Contents

Displaying 361-370 of 24916 results.
Content: 467
Category: 19
Sub Category:
Heading: ബിഷപ്പുമാരും പുരോഹിതരും ഈ നവീകരണ പ്രസ്ഥാനത്തെ കണ്ടില്ലെന്ന് ഭാവിക്കരുത്. പകരം, പൂർണ്ണമനസ്സോടെ അതിനെ സ്വാഗതം ചെയ്യണം : കരിസ്മാറ്റിക് നവീകരണത്തെക്കുറിച്ച് മാർപാപ്പാമാർ പറഞ്ഞത്
Content: ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും കത്തോലിക്കാസഭ ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. നിരവധി വൈദികരും കന്യാസ്ത്രീകളും തങ്ങളുടെ പ്രതിഷ്ഠാജീവിതം ഉപേക്ഷിച്ചു; വിശ്വാസികളില്‍ വിശ്വാസചൈതന്യം കുറഞ്ഞു; പ്രാര്‍ത്ഥനാ ജീവിതത്തിനു തകര്‍ച്ചയുണ്ടായി. തന്മൂലം ആദ്ധ്യാത്മികത മന്ദീഭവിച്ചു; സാന്മാര്‍ഗ്ഗികമൂല്യങ്ങള്‍ക്കു വിലയിടിഞ്ഞു; ധാര്‍മ്മികബോധം യുവജനങ്ങള്‍ക്കില്ലാതായി; ഭാവിയെപ്പറ്റിയുള്ള ആശങ്കയും ഉത്കണ്ഠയുംകൊണ്ട് അവര്‍ അസ്വസ്ഥരും വിപ്ളവകാരികളുമായി; സഭയുടെ സനാതന തത്വങ്ങള്‍ വെല്ലുവിളിക്കപ്പെട്ടു; ക്രിസ്തുവിന്‍റെ തിരുവുത്ഥാനവും ദിവ്യത്വവും വിവാദവിഷയങ്ങളുമായി. മേല്‍പ്പറഞ്ഞ നിഷേധാത്മകപ്രവണതകളെ എങ്ങനെ നേരിടും? സഭാംഗങ്ങളുടെ തിന്മയിലേക്കുള്ള ത്വരിതപ്രയാണത്തെ എങ്ങനെ തടയും? അധ:പതിച്ചവരെ വിശുദ്ധിയുടെ മാര്‍ഗ്ഗത്തിലേയ്ക്ക് എങ്ങനെ പ്രത്യാനയിക്കും? ഇമ്മാതിരി ചോദ്യങ്ങള്‍ക്കുത്തരം കാണാന്‍ സഭാധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഭയ്ക്കു സമര്‍ത്ഥമായ നേതൃത്വം നല്‍കിക്കൊണ്ടിരുന്ന പണ്ഡിതാഗ്രേസരനും പുണ്യശ്ലോകനുമായിരുന്ന പന്ത്രണ്ടാം പീയൂസ് പാപ്പാ ദിവംഗതനായത്. അകാലത്തില്‍ അന്തരിച്ച ആ പാപ്പായെപ്പോലെ പ്രാപ്തനും ഭരണനിപുണനുമായ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ കര്‍ദ്ദിനാളന്‍മാരുടെ കോണ്‍ക്ലേവ് കൂടിയെങ്കിലും ആരെയും കണ്ടുകിട്ടിയില്ല. ഒടുവിന്‍ തല്‍ക്കാലത്തേക്ക് എന്നവണ്ണം വയോവൃദ്ധനായ കര്‍ദ്ദിനാള്‍ റൊങ്കാലിയെ തെരഞ്ഞെടുത്തു. ജോണ്‍ 23-ാമന്‍ എന്ന പേരില്‍ അദ്ദേഹം സ്ഥാനാരോഹണം ചെയ്തു. വാസ്തവത്തില്‍ ആ തെരഞ്ഞെടുപ്പിലൂടെ പരിശുദ്ധാരൂപിയാണ് സഭയെ നയിക്കുന്നതെന്ന സത്യം ഒരിക്കല്‍ക്കൂടെ തെളിയിക്കപ്പെട്ടു. പുതിയ പാപ്പാ ഒരു ധാര്‍മ്മിക വിപളവകാരിയായി മാറി. നിരന്തരം മലിനീകൃതമായിക്കൊണ്ടിരുന്ന സഭാന്തരീക്ഷം സംശുദ്ധമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി അദ്ദേഹം കണ്ടുപിടിച്ച മാര്‍ഗ്ഗമാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഒരു പുതിയ പെന്തക്കോസ്തായിലെന്നപോലെ പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യവും ശക്തമായ പ്രവര്‍ത്തനവും സഭയ്ക്കു ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. #{red->n->n->രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും കരിസ്മാറ്റിക് നവീകരണവും}# ഇരുപതാം നൂറ്റാണ്ടിലെ കത്തോലിക്കാസഭയില്‍ നടന്ന ഏറ്റവും വലിയ സംഭവമാണ് വത്തിക്കാന്‍ സൂനഹദോസ്. പുരോഗമനാത്മകങ്ങളും നവീനാശയങ്ങളുള്‍ക്കൊളളുന്നതുമായ കൗണ്‍സിലിന്‍റെ പ്രമാണരേഖകള്‍ സഭയേയും ലോകത്തേയും വിസ്മയിപ്പിച്ചു. അവയിലൂടെ പെന്തക്കുസ്താരൂപിയുടെ ശക്തമായ കൊടുങ്കാറ്റ് സഭാന്തരീക്ഷത്തിലേക്ക് ഒരിക്കല്‍ക്കൂടെ വീശാന്‍ തുടങ്ങി. വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചൈതന്യവും പ്രചോദനവുമുള്‍ക്കൊണ്ടുകൊണ്ട് പല നല്ല നവീകരണ പ്രസ്ഥാനങ്ങളും സഭയില്‍ രൂപം കൊണ്ടു. ഉദാഹരണത്തിന്: വിശുദ്ധഗ്രന്ഥ നവീകരണം, ആരാധനക്രമ നവീകരണം, കരിസ്മാറ്റിക് നവീകരണം തുടങ്ങിയവ. ഇവയില്‍ കരിസ്മാറ്റിക് നവീകരണമാണ് സഭയില്‍ ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ചതും കാട്ടുതീപോലെ പടര്‍ന്നു പ്രചരിച്ചതും. കേരളക്കരയില്‍ത്തന്നെ അതിന്‍റെ പ്രചുരപ്രചാരവും അംഗീകാരവും അനുയായികളെയും പ്രതിയോഗികളെയും ഒന്നുപോലെ വിസ്മയിപ്പിക്കയുണ്ടായി. #{red->n->n->കരിസ്മാറ്റിക് നവീകരണം എന്നാലെന്ത്?}# "കരിസ്മാറ്റിക്" എന്ന വിശേഷണപദത്തിന്‍റെ മൂലം ഗ്രീക്ക് ഭാഷയിലെ "കരിസ്മ" (Charisma) എന്ന നാമപദമാണ്‌. സമ്മാനങ്ങള്‍, ദാനങ്ങള്‍, പ്രത്യേക കഴിവുകള്‍ എന്നൊക്കയാണ് ബഹുവചനത്തില്‍ അതിനര്‍ത്ഥം. എന്നാല്‍ കരിസ്മാറ്റിക് ദൈവശാസ്ത്രത്തില്‍ "പരിശുദ്ധാരൂപിയുടെ ആത്മീയ ദാനങ്ങള്‍" എന്ന അര്‍ത്ഥത്തിലാണ് ആ പദം ഉപയോഗിക്കപ്പെടുന്നത്. അരൂപി നമുക്ക് രണ്ടുതരം ദാനങ്ങള്‍ നല്‍കുന്നുണ്ട്. ഒന്ന്‍, മാമ്മോദീസായിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും നമുക്കു ലഭിക്കുന്ന പുണ്യ ദാനങ്ങള്‍ (Sanctifying gifts [dona Spiritus Sancti]). ഓരോ വ്യക്തിയുടെയും പുണൃത്തിലുള്ള വളര്‍ച്ചയ്ക്ക് അവ ആവശ്യമാണ്. ഉദാഹരണമായി: ബോധജ്ഞാനം, അറിവ്, ദൈവഭയം തുടങ്ങിയ ഏഴു ദാനങ്ങള്‍ (ഏശയ്യ 11:2). രണ്ട്, സഭാസേവനത്തിനും സാമൂഹിക സേവനത്തിനും നമ്മെ സഹായിക്കുന്ന സേവനദാനങ്ങള്‍, അഥവാ കരിസ്മാറ്റിക് ദാനങ്ങള്‍ (Service gifts - Gratiae gratis datae. ഉദാഹരണമായി, പ്രവചനം, ഭാഷാവരം, രോഗശാന്തിവരം മുതലായവ.) 1 കോറി 12:4-11, 28-31; റോമാ12:6-8; എഫേ 4:8,11-16). മറ്റുള്ളവരെ സേവിക്കുന്നതിനും സഭയുടെ വളര്‍ച്ചയ്ക്കും ഉതകുന്ന ഈ കരിസ്മാറ്റിക് ദാനങ്ങളുടെ നവീകരണമാണ്, അഥവാ ഈ ദാനങ്ങളെ വീണ്ടും സഭയുടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്ന പ്രസ്ഥാനമാണ് കരിസ്മാറ്റിക് നവീകരണം. അതുകൊണ്ട്, കരിസ്മാറ്റിക് റിന്യൂവല്‍, ദൈവശാസ്ത്രപരമായി എന്തെങ്കിലും വിപ്ലവചിന്തകളും നവീനാശയങ്ങളും സിദ്ധാന്തങ്ങളുമായി കത്തോലിക്കാസഭയിലേക്കു തള്ളിക്കയറിയ പുതിയൊരു പ്രതിഭാസമോ, ആധുനികമനുഷ്യന്‍റെ വൈകാരിക പ്രവണതകളെ പ്രീണിപ്പിക്കാനുതകുന്ന ഒരു ജനകീയ പ്രസ്ഥാനമോ അല്ല. പിന്നെയോ ബൈബിളും ബൈബിളിനെ ആശയിച്ചുള്ള ദൈവശാസ്ത്രവും സഭയുടെ സുപ്രധാന പ്രബോധനങ്ങളും ഉള്‍ക്കൊള്ളുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഈ നവീകരണത്തിന്‍റെ ലക്‌ഷ്യം. #{red->n->n->പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള അംഗീകാരവും പ്രോത്സാഹനവും}# തിരുസഭയിൽ കാരിസ്മറ്റിക് നവീകരണം ഒരു യാഥാർത്ഥ്യമാണെന്ന് മാർപാപ്പമാർ അംഗീകരിച്ചിട്ടുള്ളതും തിരുസഭയുടെ ഉണർവ്വിന് ഇത് സഹായകമാകുമെന്ന് അവർ പ്രസ്താവിച്ചിട്ടുള്ളതുമാണ്. 1975 മേയ് 19-ന് നടന്ന കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ അന്താരാഷ്ട്ര മീറ്റിംഗിൽ, പോൾ ആറാമൻ മാർപാപ്പ, ആത്മീയ നവീകരണത്തിനെത്തിയവരെ പ്രോൽസാഹിപ്പിക്കുകയും, അവർ ക്രൈസ്തവ വിശ്വാസത്തിൽ അടിയുറച്ച് മുന്നേറാൻ ഉപദേശിക്കുകയും ചെയ്തു. പിതാവ് പറഞ്ഞു: "തിരുസഭയിൽ ചേർന്നു നിൽക്കാനുള്ള നിങ്ങളുടെ ആഗഹം തന്നെ, ദൈവം നിങ്ങളിൽ പ്രവർത്തിക്കുന്നതിന്റെ തെളിവാണ്...." ജോൺ പോൾ രണ്ടാമൻ മാർപാപ്പ, 1979-ൽ കരിസ്മാറ്റിക് നവീകരണത്തിന്റെ അന്താരാഷ്ട്ര പ്രവർത്തകരുമായി സംസാരിക്കുമ്പോൾ, ഒന്നുകൂടി വ്യക്തമായി പറഞ്ഞു: "തിരുസഭയുടെ ഉണർവ്വിന് ഈ പ്രസ്ഥാനം സഹായകമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു." 11 ാം വയസ്സു മുതൽ താൻ പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനയിൽ ലയിച്ചു ചേർന്ന കാര്യം അനുസ്മരിച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: "അത് എന്റെ ആത്മീയതയുടെ ആരംഭമായിരുന്നു. അതു കൊണ്ട് എനിക്ക് കാരിസ്മ എന്താണെന്ന് മനസ്സിലാകും. ഇതെല്ലാം അനന്തമായ ദൈവകൃപയുടെ ബഹിസ്പുരണമാണ്. ഈ നവീകരണ പ്രസ്ഥാനം ദൈവത്തിന്റെ പ്രവർത്തിയാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു." ബനഡിക്ട് പതിനാറാമൻ മാർപാപ്പ, കർദ്ദിനാൾ ആയിരുന്നപ്പോൾ ( കർദ്ദിനാൾ ജോസഫ് റാറ്റ്സിംജർ), കരിസ്മാറ്റിക് നവീകരണത്തെ പറ്റി കർദ്ദിനാൾ സ്യൂനെൻസ് ( അദ്ദേഹം ആ സമയത്ത് കരിസ്മാറ്റിക് നവീകരണത്തിന്റെ മാർപാപ്പയുടെ പ്രതിനിധിയായിരുന്നു ) എഴുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ ഇങ്ങനെ കുറിച്ചു: "യുക്തിവാദത്തിന്റെ അവിശ്വാസം ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഈ ലോകത്തിൽ, പെട്ടന്ന് ഒരു ദൈവീക അനുഭവം പ്രത്യക്ഷമാകുന്നു. അത് ഒരു ലോക നവീകരണ പ്രസ്ഥാനമായി വളർന്നു കഴിഞ്ഞു. ആത്മീയ പ്രഭാവത്തെ പറ്റി പുതിയ നിയമത്തിൽ പറയുന്നത് - 'പരിശുദ്ധാത്മാവ് , നമുക്ക് കാണപ്പെടുന്ന വിധത്തിൽ പ്രത്യക്ഷപ്പെടു'മെന്നത്, കഴിഞ്ഞു പോയ വെറും ചരിത്രമല്ല, .പ്രത്യുത, ഈ കാലഘട്ടത്തിന്റെ യാഥാർത്ഥുമായി മാറുകയാണ്." പുസ്തകത്തിലെ പ്രമേയമായ ആത്മീയ നവീകരണം, അന്ധകാര ശക്തികൾ എന്നിവയെ പരാമർശിച്ചു കൊണ്ട് കർഡിനാൾ റാറ്റ് സിംജർ പറയുന്നു. "ഒരു വ്യക്തിയുടെ ആത്മീയ അനുഭവവും, തിരുസഭയിലെ വിശ്വാസവുമായുള്ള ബന്ധം എന്താണ്? രണ്ടും പ്രധാനമാണ്. വ്യക്തിപരമായ ആത്മീയ അനുഭവമില്ലാത്ത, സൈദ്ധാന്തികമായ വിശ്വാസം പൊള്ളയാണ്. അതു പോലെ തന്നെ, തിരുസഭയുടെ വിശ്വാസവുമായി ബന്ധപ്പെടാത്ത വ്യക്തിപരമായ അനുഭവം അന്ധവും അന്ധകാരത്തിൽ നിന്നും ഉത്ഭവിച്ചതുമാണ്." ഈ പുസ്തകം വായിക്കുന്നവർ, ഗ്രന്ഥകാരൻ ചർച്ച ചെയ്യുന്ന രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കർഡിനാൾ റാറ്റ്സിംജർ ഓർമിപ്പിക്കുന്നു: "പൗരോഹിത്യ ശുശ്രുഷകളിൽ ഏർപ്പെട്ടിരിക്കുന്ന പുരോഹിതരും ബിഷപ്പുമാരും ഉൾപ്പടെയുള്ളവർ, ഈ നവീകരണ പ്രസ്ഥാനത്തെ കണ്ടില്ലെന്ന് ഭാവിക്കരുത്. പകരം, പൂർണ്ണമനസ്സോടെ അതിനെ സ്വാഗതം ചെയ്യണം. ഒപ്പം തന്നെ, നവീകരണ പ്രസ്ഥാനത്തിൽ ഉൾപ്പെട്ടിരിക്കുന്നവർ, തിരുസഭയുമായുള്ള അവരുടെ ബന്ധം ഏറ്റവും വിശുദ്ധമായി കാത്തു സൂക്ഷിക്കണം." [Renewal and the Powers of Darkness, Leo Cardinal Suenens (Ann Arbor: Servant Books, 1983)] #{red->n->n->കരിസ്മാറ്റിക് നവീകരണത്തെപറ്റി ഫ്രാൻസിസ് മാർപാപ്പ}# ലക്ഷക്കണക്കിന് വിശ്വാസികൾ ദൈവത്തെ ആരാധിക്കുവാനായി ഒരുമിച്ചു കൂടുന്ന കണ്‍വൻഷനുകളെ നാം സംശയ ദൃഷ്ടിയോടെ വീക്ഷിക്കുകയും കൈകൾ ഉയർത്തി സ്തുതിക്കുന്നതിനെ പരിഹസിക്കുകയും ചെയ്യുമ്പോൾ ഇതാ നമ്മുടെ ഫ്രാൻസിസ് മാർപാപ്പ 50000-ൽ അധികം ആളുകൾ ഒരുമിച്ചു ചേർന്ന കരിസ്മാറ്റിക് കണ്‍വൻഷനിൽ പങ്കെടുത്ത്‌, അദ്ദേഹം 'Praise and Worship' സമയത്ത് സ്റ്റേജിൽ മുട്ടുകുത്തുകയും, അവരുടെ 'ഭാഷാ വരത്തിലെ' പ്രാർത്ഥനകൾ ഏറ്റുവാങ്ങുകയും ചെയ്തു. 2014 ജൂണ്‍ 1ന് റോമൻ ഒളിമ്പിക് സ്റ്റേഡിയത്തിൽ 50000-ൽ അധികം ആളുകൾ പങ്കെടുത്ത കരിസ്മാറ്റിക് കണ്‍വൻഷനിൽ വച്ച് 'ഈ നവീകരണപ്രസ്ഥാനം, തിരുസഭയിലും ക്രൈസ്തവരിലുമുണ്ടാക്കുന്ന ഗുണകരമായ മാറ്റങ്ങളെ പറ്റി, താൻ മനസ്സിലാക്കി തുടങ്ങിയെന്ന്' ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു രണ്ട് കരിസ്മാറ്റിക് ഗ്രൂപ്പുകൾ ( International Catholic Charismatic Renewal Services and the Catholic Fraternity of Charismatic Covenant Communities and Fellowships.) സംഘിപ്പിച്ച കണ്‍വൻഷനെ അഭിസംബോധന ചെയ്തു കൊണ്ടാണ് കരിസ്മാറ്റിക് നവീകരണത്തെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ അദ്ദേഹം പങ്ക് വെച്ചത്. കരിസ്മാറ്റിക് നവീകരണത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാനായി, 2017-ലെ വത്തിക്കാൻ പെന്തക്കോസ്റ്റിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി പിതാവ് പറഞ്ഞു. 55 രാജ്യങ്ങളിൽ നിന്നുമുള്ള കാരിസ്മാറ്റിക്കുകൾ ശോതാക്കളായി അവിടെ സന്നിഹിതരായിരുന്നു. "Vive Jesus, El Senor," എന്ന സ്പാനീഷ് ഗാനാലാപനത്തോടെയാണ് ഒളിംബിക്ക് സ്റ്റേഡിയത്തിലെ പരിപാടികൾ തുടങ്ങിയത്. പിതാവ് കാരിസ്മാറ്റിക് ശൈലിയൽ കരങ്ങളുയർത്തി ഗാനാലാപനത്തിൽ പങ്കെടുത്തു. പണ്ട് ബ്യൂണസ് അയേർസിൽ കരിസ്മാറ്റിക് പ്രാർത്ഥനയിൽ, ദിവ്യബലിക്ക് ശേഷം തങ്ങൾ ഈ ഗാനം ആലപിച്ചിരുന്നു എന്ന് മാർപാപ്പ ഓർമ്മിച്ചു. ഒരു ഘട്ടത്തിൽ, കാരിസ്മാറ്റിക്കുകൾ കൈകളുയർത്തി "ഫ്രാൻസിസിൽ പരിശുദ്ധാത്മാവ് നിറയണമെ!" എന്ന് പ്രാർത്ഥിച്ചപ്പോൾ, അദ്ദേഹം സ്റ്റേജിൽ മുട്ടുകുത്തി നിന്നു. ആ അവസരത്തിൽ സ്റ്റേഡിയത്തിൽ പല ഭാഷകളിലെ പ്രാർത്ഥനകൾ മുഴങ്ങി. അടുത്ത കാലത്ത് വിവാഹിതരായ ദമ്പതികൾ, തങ്ങളുടെ ജീവിതത്തിൽ നവീകരണ ധ്യാനം ഉണ്ടാക്കിയ നല്ല മാറ്റങ്ങളെ പറ്റി 'അനുഭവ സാക്ഷ്യം' പങ്കുവച്ചപ്പോൽ, 'കുടുംബം' നമ്മുടെ "ഗ്യഹത്തിനുള്ളിലെ ദേവാലയ"മാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു. "കുടുംബങ്ങളെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന തിന്മകളിൽ നിന്നും ദൈവം നമ്മെ രക്ഷിക്കട്ടെ " പിതാവ് പ്രാർത്ഥിച്ചു. കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനം പരിശുദ്ധാത്മാവിന്റെ പ്രവർത്തന ഫലമായി ഉണ്ടായതാണെന്ന് സൂചിപ്പിച്ചു കൊണ്ട്, പിതാവ് പറഞ്ഞു: "തിരുസഭയ്ക്കു വേണ്ടി, തിരുസഭയ്ക്കുള്ളിൽ ഉണ്ടായ ഒരു ആത്മീയ പ്രവാഹമാണത്! " "നേരത്തെ മുതൽ കരിസ്മാറ്റിക്കുകളെ തിരിച്ചറിയാനുള്ള ഒരു മുദ്രയായിരുന്നു അവർ കൊണ്ടു നടക്കുന്ന സുവിശേഷം!" ഇപ്പോൾ ആ പതിവ് ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനെ സൂചിപ്പിച്ചു കൊണ്ട്, പിതാവ് പറഞ്ഞു: "അത് നിങ്ങളുടെ ആദ്യ സ്നേഹമാണ്. ആ ആദ്യ സ്നേഹത്തിലേക്ക് നിങ്ങൾ തിരിച്ചു പോകുവിൻ."
Image: /content_image/Editor'sPick/Editor'sPick-2015-12-14-08:50:17.jpg
Keywords: charismatic
Content: 468
Category: 4
Sub Category:
Heading: തിരുക്കച്ച വ്യാജമാണന്ന് തെളിയിക്കാൻ ഗവേഷണ സംഘത്തിൽ ചേർന്നു; ഇന്ന്, ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തിരുക്കച്ച സത്യമാണന്ന് ലോകത്തോട് വിളിച്ചു പറയുന്നു ഈ ശാസ്ത്രജ്ഞൻ
Content: 2000 വർഷം പഴക്കമുള്ള യേശുക്രിസ്തുവിന്റെ ശവസംസ്ക്കാരത്തിന്‌ ഉപയോഗിച്ച പ്രസിദ്ധമായ തിരുകച്ച സൂക്ഷിക്കുന്ന ഇറ്റലിയിലെ ടൂറിനിലേക്ക്, കഴിഞ്ഞ ജൂണിൽ ഫ്രാൻസിസ് പാപ്പ തീർത്ഥാടനം നടത്തി. ലിനൻ തുണിയിലുള്ള തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ ഒരു മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ. 1578-മുതലാണ്‌ ഇത് ടൂറിനിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. തിരുക്കച്ചയെ പറ്റി ആധികാരികമായ ശാസ്ത്രീയ പഠനം നടത്തിയ പദ്ധതിയുടെ പേരായിരിന്നു The shroud of Turin Research Project അഥവാ STRUP. ഈ സംഘത്തിന്റെ പഠനത്തിൽ പങ്കെടുക്കാൻ സാങ്കേതിക മുൻനിര വിദഗ്ദന്മാരിൽ പ്രധാനിയായ ബാരി ഷ്വോർറ്റ്സിനെ ക്ഷണിക്കുന്നത് 1978-ൽ ആണ്‌. തികച്ചും നിരീശ്വരവാദിയായ അദ്ദേഹം, മനസ്സില്ലാമനസ്സോടെയാണ്‌ STRUP-ന്റെ ഭാഗമാകാൻ സമ്മതിച്ചത്. മധ്യനൂറ്റാണ്ടുകളിൽ വരച്ച്ചേർത്ത ചിത്രമാണ്‌ തുണിയിൽ കാണപ്പെടുന്നതെന്ന് തെളിയിക്കാൻ പറ്റുമെന്നുള്ള പ്രതീക്ഷയിലാണ്‌ അദ്ദേഹം സംഘത്തിൽ ചേർന്നത്. എന്നാൽ അനേകം വർഷങ്ങളിലെ പഠന വിചിന്തനങ്ങളുടെ ഫലമായി, അതിന്റെ സത്യാവസ്ഥയിൽ അദ്ദേഹത്തിന്‌ ബോദ്ധ്യം വരികയാണുണ്ടായത്. ഈ വിഷയത്തിൽ കൂടെകൂടെ പുറത്ത് വരുന്ന തെറ്റായ മാദ്ധ്യമ വാർത്തകളിൽ വിഷമം തോന്നിയ ഷ്വോർട്സ് 1996-ൽ ഒരു വെബ്സൈറ്റ് തുറന്നു. തിരുക്കച്ചയുടെ യഥാർത്ഥ കഥയും, അതിന്മേൽ നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ലഭിച്ച ഫലത്തിന്റെ സത്യാവസ്ഥയും പങ്ക് വക്കാനാണ്‌ സൈറ്റ് ആരംഭിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഇപ്പോഴും മാധ്യമങ്ങൾക്കും, റോമിലെ സെമിനാരിക്കാർ ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങൾക്ക് അദ്ദേഹം തിരുക്കച്ചയുടെ യഥാർത്ഥ സ്വഭാവം വിവരിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നുണ്ട്. അടുത്തിടെ, ഷ്വോർട്സ്, CWR-വുമായി (Catholic World Report) നടത്തിയ അഭിമുഖത്തിന്റെ ലിഖിതരൂപം ചുവടെ ചേര്‍ക്കുന്നു. CWR: #{blue->n->n->തിരുകച്ചയുടെ തനിമ തെളിയിക്കുന്ന തർക്കിക്കാനാവാത്ത ഏതാനും വാദമുഖങ്ങൾ നിരത്താമോ?}# ബാരി ഷ്വോർട്സ്: 37 വർഷങ്ങൾക്ക് മുമ്പ്, പരിശുദ്ധമായ ഈ തുണി പരിശോധിക്കാൻ STRUP സംഘത്തോടൊപ്പം ഇറ്റലിയിലേക്ക് പോയപ്പോൾ, ഏതോ ഒരു തരം മദ്ധ്യകാലഘട്ട ചിത്രപ്പണി ചെയ്ത ഒരു വ്യാജരൂപമാണിതന്നാണ്‌ ഞാൻ ധരിച്ചിരുന്നത്. എന്നാൽ ഒരു പത്തുമിനിറ്റ് പരിശോധന കഴിഞ്ഞപ്പോൾ, അതൊരു ചിത്ര രചനയല്ലെന്ന് എനിക്ക് മനസ്സിലായി. ഒരു മുഴുവൻസമയ ഛായഗ്രഹകനെന്ന നിലയിൽ, ബ്രഷിന്റെ പാടുകൾ കണ്ടെത്താനാണ്‌ ഞാൻ ശ്രമിച്ചത്. പക്ഷെ ചായമോ, ചായമടിച്ചതിന്റെ അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിട്ടും, തുടര്‍ന്നുള്ള 17-വർഷക്കാലം, തിരുക്കച്ച ശരിയായിട്ടുളതാണന്ന് സമ്മതിക്കാൻ ഞാൻ കൂട്ടാക്കിയില്ല. വിശ്വസിക്കാതിരിക്കാനുള്ള ഒടുവിലത്തെക്കാരണം രക്തത്തിന്റെ നിറമായിരുന്നു. തിരുക്കച്ചയിലെ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു; വാസ്തവത്തിൽ, ഒരു തുണിയിൽ രക്തം പുരണ്ടാൽ, ഏതാനം മണിക്കൂറുകൾ കഴിഞ്ഞാല്‍, അത് തവിട്ടോ, കറുപ്പോ ആയി മാറണം. രസതന്ത്രശാസ്ത്രജ്ഞനായ അലൻ അഡ്ലറുമായി ഞാൻ ഫോണിൽ സംസാരിച്ചു. എന്റൊ വിയോജിപ്പ് ഞാൻ അദ്ദേഹവുമായി പങ്ക് വച്ചു. അശാന്തനായ അദ്ദേഹം ചോദിച്ചു: “എന്റെ പ്രസിദ്ധീകരണം അങ്ങ് വായിച്ചിട്ടില്ലേ?” അദ്ദേഹത്തിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു: “തുണിയിൽ ഉയർന്ന അളവിൽ ബിലിറൂബിൻ ഉണ്ടായിരുന്നു; ചുവന്ന് നിറത്തിന്‌ കാരണം അതായിരുന്നു. ഒരു മനുഷ്യജീവി മർദ്ദിക്കപ്പെടുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്താൽ, ശരീരത്തിൽ ഉണ്ടാകാവുന്ന ഷോക്കിൽ നിന്നും രക്ഷപെടുത്താനായി, കരൾ ബിലിറൂബിൻ പ്രവഹിപ്പിക്കാൻ തുടങ്ങും. ഇതു കലരുന്ന രക്തം ചുവപ്പായി തന്നെ ഇരിക്കും. എന്നെ കുഴപ്പിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു. ഉത്തരം കിട്ടാൻ ഇനി ഒന്നും ബാക്കിയില്ല. കച്ചയുടെ സത്യം തെളിയിക്കാൻ ഇതു മാത്രമല്ലായിരുന്നു ഉണ്ടായിരുന്നത്. തിരുക്കച്ചയുടെ സത്യാവസ്ഥ എനിക്ക് ബോദ്ധ്യമായ ആധികാരിക തെളിവുകളിൽ ഏറ്റവും ഇഷ്ടമായത് എന്റെ മാതാവിൽ നിന്നും ലഭിച്ചതാണ്‌. ജന്മനാ എന്റെ അമ്മ പോളണ്ടുകാരിയാണ്‌; വെറും ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ എന്റെ ഒരു പ്രസംഗം കേട്ട ശേഷം അമ്മയെ ഞാൻ വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. കുറേ അധിക നേരം അമ്മ നിശബ്ദതയായിരുന്നു. (ഒരു യഹൂദ സ്ത്രീ നിശബ്ദയായിരുന്നാൽ പേടിക്കേണ്ടതായിട്ടുണ്ട്). അത് കൊണ്ട് ഞാൻ ചോദിച്ചു, “അമ്മേ, എന്താണ്‌ ആലോചിച്ചു കൊണ്ടിരിക്കുന്നത്?” അമ്മ പറഞ്ഞു, “ബാറി, തീർച്ചയായും അത് സത്യമായിട്ടുള്ളതാണ്‌; അല്ലായിരുന്നെങ്കിൽ, അവർ അത് 2000 വർഷങ്ങൾ കാത്ത് സൂക്ഷിക്കുകയില്ലായിരുന്നു.” അമ്മ പറഞ്ഞത് ഒരൊന്നാന്തരം വാദമുഖമായിരുന്നു. യഹൂദ നിയമപ്രകാരം, രക്തം പുരണ്ട ചുറ്റുതുണി ശവക്കുഴിയിൽ അടക്കം ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് വഴി, വാസ്തവത്തിൽ, നിയമം ലംഘിച്ചാലുണ്ടാകുന്ന അപകടം ഏറ്റെടുക്കുകയായിരുന്നു. ശാസ്ത്രീയമായും, യുക്തിപരമായും യേശുവിന്റെ മൃതശരീരം പൊതിഞ്ഞ തുണി തന്നെയായിരുന്നു ഈ തിരുകച്ച. CWR : #{blue->n->n->തിരുക്കച്ച വ്യാജമാണന്നുള്ള പൊതുധാരണകൾ ഏതൊക്കെയാണ്‌?}# ഷ്വോർട്സ്: അങ്ങനെയൊരു പട്ടിക ഉണ്ടാക്കിയെടുക്കാൻ മണിക്കൂറുകൾ വേണ്ടി വരും. അസംബന്ധങ്ങളുടെ തുടർച്ചയായുള്ള അപശബ്ദം ലോകത്തിന്റെമ വിവിധ ഭാഗങ്ങളില്‍ ഉയര്ന്നു കൊണ്ടിരിക്കുകയാണ്‌. 1995-ൽ, സംസാരമദ്ധ്യേ എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി, “നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന ആ കച്ചക്കാര്യമുണ്ടല്ലോ? അതിലെ രൂപം ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ്‌. ഈ വിവരം എവിടെ നിന്നാണ്‌ കിട്ടിയതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ ഞാനും ഭാര്യയും കൂടി പലചരക്ക് കടയിൽ പോയപ്പോൾ, പണമടക്കുന്ന മേശയിൽ വച്ചിരുന്ന മഞ്ഞപത്രത്തിൽ കണ്ടതാണ്‌.” ഡാവിഞ്ചി വളരെ നല്ല ഒരു കലാകാരനായിരുന്നു; പക്ഷെ, അദ്ദേഹം ജനിക്കുന്നതിന്‌ നൂറ്‌ വർഷങ്ങൾക്ക് മുമ്പ് വരെ കാലപ്പഴക്കമുള്ളതാണ്‌ തിരുക്കച്ചയെന്നുള്ളതിന്റെറ രേഖ ഞങ്ങളുടെ കൈവശമുണ്ട്. ഞാൻ എനിക്ക് വേണ്ടിത്തന്നെ ഒരു കുറിപ്പ് എഴുതി വച്ചതായി ഓർക്കുന്നു. കച്ച ഒരു സങ്കീർണ്ണമായ വസ്തുവാണ്‌; 6 പേജിലുള്ള ഒരു ലേഖനത്തിനോ, 44-മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്റുറിക്കോ, (രണ്ടും വളരെ രസകരമാണെങ്കിലും) അതിനോട് നീതി പുലർത്താൻ സാധിക്കില്ല. അത് കൊണ്ടാണ്‌ ഞാൻ www.shrond.com എന്ന സൈറ്റ് സൃഷ്ടിച്ചത്; തന്മൂലം ജനങ്ങൾക്ക് നിലവിലുള്ള എല്ലാ രേഖകളും പരിശോധിക്കാനും, ആ വസ്തുതകളനുസരിച്ച് സ്വന്തം നിഗമനത്തിൽ എത്തിച്ചേരാനും സാധിക്കും. CWR : #{blue->n->n->ക്രിസ്തുവിന്റെ ശാരീരികപീഢനങ്ങളെ കച്ച എപ്രകാരമാണ്‌ വെളിപ്പെടുത്തുന്നത്?}# ഷ്വോർട്സ്: യേശുവിന്റെ പീഢാനുഭവങ്ങളും സഹിച്ച ക്രൂരതകളും അക്ഷരാർത്ഥത്തിൽ വിവരിക്കുന്ന ഒരു രേഖയാണത്. തിരുമുഖം ക്രൂരമായി അടിക്കപ്പെട്ടിരുന്നു; പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റും നീര്‌ വന്ന് വീർത്തിരിക്കുന്നു. മുഴുസമയ ബോക്സിങ്ങിന്റെ ഒരു ആരാധകനാണ്‌ ഞാൻ. ഒരു കളിയിൽ തോറ്റുപോയ ഒരു ബോക്സറുടെ മുഖമാണ്‌ കച്ചയിലെ രൂപത്തിന്റെ മുഖം എന്നെ ഓർമ്മിപ്പിച്ചത്. കച്ചയിലെ മനുഷ്യൻ ക്രൂരമായി ചാട്ടവാറടിയേറ്റവനായി കാണപ്പെടുന്നു. പുറം ഭാഗത്തെ മുറിവുകൾ മാത്രമല്ല, ശരീരത്തെ ചുറ്റപ്പെട്ട ചാട്ടവാറിന്റെ പൊതിയലും മുൻഭാഗവും അടിയേല്ക്കപ്പെട്ടതായും, കാണാൻ സാധിക്കുന്നു. നിയമ വൈദ്യശാസ്ത്ര ഭാഷയിൽ പറയുകയാണെങ്കിൽ, ചിത്രകലയിൽ പൊതുവെ നാം കാണുന്ന ചിത്രങ്ങളേക്കാൾ കൃത്യമായ രൂപമാണ്‌ കച്ചയിൽ ഉള്ളത്. ഈ മനുഷ്യന്റെ നെഞ്ചിന്റെ ഒരു വശത്തായി കുന്തമുനയാലുണ്ടായ മുറിവ് ഉണ്ട്. ക്രൂശിക്കപ്പെടുന്നവരിൽ സാധാരണയായുള്ളതു പോലെ, അവന്റെു കാലുകളും ഒടിക്കപ്പെട്ടിട്ടില്ല. അവന്റെ് തലയും തലയോട്ടിയും മുറിവുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഒരിക്കൽ കൂടി ചിത്രകലയുടെ കാര്യം എടുക്കാം; ചായപ്പടങ്ങളിൽ പലപ്പോഴും നാം കാണുന്നതു ക്രിസ്തുവിന്റെ തലയ്ക്കു ചുറ്റും ലോറൽ ഇലകൾ പോലെ തോന്നിക്കുന്ന ഒരു ചെറിയ വൃത്തം “മുൾകിരീട”മായി ചിത്രീകരിക്കപ്പെട്ടതാണ്‌. പക്ഷെ, ഇതല്ല യഥാർത്ഥ വസ്തുത. വാസ്തവത്തിൽ, പട്ടാളക്കാർ ഒരു മുൾച്ചെടി പറിച്ചെടുത്ത് തലയിൽ ഇടിച്ച് താഴ്ത്തുകയായിരുന്നു. കച്ചയിലെ രൂപത്തിൽ ഒരു കൈയുടെ പുറക് വശം കാണാം. അതിൽ കാണുന്നത്, കൈവെള്ളയുടെ മദ്ധ്യഭാഗത്ത്കൂടിയല്ല ആണികൾ അടിച്ചിരിക്കുന്നത്; മറിച്ച്, കണങ്കൈക്ക് ഒരിഞ്ച് അടുത്തായിട്ടാണ്‌. ഒരു തവണ ഇരുപതോ അതിലധികമോ ആളുകളെ ഒരുമിച്ച് കുരിശിൽ തറക്കേണ്ട ഒരു റോമൻ പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം, ഇത് ഒരു വിവേകപൂർവ്വമായ രീതിയാണ്‌. കൈകൾ ഊർന്ന് പോകാതെ താങ്ങി നിറുത്തുവാൻ ആണി അടിക്കേണ്ട പറ്റിയസ്ഥാനം ഇതാണ്‌; എന്നിട്ട് , വേഗത്തിൽ അടുത്ത കുരിശിലേക്ക് പോകുകയും ചെയ്യാം. ഇനിയും കാലുകളുടെ കാര്യം എടുക്കാം. രണ്ട് കാലുകളും ഒരൊറ്റ ആണിയിൽ താങ്ങി നിന്നെന്നോ, ഓരോ കാലിലും ഓരോ ആണികൾ അടിച്ചിരുന്നതായോ, നമുക്ക് ചിന്തിക്കുവാൻ പോലും സാദ്ധ്യമല്ല. കുരിശിൽ തറക്കപ്പെട്ട രണ്ട് മൃതശരീരങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. രണ്ട് ആണികളാണ്‌ കാലുകളിൽ ഉപയോഗിച്ചിരുന്നത്. CWR : #{blue->n->n->കൈകളുടെ കുഴ തെറ്റിക്കുവാനായി അദ്ദേഹം കുരിശിൽ വലിക്കപ്പെട്ടോ? അദ്ദേഹത്തിന്റെ താടി രോമങ്ങൾ പറിക്കപ്പെട്ടോ?}# ഷ്വോർട്സ്: നിയമ-വൈദ്യത്തെളിവുകൾ പറയുന്നത് കൈക്കുഴകൾ തെറ്റിക്കുവാനായി വലിക്കപ്പെട്ടതായ സാദ്ധ്യത ഉണ്ടെന്നാണ്‌. രോമങ്ങൾ പറിക്കപ്പെട്ടതിന്റെ അടയാളമാണ്‌ താടിയിൽ കാണപ്പെട്ട ‘V' ആകൃതിയിലുള്ള കുഴികൾ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, “ക്രിസ്തുവിന്റെ പീഢാനുഭവ” സമയത്ത് യഥാർത്ഥത്തിൽ സംഭവിച്ചതിന്റെു കൃത്യമായ വിവരണമാണ്‌ ലേഖനങ്ങൾ നൽകുന്നതെന്നാണ്‌ നിയമ-ശാസ്ത്രത്തെളിവുകൾ സൂചിപ്പിക്കുന്നത്. CWR : #{blue->n->n->ശവക്കച്ചക്കുള്ളിൽ, മറ്റനേകം സാധനങ്ങൾ ചില ആളുകൾ കണ്ടിട്ടുണ്ട്; ഉദാഹരണമായി, ക്രിസ്തുവിന്റെ കണ്ണുകൾ റോമൻ നാണയങ്ങൾ കൊണ്ട് മറക്കപ്പെട്ടിരിന്നു, ഇതില്‍ എത്രത്തോളം അടിസ്ഥാനമുണ്ട്?}# ഷ്വോർട്സ്: ശരിയാണ്‌. അവിടെ ഉള്ളതോ, ഇല്ലാത്തതുമായ നാണയങ്ങൾ, പൂക്കൾ, തുടങ്ങി പല സാധനങ്ങളും കണ്ടതായി ആളുകൾ പറയുന്നു. നാണയത്തെപ്പറ്റി, ഞങ്ങളുടെ STRUP-സംഘത്തിൽ നാസയുടെ ഒരു തൽസ്വരൂപ നിർമ്മാണ ശാസ്ത്രജ്ഞൻ (ശരിക്കും ഒരു നല്ല കത്തോലിക്കാ വിശ്വാസി) ഉണ്ടായിരുന്നു. ഒരു നാണയത്തിലെ എഴുത്തുകൾ പതിയാൻ പറ്റാത്ത രീതിയിൽ വളരെ പരുപരുത്ത പട്ടുനെയ്ത്തു തുണിയായിരുന്നു അതെന്നാണ്‌ അദ്ദേഹം സൂചിപ്പിച്ചത്. നമുക്ക് നിശ്ചയമായും അറിയാവുന്നത് അതിൽ ഒരു മനുഷ്യന്റെ രൂപമാണ്‌ കാണാൻ സാധിക്കുന്നത് എന്നുള്ളതാണ്‌; അതല്ലേ ഏറ്റവും പ്രധാനപ്പെട്ടത് ? CWR: #{blue->n->n->ഈ സംസ്കാരത്തുണിയുടെ പഠനത്തിൽ നിന്നും, ക്രിസ്തുവിന്റെ ശാരീരിക വിവരണം എപ്രകാരം അങ്ങക്ക് നൽകാൻ കഴിയും?}# ഷ്വോർട്സ്: നല്ല ഉറച്ച ശരീരമുള്ള ആളായിരുന്നു; ഇപ്പോഴത്തെ ഭാഷയിൽ പറയാമെങ്കിൽ, വടിവൊത്ത പോലെയുള്ള ശരീരം. ഉറച്ച മേൽ ഭാഗം, ദീർഘമായ നെഞ്ച്, നല്ല മുഴുത്ത തോളുകൾ. ഒരാശാരിയായിരുന്നത് കൊണ്ട് ഇത് സ്വാഭാവികം. അക്കാലത്ത്, ഒരാശാരി ധാരാളം സഞ്ചരിക്കണം, ഒരു മരം വെട്ടിയിടണം, മുറിച്ചെടുക്കണം, കൊത്തുപണികൾ ചെയ്യണം-ഇങ്ങനെ ശാരീരികശക്തി ശരിക്കും ആവശ്യമുള്ളവയെല്ലാം ചെയ്യണമായിരുന്നു. ഇനിയും ആളിന്റെു ഉയരത്തെപ്പറ്റി, അത് പറയാൻ പ്രയാസമാണ്‌. രൂപത്തിന്റെി അരികുകൾ ശരിയായി തെളിഞ്ഞിട്ടില്ല; മാഞ്ഞുപോയിരിക്കുകയാണ്‌. തുണിയും വലിഞ്ഞിരിക്കുകയാണ്‌. അന്തരീക്ഷ ഈർപ്പവും ബാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാലും, ഞങ്ങളുടെ പഠനപ്രകാരം അഞ്ചടി പത്ത് ഇഞ്ച് പതിനൊന്നിഞ്ച് പൊക്കം കാണും. ആയതിനാൽ, അക്കാലത്തെ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോള്‍ അല്പം പൊക്ക കൂടുതലുള്ള ആൾ; എന്നാൽ “സുവിശേഷ ലേഖകർ” ശ്രദ്ധിച്ച് കുറിച്ചിട്ടത് പോലെ അത്ര പൊക്കമില്ലതാനും. ആ കാലഘട്ടത്തിൽ മരിച്ച യഹൂദ പുരുഷന്മാരുടെ ഇന്നും അവശേഷിക്കുന്ന ശവശരീരങ്ങളനുസരിച്ച്, അവർ ആറടിക്കു മുകളിൽ ഉയരമുള്ളവരായിരുന്നു. CWR : #{blue->n->n->കുതിരയുടെ വാലിന് സമാനമായ ശൈലിയിൽ കെട്ടിയിടുന്ന കേശാലങ്കാരമായിരുന്നോ അദ്ദേഹത്തിന്റേത്‌?}# ഷ്വോർട്സ്: തീർച്ചയായും അങ്ങനെതന്നെയാണ്. അക്കാലത്തെ പാരമ്പര്യ യഹൂദന്മാർ മുടിനീട്ടി വളർത്തുമായിരുന്നു എന്നത് ഇതിനെ സാദൂകരിക്കുന്നു. CWR: പ്രസ്തുത ‘തുണിയെ’പ്പറ്റി തന്നെ ഞങ്ങളോട് എന്തൊക്കെ പറയാനുള്ളത്? ഷോർട്സ്: ഉന്നതസ്ഥാനീയനായ ഒരാൾ വാങ്ങാൻ സാദ്ധ്യതയുള്ള ഒന്നാംതരം ഉയർന്ന നിലവാരമുള്ള തുണിയായിരുന്നു. മിക്കവാറും സിറിയായിൽ നിർമ്മിച്ചതായിരിക്കണം. അവിടെ നിന്നും ഒട്ടകപ്പുറത്ത് ജെറുസലേമിലേക്ക് കൊണ്ടുവന്നതായിരിക്കണം. അങ്ങനെ ഇറക്കുമതി ചെയ്തതാകയാൽ, വില പിടിപ്പുള്ളതുമാണ്‌. അരിമത്ത്യാക്കാരൻ ജോസഫ് ഒരു ധനവായിരിന്നു എന്ന സുവിശേഷവിവരണത്തെ ഇത് സാധൂകരിക്കുന്നു. മിക്കവാറും ഇത് സ്വന്തം ശവസംസ്കാരത്തിനായി അദ്ദേഹം ഒരുക്കി വച്ചതായിരിക്കാമെന്ന് അനുമാനിക്കാം. എന്റെഹ യഹൂദനായ പിതാവ്, മരിക്കുന്നതിന്‌ മുമ്പ് സ്വന്തം സംസ്കാരത്തിനുള്ള എല്ലാ സംഗതികളും ഒരുക്കി വച്ചിരുന്ന ആളായിരുന്നു. അരിമത്ത്യാ ജോസഫും അങ്ങനെ ചെയ്തിരുന്നെന്ന് ന്യായമായും വിശ്വസിക്കാം. ക്രിസ്തു മരിച്ച ഉടനെ, സ്വന്തം കച്ച ജോസഫ് കൊടുത്തതായിരുന്നു, പിന്നീട് തനിക്കായി മറ്റൊന്ന് വാങ്ങാമെന്ന ഉദ്ദേശത്തോട് കൂടിയാണ് ജോസഫ് ഇത് ചെയ്തതെന്ന് നമ്മുക്ക് അനുമാനിക്കാം. CWR : #{blue->n->n->അങ്ങയുടെ വെബ്സൈറ്റിന്റെ പത്തൊമ്പതാം വാർഷികം ഇപ്പോൾ ആണല്ലോ ആഘോഷിക്കപ്പെട്ടത്.വെബ്സൈറ്റ്നെ എങ്ങനെ വിലയിരുത്തുന്നു?}# ഷ്വോർട്സ്: ശരിയാണ്‌. ഈ വെബ്സൈറ്റ് വലിയ ഒരു ദൈവീകപദ്ധതിയായിരിന്നുവെന്നു ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. തിരുക്കച്ചയുടെ യഥാർത്ഥ കഥയും, അതിന്മേൽ നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ലഭിച്ച ഫലത്തിന്റെ സത്യാവസ്ഥയും പങ്ക് വക്കാനാണ്‌ സൈറ്റ് ആരംഭിച്ചത്. 1978-ൽ STRUP-സംഘത്തോടൊപ്പം ഇറ്റലിയിലെ കൊച്ചു മുറിയിൽ ആയിരിക്കുവാൻ കഴിഞ്ഞത് ദൈവ ഹിതമായിരിന്നുവെന്ന് വളരെക്കാലം മുമ്പേ ഞാൻ മനസ്സിലാക്കിയിരുന്നു. ഞാൻ എന്‍റെ കേഴ്വിക്കാരോട് പറയാറുള്ളത് പോലെ, ഞാൻ ആ മുറിയിൽ ആയിരുന്നതു എനിക്ക് വേണ്ടി ആയിരുന്നില്ല, മറ്റാര്‍ക്കോ വേണ്ടിയാണ്‌. ദൈവം എന്തിനാണ്‌ അവിടെയായിരിക്കുവാൻ എന്നെ തിരഞ്ഞെടുത്തതെന്ന് എനിക്കറിഞ്ഞു കൂടാ; ആ സമയത്ത്, ഈ വിശുദ്ധ കച്ചയുടെ വിഷയത്തിൽ, എനിക്ക് യാതൊരുവിധ വൈകാരിക അടുപ്പമോ, താൽപര്യമോ ഉണ്ടായിരുന്നതേ ഇല്ല. പക്ഷേ ജീവിതാനുഭവം എന്നെ പഠിപ്പിച്ചു. ഒരവിശ്വാസിയ്ക്കു വലിയ ഒരു ദൈവാനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അവനെക്കാള്‍ വലിയ സാക്ഷി ആരുണ്ട് ? CWR : #{blue->n->n->1978-ൽ STRUP-ൽ താങ്കളുണ്ടായിരുന്നപ്പോൾ എന്തൊക്കെ പരീക്ഷണ പദ്ധതികളാണ് ഉണ്ടായിരുന്നത്?}# ഷ്വോർട്സ്: 80 പെട്ടി ഉപകരണങ്ങളുമായി ഒരാഴ്ച നേരത്തെ ഞങ്ങൾ എത്തിച്ചേർന്നു. ഇറ്റലിയിലെ കസ്റ്റംസ്കാർ ഇത് അഞ്ച് ദിവസത്തേക്ക് പിടിച്ചു വച്ചു. 67-പേജുള്ള പരീക്ഷണപദ്ധതി നടത്തുവാൻ ഞങ്ങൾക്ക് ചുരുങ്ങിയ സമയമേ ലഭിച്ചൊള്ളു. തയ്യാറെടുപ്പിനായുള്ള അഞ്ച് ദിനങ്ങൾ നഷ്ടമായതിനാൽ, എല്ലാ പരീക്ഷണങ്ങളും നടത്താൻ സാധിക്കുമോയെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. ഇതിൽ, കത്തോലിക്കാ സഭക്ക് തന്നെ പങ്കാളിത്തമേ ഉണ്ടായിരിന്നില്ല. അക്കാലത്ത്, തിരുക്കച്ചയുടെ ഉടമസ്ഥാവകാശം സഭക്കായിരുന്നില്ല. സവോയിലെ പ്രഭുവായിരുന്ന അംബർട്ടോ രാജാവിന്റെ (ഇറ്റലിയിലെ മുൻകാല ഭരണകൂടം) കുടുംബത്തിന്റേതായിരുന്നു, ആറ്‌ നൂറ്റാണ്ടോളം ഈ ഉടമസ്ഥാവകാശം തുടരുകയും ചെയ്തു.ടൂറിനിലെ സഭ പുരാവസ്തുവിന്റെ കേവലം സൂക്ഷിപ്പുകാർ മാത്രമായിരുന്നു. ഇതൊന്ന് പരിശോധിച്ച് മനസ്സിലാക്കാൻ, പ്രാരംഭത്തിൽ ഞങ്ങൾ 96 മണിക്കൂറുകളാണ്‌ ആവശ്യപ്പെട്ടതെങ്കിലും, 120 മണിക്കൂറുകൾ അധികാരികള്‍ നൽകി. ഞങ്ങൾ അവിടെ എത്തിയത് വിവരശേഖരണത്തിനാണ്‌, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു ലളിതമായ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാണ്‌ എത്തിയത്; എങ്ങനെയാണ്‌ ഇങ്ങനെയൊരു ചിത്രം തുണിയിൽ പതിഞ്ഞത്? തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ, ഞങ്ങൾ ധാരാളം രേഖകൾ എഴുതി തയ്യാറാക്കി, യുക്തിവാദികളുടെ വിമർശനങ്ങള്ക്ക് മറുപടിയായി പ്രസിദ്ധീകരണങ്ങൾ സമർപ്പിച്ചു. അവസാനം, എന്ത് കൊണ്ട് രൂപങ്ങൾ തുണിയിൽ പതിയാതിരിക്കണം എന്ന സത്യമാണ്‌ ഞങ്ങൾ ഉന്നയിച്ചത്. അതായത്, അത് ഒരു ചിത്ര രചനയല്ല, ചൂടാക്കി കരുവാളിപ്പിച്ചതല്ല, ഒരു ഫോട്ടോയുമല്ല. കത്തോലിക്കർ മുതൽ തികഞ്ഞ നിരീശ്വരവാദികള്‍ വരെ അടങ്ങിയ വിദഗ്ദരുടെ ഒരു സംഘമായിരുന്നു ഞങ്ങളുടേത്. വ്യക്തമായി പറഞ്ഞാല്‍ ഞങ്ങളുടെ കൂടെ, മോർമോൺ സഭക്കാർ, ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ, യഹൂദന്മാർ തുടങ്ങിയവർ ഉണ്ടായിരുന്നു. സംഘത്തിൽ അംഗമാകുന്നതിനുള്ള മാനദണ്ഢം മത വിശ്വാസമായിരുന്നില്ല. വാസ്തവത്തിൽ, ഒരു യഹൂദൻ എന്ന നിലക്ക്, സംഘത്തിൽ ചേരുന്നത് അത്ര സുഖകരമായി എനിക്ക് തോന്നിയില്ല;രാജിവക്കാൻ രണ്ടു പ്രാവശ്യം ഞാൻ ശ്രമിച്ചതാണ്‌. JPL-ൽ ജോലി ചെയ്തിരുന്ന സംഘംഗമായ ഡോൺ ലിൻ എന്റെ ഒരു സുഹൃത്തും ഒരു നല്ല കത്തോലിക്കനുമായിരുന്നു. ഒരു യഹൂദനായതു കൊണ്ട് രാജിവക്കാൻ പോകുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം ചോദിച്ചു: “യേശു ഒരു യഹൂദനായിരുന്നു എന്ന കാര്യം നിങ്ങൾ മറന്നു പോയോ?” യേശുവിനെ പറ്റി വളരെയൊന്നും എനിക്ക് അറിഞ്ഞു കൂടെന്നും, ഒരു യഹൂദനായിരുന്നു എന്ന് തീർച്ചയായും അറിയാമായിരുന്നു എന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: "തിരഞ്ഞെടുക്കപ്പെട്ട ജന"ത്തിൽ നിന്നും ഒരാൾ സംഘത്തിൽ വേണമെന്ന് യേശു ആഗ്രഹിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നില്ലേ?” ടൂറിനിലേക്ക് പോകാനും, കഴിയുന്നതെല്ലാം ഏറ്റവും ഭംഗിയായി ചെയ്തുകൊടുക്കുവാനും, ഒരു യഹൂദനാണെന്ന കാര്യത്തിൽ വിഷമിക്കേണ്ടന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. CWR: #{blue->n->n->ഈ തിരുക്കച്ചയമായി താരതമ്യപ്പെടുത്താവുന്ന ഏതെങ്കിലും മറ്റൊരു വസ്തു ഈ ലോകത്തിലുണ്ടോ?}# ഷ്വോർട്സ്: ഇതു പോലെയുള്ള യാതൊന്നും ഈ ലോകത്തില്‍ ഇല്ല. CWR: #{blue->n->n->കാണികളിൽ അങ്ങ് ദർശിച്ച ഈ വിശുദ്ധ കച്ചയുടെ സ്വാധീനം എത്ര മാത്രമാണ്‌?}# ഷ്വോർട്സ്: വിവിധ പ്രതികരണങ്ങളുടെ ഒരു നീണ്ടനിരയാണ്‌ ഞാൻ നിരീക്ഷിച്ചിട്ടുള്ളത്. ചിലർക്ക് യാതൊരു പ്രതികരണവുമില്ല, മറ്റ് അനേകം പേരുടെ ഇടറുന്ന വിശ്വാസം വീണ്ടെടുക്കപ്പെടുന്നു. എന്നാൽ, അത്യന്തികമായി, വിശ്വാസം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് ഒരു കഷണം തുണിയിലല്ലല്ലോ, മറിച്ച്, അതിന്റെ വിശുദ്ധ ദർശനം ലഭിക്കുന്നവരുടെ ഹൃദയങ്ങളെ ഉണർത്തുന്ന ദൈവത്തിന്റെ വലിയ ഒരു ദാനമാണ് വിശ്വാസം.
Image: /content_image/Mirror/Mirror-2015-12-04-21:14:37.jpg
Keywords: barrieschwortz,shroud of tourin,atheist to catholic,conversion,shroud.com,interview
Content: 469
Category: 1
Sub Category:
Heading: മാതാവിന്റെ അമലോൽഭവ തിരുനാളിനോടനുബന്ധിച്ച് ചിലിയിലെ ലോവാസ്ക്യൂസ്സിൽ എത്തുന്നത് പത്തു ലക്ഷത്തിലധികം തീർത്ഥാടകർ
Content: മാതാവിന്റെ അമലോൽഭവ തിരുനാളിനോടനുബന്ധിച്ച് ചിലിയിലെ ലോവാസ്ക്യൂസ്സിൽ, ഡിസംബർ 7-8 തിയതികളിൽ പത്തു ലക്ഷത്തിലധികം തീർത്ഥാടകർഎത്തിച്ചേരുമെന്നു പ്രതീക്ഷിക്കുന്നതായി EWTN News റിപ്പോർട്ട് ചെയ്യുന്നു. ലോവാസ്ക്യൂസിലെ അമലോൽഭവ മാതാവിന്റെ തിരുനാൾ, 1850-ൽ ചിലിയിലെ വൽപ്പാരി സോയിൽ നിന്നാണ് ആരംഭം കുറിച്ചത്. ചിലിയിൽ മാതാവിന്റെ തിരുനാൾ മാസം അവസാനിക്കുന്ന ദിവസമാണ് ഡിസംബർ 8. ഈ വർഷം തീർത്ഥാടനത്തിനെത്തുന്നവർക്ക് ഒരു അസുലഭ ഭാഗ്യം കൂടി ലഭിക്കുകയാണ്. ലോവാസ്ക്യൂസ്സ് ദേവാലയത്തിൽ വിശുദ്ധ കവാടം തുറക്കപ്പെടുന്ന ദിവസം കൂടിയാണത്. കരുണയുടെ ജൂബിലി വർഷം വിശ്വാസത്തിന്റെ, അനുകമ്പയുടെ പാപവിമോചനത്തിന്റെ, വർഷമായാണ് പിതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമെമ്പാടും തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിൽ അന്ന് വിശുദ്ധ കവാടങ്ങൾ തുറക്കുമെന്ന് തീരുമാനിച്ചിരിക്കുന്നു. കരുണയുടെ ഈ വർഷത്തിൽ പ്രത്യേക ദണ്ഡ വിമോചനങ്ങൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. തിരുനാളിനുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി, നവംബർ 29- മുതൽ ലോവാസ്ക്യൂസിൽ അമലോൽഭവമാതാവിന്റെ നൊവേന ആരംഭിച്ചു കഴിഞ്ഞു. ദൈവം മാതാവിനെ ജന്മപാപം കൂടാതെ ഈ ഭൂമിയിൽ ജനിക്കാൻ ഇടയാക്കി എന്നത് ഒരു വിശ്വാസ സത്യമായി കത്തോലിക്ക സഭ അംഗീകരിക്കുന്നു. 1854 ഡിസംബർ 8-ാം തിയതി ഒമ്പതാം പീയൂസ് മാർപാപ്പയാണ് മാതാവിന്റെ അമലോൽഭവം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. 'Mother of Life, Mother of Mercy' എന്നതാണ് ഈ വർഷത്തെ തീർത്ഥാടനത്തിന്റെ വിഷയമായി തീരുമാനിച്ചിരിക്കുന്നത്. നവംബർ 29-ാം തിയതി പാരമ്പര്യ നൃത്ത പരിപാടികളോടെയാണ് തിരുനാൾ ആഘോഷങ്ങൾ തുടങ്ങിയത്. ആ സമയത്താണ് ചിലിയിൽ വിശ്വാസികൾ മാതാവിനോടുള്ള പ്രതിജ്ഞ പുതുക്കുന്നത്. ലോവാസ്ക്യൂസിലെ വൈദികൻ Fr.മാർ സലീനോ ടോറേ തിരുനാൾ ആഘോഷങ്ങൾ വിവരിച്ചു. "ഇങ്ങോട്ടുള്ള തീർത്ഥയാത്ര, നമ്മൾ സ്നേഹിക്കുന്ന, ഒരാളെ കാണാനായിട്ടാണ്." അദ്ദേഹം പറഞ്ഞു. "ആ കണ്ടുമുട്ടൽ നമുക്ക് പൂർണ്ണ തൃപ്തി നൽകുന്നു. ഇവിടെ നാം കണ്ടുമുട്ടുന്നത് അമലോൽഭവയായ മാതാവിനെയാണ്, ദൈവപുത്രന്റെ അമ്മയെയാണ്." "എളിമയോടെ, വിശ്വാസത്തോടെ, മാതാവിനെ സമീപിച്ചാൽ സാന്ത്വനം ഉറപ്പാണ്." അദ്ദേഹം പറയുന്നു. "ഈ വർഷത്തെ തിരുനാളിന്റെ പ്രത്യേക ആകർഷണം, വാൽപ്പറ് സ്വയിലെ മെത്രാൻ, ഗോൺസാലോസ് സ്റ്റാർട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയാണ്. അദ്ദേഹം മാതാവിന്റെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം നയിക്കുകയുംനമ്മുടെ പള്ളിയിലെ വിശുദ്ധ കവാടം തുറക്കുകയും ചെയ്യും" Fr.മാർ സലീനോ ടോറേ പറഞ്ഞു.
Image: /content_image/News/News-2015-12-04-22:18:11.jpg
Keywords: Chili Church, immaculate conception, pravachaka sabdam
Content: 470
Category: 12
Sub Category:
Heading: എന്താണ് സ്വര്‍ഗ്ഗവും നരകവും?
Content: #{red->n->n->എന്താണു സ്വര്‍ഗം?}# സ്വര്‍ഗമെന്നത് കേവലം വാക്കുകളിലോ അക്ഷരങ്ങളിലോ ഒതുക്കി തീർക്കാവുന്ന ഒന്നല്ല, എന്നിരിന്നാലും ഓരോരോ പദങ്ങൾക്കും അതിനു അതിന്റേതായ അർത്ഥമുണ്ട് എന്ന രീതിയിൽ ചിന്തിക്കുകയാണെങ്കിൽ സ്വർഗ്ഗത്തിന് ഒരു നിർവചനം നൽകിയെ മതിയാവൂ. ദൈവത്താൽ കേന്ദ്രീകൃതമായി മാലാഖമാരും മനുഷ്യരും ഉൾപെടുന്ന ഒരു അവസ്ഥയാണ്‌ സ്വർഗ്ഗം. മറ്റൊരു രീതിയിൽ പറഞ്ഞാൽ സൃഷ്ടിയുടെ ലക്ഷ്യമാണ്‌ സ്വർഗ്ഗം. ദൈവത്താൽ സൃഷ്ടിക്കപ്പെട്ട മുഴുവന്‍ യാഥാര്‍ത്ഥൃത്തേയും "സ്വര്‍ഗ്ഗവും ഭൂമിയും" എന്നീ വാക്കുകള്‍ സൂചിപ്പിക്കുന്നു. നിത്യസൗഭാഗ്യം അഥവാ സ്വർഗ്ഗമെന്നത് പ്രപഞ്ചത്തിലുള്ള ഒരു സ്ഥലമേയല്ല. മറിച്ച് മനുഷ്യജീവിതത്തിലെ മറ്റൊരു അവസ്ഥയാണ്‌. യാതൊരുവിധ തടസ്സവും കൂടാതെ ദൈവഹിതം നിറവേറ്റപ്പെടുന്ന അവസ്ഥയാണ് സ്വര്‍ഗമെന്നു മറ്റൊരു രീതിയിൽ നമ്മുക്ക് നിർവചിക്കാം. നാം ഈ ഭൂമിയില്‍ കാണാത്തതരം ജീവിതമാണത്. തീർച്ചയായും നിങ്ങളിൽ ഇപ്പോൾ ഒരു മറുചോദ്യം ഉയർന്നേക്കാം."മനുഷ്യൻ ഈ അവസ്ഥ എങ്ങനെ മനസിലാക്കി ?" വിശുദ്ധ ഗ്രന്ഥവും വിശുദ്ധർക്ക് ലഭിച്ച വെളിപ്പെടുത്തലുകളും ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു. ദൈവസഹായത്താല്‍ നാം ഒരിക്കല്‍ സ്വര്‍ഗത്തിലെത്തിയാല്‍ നമ്മെ കാത്തിരിക്കുന്നത് "ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിക്കുന്ന കണ്ണു കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത ഒന്നായിരിക്കും"(1 കോറി 2:9). വിശുദ്ധ പൗലോസ്‌ ശ്ലീഹ സാക്ഷ്യപെടുത്തുന്നു. #{red->n->n->എന്താണു നരകം?}# ദൈവത്തില്‍ നിന്നു നിത്യമായി വേര്‍പെട്ടിരിക്കുന്ന അവസ്ഥയെ "നരകം" എന്നു വിളിക്കുന്നു. ദൈവത്തിന്‍റെ കരുതലുള്ള സ്നേഹം അനുഭവിച്ചിട്ടും അത് ഗ്രഹിക്കാതെ ജീവിക്കുന്നവർക്കുള്ള മരണാനന്തര വാസസ്ഥലമാണ് നരകമെന്നു എന്ന് മറ്റൊരു രീതിയിൽ നിർവചിക്കാം. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ദൈവം നൽകിയ വ്യക്തിസ്വാതന്ത്ര്യം ദുർവിനയോഗം ചെയ്തു ജീവിക്കുന്നവർക്കുള്ള പ്രതിഫലം. നരകം എങ്ങനെയുള്ളതാണെന്ന് വ്യക്തമായ കാഴ്ചപാടുള്ള യേശു അതിനെപ്പറ്റി വിവരിക്കുന്നത് രണ്ട് വാക്കിലാണ്, "പുറത്തുള്ള അന്ധകാരം". നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ സന്തോഷം, സമാധാനം, സാന്ത്വനം,സ്നേഹം എന്നിവ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന എല്ലാറ്റില്‍ നിന്നും ഒറ്റപ്പെട്ടു കഴിയുന്ന അവസ്ഥ. നിരാശാജനകവും ഏകാന്തതയും നിറഞ്ഞ ഈ അവസ്ഥയെപറ്റി വിവരിക്കാനെ കഴിയുകയില്ലയെന്നത് മറ്റൊരു യാഥാര്‍ഥ്യം.
Image: /content_image/QuestionAndAnswer/QuestionAndAnswer-2015-12-07-11:33:07.jpg
Keywords: paradise,hell,death,pravachaka sabdam,malayalam,question and answer
Content: 471
Category: 12
Sub Category:
Heading: എന്താണ് വിശ്വാസം?
Content: വിശ്വാസം എന്നാൽ അറിവിന്റെ മറ്റൊരു രൂപമാണ്. സകല സമ്പത്തിന്റെയും ഉടയവനായ ദൈവതിരുമുൻപിൽ നാം തീക്ഷ്ണതയോടെ ചോദിക്കുമ്പോള്‍ അത് ലഭിക്കുമെന്ന ഉറപ്പും കൂടിയാണ് വിശ്വാസം. നമുക്കു നിത്യരക്ഷ പ്രാപിക്കണമെങ്കില്‍ തികച്ചും അത്യാവശ്യമായിരിക്കുന്ന അതിസ്വാഭാവികശക്തിയാണ് ഈ ഘടകം. എയര്‍പോര്‍ട്ടില്‍ ഒരു പാരച്യൂട്ടുകാരന്‍ ക്ലര്‍ക്കിനോട് ചോദിച്ചു, "പാരച്യൂട്ട് സുരക്ഷിതമായി എടുത്തുവെചിട്ടുണ്ടോ?". ക്ലാര്‍ക്ക് സന്ദര്‍ഭോചിതമായി ഇങ്ങനെ മറുപടി നൽകി, "ഞാനങ്ങനെ വിശ്വസിക്കുന്നു". ആ ഉത്തരത്തിൽ അയാള്‍ തൃപ്തനായില്ല. അക്കാര്യം തീര്‍ച്ചയാണോ എന്നറിയാന്‍ അയാള്‍ ആഗ്രഹിക്കുന്നു. ഇനി മറ്റൊരു സാഹചര്യത്തിൽ, അയാള്‍ തന്‍റെ ഒരു സുഹൃത്തിനോട് പാരച്യൂട്ട് പായ്ക്ക് ചെയ്യുവാന്‍ ആവശ്യപ്പെടുകയാണെന്നു കരുതുക. അപ്പോള്‍ ആ സുഹൃത്ത് മുന്‍പറഞ്ഞ ചോദ്യത്തിനു ഇങ്ങനെ മറുപടി പറയും: "ഉവ്വ്, ഞാന്‍ തന്നെയാണ് പായ്ക്ക് ചെയ്തത്. നിനക്ക് എന്നെ വിശ്വസിക്കാം." അപ്പോള്‍ പാരച്യൂട്ടുകാരന്‍റെ മറുപടി ഇങ്ങനെ ആയിരിന്നു: "ഞാന്‍ നിന്നെ വിശ്വസിക്കുന്നു". രണ്ടാമത്തെ സാഹചര്യത്തിൽ വിശ്വാസത്തിന്റെ വേറിട്ട ഒരു ഭാവം പ്രകടമാകുന്നു. ഇതിന് കാരണം അദേഹത്തിന് ഉറപ്പ് ലഭിച്ചുവെന്നത് തന്നെ. അത്തരത്തിലുള്ള ഒരു വിശ്വാസമാണ് വാഗ്ദത്ത നാട്ടിലേക്ക് യാത്ര ചെയ്യാന്‍ അബ്രഹാത്തെ പ്രേരിപ്പിച്ചത്. ഒരു വ്യക്തി ദൈവികപദ്ധതിക്കായി വിളിക്കപ്പെടുമ്പോൾ അയാള്‍ക്ക് സ്വതന്ത്രമായ മനസ്സും വ്യക്തമായ ധാരണാശക്തിയുമുണ്ടായിരിക്കണമെന്ന് വിശ്വാസം ആവശ്യപ്പെടുന്നു. വിശ്വാസം തികച്ചും സുനിശ്ചിതമാണെന്ന് നിസംശയം പറയാം. കാരണം യേശു അതിനു ഉറപ്പു നല്‍കുന്നു. യേശുവിന്റെ സജീവ സ്നേഹത്തിലേക്കു നയിക്കുന്നില്ലെങ്കില്‍ വിശ്വാസം അപൂര്‍ണ്ണമാണ്. ദൈവത്തിന്‍റെ വചനം കൂടുതല്‍ ഗ്രഹിക്കുകയും പ്രാര്‍ത്ഥനയില്‍ അവിടത്തോട് ആഴമായ ആശയവിനിമയത്തിലേക്കു പ്രവേശിക്കുകയും ചെയ്യുമ്പോള്‍ നമ്മിലെ വിശ്വാസം വളരുന്നു. സ്വര്‍ഗ്ഗത്തിലെ സന്തോഷത്തിന്‍റെ മുന്നാസ്വാദനം ഭൂമിയിൽ വിശ്വാസം വഴിയായി ദൈവം നമുക്കു നല്‍കുന്നു എന്ന യാഥാർഥ്യം നാം പലപ്പോളും ചിന്ദിക്കാത്ത ഒരു കാര്യമാണ്. രക്തസാക്ഷികള്‍ മരണം വരെ വിശ്വാസത്തില്‍ ഉറച്ചു നില്ക്കാന്‍ കാരണമായത് ആ വിശ്വാസപ്രമാണം തന്നെ. എന്നും മതപീഡനത്തില്‍ ക്രിസ്ത്യാനികളെ താങ്ങിനിറുത്തുന്നത് ആ വിശ്വാസമാണ്. മുഴുവന്‍ വ്യക്തിയെയും ആശ്ലേഷിക്കുന്ന വിശ്വാസമാണ് ക്രിസ്തുവിൽ കേന്ദ്രീകൃതമായ വിശ്വാസം.
Image: /content_image/QuestionAndAnswer/QuestionAndAnswer-2015-12-05-02:22:47.jpg
Keywords: faith,question and answer,pravachaka sabdam,latest christian updates
Content: 472
Category: 13
Sub Category:
Heading: ലൈംഗീകതയിൽ പുരുഷനെ സുഖമാണ് നയിക്കുന്നത്. എന്നാൽ ഈ സുഖത്തിന്‍റെ അര്‍ത്ഥമാണ് സ്ത്രീയെ നയിക്കുന്നത്
Content: വ്യക്തിത്വത്തെ സമ്പന്നമാക്കാന്‍ വേണ്ടി ദൈവം സ്ഥാപിച്ച ഉപാധികളില്‍ ഒന്നാണ് സെക്സ്. നമ്മുടെ എല്ലാ അറിവും പഞ്ചേന്ദ്രിയങ്ങളിലൂടെ വരുന്നു. "നമ്മുടെ ബുദ്ധിയുടെ ദൗര്‍ബല്യം കാരണമാണ് നമുക്ക് ഒരു ശരീരം ഉള്ളത് "എന്നാണ് വിശുദ്ധ തോമശ്ലീഹാ പറയുന്നത്. മനസിനെ സമ്പന്നമാക്കുന്നത് ശരീരവും അതിലെ വിവിധ ഇന്ദ്രിയങ്ങളുമാണ്. അതുപോലെ സ്നേഹത്തെ സമ്പന്നമാക്കുന്നത് ശരീരത്തിന്റെ കൂടിചേരലായ ലൈംഗീകതയിലൂടെയുമാണ്. കവിളിൽ വീഴുന്ന ഒരു തുള്ളി കണ്ണീരില്‍ ഹൃദയത്തിന്റെ മുഴുവന്‍ നൊമ്പരവും പ്രതിഫലിച്ചു കാണുന്നതുപോലെ സ്നേഹത്തിന്‍റെ വിസ്തൃതമായ ലോകം സെക്സില്‍ പ്രതിഫലിച്ചു കാണാം. ഓരോ സ്ത്രീയും അവളുടെ നൈസര്‍ഗ്ഗിക വാസനയാൽ തന്നെ സ്നേഹവും ലൈഗികതയും തമ്മിലുള്ള വ്യത്യാസം പെട്ടെന്ന് മനസിലാക്കുന്നു. ഇത് സ്ത്രീകൾക്ക് ദൈവം നൽകിയ വലിയ ഒരു ദാനമാണ്. എന്നാല്‍ പുരുഷന്നെ സംബന്ധിച്ചിടത്തോളം യുക്തിയിലൂടെയും പ്രാര്‍ത്ഥനയിലൂടെയും അത് സാവധാനമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ലൈംഗീകതയിൽ പുരുഷനെ സുഖമാണ് നയിക്കുന്നത്. എന്നാൽ ഈ സുഖത്തിന്‍റെ അര്‍ത്ഥമാണ് സ്ത്രീയെ നയിക്കുന്നത് . ഒരു ലക്ഷ്യത്തിനുവേണ്ടിയുള്ള മാര്‍ഗ്ഗമായിട്ടാണ് അവള്‍ സുഖത്തെ കാണുന്നത്. അതായത് അവളിലും അവളുടെ കുട്ടിയിലും സ്നേഹം ദീര്‍ഘമാക്കുക എന്ന ഏകലക്ഷ്യം തന്നെ. മംഗളവാര്‍ത്ത സമയത്ത് മറ്റൊരാള്‍ വച്ചുനീട്ടിയ സ്നേഹം മറിയം സന്തോഷപൂർവ്വം സ്വീകരിച്ചതുപോലെ സ്ത്രീ മറ്റൊരാളുടെ സ്നേഹം സ്വീകരിക്കുന്നു. മറിയത്തിനെ സംബന്തിച്ചിടത്തോളം ദൈവാത്മാവ് നിറഞ്ഞ ഒരു മാലാഖയിലൂടെ നേരിട്ടുവന്നു. വിവാഹത്തില്‍ അത് നേരിട്ടല്ലാതെ ഒരു പുരുഷനിലൂടെ വരുന്നു എന്ന ഒറ്റ വ്യത്യാസമേ ഈ രണ്ടു സാഹചര്യത്തിലും നമ്മുക്ക് കാണാൻ സാധിക്കുകയുള്ളൂ . ഈ രണ്ട് ഉദാഹരണങ്ങളിലും ഒരു സ്വീകരിക്കല്‍ ഉണ്ട്. ഒരു കീഴടങ്ങല്‍ ഉണ്ട്. "അങ്ങയുടെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ" (ലൂക്കാ :1:28) ബോധപൂര്‍വ്വം ദൈവത്തെപ്പറ്റി ചിന്തിക്കാത്ത ഒരു വിജാതീയ സ്ത്രീ യഥാര്‍ത്ഥത്തില്‍ ആ നിമിഷം പകുതി സ്ത്രീയും പകുതി സ്വപ്നവുമാണ്. സ്നേഹത്തെ ത്രിത്വത്തിന്‍റെ പ്രതിഫലനമായി കാണുന്ന സ്ത്രീ, പകുതി സ്ത്രീയും പകുതി ആത്മാവുമാണ്. അവളുടെ ശരീരത്തിലെ സൃഷ്ടിപരമായ പ്രവൃത്തിക്കുവേണ്ടി അവള്‍ കാത്തിരുന്നു. അപരന്റെ സ്നേഹത്തിനായാണ് അവളുടെ ക്ഷമാപൂര്‍വമായ കാത്തിരിപ്പ്. പ്രകൃതിയുടെ മാറ്റങ്ങളെ കൃഷിക്കാരന്‍ അംഗീകരിക്കുന്നതുപോലെ സ്നേഹത്തിന്‍റെ അനിവാര്യതകളെ അവള്‍ അംഗീകരിക്കുന്നു. കൃഷിക്കാരനെപ്പോലെ വിത്തു വിതച്ചതിനുശേഷം ശരല്‍ക്കാലത്തെ വിളവെടുപ്പിനായി അവള്‍ കാത്തിരിക്കുന്നു.കൃഷിക്കാരൻ ഫലത്തിനായി കാത്തിരിക്കുന്നത് പോലെ അവൾ ഒരു കുഞ്ഞിനായ് കാത്തിരിക്കുന്നു. ഒരുവന്‍ കൊട്ടാരത്തിന്റെ അകത്തളം പൂർണമായി വീക്ഷിക്കാൻ ആഗ്രഹിക്കുന്നു. കൊട്ടാരത്തിന്‍റെ പൂന്തോട്ടം വരെയെത്തി മുന്നോട്ടു നീങ്ങാൻ കഴിയാത്ത അതേ അവസ്ഥയായിരിക്കും സ്നേഹത്തില്‍നിന്ന്‍ സെക്സ് വേര്‍പെടുത്തുമ്പോള്‍. ലക്‌ഷ്യം കൈവരിക്കാതെ വരുമ്പോള്‍ ദുഃഖവും വിഷാദവുമാണ് പരിണതഫലം. കാരണം ഒരു മനുഷ്യനെ അവന്‍റെ ഉള്ളില്‍ നിന്നും വലിച്ചിഴക്കുമ്പോള്‍ അല്ലെങ്കില്‍ അവന്‍റെ ലക്ഷ്യത്തില്‍ എത്താതെ അവന്‍ പുറംതള്ളുമ്പോൾ അവന്‍ ദുഃഖിതനാവുക സ്വാഭാവികമാണ്. മാനസികമായ അസ്ഥിരതയും ലൈഗികതയെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടും അനേകരെ വഴിതെറ്റിക്കുന്നു. ആത്മാവിന്‍റെ ഉൾതലങ്ങളിലാണ് സന്തോഷം കുടികൊള്ളുന്നത്. ജീവിതത്തില്‍ ഒരു ലക്ഷ്യമില്ലാത്തവന്‍ അസന്തുഷ്ടനാണ്. സ്വന്തം ജീവിതത്തെ നിസാരവല്ക്കരിക്കുന്നവനും ഭൗതിക കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ മുന്‍‌തൂക്കം കൊടുക്കുന്നവനും ബാഹ്യമായ കാര്യങ്ങളുടെ രഹസ്യം മനസ്സിലാക്കാതെ അവയ്ക്കുവേണ്ടി സ്വന്തം ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുന്നവനും അവസാനം ദുഃഖിതനും വിഷാദരോഗിയുമായിത്തീരും. ഭക്ഷണം കഴിച്ച ശേഷവും ചിലപ്പോൾ നമ്മുക്ക് വിശപ്പ് അനുഭവപ്പെടാരുണ്ട്. അല്ലെങ്കില്‍ ഭക്ഷണത്തോട് മടുപ്പ് തോന്നും. കാരണം ഒരു വ്യക്തിയുടെ ശരീരത്തെ അതു പോഷിപ്പിച്ചിട്ടില്ല. വിവാഹത്തിലാണെങ്കില്‍ അത് മറ്റൊരു ശരീരത്തെ പോഷിപ്പിച്ചിട്ടില്ല. സ്ത്രീയില്‍ ഈ ദുഃഖത്തിന്‍റെ കാരണം വിവാഹജീവിതം ലൈംഗീകജീവിതം മാത്രമാണെന്ന മിഥ്യധാരണ ഒന്നുകൊണ്ടു മാത്രമാണ്. അവളുടെ പങ്ക് മറ്റേതൊരു സ്ത്രീക്കും നിര്‍വഹിക്കാമെന്ന് സ്വഭാവികമായും അവള്‍ക്കു തോന്നും. വിവാഹജീവിതത്തില്‍ വ്യക്തിപരമായി ഒന്നുമില്ല. ദൈവദത്തമായ സ്നേഹത്താൽ വിളിക്കപ്പെട്ട് ജീവന്‍റെ രഹസ്യങ്ങളിലേക്ക് വശീകരിക്കപ്പെടുമ്പോള്‍ അവള്‍ സ്നേഹത്തിന്‍റെ പടിവാതിലില്‍ നില്ക്കാന്‍ വിധിക്കപ്പെട്ടവളായി മാറുന്നു. അല്ലെങ്കില്‍ സ്നേഹത്തിന്‍റെ ഒരു പങ്കാളിയായി മാറാന്‍ കഴിയാതെ സുഖത്തിന്‍റെ ഉപകരണമായിത്തീരുന്നു. ശൂന്യമായ രണ്ടു ഗ്ലാസ്സുകള്‍ക്ക് പരസ്പരം നിറയ്ക്കുവാന്‍ സാധിക്കുകയില്ല. ആ ഗ്ലാസ്സുകള്‍ തമ്മില്‍ വിനിമയം ഉണ്ടാകണമെങ്കില്‍ അവയ്ക്കു വെളിയില്‍ ഒരു ജലധാര ഉണ്ടായിരിക്കണം.ഇത് തന്നെയാണ് ലൈംഗീകതയുടെ പിന്നിലെ രഹസ്യവും.
Image: /content_image/LifeInChrist/LifeInChrist-2015-12-16-14:04:42.jpg
Keywords: ലൈംഗീകത,സ്നേഹം,sex,love,pravachaka sabdam,latest christian news
Content: 473
Category: 10
Sub Category:
Heading: യേശു നാമം- സാത്താനെതിരെയുള്ള ശക്തമായ ആയുധം
Content: സാത്താന്‍റെ മേലുള്ള ക്രിസ്തുവിന്‍റെ വിജയം മാലാഖാമാരില്‍ ഏറ്റം തേജസ്സുള്ളവനായിരുന്നു സാത്താന്‍. അവന്‍ പിശാചുക്കളില്‍ ഏറ്റവും നന്മ നിറഞ്ഞവനും അവരുടെ നേതാവുമായി മാറി. മാലാഖയായിരുന്നപ്പോള്‍ അവര്‍ക്കു നല്‍കപ്പെട്ടിരുന്ന ശ്രേഷ്ടമായ ശ്രേണി ഇപ്പോഴും അവര്‍ക്കുണ്ട് എന്നത് നാം അറിയാതെ പോകുന്ന വലിയ ഒരു യഥാർദ്യമാണ് ; അതായത് സിംഹാസനങ്ങള്‍, ആധിപത്യങ്ങള്‍, ശക്തികള്‍, അധികാരങ്ങള്‍ എന്നിവ ഇവരിലും നിഷ്പിതമാണ്(കൊളോ : 1:16). പക്ഷേ, മിഖായേല്‍ മാലാഖ തലവനായുള്ള മാലാഖമാര്‍ സ്നേഹത്തിന്‍റെ ശ്രേണിയിലാണ് ബന്ധിതമായിരിക്കുന്നതെങ്കില്‍, പിശാചുക്കള്‍ അടിമത്വത്തിന്‍റെ ഭരണത്തിന്‍ കീഴിലാണ് ജീവിക്കുന്നത്. യേശു സാത്താനെ "ഈ ലോകത്തിന്‍റെ അധികാരി" എന്നാണ് വിളിക്കുന്നത്.(യോഹ: 12:31, 14:30, 16:11). വിശുദ്ധ യോഹന്നാന്‍ പറയുന്നു. "ലോകം മുഴുവന്‍ ദുഷ്ടന്‍റെ ശക്തിവലയത്തിലാണ്" (1 യോഹ: 5:19). "ലോകം" എന്നതുകൊണ്ട് യോഹന്നാന്‍ ദൈവത്തിനെതിരായി നില്‍ക്കുന്ന സകലതിനെയുമാണ് അര്‍ത്ഥമാക്കുന്നത്. സാത്താന്‍റെ ഭരണത്തെ തകര്‍ത്ത് ദൈവരാജ്യം സ്ഥാപിച്ച ക്രിസ്തുവിന്‍റെ പ്രവൃത്തിയെക്കുറിച്ചു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതുകൊണ്ടാണ് യേശു പിശാച് ബാധിതരെ സ്വതന്ത്രരാക്കിയ സംഭവങ്ങള്‍ ഏറെ പ്രസക്തിയുള്ളതാകുന്നത്. ക്രിസ്തുവിനെക്കുറിച്ച് പത്രോസ് കൊര്‍ണേലിയൂസിനെ പഠിപ്പിക്കുമ്പോൾ , അവന്‍ "പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ട് ചുറ്റിസഞ്ചരിച്ചതൊഴികെ" (അപ്പ.പ്ര. 10:38) മറ്റൊരത്ഭുതത്തെക്കുറിച്ചും അദേഹം സൂചിപ്പിക്കുന്നില്ല. അങ്ങനെ യേശു അപ്പസ്തോലന്മാര്‍ക്ക് നല്‍കിയ ആദ്യത്തെ അധികാരം പിശാചുക്കളെ ബഹിഷ്ക്കരിക്കാനുള്ളതായിരുന്നു (മത്തായി 10:1). സകല വിശ്വാസികളെക്കുറിച്ചും ഈ പ്രസ്താവന തന്നെ നമുക്ക് നടത്താവുന്നതാണ്. "വിശ്വസിക്കുന്നവരോടു കൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും. അവര്‍ എന്‍റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്ക്കരിക്കും." (മര്‍ക്കോ : 16: 17) അപ്രകാരം നമ്മുടെ പൂര്‍വപിതാക്കളും ചുരുക്കം മാലാഖമാരുടെ വിപ്ലവവും നശിപ്പിച്ച ദൈവിക പദ്ധതിയെ യേശു പുനരുദ്ധരിക്കുകയും സൗഖ്യം നല്‍കുകയും ചെയ്യുന്നു. തിന്മയും, പീഡനവും, മരണവും, നരകവും (അതായത് നിത്യനാശവും നിത്യപീഡയും) ദൈവത്തിന്‍റെ പ്രവുത്തികളല്ല. ഈ ആശയം ഞാന്‍ കൂടുതല്‍ വ്യക്തമാക്കട്ടെ. ഒരു ദിവസം ഫാദര്‍ കാന്‍ഡിഡോ പിശാചിനെ ബഹിഷ്ക്കരിക്കുകയായിരുന്നു. ഭൂതോച്ചാടനത്തിന്‍റെ അവസാനം അദ്ദേഹം ദുരാത്മാവിനെതിരെ തിരിഞ്ഞ് പരിഹാസരൂപേണ ഇപ്രകാരം പറഞ്ഞു: "ഇവിടെ നിന്നു പുറത്തു പോകൂ. കര്‍ത്താവു നിനക്കു വളരെ മനോഹരമായ ചൂടുള്ള ഒരു സ്ഥലം ഒരുക്കിയിട്ടുണ്ട്!" ഇതു കേട്ടപ്പോള്‍ പിശാച് പറഞ്ഞു: "നിനക്കൊന്നും അറിയില്ല! അവനല്ല (ദൈവം) നരകം ഉണ്ടാക്കിയത്, ഞങ്ങള്‍ തന്നെയാണ്. അവന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല". സമാനമായ മറ്റൊരവസരത്തില്‍ ഒരു പിശാചിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ അവന്‍ നരകം ഉണ്ടാക്കുന്നതില്‍ സഹകരിച്ചോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് ലഭിച്ചത് ഞങ്ങളെല്ലാവരും സഹകരിച്ചു" എന്ന ഉത്തരമാണ്." യേശുനാമത്തിന്‍റെ അത്ഭുതകരമായ ശക്തി സൃഷ്ടിയെക്കുറിച്ചുള്ള പദ്ധതിയില്‍ ക്രിസ്തുവിന്‍റെ പ്രഥമസ്ഥാനവും രക്ഷാകരപ്രവൃത്തിയിലൂടെയുള്ള അതിന്‍റെ പുനരുദ്ധാരണവും ദൈവികപദ്ധതിയെക്കുറിച്ചും ലോകാവസാനത്തെക്കുറിച്ചും മനസ്സിലാക്കുന്നതിന് അടിസ്ഥാനമാണ്. മാലാഖമാര്‍ക്കും മനുഷ്യര്‍ക്കും പരിപൂർണമായ സ്വാതന്ത്രമാണ് ലഭിച്ചത്. ആരൊക്കെ രക്ഷപെടുമെന്നും നശിച്ചുപോകുമെന്നും ദൈവം നേരത്തെ അറിഞ്ഞിരുന്നു എന്ന്‍ പറയുമ്പോൾ , ഞാന്‍ സാധാരണ ഉത്തരം നല്‍കാറുള്ളത് ബൈബിള്‍ നമുക്കു നല്‍കുന്ന നാലു സത്യങ്ങളിലൂടെയാണ്; എല്ലാ മനുഷ്യരും രക്ഷപെടണമെന്ന്‍ ദൈവം ആഗ്രഹിക്കുന്നു, ആരും നരകത്തില്‍ പോകാന്‍ മുന്‍കൂട്ടി വിധിക്കപ്പെട്ടിട്ടില്ല, യേശു സകലര്‍ക്കും വേണ്ടിയാണ് മരിച്ചത്, എല്ലാവരുടെയും രക്ഷയ്ക്ക് മതിയായ കൃപകള്‍ എല്ലാവര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെ പ്രഥമസ്ഥാനം നമ്മോടു പറഞ്ഞു തരുന്നത് അവിടുത്തെ നാമത്തിലൂടെ മാത്രമേ രക്ഷ പ്രാപിക്കാന്‍ സാധിക്കൂ എന്നാണ്. നമ്മുടെ നിത്യരക്ഷയുടെ ശത്രുവായ സാത്താനെ തോല്പിക്കാനും നമ്മെത്തന്നെ സ്വതന്ത്രരാക്കാനും അവിടുത്തെ നാമത്തിലൂടെ മാത്രമേ നമുക്ക് കഴിയുകയുള്ളൂ. ഏറ്റവും വിഷമമേറിയ ചില ഭൂതോച്ചാടന ശുശ്രൂഷകളുടെ അവസാനം, ശക്തമായ പൈശാചിക ബാധയെ ഞാന്‍ നേരിടുമ്പോള്‍ പൗലോസ്ശ്ലീഹ ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തിലെ "ക്രൈസ്തവഗീതം" (2:6-11 തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തു) ഞാന്‍ ഉരുവിടാറുണ്ട്. അവിടെ യേശുവിന്‍റെ നാമത്തിനു മുന്‍പില്‍ "സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലതും മുട്ടുകള്‍ മടക്കുകയും എന്ന ഭാഗം ചൊല്ലുമ്പോള്‍ ഞാന്‍ മുട്ടിന്മേല്‍ നില്‍ക്കും. കൂടെയുള്ള എല്ലാവരും അപ്രകാരം ചെയ്യും. എല്ലായ്പോഴും പിശാചുക്കള്‍ ആവസിച്ച വ്യക്തിയും അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടും. ഇതു വളരെ ഹൃദയ സ്പര്‍ശിയും ശക്തവുമായ നിമിഷമാണ്. യേശുവിന്‍റെ നാമത്തിനു മുന്‍പില്‍ മുട്ടുകള്‍ മടക്കി മാലാഖമാരുടെ സകലവൃന്ദവും ഞങ്ങളെ ചുറ്റി നില്‍ക്കുന്നത് ആ സമയത്ത് ഞാന്‍ അനുഭവിക്കാറുണ്ട്.
Image: /content_image/FaithAndReason/FaithAndReason-2015-12-07-11:45:38.jpg
Keywords: devil,god,angels,power of yashuva,pravachaka sabdam,latest christian news
Content: 474
Category: 13
Sub Category:
Heading: നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും എന്തുകൊണ്ട് ദൈവം അനുവദിക്കുന്നു?
Content: ജോബ്‌ കഷ്ടത അനുഭവിച്ചപ്പോള്‍ ദൈവത്തോട് പല ചോദ്യങ്ങള്‍ ചോദിച്ചു. ഞാൻ എന്തിനു ജനിച്ചു? ഞാൻ എന്തിനു ദുരിതം അനുഭവിക്കുന്നു? ദൈവം അവനു പ്രത്യക്ഷപ്പെട്ടപ്പോള്‍ ജോബിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം പ്രപഞ്ചത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ അവനോടു ദൈവം ചോദിച്ചു. സൃഷ്ടാവ് സൃഷ്ടിയുടെ തലയിലേക്ക് ചോദ്യങ്ങള്‍ ഒഴുക്കുന്നതു നിര്‍‍ത്തിയപ്പോള്‍ ദൈവത്തിന്‍റെ ചോദ്യങ്ങള്‍ മനുഷ്യരുടെ ഉത്തരങ്ങളെക്കാള്‍ ന്യായയുക്തമാണെന്നു ജോബിനു ബോധ്യപ്പെട്ടു. ദൈവത്തിന്‍റെ പദ്ധതിയും നമ്മുടെ പദ്ധതിയും വ്യത്യസ്തമായതുകൊണ്ടും ഒരാത്മാവിന്‍റെ രക്ഷ മറ്റെല്ലാ ഭൗതികമൂല്യങ്ങളെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതുകൊണ്ടും ദൈവിക ജ്ഞാനത്തിനു തിന്മയില്‍ നിന്നും നന്മ കൊണ്ടുവരാന്‍ സാധിക്കുന്നതുകൊണ്ടും മനുഷ്യമനസ്സ് ദുഖങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാനുള്ള മനോഭാവം ഉണ്ടാക്കികൊടുക്കണം; അതെത്ര വേദനാജനകമായാലും. സിനിമയിലെ ഒന്നാമത്തെ രംഗത്തില്‍ത്തന്നെ പ്രധാന കഥാപാത്രത്തിനു വെടിയേറ്റതു കൊണ്ട് നാം തിയേറ്ററിന്‍റെ പുറത്തേക്ക് ഓടുകയില്ലല്ലോ. കഥാകൃത്തിന്‍റെ മനസ്സില്‍ പൂര്‍ണ്ണമായ കഥയുള്ളതു കൊണ്ട് അദ്ദേഹത്തിന് നാം ബഹുമതി കൊടുക്കുന്നു. അതുപോലെതന്നെ ദൈവത്തിന്‍റെ രക്ഷാനാടകത്തിന്റെ ഒന്നാമത്തെ രംഗത്തില്‍ത്തന്നെ ആത്മാവ് പുറത്തേക്ക് ഓടുന്നില്ല. നാടകത്തിനു മനോഹാരിത നൽകുന്നത് അവസാനത്തെ രംഗമാണ്. നമുക്ക് സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ ബുദ്ധി കൊണ്ട് ഗ്രഹിക്കാവുന്നതോ, ഇച്ഛാശക്തികൊണ്ട് കീഴ്ടക്കാവുന്നതോ അല്ല. അവ നമ്മുടെ വിശ്വാസത്തിനു സ്വീകരിക്കാവുന്നതും ഇച്ഛകൊണ്ടു കീഴടക്കാവുന്നതുമാണ്. ദൈവം ഒരിക്കലും "എന്തുകൊണ്ട്" എന്ന ചോദ്യം ചോദിക്കാറില്ല. 'സംശയം, കാപട്യം, സാത്താന്‍' - ഇവ മൂന്നുമാണ് ഈ ചോദ്യം ചോദിക്കുന്നത്. ദൈവത്തില്‍ ശരണം കണ്ടെത്തിയ പറുദീസയിലെ സന്തോഷം സാത്താന്‍റെ ചോദ്യത്തോടെ തകരുകയാണ്. "എന്തുകൊണ്ട് ദൈവം നിന്നോടു കല്‍പിച്ചു?" ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവന് സ്നേഹിക്കപ്പെടുന്ന ആളിന്‍റെ ഓരോ ആഗ്രഹവും ഒരു കല്‍പന പോലെയാണ്. സ്നേഹത്തിന്‍റെ അഭ്യര്‍ത്ഥനകള്‍ പെരുകണമെന്ന് സ്നേഹിക്കുന്നവന്‍ ആഗ്രഹിക്കുന്നു. ദൈവം എന്തു ചോദിച്ചാലും ദൈവത്തെ സ്നേഹിക്കുന്നവര്‍ അതിനെ എതിര്‍ക്കാറില്ല. കഷ്ടപ്പാടുകള്‍ അവിടുന്ന്‍ അയയ്ക്കുമ്പോള്‍ അവിടുത്തെ സ്നേഹം സംശയിക്കാറില്ല. മരുന്നിന്‍റെ കയ്പ് എന്തുകൊണ്ടെന്ന് വൈദ്യനോടു ചോദിക്കാതെ രോഗി മരുന്നു കഴിക്കുന്നു. കാരണം ഡോക്ടരുടെ അറിവില്‍ രോഗി വിശ്വസിക്കുന്നു. അതുപോലെ പരിശുധാത്മാവ് നിറഞ്ഞ വ്യക്തി "ദൈവത്തിനു ഏറ്റവും നന്നായി അറിയാം" എന്ന ഉറപ്പോടുകൂടി ജീവിതത്തിലെ എല്ലാ സംഭവങ്ങളും ദൈവദാനമായി സ്വീകരിക്കുന്നു. നമുക്കു ശേഖരിക്കാവുന്നതിലേറെ നിധികള്‍ ഓരോ നിമിഷവും ദൈവം നമുക്കു നൽകുന്നുണ്ട്. "ഓരോ നിമിഷത്തിന്റെയും" മൂല്യം വലുതാണ്. ഈ നിമിഷം നമുക്കോരോരുത്തര്‍ക്കും വ്യക്തിപരമായി ഒരു സന്ദേശം ദൈവം തരുന്നുണ്ട്. പുസ്തകങ്ങള്‍, മതപ്രസംഗങ്ങള്‍, പ്രക്ഷേപണങ്ങള്‍ - എന്നിവയെല്ലമാകാം. അവ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ചിലപ്പോള്‍ അത്തരത്തിലുള്ള പൊതുവായ ആഹ്വാനങ്ങള്‍ ചില വ്യക്തികളെ സ്പര്‍ശിക്കുമ്പോള്‍ അവര്‍ അസ്വസ്ഥരാകുന്നു. ദൈവിക നിയമത്തെ അവഗണിക്കുന്നതിനു എപ്പോഴും മുടന്തന്‍ ന്യായങ്ങള്‍ കണ്ടെത്താം. ദൈവത്തിന്‍റെ ധാര്‍മ്മികമോ ആത്മീയമോ ആയ ആഹ്വാനങ്ങള്‍ ശ്രോതാക്കള്‍ക്കെല്ലാം കൊടുക്കുന്നുവെങ്കിലും "ഈ നിമിഷം നൽകുന്ന" സന്ദേശം എല്ലാവര്‍ക്കും ഒന്നുംതന്നെയല്ല. എന്‍റെ ഇതേ സാഹചര്യങ്ങളില്‍ ഞാന്‍ മാത്രമേ ഉള്ളൂ. ഇതേ ഭാരം വഹിക്കുന്ന മറ്റാരും ഇല്ല. അത് രോഗമോ പ്രിയപ്പെട്ടവരുടെ മരണമോ മറ്റെന്തെങ്കിലും പ്രതികൂല സാഹചര്യമോ ആയേക്കാം. നമ്മുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് ഏറ്റവും യോജിച്ചത് ഈ നിമിഷമാണ്. ഓരോ നിമിഷത്തില്‍ നിന്നും നമ്മുടെ കര്‍ത്താവുപോലും പാഠങ്ങള്‍ പഠിച്ചു. അവിടുന്ന്‍ ദൈവമായതുകൊണ്ട് എല്ലാം അറിയാമായിരുന്നു. എന്നിരുന്നാലും ഒരു മനുഷ്യനെന്ന നിലയ്ക്കുള്ള അറിവുകൂടി അവിടുന്ന്‍ അനുഭവിച്ചറിയുന്നുണ്ടായിരുന്നു. വിശുദ്ധ പൗലോസ്‌ ശ്ലീഹ അതിങ്ങനെ വിവരിക്കുന്നു. "പുത്രനായിരുന്നിട്ടും തന്‍റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു" (ഹെബ്രാ :5:8). ഈ നിമിഷം എന്തിനു വേണ്ടിയുള്ളതെന്നു നമ്മെ പഠിപ്പിക്കാൻ വേണ്ടി ദൈവം രൂപകല്പന ചെയ്തിരിക്കുന്ന സര്‍വകലാശാല നാമോരോരുത്തര്‍ക്കും വേണ്ടി അതുല്യമായ രീതിയിലാണ്‌ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ആ സര്‍വ്വകലാശാലയില്‍ ദൈവം ഓരോരുത്തര്‍ക്കും കൊടുക്കുന്ന വെളിപ്പെടുത്തലുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു പഠനരീതികള്‍ ആഴം കുറഞ്ഞവയും സാവകാശമുള്ളവയുമാണ്. വളരെ അഗാധമായ അനുഭവത്തില്‍ നിന്നും ലഭിക്കുന്ന ഈ ജ്ഞാനം ഒരിക്കലും മറക്കില്ല. അത് നമ്മുടെ സ്വഭാവത്തിന്‍റെയും വ്യക്തിത്വത്തിന്റെയും ഭാഗമായിത്തീരുന്നു. ഈ നിമിഷത്തെ വിശുദ്ധീകരിച്ച്, ദൈവതിരുമനസ്സുമായി ഐക്യപ്പെടുത്തി ‌സമര്‍പ്പിക്കുന്നവര്‍ ഒരിക്കലും നിരാശരാവുകയില്ല. അവര്‍ ഒരിക്കലും പരാതി പറയുകയോ പിറുപിറുക്കുകയോ ഇല്ല. അവര്‍ എല്ലാ തടസ്സങ്ങളെയും ശക്തമായ പ്രാര്‍ത്ഥനയുടെ നീര്‍ച്ചാലുകളുമാക്കി മാറ്റി അവയെ അതിജീവിക്കുന്നു. കൂടാതെ അവൻ ഞെരുക്കങ്ങളെയെല്ലാം വളര്‍ച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുന്നു. അവിശ്വാസിയാണ് സാഹചര്യത്തെ അതിജീവിക്കാതെ അതിന്‍റെ ഇരയായിത്തീരുന്നത്. അത്തരത്തിലുള്ള ഒരു വ്യക്തി ദൈവത്തെപ്പറ്റി യാതൊരു ജ്ഞാനവുമില്ലാതെ, അവിടുത്തെ പരിപാലനയില്‍ ശരണപ്പെടാതെ തിന്മയുടെ സ്വാധീനത്തിൽ ജീവിക്കുന്നു. അത്കൊണ്ട് തന്നെ അവിടുത്തെ "കവചം" ഇല്ലാത്തതുകൊണ്ട് കഷ്ടതയുടെ ദിനങ്ങള്‍ വരുമ്പോള്‍ തകര്‍ന്നുപോകുന്നു. അത്തരത്തിലുള്ള വ്യക്തിയുടെ മനസ്സ് ഖേദിക്കുന്ന ഭൂതകാലത്തിന്‍റെയും നിയന്ത്രിക്കാന്‍ സാധിക്കാത്ത ഭാവിയുടെയും പിടിയില്‍ അകപ്പെടുന്നു. അങ്ങനെ ഞെരുക്കപ്പെടുന്ന ആള്‍ പരിപൂർണമായി തിന്മയുടെ സ്വാധീനത്തിൽ അടിമപെടുന്നു. എല്ലാ കാര്യങ്ങളിലും ദൈവതിരുമനസ്സിനു കീഴ്പെടുന്നവര്‍ നിരാശയില്‍ നിന്ന്‍ രക്ഷപെടുന്നു. കാരണം,ദുഃഖങ്ങൾ വരുമ്പോൾ അവയെല്ലാം സ്നേഹിക്കുന്ന ദൈവത്തിന്‍റെ ഒരു സമ്മാനമാണ് ഇപ്പോൾ ലഭിക്കുന്നതെന്ന് അവര്‍ മനസിലാക്കുന്നു. ദൈവിക പദ്ധതി മനസ്സിലാക്കി കൊണ്ട് ഈ രീതിയില്‍ ഓരോ നിമിഷത്തെയും, രോഗം, അപകടങ്ങള്‍ , ദുരന്തങ്ങള്‍ എന്നിവയോടു പൊരുത്തപ്പെടുവാന്‍ നമുക്ക് കഴിയും.
Image: /content_image/LifeInChrist/LifeInChrist-2015-12-07-10:28:54.jpg
Keywords: pravachaka sabdam,life in christ,sad,reason
Content: 475
Category: 7
Sub Category:
Heading: സാബത്ത് December 6 : കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ ഡിസംബർ 6, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം - 'കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു'.
Image:
Keywords: Homily, december 6, thomas paul
Content: 476
Category: 1
Sub Category:
Heading: പീഢനങ്ങൾ വർദ്ധിക്കുന്തോറും സഭ കൂടുതൽ വളരുന്നു; മൂന്നു രാജ്യങ്ങളിൽ ക്രിസ്തുമതം അതിവേഗം വളരുന്ന കാഴ്ച ലോകത്തെ അമ്പരിപ്പിക്കുന്നു
Content: യൂറോപ്പിൽ ക്രിസ്തീയ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്ന വാദമുഖങ്ങൾ മധ്യമങ്ങൾ കൊട്ടിഘോഷിക്കുമ്പോൾ ആഫ്രിക്കയിലും ചൈനയിലും ഇൻഡൊനേഷ്യയിലും ക്രിസ്തുമതം അതിവേഗം വളരുന്ന കാഴ്ച ലോകത്തെ അമ്പരിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ നടന്ന സർവേ ഫലങ്ങളുടെ അടിസ്ഥാനത്തിൽ 'പതിയോസ്' ഞെട്ടിപ്പിക്കുന്ന സ്ഥിതിവിവര കണക്കുകൾ പുറത്തുവിട്ടിരിക്കുന്നു. #{red->n->n->ആഫ്രിക്ക}# ലോകത്തിലെ മറ്റ് ഏത് ഇടത്തേക്കാളും ക്രിസ്ത്യാനികൾ തിങ്ങിപ്പാർക്കുന്നത് സഹാറാ മരുഭൂമി മുതൽ സൗത്ത് ആഫ്രിക്കയുടെ തെക്കേ മുനമ്പ് വരെയുള്ള പ്രദേശത്താണെന്നാണ്‌ ധാരാളം ആളുകൾ വിശ്വസിക്കുന്നത്. ഇസ്ലാമിക വിശ്വാസത്തെ കവച്ച് വക്കുന്ന അതിവേഗ വളർച്ചയാണ്‌ ആഫ്രിക്കയിൽ ക്രിസ്തുമതം ആർജ്ജിച്ചിരിക്കുന്നത്. സാങ്കേതികമായി പറഞ്ഞാൽ, ഇവിടങ്ങളിൽ കൂട്ടമായി പാർക്കുന്ന ക്രൈസ്തവർ മൂലം മാത്രമാണ്‌, ഇത് ഭൂമിയിലെ ഏറ്റവും വലിയ മത വിശ്വാസപ്രദേശമായി തീർക്കപ്പെട്ടത്. ഉദാഹരണമായി, സൊവേത്തോയിൽ, 1993-ൽ വിരലിലെണ്ണാവുന്ന ആളുകളുമായാണ്‌ വളരെ ചെറിയ ഒരു പള്ളി ആരംഭിച്ചത്; പക്ഷെ, അതേ പള്ളി വളർന്ന് ഇന്ന് 15,000-ന്‌ മേൽ അംഗങ്ങളും, സൗത്ത് ആഫ്രിക്കയിൽ ഉടനീളം 11 കൊച്ചു പള്ളികളുള്ളതായി തീർന്നിരിക്കുന്നു. ഇന്ന് ലോകത്തിലെ ഏതാണ്ട് നാല്‌ ക്രിസ്ത്യാനികളിൽ ഒരാൾ ആഫ്രിക്കയിലാണ്‌ ജീവിക്കുന്നത്; അതായത്, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ, 35 ശതമാനം വളർച്ചാനിരക്ക് നേടിക്കഴിഞ്ഞിരിക്കുന്നു. ഏറ്റവും കൂടുതൽ ക്രൈസ്തവ ജനസംഖ്യയുള്ള പത്ത് രാഷ്ട്രങ്ങളിൽ, നൈജീരിയായും, കോഗോയും എത്യോപ്യയും ഉൾപ്പെടുന്നു. "ഞാൻ നട്ടു; അപ്പോളോസ് നനച്ചു; എന്നാൽ, ദൈവമാണ്‌ വളർത്തിയത്." (1 Cor 3:6) #{red->n->n->ചൈന}# ഒരു നൂറ്റാണ്ടു മുൻപ്, ലോകത്തുള്ള ക്രിസ്ത്യാനികളിൽ മൂന്നിൽ രണ്ട് ഭാഗവും യൂറോപ്പിലാണ്‌ ജീവിച്ചിരുന്നത്. ഇന്ന്, നാലു ക്രിസ്ത്യാനികളിൽ, കഷ്ടിച്ച് ഒരാളാണ്‌ യൂറോപ്പിലുള്ളത്; പക്ഷെ, ഇത് ക്രിസ്തുമതത്തിന്റെ ശോഷണവും നാശവുമാണെന്ന് അർത്ഥമാക്കുന്നില്ല, കാരണം നേപ്പാളും ചൈനയും കണക്കിലെടുത്താൽ, ഭൂമിയിലെ സ്ഥലങ്ങളിൽ ഏതിനേക്കാളും അതിവേഗം വളരുന്ന ക്രൈസ്തവ ജനസംഖ്യയാണ്‌ ഈ രണ്ടു രാജ്യങ്ങളിലുമുള്ളത്. 11 ശതമാനം വാർഷിക വളർച്ചാ നിരക്കുമായി നേപ്പാൾ മുന്നേറുമ്പോൾ, ഏകദേശം അതേ നിരക്കിലാണ്‌ (10.86%) ചൈനയും വളരുന്നത്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമായ ചൈനയിലാണ്‌, ക്രിസ്തുമതത്തിന്റെ ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്, കൂടുതലും രഹസ്യാലയങ്ങളിലാണെങ്കിലും. വിശ്വാസത്തെ ചൈനാ സർക്കാർ ഉൾക്കൊണ്ട്, അത് നിയമവിധേയമാക്കിയിരിന്നെങ്കിൽ ഉണ്ടാകുമായിരുന്ന വളർച്ച ഒന്ന് സങ്കല്പ്പിച്ചു നോക്കുക. ഇതിനോടകം, 10 ക്രിസ്ത്യാനികളിൽ 7 പേരും പാശ്ചാത്യ നാടുകൾക്ക് പുറത്താണ്‌, അത് കൊണ്ടാണ്‌ പീഢനങ്ങൾ വർദ്ധിക്കുന്തോറും സഭ കൂടുതൽ വളരുന്നത്; സത്യം സത്യമായിട്ടും, രക്തസാക്ഷികളുടെ രക്തമാണ്‌ യഥാർത്ഥത്തിൽ സഭയുടെ വിത്ത്. #{red->n->n->ഇൻഡൊനേഷ്യ}# ക്രൈസ്തവ വളർച്ചാ സ്ഫോടനം ഒട്ടും ശ്രദ്ധിക്കാതിരുന്ന ഒരു രാജ്യമാണിത്. ഇന്ത്യയും, നേപ്പാളും, കംബോഡിയായും, ഇൻഡോനേഷ്യയിലെ മറ്റ് ചെറിയ പ്രദേശങ്ങളും കണക്കിലെടുത്താൽ, ക്രിസ്തുമതം അതിവേഗം വളരുന്ന ലോകത്തിലെ മൂന്നാമത്തെ രാഷ്ട്രമാണിത്. മുകളിൽ വിവരിച്ചതു പോലെ, നേപ്പാളിലേയും ഇൻഡോനേഷ്യയിലേയും പല ഭാഗങ്ങളിലേക്കും വളർച്ചാ നിരക്ക് സമർത്ഥമായും സമൃദ്ധമായും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ വളർച്ചപ്രാപിച്ചു കൊണ്ടിരിക്കുന്ന ആദ്യത്തെ 20 രാജ്യങ്ങളിൽ പത്തൊൻപതും ഏഷ്യയിലും ആഫ്രിക്കയിലുമാണെന്നതാണ്‌ നിജസ്ഥിതി. ലോകത്തിന്‌ അതിന്റേതായ അരപ്പെട്ട പോലെ ചുറ്റപ്പെട്ട “ബൈബിൾ ഭൂഭാഗം” ഉണ്ട്. അത് സ്ഥിതി ചെയ്യുന്നത് ഇൻഡോനേഷ്യയുടേയും തെക്കേ ഏഷ്യയുടേയും ആഫ്രിക്കക്കുള്ളിലെ മിക്ക ഇടങ്ങളുടേയും ചുറ്റളവിനുള്ളിൽ നെടുകയും കുറുകെയുമായിട്ടാണ്‌. ഈ “ബൈബിൾ ഭൂഭാഗം” എന്ന് അന്യഥാ വിളിക്കപ്പെടുന്ന നിവർന്ന ജനസഞ്ചയം തെക്കോട്ടും കിഴക്കോട്ടും വളഞ്ഞാണ്‌ കിടക്കുന്നതെങ്കിലും, അത് ഇപ്പോഴും അവിടെത്തന്നെയുണ്ട്. ഇൻഡോനേഷ്യ, തെക്കേ ഏഷ്യ, ചൈന, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ സ്ഫോടനാത്മകമായ വളർച്ച,പരിശുദ്ധാത്മാവ് സഭയെ എക്കാലവും വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ്. പട്ടിണിക്കോ, വാളിനോ, നിരീശ്വര വാദത്തിനോ, ഈ ലോകത്തിന്റെ ഭരണാധികാരികൾക്കോ ആ വളർച്ചയെ തടസ്സപ്പെടുത്തുവാൻ സാധ്യമല്ല എന്ന് കാലം തെളിയിക്കുന്നു. ബ്രസീലിന്റെ വളർച്ചയും അമ്പരപ്പിക്കുന്നതാണ്‌, കാരണം, വിദേശ മിഷനറി പ്രവർത്തനങ്ങൾ സ്വഗതം സ്വീകരിക്കുന്ന രാഷ്ട്രങ്ങളിൽ രണ്ടാമത്തെ നായക സ്ഥാനത്താണ്‌ അത് ഉള്ളത്. ക്രിസ്ത്യാനികൾ മുമ്പ് കൂട്ടമായി വസിച്ചിരുന്ന സ്ഥലങ്ങളാണ്‌ സുവിശേഷഘോഷണത്തിന്‌ അനുയോജ്യമായ ഫലഭൂയിഷ്ടമായ മണ്ണുള്ള നിലങ്ങൾ. മതേതരത്വം ഈ രാജ്യങ്ങളിൽ വർദ്ധിച്ചു കോണ്ടിരിക്കുകയാണെങ്കിലും, ഭൂമിയിൽ ഏതൊരിടത്തും ആവശ്യമുള്ളതിനേക്കാൾ കൂടുതലായി ഇവിടങ്ങളിലാണ്‌ സുവിശേഷം വേണ്ടത്. ഇത് താങ്കളിൽ നിന്നും, താങ്കളുടെ തൊട്ടടുത്ത അയൽവാസിയിൽ നിന്നും ആരംഭിക്കാം. ആരാണ്‌ നട്ടതെന്നോ, ആരാണ്‌ നനച്ചതെന്നോ എന്നതിൽ കാര്യമില്ല, കാരണം, "ദൈവമാണ്‌ വളർത്തുന്നത്". (cf:1 കോറി 3:6)
Image: /content_image/News/News-2015-12-07-07:11:58.jpg
Keywords: christianity in china, africa, indonesia