെ പതനകാലത്ത്, 1527.-ൽ സെന്റ് ജോൺ ലെതറിൻ ദേവാലയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട തിരുശേഷിപ്പ്, 1557-ൽ ഒരു തടവറയിൽ നിന്നും കണ്ടെടുത്തു. ഈ തിരുശേഷിപ്പ് റോമിലെ കൽക്കട്ടയിൽ സൂക്ഷിച്ചിരുന്നു. ഇവിടേക്കുള്ള തീർത്ഥാടകർക്ക് പ്രത്യേക ദണ്ഡ വിമോചനം അനുവദിക്കപ്പെട്ടിരുന്നു. 1983-ൽ യേശുവിന്റെ പരിശ്ച്ഛേദന തിരുനാൾ ദിവസമാണ് ഈ തിരുശേഷിപ്പ് അവസാനമായി പ്രദർശിപ്പിച്ചത്. അതിനു ശേഷം വീണ്ടും മോഷ്ടിക്കപ്പെട്ടു. #{red->n->n->ഇറ്റലിയിലെ സാൻ മാർക്കോ ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്ന വി.അന്റാണിയസ്സിന്റെ മൃതദേഹം}# അതിവഭക്തി കൊണ്ടും ലളിതമായ ജീവിതം കൊണ്ടും പേരുകേട്ടതായിരുന്നു വി.അന്റോണിയോസിന്റെ ജീവിതം. അദ്ദേഹം ആർച്ച് ബിഷപ്പിന്റെ സ്ഥാനം സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ, അന്നത്തെ മാർപാപ്പ യുജീൻ നാലാമൻ, അന്റോണിയോസിനെ സഭയിൽ നിന്നും പുറത്താക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് സ്ഥാനം സ്വീകരിപ്പിച്ചതെന്ന് പറയപ്പെടുന്നു..1459-ൽ മരണാനന്തരം എട്ടു ദിവസം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ശരീരം ജീർണ്ണിക്കുന്നില്ല എന്ന് കണ്ടെത്തി. ഇപ്പോൾ അത് സാൻ മാർക്കോ ദേവാലയത്തിൽ, സ്പടികപേടകത്തിൽ സൂക്ഷിച്ചിരിക്കുന്നു. #{red->n->n->വാഴ്ത്തപ്പെട്ട ജോൺ ഹെൻറി ന്യൂമാൻ, UK -യിലെ ബർമിംങ്ങ്ഹാമിലെ St. ഫിലിപ്പ് നേരിയിൽ:}# ബർമിംങ്ങ്ഹാമിലെ റെഡ് നെൽ സെമിത്തേരിയിൽ, തന്റെ സുഹൃത്ത്, Fr.അംബ്രോസിന്റെ മൃതശരീരം അടക്കം ചെയ്തിരുന്ന കല്ലറയിൽ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ മൃത ശരീരവും അടക്കിയത്. ഇങ്ങനെ ചെയ്തത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു. പിന്നീട് ഈ മൃതശരീരം പള്ളിക്കല്ലറയിലേക്ക് മാറ്റാൻ ശ്രമിച്ചത്, കോടതി നടപടികളുൾപ്പടെ വലിയ കോലാഹലങ്ങൾക്ക് ഇടയാക്കിയിരുന്നു. 2008-ൽ ന്യൂമാന്റെ 118-ാം ചരമവാർഷികത്തിൽ, കല്ലറ മാറ്റുന്നതിനുള്ള അനുവാദം ലഭിച്ചു. വാഴ്ത്തപ്പെട്ട ന്യൂമാന്റെ വസ്ത്ര ശകലമുൾപ്പടെയുള്ള തിരുശേഷിപ്പുകൾ ഇപ്പോൾ ബിർമിംങ്ങ്ഹാമിലെ ചാപ്പലിൽ സൂക്ഷിച്ചിരിക്കുന്നു. #{red->n->n->വി. ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ.}# സൊസൈറ്റി ഓഫ് ജീസസിന്റെ സ്ഥാപകരിൽ ഒരാളായ വി.ഫ്രാൻസിസ് സേവ്യർ 1506-ൽ ജനിച്ചു. ആദ്യത്തെ ഏഴു ജസ്യൂട്ട് പുരോഹിതരിൽ ഒരാളായിരുന്നു അദ്ദേഹം. 1662-ൽ അദ്ദേഹം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടു. ഇപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഗോവയിലെ ബോംജീസസ് ബസലിക്കയിൽ സൂക്ഷിച്ചിരിക്കുന്നു. അവിടം ഒരു തീർത്ഥാടന കേന്ദ്രമാണ്. Fr.മാത്യു പിറ്റം പറഞ്ഞവസാനിപ്പിക്കുന്നു: "തിരുശേഷിപ്പുകളുടെ വിഷയത്തിൽ ഞാൻ വിമുഖനും സംശയാലുവുമായിരുന്നു. പക്ഷേ, കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ ചെറിയ ചെറിയ അനുഭവങ്ങൾ എന്റെ കാഴ്ച്ചപ്പാട് മാറ്റിയിരിക്കുന്നു. പുരാതന കൃസ്തുമതത്തിന്റെ തുടർച്ചയാണ് നമ്മൾ എന്ന ബോധം ഈ തിരുശേഷിപ്പുകൾ നമുക്ക് നൽകുന്നു."
Image: /content_image/Mirror/Mirror-2015-11-25-09:32:43.jpg
Keywords: relics, pravachaka sabdam