CALENDAR

/

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തുവിന്റെ അനുയായികള്‍ എങ്ങിനെ ആയിരിക്കണം, എങ്ങനെ ആയിരിക്കരുത്
ContentPope Francis, 8/11/2015 പ്രിയപ്പെട്ട സഹോദരിസഹോദരന്മാരെ, മനോഹരമായ ഈ ഞായറാഴ്ച ദിവസത്തെ സുവിശേഷ സന്ദേശം രണ്ട് രീതിയില്‍ അവതരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ഒന്നാമത്തേത് ക്രിസ്തുവിന്റെ അനുയായികള്‍ എങ്ങിനെ ആയിരിക്കരുതെന്നും, രണ്ടാമത്തേത് ഒരു മാതൃകാ ക്രിസ്ത്യാനി എങ്ങിനെ ആയിരിക്കണമെന്നും വിശദീകരിക്കുന്നു. ആദ്യത്തേതില്‍ നിന്നും നമുക്ക് ആരംഭിക്കാം: എന്താണ് നാം ചെയ്യാന്‍ പാടില്ലാത്തത്? ആദ്യഭാഗത്തില്‍ യേശു, അഹങ്കാരവും, അത്യാര്‍ത്തിയും, കാപട്യവും നിറഞ്ഞ തന്‍റെ ശിഷ്യരെയും, നിയമജ്ഞരേയും അവരുടെ ജീവിതശൈലിയെയും ചൂണ്ടികാട്ടികൊണ്ടു വിമര്‍ശിക്കുന്നതായി കാണാം. പൊതുസ്ഥലങ്ങളില്‍ ‘സകലരും തങ്ങളെ അഭിവാദ്യം ചെയ്യണമെന്നും, ദേവാലയത്തിലും, സദ്യകളിലും ഏറ്റവും മുന്‍നിരയില്‍ ഇരിപ്പിടം ലഭിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു (മര്‍ക്കോസ് 12:38-39). തങ്ങളുടെ ഈ ഔപചാരികമായ നാട്യങ്ങള്‍ക്ക് പിന്നില്‍ അവര്‍ കപടതയും അനീതിയും ഒളിപ്പിച്ച് വക്കുന്നു.അനാഥരെയും വിദേശികളെയും പോലെ പരിഗണിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന വിധവകളുടെ ഭവനങ്ങളില്‍ അതിക്രമിച്ച് കടന്ന് നാശം വിതക്കുന്നു (v. 40). ഈ പ്രവണതകള്‍ ഈ കാലഘട്ടത്തിലും നിലനില്‍ക്കുന്നുന്നുണ്ടെന്നുള്ളത് അപകടകരമാണ്‌. നമ്മുടെ പ്രാര്‍ത്ഥനകള്‍ നീതിയില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ നാം ദൈവസ്നേഹത്തില്‍ നിന്ന് അകന്നുപോകുകയും തന്മൂലം നാം ദരിദ്രരോട് ദയയില്ലാതെ പെരുമാറുകയും ചെയ്യുന്നു. അല്ലെങ്കില്‍ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ഭക്തിയുടെ മറ പിടിക്കുന്നു. രണ്ടാമത്തെ ഭാഗത്തും സുവിശേഷം ഈ വിചിന്തനത്തെ പിന്തുടരുന്നതായി കാണാം. ജെറുസലേം ദേവാലയത്തില്‍ ജനങ്ങള്‍ നാണയതുട്ടുകള്‍ നേര്‍ച്ചയര്‍പ്പിക്കുന്ന സ്ഥലമാണ് പശ്ചാത്തലം. അവിടെ വിധവയായ ദരിദ്ര സ്ത്രീ ചെറുസംഭാവനയായി തന്റെ പക്കലുള രണ്ട് നാണയതുട്ടുകള്‍ നേര്‍ച്ചയര്‍പ്പിക്കുന്നു. യേശു ഇവരുടെ പ്രവര്‍ത്തി സസൂഷ്മം വീക്ഷിക്കുകയും തന്റെ ശിക്ഷ്യന്മാരെ വിളിച്ച് അവരുടെ ശ്രദ്ധ ഈ വ്യത്യസ്ത കാഴ്ചയിലേക്ക് കൂട്ടികൊണ്ടുപോകുകയും ചെയ്യുന്നു. ധനികരായ ആളുകള്‍ തങ്ങളുടെ പൊങ്ങച്ചം എടുത്തു കാട്ടുന്നതിനായി വ്യര്‍ത്ഥമായ നേര്‍ച്ചകള്‍ 'മറ്റുള്ളവരുടെ' മുന്നില്‍ കാഴ്ചവെക്കുന്നു. എന്നാല്‍ ഈ വിധവ വിവേകത്തോടും എളിമയോടും കൂടി - യേശു പറയുന്നത് പോലെ - തന്റെ പക്കലുള്ളതെല്ലാം നല്‍കുന്നു (v. 44). ഇതിനെ കുറിച്ച് യേശു ഇപ്രകാരം പറയുന്നു. എല്ലാവരേക്കാളുമധികം ഈ വിധവയാണ് നല്‍കിയത്. തന്‍റെ ഈ കഠിന ദാരിദ്ര്യത്തിനിടക്ക് അവള്‍ക്ക് വേണമെങ്കില്‍ ഒരു നാണയം മാത്രം നല്‍കി മറ്റേത് തനിക്കായി സൂക്ഷിക്കാമായിരുന്നു. പക്ഷെ തന്റെ കയ്യിലുള്ളതിന്റെ പകുതി മാത്രം ദൈവത്തിന് നല്‍കാന്‍ അവള്‍ ആഗ്രഹിക്കുന്നില്ല.അവള്‍ തന്നെ തന്നെ ഇല്ലാതാക്കി. ഈ ദാരിദ്ര്യത്തിനുള്ളിലും ദൈവത്തെ നേടിയാല്‍ താന്‍ മറ്റുള്ളതെല്ലാം നേടിയതായി അവള്‍ മനസ്സിലാക്കുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ അവള്‍ ദൈവസ്നേഹം അനുഭവിക്കുന്നു. പങ്കുവെക്കലിന്റെ ഉദാത്തമായ ഒരു മാതൃകയാണ് ഈ സ്‌ത്രീ നല്‍കുന്നത്!   ഒരു അതിരൂപതയില്‍ സംഭവിച്ച ഒരു കഥ ഞാന്‍ പറയാം.ഒരമ്മയുടെയും അവരുടെ മൂന്ന്‍ മക്കളുടെയും കഥയാണിത്‌. മക്കളില്‍ ഏറ്റവും ഇളയവന് അഞ്ചോ ആറോ വയസ്സും ഏറ്റവും മൂത്തവന് ഏഴ് വയസ്സും പ്രായം. കുടുംബനാഥന്‍ ജോലി സ്ഥലത്താണ്, മറ്റുള്ളവര്‍ തീന്മേശക്ക് ചുറ്റുമായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ആരോ ഒരാള്‍ വാതിലില്‍ മുട്ടി. വാതില്‍ക്കല്‍ ഒരു ഭിക്ഷകാരന്‍ വന്നിരിക്കുന്നതായി കുട്ടി അമ്മയോട് പറഞ്ഞു. ഒരു നല്ല ക്രിസ്ത്യാനിയായ അവര്‍ ചോദിച്ചു “നാം എന്തു ചെയ്യും?” “കുറച്ച് സാന്‍ഡ്വിച്ച് കൊടുക്കാം” കുട്ടികള്‍ മറുപടി കൊടുത്തു. “ശരി” അവള്‍ കത്തിയെടുത്ത് എല്ലാവരുടെ പങ്കില്‍ നിന്നുമായി ഒപ്പം പകുതി വീതം മുറിച്ചെടുത്തു. “കുട്ടികള്‍ പറഞ്ഞു ,ഓ! അമ്മെ ഇങ്ങിനെ അല്ല, നമുക്ക് റൊട്ടി ഫ്രിഡ്ജില്‍ നിന്നും എടുക്കാമെന്ന ഞങ്ങള്‍ പറഞ്ഞത്”. “അല്ല! നമ്മുക്ക് സാന്ഡ്വിച്ച് ഉണ്ടാക്കാം ” അവള്‍ പ്രതിവചിച്ചു. ഈ സംഭവത്തില്‍ നിന്ന് ‘ആവശ്യമുള്ളതില്‍ നിന്നുമാണ് നാം നല്‍കേണ്ടത്’ എന്ന് ആ കുട്ടികള്‍ മനസ്സിലാക്കി. എനിക്കറിയാം കുറച്ചു സമയം അവര്‍ ഒരുപക്ഷെ കുറച്ച് വിശപ്പ് സഹിച്ചിട്ടുണ്ടാവാം, പക്ഷെ ഇപ്രകാരമാണ് നാം ചെയ്യേണ്ടത്.  ഇന്ന്‍ യേശു നമ്മളോട് പറയുന്നു എത്രത്തോളം നല്‍കി എന്നതല്ല, മറിച്ച് എങ്ങിനെ നല്‍കി എന്നതിലാണ് കാര്യം. മടിശീലയുടെ കനമല്ല മറിച്ച് ഹൃദയ ശുദ്ധിയിലാണ് കാര്യം. പൂര്‍ണ്ണ ഹൃദയത്തോട് കൂടി ദൈവത്തെ സ്നേഹിക്കുക എന്നാല്‍ അവനില്‍ പൂര്‍ണ്ണമായും വിശ്വസിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്, അവന്റെ പരിപാലനയില്‍ വിശ്വാസമര്‍പ്പിക്കുക, യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ ദരിദ്രരായ സഹോദരിസഹോദരന്മാരിലൂടെ ദൈവത്തെ സേവിക്കുക. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ നാം നമ്മുടെ ആവശ്യങ്ങളെ ഇല്ലാതാക്കുക, ഒപ്പം നമ്മുടെ അനാവശ്യ പണകൊഴുപ്പും ഉപേക്ഷിക്കാന്‍ തയ്യാറാകണം. നമ്മുടെ കഴിവും സമയവും നാം നിരുപാധികം ഇതിനായി വിട്ട്നല്‍കണം. നാമൊ നമ്മുടെ വേണ്ടപ്പെട്ടവരോ ഉപയോഗിച്ചതല്ല, മറിച്ച് നമുക്ക് ഏറ്റവും ആവശ്യമുള്ളതാണ് നാം പങ്കുവെക്കേണ്ടത്. തന്റെ ജീവിതം ദൈവത്തിന് സമര്‍പ്പിച്ച വിധവയുടേതു പോലത്തെ ഹൃദയ വിശാലത നമുക്കും നല്‍കണമേ എന്നും അതുവഴി അളവില്ലാത്ത സന്തോഷം അനുഭവിക്കാന്‍ ഇടവരുത്തണമേ എന്നും പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാദ്ധ്യസ്ഥതയില്‍ നമുക്ക് അപേക്ഷിക്കാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-13 00:00:00
Keywordsഫ്രാന്‍സിസ് പാപ്പ, കരുണ, വിധവയുടെ കാണിക്ക, franscis pope, mercy,
Created Date2015-11-13 10:28:36