Contents

Displaying 331-340 of 24916 results.
Content: 429
Category: 1
Sub Category:
Heading: "സമാധാനത്തിന്റെ ഘടകങ്ങൾ പരസ്പര ബഹുമാനവും സഹിഷ്ണുതയും" മാർപാപ്പയുടെ കെനിയ സന്ദർശനം ആരംഭിച്ചു.
Content: കെനിയൻ സന്ദർശനത്തിലെ സുരക്ഷാ ഭീഷണികളെ പറ്റി, ഏഴു മണിക്കൂർ നീണ്ട വിമാനയാത്രയ്ക്കിടയ്ക്ക് പത്രറിപ്പോർട്ടർമാർ ചോദിച്ചപ്പോൾ, തന്നെ അലോസരപ്പെടുത്തുന്ന സുരക്ഷാ ഭീഷണി കൊതുകുകളാണെന്ന് അദ്ദേഹം ഫലിത രൂപത്തിൽ മറുപടി പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 74 റിപ്പോർട്ടർമാരെയും പിതാവ് വ്യക്തിപരമായി സ്വാഗതം ചെയ്തു. പത്രപ്രവർത്തകരുമായുള്ള അനൗപചാരിക സംഭാഷണത്തിനിടെ, അദ്ദേഹം, ഒരിക്കൽ പോലും മുസ്ലീം ഭീകരരുടെ പാരിസ് ആക്രമണത്തെ പറ്റിയോ, വിവിധ രാജ്യങ്ങൾ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മുന്നറിയിപ്പുകളെ പറ്റിയോ സംസാരിക്കുകയുണ്ടായില്ല. നെയ്റോബിയിലെ ജോമോ കെനിയാറ്റ വിമാനത്താവളത്തിൽ കെനിയൻ പ്രസിഡന്റ് ഉഹ്റു കെനിയാറ്റയും സംഘവും ചേർന്ന് പിതാവിനെ സ്വീകരിച്ചു. സ്ത്രീകളുടെ ഒരു ചെറിയ സംഘം, കെനിയൻ ആചാരക്രമമനുസരിച്ച് നൃത്തം ചെയ്തും കുരവയിട്ടും, മാർപാപ്പയ്ക്ക് സ്വാഗതമരുളി . മാർപാപ്പ സഞ്ചരിച്ച വഴികളുടെ ഇരുവശത്തുമുള്ള ഓഫീസുകളിൽ നിന്നും കമ്പനികളിൽ നിന്നും ജോലിക്കാർ പുറത്തിറങ്ങി, റോഡിനിരുവശവുമായി നിന്ന് അദ്ദേഹത്തിന് സ്വാഗതം പറഞ്ഞു. പിന്നീട് കെനിയ സ്റ്റേറ്റ് ഹൗസിൽ നടന്ന ഔദ്യോഗിക സ്വീകരണത്തിൽ, പ്രസിഡന്റ്, പൗരപ്രമുഖർ, നയതന്ത തലത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പടെ അനവധി പേർ പങ്കെടുത്തു. കെനിയയിൽ ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുമെന്നും, അത് ആഫ്രിക്കയിലൊട്ടാകെ മാതൃകയായി മാറുമെന്നും, അദ്ദേഹം പ്രത്യാശിച്ചു. അതിന്, മതപരവും വംശീയവുമായ ഭിന്നതകൾ ഇല്ലാതായി , സമൂഹത്തിൽ വിശ്വാസവും യോജിപ്പും ശക്തി പ്രാപിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു. "സ്പർദ്ധയുടെയും അക്രമത്തിന്റെയും ഭീകരതയുടെയും മൂലകാരണങ്ങൾ ഭയവും അവിശ്വാസവും തൊഴിലില്ലായ്മയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ജനിക്കുന്ന, നിരാശയുമാണ്. മതപരവും, വംശീയവും, സാമ്പത്തികവുമായി, ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ദൃശ്യമാകുന്ന വിഭാഗീയതയ്ക്കുള്ള പരിഹാരം, നമ്മുടെയടുത്തു തന്നെയുണ്ട്. എല്ല മനുഷ്യരും വിഭാഗീയത മറന്ന്, അനുരഞ്ജനത്തിനും സമാധാനത്തിനുമായി, മനസ്സിലേറ്റിട്ടുള്ള മുറിവുകൾക്ക് കാരണക്കാരായവർക്ക് മാപ്പ് നൽകി കൊണ്ട്, പുതിയൊരു ജീവിതത്തിനായി പരിശ്രമിക്കണം." വിദേശ രാജ്യങ്ങളുടെ കോളനി വാഴ്ച്ച, ആഫ്രിക്കൻ രാജ്യങ്ങളിൽ കൃത്രിമമായ അതിരുകൾ സൃഷ്ടിച്ചെന്നും, അത് ഈ ഭൂഖണ്ഡത്തിൽ വലിയ സംഘർഷങ്ങൾക്കും യുദ്ധത്തിനും കാരണമായിട്ടുണ്ടെന്നും, പ്രസിഡന്റ് കെനിയാറ്റ പറഞ്ഞു. വംശീയവും മതപരവുമായ സ്വാർത്ഥതയും, ഒരളവുവരെ, ഇവിടത്തെ സമാധാനഭംഗത്തിന് കാരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാരീസിൽ ഉടനെ നടക്കാനിരിക്കുന്ന UN ക്ലൈമറ്റ് കോൺഫ്രൻസിനെ പരാമരശിച്ച്, ദൈവ സൃഷ്ടികളുടെ പരിപാലനത്തിൽ, ആഫ്രിക്കയുടെ പരമ്പരാഗത സംസ്ക്കാരം, വലിയ പ്രാധാന്യമാണ് കൊടുക്കുന്നതെന്നും, ഭൂമിയിലെ ജൈവവ്യവസ്ഥിതിയെ നശിപ്പിക്കാതെയുള്ള, ഒരു സാമ്പത്തിക വളർച്ചാ മോഡലാണ് ഇപ്പോൾ ലോകം ലക്ഷ്യമിട്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ശ്രോതാക്കളെ ഓർമിപ്പിച്ചു. ഇവിടത്തെ മലനിരകളും, അരുവികളും, പുൽമേടുകളം, കാടുകളുമെല്ലാം ഈ രാജ്യത്തെ മനോഹരമാക്കുന്നു. പ്രകൃതി വിഭവങ്ങൾ കൊണ്ടും ഈ രാജ്യം അനുഗ്രഹീതമാണ്. " "ഇതെല്ലാം ഒരു ദൈവാനുഗ്രഹമാണ്. നമ്മൾ അനുഭവിക്കുന്ന ഈ മനോഹരമായ ഭൂമി, ഒരു ദോഷവും വരുത്താതെ, വരും തലമുറയിലേക്ക് കൈമാറേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്." "യുവാക്കളുടെ ജനസംഖ്യ വളരെ കൂടുതലുള്ള ഒരു രാജ്യമാണ് കെനിയ . അത് ഒരു അനുഗ്രഹമാണ്. പക്ഷേ, അവർക്കെല്ലാം ജോലി ലഭിക്കുമ്പോൾ മാത്രമേ ആ അനുഗഹം പൂർത്തിയാകുന്നുള്ളു. " ഭരണ തലത്തിൽ തീരുമാനങ്ങളെടുക്കുന്നവർ, യുവജനങ്ങളുടെ തൊഴിലില്ലായ്മയുടെ പരിഹാരത്തിന്, ഏറ്റവും വലിയ പ്രാധാന്യം നൽകണമെന്ന് പിതാവ് ഓർമിപ്പിച്ചു കെനിയയിലെ രാഷ്ട്രീയ സമ്പത്തിക നേതാക്കൾ അടങ്ങുന്ന തന്റെ ശ്രോതാക്കളോട്, പിതാവ് പറഞ്ഞു: 'കൂടുതൽ കൊടുക്കപ്പെട്ടവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. നീതിമാൻമാരും സത്യസന്ധരുമായ ഒരു രാഷ്ട്രീയ-സാമൂഹ്യ നേതൃത്വം നമുക്കുണ്ടായിരുന്നു എന്ന്, യുവജനങ്ങൾ തിരിഞ്ഞു നോക്കി പറയാനിട വരുമ്പോൾ, അത് ഈ രാജ്യത്തെ മുതിർന്നവർക്ക് യുവജനങ്ങൾ കൊടുക്കുന്ന വലിയ ബഹുമതിയായിരിക്കും.അതിനു വേണ്ടി നമ്മൾ പരിശ്രമിക്കുക." "പാവങ്ങളോട് കരുണയുള്ളവരായിരിക്കുക, യുവജനങ്ങളുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാൻ സഹായിക്കുക. പ്രകൃതി വിഭവങ്ങളും മനുഷ്യ വിഭവങ്ങളും തുല്യമായി പങ്ക് വെയ്ക്കുക. അതു വഴി, ദൈവം അനുഗ്രഹിച്ച് ഈ രാജ്യത്തിന് ലഭിച്ചിരിക്കുന്ന നന്മകൾl പൂർണ്ണ ഫലമണിയാൻ ഇട വരട്ടെ!" മാർപാപ്പ ആശംസിച്ചു. Source: http://www.catholicnews.com
Image: /content_image/News/News-2015-11-26-01:25:35.jpeg
Keywords: Pope in Kenya, Pravachaka sabdam
Content: 430
Category: 1
Sub Category:
Heading: ആംഗ്ലിക്കൻ ഓർഡിനരിയേറ്റിന് ആദ്യമായി മാർപാപ്പ ഒരു കത്തോലിക്ക ബിഷപ്പിനെ നിയോഗിച്ചു.
Content: ആംഗ്ലിക്കൻ സമുദായങ്ങൾക്ക് തിരുസഭയുമായി സൃഷ്ടിപരമായ സംസർഗ്ഗം സാധ്യമാക്കുന്ന, 'രൂപത'യുടെ ശൈലിയിലുള്ള ഒരു ചട്ടക്കൂടാണ്, ആംഗ്ലിക്കൻ ഓർഡിനറിയേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. കാലിഫോർണിയയിലെ പുരോഹിതനായ മൊൺ.സ്റ്റീവൻ ലോപ്പസിനെയാണ്, മാർപാപ്പ, യുണൈറ്റഡ്‌ സ്റ്റേറ്റ്സ്സിലേയും കാനഡയിലേയും ആംഗ്ലിക്കൻ ഓർഡിനറിയേറ്റിന്റെ ബിഷപ്പായി നിയമിച്ചത്. ഓർഡിനറിയേറ്റുകൾ സാധാരണ കത്തോലിക്കാ രൂപതകൾക്ക് സമാനമാണെങ്കിലും, വ്യാപ്തിയിൽ രാജ്യാതിർത്തിക്കുള്ളിൽ ഒതുങ്ങുന്നതാണ്. 2009-ൽ ബനഡിക്ട് മാർപാപ്പ രൂപം കൊടുത്ത അപ്പസ്തോലിക് നിയമമായ 'Anglicanorum coetibus.' ൽ ആണ് കത്തോലിക്കാ സഭയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന, ആംഗ്ലിക്കൻ സഭാംഗങ്ങൾക്ക് വേണ്ടി, ഓർഡനjറിയേറ്റുകൾ രൂപീകരിക്കാൻ തീരുമാനിച്ചത്. ടെക്സാസിലെ ഹൂസ്റ്റൺ കേന്ദ്രമായുള്ള ഓർഡിനറിയേറ്റിൽ ഇപ്പോൾ, US -ലും കാനഡയിലുമായി, 40-ൽ അധികം റോമൻ കത്തോലിക്കാ ഇടവകകളുണ്ട്. വിവാഹിതരായ ആംഗ്ലിക്കൻ പുരോഹിതർക്ക് കത്തോലിക്കാ പുരോഹിതനാകാൻ വിലക്കൊന്നുമില്ലെങ്കിലും, ബിഷപ്പാകാൻ നിയമ തടസ്സമുണ്ട്. അതുകൊണ്ടാണ്, ബെനടിക്ട് മാർപാപ്പ 2009-ൽ നിയമിച്ച, ആംഗ്ലിക്കൻ മൊൺ.ജെഫ്രി സ്റ്റീവൻസിന് ബിഷപ്പുമാരുടെ അധികാരം ലഭിച്ചിരുന്നെങ്കിലും, പുരോഹിതരെ നിയോഗിക്കാനുള്ള അധികാരം കിട്ടാതിരുന്നത്. ലോകത്തിൽ ഇപ്പോൾ നിലവിലുള്ള മൂന്ന് ഓർഡിനറിയേറ്റുകളാണ് UK -യിലെ Our Lady of Walsingham, യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലേയും The Chair of Saint Peter, പിന്നെ, ആസ്ത്രേലിയായിലെ Our Lady of the Southern Cross എന്നിവ. ഇപ്പോൾ ആദ്യമായാണ് ഇവയിൽ ഒരു ഒർഡിനറിയേറ്റിന്റെ (The Chair of Saint Peter) ബിഷപ്പായി ഒരു റോമൻ കത്തോലിക്കൻ സ്ഥാനമേൽക്കുന്നത്. കൃസ്തീയ സഭകളുടെ ഏകീകരണമെന്ന, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഗ്രഹത്തിനനുസരിച്ചുള്ള ഒരു നീക്കമാണിത്. ശക്തമായ കൃസ്തീയ അടിത്തറയുള്ള ഒരു പുരോഹിതനാണ് മൊൺ.സ്റ്റീവൻ ലോപ്പസ്. ഫ്രെമോണ്ടിൽ ജനിച്ചു വളർന്ന ലോപ്പസ്, കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിന് ശേഷം, സാൻഫ്രാൻസിസ്ക്കോ യൂണിവേഴ്സിറ്റിയിലെ, St. ഇഗ്‌നേഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം തുടർന്നു. പിന്നീട് വിവിധ സെമിനാരികളിലും റോമിലെ പൊന്തിഫിക്കൽ കോളേജിലുമായി വൈദീകപഠനം പൂർത്തിയാക്കി, 2001 ജൂൺ 23-ന് പട്ടം സ്വീകരിച്ചു. പല അജപാലന ദൗത്യങ്ങളിലും പങ്കെടുത്ത Fr. ലോപ്പസ്, റോമിലെ പൊന്തിഫിക്കൽ ഗ്രെഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. 2010-ൽ അദ്ദേഹത്തിന് മോൺസിഞ്ഞോർ സ്ഥാനം നൽകപ്പെട്ടു. 2016-ൽ ഫെബ്രുവരി 2 ന് അദ്ദേഹം ബിഷപ്പായി സ്ഥാനാരോഹണം ചെയ്യും. ബനഡിക്ട് മാർപാപ്പയുടെ സ്വപ്നമായ, ക്രൈസ്തവ സഭകളുടെ ഏകീകരണം എന്ന ലക്ഷ്യത്തിലേക്കുള്ള, ഒരു ചുവടുവെയ്പ്പാണ് മൊൺ.ലോപ്പസിന്റെ സ്ഥാനാരോഹണം എന്ന്, ഓർഡിനറിയേറ്റ് പത്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. വത്തിക്കാൻ അംഗീകരിച്ച ഒരു പ്രാർത്ഥനാ പുസ്തകമാണ്, ലോകമെങ്ങുമുള്ള ഓർഡിനറിയേറ്റുകൾ, ഈയാഴ്ച മുതൽ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. മോൺ.ലോപ്പസ്, ഈ പുസ്തകത്തിന്റെ രീപീകരണത്തിൽ വലിയ പങ്ക് വഹിച്ചു. ക്രൈസ്തവ സഭകളുടെ ഏകീകരണമെന്ന ആശയം അവതരിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പയും, പ്രസ്തുത ആശയം പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയും, നമ്മുടെ പ്രശംസയും ആദരവും അർഹിക്കുന്നു എന്ന്, ഓർഡിനറിയേറ്റ് അഭിപ്രായപ്പെട്ടു. Source: http://www.ewtnnews.com
Image: /content_image/News/News-2015-11-26-09:26:30.jpg
Keywords: Anglican ordinariate, pravachaka sdabdam
Content: 431
Category: 4
Sub Category:
Heading: വിശുദ്ധ കുർബ്ബാന മധ്യേ തിരുവോസ്തിയും വീഞ്ഞും, മാംസവും രക്തവുമായി മാറിയപ്പോൾ...
Content: “ഇത് എന്റെ ശരീരമാകുന്നു- ഇത് എന്റെ രക്തമാകുന്നു”- തിരുവത്താഴ വേളയിൽ യേശു ഉച്ചരിച്ച പ്രസിദ്ധമായ ഈ വാക്കുകൾ സുവിശേഷങ്ങളിലെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതാണല്ലോ?. വളരെ ശക്തിമത്തായ വാക്കുകളണിവ, കാരണം, ആ അവസാന അത്താഴം കഴിഞ്ഞ ശേഷം രണ്ടായിരം വർഷങ്ങൾ കടന്നു പോയിട്ടും, ഇന്നും നമ്മുടെ ഇടയിൽ ക്രിസ്തുവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയാനുള്ള അവസരമാണ്‌ അവ നമുക്ക് പ്രദാനം ചെയ്യുന്നത്. എന്നാൽ, ഈ വാക്കുകൾ നമുക്ക് നൽകുന്ന ബലവും സ്നേഹവും നാം ശരിക്കും ആസ്വദിക്കുന്നുണ്ടോ എന്നു നാം ചിന്തിക്കേണ്ടിടിരിക്കുന്നു. എ.ഡി 700-കളിൽ ഒരു ഒക്ടോബർ മാസാവസാനത്തിൽ ഒരു ദിവസം, തെക്കൻ ഇറ്റലിയിലെ ലാൻസിയാനോ പട്ടണത്തിൽ സ്ഥിതി ചെയ്തിരുന്ന വി. ലെഗോൻഷിയനും വി. ഡൊമീഷ്യനും പ്രതിഷ്ഠിക്കപ്പെട്ട ഒരു ദേവാലയത്തിൽ, ഒരു ബസീലിയൻ സന്യാസപുരോഹിതൻ വിശുദ്ധകർബാന അർപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. കുർബ്ബാനവസ്തുക്കൾ വാഴ്ത്തിക്കൊണ്ടിരുന്ന നിമിഷങ്ങളിൽ, ഒരു ശരിയായ സംശയം പുരോഹിതന്റെ മനസ്സിനെ മദിക്കാൻ തുടങ്ങി-അതായത്, തന്റെ മുമ്പിലുള്ള വീഞ്ഞും, പുളിപ്പില്ലാത്ത അപ്പവും യഥാർത്ഥമായും പദാർത്ഥമായും ക്രിസ്തുവിന്റെ ശരീരവും രക്തവും തന്നെയാണോ? “ഇത് എന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നു-എന്നീ അഭിഷേക പ്രാർത്ഥനകൾ ചൊല്ലിക്കഴിഞ്ഞ ശേഷം, താൻ മുന്നിൽ കണ്ട കാഴ്ച പുരോഹിതനെ ഞെട്ടിപ്പിച്ചു- അപ്പം ഒരു യഥാർത്ഥ മാംസക്കഷണമായും, വീഞ്ഞ് യഥാർത്ഥ രക്തമായും മാറി. പേടിച്ച് വിവശനായി, ആശയക്കുഴപ്പത്തിലായ സാധുപുരോഹിതൻ, കണ്ടത് ശരിയാണോ എന്ന് പരിശോധിക്കാൻ സന്നിഹിതരായിരുന്നവരെ അൾത്താരയിലേക്ക് വിളിച്ച് കൂട്ടി. പറയേണ്ടതില്ലല്ലോ, കണ്ടവരെല്ലാം അന്ധാളിച്ചു പോയി; ആനന്ദ കണ്ണീർ പ്രവാഹം തന്നെ ഉണ്ടായി. വാർത്ത പട്ടണത്തിലെല്ലാം പെട്ടന്ന് പടർന്നു; ക്രമേണ ഇറ്റലി മുഴുവനും വ്യാപിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, നോക്കിയപ്പോൾ, കട്ടപിടിച്ചരക്തം, പല നിയതമില്ലാത്ത വ്യത്യസ്ത ആകൃതിയിലും മാതൃകയിലുമുള്ള അഞ്ച് തുള്ളികളായി പിളർന്നിരിക്കുന്നതായി കാണപ്പെട്ടു. എന്ത് കൊണ്ടാണ്‌ ഇത് അഞ്ച് കഷണങ്ങളായി പിളർന്നത്? എന്താണ്‌ ഈ അഞ്ചിന്റെ അർത്ഥം?. കണ്ടവർ കണ്ടവർ ആലോചിക്കാൻ തുടങ്ങി. കുരിശിൽ ക്രിസ്തു ഏറ്റ അഞ്ച് മുറിവുകളെയാണ്‌ അഞ്ച് സൂചിപ്പിക്കുന്നതെന്നതാണ്‌ ശ്രദ്ധേയമായ അർത്ഥം! ഒരോ കൈകളിലും അടിക്കപ്പെട്ട ആണികളുടെ മുറിവുകൾ, ഓരോ കാലുകളിലേയും മുറിവുകൾ, അവസാനമായി, വിലാപ്പുറത്ത് ശതാധിപൻ കുന്തം കൊണ്ട് കുത്തിയ മുറിവ്! ‘ലാൻസിയാനോ അത്ഭുതം’ എന്നറിയപ്പെടുന്ന ഈ സംഭവം ഒരു “കുർബ്ബാന അത്ഭുതം”-എന്ന ഗണത്തിലാണ്‌ റോമൻ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. കുർബ്ബാന ഓസ്തി മാംസമായും വീഞ്ഞ് രക്തമായും തീർന്ന സക്രാരി ഇന്നും അവിടെ പോയി കാണാവുന്നതും വണങ്ങാവുന്നതുമാണ്‌, കാരണം, അത് അതേ പള്ളിയിലെ അരളികയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്. കാലങ്ങളോളം, ധാരാളം പരിശോധനകൾക്കും ഗവേഷണങ്ങൾക്കും ഈ രണ്ട് വിശുദ്ധ ജൈവപദാർത്ഥങ്ങളും വിധേയമായിട്ടുണ്ട്. ഇന്നും നിലവിലുള്ള ഏറ്റവും പുരാതനമായ പരിശോധനാരേഖ 1574-ൽ നടത്തിയതിന്റേതാണ്‌. ഈ രേഖയിൽ കണ്ടെത്തിയതും, റിപ്പോർട്ട് ചെയ്തിട്ടുള്ളതും വിശദീകരണത്തിനും അതീതമായ ഒരു പ്രതിഭാസത്തെപ്പറ്റിയാണ്‌- കട്ടപിടിച്ച രക്തത്തിന്റെ അഞ്ച് ഭാഗങ്ങളും വ്യത്യസ്ത അളവിലും ആകൃതിയിലുമുള്ളതാണ്‌. ആകെയുള്ള അഞ്ചിൽ, ഒന്നിന്റെ തൂക്കം, കൂടെ ചേർത്ത് തൂക്കുന്നതിന്‌ തുല്ല്യമായിരിക്കും-അതായത്, ഒരെണ്ണത്തിന്റെ തൂക്കം, രണ്ടണ്ണത്തിന്റെ തൂക്കം തന്നെയായിരിക്കും, രണ്ടണ്ണത്തിന്റെ തൂക്കം മൂന്നണ്ണത്തിന്റെ തൂക്കം തന്നെ, മൂന്നെണ്ണത്തിന്റെ തൂക്കം അഞ്ചണ്ണത്തിന്റെ തൂക്കം തന്നെ- ഏറ്റവും അടുത്ത കാലത്തായും ഏറ്റവും ബോദ്ധ്യപ്പെടുത്തുന്നതുമായ പരീക്ഷണം നടത്തിയത് ശാസ്ത്ര സമൂഹമാണ്‌- അത് നടത്തിയത് 1970-ലും 1971-ലുമാണ്‌. പതിനഞ്ച് മാസക്കാലത്തെ പഠനമാണ്‌ ഈ സംഘം നടത്തിരുയത്. ഇതിൽ, മൊത്തം 500 വിവിധ പരിശോഡനകളാണ്‌ ഉൾപ്പെടുത്തിയിന്നത്. ഇതിന്റെ ഫലം പ്രസിദ്ധീകരിക്കുന്നത് 1971-ലാണ്‌. #{red->n->n->ഗവേഷണ ഫലം ചുരുക്കത്തിൽ}# 1) മനുഷ്യമാംസം കേടുകൂടാതെ സൂക്ഷിക്കുവാനായി സാധാരണ ഉപയോഗിക്കുന്ന മറ്റു ചേരുവകളൊന്നും പരിശോധനാ വസ്തുവിൽ ഉപയോഗിച്ചിട്ടില്ല. 2) മാംസം യഥാർത്ഥ മാംസവും രക്തം യഥാർത്ഥ രക്തവുമാണ്‌. 3) മാംസവും രക്തവും മനുഷ്യ ജീവിയുടേതാണ്‌ 4) മാംസത്തിൽ മനുഷ്യ ഹൃദയത്തിന്റെ പേശീകലകൾ അടങ്ങിയിരുന്നു. 5) മദ്ധ്യകിഴക്കൻ പ്രദേശങ്ങളിൽ ജനിച്ച് ജീവിച്ച ഒരു പുരുഷനിൽ പൊതുവായി ഉള്ള “AB Positive” Type ആയിരുന്നു ഈ രക്തം. 6) കട്ടരക്തം അഞ്ച് വിഭിന്ന ആകൃതിയിലും അളവിലുമായിരുന്നെങ്കിലും, ഒരോ തുള്ളിയുടേയും തൂക്കം ഒന്ന് തന്നെയായിരുന്നു. 7) സാധാരണ പുതുരക്തത്തിൽ കണ്ടുവരുന്ന അതേ അനുപാതത്തിലുള്ള (ശതമാനക്കണക്കിൽ) രക്തരസ-മാംസ്യ നിർമ്മാണക്രമത്തിലെ മാംസ്യത്തിന്റെ അളവ്‌ തന്നെയാണ്‌ ഈ രക്തത്തിലും കണ്ടെത്തിയത്. 8) ക്ലോറൈഡുകൾ, ഫോസ്ഫറസ്, മഗ്നീഷ്യം , പൊട്ടാസ്യം , സോഡിയം, കാൽസ്യം എന്നീ ലവണങ്ങളുടെ സാന്നിദ്ധ്യം രക്തത്തിൽ ഉണ്ടായിരുന്നു. 9) മാംസവും രക്തവും അവകളുടെ സ്വാഭാവിക അവസ്ഥയിൽ തന്നെ പന്ത്രണ്ട് നൂറ്റാണ്ടുകൾക്ക് മേൽ നിലനിൽക്കാനും, അന്തരീക്ഷ-ജൈവ-പ്രതിപ്രവർത്തനങ്ങളാൽ നശിക്കപ്പെടാതെ അവശേഷിക്കുന്നതും അസാമാന്യമായ ഒരു പ്രതിഭാസമാണ്‌. ആ പരിശോധനാവിവരണത്തിൽ പ്രസ്താവിച്ചിരിക്കുന്ന ഒരു പരമാർത്ഥം ഊന്നി പറയുവാൻ ആഗ്രഹിക്കുന്നു. മനുഷ്യരക്തം ശീതീകരിക്കാതെ സൂക്ഷിച്ചാൽ, അതിലെ സ്വാഭാവിക ഭൗതിക-രാസഘടകങ്ങൾ വിഘടിച്ച് ശീഘ്രം അഴുകിപ്പോകും. എന്നാൽ, ഈ ‘ലാൻസിയാനോ അത്ഭുത’ത്തിലെ രക്തത്തിന്‌ 1250-വർഷങ്ങളിലേറെ പഴക്കമുണ്ട്; എന്നിട്ടും അതിൽ ഇപ്പോൾ ചൊരിഞ്ഞ രക്തത്തിലുള്ളത് പോലെ പോഷകരസവും, രാസവസ്തുക്കളും, ഭൗതികഘടകങ്ങളും അടങ്ങിയിട്ടുള്ളതായി ഇപ്പോഴും ഇരിക്കുന്നു. എന്നിട്ടും പരിശോധനയിൽ, കേടുകൂടാതെ ഇരിക്കുന്ന ഒരു പദാർത്ഥവും അതിൽ ചേർത്തിരിക്കുന്നതായി കാണാൻ സാധിച്ചില്ല. ‘ലാൻസിയാനോ അത്ഭുതം’ പോലെ ധാരാളം ‘കുർബ്ബാനാത്ഭുതങ്ങൾ’ റോമൻ കത്തോലിക്കാ സഭ രേഖകളിലാക്കുകയും ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുത്ത കാലത്ത് നടന്ന മറ്റൊരു ദിവ്യകാരുണ്യ അത്ഭുതം വായനക്കാരുടെ ശ്രദ്ധയിലേക്കു കൊണ്ടുവരാൻ ആഗ്രഹിക്കുന്നു. ‘ലാൻസിയനോ അത്ഭുത’മായി ഇതിനുള്ള സാമ്യം അമ്പരപ്പിക്കുന്നതും അതോടൊപ്പം പ്രചോദിപ്പിക്കുന്നതുമാണ്‌. 1996 ആഗസ്റ്റ് 15-ന്, അർജന്റീനായിലെ ബ്യൂണോസ് അയേർസിലെ സാന്റാ മറിയ പള്ളിയിൽ ഒരു വയോധികനായ ശുശ്രൂഷകൻ കുർബാന സമയത്ത് വിശുദ്ധ കുർബ്ബാന വിതരണം ചെതുകൊണ്ടിരിക്കുകയായിരുന്നു. അബദ്ധത്തിൽ ഒരു ഓസ്തി അദ്ദേഹത്തിന്റെ കയ്യിൽ നിന്നും താഴെവീണു. എന്ത് ചെയ്യണമെന്നറിയാതെ, അദ്ദേഹം അടുത്ത്നിന്നിരുന്ന പുരോഹിതന്റെ സഹായം ചോദിച്ചു. പുരോഹിതൻ ഭയഭക്തിയോടെ ആ തിരുഓസ്തിയെടുത്ത്, ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉപയോഗിക്കാനായി ബലിപീഠത്തിന്‌ അരികെ വച്ചിട്ടുള്ള വെള്ളം നിറച്ച ഒരു ചെറിയ പാത്രത്തിൽ അത് നിക്ഷേപിച്ചു. കുറേ സമയം കഴിയുമ്പോൾ, ഓസ്തി വെള്ളത്തിൽ ലയിച്ച് ഇല്ലാതാകുമ്പോൾ, അത് എടുത്ത് വേണ്ട വിധം കളയാമല്ലോ എന്നാണ്‌ അദ്ദേഹം കരുതിയത്. ഇപ്പോഴേക്കും ഓസ്തി അലിഞ്ഞു കഴിയുമെന്ന് കരുതി, ആറ്‌ ദിവസത്തിന്‌ ശേഷമാണ്‌ പാത്രം പരിശോധിച്ചത്. അപ്പോൾ കണ്ട് കാഴ്ച അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാക്കി-ഓസ്തിയുടെ വലുപ്പം വർദ്ധിച്ചിരിക്കുന്നു; ചുവന്ന് പാടുകൾ കൊണ്ടോ, ചുവന്ന കറകൾ കൊണ്ടോ അത് പൊതിയപ്പെട്ടിരിക്കുന്നു. ക്രമേണ താനേ അലിഞ്ഞു കൊള്ളും എന്ന് വിചാരിച്ച്, അദ്ദേഹം അത് അവിടത്തന്നെ സൂക്ഷിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഓസ്തിയുടെ നിറം മാറി കട്ടിയായ രക്തം പൊലെയായി, അവസാനം, ഒരു കഷണം മാംസം പോലെ ആയിത്തീർന്നു. ഉടൻ തന്നെ, ഈ മാസകോശത്തിന്റെ ഒരംശം ബ്യൂണോസ് അയേർസിലുള്ള ഒരു പരിശോധനാശാലയിലേക്കയച്ചു. ചുവന്നതും വെളുത്തതുമായ മനുഷ്യരക്ത കോശങ്ങളും മനുഷ്യഹൃദയത്തിന്റെ പേശികളുമാണ്‌ പരിശോധനയിൽ തിരിച്ചറിഞ്ഞത്. കോശാംശങ്ങൾക്ക് ജീവനുള്ളതായി കാണപ്പെട്ടു, കാരണം , അവ ചലിക്കുകയും ഒരു ജീവനുള്ള മനുഷ്യഹൃദയം പോലെ തുടിക്കുകയും ചെയ്യുന്നതായിട്ടാണ്‌ തുടർന്നുള്ള പരിശോധനയിൽ കണ്ടെത്തിയത്. മൂന്ന് വർഷങ്ങൾക്ക് ശേഷം, 1999-ൽ, ഇനിയും കുറേകൂടി അധിക പരിശോധനകൾ നടത്താൻ ഡോ.റിക്കാർഡോ കാസ്റ്റനൽ ഗോമസിനെ ചുമതലപ്പെടുത്തി. ന്യൂയോർക്ക് സിറ്റിയിലുള്ള ഒരു ലാബിലേക്ക് ഡോ. ഗോമസ് സാമ്പിൾ അയച്ചു കൊടുത്തു. ന്യായവും മുൻവിധിയില്ലാത്തതുമായ ഫലം ലഭിക്കാനായി, സാമ്പിൾ എന്തിന്റേതാണെന്നോ, എവിടെനിന്നും കിട്ടിയതാണെന്നോ, ലാബിലെ ശാസ്ത്രജ്ഞരെ അറിയിച്ചിരുന്നില്ല. ഫലം വന്നത്- “ലഭിച്ച സാമ്പിൾ ഒരു മനുഷ്യഹൃദയത്തിന്റെ ജീവൻ തുടിക്കുന്ന മാംസപേശി”-എന്നായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം, 2004-ൽ, ഒരു സാമ്പിൾ കൂടി എടുത്ത് പരിശോധിക്കാൻ, ഡോ ഗോമസ്, ഒരു രോഗ നിർണയവിദഗ്ദനും നിയമവൈദ്യ ശാസ്ത്രജ്ഞനുമായ ഡോ. ഫെഡറിക് സജീബിയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തോടും, സാമ്പിൾ എന്തിന്റേതാണെന്നോ, എവിടെ നിന്നുള്ളതാണെന്നോ പറഞ്ഞില്ല. മനുഷ്യഹൃദയത്തിന്റെ ജീവനുള്ള പേശിയുടെ അംശമാണ്‌ സാമ്പിൾ എന്നാണ്‌ ഡോ. സജീബിയും അറിയിച്ചത്. ഒരു പടി കൂടിക്കിടന്ന്, ഏതോ ഒരു വ്യക്തിയുടെ അതികഠിനമായി മുറിവേൽക്കപ്പെടുകയോ, മർദ്ദിക്കപ്പെടുകയോ ചെയ്യപ്പെട്ട ഒരു ഹൃദയത്തിന്റെ പേശികളുടെ സാമ്പിളാണതെന്ന് ഡോക്ടർ അഭിപ്രായപ്പെടുകയും ചെയ്തു. ഡോക്ടർ പ്രസ്തുത റിപ്പോർട്ട് പുറത്ത് വിട്ടതിന്‌ ശേഷമാണ്‌ പരിശോധിച്ച സാമ്പിൾ 1996-ൽ ശേഖരിച്ചതാണെന്ന് ദ്ദേഹത്തെ അറിയിച്ചത്. അപ്പോൾ, ഡോ. ഗോമസ് ഇപ്രകാരമാണ്‌ മറുപടിയായി ചോദിച്ചത്: “അങ്ങനെയെങ്കിൽ, ഒരു കാര്യം നിങ്ങൾ വിശദീകരിക്കണം. മരണമടഞ്ഞ ഒരാളിന്റെ ശരീരഭാഗമാണ്‌ എനിക്ക് തന്നതെങ്കിൽ, ആ കോശങ്ങൾ ചലിക്കുന്നതായും തുടിക്കുന്നതായും ഞാൻ കണ്ടെത്തിയത് എങ്ങനെ? 1996-ൽ മരിച്ച ഒരാളിന്റെ ഹൃദയമാണെങ്കിൽ, അതെങ്ങനെ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു? കഥ മുഴുവനും പറഞ്ഞ് കേൾപ്പിച്ചപ്പോൾ, സംശയലേശമില്ല, ഡോക്ടർ സ്തംഭിച്ചു പോയി. അടുത്തതായി, ഡോ. ഗോമസ്, ലാൻസിയാനോയിലേയും ബ്യൂണോസ് അയേർസിലേയും രക്തസാമ്പിളുകളുടെ താരതമ്യ പഠനത്തിനായി ഏർപ്പാട് ചെയ്തു. രണ്ട് സാമ്പിളുകളും ഏടുത്തിട്ടുള്ളത് ഒരേ വ്യക്തിയിൽ നിന്നാണെന്ന നിഗമനത്തിലാണ്‌ താരതമ്യപരിശോധന ചെയ്ത വിദഗ്ദർ എത്തിച്ചേർന്നത്. രണ്ട് സാമ്പിളുകളും ‘AB' Positive Blood Type-ൽ പെട്ടതായിരുന്നു; രണ്ടിന്റേയും DNA Reports-വും ഒന്നു തന്നെയായിരുന്നു. ആയതിനാൽ രണ്ടു സാമ്പിളുകളും ഒരേ ആളിൽ നിന്നും എടുത്തിട്ടുള്ളതാണെന്ന് സ്ഥിതീകരിക്കപ്പെട്ടു. പ്രധാനപ്പെട്ട ഒരു വസ്തുത- ലാൻസിയാനോയിലേയും ബ്യൂണോസ് അയേർസിലേയും രക്തസാമ്പിളുകളുടെ ശാസ്ത്രീയ കണ്ടെത്തലുകൾ, The shroud of Turin-ലേയും The sundarium of Oviedo-യിലേയും ശാസ്ത്ര സംഘത്തിന്റെ സാമ്പിൾ വിശകലനവുമായി താരതമ്യം ചെയ്തപ്പോൾ, രണ്ടും നൂറുശതമാനവും ഒരേ പോലെയായിരുന്നു. എല്ലാം തന്നെ "AB" Positive Blood Type-വും ആയിരുന്നു. എല്ലാം, മദ്ധ്യകിഴക്കൻ പ്രദേശത്ത് ജനിച്ച് വളർന്ന ഒരാളിന്റെ ഭൗതിക സ്വഭാവങ്ങൾക് ഒത്ത് ചേരുന്ന ലക്ഷണമൊത്തവയായിരുന്നു. 'വിശുദ്ധ കുർബ്ബാന മധ്യേ മനുഷ്യനിർമ്മിതമായ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരവും രക്തവുമായി മാറുന്നു' എന്ന ക്രിസ്തീയ വിശ്വാസം ഒരു അവിശ്വാസിക്ക് തെളിയിച്ചു കാണിക്കാൻ നമുക്ക് ഒരിക്കിലും സാദ്ധ്യമല്ല. ക്രിസ്തീയ വിശ്വാസം അന്ധവിശ്വാസം മാത്രമല്ല പ്രാകൃതവുമാണെന്നുള്ള ദേവാരാധകരുടെ ആരോപണങ്ങളോട് നാലാം നൂറ്റാണ്ടിൽ ശക്തമായി പ്രതികരിച്ചിട്ടുള്ള വിശ്വാസ ശ്രേഷ്ഠനായിരുന്നു വിശുദ്ധ അഗ്സ്റ്റിൻ. ഈ ക്രിസ്തീയ വിശ്വാസം വിശദീകരിക്കുവാനും പ്രശോഭിപ്പിക്കുവാനും ശാസ്ത്രത്തിന്‌ കഴിയും, കഴിയണം എന്നാണ്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അൾത്താരയിൽ നാം ദർശിക്കുന്ന കുർബ്ബാനയുടെ കൗദാശിക സാന്നിദ്ധ്യം, കേവലം ഒരു കഷണം പുളിക്കാത്ത അപ്പത്തിനും ഒരു കപ്പ് വീഞ്ഞിനും എത്രയോ അപ്പുറത്താണെന്ന സത്യം നമ്മെ ഓർമ്മപ്പെടുത്തുന്നതായിരിക്കണം മേൽവിവരിച്ച ഉദാഹരണങ്ങൾ! ഇത്, വാസ്തവത്തിൽ, നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുവിന്റെ “ശരീരവും, രക്തവും, ആത്മാവും, ദിവ്യത്വവും” ആകുന്നു. പരമ പ്രധാനമായി, മുകളിൽ ഉദ്ധരിച്ച ഉദാഹരണങ്ങൾ ഒരിക്കൽ, ഒരിടത്ത് മാത്രം, ഒറ്റപ്പെട്ടതായി സംഭവിക്കുന്ന അപൂർവ്വ അത്ഭുതങ്ങളല്ലന്ന് നമുക്ക് ഓർമ്മിക്കാം. ഈ അത്ഭുതം ഓരോ ദിവസവും , ഓരോ വിശുദ്ധ കുർബ്ബാനയിലും ലോകവ്യാപകമായി സംഭവിച്ചുകോണ്ടിരിക്കുന്നു. ഇത് പൂർണ്ണമായും ഗ്രഹിച്ചു കൊണ്ട് വിശുദ്ധ കുർബ്ബാനയോട് അതർഹിക്കുന്ന ആദരവോടെ എന്നന്നേക്കും നമുക്ക് പെരുമാറാം!
Image: /content_image/Mirror/Mirror-2015-11-26-11:13:34.jpg
Keywords: ദിവ്യകാരുണ്യ അത്ഭുതം
Content: 432
Category: 18
Sub Category:
Heading: ഒമ്പത് ദേവാലയങ്ങളില്‍ കരുണയുടെ വിശുദ്ധ കവാടങ്ങള്‍ തുറക്കുന്നു
Content: ചങ്ങനാശ്ശേരി : ഫ്രാന്സിസ് മാർപാപ്പ പ്രഖ്യാപിച്ച കാരുണ്യ വ൪ഷാചരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി അതിരൂപതയിലെ തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ദേവാലയങ്ങളില്‍ കരുണയുടെ വിശുദ്ധ കവാടങ്ങള്‍ തുറക്കുന്നു. ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രപ്പോലീതന്‍ പള്ളി, എടത്വ സെന്റ്ം ജോര്ജ്ജ് ഫൊറോന പള്ളി ,ചങ്ങനാശ്ശേരി പാറേല്‍ മരിയന്‍ തീര്ഥാറടന കേന്ദ്രം,അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി,കുടമാളൂര്‍ സെന്റ്ര മേരീസ് ഫൊറോന പള്ളി,മാന്നാനം ആശ്രമ ദേവാലയം,കൊല്ലം തോമാശ്ലീഹ പള്ളി,ചമ്പക്കുളം കല്ലൂ൪ക്കാട് സെന്റ്ള ജോസെഫ് പള്ളി,തിരുവനന്തപുരം ലൂര്ദ് ഫൊറോന പള്ളി എന്നിവിടങ്ങളിലാണ് കരുണയുടെ കവാടങ്ങള്‍ തുറക്കുന്നത്. മെത്രപ്പോലീതന്‍ പള്ളി, പാറേല്‍ പള്ളി,എടത്വ പള്ളി എന്നിവിടങ്ങളില്‍ ഡിസംബര്‍ 13 നും അതിരമ്പുഴ, കുടമാളൂര്‍, കൊല്ലം, മാന്നാനം എന്നീ ദേവാലയങ്ങളില്‍ 20 നും തിരുവനന്തപുരം ഫൊറോന പള്ളിയില്‍ 21 നും ചമ്പകുളം കല്ലൂർക്കാട് പള്ളിയില്‍ 27 നും ആർച്ച് ബിഷപ്പ് മാര്‍ ജോസെഫ് പെരുന്തോട്ടം കരുണയുടെ കവാടങ്ങള്‍ തുറക്കും.
Image: /content_image/India/India-2015-11-27-06:49:47.jpg
Keywords: വിശുദ്ധ കവാടം,ഇന്ത്യ, holy door, year of mercy ,പ്രവാചകശബ്ദം
Content: 433
Category: 1
Sub Category:
Heading: ക്രൈസ്തവർക്ക് നവജീവൻ നൽകി കൊണ്ട് ഇറാക്കി അഭയാർത്ഥി ക്യാമ്പിൽ പുതിയ ദേവാലയം
Content: ബാഗ്ദാദിലെ കൃസ്ത്യൻ അഭയാർത്ഥി ക്യാമ്പിൽ പുതിയതായി നിർമ്മിച്ച ദേവാലയം, ക്രൈസ്തവ അഭയാർത്ഥികൾക്ക് ജീവിതത്തെ പറ്റി പ്രത്യാശ നൽകുന്നതായി EWTN News റിപ്പോർട്ട് ചെയ്യുന്നു. പ്രാർത്ഥിക്കാനും മറ്റ് അനുബന്ധ പ്രവർത്തികൾക്കുമായി ഒരിടം കിട്ടിയ സന്തോഷത്തിലാണവർ. ഈ ദേവാലയം Institute of the Incarnate Word- ന്റെ ഒരു പദ്ധതിയായിട്ടാണ് പൂർത്തീകരിച്ചിട്ടുള്ളത്. കന്യകാമാതാവിന്റെ പേരിൽ സ്ഥാപിച്ചിട്ടുള്ള ദേവാലയം, നവംബർ 13-ന് ദിവ്യബലിയർപ്പണത്തോടെ, വിശ്വാസികൾക്ക് തുറന്നു കൊടുത്തു. ബാഗ്ദാദിലെ ആർച്ച് ബിഷപ്പ് ഷാൻ സ്ലിമാനൊപ്പം, Institute of the Incarnate Word- ലെ പുരോഹിതർ, പാപ്പൽ പ്രതിനിധികൾ, ഡൊമിനിക്കൻ സമൂഹം, പ്രാദേശിക ദേവാലയ പ്രതിനിധികൾ എന്നിവർ വിശുദ്ധ കുർബ്ബാന അർപ്പണത്തിൽ പങ്കു ചേർന്നു. ബാഗ്ദാദിലെ സിറിയക്ക് ആരക്കി പാർച്ചിയുടെ ആർച്ച് ബിഷപ്പ് എ ഫ്രീം അബ്ബ മൻസൂർ, അഭയാർത്ഥി ക്യാമ്പിന്റെ ജനറൽ മാനേജരായ ഒരു ഓർത്തോഡ്ക്സ് പുരോഹിതൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അഭയാർത്ഥികളുടെ കഷ്ടപ്പാടുകൾക്കും പീഠനങ്ങൾക്കും പ്രതിഫലം ലഭിക്കുമെന്ന ആശ്വാസവാക്കുകളാണ്, ആർച്ച് ബിഷപ്പ് സ്ലീമാൻ, തന്റെ പ്രഭാഷണത്തിൽ ആവർത്തിച്ചത്. ദിവ്യബലിയർപ്പണത്തിനു ശേഷം, ഓരോ കുടുംബങ്ങൾക്കും വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ ചിത്രങ്ങൾ വിതരണം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച സംഭാവനകളും, Aid to the Church in Need എന്ന പൊന്തിഫിക്കൽ സംഘടനയുടെ സഹായവുമാണ്, ദേവാലയ നിർമ്മാണം പൂർത്തീകരിക്കാൻ ഇടയാക്കിയത്. "ബാഗ്ദാദിൽ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ ചെലവേറിയതാണ്. അതുകൊണ്ട്, പഴയ അഭയാർത്ഥി ക്യാമ്പുകളിലെ കുറെ വസ്തുക്കൾ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്" The Amigos de Irak (ഇറാക്കിന്റെ സ്നേഹിതർ) എന്ന സംഘടനയിലെ ഭാരവാഹികൾ പറഞ്ഞു. ദേവാലയ നിർമ്മാണത്തിന്റെ ചുമതലയുള്ള എൻജിനീയർ അബു റാമി, സൗജന്യമായാണ് തന്റെ ജോലി നിർവ്വഹിച്ചത്. ആവശ്യ സമയങ്ങളിൽ, അദ്ദേഹം സ്വന്തം പണം ഉപയോഗിച്ചും നിർമ്മാണ വസ്തുക്കൾ വാങ്ങി, ദേവാലയ നിർമ്മാണത്തിൽ മുടക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ശനിയാഴ്ച്ചകളിലും, ഞായറാഴ്ച്ചകളിലും, ദിവ്യബലിയർപ്പണമാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ, ദേവാലയം അഭയാർത്ഥികളുടെ പല വിധ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കും. "അനവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ഉള്ള സൗകര്യങ്ങൾ ഉപയോഗിച്ച്, ഞങ്ങൾ എല്ലാം ചെയ്തു തീർക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അത് പ്രശ്നമല്ല: ദൈവത്തിനു വേണ്ടിയുള്ള എല്ലാ ജോലികളെയും പോലെ! കഷ്ടപ്പാടുകൾ ഏറെയുണ്ട്! പക്ഷേ, ഫലം സമൃദ്ധമായിരിക്കും! എല്ലാവരും ദൈവത്തിന്റെ ഈ ജോലിയിലെ പങ്കാളികളാണ്. ഇതിന്റെ ഫലം ലഭിക്കുന്ന അഭയാർത്ഥികളും, ഇത് സാധ്യമാക്കിയ നിങ്ങൾ ഓരോരുത്തരും." Amigos De Irak പറഞ്ഞു.
Image: /content_image/News/News-2015-11-27-11:47:16.jpg
Keywords: Inaque church, pravachaka sabdam
Content: 434
Category: 1
Sub Category:
Heading: യേശു എന്ന ആ വാതിലിലൂടെ കടന്നു വരാത്തവർ പൗരോഹിത്യത്തിനും, സമർപ്പിത ജീവിതത്തിനും യോഗ്യരല്ല: ഫ്രാൻസിസ് മാർപാപ്പ
Content: എഴുതി തയ്യാറാക്കിയിരുന്ന പ്രസ്താവനകൾ മാറ്റി വെച്ച്, പിതാവ്, കെനിയയിലെ വൈദീകരോടും വൈദീകവിദ്യാർത്ഥികളോടും സമർപ്പിതരോടും ഹൃദയം തുറന്നു. പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും, ദൈവത്തെ ജീവിതത്തിന്റെ കേന്ദ്ര ഭാഗത്ത് കൊണ്ടുവരണമെന്ന്, പിതാവ് അവരോട് ആഹ്വാനം ചെയ്തു. "തിരുസഭ ഒരു കച്ചവട സ്ഥാപനമല്ല. അതൊരു ദിവൃരഹസ്യമാണ്. മറ്റുള്ളവർക്ക് നന്മ പകർന്ന്, ആനന്ദം കണ്ടെത്താനുള്ള ഒരു ദൈവീക രഹസ്യമാണത്." "കർത്താവ് കുരിശുമരണം വരിച്ചു! ക്രൈസ്തവരായ ആർക്കെങ്കിലും, അത് പുരോഹിതനാകട്ടെ, അൽമായനാകട്ടെ, ആ യാഥാർത്ഥ്യം മറക്കാൻ കഴിയുമോ? അത് മറക്കുന്നത് ഒരു പാപമാണ്. നികൃഷ്ടമായ പാപം!" "നന്മയ്ക്ക് നേരെയുള്ള അലംഭാവം ഒരു പാപമാണ്." പുരോഹിത രെയും വിശ്വാസികളെയും അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം തുടർന്നു. "എന്റെയൊപ്പം പൗരോഹിത്യ ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രിയ സുഹൃത്തുക്കളെ, വിശ്വാസികളെ, വൈദീകവിദ്യാർത്ഥികളെ, നിങ്ങൾ ഒരിക്കലും 'വിശ്വാസത്തിൽ അലംഭാവം' എന്ന പാപത്തിൽ വീഴാതെ സൂക്ഷിക്കുക!" "ദൈവം നമ്മെ എല്ലാവരെയും തിരഞ്ഞെടുത്തിരിക്കുന്നു. ജ്ഞാനസ്നാന സമയത്ത് തന്നെ പരിശുദ്ധാത്മാവ് നമ്മെ തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു!" "പൗരോഹിത്യത്തിനും, സമർപ്പിത ജീവിതത്തിനുമായി, നമ്മളെല്ലാം ഒരു വാതിലിലൂടെ കടന്നു പോന്നിരിക്കുന്നു. ആ വാതിൽ യേശുവാണ്! " "യേശു എന്ന ആ വാതിലിലൂടെ കടന്നു വരാത്തവർ പൗരോഹിത്യം, സമർപ്പിത ജീവിതം, എന്നീ നിയോഗങ്ങൾക്ക് യോഗ്യരല്ല." സ്നേഹത്തോടെ തന്നെ, നമുക്ക് അവരോട് പറയാം, 'ഈ വഴി നിങ്ങളുടേതല്ല'!" "യേശുവെന്ന വാതിലിലൂടെ കടന്നു വരാത്തവർ തിരഞ്ഞെടുക്കപ്പെട്ടവരല്ല. നന്നായി തുടങ്ങാത്തത് നന്നായി അവസാനിക്കുകയില്ല. അവർ പോകുകയാണ് നല്ലത്!" "മറ്റു ചിലരുണ്ട്. ദൈവം തന്നെ വിളിച്ചുവെന്ന് ഹൃദയത്തിൽ അറിഞ്ഞിട്ടും, ദൈവം എന്തിനാണ് തന്നെ വിളിച്ചത് എന്ന് അറിയാത്തവർ! അവർ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. എന്തിന് അവർ വിളിക്കപ്പെട്ടു എന്ന്, ഉചിതമായ സമയത്ത് ദൈവം അവർക്ക് വെളിപ്പെടുത്തും!" "ചിലർക്ക് ദൈവവിളിയുണ്ടാകും, സമർപ്പിതമായ ഒരു മനസ്സുമുണ്ടാകും. പക്ഷേ, ആ മനസ്സിന്റെ ഒരു കോണിൽ, അധികാരത്തിനും സ്ഥാനമാനങ്ങൾക്കുമായി ആഗ്രഹിക്കുന്ന ഒരിടമുണ്ടാകും. യേശുശിഷ്യരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ, തന്റെ മക്കൾക്ക് സ്വർഗ്ഗത്തിൽ യേശുവിന്റെ ഇടത്തും വലത്തുമായി ഇരിക്കാനുള്ള അനുഗ്രഹമാണ് ആവശ്യപ്പെടുന്നത്." "ഓരോരുത്തരും സ്വയം ചോദിക്കുക: 'ഞാൻ യേശുവിനെ പിന്തുടരുന്നത്, പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയാണോ?" "ചിലരുടെ ഹൃദയത്തിൽ, ഇവയ്ക്കു വേണ്ടിയുള്ള ആഗ്രഹം ഒരു ഇത്തിക്കണ്ണിയായി വേരുപിടിക്കുന്നു. അത് നമ്മുടെ ഹൃദയത്തിലെ ദൈവസ്നേഹവും മനുഷ്യനേഹവും നശിപ്പിക്കുന്നു." "ഞാൻ ഒരിക്കൽ കൂടി പറയുന്നു. തിരുസഭ ഒരു കച്ചവട സ്ഥാപനമല്ല; ഒരു സന്നദ്ധ പ്രസ്ഥാനമല്ല. സഭ ഒരു ദൈവീക രഹസ്യമാണ്. യേശുവിന്റെ ദൃഷ്ടി നമ്മുടെ മേൽ പതിഞ്ഞിരിക്കുന്നു. അദ്ദേഹം പറയുന്നു: 'എന്നെ പിന്തുടരുക !" "പാപത്തെ പറ്റി ഓർത്ത് പലരും പശ്ചാത്തപിക്കും.എന്നാൽ, പാപത്തെ പറ്റിയോർത്ത് കരഞ്ഞ, ഒരാളെ പറ്റിയേ വിശുദ്ധ ഗ്രന്ഥം പറയുന്നുള്ളു- വി.പത്രോസ്! താൻ പാപിയാണെന്നറിഞ്ഞ്, താൻ കർത്താവിനെ വഞ്ചിച്ചുവെന്നറിഞ്ഞ്, പത്രോസ് കരഞ്ഞു! പക്ഷേ യേശു അദ്ദേഹത്തെ ഒരു മാർപാപ്പയാക്കി." "പൗരോഹിത്യ - സമർപ്പിത ജീവിതം നയിക്കുന്ന നമ്മുടെ കണ്ണുകൾ ഈറനണിയുന്നില്ലെങ്കിൽ, എവിടെയോ എന്തോ കുഴപ്പമുണ്ട് എന്ന് ഉടൻ തിരിച്ചറിയണം." "സമർപ്പിത ജീവിതം നയിക്കുന്നവർ യഥാർത്ഥ പ്രാർത്ഥന മറന്നാൽ, അവരുടെ ആത്മാവ് വരണ്ടുണങ്ങും. ലോകത്തിന് മുമ്പിൽ അവർ, ഉണങ്ങിയ, ഫലം പുറപ്പെടുവിക്കാത്ത, വൃക്ഷം പോലെ അനാകർഷകമായി മാറും!" പാവപ്പെട്ടവരോടും കുട്ടികളോടും പ്രായമായവരോടും നാം ഒരു പ്രത്യേക സേവന സന്നദ്ധത വളർത്തിയെടുക്കണം എന്നുകൂടി ഉപദേശിച്ചു കൊണ്ട് പിതാവ് പസംഗം ഉപസംഹരിച്ചു. (Source: www.ewtnnews.com)
Image: /content_image/News/News-2015-11-28-00:01:39.jpg
Keywords: pope in kenya, pravachaka sabdam
Content: 435
Category: 1
Sub Category:
Heading: 200-ലധികം അനാഥ മൃതദേഹങ്ങള്‍ യഥാവിധി അടക്കം ചെയ്തു ലോകത്തിന് മാതൃകയായി കൊണ്ട് ഷിക്കാഗോയിലെ കത്തോലിക്കാ സഭ
Content: ഷിക്കാഗോയിലെ കത്തോലിക്കാ സഭ തങ്ങളുടെ സെമിത്തേരികളില്‍ സമീപ വര്‍ഷങ്ങളില്‍ മരിച്ച ഏതാണ്ട് 200-ഓളം തിരിച്ചറിയപ്പെടാത്തതും, ആരും അവകാശപ്പെടാത്തതുമായിട്ടുള്ള മൃതദേഹങ്ങള്‍ യഥാവിധി അടക്കം ചെയ്യുവാന്‍വേണ്ട സഹായങ്ങള്‍ ചെയ്തു. പാര്‍പ്പിടമില്ലായ്മ ഇല്ലായ്മ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രാര്‍ത്ഥിക്കുവാന്‍ ആരുമില്ലാതെ മരിച്ചവര്‍ക്ക് വേണ്ടി പരിതപിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണമെന്ന് ഈ ചടങ്ങില്‍ പങ്കെടുത്ത ഒരു വൈദികന്‍ അഭിപ്രായപ്പെട്ടു. ഷിക്കാഗോ അതിരൂപത കത്തോലിക്കാ സെമിത്തേരികളുടെ സഹ-ഡയറക്ടറും പുരോഹിതനുമായ ഫാ. ലാറി സുള്ളിവന്‍ ഈ പരിതാപകരമായ അവസ്ഥയെപ്പറ്റി വിശദീകരിച്ചു. “തീര്‍ച്ചയായും ഇത്തരം വ്യക്തികൽ വളരെയേറെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജീവിതമാണ് നയിക്കുന്നത്. കുടുംബത്തില്‍നിന്നും, കൂട്ടുകാരില്‍നിന്നും അന്യരാക്കപ്പെട്ടു ജീവിക്കുന്ന ഇവരെ കുറിച്ച് അധികമാര്‍ക്കും അറിവില്ല.” അദ്ദേഹം EWTN ന്യൂസിനോട് പറഞ്ഞു. “ഉറപ്പായും ഇവരുടെ അന്ത്യം വളരെയേറെ ദയനീയമാണ്: ഇവരെ ഞങ്ങള്‍ അറിയും എന്ന് പറയുവാന്‍ ഇവര്‍ക്ക് വേണ്ടി ആരും മുന്നോട്ട് വരാറില്ല.” ഫാ. സുള്ളിവന്‍ തുടര്‍ന്നു “നമുക്ക് ഇവരെ അറിയില്ല എങ്കിലും ദൈവത്തിന് ഇവരെ അറിയാമെന്നുള്ള കാര്യം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് എനിക്ക് തോന്നുന്നത്.” നവംബര്‍ 19-ന് ഉച്ചക്ക് ശേഷം ഷിക്കാഗോയിലെ മൌണ്ട് ഒലിവെറ്റ് സെമിത്തേരിയില്‍ ഫാ. സുള്ളിവന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തിരിച്ചറിയുവാന്‍ കഴിയാത്ത 12 പ്രായപൂര്‍ത്തിയായവരുടേയും 24 ഗര്‍ഭാവസ്ഥയിലുണ്ടായിരുന്നതും (unborn), ചാപിള്ളയുമായ കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങളും അടക്കം ചെയ്തു. വിവിധ നഗരങ്ങളിലെ ഉദ്യോഗസ്ഥരും, ശവ-സംസ്കാര അധ്യക്ഷന്‍മാരും ഉള്‍പ്പെടെ ഒരുപാട് പേര്‍ ഈ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. സാധാരണ കത്തോലിക്കാ ശവ-സംസ്കാര ചടങ്ങുകളില്‍നിന്നും ഒട്ടും വ്യത്യസ്ഥമല്ലായിരുന്നു ഈ ചടങ്ങും. “ശവ-സംസ്കാര ചടങ്ങിന്റെ എല്ലാ ശുശ്രൂഷകളോടും കൂടിയാണ് ഞങ്ങള്‍ഇത് ചെയ്തത്.” അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ അവരുടെ ആരൊക്കെയോ ആയ പോലെയുള്ള ഒരു വികാരം ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായി എന്നാണ് എനിക്ക് തോന്നുന്നത്.” “പരിതപിക്കപ്പെടുവാനും, പ്രാര്‍ത്ഥിക്കപ്പെടുവാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാരാളം മൃതദേഹങ്ങള്‍ ആരും അവകാശപ്പെടാന്‍ ഇല്ലാത്ത അവസ്ഥയില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍തന്നെ ഷിക്കാഗോ അതിരൂപതയിലെ കത്തോലിക്ക സെമിത്തേരികള്‍ നൂറ് കണക്കിന് കല്ലറകള്‍ ഇത്തരം മൃതദേഹങ്ങള്‍അടക്കുന്നതിനായി നല്‍കിയിട്ടുണ്ട്. 2012-മുതല്‍ ഷിക്കാഗോ സെമിത്തേരികള്‍ ഏതാണ്ട് 200-ഓളം പ്രായപൂര്‍ത്തിയായവരും ആരും അവകാശപ്പെടുവാനോ ഇല്ലാത്ത മൃതദേഹങ്ങള്‍ അടക്കം ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും പാര്‍പ്പിടമില്ലാത്തവരുടേതായിരുന്നു. ഇതിനു പുറമേ ഏതാണ്ട് 600-ഓളം വരുന്ന ഭ്രൂണഹത്യ നടത്തിയതും, ചാപിള്ളകളുമായി പിറന്ന ശിശുക്കളുടെയും അവശിഷ്ടങ്ങളും അടക്കംചെതിട്ടുണ്ട്. ഷിക്കാഗോ കത്തോലിക്കാ സെമിത്തേരികളുടെ എക്സിക്യുട്ടീവ്‌ ഡയറക്ടറായ റോമന്‍ സാബെല്‍സ്കിയുടെ അഭിപ്രായത്തില്‍ എല്ലാവരും സമൂഹത്തിനായി എന്തെങ്കിലും ചെയ്യണം. ആരാലും അറിയപ്പെടാതെ അനാഥരായി മരിച്ചവരും ഇപ്പറഞ്ഞ സമൂഹത്തില്‍ ഉള്‍പ്പെടും. “ഇത്തരത്തില്‍ മരിച്ചവര്‍ എല്ലാവരും തന്നെ ആരെങ്കിലുടേയും അമ്മയോ, സഹോദരനോ, സഹോദരിയോ, ജീവിതപങ്കാളിയോ ഒക്കെ ആയിരുന്നിരിക്കാം. എങ്ങിനെ ആയിരുന്നാലും ഇത് വളരെ ഖേദകരമാണ്, കാരണം സ്വന്തം സാഹചര്യങ്ങള്‍മൂലം സ്വയം സംസാരിക്കുവാനും ഏകാന്തമായി മരിക്കുവാനും വിധിക്കപ്പെട്ട് കൊണ്ട് അവര്‍ തെരുവിലാക്കപ്പെടുന്നു.” അദ്ദേഹം EWTN ന്യൂസിനോട് പറഞ്ഞു. “ഒരു സമൂഹമെന്നനിലയിലും ഒരേ സഭാമക്കള്‍ എന്ന നിലയിലും, ഇങ്ങനെയുല്ലവര്‍ക്ക് വേണ്ടി അവരുടെ മരണത്തില്‍ പോലും പ്രാര്‍ത്ഥിക്കുവാനും, പരിതപിക്കുവാനും നാം മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ദൈവത്തിന്‍റെ ദാനമെന്നനിലയില്‍ ഇവര്‍ നമ്മുടെ അംഗീകാരവും ആദരവും അര്‍ഹിക്കുന്നു.” പാര്‍പ്പിടമില്ലായ്മ എന്ന വിപത്തിനെ തടയുകയാണെങ്കില്‍ ആരാലും അറിയപ്പെടാതെ മരിക്കുക എന്ന ഈ സാഹചര്യത്തില്‍ കുറെയേറെ മാറ്റങ്ങള്‍വരും. തെരുവില്‍ അലയുന്നവരെ പുനരധിവസിപ്പിക്കേണ്ടതിന്റെയും അവര്‍ക്ക് ശരിയായ രീതിയിലുള്ള മനശാസ്ത്രപരമായ ശ്രദ്ധ നല്‍കേണ്ടതിന്റെയും ആവശ്യത്തെപ്പറ്റി ഫാ. സുള്ളിവന്‍ എടുത്ത് പറഞ്ഞു. “ആരും തെരുവില്‍ അലയുന്ന രീതിയല്‍ ഇനി ഒരിക്കലും കാണേണ്ടിവരരുത്. ഇത് സമൂഹത്തിന് തന്നെ ദോഷമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിക്കുന്നവരെ അടക്കുന്നത് വളരെ വലിയ ഒരു കാരുണ്യ-പ്രവര്‍ത്തിയായാണ്‌ കത്തോലിക്കാ സഭ കാണുന്നത്. "നമ്മുടെ ശരീരം ദൈവത്തിന്റെ ദാനമാണെന്ന" വിശ്വാസത്തില്‍ നിന്നുമാണ് ഈ കാഴ്ചപ്പാട് ഉണ്ടായത്. ക്രിസ്ത്യാനി എന്ന നിലയില്‍ നാം മറ്റുള്ളവരുടെ ആത്മീയവും ശാരീരികവുമായ ക്ഷേമത്തിന് ഉത്തരവാദിത്വപ്പെട്ടിരിക്കുന്നു. മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥനകള്‍ക്ക് ആത്മീയമായ പ്രാധാന്യം ഉണ്ട്. എന്നാല്‍ മരിച്ചവരെ അടക്കം ചെയ്യുന്നതിന് ശാരീരികമായ പ്രാധാന്യവും ഉണ്ട് എന്ന് ഒരു വൈദികന്‍ അഭിപ്രായപ്പെട്ടു. ഇത് മരിച്ചതിനു ശേഷവും ബാധകമാണ്. “നമ്മുടെ ശരീരം ദൈവത്തിന്റെ ദാനമാണ്” അതിനാല്‍ നാം ഇതിനെ വളരെ ബഹുമാനപൂര്‍വ്വം കൈകാര്യം ചെയ്യണം. നാം വെറുതെ പ്രാര്‍ത്ഥിക്കുക മാത്രം ചെയ്യാതെ ശാരീരികമായ സഹായങ്ങളും ചെയ്യണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹം തുടര്‍ന്നു “വിശക്കുന്ന ഒരുവന് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍മാത്രം പോര. അവന് ഭക്ഷണം കൊടുക്കുക കൂടി വേണം. വേദന സഹിക്കുന്ന ഒരുത്തന് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍മാത്രം പോര മറിച്ച് അവനു വേണ്ട ശാരീരികമായ ശ്രദ്ധയും വൈദ്യചികിത്സയും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുക കൂടി വേണം.” കത്തോലിക്കാ സെമിത്തേരികള്‍ ഒരു വര്‍ഷം 300-ഓളം അടക്കം ചെയ്യലുകള്‍ക്ക് വേണ്ട സാമ്പത്തിക സഹായവും ചെയ്യുന്നുണ്ടെന്ന് റോമന്‍ സാബെല്‍സ്കി പറഞ്ഞു. ഇത് മൂലം കുടുംബക്കാര്‍ക്ക് സംസ്കാര ചടങ്ങുകള്‍ക്ക് ആവശ്യമായ പണം ഇല്ലെങ്കില്‍പോലും കത്തോലിക്ക രീതിയിലുള്ള സംസ്കാര ശുശ്രൂഷകള്‍ അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നു. എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2015-11-28-17:27:06.jpg
Keywords: ചിക്കാഗോ രൂപത,മൃതസംസ്ക്കാരം,pravachaka sabdam,latest malayalam christian news
Content: 437
Category: 7
Sub Category:
Heading: test-2
Content: test-2
Image:
Keywords:
Content: 438
Category: 7
Sub Category:
Heading: വിശുദ്ധ കുർബ്ബാനയെക്കുറിച്ച് കൂടുതൽ ആഴത്തിൽ വിശദീകരിക്കുന്ന മനോഹരമായ വീഡിയോ
Content: വിശുദ്ധ കുർബ്ബാനയെക്കുറിച്ച് കൂടുതൽ ആഴത്തിൽ വിശദീകരിക്കുന്ന മനോഹരമായ വീഡിയോ...
Image:
Keywords: holy mass, pravachaka sabdam
Content: 439
Category: 7
Sub Category:
Heading: test-4
Content: test-4
Image:
Keywords: