category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രൈസ്തവർക്ക് നവജീവൻ നൽകി കൊണ്ട് ഇറാക്കി അഭയാർത്ഥി ക്യാമ്പിൽ പുതിയ ദേവാലയം
Contentബാഗ്ദാദിലെ കൃസ്ത്യൻ അഭയാർത്ഥി ക്യാമ്പിൽ പുതിയതായി നിർമ്മിച്ച ദേവാലയം, ക്രൈസ്തവ അഭയാർത്ഥികൾക്ക് ജീവിതത്തെ പറ്റി പ്രത്യാശ നൽകുന്നതായി EWTN News റിപ്പോർട്ട് ചെയ്യുന്നു. പ്രാർത്ഥിക്കാനും മറ്റ് അനുബന്ധ പ്രവർത്തികൾക്കുമായി ഒരിടം കിട്ടിയ സന്തോഷത്തിലാണവർ. ഈ ദേവാലയം Institute of the Incarnate Word- ന്റെ ഒരു പദ്ധതിയായിട്ടാണ് പൂർത്തീകരിച്ചിട്ടുള്ളത്. കന്യകാമാതാവിന്റെ പേരിൽ സ്ഥാപിച്ചിട്ടുള്ള ദേവാലയം, നവംബർ 13-ന് ദിവ്യബലിയർപ്പണത്തോടെ, വിശ്വാസികൾക്ക് തുറന്നു കൊടുത്തു. ബാഗ്ദാദിലെ ആർച്ച് ബിഷപ്പ് ഷാൻ സ്ലിമാനൊപ്പം, Institute of the Incarnate Word- ലെ പുരോഹിതർ, പാപ്പൽ പ്രതിനിധികൾ, ഡൊമിനിക്കൻ സമൂഹം, പ്രാദേശിക ദേവാലയ പ്രതിനിധികൾ എന്നിവർ വിശുദ്ധ കുർബ്ബാന അർപ്പണത്തിൽ പങ്കു ചേർന്നു. ബാഗ്ദാദിലെ സിറിയക്ക് ആരക്കി പാർച്ചിയുടെ ആർച്ച് ബിഷപ്പ് എ ഫ്രീം അബ്ബ മൻസൂർ, അഭയാർത്ഥി ക്യാമ്പിന്റെ ജനറൽ മാനേജരായ ഒരു ഓർത്തോഡ്ക്സ് പുരോഹിതൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. അഭയാർത്ഥികളുടെ കഷ്ടപ്പാടുകൾക്കും പീഠനങ്ങൾക്കും പ്രതിഫലം ലഭിക്കുമെന്ന ആശ്വാസവാക്കുകളാണ്, ആർച്ച് ബിഷപ്പ് സ്ലീമാൻ, തന്റെ പ്രഭാഷണത്തിൽ ആവർത്തിച്ചത്. ദിവ്യബലിയർപ്പണത്തിനു ശേഷം, ഓരോ കുടുംബങ്ങൾക്കും വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ ചിത്രങ്ങൾ വിതരണം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച സംഭാവനകളും, Aid to the Church in Need എന്ന പൊന്തിഫിക്കൽ സംഘടനയുടെ സഹായവുമാണ്, ദേവാലയ നിർമ്മാണം പൂർത്തീകരിക്കാൻ ഇടയാക്കിയത്. "ബാഗ്ദാദിൽ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ ചെലവേറിയതാണ്. അതുകൊണ്ട്, പഴയ അഭയാർത്ഥി ക്യാമ്പുകളിലെ കുറെ വസ്തുക്കൾ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്" The Amigos de Irak (ഇറാക്കിന്റെ സ്നേഹിതർ) എന്ന സംഘടനയിലെ ഭാരവാഹികൾ പറഞ്ഞു. ദേവാലയ നിർമ്മാണത്തിന്റെ ചുമതലയുള്ള എൻജിനീയർ അബു റാമി, സൗജന്യമായാണ് തന്റെ ജോലി നിർവ്വഹിച്ചത്. ആവശ്യ സമയങ്ങളിൽ, അദ്ദേഹം സ്വന്തം പണം ഉപയോഗിച്ചും നിർമ്മാണ വസ്തുക്കൾ വാങ്ങി, ദേവാലയ നിർമ്മാണത്തിൽ മുടക്കം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. ശനിയാഴ്ച്ചകളിലും, ഞായറാഴ്ച്ചകളിലും, ദിവ്യബലിയർപ്പണമാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. മറ്റു ദിവസങ്ങളിൽ, ദേവാലയം അഭയാർത്ഥികളുടെ പല വിധ കാര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കും. "അനവധി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ഉള്ള സൗകര്യങ്ങൾ ഉപയോഗിച്ച്, ഞങ്ങൾ എല്ലാം ചെയ്തു തീർക്കാൻ ശ്രമിക്കുകയാണ്. പക്ഷേ അത് പ്രശ്നമല്ല: ദൈവത്തിനു വേണ്ടിയുള്ള എല്ലാ ജോലികളെയും പോലെ! കഷ്ടപ്പാടുകൾ ഏറെയുണ്ട്! പക്ഷേ, ഫലം സമൃദ്ധമായിരിക്കും! എല്ലാവരും ദൈവത്തിന്റെ ഈ ജോലിയിലെ പങ്കാളികളാണ്. ഇതിന്റെ ഫലം ലഭിക്കുന്ന അഭയാർത്ഥികളും, ഇത് സാധ്യമാക്കിയ നിങ്ങൾ ഓരോരുത്തരും." Amigos De Irak പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-27 00:00:00
KeywordsInaque church, pravachaka sabdam
Created Date2015-11-27 22:17:16