category_idMirror
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DaySaturday
Headingനിരീശ്വരവാദിയും ശാസ്ത്രഞ്ജനുമായിരിന്ന ബാരി ഷോര്ട്ട്സ് ക്രിസ്തുവിന്‍ ഒന്നായതെങ്ങനെയെന്ന് വെളിപ്പെടുത്തുന്നു
Content2000 വർഷം പഴക്കമുള്ള യേശുക്രിസ്തുവിന്റെ ശവസംസ്ക്കാരത്തിന്‌ ഉപയോഗിച്ച പ്രസിദ്ധമായ തിരുകച്ച സൂക്ഷിക്കുന്ന ഇറ്റലിയിലെ ടൂറിനിലേക്ക്, കഴിഞ്ഞ ജൂണിൽ ഫ്രാൻസിസ് പാപ്പ തീർത്ഥാടനം നടത്തിയത് മാധ്യമങ്ങളില്‍ വലിയ വാര്ത്ത് ആയിരിന്നല്ലോ. ലിനൻ തുണിയിലുള്ള തിരുക്കച്ചയുടെ നീളം 14.5 അടിയും, വീതി 3.5 അടിയുമാണ്‌. ചാട്ടവാർ പ്രഹരമേറ്റ് ക്രൂശിതനായ ഒരു മനുഷ്യന്റെ മുൻവശവും പിറക് വശവുമാണ്‌ തുണിയിൽ പതിഞ്ഞിരിക്കുന്ന രൂപങ്ങൾ. 1578-മുതലാണ്‌ ഇത് ടൂറിനിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്. തിരുക്കച്ചയെ പറ്റി ആധികാരികമായ ശാസ്ത്രീയ പഠനം നടത്തിയ പദ്ധതിയുടെ പേരായിരിന്നു The shroud of Turin Research Project അഥവാ STRUP. ഈ സംഘത്തിന്റെ ,പഠനത്തിൽ പങ്കെടുക്കാൻ, സാങ്കേതിക മുൻനിര വിദഗ്ദന്മാരിൽ പ്രധാനിയായ ബാരി ഷ്വോർറ്റ്സിനെ ക്ഷണിക്കുന്നത് 1978-ൽ ആണ്‌.തികച്ചും നിരീശ്വരവാദിയായ അദ്ദേഹം, മനസ്സില്ലാമനസ്സോടെയാണ്‌ STRUP-ന്റെ ഭാഗമാകാൻ സമ്മതിച്ചത്; മദ്ധ്യനൂറ്റാണ്ടുകളിൽ വരച്ച്ചേർത്ത ചിത്രമാണ്‌ തുണിയിൽ കാണപ്പെടുന്നതെന്ന് തെളിയിക്കാൻ പറ്റുമെന്നുള്ള പ്രതീക്ഷയിലാണ്‌ അദ്ദേഹം സംഘത്തിൽ ചേർന്നത്. എന്നാൽ അനേകം വർഷങ്ങളിലെ പഠന വിചിന്തനങ്ങളുടെ ഫലമായി, അതിന്റെ സത്യാവസ്ഥയിൽ അദ്ദേഹത്തിന്‌ ബോദ്ധ്യം ഉണ്ടാകുകയാണുണ്ടായത്. ഈ വിഷയത്തിൽ കൂടെകൂടെ പുറത്ത് വരുന്ന തെറ്റായ മാദ്ധ്യമ വാർത്തകളിൽ വിഷമം തോന്നിയ ഷ്വോർട്സ് 1996-ൽ ഒരു വെബ്സൈറ്റ് തുറന്നു. തിരുക്കച്ചയുടെ യഥാർത്ഥ കഥയും, അതിന്മേൽ നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ലഭിച്ച ഫലത്തിന്റെ സത്യാവസ്ഥയും പങ്ക് വക്കാനാണ്‌ സൈറ്റ് ആരംഭിച്ചത്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം, ഇപ്പോഴും മാദ്ധ്യമങ്ങൾക്കും, റോമിലെ സെമിനാരിക്കാർ ഉൾപ്പടെയുള്ള വിവിധ വിഭാഗങ്ങൾക്ക് അദ്ദേഹം തിരുക്കച്ചയുടെ യഥാർത്ഥ സ്വഭാവം വിവരിക്കുന്ന പ്രസംഗങ്ങൾ നടത്തുന്നുണ്ട്. അടുത്തിടെ, ഷ്വോർട്സ്, CWR-വുമായി (Catholic World Report) നടത്തിയ അഭിമുഖത്തിന്റെഷ ലിഖിതരൂപം ചുവടെ ചേര്ക്കുാന്നു. CWR: തിരുകച്ചയുടെ തനിമ തെളിയിക്കുന്ന തർക്കിക്കാനാവാത്ത ഏതാനും വാദമുഖങ്ങൾ നിരത്താമോ? ബാരിഷ്വോർട്സ്: 37 വർഷങ്ങൾക്ക് മുമ്പ്, പരിശുദ്ധമായ ഈ തുണി പരിശോധിക്കാൻ STRUP സംഘത്തോടൊപ്പം ഇറ്റലിയിലേക്ക് പോയപ്പോൾ, ഏതോ ഒരു തരം മദ്ധ്യകാലഘട്ട ചിത്രപ്പണി ചെയ്ത ഒരു വ്യാജരൂപമാണിതന്നാണ്‌ ഞാൻ ധരിച്ചിരുന്നത്. എന്നാൽ ഒരു പത്തുമിനിറ്റ് പരിശോധന കഴിഞ്ഞപ്പോൾ, അതൊരു ചിത്ര രചനയല്ലെന്ന് എനിക്ക് മനസ്സിലായി. ഒരു മുഴുവൻസമയ ഛായഗ്രഹകനെന്ന നിലയിൽ, ബ്രഷിന്റെ പാടുകൾ കണ്ടെത്താനാണ്‌ ഞാൻ ശ്രമിച്ചത്. പക്ഷെ ചായമോ, ചായമടിച്ചതിന്റെ അടയാളങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നിട്ടും, തുടര്ന്നുള്ള 17-വർഷക്കാലം, തിരുക്കച്ച ശരിയായിട്ടുളതാണന്ന് സമ്മതിക്കാൻ ഞാൻ കൂട്ടാക്കിയില്ല. വിശ്വസിക്കാതിരിക്കാനുള്ള ഒടുവിലത്തെക്കാരണം രക്തത്തിന്റെ നിറമായിരുന്നു. തിരുക്കച്ചയിലെ രക്തത്തിന്റെ നിറം ചുവപ്പായിരുന്നു; വാസ്തവത്തിൽ, ഒരു തുണിയിൽ രക്തം പുരണ്ടാൽ, ഏതാനം മണിക്കൂറുകൾ കഴിഞ്ഞാല്‍, അത് തവിട്ടോ, കറുപ്പോ ആയി മാറണം. രസതന്ത്രശാസ്ത്രജ്ഞനായ അലൻ അഡ്ലറുമായി ഞാൻ ഫോണിൽ സംസാരിച്ചു. എന്റെ വിയോജിപ്പ് ഞാൻ അദ്ദേഹവുമായി പങ്ക് വച്ചു. അശാന്തനായ അദ്ദേഹം ചോദിച്ചു: “എന്റെ പ്രസിദ്ധീകരണം അങ്ങ് വായിച്ചിട്ടില്ലേ?” അദ്ദേഹത്തിന്റെ വിശദീകരണം ഇപ്രകാരമായിരുന്നു: “തുണിയിൽ ഉയർന്ന അളവിൽ ബിലിറൂബിൻ ഉണ്ടായിരുന്നു; ചുവന്ന് നിറത്തിന്‌ കാരണം അതായിരുന്നു. ഒരു മനുഷ്യജീവി മർദ്ദിക്കപ്പെടുകയും വെള്ളം കുടിക്കാതിരിക്കുകയും ചെയ്താൽ, ശരീരത്തിൽ ഉണ്ടാകാവുന്ന ഷോക്കിൽ നിന്നും രക്ഷപെടുത്താനായി, കരൾ ബിലിറൂബിൻ പ്രവഹിപ്പിക്കാൻ തുടങ്ങും. ഇതു കലരുന്ന രക്തം ചുവപ്പായി തന്നെ ഇരിക്കും. എന്നെ കഴപ്പിച്ച ചോദ്യത്തിനുള്ള ഉത്തരം ഇതായിരുന്നു. ഉത്തരം കിട്ടാൻ ഇനി ഒന്നും ബാക്കിയില്ല. കച്ചയുടെ സത്യം തെളിയിക്കാൻ ഇതു മാത്രമല്ലായിരുന്നു ഉണ്ടായിരുന്നത്. തെളിവ് പൂർണ്ണതയുടെ സൂചന നൽകുന്നത് ഇതാണ്‌. “തിരുക്കച്ചയുടെ സത്യാവസ്ഥ എനിക്ക് ബോദ്ധ്യമായ ആധികാരിക തെളിവുകളിൽ ഏറ്റവും ഇഷ്ടമായത് എന്റെ യഹൂദമാതാവിൽ നിന്നും ലഭിച്ചതാണ്‌. ജന്മനാ എന്റെ അമ്മ പോളണ്ടുകാരിയാണ്‌; വെറും ഹൈസ്കൂൾ വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരിക്കൽ എന്റെ ഒരു പ്രസംഗം കേട്ട ശേഷം അമ്മയെ ഞാൻ വാഹനത്തിൽ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. കുറേ അധിക നേരം അമ്മ നിഷബ്ദയായിരുന്നു. (ഒരു യഹൂദ മാതാവ് നിശബ്ദയായിരുന്നാൽ പേടിക്കേണ്ടതായിട്ടുണ്ട്). അത് കൊണ്ട് ഞാൻ ചോദിച്ചു, ”അമ്മേ, എന്താണ്‌ ആലോചിച്ചു കൊണ്ടിരിക്കുന്നത്? അമ്മ പറഞ്ഞു, “ബാറി, തീർച്ചയായും അത് സത്യമായിട്ടുള്ളതാണ്‌; അല്ലായിരുന്നെങ്കിൽ, അവർ അത് 2000 വർഷങ്ങൾ കാത്ത് സൂക്ഷിക്കുകയില്ലായിരുന്നു.” അമ്മ പറഞ്ഞത് ഒരൊന്നാന്തരം വാദമുഖമായിരുന്നു. യഹൂദ നിയമപ്രകാരം, രക്തം പുരണ്ട ചുറ്റുതുണി ശവക്കുഴിയിൽ അടക്കം ചെയ്യണമെന്നുണ്ടായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് വഴി, വാസ്തവത്തിൽ, നിയമം ലംഘിച്ചാലുണ്ടാകുന്ന അപകടം ഏറ്റെടുക്കുകയായിരുന്നു.ശാസ്ത്രീയമായും,യുക്തിപരമായും യേശുവിന്റെ മൃതശരീരം പൊതിഞ്ഞ തുണി തന്നെയായിരുന്നു ഈ തിരുകച്ച. CWR : തിരുക്കച്ച വ്യാജമാണന്നുള്ള പൊതുധാരണകൾ ഏതൊക്കെയാണ്‌ ? ഷ്വോർട്സ്: അങ്ങനെയൊരു പട്ടിക ഉണ്ടാക്കിയെടുക്കാൻ മണിക്കൂറുകൾ വേണ്ടി വരും. അസംബന്ധങ്ങളുടെ തുടർച്ചയായുള്ള അപശബ്ദം ലോകത്തിന്റെണ വിവിധ ഭാഗങ്ങളില്‍ ഉയര്ന്നു കൊണ്ടിരിക്കുകയാണ്‌. 1995-ൽ, സംസാരമദ്ധ്യേ എന്റെ ഒരു സുഹൃത്ത് പറയുകയുണ്ടായി: “നിങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന ആ കച്ചക്കാര്യമുണ്ടല്ലോ? അതിലെ രൂപം ലിനാർഡോ ഡാവിഞ്ചി വരച്ചതാണ്‌. ഈ വിവരം എവിടെ നിന്നാണ്‌ കിട്ടിയതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: “ ഞാനും ഭാര്യയും കൂടി പലചരക്ക് കടയിൽ പോയപ്പോൾ, പണമടക്കുന്ന മേശയിൽ വച്ചിരുന്ന മഞ്ഞപത്രത്തിൽ കണ്ടതാണ്‌ . ഡാവിഞ്ചി വളരെ നല്ല ഒരു കലാകാരനായിരുന്നു; പക്ഷെ, അദ്ദേഹം ജനിക്കുന്നതിന്‌ നൂറ്‌ വർഷങ്ങൾക്ക് മുമ്പ് വരെ കാലപ്പഴക്കമുള്ളതാണ്‌ തിരുക്കച്ചയെന്നുള്ളതിന്റെ രേഖ ഞങ്ങളുടെ കൈവശമുണ്ട്. ഞാൻ എനിക്ക് വേണ്ടിത്തന്നെ ഒരു കുറിപ്പ് എഴുതി വച്ചതായി ഓർക്കുന്നു: കച്ച ഒരു സങ്കീർണ്ണമായ വസ്തുവാണ്‌; 6 പേജിലുള്ള ഒരു ലേഖനത്തിനോ, 44-മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്മെന്ററിക്കോ, (രണ്ടും വളരെ രസകരമാണെങ്കിലും) അതിനോട് നീതി പുലർത്താൻ സാധിക്കില്ല. അത് കൊണ്ടാണ്‌ ഞാൻ www.shrond.com എന്ന സൈറ്റ് സൃഷ്ടിച്ചത്; തന്മൂലം ജനങ്ങൾക്ക് നിലവിലുള്ള എല്ലാ രേഖകളും പരിശോധിക്കാനും, ആ വസ്തുതകളനുസരിച്ച് സ്വന്തം നിഗമനത്തിൽ എത്തിച്ചേരാനും സാധിക്കും. CWR : ക്രിസ്തുവിന്റെ ശാരീരികപീഢനങ്ങളെ കച്ച എപ്രകാരമാണ്‌ വെളിപ്പെടുത്തുന്നത്? ഷ്വോർട്സ്: യേശുവിന്റെ പീഢാനുഭവങ്ങളും സഹിച്ച ക്രൂരതകളും അക്ഷരാർത്ഥത്തിൽ വിവരിക്കുന്ന ഒരു രേഖയാണത്. തിരുമുഖം ക്രൂരമായി അടിക്കപ്പെട്ടിരുന്നു; പ്രത്യേകിച്ച് കണ്ണുകൾക്ക് ചുറ്റും നീര്‌ വന്ന് വീർത്തിരിക്കുന്നു. മുഴുസമയ ബോക്സിങ്ങിന്റെ ഒരു ആരാധകനാണ്‌ ഞാൻ. ഒരു കളിയിൽ തോറ്റുപോയ ഒരു ബോക്സറുടെ മുഖമാണ്‌ കച്ചയിലെ രൂപത്തിന്റെ മുഖം എന്നെ ഓർമ്മിപ്പിച്ചത്. കച്ചയിലെ മനുഷ്യൻ ക്രൂരമായി ചാട്ടവാറടിയേറ്റവനായി കാണപ്പെടുന്നു. പുറം ഭാഗത്തെ മുറിവുകൾ മാത്രമല്ല, ശരീരത്തെ ചുറ്റപ്പെട്ട ചാട്ടവാറിന്റെ പൊതിയലും മുൻഭാഗവും അടിയേല്ക്കപ്പെട്ടതായും, കാണാൻ സാധികുന്നു. നിയമ വൈദ്യശാസ്ത്ര ഭാഷയിൽ പറയുകയാണെങ്കിൽ, ചിത്രകലയിൽ പൊതുവെ നാം കാണുന്ന ചിത്രങ്ങളേക്കാൾ കൃത്യമായ രൂപമാണ്‌ കച്ചയിൽ ഉള്ളത്. ഈ മനുഷ്യന്റെ നെഞ്ചിന്റെ ഒരു വശത്തായി കുന്തമുനയാലുണ്ടായ മുറിവ് ഉണ്ട്. ക്രൂശിക്കപ്പെടുന്നവരിൽ സാധാരണയായുള്ളതു പോലെ, അവന്റെ കാലുകളും ഒടിക്കപ്പെട്ടിട്ടില്ല. അവന്റെ തലയും തലയോട്ടിയും മുറിവുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഒരിക്കൽ കൂടി ചിത്രകലയുടെ കാര്യം എടുക്കാം; ചായപ്പടങ്ങളിൽ പലപ്പോഴും നാം കാണുന്നതു ക്രിസ്തുവിന്റെ തലക്ക് ചുറ്റും ലോറൽ ഇലകൾ പോലെ തോന്നിക്കുന്ന ഒരു ചെറിയ വൃത്തം “മുൾകിരീട”മായി ചിത്രീകരിക്കപ്പെട്ടതാണ്‌. പക്ഷെ, ഇതല്ല യഥാർത്ഥ വസ്തുത. വാസ്തവത്തിൽ, പട്ടാളക്കാർ ഒരു മുൾച്ചെടി പറിച്ചെടുത്ത് തലയിൽ ഇടിച്ച് താഴ്ത്തുകയായിരുന്നു. കച്ചയിലെ രൂപത്തിൽ ഒരു കയ്യുടെ പുറക് വശം കാണാം. അതിൽ കാണുന്നത്, കൈവെള്ളയുടെ മദ്ധ്യഭാഗത്ത്കൂടിയല്ല ആണികൾ അടിച്ചിരിക്കുന്നത്; മറിച്ച്, കണങ്കൈക്ക് ഒരിഞ്ച് അടുത്തായിട്ടാണ്‌. ഒരു തവണ ഇരുപതോ അതിലധികമോ ആളുകളെ ഒരുമിച്ച് കുരിശിൽ തറക്കേണ്ട ഒരു റോമൻ പട്ടാളക്കാരനെ സംബന്ധിച്ചിടത്തോളം, ഇത് ഒരു വിവേകപൂർവ്വമായ രീതിയാണ്‌. കൈകൾ ഊർന്ന് പോകാതെ താങ്ങി നിറുത്തുവാൻ ആണി അടിക്കേണ്ട പറ്റിയസ്ഥാനം ഇതാണ്‌; എന്നിട്ട് , വേഗത്തിൽ അടുത്ത കുരിശിലേക്ക് പോകുകയും ചെയ്യാം. ഇനിയും കാലുകളുടെ കാര്യം എടുക്കാം. രണ്ട് കാലുകളും ഒരൊറ്റ ആണിയിൽ താങ്ങി നിന്നെന്നോ, ഓരോ കാലിലും ഓരോ ആണികൾ അടിച്ചിരുന്നതായോ, നമുക്ക് ചിന്തിക്കുവാൻ പോലും സാദ്ധ്യമല്ല. കുരിശിൽ തറക്കപ്പെട്ട രണ്ട് മൃതശരീരങ്ങൾ കിട്ടിയിട്ടുണ്ടല്ലോ. രണ്ട് ആണികളാണ്‌ കാലുകളിൽ ഉപയോഗിച്ചിരുന്നത്. CWR : കൈകളുടെ കുഴ തെറ്റിക്കുവാനായി അദ്ദേഹം കുരിശിൽ വലിക്കപ്പെട്ടോ? അദ്ദേഹത്തിന്റെ താടി രോമങ്ങൾ പറിക്കപ്പെട്ടോ? ഷ്വോർട്സ്: നിയമ-വൈദ്യത്തെളിവുകൾ പറയുന്നത് കൈക്കുഴകൾ തെറ്റിക്കുവാനായി വലിക്കപ്പെട്ടതായ സാദ്ധ്യത ഉണ്ടെന്നാണ്‌. രോമങ്ങൾ പറിക്കപ്പെട്ടതിന്റെ അടയാളമാണ്‌ താടിയിൽ കാണപ്പെട്ട ‘V' ആകൃതിയിലുള്ള കുഴികൾ സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, “ക്രിസ്തുവിന്റെ പീഢാനുഭവ” സമയത്ത് യഥാർത്ഥത്തിൽ സംഭവിച്ചതിന്റെ കൃത്യമായ വിവരണമാണ്‌ ലേഖനങ്ങൾ നൽകുന്നതെന്നാണ്‌ നിയമ-ശാസ്ത്രത്തെളിവുകൾ സൂചിപ്പിക്കുന്നത്. CWR : ശവക്കച്ചക്കുള്ളിൽ, മറ്റനേകം സാധനങ്ങൾ ചില ആളുകൾ കണ്ടിട്ടുണ്ട്; ഉദാഹരണമായി, ക്രിസ്തുവിന്റെ കണ്ണുകൾ റോമൻ നാണയങ്ങൾ കൊണ്ട് മറക്കപ്പെട്ടിരിന്നു,ഇതില്‍ എത്രത്തോളം അടിസ്ഥാനമുണ്ട് ? ഷ്വോർട്സ്: ശരിയാണ്‌. അവിടെ ഉള്ളതോ, ഇല്ല്ലാത്തതുമായ നാണയങ്ങൾ, പൂക്കൾ, തുടങ്ങി പല സാധനങ്ങളും കണ്ടതായി ആളുകൾ പറയുന്നു. നാണയത്തെപ്പറ്റി, ഞങ്ങളുടെ STRUP-സംഘത്തിൽ NASAയുടെ ഒരു തൽസ്വരൂപ നിർമ്മാണ ശാസ്ത്രജ്ഞൻ (ശരിക്കും ഒരു നല്ല കത്തോലിക്കാ വിശ്വാസി) ഉണ്ടായിരുന്നു. ഒരു നാണയത്തിലെ എഴുത്തുകൾ പതിയാൻ പറ്റാത്ത രീതിയിൽ വളരെ പരുപരുത്ത പട്ടുനെയ്ത്തു തുണിയായിരുന്നു അതെന്നാണ്‌ അദ്ദേഹം സൂചിപ്പിച്ചത്. നമുക്ക് നിശ്ചയമായും അറിയാവുന്നത് അതിൽ ഒരു മനുഷ്യന്റെ രൂപമാണ്‌ കാണാൻ സാധിക്കുന്നത് എന്നുള്ളതാണ്‌; അതല്ലേ ഏറ്റവും പ്രധാനപ്പെട്ടത് ? CWR: ഈ സംസ്കാരത്തുണിയുടെ പഠനത്തിൽ നിന്നും, ക്രിസ്തുവിന്റെ ശാരീരിക വിവരണം എപ്രകാരം അങ്ങക്ക് നൽകാൻ കഴിയും.? ഷ്വോർട്സ്: നല്ല ഉറച്ച ശരീരമുള്ള ആളായിരുന്നു; ഇപ്പോഴത്തെ ഭാഷയിൽ പറയാമെങ്കിൽ, വടിവൊത്ത പോലെയുള്ള ശരീരം. ഉറച്ച മേൽ ഭാഗം, ദീർഘമായ നെഞ്ച്, നല്ല മുഴുത്ത തോളുകൾ. ഒരാശാരിയായിരുന്നത് കൊണ്ട് ഇത് സ്വാഭാവികം. അക്കാലത്ത്, ഒരാശാരി ധാരാളം സഞ്ചരിക്കണം, ഒരു മരം വെട്ടിയിടണം, മുറിച്ചെടുക്കണം, കൊത്തുപണികൾ ചെയ്യണം-ഇങ്ങനെ ശാരീരികശക്തി ശരിക്കും ആവശ്യമുള്ളവയെല്ലാം ചെയ്യണമായിരുന്നു. ഇനിയും ആളിന്റെ ഉയരത്തെപ്പറ്റി, അത് പറയാൻ പ്രയാസമാണ്‌. രൂപത്തിന്റെ അരികുകൾ ശരിയായി തെളിഞ്ഞിട്ടില്ല; മാഞ്ഞുപോയിരിക്കുകയാണ്‌. തുണിയും വലിഞ്ഞിരിക്കുകയാണ്‌; അന്തരീക്ഷ ഈർപ്പവും ബാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ പറഞ്ഞാലും, ഞങ്ങളുടെ ഉദ്ദേശത്തിൽ, ഒരു അഞ്ചടി പത്ത് ഇഞ്ച് പതിനൊന്നഞ്ച് പൊക്കം കാണും. ആയതിനാൽ, അക്കാലത്തെ മനുഷ്യരേക്കാൾ അല്പം പൊക്ക കൂടുതലുള്ള ആൾ; എന്നാൽ “സുവിശേഷ ലേഖകർ” ശ്രദ്ധിച്ച് കുറിച്ചിട്ടത് പോലെ അത്ര പൊക്കമില്ലതാനും. ആ കാലഘട്ടത്തിൽ മരിച്ച യഹൂദ പുരുഷന്മാരുടെ ഇന്നും അവശേഷിക്കുന്ന ശവശരീരങ്ങളനുസരിച്ച്, അവർ ആറടിക്കു മുകളിൽ ഉയരമുള്ളവരായിരുന്നു CWR : കുതിരയുടെ വാലിന് സമാനമായ ശൈലിയിൽ കെട്ടിയിടുന്ന കേശാലങ്കാരമായിരുന്നോ അദ്ദേഹത്തിന്റേത്? ഷ്വോർട്സ്: തീർച്ചയായും അങ്ങനെതന്നെയാണ്. അക്കാലത്തെ പാരമ്പര്യ യഹൂദന്മാർ മുടിനീട്ടി വളർത്തുമായിരുന്നു എന്നത് ഇതിനെ സാദൂകരിക്കുന്നു. CWR: പ്രസ്തുത ‘തുണിയെ’പ്പറ്റി തന്നെ ഞങ്ങളോട് എന്തൊക്കെ പറയാനുള്ളത് ? ഷോർട്സ്: ഉന്നതസ്ഥാനീയനായ ഒരാൾ വാങ്ങാൻ സാദ്ധ്യതയുള്ള ഒന്നാംതരം ഉയർന്ന നിലവാരമുള്ള തുണിയായിരുന്നു. മിക്കവാറും സിറിയായിൽ നിർമ്മിച്ചതായിരിക്കണം. അവിടെ നിന്നും ഒട്ടകപ്പുറത്ത് ജെറുസലേമിലേക്ക് കൊണ്ടുവന്നതായിരിക്കണം. അങ്ങനെ ഇറക്കുമതി ചെയ്തതാകയാൽ, വില പിടിപ്പുള്ളതുമാണ്‌. അരിമത്ത്യാക്കാരൻ ജോസഫ് ഒരു ധനവായിരിന്നു എന്ന സുവിശേഷവിവരണത്തെ ഇത് സാദൂകരിക്കുന്നു. മിക്കവാറും ഇത് സ്വന്തം ശവസംസ്കാരത്തിനായി അദ്ദേഹം ഒരുക്കി വച്ചിരുന്നതായിരുന്നു. എന്റെ യഹൂദനായ പിതാവ്, മരിക്കുന്നതിന്‌ മുമ്പ് സ്വന്തം സംസ്കാരത്തിനുള്ള എല്ലാ സംഗതികളും ഒരുക്കി വച്ചിരുന്ന ആളായിരുന്നു. അരിമത്ത്യാ ജോസഫും അങ്ങനെ ചെയ്തിരുന്നെന്ന് ന്യായമായും വിശ്വസിക്കാം. ക്രിസ്തു മരിച്ച ഉടനെ, സ്വന്തം കച്ച ജോസഫ് കൊടുത്തതായിരുന്നു, പിന്നീട് തനിക്കായി മറ്റൊന്ന് വാങ്ങാമെന്ന ഉദ്ദേശത്തോട് കൂടിയെന്ന് നമ്മുക്ക് അനുമാനിക്കാം. CWR : അങ്ങയുടെ വെബ്സൈറ്റിന്റെ പത്തൊന്ബേതാം വാർഷികം ഇപ്പോൾ ആണല്ലോ ആഘോഷിക്കപ്പെട്ടത്.വെബ്സൈറ്റ്നെ എങ്ങനെ വിലയിരുത്തുന്നു ? ഷ്വോർട്സ്: ശരിയാണ്‌. ഈ വെബ്സൈറ്റ് വലിയ ഒരു ദൈവീകപദ്ധതിയായിരിന്നുവെന്നു ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. തിരുക്കച്ചയുടെ യഥാർത്ഥ കഥയും, അതിന്മേൽ നടത്തിയിട്ടുള്ള ശാസ്ത്രീയ ഗവേഷണത്തിൽ ലഭിച്ച ഫലത്തിന്റെ സത്യാവസ്ഥയും പങ്ക് വക്കാനാണ്‌ സൈറ്റ് ആരംഭിച്ചത്.1978-ൽ STRUP-സംഘത്തോടൊപ്പം ഇറ്റലിയിലെ കൊച്ചു മുറിയിൽ ആയിരിക്കുവാൻ കഴിഞ്ഞത് ദൈവ ഹിതമായിരിന്നുവെന്ന് വളരെക്കാലം മുമ്പേ ഞാൻ മനസ്സിലാക്കിയിരുന്നു. ഞാൻ എന്റെ കേഴ്വിക്കാരോട് പറയാറുള്ളത് പോലെ, ഞാൻ ആ മുറിയിൽ ആയിരുന്നതു എനിക്ക് വേണ്ടി ആയിരുന്നില്ല, നിങ്ങൾക്ക് വേണ്ടിയാണ്‌. ദൈവം എന്തിനാണ്‌ അവിടെയായിരിക്കുവാൻ എന്നെ തിരഞ്ഞെടുത്തതെന്ന് എനിക്കറിഞ്ഞു കൂടാ ; ആ സമയത്ത്, ഈ വിശുദ്ധ കച്ചയുടെ വിഷയത്തിൽ, എനിക്ക് യാതൊരുവിധ വൈകാരിക അടുപ്പമോ, താൽപര്യമോ ഉണ്ടായിരുന്നതേ ഇല്ല. പക്ഷേ ജീവിതാനുഭവം എന്നെ പഠിപ്പിച്ചു.ഒരവിശ്വാസിയ്ക്കു വലിയ ഒരു ദൈവാനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അവനെക്കാള്‍ വലിയ സാക്ഷി ആരുണ്ട് ? CWR : 1978-ൽ STRUP-ൽ താങ്കളുണ്ടായിരുന്നപ്പോൾ എന്തൊക്കെ പരീക്ഷണ പദ്ധതികളാണ് ഉണ്ടായിരുന്നത്? ഷ്വോർട്സ്: 80 പെട്ടി ഉപകരണങ്ങളുമായി ഒരാഴ്ച നേരത്തെ ഞങ്ങൾ എത്തിച്ചേർന്നു. ഇറ്റലിയിലെ കസ്റ്റംസ്കാർ ഇത് അഞ്ച് ദിവസത്തേക്ക് പിടിച്ചു വച്ചു. 67-പേജുള്ള പരീക്ഷണപദ്ധതി നടത്തുവാൻ ഞങ്ങൾക്ക് ചുരുങ്ങിയ സമയമേ ലഭിച്ചൊള്ളു. തയ്യാറെടുപ്പിനായുള്ള അഞ്ച് ദിനങ്ങൾ നഷ്ടമായതിനാൽ, എല്ലാ പരീക്ഷണങ്ങളും നടത്താൻ സാധിക്കുമോയെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. ഇതിൽ, കത്തോലിക്കാ സഭക്ക് തന്നെ പങ്കാളിത്തമേ ഉണ്ടായിരിന്നില്ല. അക്കാലത്ത്, തിരുക്കച്ചയുടെ ഉടമസ്ഥാവകാശം സഭക്കായിരുന്നില്ല. സവോയിലെ പ്രഭുവായിരുന്ന അംബർട്ടോ രാജാവിന്റെ (ഇറ്റലിയിലെ മുൻകാല ഭരണകൂടം) കുടുംബത്തിന്റേതായിരുന്നു, ആറ്‌ നൂറ്റാണ്ടോളം ഈ ഉടമസ്ഥാവകാശം തുടരുകയും ചെയ്തു.ടൂറിനിലെ സഭ പുരാവസ്തുവിന്റെ കേവലം സൂക്ഷിപ്പുകാർ മാത്രമായിരുന്നു. ഇതൊന്ന് പരിശോധിച്ച് മനസ്സിലാക്കാൻ, പ്രാരംഭത്തിൽ ഞങ്ങൾ 96 മണിക്കൂറുകളാണ്‌ ആവശ്യപ്പെട്ടതെങ്കിലും, 120 മണിക്കൂറുകൾ അധികാരികള്‍ നൽകി. ഞങ്ങൾ അവിടെ എത്തിയത് വിവരശേഖരണത്തിനാണ്‌,മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു ലളിതമായ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനാണ്‌ എത്തിയത്; എങ്ങനെയാണ്‌ ഇങ്ങനെയൊരു ചിത്രം തുണിയിൽ പതിഞ്ഞത്? തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ, ഞങ്ങൾ ധാരാളം രേഖകൾ എഴുതി തെയ്യാറാക്കി, യുക്തിവാദികളുടെ വിമർശനങ്ങള്ക്ക്ു മറുപടിയായി പ്രസിദ്ധീകരണങ്ങൾക്ക് സമർപ്പിച്ചു. അവസാനം, എന്ത് കൊണ്ട് രൂപങ്ങൾ തുണിയിൽ പതിയാതിരിക്കണം എന്ന സത്യമാണ്‌ ഞങ്ങൾ ഉന്നയിച്ചത്. അതായത്, അത് ഒരു ചിത്ര രചനയല്ല, ചൂടാക്കി കരുവാളിപ്പിച്ചതല്ല, ഒരു ഫോട്ടോയുമല്ല. കത്തോലിക്കർ മുതൽ തികഞ്ഞ നിരീശ്വരവാദികള്‍വരെ അടങ്ങിയ വിദഗ്ദരുടെ ഒരു സംഘമായിരുന്നു ഞങ്ങളുടേത്. വ്യക്തമായി പറഞ്ഞാല്‍ ഞങ്ങളുടെ കൂടെ, മോർമോൺ സഭക്കാർ, ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ, യഹൂദന്മാർ തുടങ്ങിയവർ ഉണ്ടായിരുന്നു. സംഘത്തിൽ അംഗമാകുന്നതിനുള്ള മാനദണ്ഢം മത വിശ്വാസ്മായിരുന്നില്ല. വാസ്തവത്തിൽ , ഒരു യഹൂദൻ എന്ന നിലക്ക്, സംഘത്തിൽ ചേരുന്നത് അത്ര സുഖകരമായി എനിക്ക് തോന്നിയില്ല ; രാജിവക്കാൻ രണ്ടു പ്രാവശ്യം ഞാൻ ശ്രമിച്ചതാണ്‌. JPL-ൽ ജോലി ചെയ്തിരുന്ന സംഘംഗമായ ഡോൺ ലിൻ എന്റെ ഒരു സുഹൃത്തും ഒരു നല്ല കത്തോലിക്കനുമായിരുന്നു. ഒരു യഹൂദനായതു കോണ്ട് രാജിവക്കാൻ പോകുകയാണെന്ന് ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹം ചോദിച്ചു: “യേശു ഒരു യഹൂദനായിരുന്നു എന്ന കാര്യം നിങ്ങൾ മറന്നു പോയോ? യേശുവിനെ പറ്റി വളരെയൊന്നും എനിക്ക് അറിഞ്ഞു കൂടെന്നും, ഒരു യഹൂദനായിരുന്നു എന്ന് തീർച്ചയായും അറിയാമായിരുന്നു എന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: "തിരഞ്ഞെടുക്കപ്പെട്ട ജന"ത്തിൽ നിന്നും ഒരാൾ സംഘത്തിൽ വേണമെന്ന് യേശു ആഗ്രഹിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നില്ലേ?” ടൂറിനിലേക്ക് പോകാനും, കഴിയുന്നതെല്ലാം ഏറ്റവും ഭംഗിയായി ചെയ്ത്കൊടുക്കുവാനും, ഒരു യഹൂദനാണെന്ന കാര്യത്തിൽ വിഷമിക്കേണ്ടന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. CWR: ഈ തിരുക്കച്ചയമായി താരതമ്യപ്പെടുത്താവുന്ന ഏതെങ്കിലും മറ്റൊരു വസ്തു ഈ ലോകത്തിലുണ്ടോ? ഷ്വോർട്സ്: ഇതു പോലെയുള്ള യാതൊന്നും ഈ ലോകത്തില്‍ ഇല്ല. CWR: കാണികളിൽ അങ്ങ് ദർശിച്ച ഈ വിശുദ്ധ കച്ചയുടെ സ്വാധീനം എത്ര മാത്രമാണ്‌? ഷ്വോർട്സ്: വിവിധ പ്രതികരണങ്ങളുടെ ഒരു നീണ്ടനിരയാണ്‌ ഞാൻ നിരീക്ഷിച്ചിട്ടുള്ളത്. ചിലർക്ക് യാതൊരു പ്രതികരണവുമില്ല, മറ്റ് അനേകം പേരുടെ ഇടറുന്ന വിശ്വാസം വീണ്ടെടുക്കപ്പെടുന്നു. എന്നാൽ, അത്യന്തികമായി, ഒരു കഷണം തുണിയിലല്ലല്ലോ വിശ്വാസം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്, മറിച്ച്, അതിന്റെ വിശുദ്ധ ദർശനം ലഭിക്കുന്നവരുടെ ഹൃദയങ്ങളെ കുലുക്കി ഉണർത്തുന്ന ദൈവത്തിന്റെ വരദാനമാണ്‌ വിശ്വാസം .
Image
Second Image
Third Image
Fourth Image
Fifth Image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-04 00:00:00
Keywordsbarrieschwortz,shroud of tourin,atheist to catholic,conversion,shroud.com,interview
Created Date2015-12-04 12:03:55