Contents

Displaying 341-350 of 24916 results.
Content: 440
Category: 7
Sub Category:
Heading: സാബത്ത് November 29 : വാഗ്ദാനങ്ങളുടെ പൂർത്തീകരണം
Content: സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിലെ നവംബർ 29, ഞായറാഴ്ചയിലെ ബൈബിൾ വായനകളുടെ അടിസ്ഥാനത്തിൽ ബ്രദർ കെ. തോമസ്‌ പോൾ നൽകുന്ന വചന സന്ദേശം - 'വാഗ്ദാനങ്ങളുടെ പൂർത്തീകരണം'.
Image:
Keywords: thomas paul, november 29, pravachaka sabdam
Content: 441
Category: 19
Sub Category:
Heading: യു.കെ മലയാളിയും വൈദികവിദ്യാർത്ഥിയുമായിരുന്ന യുവാവ് നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
Content: യു.കെ മലയാളിയും വൈദികവിദ്യാർത്ഥിയുമായിരുന്ന അലൻ ചെറിയാൻ നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. യുകെയിലെ സെഹിയോൻ യൂത്ത് മിനിസ്ട്രി അംഗവും, പാലക്കാട് രൂപത സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയുമായിരുന്ന അലൻ ചെറിയാന്റെ അകാല വിയോഗം നാടിനേ കണ്ണീരിലാഴ്ത്തി. 21 കാരനായ അലൻ സഞ്ചരിച്ച വാഹനം മൂവാറ്റുപുഴയ്ക്ക് സമീപം കനത്തമഴയേ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് മരണകാരണം. കൂടെയുണ്ടായിരിന്ന നാലു പേരെ ഗുരുതര പരിക്കുകളോടെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. UKയിലെ ടോൾവ൪ത്തിൽ സ്ഥിരതാമസക്കാരായ സണ്ണിയുടേയും റീത്തയുടേയും മകനാണ് അലൻ. മരണവാർത്തയറിഞ്ഞ മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്ക്കാര ശുശ്രൂഷകൾ അവർ വന്നതിന് ശേഷമേ തീരുമാനിക്കുകയുള്ളൂ. പ്രേഷിതപ്രവര്‍ത്തനങ്ങളിൽ സജീവമായ മാതാപിതാക്കളുടെ തുടർച്ച തന്നെയായിരിന്നു അലന്റെ ജീവിതരീതിയും. ഇംഗ്ലണ്ടിലെ യുവജനങ്ങളുടേയും കുട്ടികളുടേയും ഇടയിൽ ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കാൻ താൽപര്യം കാണിച്ച ഒരു അതുല്യ വ്യക്തിത്വമായിരിന്നു അലന്റേത്. 'ഞാൻ യേശുവിനായി ജീവിക്കുന്നു' എന്നതായിരിന്നു അലന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്. പരേതന്റെ ആത്മാവിനായി നാളെ (November 29) ഉച്ചകഴിഞ്ഞ് 3 മണിക്ക്, സെഹിയോൻ യുകെ മിനിസ്ട്രി ഡയറക്ട൪ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ബെർമിഹാംഗ് സെന്റ് ജെറാള്‍ഡ് കത്തോലിക്ക ദേവാലയത്തിൽ പ്രത്യേക വിശുദ്ധ കുര്‍ബാന നടക്കും. പരേതന്റെ വിയോഗത്തിൽ പ്രവാചക ശബ്ദം ടീം ആത്മാർഥമായ ദുഃഖം രേഖപ്പെടുത്തുകയും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Image: /content_image/Editor'sPick/Editor'sPick-2015-11-28-13:15:53.jpg
Keywords: alan death, pravachaka sabdam
Content: 442
Category: 1
Sub Category:
Heading: ചരിത്രമെഴുതികൊണ്ട് കത്തോലിക്കാ കുട്ടികളുടെ സ്ഥൈര്യലേപന ശുശ്രൂഷകള്‍ യു.കെ യിൽ വോർസെസ്റ്റര്‍ ആംഗ്ലിക്കന്‍ കത്രീഡലില്‍ വച്ച് നടന്നു.
Content: കത്തോലിക്കാ കുട്ടികളുടെ സ്ഥൈര്യലേപന ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും യു.കെ യിലെ വോർസെസ്റ്റര്‍ ആംഗ്ലിക്കന്‍ കത്രീഡലില്‍ വച്ച് നടത്തി. ഇക്കഴിഞ്ഞ നവംബര്‍ 25 ബുധനാഴ്ചയാണ് ചരിത്രത്തിലിടം പിടിച്ച ഈ സംഭവം നടന്നത്. ബെര്‍മിംഗ്ഹാമിന്റെ ചുമതല കൂടി വഹിക്കുന്ന റോബര്‍ട്ട്‌ ബൈണ്‍ മെത്രാന്‍റെ മുഖ്യകാര്‍മ്മികത്വത്തിലാണ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത്. ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ്‌, സെന്റ്‌. ജോര്‍ജ്ജ് എന്നീ രണ്ടു കത്തോലിക്കാ ഇടവകകളില്‍ നിന്നുമായി ഏതാണ്ട് 50-ഓളം കുട്ടികള്‍ ഈ ചടങ്ങില്‍വച്ച് സ്ഥൈര്യലേപനമെന്ന കൂദാശ സ്വീകരിച്ചു ഫാ. ബ്രയാന്‍ മക്ജിന്‍ലി ആണ് ഈ രണ്ടു ഇടവകകളുടെയും ചുമതല വഹിക്കുന്നത്, അതിനാല്‍ തന്നെ രണ്ടു ഇടവകകളില്ലുള്ളവരെയും ചേര്‍ത്തുകൊണ്ട് ഈ ശുശ്രൂഷകള്‍ ഒരുമിച്ചു നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഒരുമിച്ചു നടത്തുവാനുള്ള വലുപ്പം ഈ രണ്ട് ദേവാലയങ്ങള്‍ക്കും ഇല്ലാത്തതിനാല്‍ ഫാ. ബ്രയാന്‍ വോഴ്ലെസ്റ്റ്റിലെ ആംഗ്ലിക്കന്‍ കത്തീഡ്രലിലെ പ്രധാന പുരോഹിതനെ സമീപിക്കുകയായിരുന്നു. അദ്ദേഹം ഇത് സന്തോഷപൂര്‍വ്വം അനുവദിക്കുകയും ചെയ്തു. വോഴ്ലെസ്റ്റ്റിലെ ക്രിസ്താനികള്‍ക്കിടയിൽ ആഴപ്പെട്ട കത്തോലിക്ക വിശ്വാസത്തിന്റെ മറ്റൊരു ഉദാഹരണം എന്നാണ് ഫാ. ബ്രയാന്‍ ഈ ചരിത്ര സംഭവത്തെ വിശേഷിപ്പിച്ചത്.
Image: /content_image/News/News-2015-11-28-17:51:00.jpg
Keywords: Worcester, catholic faith, pravachaka sabdam
Content: 443
Category: 1
Sub Category:
Heading: "ഞങ്ങളുടെ പ്രിയ സഹോദരന്‍റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കണേ..." UK സെഹിയോന്‍ കുടുംബം.
Content: കര്‍ത്താവിന്‍റെ അടുത്തേക്ക് യാത്രയായിരിക്കുന്ന പ്രിയപ്പെട്ട അലന്‍ ചെറിയാന്‍റെ മൃതസംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 1 ചൊവ്വാഴ്ച്ച വാഴക്കുളം അരിക്കുഴയിലെ വീട്ടില്‍നിന്ന് ഉച്ചതിരിഞ്ഞ് 2.30 ന് ആരംഭിക്കും. അരിക്കുഴ സെന്‍റ്. സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ മൃതസംസ്കാരം നടത്തും. മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം തിങ്കളഴ്ച വൈകുന്നേരം അരിക്കുഴയിലെ വീട്ടില്‍ എത്തിക്കും. അലന്‍റെ ആത്മാവിനുവേണ്ടി പ്രര്‍ത്ഥിക്കുകവാൻ സെഹിയോന്‍ യു.കെ ടീം അംഗങ്ങൽ അഭ്യർത്ഥിക്കുന്നു. യുകെയിലെ സെഹിയോൻ യൂത്ത് മിനിസ്ട്രി അംഗവും, പാലക്കാട് രൂപത സെമിനാരിയിൽ വൈദിക വിദ്യാർത്ഥിയുമായിരുന്ന അലൻ ചെറിയാൻ കഴിഞ്ഞ ദിവസമാണ് മൂവാറ്റുപുഴയ്ക്ക് സമീപം വാഹനാപകടത്തിൽ മരിച്ചത്. UKയിലെ ടോൾവ൪ത്തിൽ സ്ഥിരതാമസക്കാരായ സണ്ണിയുടേയും റീത്തയുടേയും മകനാണ് അലൻ. പ്രേഷിതപ്രവര്‍ത്തനങ്ങളിൽ സജീവമായ മാതാപിതാക്കളുടെ തുടർച്ച തന്നെയായിരിന്നു അലന്റെ ജീവിതരീതിയും. ഇംഗ്ലണ്ടിലെ യുവജനങ്ങളുടേയും കുട്ടികളുടേയും ഇടയിൽ ക്രിസ്തുവിന്റെ സുവിശേഷം എത്തിക്കാൻ താൽപര്യം കാണിച്ച ഒരു അതുല്യ വ്യക്തിത്വമായിരിന്നു അലന്റേത്. 'ഞാൻ യേശുവിനായി ജീവിക്കുന്നു' എന്നതായിരിന്നു അലന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്. പരേതന്റെ ആത്മാവിനു വേണ്ടി നവംബർ 29, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്, സെഹിയോൻ യുകെ മിനിസ്ട്രി ഡയറക്ട൪ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ബെർമിഹാംഗ് സെന്റ് ജെറാള്‍ഡ് കത്തോലിക്ക ദേവാലയത്തിൽ പ്രത്യേക ദിവ്യ ബലി അർപ്പിക്കപ്പെടും. പരേതന്റെ വിയോഗത്തിൽ പ്രവാചക ശബ്ദം ടീം ആത്മാർഥമായ ദുഃഖം രേഖപ്പെടുത്തുകയും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Image: /content_image/News/News-2015-11-28-18:20:16.JPG
Keywords: Alan cherian, pravachaka sabdam
Content: 444
Category: 1
Sub Category:
Heading: തീവ്രവാദികളുടെ ഏത് ആകർഷണത്തേക്കാളും ശക്തമാണ്, ദൈവത്തിന്റെ ഇടപെടൽ എന്ന് മനസ്സിലാക്കുക : യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ
Content: നവംബർ 27-ന്, കെനിയയിലെ സന്ദർശനത്തിന്റെ അവസാന ദിവസം, മാർപാപ്പ, കെനിയയിലെ യുവജനങ്ങളോട്, ഹൃദയം തുറന്ന, വികാരപരമായ ഒരു സംവാദത്തിൽ ഏർപ്പെട്ടു. വിദ്യാഭ്യാസം, തൊഴിൽ, അഴിമതി, തീവ്രവാദം തുടങ്ങി യുവജനങ്ങൾ ഉയർത്തിയ നാനാവിധ വിഷയങ്ങൾക്ക്, അദ്ദേഹം വികാരാധീനനായി, ഹൃദയത്തിൽ നിന്നുമുയർന്ന മറുപടികൾ നൽകി. യുവജനങ്ങളുടെ യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പ്, പിതാവ്, നെയ്റോബിക്കടുത്തുള്ള കാംഗെമി എന്ന ചേരിപ്രദേശം സന്ദർശിച്ചിരുന്നു. ചേരിനിവാസികളുടെ സാമൂഹ്യബോധവും പരസ്പര ബന്ധങ്ങളും, അപകടത്തിൽ പെട്ടു കൊണ്ടിരിക്കുന്ന ആധുനീക പാശ്ചാത്യ സംസ്ക്കാരത്തിന്റെ പശ്ചാത്തലത്തിൽ, അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. തങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വെല്ലുവിളികൾ, പ്രത്യേകിച്ച് അഴിമതി, വംശീയത, തീവ്രവാദ സംഘങ്ങളുടെ സ്വാധീനം എന്നിവയെ കുറിച്ചെല്ലാം, യുവജനങ്ങളുടെ പ്രതിനിധികളായി, ലിനെത്ത്, മാന്വൽ എന്നീ രണ്ടു യുവാക്കൾ ഉയർത്തിയ ചോദ്യങ്ങൾക്കും ആശങ്കകൾക്കും, പിതാവ് തന്റെ മാതൃ ഭാഷയായ സ്പാനീഷിൽ മറുപടി നൽകി. മാർപാപ്പയുടെ ഔദ്യോഗീക വിവർത്തകൻ, മോൺ. മാർക്ക് മൈൽസ്, തൽസമയം വിവർത്തനം ചെയ്തു. എല്ലാ ആശങ്കകൾക്കിടയിലൂടെയും, പ്രത്യാശ കൈവിടാതെ മുന്നോട്ടു പോകാൻ, താൻ എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന, തന്റെ ജപമാലയും കുരിശിന്റെ വഴിയുടെ ചെറു പതിപ്പും, തന്നെ ശക്തനാക്കുന്നു എന്ന് പിതാവ് യുവജനങ്ങളെ അറിയിച്ചു. #{red->n->n->മാർപാപ്പയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം}# എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ജപമാല പ്രാർത്ഥനയ്ക്ക് ഞാൻ നന്ദി പറയട്ടെ. എന്റെ വാക്കുകൾ കേൾക്കാനായി എത്തിച്ചേർന്ന നിങ്ങളോരോരുത്തരോടും ഞാൻ നന്ദി പറയുന്നു. ലിനെത്തും മാന്വലും ഉയർത്തിയ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിയായി, എന്റെ മനസ്സിലുള്ള കാര്യങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ലിനെത്തിന്റെ സംശയങ്ങൾക്കുള്ള മറുപടി: #{blue->n->n->എന്തുകൊണ്ട് സമൂഹത്തിൽ കലഹവും, യുദ്ധവും, മരണവും നടക്കുന്നു? മതഭ്രാന്തിന്റെ കാരണമെന്ത്? ആളുകൾ നശീകരണ പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്തുകൊണ്ട്?}# വിശുദ്ധ ഗ്രന്ഥത്തിന്റെ ആദ്യ താളുകളിൽ, ദൈവം ഈ മനോഹരമായ പ്രപഞ്ചവും ജീവജാലങ്ങളെയും മനുഷ്യനേയും സൃഷ്ടിച്ചത് വിവരിക്കുന്നു. പിന്നെ കാണുന്നത് സഹോദരൻ സഹോദരനെ കൊല്ലുന്നതാണ്. പിശാച് നമ്മെ നാശത്തിലേക്ക് തള്ളിവിടുന്നു. പിശാച് നമ്മെ ഭിന്നിപ്പിക്കുന്നു. അവൻ നമ്മെ വംശീയതയിലേക്കും, അഴിമതിയിലേക്കും, മയക്കുമരുന്നുകളിലേക്കും നയിക്കുന്നു. മതഭ്രാന്തിലൂടെ അതിക്രമങ്ങളിലേക്ക് നയിക്കുന്നു. പ്രാർത്ഥിക്കാൻ മറക്കുമ്പോൾ, മനുഷ്യന് അവന്റെ മനുഷ്യപ്രകൃതി നഷ്ടപ്പെടുന്നു. തങ്ങൾ ശക്തരാണെന്ന് അവർ കരുതുന്നു. തങ്ങൾക്ക് ദൈവത്തിന്റെ ആവശ്യമില്ലെന്ന് അവർ കരുതുന്നു. ജീവിതം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ്. പക്ഷേ, ബുദ്ധിമുട്ടുകളെ നമുക്ക് വ്യത്യസ്ത കോണുകളിലൂടെ നോക്കിക്കാണാൻ കഴിയും. അവയെ നിങ്ങൾ തടസ്സങ്ങളായാണോ കാണുന്നത്, അതോ അവസരങ്ങളായിട്ടോ? തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഒരു പാത തിരഞ്ഞെടുക്കുന്നതിനു മുമ്പ്, നിങ്ങൾ തീരുമാനിക്കുക. ഇത് എന്നെ നാശത്തിലേക്കാണോ കൊണ്ടു പോകുന്നത്? അതോ, എന്റെയും, കുടുംബത്തിന്റേയും, രാജ്യത്തിന്റെയും നന്മയ്ക്കു വേണ്ടിയുള്ള ഒരു അവസരമാണോ? യുവാക്കളെ, നമ്മൾ ജീവിക്കുന്നത് ഭൂമിയിലാണ്, സ്വർഗ്ഗത്തിലല്ല! ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കാൻ, നിങ്ങൾ തിന്മയെ സ്വീകരിക്കുമോ? പിശാചിന്റെ സൗഹൃദം തേടുമോ? തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്ക് തന്നിട്ടുള്ള വരമാണ്. നിങ്ങൾ ഏത് പാത തിരഞ്ഞെടുക്കും? ഒരു ചോദ്യം കൂടി' #{blue->n->n->വെല്ലുവിളികളെ നിങ്ങൾ അതിജീവിക്കുമോ, അതോ അവയ്ക്ക് കീഴടങ്ങുമോ?}# നിങ്ങൾ ഈ സ്റ്റേഡിയത്തിൽ കളിക്കാരനാണോ, അതോ, കാഴ്ച്ചക്കാർക്കുള്ള ടിക്കറ്റ് വിറ്റു പണമുണ്ടാക്കുന്ന ദല്ലാളോ? വഴി നിങ്ങൾ തിരഞ്ഞെടുക്കണം. വംശീയത നിങ്ങളെ നശിപ്പിക്കും. നിങ്ങൾ, പുറകിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കൈകളിൽ സൂക്ഷിക്കുന്ന കല്ലുകളാണത്. മറ്റു വംശക്കാരെ എറിയാനുദ്ദേശിക്കുന്ന കല്ല്! നിങ്ങൾ കേൾക്കുന്നതും, ചിന്തിക്കുന്നതും, പ്രവർത്തിക്കുന്നതും വംശീയ വിഷത്തിനെതിരായിരിക്കട്ടെ! സ്വയം ചോദിക്കുക, എന്റെ സംസ്കാരമേത്, എന്റെ പൈതൃകം എന്ത്? ഞാൻ ഉത്തമനോ അധമനോ ആണോ? അതിന്റെയെല്ലാം ഉത്തരം, നിങ്ങളെ സൗഹൃദത്തിലേക്ക് നയിക്കുന്നു. ആരെയും വേർതിരിക്കാനും, മാറ്റി നിറുത്താനും നിങ്ങൾക്ക് കഴിയുകയില്ല. നമുക്ക് എല്ലാവർക്കും കൈകൾ കോർത്തു പിടിച്ച്, വംശീയതയ്ക്കെതിരെയുള്ള നമ്മുടെ നിലപാട് ഉറപ്പിക്കാം. നമ്മളെല്ലാം ഒരു രാജ്യമാണ്, നമ്മൾ ഇവിടെ കൈകൾ കോർക്കുന്നത്, വംശീയതയ്ക്കെതിരേയുള്ള നമ്മുടെ നിലപാട് ഉറപ്പിക്കലാണ്. അത് ഹൃദയം കൊണ്ടും, പ്രവർത്തി കൊണ്ടും നടപ്പിലാക്കേണ്ട ഉത്തരവാദിത്വം, നമുക്കോരോരുത്തർക്കും ഉണ്ട്. അഴിമതിയെ പറ്റി : #{blue->n->n->അഴിമതി നമുക്ക് ന്യായീകരിക്കാനാവുമോ? എല്ലാവരും അഴിമതിക്കാരായതുകൊണ്ട്, ഞാനും അഴിമതിക്കാരനാകണമോ?}# എന്റെ നാട്ടിൽ 20 വയസ്സുള്ള ഒരു യുവാവ് രാഷ്ട്രീയത്തിലിറങ്ങി. അവൻ പഠിച്ചു. രാഷ്ട്രീയത്തിൽ തന്നെ ജോലിയും നേടി. ഒരിക്കൽ, അവന് വാണിജ്യകാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടി വന്നു. മൂന്നു സ്ഥാപനങ്ങൾ വില അറിയിച്ചു. അവൻ അതെല്ലാം പഠിച്ചിട്ട്, വില കുറവും ലാഭകരവുമായ കച്ചവടമുറപ്പിച്ചു. മേലധികാരി അവനോടു ചോദിച്ചു: 'നീ എന്തിനാണ് അത് തിരഞ്ഞെടുത്തത്?' അവൻ പറഞ്ഞു: 'നമ്മുടെ രാജ്യത്തിന്റെ സാമ്പത്തീകത്തിന് നല്ലത് എന്നതിനാൽ.' മേലധികാരി മറുപടി പറഞ്ഞു. 'നമ്മുടെ കീശയിൽ പണം നിറക്കാൻ പറ്റിയത് നീ തിരഞ്ഞെടുക്കണം' യുവാവ് പറഞ്ഞു: 'പക്ഷേ, ഞാൻ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് രാഷ്ട്രീയത്തിൽ വന്നത്!' മേലധികാരിയുടെ മറുപടി ഇതായിരുന്നു: 'ഞാൻ രാഷ്ട്രീയത്തിൽ നിൽക്കുന്നത് പണം സമ്പാദിക്കാനാണ്. ' ജീവിതത്തിന്റെ എല്ലാ തുറകളിലും ഈ തരം ആളുകളുണ്ട്. വത്തിക്കാനിൽ പോലുമുണ്ട്. അഴിമതി, പഞ്ചസാര പോലെയാണ്. മധുരിക്കും. പക്ഷേ, അത് നിങ്ങളെ ഉള്ളിൽ നിന്നും നശിപ്പിക്കും. പഞ്ചസാര കൂടി നിങ്ങൾ രോഗിയാകും.രാജ്യം രോഗിയാകും.ഓരോ തവണയും, അഴിമതിയുടെ പണം നിങ്ങളുടെ കീശയിൽ വീഴുമ്പോൾ, അത് ഹൃദയത്തെ നശിപ്പിക്കുന്നു ; വ്യക്തിത്വ നശിപ്പിക്കുന്നു; പഞ്ചസാരയ്ക്കു വേണ്ടിയുള്ള ആഗ്രഹം വളരാൻ അനുവദിക്കരുത് . അഴിമതി എന്ന താൽക്കാലിക മധുരം നിങ്ങളെ നശിപ്പിക്കും. മറ്റുള്ളവർ അഴിമതിക്കാരാണ് എന്നുള്ളത് ഒരു ന്യായീകരണമല്ല. അഴിമതി ഇഷ്ടപ്പെടുന്നില്ലെങ്കിൽ, അതിനെതിരായി നിങ്ങൾ നിലയുറപ്പിക്കുക. അടുത്തു നിൽക്കുന്നവർക്ക് അത് പ്രചോദനമായിരിക്കും. അഴിമതി നമ്മുടെ സന്തോഷവും മന:സമാധാനവും ഇല്ലാതാക്കുന്നു. ഒരു യഥാർത്ഥ സംഭവം ഞാൻ പറയാം. ഇത് എന്റെ നാട്ടിൽ നടന്നതു തന്നെയാണ്. എന്റെ പട്ടണത്തിൽ അഴിമതിക്കാരനായ ഒരാൾ മരിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഞാൻ ചോദിച്ചു: 'ശവസംസ്കാരം എങ്ങനെയുണ്ടായിരുന്നു?' അതിന്, ഒരു സ്ത്രീ തമാശയായി പറഞ്ഞു: 'ശവപ്പെട്ടിയുടെ മൂടി ശരിക്ക് അടയ്ക്കാൻ പറ്റിയില്ല. അയാൾ കൊള്ളയടിച്ച പണം മുഴുവൻ അകത്തിട്ട്, അവർ പെട്ടിയടക്കാൻ നോക്കി. ശരിക്ക് അടഞ്ഞില്ല!' അഴിമതിയിലൂടെ കൊള്ളയടിക്കുന്നതെല്ലാം, നിങ്ങൾക്ക് ഇവിടെ ഇട്ടു കൊണ്ട് പോകണ്ടി വരും. നിങ്ങൾ വൃണപ്പെടുത്തിയ ഹൃദയങ്ങളുടെ ശാപം, നിങ്ങൾക്ക് തീർച്ചയായും കൊണ്ടു പോകാം! യുവാക്കളെ, അഴിമതി ജീവിതത്തിലേക്കുള്ള വഴിയല്ല, അത് നിത്യ നാശത്തിലേക്ക് നയിക്കുന്നു. #{blue->n->n->മറ്റൊരു ചോദ്യം ആശയ വിനിമയത്തെ സംബന്ധിച്ചതാണ്. യേശുവിന്റെ സന്ദേശം, എങ്ങനെ നമുക്ക് മറ്റുള്ളവരിലേക്ക് എത്തിക്കാൻ കഴിയും?}# ആശയ വിനിമയത്തിന്റെ ആദ്യ ചുവടുകൾ, നമ്മുടെ സംസാരവും, പുഞ്ചിരിയും, ചലനങ്ങളുമാണ്. ചലനത്തിൽ ഏറ്റവും പ്രധാനം മറ്റുള്ളവരുടെ അടുത്ത് നിൽക്കുക എന്നതാണ്. സൗഹൃദമായിരിക്കുക എന്നതാണ്. നിങ്ങൾ ഒരു പുഞ്ചിരിയോടെ സംസാരിച്ചാൽ, വംശീയതയുടെ അതിരുകൾ ഇല്ലാതാകും. പാവപ്പെട്ടവരുടെ അടുത്തെത്തുക; ആലംബഹീനരായവർക്ക് തുണയാകുക ; തിരസ്ക്കരിക്കപ്പെട്ടവർക്ക് സുഹൃത്താകുക; ഇതെല്ലാം, TV ചാനലുകളിലെ സുവിശേഷ പ്രഘോഷണങ്ങളേക്കാൾ, ഫലപ്രദമാണെന്ന് നിങ്ങളറിയുക. കർത്താവിനോട് ശക്തി നൽകാൻ പ്രാർത്ഥിക്കുക. നിങ്ങളുടെ വാക്കുകളിലും, പുഞ്ചിരിയിലും, സാമീപ്യത്തിലും, മറ്റുള്ളവർ യേശുവിനെ ദർശിക്കും. മാന്വലിന്റെ ചോദ്യത്തിനുള്ള മറുപടി: മാന്വലിന്റെ ആദ്യത്തെ ചോദ്യം നമ്മെ അലോസരപ്പെടുത്തുന്നതാണ്. #{blue->n->n->യുവാക്കൾ ഭീകര സംഘടനകളിൽ ചേരുന്നത്, എങ്ങനെ തടയാൻ കഴിയും? ചേർന്നവരെ എങ്ങനെ തിരിച്ചു കൊണ്ടുവരും?}# അവർ എന്തുകൊണ്ട് ആ വഴിയിലേക്ക് പോയി എന്നതാണ് ആദ്യം ആലോചിക്കേണ്ടത്. കുടുംബത്തെ വിട്ട്, സുഹൃത്തുക്കളെ വിട്ട്, ഗോത്രവും രാജ്യവും വിട്ട്, അവർ പോയതെന്തുകൊണ്ട്? ഒരു യുവാവ് അല്ലെങ്കിൽ യുവതി, പഠിക്കാൻ മാർഗ്ഗങ്ങളില്ലാതെ, ജോലിയില്ലാതെ നടക്കുമ്പോൾ, അവന്/അവൾക്ക് എന്തു ചെയ്യാൻ കഴിയും? അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത്, ദുഷ്കർമ്മങ്ങളുടെ ഒരു ജീവിതമാണ്, മയക്കുമരുന്നിന്റെ, ആത്മഹത്യയുടെ ഒരു ഭാവിയാണ്. ഒരിക്കൽ ദുഷ്ക്കർമ്മത്തിൽ വീണാൽ, പിന്നെ സ്വയം തിരിച്ചു കയറുന്നത് എളുപ്പമല്ല. ഈ അപകടത്തിൽ വീഴാതെ രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ, വിദ്യാഭ്യാസവും ജോലിയുമാണ്. തൊഴിൽരഹിതരായ യുവജനങ്ങൾ, എളുപ്പത്തിൽ ഭീകരവാദികളുടെ വലയിൽ കുടുങ്ങുന്നു. തൊഴിലില്ലായ്മ ഒരു സാമൂഹ്യ വിപത്താണ്. അതിന്റെ പ്രതിവിധി, ഒരു രാജ്യത്തിനുള്ളിൽ ഒതുങ്ങുന്നതല്ല. പണം മാത്രം കേന്ദ്രമാക്കിയുള്ള, അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥിതി തുടരുന്ന ഈ ലോകത്തിൽ, വലിയ മാറ്റങ്ങൾ വരേണ്ടത് ആ നിലയിൽ തന്നെയാണ്. #{blue->n->n->വ്യക്തികളുടെ ജീവിത സുരക്ഷയ്ക്കു വേണ്ടി നമുക്ക് എന്തു ചെയ്യാൻ കഴിയും?}# പ്രാർത്ഥിക്കുക.ഹൃദയം നിർമ്മലമായി സൂക്ഷിക്കുക. തീവ്രവാദികളുടെ ഏത് ആകർഷണത്തേക്കാളും ശക്തമാണ്, ദൈവത്തിന്റെ ഇടപെടൽ എന്ന് മനസ്സിലാക്കുക. തീവ്രവാദത്തിന്റെ ആകർഷണത്തിന് വിധേയരാകുമെന്ന് സംശയിക്കുന്നവരെ സുഹൃത്തുക്കളാക്കുക. .അവരോട് പുഞ്ചിരിക്കുക. പന്തുകളിക്കാൻ വിളിക്കുക. അവരെ നിങ്ങളോടൊപ്പം നിറുത്തുവാൻ പരിശ്രമിക്കുക. മാന്വലിന്റെ മറ്റൊരു ചോദ്യം, ഒരു തത്വചിന്തകന്റെ നാവിൽ നിന്നും വരുന്നതാണ്! #{blue->n->n->ജീവിതത്തിലെ സഹനങ്ങളുടെയും, ദുരന്തങ്ങളുടെയും അർത്ഥമെന്ത്? ദൈവത്തിന്റെ സമാധാനം എങ്ങനെ കണ്ടെത്തും?}# ലോകം മുഴുവൻ നൂറ്റാണ്ടുകളായി ചോദിച്ചിട്ടുള്ള ചോദ്യമാണിത്. ജീവിതത്തിലെ ദുരന്തങ്ങളെ പറ്റിയുള്ള ചോദ്യത്തിന് ഉത്തരമില്ല. പക്ഷേ, രണ്ടു ചോദ്യങ്ങൾക്കും ചൂണ്ടിക്കാണിക്കാനുള്ളത്, ഒരു വഴിയാണ്. ദൈവപുത്രന്റെ വഴി - മറ്റുള്ളവരുടെ രക്ഷയ്ക്കായി, പീഠനവും മരണവും ഏറ്റുവാങ്ങിയ ദൈവപുത്രന്റെ വഴി! കാര്യങ്ങൾ മനസ്സിലാകാതെ വരുമ്പോൾ, നിരാശരാകുമ്പോൾ, കുരിശിലേക്ക് നോക്കുക. ദൈവത്തിന്റെ പരാജയമാണോ കുരിശ്? അല്ല! മനുഷ്യവംശത്തിന് രക്ഷയേകി, ഉയർത്തെഴുന്നേറ്റ ദൈവപുത്രന്റെ കഥയാണ് കുരിശ് പറയുന്നത്. സഹനത്തിനു ശേഷമുള്ള ഉയർത്തെഴുന്നേൽപ്പീൽ, നിങ്ങൾ ഓരോരുത്തരും വിശ്വാസം അർപ്പിക്കുക. ഇനി വ്യക്തിപരമായ ചില കാര്യങ്ങൾ പറയാം. എന്റെ പോക്കറ്റിൽ ഞാൻ എപ്പോഴുംരണ്ടു കാര്യങ്ങൾ കൊണ്ടു നടക്കുന്നു. ജപമാലയും, കുരിശിന്റെ വഴിയും. ഇവ എന്റെ ആത്മീയശക്തിയാണ്. ഇവയുടെ സാമീപ്യം എനിക്ക് ഏതവസരത്തിലും പ്രത്യാശ നൽകുന്നു. നമ്മുടെ തത്വചിന്തകനായ സുഹൃത്ത് മാന്വലിന്റെ അവസാനത്തെ ചോദ്യം: #{blue->n->n->സ്വന്തം വീട്ടിൽ സ്നേഹം ലഭിക്കാത്ത യുവാക്കളോട് ,എന്തു പറയാനുണ്ട്?}# തിരസ്ക്കരിക്കപ്പെട്ട കുട്ടികൾ എല്ലായിടത്തുമുണ്ട്. സ്വന്തം കുടുംബത്തിൽ സ്നേഹം ലഭിക്കാത്തവർ. അതിൽ യുവാക്കളും കുട്ടികളുമുണ്ട്; പ്രായമായവരുണ്ട്. ആരും സ്നേഹിക്കാനില്ലാത്തവർ. അതിന് ഒരു പ്രതിവിധിയേയുള്ളു. നിരാശരാകാതിരിക്കുക.നമുക്കു കിട്ടാത്ത സ്നേഹം, നമ്മൾ കൊടുക്കുക. ഒറ്റപ്പെട്ടവരുമായി സൗഹൃദം പങ്കിടുക. സ്നേഹം പങ്കിടുക. ഈ കൂടിക്കാഴ്ച്ച ഇപ്പോൾ അവസാനിക്കുകയാണ്. എന്റെ വാക്കുകൾ കേൾക്കാനായി ഇവിടെയെത്തിയ എല്ലാവരോടും, എനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും, ഞാൻ നന്ദി പറയുന്നു. ഇനി നമുക്ക് എഴുന്നേറ്റു നിന്ന്, പരിശുദ്ധാത്മാവിന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. നന്ദി! Pope Francis, November 27, 2015 (Source:http://www.ewtnnews.com)
Image: /content_image/News/News-2015-11-28-19:41:57.jpeg
Keywords: pope francis to youth in kenya,pravachaka sabdam
Content: 445
Category: 5
Sub Category:
Heading: December 6 : മിറായിലെ വിശുദ്ധ നിക്കോളാസ്
Content: മിറായിലെ മെത്രാന്‍ ആയിരുന്ന വിശുദ്ധ നിക്കോളാസ് പാശ്ചാത്യലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണെന്ന കാര്യത്തില്‍ സംശയമില്ല. വളരെയേറെ സന്തോഷവാനും, തടിച്ചുകൊഴുത്തവനും, കുട്ടികള്‍ക്ക് വാഗ്ദാനങ്ങളും ധാരാളം സമ്മാനങ്ങളുമായി ക്രിസ്തുമസിന് തൊട്ടു മുന്‍പിലത്തെ രാത്രിയില്‍ വരുന്ന തൂവെള്ള താടിയുള്ള സെയിന്റ് ക്ലോസ് (സാന്താ ക്ലോസ്) എന്ന മാന്യനായി യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഇദ്ദേഹത്തിന്റെ സ്മരണ ഇപ്പോഴും നിലനിര്‍ത്തുന്നു. കുട്ടികളുടെ വിശുദ്ധനെന്ന നിലയിലാണ് ഇദ്ദേഹത്തെ പ്രധാനമായും കണക്കാക്കുന്നത്. നാവികരും, കച്ചവടക്കാരും, പലഹാരങ്ങള്‍ ഉണ്ടാക്കുന്നവരും, സഞ്ചാരികളും, പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവരും ഇദ്ദേഹത്തെ വിളിച്ചപേക്ഷിക്കുകയും ആദരിക്കുകയും ചെയ്യുന്നു. വിശുദ്ധ നിക്കോളാസിനെ വിശുദ്ധ ആന്‍ഡ്ര്യുവിനൊപ്പം റഷ്യയിലെ സഹ-മാധ്യസ്ഥരില്‍ ഒരാളായി കണക്കാക്കി ആദരിക്കുന്നു. ലോകം പരക്കെ അറിയപ്പെടുന്ന രീതിയില്‍ പ്രശസ്തനാണെങ്കിലും ചരിത്രപരമായി ഇത് വെറുമൊരു നാമത്തിനപ്പുറമൊന്നുമില്ല. മൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടു കൂടി ഏഷ്യാ മൈനറില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ലിസിയായിലെ മിറായിലെ മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധന്റെ അമ്മാവന്‍. അദ്ദേഹം വിശുദ്ധനെ അടുത്തുള്ള ആശ്രമാധിപതിയായി നിയമിച്ചു. മെത്രാപ്പോലീത്തയായിരുന്നു അമ്മാവന്‍റെ മരണത്തോടെ വിശുദ്ധന്‍ അടുത്ത മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. തന്റെ മരണം വരെ വിശുദ്ധന്‍ ഈ പദവിയില്‍ തുടര്‍ന്നു. ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കാലത്തുണ്ടായ മതപീഡനത്തില്‍ ക്രിസ്തീയ തത്വങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തി വിശുദ്ധനെ കാരാഗൃഹത്തിലടച്ചു. എന്നാല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മോചിതനാവുകയും ചെയ്തു. ഇദ്ദേഹത്തെ കുറിച്ച് വളരെ മനോഹരമായ പല കഥകളും നിലവിലുണ്ട്. അതിലൊന്ന്: പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുണയുമായി ബന്ധപ്പെട്ടിരിക്കുന്നു. പടാരായിലെ നിര്‍ധനനായ ഒരു മനുഷ്യന് തന്റെ കന്യകകളായ മൂന്നു പെണ്മക്കളെ കെട്ടിച്ചുവിടാന്‍ യാതൊരു നിവൃത്തിയുമില്ലാതെ വിഷമിച്ചു, അവസാനം അവരെ തെരുവ് വേശ്യകളാക്കുവാന്‍ നിര്‍ഭാഗ്യവാനായ ആ മനുഷ്യന്‍ തീരുമാനിച്ചു. ഈ മനുഷ്യനെകുറിച്ചറിഞ്ഞ വിശുദ്ധ നിക്കോളാസ് രഹസ്യമായി മൂന്ന്‍ സ്വര്‍ണ്ണകിഴികള്‍ ജനലിലൂടെ ആ മനുഷ്യന്റെ കുടിലിലേക്കിട്ടു. അങ്ങിനെ ആ പെണ്‍കുട്ടികളെ കെട്ടിച്ചയക്കുവാന്‍ വേണ്ട സ്ത്രീധനം അവര്‍ക്ക് രഹസ്യമായി നല്‍കി. പണയത്തിന്‍മേല്‍ കടംകൊടുക്കുന്നവരുടെ അടയാള ചിഹ്നമായ മൂന്ന് സ്വര്‍ണ്ണ ഗോളങ്ങളുടെ ഉത്ഭവത്തിനു പിന്നില്‍ ഈ കഥയില്‍ പരാമര്‍ശിക്കുന്ന മൂന്ന്‍ സ്വര്‍ണ്ണ കിഴികളാണെന്ന് പറയപ്പെടുന്നു. ഏതാണ്ട് 345 നോടടുത്ത് ഡിസംബര്‍ 6ന് വിശുദ്ധന്‍ മരണമടഞ്ഞു. വിശുദ്ധന്റെ ഭൗതീകശരീരം മിറായിലുള്ള ഒരു ദേവാലയത്തില്‍ അടക്കം ചെയ്തു. 1087 വരെ ഇത് അവിടെ ഉണ്ടായിരുന്നു. പിന്നീട് ഇറ്റലിയിലെ ഒരു തീരദേശ പട്ടണമായ ബാരിയിലെ നാവികര്‍ ഈ ഭൗതീകാവശിഷ്ടങ്ങള്‍ പിടിച്ചടക്കുകയും ഇവ തങ്ങളുടെ പട്ടണത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഇതിനോടകം തന്നെ വിശുദ്ധനോടുള്ള ഭക്തി യൂറോപ്പിലും കൂടാതെ ഏഷ്യയിലും പരക്കെ വ്യാപിച്ചു. പാശ്ചാത്യലോകത്ത് ഇത് ഒരു മതനവീകരണത്തിനു തന്നെ തുടക്കം കുറിച്ചു. വിശുദ്ധന്റെ ഇടപെടല്‍ നിമിത്തം ധാരാളം അത്ഭുതപ്രവര്‍ത്തികള്‍ നടക്കപ്പെട്ടിട്ടുള്ളതായി പറയപ്പെടുന്നു. ബാരിയിലെ 'സാന്‍ നിക്കോളാ' ദേവാലയത്തില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ നിന്നും ഔഷധമൂല്യമുള്ള 'മന്നാ ഡി. എസ്. നിക്കോളാ' എന്നറിയപ്പെടുന്ന ഒരു തരം തൈലം ഒഴുകികൊണ്ടിരിക്കുന്നതായി പറയപ്പെടുന്നു. എന്നാല്‍ അമേരിക്കയില്‍ ഈ വിശുദ്ധന്റെ കഥ വേറൊരു രീതിയിലാണ് പ്രചരിക്കപ്പെട്ടിട്ടുള്ളത്‌. ഡച്ചിലെ പ്രൊട്ടസ്റ്റ്ന്റുകാര്‍ ന്യൂ ആംസ്റ്റര്‍ഡാമില്‍ വിശുദ്ധനെ കുറിച്ച് വളരെ പ്രശസ്തമായ മറ്റൊരു കഥ പ്രചരിപ്പിച്ചു. ഈ കഥയില്‍ വിശുദ്ധന്‍ ഒരു മാജിക്ക് കാരനോ അല്ലെങ്കില്‍ ഒരു അത്ഭുത പ്രവര്‍ത്തകനോ ആയിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്‌. സാന്താ ക്ലോസ് എന്ന സങ്കല്പം ഈ കഥയില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. എന്നാല്‍ കത്തോലിക്കര്‍ അദ്ദേഹത്തെ ഒരു വിശുധനായും, വളരെ നല്ല വിശ്വാസിയായും കൂടാതെ മിറായിലെ മെത്രാപ്പോലീത്തയായുമാണ് ആദരിച്ച് വരുന്നത്. ഗ്രീസ്, റഷ്യ, നേപ്പിള്‍സ്, സിസിലി, ലോറൈന്‍ കൂടാതെ ഇറ്റലി, ജെര്‍മ്മനി, ഓസ്ട്രിയ, ബെല്‍ജിയം എന്നിവിടങ്ങലിലെ പല നഗരങ്ങളിലും ഈ വിശുദ്ധനെ മാധ്യസ്ഥ-വിശുദ്ധനായി കരുതി ആദരിച്ച് വരുന്നു.
Image: /content_image/DailySaints/DailySaints-2015-11-30-00:26:42.jpg
Keywords: daily saints. malayalam, st nicholas
Content: 446
Category: 5
Sub Category:
Heading: December 5 : വിശുദ്ധ സാബ്ബാസ്
Content: അഞ്ചാം നൂറ്റാണ്ടില്‍ കാപ്പാഡോസിയായിലുള്ള ദൈവഭക്തിയുള്ള ഒരു ക്രിസ്തീയ കുടുംബത്തിലാണ് വിശുദ്ധ സാബ്ബാസിന്റെ ജനനം. ജോണും, സോഫിയയും ആയിരുന്നു ആദേഹത്തിന്റെ മാതാ-പിതാക്കള്‍. വിശുദ്ധന്റെ പിതാവായ ജോണ്‍ ഒരു സൈനിക കമാന്‍ഡര്‍ ആയിരുന്നു. സൈനീകാവശ്യം സംബന്ധിച്ച് ഒരിക്കല്‍ ഇദ്ദേഹത്തിനു അലെക്സാണ്ട്രിയായിലേക്ക് പോകേണ്ടതായി വന്നു. അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തെ അനുഗമിച്ചു. തങ്ങളുടെ 5 വയസ്സുകാരനായ മകനെ അവന്റെ ഒരു അമ്മാവന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിട്ടായിരുന്നു അവരുടെ യാത്ര. അവന് എട്ട് വയസ്സ് പ്രായമായപ്പോള്‍ അവന്‍ അടുത്തുള്ള വിശുദ്ധ ഫ്ലാവിയാന്റെ ആശ്രമത്തില്‍ ചേര്‍ന്നു. ദൈവീക-വരമുള്ള ഈ കുട്ടി വിശുദ്ധ ലിഖിതങ്ങളും പ്രമാണങ്ങളും വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കുകയും വിശുദ്ധ ലിഖിതങ്ങളുടെ ഒരു പണ്ഡിതനാവുകയും ചെയ്തു. ആശ്രമ ജീവിതം ഉപേക്ഷിച്ച് വിവാഹം കഴിക്കുവാന്‍ വേണ്ടിയുള്ള മാതാ-പിതാക്കളുടെ ഉപദേശങ്ങളെല്ലാം വൃഥാവിലായി. തന്റെ 17-മത്തെ വയസ്സില്‍ അദ്ദേഹം മതപരമായ ചടങ്ങുകള്‍ക്കുള്ള ആശ്രമ വേഷങ്ങള്‍ ലഭിച്ചു. ഉപവാസങ്ങളും പ്രാര്‍ത്ഥനയും നിറഞ്ഞ വളരെ മാതൃകാപരമായ ഒരു ജീവിതമായിരുന്നു വിശുദ്ധന്‍ നയിച്ചിരുന്നത്. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള ദൈവീകവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. പത്തു വര്‍ഷത്തോളം വിശുദ്ധ ഫ്ലാവിയന്റെ ആശ്രമത്തില്‍ ചിലവഴിച്ചതിന് ശേഷം അദ്ദേഹം മറ്റ് ആശ്രമങ്ങളിലേക്ക് പോയി. വിശുദ്ധന്റെ 30 വയസ്സ് വരെയുള്ള ആശ്രമ ജീവിതം വളരെയേറെ വിനയവും അനുസരണയും നിറഞ്ഞതായിരുന്നു. പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരു ഗുഹയിലുള്ള ഏകാന്ത വാസത്തിന്റേതായിരുന്നു. എന്നിരുന്നാലും ചിലപ്പോഴെല്ലാം അദ്ദേഹം തന്റെ ഗുഹ വിട്ട് ആശ്രമത്തില്‍ വരികയും അവിടത്തെ ദൈവീക ശുശ്രൂഷകളില്‍ പങ്ക് ചേരുകയും മറ്റു സഹോദരന്‍മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് തന്റെ ഗുഹ വിട്ട് പുറത്ത് വരാനുള്ള അനുവാദം നിഷേധിക്കപ്പെട്ടു. അഞ്ചുവര്‍ഷകാലത്തോളം അദ്ദേഹം തന്റെ ഗുഹയില്‍ കഠിനയാതനകള്‍ അനുഭവിച്ചു കൊണ്ടു ചിലവിട്ടു. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ക്രമേണ ആശ്രമജീവിതം ആഗ്രഹിച്ചുകൊണ്ടു ആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടുവാന്‍ തുടങ്ങി. സന്യാസിമാരുടെ എണ്ണം കൂടുകയും ഗുഹാശ്രമങ്ങളുടെ എണ്ണവും കൂടി. ഒരിക്കല്‍ അദ്ദേഹം നടന്ന് പോകുമ്പോള്‍ അഗ്നിയുടെ ഒരു സ്തൂപം അദ്ദേഹത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അതിനകത്തായി ദേവാലയത്തിന്റെ ആകൃതിയിലുള്ള ഒരു വിസ്താരമേറിയ ഗുഹ അദ്ദേഹം ദര്‍ശിച്ചതായി പറയപ്പെടുന്നു. വിശുദ്ധ സാബ്ബാസ് അനേകം ആശ്രമങ്ങള്‍ പണികഴിപ്പിച്ചു. വിശുദ്ധ സാബ്ബാസിന്റെ പ്രാര്‍ത്ഥനയുടെ ഫലമായി ധാരാളം അത്ഭുതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. തന്റെ ഗുഹാശ്രമത്തിനുള്ളില്‍ ഒരു ചെറിയ അരുവി ഒരു കിണര്‍പോലെ രൂപപ്പെടുകയും, ജലത്തിന് ക്ഷാമം നേരിട്ട കാലത്ത് പോലും അവിടെ മഴപെയ്യുകയും, ധാരാളം രോഗശാന്തി നല്‍കുകയും, പിശാചുക്കളെ ഒഴിവാക്കുകയും തുടങ്ങി ധാരാളം അത്ഭുതകരമായ പ്രവര്‍ത്തങ്ങള്‍ ഇദ്ദേഹം മുഖാന്തിരം നടന്നു. 532-ല്‍ ഈ വിശുദ്ധന്‍ തന്റെ ആത്മാവിനെ ദൈവത്തിന് സമര്‍പ്പിച്ചു.
Image: /content_image/DailySaints/DailySaints-2015-11-30-00:29:12.jpg
Keywords: daily saints, december 5, pravachaka sabdam
Content: 447
Category: 5
Sub Category:
Heading: December 4 : വിശുദ്ധ ജോണ്‍ ഡമസീൻ വേദപാരംഗതൻ
Content: ദമാസ്കസിലെ അല്ലെങ്കില്‍ ദമാസെനെയിലെ വിശുദ്ധ ജോണ്‍ ഗ്രീക്ക്‌ പിതാക്കന്‍മാരില്‍ അവസാനയാളാണ്. വിശുദ്ധരുടെ രൂപങ്ങളും ചിത്രങ്ങളും വണങ്ങുന്നത് എതിര്‍ക്കപ്പെട്ടുകൊണ്ടിരുന്ന ഒരു കാലത്ത് അവ സംരക്ഷിക്കുന്നതിനായി ഏറ്റവും മുന്‍പില്‍ നിന്ന ആളാണ് വിശുദ്ധന്‍. ജോണ്‍ ജനിച്ചപ്പോള്‍ ദമാസ്കസിന്റെ ഭരണം ഖലീഫമാരുടെ കയ്യിലായിരുന്നു. എങ്കിലും ക്രിസ്ത്യാനികള്‍ക്ക് ഉന്നത ഉദ്യോഗങ്ങളില്‍ ഇരിക്കുന്നതിനു അനുവാദം ഉണ്ടായിരുന്നു. ജോണിന്റെ പിതാവ്‌ ഖലീഫയുടെ പൊതു ആദായവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥനും ഒരു നല്ല ക്രിസ്ത്യാനിയും ആയിരുന്നു. അദ്ദേഹം തന്റെ മകന്റെ വിദ്യാഭ്യാസം സിസിലിയില്‍ നിന്നും അടിമയായി കൊണ്ടുവന്ന കൊസ്മാസ്‌ എന്ന സന്യാസിയുടെ കരങ്ങളില്‍ ഏല്‍പ്പിച്ചു. അദ്ദേഹം വിശുദ്ധ ജോണിനെ ദൈവശാസ്ത്രവും, ശാസ്ത്രവും, സാഹിത്യവും പഠിപ്പിച്ചു. തന്റെ പിതാവിനെ പിന്തുടര്‍ന്ന് അദ്ദേഹം പിതാവിന്റെ ഉദ്യോഗത്തില്‍ നിയമിതനായി. രാജധാനിയില്‍ ജീവിക്കുമ്പോള്‍ അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു നല്ല ക്രിസ്ത്യാനിയുടെ മാതൃകയായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ലക്ഷ്യം ഇതിലും ഉയര്‍ന്ന മറ്റെന്തിലോ ആയിരുന്നു. അദ്ദേഹം തന്റെ ഉദ്യോഗം രാജിവച്ച്‌ ജെറുസലേമിന് സമീപമുള്ള വിശുദ്ധ സാബ്ബാസിന്റെ ആശ്രമത്തിലെ ഒരു സന്യാസിയായി തീര്‍ന്നു. ഈ ആശ്രമത്തില്‍ അദ്ദേഹം ഗ്രന്ഥരചനയിലും സംഗീതം ചിട്ടപ്പെടുത്തിയും കഴിഞ്ഞു. ലസ്സൂരിയന്‍ ആയ ലിയോ രൂപങ്ങളെയും ചിത്രങ്ങളെയും ആദരിക്കുന്നത് നിര്‍ത്തണം എന്ന് ഉത്തരവിറക്കിയപ്പോള്‍, വിശുദ്ധ ജോണ്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയും ഈ പഴയ ആചാരം കാത്തുസൂക്ഷിക്കുവാനായി പ്രബന്ധങ്ങള്‍ എഴുതുകയും ചെയ്തു. ഈ സമയം ജെറുസലേമിലെ പാത്രിയാര്‍ക്കീസ് ജോണിനെ തന്റെ പുരോഹിത വൃന്ദത്തില്‍ വേണമെന്ന് ആഗ്രഹിച്ചു. അതിന്‍പ്രകാരം അദ്ദേഹത്തെ ജെറുസലേമില്‍ കൊണ്ടു വന്ന് പൗരോഹിത്യ പട്ടം നല്‍കുകയും ചെയ്തു. എന്നിരുന്നാലും കുറെകാലങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്റെ ആശ്രമത്തിലേക്ക് തിരികെ വരികയും തന്റെ ശേഷിച്ച ജീവിതം മുഴുവനും ഗ്രന്ഥ രചനക്കായി വിനിയോഗിക്കുകയും ചെയ്തു. 'ബുദ്ധിയുടെ ധാര' (Fountain of Wisdom) എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചന. ഇതില്‍ അദ്ദേഹം തനിക്ക് മുന്‍പ് ജീവിച്ചിരുന്ന എല്ലാ മഹാ ദൈവശാശ്ത്രകാരന്മാരുടേയും പ്രബോധനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൈവശാസ്ത്രത്തിന്റെയും തത്വശാസ്ത്രത്തിന്റെയും സാരാംശങ്ങള്‍ നമുക്ക് തരുവാന്നുള്ള അദ്ദേഹത്തിന്റെ ആദ്യ ശ്രമം ആയിരുന്നു ഇത്. പഴയ കാല ആചാരങ്ങളുടെ ഒരു അക്ഷയ ഖനിയാണ് വിശുദ്ധ ജോണിന്റെ കൃതികള്‍. 1890-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പാ ഈ വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിച്ചു.
Image: /content_image/DailySaints/DailySaints-2015-11-30-00:35:03.jpg
Keywords: st john, daily saints, pravachaka sabdam
Content: 448
Category: 5
Sub Category:
Heading: December 3 : വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍
Content: തിരുസഭയിലെ തിളക്കമാര്‍ന്ന സുവിശേഷ പ്രവൃത്തകരിൽ ഒരാളാണ് വിശുദ്ധ ഫ്രാന്‍സിസ്‌ സേവ്യര്‍. സ്പെയിനിലെ ഒരു പ്രഭു കുടുംബമായ ബാസ്ക്യു കുടുംബത്തിലാണ് വിശുദ്ധന്റെ ജനനം. പാരീസിലെ സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം നേടിയ ശേഷം അവിടെ തന്നെ അദ്ദേഹം തത്വശാസ്ത്രം പഠിപ്പിച്ചു തുടങ്ങി. ഇവിടെ വെച്ചാണ് അദ്ദേഹം ലൊയോളയിലെ വിശുദ്ധ ഇഗ്നേഷ്യസിനെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ആദ്യ ഏഴ് ജെസ്യൂട്ടുകളില്‍ ഒരാളായി തീരുകയും ചെയ്തു. അവര്‍ വിശുദ്ധ നഗരം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചെങ്കിലും വെനീസും തുര്‍ക്കിയും തമ്മിലുള്ള യുദ്ധം കാരണം അവര്‍ക്കതിന് സാധിച്ചില്ല. അതിനാല്‍ കുറച്ചു കാലത്തേക്ക് വിശുദ്ധന്‍ പാദുവായിലും, ബൊളോണയിലും റോമിലും തന്റെ പ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞു. 1540-ല്‍ ഈസ്റ്റ്‌ ഇന്‍ഡീസിലെ പോര്‍ച്ചുഗീസ് അധീനപ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിനായി വിശുദ്ധ ഇഗ്നേഷ്യസ്‌ ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. അതിനേതുടര്‍ന്ന് വിശുദ്ധനെ കിഴക്കിലെ രാജകുമാരന്‍മാര്‍ക്ക്‌ പരിചയപ്പെടുത്തുന്ന മാര്‍പാപ്പായുടെ നിര്‍ദ്ദേശവും, പൂര്‍ണ്ണ അധികാരങ്ങളോടും കൂടി തന്റെ പ്രതിനിധിയായി ചുമതലപ്പെടുത്തുന്ന മാര്‍പാപ്പയുടെ നാല് ഔദ്യോഗിക രേഖകളുമായി വിശുദ്ധന്‍ ലിസ്ബണില്‍ നിന്നും യാത്രതിരിച്ചു. അദ്ദേഹം ഗോവയില്‍ കപ്പലിറങ്ങി. അങ്ങിനെ പത്ത് വര്‍ഷക്കാലം നീണ്ടുനിന്ന വിശുദ്ധന്റെ സുവിശേഷ പ്രഘോഷണ ദൗത്യത്തിന് ആരംഭം കുറിച്ചു. ഗോവയില്‍ വിശുദ്ധന്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് പ്രബോധനങ്ങള്‍ നല്‍കുകയും തെരുവില്‍ മണിയടിച്ച് കുട്ടികളെ വിളിച്ചു കൂട്ടുകയും അവര്‍ക്ക്‌ വേദപാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്തു. കൂടാതെ ആശുപത്രികളും തടവറകളും സന്ദര്‍ശിക്കുകയും ചെയ്തു. ക്രമേണ വിശുദ്ധന്‍ നാട്ടുകാരായ ഇന്ത്യകാര്‍ക്കിടയില്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ആരംഭിച്ചു. കത്തോലിക്കാ പ്രബോധനങ്ങള്‍ വളരെ ലളിതമായ നാട്ടു കഥകളായും ചെറിയ ഗാനങ്ങളാക്കിയും അദ്ദേഹം നാട്ടുകാരുടെ ഹൃദയങ്ങളില്‍ പതിപ്പിച്ചു. തുടര്‍ന്ന് കന്യാകുമാരിയിലേക്ക് പോയ വിശുദ്ധന്‍ അവിടെ പരവന്‍മാരെ മാമോദീസ മുക്കുവാന്‍ ആരംഭിച്ചു. ചില ദിവസങ്ങളില്‍ മാമോദീസ മുങ്ങുന്നവരുടെ ആധിക്യം നിമിത്തം വേദനയാല്‍ അദ്ദേഹത്തിന് തന്റെ കരങ്ങള്‍ ഉയര്‍ത്തുവാന്‍ പോലും സാധിച്ചിരുന്നില്ല. അവിടെ നിന്നും അദ്ദേഹം തിരുവിതാംകൂറിലേക്ക് പോയി. അവിടെ പല ഗ്രാമങ്ങളിലുമായി 45-ഓളം പള്ളികള്‍ പണിതു. പിന്നീട് മലയായിലെ മലാക്കയില്‍ പോവുകയും അവിടെ ഏതാണ്ട് പതിനെട്ടു മാസങ്ങളോളം സുവിശേഷപ്രഘോഷണവും, പഠിപ്പിക്കലും മാമോദീസമുക്കലുമായി ദ്വീപുകളില്‍ നിന്നും ദ്വീപുകളിലേക്ക് വിശുദ്ധന്‍ യാത്രകള്‍ നടത്തി. തിരിച്ച് ഗോവയിലെത്തിയ വിശുദ്ധന്‍ ജപ്പാനിലെ ആത്മാക്കളുടെ വിളവെടുപ്പിനായി തന്റെ സഹചാരികളുമൊന്നിച്ച് ജപ്പാനിലേക്ക് യാത്ര തിരിച്ചു. 1549-ല്‍ കഗോഷിമായില്‍ എത്തിയ വിശുദ്ധന്‍ അവിടത്തെ ഭാഷ പഠിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അവിടെ തന്റെ സുവിശേഷ പ്രഘോഷണം ആരംഭിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. താന്‍ മതപരിവര്‍ത്തനം ചെയ്തവര്‍ പത്തു വര്‍ഷത്തിനു ശേഷവും അതേ ഉത്സാഹത്തോടും വിശ്വാസത്തോടും കൂടിയിരിക്കുന്നതായി കാണുമാറ് അത്ര വിജയകരമായിരുന്നു വിശുദ്ധന്റെ ജപ്പാനിലെ ദൗത്യം. 1551-ല്‍ താന്‍ ഇന്ത്യയില്‍ മതപരിവര്‍ത്തനം ചെയ്തവരെ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെ വിശുദ്ധന്‍ വീണ്ടും മലാക്കയിലേക്ക്‌ തിരിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന് പുതിയൊരു ഉദ്ദേശവും കൂടിയുണ്ടായിരുന്നു. വിജാതീയരുടെ നാടായ ചൈന. പക്ഷെ അദ്ദേഹത്തിന് അവിടെ എത്തിപ്പെടുവാന്‍ സാധിച്ചില്ല. സാന്‍സിയന്‍ ദ്വീപിലെ കാന്റണ്‍ നദീമുഖത്തെത്തിയപ്പോഴേക്കും വിശുദ്ധനു കലശലായ പനി പിടിക്കുകയും. ചുട്ടുപൊള്ളുന്ന മണലില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ആള്‍വാറസ് എന്ന പാവപ്പെട്ട മനുഷ്യന്‍ കാണുകയും തന്റെ കുടിലിലേക്ക് കൊണ്ടു പോവുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ വിശുദ്ധന്‍ അവിടെ കിടന്ന് മരിച്ചുപോയേനെ. പ്രാര്‍ത്ഥനകള്‍ ചൊല്ലികൊണ്ട്‌ രണ്ടാഴ്ചയോളം അവിടെ ജീവിച്ചിരുന്നുവെങ്കിലും പിന്നീട് മരണമടഞ്ഞു. മരിക്കുമ്പോഴും അദ്ദേഹത്തിന്റെ ദൃഷ്ടികള്‍ തന്റെ ക്രൂശിതരൂപത്തില്‍ ആയിരുന്നു. ഒരു ഇടുങ്ങിയ കല്ലറയില്‍ അദ്ദേഹത്തെ അടക്കം ചെയ്തു. മൂന്ന് മാസത്തിനു ശേഷം കല്ലറ തുറന്നു നോക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം യാതൊരു കോട്ടവും തട്ടാതെയും അഴുകാതെയും ഇരിക്കുന്നതായി കാണപ്പെട്ടു. ഇത് പിന്നീട് ഗോവയിലേക്ക് കൊണ്ട്‌ വന്നു. ഇപ്പോഴും ഇത് അവിടെ സൂക്ഷിച്ചിരിക്കുന്നു. വിശുദ്ധ പിയൂസ്‌ പത്താമന്‍ മാര്‍പാപ്പാ വിശുദ്ധ ഫ്രാന്‍സിസിനെ വിദേശ സുവിശേഷക ദൗത്യങ്ങളുടേയും എല്ലാ സുവിശേഷക പ്രവര്‍ത്തനങ്ങളുടേയും മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചു.
Image: /content_image/DailySaints/DailySaints-2015-11-30-00:37:36.jpg
Keywords: st francis xavier, daily saints, malayalam, daily saints
Content: 449
Category: 5
Sub Category:
Heading: December 2 : വിശുദ്ധ ബിബിയാന
Content: റോമാക്കാരിയായ വിശുദ്ധ ബിബിയാന ജൂലിയന്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തിലാണ് രക്തസാക്ഷിത്വം വരിച്ചത്. ഐതിഹ്യം അനുസരിച്ച് ക്രിസ്തുവില്‍ വിശ്വസിച്ചിരുന്ന ഫ്ലാവിയന്‍, ദഫ്രോസ എന്നിവരായിരുന്നു വിശുദ്ധ ബിബിയാനയുടെ മാതാപിതാക്കള്‍. ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും, മുന്‍പ് ഒരു റോമന്‍ പുരോഹിതനായിരുന്ന ഫ്ലാവിയനെ ചൂടാക്കിയ ഇരുമ്പ് കൊണ്ട് മുഖം പൊള്ളിക്കുകയും നാട്കടത്തുകയും ചെയ്തു. ബിബിയാനയേയും അവളുടെ സഹോദരിയായ ദിമെട്രിയായേയും അവരുടെ എല്ലാ സമ്പാദ്യങ്ങളും കണ്ടുകെട്ടിയതിനു ശേഷം വീട്ടു തടങ്കലിലാക്കി. അഞ്ചു മാസത്തോളം ഈ സഹോദരിമാര്‍ ഉപവസിച്ചു. അവരെ ന്യായാലയത്തില്‍ ഹാജരാക്കിയപ്പോള്‍ വിശുദ്ധയുടെ സഹോദരിയായ ദിമെട്രിയാ അവിടെ വച്ച് മരണമടഞ്ഞു. ന്യായാധിപന്‍ വിശുദ്ധ ബിബിയാനയെ ഫുഫിനാ എന്ന സ്ത്രീക്ക് കൈമാറി. ഈ സ്ത്രീ തന്റെ മുഴുവന്‍ കഴിവും ഉപയോഗിച്ച് വിശുദ്ധയെ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിച്ചെങ്കിലും അവരുടെ ശ്രമങ്ങളെല്ലാം വൃഥാവിലായി. അതിനേതുടര്‍ന്ന് വിശുദ്ധയെ ഈയംകൊണ്ടുള്ള മുള്ളാണികള്‍ നിറഞ്ഞ ചമ്മട്ടികൊണ്ടടിച്ച് കൊലപ്പെടുത്തി. നായ്ക്കള്‍ക്ക് ഭക്ഷണമാകാന്‍ വേണ്ടി അവളുടെ മൃതദേഹം വെളിമ്പ്രദേശത്തു വലിച്ചെറിഞ്ഞു. എന്നാല്‍ ഒരു നായപോലും വിശുദ്ധയുടെ മൃതദേഹത്തില്‍ സ്പര്‍ശിക്കുക പോലും ചെയ്തില്ല. രണ്ടു ദിവസത്തിന് ശേഷം ജോണ്‍ എന്ന് പേരായ ഒരു പുരോഹിതന്‍ രാത്രിയില്‍ അവളുടെ മൃതശരീരം മറവു ചെയ്തു. റോമില്‍ പ്രത്യേകമായി ആദരിക്കപ്പെടുന്ന കന്യകമാരായ മൂന്ന് രക്തസാക്ഷികളില്‍ ഒരാളാണ് വിശുദ്ധ ബിബിയാന. വിശുദ്ധ സെസീലിയായും വിശുദ്ധ ആഗ്നസുമാണ് മറ്റ് രണ്ടുപേര്‍.
Image: /content_image/DailySaints/DailySaints-2015-11-30-00:39:27.jpg
Keywords: st bibiana, pravachaka sabdam