category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"ദിവ്യകാരുണ്യ സ്വീകരണത്തിന്റെ വിഷയത്തിൽ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ഒന്നുമില്ല" ഓർത്തോഡക്സ് പാത്രിയാക്കിസിനോട് ഫ്രാൻസിസ് മാർപാപ്പ
Content"ദിവ്യകാരുണ്യ സ്വീകരണത്തിന്റെ വിഷയത്തിൽ, പ്രാർത്ഥനയിലൂടെ, ഹൃദയശുദ്ധീകരണത്തിലൂടെ, സംഭാഷണത്തിലൂടെ, സത്യത്തിന്റെ വഴിയിലൂടെ പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾ ഒന്നുമില്ല," കോൺസ്റ്റന്റിനോപ്പിളിലെ ഓർത്തോഡക്സ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന് ഫ്രാൻസിസ് മാർപാപ്പ അയച്ച സന്ദേശത്തിൽ എഴുതി. പത്രിയാർക്കീസിനുള്ള മാർപാപ്പയുടെ എഴുത്ത്, കോൺസ്റ്റന്റിനോപ്പിളിന്റെ മധ്യസ്ഥൻ, വി.അന്ത്രയോസിന്റെ തിരുനാൾ ദിനമായ നവംബർ '30-ന്, പാത്രിയാർക്കീസിന് ലഭിക്കത്തക്കവിധമാണ് അയച്ചിരുന്നത്. എല്ലാ വർഷവും നവംബർ 30-ാം തിയതി, റോമിൽ നിന്നും മാർപാപ്പയുടെ പ്രതിനിധികൾ, കോൺസ്റ്റന്റിനോപ്പിളിലെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്താറുണ്ട്. അതു പോലെ തന്നെ, പാത്രിയാർക്കീസ് പ്രതിനിധികൾ, ജൂൺ 29-ന്, വി.പത്രോസിന്റെയും, വി.പൗലോസിന്റെയും തിരുനാൾ ആഘോഷങ്ങൾക്കായി, റോമിലും എത്തുന്ന കീഴ്വഴക്കമുണ്ട്. പൊന്തിഫിക്കൽ കൗൺസിൽ ഫോർ കൃസ്ത്യൻ യൂണിറ്റിയുടെ പ്രസിഡന്റ് കർഡിനാൾ കർട്ട് കോച്ച് ആണ് ഈ വർഷത്തെ റോമൻ പ്രതിനിധി സംഘത്തെ നയിച്ചത്. പിതാവ് തന്റെ സന്ദേശത്തിൽ, പോൾ ആറാമൻ മാർപാപ്പയും, പാത്രിയാർക്കീസ് അത്നാഗോറസ് ഒന്നാമനും ചേർന്ന് 1965 -ൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയുടെ, അമ്പതാം വാ൪ഷികത്തെ പറ്റി സൂചിപ്പിച്ചിരുന്നു. 50 വർഷം മുൻപു, പ്രസ്തുത സംയുക്ത പ്രസ്താവനയിലൂടെ , ഒരു പഴയ ദുരാചാരം ഇല്ലാതാക്കിയിരുന്നു. ഇരുസഭകളും പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന ലജ്ജാകരമായ പ്രവണത 1054 - മുതൽ നിലനിന്നിരുന്നു. "വേദനാജനകമായ ആ പഴയ കാലം നമുക്ക് മറക്കാം.ആ സംയുക്ത പ്രസ്താവന ഇപ്പോഴത്തെ സഭാ മേലദ്ധ്യക്ഷന്മാർക്ക് വഴികാട്ടിയായിരിക്കും." എന്ന് പിതാവ് പ്രത്യശ പ്രകടിപ്പിച്ചു. സാഹോദര്യ ബന്ധങ്ങൾ പുന:സ്ഥാപിച്ചതോടെ, കത്തോലിക്കാ - ഓർത്തോഡക്സ് സഭകൾ, വിശുദ്ധ കുർബ്ബാനയുടെ ഏകീകരണത്തിനായി ശ്രമിക്കണമെന്ന്, പിതാവ് സന്ദേശത്തിൽ സൂചിപ്പിച്ചു. " നമ്മുടെ സഹോദര സഭകളുടെ ഒരുമ പൂർണ്ണമാകുന്നത് ദിവ്യബലിയർപ്പണത്തിലാണ്.അത് ഇരു സഭകളുടെയും ഐക്യത്തിന്റെ പ്രതീകമാകട്ടെ. " പിതാവ് സന്ദേശം അവ സാനിപ്പിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-12-02 00:00:00
Keywordsorthodox and pope, pravachaka sabdam
Created Date2015-12-02 08:30:06