Contents

Displaying 371-380 of 24916 results.
Content: 477
Category: 5
Sub Category:
Heading: December 13 : വിശുദ്ധ ലൂസി
Content: നോമ്പ് കാലവുമായി വളരെ പൊരുത്തപെടുന്നതാണ് ഇന്നത്തെ നാമഹേതു തിരുന്നാള്‍. ലൂസി എന്ന നാമം പ്രകാശപൂരിതമായി തുടിച്ചുകൊണ്ടിരിക്കുന്നു, കാലാവസ്ഥയുടെ ഇരുളിനും (ഈ സമയത്ത് പകലുകള്‍ രാത്രികളെക്കാളും നീളം കുറവാണ്) ഇടക്ക് ജീവിക്കുന്ന ഒരു അടയാളം. വളരെ ബുദ്ധിമതിയും കന്യകയുമായായ ലൂസി കത്തിച്ചു പിടിച്ച വിളക്കുമായി തന്റെ മണവാളനെ കാണുവാന്‍ പോകുന്നു. ഇത് തിരുസഭയെന്ന മണവാട്ടി ക്രിസ്തുമസ്സ് എന്ന തന്റെ വിവാഹത്തിനായി വിവാഹ വസ്ത്രങ്ങള്‍ തയ്യാറാക്കുന്നതിന് സമാനമായ ഒരു പ്രയോഗമാണ്. യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്ന ഈ സിസിലിയന്‍ രക്തസാക്ഷിയെ കുറിച്ചുള്ള വിവരങ്ങള്‍ പുരാണകാലം മുതല്‍ ഈ വിശുദ്ധക്ക് അര്‍പ്പിച്ചുവരുന്ന ആദരവില്‍ നിന്നും ആചാരങ്ങളില്‍ നിന്നുമുള്ള അനുമാനങ്ങളാണ്. ഇവളുടെ സഹനങ്ങളെ വിവരിക്കുന്ന വിവരങ്ങള്‍ക്ക് കുറച്ചു ആധികാരികതയേ ഉള്ളു. ഇവയനുസരിച്ച് വിശുദ്ധ രക്തസംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുന്ന തന്റെ അമ്മയുമൊന്നിച്ച് കാറ്റോണിയയില്‍ വിശുദ്ധ അഗതയുടെ ഭൗതീകശരീരം വണങ്ങുന്നതിനായി ഒരു തീര്‍ത്ഥയാത്ര പോകുന്നു. വളരെ ഭക്തിപൂര്‍വ്വം ആ ശവ കുടീരത്തില്‍ പ്രാര്‍ത്ഥന നടത്തി കഴിഞ്ഞപ്പോള്‍ വിശുദ്ധ അഗത സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും അവളെ ഇപ്രകാരം ആശ്വസിപ്പിക്കുകയും ചെയ്തു "അല്ലയോ കന്യകയായ ലൂസി, നിന്റെ അമ്മക്ക് വേണ്ടി നിനക്ക് കഴിയാത്ത എന്ത് സഹായമാണ് നീ എന്നില്‍ നിന്നും ആവശ്യപ്പെടുന്നത്? നിന്റെ വിശ്വാസം തന്നെ നിന്റെ അമ്മക്ക്‌ തുണയാകും, അപ്രകാരം നിന്റെ അമ്മ സുഖം പ്രാപിക്കുകയും ചെയ്യും. നിന്റെ കന്യകാവിശുദ്ധിയാല്‍ നീ ദൈവത്തിനു മനോഹരമായ ഒരു ഭവനം ഒരുക്കിയിരിക്കുന്നു." ഉടനെ തന്നെ അവളുടെ അമ്മയുടെ അസുഖം ഭേതമായി. ഉടന്‍തന്നെ ലൂസി താന്‍ കന്യകയായി തുടരുന്നതിനുള്ള അനുവാദം വാങ്ങിക്കുകയും ഭാവിയിലെ തന്റെ സ്ത്രീധനം മുഴുവനും ദരിദ്രരായ ക്രിസ്ത്യാനികള്‍ക്ക് വീതിച്ചു കൊടുക്കുകയും ചെയ്തു. അമ്മയും മകളും അവരുടെ ജന്മനഗരമായ സിറാക്കുസിലേക്ക് തിരിച്ചു പോന്നു. തുടര്‍ന്ന്‍ ലൂസി തന്റെ സ്വത്ത്‌ മുഴുവനും വിറ്റതിന് ശേഷം ആ തുക മുഴുവനും പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. ലൂസിയുടെ ഇഷ്ടത്തിനു വിപരീതമായി മാതാപിതാക്കള്‍ അവളെ വിവാഹം ചെയ്തു നല്‍കാമെന്ന് ഒരു യുവാവിന് വാഗ്ദാനം നല്‍കിയിരുന്നു. പ്രസ്തുത യുവാവ്‌ ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ അവളെ നഗരമുഖ്യന് മുന്‍പില്‍ ഹാജരാക്കി. "മര്‍ദ്ദനങ്ങളുടെ പ്രഹര ശേഷിയില്‍ നിന്റെ വാക്കുകള്‍ നിശബ്ദമാക്കപ്പെടും" എന്ന് മുഖ്യന്‍ അവളോടു പറഞ്ഞപ്പോള്‍ വിശുദ്ധ ഇപ്രകാരം പ്രതിവചിച്ചു "ദൈവത്തിന്റെ ദാസന്‍മാര്‍ക്ക്‌ ശരിയായ വാക്കുകള്‍ക്ക് പോരായ്മ വരില്ല, പരിശുദ്ധാത്മാവ് ഞങ്ങളിലൂടെ സംസാരിക്കും." "ദൈവഭക്തിയിലും നിര്‍മ്മലതയിലും ജീവിക്കുന്ന എല്ലാവരും പരിശുദ്ധാത്മാവിന്റെ ദേവാലയങ്ങള്‍ ആണ്'" എന്നും വിശുദ്ധ കൂട്ടിച്ചേര്‍ത്തു. "ഞാന്‍ നിന്നെ വേശ്യകള്‍ക്കൊപ്പം വിടുകയാണെങ്കില്‍ പരിശുദ്ധാത്മാവ് നിന്നെ വിട്ടു പോകും" എന്ന് മുഖ്യന്‍ പറഞ്ഞപ്പോള്‍ "ഞാന്‍ എന്റെ ആഗ്രഹത്തിന് വിപരീതമായി അപമാനിക്കപ്പെടുകയാണെങ്കില്‍, എന്റെ വിശുദ്ധി എനിക്ക് ഇരട്ട വിജയകിരീടം നേടി തരും" എന്നാണ് വിശുദ്ധ മറുപടി കൊടുത്തത്. ഇത് കേട്ട്‌ കോപത്താല്‍ ജ്വലിച്ച മുഖ്യന്‍ താന്‍ ഭീഷണിപ്പെടുത്തിയത് പോലെയുള്ള ശിക്ഷാവിധിക്ക്‌ ഉത്തരവിട്ടു. പക്ഷെ ദൈവം തന്റെ വിശ്വസ്ത കന്യകക്ക് തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള ശക്തി നല്‍കി. ഒരു ശക്തിക്കും അവളെ അവളുടെ തീരുമാനത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ കഴിഞ്ഞില്ല. "അപാരമായ ശക്തിയോടെ പരിശുദ്ധാത്മാവ് ക്രിസ്തുവിന്റെ കന്യകയെ അചഞ്ചലയായി നിര്‍ത്തി." തുടര്‍ന്ന്‍ അവര്‍ ചൂടാക്കിയ ടാറും മരപ്പശയും വിശുദ്ധയുടെ മേല്‍ ഒഴിച്ചു. "ഞാന്‍ എന്റെ പ്രഭുവായ ക്രിസ്തുവിനോട് ഈ അഗ്നിക്ക് എന്റെ മേല്‍ യാതൊരു ശക്തിയും ഉണ്ടായിരിക്കരുത് എന്നപേക്ഷിച്ചിട്ടുണ്ട്. ഇതിനു തെളിവായി എന്റെ മരണം നീട്ടി തരുവാന്‍ ഞാന്‍ ആപേക്ഷിച്ചിരിക്കുന്നു." എന്നാണ് വിശുദ്ധ ഈ മര്‍ദ്ദനങ്ങള്‍ക്കിടക്ക് പറഞ്ഞത്‌. ഈ മര്‍ദ്ദനങ്ങള്‍ക്ക് ശേഷവും യാതൊരു പരിക്കും കൂടാതെ വിശുദ്ധ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ അവര്‍ വിശുദ്ധയുടെ കണ്‍ഠനാളം വാളിനാല്‍ ചിന്നഭിന്നമാക്കി. ഇപ്രകാരം വിശുദ്ധ തന്റെ വിശ്വാസത്തിനു ചേര്‍ന്നവിധമുള്ള രക്തസാക്ഷിത്വ മകുടം ചൂടി.
Image: /content_image/DailySaints/DailySaints-2015-12-07-00:31:30.jpg
Keywords: St Lucy, daily saints malayalam
Content: 478
Category: 5
Sub Category:
Heading: December 12 : വിശുദ്ധ ജെയിന്‍ ഫ്രാൻസിസ് ദെ ഷന്താൾ
Content: 1572 ജനുവരി 28ന് ഫ്രാന്‍സിലെ ദിജോണിലാണ് വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് ചാന്റല്‍ ജനിച്ചത്‌. മൗളിന്‍സിലെ സന്യാസിനീ മഠം സന്ദര്‍ശിക്കുന്നതിനിടക്ക് 1641 ഡിസംബര്‍ 13ന് മരണപ്പെടുകയും ചെയ്തു. ബര്‍ഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്‌, കൂടാതെ ഹെന്‍റി നാലാമന്റെ വിജയത്തിനു കാരണമായ ഉടമ്പടിയുടെ കാലത്ത്‌ അദ്ദേഹം റോയലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്നു. വിശുദ്ധ 1592-ല്‍ ബാരോണ്‍ ഡെ ചാന്റലിന്റെ പത്നിയായി ബൗര്‍ബില്ലിയിലുള്ള തെഫ്യൂഡല്‍ കൊട്ടാരത്തില്‍ താമസമാക്കുകയും ചെയ്തു. വിശുദ്ധ കുടുംബകാര്യത്തില്‍ ഒരു വ്യവസ്ഥ കൊണ്ട് വരികയും ക്ഷേമം ഉറപ്പാക്കുകയും ചെയ്തു. അവളുടെ ഭര്‍ത്താവ്‌ കൊട്ടാരത്തില്‍ ഇല്ലാതിരിക്കുന്ന വേളകളിലോ, അദ്ദേഹം സൈനികാവശ്യങ്ങള്‍ക്കായി പുറത്ത്‌ പോകുന്ന വേളകളിലും വിശുദ്ധയുടെ ലാളിത്യമാര്‍ന്ന വസ്ത്രധാരണത്തെ ചൊല്ലി ആക്ഷേപങ്ങള്‍ കേള്‍ക്കുന്ന അവസരങ്ങളില്‍ വിശുദ്ധ ഇപ്രകാരം മറുപടി കൊടുക്കുകയാണ് പതിവ്‌ "ഞാന്‍ സന്തോഷിപ്പിക്കേണ്ട കണ്ണുകള്‍ ഇവിടെ നിന്നും നൂറുകണക്കിന് മൈലുകള്‍ ദൂരെയാണ്." സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളില്‍ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണുവാന്‍ കഴിയും. വിശുദ്ധയെ കുറിച്ച് വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസിന്റെ പ്രശംസാ ഗ്രന്ഥങ്ങളില്‍ ബൗര്‍ബില്ലിയില്‍ വിശുദ്ധയുടെ ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത്‌ ഇപ്രകാരം പറഞ്ഞിട്ടുള്ളതായി കാണാം "സോളമന്‍ ജെറുസലേമില്‍ കണ്ടെത്തുവാന്‍ വിഷമിച്ച തരത്തിലുള്ള പരിപൂര്‍ണ്ണ മഹതിയെ മാഡം ഡെ ചാന്റലില്‍ ഞാന്‍ ദര്‍ശിച്ചു." 1601-ലെ ഒരു വെടിവെപ്പില്‍, വിശുദ്ധയെ തന്റെ 28-മത്തെ വയസ്സില്‍ വിധവയാക്കികൊണ്ട് ബാരോണ്‍ ഡെ ചാന്റല്‍ ആകസ്മികമായി മരണപ്പെട്ടു. ഹൃദയം തകര്‍ന്ന വിശുദ്ധ കന്യകാ വൃതം സ്വീകരിക്കുവാന്‍ തീരുമാനമെടുത്തു. അവളുടെ എല്ലാ പ്രാര്‍ത്ഥനകളിലും അവള്‍ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അപേക്ഷിച്ചു. അവളുടെ പ്രാര്‍ത്ഥന കേട്ട ദൈവം ഒരു ദര്‍ശനത്തില്‍ ദൈവം അവള്‍ക്കായി കാത്തു വച്ചിരിക്കുന്ന അവളുടെ ആത്മീയ നിയന്താവിനെ കാണിച്ചുകൊടുത്തു. തന്റെ മക്കളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി വിശുദ്ധ മോന്തെലോണിലുള്ള അവളുടെ ഭര്‍ത്താവിന്റെ പിതാവിന്റെ പക്കല്‍ പോയി അവിടെ താമസമാക്കി. അദ്ദേഹമാകട്ടെ കര്‍ക്കശക്കാരിയും ദുഷ്ടയുമായ ഒരു ദാസിയാല്‍ നയിക്കപ്പെടുന്നവനായിരുന്നു. ഇവിടത്തെ ജീവിതം ഒരുതരം അടിമത്തം തന്നെയായിരുന്നു. എന്നാല്‍ അവള്‍ അത് വളരെ ക്ഷമയോടും മാന്യതയോടും കൂടി ഏഴു വര്‍ഷത്തോളം സഹിച്ചു. അവസാനം അവളുടെ നന്മ ആ വൃദ്ധന്റെയും ദാസിയുടെയും ദുഷ്ടലാക്കിനുമേല്‍ വിജയം നേടി. 1604-ലെ നോമ്പ് കാലത്ത് അവള്‍ ദിജോണില്‍ തന്റെ പിതാവിന്റെ അടുത്തേക്കൊരു സന്ദര്‍ശനം നടത്തി. അവിടെ വെച്ച് അവള്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസിനെ കാണുവാനിടയായി. വിശുദ്ധനെ കണ്ടമാത്രയില്‍ തന്നെ താന്‍ ദര്‍ശനത്തില്‍ കണ്ട തന്റെ ആത്മീയ ഗുരു ഇദ്ദേഹമാണെന്ന് അവള്‍ക്ക്‌ മനസ്സിലാവുകയും താമസംവിനാ അദ്ദേഹത്തെ തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകനായി സ്വീകരിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു വിശുദ്ധരും തമ്മില്‍ നടത്തിയ എഴുത്തുകുത്തുകളില്‍ നല്ലൊരു ഭാഗം ഇപ്പോള്‍ ലഭ്യമല്ല. പരിശുദ്ധനായ ഈ മെത്രാന്റെ മരണത്തോടെ വിശുദ്ധ അതെല്ലാം നശിപ്പിച്ചു കളഞ്ഞു. തന്റെ 14 വയസായ മകന്റെ വിദ്യാഭ്യാസവും സുരക്ഷയും തന്റെ പിതാവിന്റെയും സഹോദരനായ ബോര്‍ജസിലെ മെത്രാപ്പോലീത്തയുടെ പക്കല്‍ സുരക്ഷിതമായപ്പോള്‍ വിശുദ്ധ തന്റെ ദൈവവിളി നിറവേറ്റുന്നതിനായി അന്നെസിയിലേക്ക്‌ പോയി. അവിടെ വിശുദ്ധ വിസിറ്റേഷന്‍ എന്ന സന്യാസിനീ സഭക്ക്‌ തുടക്കം കുറിച്ചു. തന്റെ ശേഷിച്ച രണ്ടു പെണ്മക്കളെയും വിശുദ്ധ തന്റെ കൂടെ കൂട്ടിയിരുന്നു. മൂത്തവള്‍ സമീപകാലത്ത് വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസിന്റെ സഹോദരനായ തോറന്‍സിലെ ബാരോണിനെ വിവാഹം ചെയ്തു. അമ്മയുടെ ആത്മീയ ജീവിതത്തിനുള്ള തീരുമാനത്തില്‍ ദുഖിതനായ വിശുദ്ധയുടെ വീണ്ടുവിചാരമില്ലാത്ത മകനായ സെല്‍സെ-ബെനിഗ്നെ വിശുദ്ധയെ പോകുവാന്‍ അനുവദിക്കാതെ വാതില്‍പ്പടിയില്‍ കുറുകെ കിടന്നുകൊണ്ട് കരഞ്ഞു. ഇതു കണ്ട് നിന്ന ബെനിഗ്നെയുടെ ഗുരുവായ പുരോഹിതന്‍ വിശുദ്ധയോടു തന്റെ മകന്റെ കണ്ണുനീര്‍ തന്റെ തീരുമാനത്തെ ഇളക്കുമോ? എന്ന് ചോദിച്ചു "ഇല്ല, ഒരിക്കലും ഇല്ല." "പക്ഷെ ഞാന്‍ ഒരമ്മയും കൂടിയാണ്" എന്ന് മറുപടി കൊടുത്തുകൊണ്ട് വിശുദ്ധ തന്റെ ദൈവഹിതം നിറവേറ്റുവാനായി മകനെ മറികടന്നു പോയി. 1610-ജൂണ്‍ 6 ഞായറാഴ്ചയാണ് തിരുസഭാ ചട്ടപ്രകാരം 'വിസിറ്റേഷന്‍' സന്യാസിനീ സഭ നിലവില്‍ വന്നത്. ഈ സഭയുടെ ലക്ഷ്യം അക്കാലത്തെ കര്‍ക്കശമായ സന്യാസ രീതികള്‍ പാലിക്കുവാന്‍ ആഗ്രഹമോ ശക്തിയോ ഇല്ലാത്ത യുവതികളുടെയും വിധവകളുടെയും ആത്മീയമായ ഉന്നതിയായിരുന്നു. നമ്മുടെ ഹിതവും ദൈവ ഹിതവും ഐക്യപ്പെടുത്തി കൊണ്ട് താന്‍ വിഭാവനം ചെയ്ത ഈ സന്യാസ ജീവിത രീതി യാഥാര്‍ത്ഥ്യമായി കാണുവാന്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസ് അതിയായി ആഗ്രഹിച്ചിരുന്നു. "നമ്മുടെ ആത്മാവും, ഹൃദയവും ആഗ്രഹങ്ങളും ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് ദൈവഹിതം ആരായുകയും ദൈവത്തെ സന്തോഷിപ്പിക്കുകയുമാണ് ചെയ്യുന്നത് (ജോണ്‍ 8:29)." ഈ രണ്ടു വിശുദ്ധരും തങ്ങളുടെ പ്രയത്നത്തിന്റെ വിജയം കാണുകയുണ്ടായി. 1622-ല്‍ വിശുദ്ധ വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസ് മരണമടഞ്ഞപ്പോള്‍ ഈ സഭക്ക്‌ ഏതാണ്ട് 13 മഠങ്ങള്‍ ഉണ്ടായിരുന്നു. വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസ് മരിക്കുന്ന സമയം ആശ്രമങ്ങളുടെ എണ്ണം 86 ഉം വിശുദ്ധയായി പ്രഖ്യാപിക്കുന്ന സമയം 164 മായിരുന്നു. വിശുദ്ധയുടെ ശേഷിച്ച ജീവിതം ഏറ്റവും ശ്രേഷ്ടതയാര്‍ന്ന നന്മ പ്രവര്‍ത്തികളുമായി ആശ്രമത്തില്‍ തന്നെയായിരുന്നു. കാരുണ്യത്താല്‍ ഉത്തേജിപ്പിക്കപ്പെട്ടതും പരിത്യാഗത്തിന്റേതായ മനോഭാവവുമാണ് വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസില്‍ മുന്നിട്ട് നിന്നിരുന്നതെങ്കില്‍ വിശുദ്ധ ജെയിന്‍ ഫ്രാന്‍സെസിലാകട്ടെ അടിയുറച്ചതും പതറാത്തതുമായ മനോബലവുമായിരുന്നു പ്രബലമായിരുന്നത്. വിശുദ്ധ ഒരിക്കലും തന്റെപെണ്മക്കള്‍ മാനുഷിക ദൗര്‍ബ്ബല്ല്യങ്ങള്‍ക്ക് വഴിപ്പെടരുതെന്ന്‍ ആഗ്രഹിച്ചിരുന്നു. പരീക്ഷണങ്ങള്‍ വിശുദ്ധയുടെ ജീവിതത്തില്‍ നിരന്തരം ഉണ്ടായികൊണ്ടിരുന്നു എന്നിരുന്നാലും വിശുദ്ധ അതെല്ലാം ധൈര്യപൂര്‍വ്വം നേരിട്ടു. എന്നിരുന്നാലും വിശുദ്ധ ഒരു ലോലഹൃദയ ആയിരുന്നു. മകനായ സെല്‍സെ ബെനിഗ്നെ യാകട്ടെ തിരുത്തുവാന്‍ കഴിയാത്ത യുദ്ധപ്രിയനും. 1627-ലെ റെ എന്ന ദ്വീപിലെ യുദ്ധത്തില്‍ തന്റെ മകന്‍ മരിക്കുകയാണെങ്കില്‍ ഒരു ക്രിസ്ത്യാനിക്ക് ചേര്‍ന്ന വിധം വേണം മരിക്കണമെന്നാണ് വിശുദ്ധ പ്രാര്‍ത്ഥിച്ചിരുന്നത്. സെല്‍സെ ബെനിഗ്നെ മാര്‍ക്വിസ്‌ ഡി സെവിഗ്നെ എന്ന പേരായ വളരെ പ്രസിദ്ധയായ ഒരു മകളെ അവശേഷിപ്പിച്ചിട്ടാണ് പോയത്‌. കുടുംബ പ്രശ്നങ്ങളെന്ന കുരിശുകളും വിശുദ്ധക്ക് നേരിടേണ്ടി വന്നിട്ടുണ്ട്, പ്രത്യേകിച്ച് തന്റെ ജീവിതത്തിന്റെ അവസാന ഒമ്പത്‌ വര്‍ഷങ്ങള്‍ വളരെയേറെ യാതനകള്‍ വിശുദ്ധക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്. വിശുദ്ധയുടെ മരണത്തിനു മൂന്ന് മാസം മുന്‍പ്‌ വരെ ഇത് തുടര്‍ന്നു. വിശുദ്ധയുടെ ദിവ്യത്വത്തിന്റെ കീര്‍ത്തി പരക്കെ വ്യാപിച്ചു. രാജ്ഞിമാരും, രാജകുമാരന്മാരും, രാജകുമാരിമാരും വിശുദ്ധയെ കാണുവാനായി ആശ്രമത്തിലെ സ്വീകരണമുറിയില്‍ തടിച്ചു കൂടി. എവിടെയൊക്കെ വിശുദ്ധ മഠങ്ങളുടെ സ്ഥാപനത്തിന് പോകുന്നുവോ അവിടെയെല്ലാം ആളുകള്‍ വിശുദ്ധക്ക് ജയഘോഷങ്ങള്‍ മുഴക്കി, ഇതു കാണുമ്പോള്‍ വിശുദ്ധ ഇപ്രകാരം പറയുമായിരുന്നു "ഈ ജനങ്ങള്‍ക്ക്‌ എന്നെ അറിയില്ല, അവര്‍ ആശയകുഴപ്പത്തിലായിരിക്കുകയാണ്. അവര്‍ക്ക്‌ തെറ്റുപറ്റിയിരിക്കുന്നു." വിശുദ്ധയുടെ മൃതദേഹം അന്നെസിയിലെ വിസിറ്റേഷന്‍ ആശ്രമത്തിലെ ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ഡെ സാലെസിന്റെ മൃതദേഹത്തിനരികിലായി അടക്കം ചെയ്തു. 1751-ല്‍ വിശുദ്ധപദവിക്കായി നാമകരണം ചെയ്യപ്പെടുകയും, 1767-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. ആഗസ്റ്റ്‌ 21 വിശുദ്ധയുടെ നാമഹേതു തിരുന്നാളായി അംഗീകരിച്ചു. അനുകരിക്കാനാവാത്ത വിധം മനോഹരമായാണ് വിശുദ്ധയുടെ ജീവചരിത്രം വിശുദ്ധയുടെ സെക്രട്ടറിയായ ബൌഗാദിലെ മോണ്‍സിഞ്ഞോര്‍ ആയിരുന്ന മദര്‍ ചൌഗി എഴുതിയത്‌. അവരുടെ മരണത്തിന് ശേഷം 1863-ല്‍ ലാവലിലെ മെത്രാന്‍ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. "Histoire de Sainte Chantal" എന്ന ഈ ഗ്രന്ഥത്തിന് അതര്‍ഹിക്കുന്ന പോലെ അഭൂതപൂര്‍വ്വമായ വിജയമാണ് ഉണ്ടായത്‌. വിശുദ്ധയുടെ രചനകള്‍ നല്ല ഒരു മതജീവിതത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്നവയായിരുന്നു. ധാരാളം ചെറിയ രചനകളും വിശുദ്ധ നടത്തിയിരുന്നു. ഇതില്‍ എടുത്ത്‌ പറയാവുന്നത് "Deposition for the Process of Beatification of St. Francis de Sales" എന്നതായിരുന്നു, ഇവക്ക് പുറമേ ധാരാളം അമൂല്യമായ എഴുത്തുകളും. ഊര്‍ജ്ജസ്വലമായ ഈ രചനകളില്‍ നിന്നു തന്നെ വിശുദ്ധയുടെ ജീവിത ഗുണങ്ങളുടെ ഒരു സംഗ്രഹം ദര്‍ശിക്കാനാവും. വെറുമൊരു പ്രതിരൂപം എന്നതിലുപരി മനസ്സില്‍ അടിച്ചമര്‍ത്തപ്പെട്ട ചിന്തകളെ വഞ്ചിച്ചുകൊണ്ട് നൈസര്‍ഗ്ഗികമായി ഹൃദയത്തില്‍നിന്നും പുറത്തേക്കുള്ള മനോവികാരങ്ങളുടെ ഒരു കുത്തിയോഴുക്കായിരുന്നു ഈ രചനകള്‍, കൂടാതെ പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ മനോഹാരിതയുടെ ഒരു നേര്‍കാഴ്ചയും. വിശുദ്ധയുടെ ഏറ്റവും നല്ല ഗ്രന്ഥം എന്ന് പറയാവുന്നത് "Réponses sur les Régles, Constitutions et Coutumes" എന്ന ഗ്രന്ഥമാണ്. മത-ജീവിതത്തിലെ പ്രായോഗിക രീതികളെ കുറിച്ചുള്ള ഒരു യഥാര്‍ത്ഥ വിവരണമാണ് ഈ കൃതി. പക്ഷെ ഇത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല.
Image: /content_image/DailySaints/DailySaints-2015-12-07-00:40:56.jpg
Keywords: St. Jane Francis, daily saints, malayalam
Content: 479
Category: 5
Sub Category:
Heading: December 11 : വിശുദ്ധ ഡമാസസ് മാർപാപ്പ
Content: വിശുദ്ധ ഡമാസസ് (ദമാസുസ്) റോമിലെ ഒരു സ്പാനിഷ് കുടുംബത്തിലാണ് ജനിച്ചത്‌. ഇദ്ദേഹം ലിബേരിയൂസ് പാപ്പായുടെ കീഴില്‍ ഒരു വൈദിക വിദ്യാര്‍ത്ഥിയായിരിക്കുകയും നിസിനെ വിശ്വാസ രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ലിബേരിയൂസ് പാപ്പാ മരണപ്പെട്ടതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഒരു ലഹള പൊട്ടിപുറപ്പെട്ടു. ഭൂരിപക്ഷം പേരും ദമാസുസിനെയായിരുന്നു പിന്തുണച്ചിരുന്നത്. ഒരു മാസത്തിനുള്ളില്‍ ലിബേരിയൂസിന്റെ പിന്‍ഗാമിയായി ദമാസുസ് പാപ്പായായി വാഴിക്കപ്പെട്ടു. എന്നിരുന്നാലും കുറച്ച്‌ ആളുകള്‍ ഈ തീരുമാനം അംഗീകരിച്ചില്ല. അവര്‍ ഉര്‍സിനസ്സിനെ ഔദ്യോഗിക പാപ്പാക്കെതിരായി വാഴിച്ചു. ഇതിനെ ചൊല്ലിയുള്ള അക്രമങ്ങള്‍ തുടര്‍ന്നതോടെ വലെന്‍ഷിയന്‍ ചക്രവര്‍ത്തി ഈ തര്‍ക്കത്തില്‍ ഇടപെടുകയും ഉര്‍സിനസ്സിനെ പുറത്താക്കുകയും ചെയ്തു. സമാധാനത്തിന്റെ ഈ കാലയളവില്‍ ദമാസുസ് പാപ്പാ സഭയുടെ വികസനത്തിനായി പ്രവര്‍ത്തിച്ചു. പഴയ നിയമത്തേയും പുതിയനിയമത്തേയും അടിസ്ഥാനമാക്കി ഇദ്ദേഹം ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചു. വളരെകാലമായി അദ്ദേഹത്തിന്റെ സുഹൃത്തും സെക്രട്ടറിയുമായിരുന്ന വിശുദ്ധ ജെറോമിനെ ബൈബിളിന്റെ ലാറ്റിന്‍ പരിഭാഷ തയ്യാറാക്കുന്നതിനായി പ്രോത്സാഹിപ്പിച്ചു. ലാറ്റിന്‍ പരിഭാഷയുടെ മുഖ്യകൃതി സഭയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. അദ്ദേഹം സ്വയം തന്നെ ചില ചെറുകാവ്യങ്ങള്‍ രചിച്ചിതെര്താട്ടുണ്ട്, ഈ കാവ്യങ്ങള്‍ അദ്ദേഹം വെണ്ണക്കല്‍ ഫലകങ്ങളില്‍ ആലേഖനം ചെയ്ത് രക്തസാക്ഷികളുടേയും, പാപ്പാമാരുടേയും ശവകല്ലറകളില്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ രക്തസാക്ഷികളുടെ ശവകല്ലറകള്‍ക്ക്‌ വേണ്ടി ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലമാണ് വിശുദ്ധന്‍ കൂടുതല്‍ അറിയപ്പെടുന്നത്. ഇദ്ദേഹം ഉത്സാഹപൂര്‍വ്വം മുന്‍പുണ്ടായ മതപീഡനങ്ങളില്‍ മറക്കപ്പെട്ട രക്തസാക്ഷികളുടെ കല്ലറകള്‍ തിരഞ്ഞ് കണ്ടു പിടിക്കുകയും. അവയിലേക്കുള്ള നടപ്പാതകളും കല്‍പ്പടവുകളും വെട്ടി തെളിയിക്കുകയും അവിടേക്ക്‌ തീര്‍തഥാടകരെ സ്വാഗതം ചെയ്യുകയും ചെയ്തു. നിലവിലുള്ള പള്ളികള്‍ മനോഹരമാക്കുകയും ചെയ്തു. ഇതില്‍ സെന്റ്‌ പീറ്റേഴ്‌സ് ദേവാലയത്തിലെ ജ്ഞാനസ്നാന പീഠം നിര്‍മ്മിക്കുകയും സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയത്തിലെ നടപ്പാതകള്‍ നിര്‍മ്മിക്കുകയും ചെയ്തു. യാഥാസ്ഥിതിക വിശ്വാസ രീതികളുടെ കടുത്ത സംരക്ഷനായിരുന്നു വിശുദ്ധന്‍. മാസെഡോണിയൂസ്, അപ്പോളിനാരിസ്‌ തുടങ്ങിയവര്‍ പ്രചരിപ്പിച്ച മതാചാര രീതികളെ വിശുദ്ധന്‍ എതിര്‍ത്തു. കൂടാതെ കിഴക്കന്‍ നാസ്ഥികര്‍ക്കെതിരായും അദ്ദേഹം പ്രവര്‍ത്തിച്ചു. വലെന്‍ഷിയന്‍ ചക്രവര്‍ത്തി കത്തോലിക്കാ വിശ്വാസിയായിരുന്നുവെങ്കിലും ആദേഹത്തിന്റെ സഹോദരനായിരുന്ന വലെന്‍സ്‌ നാസ്ഥികരുടെ സ്വാധീനത്തില്‍ ആയിരുന്നു. 378-ല്‍ ഗോഥിക് വംശജരാല്‍ കൊല്ലപ്പെടുന്നത് വരെ അദ്ദേഹം കിഴക്കുള്ള മെത്രാന്‍മാരുമായി ലഹളയില്‍ ആയിരുന്നു. അദ്ദേഹത്തിനു ശേഷം അധികാരത്തില്‍ വന്ന തിയോഡോസിയൂസ് ചക്രവര്‍ത്തി യാഥാസ്ഥിതികരെ പിന്താങ്ങുകയും 381-ല്‍ രണ്ടാം എക്യുമെനിക്കല്‍ സമിതി കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിളിച്ചു കൂട്ടുകയും ചെയ്തു. ഈ സമിതി നാസ്ഥികത്വത്തെ നിരാകരിച്ചുകൊണ്ട് പാപ്പായുടെ പ്രബോധങ്ങളെ സ്വീകരിക്കുകയും ചെയ്തു. വിശുദ്ധ പത്രോസിന്റെ സിംഹാസനം ദമാസുസ് പാപ്പായുടെ ഭരണത്തില്‍ ബഹുമാനിക്കപ്പെട്ടത് പോലെ മറ്റൊരു കാലത്തും ബഹുമാനിക്കപ്പെട്ടിട്ടില്ല. റോമന്‍ അധീശത്വത്തിനായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു. പ്രഥമ ന്യായാലയമെന്ന നിലയില്‍ പരിശുദ്ധ സഭയുടെ അധീശത്വത്തെ അംഗീകരിക്കുവാന്‍ അദ്ദേഹം ഭരണാധികാരികളെ പ്രേരിപ്പിച്ചു. അധികാര ശ്രേണിയില്‍ അടുത്തതായി വരുന്നത് വിശുദ്ധ മാര്‍ക്കിന്റെ അലെക്സാണ്ട്രിയായും റോമിലേക്ക് പോകുന്നതിനു മുന്‍പ്‌ പത്രോസ് ഭരിച്ച അന്തിയോക്കുമാണ്. തന്റെ 80 വര്‍ഷക്കാലത്തെ ഭരണത്തിനു ശേഷം 384-ല്‍ ആണ് കടുത്ത ദൈവഭക്തനായ ദമാസുസ് പാപ്പാ അന്ത്യനിദ്ര കൈകൊണ്ടത്.
Image: /content_image/DailySaints/DailySaints-2015-12-07-00:49:26.jpg
Keywords: St. Damasus, daily saints malayalam
Content: 480
Category: 5
Sub Category:
Heading: December 10 : വിശുദ്ധ എവുലാലിയ
Content: സ്പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ യൂളേലിയയുടെ (എവുലാലിയ) ജനനം. ക്രിസ്തീയ മതവിദ്യാഭ്യാസമായിരുന്നു അവള്‍ക്ക് ലഭിച്ചത്. ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം അവള്‍ പഠിച്ചു. ചെറുപ്പം മുതലേ തന്നെ ഭക്തിയും, എളിമയും, കരുണയും നിറഞ്ഞ ഒരു മനോഭാവമായിരുന്നു അവള്‍ പ്രകടിപ്പിച്ചിരുന്നത്. കന്യകാത്വം എന്ന വിശുദ്ധിയോട് അവള്‍ക്ക് അടങ്ങാത്ത ആഗ്രഹമായിരുന്നു. അവളുടെ ഗൗരവം നിറഞ്ഞ സ്വഭാവവും, ആഡംബര വസ്ത്രങ്ങളോടുള്ള വെറുപ്പും, ലൗകീക സുഖങ്ങളോടും കൂട്ടുകാരില്‍ നിന്നുമുള്ള അകല്‍ച്ചയും വഴി അവള്‍ തന്റെ ചെറുപ്പത്തില്‍ തന്നെ ഭൂമിയില്‍ സ്വര്‍ഗ്ഗീയ ജീവിതം നയിക്കുന്നതിനുള്ള സൂചനകള്‍ നല്‍കി. അവള്‍ അറിയുന്നതിന് മുന്‍പേ തന്നെ അവളുടെ ഹൃദയം ഇഹലോക ജീവിതത്തിനു മേലെ ആയികഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ സാധാരണ യുവജനങ്ങള്‍ക്ക്‌ ആനന്ദം നല്‍കുന്ന ഒരു കാര്യവും അവളെ സംബന്ധിച്ചിടത്തോളം ഒന്നുമല്ലായിരുന്നു. തന്റെ ജീവിതത്തിലെ ഓരോദിവസവും അവള്‍ നന്മയില്‍ വളര്‍ന്നു കൊണ്ടിരുന്നു. അവള്‍ക്ക് 12 വയസ്സായപ്പോളാണ് പ്രായമോ, ലിംഗവ്യത്യാസമോ, തൊഴിലോ കണക്കിലെടുക്കാതെ സകലരും തന്റെ സാമ്രാജ്യത്തിലെ ദൈവങ്ങള്‍ക്ക്ബലിയര്‍പ്പിക്കണം എന്ന്‍ ഡയോക്ലീഷന്‍ ചക്രവര്‍ത്തി ഉത്തരവിറക്കിയത്. ചെറുപ്പമാണെന്‍കിലും വിശുദ്ധ യൂളേലിയ ഈ ഉത്തരവ് ഒരു യുദ്ധത്തിന്റെ തുടക്കം എന്ന നിലയില്‍ കണക്കാക്കി. പക്ഷെ അവളുടെ രക്തസാക്ഷിത്വത്തിനു വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം മനസ്സിലാക്കിയ അവളുടെ അമ്മ അവളെ വേറെ രാജ്യത്തിലേക്ക് മാറ്റി. എന്നാല്‍ ഈ ചെറിയ വിശുദ്ധ രാത്രിയില്‍ രക്ഷപ്പെടുകയും പുലരുന്നതിനു മുന്‍പേ മെറിഡാ എന്ന സ്ഥലത്ത് എത്തുകയും ചെയ്തു. അതേ ദിവസം രാവിലെ തന്നെ ന്യായാലയം കൂടിയപ്പോള്‍ അവള്‍ ഡാസിയന്‍ എന്ന ക്രൂരനായ ന്യായാധിപന് മുന്‍പില്‍ ഹാജരാവുകയും യാതൊരു ബഹുമാനാവും ഭയവും കൂടാതെ ഏക ദൈവത്തെ ഉപേക്ഷിക്കുവാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുന്നതിനെതിരെ ആക്ഷേപമുന്നയിക്കുകയും ചെയ്തു. ഗവര്‍ണര്‍ അവളെ പിടികൂടുവാന്‍ ഉത്തരവിട്ടു. ആദ്യം അവളെ പറഞ്ഞു പാട്ടിലാക്കുവാനും പിന്നീട് പ്രലോഭിപ്പിക്കുവാനും ശ്രമിച്ചുവെങ്കിലും അതില്‍ അവര്‍ പരാജയപ്പെട്ടതിനേ തുടര്‍ന്ന്‍ ക്രൂരമായ പീഡനങ്ങള്‍ക്കുപയോഗിക്കുന്ന ഉപകരണങ്ങള്‍ അവളുടെ കണ്‍മുന്നില്‍ വച്ച് കൊണ്ടു പറഞ്ഞു "നീ കുറച്ച് ഉപ്പും, സുഗന്ധദ്രവ്യവും നിന്റെ വിരല്‍തുമ്പ് കൊണ്ടു സ്പര്‍ശിച്ചാല്‍ മാത്രം മതി നിന്നെ ഈ പീഡനങ്ങളില്‍ നിന്നൊഴിവാക്കാം." ഇത്തരം ജല്‍പ്പനങ്ങളില്‍ കുപിതയായ വിശുദ്ധ ആ പ്രതിമ നിലത്തെറിയുകയും ബലിവസ്തുക്കള്‍ ചവിട്ടിയരക്കുകയും ചെയ്തു. അവളുടെ ചെറുപ്രായത്തെ ഓര്‍ത്തും, അശ്രദ്ധമൂലമെന്നു കണ്ടും, തന്റെ മുന്നിലുള്ള ശിക്ഷകളെ കുറിച്ചുള്ള പേടി മൂലമെന്നും കരുതി ക്ഷമിക്കാവുന്ന ഒരു പ്രവര്‍ത്തി. എന്നാല്‍, ന്യായാധിപന്റെ ഉത്തരവിന്മേല്‍ രണ്ടു ശിക്ഷനടപ്പാക്കുന്ന ആള്‍ക്കാര്‍ അവളുടെ ഇളം ശരീരത്തിലെ മാംസങ്ങള്‍ കൊളുത്തുകള്‍ ഉപയോഗിച്ച് പിച്ചിചീന്തി എല്ലുകള്‍ മാത്രം അവശേഷിപ്പിച്ചു. ഈ പീഡനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴും അവള്‍ ഇതെല്ലാം യേശുവിന്റെ വിജയകിരീടങ്ങളാണെന്ന് വിളിച്ചുപറയുകയായിരുന്നു. അടുത്തതായി കത്തിച്ച പന്തങ്ങള്‍ ഉപയോഗിച്ചു അവര്‍ അവളുടെ മാറിടങ്ങളും ശരീരത്തിന്റെ ഇരു വശങ്ങളും പൊള്ളിച്ചു. ഈ പീഡനത്തിനിടക്കും അവള്‍ ഞരങ്ങുകയോ, മൂളുകയോ ചെയ്യുന്നതിനു പകരം നന്ദി പറയല്‍ അല്ലാതെ ഒന്നും തന്നെ അവളുടെ വായില്‍ നിന്നും കേട്ടില്ല. ക്രമേണ അഗ്നി അവളുടെ മുടിയെ കാര്‍ന്നു തിന്നുകയും തുടര്‍ന്ന്‍ തലക്കും മുഖത്തിന്‌ ചുറ്റുമായി പടരുകയും ചെയ്തു. തീ നാളങ്ങളും പുകയും നിമിത്തം അവളുടെ മുഖമോ തലയോ കാണാന്‍ പറ്റാതെയായി. ചരിത്രമനുസരിച്ച് ഒരു വെള്ള പ്രാവ്‌ അവളുടെ വായില്‍ നിന്നും പുറത്ത്‌ വന്നു, വിശുദ്ധ മരിച്ചപ്പോള്‍ ചിറകുകള്‍ വീശി മുകളിലേക്ക് പറക്കുകയും ചെയ്തു. അത്ഭുതാവഹമായ ഈ കാഴ്ചകണ്ട ശിക്ഷകര്‍ ഭയചകിതരായി വിശുദ്ധയുടെ ശരീരം അവിടെ ഉപേക്ഷിച്ച്‌ ഓടിപ്പോയി. ഈ വിശുദ്ധയുടെ തിരുശേഷിപ്പുകള്‍ വളരെ ആദരപൂര്‍വ്വം ഒവീഡോ എന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്നു. ഈ വിശുദ്ധയെ ഒവീഡോയുടെ മാധ്യസ്ഥ വിശുദ്ധയായി കണക്കാക്കുന്നു. റോമന്‍ രക്തസാക്ഷി പട്ടികയില്‍ ഈ വിശുദ്ധയുടെ നാമം ഡിസംബര്‍ 10നാണ് പരാമര്‍ശിച്ചിരിക്കുന്നത്.
Image: /content_image/DailySaints/DailySaints-2015-12-07-00:55:38.jpg
Keywords: St. Eulalia, daily saints malayalam
Content: 481
Category: 5
Sub Category:
Heading: December 9 : വിശുദ്ധ പീറ്റര്‍ ഫൗരിയര്‍
Content: 1565 നവംബര്‍ 30ന് ഫ്രാന്‍സിലെ മിരെകോര്‍ട്ടിലാണ് വിശുദ്ധ ഫൗരിയര്‍ ജനിച്ചത്. 1640ഡിസംബര്‍ 9ന് ഫ്രാന്‍സിലെ ഗ്രേയിലെ ഹൌടെ-സാനോയില്‍ വച്ച് മരണമടയുകയും ചെയ്തു. തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ അദ്ദേഹത്തെ പോണ്ട്-എ-മൌസ്സണ്‍ സര്‍വ്വകലാശാലയില്‍ ചേര്‍ത്തു. അദ്ദേഹത്തിന്റെ ദൈവഭക്തിയേയും അറിവിനേയും കുറിച്ച് അറിഞ്ഞ പല കുലീന കുടുംബങ്ങളും തങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം പിന്നീട് ചൌമൌസ്സി ആശ്രമത്തില്‍ വൈദീക പഠിതാവായി ചേരുകയും 1589-ല്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശ്രമാധിപതിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം സര്‍വ്വകലാശാലയില്‍ തിരിച്ചെത്തുകയും ദൈവശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യം നേടുകയും ചെയ്തു. വിശുദ്ധ തോമസ്സിന്റെ 'സുമ്മാ' അദ്ദേഹത്തിന് മനപാഠമായിരുന്നു. 1597-ല്‍ വിശുദ്ധന്‍ മറ്റൈന്‍കോര്‍ട്ട് എന്ന അഴിമതിയും, മതനിന്ദയും കൂടാതെ മതവിരുദ്ധവാദത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്ന ജില്ലയിലെ ഇടവക വികാരിയായി ചുമതലയേറ്റു. പക്ഷെ അദ്ദേഹത്തിന്റെ നിരന്തരമായ പ്രാര്‍ത്ഥനയുടെയും, നിര്‍ദ്ദേശങ്ങളുടേയും ഉത്തമ മാതൃകയുടേയും ഫലമായി സഭ അവിടെ പുനസ്ഥാപിക്കപ്പെട്ടു. വിശുദ്ധ ഫൗരിയര്‍ തന്റെ ഇടവകാംഗങ്ങളുടെ ചെറിയ ചെറിയ താല്പര്യങ്ങള്‍ പോലും അവഗണിച്ചിരുന്നില്ല. രോഗികളെ സഹായിക്കുക, ദരിദ്രരോട് കരുണ കാണിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വഴി അദ്ദേഹം പരസ്പരധാരണയിലുള്ള ഒരുതരം സഹായ സംഘം തന്നെ രൂപപ്പെടുത്തി. പുരുഷന്മാര്‍ക്കായി 'സെന്റ്‌. സെബാസ്റ്റ്യന്‍', സ്ത്രീകള്‍ക്കായി 'ഹോളി റോസറി', പെണ്‍കുട്ടികള്‍ക്കായി 'ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍' അല്ലെങ്കില്‍ 'ചില്‍ഡ്രണ്‍ ഓഫ് മേരി' എന്നീ മൂന്ന് സന്നദ്ധ സംഘടനകള്‍ വിശുദ്ധന്‍ സ്ഥാപിച്ചു. അക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന തിന്മകള്‍ക്കെതിരായുള്ള ചില സംവാദങ്ങള്‍ വിശുദ്ധന്‍ ചിട്ടപ്പെടുത്തി. ഈ സംവാദങ്ങള്‍ എല്ലാ ഞായറാഴ്ചകളിലും കുട്ടികള്‍ പൊതുജനങ്ങള്‍ക്കായി വായിക്കുമായിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കുന്നതിനായി 1598-ല്‍ വിശുദ്ധന്‍ നോട്രെ-ഡെയിം (Congregation of Notre-Dame) എന്ന സന്യാസിനീ സഭക്ക് രൂപം നല്‍കി. ഈ സഭ സൗജന്യമായി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമായിരുന്നു. ക്രമേണ ഈ സഭ പടര്‍ന്ന്‍ പന്തലിച്ചു. വെന്‍. മാര്‍ഗരറ്റ് ബര്‍ജിയോയിസ് (1700-ല്‍ മരിച്ചു) ചില ഭേതഗതികളോട് ഈ സഭ അമേരിക്കയില്‍ അവതരിപ്പിച്ചു. 1621-ല്‍ ടൌളിലെ മെത്രാന്റെ ഉത്തരവ് പ്രകാരം വിശുദ്ധന്‍ ലൊറൈനിലെ സന്യാസസഭകളിലെ നിയമങ്ങള്‍ പരിഷ്കരിക്കുവാനായി ലൊറൈനില്‍ എത്തി. 1629-ല്‍ 'ഔര്‍ സേവിയര്‍' എന്ന സന്യാസ സഭ സ്ഥാപിച്ചു. 1632-ല്‍ വിശുദ്ധന്‍ ഈ സന്യാസസഭയിലെ അധിപതിയായി നിയമിതനായി. സന്യാസിനികള്‍ പെണ്‍കുട്ടികള്‍ക്കായി ചെയ്യുന്നത് പോലെ തന്റെ സഭാംഗങ്ങളായ സഹോദരന്‍മാര്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് വിശുദ്ധന്‍ ആഗ്രഹിച്ചു. 1625-ല്‍ വിശുദ്ധന്‍ ജോണ്‍ കാല്‍വിന്‍റെ സിദ്ധാന്തമായ 'കാല്‍വിനിസം' എന്ന പ്രോട്ടസ്റ്റന്റ് വിശ്വാസരീതി സ്വീകരിച്ച സാം എന്ന നാന്‍സിക്ക് സമീപമുള്ള പ്രദേശ വാസികളെ മാമോദീസ മുക്കുവാന്‍ നിയോഗിക്കപ്പെട്ടു. ആറു മാസത്തിനുള്ളില്‍ "പാവം അപരിചിതര്‍ poor strangers" എന്ന്‍ അദ്ദേഹം വിളിക്കുന്ന ആ പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ മുഴുവന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്നു. 'House of Lorrain' ആയുള്ള ബന്ധം കാരണം വിശുദ്ധന് ഗ്രേയിലേക്ക് ഒളിവില്‍ പോകേണ്ടതായി വന്നു. അവിടെ വച്ച് വിശുദ്ധന്‍ മരിക്കുകയും ചെയ്തു. 1730-ല്‍ ബെനഡിക്റ്റ് പതിമൂന്നാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1897-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2015-12-07-00:58:47.jpg
Keywords: St. Peter Fourier, daily saints malayalam
Content: 482
Category: 5
Sub Category:
Heading: December 8 : പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ
Content: “നന്മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതീ” എന്ന പ്രധാന മാലാഖയായ വി. ഗബ്രിയേല്‍ മാലാഖയുടെ പ്രസിദ്ധമായ ഈ അഭിവാദ്യത്താല്‍ പരിശുദ്ധ അമ്മ ആയിരകണക്കിന് നൂറ്റാണ്ടുകളായി ദിനംതോറും ദശലക്ഷകണക്കിന് പ്രാവശ്യം വിശ്വാസികളാല്‍ അഭിവാദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു. ഇന്നത്തെ സുവിശേഷത്തിലും ഈ അഭിവാദ്യം പുതുമയോടെ മുഴങ്ങി കേള്‍ക്കുന്നു. ദൈവമഹത്വത്തിന്റെ പൂര്‍ണ്ണ രഹസ്യം പരിശുദ്ധ അമ്മയിലൂടെ യഥാര്‍ത്ഥ്യം പ്രാപിച്ചു എന്ന കാര്യം തിരുസഭയുടെ മക്കള്‍ ഗബ്രിയേല്‍ മാലാഖയുടെ വാക്കുകളില്‍ നിന്നും മനസ്സിലാക്കുന്നു. അപ്പസ്തോലനായ വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ പഠിപ്പിച്ചിരിക്കുന്നത് പോലെ സ്വര്‍ഗ്ഗീയ പിതാവ്‌ എല്ലാ പൂര്‍ണ്ണതയും തന്റെ അവതാരമായ തിരുകുമാരനില്‍ നിവസിപ്പിച്ചിരിക്കുന്നു (c.f. Col 1:12-20), ഇത് തിരുകുമാരനായ യേശുവിന്റെ ശിരസ്സില്‍ നിന്നും ദിവ്യശരീരമായ തിരുസഭയിലൂടെ പുറത്തേക്കൊഴുകുന്നു. തിരുശരീരത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ്‌ യേശുവിന്റെ മഹത്വം അതിവിശിഷ്ടമായ രീതിയില്‍ അനാദികാലം മുതലേ തിരുകുമാരന്റെ അമ്മയാകാന്‍ ദൈവഹിതത്താല്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ മറിയത്തില്‍ വ്യാപിച്ചിരിക്കുന്നു. വിശുദ്ധ കുര്‍ബ്ബാനയില്‍ സുവിശേഷത്തിന്റെ ആദ്യവായനയില്‍ ആദ്യമാതാവായ ഹവ്വയെ അനുസ്മരിക്കുന്നു. ആദ്യമാതാവുമായുള്ള ബന്ധനം അഴിക്കുന്ന ഒരു പുതിയ ഹവ്വയായി മറിയത്തെ സഭാ പിതാക്കന്മാര്‍ കാണുന്നത്. ആദ്യമാതാവായ ഹവ്വയുടെ അനുസരണകേട് മൂലമുണ്ടായ ആ ബന്ധനം തന്റെ വിധേയത്വത്താലും അനുസരണയാലും പരിശുദ്ധ മറിയം അഴിച്ചിരിക്കുന്നു. നിര്‍മ്മലതയിലും പൂര്‍ണ്ണതയിലും ഹവ്വ സൃഷ്ടിക്കപ്പെട്ടത് പോലെ വചനത്തിന്റെ പൂര്‍ത്തീകരണവും സകലരുടേയും പാപവിമോചകനുമായ രക്ഷകനെ മനുഷ്യകുലത്തിനു സമ്മാനിക്കുന്നതിനായി ഈ പുതിയ ഹവ്വയും ആദിപാപത്തിന്റെ പിടിയില്‍ നിന്നും അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട് വന്നു. വിശുദ്ധ ഇറേനിയൂസ് ആദി പിതാവായ ആദം സൃഷ്ടിക്കപ്പെട്ട മണ്ണിന്റെ വിശുദ്ധിയോട് രണ്ടാമത്തെ ആദത്തിനു (ക്രിസ്തു) ജന്മം നല്‍കിയ പരിശുദ്ധ മറിയത്തിന്റെ വിശുദ്ധിയെ താരതമ്യം ചെയ്തിരിക്കുന്നു. ‘ആദ്യസൃഷ്ടിയെന്ന നിലയില്‍ ആദത്തിന് തന്റെ സത്ത ഇതുവരെ ഉഴുതുമറിക്കാത്ത ശുദ്ധമായ മണ്ണില്‍ നിന്നുമാണ് ലഭിക്കുന്നത് (കാരണം ദൈവം അതുവരെ മഴപെയ്യിക്കുകയോ, ഒരു മനുഷ്യനും അതുവരെ ഭൂമി ഉഴുതു മറിക്കുകയോ ചെയ്തിരുന്നില്ല (ഉത്പത്തി 2:5)) ആയതിനാല്‍ വചനമാകുന്ന ദൈവം ആദത്തെ തന്നിലേക്ക് സംഗ്രഹിക്കുകയും കന്യകയായ മറിയത്തില്‍ നിന്നും ജന്മം സ്വീകരിക്കുകയും ചെയ്തു (Adversus hereses III, 21:10). വാഴ്ത്തപ്പെട്ട പിയൂസ്‌ ഒമ്പതാമന്‍ മാര്‍പാപ്പാ 1854 ഡിസംബര്‍ 8ന് മറിയത്തോടുള്ള ദൈവത്താല്‍ വെളിവാക്കപ്പെട്ട വിശ്വാസ പ്രമാണം പ്രഖ്യാപിച്ചു. ഇതിന്‍ പ്രകാരം “കന്യകാ മറിയം പരിശുദ്ധാല്‍മാവിനാല്‍ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍, മനുഷ്യവംശത്തിന്റെ രക്ഷകന്‍ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെപ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ ആദ്യപാപത്തിന്റെ കറകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു” (Denz.-Schonm, 2083). ഈ ഔദ്യോഗിക പ്രഖ്യാപനത്തിന് വലിയ പഴക്കമൊന്നുമില്ലെങ്കിലും, ഇക്കാര്യത്തിലുള്ള വിശ്വാസവും ആരാധനരീതികളും വളരെ പഴക്കമുള്ളതാണ്. ഇതിനു പുറമേ, നാല് വര്‍ഷത്തിനു ശേഷം കന്യകാ മറിയം ലൂര്‍ദിലെ വിശുദ്ധ ബെര്‍ണാഡറ്റിനു പ്രത്യക്ഷപ്പെട്ട് ‘ഞാന്‍ നിര്‍മ്മല ഗര്‍ഭ വതി’ എന്നരുളി ചെയ്തുകൊണ്ട് ഈ പ്രമാണത്തിന്റെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മക്ക് ലഭിച്ച ഈ പ്രത്യേക ദൈവനിയോഗം മൂലം - എല്ലാ മനുഷ്യരും അവര്‍ ഗര്‍ഭത്തില്‍ രൂപം പ്രാപിക്കുന്നത് മുതല്‍ ആദിപാപത്തില്‍ പങ്കാളികളാകുന്നതില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നതിന് കാരണമാകുന്നു – ഇത് പരിശുദ്ധ ത്രിത്വത്തിന്റെ രക്ഷാകര പദ്ധതിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു. ഏകവും-ത്രിത്വൈകവുമായ ദൈവം ആദ്യം മുതലേ തന്നെ പാപികളായ മനുഷ്യകുലത്തെ വീണ്ടെടുക്കുവാന്‍ ഭാവിയില്‍ അവതാരം കൊള്ളുന്നതിനായി പദ്ധതിയിട്ടിരുന്നു. അതിനാല്‍ ദൈവം കന്യകാമറിയത്തെ തിരഞ്ഞെടുക്കുകയും അവളിലൂടെ അവതരിച്ച രക്ഷകന്‍ വഴി സൃഷ്ടിയുടെ യഥാര്‍ത്ഥ മഹത്വം പുനസ്ഥാപിക്കുകയും ചെയ്യുവാന്‍ വേണ്ടിയായിരുന്നു ഇത്. ഇക്കാരണത്താല്‍ തന്നെ ഇന്നത്തെ സുവിശേഷത്തിലെ രണ്ടാമത്തെ വായനയില്‍ ദൈവം തന്റെ തിരുമുന്‍പില്‍ നമ്മെ വിശുദ്ധിയുള്ളവരും നിര്‍മ്മലരായവരും ആയി കാണുവാന്‍ ആഗ്രഹിക്കുന്നു എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ജന്മനാലുള്ള നമ്മുടെ വിശുദ്ധി വീണ്ടെടുക്കുവാനാവാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നിര്‍മ്മല മാതാവിലൂടെ, ദൈവം നമുക്ക് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം മൂലം വരുത്തിവച്ച നാശത്തിന് ഒരു ശാശ്വത പരിഹാരം കാണുകയും പ്രതീക്ഷയറ്റ വിധം നഷ്ടപ്പെട്ട നമ്മുടെ ജന്മനാലുള്ള യഥാര്‍ത്ഥ വിശുദ്ധി തിരികെ തരികയും ചെയ്തിരിക്കുന്നു. മറിയത്തിന്റെ ദിവ്യമായ മാതൃത്വത്തിന്റെ നേരിട്ടുള്ള ഫലമാണ് പരിശുദ്ധാത്മാവിനാലുള്ള അവളുടെ നിര്‍മ്മല ഗര്‍ഭധാരണം. അവോസ്ടയിലെ വിശുദ്ധ അന്‍സ്ലേം ഇപ്രകാരം എഴുതി: നിശ്ചയമായും കന്യകാ മാതാവ് ദൈവീക വിശുദ്ധിയില്‍ അനുഗ്രഹീതയാക്കപ്പെട്ടിരിക്കുന്നുവെന്നുള്ളത് യുക്തിസഹമാണ്. ഇതിനേക്കാളും മഹനീയമായൊരു ഗര്‍ഭം ധരിക്കല്‍ കാണുവാന്‍ സാധ്യമല്ല. പിതാവായ ദൈവം തന്റെ സാദൃശ്യത്തിലുള്ള ഏക മകനെ പിതാവായ ദൈവത്തിന്റെയും കന്യകയുടേയും പുത്രനായി ജനിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു.' (De conceptu virginali et originali peccato, XVIII). ദൈവീക മാതൃത്വം എന്ന വിശേഷഭാഗ്യവും മറിയത്തിന്റെ നിര്‍മ്മല ഗര്‍ഭധാരണവും തമ്മിലുള്ള ബന്ധത്തിന്റെ ഫലമാണ് തിരുസഭയില്‍ അവള്‍ക്കുള്ള പ്രതാപം. സ്വര്‍ഗ്ഗത്തില്‍ സഭയുടെ ഒരുത്തമ പ്രതീകമാണ് പരിശുദ്ധ മറിയം, അവളിലൂടെ പുതുതായി വിജയകിരീടം ചൂടിയ ജെറുസലേം, അവിടെ ഒരു വേദനയോ മരണമോ ഉണ്ടായിരിക്കുകയില്ല. ഇതുകൊണ്ടാണ് ഇന്നത്തെ ആമുഖത്തില്‍ ഇപ്രകാരം ഉരുവിടുന്നത്: '..നിന്റെ മകന്റെ മാതാവാകാന്‍ യോഗ്യതയുള്ളവളാണ് അവള്‍, സഭയോടുള്ള നിന്റെ കാരുണ്യത്തിന്റെ അടയാളം നല്‍കപ്പെട്ടു കഴിഞ്ഞു, തിരുസഭ ക്രിസ്തുവിന്റെ മണവാട്ടിയായിരിക്കുമെന്നത് വളരെ മനോഹരമായിരിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ മറിയം വെറുമൊരു അനുയായി മാത്രമായിരിക്കുകയില്ല, മറിച്ച് അവളുടെ മകന്റെ മുന്‍പില്‍ ഏറ്റവും മഹത്വമുള്ളവള്‍ ആയിരിക്കും. അവള്‍ ദൈവത്തിന്റെ അമ്മയാണ്, എപ്പോഴും ആയിരിക്കുകയും ചെയ്യും, തിരുസഭയുടെ അമ്മ, മാലാഖമാരുടെയും വിശുദ്ധരുടേയും പരിശുദ്ധ രാജ്ഞീ. അതിനാല്‍ വിശുദ്ധ കുര്‍ബ്ബാനയുടെ അവതാരികയില്‍ ഇപ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. "നിന്റെ പക്കല്‍ ഞങ്ങളുടെ വക്താവായിരിക്കുവാനും, വിശുദ്ധിയുടെ മാതൃകയായിരിക്കുവാനും നീ അവളെ സകല സൃഷ്ടികളില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നു." രക്ഷകന്റെ അമ്മയാകാന്‍ നിയോഗം ലഭിച്ചവള്‍ എന്ന കാരണത്താല്‍ തന്നെ മറിയം നിര്‍മ്മലയായിരുന്നു. യഥാര്‍ത്ഥ വിശുദ്ധിയുടെ അനുഗ്രഹം കൂടാതെ ധന്യതയുടെ പൂര്‍ത്തീകരണവും അവള്‍ക്ക് ലഭിച്ചിരുന്നു. ഈ അനുഗ്രഹം ദൈവീക പ്രാസാദത്താല്‍ ഒരിക്കല്‍ നമുക്കും സ്വീകരിക്കുവാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. നിര്‍മ്മലയായ മറിയം നന്മനിറഞ്ഞവള്‍ ആയിരുന്നു. അവള്‍ യേശുവിന്റെ വെറുമൊരു അനുയായി മാത്രമല്ല, ദൈവപ്രസാദത്താല്‍ പാപത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞവള്‍ ആയിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ വിളനിലമായിരുന്നു പരിശുദ്ധ മറിയം (St Thomas Aquinas, Exposito Salutationis Angelicae, I). നിര്‍മ്മലയായവള്‍, നമ്മളും ഒരിക്കല്‍ ആയിതീരും എന്ന് നാം ആഗ്രഹിക്കുന്ന സഭയിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ അമ്മയും, രാജ്ഞിയും, എന്ന് നാം ഒരിക്കല്‍ വളരെ സന്തോഷത്തോടും ആനന്ദത്തോടും കൂടി തിരുമുന്‍പില്‍ പാടും.
Image: /content_image/DailySaints/DailySaints-2015-12-07-01:05:55.jpg
Keywords: Immaculate Conception of Mary, daily saints malayalam
Content: 483
Category: 10
Sub Category:
Heading: പരിശുദ്ധ ത്രീത്വമെന്ന നിഗൂഡ രഹസ്യം
Content: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന പ്രാർത്ഥന ഉരുവിട്ടുകൊണ്ടാണ് ഒരു ക്രൈസ്തവന്‍, അവന്റെ ദിവസം ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. ഇത് ത്രിയേക ദൈവത്തിലുള്ള വിശ്വാസ പ്രഖ്യാപനം മാത്രമല്ല, സ്വയം വെളിപ്പെടുത്തുകയും തങ്ങളുടെ കൂട്ടായ്മയില്‍ പങ്കു ചേരുവാന്‍ ക്ഷണിക്കുകയും ചെയ്ത മൂന്നു ദൈവിക വ്യക്തികൾക്കുള്ള മഹത്വപ്പെടുത്തല്‍ കൂടിയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലിന് മാനുഷികമായി നല്കാവുന്ന ബഹുമാനമെന്നത് അവിടുത്തെ മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുക എന്നതാണ്. എന്തെന്നാല്‍ മൂന്നു ദൈവിക വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ നമ്മിൽ അവിടെ ദൈവസ്നേഹാനുഭവും അഭിഷേകവും കൊണ്ട് നിറയുന്നു. എന്തെല്ലാം സ്വഭാവ സവിശേഷതകള്‍ ത്രീത്വത്തിന് സ്വന്തമായുള്ളതെന്നും എങ്ങനെ അവര്‍ സൃഷ്ട പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം തീർച്ചയായും വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. പ്രാർത്ഥനമദ്ധ്യേയാണ് യേശു പരിശുദ്ധാത്മാവാല്‍ പ്രചോദിതനായി താന്‍ പുത്രനാണെന്ന രഹസ്യവും പിതാവുമായുള്ള ആത്മബന്ധവും നമുക്ക് വെളിപ്പെടുത്തിത്തന്നത്. "സ്വർഗ്ഗത്തിന്റേയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു...പുത്രനാണെന്നു പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല. പിതാവ് ആരെന്ന്‍ പുത്രനും, പുത്രന്‍ ആർക്ക് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല"(ലൂക്കാ 10:21-22). മഹത്വമുണ്ടായിരിക്കട്ടെ എന്നു പ്രാർത്ഥിക്കുമ്പോള്‍ നാം എന്താണു ഉദ്ദേശിക്കുന്നത്? ദൈവത്തില്‍ നിന്നു നാം കണ്ടെത്തിയ മഹത്വം അവിടുത്തേക്കു തിരിച്ചു നല്കുവാനാണ് നാം ഇതിലൂടെ ശ്രമിക്കുന്നത്. ദൈവം നമ്മുക്ക് നല്കുുന്ന പരിഗണനക്ക് പകരമായി അവിടുത്തേക്ക് മഹത്വം പ്രകാശിപ്പിക്കുന്നുവെന്ന് മാത്രം. പരിശുദ്ധ ത്രിത്വം സ്വയം വെളിപ്പെടുത്തിയതിനും നമ്മോടൊപ്പം വന്നു വസിക്കുവാന്‍ ആഗ്രഹം കാണിച്ചതിനും നാം നന്ദി പറയുകയാണ് ഇതിലൂടെ ചെയ്യുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തന്റെ ഏകജാതനായ പുത്രന്‍ വഴി പരിശുദ്ധാത്മാവിന്റെ സ്നേഹശക്തിയാല്‍ നമ്മെ പുത്രിപുത്രന്മാരുമായി സൃഷ്ടിച്ചതിനു പിതാവിനു നാം നന്ദി പ്രകാശിപ്പിക്കുന്നു. ദൈവം തന്റെ പുത്രനെത്തന്നെ നമ്മുടെ സഹോദരനും രക്ഷകനുമായി അയച്ചതില്‍ നാം ആനന്ദഭരിതരായിരിക്കുന്നു. പിതാവും പുത്രനും നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ വർഷിച്ചതില്‍ നാം സന്തോഷിക്കേണ്ടത് വളരെ അത്യന്താപേഷിതമായ ഒരു കാര്യമാണ്. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തെ അവിടുത്തെ ആലയമാക്കി മാറ്റുകയും നമ്മെ വിശുദ്ധീകരിച്ച് ത്രിത്വൈക കൂട്ടായ്മയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നത് നാം പലപ്പോഴും മറന്നുപോകുന്നു. മൂന്നു വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായ ത്രിത്വത്തിന്റെൂ കൂടിചേരലിലാണ് നാം മഹത്വം പ്രകാശിപ്പിക്കേണ്ടത്. ത്രിയേക ദൈവത്തിന്റെ സാന്നിധ്യം എപ്പോഴും സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. നിത്യമായും പരസ്പരം സ്നേഹിക്കുന്ന മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ് ത്രീത്വത്തില്‍ കൂടി നാമനുഭവിക്കുന്നത്.ഇത് വഴി അവർണിനീയമായ ദൈവസ്നേഹം കണ്ടെത്തുകയാണ് നാം ചെയ്യുന്നത്. അങ്ങനെ നമ്മളും ആരാധന-കൃതജ്ഞതസ്തോത്രത്തിലൂടെയുമാണ് പരിശുദ്ധ ത്രിത്വത്തെ സമീപിക്കേണ്ടത്. ദൈവത്തിന്റെ. അസ്തിത്വം എപ്പോഴും പ്രകടമാകുന്നത് സന്തോഷ രഹിതമായ അവസ്ഥയായിരിക്കും. അത്കൊണ്ടാണ് സഹനങ്ങള്‍ യേശുവിന്റെ് സമ്മാനമാണെന്ന് വിശുദ്ധര്‍ അഭിപ്രായപ്പെടാന്‍ കാരണവും. മൂന്നു വ്യക്തിത്വങ്ങളുടെ പൂർണമായ ഇടപെടല്‍ നമ്മുടെ ഹൃദയങ്ങളെ വിസ്മയിപ്പിക്കുകയും ജീവിതത്തെ സന്തോഷഭരിതമാക്കുകയും ചെയ്യുന്നു. "രാത്രിയില്‍ എന്റെറ ശയ്യയില്‍ കിടന്നുകൊണ്ട് എത്രയോ തവണ ഞാന്‍ ചോദിച്ചിട്ടുണ്ട്. ദൈവം എങ്ങനെയായിരിക്കും? ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായി പ്രകാശിപ്പിക്കുന്ന നാമമെന്താണ്? ഒരു വാക്കും ഞാന്‍ കണ്ടെത്തിയിട്ടില്ല. ഒരു പ്രകാശവും കടന്നു വന്നിട്ടില്ല. അപ്പോള്‍ ഞാന്‍ സ്തുതിക്കുവാനും മഹത്വപ്പെടുത്തുവനും തുടങ്ങി. അപ്പോള്‍ എന്റെ ഹൃദയം പ്രകാശം കൊണ്ടു നിറഞ്ഞു. ഞാന്‍ പിന്നെ ഒരു ചോദ്യവുമുയർത്തിയില്ല. ഞാന്‍ ദൈവിക കൂട്ടായ്മയില്ത്തന്നെയായിരുന്നു എന്ന് മനസിലാക്കാൻ വൈകി പോയി എന്ന് പിന്നീട് എനിക്ക് മനസ്സില്ലായി". ഈ വാക്കുകൾ 'വിശുദ്ധ ഹിലാരി'യുടേതാണ് ,മനുഷ്യന്റെ യുക്തിയുടെ തലം ഇങ്ങനെയാണെന്ന് അദ്ദേഹം നമ്മെ ഓർമ്മപെടുത്തുന്നു. ഏറ്റവും മഹത്തായ വിശ്വാസ രഹസ്യമാണ് പരിശുദ്ധ ത്രിത്വം. എങ്ങനെയാണ് മൂന്നു വ്യക്തികള്‍ ഏക ദൈവമായിരിക്കുക? തീർച്ചയായും പരിശുദ്ധ ത്രിത്വം നിഗൂഡമായ ഒരു രഹസ്യമാണ്. ഈ രഹസ്യത്തെ സംബന്ധിച്ചിടത്തോളം നിശബ്ദതയാണു വാക്കുകളെക്കാള്‍ ഉത്തമം. എന്തെന്നാല്‍ ‘രഹസ്യം’ എന്നു പറയുമ്പോള്‍ എന്താണ് അർത്ഥമാക്കുന്നത് എന്നു നാം മനസ്സിലാക്കണം. മനുഷ്യബുദ്ധിക്കു മനസ്സിലാക്കാന്‍ പറ്റാത്തതും ദൈവത്തില്‍ വെളിപ്പെട്ടതുമായ ഒരു സത്യം-അതാണ്‌ രഹസ്യം എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്. നമ്മിലെ ബുദ്ധിയുടെ കഴിവുകള്‍ പരാജയപ്പെടുന്നിടത്ത് യുക്തിചിന്ത അവസാനിക്കുകയും ദൈവിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെ അനേകർ സ്വീകരിക്കുകയും ചെയ്യുന്നു. ദൈവിക വെളിപാടിന്റെ സ്ഥാനത്ത് തത്വചിന്തയെ പ്രതിഷ്ഠിക്കുവാന്‍ ശ്രമിച്ച ദാർശ്നികന്മാര്‍ തോൽവി സമ്മതിപ്പിച്ചപ്പോഴാണ് ത്രീത്വത്തെപ്പറ്റിയുള്ള ഈ ആശയം ഉടലെടുത്തത്. ക്രിസ്തുമതത്തിന്റെ് എല്ലാ സത്യങ്ങളും വെറും സ്വാഭാവിക തത്വങ്ങള്‍ മാത്രമാണെന്ന് വിമർശിക്കാന്‍ ചില ചിന്തകന്മാര്‍ 19 ആം നൂറ്റാണ്ടില്‍ മുന്നോട്ടുവന്നു. അതുവഴി അംഗീകരിക്കപ്പെട്ട വിശ്വാസസത്യങ്ങളേ പരിപൂർണമായും നിരസിച്ചുകൊണ്ടു സഭകളെ ഒഴിവാക്കാന്‍ തങ്ങൾക്കു് കഴിയുമെന്ന്‍ അവര്‍ വിചാരിച്ചു. ത്രീത്വൈക രഹസ്യത്തേക്കുറിച്ചുള്ള ചിന്ത പുരാതന സഭയില്‍ നിന്നാണ് വരുന്നത്. വിശുദ്ധരായ വ്യക്തികള്‍, പ്രവാചകന്മാര്‍, അപ്പസ്തോലന്മാര്‍ തുടങ്ങിയ പ്രത്യേക വ്യക്തികൾക്ക് വെളിപ്പെടുത്തപ്പെട്ടതും മറ്റുള്ളവർക്കു പകർന്നു നല്കിയതുമായ ദൈവിക പദ്ധതിയായിരുന്നു ത്രീയേകരഹസ്യം. ദൈവത്തെക്കുറിച്ചും അവിടുത്തെ പദ്ധതിയെക്കുറിച്ചു അറിയുന്തോറും കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനുള്ള വെല്ലുവിളിയാണ് ത്രീത്വം നമ്മുടെ മുന്പില്‍ ഉയർത്തുന്നത്. "ത്രീയേക രഹസ്യത്തെക്കുറിച്ചുള്ള ഈ ദർശനം നമ്മില്‍ ആശങ്ക ഉളവാക്കുകയല്ല നമ്മുടെ ഹൃദയത്തെ വിശാലമാക്കുകയാണ് ചെയ്യുന്നത്. പരിശുദ്ധ ത്രിത്വം ഇപ്പോഴും നിത്യകാലത്തേക്കും രഹസ്യമായിത്തന്നെ തുടരും. ക്രമാനുഗതമായി നേടുന്ന അറിവ് നമ്മെ സന്തോഷഭരിതരാക്കുകയും ചെയ്യുന്നു. അറിവ് നമ്മെ ക്രിസ്തുവിന്റെ സ്നേഹാനുഭാവത്തിലേക്കും അത് പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവിക വ്യക്തിത്വങ്ങളുടെ കൂട്ടായ്മയിലേക്കും നയിക്കുകയും ചെയ്യുന്നു". വി. ഹിലാരി വീണ്ടും നമ്മെ ഓർമ്മപെടുത്തുന്നു
Image: /content_image/FaithAndReason/FaithAndReason-2015-12-07-01:10:27.jpg
Keywords: holy trinity,holyspirit,father,son,St.Hilary,pravachaka sabdam,faith and reason
Content: 484
Category: 5
Sub Category:
Heading: December 7 : വേദപാരംഗതനായ വിശുദ്ധ അംബ്രോസ് മെത്രാൻ
Content: ട്രിയറിലുള്ള ഒരു റോമന്‍ പ്രഭു കുടുംബത്തില്‍ ഏതാണ്ട് 333-ല്‍ ആണ് അംബ്രോസ് ജനിച്ചത്‌. അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹം റോമിലേക്ക് പോയി. അധികം താമസിയാതെ അദ്ദേഹം അവിടത്തെ സ്ഥാനപതിയായി നിയമിതനാവുകയും മിലാനില്‍ താമസം ഉറപ്പിക്കുകയും ചെയ്തു. മെത്രാന്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി നാസ്ഥികരും കത്തോലിക്കരും തമ്മിലുള്ള ഒരു തര്‍ക്കം പരിഹരിക്കുന്നതിനിടക്ക്‌ വിശ്വാസ സ്ഥിരീകരണത്തിനായി തയ്യാറെടുത്ത് കൊണ്ടിരുന്ന അദ്ദേഹം സന്ദര്‍ഭവശാല്‍ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതേ തുടര്‍ന്ന്‍ അദ്ദേഹം മുഴുവന്‍ മനസ്സോടുംകൂടി ദൈവശാസ്ത്ര പഠനത്തിനായി ഉത്സാഹിച്ചു. കൂടാതെ തന്റെ സമ്പാദ്യമെല്ലാം പാവങ്ങള്‍ക്ക്‌ വീതിച്ചു നല്‍കുകയും ചെയ്തു. വളരെ ഉത്സാഹിയായ ഒരു മത-പ്രബോധകന്‍ ആയിരുന്നു അംബ്രോസ്, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരം വിശുദ്ധ ആഗസ്റ്റിന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും മാമോദീസ മുങ്ങുകയും ചെയ്തു. നിര്‍മ്മലനും ഭയരഹിതനുമായ വിശുദ്ധ അംബ്രോസ് എതിരാളിയുടെ ശക്തിയെ വകവെക്കാതെ ഗ്രാഷിയന്‍ ചക്രവര്‍ത്തിയുടെ ഘാതകനായ മാക്സിമസിനോട് തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുവാനും അനുതപിക്കുവാനും ആവശ്യപ്പെട്ടു. എന്നാല്‍ മാക്സിമസ് ഈ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്‍ അംബ്രോസ് മാക്സിമസിനെ സഭയില്‍ നിന്നും പുറത്താക്കി. തെസ്സലോണിക്കക്കാരെ കൂട്ടകുരുതി നടത്തി എന്ന കാരണത്താല്‍ അദ്ദേഹം പിന്നീട് തിയോഡോസിയൂസ് ചക്രവര്‍ത്തിയേയും ദേവാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി. ചക്രവര്‍ത്തിയുടെ പാപത്തെ ദാവീദ് രാജാവിന്റെ ചതിയോടും, വഞ്ചനയോടും ഉപമിച്ചുകൊണ്ട് വിശുദ്ധന്‍ തിയോഡോസിയൂസ് ചക്രവര്‍ത്തിയോട് പറഞ്ഞു “നീ പാപത്തിന്റെ കാര്യത്തില്‍ ദാവിദ് രാജാവിനെ പിന്തുടര്‍ന്നിരിക്കുന്നു, അതിനാല്‍ അനുതാപത്തിന്റെ കാര്യത്തിലും അദ്ദേഹത്തെ തന്നെ മാതൃകയാക്കൂ.” ഇത് കേട്ടമാത്രയില്‍ തന്നെ തിയോഡോസിയൂസ് ചക്രവര്‍ത്തി വളരെ വിനീതനായി താന്‍ ചെയ്ത പാപങ്ങളെ ഓര്‍ത്ത്‌ തനിക്ക്‌ വിധിച്ച അനുതാപ പ്രവര്‍ത്തികള്‍ നിര്‍വഹിച്ചു. ഒരു മതപ്രബോധകന്‍, ദൈവസ്തുതി ഗീതങ്ങള്‍ ചിട്ടപ്പെടുത്തുന്ന ഗാനരചയിതാവ്‌ എന്നീ നിലകളിലും നമുക്ക്‌ പലപ്പോഴും ഈ വിശുദ്ധനെ കാണാവുന്നതാണ്. രത്നങ്ങളെപോലെ അമൂല്യമായ പതിനാലോളം ഭക്തിഗീതങ്ങള്‍ വിശുദ്ധന്റേതായിട്ടുണ്ട്. പൂര്‍ണ്ണമായും മത വിശ്വാസത്തിലും ആരാധനയിലും അടിയുറച്ച ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതിനാല്‍ തന്നെ അദ്ദേഹം രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളെല്ലാം തന്നെ പുരാതന ക്രിസ്തീയ ആരാധനാ രീതികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട മഹത്തായ രചനകള്‍ ആയിരുന്നു. ഈ കൃതികള്‍ വായിക്കുന്നത് നമുക്ക്‌ ഏറെ ഗുണകരമായിരിക്കും. തിരുസഭയിലെ നാല് ലാറ്റിന്‍ വേദപാരംഗതന്‍മാരില്‍ ഒരാളായാണ് വിശുദ്ധ അംബ്രോസിനെ കണക്കാക്കുന്നത്.
Image: /content_image/DailySaints/DailySaints-2015-12-07-01:11:24.jpg
Keywords: St Ambrose, daily saints malayalam
Content: 486
Category: 19
Sub Category:
Heading: ഇന്നലെ രക്തസാക്ഷികൾ, ഇന്ന് വൈദീകർ: വെനറബിൾ കോളേജ് ലോകത്തിനു മുന്നിൽ ചരിത്രമാകുന്നു
Content: ഇംഗ്ലണ്ടിലും വെയിൽസിലും,കത്തോലിക്കാ സഭ വേട്ടയാടപ്പെടുകയും, കത്തോലിക്കാ പുരോഹിതർ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തതിന്റെ ഓർമ്മദിനമായ ഡിസംബർ 1-ന്, റോമിലെ Venerable English College (VEC)- ലെ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്തസാക്ഷിത്വദിനം ആചരിച്ചു. കത്തോലിക്കാ പുരോഹിതരാകുന്നത്, ഇംഗ്ലണ്ടിൽ ഗുരുതരമായ കുറ്റകൃത്യമായി കരുതപ്പെട്ടിരുന്ന കാലത്ത് നൂറ്റാണ്ടുകൾക്ക് മുമ്പ് വൈദീക പഠനം കഴിഞ്ഞിറങ്ങിയ 44 പുരോഹിതർ ഇംഗ്ലണ്ടിലും വെയിൽസിലുമായി രക്തസാക്ഷിത്വം വഹിച്ചത് ചരിത്ര സംഭവമായി പല എഴുത്തുകാരും അഭിപ്രായപെടുന്നുണ്ട്. പക്ഷേ, റോം ആസ്ഥാനമായുള്ള സെമിനാരിയുടെ പൈതൃകം, ഈ രാജ്യത്ത് ഇന്നും നിലനിൽക്കുന്നു. "ഹെന്റി എട്ടാമൻ രാജാവിന്, കത്തോലിക്കാ സഭ വിവാഹമോചനം അനുവദിച്ചില്ല എന്നതാണ്, ഇംഗ്ലീഷ് നവോത്ഥാന പ്രസ്ഥാനം തുടങ്ങുവാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വിവാഹ ജീവിതം ഒരുപാട് പ്രതിസന്ധികൾ നേരിടുന്ന ഇന്നത്തെ കാലഘട്ടത്തിൽ, പ്രസ്തുത ചരിത്രത്തിന് പ്രസക്തി ഏറെയാണ്." EWTN ന്യൂസിനോട്, സൗത്ത് വാർക് അതിരൂപതയിലെ ഡീക്കൺ, ഡേവിഡ് നോവൽ പറഞ്ഞു. "വിവാഹ ജീവിതത്തിന്റെ അഭേദ്യതയ്ക്ക് സാക്ഷ്യം വഹിച്ചവരാണ് ഇംഗ്ലീഷ് രക്തസാക്ഷികൾ " എന്ന കർദിനാൾ ജറാർഡ് മുള്ളറിന്റെ വാക്കുകൾ ഡീക്കൺ ഹോവൽ എടുത്തു പറഞ്ഞു. ഇംഗ്ലീഷ് നവോത്ഥാന കാലത്ത്, 1581-ൽ റോമിലെ VEC-യിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കി ഇംഗ്ലണ്ടിലെത്തിയ, 'വി. റാൽഫ് ഷെർവിനാണ്' ആദ്യത്തെ രക്തസാക്ഷി. 'വി.എഡ്മണ്ട് കാമ്പ്യൻ, വി.അലക്സാണ്ടർ ബ്രയാന്റ്' എന്നീ വൈദീകരും അദ്ദേഹത്തോടൊപ്പം രക്തസാക്ഷിത്വം വരിച്ചിരുന്നു. VEC തുടക്കത്തിൽ റോമിലേക്കുള്ള ഇംഗ്ലീഷ്, വെൽഷ് തീർത്ഥാടകരുടെ അഭയകേന്ദ്രമായിരുന്നു. പിന്നീട്, അത് വൈദീക പഠനകേന്ദ്രമായി. തങ്ങൾക്ക് പീഡനങ്ങളും, മരണം തന്നെയും നേരിടേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ്, ഇംഗ്ളണ്ടിലെ വൈദീക വിദ്യാർത്ഥികൾ VEC-യിൽ പഠനം തുടർന്നിരുന്നത്. 1581-നും 1679-നും ഇടയിൽ , വി റാൽഫ് ഷെർവിൻ ഉൾപ്പടെ, 44 ത്തോളം വൈദീകരും - വൈദീക വിദ്യാർത്ഥികളും ക്രിസ്തുവിനായി രക്തസാക്ഷികളായി മാറി. അവരിൽ 41- പേരും വിശുദ്ധ ഗണത്തിൽ ചേർക്കപ്പെടുകയോ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. "അടിയുറച്ച വിശ്വാസത്തോടും കൂദാശകളോടുള്ള ആഴമായ ഭക്തി വഴിയായും അവർ ക്രിസ്തുവിനോട് അങ്ങേയറ്റം കൂറുപുലർത്തി. അനുകമ്പയുടെ ഉത്തമ മാതൃകകളായിരുന്നു ഈ വൈദിക ശ്രേഷ്ടർ" ഡീക്കൺ ഹോവൽ കൂട്ടി ചേർത്തു.മെഴുകുതിരികൾ തെളിയിച്ച് പ്രകാശമാനമായ സെമിനാരിയുടെ പ്രധാന പള്ളിയിലാണ്, രക്തസാക്ഷിത്വദിനം ആചരിക്കുന്നത്. പീഡന കാലഘട്ടത്തിൽ പീഡിപ്പിക്കപ്പെട്ടവരിൽ ആരെങ്കിലും എഴുതിയിട്ടുള്ള, ലിഖിതങ്ങൾ വായിച്ചു കൊണ്ടാണ് ആഘോഷങ്ങൾ തുടങ്ങുന്നത്. ഈ വർഷം വായനയ്ക്കെടുത്തത്, വി റാൽഫ് ഷെർവിൻ രക്തസാക്ഷിയാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസം, അദ്ദേഹം എഴുതിയ പ്രാർത്ഥനയാണ്. VEC-യിലെ രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ, വർഷങ്ങളായി ആരാധനയ്ക്കായി അൾത്താരയിൽ സൂക്ഷിച്ചിരിക്കുകയാണ്. അക്കാലത്ത് തങ്ങളുടെ കോളേജിൽ നിന്നും പഠിച്ചിറങ്ങി ഇംഗ്ലണ്ടിലെത്തിയ വൈദീകരിലാരെങ്കിലും, വിശ്വാസത്തിനു വേണ്ടി മരണമേറ്റുവാങ്ങിയെന്ന വാർത്ത കോളേജിൽ എത്തുമ്പോൾ, എല്ലാവരും ഒരുമിച്ചുകൂടി, 16-ാം നൂറ്റാണ്ടിലെ ത്രീത്വത്തിന്റെ ചിത്രത്തിനു മുമ്പിൽ നിന്ന് 'Te Deum' എന്ന അനുസ്മരണഗാനം ആലപിക്കുമായിരുന്നു. നവോത്ഥാന കാലത്ത് നിലനിന്നിരുന്ന ആചാരത്തിന്റെ തുടർച്ചയാണ് ഈ ഗാനാലാപനവും. ഇതിന്റെ അനുസ്മരണമെന്ന നിലയിൽ എല്ലാ വാർഷിക രക്തസാക്ഷിദിനത്തിലും ത്രീത്വത്തിന്റെ ചിത്രത്തിനു മുമ്പിൽ നിന്ന് ഗാനം ആലപിക്കുന്നത് ഇന്നും തുടരുന്നു. ''നൂറ്റാണ്ടുകൾക്ക് മുമ്പ് നിന്നുള്ള, പീഢനങ്ങളേറ്റു വാങ്ങിയവരുടെ, പ്രാർത്ഥനയാണിത്. Te Deum laudamus "ദൈവമെ ,ഞങ്ങൾ അവിടത്തെ സ്തുതിക്കുന്നു !" VEC വൈസ് റെക്ടർ ഫാദർ മാർക്ക് വാചാലനായി. "ഇംഗ്ലീഷ് - കാത്തലിക് രക്തസാക്ഷിത്വത്തിന്റെ 4-ാം ശതാബ്ദത്തിന്റെ.ആഘോഷങ്ങൾക്ക് തുടക്കമിട്ട, 1930-ലാണ് രക്തസാക്ഷി ദിനാചരണം VEC-യിൽ തുടങ്ങിയത്, അവരുടെ ജീവിതമാണ് നമ്മുടെ ദൗത്യം". VEC റെക്ടർ മോൺ. ഫിലിപ്പ് വിറ്റ്മോർ പറഞ്ഞു. "18-ാം നൂറ്റാണ്ടിൽ നെപ്പോളിയന്റെ ആക്രമണങ്ങളിൽ, VEC-യിലെ വി റാൽഫ് ,വി.തോമസ് മൂർ തുടങ്ങിയവരുടെ മൂല ചിത്രങ്ങൾ ഭാഗികമായി നശിപ്പിക്കപ്പെട്ടിരുന്നു. ഈ പെയിന്റിംഗുകൾ വിശുദ്ധരുടെ രക്തസാക്ഷിത്വം സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു. വിശ്വാസത്തിന്റെ തീവ്രതയും പീഢനങ്ങളുടെ യാതനയുമെല്ലാം നമുക്ക് ആ ചിത്രങ്ങളിൽ കാണാൻ കഴിയും.ആത്മാർപ്പണത്തിന്റെയും, വിശ്വാസത്യാഗത്തിന്റെയും മഹത്തായ മാതൃകയാണ് ഇവരിലൂടെ നമ്മുക്ക് ലഭിക്കുന്നത്." ഫിലിപ്പ് വിറ്റ്മോർ ഓർമ്മപ്പെടുത്തി. "ഈ വിശുദ്ധരുടെ കാലുകൾ പതിഞ്ഞ കാൽപ്പാടുകളിലാണ് നമ്മൾ നടക്കുന്നത്, ഈ ചാപ്പലിൽ പ്രാർത്ഥിച്ചിരുന്ന 44 പേരാണ് വിശ്വാസത്തിനു വേണ്ടി ഇംഗ്ലണ്ടിൽ ജീവത്യാഗം ചെയ്തത് എന്നോർക്കുമ്പോൾ, ഈ നിമിഷത്തിൽ അവിടെ നിൽക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു ." ഡീക്കൻ ഹോവൽ ഉള്ളിലെ നൊമ്പരത്തെ മാറ്റിനിര്‍ത്തി പറഞ്ഞു. "അന്നത്തെ സാഹചര്യങ്ങളല്ല ഇന്നുള്ളത്. പക്ഷേ വിശ്വാസത്തിനു വേണ്ടി മരണം വരിക്കാനുള്ള ത്യാഗ മനസ്സ്, അത് ഇന്നും വേണ്ടതു തന്നെയാണ്.നൂറ്റാണ്ടുകൾക്കു മുമ്പ് ഇംഗ്ലണ്ടിലേക്കും വെയിൽസിലേക്കും സുവിശേഷവുമായി പോയ ആ പൂർവ്വ വിദ്യാർത്ഥികൾ, വിശ്വാസത്തിനു വേണ്ടുന്ന ത്യാഗവും ധൈര്യവും നമുക്ക് കാണിച്ചുതരുന്നു." ഡീക്കൻ കൂട്ടിച്ചേർത്തു. "ഭൂമിയിൽ സുവിശേഷത്തിലൂടെ അഗ്നി പ്രവഹിപ്പിക്കുക" VEC-യുടെ ആപ്തവാക്യം നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവത്യാഗം ചെയ്ത ആ സുവിശേഷകർ പ്രാവർത്തികമാക്കുകയായിരുന്നു എന്നത് നാം മറക്കുന്ന ഒരു യാഥാർത്യമാണ്.
Image: /content_image/Editor'sPick/Editor'sPick-2015-12-07-06:31:10.jpg
Keywords: Venerable English College,martyrs,priest,VEC,pravachaka sabdam,latest malayalam christian news
Content: 487
Category: 1
Sub Category:
Heading: നാളെ കരുണയുടെ വർഷം ആരംഭിക്കുന്നു. വത്തിക്കാനിലെ ഉത്ഘാടന ചടങ്ങിൽ പോപ്പ് ഇമേരിറ്റസ് ബെനഡിക്ട് പതിനാറാമനും പങ്കെടുക്കും
Content: നാളെ ആരംഭിക്കുന്ന കരുണയുടെ വർഷത്തിന്റെ ഔദ്യോഗിക ഉത്ഘാടന ചടങ്ങിൽ പോപ്പ് ഇമേരിറ്റസ് ബെനഡിക്ട് പതിനാറാമനും പങ്കെടുക്കുമെന്ന് വത്തിക്കാൻ പ്രസ്താവിച്ചതായി EWTN News റിപ്പോർട്ട് ചെയ്യുന്നു. ഫ്രാൻസിസ് മാർപാപ്പായുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം നാളെ എത്തുന്നത് എന്ന് വത്തിക്കാൻ പ്രസ്സ്‌ ഓഫീസ് ഡയറക്ടർ Fr. Federico Lombardi, SJ അറിയിച്ചു. St. Peter’s Basilicaയുടെ വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങിലും തുടർന്നുള്ള വിശുദ്ധ കുർബ്ബാനയിലും അദ്ദേഹം പങ്കെടുക്കും. ചരിത്രത്തിൽ ആദ്യമായി ഡിസംബർ 13-ാം തിയതി ലോകത്തിലെ തിരഞ്ഞെടുത്ത ദേവാലയങ്ങളിലെല്ലാം വിശുദ്ധ കവാടങ്ങൾ ഒരേസമയം തുറക്കും. പരിശുദ്ധ പിതാവ് St. John Lateran കത്തീഡ്രലിന്റെ വിശുദ്ധ കവാടം തുറക്കുന്ന സമയത്തായിരിക്കും മറ്റു ദേവാലയങ്ങളിലും അതിന്റെ ചടങ്ങുകൾ ആരംഭിക്കുന്നത്. 'പൊന്തിഫിക്കൽ കൗൺസിൽ ഫോർ ന്യു എവാൻജലൈസേഷ'ന്റെ പ്രസിഡന്റ് ആർച്ച് ബിഷപ്പ് റീനോ ഫുട്സ്ചെല്ലയാണ് വിശുദ്ധ കവാടങ്ങൾ തുറക്കുന്നതിന്റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്. തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ജപമാല വണക്കവുമുണ്ടായിരിക്കുമെനന്നും ലോകമെമ്പാടുമുള്ള 800 വൈദികർ കരുണയുടെ ദൂതന്മാരായി (Missionaries of Mercy) പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാളെ പരിശുദ്ധ പിതാവ് സെന്റ്‌. പീറ്റേർസ് ബസലിക്കയിലെ വിശുദ്ധ കവാടം തുറക്കുന്നതോടെയാണ് കരുണയുടെ വർഷത്തിനു ഔദ്യോഗിക തുടക്കമാകുന്നത്. ഡിസംബർ 18 വെള്ളിയാഴ്ച്ച കാരിത്താസ് ഹോംലെസ് ഹോസ്റ്റലിലും പിതാവ് വിശുദ്ധ കവാടം തുറക്കുന്നുണ്ട്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വാർഷികം കൂടി ഡിസംബർ 8-ാം തിയതി ആഘോഷിക്കപ്പെടുന്നതുമാണെന്ന് ആർച്ച് ബിഷപ്പ് റീനോ ഫുട്സ്ചെല്ല അറിയിച്ചു. ലോകമെങ്ങുമുള്ള വിശ്വസികൾക്ക് കരുണയുടെ വർഷത്തിന്റെ ഓർമ്മപ്പെടുത്തലിനായി, മാസത്തിലൊരിക്കൽ പിതാവ് 'പ്രതീകാത്മകമായ ഒരു കരുണയുടെ പ്രവർത്തി' നിർവ്വഹിക്കും. ഓരോ പരിപാടികളും TV -യിൽ ലൈവായി സംപ്രക്ഷേപണം ചെയ്യുന്നതിനായി HD ടെക്നോളജി ഉൾപ്പടെ എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട്. വത്തിക്കാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിപുലമായ ആഘോഷങ്ങൾക്ക് പദ്ധതിയിട്ടിരിക്കുന്നത്. കരുണയുടെ സന്ദേശം ലോകമെങ്ങും എത്തിക്കുക എന്നതാണ് ഈ ആഘോഷങ്ങളുടെ ഉദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. #{rerd->n->n->കരുണയുടെ കവാടത്തിലൂടെ നിങ്ങൾക്കും പ്രവേശിക്കാം}# സെന്റ്‌ പീറ്റേർസ് ബസലിക്കയുടെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന തീർത്ഥാടകർ നിർദിഷ്ട 'online form' പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. {{Online form ലഭിക്കാനായി ഇവിടെ click ചെയ്യുക -> http://www.im.va/content/gdm/en/partecipa/registrazione.html }}
Image: /content_image/News/News-2015-12-07-06:55:09.jpg
Keywords: opens holy door, vatican news malayalam