Contents

Displaying 291-300 of 24916 results.
Content: 386
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ അനുയായികള്‍ എങ്ങിനെ ആയിരിക്കണം, എങ്ങനെ ആയിരിക്കരുത്
Content: Pope Francis, 8/11/2015 പ്രിയപ്പെട്ട സഹോദരിസഹോദരന്മാരെ, മനോഹരമായ ഈ ഞായറാഴ്ച ദിവസത്തെ സുവിശേഷ സന്ദേശം രണ്ട് രീതിയില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ഒന്നാമത്തേത് ക്രിസ്തുവിന്റെ അനുയായികള്‍ എങ്ങിനെ ആയിരിക്കരുതെന്നും, രണ്ടാമത്തേത് ഒരു മാതൃകാ ക്രിസ്ത്യാനി എങ്ങിനെ ആയിരിക്കണമെന്നും വിശദീകരിക്കുന്നു. ആദ്യത്തേതില്‍ നിന്നും നമുക്ക് ആരംഭിക്കാം: എന്താണ് നാം ചെയ്യാന്‍ പാടില്ലാത്തത്? ആദ്യഭാഗത്തില്‍ യേശു, അഹങ്കാരവും, അത്യാര്‍ത്തിയും, കാപട്യവും നിറഞ്ഞ തന്‍റെ ശിഷ്യരെയും, നിയമജ്ഞരേയും അവരുടെ ജീവിതശൈലിയെയും ചൂണ്ടികാട്ടികൊണ്ടു വിമര്‍ശിക്കുന്നതായി കാണാം. പൊതുസ്ഥലങ്ങളില്‍ ‘സകലരും തങ്ങളെ അഭിവാദ്യം ചെയ്യണമെന്നും, ദേവാലയത്തിലും, സദ്യകളിലും ഏറ്റവും മുന്‍നിരയില്‍ ഇരിപ്പിടം ലഭിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു (മര്‍ക്കോസ് 12:38-39). തങ്ങളുടെ ഈ ഔപചാരികമായ നാട്യങ്ങള്‍ക്ക് പിന്നില്‍ അവര്‍ കപടതയും അനീതിയും ഒളിപ്പിച്ച് വക്കുന്നു.അനാഥരെയും വിദേശികളെയും പോലെ പരിഗണിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന വിധവകളുടെ ഭവനങ്ങളില്‍ അതിക്രമിച്ച് കടന്ന് നാശം വിതക്കുന്നു (v. 40). ഈ പ്രവണതകള്‍ ഈ കാലഘട്ടത്തിലും നിലനില്‍ക്കുന്നുന്നുണ്ടെന്നുള്ളത് അപകടകരമാണ്‌. നമ്മുടെ പ്രാര്‍ത്ഥനകള്‍ നീതിയില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ നാം ദൈവസ്നേഹത്തില്‍ നിന്ന് അകന്നുപോകുകയും തന്മൂലം നാം ദരിദ്രരോട് ദയയില്ലാതെ പെരുമാറുകയും ചെയ്യുന്നു. അല്ലെങ്കില്‍ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ഭക്തിയുടെ മറ പിടിക്കുന്നു. രണ്ടാമത്തെ ഭാഗത്തും സുവിശേഷം ഈ വിചിന്തനത്തെ പിന്തുടരുന്നതായി കാണാം. ജെറുസലേം ദേവാലയത്തില്‍ ജനങ്ങള്‍ നാണയതുട്ടുകള്‍ നേര്‍ച്ചയര്‍പ്പിക്കുന്ന സ്ഥലമാണ് പശ്ചാത്തലം. അവിടെ വിധവയായ ദരിദ്ര സ്ത്രീ ചെറുസംഭാവനയായി തന്റെ പക്കലുള രണ്ട് നാണയതുട്ടുകള്‍ നേര്‍ച്ചയര്‍പ്പിക്കുന്നു. യേശു ഇവരുടെ പ്രവര്‍ത്തി സസൂഷ്മം വീക്ഷിക്കുകയും തന്റെ ശിക്ഷ്യന്മാരെ വിളിച്ച് അവരുടെ ശ്രദ്ധ ഈ വ്യത്യസ്ത കാഴ്ചയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നു. ധനികരായ ആളുകള്‍ തങ്ങളുടെ പൊങ്ങച്ചം എടുത്തു കാട്ടുന്നതിനായി വ്യര്‍ത്ഥമായ നേര്‍ച്ചകള്‍ 'മറ്റുള്ളവരുടെ' മുന്നില്‍ കാഴ്ചവെക്കുന്നു. എന്നാല്‍ ഈ വിധവ വിവേകത്തോടും എളിമയോടും കൂടി - യേശു പറയുന്നത് പോലെ - തന്റെ പക്കലുള്ളതെല്ലാം നല്‍കുന്നു (v. 44). ഇതിനെ കുറിച്ച് യേശു ഇപ്രകാരം പറയുന്നു. എല്ലാവരേക്കാളുമധികം ഈ വിധവയാണ് നല്‍കിയത്. തന്‍റെ ഈ കഠിന ദാരിദ്ര്യത്തിനിടക്ക് അവള്‍ക്ക് വേണമെങ്കില്‍ ഒരു നാണയം മാത്രം നല്‍കി മറ്റേത് തനിക്കായി സൂക്ഷിക്കാമായിരുന്നു. പക്ഷെ തന്റെ കയ്യിലുള്ളതിന്റെ പകുതി മാത്രം ദൈവത്തിന് നല്‍കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല.അവള്‍ തന്നെ തന്നെ ഇല്ലാതാക്കി. ഈ ദാരിദ്ര്യത്തിനുള്ളിലും ദൈവത്തെ നേടിയാല്‍ താന്‍ മറ്റുള്ളതെല്ലാം നേടിയതായി അവള്‍ മനസ്സിലാക്കുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ അവള്‍ ദൈവസ്നേഹം അനുഭവിക്കുന്നു. പങ്കുവെക്കലിന്റെ ഉദാത്തമായ ഒരു മാതൃകയാണ് ഈ സ്‌ത്രീ നല്‍കുന്നത്!   ഒരു അതിരൂപതയില്‍ സംഭവിച്ച ഒരു കഥ ഞാന്‍ പറയാം.ഒരമ്മയുടെയും അവരുടെ മൂന്ന്‍ മക്കളുടെയും കഥയാണിത്‌. മക്കളില്‍ ഏറ്റവും ഇളയവന് അഞ്ചോ ആറോ വയസ്സും ഏറ്റവും മൂത്തവന് ഏഴ് വയസ്സും പ്രായം. കുടുംബനാഥന്‍ ജോലി സ്ഥലത്താണ്, മറ്റുള്ളവര്‍ തീന്മേശക്ക് ചുറ്റുമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരോ ഒരാള്‍ വാതിലില്‍ മുട്ടി. വാതില്‍ക്കല്‍ ഒരു ഭിക്ഷകാരന്‍ വന്നിരിക്കുന്നതായി കുട്ടി അമ്മയോട് പറഞ്ഞു. ഒരു നല്ല ക്രിസ്ത്യാനിയായ അവര്‍ ചോദിച്ചു “നാം എന്തു ചെയ്യും?” “കുറച്ച് സാന്‍ഡ്വിച്ച് കൊടുക്കാം” കുട്ടികള്‍ മറുപടി കൊടുത്തു. “ശരി” അവള്‍ കത്തിയെടുത്ത് എല്ലാവരുടെ പങ്കില്‍ നിന്നുമായി ഒപ്പം പകുതി വീതം മുറിച്ചെടുത്തു. “കുട്ടികള്‍ പറഞ്ഞു ,ഓ! അമ്മെ ഇങ്ങിനെ അല്ല, നമുക്ക് റൊട്ടി ഫ്രിഡ്ജില്‍ നിന്നും എടുക്കാമെന്ന ഞങ്ങള്‍ പറഞ്ഞത്”. “അല്ല! നമ്മുക്ക് സാന്ഡ്വിച്ച് ഉണ്ടാക്കാം ” അവള്‍ പ്രതിവചിച്ചു. ഈ സംഭവത്തില്‍ നിന്ന് ‘ആവശ്യമുള്ളതില്‍ നിന്നുമാണ് നാം നല്‍കേണ്ടത്’ എന്ന് ആ കുട്ടികള്‍ മനസ്സിലാക്കി. എനിക്കറിയാം കുറച്ചു സമയം അവര്‍ ഒരുപക്ഷെ കുറച്ച് വിശപ്പ് സഹിച്ചിട്ടുണ്ടാവാം, പക്ഷെ ഇപ്രകാരമാണ് നാം ചെയ്യേണ്ടത്.  ഇന്ന്‍ യേശു നമ്മളോട് പറയുന്നു എത്രത്തോളം നല്‍കി എന്നതല്ല, മറിച്ച് എങ്ങിനെ നല്‍കി എന്നതിലാണ് കാര്യം. മടിശീലയുടെ കനമല്ല മറിച്ച് ഹൃദയ ശുദ്ധിയിലാണ് കാര്യം. പൂര്‍ണ്ണ ഹൃദയത്തോട് കൂടി ദൈവത്തെ സ്നേഹിക്കുക എന്നാല്‍ അവനില്‍ പൂര്‍ണ്ണമായും വിശ്വസിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്, അവന്റെ പരിപാലനയില്‍ വിശ്വാസമര്‍പ്പിക്കുക, യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ദരിദ്രരായ സഹോദരിസഹോദരന്മാരിലൂടെ ദൈവത്തെ സേവിക്കുക. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നാം നമ്മുടെ ആവശ്യങ്ങളെ ഇല്ലാതാക്കുക, ഒപ്പം നമ്മുടെ അനാവശ്യ പണകൊഴുപ്പും ഉപേക്ഷിക്കാന്‍ തയ്യാറാകണം. നമ്മുടെ കഴിവും സമയവും നാം നിരുപാധികം ഇതിനായി വിട്ട്നല്‍കണം. നാമൊ നമ്മുടെ വേണ്ടപ്പെട്ടവരോ ഉപയോഗിച്ചതല്ല, മറിച്ച് നമുക്ക് ഏറ്റവും ആവശ്യമുള്ളതാണ് നാം പങ്കുവെക്കേണ്ടത്. തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിച്ച വിധവയുടേതു പോലത്തെ ഹൃദയ വിശാലത നമുക്കും നല്‍കണമേ എന്നും അതുവഴി അളവില്ലാത്ത സന്തോഷം അനുഭവിക്കാന്‍ ഇടവരുത്തണമേ എന്നും പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാദ്ധ്യസ്ഥതയില്‍ നമുക്ക് അപേക്ഷിക്കാം.
Image: /content_image/Meditation/Meditation-2015-11-13-20:12:03.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, കരുണ, വിധവയുടെ കാണിക്ക, franscis pope, mercy,
Content: 387
Category: 1
Sub Category:
Heading: അൽമായ൪ സഭയിലെ രണ്ടാംതരം അംഗങ്ങളല്ല, ക്രിസ്തു ശിഷ്യരാണ് : ഫ്രാന്‍സിസ് പാപ്പ
Content: അല്മായർ തിരുസഭയുടെ അധികാര ശ്രേണിയിൽ രണ്ടാം തരം അംഗങ്ങളല്ലയെന്നും എല്ലാ പരിതസ്ഥിതികളിലും, പ്രവർത്തനങ്ങളിലും മനുഷ്യബന്ധങ്ങളിലും, സുവിശേഷത്തിന്റെ ഉദ്ദാഹരണങ്ങളായി ജീവിക്കുന്ന ക്രിസ്തു ശിഷ്യരാണ് അൽമായരെന്നും ഫ്രാൻസിസ് മാർപാപ്പ. അല്മായരുടെ പ്രേക്ഷിതവേലയെ പറ്റി, രണ്ടാം വത്തിക്കാൻ കൗൺസിൽ പുറപ്പെടുവിച്ച ഡിക്രിയുടെ (Apostolicam Actuositatem) 50-ാം വാർഷികത്തിൽ, സാധാരണക്കാർക്ക് സഭയിലുള്ള സ്ഥാനത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് , പിതാവ്, 'അല്മായരുടെ പൊന്തിഫിക്കൽ കൗൺസിലിന്റെ' പ്രസിഡന്റ്, കർഡിനാൾ സ്റ്റാനിസ്ലോ വിൽക്കോയ്ക്ക് അയച്ച സന്ദേശത്തിലാണ് ഇപ്രകാരം പറഞ്ഞത്. അല്മായർക്ക് തിരുസഭയിലുള്ള പ്രാധാന്യം, നിയോഗം, ദൗത്യം എന്നീ വിഷയങ്ങളിൽ, പരമപ്രധാനമായ കൽപ്പനകൾ പുറപ്പെടുവിച്ചത് അമ്പത് വർഷങ്ങൾക്കു മുമ്പ്, രണ്ടാം വത്തിക്കാൻ കൗൺസിലാണ്.രണ്ടാം വത്തിക്കാൻ കൗൺസിൽ, തീരുസഭയിൽ അല്മായർക്കുള്ള സ്ഥാനം നിർണ്ണയിക്കുക മാത്രമല്ല ചെയ്തത്; പ്രത്യുത, അൽമേയരുടെ ദൗത്യം ദൈവനിയോഗമാണെന്ന് വ്യക്തമാക്കുകയായിരുന്നു എന്ന് പിതാവ് ചൂണ്ടിക്കാട്ടി.സുവിശേഷപ്രഘോഷണം, ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി മാറ്റി വെച്ചിട്ടുള്ളതല്ല. ജ്ഞാനസ്നാനം സ്വീകരിച്ച വിശ്വാസികൾ എല്ലാവരും, ദൈവവചനപ്രഘോഷണത്തിന് ആന്തരീക തൃഷ്ണയുള്ളവരാണ്: അദ്ദേഹം പറഞ്ഞു." അല്മായരുമായി ബന്ധപ്പെട്ട, വത്തിക്കാൻ കൗൺസിലിന്റെ കൽപ്പനകൾ, അല്മായ സമൂഹങ്ങളുടെ വളർച്ചയ്ക്ക് കാരണമായി; പക്ഷേ, ആത്മീയതലത്തിൽ അതിന്റെ പ്രവർത്തനക്ഷമത ഉറപ്പിക്കുക എന്നത്, സഭാപാലകർക്കും അൽമായർക്കും ഒരു വെല്ലുവിളിയായി ഇന്നും തുടരുകയാണ്. കാരണം, കൃതജ്ഞതാപൂർവ്വം, ഉത്തരവാദിത്തത്തോടെ സ്വീകരിക്കേണ്ട വിലമതിക്കാനാവാത്ത ഒരു ദൈവാനുഗ്രഹമാണ് അൽമായരുടെ പ്രേഷിതവൃത്തി!" രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഉപബോധങ്ങൾ തിരുസഭയിൽ പ്രാവർത്തികമാക്കാൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അതിയായി ആഗ്രഹിച്ചിരുന്നു. അതേ ആഗ്രഹത്തോടെ, അല്മായർ, കൗൺസിലിന്റെ തീരുമാനങ്ങൾ പൂർത്തീകരിക്കാനായി , യേശുവിനേ ലോകമെങ്ങും എത്തിക്കാൻ പരിശ്രമിക്കണമെന്ന് പിതാവ് ആഹ്വാനം ചെയ്തു. പിന്നീട് മാർപാപ്പ 5000 പേർ അടങ്ങുന്ന ഒരു തീർത്ഥയാത്രാ സംഘത്തെ അഭിസംബോധന ചെയ്തു. ഇറ്റലിയിലെ വിശുദ്ധ ലൂയീ ഗ്വാനെല്ല സ്ഥാപിച്ച, 'Servants of Charity', the 'Daughters of St Mary of Providence' and the 'Confraternity of St Joseph' എന്നീ സ്ഥാപനങ്ങളിലെ അംഗങ്ങളാണ് തീർത്ഥാടനസംഘത്തിൽ ഉണ്ടായിരുന്നത്. 1915-ൽ ഈ ലോകം വിട്ടു പോയ അവരുടെ ആശ്രമസ്ഥാപകൻ, വിശുദ്ധ ലൂയി അവരോട് പറയുമായിരുന്ന കാര്യം തന്നെയാണ് തനിക്കും പറയാനുള്ളത് എന്ന് സൂചിപ്പിച്ച പിതാവ് അവർക്ക് ഈ ഉപദേശം കൊടുത്തു :: "വിശ്വസിക്കുക, ദൗത്യപൂർത്തീകരണത്തിനായി ജീവിതത്തെ ക്രമീകരിക്കുക, "ഏതവസ്ഥയിലും ദൈവം നിങ്ങളെ സ്നേഹിക്കുമെന്ന് വിശ്വസിക്കുക, "നമ്മൾ അകന്നു നിൽക്കുമ്പോൾ ദൈവം നമ്മുടെ സാമീപ്യം ആഗ്രഹിക്കുന്നു; നമ്മൾ അടുത്താൽ ദൈവം നമ്മെ ആശ്ലേഷിക്കുന്നു;നമ്മൾ വീണാൽ ദൈവം നമ്മെ താങ്ങുന്നു; പശ്ചാത്തപിച്ചാൽ, ക്ഷമിക്കുന്നു; ഈ അനുഗ്രഹങ്ങൾക്ക്‌ അർഹരാകുവാൻ, നമ്മൾ തീവൃമായി വിശ്വസിച്ചാൽ മാത്രം മതി!"പിതാവ് കൂട്ടിച്ചേ൪ത്തു .
Image: /content_image/News/News-2015-11-13-19:26:29.jpg
Keywords: pope francis, pravachaka sabdam
Content: 388
Category: 7
Sub Category:
Heading: സാബത്ത്, നവംബർ 15 : വചന സന്ദേശം
Content: Reading 1 #{blue->n->n->കൂടാരമുകളില്‍ മേഘം (സംഖ്യ 9:15-18)}# സാക്ഷ്യകൂടാരം സ്ഥാപിച്ച ദിവസം മേഘം അതിനെ ആവരണം ചെയ്തു; അഗ്നിപോലെ പ്രകാശിച്ചുകൊണ്ടു സന്ധ്യ മുതല്‍ പ്രഭാതം വരെ അതു കൂടാരത്തിനു മുകളില്‍ നിന്നു. നിരന്തരമായി അത് അങ്ങനെ നിന്നു. പകല്‍ മേഘവും രാത്രി അഗ്നിരൂപവും കൂടാരത്തെ ആവരണം ചെയ്തിരുന്നു. മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ ഇസ്രായേല്‍ ജനം യാത്രതിരിക്കും; മേഘം നില്‍ക്കുന്നിടത്ത് അവര്‍ പാളയമടിക്കും. കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് ഇസ്രായേല്‍ ജനം യാത്ര പുറപ്പെട്ടു; അവിടുത്തെ കല്‍പനപോലെ അവര്‍ പാളയമടിച്ചു. മേഘം കൂടാരത്തിനുമുകളില്‍ നിശ്ചലമായി നില്‍ക്കുന്നിടത്തോളം സമയം അവര്‍ പാളയത്തില്‍ത്തന്നെ കഴിച്ചുകൂട്ടി. Reading 2 #{blue->n->n->പുതിയ ജറുസലെം (ഏശ 54:1-15)}# കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്‌ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, ആഹ്ലാദത്തോടെ കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ് ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം. നിന്റെ കൂടാരം വിസ്തൃതമാക്കുക; അതിലെ തിരശ്ശീലകള്‍ വിരിക്കുക; കയറുകള്‍ ആവുന്നത്ര അയച്ചു നീളം കൂട്ടുക: കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്യുക. നീ ഇരുവശത്തേക്കും അതിരു ഭേദിച്ചു വ്യാപിക്കും. നിന്റെ സന്തതികള്‍ രാജ്യങ്ങള്‍ കൈവശപ്പെടുത്തുകയും വിജന നഗരങ്ങള്‍ ജനനിബിഡമാക്കുകയും ചെയ്യും. ഭയപ്പെടേണ്ടാ, നീ ലജ്ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്റെ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്മരിക്കും; വൈധവ്യത്തിലെ നിന്ദനം നീ ഓര്‍ക്കുകയുമില്ല. നിന്റെ സ്രഷ്ടാവാണു നിന്റെ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വിമോചകന്‍. ഭൂമി മുഴുവന്റെയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു. പരിത്യക്തയായ,യൗവ നത്തില്‍ത്തന്നെ ഉപേക്ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്തഹൃദയയായ നിന്നെ കര്‍ത്താവ് തിരിച്ചുവിളിക്കുന്നു എന്ന് നിന്റെ ദൈവം അരുളിച്ചെയ്യുന്നു. നിമിഷനേരത്തേക്കു നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും. കോപാധിക്യത്താല്‍ ക്ഷണനേരത്തേക്കു ഞാന്‍ എന്റെ മുഖം നിന്നില്‍നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കും എന്ന് നിന്റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. നോഹയുടെ കാലംപോലെയാണ് ഇത് എനിക്ക്. അവന്റെ കാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്തിട്ടുണ്ട്. അതുപോലെ, നിന്നോട് ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന് ഞാന്‍ ശപഥം ചെയ്തിരിക്കുന്നു. നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. പീഡിപ്പിക്കപ്പെട്ടവളും മനസ്‌സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്‌നംകൊണ്ടും നിര്‍മിക്കും. കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്‌സാര്‍ജിക്കും. നീതിയില്‍ നീ സുസ്ഥാപിതയാകും; മര്‍ദനഭീതി നിന്നെതീണ്ടുകയില്ല. ഭീകരത നിന്നെ സമീപിക്കുകയില്ല. ആരെങ്കിലും അക്രമം ഇളക്കിവിട്ടാല്‍ അതു ഞാന്‍ ആയിരിക്കുകയില്ല. നിന്നോടു കലഹിക്കുന്നവന്‍ നീമൂലം നിലംപ തിക്കും. Reading 3 #{blue->n->n->ബലി, പഴയതും പുതിയതും (ഹെബ്ര 9:5-15)}# പേടകത്തിനു മീതെ കൃപാസനത്തിന്‍മേല്‍ നിഴല്‍ വീഴ്ത്തിയിരുന്ന മഹത്വത്തിന്റെ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല. ഇവയെല്ലാം സജ്ജീകരിച്ചതിനുശേഷം, പുരോഹിതന്‍മാര്‍ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വഹിച്ചിരുന്നു. രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്റെ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിന്റെ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം, ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്ധാത്മാവ് ഇതിനാല്‍ വ്യക്തമാക്കുന്നു. അര്‍പ്പിക്കുന്നവന്റെ അന്തഃകരണത്തെ വിശുദ്ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്ചകളും ബലികളുമാണ് ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്. നവീകരണകാലം വരെ നിലവിലിരുന്ന ഭക്ഷണപാനീയങ്ങള്‍, പല വിധ ക്ഷാളനങ്ങള്‍ എന്നിങ്ങനെ ശാരീരിക നിയമങ്ങളോടു മാത്രമേ അവയ്ക്കു ബന്ധമുള്ളൂ. എന്നാല്‍, വരാനിരിക്കുന്ന നന്‍മകളുടെ പ്രധാനപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണവും മനുഷ്യനിര്‍മിതമല്ലാത്തതും സൃഷ്ടവസ്തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു. അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല, സ്വന്തം രക്തത്തിലൂടെയാണ്. കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്തം തളിക്കുന്നതും പശുക്കിടാവിന്റെ ഭസ്മം വിതറുന്നതും അശുദ്ധരെ ശാരീരികമായി ശുദ്ധീകരിക്കുന്നു. എങ്കില്‍, നിത്യാത്മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെനിര്‍ജീവ പ്രവൃത്തികളില്‍നിന്ന് എത്രയധികമായി വിശുദ്ധീകരിക്കുകയില്ല! വിളിക്കപ്പെട്ടവര്‍ വാഗ്ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായി. കാരണം, ആദ്യത്തെ ഉട മ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക് അവന്‍ സ്വന്തം മരണത്താല്‍ രക്ഷയായിത്തീര്‍ന്നു. Gospel #{red->n->n->യേശു ദേവാലയം ശുദ്ധീകരിക്കുന്നു (യോഹ 2:13-22)}# (മത്തായി 21:12-13), (മര്‍ക്കോസ് 11:15-17), (ലൂക്കാ 19: 45- 46) യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ അനുസ്മരിച്ചു. യഹൂദര്‍ അവനോടുചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക? യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്ധരിക്കും. യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയുവാന്‍ നാല്‍പത്താറു സംവത്‌സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്ധരിക്കുമോ? എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്. അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ ശിഷ്യന്‍മാര്‍ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു.
Image:
Keywords: thomas paul, sunday message, pravachaka sabdam
Content: 389
Category: 1
Sub Category:
Heading: പാരീസ് ഭീകരാക്രമണം : ആശങ്കയും അതൃപ്തിയും പ്രകടിപ്പിച്ച് വത്തിക്കാൻ
Content: വെള്ളിയാഴ്ച്ച വൈകുന്നേരം പാരീസിലുടനീളം ഉണ്ടായ ഭീകരാക്രമണങ്ങളിൽ,  വത്തിക്കാൻ,  ഞെടുക്കവും അതൃപ്തിയും പ്രകടിപ്പിച്ചു. നൂറിലധികം പേർ   കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ഉചിതവും വ്യക്തമായ പ്രതികരണം,  ലോക രാഷ്ട്രങ്ങളിൽ നിന്നും ഉണ്ടാകണം എന്ന് വത്തിക്കാൻ നിർദ്ദേശിച്ചു. " പൈശാചികവും മൃഗീയവുമായ ഭീകരാക്രമണത്തിൽ, പിതാവിനോടൊപ്പം ഞങ്ങൾ അങ്ങേയറ്റത്തെ ഖേദം പ്രകടിപ്പിക്കുന്നു."  റോമൻ കാര്യാലയത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ Fr ഫെഡറിക്കോ ലൊംബാർഡി ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. "ഈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയും,  പരുക്കേറ്റവർക്ക് വേണ്ടിയും, ഫ്രഞ്ച് ജനതയ്ക്ക് മുഴുവൻ വേണ്ടിയും, ഞങ്ങൾ പ്രാർത്ഥിക്കുന്നു.  ഇത് മനുഷ്യരാശിക്ക് എതിരെയുള്ള ആക്രമണമാണ്.  ഇതിന് ഉചിതമായ ഒരു പ്രതികരണം, ലോക രാഷ്ട്രങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു." നവംബർ 13-ന് വൈകുന്നേരമാണ്, ലോകത്തെ നടുക്കിയ അക്രമണ പരമ്പര,  പാരീസിലെ പല ഭാഗങ്ങളിലും അരങ്ങേറിയത്. നാഷണൽ സ്റ്റേഡിയത്തിൽ ഒരു ഫുട്ബോൾ മത്സരം നടക്കുന്നതിനിടെയാണ് തൊട്ടടുത്ത് സ്ഫോടനം നടന്നത്.  ലുവ് റേ  മ്യൂസിയത്തിനടത്തും, പ്രസിദ്ധമായ ഷോപ്പിംഗ് മാളിലും, കേംബ്രിജ് റെസ്റ്റോറന്റിലും തുടർച്ചയായി ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ബറ്റാക്ലാൻ  മ്യൂസിക്ക് ഹാളിൽ അനവധി പേർ ബന്ദികളായി അകപ്പെട്ടിരുന്നു. ഫ്രഞ്ച് പോലീസ് അക്രമികളെ കീഴ്പ്പെടുത്തി ഇവരെ മോചിപ്പിച്ചു.  മ്യൂസിക് ഹാളിൽ തന്നെ നൂറിനടുത്ത് ആളുകള്‍  കൊല്ലപ്പെട്ടുവെന്ന്  പോലീസ് അറിയിച്ചു. ഇതിനിടെ ഫ്രഞ്ച് പ്രസിഡന്റ്  ഫ്രാങ്കോയിസ് ഹോളാൻഡെ  രാജ്യത്ത്  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യാതിർത്തികൾ ഉടനെ അടയ്ക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. US പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ   എന്നിവർ ഉൾപ്പടെ,  ലോക രാഷ്ട്രങ്ങളിലെ  തലവന്മാർ,  സംഭവത്തിൽ ഖേദവും ഉത്കണ്ഠയും രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേർന്നു കൊണ്ട്, വിവിധ ക്രൈസ്തവ സംഘടനകളും, മതാദ്ധ്യക്ഷന്മാരും  സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ പ്രതികരണം രേഖപ്പെടുത്തി. " പാരീസിലെ ജനങ്ങൾക്ക്, ലൂർദ്ദ് മാതാവും ഡെനീസ് പുണ്യവാളനും മദ്ധ്യസ്ഥരായിരിക്കട്ടെ " എന്ന്, നെബ്രാസ്കയിലെ ബിഷപ്പ് ജെയിംസ് കോൺലെ   ട്വിറ്ററിൽ എഴുതി.  ഡള്ളാസ് ബിഷപ്പ് കെവിൻ ഫാരെല്ലും ഫോർട്ട് വർത്ത് ബിഷപ്പ് മൈക്കിൾ ഓൽസണും സമാനമായ അഭിപ്രായങ്ങൾ   ട്വിറ്ററിൽ രേഖപ്പെടുത്തി. " ഇന്നു രാത്രിയിൽ എന്റെ പ്രാർത്ഥനയിൽ, പാരീസിലെ ജനങ്ങളുണ്ട്. അവിടെ ജീവൻ നഷ്ടപ്പെട്ടവർക്കും, അവരുടെ കുടുംബങ്ങൾക്കും വേണ്ടി, നമുക്ക്  പ്രാർത്ഥിക്കാം." കണക്റ്റിക്കട്ട് ബിഷപ്പായ ഫ്രാങ്ക് കാഗീയാനോ ദുരന്തത്തെപറ്റി അഭിപ്രായം രേഖപ്പെടുത്തിയത് ഇങ്ങനെയാണ്.
Image: /content_image/News/News-2015-11-14-13:36:57.jpg
Keywords: Paris attack, vatican, വത്തിക്കാൻ, പാരീസ്, ആക്രമണ൦,പ്രവാചക ശബ്ദ൦, pravachaka sabdam
Content: 393
Category: 7
Sub Category:
Heading: 'അഴുകാത്ത വിശുദ്ധരുടെ മൃതശരീരങ്ങളേ' പറ്റി വിവരിക്കുന്ന വീഡിയോ
Content: ശാസ്ത്ര തത്വങ്ങൾക്കും മനുഷ്യന്റെ ബുദ്ധിയ്ക്കും യുക്തിയ്ക്കും അതീതമായി 'അഴുകാത്ത വിശുദ്ധരുടെ മൃതശരീരങ്ങളേ' പറ്റി വിവരിക്കുന്ന വീഡിയോ. കർത്താവിൻ്റെ അവർണ്ണനീയമായ സ്നേഹം. ഇന്നും പ്രകടമാകുന്ന ഒരു അത്ഭുതസാക്ഷ്യമാണ് ഇപ്പോഴും അഴുകാത്ത അനേകം വിശുദ്ധരുടെ മൃതശരീരങ്ങൾ. മരിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും അഴുകാത്ത ശരീരം. ഒന്നു ചിന്തിച്ചു നോക്കൂ... ഇതിൽ ചില വിശുദ്ധരേപറ്റി പരിചയപ്പെടുത്തുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ:-
Image:
Keywords: Incorruptible, saints, catholic miracle, science, pravachaka sabdam
Content: 394
Category: 5
Sub Category:
Heading: November 22 : വിശുദ്ധ സിസിലി
Content: പുരാതന റോമില്‍ വളരെയേറെ ആദരിക്കപ്പെടുകയും കുര്‍ബ്ബാന ക്രമത്തില്‍ പേര്‍ ചേര്‍ക്കപ്പെടുകയും ചെയ്തിരുന്ന ഒരു വിശുദ്ധയായിരുന്നു വിശുദ്ധ സെസീലിയ. നാലാം നൂറ്റാണ്ടില്‍ തന്നെ ട്രാസ്റ്റ്വേരെയില്‍ വിശുദ്ധയുടെ വീടിരുന്ന അതേ സ്ഥലത്ത് തന്നെ അവളുടെ പേരില്‍ ഒരു പള്ളി ഉണ്ടായിരുന്നു. ഏതാണ്ട് 230-ല്‍ അലെക്സാണ്ടര്‍ സെവേരുസ് ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് വിശുദ്ധയുടെ രക്തസാക്ഷിത്വം ഉണ്ടായതെന്ന് കരുതപ്പെടുന്നു. 1599-ല്‍ വിശുദ്ധയുടെ ശവകല്ലറ തുറക്കുകയും അവളുടെ ശരീരം സൈപ്രസ് മരംകൊണ്ടുണ്ടാക്കിയ ശവപ്പെട്ടിയില്‍ കാണപ്പെടുകയും ചെയ്തു. മരിക്കുന്നതിനു തൊട്ടുമുന്‍പ് ഇടുന്നത് പോലെ ഒട്ടും തന്നെ അഴുകാതെ ആണ് വിശുദ്ധയുടെ മൃതശരീരം ഇരുന്നത്. ഈ ശരീരം കാണാനിടയായ സ്റ്റീഫന്‍ മദേര്‍ണ എന്നയാള്‍ താന്‍ കണ്ടതുപോലെ തന്നെ വിശുദ്ധയുടെ ഒരു പ്രതിമ നിര്‍മ്മിക്കുകയുണ്ടായി. മധ്യകാലം മുതലേ തന്നെ വിശുദ്ധ സെസീലിയയെ ദേവാലയ സംഗീതത്തിന്‍റെ മധ്യസ്ഥയായി ആദരിച്ച് വരുന്നു. വിശുദ്ധയുടെ രക്തസാക്ഷിത്വമല്ലാതെ ചരിത്രപരമായി അവകാശപ്പെടാവുന്ന മറ്റ് വിവരങ്ങളൊന്നും നമുക്ക് ലഭ്യമല്ല. പ്രാര്‍ത്ഥനാ പുസ്തകങ്ങളിലെ വിവരണമനുസരിച്ച് വിശുദ്ധ സെസീലിയ പ്രാര്‍ത്ഥനകളിലും ധ്യാനങ്ങളിലും മുഴുകിയ ഒരു ജീവിതമായിരുന്നു നയിച്ചിരുന്നത്. താന്‍ ജീവിതകാലം മുഴുവനും കന്യകയായി ഇരിക്കുമെന്ന്‍ അവള്‍ പ്രതിജ്ഞ ചെയ്തിരുന്നു. അവളുടെ മാതാപിതാക്കളുടെ സമ്മതപ്രകാരം വലേരിയന്‍ എന്ന യുവാവ് അവളെ വിവാഹം ചെയ്യുവാന്‍ ആഗ്രഹിച്ചിരുന്നു. അതേ തുടര്‍ന്ന്‍ അവരുടെ വിവാഹം തീരുമാനിക്കപ്പെട്ടു. അങ്ങിനെ കല്യാണദിവസം രാത്രിയില്‍ അവള്‍ വലെരിയന്റെ ചെവിയില്‍ വളരെ രഹസ്യമായി ഇപ്രകാരം പറഞ്ഞു. "ഒരു രഹസ്യം ഞാന്‍ നിന്നോട് പറയുവാന്‍ ആഗ്രഹിക്കുന്നു, അസൂയയോട് കൂടി എന്റെ ശരീരത്തിന് കാവല്‍ നില്‍ക്കുന്ന ദൈവത്തിന്റെ മാലാഖയായ ഒരു കാമുകന്‍ എനിക്കുണ്ട്." തനിക്ക് ആ മാലാഖയെ കാണിച്ചു തന്നാല്‍ താന്‍ ക്രിസ്തുവില്‍ വിശ്വസിക്കാമെന്ന് വലേരിയന്‍ വാക്ക് കൊടുത്തു. എന്നാല്‍ മാമ്മോദീസ കൂടാതെ ഇത് സാധ്യമല്ലെന്ന് വിശുദ്ധ വലേരിയനെ ധരിപ്പിച്ച പ്രകാരം അദ്ദേഹം ഉര്‍ബന്‍ പാപ്പായാല്‍ ജ് ജ്ഞാനസ്നാനം സ്വീകരിച്ചു തിരിച്ചു വന്നപ്പോള്‍ വിശുദ്ധ സെസീലിയ തന്റെ ചെറിയ മുറിയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുന്നതും അവളുടെ സമീപത്തായി ദൈവത്തിന്റെ മാലാഖ നില്‍ക്കുന്നതും വലേരിയന്‍ കണ്ടു. ഇത് കണ്ടമാത്രയില്‍ തന്നെ വലേരിയന്‍ ഭയചകിതനായി. കന്യകാത്വത്തോടുള്ള സിസിലിയയുടെ ഇഷ്ടത്തില്‍ പ്രീതിപൂണ്ട മാലാഖ അവര്‍ക്ക് മഞ്ഞുകണക്കെ വെളുത്തനിറമുള്ള ലില്ലിപുഷ്പങ്ങളും കടും ചുവന്ന നിറത്തിലുള റോസാ പുഷ്പങ്ങളും നിറഞ്ഞ ഒരു പൂക്കുട സമ്മാനിച്ചു. ഒരിക്കലും വാടാത്ത ഈ പൂക്കള്‍ ചാരിത്രത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ ദര്‍ശിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതിനുപുറമേ വലെരിയന്‍ തന്റെ സഹോദരനായ തിബര്‍ത്തിയൂസിന്റെ മതപരിവര്‍ത്ത‍നത്തിനു വേണ്ടിയും മാലാഖയോട് അപേക്ഷിച്ചു. വിവാഹിതരായ ഈ ദമ്പതികളെ അനുമോദിക്കുന്നതിനായി വന്നപ്പോള്‍ മനോഹരമായ ഈ പൂക്കള്‍ കണ്ട തിബര്‍ത്തിയൂസ് ആശ്ചര്യപ്പെട്ടു. ഇവ എങ്ങിനെ ലഭിച്ചു എന്നറിഞ്ഞ തിബര്‍ത്തിയൂസ് മാമ്മോദീസ സ്വീകരിച്ചു. അതേ തുടര്‍ന്ന്‍ വിശുദ്ധ സെസീലിയ തിബര്‍ത്തിയൂസിനോട് ഇപ്രകാരം പറഞ്ഞു "ഇന്ന്‍ ഞാന്‍ നിന്നെ എന്റെ ഭര്‍തൃസഹോദരനായി അംഗീകരിക്കുന്നു. കാരണം ദൈവത്തോടുള്ള നിന്റെ സ്നേഹം നിന്നെ വിഗ്രഹങ്ങള്‍ ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിച്ചിരിക്കുന്നു. നിന്റെ സഹോദരനെ എന്റെ ഭര്‍ത്താവായി എനിക്ക് തന്ന ദൈവം നിന്നെ എന്റെ ഭര്‍തൃസഹോദരനായും എനിക്ക് തന്നിരിക്കുന്നു." ഇവരുടെ മതപരിവര്‍ത്തനത്തെ കുറിച്ചറിഞ്ഞ മുഖ്യനായ അല്‍മാച്ചിയൂസ് ഇവരെ തടവിലടക്കുന്നതിനായി തന്റെ ഉദ്യോഗസ്ഥനായ മാക്സിമസിനെ അയച്ചു തങ്ങളുടെ വധശിക്ഷയുടെ തലേദിവസം രാത്രിയില്‍ ഇവര്‍ മാക്സിമസിനെ ഉപദേശിക്കുകയും അതിന്‍പ്രകാരം അദ്ദേഹവും അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബവും മാമോദീസ സ്വീകരിക്കുകയും ചെയ്തു. പിറ്റേന്ന് പുലര്‍ച്ചെതന്നെ വിശുദ്ധ എഴുന്നേല്‍ക്കുകയും രണ്ടു സഹോദരന്മാരെയും വിളിച്ചുണര്‍ത്തി ധൈര്യപൂര്‍വ്വം ക്രിസ്തുവിനു വേണ്ടി പോരാടണമെന്ന് പറഞ്ഞു. പട്ടാളക്കാര്‍ വരെ വിശുദ്ധ പറയുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം കേട്ടു. "ഞങ്ങളെ പോലുള്ള ദാസരെ തിരഞ്ഞെടുത്ത യേശു ശരിയായ ദൈവപുത്രനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു." എന്നവര്‍ ഉറക്കെ ഘോഷിച്ചു. മുഖ്യന്റെ മുന്നിലേക്കാനയിച്ചപ്പോഴും അവര്‍ ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പ്രഘോഷിച്ചു "ഞങ്ങള്‍ അവന്റെ പരിശുദ്ധ നാമം ഉറക്കെ പ്രഖ്യാപിക്കുന്നു, ഞങ്ങള്‍ അവനെ നിഷേധിക്കുകയില്ല." കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനു മുന്‍പ് തന്നെ മുഖ്യന്‍ അവരെ വധിക്കുവാന്‍ ഉത്തരവിട്ടു അങ്ങിനെ വിശുദ്ധയെ വെള്ളത്തില്‍ മുക്കി കൊല്ലുവാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് ഒരു കുഴപ്പവും കൂടാതെ ഇരിക്കയും ഇപ്രകാരം പ്രാര്‍ത്ഥിക്കുകയും ചെയ്തു. "പിതാവേ, ഞാന്‍ നിന്നോട് നന്ദി പറയുന്നു. നിന്റെ മകനായ ക്രിസ്തുവിനാല്‍ തീ പോലും എന്റെ അരികില്‍ നിന്നും പോയിരിക്കുന്നു" അതേ തുടര്‍ന്ന്‍ വിശുദ്ധയുടെ തലവെട്ടിമാറ്റുവാന്‍ ആജ്ഞാപിച്ചു. ഇതിനായി നിയോഗിച്ച ആള്‍ മൂന്ന് ശ്രമം നടത്തിയെങ്കിലും (മൂന്നില്‍ കൂടുതല്‍ നിയമം അനുവദിക്കുന്നില്ല) ഭാഗികമായി പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ രക്തത്തില്‍ കുളിച്ച അവസ്ഥയില്‍ വിശുദ്ധയെ അവിടെ തന്നെ ഉപേക്ഷിച്ച് പോയി. ആ അവസ്ഥയിലും പാവങ്ങളെ പ്രോത്സാഹിപ്പിക്കുകയും തന്റെ ഭവനം ഒരു ദേവാലയത്തിനായി സമര്‍പ്പിക്കുകയും ചെയ്തുകൊണ്ട് മൂന്ന് ദിവസത്തോളം വിശുദ്ധ ജീവിച്ചിരുന്നു.
Image: /content_image/DailySaints/DailySaints-2015-11-15-17:25:41.jpg
Keywords: St Cecilia, pravachaka sabdam
Content: 395
Category: 5
Sub Category:
Heading: November 21 : കന്യകാ മറിയത്തിന്റെ കാഴ്ചവയ്പ്
Content: ഇന്ന്‍ സഭ പരിശുദ്ധ അമ്മയെ ദേവാലയത്തില്‍ കാഴ്ചവച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ ആഘോഷിക്കുകയാണ്. മരിയന്‍ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന്‍ തിരുന്നാളുകളായ പരിശുദ്ധ മേരിയുടെ ജനനം, മേരിയുടെ നാമകരണം, വിശുദ്ധ മേരിയെ ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവ നമ്മുടെ രക്ഷകന്റെ തിരുന്നാള്‍ ദിന പട്ടികയിലെ മൂന്ന്‍ തിരുന്നാളുകളായ ക്രിസ്തുമസ്സ്, യേശുവിന്റെ പേരിടല്‍, യേശുവിനെ ദേവാലയത്തില്‍ കാഴ്ചവക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്നത്തെ ആരാധനക്രമത്തില്‍ ഈ സംഭവങ്ങളുടെ ഓര്‍മ്മ പുതുക്കലിനെ പറ്റി വിശുദ്ധ ലിഖിതങ്ങളില്‍ ഒന്നും തന്നെ പറയുന്നില്ല. ചരിത്രപരമായ വിശദീകരണങ്ങള്‍ക്ക് നാം അനൌദ്യോഗികമായ വിവരണങ്ങളെ പ്രത്യേകിച്ച് വിശുദ്ധ ജെയിംസിന്റെ ആദിമ സുവിശേഷങ്ങളെ (ch 4:1ff) ആശ്രയിക്കേണ്ടതായി വരും. മാലാഖ തന്റെ ഗര്‍ഭത്തെ പറ്റി വെളിപ്പെടുത്തല്‍ നടത്തിയ ഉടനെ തന്നെ അന്നാ തന്റെ ഭാവി മകളെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനായി നേര്‍ന്നു. കുട്ടി ജനിച്ച ഉടനെതന്നെ അവളെ ദേവാലയത്തില്‍ കൊണ്ടു വന്നു അക്കാലങ്ങളില്‍ ഇസ്രായേലിലെ ഏറ്റവും നല്ല പെണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു അവിടെ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. മൂന്നാമത്തെ വയസ്സില്‍ അവളെ പൂര്‍ണ്ണമായും ദേവാലയത്തിലേക്ക് മാറ്റി (7:2). ഐതിഹ്യമനുസരിച്ച് ദേവാലയത്തില്‍ അവള്‍ ഒരു മാലാഖയുടെ കരങ്ങളാല്‍ പ്രാവിന്‍റെ വിശുദ്ധിയോടെ പരിപാലിക്കപ്പെട്ടു (8:1). കിഴക്കന്‍ ദേശങ്ങളില്‍ എട്ടാം നൂറ്റാണ്ടു മുതലേ ഈ തിരുന്നാള്‍ 'ദൈവ മാതാവിന്റെ ദേവാലയ പ്രവേശനം' എന്ന പേരില്‍ ആഘോഷിക്കുകയും അതൊരു പൊതു അവധിദിവസമായി ആചരിക്കുകയും ചെയ്തു വരുന്നു. 1371-ല്‍ ഒരു ഗ്രീക്ക്കാര്‍ മുഖേനയാണ് ഈ ആഘോഷം റോമിലെത്തുന്നത്. 1472--ല്‍ സിക്സറ്റസ് നാലാമന്‍ ഇത് മുഴുവന്‍ സഭയും ആചരിക്കണമെന്ന് അനുശാസിച്ചു. എന്നാല്‍ പിയൂസ് അഞ്ചാമന്‍ ഇത് നിരോധിച്ചെങ്കിലും 1585 മുതല്‍ പിന്നെയും പ്രാബല്യത്തില്‍ വന്നു.
Image: /content_image/DailySaints/DailySaints-2015-11-15-17:29:27.jpg
Keywords: virgin mary, pravachaka sabdam
Content: 396
Category: 5
Sub Category:
Heading: November 20 : വിശുദ്ധ എഡ്മണ്ട് രാജാവ്
Content: 802-ല്‍ എഗ്ബെര്‍ട്ട് രാജാവിന്റെ കാലം മുതല്‍ 'വെസ്റ്റ്‌-സാക്സണ്‍സ്' ആയിരുന്നു മുഴുവന്‍ ഇംഗ്ലണ്ടിലെയും പരമാധികാരികള്‍. എന്നിരുന്നാലും ചില ഭാഗങ്ങളില്‍ ചില രാജാക്കന്‍മാര്‍ ഭരണം നടത്തിയിരുന്നു. ഇവരില്‍ തന്നെ കുറെ പേര്‍ അവരുടെ അജ്ഞാനുവര്‍ത്തികളാണ്. കിഴക്കന്‍ ഭാഗത്തെ ഒരു രാജാവായിരുന്നു ഒഫ്ഫാ തന്റെ തന്റെ കിരീടവും രാജകീയ അധികാരവും ഉപേക്ഷിച്ച് ഭക്തിമാര്‍ഗ്ഗത്തിലേക്ക് തിരിഞ്ഞ് ആത്മീയ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. അതിന്‍ പ്രകാരം അദ്ദേഹം തന്റെ പദവിയും അധികാരവും പഴയ ഇംഗ്ലീഷ്-സാക്സണ്‍ രാജാക്കന്മാരുടെ പിന്തലമുറയില്‍പ്പെട്ടവനും വളരെയേറെ നന്മയില്‍ വളരുകയും ചെയ്ത വിശുദ്ധ എഡ്മണ്ടിനെ ഏല്‍പ്പിച്ചു. വിശുദ്ധന് അപ്പോള്‍ പതിനഞ്ച് വയസ്സ് മാത്രം പ്രായമേ ഉണ്ടായിരുന്നുള്ളു. 855-ലെ ക്രിസ്തുമസ് ദിനത്തില്‍ ഇന്ന്‍ ബൂര്‍സ് അല്ലെങ്കില്‍ ബ്യൂര്‍സ് എന്ന്‍ വിളിക്കപ്പെടുന്ന സ്റ്റൌറിലുള്ള ബുറും എന്ന രാജകീയ മാളികയില്‍വച്ച് എല്മാനിലെ മെത്രാനായ ഹുണ്‍ബെര്‍ട്ടിനാല്‍ വിശുദ്ധന്‍ തന്റെ പൂര്‍വ്വികരുടെ സിംഹാസനത്തില്‍ അവരോധിതനായി. പ്രായത്തില്‍ ചെറുപ്പമായിരുന്നാലും അദ്ദേഹം ദൈവഭക്തി, എളിമ, ദീനാനുകമ്പ തുടങ്ങിയ എല്ലാവിധ നന്മകളുടെയും വിളനിലമായിരുന്നു. ഒരു നല്ല രാജകുമാരന്‍റെ ഉദാഹരണമായിരുന്നു വിശുദ്ധന്‍. മുഖസ്തുതിപാടകരുടേയും ഒറ്റുകാരുടേയും പ്രഖ്യാപിത ശത്രുവായിരുന്നു ഇദ്ദേഹം. ഇത്തരക്കാരുടെ ഏഷണിയും പരാതികളും തെറ്റായ വിധികളും, ശിക്ഷകളും പുറപ്പെടുവിക്കുന്നത് ഒഴിവാക്കുന്നതിനായി അദ്ദേഹം തന്റെ സ്വന്തം കണ്ണുകൊണ്ട് കണ്ട് ചെവികൊണ്ട് കേട്ട് കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ പരമാവധി ശ്രമിച്ചു. തന്റെ ജനങ്ങളുടെ സമാധാനത്തിലും സന്തോഷത്തിലുമായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. അതിനാല്‍ പക്ഷപാതരഹിതവും നീതിയുക്തവും മത-നിയമങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുമായ ഒരു ഭരണത്തിനായി അദ്ദേഹം ഉത്സാഹിച്ചു. തന്റെ ജനങ്ങളുടെ പ്രത്യേകിച്ച് പാവപ്പെട്ടവരുടെ പിതാവും, വിധവകളുടേയും, അനാഥരുടേയും സംരക്ഷകനും, ദുര്‍ബ്ബലരുടെ സഹായവും ആയിരുന്നു എഡ്മണ്ട് രാജാവ്. മതവും, ദൈവഭക്തിയും അദ്ദേഹത്തിന്റെ സ്വഭാവത്തിലെ എടുത്തുപറയാവുന്ന സവിശേഷതകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് സന്യാസിമാര്‍ക്കും പുരോഹിതര്‍ക്കും പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും ഹൃദ്വിസ്ഥമായിരുന്നു. അതിനാല്‍ യാത്രവേളകളിലും, മറ്റവസരങ്ങളിലും പുസ്തകത്തിന്റെ സഹായം കൂടാതെ സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതിന് അവര്‍ക്ക് കഴിഞ്ഞിരുന്നു. പ്രാര്‍ത്ഥനകളും സങ്കീര്‍ത്തനങ്ങളും സ്വയം ഹൃദ്വിസ്ഥമാക്കുന്നതിനായി അദ്ദേഹം ഇപ്പോള്‍ നോര്‍ഫോക് എന്നറിയപ്പെടുന്ന ഗ്രാമത്തില്‍ താന്‍ പണികഴിപ്പിച്ച രാജകീയ ഗോപുരത്തില്‍ ഏതാണ്ട് ഒരുവര്‍ഷക്കാലം പദവിയില്‍ നിന്നും അധികാരത്തില്‍ നിന്നും ഒഴിഞ്ഞുമാറികൊണ്ട് ജീവിച്ചു. ഇതിനായി അദ്ദേഹം ഉപയോഗിച്ച ഗ്രന്ഥം ആശ്രമങ്ങള്‍ പിരിച്ചുവിടുന്നത് വരെ വിശുദ്ധ എഡ്മണ്ട്ബറിയില്‍ സൂക്ഷിച്ചിരുന്നു. ഡെന്മാര്‍ക്ക്‌ കാരുടെ ആക്രമണം വരെ ഏതാണ്ട് 15 വര്‍ഷക്കാലം ഈ വിശുദ്ധന്‍ രാജ്യം ഭരിച്ചു. ഡാനിഷ് സംഭവ-വിവരണ പുസ്തക പ്രകാരം ഡെന്മാര്‍ക്കിലെ രാജാവായ റെഗ്നെര്‍ ലോഡ്ബ്രോഗ് താന്‍ ആക്രമിച്ച ആയര്‍ലാന്‍ഡില്‍ തടവിലാക്കപ്പെടുകയും അവിടെവച്ച് വധിക്കപ്പെടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ക്രൂരഭരണത്തില്‍ നിന്നും ജെര്‍മ്മനിയിലെ ലെവിസ് ദേബണയറിലേക്കൊളിച്ചോടിയ ഹാറാള്‍ഡ് ക്ലാഗ് ക്രിസ്തീയവിശ്വാസം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വീണ്ടും വിഗ്രാഹാരാധനയിലേക്ക് വഴുതി വീണു. അദ്ദേഹത്തിന് ശേഷം സിവാര്‍ഡ്-III, എറിക്ക്-I, എറിക്ക്-II എന്നിവര്‍ ഭരണം നടത്തി. ഇതില്‍ എറിക്ക്-II തന്റെ അവസാനകാലത്ത് വിശുദ്ധ അഞ്ചാരിയൂസിനാല്‍ മാമോദീസ സ്വീകരിച്ച് വിശ്വാസിയായി. ഇദ്ദേഹത്തിന്റെ കാലത്ത് റെഗ്നെര്‍ ലോഡ്ബ്രോഗിന്റെ മക്കള്‍ നോര്‍വേ കീഴടക്കിയതിന് ശേഷം ഇംഗ്ലണ്ട് ആക്രമിച്ചു. എറിക്ക്, ഒറെബിക്ക്, ഗോഡ്ഫ്രെ, ഹിംഗുവാര്‍, ഹുബ്ബാ, ഉള്‍ഫോ, ബിയോണോ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. സാഹസികരും കടല്‍കൊള്ളക്കാരും ഉള്‍പ്പെടെ വടക്കന്‍ ഭാഗങ്ങളില്‍ നിന്നും സംഘടിപ്പിച്ച വലിയൊരു സൈന്യവും ഇവര്‍ക്കുണ്ടായിരുന്നു. ഈ സഹോദരന്‍മാരില്‍ ഏറ്റവും ക്രൂരനമാരും പിടിച്ചുപറിക്കാരുമായ ഹിംഗുവാര്‍, ഹുബ്ബാ എന്നിവര്‍ ഇംഗ്ലണ്ടില്‍ എത്തുകയും ശൈത്യകാലത്ത് കിഴക്കേ ആംഗ്ലിയയില്‍ തമ്പടിക്കുകയും അവിടെ ഒരുടമ്പടിയുണ്ടാക്കുകയും ചെയ്തു. വേനല്‍ കാലത്ത് അവര്‍ വടക്കന്‍ പ്രദേശങ്ങളിലേക്ക് പോയി അവിടെ ട്വീട് നദീമുഖത്ത് എത്തി. പിന്നീട് നോര്‍ത്തംബര്‍ലാന്‍ഡ്, മെര്‍സിയ എന്നീ സ്ഥലങ്ങള്‍ കൊള്ളയടിച്ച്, വാളിനാലും തീയാലും ചുട്ടു ചാമ്പലാക്കിയതിനു ശേഷം ലിങ്കണ്‍ഷെയര്‍, നോര്‍ത്താംപ്ടണ്‍ഷയര്‍, കേംബ്രിജ്ഷയര്‍ എന്നിവിടങ്ങളിലേക്ക് തിരിച്ചു. ക്രിസ്തുമതത്തോടുള്ള വിദ്വേഷത്താല്‍ കാമം, ക്രൂരത എന്നിവയുടെ പ്രതിരൂപമായ ഇവര്‍ എല്ലാ പള്ളികളും ആശ്രമങ്ങളും നശിപ്പിച്ചു. കണ്ണില്‍ കണ്ട പുരോഹിതരെയും സന്യാസിമാരെയും ക്രൂരമായി വധിച്ചു. ബെര്‍വിക്കിനു പിന്നീടുള്ള പ്രശസ്ഥമായ കോള്‍ഡിംഗ്ഹാം ആശ്രമത്തിലെ സന്യാസിനികള്‍ തങ്ങളുടെ ജീവന് വിലകല്‍പ്പിക്കാതെ തങ്ങളുടെ കന്യകാത്വം നശിപ്പിക്കപ്പെടുമോ എന്ന ഭയത്താല്‍ ആശ്രമാധിപയായ വിശുദ്ധ എബ്ബായുടെ നേതൃത്വത്തില്‍ തങ്ങളുടെ മൂക്കും മേല്‍ചുണ്ടും മുറിച്ച് കളഞ്ഞു. ഈ രൂപത്തില്‍ തങ്ങളെ കണ്ടാല്‍ കണ്ടാല്‍ അവര്‍ക്ക് വെറുപ്പ് തോന്നുകയും അതുവഴി തങ്ങളുടെ വിശുദ്ധി സംരക്ഷിക്കാം എന്നായിരുന്നു അവര്‍ക്ക് കണക്ക് കൂട്ടിയത്. അവരുടെ ചാരിത്രം കളങ്കപ്പെട്ടില്ലെങ്കിലും ആ ക്രൂരന്മാര്‍ അവരെയെല്ലാവരെയും വാളിനിരയാക്കി. ബാര്‍ഡ്നി, ക്രോയ്ലാന്‍ഡ്, പീറ്റര്‍ബറോ, എലി, ഹന്‍ഡിംഗ്ഡണ്‍ എന്നിവിടങ്ങളിലെ ആശ്രമങ്ങള്‍ നിലംപരിശാക്കി. അവിടത്തെ അന്തേവാസികളെ ക്രൂരമായി കശാപ്പ് ചെയ്തു. പീറ്റര്‍ബറോയിലെ പള്ളിയുടെ അവശിഷ്ടങ്ങള്‍ 'Monk's-Stone' എന്ന പേരോടു കൂടി ഒരു സ്മാരകം എന്ന നിലയില്‍ സംരക്ഷിച്ചു വരുന്നു. ഒരു ആശ്രമാധിപന്‍റെയും, കുറെ സന്യാസിയുടെയും പ്രതിമകള്‍ ഇവിടെ കാണാന്‍ കഴിയും. 870-ല്‍ ഹിംഗുവാര്‍, ഹുബ്ബാ എന്നിവരാല്‍ കൊലചെയ്യപ്പെട്ട അവിടത്തെ സന്യാസിമാരെ അടക്കം ചെയ്തിട്ടുള്ള കുഴിക്ക് മുകളിലാണ് ഈ പ്രതിമകള്‍ ഉള്ളത്. ചോരയുടെ മണമുള്ള ഈ കാടന്മാര്‍ വിശുദ്ധ എഡ്മണ്ടിന്‍റെ പ്രദേശങ്ങലുമെത്തി. ആദ്യം കണ്ട പട്ടണമായ തെറ്റ്ഫോര്‍ഡിനു തീയിട്ട ശേഷം തങ്ങളുടെ കണ്ണില്‍ കണ്ടതെല്ലാം അവര്‍ ചവറു കൂനയാക്കി. ഉടമ്പടിയില്‍ വിശ്വാസമുണ്ടായിരുന്ന അവിടത്തെ ജനങ്ങള്‍ തങ്ങള്‍ സുരക്ഷിതരാണ്‌ എന്ന് കരുതിയതിനാല്‍ തയ്യാറെടുപ്പൊന്നും നടത്തിയിട്ടില്ലായിരുന്നു. എങ്കിലും വിശുദ്ധ എഡ്മണ്ട് കുറെ സൈനികരെ സംഘടിപ്പിച്ച് തെറ്റ്ഫോര്‍ഡിനു സമീപത്ത് വച്ച് ഈ ക്രൂരന്‍മാരുടെ സൈന്യത്തിലെ ഒരു വിഭാഗവുമായി ഏറ്റു മുട്ടുകയും അവരെ ചിന്താകുഴപ്പത്തില്‍ ആക്കുന്നതിനു അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ എണ്ണമറ്റ ശത്രു സൈന്യത്തോട് ഏറ്റുമുട്ടാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ വിശുദ്ധന്‍ തന്റെ സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതിനും ശത്രുസൈനികരുടെ ആത്മാക്കളെ ആത്യന്തികമായ നാശത്തില്‍ നിന്നും രക്ഷിക്കുന്നതിനുമായി തന്റെ സൈന്യത്തെ പിരിച്ചു വിടുകയും തന്റെ അധികാരം ഉപേക്ഷിച്ച് സുഫ്ഫോക്കിലെ ഫ്രാമ്ലിംഗ്ഹാം കോട്ടയില്‍ താമസിക്കുകയും ചെയ്തു. നരാധമന്‍മാരായ ശത്രുക്കള്‍ വിശുദ്ധന് പല പ്രലോഭാങ്ങളും നല്‍കി. എന്നാല്‍ അവയെല്ലാം തന്റെ മത വിശ്വാസത്തിനും തന്റെ ജനതയോടുള്ള നീതിക്കും എതിരാണെന്ന കാരണത്താല്‍ വിശുദ്ധന്‍ നിരസിച്ചു. തന്റെ മതത്തിനും മനസാക്ഷിക്കും എതിരായി ജീവിക്കുന്നതിലും ഭേതം വിശ്വാസത്തിനുവേണ്ടി മരിക്കുവാനായിരുന്നു വിശുദ്ധന്‍ ഇഷ്ടപ്പെട്ടിരുന്നത്. അദ്ദേഹം വേവ്നിയില്‍ കുറച്ച് കാലം വിശുദ്ധന്‍ ഒളിവില്‍ കഴിഞ്ഞിരുന്നുവെങ്കിലും ഒക്സണ്‍ എന്ന സ്ഥലത്ത് വച്ച് ശത്രുക്കള്‍ അദ്ദേഹത്തെ വളഞ്ഞു. കനത്ത ചെങ്ങലയാല്‍ അവര്‍ അദ്ദേഹത്തെ ബന്ധനസ്ഥനാക്കി അവരുടെ ജെനറലിന്റെ കൂടാരത്തില്‍ എത്തിച്ചു. അവിടെ വച്ചും അവര്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചുവെങ്കിലും വിശുദ്ധനായ ഈ രാജാവ് തന്റെ മതം തനിക്ക് ജീവനേക്കാള്‍ വലുതാണ്‌ എന്ന്‍ പ്രഖ്യാപിച്ചുകൊണ്ട് അതെല്ലാം നിരസിച്ചു. ഇതില്‍ പ്രകോപിതനായ ഹിംഗുവാര്‍ അദ്ദേഹത്തെ ഒരു കുറുവടികൊണ്ട് മര്‍ദ്ദിച്ചു. അതിനുശേഷം അദ്ദേഹത്തെ ഒരു മരത്തില്‍ ബന്ധനസ്ഥനാക്കി ചാട്ടകൊണ്ടടിച്ചു മേലാകെ മുറിവേല്‍പ്പിച്ചു. വളരെയേറെ ക്ഷമാപൂര്‍വ്വം വിശുദ്ധന്‍ ഇതെല്ലാം സഹിച്ചു. ഈ പീഡനങ്ങള്‍ക്കൊന്നുംതന്നെ ക്രിസ്തുവിന്റെ നാമം വിളിക്കുന്നതില്‍ നിന്നും വിശുദ്ധനെ പിന്തിരിചില്ല. ഇത് ശത്രുക്കളെ കൂടുതല്‍ പ്രകോപിതരാക്കുകയും അവര്‍ ആ മരത്തെ വളഞ്ഞു നിന്നുകൊണ്ടു വിശുദ്ധന്റെ ശരീരത്തിന്റെ ഒരിഞ്ചുപോലും പുറത്ത് കാണാത്ത രീതിയില്‍ ഒരു മുള്ളന്‍പന്നി യെന്ന കണക്കെ അസ്ത്രം കൊണ്ടു നിറച്ചു. വളരെ നേരത്തിനു ശേഷം ഹിംഗുവാര്‍ ഈ ക്രൂരത നിറുത്തുകയും വിശുദ്ധന്‍റെ തല വെട്ടിമാറ്റുവാന്‍ ഉത്തരവിടുകയും ചെയ്തു. അങ്ങിനെ 870 നവംബര്‍ 20ന് തന്റെ 29-മത്തെ വയസ്സില്‍ തന്റെ ഭരണത്തിന്‍റെ പതിനഞ്ചാം വര്‍ഷം വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചു. വിശുദ്ധന്റെ ആയുധ-വാഹകന്റെയും, ഒരു ദ്രിക്സാക്ഷിയുടെയും വിവരണത്തില്‍ നിന്നും വിശുദ്ധ ദുന്‍സ്റ്റാന്‍ ഇക്കാര്യങ്ങളെല്ലാം ഗ്രഹിച്ചു. ഇപ്പോള്‍ ഹോക്സോണ്‍ അല്ലെങ്കില്‍ ഹോക്സനെ എന്നറിയപ്പെടുന്ന ഈ സ്ഥലം അപ്പോള്‍ ഹെന്‍ഗ്ലെസ്ടുന്‍ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. പില്‍കാലത്ത് അവിടെ ഒരു സന്യാസിമഠം പണിയുകയും അതിനു വിശുദ്ധ എഡ്മണ്ടിന്റെ പേര്‍ നല്‍കുകയും ചെയ്തു. വിശുദ്ധന്‍റെ ശിരസ്സ് ഒരു മരകമ്പില്‍ കുത്തി ശത്രുക്കള്‍ കൊണ്ടുപോയെങ്കിലും പിന്നീട് ഒരു കുറ്റികാട്ടില്‍ എറിഞ്ഞു കളഞ്ഞു. പക്ഷെ ഇത് ഒരു പ്രകാശസ്തൂപത്തിന് നടുവില്‍ അത്ഭുതകരമായ രീതിയില്‍ കണ്ടെത്തുകയും ഹോസോണിലുള്ള വിശുദ്ധന്‍റെ മറ്റ് ശരീര ഭാഗങ്ങള്‍ക്കൊപ്പം ചേര്‍ക്കുകയും ചെയ്തു. ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങള്‍ ഉടന്‍തന്നെ കിംഗ്‌സ്റ്റാണ്‍ അല്ലെങ്കില്‍ ബെഡ്റിക്സ്‌വര്‍ത്ത് എന്ന സ്ഥലത്തേക്ക് മാറ്റി അന്നുമുതല്‍ ആ സ്ഥലം എഡ്മണ്ട്സ്ബറി എന്ന പേരില്‍ അറിയപ്പെട്ടു. കാരണം ഈ സ്ഥലം വിശുദ്ധ എഡ്മണ്ടിന് പൈതൃകസ്വത്തായി കിട്ടിയ സ്വന്തം പട്ടണമായിരുന്നു, അല്ലാതെ അവിടെ അദ്ദേഹത്തെ അടക്കം ചെയ്തു എന്ന കാരണത്താല്‍ അല്ലായിരുന്നു. ഇംഗീഷ്-സാക്സണ്‍ ഭാഷയില്‍ ബറി എന്ന്‍ പറഞ്ഞാല്‍ കൊട്ടാരം അല്ലെങ്കില്‍ രാജധാനി എന്നാണ് അര്‍ത്ഥം. അദ്ദേഹത്തെ അടക്കം ചെയ്തിടത്ത് അക്കാലത്തെ രീതി അനുസരിച്ച് മരംകൊണ്ടുള്ള ഒരു പള്ളി പണിതു. ഒരു വലിയ മരത്തിന്റെ കൊമ്പുകള്‍ ഒരേപൊക്കത്തില്‍ മുറിക്കുകയും അടുപ്പിച്ചുഅടുപ്പിച്ചു തറയില്‍ കുഴിച്ചിടുകയും ഇടക്കുള്ള ഭാഗം മണ്ണും കുമ്മായവും കൊണ്ടു നിറക്കുകയും വഴി ഭിത്തികള്‍ നിര്‍മ്മിക്കുകയും, ഇതിനു മുകളിലായി ഒരു മേഞ്ഞ മേല്‍ക്കൂര ഉറപ്പിക്കുകയും ചെയ്തു. വളരെ മനോഹരമായിരുന്നു ഈ നിര്‍മ്മിതി, അതിനാല്‍ തന്നെ ഏറ്റവും ശക്തരായ പാശ്ചാത്യ-സാക്സണ്‍ രാജാക്കന്മാരുടെ നിര്‍മ്മിതിയായ ഗ്ളാസ്റ്റെന്‍ബറിയിലുള്ള രാജകീയ ആശ്രമത്തിന്റെ നിര്‍മ്മാണവും ഈ രീതിയുടെ അടിസ്ഥാനത്തില്‍ ആണ്. പില്‍ക്കാലത്ത് ഇത് കല്ലുകള്‍കൊണ്ട് നിര്‍മ്മിച്ചു. വിശുദ്ധന്റെ അമൂല്യമായ ഭൗതീകാവശിഷ്ടങ്ങള്‍ പല അത്ഭുതങ്ങള്‍ക്കും കാരണമായിട്ടുണ്ട്. 920-ല്‍ എതേല്‍റെഡ് രാജാവിന്റെ ഭരണകാലത്ത് ടര്‍ക്കില്‍ ദി ടെയിനിന്റെ നേതൃത്വത്തിലുള്ള കിരാതന്‍മാരുടെ ആക്രമണത്തെ ഭയന്ന് ഈ വിശുദ്ധ ഭൗതീകാവശിഷ്ടങ്ങളുടെ സൂക്ഷിപ്പുകാരും ഇത് ഒരിക്കലും ഉപേക്ഷിക്കാത്തവരുമായ എഗ്ല്‍വിന്‍ അല്ലെങ്കില്‍ ഐല്‍വിന്‍ എന്ന സന്യാസിയും ലണ്ടനിലെ മെത്രാനായ അല്‍ഫുണും ചേര്‍ന്ന്‍ ഇവ ലണ്ടനിലേക്ക് മാറ്റി. മൂന്ന് വര്‍ഷത്തോളം വിശുദ്ധ ഗ്രിഗറിയുടെ പള്ളിയില്‍ സൂക്ഷിച്ചതിനുശേഷം 923-ല്‍ വീണ്ടും എഡ്മണ്ട്സ്ബറിയിലേക്ക് മാറ്റി. മരംകൊണ്ടുണ്ടാക്കിയ ആ പഴയ പള്ളി ക്നൂട്ട് അഥവാ കനൂട്ടസ് രാജാവിന്റെ അവിടെ ഉണ്ടായിരുന്നു. തന്റെ പിതാവായ സ്വെയിന്‍ അഥവാ സ്വെണോ ഈ സ്ഥലത്തിനും ഭൗതീകാവശിഷ്ടങ്ങള്‍ക്കും വരുത്തിയ കേടുപാടുകള്‍ക്ക് പ്രായാശ്ചിത്വം എന്ന നിലയില്‍ 1020-ല്‍ ഈ രക്തസാക്ഷിയായ വിശുദ്ധന്റെ ആദരണാര്‍ത്തം അവിടെ ഒരു മനോഹരമായ പള്ളിയും ആശ്രമവും പണികഴിപ്പിച്ചു. ഈ വിശുദ്ധന്റെ സമാനതകളില്ലാത്ത ദൈവഭക്തിയും എളിമയും സഹനശക്തിയും മറ്റ് നന്മകളും നമ്മുടെ ചരിത്രകാരന്മാര്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. പില്‍ക്കാല ഇംഗ്ലീഷ് രാജാക്കന്മാര്‍ ഈ വിശുദ്ധനെ പ്രത്യേക മധ്യസ്ഥനും ഒരു രാജാവിനുവേണ്ട എല്ലാ നന്മകളുടെ ഒരു മാതൃകയുമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഹെന്‍റി ആറാമന്‍ മതപഠനം തന്റെ ജീവിതകാലം മുഴുവന്‍ തുടരുകയും വിശുദ്ധ എഡ്മണ്ട്സ്ബറിയിലെ ആശ്രമത്തില്‍ അദ്ദേഹം നടത്തിയ ധ്യാനങ്ങള്‍ വഴി മറ്റെങ്ങും ലഭിക്കാത്തത്ര ആനന്ദവും സന്തോഷവും അനുഭവിക്കുകയും ചെയ്തു. 1222-ല്‍ ഈ വിശുദ്ധന്റെ നാമഹേതു തിരുന്നാള്‍ ഓക്സ്ഫോര്‍ഡ് നാഷണല്‍ കൗണ്‍സില്‍ രാജ്യത്തെ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടുത്തിയെങ്കിലും 1362-ല്‍ മെത്രാനായ സിമോണ്‍ ഇസ്ലെപ്പിന്റെ വെട്ടിക്കുറക്കലില്‍ ഈ ദിനം അവധിദിന പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. നിഷ്കളങ്കര്‍ക്ക് ഒരുപാട് സഹനങ്ങള്‍ നേരിടേണ്ടി വരും എന്ന കാര്യത്തില്‍ ഒരു ക്രിസ്ത്യാനിയും അത്ഭുതപെടേണ്ട കാര്യമില്ല. ദുഷ്ടന്മാര്‍ക്ക് ദൈവം വിധിക്കുന്നതില്‍ ഏറ്റവും ദാരുണമായ ഒരു വിധിയാണ് 'സമൃദ്ധി'. ഇത് മൂലം അവന്‍ തന്റെ ഭക്തിയില്ലായ്മക്കും, അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തികള്‍ക്കും, അധാര്‍മ്മികതക്കും ശിക്ഷിക്കപ്പെടും. മറിച്ച്, ദൈവം തന്റെ ദൈവീക പരിപാലനത്തിന്റെ ദീര്‍ഘദ്രിഷ്ടിയാല്‍ താന്‍ പവിത്രീകരിക്കുവാന്‍ പദ്ധതിയിട്ടിട്ടുള്ള ആത്മാക്കള്‍ക്ക് മേല്‍ പീഡനങ്ങള്‍ വരുത്തുന്നു. സഹനങ്ങളും, ദുരിതങ്ങളും മൂലം ഒരു മനുക്ഷ്യന്‍ ശരിയായ രീതിയില്‍ മരിക്കുവാന്‍ പഠിക്കുന്നു. ഏറ്റവും കഠിനമായ സ്വയം ഇല്ലാതാക്കലും, പരിപൂര്‍ണ്ണ വിധേയത്വവും മൂലം നാം ശരിയായ രീതിയില്‍ പാകപ്പെടുന്നു. ദുരിതങ്ങളിലൂടെ നാം പൂര്‍ണ്ണമായ എളിമയും, ക്ഷമയും, വിനയവും, ദൈവസ്നേഹത്തെക്കുറിച്ചും പഠിക്കുന്നു. സഹനങ്ങളിലൂടെയല്ലാതെ ഇവ പഠിക്കുക സാധ്യമല്ല. ദുരിതങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നതിലൂടെ വളരെ കുറഞ്ഞ കാലയളവില്‍ ഒരാള്‍ വിശുദ്ധനായി തീരുന്നു. ക്ലേശങ്ങള്‍ എന്ന മഹാ അവസരം തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കള്‍ക്ക് ലഭിക്കുന്ന ഒരു കാരുണ്യമാണ്. ആബേല്‍ മുതല്‍ അവസാനം തിരഞ്ഞെടുക്കപ്പെട്ടവര്‍ വരെ ഈ കാരുണ്യത്തിന്‍റെ കടബാധിതരാണ്. നമുക്ക് നമ്മില്‍ തന്നെ സഹനങ്ങള്‍ കണ്ടെത്തുവാന്‍ കഴിയും. നിരാശയില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും അതുപോലെ ശത്രുക്കളില്‍ നിന്നും നമുക്ക് ഈ ക്ലേശങ്ങള്‍ കണ്ടെത്താം. നാം എല്ലാ വശങ്ങളില്‍ നിന്നും കുരിശുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പക്ഷെ നാം അവയെ അക്ഷമരായും പരാതികളോടും കൂടി സ്വീകരിക്കുന്നു. അങ്ങിനെ ക്രൂശിതരാകുവാനും അവയെ തരണം ചെയ്യുവാനുമായി നമുക്ക് ദൈവം നല്‍കിയിരിക്കുന്ന അവസരങ്ങള്‍ നാം നമ്മുടെ പാപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റുന്നു. ദുരിതങ്ങളാകുന്ന കുരിശുകള്‍ ചുമക്കുവാന്‍ പഠിക്കുക എന്നത് ക്രിസ്തീയ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്. നാം നമ്മുടെ ജീവിതത്തില്‍ നിരന്തരം കണ്ട്മുട്ടുന്ന ചെറിയ ചെറിയ കുരിശുകള്‍ വലിയ നന്മകളിലേക്ക് നമ്മെ കൈപിടിച്ചു നടത്തുവാനുള്ളവയാണ്. കൂടാതെ പരീക്ഷണ ഘട്ടങ്ങള്‍ ധൈര്യപൂര്‍വ്വം നേരിടുന്നതിനുള്ള ശക്തിയും നമുക്ക് തരുന്നു.
Image: /content_image/DailySaints/DailySaints-2015-11-15-17:34:31.jpg
Keywords: St Edmand, pravachaka sabdam
Content: 397
Category: 5
Sub Category:
Heading: November 19 : വിശുദ്ധ റാഫേല്‍ കലിനോവ്സ്കി
Content: നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആന്‍ഡ്ര്യു കലിനോവ്സ്കിയുടെയും ജോസെപ്പാ പോയിയോന്‍സ്കാ കലിനോവ്സ്കിയുടെയും മകനായിട്ടായിരുന്നു വിശുദ്ധ റാഫേല്‍ കലിനോവ്സ്കിയുടെ ജനനം. തന്റെ പിതാവിന്റെ സ്കൂളില്‍ തന്നെയാണ് ഇദ്ദേഹവും പഠിച്ചത് പൗരോഹിത്യത്തിലേക്കുള്ള ഒരു ഉള്‍വിളി ഉണ്ടായെങ്കിലും കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുവാനാണ് അദ്ദേഹം ആഗ്രഹിച്ചത്. റഷ്യയിലെ ഹോരി ഹോര്‍കി അഗ്രോണോമി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, റഷ്യയിലെ തന്നെ സെന്റ്‌ പീറ്റേഴ്സ്ബര്‍ഗിലെ മിലിട്ടറി എഞ്ചിനീയറിംഗ് അക്കാദമിയില്‍ നിന്നുമായി അദ്ദേഹം ജന്തുശാസ്ത്രം, രസതന്ത്രം, കൃഷി ശാസ്ത്രവും തേനീച്ച വളര്‍ത്തലും പഠിച്ചു. 1857-ല്‍ റഷ്യന്‍ മിലിട്ടറിയില്‍ ലെഫ്നന്റ് ആയി. ഇദ്ദേഹമാണ് കുര്‍സ്ക്-ഒടേസ്സ എന്നീ സ്ഥലങ്ങള്‍ക്കിടയില്‍ റെയില്‍ഗതാഗത നിര്‍മാണത്തിന്‍റെ പദ്ധതിയും മേല്‍നോട്ടവും ഇദ്ദേഹമാണ് നിര്‍വഹിച്ചത്. 1862-ല്‍ കാപ്റ്റന്‍ ആയി സ്ഥാനകയറ്റം ലഭിച്ചു. ബ്രെസ്റ്റ്-ലിറ്റോവ്സ്ക് എന്ന സ്ഥലത്തായിരുന്നു നിയമനം. അവിടെ വിശുദ്ധന്‍ മത പഠന ക്ലാസ്സുകള്‍ ആരംഭിക്കുകയും, പഠിപ്പിക്കുകയും അതിന്റെ സര്‍വ്വ ചിലവുകളും ഇദ്ദേഹമാണ് വഹിച്ചിരുന്നത്. താല്‍പ്പര്യമുള്ള ആര്‍ക്കും ഇവിടെ പഠിക്കാമായിരുന്നു. 1863-ലെ ഉണ്ടായ പോളിഷ് കലാപത്തെ വിശുദ്ധന്‍ സപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന്‍ റഷ്യന്‍ സൈന്യത്തില്‍ നിന്നും രാജിവെച്ച ഇദ്ദേഹം, താന്‍ ആര്‍ക്കും വധശിക്ഷ വിധിക്കില്ല ഒരു തടവ് പുള്ളിയെയും വധിക്കുകയില്ല എന്ന ഉടമ്പടിമേല്‍ വില്‍നാ പ്രദേശത്ത് കലാപകാരികളുടെ മന്ത്രിയായി. 1864 മാര്‍ച്ച് 25ന് അദ്ദേഹത്തെ റഷ്യന്‍ അധികാരികള്‍ തടവിലാക്കി. 1864-ജൂണില്‍ വധശിക്ഷക്ക് വിധിച്ചെങ്കിലും ഇത് ഒരു രാഷ്ട്രീയ രക്തസാക്ഷിയെ സൃഷ്ടിക്കും എന്നുള്ള ഭയത്താല്‍ സൈബീരിയയിലെ ഉപ്പ് ഖനിയില്‍ നിര്‍ബന്ധിത സേവനത്തിനായി അയച്ചു. ശിക്ഷാവിധിയിലെ കുറേകാലം ഇര്‍കുട്സ്ക് എന്ന സ്ഥലത്തായിരുന്നു ചിലവഴിച്ചത്. ഇവിടെ ഈയിടെ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഒരു പുതിയ പള്ളിയില്‍ സൂക്ഷിച്ച് ആദരിച്ചു വരുന്നു. 1873-ല്‍ മോചനം നേടിയ വിശുദ്ധന്‍ തന്റെ ജന്മദേശമായ ലിത്വാനിയ വിട്ട് ഫ്രാന്‍സിലെ പാരീസിലെത്തുകയും അവിടെ അദ്ധ്യാപക വൃത്തി ചെയ്തു ജീവിക്കുകയും ചെയ്തു. അവസാനം 1877-ല്‍ അദ്ദേഹം ദൈവവിളി സ്വീകരിച്ചുകൊണ്ട് ഓസ്ട്രിയായിലെ ഗ്രാസിലുള്ള കാര്‍മ്മലൈറ്റ് സഭയില്‍ ചേരുകയും റാഫേല്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഹംഗറിയില്‍ ദൈവശാസ്ത്രം പഠിച്ചു. പിന്നീട് പോളണ്ടിലെ സാമായിലുള്ള കാര്‍മ്മലൈറ്റ് ആശ്രമത്തില്‍ ചേരുകയും 1882 ജനുവരി 15ന് അഭിഷിക്തനാവുകയും ചെയ്തു. പോളണ്ടില്‍ വിഭജിച്ച്‌ കിടക്കുന്ന കര്‍മ്മലീത്തക്കാരെ ഏകീകരിക്കുകയും സഭയുടെ ഐക്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. c. 1889-ല്‍ പോളണ്ടിലെ വാഡോവിസ് എന്ന സ്ഥലത്ത് ഒരു സന്യാസിനീ മഠം സ്ഥാപിച്ചു. വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സസ് മേരി മാരുരേക്കിനൊപ്പം വിശുദ്ധന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കത്തോലിക്കര്‍ക്കിടയിലും ഓര്‍ത്തഡോക്സ്‌ ക്രൈസ്തവര്‍ക്കിടയിലും അദ്ധ്യാല്‍മിക നിയന്താവ് എന്ന നിലയില്‍ വിശുദ്ധന്‍ പ്രശസ്തനാണ്, ഉത്സുകിയായ ഇടവക വികാരി എന്ന നിലയില്‍ മണിക്കൂറുകളോളം ഇദ്ദേഹം ഇടവക ജനത്തിനിടയില്‍ കുമ്പസാരത്തിനും മറ്റ് ഭക്തി കാര്യങ്ങള്‍ക്കുമായി വിശുദ്ധന്‍ ചിലവഴിച്ചിട്ടുണ്ട്. ജനനം : 1835 സെപ്തംബര്‍ 1, റഷ്യന്‍ പോളണ്ടിലെ വില്‍നായില്‍ (ഇന്നത്തെ വില്‍നിയൂസ്, ലിത്വാനിയ) - ജോസഫ് കലിനോവ്സ്കി മരണം : 1907 നവംബര്‍ 15ന് പോളണ്ടിലെ വാഡോവിസില്‍ വച്ച് വാഴ്ത്തപ്പെട്ടവന്‍ : 1980 ഒക്ടോബര്‍ 11ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാല്‍ നാമകരണം : 1983 ജൂണ്‍ 22ന് പോളണ്ടിലെ ക്രാക്കോവില്‍ വച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാല്‍ വിശുദ്ധ പദവി : നവംബര്‍ 17ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാല്‍
Image: /content_image/DailySaints/DailySaints-2015-11-15-17:38:46.jpg
Keywords: St Raphel, malayalam, pravachaka sabdam
Content: 398
Category: 5
Sub Category:
Heading: November 18 : ക്ലൂണിയിലെ വിശുദ്ധ ഓഡോ
Content: ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ഈ ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും താന്‍ ഏറ്റവും ആദരിക്കുന്ന ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായിട്ടായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു. ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ കാനണ്‍ ആയിരിക്കെ വിശുദ്ധ ഓഡോ ക്ലൂണി ആശ്രമത്തിന്‍റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബെര്‍ണോയുമായി പരിചയത്തിലാവുകയും പിന്നീട് ബൌമെയിലെ ഒരു ക്ലൂണി ആശ്രമത്തിലെ സന്യാസിയാവുകയും ചെയ്തു. 927-ല്‍ അദ്ദേഹം ബെര്‍ണോയുടെ പകരക്കാരനായി ക്ലൂണി ആശ്രമത്തിലെ മഠാധിപതിയായി ചുമതലയേറ്റു. ജോണ്‍ പത്തിനാറാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ ഈ ചുമതലയില്‍ നിന്നും ഒഴിവാക്കി പകരം ആശ്രമജീവിതം ജീര്‍ണ്ണിച്ച അവസ്ഥയിലായികൊണ്ടിരുന്ന ഇറ്റലിയിലേയും ഫ്രാന്‍സിലെയും ആശ്രമങ്ങള്‍ക്ക് നവോത്ഥാനം നല്‍കുക എന്ന ചുമതല്‍ നല്‍കി. ഇക്കാര്യത്തില്‍ വളരെയേറെ വിജയം കൈവരിച്ച ഈ വിശുദ്ധനെ ഇതുമൂലം 'ആശ്രമങ്ങളുടെ പുനഃസ്ഥാപകന്‍' എന്നാണ് വിളിച്ചിരുന്നത്. ഒരു നൂറ്റാണ്ടോളം ആശ്രമജീവിതത്തിന്റെ മാതൃകയായി വര്‍ത്തിച്ച ക്ലൂണിക്ക് രീതി ആവിഷ്കരിച്ചത് ഈ വിശുധനാണ്. ആശ്രമജീവിതത്തില്‍ താല്‍പ്പര്യം ഉണ്ടാക്കുവാന്‍ ഇദ്ദേഹം നടത്തിയ പ്രചാരണങ്ങള്‍ യൂറോപ്പിലെ ആത്മീയജീവിതത്തില്‍ സമൂലമായ മാറ്റംവരുത്തി. ഇറ്റലിയിലെ ഭരണത്തിനായി പരസ്പരം മത്സരിച്ച് കൊണ്ടിരുന്ന രണ്ട് ഭരണാധികാരികളെ അനുനയിപ്പിക്കുക എന്ന ദൗത്യവുമായി മാര്‍പാപ്പാ തന്റെ സമാധാന ദൂതനായി ഇദ്ദേഹത്തെ ഇറ്റലിയിലേക്കയച്ചു. റോമില്‍ നിന്ന് മടങ്ങവേ 942-ല്‍ അദ്ദേഹം രോഗബാധിതനാവുകയും വിശുദ്ധ മാര്‍ട്ടിന്റെ നാമഹേതു തിരുന്നാള്‍ ആഘോഷിക്കുന്നതിനായി ടൂര്‍സിലെ വിശുദ്ധ ജൂളിയന്റെ ആശ്രമത്തില്‍ തങ്ങുകയും ചെയ്തു. നവംബര്‍ 11ന് അദ്ദേഹം ആഘോഷങ്ങളില്‍ പങ്ക് കൊള്ളുകയും തുടര്‍ന്ന്‍ നവംബര്‍ 18ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. രോഗബാധിതനായ ദിവസങ്ങളില്‍ അദ്ദേഹം വിശുദ്ധ മാര്‍ട്ടിന്റെ സ്തുതി ഗീതങ്ങള്‍ രചിക്കുകയുണ്ടായി. ആശ്രമ നവോത്ഥാനത്തിന് പുറമേ നിരവധി സാഹിത്യ കൃതികളും ആരാധനാ ഗീതങ്ങളും ഈ വിശുദ്ധന്റെതായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഫ്രാന്‍സിലെ I'Isle-Jourdain-ല്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ലൂണിയിലെ വിശുദ്ധ ഓഡോ അഗാധമായി ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിനെ സ്നേഹിക്കുക മാത്രമല്ല, ഒരു ചെറുപ്പകാരനെന്ന നിലയില്‍ വിശുദ്ധ മാര്‍ട്ടിന്‍ ഭിക്ഷകാരോട് കാണിച്ചിരുന്ന സ്നേഹം അനുകരിക്കുവാന്‍ ഇദ്ദേഹവും ശ്രമിച്ചിരുന്നു. വിശുദ്ധ മാര്‍ട്ടിനെ തന്റെ മാതൃകയായി സ്വീകരിക്കുകയും ഈ മാതൃക വഴി അദ്ദേഹവും വിശുദ്ധ പദവി പ്രാപിക്കുകയും ചെയ്തു.
Image: /content_image/DailySaints/DailySaints-2015-11-15-17:42:54.jpg
Keywords: St Odo, pravachaka sabdam