Contents

Displaying 351-360 of 24916 results.
Content: 450
Category: 5
Sub Category:
Heading: December 1 : വിശുദ്ധ എലീജിയൂസ്
Content: എലോയി എന്നും അറിയപ്പെടുന്ന വിശുദ്ധ എലീജിയൂസ് ഫ്രാന്‍സിലെ ലിമോഗസിനു സമീപം ഏതാണ്ട് 590-ലാണ് ജനിച്ചത്. വളരെ വിദഗ്ദനായ ഒരു ഇരുമ്പ് കൊല്ലനായിരുന്നു അദ്ദേഹം. അതിനാല്‍ പാരീസിലെ ക്ലോട്ടയര്‍ രണ്ടാമന്‍ രാജാവിന്റെ കാലത്ത്‌ അദ്ദേഹം രാജാവിന്റെ നാണയ നിര്‍മ്മാണ ശാലയിലെ മേല്‍നോട്ടക്കാരനായി നിയമിക്കപ്പെട്ടു. ക്രമേണ എലീജിയൂസ് രാജാവുമായി വളരെ അടുത്ത സുഹൃത്ബന്ധത്തിലാവുകയും ഒരു ഇരുമ്പ് കൊല്ലനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി പരക്കെ അറിയപ്പെടുകയും ചെയ്തു. വളരെയേറെ പ്രശസ്തനായിരുന്നുവെങ്കിലും എലീജിയൂസ് പാവങ്ങളോട് കരുണയുള്ളവനായിരുന്നു, അനേകം അടിമകളെ അദ്ദേഹം മോചനദ്രവ്യം നല്‍കി മോചിപ്പിച്ചു. കൂടാതെ സോളിഗ്നാക്കില്‍ അനേകം പള്ളികളും ആശ്രമങ്ങളും പണികഴിപ്പിക്കുകയും ചെയ്തു. ക്ലോട്ടയറിന്റെ മകനും രാജാവുമായ ദഗോബെര്‍ട്ട് ഒന്നാമനില്‍ നിന്നും പാരീസില്‍ തനിക്ക്‌ ലഭിച്ച സ്ഥലത്ത് അദ്ദേഹം ഒരു വലിയ സന്യാസിനീ മഠം പണികഴിപ്പിച്ചു. 629-ല്‍ എലീജിയൂസ് ദഗോബെര്‍ട്ട് രാജാവിന്റെ പ്രധാന ഉപദേഷ്ടാവായി നിയമിതനായി. പിന്നീട് ദഗോബെര്‍ട്ട് ഏല്‍പ്പിച്ച ദൗത്യവുമായി അദ്ദേഹം ബ്രെട്ടോണിലെ രാജാവായ ജൂഡിക്കായലിനെ ദഗോബെര്‍ട്ടിന്റെ ആധീശത്വം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചു. ഒരു പുരോഹിതനായി ദൈവത്തെ സേവിക്കുക എന്ന അദ്ദേഹത്തിന്റെ ആഗ്രഹം അദ്ദേഹം നിറവേറ്റികൊണ്ട് 640-ല്‍ അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിച്ചു. പിന്നീട് നോയോണിലെയും ടൂര്‍നായിലെയും മെത്രാനായി വാഴിക്കപ്പെട്ടു. സുവിശേഷ പ്രഘോഷണത്തിനുള്ള അടങ്ങാത്ത ആഗ്രഹുമായി അദ്ദേഹം ഫ്ലാണ്ടേഴ്സിലെ ആന്‍റ് വെര്‍പ്പ്, ഗെന്റ്, കോര്‍ട്ടായി എന്നിവിടങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുകയും അനേകം സന്യാസിനീ മഠങ്ങള്‍ പണികഴിപ്പിക്കുകയും ചെയ്തു. ഏതാണ്ട് 660-നോടടുത്ത് ഡിസംബര്‍-1ന് എലീജിയൂസ് മരണമടഞ്ഞു. തന്റെ കഴിവും സമ്പത്തും മറ്റുള്ളവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നത് ശരിക്കും ദൈവീകമായ ഒരു കാര്യമാണ്. വിശുദ്ധ എലീജിയൂസ് എല്ലാവരാലും വളരെയേറെ ഇഷ്ടപ്പെടുകയും ധാരാളം പേരെ ക്രിസ്തുവിലേക്ക്‌ കൊണ്ട് വരികയും ചെയ്തു. ഈ വിശുദ്ധന്റെ മാതൃക നമ്മെ ആത്മാവില്‍ കരുണയുള്ളവരും പെരുമാറ്റത്തില്‍ സന്തോഷവാന്‍മാരുമാക്കി മാറ്റട്ടെ.
Image: /content_image/DailySaints/DailySaints-2015-11-30-00:42:04.jpg
Keywords: st eligius, pravachaka sabdam, daily saints
Content: 451
Category: 5
Sub Category:
Heading: November 30 : വിശുദ്ധ അന്ത്രയോസ് ശ്ലീഹാ
Content: വിശുദ്ധ പത്രോസിന്റെ സഹോദരനായ അന്ത്രയോസും, യോഹന്നാനുമാണ് ക്രിസ്തുവിനെ അനുഗമിച്ച ആദ്യ ശിക്ഷ്യന്മാര്‍. വളരെ ലളിതമായും മനോഹരമായും ക്രിസ്തുവുമായുള്ള ഇവരുടെ ആദ്യത്തെ കണ്ടുമുട്ടലിനെപ്പറ്റി സുവിശേഷത്തില്‍ വിവരിച്ചിരിക്കുന്നു (യോഹ 1:35-42). പത്രോസ്, യാക്കോബ്, യോഹന്നാൻ തുടങ്ങിയ അപ്പസ്തോലന്‍മാരുടെ അടുത്ത വലയത്തില്‍ അന്ത്രയോസ് ഉള്‍പ്പെടുന്നില്ല. സുവിശേഷകരാകട്ടെ അസാധാരണമായി ഒന്നും അദ്ദേഹത്തെ കുറിച്ച് വിവരിക്കുന്നുമില്ല. പക്ഷെ അപ്പസ്തോലിക പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയിട്ടുള്ള പഠനങ്ങൾ ഈ വിശുദ്ധനു രക്ഷകനോടും കുരിശിനോടുമുള്ള അപാരമായ സ്നേഹത്തെ വളരെയേറെ ശ്ലാഹിക്കുന്നു. തിരുസഭയാകട്ടെ വിശുദ്ധ കുര്‍ബ്ബാനയിലും സഭയുടെ ദിവസേനയുള്ള ആരാധനക്രമ പുസ്തകത്തിലും ഈ വിശുദ്ധനെ പ്രകീര്‍ത്തിക്കുന്നു. ഈ വിശുദ്ധനെ വളരെയേറെ ആദരിക്കുന്ന ഗ്രിഗറി ഒന്നാമന്‍ മാര്‍പാപ്പായുടെ കാലം മുതലാണ്‌ തിരുഭാചട്ടങ്ങളിലും, ലിബേറയിലും (വിശുദ്ധ കുര്‍ബ്ബാനയിലെ ഒരു ഭാഗം) ഈ വിശുദ്ധന്റെ നാമം ചേര്‍ക്കപ്പെട്ടത്. വിശുദ്ധ അന്ത്രയോസിന്റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള കഥ അപ്പസ്തോലിക പ്രവര്‍ത്തനങ്ങളിലെ വിവരണങ്ങളില്‍ നിന്നുമാണ് അറിവായിട്ടുള്ളത്. ഇതനുസരിച്ച് വിജാതീയനായ ഒരു ന്യായാധിപന്‍ വിശുദ്ധനോട് അവരുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശുദ്ധന്‍ “ഞാന്‍ നിത്യവും പരമകാരുണികനുമായ ഏക ദൈവത്തിന്‌ ബലിയര്‍പ്പിക്കുന്നുണ്ട്, അവനാണ് ഏക ദൈവം. കാളയുടെ മാംസം കൊണ്ടോ ആടുകളുടെ ചോര കൊണ്ടോ അല്ല ഞാന്‍ ബലിയര്‍പ്പിക്കുന്നത്. മറിച്ച്, അള്‍ത്താരയില്‍ നേത്രങ്ങള്‍ക്ക് കാണുവാന്‍ സാധ്യമല്ലാത്ത കുഞ്ഞാടിനെയാണ് ഞാന്‍ ബലിയര്‍പ്പിക്കുന്നത്. എല്ലാ വിശ്വാസികളും ഇതിന്ല്‍ പങ്കാളികളാവുകയും ഇതില്‍ നിന്നും ഭക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ബലിവസ്തുവായ കുഞ്ഞാടാകട്ടെ ഒരു കുഴപ്പവും കൂടാതെ എന്നെന്നും ജീവിക്കുന്നു.” എന്ന് മറുപടി കൊടുത്തു. ഈ മറുപടിയില്‍ കുപിതനായ ഈജിയാസ്‌ വിശുദ്ധനെ തടവറയിലടാക്കുവാന്‍ ഉത്തരവിട്ടു. അവിടെ കൂടിയിരുന്ന വിശ്വാസികള്‍ക്ക്‌ വളരെയേറെ ബുദ്ധിമുട്ടൊന്നും കൂടാതെ തന്നെ വിശുദ്ധനെ മോചിപ്പിക്കുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വിശുദ്ധന്‍ വളരെ ആത്മാര്‍ത്ഥതയോട് കൂടി അങ്ങിനെ ചെയ്യരുതെന്ന് ജനകൂട്ടത്തോട് യാചിക്കുകയും അവരെ ശാന്തരാക്കുകയും ചെയ്തു. രക്തസാക്ഷിത്വ മകുടത്തിനായി വിശുദ്ധന്‍ അത്രമാത്രം ആഗ്രഹിക്കുന്നുണ്ടായിരുന്നു. വിശുദ്ധനെ വധിക്കുവാനുള്ള സ്ഥലത്തേക്ക് കൂട്ടികൊണ്ട് വന്നപ്പോള്‍ വിശുദ്ധ കുരിശിനെ നോക്കി അദ്ദേഹം ഇപ്രകാരം നിലവിളിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു “ഓ, വിശുദ്ധ കുരിശെ, വളരെനാളായി നിന്നെ പുല്‍കുവാന്‍ ആഗ്രഹിക്കുന്ന എന്റെ ആത്മാവിന്‌ ഇപ്പോള്‍ അത്‌ സാധ്യമാകും എന്നുള്ളതില്‍ ഞാന്‍ ആനന്ദിക്കുന്നു; യാതൊരു മടിയുംകൂടാതെ നിന്നിലൂടെ മരണം വരിച്ചവന്റെ ഈ ശിക്ഷ്യനെയും സ്വീകരിക്കണമേ.” അധികം താമസിയാതെ അദ്ദേഹത്തെ 'x' ആകൃതിയിലുള്ള കുരിശില്‍ തറച്ചു. രണ്ടു ദിവസത്തോളം വിശുദ്ധന്‍ കുരിശില്‍ ജീവനോടെ കിടക്കുകയും യേശുവിന്റെ പ്രബോധനങ്ങള്‍ ഉത്ഘോഷിക്കുകയും അവസാനം ക്രിസ്തുവിനു സമാനമായ രീതിയില്‍ മരണം വരിച്ചുകൊണ്ട് വിശുദ്ധന്‍ ആഗ്രഹിച്ചത്‌ പോലെ യേശുവിനോട് ചേരുകയും ചെയ്തു. വിശുദ്ധ കുരിശിന്റെ രഹസ്യം നമുക്ക്‌ പ്രദാനം ചെയ്തു എന്ന നിലയിലും വിശുദ്ധ ആന്‍ഡ്ര്യൂവിന്റെ രക്തസാക്ഷിത്വം പ്രാധാന്യമര്‍ഹിക്കുന്നു.
Image: /content_image/DailySaints/DailySaints-2015-11-30-00:46:39.jpg
Keywords: St andrew, daily saints, malayalam
Content: 455
Category: 1
Sub Category:
Heading: സുരക്ഷാ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ചു
Content: "എല്ലാവരും സഹോദരരാണ്" എന്ന സന്ദേശവുമായി, ഫ്രാൻസിസ് മാർപാപ്പ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ St. Sauveur അഭയാർത്ഥി ക്യാമ്പ് സന്ദർശിച്ചു- Zenit റിപ്പോർട്ട് ചെയ്യുന്നു. "നമ്മുടെ എല്ലാ വിധ പ്രവർത്തനങ്ങളും, പ്രാർത്ഥനയും, സമാധാനം പുന:സ്ഥാപിക്കുന്നതിന് ആവശ്യമാണ്." ക്ഷമ, സമാധാനം, ഒരുമ, സ്നേഹം എന്നീ വാക്കുകൾ എഴുതിയ പ്ലക്കാർഡുകളുമായി, കുട്ടികൾ അദ്ദേഹത്തിന് സ്വാഗതമേകി. റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻ ഗൂയിയിൽ എത്തിയ ഉടനെ, പിതാവ്, ഒരു തുറന്ന പോപ് മൊബൈലിൽ, പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം, അദ്ദേഹം സെന്റ്.സേവ്നർ അഭയാർത്ഥി ക്യാമ്പിലെത്തി. രാജ്യത്ത് നടക്കുന്ന വംശീയ ലഹളകളിൽ ഭവനം നഷ്ടപ്പെട്ട, നാലായിരത്തിലധികം ആളുകൾക്ക് രക്ഷാ സങ്കേതമൊരുക്കിയിരിക്കുന്നത് ഈ ക്യാമ്പിലാണ്. സുരക്ഷാകാരണങ്ങളാൽ, മാർപാപ്പയുടെ ഇങ്ങോട്ടുള്ള യാത്ര ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 1960-ൽ, ഫ്രഞ്ച് ആധിപത്യത്തിൽ നിന്നും സ്വാതന്ത്രൃം നേടിയ മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ്. കഴിഞ്ഞ രണ്ടു വർഷമായി രാജ്യം, മതപരവും ഗോത്രപരവുമായ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. മുസ്ലീം - കൃസ്ത്യൻ സംഘർഷത്തിന്റെ ഫലമായി, പതിനായിരക്കണക്കിന് ആളുകൾ രാജ്യം വിട്ട്, അയൽ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പോയിക്കഴിഞ്ഞു. രാജ്യം വംശഹത്യയിലേക്ക് നീങ്ങാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് U.N വിലയിരുത്തിയിരുന്നു. മാർപാപ്പയുടെ ആഫ്രിക്കൻ സന്ദർശനത്തിൽ, ഏറ്റവും കൂടുതൽ സുരക്ഷാ ഭീഷിണി ഉയർന്നിരുന്ന ഒരു സന്ദർശനമായിരുന്നു, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേത്. ഈ സുരക്ഷാ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു കൊണ്ടാണ് പിതാവ്, കലാപ ബാധിതമായ രാജ്യവും, അവിടത്തെ അഭയാർത്ഥി ക്യാമ്പും സന്ദർശിച്ചത്. "സമാധാനത്തിലേക്കുള്ള യാത്ര സ്നേഹത്തിലൂടെയാണ്, സൗഹൃദത്തിലൂടെയാണ്, ക്ഷമയിലൂടെയും സഹിഷ്ണുതയിലൂടെയും ആണ്!" പിതാവ് പറഞ്ഞു. ഗോത്രങ്ങളുടെയും, വിഭിന്ന സംസ്ക്കാരങ്ങളുടെയും, മതം, സാമൂഹ്യ അന്തസ്. എന്നിവയുടെയൊന്നും പരിമതികളിൽ പെടാതെ, ഈ രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കപ്പെടട്ടെ എന്ന് പിതാവ് ആശംസിച്ചു. "എല്ലാവർക്കും സമാധാനം ലഭിക്കട്ടെ! കാരണം നാമെല്ലാം സഹോദരരാണ്." "നമ്മളെല്ലാം സഹോദരരാണ്" പിതാവിന്റെ നിർദ്ദേശം അനുസരിച്ച്, ശ്രോതാക്കൾ അത് ഏറ്റു പറഞ്ഞു. "നമ്മളെല്ലാം സഹോദരരാണ്. നമ്മളെല്ലാം സമാധാനം ആഗ്രഹിക്കുന്നു." അവരെയെല്ലാം അനുഗ്രഹിച്ചു കൊണ്ടും, തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ അവരോട് ആവശ്യപ്പെട്ടുകൊണ്ടും, അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു. റോമിലേക്ക് തിരിക്കുന്നതിനു മുമ്പ്, റിപ്പബ്ലിക്കിൽ, പിതാവിന് കുറെ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ഒരു മുസ്ലിം ദേവാലയത്തിലെത്തി, അവിടത്തെ മുസ്ലീങ്ങളുമായി അഭിമുഖം , ബെർത്തലമ്യ ബൊഗാഡ സ്റ്റേഡിയത്തിൽ ദിവ്യബലിയർപ്പണം, എന്നിവ അദ്ദേഹത്തിന്റെ സന്ദർശന പരിപാടികളിൽ പെട്ടതാണ്. നഗരത്തിലെ ദേവാലയത്തിൽ വിശുദ്ധ കവാടം തുറക്കുക എന്നുള്ളത്, പിതാവിന്റെ റിപ്പബ്ലിക് സന്ദർശനത്തിന്റെ ഏറ്റവും പ്രധാന ഭാഗമാണ്. ഡിസംബർ 8- ന് വത്തിക്കാനിൽ, കരുണയുടെ വർഷം തുടങ്ങുന്നതിന് മുമ്പ്, ആഫ്രിക്കയിൽ ഒരു ദേവാലയത്തിൽ വിശുദ്ധ കവാടം തുറക്കും എന്ന്, പിതാവ് നേരത്തെ തന്നെ പഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോൾ പൂർത്തീകരിക്കപ്പെടുന്നത്.
Image: /content_image/News/News-2015-11-30-01:52:36.jpg
Keywords: pope in africa, refugee camp, malayalam, pravachaka sabdam
Content: 456
Category: 1
Sub Category:
Heading: മതത്തിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നവർ വ്യാജന്മാരാണെന്ന് തിരിച്ചറിയുക : മുസ്ലീം മസ്ജിദ് സന്ദര്‍ശിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: അക്രമങ്ങളിലൂടെ ദൈവത്തിന്റെ വദനം മലിനമാക്കുന്നവർക്കെതിരെ അണിനിരക്കാൻ, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ, ക്രൈസ്തവരോടും മുസ്ലീങ്ങളോടും മാർപ്പാപ്പ ആഹ്വാനം ചെയ്തു. "യഥാർത്ഥ ദൈവ വിശ്വാസികൾ, സമാധാന കാംക്ഷികളായിരിക്കും. ദൈവത്തിന്റെ പേരിൽ അക്രമത്തിനിറങ്ങുന്നവർ കപടവിശ്വാസികളാണ്. " പിതാവ് പറഞ്ഞു. കൊഡൊ കൗയിലെ മുസ്ലീം മസ്ജിദിലെത്തി , അവിടത്തെ മുസ്ലീങ്ങളെ അഭിസംബോധചെയ്യുമ്പോൾ, അദ്ദേഹം, ആ രാജ്യത്ത് ഒരു കാലത്ത് നിലനിന്നിരുന്ന മതസൗഹാർദ്ദത്തെ പറ്റി ഓർമിപ്പിച്ചു. മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ നടത്തിയ സന്ദർശനത്തിന്റെ അവസാന ദിവസം, അദ്ദേഹം സ്വമേധയാ ഒരു യുദ്ധമേഖലയിൽ എത്തി സമാധാന ശ്രമങ്ങൾ നടത്തുകയായിരുന്നു. "ക്രൈസ്തവരും മുസ്ലീങ്ങളും സഹോദരീ സഹോദരന്മാരാണ്." പിതാവ് വീണ്ടും അവരെ ഓർമിപ്പിച്ചു. "നാം ഒരുമിച്ച് വെറുപ്പിനോടും, വിദ്വേഷത്തോടും പ്രതികാരത്തോടും, അക്രമത്തോടും 'ഇല്ല' എന്ന് പറയണം. ദൈവം സമാധാനമാണ്. ദൈവത്തിന്റെ പേരിൽ, മതത്തിന്റെ പേരിൽ അക്രമങ്ങൾ നടത്തുന്നവർ വ്യാജന്മാരാണ് എന്ന് തിരിച്ചറിയുക. " 2012 ഡിസംബറിലാണ് മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മുസ്ലീം ഗ്രൂപ്പുകൾ ഒരുമിച്ച് ചേർന്ന് സെലേക്ക എന്ന പേരിൽ ഒരു സഖ്യമുണ്ടാക്കി, അന്നത്തെ പ്രസിഡന്റ് ഫ്രാങ്കോയീസ് ബോഡീസിന്റെ ഭരണം അട്ടിമറിച്ച് അധികാരമേറ്റു. അതിനു ശേഷം 6000-ലധികം ആളുകൾ സംഘട്ടനങ്ങളിൽ മരിച്ചു കഴിഞ്ഞു. അക്രമങ്ങൾ മൂലം മാറ്റിവെയ്ക്കപ്പെട്ട ഒക്ടോബറിലെ തിരഞ്ഞെടുപ്പുകൾ ഈ വരുന്ന ഡിസംബർ 27-ാം തീയതി നടക്കാനിരിക്കുകയാണ്. ഇടക്കാല പ്രസിഡന്റ് , കാതറീന സാംബ പാസയുടെ സമാധാന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. മുസ്ലീം മസ്ജിദിൽ നടത്തിയ പ്രസംഗത്തിൽ, പിതാവ്, മുസ്ലീം - ക്രിസ്ത്യൻ മത നേതാക്കളുടെ സമാധാന ശ്രമങ്ങളെ പുകഴ്ത്തി. 'വരുന്ന തിരഞ്ഞെടുപ്പിൽ, ഈ രാജ്യത്തെ, സമാധാനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ശക്തരായ നേതാക്കൾ ഉയർന്നു വരും' എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പിതാവിന്റെ സന്ദർശനം, കലഹത്തിലേർപ്പെട്ടിരിക്കുന്ന ക്രൈസ്തവ - മുസ്ലീ വിഭാഗങ്ങളിൽ, സമാധാനത്തിന്റെ പ്രത്യാശ ഉളവാക്കിയിട്ടുണ്ട്. 'ആഫ്രിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് (CAR - Central African Republic), എല്ലാം കൊണ്ടും ആഫ്രിക്കയുടെ ഹൃദയമായി തീരട്ടെ' എന്ന് പിതാവ് ആശംസിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സാഹോദര്യത്തിനും, സമന്വയത്തിനുമായി പ്രവർത്തിക്കാനും, അവയ്ക്ക് വേണ്ടി പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടുകൊണ്ട്, പിതാവ് പ്രസംഗം ഉപസംഹരിച്ചു. 1985-ൽ വി.ജോൺ പോൾ രണ്ടാമന്റെ മദ്ധ്യ ആഫ്രിക്കൻ സന്ദർശനത്തിനു ശേഷം ആദ്യമായാണ് ഒരു മാർപാപ്പ CAR-ൽ എത്തുന്നത്. (Source: www.ewtnnews.com)
Image: /content_image/News/News-2015-12-04-21:42:01.jpg
Keywords: Pope francis
Content: 457
Category: 19
Sub Category:
Heading: ദൈവ സന്നിധിയിലേക്ക് യാത്രയാകുന്ന, യുവ സുവിശേഷ പ്രവർത്തകനെക്കുറിച് ഒരു ഓര്‍മ്മക്കുറിപ്പ്
Content: #{red->n->n->കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണമടഞ്ഞ അലൻ ചെറിയാൻ എന്ന യുവ സുവിശേഷ പ്രവർത്തകനെക്കുറിച്, സെഹിയോൻ UK യുടെ Full Time ശുശ്രുഷകനായ ജോസ് കുര്യാക്കോസ് എഴുതിയ ഓര്‍മ്മക്കുറിപ്പ്}# "തന്‍റെ വിശുദ്ധരുടെ മരണം കര്‍ത്താവിന് അമൂല്യമാണ്‌" (സങ്കീര്‍ത്തനം 116 : 15) നവംബര്‍ 27 വെള്ളിയാഴ്ച ലണ്ടനില്‍ 6 മണിക്ക് ശുശ്രൂഷയ്ക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പ് ഒരു ഫോണ്‍കോള്‍. അലന്‍റെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട്‌ മറുതലയ്ക്കല്‍, പതറിയ സ്വരത്തില്‍ ടുട്ടിങില്‍ നിന്നുള്ള അനൂപ്‌ ബ്രദര്‍. എന്‍റെ ഭാവമാറ്റം ഗ്രസിച്ച ടീം അംഗങ്ങള്‍ ഓടിയെത്തി. ഉയര്‍ന്നുവന്ന കരച്ചിലുകളെല്ലാം അടക്കി കൃത്യം 6 മണിക്ക് ദൈവരാജ്യത്തിനായി മറ്റൊരു ശുശ്രൂഷയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. 5 വര്‍ഷം മുന്‍പാണ്‌ അലനെ ആദ്യമായി പരിചയപ്പെടുന്നത്. സോജിയച്ഛന്‍റെ ക്ഷണപ്രകാരം അലന്‍റെ നേതൃത്വത്തില്‍ കുറച്ച് കൗമാരപ്രായക്കാര്‍ coverntry-യില്‍ ശുശ്രൂഷയ്ക്കായ്‌ വന്നു. ആ ദിവസങ്ങളില്‍ അവര്‍ താമസിച്ച വീട്ടിലെ ജയ്സണ്‍ തന്‍റെ അനുഭവം വിവരിക്കുനത് ഇങ്ങനെ. "വല്ലപ്പോഴും വീഞ്ഞു കുടിക്കുന്നതും ബിയര്‍ കുടിക്കുന്നതും സാരമില്ല എന്നാണ് പലരുടേയും വിചാരം..." എന്നു തുടങ്ങിയ അലന്‍റെ വാക്കുകള്‍... അന്നുമുതല്‍ ഇന്നുവരെ വിശുദ്ധ കുര്‍ബ്ബാനയില്‍ യേശുവിന്‍റെ രക്തമായി മാറുന്ന വീഞ്ഞല്ലാതെ മറ്റെല്ലാ ലഹരികളില്‍ നിന്നും പരിപൂര്‍ണ്ണമായി വിട്ടുനില്‍ക്കുന്ന കൃപയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തി. സ്വര്‍ഗം തെരഞ്ഞെടുത്ത ഒരു വ്യക്തിയുടെ സാന്നിധ്യവും സംസര്‍ഗ്ഗവും എത്രയോ വലുതാണെന്ന് അലന്‍റെ കൊച്ചു ജീവിതം നമുക്ക് ഉറപ്പുതരുന്നു. സ്വാഭാവികമായ എല്ലാ കഴിവുകളും കുറവുകളുമുണ്ടായിരുന്നു, അതിസ്വഭാവികമായ കൃപാജീവിതം നയിച്ച വ്യക്തിത്വമായിരുന്നു അലന്‍റേത്. നിയമ വിദ്യാര്‍ത്ഥിയായ നെവിന്‍ പറയുന്നതുപോലെ "ലോകത്തിന്‍റെ കെട്ടിലും മട്ടിലും ജീവിച്ച ഒരു കൗമാരക്കാരന്‍റെ മാനസാന്തരം പലര്‍ക്കും അത്ഭുതമായിരുന്നു. ആ മാറ്റത്തില്‍ സംശയിച്ചവര്‍ ഏറെ. എന്നാല്‍ അലന്‍ തൊട്ട ജീവിതങ്ങള്‍ അനവധി. അലനീലൂടെ വിശ്വാസവഴിയിലേക്കു കടന്നു വന്നവര്‍ അനവധി!" ആരുമറിയാത്ത എത്രയോ മനോഹരമായ സാക്ഷ്യങ്ങളാണ് ഈ ദിവസങ്ങളില്‍ ദൈവമഹത്വത്തിനായി പങ്കുവയ്ക്കപ്പെടുന്നത്. വട്ടായിയച്ഛനോടും സോജിയച്ഛനോടുമുള്ള ആഴമേറിയ ആത്മബന്ധം സെഹിയോന്‍ ശുശ്രൂഷകളോടു ചേര്‍ന്നു നില്‍ക്കാന്‍ അലന് പ്രേരകശക്തിയായി. പിതാവിനടുത്ത വാത്സല്യവും കരുതലുമായിരുന്നു എന്നുമെന്നും വട്ടായിയച്ഛന് അലനോട് ഉണ്ടായിരുന്നത്. സെഹിയോന്‍ ശുശ്രൂഷകളോട് ചേര്‍ന്ന്‍ ലോകസുവിശേഷവത്ക്കരണത്തിനു വേണ്ടി ജ്വലിക്കുന്ന ഒരു വിശുദ്ധനായ വൈദികനാകണമെന്നത് അവന്‍റെ ആഗ്രഹമായിരുന്നു. LONDON HYDE PARK-ല്‍ യേശുവിനെ സധൈര്യം പ്രഘോഷിക്കുന്ന അലന്‍റെ വീഡിയോ അവന്‍റെ തീക്ഷ്ണതയ്ക്ക് വലിയ ഉദാഹരണമാണ്. കേരള കത്തോലിക്കാസഭയില്‍ ഈ ചെറുപ്രായത്തില്‍ പരിശുദ്ധാത്മാവിന്‍റെ വരങ്ങൾ ഇത്ര ശക്തമായി ഉപയോഗിക്കുന്ന മറ്റു വ്യക്തികള്‍ ഉണ്ടാവാന്‍ ഇടയില്ല. ആത്മാവിന്‍റെ വരങ്ങൾ കൊണ്ട് നിറഞ്ഞുനിന്ന ഈ കൊച്ചുജീവിതം അഭിഷേക വളര്‍ച്ചയ്ക്കായി നിരന്തരം കൊതിച്ചിരുന്നു. Dr. John Das, Santhosh Karumathra, Dr. Appu Cyriac, Santhosh T, Reji Kottaram തുടങ്ങിയ എല്ലാ ആത്മീയ വ്യക്തിത്വങ്ങളോടും അടുത്ത ബന്ധം പുലര്‍ത്താന്‍ അലനു സാധിച്ചു. അനേക ശുശ്രൂഷകളില്‍ ഒന്നിച്ചായിരിക്കാനും അനേകം തവണ എന്‍റെ വീട്ടില്‍ ഒരു കുടുംബത്തെപ്പോലെ ചിലവഴിക്കാനും കര്‍ത്താവ് അനുഗ്രഹം തന്നു. അലന്‍റെ നിറഞ്ഞ പുഞ്ചിരിയും, നിഷ്ക്കളങ്കസ്നേഹവും, ആഴമേറിയ വിനയവും, വിധേയത്വവും, പ്രാര്‍ത്ഥനാ തീക്ഷ്ണതയും, ത്യാഗസന്നദ്ധതയും യുവതലമുറയ്ക്ക് ആവേശവും കരുത്തുമായി മാറുമെന്നതില്‍ സംശയമില്ല. യുവതീയുവാക്കള്‍ക്ക് വേണ്ടി ഒരുക്കപ്പെട്ട ആദ്യ SCHOOL OF EVANGELIZATION Program-ല്‍ അലന്‍ ടീമിന്‍റെ ഭാഗമായിരുന്നു. അലന്‍റെ തീക്ഷ്ണതയും മാനസാന്തരജീവിതവും യേശുവിനോടുള്ള എന്തെന്നില്ലാത്ത സ്നേഹവും അനേകരെ ആകര്‍ഷിച്ചു. വാഹനാപകടത്തില്‍പ്പെട്ട് മരിക്കുന്ന 2 യുവാക്കളെ കേന്ദ്രമാക്കി "സ്വര്‍ഗ്ഗ നരക"ങ്ങളെക്കുറിച്ച് അലനും ജാക്സനും ചേര്‍ന്ന്‍ അവതരിപ്പിച്ച സ്കിറ്റ്, അലന്‍റെ ജീവിതമായി മാറിയത് സ്വര്‍ഗ്ഗീയ പദ്ധതിയെന്നു നമുക്ക് വിശ്വസിക്കാം. ഈ ഓര്‍മ്മക്കുറിപ്പ്‌ ഒരര്‍ത്ഥത്തിലും പൂര്‍ണ്ണമല്ല. വിശുദ്ധ ബൈബിള്‍ നെഞ്ചിലേന്തി ജപമാല കരങ്ങളില്‍ പിടിച്ച യേശുവിനുവേണ്ടി ജീവിതം മാറ്റിവച്ച "ഈ യുവസുവിശേ പ്രവർത്തകൻ" സമ്മാനിച്ച നന്മകള്‍ വാക്കുകള്‍ക്ക് ഉപരിയാണ്. U.K.-യിലെ മലയാളി സമൂഹത്തില്‍ നിന്നും ആദ്യമായി ദൈവവിളിക്കായി/സുവിശേഷ വേലയ്ക്കായി തീരുമാനമെടുക്കാന്‍ കര്‍ത്താവ് അലനെ അനുഗ്രഹിച്ചു. ഈ വിശുദ്ധ ജീവിതത്തെ ഓര്‍ത്ത് നമുക്ക് കര്‍ത്താവിന് നന്ദി പറയാം. നിത്യതയ്ക്കു വേണ്ടി ഒരുങ്ങുവാന്‍ - യേശുവിനെ പ്രഘോഷിക്കുവാന്‍ അലന്‍റെ ജീവിതം നമുക്ക് പ്രചോദനമായി മാറട്ടെ. അലന്‍റെ ആത്മാവിനു വേണ്ടി ഈ വേര്‍പാടില്‍ വേദനിക്കുന്ന പ്രിയപ്പെട്ടവര്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കാം. അലന്‍റെ വേര്‍പാട് സെഹിയോന് വലിയ നഷ്ടവും ദുഃഖവുമാണ്. അലനുവേണ്ടി ഉയര്‍ത്തപ്പെടുന്ന ഓരോ പ്രാര്‍ത്ഥനകളും ഗദ്ഗദങ്ങളില്‍ മുറിഞ്ഞുപോകുന്നു. ഭൂമിയില്‍ ചെയ്തതില്‍ ഏറെ സ്വര്‍ഗ്ഗത്തില്‍ നിന്ന്‍ അലന്‍ ചെയ്യുമെന്ന പ്രത്യാശ ആശ്വാസവും ആവേശവുമായി മാറുകയാണ്. ആത്മീയ സാന്നിധ്യങ്ങള്‍ കൊണ്ട് നിറയപ്പെടുന്ന അലന്‍റെ ശവസംസ്കാര ചടങ്ങുകള്‍ വലിയൊരു ആത്മീയ ശുശ്രൂഷയായി രൂപാന്തരപ്പെടും. വട്ടായിലച്ഛന്‍റേയും സോജിയച്ഛന്‍റേയും സാന്നിധ്യവും പ്രാര്‍ത്ഥനകളും പ്രിയപ്പെട്ടവര്‍ക്ക് ആശ്വാസമായി മാറും. അനേകര്‍ക്ക് അലന്‍ ആത്മമിത്രമായിരുന്നു. നൂറുകണക്കിന് കുട്ടികള്‍ക്ക് അവരുടെ പ്രിയപ്പെട്ട അലന്‍ ചേട്ടായി, അനേകം മാതാപിതാക്കള്‍ക്ക് പ്രിയപ്പെട്ട അലന്‍ മോന്‍. എന്നാൽ എനിക്കോ...? നീയെന്‍റെ 'അലന്‍കുട്ടന്‍' ആയിരുന്നു. അലന്‍കുട്ടന് കണ്ണീരില്‍ കുതിര്‍ന്ന ഒരായിരം പ്രാര്‍ത്ഥനകള്‍...
Image: /content_image/Editor'sPick/Editor'sPick-2015-12-01-03:01:45.JPG
Keywords: alan funeral, pravachaka sabdam
Content: 459
Category: 1
Sub Category:
Heading: "ദിവ്യകാരുണ്യ സ്വീകരണത്തിന്റെ വിഷയത്തിൽ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ഒന്നുമില്ല" ഓർത്തോഡക്സ് പാത്രിയാക്കിസിനോട് ഫ്രാൻസിസ് മാർപാപ്പ
Content: "ദിവ്യകാരുണ്യ സ്വീകരണത്തിന്റെ വിഷയത്തിൽ, പ്രാർത്ഥനയിലൂടെ, ഹൃദയശുദ്ധീകരണത്തിലൂടെ, സംഭാഷണത്തിലൂടെ, സത്യത്തിന്റെ വഴിയിലൂടെ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ഒന്നുമില്ല," കോൺസ്റ്റന്റിനോപ്പിളിലെ ഓർത്തോഡക്സ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന് ഫ്രാൻസിസ് മാർപാപ്പ അയച്ച സന്ദേശത്തിൽ എഴുതി. പത്രിയാർക്കീസിനുള്ള മാർപാപ്പയുടെ എഴുത്ത്, കോൺസ്റ്റന്റിനോപ്പിളിന്റെ മധ്യസ്ഥൻ, വി.അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ '30-ന്, പാത്രിയാർക്കീസിന് ലഭിക്കത്തക്കവിധമാണ് അയച്ചിരുന്നത്. എല്ലാ വർഷവും നവംബർ 30-ാം തിയതി, റോമിൽ നിന്നും മാർപാപ്പയുടെ പ്രതിനിധികൾ, കോൺസ്റ്റന്റിനോപ്പിളിലെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്താറുണ്ട്. അതു പോലെ തന്നെ, പാത്രിയാർക്കീസ് പ്രതിനിധികൾ, ജൂൺ 29-ന്, വി.പത്രോസിന്റെയും, വി.പൗലോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്കായി, റോമിലും എത്തുന്ന കീഴ്വഴക്കമുണ്ട്. പൊന്തിഫിക്കൽ കൗൺസിൽ ഫോർ കൃസ്ത്യൻ യൂണിറ്റിയുടെ പ്രസിഡന്റ് കർഡിനാൾ കർട്ട് കോച്ച് ആണ് ഈ വർഷത്തെ റോമൻ പ്രതിനിധി സംഘത്തെ നയിച്ചത്. പിതാവ് തന്റെ സന്ദേശത്തിൽ, പോൾ ആറാമൻ മാർപാപ്പയും, പാത്രിയാർക്കീസ് അത്നാഗോറസ് ഒന്നാമനും ചേർന്ന് 1965 -ൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയുടെ, അമ്പതാം വാ൪ഷികത്തെ പറ്റി സൂചിപ്പിച്ചിരുന്നു. 50 വർഷം മുൻപു, പ്രസ്തുത സംയുക്ത പ്രസ്താവനയിലൂടെ , ഒരു പഴയ ദുരാചാരം ഇല്ലാതാക്കിയിരുന്നു. ഇരുസഭകളും പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന ലജ്ജാകരമായ പ്രവണത 1054 - മുതൽ നിലനിന്നിരുന്നു. "വേദനാജനകമായ ആ പഴയ കാലം നമുക്ക് മറക്കാം.ആ സംയുക്ത പ്രസ്താവന ഇപ്പോഴത്തെ സഭാ മേലദ്ധ്യക്ഷന്മാർക്ക് വഴികാട്ടിയായിരിക്കും." എന്ന് പിതാവ് പ്രത്യശ പ്രകടിപ്പിച്ചു. സാഹോദര്യ ബന്ധങ്ങൾ പുന:സ്ഥാപിച്ചതോടെ, കത്തോലിക്കാ - ഓർത്തോഡക്സ് സഭകൾ, വിശുദ്ധ കുർബ്ബാനയുടെ ഏകീകരണത്തിനായി ശ്രമിക്കണമെന്ന്, പിതാവ് സന്ദേശത്തിൽ സൂചിപ്പിച്ചു. " നമ്മുടെ സഹോദര സഭകളുടെ ഒരുമ പൂർണ്ണമാകുന്നത് ദിവ്യബലിയർപ്പണത്തിലാണ്.അത് ഇരു സഭകളുടെയും ഐക്യത്തിന്റെ പ്രതീകമാകട്ടെ. " പിതാവ് സന്ദേശം അവ സാനിപ്പിക്കുന്നു.
Image: /content_image/News/News-2015-12-02-04:04:51.jpg
Keywords: orthodox and pope, pravachaka sabdam
Content: 460
Category: 1
Sub Category:
Heading: 'ക്രിസ്തുവിന്റെ സമാധാനം' ലോകത്തിനു മുൻപിൽ പ്രഘോഷിച്ചു കൊണ്ട് ബെത്ലഹേമിലെ പള്ളിമണികൾ ഒരുമിച്ച് മുഴങ്ങും
Content: സമാധാനം എന്ന മഹത്തായ ലക്ഷ്യത്തിനായി ഡിസംബര്‍ 5, ശനിയാഴ്ച 7.30pm ന് ബെത്ലഹേമിലെ മുഴുവന്‍ പള്ളികളിലെയും മണികള്‍ ഒരുമിച്ച് മുഴങ്ങുന്നതായിരിക്കും. ഈ മഹാ സംഭവത്തില്‍ പങ്കാളികളാവുന്നതിനായി ലോകം മുഴുവനുമുള്ള പള്ളികളോട് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു : Independent Catholic News റിപ്പോർട്ട് ചെയ്യുന്നു. രക്ഷകന്റെ തിരുപിറവിക്കായി കാത്തിരിക്കുന്ന ആരാധനാക്രമത്തിലെ ആഗമന കാലത്തിലേക്ക് തിരുസഭ പ്രവേശിശിച്ചിരിക്കുന്ന ഈ സമയത്ത് എല്ലാവര്‍ഷങ്ങളിലേയും പോലെ സകലരുടേയും ശ്രദ്ധ തിരുകുമാരന്റെ ജന്മസ്ഥലമായ ബെത്ലഹേമിലാണ്. ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ ബെത്ലഹേമില്‍ വളരെ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഈ അവസരത്തില്‍ വിശുദ്ധനാട്ടില്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങളെ കണക്കിലെടുത്ത് മുന്‍കാലങ്ങളില്‍ നിന്നും ചിലമാറ്റങ്ങളോടെ ആഘോഷ പരിപാടികള്‍ കൊണ്ടാടുവാന്‍ ബെത്ലഹേം നഗര സഭ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച്, മാങ്ങര്‍ സ്കൊയറിലെ ക്രിസ്തുമസ്സ് ട്രീ തെളിയിച്ചതിനു ശേഷം പരമ്പരാഗതമായി നടത്തിവരാറുള്ള ഭക്ഷണ പരിപാടി ഒഴിവാക്കപ്പെട്ടിരിക്കുന്നു; അലങ്കാരങ്ങളും തോരണങ്ങളും കുറച്ചിട്ടുണ്ട്, മുന്‍പ് നിശ്ച്ചയിച്ചുറപ്പിച്ചിരുന്ന പല സംഗീത പരിപാടികളും ഒഴിവാക്കി. സമീപകാലങ്ങളില്‍ ഇസ്രായേല്‍ സേനയുമായുള്ള സംഘട്ടങ്ങളില്‍ രക്തസാക്ഷികളായ ബെത്ലഹേംകാരോടുള്ള ബഹുമാനസൂചകമായും, അവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടിയും, കൂടാതെ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യവും കണക്കിലെടുത്താണ് ഈ തീരുമാനങ്ങള്‍ കൈകൊണ്ടതെന്ന്‍ ബെത്ലഹേമിലെ മേയറായ വേരാ ബബൌണ്‍ പ്രസ്ഥാവിച്ചിട്ടുണ്ട്. "ബെത്ലഹേം എപ്പോഴും സമാധാനപൂര്‍ണ്ണമായ ഒരു നഗരമായി നിലനിന്നിട്ടുണ്ട്" അവര്‍ ചൂണ്ടികാണിച്ചു, "ഈ ക്രിസ്തുമസ്സ് കാലത്ത് ഞങ്ങള്‍ എപ്പോഴത്തേക്കാള്‍ കൂടുതലായി സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു" അവര്‍ തുടര്‍ന്നു "സമാധാനത്തിനും, നീതിക്കും, അന്തസ്സിനും വേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ സൂചകമായി ഈ വരുന്ന ഡിസംബര്‍ 5 ശനിയാഴ്ച 7.30pm (GMT) ന് മുന്‍കാലങ്ങളിലെ കരിമരുന്ന് പ്രയോഗത്തിനു പകരമായി ബെത്ലഹേമിലെ മുഴുവന്‍ മണികളും ഒരുമിച്ചു മുഴക്കുന്നതായിരിക്കും."
Image: /content_image/News/News-2015-12-03-08:43:05.jpg
Keywords: church of nativity, church bells, pravachaka sabdam
Content: 461
Category: 1
Sub Category:
Heading: ക്രിസ്ത്യൻ മിഷിനറികൾ സഭയ്ക്കു വേണ്ടി ആളെ പിടിക്കുന്നവരല്ല; അവർ ക്രൈസ്തവ സന്ദേശമായ സ്നേഹവും കരുണയും പ്രാവർത്തികമാക്കുന്നവരാണ് : ഫ്രാൻസിസ് മാർപ്പാപ്പ
Content: December 2, ബുധനാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ, ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ പൊതു പ്രഭാഷണത്തിൽ നിറഞ്ഞു നിന്നത്, അദ്ദേഹത്തിന്റെ ആഫ്രിക്കൻ സന്ദർശനം ആയിരുന്നു. മൂന്നു രാജ്യങ്ങളിൽ സന്ദർശനം നടത്തിയതിന്റെ അനുഭവങ്ങൾ പങ്കവച്ച മാർപ്പാപ്പ, യുവജനങ്ങളോട്, ആഫ്രിക്കയിൽ മിഷനറിയായി പ്രവർത്തിക്കുന്നതിന്റെ സാധ്യതയെ പ്പറ്റി ആലോചിക്കുവാൻ ആവശ്യപ്പെട്ടു: EWTNnews റിപ്പോർട്ട് ചെയ്യുന്നു. പ്രഭാഷണത്തിൽ അദ്ദേഹം യുവജനങ്ങളോട് പറഞ്ഞു. "നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങൾ എന്തു ഉദ്ദേശിക്കുന്നു ? നിങ്ങളുടെ ജീവിതത്തിന്റെ പദ്ധതികൾ എന്താന്നെന്ന് ചിന്തിച്ചാലും. അതു നിങ്ങൾക്ക വെളിവാക്കി തരുവാൻ ദൈവത്തോട് പ്രാർത്ഥി ക്കാനുള്ള സമയം എത്തിക്കഴിഞ്ഞു." തന്റെ ആഫ്രിക്കൻ സന്ദർശനത്തിൽ, താൻ കണ്ടുമുട്ടിയ അനവധി മിഷനറിമാരുടെ ജീവിത രീതിയും, ദൈവശുശ്രുഷയും, അദ്ദേഹം വിവരിച്ചു. "നിങ്ങൾ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോൾ, എല്ലാ പദ്ധതികളും ആലോചിച്ചു നോക്കുക. ഒപ്പം, ആഫ്രിക്കയിൽ മിഷനറി യായി, ദൈവശുശ്രഷ ചെയ്യുവാനുള്ള സാദ്ധ്യത കുടി, നിങ്ങളുടെ ചിന്തയിൽ ചേർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കയാണ്." യേശുവിന്റെ സ്നേഹവും, വിശ്വാസവും, മനുഷ്യത്വവും, മറ്റു രാജ്യങ്ങളിലേക്ക് എത്തിക്കേണ്ട ചുമതല , എല്ലാവർക്കും ഉണ്ടെന്ന് അദ്ദേഹം ശ്രോതാക്കളെ ഉത്ബോധിപ്പിച്ചു. നവംബർ 25-30 തീയതികളിൽ, മൂന്നു രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആഫ്രിക്കൻ സന്ദർശന പരിപാടിയിൽ, അദ്ദേഹം, കെനിയ, ഉഗാണ്ട, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങൾ സന്ദർശക്കയുണ്ടായി. അവിടെയുണ്ടായ തന്റെ അനുഭവങ്ങൾ, അദ്ദേഹം ശ്രോതാക്കളുമായി പങ്കു വച്ചു. മനുഷ്യസമ്പത്തുകൊണ്ടും, പ്രകൃതി വിഭവ സമ്പത്തുകൊണ്ടും, അനുഗ്രഹിതമായ ഒരു രാജ്യമാണ് കെനിയ എന്ന് അദ്ദേഹം പറഞ്ഞു. യുഗാണ്ടയെ 'രക്തസാക്ഷികളുടെ നാട്' എന്നാണ് അദ്ദേഹം വിളിച്ചത്. യുഗാണ്ടയിലെ ജനങ്ങളോട്, വിശ്വാസത്തിലും സ്നേഹത്തിലും ഉറച്ചു നിൽക്കാൻ, അദ്ദേഹം ഉപദേശിച്ചു.. അവിടത്തെ ക്രൈസ്തവരുടെ വിശ്വാസം, യുഗാണ്ടയുടെ രക്ഷയ്ക്ക് ഉതകും എന്ന് താൻ വിശ്വസിക്കുന്നതായി, അദ്ദേഹം പ്രഭാഷണത്തിൽ സുചിപ്പിച്ചു. ആഫ്രിക്കയിൽ അദ്ദേഹം സന്ദർശിച്ച മൂന്നാമത്തെ രാജ്യം, യുദ്ധഭൂമിയായി മാറിയിരിക്കുന്ന, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കൻ ആയിരുന്നു. സുരക്ഷാക്രമികരണങ്ങൾ അവഗണിച്ചു കൊണ്ട്, യുദ്ധമേഖലയായ മദ്ധ്യആഫ്രിക്കൻ റിപ്പബ്ലിക്കിൽ അദ്ദേഹം നടന്നിയ സന്ദർശനത്തെപ്പറ്റി, പിതാവ് വിശദീകരിച്ചു. ഡിസംബർ 8-ാം തിയതിയാണ് കരുണയുടെ വർഷം തുടങ്ങുന്നത് എങ്കിലും, അനൗദ്യോഗികമായി, കരുണയുടെ വർഷത്തിന്റെ തുടക്കം ആ രാജ്യത്തു നിന്നായിരുന്നു എന്ന്, അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരമായ ബാൻ ഗൂയിലെ ദേവാലയത്തിൽ, വിശുദ്ധ കവാടം തുറന്നതിലൂടെ, കരുണയുടെ വർഷം ആരംഭിച്ചിരിക്കുന്നു. ആഫ്രിക്കയിലെ പല രാജ്യങ്ങളിലും, കൃസ്ത്യൻ മിഷിനറികൾ ഏർപ്പെട്ടിരിക്കുന്ന സേവനങ്ങളെ പറ്റി അദ്ദേഹം വിശദീകരിച്ചു- അവർ ആഫ്രിക്കയിൽ എത്തിയിരിക്കുന്നത്, കരുണയുടെ സന്ദേശവുമായാണ്. പാവപ്പെട്ടവരുടെ, സഹനത്തിലൂടെ കടന്നുപോകുന്നവരുടെ, ജീവിതങ്ങൾക്ക് തുണയാകുവാനാണ്, അവർ അവിടെ എത്തിയിരിക്കുന്നത്. "ക്രൈസ്തവ സഭയ്ക്കു വേണ്ടി ആളെ പിടിക്കുവാനല്ല, ക്രൈസ്തവ സന്ദേശമായ സ്നേഹവും, കരുണയും പ്രാവർത്തികമാക്കാനാണ്, മിഷിനറികൾ അവിടെ പോയിരിക്കുന്നത്. അവർ വെറും നിലത്ത് കിടന്ന് ഉറങ്ങുന്നു. പാവങ്ങളോടൊത്ത് ജീവിച്ച് അവരുടെ ജീവതങ്ങൾക്ക് ആശ്വാസം നൽകുവാൻ ശ്രമിക്കുന്നു." 81 വയസ്സായ ഒരു കന്യാസ്ത്രീയുടെ ജീവിതം, പിതാവ് എടുത്തു പറഞ്ഞു. 24 വർഷങ്ങളായി, അവർ ആഫ്രിക്കയിൽ സേവനമനുഷ്ടിക്കുന്നു. അവർ ഒരു നേഴ്സ് കൂടിയാണ്. ഇതിനകം അവർ 3000-ൽ അധികം സ്ത്രീകൾക്ക് പ്രസവ ശുശ്രൂഷ ചെയ്തു കഴിഞ്ഞു. മുസ്ലീം സ്ത്രീകൾ പോലും, വളരെ വിശ്വാസത്തോടെ, ആ കന്യാസ്ത്രീയുടെ അടുത്ത് ചെല്ലും. സുവിശേഷം പറയാനുള്ളതല്ല, പ്രവർത്തിക്കാനുള്ളതാണ് എന്ന് സിസ്റ്റർ നമുക്ക് മനസിലാക്കിത്തരുകയാണ്.ഈ വിധത്തിലുള്ള മിഷിനറി പ്രവർത്തനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഭാവിയെപ്പറ്റി തീരുമാനങ്ങളെടുക്കുമ്പോൾ കർത്താവ് ഒരുക്കുന്ന ഈ അവസരം കൂടി യുവജനങ്ങളുടെ പരിഗണനയിൽ ഉണ്ടാകണമെന്ന് പിന്നെയും ഓർമ്മിപ്പിച്ചു കൊണ്ട് പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.
Image: /content_image/News/News-2015-12-03-09:14:35.jpg
Keywords: pope francis, missionaries, pravachaka sabdam
Content: 462
Category: 1
Sub Category:
Heading: കരുണയുടെ ജൂബിലിയെ പറ്റിയുള്ള പ്രതീക്ഷകളും ലക്ഷ്യങ്ങളും പങ്കുവച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ
Content: കരുണയുടെ ജൂബിലിയെ പറ്റിയുള്ള പ്രതീക്ഷകളും ലക്ഷ്യങ്ങളും, ഫ്രാൻസിസ് മാർപാപ്പ, Credere എന്ന ഇറ്റാലിയൻ മാസികക്ക് അനുവദിച്ച അഭിമുഖത്തിലൂടെ പങ്കുവച്ചു. "ജീവിതത്തിൽ കരുണയുടെ പ്രസക്തി, തിരുസഭ എടുത്തു പറഞ്ഞിട്ടുള്ള ഒരു വിഷയമാണ്. പോൾ ആറാമൻ മാർപ്പാപ്പയുടെ കാലം മുതൽ, ഈ വിഷയത്തിന് അത്യധികം പ്രാധാന്യമാണ്, തിരുസഭ നൽകിക്കൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തിൽ കരുണയുടെ പ്രാധാന്യം ഓർമിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു" മാർപാപ്പ പറഞ്ഞു. "കരുണ എന്ന ആശയം, എന്റെ മനസ്സിൽ തനിയെ കടന്നു വന്നതല്ല. കർത്താവിന്റെ ഉപദേശങ്ങളിൽ ഏറ്റവും പ്രധാനവും, ലോകത്തിൽ ഇന്ന് നമ്മൾ മറന്നു കൊണ്ടിരിക്കുന്നതുമായ, ഒരു ആശയമാണ് കരുണ. എന്നത്തേയുംകാൾ കൂടുതൽ, ഇന്നത്തെ ലോകത്തിന് കരുണ ആവശ്യമായി വന്നിരിക്കുന്നു എന്ന് നമുക്ക് അറിയാമല്ലോ. ലോകത്തിൽ ഒട്ടാകെ, ഇപ്പോൾ അത്യന്തം നികൃഷ്ടമായ കൃത്യങ്ങൾക്ക്, നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം ക്ഷമിക്കുന്ന, കാരുണ്യവാനായ നമ്മുടെ ദൈവത്തെ, ലോകം അറിയേണ്ട സമയമാണിത്. കുറ്റപ്പെടുത്തലുകളും ക്രൂരതയും, ഒരു പ്രശ്നത്തിനും പരിഹാരമല്ല എന്നു നാം മനസ്സിലാക്കണം. തിരുസഭ പോലും, ചില അവസരങ്ങളിൽ, കുറ്റപ്പെടുത്തലുകൾ പോലെയുള്ള തെറ്റുകളിൽ വീഴാറുണ്ട് എന്ന കാര്യം നാം ഓർമ്മിക്കേണ്ടതുണ്ട്. ചിലരെയെല്ലാം നമ്മൾ തന്നെ, കുറ്റപ്പെടുത്തി മാറ്റി നിറുത്തിയിട്ടില്ലെ? ഒരു വലിയ യുദ്ധത്തിനു ശേഷം, ആ യുദ്ധഭൂമിയിൽ തുറക്കുന്ന ഒരു ആശുപത്രിയാണ് സഭ എന്ന് സങ്കൽപ്പിക്കുക ! അവിടെ, മുറിവേറ്റു വീണു കിടക്കുന്ന മനുഷ്യഗണങ്ങളുണ്ട് ! ഇതാണ് കരുണയുടെ സമയം എന്നു ഞാൻ വിശ്വസിക്കുന്നു. നമ്മൾ എല്ലാം പാപം ചെയ്തിട്ടുണ്ട്. അതൊരു ഭാരമാണ്. ആ പാപഭാരം നമ്മൾ മനസ്സിൽ വഹിക്കുന്നുണ്ട്. ആ പാപത്തിൽ നിന്നുമുള്ള, മോചനത്തിന്റെ വാതിലാണ് യേശു . അത്, യേശുവിന്റെ ഹൃദയത്തിലേക്കുള്ള വാതിലാണ്! ക്ഷമിക്കുക! എന്ന ഉപദേശമാണ് കർത്താവ് നമുക്ക് നൽകിയത്. യേശുവിന്റെ അനുയായികളായ നമുക്ക്, ആർക്കെതിരെയും വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കാൻ കഴിയുകയില്ല. പരസ്പര ധാരണയുടെയും, സമന്വയത്തിന്റെയും വർഷമാണിത്. ആയുധക്കച്ചവടവും, അതിന്റെ ഫലമായുണ്ടാകുന്ന കൂട്ടക്കുരുതികളും, നമുക്കു ചുറ്റും നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നത്, നാം കണ്ടു കൊണ്ടിരിക്കുകയാണ്. മനുഷ്യനെതിരെയുള്ള ക്രൂരത, ദൈവത്തിനെതിരെയുള്ള ക്രൂരതയാണ്. കാരണം, മനുഷ്യൻ ദൈവത്തിന്റെ പ്രതിരൂപമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ക്രൂരത അവസാനിപ്പിച്ച്, തന്റെ അടുത്തേക്ക് വരുവാൻ, തന്റെ സ്നേഹവും സമാധാനവും പങ്കുവെയ്ക്കാൻ, ദൈവം നമ്മോട് ഒരോരുത്തരോടും ആവശ്യപ്പെടുകയാണ്". മറ്റുള്ള മനുഷ്യരെ പോലെതന്നെ, താനും ഒരു പാപിയാണെന്ന്, സ്വയം വിധിച്ചിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതത്തിൽ, ദൈവകാരുണ്യത്തിന്റെ പ്രസക്തി എത്രത്തോളമെന്ന ചോദ്യത്തിന്, അദ്ദേഹം ഇങ്ങനെ മറുപടി നൽകി : ഞാനും എല്ലാവരെയും പോലെ ഒരു പാപിയാണ്. പക്ഷേ, ദൈവം എന്നെ ദയയോടെ വീക്ഷിക്കുന്നത് ഞാൻ അറിയുന്നു ! ബൊളീവിയായിലെ തടവുകാരെ കണ്ടപ്പോൾ, ഞാൻ അവരോടു പറയുകയുണ്ടായി -ഞാൻ ഒരു പാപിയാണ്, പക്ഷേ, പശ്ചാത്താപത്തോടെ വിളിച്ചപ്പോൾ, ദൈവം എന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന് ഞാൻ അറിയുന്നു. ഞാൻ തെറ്റുകൾ ചെയ്യാറുണ്ട്. പതിനഞ്ച് , ഇരുപത് ദിവസങ്ങൾ കൂടുമ്പോൾ, ഞാൻ കുമ്പസാരിക്കാറുണ്ട്. പശ്ചാത്തപിച്ചു കഴിയുമ്പോൾ ദൈവകാരുണ്യം എന്റെ മേൽ പതിക്കുന്നത് അനുഭവിച്ചറിയാൻ വേണ്ടിയാണ് ഞാൻ കുമ്പസാരിക്കുന്നത്. 1953 സെപ്തംബർ 21-ാം തിയതി , ബാലനായിരുന്ന തനിക്ക് പെട്ടന്ന് ഒരു പള്ളിയിൽ കയറി കുമ്പസാരിക്കണമെന്നുള്ള ആഗ്രഹമുണ്ടായ സംഭവം അദ്ദേഹം വിവരിച്ചു. എന്തുകൊണ്ടെന്നറിയില്ല, ആ ദിവസം എന്റെ ജീവിതം തീരുമാനിക്കപ്പെട്ടതായി എനിക്കു തോന്നി. അന്ന്, തന്നെ കുമ്പസാരിപ്പിച്ച വൈദീകൻ, ഒരു വർഷം മുഴുവൻ തനിക്ക് മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട്, തന്റെ കൂടെയുണ്ടായിരുന്ന കാര്യം പിതാവ് നന്ദിയോടെ സ്മരിച്ചു. പിന്നിട് അദ്ദേഹം ലൂക്കേമിയ രോഗം ബാധിച്ച് മരണമടഞ്ഞു. തന്റെ ബാലമനസ്സിന്, ആ സംഭവം വലിയൊരു ആഘാതമായിരുന്നു. ദൈവം തന്നെ കൈവിട്ടതു പോലെ അദ്ദേഹത്തിന് തോന്നി. എങ്ങനെയോ ആ സമയം താൻ ദൈവത്തിന്റെ കാരുണ്യത്തെ പറ്റി ബോധവാനായതായി അദ്ദേഹം സാക്ഷൃപ്പെടുത്തുന്നു. "യേശു അവനെ കരുണയോടെ നോക്കി " എന്ന് സുവിശേഷകൻ രേഖപ്പെടുത്തുന്ന ഭാഗം ആ ബാലൻ ഓർമ്മിച്ചു. ദൈവത്തിന്റെ മാതൃഗുണങ്ങൾ തിരിച്ചറിയാനുള്ള സമയമാണ് കരുണയുടെ വർഷം. ദൈവത്തിന് മാതൃത്വത്തിന്റെ ഒരു ഭാവമുണ്ടോ? ഇതായിരുന്നു മൂന്നാമത്തെ ചോദ്യം. അതിന് ദൃഢമായ ഉത്തരമാണ് പിതാവ് നൽകിയത്. "ഉണ്ട്." അദ്ദേഹം ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഉദ്ധരിച്ചു: ''അമ്മ നിന്നെ മറന്നാലും, ഞാൻ നിന്നെ മറക്കുകയില്ല, ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല!" ഇവിടെ നാം ദൈവത്തിന്റെ മാതൃത്വമാണ് ദർശിക്കുന്നത്. ഉത്തമമായ പിതൃത്വത്തിൽ അടങ്ങിയിരിക്കുന്ന ഒരു ഗുണവിശേഷമാണ് മാതൃത്വം. ഈ ആശയം എല്ലാവർക്കും മനസ്സിലാകണമെന്നില്ല. അത് സാമാനുജനത്തിന് അറിയാവുന്ന ഒരു ഭാഷയല്ല. അതു കൊണ്ട് ഞാൻ, മാതൃത്വത്തിന് പകരം ദൈവത്തിന്റെ മൃദുലമായ സാന്ത്വനത്തെ പറ്റി സംസാരിക്കാം. ദൈവം ഒരേ സമയം പിതാവും മാതാവുമാകുന്നു. ദയാലുവായ, ഭാവമയനായ ദൈവം എന്ന ആശയം, നമുക്ക് മറ്റുള്ളവരോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാക്കുമോ എന്ന ചോദ്യത്തിന്, പിതാവ് ഇങ്ങനെ മറുപടി പറഞ്ഞു. "ദൈവത്തിന്റെ ഈ ഭാവം മനസ്സിലാകുന്നതോടെ, നാം കൂടുതൽ ക്ഷമയോടെ, സഹിഷ്ണുതയോടെ, കൂടുതൽ തരളതയോടെ, മറ്റുള്ളവരോട് ഇടപെടുവാൻ തയ്യാറാകും. 1994-ലെ സിനഡിൽ, നമ്മുടെ മനോഭാവങ്ങളിൽ മൃദുവായ സാന്ത്വനത്തിന്റെ ഒരു വിപ്ലവം സൃഷ്ടിക്കണമെന്ന്, ഞാൻ അഭിപ്രായപ്പെട്ടിരുന്നു. കരുണയുടെ വർഷത്തിന്റെ ഫലം അതായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നാം ഓരോരുത്തരും സ്വയം പറയണം "ഞാനൊരു നീചനാണ്. പക്ഷേ, ദൈവം എന്നോട് ക്ഷമിക്കുന്നു. അപ്പോൾ ഞാൻ മറ്റുള്ളവരോട് ക്ഷമിക്കാൻ കടപ്പെട്ടിരിക്കുന്നു!" ഇവിടെ ലേഖകൻ വി.ജോൺ ഇരുപത്തി മൂന്നാമൻ മാർപാപ്പയുടെ, പ്രസിദ്ധമായ 'Sermon to the moon' നമ്മെ ഓർമിപ്പിക്കുന്നു. അന്നൊരു രാത്രിയിൽ , അദ്ദേഹം വിശ്വാസികളോട് പറഞ്ഞു: 'നിങ്ങൾ പോയി കുട്ടികളെ താലോലിക്കുക!' മാതാപിതാക്കൾക്ക് കുട്ടികളോടുള്ള മനോഭാവമാണത്! ദൈവത്തിന് സമ്മാടുള്ള മനോഭാവമാണത്! നമുക്ക് മറ്റുള്ളവരോടുള്ള മനോഭാവവും ഇതുതന്നെയായിരിക്കണം!
Image: /content_image/News/News-2015-12-03-13:21:03.jpg
Keywords: pope of mercy, plan in jubilee of mercy, pravachaka sabdam
Content: 463
Category: 4
Sub Category:
Heading: നിരീശ്വരവാദിയും ശാസ്ത്രഞ്ജനുമായിരിന്ന ബാരി ഷോര്ട്ട്സ് ക്രിസ്തുവിന്‍ ഒന്നായതെങ്ങനെയെന്ന് വെളിപ്പെടുത്തുന്നു
Content: 2000 വർഷം പഴക്കമുള്ള യേശുക്രിസ്തുവിന്റെ ശവസംസ്ക്കാരത്തിന്‌ ഉപയോഗിച്ച പ്രസിദ്ധമായ തിരുകച്ച സൂക്ഷിക്കുന്ന ഇറ്റലിയിലെ ടൂറിനിലേക്ക്, കഴിഞ്ഞ ജൂണിൽ ഫ്രാൻസിസ് പാപ്പ തീർത്ഥാടനം നടത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്ത്ത് ആയിരിന്നല്ലോ. ലിനൻ തുണിയിലുള്ള തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ ഒരു മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ. 1578-മുതലാണ്‌ ഇത് ടൂറിനിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. തിരുക്കച്ചയെ പറ്റി ആധികാരികമായ ശാസ്ത്രീയ പഠനം നടത്തിയ പദ്ധതിയുടെ പേരായിരിന്നു The shroud of Turin Research Project അഥവാ STRUP. ഈ സംഘത്തിന്റെ ,പഠനത്തിൽ പങ്കെടുക്കാൻ, സാങ്കേതിക മുൻനിര വിദഗ്ദന്മാരിൽ പ്രധാനിയായ ബാരി ഷ്വോർറ്റ്സിനെ ക്ഷണിക്കുന്നത് 1978-ൽ ആണ്‌.തികച്ചും നിരീശ്വരവാദിയായ അദ്ദേഹം, മനസ്സില്ലാമനസ്സോടെയാണ്‌ STRUP-ന്റെ ഭാഗമാകാൻ സമ്മതിച്ചത്; മദ്ധ്യനൂറ്റാണ്ടുകളിൽ വരച്ച്ചേർത്ത ചിത്രമാണ്‌ തുണിയിൽ കാണപ്പെടുന്നതെന്ന് തെളിയിക്കാൻ പറ്റുമെന്നുള്ള പ്രതീക്ഷയിലാണ്‌ അദ്ദേഹം സംഘത്തിൽ ചേർന്നത്. എന്നാൽ അനേകം വർഷങ്ങളിലെ പഠന വിചിന്തനങ്ങളുടെ ഫലമായി, അതിന്റെ സത്യാവസ്ഥയിൽ അദ്ദേഹത്തിന്‌ ബോദ്ധ്യം ഉണ്ടാകുകയാണുണ്ടായത്. ഈ വിഷയത്തിൽ കൂടെകൂടെ പുറത്ത് വരുന്ന തെറ്റായ മാദ്ധ്യമ വാർത്തകളിൽ വിഷമം തോന്നിയ ഷ്വോർട്സ് 1996-ൽ ഒരു വെബ്സൈറ്റ് തുറന്നു. തിരുക്കച്ചയുടെ യഥാർത്ഥ കഥയും, അതിന്മേൽ നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ലഭിച്ച ഫലത്തിന്റെ സത്യാവസ്ഥയും പങ്ക് വക്കാനാണ്‌ സൈറ്റ് ആരംഭിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഇപ്പോഴും മാദ്ധ്യമങ്ങൾക്കും, റോമിലെ സെമിനാരിക്കാർ ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങൾക്ക് അദ്ദേഹം തിരുക്കച്ചയുടെ യഥാർത്ഥ സ്വഭാവം വിവരിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നുണ്ട്. അടുത്തിടെ, ഷ്വോർട്സ്, CWR-വുമായി (Catholic World Report) നടത്തിയ അഭിമുഖത്തിന്റെഷ ലിഖിതരൂപം ചുവടെ ചേര്ക്കുാന്നു. CWR: തിരുകച്ചയുടെ തനിമ തെളിയിക്കുന്ന തർക്കിക്കാനാവാത്ത ഏതാനും വാദമുഖങ്ങൾ നിരത്താമോ? ബാരിഷ്വോർട്സ്: 37 വർഷങ്ങൾക്ക് മുമ്പ്, പരിശുദ്ധമായ ഈ തുണി പരിശോധിക്കാൻ STRUP സംഘത്തോടൊപ്പം ഇറ്റലിയിലേക്ക് പോയപ്പോൾ, ഏതോ ഒരു തരം മദ്ധ്യകാലഘട്ട ചിത്രപ്പണി ചെയ്ത ഒരു വ്യാജരൂപമാണിതന്നാണ്‌ ഞാൻ ധരിച്ചിരുന്നത്. എന്നാൽ ഒരു പത്തുമിനിറ്റ് പരിശോധന കഴിഞ്ഞപ്പോൾ, അതൊരു ചിത്ര രചനയല്ലെന്ന് എനിക്ക് മനസ്സിലായി. ഒരു മുഴുവൻസമയ ഛായഗ്രഹകനെന്ന നിലയിൽ, ബ്രഷിന്റെ പാടുകൾ കണ്ടെത്താനാണ്‌ ഞാൻ ശ്രമിച്ചത്. പക്ഷെ ചായമോ, ചായമടിച്ചതിന്റെ അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിട്ടും, തുടര്ന്നുള്ള 17-വർഷക്കാലം, തിരുക്കച്ച ശരിയായിട്ടുളതാണന്ന് സമ്മതിക്കാൻ ഞാൻ കൂട്ടാക്കിയില്ല. വിശ്വസിക്കാതിരിക്കാനുള്ള ഒടുവിലത്തെക്കാരണം രക്തത്തിന്റെ നിറമായിരുന്നു. തിരുക്കച്ചയിലെ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു; വാസ്തവത്തിൽ, ഒരു തുണിയിൽ രക്തം പുരണ്ടാൽ, ഏതാനം മണിക്കൂറുകൾ കഴിഞ്ഞാല്‍, അത് തവിട്ടോ, കറുപ്പോ ആയി മാറണം. രസതന്ത്രശാസ്ത്രജ്ഞനായ അലൻ അഡ്ലറുമായി ഞാൻ ഫോണിൽ സംസാരിച്ചു. എന്റെ വിയോജിപ്പ് ഞാൻ അദ്ദേഹവുമായി പങ്ക് വച്ചു. അശാന്തനായ അദ്ദേഹം ചോദിച്ചു: “എന്റെ പ്രസിദ്ധീകരണം അങ്ങ് വായിച്ചിട്ടില്ലേ?” അദ്ദേഹത്തിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു: “തുണിയിൽ ഉയർന്ന അളവിൽ ബിലിറൂബിൻ ഉണ്ടായിരുന്നു; ചുവന്ന് നിറത്തിന്‌ കാരണം അതായിരുന്നു. ഒരു മനുഷ്യജീവി മർദ്ദിക്കപ്പെടുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്താൽ, ശരീരത്തിൽ ഉണ്ടാകാവുന്ന ഷോക്കിൽ നിന്നും രക്ഷപെടുത്താനായി, കരൾ ബിലിറൂബിൻ പ്രവഹിപ്പിക്കാൻ തുടങ്ങും. ഇതു കലരുന്ന രക്തം ചുവപ്പായി തന്നെ ഇരിക്കും. എന്നെ കഴപ്പിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു. ഉത്തരം കിട്ടാൻ ഇനി ഒന്നും ബാക്കിയില്ല. കച്ചയുടെ സത്യം തെളിയിക്കാൻ ഇതു മാത്രമല്ലായിരുന്നു ഉണ്ടായിരുന്നത്. തെളിവ് പൂർണ്ണതയുടെ സൂചന നൽകുന്നത് ഇതാണ്‌. “തിരുക്കച്ചയുടെ സത്യാവസ്ഥ എനിക്ക് ബോദ്ധ്യമായ ആധികാരിക തെളിവുകളിൽ ഏറ്റവും ഇഷ്ടമായത് എന്റെ യഹൂദമാതാവിൽ നിന്നും ലഭിച്ചതാണ്‌. ജന്മനാ എന്റെ അമ്മ പോളണ്ടുകാരിയാണ്‌; വെറും ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ എന്റെ ഒരു പ്രസംഗം കേട്ട ശേഷം അമ്മയെ ഞാൻ വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. കുറേ അധിക നേരം അമ്മ നിഷബ്ദയായിരുന്നു. (ഒരു യഹൂദ മാതാവ് നിശബ്ദയായിരുന്നാൽ പേടിക്കേണ്ടതായിട്ടുണ്ട്). അത് കൊണ്ട് ഞാൻ ചോദിച്ചു, ”അമ്മേ, എന്താണ്‌ ആലോചിച്ചു കൊണ്ടിരിക്കുന്നത്? അമ്മ പറഞ്ഞു, “ബാറി, തീർച്ചയായും അത് സത്യമായിട്ടുള്ളതാണ്‌; അല്ലായിരുന്നെങ്കിൽ, അവർ അത് 2000 വർഷങ്ങൾ കാത്ത് സൂക്ഷിക്കുകയില്ലായിരുന്നു.” അമ്മ പറഞ്ഞത് ഒരൊന്നാന്തരം വാദമുഖമായിരുന്നു. യഹൂദ നിയമപ്രകാരം, രക്തം പുരണ്ട ചുറ്റുതുണി ശവക്കുഴിയിൽ അടക്കം ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് വഴി, വാസ്തവത്തിൽ, നിയമം ലംഘിച്ചാലുണ്ടാകുന്ന അപകടം ഏറ്റെടുക്കുകയായിരുന്നു.ശാസ്ത്രീയമായും,യുക്തിപരമായും യേശുവിന്റെ മൃതശരീരം പൊതിഞ്ഞ തുണി തന്നെയായിരുന്നു ഈ തിരുകച്ച. CWR : തിരുക്കച്ച വ്യാജമാണന്നുള്ള പൊതുധാരണകൾ ഏതൊക്കെയാണ്‌ ? ഷ്വോർട്സ്: അങ്ങനെയൊരു പട്ടിക ഉണ്ടാക്കിയെടുക്കാൻ മണിക്കൂറുകൾ വേണ്ടി വരും. അസംബന്ധങ്ങളുടെ തുടർച്ചയായുള്ള അപശബ്ദം ലോകത്തിന്റെണ വിവിധ ഭാഗങ്ങളില്‍ ഉയര്ന്നു കൊണ്ടിരിക്കുകയാണ്‌. 1995-ൽ, സംസാരമദ്ധ്യേ എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി: “നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന ആ കച്ചക്കാര്യമുണ്ടല്ലോ? അതിലെ രൂപം ലിനാർഡോ ഡാവിഞ്ചി വരച്ചതാണ്‌. ഈ വിവരം എവിടെ നിന്നാണ്‌ കിട്ടിയതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ ഞാനും ഭാര്യയും കൂടി പലചരക്ക് കടയിൽ പോയപ്പോൾ, പണമടക്കുന്ന മേശയിൽ വച്ചിരുന്ന മഞ്ഞപത്രത്തിൽ കണ്ടതാണ്‌ . ഡാവിഞ്ചി വളരെ നല്ല ഒരു കലാകാരനായിരുന്നു; പക്ഷെ, അദ്ദേഹം ജനിക്കുന്നതിന്‌ നൂറ്‌ വർഷങ്ങൾക്ക് മുമ്പ് വരെ കാലപ്പഴക്കമുള്ളതാണ്‌ തിരുക്കച്ചയെന്നുള്ളതിന്റെ രേഖ ഞങ്ങളുടെ കൈവശമുണ്ട്. ഞാൻ എനിക്ക് വേണ്ടിത്തന്നെ ഒരു കുറിപ്പ് എഴുതി വച്ചതായി ഓർക്കുന്നു: കച്ച ഒരു സങ്കീർണ്ണമായ വസ്തുവാണ്‌; 6 പേജിലുള്ള ഒരു ലേഖനത്തിനോ, 44-മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്മെന്ററിക്കോ, (രണ്ടും വളരെ രസകരമാണെങ്കിലും) അതിനോട് നീതി പുലർത്താൻ സാധിക്കില്ല. അത് കൊണ്ടാണ്‌ ഞാൻ www.shrond.com എന്ന സൈറ്റ് സൃഷ്ടിച്ചത്; തന്മൂലം ജനങ്ങൾക്ക് നിലവിലുള്ള എല്ലാ രേഖകളും പരിശോധിക്കാനും, ആ വസ്തുതകളനുസരിച്ച് സ്വന്തം നിഗമനത്തിൽ എത്തിച്ചേരാനും സാധിക്കും. CWR : ക്രിസ്തുവിന്റെ ശാരീരികപീഢനങ്ങളെ കച്ച എപ്രകാരമാണ്‌ വെളിപ്പെടുത്തുന്നത്? ഷ്വോർട്സ്: യേശുവിന്റെ പീഢാനുഭവങ്ങളും സഹിച്ച ക്രൂരതകളും അക്ഷരാർത്ഥത്തിൽ വിവരിക്കുന്ന ഒരു രേഖയാണത്. തിരുമുഖം ക്രൂരമായി അടിക്കപ്പെട്ടിരുന്നു; പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റും നീര്‌ വന്ന് വീർത്തിരിക്കുന്നു. മുഴുസമയ ബോക്സിങ്ങിന്റെ ഒരു ആരാധകനാണ്‌ ഞാൻ. ഒരു കളിയിൽ തോറ്റുപോയ ഒരു ബോക്സറുടെ മുഖമാണ്‌ കച്ചയിലെ രൂപത്തിന്റെ മുഖം എന്നെ ഓർമ്മിപ്പിച്ചത്. കച്ചയിലെ മനുഷ്യൻ ക്രൂരമായി ചാട്ടവാറടിയേറ്റവനായി കാണപ്പെടുന്നു. പുറം ഭാഗത്തെ മുറിവുകൾ മാത്രമല്ല, ശരീരത്തെ ചുറ്റപ്പെട്ട ചാട്ടവാറിന്റെ പൊതിയലും മുൻഭാഗവും അടിയേല്ക്കപ്പെട്ടതായും, കാണാൻ സാധികുന്നു. നിയമ വൈദ്യശാസ്ത്ര ഭാഷയിൽ പറയുകയാണെങ്കിൽ, ചിത്രകലയിൽ പൊതുവെ നാം കാണുന്ന ചിത്രങ്ങളേക്കാൾ കൃത്യമായ രൂപമാണ്‌ കച്ചയിൽ ഉള്ളത്. ഈ മനുഷ്യന്റെ നെഞ്ചിന്റെ ഒരു വശത്തായി കുന്തമുനയാലുണ്ടായ മുറിവ് ഉണ്ട്. ക്രൂശിക്കപ്പെടുന്നവരിൽ സാധാരണയായുള്ളതു പോലെ, അവന്റെ കാലുകളും ഒടിക്കപ്പെട്ടിട്ടില്ല. അവന്റെ തലയും തലയോട്ടിയും മുറിവുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഒരിക്കൽ കൂടി ചിത്രകലയുടെ കാര്യം എടുക്കാം; ചായപ്പടങ്ങളിൽ പലപ്പോഴും നാം കാണുന്നതു ക്രിസ്തുവിന്റെ തലക്ക് ചുറ്റും ലോറൽ ഇലകൾ പോലെ തോന്നിക്കുന്ന ഒരു ചെറിയ വൃത്തം “മുൾകിരീട”മായി ചിത്രീകരിക്കപ്പെട്ടതാണ്‌. പക്ഷെ, ഇതല്ല യഥാർത്ഥ വസ്തുത. വാസ്തവത്തിൽ, പട്ടാളക്കാർ ഒരു മുൾച്ചെടി പറിച്ചെടുത്ത് തലയിൽ ഇടിച്ച് താഴ്ത്തുകയായിരുന്നു. കച്ചയിലെ രൂപത്തിൽ ഒരു കയ്യുടെ പുറക് വശം കാണാം. അതിൽ കാണുന്നത്, കൈവെള്ളയുടെ മദ്ധ്യഭാഗത്ത്കൂടിയല്ല ആണികൾ അടിച്ചിരിക്കുന്നത്; മറിച്ച്, കണങ്കൈക്ക് ഒരിഞ്ച് അടുത്തായിട്ടാണ്‌. ഒരു തവണ ഇരുപതോ അതിലധികമോ ആളുകളെ ഒരുമിച്ച് കുരിശിൽ തറക്കേണ്ട ഒരു റോമൻ പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം, ഇത് ഒരു വിവേകപൂർവ്വമായ രീതിയാണ്‌. കൈകൾ ഊർന്ന് പോകാതെ താങ്ങി നിറുത്തുവാൻ ആണി അടിക്കേണ്ട പറ്റിയസ്ഥാനം ഇതാണ്‌; എന്നിട്ട് , വേഗത്തിൽ അടുത്ത കുരിശിലേക്ക് പോകുകയും ചെയ്യാം. ഇനിയും കാലുകളുടെ കാര്യം എടുക്കാം. രണ്ട് കാലുകളും ഒരൊറ്റ ആണിയിൽ താങ്ങി നിന്നെന്നോ, ഓരോ കാലിലും ഓരോ ആണികൾ അടിച്ചിരുന്നതായോ, നമുക്ക് ചിന്തിക്കുവാൻ പോലും സാദ്ധ്യമല്ല. കുരിശിൽ തറക്കപ്പെട്ട രണ്ട് മൃതശരീരങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. രണ്ട് ആണികളാണ്‌ കാലുകളിൽ ഉപയോഗിച്ചിരുന്നത്. CWR : കൈകളുടെ കുഴ തെറ്റിക്കുവാനായി അദ്ദേഹം കുരിശിൽ വലിക്കപ്പെട്ടോ? അദ്ദേഹത്തിന്റെ താടി രോമങ്ങൾ പറിക്കപ്പെട്ടോ? ഷ്വോർട്സ്: നിയമ-വൈദ്യത്തെളിവുകൾ പറയുന്നത് കൈക്കുഴകൾ തെറ്റിക്കുവാനായി വലിക്കപ്പെട്ടതായ സാദ്ധ്യത ഉണ്ടെന്നാണ്‌. രോമങ്ങൾ പറിക്കപ്പെട്ടതിന്റെ അടയാളമാണ്‌ താടിയിൽ കാണപ്പെട്ട ‘V' ആകൃതിയിലുള്ള കുഴികൾ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, “ക്രിസ്തുവിന്റെ പീഢാനുഭവ” സമയത്ത് യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ കൃത്യമായ വിവരണമാണ്‌ ലേഖനങ്ങൾ നൽകുന്നതെന്നാണ്‌ നിയമ-ശാസ്ത്രത്തെളിവുകൾ സൂചിപ്പിക്കുന്നത്. CWR : ശവക്കച്ചക്കുള്ളിൽ, മറ്റനേകം സാധനങ്ങൾ ചില ആളുകൾ കണ്ടിട്ടുണ്ട്; ഉദാഹരണമായി, ക്രിസ്തുവിന്റെ കണ്ണുകൾ റോമൻ നാണയങ്ങൾ കൊണ്ട് മറക്കപ്പെട്ടിരിന്നു,ഇതില്‍ എത്രത്തോളം അടിസ്ഥാനമുണ്ട് ? ഷ്വോർട്സ്: ശരിയാണ്‌. അവിടെ ഉള്ളതോ, ഇല്ല്ലാത്തതുമായ നാണയങ്ങൾ, പൂക്കൾ, തുടങ്ങി പല സാധനങ്ങളും കണ്ടതായി ആളുകൾ പറയുന്നു. നാണയത്തെപ്പറ്റി, ഞങ്ങളുടെ STRUP-സംഘത്തിൽ NASAയുടെ ഒരു തൽസ്വരൂപ നിർമ്മാണ ശാസ്ത്രജ്ഞൻ (ശരിക്കും ഒരു നല്ല കത്തോലിക്കാ വിശ്വാസി) ഉണ്ടായിരുന്നു. ഒരു നാണയത്തിലെ എഴുത്തുകൾ പതിയാൻ പറ്റാത്ത രീതിയിൽ വളരെ പരുപരുത്ത പട്ടുനെയ്ത്തു തുണിയായിരുന്നു അതെന്നാണ്‌ അദ്ദേഹം സൂചിപ്പിച്ചത്. നമുക്ക് നിശ്ചയമായും അറിയാവുന്നത് അതിൽ ഒരു മനുഷ്യന്റെ രൂപമാണ്‌ കാണാൻ സാധിക്കുന്നത് എന്നുള്ളതാണ്‌; അതല്ലേ ഏറ്റവും പ്രധാനപ്പെട്ടത് ? CWR: ഈ സംസ്കാരത്തുണിയുടെ പഠനത്തിൽ നിന്നും, ക്രിസ്തുവിന്റെ ശാരീരിക വിവരണം എപ്രകാരം അങ്ങക്ക് നൽകാൻ കഴിയും.? ഷ്വോർട്സ്: നല്ല ഉറച്ച ശരീരമുള്ള ആളായിരുന്നു; ഇപ്പോഴത്തെ ഭാഷയിൽ പറയാമെങ്കിൽ, വടിവൊത്ത പോലെയുള്ള ശരീരം. ഉറച്ച മേൽ ഭാഗം, ദീർഘമായ നെഞ്ച്, നല്ല മുഴുത്ത തോളുകൾ. ഒരാശാരിയായിരുന്നത് കൊണ്ട് ഇത് സ്വാഭാവികം. അക്കാലത്ത്, ഒരാശാരി ധാരാളം സഞ്ചരിക്കണം, ഒരു മരം വെട്ടിയിടണം, മുറിച്ചെടുക്കണം, കൊത്തുപണികൾ ചെയ്യണം-ഇങ്ങനെ ശാരീരികശക്തി ശരിക്കും ആവശ്യമുള്ളവയെല്ലാം ചെയ്യണമായിരുന്നു. ഇനിയും ആളിന്റെ ഉയരത്തെപ്പറ്റി, അത് പറയാൻ പ്രയാസമാണ്‌. രൂപത്തിന്റെ അരികുകൾ ശരിയായി തെളിഞ്ഞിട്ടില്ല; മാഞ്ഞുപോയിരിക്കുകയാണ്‌. തുണിയും വലിഞ്ഞിരിക്കുകയാണ്‌; അന്തരീക്ഷ ഈർപ്പവും ബാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാലും, ഞങ്ങളുടെ ഉദ്ദേശത്തിൽ, ഒരു അഞ്ചടി പത്ത് ഇഞ്ച് പതിനൊന്നഞ്ച് പൊക്കം കാണും. ആയതിനാൽ, അക്കാലത്തെ മനുഷ്യരേക്കാൾ അല്പം പൊക്ക കൂടുതലുള്ള ആൾ; എന്നാൽ “സുവിശേഷ ലേഖകർ” ശ്രദ്ധിച്ച് കുറിച്ചിട്ടത് പോലെ അത്ര പൊക്കമില്ലതാനും. ആ കാലഘട്ടത്തിൽ മരിച്ച യഹൂദ പുരുഷന്മാരുടെ ഇന്നും അവശേഷിക്കുന്ന ശവശരീരങ്ങളനുസരിച്ച്, അവർ ആറടിക്കു മുകളിൽ ഉയരമുള്ളവരായിരുന്നു CWR : കുതിരയുടെ വാലിന് സമാനമായ ശൈലിയിൽ കെട്ടിയിടുന്ന കേശാലങ്കാരമായിരുന്നോ അദ്ദേഹത്തിന്റേത്? ഷ്വോർട്സ്: തീർച്ചയായും അങ്ങനെതന്നെയാണ്. അക്കാലത്തെ പാരമ്പര്യ യഹൂദന്മാർ മുടിനീട്ടി വളർത്തുമായിരുന്നു എന്നത് ഇതിനെ സാദൂകരിക്കുന്നു. CWR: പ്രസ്തുത ‘തുണിയെ’പ്പറ്റി തന്നെ ഞങ്ങളോട് എന്തൊക്കെ പറയാനുള്ളത് ? ഷോർട്സ്: ഉന്നതസ്ഥാനീയനായ ഒരാൾ വാങ്ങാൻ സാദ്ധ്യതയുള്ള ഒന്നാംതരം ഉയർന്ന നിലവാരമുള്ള തുണിയായിരുന്നു. മിക്കവാറും സിറിയായിൽ നിർമ്മിച്ചതായിരിക്കണം. അവിടെ നിന്നും ഒട്ടകപ്പുറത്ത് ജെറുസലേമിലേക്ക് കൊണ്ടുവന്നതായിരിക്കണം. അങ്ങനെ ഇറക്കുമതി ചെയ്തതാകയാൽ, വില പിടിപ്പുള്ളതുമാണ്‌. അരിമത്ത്യാക്കാരൻ ജോസഫ് ഒരു ധനവായിരിന്നു എന്ന സുവിശേഷവിവരണത്തെ ഇത് സാദൂകരിക്കുന്നു. മിക്കവാറും ഇത് സ്വന്തം ശവസംസ്കാരത്തിനായി അദ്ദേഹം ഒരുക്കി വച്ചിരുന്നതായിരുന്നു. എന്റെ യഹൂദനായ പിതാവ്, മരിക്കുന്നതിന്‌ മുമ്പ് സ്വന്തം സംസ്കാരത്തിനുള്ള എല്ലാ സംഗതികളും ഒരുക്കി വച്ചിരുന്ന ആളായിരുന്നു. അരിമത്ത്യാ ജോസഫും അങ്ങനെ ചെയ്തിരുന്നെന്ന് ന്യായമായും വിശ്വസിക്കാം. ക്രിസ്തു മരിച്ച ഉടനെ, സ്വന്തം കച്ച ജോസഫ് കൊടുത്തതായിരുന്നു, പിന്നീട് തനിക്കായി മറ്റൊന്ന് വാങ്ങാമെന്ന ഉദ്ദേശത്തോട് കൂടിയെന്ന് നമ്മുക്ക് അനുമാനിക്കാം. CWR : അങ്ങയുടെ വെബ്സൈറ്റിന്റെ പത്തൊന്ബേതാം വാർഷികം ഇപ്പോൾ ആണല്ലോ ആഘോഷിക്കപ്പെട്ടത്.വെബ്സൈറ്റ്നെ എങ്ങനെ വിലയിരുത്തുന്നു ? ഷ്വോർട്സ്: ശരിയാണ്‌. ഈ വെബ്സൈറ്റ് വലിയ ഒരു ദൈവീകപദ്ധതിയായിരിന്നുവെന്നു ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. തിരുക്കച്ചയുടെ യഥാർത്ഥ കഥയും, അതിന്മേൽ നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ലഭിച്ച ഫലത്തിന്റെ സത്യാവസ്ഥയും പങ്ക് വക്കാനാണ്‌ സൈറ്റ് ആരംഭിച്ചത്.1978-ൽ STRUP-സംഘത്തോടൊപ്പം ഇറ്റലിയിലെ കൊച്ചു മുറിയിൽ ആയിരിക്കുവാൻ കഴിഞ്ഞത് ദൈവ ഹിതമായിരിന്നുവെന്ന് വളരെക്കാലം മുമ്പേ ഞാൻ മനസ്സിലാക്കിയിരുന്നു. ഞാൻ എന്റെ കേഴ്വിക്കാരോട് പറയാറുള്ളത് പോലെ, ഞാൻ ആ മുറിയിൽ ആയിരുന്നതു എനിക്ക് വേണ്ടി ആയിരുന്നില്ല, നിങ്ങൾക്ക് വേണ്ടിയാണ്‌. ദൈവം എന്തിനാണ്‌ അവിടെയായിരിക്കുവാൻ എന്നെ തിരഞ്ഞെടുത്തതെന്ന് എനിക്കറിഞ്ഞു കൂടാ ; ആ സമയത്ത്, ഈ വിശുദ്ധ കച്ചയുടെ വിഷയത്തിൽ, എനിക്ക് യാതൊരുവിധ വൈകാരിക അടുപ്പമോ, താൽപര്യമോ ഉണ്ടായിരുന്നതേ ഇല്ല. പക്ഷേ ജീവിതാനുഭവം എന്നെ പഠിപ്പിച്ചു.ഒരവിശ്വാസിയ്ക്കു വലിയ ഒരു ദൈവാനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അവനെക്കാള്‍ വലിയ സാക്ഷി ആരുണ്ട് ? CWR : 1978-ൽ STRUP-ൽ താങ്കളുണ്ടായിരുന്നപ്പോൾ എന്തൊക്കെ പരീക്ഷണ പദ്ധതികളാണ് ഉണ്ടായിരുന്നത്? ഷ്വോർട്സ്: 80 പെട്ടി ഉപകരണങ്ങളുമായി ഒരാഴ്ച നേരത്തെ ഞങ്ങൾ എത്തിച്ചേർന്നു. ഇറ്റലിയിലെ കസ്റ്റംസ്കാർ ഇത് അഞ്ച് ദിവസത്തേക്ക് പിടിച്ചു വച്ചു. 67-പേജുള്ള പരീക്ഷണപദ്ധതി നടത്തുവാൻ ഞങ്ങൾക്ക് ചുരുങ്ങിയ സമയമേ ലഭിച്ചൊള്ളു. തയ്യാറെടുപ്പിനായുള്ള അഞ്ച് ദിനങ്ങൾ നഷ്ടമായതിനാൽ, എല്ലാ പരീക്ഷണങ്ങളും നടത്താൻ സാധിക്കുമോയെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. ഇതിൽ, കത്തോലിക്കാ സഭക്ക് തന്നെ പങ്കാളിത്തമേ ഉണ്ടായിരിന്നില്ല. അക്കാലത്ത്, തിരുക്കച്ചയുടെ ഉടമസ്ഥാവകാശം സഭക്കായിരുന്നില്ല. സവോയിലെ പ്രഭുവായിരുന്ന അംബർട്ടോ രാജാവിന്റെ (ഇറ്റലിയിലെ മുൻകാല ഭരണകൂടം) കുടുംബത്തിന്റേതായിരുന്നു, ആറ്‌ നൂറ്റാണ്ടോളം ഈ ഉടമസ്ഥാവകാശം തുടരുകയും ചെയ്തു.ടൂറിനിലെ സഭ പുരാവസ്തുവിന്റെ കേവലം സൂക്ഷിപ്പുകാർ മാത്രമായിരുന്നു. ഇതൊന്ന് പരിശോധിച്ച് മനസ്സിലാക്കാൻ, പ്രാരംഭത്തിൽ ഞങ്ങൾ 96 മണിക്കൂറുകളാണ്‌ ആവശ്യപ്പെട്ടതെങ്കിലും, 120 മണിക്കൂറുകൾ അധികാരികള്‍ നൽകി. ഞങ്ങൾ അവിടെ എത്തിയത് വിവരശേഖരണത്തിനാണ്‌,മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു ലളിതമായ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാണ്‌ എത്തിയത്; എങ്ങനെയാണ്‌ ഇങ്ങനെയൊരു ചിത്രം തുണിയിൽ പതിഞ്ഞത്? തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ, ഞങ്ങൾ ധാരാളം രേഖകൾ എഴുതി തെയ്യാറാക്കി, യുക്തിവാദികളുടെ വിമർശനങ്ങള്ക്ക്ു മറുപടിയായി പ്രസിദ്ധീകരണങ്ങൾക്ക് സമർപ്പിച്ചു. അവസാനം, എന്ത് കൊണ്ട് രൂപങ്ങൾ തുണിയിൽ പതിയാതിരിക്കണം എന്ന സത്യമാണ്‌ ഞങ്ങൾ ഉന്നയിച്ചത്. അതായത്, അത് ഒരു ചിത്ര രചനയല്ല, ചൂടാക്കി കരുവാളിപ്പിച്ചതല്ല, ഒരു ഫോട്ടോയുമല്ല. കത്തോലിക്കർ മുതൽ തികഞ്ഞ നിരീശ്വരവാദികള്‍വരെ അടങ്ങിയ വിദഗ്ദരുടെ ഒരു സംഘമായിരുന്നു ഞങ്ങളുടേത്. വ്യക്തമായി പറഞ്ഞാല്‍ ഞങ്ങളുടെ കൂടെ, മോർമോൺ സഭക്കാർ, ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ, യഹൂദന്മാർ തുടങ്ങിയവർ ഉണ്ടായിരുന്നു. സംഘത്തിൽ അംഗമാകുന്നതിനുള്ള മാനദണ്ഢം മത വിശ്വാസ്മായിരുന്നില്ല. വാസ്തവത്തിൽ , ഒരു യഹൂദൻ എന്ന നിലക്ക്, സംഘത്തിൽ ചേരുന്നത് അത്ര സുഖകരമായി എനിക്ക് തോന്നിയില്ല ; രാജിവക്കാൻ രണ്ടു പ്രാവശ്യം ഞാൻ ശ്രമിച്ചതാണ്‌. JPL-ൽ ജോലി ചെയ്തിരുന്ന സംഘംഗമായ ഡോൺ ലിൻ എന്റെ ഒരു സുഹൃത്തും ഒരു നല്ല കത്തോലിക്കനുമായിരുന്നു. ഒരു യഹൂദനായതു കോണ്ട് രാജിവക്കാൻ പോകുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം ചോദിച്ചു: “യേശു ഒരു യഹൂദനായിരുന്നു എന്ന കാര്യം നിങ്ങൾ മറന്നു പോയോ? യേശുവിനെ പറ്റി വളരെയൊന്നും എനിക്ക് അറിഞ്ഞു കൂടെന്നും, ഒരു യഹൂദനായിരുന്നു എന്ന് തീർച്ചയായും അറിയാമായിരുന്നു എന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: "തിരഞ്ഞെടുക്കപ്പെട്ട ജന"ത്തിൽ നിന്നും ഒരാൾ സംഘത്തിൽ വേണമെന്ന് യേശു ആഗ്രഹിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നില്ലേ?” ടൂറിനിലേക്ക് പോകാനും, കഴിയുന്നതെല്ലാം ഏറ്റവും ഭംഗിയായി ചെയ്ത്കൊടുക്കുവാനും, ഒരു യഹൂദനാണെന്ന കാര്യത്തിൽ വിഷമിക്കേണ്ടന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. CWR: ഈ തിരുക്കച്ചയമായി താരതമ്യപ്പെടുത്താവുന്ന ഏതെങ്കിലും മറ്റൊരു വസ്തു ഈ ലോകത്തിലുണ്ടോ? ഷ്വോർട്സ്: ഇതു പോലെയുള്ള യാതൊന്നും ഈ ലോകത്തില്‍ ഇല്ല. CWR: കാണികളിൽ അങ്ങ് ദർശിച്ച ഈ വിശുദ്ധ കച്ചയുടെ സ്വാധീനം എത്ര മാത്രമാണ്‌? ഷ്വോർട്സ്: വിവിധ പ്രതികരണങ്ങളുടെ ഒരു നീണ്ടനിരയാണ്‌ ഞാൻ നിരീക്ഷിച്ചിട്ടുള്ളത്. ചിലർക്ക് യാതൊരു പ്രതികരണവുമില്ല, മറ്റ് അനേകം പേരുടെ ഇടറുന്ന വിശ്വാസം വീണ്ടെടുക്കപ്പെടുന്നു. എന്നാൽ, അത്യന്തികമായി, ഒരു കഷണം തുണിയിലല്ലല്ലോ വിശ്വാസം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്, മറിച്ച്, അതിന്റെ വിശുദ്ധ ദർശനം ലഭിക്കുന്നവരുടെ ഹൃദയങ്ങളെ കുലുക്കി ഉണർത്തുന്ന ദൈവത്തിന്റെ വരദാനമാണ്‌ വിശ്വാസം .
Image: /content_image/Mirror/Mirror-2015-12-04-01:33:55.jpg
Keywords: barrieschwortz,shroud of tourin,atheist to catholic,conversion,shroud.com,interview