category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആംഗ്ലിക്കൻ ഓർഡിനരിയേറ്റിന് ആദ്യമായി മാർപാപ്പ ഒരു കത്തോലിക്ക ബിഷപ്പിനെ നിയോഗിച്ചു.
Contentആംഗ്ലിക്കൻ സമുദായങ്ങൾക്ക് തിരുസഭയുമായി സൃഷ്ടിപരമായ സംസർഗ്ഗം സാധ്യമാക്കുന്ന, 'രൂപത'യുടെ ശൈലിയിലുള്ള ഒരു ചട്ടക്കൂടാണ്, ആംഗ്ലിക്കൻ ഓർഡിനറിയേറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. കാലിഫോർണിയയിലെ പുരോഹിതനായ മൊൺ.സ്റ്റീവൻ ലോപ്പസിനെയാണ്, മാർപാപ്പ, യുണൈറ്റഡ്‌ സ്റ്റേറ്റ്സ്സിലേയും കാനഡയിലേയും ആംഗ്ലിക്കൻ ഓർഡിനറിയേറ്റിന്റെ ബിഷപ്പായി നിയമിച്ചത്. ഓർഡിനറിയേറ്റുകൾ സാധാരണ കത്തോലിക്കാ രൂപതകൾക്ക് സമാനമാണെങ്കിലും, വ്യാപ്തിയിൽ രാജ്യാതിർത്തിക്കുള്ളിൽ ഒതുങ്ങുന്നതാണ്. 2009-ൽ ബനഡിക്ട് മാർപാപ്പ രൂപം കൊടുത്ത അപ്പസ്തോലിക് നിയമമായ 'Anglicanorum coetibus.' ൽ ആണ് കത്തോലിക്കാ സഭയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന, ആംഗ്ലിക്കൻ സഭാംഗങ്ങൾക്ക് വേണ്ടി, ഓർഡനjറിയേറ്റുകൾ രൂപീകരിക്കാൻ തീരുമാനിച്ചത്. ടെക്സാസിലെ ഹൂസ്റ്റൺ കേന്ദ്രമായുള്ള ഓർഡിനറിയേറ്റിൽ ഇപ്പോൾ, US -ലും കാനഡയിലുമായി, 40-ൽ അധികം റോമൻ കത്തോലിക്കാ ഇടവകകളുണ്ട്. വിവാഹിതരായ ആംഗ്ലിക്കൻ പുരോഹിതർക്ക് കത്തോലിക്കാ പുരോഹിതനാകാൻ വിലക്കൊന്നുമില്ലെങ്കിലും, ബിഷപ്പാകാൻ നിയമ തടസ്സമുണ്ട്. അതുകൊണ്ടാണ്, ബെനടിക്ട് മാർപാപ്പ 2009-ൽ നിയമിച്ച, ആംഗ്ലിക്കൻ മൊൺ.ജെഫ്രി സ്റ്റീവൻസിന് ബിഷപ്പുമാരുടെ അധികാരം ലഭിച്ചിരുന്നെങ്കിലും, പുരോഹിതരെ നിയോഗിക്കാനുള്ള അധികാരം കിട്ടാതിരുന്നത്. ലോകത്തിൽ ഇപ്പോൾ നിലവിലുള്ള മൂന്ന് ഓർഡിനറിയേറ്റുകളാണ് UK -യിലെ Our Lady of Walsingham, യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലേയും The Chair of Saint Peter, പിന്നെ, ആസ്ത്രേലിയായിലെ Our Lady of the Southern Cross എന്നിവ. ഇപ്പോൾ ആദ്യമായാണ് ഇവയിൽ ഒരു ഒർഡിനറിയേറ്റിന്റെ (The Chair of Saint Peter) ബിഷപ്പായി ഒരു റോമൻ കത്തോലിക്കൻ സ്ഥാനമേൽക്കുന്നത്. കൃസ്തീയ സഭകളുടെ ഏകീകരണമെന്ന, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഗ്രഹത്തിനനുസരിച്ചുള്ള ഒരു നീക്കമാണിത്. ശക്തമായ കൃസ്തീയ അടിത്തറയുള്ള ഒരു പുരോഹിതനാണ് മൊൺ.സ്റ്റീവൻ ലോപ്പസ്. ഫ്രെമോണ്ടിൽ ജനിച്ചു വളർന്ന ലോപ്പസ്, കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനത്തിന് ശേഷം, സാൻഫ്രാൻസിസ്ക്കോ യൂണിവേഴ്സിറ്റിയിലെ, St. ഇഗ്‌നേഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം തുടർന്നു. പിന്നീട് വിവിധ സെമിനാരികളിലും റോമിലെ പൊന്തിഫിക്കൽ കോളേജിലുമായി വൈദീകപഠനം പൂർത്തിയാക്കി, 2001 ജൂൺ 23-ന് പട്ടം സ്വീകരിച്ചു. പല അജപാലന ദൗത്യങ്ങളിലും പങ്കെടുത്ത Fr. ലോപ്പസ്, റോമിലെ പൊന്തിഫിക്കൽ ഗ്രെഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി. 2010-ൽ അദ്ദേഹത്തിന് മോൺസിഞ്ഞോർ സ്ഥാനം നൽകപ്പെട്ടു. 2016-ൽ ഫെബ്രുവരി 2 ന് അദ്ദേഹം ബിഷപ്പായി സ്ഥാനാരോഹണം ചെയ്യും. ബനഡിക്ട് മാർപാപ്പയുടെ സ്വപ്നമായ, ക്രൈസ്തവ സഭകളുടെ ഏകീകരണം എന്ന ലക്ഷ്യത്തിലേക്കുള്ള, ഒരു ചുവടുവെയ്പ്പാണ് മൊൺ.ലോപ്പസിന്റെ സ്ഥാനാരോഹണം എന്ന്, ഓർഡിനറിയേറ്റ് പത്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. വത്തിക്കാൻ അംഗീകരിച്ച ഒരു പ്രാർത്ഥനാ പുസ്തകമാണ്, ലോകമെങ്ങുമുള്ള ഓർഡിനറിയേറ്റുകൾ, ഈയാഴ്ച മുതൽ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്. മോൺ.ലോപ്പസ്, ഈ പുസ്തകത്തിന്റെ രീപീകരണത്തിൽ വലിയ പങ്ക് വഹിച്ചു. ക്രൈസ്തവ സഭകളുടെ ഏകീകരണമെന്ന ആശയം അവതരിപ്പിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പയും, പ്രസ്തുത ആശയം പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയും, നമ്മുടെ പ്രശംസയും ആദരവും അർഹിക്കുന്നു എന്ന്, ഓർഡിനറിയേറ്റ് അഭിപ്രായപ്പെട്ടു. Source: http://www.ewtnnews.com
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-26 00:00:00
KeywordsAnglican ordinariate, pravachaka sdabdam
Created Date2015-11-26 19:56:30