Contents

Displaying 381-390 of 24916 results.
Content: 488
Category: 1
Sub Category:
Heading: നസ്രത്തില്‍ നിന്നും 11 വയസുള്ള ബാലിക എഴുതിയ കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു
Content: നസ്രത്തിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്നും 11 വയസുള്ള ബാലിക എഴുതിയ കത്ത് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. പരിശുദ്ധ അമ്മയ്ക്കു മാലാഖയുടെ വിളംബരം ഉണ്ടായതും യേശു ബാല്യകാലത്ത് ജീവിച്ചിരുന്നതുമായ നസ്രത്തിനെ പറ്റി ഹൃദയസ്പർശിയായ രീതിയാണ് നഘാം ഹെലൗ എന്ന ബാലിക കത്തെഴുതിയിരിക്കുന്നത്. കുടുംബാംഗങ്ങളെ പറ്റിയും വിദ്യാലയത്തെ പറ്റിയും മതമൈത്രിയെ പറ്റിയും ഈ കുരുന്ന് കത്തിൽ പരാമർശിക്കുന്നുണ്ട്. കത്തിന്റെ പൂർണ്ണ രൂപം താഴെ നൽകുന്നു. എന്റെ പേര് നഘാം ഹെലൗ. എനിക്ക് 11 വയസ്സായി. നസ്രത്തിൽ എന്റെ മാതാപിതാക്കളൊത്ത് ജീവിക്കുന്നു . എനിക്ക് അഞ്ചു വയസ്സായ ഒരു സഹോദരനുണ്ട്, ഷാദി. എന്റെ അമ്മ ഒരു സംഗീത അദ്ധ്യാപികയും പിതാവ്, പഠന വൈകല്യമുള്ള വിദ്യാർത്ഥികളുടെ സ്കൂളിൽ, അദ്ധ്യാപകനുമാണ്. അമ്മയുടെ ഭാഗത്തു നിന്നുള്ള മുത്തശ്ശൻ, മരൗൺ അസംഘർ, നസ്രത്തിനെ പറ്റി 25 പാട്ടുകൾ എഴുതിയിട്ടുണ്ട്. എന്റെ പേരിന്റെ അർത്ഥം രാഗം എന്നാണ്. എന്റെ അമ്മയുടെ പേരിന്റെ അർത്ഥം മധുരസംഗീതം എന്നുമാണ് ! എന്റെ ഒരു മുത്തശ്ശി വലിയ ദയാലുവാണ്. എന്റെ മറ്റേ മുത്തശ്ശി നല്ല പാചകക്കാരിയാണ്. ഞങ്ങൾക്കു വേണ്ടി ഭക്ഷണം ഉണ്ടാക്കുന്നത് ഈ മുത്തശ്ശിയാണ്. എനിക്ക് കവിത വായിക്കാനും എഴുതാനും ഇഷ്ടമാണ്. ചിത്രരചനയിലും താൽപ്പര്യമുണ്ട്. കൂടാതെ, നീന്തൽ, കമ്പ്യൂട്ടർ അങ്ങനെ പലതും! മറ്റു രാജ്യക്കാർ ഞങ്ങളുടെ നാട്ടിൽ വരുന്നത് ഞങ്ങൾക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. നിങ്ങളുടെയെല്ലാം നാടുകൾ സന്ദർശിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട് ! ഞാൻ സെന്റ്.സേവ്യർ ഗ്രീക്ക് കാത്തലിക് സ്കൂളിൽ, 5-ാം ക്ലാസ്സിൽ പഠിക്കുന്നു. ഞങ്ങൾ മാരൊണൈറ്റ് ക്രിസ്ത്യാനികളാണ്. എന്റെ സ്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ട്. ക്ലാസ്സിൽ ആകെ നാൽപ്പത് കുട്ടികളുണ്ട്. അതിൽ ഏഴു പേർ മുസ്ലീങ്ങളാണ്. ഞങ്ങളെല്ലാവരും വലിയ സുഹൃത്തുക്കളാണ്. അല്ല, ഞങ്ങൾ സഹോദരങ്ങളെ പോലെയാണ്. സ്കൂളിൽ മതപഠനം ഉണ്ട്. മതപഠനം പാരമ്പര്യ രീതിയിലുള്ളതാണ്. മതപഠന ക്ലാസ്സുകളിൽ ചിലപ്പോഴൊക്കെ പുണ്യവാളന്മാരെ പറ്റിയുള്ള വിഡിയോ ഞങ്ങളെ കാണിക്കാറുണ്ട്. ദൈവത്തെ അറിയാതെ പോയ അവരുടെ ജീവിതവും, പിന്നീട് ദൈവത്തെ അറിഞ്ഞതിനു ശേഷമുള്ള അവരുടെ ജീവിതവും, ഇത് വീഡിയോയില്‍ കാണുംപ്പോള്‍ വല്ലാത്ത അനുഭവമാണ്. അല്ലേലും ഇത്തരം വേദപഠന ക്ലാസ്സുകൾ വളരെ രസകരമാണ്. ഞങ്ങൾക്കുണ്ടായിട്ടുള്ള ദൈവാനുഗ്രഹങ്ങളെ പറ്റിയെല്ലാം വേദപാഠ ക്ലാസ്സിൽ ഞങ്ങൾ പറയും. ദൈവസ്നേഹത്തിലേക്കും ദൈവാനുനുഗ്രഹത്തിലേക്കും നയിക്കാന്‍ ഞങ്ങളെ ഈ വേദപാഠ ക്ലാസ്സുകള്‍ സഹായിക്കുന്നുണ്ട്. ദൈവപുത്രനെ പ്രസവിക്കാനുള്ള അനുഗ്രഹം ലഭിച്ചത് മാതാവിന്റെ നന്മ കൊണ്ടല്ലെ ? അതേ നന്മ ഞങ്ങൾക്കും ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്. എന്റെ ക്ലാസ്സിലെ ലീഡറാണ് ഞാൻ. സ്കൂളിലെ ചില സമയം വളരെ രസകരമാണ്; ചില സമയങ്ങളിൽ അത്ര സുഖമുള്ളതല്ല. പരീക്ഷയൊക്കെ വലിയ പാടാണ് ! പഠനത്തിന്റെ കാര്യത്തില്‍ ഞങ്ങളുടെ എല്ലാ അദ്ധ്യാപകരും വളരെ കാർക്കശ്യക്കാരാണ്. എന്നാലും ഇടക്കിടയ്ക്കുള്ള വിനോദയാത്രകളും ക്യാമ്പുകളും ഞങ്ങൾക്ക് ഉന്മേഷം തരുന്നു. ഒരിക്കൽ നസ്രത്തിൽ നിറയെ ക്രിസ്ത്യാനികളായിരുന്നു. ഇപ്പോൾ മുസ്ലീങ്ങളാണ് കൂടുതൽ. അവർ അവരുടെ മതത്തെയും ദൈവത്തെയും പൂർണ്ണമായി മനസ്സിലാക്കുന്നില്ല എന്ന് എനിക്ക് തോന്നാറുണ്ട്. ലോകമാകെ പടർന്നു പന്തലിച്ച യേശുവിന്റെ സ്നേഹത്തിന്റെയും ദയയുടേയും സന്ദേശം മുളപൊട്ടിയ മണ്ണാണ് നസ്രത്ത് - ഇതൊരു വിശുദ്ധ നഗരമാണ്. കന്യകാ മാതാവിന് മാലാഖ പ്രത്യക്ഷപ്പെട്ട് ദൈവനിശ്ചയം അറിയിച്ചതിന്റെ പേരിലുള്ള ദേവാലയമായ ‘അനൺസിയേഷൻ ദേവാലയം’ ഇവിടുത്തെ പ്രസിദ്ധമായ ഒരു പള്ളിയാണ്. എന്റെ ഈ കൊച്ചുകത്ത്‌, നസ്രത്തിൽ നിന്നും നിങ്ങളിലേക്കുള്ള ഒരു കുറുക്ക് വഴിയായി നിങ്ങൾക്ക് അനുഭവപ്പെട്ടാൽ, എന്റെ പ്രയത്നം വൃഥാവിലായില്ല എന്ന് ഓർത്ത് എനിക്ക് സന്തോഷിക്കാം. യേശുവിന്റെ് നസ്രത്തിന് ഒരു പാലമായി വർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു. കത്ത് ചുരുക്കുന്നു. നഘാം ഹെലൗ
Image: /content_image/News/News-2015-12-07-15:33:58.jpg
Keywords: letter from nazreth,nagam helou,pravachaka sabdam,latest malayalam christian news
Content: 489
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവത്തെക്കുറിച്ചുള്ള സഭയുടെ പ്രബോധനം
Content: "രക്ഷകന്‍റെ മാതാവ്" ആയിത്തീരുന്നതിന് മറിയത്തെ "ആ സ്ഥാനത്തിന് അനുഗുണമായ ദാനങ്ങളാല്‍ ദൈവം സമ്പന്നമാക്കി." മംഗളവാര്‍ത്തയറിയിക്കുന്ന നിമിഷത്തില്‍ ഗബ്രിയേല്‍ മാലാഖ മറിയത്തെ അഭിസംബോധന ചെയ്യുന്നത്, "ദൈവകൃപ നിറഞ്ഞവളേ" എന്നാണ്. വാസ്തവത്തില്‍, തന്റെ വിളിയെക്കുറിച്ചു കന്യകാമറിയത്തിന് അറിയിപ്പു ലഭിച്ചപ്പോള്‍, അതിന് വിശ്വാസത്തിന്‍റെ സ്വതന്ത്രസമ്മതം നല്‍കാന്‍ കഴിയുന്നതിന്, അവള്‍ ദൈവകൃപയാല്‍ നയിക്കപ്പെടേണ്ടിയിരുന്നു. "ദൈവത്താല്‍ കൃപാവരം കൊണ്ട് നിറയ്ക്കപ്പെട്ട" മറിയം, അവളുടെ ഉത്ഭവ നിമിഷംമുതല്‍ തന്നെ രക്ഷിക്കപ്പെട്ടവള്‍ ആണെന്ന് നൂറ്റാണ്ടുകളിലൂടെ സഭ ബോധവതിയായി. പീയൂസ് ഒന്‍പതാമന്‍ മാര്‍പ്പാപ്പ 1854-ള്‍ പ്രഖ്യാപിച്ച "അമലോത്ഭവം" എന്ന വിശ്വാസസത്യം ഏറ്റു പറയുന്നത് ഇതാണ്. "അനന്യമായ ദൈവകൃപയാലും സര്‍വ്വശക്തനായ ദൈവത്തിന്‍റെ ആനുകൂല്യത്താലും മനുഷ്യവര്‍ഗ്ഗത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ യോഗ്യതകളെ മുന്‍നിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്‍റെ ആദ്യനിമിഷം മുതല്‍ ഉത്ഭവപാപത്തിന്‍റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും പരിരക്ഷിക്കപ്പെട്ടു." ഉത്ഭവത്തിന്‍റെ ആദ്യനിമിഷം മുതല്‍, അതുല്യവിശുദ്ധിയുടെ തേജസ്സിനാല്‍ പ്രശോഭിതയായ കന്യകാമറിയത്തിന് ആ വിശുദ്ധി മുഴുവന്‍ സിദ്ധിച്ചതു ക്രിസ്തുവില്‍ നിന്നാണ്. "സ്വപുത്രന്‍റെ യോഗ്യതകളെ മുന്‍നിറുത്തി, കൂടുതല്‍ ഉന്നതമായ രീതിയില്‍ രക്ഷിക്കപ്പെട്ടവളാണ് അവള്‍." സൃഷ്ടിക്കപ്പെട്ട മറ്റേതൊരു വ്യക്തിയെക്കാളുമധികമായി മറിയത്തെ പിതാവു ക്രിസ്തുവില്‍ സ്വര്‍ഗ്ഗീയമായ എല്ലാ അനുഗ്രഹങ്ങളും കൊണ്ട് ആശീര്‍വദിച്ചു. "തന്‍റെ മുന്‍പില്‍ സ്നേഹത്തില്‍ പരിശുദ്ധയും നിഷ്ക്കളങ്കയുമായിരിക്കുവാന്‍ ലോകസ്ഥാപനത്തിനു മുന്‍പേ മറിയത്തെ ദൈവം ക്രിസ്തുവില്‍ തിരഞ്ഞെടുത്തു." പൗരസ്ത്യ സഭാപിതാക്കന്മാര്‍ മറിയത്തെ "സര്‍വ്വ വിശുദ്ധ" (panagia) എന്നു വിളിക്കുന്നു; കൂടാതെ, "പാപസ്പര്‍ശനമേല്‍ക്കാത്തവള്‍, പരിശുദ്ധാത്മാവിനാല്‍ പ്രത്യേകവിധം രൂപപ്പെടുത്തിയാലെന്നവണ്ണം തികച്ചും നൂതന സൃഷ്ടിയായവള്‍." - എന്നിങ്ങനെ മറിയത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. ദൈവകൃപയാല്‍ മറിയം തന്‍റെ ജീവിതകാലം മുഴുവന്‍ വ്യക്തിപരമായ എല്ലാ പാപങ്ങളില്‍ നിന്നും വിമുക്തയായിരുന്നു. Source: Catechism of the Catholic Church 490-493
Image: /content_image/News/News-2015-12-08-12:39:07.jpg
Keywords: immaculate conception, Mary, malayalam
Content: 490
Category: 1
Sub Category:
Heading: പ്രളയജലത്തിൽ ദുരിതാശ്വാസവുമായി ചെന്നൈയിൽ കത്തോലിക്കാ സഭ; നഗരം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നു.
Content: 269 പേരുടെ മരണത്തിനും, ലക്ഷക്കണക്കിന് ജനങ്ങളുടെ ഭവനനഷ്ടത്തിനും ഇടയാക്കിയ ചെന്നൈ നഗരം സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നു. പ്രളയബാധിത പ്രദേശങ്ങളിൽ കത്തോലിക്കാ സഭയുടെ 'കാരിത്താസ് ഇന്ത്യ' ദുരിതാശ്വാസ പ്രവൃത്തനങ്ങൾ നടത്തി- ucanews റിപ്പോർട്ട് ചെയ്യുന്നു. രണ്ടു മാസത്തെ മഴക്കാലത്ത് ലഭിക്കേണ്ട മഴ മുഴുവനും, ഡിസംബർ 2-ാം തീയതി തുടങ്ങി, രണ്ടു ദിവസം നീണ്ടു നിന്ന പേമാരിയിൽ ഒറ്റയടിക്ക് ചെയ്തു വീണ ചെന്നൈ നഗരം, അതിന്റെ ആഘാതത്തിൽ വിറങ്ങലിച്ചു നിന്നു. അഡയാർ നദിയും ജലസംഭരണികളും കവിഞ്ഞൊഴുകിയ മലവെള്ളപ്പാച്ചിലിൽ, റോഡുകളും വീടുകളും തകരുകയും, റെയിൽ, വിമാനത്താവളം എന്നിങ്ങനെ എല്ലാ മേഖലകളും സ്തംഭിക്കുകയും ചെയ്തു. വാർത്താവിനിമയ ബന്ധങ്ങൾ നിശ്ചലമായതോടെ, നഗരത്തിലെ 65 ലക്ഷത്തിലധികം വരുന്ന ജനങ്ങൾ തീർത്തും ഒറ്റപ്പെട്ടിരുന്നു. "ആകാശത്തു നിന്നുമുള്ള ഒരു സുനാമി പോലെയായിരുന്നു അത്. ചില സ്ഥലങ്ങളിൽ മൂന്നുനില വീടുകൾ വരെ പൂർണ്ണമായും വെള്ളത്തിനടിയിലായി." ഒരു കോളേജിൽ പ്രഫസർ ആയ സുബ്രമണ്യം സുന്ദരം ucanews.com - നോട് പറഞ്ഞു. "നഗര വീഥിയിൽ ബോട്ടുകൾ സർവീസ് നടത്തിയിരുന്നു", ഒരു സേവന സംഘത്തിൽ പെട്ട ബിനേ കൃഷ്ണ എന്ന വിദ്യാർത്ഥി അറിയിച്ചു. സെൻട്രൽ ഗവർമെന്റ്, ചെന്നൈയെ ഒരു ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പോലീസ്, പട്ടാളം, ദേശീയ ദുരിത നിവാരണ സംഘം എന്നിവയെ എല്ലാം പ്രളയബാധിത പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട് - തദ്ദേശവാസികൾ ചെറുസംഘങ്ങളായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മീൻ പിടുത്തക്കാർ വള്ളങ്ങളുമായി രക്ഷാപ്രവർത്തനങ്ങളിലുണ്ട്. വിവാഹ ഹാളുകൾ, സ്കൂൾ ,കോളേജ് കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ 479 ദുരിതാശ്വാസ ക്യാമ്പുകൾ നഗരത്തിൽ തുറന്നിട്ടുണ്ട്. ആരാധനാലയങ്ങളും, സിനിമാ തിയേറ്ററുകളുമെല്ലാം ദുരിതമനുഭവിക്കുന്നവർക്ക് സഹായത്തിനായി, സൗകര്യമൊരുക്കിയിരിക്കുന്നു. 269 പേരുടെ മരണം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, മരണസംഖ്യ അതിനെക്കാൾ വളരെ കൂടുതലായിരിക്കുമെന്ന്, കാരിത്താസ് ഇന്ത്യയുടെ തമിൾ നാട് ഓഫീസർ, ജോൺ ആരോഗ്യരാജ് അറിയിച്ചു. പ്രളയബാധിതമായ സമീപ ജില്ലകളിലെ കണക്ക് ലഭ്യമല്ല എന്ന് അദ്ദേഹം സൂചിപ്പിച്ചു. സഭയുടെ ദുരിതാശ്വാസ പ്രവർത്തകരിൽ ഒരാൾ പറഞ്ഞു: "നഗരം മുഴുവനായി വെള്ളത്തിനടിയിലായിരുന്നു. അനവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യഥാർത്ഥ മരണസംഖ്യയും നാശനഷ്ടവും തിട്ടപ്പെടുത്താൻ കുറെ ദിവസങ്ങൾ വേണ്ടിവരും." ഇന്ത്യൻ കാത്തലിക് ബിഷപ്സ് കോൺഫ്രൻസിന്റെ സാമൂഹ്യ സേവന സംഘടനയായ കാരിത്താസ് ഇന്ത്യ, തദ്ദേശ രൂപതകളായ , ചിങ്കൽപ്പെട്ട് , മദ്രാസ്-മൈലാപ്പൂർ, പോണ്ടിച്ചേരി-കൂഡല്ലൂർ എന്നീവയുമൊത്ത് സഹകരിച്ച്, ഭക്ഷണം, വാസ്ത്രം, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. "സ്കൂൾ കെട്ടടങ്ങളിലും മറ്റു സർക്കാർ ക്യാമ്പുകളിലും കഴിയുന്ന വളരെ പാവപ്പെട്ടവർക്ക് സഹായമെത്തിക്കാനാണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. " കാരിത്താസ് ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടർ Fr. ഫ്രെഡ്റിക് ഡിസൂസ പറഞ്ഞു. ദലിതരും മറ്റ് ദരിദ്രരും ഉൾപ്പെടുന്ന 4000 കുടുംബങ്ങൾക്ക് സഹായമെത്തിക്കുന്നതിലാണ് കാരിത്താസും മറ്റ് രൂപതാ പങ്കാളികളും ഊന്നൽ കൊടുത്തിരിക്കുന്നത് എന്ന് ആരോഗ്യരാജ് അറിയിച്ചു. പെട്ടന്നുണ്ടായ ഈ ദുരന്തത്തിന് പിന്നിൽ ആഗോള താപനം, എൽ നീ നോ പ്രതിഭാസം എന്നിവയെ കൂടാതെ ദുർബലമായതും പ്ലാനിങ്ങ് ഇല്ലാത്തതുമായ നിർമ്മാണ പ്രവർത്തനങ്ങളും കാരണമാണെന്ന് പരിസ്ഥിതിച്ചവർത്തകർ അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2015-12-08-12:21:53.jpg
Keywords: chennai flooding
Content: 491
Category: 1
Sub Category:
Heading: ദൈവത്തിന്റെ കാരുണ്യത്തിലേക്ക് ലോകത്തെ ക്ഷണിച്ചുകൊണ്ട്, ഫ്രാൻസിസ് മാർപാപ്പ ജൂബിലി വർഷത്തിന് ആരംഭം കുറിച്ചു
Content: സെന്റ്-പീറ്റേർസ് ബസലിക്കയിലെ വിശുദ്ധ കവാടം തുറന്നു കൊണ്ട്, ഫ്രാൻസിസ് മാർപാപ്പ കരുണയുടെ ജൂബിലി വർഷത്തിന് ഔദ്യോഗികമായി ആരംഭം കുറിച്ചു. ദൈവത്തിന്റെ കരുണയും, അനന്ത സ്നേഹവും, അനുഭവവേദ്യമാക്കാനുള്ള അവസരമാണിതെന്ന്, പിതാവ് എടുത്തു പറഞ്ഞു. കരുണയുടെ അസാധാരണ വർഷം തന്നെ, ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വിശുദ്ധ കവാടത്തിലൂടെ കടന്നു പോകുമ്പോൾ, നിങ്ങൾ ദൈവത്തിന്റെ കാരുണ്യത്തിലേക്ക് പ്രവേശിക്കുകയാണ് എന്ന് തിരിച്ചറിയണം വിധിക്കപ്പെടുന്നതിന് മുമ്പ് കാരുണ്യം പ്രകടിപ്പിക്കേണ്ടതുണ്ട്. ദൈവത്തിന്റെ വിധികൾ കാരുണ്യത്തിൽ അധിഷ്ഠിതമാണ്. ഭയവും ആശങ്കയും ഇല്ലാതെ, നിങ്ങളെ രൂപാന്തരപ്പെടുത്തുന്ന ദൈവസ്നേഹവും കരുണയും അനുഭവിച്ച് സന്തോഷിക്കാനുള്ള സമയമാണിത്: പിതാവ്‌ പറഞ്ഞു. ഡിസംബർ 8-ാം തിയതി കരുണയുടെ ജൂബിലി വർഷാരംഭത്തിൽ തന്നെയാണ് മാതാവിന്റെ അമലോൽഭവ തിരുനാൾ എന്നത് പ്രത്യേകം ഓർത്തിരിക്കേണ്ടതാണ്. 2016 നവംബർ 20-ന് ക്രിസ്തുവിന്റെ രാജത്വതിരുനാൾ ദിനത്തിൽ ജൂബിലി കൊടിയിറങ്ങും. ജൂബിലി വർഷങ്ങളിൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടത്തിലൂടെ ദൈവകാരുണ്യത്തിലേക്ക് എത്തുന്ന വിശ്വാസികൾക്ക്, പൂർണ്ണ ദണ്ഡ വിമോചനം ലഭിക്കുന്നതാണ് എന്ന് പിതാവ് കൽപ്പിച്ചിട്ടുണ്ട്. പിതാവ് വിശുദ്ധ കവാടം തുറന്ന് സ്വയം അതിലൂടെ ദേവാലയത്തിൽ പ്രവേശിച്ചു. തൊട്ടു പുറകിൽ, രണ്ടാമതായി, മുൻ മാർപാപ്പ ബനഡിക്ട് XVI - മനും, വിശുദ്ധ കവാടത്തിലൂടെ ദേവാലയത്തിൽ പ്രവേശിച്ചു. ജൂബിലി വർഷത്തിൽ, കരുണയിലൂടെ, പാപവിമോചനത്തിന്റെ വാതിലാണ് ലോകമെങ്ങുമുള്ള, തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിൽ തുറക്കപ്പെടുന്നത്. ഗബ്രിയേൽ മാലാഖ മറിയത്തിന് പ്രത്യക്ഷപ്പെട്ട് പറഞ്ഞത് കരുണയുടെ ഈ വർഷത്തിൽ നമുക്കും ബാധകമാണ്. ദൈവത്തിന്റെ കരുണ മറിയത്തെ വലയം ചെയ്തു. ആ കരുണ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ, ഇന്ന് പുന:സൃഷ്ടിക്കപ്പെടുകയാണ്. അതിന് യോഗ്യരായിരിക്കേണ്ട കടമയാണ് നമുക്കുള്ളത്. ദൈവത്തിന്റെ കരുണ നിങ്ങളുടെ ജീവിതത്തിൽ ഊർജ്ജം പകരുകയും, മനുഷ്യഗതിയെ മാറ്റിമറിക്കാനുള്ള അവസരം നിങ്ങൾക്ക് നൽകപ്പെടുകയും ചെയ്യും. പിതാവ്, ഉൽപ്പത്തി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, ആദ്യ പാപത്തെ പരാമർശിച്ചു കൊണ്ട് പറഞ്ഞു. "ആദാമിനേയും ഹവ്വയേയും പോലെ, ദൈവത്തിന്റെ ആജ്ഞകൾ നമ്മളും ധിക്കരിക്കുന്നുണ്ട്. ദൈവത്തിന് നിന്നെ പറ്റിയുള്ള ഉദ്ദേശലക്ഷ്യങ്ങൾ എന്താണ്? അതറിയാൻ ശ്രമിക്കാതെ, സ്വയം തിരഞ്ഞെടുത്ത വഴിയിലൂടെ നമ്മൾ ചരിക്കുമ്പോൾ, ആദാമിനെ പോലെ നാമും പാപം ചെയ്യുകയാണ്." ദൈവം, നമ്മുടെ പാപങ്ങൾ മാത്രം കണക്കിലെടുത്തിരുന്നെങ്കിൽ, നമ്മൾ ഏറ്റവുമധികം ശപിക്കപ്പെട്ടവരും സന്തപ്തരുമായി തീരുമായിരുന്നു. യേശുവിന്റെ സ്നേഹത്തിന്റെ വിജയം, ദൈവത്തിന്റെ കരുണയുടെ വിജയം തന്നെയാണ്. പരിശുദ്ധ കന്യകാമറിയവും, ദൈവത്തിന്റെ അനന്തമായ കരുണയ്ക്ക് സാക്ഷ്യം വഹിക്കുന്നു. അമലോൽഭവ തിരുനാളിന്റെ ദിനം, ജൂബിലിയുടെ ആരംഭ ദിനം - രണ്ടും ഡിസംബർ 8. അന്നേ ദിവസം തന്നെയാണ്, ആധുനിക ക്രൈസ്തവ ജീവിതത്തിന് മാർഗ്ഗ നിർദേശം നൽകിയ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 50-ാം വാർഷികം ആചരിക്കുന്നത്. ഈ മൂന്നു ക്രൈസ്തവ സംഭവങ്ങളും ഒരുമിച്ചു ചേരുന്ന, ഡിസംബർ 8 നമ്മുടെയെല്ലാം ആത്മീയ നവീകരണത്തിന്റെ ദിനമായി മാറട്ടെ എന്ന് പിതാവ് പ്രാർത്ഥിച്ചു. Source: EWTN News
Image: /content_image/News/News-2015-12-09-01:35:45.jpeg
Keywords: Jubilee of mercy, two popes
Content: 492
Category: 1
Sub Category:
Heading: ആഗോള സഭക്കൊപ്പം കരുണയുടെ കവാടങ്ങൾ തുറന്ന് ഖത്തറിലെ റോസറി ചർച്ചും
Content: മാതാവിന്റെ അമലോൽഭവ തിരുന്നാളായ ഡിസംബർ 8ന് പരിശുദ്ധ പിതാവിന്റെ ആഹ്വാനമനുസരിച്ച് ഖത്തറിലെ വിശ്വാസികളും ആഗോള സഭയോട് ചേർന്ന് കരുണയുടെ വർഷത്തിന് ആഘോഷമായ തുടക്കം കുറിച്ചു. ബിഷപ്പ് കമിലോ ബല്ലിൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി വൈകിട്ട് 6:30ന് മാതാവിൻറെ ഗ്രോട്ടോയിൽ ജപമാലയോടെ തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്മ വത്തിക്കാൻറെ നിർദ്ദേശമനുസരിച്ചുള്ള കരുണയുടെ വർഷാരംഭ പ്രാർത്ഥന കഴിഞ്ഞ് പ്രദക്ഷിണമായി ദേവാലയത്തിന്റെ പ്രധാന കവാടത്തിലൂടെ അകത്തു പ്രവേശിച്ച് ആഘോഷമായ ദിവ്യബലിയോടെ പൂർത്തിയായി ഇടവക വികാരി റവ. ഫാദർ സെൽവ രാജിനോടും മലയാളം കമ്മ്യൂണിറ്റി രക്ഷാധികാരി റവ. ഫാദർ ജോയ് വില്ല്യമിനോടുമൊപ്പം മറ്റെല്ലാ കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള പുരോഹിതരും ക്രിസ്തുമസ്സിനൊരുക്കമായി ധ്യാനിപ്പിക്കാനും സഹായിക്കാനും വന്ന പുരോഹിതരും ചേർന്ന് ഒരുക്കിയ ദിവ്യബലി ഖത്തർ ക്രിസ്തവ കൂട്ടായ്മയെ കർത്താവിന്റെ കരുണയുടെ മഹാ സമുദ്രത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി എന്നതിൽ സംശയമില്ല ദൈവത്തിന്റെ വലിയ കരുണയിലേക്ക് പ്രാർത്ഥനയോടെ പ്രവേശിക്കാനോരുങ്ങുന്ന വിശ്വാസ സമൂഹത്തോട് നാമോരോരുത്തരും നമ്മുടെ ജീവിതാന്തസ്സുകളിലും, കുടുംബങ്ങളിലും, വിശ്വാസ ജീവിതത്തിലും എവിടെ നിൽക്കുന്നു എന്ന വസ്തുത ആത്മ പരിശോധന ചെയ്യേണ്ടത് വളരെ ആവശ്യമാണെന്ന് പിതാവ് പ്രസംഗ മദ്ധ്യേ എടുത്തു പറഞ്ഞു. ജോലി ദിവസമായിരുന്നിട്ടു കൂടി ഏതാണ്ട് മൂവായിരത്തിൽപ്പരം വിശ്വാസികൾ ഈ സ്വർഗീയ നിമിഷങ്ങൾക്ക് സാക്ഷികളാകുവാനും അതുവഴി ലഭിക്കുന്ന അളവറ്റ കൃപകൾ നേടുവാനും ഒത്തു കൂടി എന്നത് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്ത ഈ മഹത്തായ വിളിയുടെ ആവശ്യകതയും അർത്ഥവും വ്യക്തമാക്കുന്നു.
Image: /content_image/News/News-2015-12-10-11:42:19.jpg
Keywords: Gulf Christian news, malayalm
Content: 493
Category: 1
Sub Category:
Heading: കുട്ടികളുടെ മതബോധനം, ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന് അത്യാവശ്യം: RBPL കമ്മിഷൻ
Content: കുട്ടികളിൽ ധാർമ്മീക ചിന്തകൾ രൂപപ്പെടുത്തുന്നതിൽ മതബോധനത്തിനുള്ള സ്ഥാനം, പ്രത്യേകം എടുത്തു പറഞ്ഞുകൊണ്ട് ബ്രിട്ടണിലെ 'Commission on Religion and Belief in public Life' റിപ്പോർട്ട് പുറത്തിറക്കി.. മതപഠനത്തിന് മറ്റ് മാനവിക വിഷയങ്ങളുടെ സ്ഥാനം ലഭ്യമാക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു. 'കുട്ടികളുടെ അജ്ഞത അകറ്റുവാനുള്ള ആദ്യ അവസരം ലഭിക്കുന്നത് മതബോധന ക്ലാസുകളിലാണ് എന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് ചോദ്യം ചോദിക്കാനും, മറ്റുള്ളവരെയും, അഭിപ്രായങ്ങളെയും, സ്വീകരിക്കാനുള്ള മനസ്ഥിതി, മതബോധനം പ്രദാനം ചെയ്യുന്നു. ആർജവത്തോടെയുള്ള മതബോധനം, ഒരു സമൂഹത്തിന്റെ കെട്ടുറപ്പിന് ആവശ്യമാണ്' കമ്മിഷൻ പറയുന്നു. മതബോധനത്തിന് പ്രത്യേകം അദ്ധ്യാപകരെ നിയമിക്കണം എന്ന കമ്മിഷന്റെ ശുപാർശയും തങ്ങൾ സ്വാഗതം ചെയ്യുന്നതായി, മതബോധന അദ്ധ്യാപകരുടെ സംഘടനകൾ അറിയിച്ചു. പ്രൈമറി അദ്ധ്യാപകർക്ക് വായനയ്ക്കും ഗണിതത്തിനും കൊടുക്കുന്ന പരിശീലനത്തിന് സമമായ പരിശീലനം, മതാദ്ധ്യാപകർക്കും കൊടുക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. മതബോധന കൗൺസിലിന്റെ (RECEW) ചീഫ് എക്സിക്യുട്ടീവ്, റുഡോൾഫ് എലിയട്ട് ലൊക്ക് ഹാർട്ട് പറയുന്നു: "കാലങ്ങളായി മതബോധനം ഒരു കുട്ടിക്കളിയായാണ് എടുത്തിരിക്കുന്നത്. മിക്കപ്പോഴും മതബോധനത്തിന് അദ്ധ്യാപകരില്ല, സ്ഥിരമായ ടൈംടേബിളില്ല. മതബോധനത്തിന്, മറ്റ് മാനവീക വിഷയങ്ങളുടെ സ്ഥാനം കൊടുക്കേണ്ട സമയം വൈകിയിരിക്കുന്നു". ഇതിനു വേണ്ടി ഗവർമെന്റ് എടുക്കുന്ന തീരുമാനങ്ങൾക്ക്, Religious Education Council of England and Wales (REC)- എല്ലാ സഹകരണവും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. National Association of Teachers of Religious Education (NATRE) ന്റെ ചെയർ ഡാനിയൽ ഹ്യു ഗിൽ പറയുന്നു. മതബോധനത്തിന്റെ ആവശ്യം ഇന്ന് ഏറെയാണ്. സെക്കൻഡറി സ്കൂൾ വരെ, കഴിവുള്ള മതാദ്ധ്യാപകരെ നിയമിച്ച്, നമ്മുടെ കുട്ടികളുടെ ധാർമ്മികത സംരക്ഷിക്കാനുള്ള ഏത് പദ്ധതിക്കും, REC - യു ടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-12-11-01:39:29.jpeg
Keywords: Faith education.
Content: 494
Category: 1
Sub Category:
Heading: ക്രൈസ്തവരക്തസാക്ഷിത്വം, ഇപ്പോഴും മറ്റു രൂപങ്ങളിൽ തുടരുന്നു : കർദ്ദിനാൾ ഡൊണാൾഡ് വേൾ
Content: അപ്പോസ്തലന്മാര്‍ ജീവിച്ചിരിന്ന കാലഘട്ടത്തിൽ, റോമൻ ആംപി തിയേറ്ററുകളിലെ സിംഹകൂടുകളിലേക്ക് എടുത്തെറിയപ്പെട്ട ക്രൈസ്തവരുടെ രക്തസാക്ഷിത്വം, ഇപ്പോഴും മറ്റു രൂപങ്ങളിൽ തുടരുകയാണെന്ന് കർദ്ദിനാള്‍ ഡോണാള്‍ഡ് വേൾ, തന്റെ പുതിയ പുസ്തകമായ ‘To the Martyrs: A Reflection on the Supreme Christian Witness’ൽ കുറിച്ചു. ക്രൈസ്തവ മാനവീകത, വിശുദ്ധ ബലി തുടങ്ങി അനവധി ക്രിസ്ത്യൻ വിഷയങ്ങളെ പറ്റി, കർഡിനാൾ വേൾ ആധികാരികമായ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രക്ത്വസാക്ഷിത്വമാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകത്തിന്റെ പ്രമേയം. Emmaus Road Publishing ആണ് പുതിയ പുസ്തകത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. “വിശ്വാസത്തിനു വേണ്ടി പീഢനമേറ്റു വാങ്ങേണ്ടി വരുന്ന, ഈ കാലഘട്ടത്തിലെ ക്രൈസ്തവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഈ പുസ്തകം സമർപ്പിക്കുന്നു.” കർദ്ദിനാൾ വേൾ പറഞ്ഞു. പുരാതന കാലം മുതൽ തന്നെ, ക്രൈസ്തവ സഭയിൽ, രക്ത സാക്ഷികളെ പ്രകീർത്തിക്കുന്ന പാരമ്പര്യമുണ്ട്. തിരുസഭയ്ക്ക് രക്തസാക്ഷികളോടുള്ള ആദരവിനെ സൂചിപ്പിക്കാനായി പല ഉദ്യമങ്ങളും നേരത്തെ തന്നെ ആരംഭിച്ചിരിന്നു. അവര്‍ രക്തസാക്ഷിത്വം സംഭവിച്ചിടത്ത് ദേവാലയങ്ങൾ പണിയുക, അൾത്താരയിൽ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുക, സഭയുടെ കലണ്ടറിൽ തിരുന്നാൾദിനം രേഖപ്പെടുത്തുക, വിശുദ്ധ കുർബ്ബാനയുടെ പ്രാർത്ഥനകളിൽ അവരുടെ പേരുകൾ ഉൾപ്പെടുത്തുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. യേശുവിനോടൊപ്പം നടന്ന ശിഷ്യരിൽ, വിശുദ്ധ യോഹന്നാൻ ഒഴികെ ബാക്കിയുള്ളവരെല്ലാം, രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. തിരുസഭയിലെ ആദ്യത്തെ രക്തസാക്ഷിയായ വി.സ്റ്റീഫന്റെ ജീവിതത്തെപ്പറ്റി കർഡിനാൾ വേൾ തന്റെ പുസ്തകത്തില്‍ എടുത്തു കാണിക്കുന്നുണ്ട്. അവിശ്വാസികളായ ജനക്കൂട്ടത്തിന്റെ കല്ലേറിൽ പിടഞ്ഞു മരിക്കുമ്പോൾ, അദ്ദേഹം ക്രിസ്തുവിനെ അനുകരിച്ചു കൊണ്ട്, പ്രാർത്ഥനയോടെ തന്റെ ജീവൻ ബലിയർപ്പിക്കുകയും ഘാതകർക്ക് മാപ്പു കൊടുക്കുകയുമാണ് ചെയ്തത്. ഭൂഗർഭ അറകളിലെ റോമൻ പീഡനത്തെ അതിജീവിക്കാൻ, പുരാതന ക്രൈസ്തവർക്ക് ശക്തി നൽകിയത്, പൂർവ്വികരായ രക്തസാക്ഷികളുടെ ജീവത്യാഗമായിരിന്നു. കിഴക്കൻ യൂറോപ്പിലെയും സോവിയറ്റ് യൂണിയനിലെയും, രഹസ്യ കേന്ദ്രങ്ങളിലെ സഭകളിലെ വിശ്വാസം കെടാതെ സൂക്ഷിച്ചതും, രക്തസാക്ഷികളുടെ വിശ്വാസ തീവ്രതയെ പറ്റിയുള്ള അറിവായിരുന്നുവെന്ന് അദ്ദേഹം പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഫ്രഞ്ച് വിപ്ലവകാലഘട്ടത്തിലെ ഏറ്റവും ഭയാനകമായ ഭരണത്തിൽ പോലും, രക്തസാക്ഷികളായ അനേകരുടെ ജീവിതം ക്രൈസ്തവരുടെ വിശ്വാസത്തിന്റെ വിളക്ക് കെടാതെ സൂക്ഷിക്കാന്‍ കാരണമായി. അക്രമം നിറഞ്ഞ ഫ്രാൻസിൽ വിടർന്ന ക്രൈസ്തവ പുഷ്പ്പങ്ങളാണ് ലിസ്യൂവിലെ വി.തെരേസയും, വിശുദ്ധ ജോണ്‍ മരിയ വിയാനിയും എന്ന കാര്യത്തില്‍ തർക്കമില്ല. 1984-ൽ പോളണ്ടിൽ വധിക്കപ്പെട്ട Fr. ജ്യസു പൊപ്പിലസ്കൊയുടെ മൃതസംസ്കാരത്തിന്, 10 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതിനെ പോളണ്ടിലെ കമ്മ്യൂണിസത്തിന്റെ അന്ത്യമായാണ് ചരിത്രകാരന്മാർ വിലയിരുത്തിയിരിന്നത്. ചൈനയിൽ കഴിഞ്ഞ നാല് ദശാബ്ദക്കാലത്ത്, 12 ലക്ഷം ക്രൈസ്തവർ കൊല ചെയ്യപ്പെട്ടു. എന്നിട്ടും സഭ അവിടെ അതിവേഗമാണ് വളരുന്നത്. ഇപ്പോൾ ചൈനയിൽ 9 കോടി ക്രൈസ്തവരുണ്ടെന്ന് കണക്കാക്കപ്പെടുന്നു. വിശ്വാസികളില്‍ ഏറെയും വിദ്യാസമ്പന്നരെന്നത് വേറെ ഒരു സത്യം. AD 197-ൽ ടെർട്ടുളളിൻ എന്ന നോർത്ത് ആഫ്രിക്കൻ എഴുത്തുകാരൻ രചിച്ച ‘To the Martyrs’ എന്ന കൃതിയിൽ ‘രക്തസാക്ഷികളുടെ രക്തം സഭയുടെ വളർച്ചയെ എങ്ങനെ ത്വരിതപ്പെടുത്തുന്നു’ എന്നു വ്യക്തമാക്കിയിരിന്നു. ഈ പുസ്തകമാണ് കർദ്ദിനാൾ വേളിന്റെ പുസ്തകത്തിന് പ്രചോദനമായത്. “ഇന്ന് പല രാജ്യങ്ങളിലും, ക്രൈസ്തവൻ എന്നു പറയുന്നതു തന്നെ, മരണശിക്ഷ കിട്ടാവുന്ന ഒരു കുറ്റമായി തീർന്നിരിക്കുന്നു. 2015 ഫെബ്രുവരി 15-ന്, ലിബിയയിൽ, ISIS ഭീകരർ 20 ഈജിപ്ഷ്യൻ ക്രൈസ്തവരെ തലയറുത്ത് കൊന്നു. സോമാലിയായിലെ ഇസ്ലാമിക് ഭീകരർ, ഒരു കെനിയൻ യൂണിവേഴ്സിറ്റിയിലേക്ക് അതിക്രമിച്ചു കയറി, മുസ്ലീം വിദ്യാർത്ഥികളെ മാറ്റി നിറുത്തി, 147 ക്രൈസ്തവ വിദ്യാർത്ഥികളെ വെടിവെച്ചുകൊന്നു.” “ഇന്ത്യയിൽ ഹൈന്ദവ തീവ്രവാദികൾ, ക്രിസ്തീയ ദേവാലയങ്ങൾ തകർക്കുന്നു. ക്രൈസ്തവരെയും സന്യസ്ഥരെയും കൊല ചെയ്യുന്നു; കന്യാസ്ത്രീകളെ പീഢനത്തിനിരയാക്കുന്നു. നാമമാത്രമായ അന്വേഷണങ്ങൾ നടത്തി, കേസുകൾ അവസാനിപ്പിക്കുന്നു. നിയമപരമായ ഒരു സഹായവും നമ്മുക്ക് ലഭിക്കുന്നില്ലയെന്നതും ഇത് എടുത്തു കാണിക്കുന്നു.” സമകാലീന സംഭവങ്ങളെ പുസ്തകത്തില്‍ വ്യക്തമാക്കി കാണിക്കാന്‍ കർദിനാള്‍ വേളിന് കഴിഞ്ഞുയെന്നത് യാഥാർധ്യമാണ്. നാസികളുടെയും കമ്മ്യൂണിസ്റ്റുകളുടെയും പീഢനങ്ങളേൽക്കേണ്ടിവന്ന അനേകം ക്രൈസ്തവർ, അവരുടെ അനുഭവങ്ങൾ താനുമായി പങ്കുവെച്ചത്, അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അടുത്ത കാലത്തുണ്ടായി കൊണ്ടിരിക്കുന്ന ISIS ഭീകരത അനുഭവിക്കുന്നവരും തന്റെ മനസ്സില്‍ ഉണ്ടെന്നും കർദിനാൾ പറയുന്നു. US-ൽ പോലും, ക്രൈസ്തവ സമൂഹങ്ങൾ പ്രശ്നങ്ങൾ നേരിടുന്നു. മതം ആരാധനാലയങ്ങൾക്കുള്ളിൽ മതി എന്ന് വാദിച്ചു കൊണ്ട്, മതേതരവാദികളും, ഈ വാദങ്ങളെ ഭാഗികമായി പിന്താങ്ങുന്ന സർക്കാരും, ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കാമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 20-ാം നൂറ്റാണ്ടിൽ മാത്രം, ഏകദേശം നാലരക്കോടി ക്രൈസ്തവർ ലോകമൊട്ടാകെ, മതവൈരാഗ്യത്തിന് ഇരയായിട്ടുണ്ട്. ക്രൈസ്തവർ നേരിടുന്ന ദുരവസ്ഥയ്ക്ക്, ലോകത്തിന്റെ നിശബ്ദത ഒരു പരിഹാരമല്ലയെന്ന് കർദിനാൾ ഡോനാൾഡ് വേളിന്റെു ഈ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നു. “ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ മഹത്തായ മുദ്രയാണ് രക്ത്വസാക്ഷിത്വമെന്ന്” ഫ്രാൻസിസ് പാപ്പ നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2015-12-10-12:08:29.jpg
Keywords: cardinal donald wuerl,To the Martyrs: A Reflection on the Supreme Christian Witness,martyrs,pravachakasabdam,latest malayalam christian news
Content: 495
Category: 1
Sub Category:
Heading: പെറുവിന് ഇത് ധന്യമുഹൂര്‍ത്തം: രക്തസാക്ഷികളായ മൂന്ന്‍ വൈദികരെയും വിശുദ്ധപദവിക്കായി നാമകരണം ചെയ്തു
Content: 1991-ല്‍ ഷൈനിംഗ് പാത്ത് ഗറില്ലകളാല്‍ വധിക്കപ്പെട്ട പോളണ്ടില്‍ നിന്നുമുള്ള യുവ സുവിശേഷകരായ സ്ബിഗ്ന്യു സ്ട്രാല്‍സ്കോവ്സ്കി, മൈക്കല്‍ ടൊമാസ്സേക്, ഇറ്റലിയിലെ മുന്‍ രൂപതാ വികാരിയായിരുന്ന ഫാ. അലെസ്സാണ്ട്രോ ദോര്‍ഡി എന്നീ മൂന്ന് പുരോഹിതരെ ഡിസംബര്‍ 5, ശനിയാഴ്ച ചിംബോട്ടെയില്‍ വച്ച് വിശുദ്ധ പദവിക്കായി നാമകരണം ചെയ്തു. 1988-ലാണ് പുരോഹിതനായ സ്ബിഗ്ന്യു പെറുവില്‍ എത്തുന്നത്. തൊട്ടടുത്ത വര്‍ഷം ഫാ. മൈക്കലും പെറുവിലെത്തി. പെറുവിലെ ചിംബോട്ടെ രൂപതയില്‍പ്പെട്ട പരിയാക്കോട്ടൊ എന്ന ഒരു ദരിദ്ര ഗ്രാമമാണ് ഇവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തത്. രാപകല്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നവരായിരിന്നു ഈ രണ്ടു പുരോഹിതന്മാരും. ഗ്രാമത്തെ പിടിച്ചുലച്ച കൊടുംവരള്‍ച്ചയുടെ കാലത്ത് ജനങ്ങള്‍ക്ക് വേണ്ട വെള്ളം കൊണ്ടു വരുന്നതിനായി പൈപ് ശ്രംഖല സ്ഥാപിക്കുവാനും കാരിത്താസ് വഴി ഭക്ഷണം വിതരണം ചെയ്യുവാനും ഈ രണ്ടു പുരോഹിതന്‍മാരും മുന്‍പന്തിയിലുണ്ടായിരുന്നു. 1980-ലാണ് ഫാ. അലെസ്സാണ്ട്രോ ഈ മിഷനില്‍ ചേരുന്നത്. 1991 ആഗസ്റ്റ്‌ 9ന് സ്ബിഗ്ന്യു, മൈക്കല്‍ എന്നീ പുരോഹിതരെ ഗറില്ലകള്‍ തട്ടികൊണ്ടു പോവുകയും വെടിവെച്ച് കൊല്ലുകയായിരുന്നു. സ്വര്‍ഗത്തിലേക്ക് അവര്‍ യാത്രയാകുമ്പോള്‍ ഇരുവര്‍ക്കും 30 വയസ്സേ ഉണ്ടായിരിന്നുള്ളൂ. അതേ വര്‍ഷം ആഗസ്റ്റ്‌ 25ന് കുട്ടികളുടെ മാമോദീസയും വിശുദ്ധ കുര്‍ബ്ബാനയും കഴിഞ്ഞ് വരുന്ന വഴി ഫാ. അലെസ്സാണ്ട്രോയെ (60) ഗറില്ലകള്‍ പതിയിരുന്നാക്രമിക്കുകയായിരുന്നു. കാറില്‍നിന്നും പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തു കൊലപ്പെടുത്തുകയാണുണ്ടായത്. ഈ മൂന്ന്‍ പുരോഹിതന്‍മാരുമാണ് പെറുവില്‍ നിന്നും നാമകരണം ചെയ്യപ്പെട്ട ആദ്യ രക്തസാക്ഷികള്‍. പെറുവിലെ വിവിധ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികളും, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരും തുടങ്ങി ആയിരകണക്കിന് ആളുകള്‍ ഈ ധന്യമുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചു.
Image: /content_image/News/News-2015-12-10-03:48:31.jpg
Keywords: Zbigniew Strzałkowski,Michał Tomaszek,Italian diocesan priest, Father Alessandro Dordi,peru,poland,martyrs,beatified,latest malayalam christian news,pravachaka sabdam,
Content: 496
Category: 1
Sub Category:
Heading: എന്തിനാണ് കരുണയുടെ വർഷം? ഫ്രാൻസിസ് മാർപാപ്പ മറുപടി പറയുന്നു
Content: കരുണയുടെ വർഷത്തിന്റെ ആരംഭം കുറിച്ചതിന്റെ പിറ്റെ ദിവസം, സെന്റ് പീറ്റേർസ് ബസലിക്കയിൽ പൊതുപ്രഭാഷണ സമയത്ത് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് കരുണയുടെ വർഷത്തിന്റെ കാര്യ- കാരണങ്ങളിലേക്കാണ്. "എന്തിനാണ് കരുണയുടെ വർഷം?" ഡിസംബർ 9-ലെ പ്രഭാഷണത്തിൽ അദ്ദേഹം ചോദിച്ചു. "അത് സഭയ്ക്ക് നല്ലതാണെന്നല്ല ഞാൻ പറയുന്നത്! അത് സഭയ്ക്ക് അത്യാവശ്യമാണ്!" ഡിസംബർ 8-ന് മാതാവിന്റെ അമലോൽഭവ തിരുനാൾ ദിനത്തിലാണ്, കരുണയുടെ ജൂബിലി വർഷം തുറക്കപ്പെട്ടത്. 2016 നവംബർ 20-ന് ക്രിസ്തുവിന്റെ രാജത്വതിരുനാൾ ദിനത്തിൽ കരുണയുടെ വർഷത്തിന് സമാപനം കുറിക്കും. സെന്റ് പീറ്റേർസ് ബസലിക്കയിൽ വിശുദ്ധ വാതിൽ തുറന്നു കൊണ്ടാണ് പിതാവ് കരുണയുടെ വർഷം ഉദ്ഘാടനം ചെയ്തത്. ശരിയായ ഒരുക്കങ്ങളോടെ, വിശുദ്ധ വാതിലിലൂടെ ദേവാലയത്തിൽ പ്രവേശിക്കുന്നവർക്ക് പൂർണ്ണ ദണ്ഡ വിമോചനം ലഭിക്കും. ബസലിക്കയിലെ വിശുദ്ധ വാതിൽ സാധാരണയായി, 25 വർഷം കൂടുമ്പോഴുള്ള ജൂബിലി വർഷങ്ങളിലാണ് തുറക്കപ്പെടുക. വിശുദ്ധ വാതിൽ തുറന്ന് ആദ്യം ഫ്രാൻസിസ് പാപ്പയും, തുടർന്ന് മുൻ മാർപാപ്പ ബെനഡിക്ട് XVI - മനും ദേവാലയത്തിൽ പ്രവേശിച്ചു. ജൂബിലി വർഷത്തിൽ, വിശ്വാസികൾക്ക് പാപമോചനത്തിനായി തിരുസഭകൽപ്പിച്ചു നൽകുന്ന, ഒരു അസാധാരണ വഴിയാണ് വിശുദ്ധ വാതിൽ. വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ദൈവത്തിന്റെ സാമീപ്യം ലോകത്തിന് മനസ്സിലാക്കി കൊടുക്കേണ്ടത് സഭയുടെ കടമയാണെന്ന്, പിതാവ് ഓർമ്മിപ്പിച്ചു. ജൂബിലി അതിന് അനുയോജ്യമായ സമയമാണ്. മാനുഷീക ദൗർബല്യങ്ങൾ മറികടന്ന്, നമ്മുടെ പാപങ്ങളുടെ അന്ധകാരത്തിന് മേൽ വെളിച്ചം വീശുന്നതാണ്, ദൈവത്തിന്റെ അനന്തമായ കരുണ. ആ കരുണയിലേക്ക് മനുഷ്യ ശ്രദ്ധ തിരിച്ചുവിടാനാണ്, ജൂബിലി ആഘോഷിക്കുന്നത്.ഈ വിശുദ്ധവർഷത്തിലൂടെ നാം സുവിശേഷത്തിന്റെ ഹൃദയത്തിൽ, കരുണയുടെ മൂർത്തിമദ് ഭാവമായ യേശുവിൽ, ദൃഷ്ടികൾ അർപ്പിക്കുകയാണ്. അപ്പോൾ, കരുണയുടെ ജൂബിലി ആഘോഷിക്കുന്നതു വഴി, നാം നമ്മുടെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിന്റെ ഹൃദയഭാഗത്തിലേക്ക്, ക്രൈസ്തവ വിശ്വാസങ്ങൾ പുന:പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഇന്നത്തെ സമൂഹത്തിൽ, സ്ഥാപനങ്ങളിൽ, ജോലിയിടങ്ങളിൽ, വീടുകളിൽ പോലും, മാപ്പ്, ക്ഷമ തുടങ്ങിയവ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള ഈ ലോകത്ത്, ഈ ജൂബിലി വർഷത്തിലൂടെ , ദൈവത്തെ ഏറ്റവുമധികം പ്രീതിപ്പെടുത്തുന്ന കരുണ, നമുക്ക് മനസിൽ ഉറപ്പിക്കാം. കരുണയേക്കാൾ ദൈവത്തിന് പ്രീതികരമായി മറ്റൊന്നുമില്ല. നമ്മുടെ ഹൃദയത്തിൽ കരുണ നിറയുമ്പോൾ, അചിരേണ അത് ലോകനന്മയായി പരിണമിക്കും. കരുണയുടെ ഏറ്റവും വലിയ പ്രതിബന്ധം, സ്വയമേയുള്ള സ്നേഹമാണ്. അത് സുഖവും പ്രശസ്തിയും തേടിയുള്ള, പണം തേടിയുള്ള, പരക്കംപാച്ചിലിലേക്ക് നയിക്കുന്നു ! അവിടെയാണ് നന്മയുടെ വ്യജ വേഷക്കാർ ജനിക്കുന്നത് ! "നന്മയുടെ കപടനാട്യക്കാർ ആകാതിരിക്കാൻ, പരിശുദ്ധ മറിയത്തിന്റെ മദ്ധ്യസ്ഥതക്കായി നമുക്ക് പ്രാർത്ഥിക്കം." പിതാവ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു. Source: EWTN News
Image: /content_image/News/News-2015-12-11-01:38:55.jpeg
Keywords: Why jubilee of mercy
Content: 497
Category: 1
Sub Category:
Heading: ബ്രിട്ടനിലുടനീളം തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിൽ വിശുദ്ധ വാതിലുകൾ തുറക്കപ്പെടുന്നു.
Content: ഈ വാരാന്ത്യത്തിൽ, ബ്രിട്ടണിലെ ദേവാലയങ്ങളിൽ വിശുദ്ധ വാതിലുകൾ തുറക്കപ്പെടും. ലിവർപൂളിലെ മെട്രോപോളിറ്റൻ കത്തീഡ്രലിൽ, കഴിഞ്ഞ ഞായറാഴ്ച്ച, രാജ്യത്തെ ആദ്യത്തെ വിശുദ്ധ വാതിൽ തുറന്നു കൊണ്ട്, ബ്രിട്ടണിൽ കരുണയുടെ വർഷത്തിന് തുടക്കം കുറിച്ചു. ബ്രിസ്റ്റോളിലെ ക്ലിഫ്ട്ടൺ കത്തീഡ്രൽ , വെസ്റ്റ് സുസെക്സിൽ അരുഡേൽ കത്തീഡ്രൽ , ഗ്ലോസെസ്റ്റർ ഷയറിലെ പ്രീനാഷ് കത്തീഡ്രൽ, വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രൽ എന്നിവിടങ്ങളിൽ ഈ വരുന്ന ഞായറാഴ്ച്ച വിശുദ്ധ വാതിലുകൾ തുറക്കപ്പെടും. അന്നേ ദിവസം തന്നെ ചെഷയറിലെ വൈത്തൻഷ്യാവിൽ, വിശുദ്ധ ആന്റോണിയോസിന്റെ ദേവാലയത്തിൽ, ബിഷപ്പ് മാർക്ക് ഡേവീസ് വിശുദ്ധ വാതിൽ തുറക്കുന്നതാണ്. രൂപതയിലെ വിശുദ്ധ വാതിൽ, ഈസ്റ്റർ സമയത്ത്, ഷ്വാസ്ബറി കത്തീഡ്രലിലേക്ക് സ്ഥാനമാറ്റം ചെയ്യും. ചർച്ച് ഓഫ് ഇംഗ്ലണ്ട് പോലും, പുതുവർഷാരംഭത്തിൽ ഒരു വിശുദ്ധ വാതിൽ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അരുഡേൽ-ബ്രൈട്ടൺ ബിഷപ്പ്, റിച്ചാർഡ് മോത്ത് ചീങ്കെസ്റ്റർ കത്തീഡ്രലിൽ വിശുദ്ധ വാതിൽ തുറക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നു. കരുണയുടെ വർഷത്തിന്റെ ആരംഭം കുറിക്കാനായി, ലങ്കാസ്റ്റർ കത്തീഡ്രലിൽ വൈകുന്നേരം നടത്തുവാൻ ഉദ്ദേശിച്ചിരുന്ന ദിവ്യബലി, വെള്ളപ്പൊക്കത്തെ തുടർന്ന് റദ്ദ് ചെയ്തു. ബിഷപ്പ് മോത്ത്, തന്റെ ഇടയലേഖനത്തിൽ, വിശ്വാസികളോട്, കുമ്പസാര നവീകരണത്തിനായി ആഹ്വാനം ചെയ്തു. എന്തു കാരണത്താലായാലും സഭയിൽ നിന്നും അകന്നു കഴിയുന്നവരേയും, സുവിശേഷം കേൾക്കാനിട വരാത്തവരെയും നാം അകറ്റി നിറുത്തരുത്. തുറക്കപ്പെടുന്നത് നമ്മുടെ ഹൃദയത്തിലും മനസ്സിലുമുള്ള കരുണയുടെ വാതിലുകളാണ് എന്ന് അദ്ദേഹം ഇടയലേഖനത്തിൽ കുറിച്ചു. അഭയാർത്ഥികൾ, കിടപ്പാടമന്വേഷിക്കുന്നവർ, തടവുകാർ എന്നിവരിലേക്കെല്ലാം നാം കരുണയുടെ ദൂത് എത്തിക്കണം. എല്ലാ സൗഭാഗ്യങ്ങളിലും കഴിയുന്നുണ്ടെങ്കിലും യേശുവിന്റെ അഭാവത്തിൽ ഉണ്ടാകുന്ന സമാധനമില്ലായ്മ അനുഭവിക്കുന്നവരും കരുണ അർഹിക്കുന്നു. കരുണയുടെ ഭൗതിക പ്രവർത്തികളും (നമ്മുടെ സഹോദരങ്ങളുടെ ഭൗതിക ആവശ്യങ്ങൾക്ക് നേരെയുള്ള നമ്മുടെ പ്രതികരണം ) കരുണയുടെ ആത്മീയ പ്രവർത്തികളും കരുണയുടെ വർഷത്തിന്റെ കേന്ദ്ര ബിന്ദുക്കളാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ചൊവ്വാഴ്ച്ച നോട്ടിംഗ്ഹാമിലെ ബർണാബസ് കത്തീഡ്രലിൽ 100 വൈദീകരും 500 സമർപ്പിത വിശ്വാസികളും പങ്കെടുത്ത ചടങ്ങിൽ വിശുദ്ധ വാതിൽ തുറക്കപ്പെട്ടു. ഈ ഞായറാഴ്ച്ച ബിഷപ്പ് മാർക്ക് ഒടുൽ പ്ലിമ്മത്ത് കത്തീഡ്രലിൽ വിശുദ്ധ വാതിൽ തുറക്കുന്നതാണ്.അവരിലേക്കെല്ലാം യേശുവിന്റെ കരുണ എത്തിക്കുക എന്നത് കരുണ വഹിക്കുന്ന നമ്മുടെ ഉത്തരവാദിത്വമാണ് എന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.
Image: /content_image/News/News-2015-12-11-15:32:55.jpeg
Keywords: Holy door in uk