Contents
Displaying 281-290 of 24916 results.
Content:
376
Category: 5
Sub Category:
Heading: November 11 : ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍
Content: പന്നോനിയയിലെ ഒരു പട്ടണമായ സബരിയായില്‍ ഇദ്ദേഹത്തിനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പ്രസിദ്ധമായ ബെനഡിക്റ്റന്‍ ആശ്രമത്തിനടുത്തായി 316-ല്‍ ആണ് വിശുദ്ധ മാര്‍ട്ടിന്‍ ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിശുദ്ധന്‍ ക്രിസ്ത്യാനികളുമായി ബന്ധപ്പെടുകയും തന്റെ പത്താമത്തെ വയസ്സില്‍ തന്നെ അദ്ദേഹം മാമോദീസാക്ക് മുമ്പുള്ള ക്രിസ്തീയ മതപ്രബോധനങ്ങള്‍ സ്വായത്തമാക്കി. പതിനഞ്ചാമത്തെ വയസ്സില്‍ സൈന്യത്തില്‍ ചേരുകയും കോണ്‍സ്റ്റാന്റിയൂസ്, ജൂലിയന്‍ തുടങ്ങിയ ചക്രവര്‍ത്തിമാര്‍ക്കായി സേവനമനുഷ്ടിക്കുകയും ചെയ്തു. ഈ സേവനത്തിനിടക്ക് ഒരു ദിവസം അദ്ദേഹം ആമിയന്‍സ് കവാടത്തില്‍ വച്ച് നഗ്നനും ദരിദ്രനുമായ ഒരു യാചകനെ കണ്ടുമുട്ടി. ഈ യാചകന്‍ അദ്ദേഹത്തോട് യേശുവിന്റെ നാമത്തില്‍ ഭിക്ഷ യാചിച്ചു. ഈ സമയം വിശുദ്ധന്റെ പക്കല്‍ തന്‍റെ വാളും പട്ടാളക്കാരുടെ മേലങ്കിയും മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹം തന്റെ വാളെടുത്ത് മേലങ്കി രണ്ടായി കീറി ഒരു ഭാഗം ആ യാചകന് കൊടുത്തു. അന്ന് രാത്രിയില്‍ പകുതി മാത്രമുള്ള മേലങ്കി ധരിച്ച നിലയില്‍ ക്രിസ്തു അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും വിശുദ്ധനോട് ഇപ്രകാരം അരുള്‍ ചെയ്യുകയും ചെയ്തു “പ്രബോധനങ്ങല്‍ക്കനുസരിച്ചു ജീവിക്കുന്ന മാര്‍ട്ടിന്‍, ഈ മേലങ്കി എന്നെ ധരിപ്പിച്ചു.” മാമ്മോദീസ എന്ന കൂദാശ സ്വീകരിക്കുമ്പോള്‍ മാര്‍ട്ടിന് 18 വയസ്സ് പ്രായമായിരുന്നു. സൈന്യത്തിലെ തന്റെ അധികാരിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം രണ്ട് വര്‍ഷം കൂടി സൈന്യത്തില്‍ ജോലി ചെയ്തു. പിന്നീട് സൈനിക ജോലി ഉപേക്ഷിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ജൂലിയന്‍ ചക്രവര്‍ത്തി ഇദ്ദേഹത്തെ ഭീരുവെന്ന് മുദ്രകുത്തി ആക്ഷേപിച്ചപ്പോള്‍ കുരിശടയാളം വരച്ചുകൊണ്ട് വിശുദ്ധന്‍ ചക്രവര്‍ത്തിയോട് ഇപ്രകാരം പറഞ്ഞു “ഈ കുരിശടയാളം കൊണ്ട് എനിക്ക് വാളും പരിചയക്കാളുമധികം ശത്രു സൈന്യനിരകളെ തകര്‍ക്കുവാന്‍ സാധിക്കും.” സൈന്യത്തില്‍ നിന്നും വിടുതല്‍ നേടിയ വിശുദ്ധന്‍ പോയിട്ടിയേഴ്സിലെ മെത്രാനായ വിശുദ്ധ ഹിലാരിയുടെ അടുക്കല്‍ പോവുകയും പൌരോഹിത്യ പട്ടം സ്വീകരിക്കുകയും ചെയ്തു. പിന്നീട് ടൂര്‍സിലെ മെത്രാനായി വാഴിക്കപ്പെട്ടു. നഗരത്തിന് അടുത്തുതന്നെയായി അദ്ദേഹം ഒരു ആശ്രമം (മാര്‍മൌട്ടിയര്‍) പണികഴിപ്പിക്കുകയും ചെയ്തു. ഈ ആശ്രമത്തില്‍ പതിനെട്ട് സന്യാസിമാരോടൊപ്പം ഏറ്റവും വിശുദ്ധിയോട് കൂടിയ സന്യാസജീവിതം ആരംഭിച്ചു. ട്രിയറിലെ രാജധാനിയിലേക്കുള്ള അദ്ദേഹത്തിന്റെ നിരവധി സന്ദര്‍ശനങ്ങള്‍ക്കിടക്ക് ഒരു മാന്യന്‍ തന്റെ മകളെ സുഖപ്പെടുത്തുവാനായി ഇപ്രകാരം അപേക്ഷിച്ചു “ഞാന്‍ ശക്തമായി വിശ്വസിക്കുന്നു അങ്ങയുടെ പ്രാര്‍ത്ഥനക്ക് എന്റെ മകളെ സുഖപ്പെടുത്തുവാന്‍ സാധിക്കും.” മാര്‍ട്ടിന്‍ പരിശുദ്ധ തൈലം കൊണ്ട് ഈ പെണ്‍കുട്ടിയെ സുഖപ്പെടുത്തുകയും ചെയ്തു. ഈ അപൂര്‍വ ദൈവീകാത്ഭുതത്തിനു സാക്ഷ്യം വഹിച്ച ടെട്രാഡിയൂസ് അദ്ദേഹത്തില്‍ നിന്നും മാമ്മോദീസാ സ്വീകരിക്കുകയുണ്ടായി. പിശാചുക്കളെ ഒഴിപ്പിക്കുന്നതിനുള്ള ദൈവീക വരവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒരിക്കല്‍ പിശാച് പ്രഭാപൂര്‍ണ്ണമായ രാജകീയ വേഷത്തില്‍ അദ്ദേഹത്തിന് പ്രത്യക്ഷപ്പെടുകയും താന്‍ ക്രിസ്തുവാണെന്ന വ്യാജേന അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. പിശാചിന്റെ ഈ കുടിലത മനസ്സിലാക്കിയ വിശുദ്ധന്‍ “ദൈവപുത്രനായ ക്രിസ്തു ഒരിക്കലും രാജകീയ വേഷവും കിരീടവും ധരിച്ചു കൊണ്ട് വരും എന്ന് പ്രവചിച്ചിട്ടില്ല” എന്ന മറുപടി നല്‍കുകയും ഉടന്‍തന്നെ പിശാച് അദ്ദേഹത്തെ വിട്ടു പോവുകയും ചെയ്തു. മരിച്ചവരായ മൂന്ന് ആളുകളെ അദ്ദേഹം ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്നതായി പറയപ്പെടുന്നു. ഒരിക്കല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ തലക്ക് മുകളില്‍ ഒരു തിളക്കമുള്ള വലയം കാണപ്പെടുകയുണ്ടായി. പ്രായമേറിയ അവസ്ഥയില്‍ തന്റെ രൂപതയിലെ ദൂരത്തുള്ള കാന്‍ഡെസ് എന്ന ഇടവക സന്ദര്‍ശിക്കുന്നതിനിടക്ക് അദ്ദേഹം കടുത്ത പനിബാധിതനായി കിടപ്പിലായി. ഒരു മടിയും കൂടാതെ നശ്വരമായ ഇഹലോക ജീവിതമാകുന്ന തടവറയില്‍ നിന്നും തന്നെ ഉടനെതന്നെ മോചിപ്പിക്കണമെന്ന് അദ്ദേഹം കര്‍ത്താവിനോട് അപേക്ഷിച്ചു. ഇതുകേട്ടു കൊണ്ട് നിന്ന അദ്ദേഹത്തിന്റെ ശിക്ഷ്യന്മാര്‍ ഈറന്‍ മിഴികളുമായി വിശുദ്ധനോട് ഇപ്രകാരം അപേക്ഷിച്ചു “പിതാവേ, എന്തു കൊണ്ടാണ് നീ ഞങ്ങളെ ഉപേക്ഷിക്കുന്നത്? ആശ്രയമറ്റ നിന്റെ മക്കളെ നീ ആരെ ഏല്‍പ്പിക്കും?”. ഇതില്‍ വിഷമിതനായ വിശുദ്ധന്‍ ദൈവത്തിനോട് ഇപ്രകാരം അപേക്ഷിച്ചു “ദൈവമേ, നിന്റെ മക്കള്‍ക്ക് ഇനിയും എന്റെ ആവശ്യം ഉണ്ടെങ്കില്‍, ഞാന്‍ ആ പ്രയത്നം ഏറ്റെടുക്കുവാന്‍ തയ്യാറാണ്, എന്നിരുന്നാലും നിന്റെ ഇഷ്ടം നിറവേറട്ടെ” കടുത്തപനിയിലും മുകളിലേക്ക് നോക്കി കിടന്ന അദ്ദേഹത്തോട് ചുറ്റുംകൂടിനിന്നവര്‍ വേദനകുറക്കുന്നതിനായി വശം തിരിഞ്ഞു കിടക്കുവാന്‍ ആവശ്യപ്പെട്ടു. പക്ഷെ വിശുദ്ധന്‍ “സോദരന്‍മാരെ, ഭൂമിയെ നോക്കികിടക്കുന്നതിലും, എന്റെ ആത്മാവ് നേരെ ദൈവത്തിന്റെ പക്കലേക്കെത്തുമാറ് സ്വര്‍ഗ്ഗത്തെ നോക്കി കിടക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് ആ ആവശ്യം നിഷേധിച്ചു. തന്റെ മരണത്തിന് തൊട്ടുമുന്‍പ് പൈശാചിക ആത്മാവിനെ കണ്ട വിശുദ്ധന്‍ കോപാകുലനായി “നിനക്ക് എന്താണ് വേണ്ടത് ഭീകര ജന്തു? നിനക്ക് എന്നില്‍ നിന്നും നിന്‍റെതായ ഒന്നും തന്നെ കാണുവാന്‍ സാധിക്കുകയില്ല” എന്ന് ആക്രോശിച്ചു കൊണ്ട് വിശുദ്ധന്‍ അന്ത്യശ്വാസം വലിച്ചുതന്റെ 81-മത്തെ വയസ്സില്‍ 397 നവംബര്‍ 11നാണ് വിശുദ്ധന്‍ മരിച്ചത്.
Image: /content_image/DailySaints/DailySaints-2015-11-09-01:20:47.jpg
Keywords: St. Martin of Tours, pravachaka sabdam

377
Category: 5
Sub Category:
Heading: November 10 : മഹാനായ വിശുദ്ധ ലിയോ പാപ്പാ
Content: സഭയുടെ വേദപാരംഗതനും മാര്‍പാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്‍റെ ഭരണകാലം 440 മുതല്‍ 461 വരെയാണ്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന സഭാധികാരികളില്‍ ഏറ്റവും കീര്‍ത്തിമാനായ ഇദ്ദേഹത്തിന് 'മഹാനെന്ന' ഇരട്ടപ്പേര് ചാര്‍ത്തികിട്ടി. അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിവുള്ളൂ. റോമന്‍ മെത്രാന്‍ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും പരിശുദ്ധ സഭയുടെ അന്തസ്സ് വീണ്ടെടുക്കുകയും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമദൗത്യം. സഭാസംബന്ധിയായ കാര്യങ്ങളിലും രാഷ്ട്രീയ രംഗത്തും ഇത്രയധികം ശോഭിച്ച മറ്റൊരു മാര്‍പാപ്പായും ലോകചരിത്രത്തിലില്ല. ഒരു എഴുത്ത്കാരന്‍ എന്ന നിലയിലും വിശുദ്ധന്റെ നാമം പ്രസിദ്ധമാണ്. ദേവാലയങ്ങളില്‍ അദ്ദേഹം നടത്തിയ നിരന്തര പ്രഭാഷണങ്ങള്‍ ദൈവശാസ്ത്ര സാഹിത്യത്തില്‍ വളരെയേറെ വിലമതിക്കപ്പെടുന്നു. ചാള്‍സ്ഡോണിന്റെ സമിതി (452) ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് കൂടിയത്. കത്തോലിക്കാ പ്രാര്‍ത്ഥനാ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം, ദൈവത്തിന്റെ ചമ്മട്ടി എന്നറിയപ്പെട്ടിരുന്ന ഹണ്സുകളുടെ രാജാവായ അറ്റില്ലഇറ്റലി ആക്രമിച്ച സമയത്താണ് ലിയോ ഒന്നാമന്‍ സഭ ഭരിച്ചിരുന്നത്. മൂന്ന് വര്‍ഷത്തെ പിടിച്ചടക്കലിന് ശേഷം അക്ക്യുലിയ പിടിച്ചടക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തതിന് ശേഷം അറ്റില്ല റോമിന് നേരെ തിരിഞ്ഞു. കോപാകുലരായ അറ്റില്ലയുടെ പടയാളികള്‍ പൊ നദി മിനിസിയോയുമായി കൂടിച്ചേരുന്ന ഭാഗം മുറിച്ചുകടക്കുവാനുള്ള ശ്രമം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇവിടെ വച്ച് 452-ല്‍ വിശുദ്ധ ലിയോ തന്റെ അറ്റില്ലയെ തടയുകയും തിരികെ പോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പതിവിനു വിപരീതമായി ഒരു റോമന്‍ മെത്രാന്റെ വാക്കുകള്‍ക്ക് വളരെ വിനീതനായി വഴങ്ങികൊടുത്തത് എന്തിനെന്നു പടയാളികള്‍ചോദിച്ചപ്പോള്‍ അറ്റില്ലയുടെമറുപടി ഇപ്രകാരമായിരുന്നു "പുരോഹിതനെപോലെ വേഷം ധരിച്ച ഒരു രൂപം ഊരിപ്പിടിച്ച വാളും കയ്യിലേന്തികൊണ്ട് ലിയോയുടെ സമീപം നില്‍ക്കുന്നത് കണ്ട് താന്‍ ഭയചകിതനായി, ഒരടികൂടി താന്‍ മുന്നോട്ട് വെച്ചാല്‍ ആ രൂപം തന്നെ വധിക്കുമായിരുന്നു". ഇതിന് പ്രതികാരമായി അറ്റില്ല പന്നോനിയ നഗരം ആക്രമിച്ചു. ഇതിനോടകം വിശുദ്ധ ലിയോ റോമിലേക്ക് തിരിച്ചുപോവുകയും അവിടെ വച്ച് ആഹ്ലാദപൂര്‍വ്വമായ വരവേല്‍പ്പ് ലഭിക്കുകയും ചെയ്തു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം ക്രൂരനായ ജെന്‍സെറിക്ക് നഗരത്തില്‍ പ്രവേശിച്ചു, എന്നാല്‍ തന്റെ പരിശുദ്ധ ജീവിതത്തിന്റെ ശക്തിയും ദൈവീക വാഗ്ചാതുര്യവും വഴി ജെന്‍സെറിക്കിനെ കൂട്ടക്കുരുതിയില്‍ നിന്നും വിനാശകരമായ പ്രവര്‍ത്തികളില്‍ നിന്നും പിന്തിരിപ്പിച്ചു 455-ല്‍ ആയിരുന്നു ഇത് നടന്നത്. ആരാധനാക്രമത്തിന്റെ കാര്യത്തിലും അദ്ദേഹം വളരെ ഉത്സുകനായിരുന്നു. ഇദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ 'ലിനോനിന്‍ സാക്രമെന്ററി' എന്ന വേദ പുസ്തക സമഗ്രഹം നിരവധി പ്രാര്‍ത്ഥനകളും രചനകളും അടങ്ങിയതാണ്. ചില ദൈവശാസ്ത്രജ്ഞ്ര്‍ ആഗമന കാലത്തെ ആരാധന പ്രാര്‍ത്ഥനകള്‍ ഈ വിശുദ്ധന്‍ രചിച്ചതായി കരുതുന്നു.
Image: /content_image/DailySaints/DailySaints-2015-11-09-01:24:47.jpg
Keywords: St. Leo the Great, pravachaka sabdam

378
Category: 5
Sub Category:
Heading: November 9 : വിശുദ്ധ തിയോഡര്‍
Content: ഒരു ക്രിസ്ത്യന്‍ പടയാളിയായിരുന്നു വിശുദ്ധ തിയോഡര്‍. A.D 303-ല്‍ അദ്ദേഹം അമേസീയിലെ സൈബെലെയിലെയിലുള്ള വിഗ്രഹാരാധകരുടെ അമ്മ-ദേവതയുടെ ക്ഷേത്രത്തിനു തീ കൊളുത്തി നശിപ്പിച്ചു. സൈന്യങ്ങളുടെ തലവന്‍ അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കുകയും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോട് കരുണ കാണിക്കാമെന്ന് പറഞ്ഞു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. തുടര്‍ന്ന്‍ വിഗ്രഹാരധകര്‍ അദ്ദേഹത്തെ തുറുങ്കിലടക്കുകയും വാരിയെല്ല് കാണത്തക്കവിധം അദ്ദേഹത്തിന്റെ മാസം കൊളുത്തുകള്‍ ഉപയോഗിച്ചു പിച്ചിചീന്തുകയും ചെയ്തു. ക്രൂരമായ ഈ മര്‍ദ്ദനങ്ങള്‍ക്ക് ഇടയിലും വിശുദ്ധന്‍ ഇങ്ങനെ പാടി "ഞാന്‍ എപ്പോഴും എന്റെ ദൈവത്തെ വാഴ്ത്തും; ദൈവസ്തുതികള്‍ എപ്പോഴും നാവിലുണ്ടായിരിക്കും" (Ps. 33). നവംബര്‍ 9ന് പ്രാര്‍ത്ഥനയിലും ദൈവ-സ്തുതികളിലും മുഴുകിയിരിക്കെ അദ്ദേഹത്തെ ജീവനോടെ കത്തിക്കുകയാണുണ്ടായത്. വിശുദ്ധ തിയോഡറിനെ കുറിച്ചുള്ള നിസ്സായിലെ വിശുദ്ധ ഗ്രിഗറിയുടെ പ്രശംസാ വചങ്ങളിള്‍ ഇപ്പോഴും നിലവിലുണ്ട്. മദ്ധ്യയുഗം മുതല്‍തന്നെ 'കാജെതായില്‍' ഈ വിശുദ്ധനെ ആദരിച്ച് തുടങ്ങിയിരുന്നു. ഗ്രീക്കുകാര്‍ ഈ വിശുദ്ധനെ സൈന്യങ്ങളുടെ മദ്ധ്യസ്ഥനായാണ് ബഹുമാനിക്കുന്നത്. ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റോമില്‍ ഈ വിശുദ്ധനായി ഒരു പള്ളി സമര്‍പ്പിക്കപ്പെട്ടു. റോമില്‍ വിശുദ്ധ കൊസ്മാസിന്റെയും ഡാമിയന്റെയും ദേവാലയത്തിന്‍റെ ഒരു ഭാഗത്ത് ഈ വിശുദ്ധന്റെ ചിത്രം മാര്‍ബിളില്‍ ആലേഖനം ചെയ്തിരിക്കുന്നു.
Image: /content_image/DailySaints/DailySaints-2015-11-09-01:28:30.jpg
Keywords: St. Theodore, pravachaka sabdam

379
Category: 1
Sub Category:
Heading: സിറിയയിലെ ദേവാലയത്തിൽ ദിവ്യബലി തടസ്സപ്പെടുത്താൻ മുസ്ലീം ഭീകരരുടെ റോക്കറ്റിനും കഴിഞ്ഞില്ല.
Content: അന്ത്യ അത്താഴവേളയിൽ പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചു കൊണ്ട് കർത്താവായ യേശു പറഞ്ഞു "ഇത് എന്റെ ഓർമ്മക്കായി ചെയ്യുവിൻ". യേശുക്രിസ്തുവിന്റെ കൽപന അനുസരിച്ച് അഞ്ചു ലക്ഷത്തോളം ദിവ്യബലികളാണ് ഓരോ ദിവസവും ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നത്. സിറിയൻ പട്ടണമായ അലേപ്പോയിൽ, സെന്റ ഫ്രാൻസിസ് ഇടവക ദേവാലയത്തിൽ, ഞായറാഴ്ച്ചത്തെ ദിവ്യബലി നടന്നു കൊണ്ടിരിക്കെ, മുസ്ലീം ഭീകരർ തൊടുത്തുവിട്ട റോക്കറ്റ്, ദേവാലയത്തിന്റെ മേൽകൂരയിലാണ് പതിച്ചത്. വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന ആ വിശ്വാസിസമൂഹം പരിഭ്രാന്തരായി പരക്കം പാഞ്ഞില്ല. ദൈവത്തിന്റെ പരിപാലനയിൽ വിശ്വസിച്ച് , അവർ ശാന്തരായി നിന്നു. പിന്നീട്, ഇടവക വികാരിയുടെ നിർദ്ദേശപ്രകാരം, അവർ ദേവാലയത്തിന് പുറത്തിറങ്ങി ദിവ്യബലിയിൽ പങ്കെടുത്തു. ആ അവസരത്തിൽ, തങ്ങൾ മാതാവിന്റെ സംരക്ഷണയിലായിരുന്നു എന്ന് അവർ വിശ്വസിക്കുന്നു. ദിവ്യബലിയർപ്പിച്ചു കൊണ്ടിരുന്ന Fr.ഇബ്രാഹീം അൽ സാബഗ് പറയുന്നു: "ഭീകരർ തൊടുത്തുവിട്ട ആ റോക്കറ്റ് ദേവാലയ ഗോപുരത്തിലാണ് പതിച്ചത്. അത് പൊട്ടിയിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു." അദ്ദേഹം തുടർന്നു പറഞ്ഞു: "ദേവാലയത്തിനുള്ളിലെ ആ വലിയ സ്പടികവിളക്ക് പൊട്ടിവീണിരുന്നെങ്കിൽ തന്നെ, എട്ടു പത്തു പേർക്ക് ജീവഹാനി സംഭവിക്കുമായിരുന്നു. മാതാവിന്റെ രക്ഷാകവചമാണ് വിശ്വാസികളെ രക്ഷിച്ചതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു." ഒക്ടോബർ 25-ാം തീയതി ഞായറാഴ്ച്ചയിലെ കുർബ്ബാനയിൽ, 400-ൽ അധികം പേർ പങ്കെടുത്തിരുന്നു. മുസ്ലീം ഭീകരരുടെ ആ റോക്കറ്റാക്രമണം, വലിയൊരു ദുരന്തം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ആറു പേർക്ക് നിസ്സാര പരുക്കുകൾ ഏറ്റതൊഴിച്ചാൽ മറ്റൊന്നും അവിടെ സംഭവിച്ചില്ല. വൈകുന്നേരം അഞ്ചു മണിക്കാണ് ആക്രമണം നടന്നത്. ജിഹാദി വിമതരുടെ നിയന്ത്രണത്തിലുള്ള, അലേപ്പോയിലെ പഴയ പട്ടണപ്രദേശത്ത് നിന്നാണ്, റോക്കറ്റാക്രമണം ഉണ്ടായത് എന്ന് ഇടവക വികാരി പറഞ്ഞതായി 'International Catholic Charity Aid to the Church in Need ' (ACN) -ന്റെ വക്താക്കൾ അറിയിച്ചു. വിശ്വാസികൾ ശാന്തരായതിന് ശേഷം, താൻ ദേവാലയത്തിന് പുറത്തുള്ള തോട്ടത്തിൽ ദിവ്യബലിയർപ്പണം പൂർത്തിയാക്കിയതായി, Fr. അൽ സലാബ് അറിയിച്ചു. "പലർക്കും അതൊരു അൽഭുതമായിരുന്നു. പക്ഷേ, സന്നിഗ്ദ ഘട്ടങ്ങളിൽ ദൈവം നമ്മുടെ കൂടെയുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവമായിരിക്കും എന്നെക്കൊണ്ട് അതൊക്കെ ചെയ്യിച്ചത്." അദ്ദേഹം പറഞ്ഞു. റോക്കറ്റാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച, ദേവാലയത്തിന്റെ പുനരുദ്ധാരണമാണ്, വിശ്വാസികളെ കാത്തിരിക്കുന്ന അടുത്ത പരീക്ഷണം എന്ന്, അദ്ദേഹം സൂചിപിച്ചു. കൃസ്ത്യാനികളോടുള്ള, വിദ്വേഷത്തിന്റെയും പകയുടെയും പരിണിത ഫലങ്ങളാണ്, ഈ ഭീകരാക്രമണങ്ങൾ എന്ന് ഫ്രാൻസിസ്ക്കൻ സഭാംഗമായ Fr. അൽ സലാബ് അഭിപ്രായപ്പെട്ടു. "അഭിപ്രായ സമന്വയത്തിനും കപടരഹിതമായ ഇടപെടലുകൾക്കും, പ്രതികൂലമായി വർത്തിക്കുന്നവരാണവർ." ഈ കുഴപ്പങ്ങൾക്കെല്ലാം ഉടനെ ഒരു പരിഹാരമുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഏതു നിമിഷവും, നിരായുധരായ തങ്ങളുടെ നേരെ ആക്രമണമുണയേക്കാമെന്ന ഭീതിയിലാണ്, ഇവിടെ ജനങ്ങൾ ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നാലു വർഷമായി തുടരുന്ന അഭ്യന്തര യുദ്ധത്തിലേക്ക്, റഷ്യൻ യുദ്ധവിമാനങ്ങൾ പങ്കു ചേർന്നതോടെ , അലേപ്പോയിലും മറ്റ് സിറിയൻ നഗരങ്ങളിലും നടക്കുന്ന ആക്രമണങ്ങൾ രൂക്ഷമായതായി അദ്ദേഹം സൂചിപ്പിച്ചു. ബഷാർ അൽ അസാദിന്റെ, നിലവിലുള്ള ഭരണവ്യവസ്ഥയോട് കൂറ് പ്രഖ്യാപിച്ചുകൊണ്ടാണ്, റഷ്യൻ വ്യോമസേന യുദ്ധത്തിലേർപ്പെട്ടിരിക്കുന്നത്. തങ്ങൾ ലക്ഷ്യമിടുന്നത്, ജീഹാദീ, IS ഗ്രൂപ്പുകളെയും, ഒപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് പിന്തുണയ്ക്കുന്ന വിമത ഗ്രൂപ്പുകളെയും ആണെന്ന്, റഷ്യൻ സൈനീക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2015-11-09-12:07:51.jpg
Keywords: missile attack in syrian church, pravachaka sabdam

380
Category: 18
Sub Category:
Heading: കരുണയുടെ ജൂബിലി വര്‍ഷാരംഭത്തില്‍ കരുണാഭിഷേക ധ്യാനം മാര്‍ മാത്യു വാണിയകിഴക്കേല്‍ ഉത്ഘാടനം ചെയ്യും.
Content: കരുണയുടെ ജൂബിലി വര്‍ഷാരംഭത്തില്‍ വൈദികര്‍, സിസ്റ്റേഴ്സ്, വചന പ്രഘോഷകര്‍, പ്രയര്‍ ഗ്രൂപ്പ് ലീഡേഴ്സ്, കൗണ്‍സിലേഴ്സ്, ഫാമിലി യൂണിറ്റു ഭാരവാഹികള്‍, സര്‍വീസ് ടീം അംഗങ്ങള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കായി നടത്തുന്ന കരുണാഭിഷേക ധ്യാനം മാര്‍ മാത്യു വാണിയകിഴക്കേല്‍ ഉത്ഘാടനം ചെയ്യും. 2015 ഡിസംബര്‍ 7-ാം തീയ്യതി തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 13-ാം തീയ്യതി ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന ഈ ധ്യാനം നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ തോമസ് പോളാണ്. എറണാകുളത്ത് ആലുവയിലുള്ള വിമല്‍ ജ്യോതി റിന്യൂവല്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് നടത്തപ്പെടുന്ന ഈ ധ്യാനത്തിന് മുന്‍കൂട്ടി രജിസ്ട്രേഷന്‍ ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. Mrs. Anitha Santhosh 9995594311
Image: /content_image/India/India-2015-11-09-13:44:09.jpg
Keywords: thomas paul, retreat, pravachaka sabdam

381
Category: 7
Sub Category:
Heading: സകല മരിച്ചവരുടെയും തിരുനാൾ ദിവസം ഫാദ൪ മാരിയോ നടത്തിയ വ്യത്യസ്തമായ ധ്യാനാത്മകചിന്ത
Content: "എന്റെ ദൈവത്തെ ഞാൻ കണ്ടു" എന്നു പറഞ്ഞുകൊണ്ട് മരണമടഞ്ഞ പാദുവയിലെ വിശുദ്ധ ആന്റണിയുടെ ദേവാലയത്തിൽ സകല മരിച്ചവരുടെയും തിരുനാൾ ദിവസം ഫാദ൪ മാരിയോ നടത്തിയ വ്യത്യസ്തമായ ധ്യാനാത്മകചിന്ത...
Image:
Keywords: Fr. Mario, pravachaka sabdam, st.antony,all souls day

382
Category: 1
Sub Category:
Heading: ISIS ഭീകരരിൽ നിന്നും രക്ഷപ്പെടാൻ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ സിറിയ വിടുന്നു.
Content: കഴിഞ്ഞ ഫെബ്രുവരിയിൽ, ഇസ്ലാമിക് ഭീകരർ തട്ടിക്കൊണ്ടുപോയ 200 സിറിയൻ കൈസ്തവരിൽ, 37 പേരെ അവർ വിട്ടയച്ചു. സ്വതന്ത്രരാക്കപ്പെട്ടവർ, സിറിയയുടെ വടക്കുകിഴക്കൻ പ്രവിശ്യയിലെ റ്റാൽ ടമർ ഗ്രാമത്തിൽ എത്തി ചേരുന്നതിന്റെ ദൃശ്യങ്ങൾ, ഒരു സിറയൻ മനുഷ്യാവകശസംഘടന, (Assyrian Human Rights Network) അവരുടെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.മനസ്സലിയ്ക്കുന്ന രംഗങ്ങളാണ് FB പോസ്റ്റിൽ ഉളളത്. ഇസ്ലാമിക് ഭീകരരുടെ പീഠനങ്ങൾക്കിരയായി, അനവധി മാസങ്ങൾ തടവിൽ കഴിഞ്ഞ അവരെ, ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കുന്നതിന്റെയും, ഒരു ദേവാലയത്തിൽ പുരോഹിതൻ അവർക്കുവേണ്ടി പ്രാർത്ഥനാ യോഗം സംഘടിപ്പിക്കുന്നതിന്റെയും ചിത്രങ്ങൾ, FB പോസ്റ്റിങ്ങിൽ കാണാം.ഭീകരരുടെ തടവിൽ അവശേഷിക്കുന്ന 124 പേരെ മോചിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടന അറിയിച്ചു. ഇപ്പോൾ മോചിപ്പിക്കപ്പെട്ടവരിൽ 27 പേർ സ്ത്രീകളാണെന്ന്, 'Assyrian Charitable Association' -ന്റെ അദ്ധ്യക്ഷൻ എഡ്മണ്ട് ഗബ്രിയേൽ പറഞ്ഞു. ചർച്ചകളെ തുടർന്ന് ഒക്ടോബറിൽ ISIS കുറച്ചു തടവുകാരെ വിട്ടയക്കുകയുണ്ടായെങ്കിലും, മൂന്നു പേരെ ഭീകരർ വധിച്ചിരുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള സദാദ് പട്ടണത്തിൽ നിന്നും, ISIS ആക്രമണത്തെ തുടർന്ന്, ആയിരക്കണക്കിന് ക്രൈസ്തവർ പാലായനം ചെയ്തു കൊണ്ടിരിക്കുകയാണ്.ഒക്ടോബർ 31 മുതൽ ISIS ഭീകരർ ഈ പട്ടണത്തിനു നേരെ ആക്രമണം തുടരുകയാണെന്ന് , അവിടെ നിന്ന് 45 മൈലുകൾ മാത്രം അകലെയുള്ള ഹോംസ് നഗരത്തിലെ, സിറിയൻ ഓർത്തോഡക്സ് ആർച്ച് ബിഷപ്പ് സെൽവാനോസ് ബൗട്രോസ് അൽനേമ്ഹ്, ACN (Aid to the Church in Need)- നോട് പറഞ്ഞു.സദാദിന് അഞ്ച് മൈൽ മാത്രം അകലെയുള്ള മഹീൻ പട്ടണം, മറ്റൊരു മുസ്ലീം തീവ്രവാദിസംഘടനയായ ജിഹാദി വിഭാഗത്തിന്റെ കൈകളിൽ അകപ്പെട്ടു കഴിഞ്ഞു. ഈ പ്രദേശങ്ങളിൽ നിന്നും ഇതിനകം 15000-ത്തോളം വരുന്ന അഭയാർത്ഥികൾ ഹോംസിലെത്തിയതായി ആർച്ച് ബിഷപ്പ് അറിയിച്ചു. സദാദിൽ സിറിയൻ സൈന്യം താവളമടിച്ചിട്ടുണ്ടെങ്കിലും പട്ടണത്തിന്റെ സുരക്ഷ സംശയത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഹോംസ് രൂപതയിലെ ഏറ്റവും വലിയ ക്രൈസ്തവ കേന്ദ്രമാണ് സദാദ്. 2013-ൽ ഈ പട്ടണം മുസ്ലീം ഭീകരസംഘടനകളുടെ കൈയ്യിലകപ്പെട്ടിരുന്നു.അന്ന് ജിഹാദികൾ 45 ക്രിസ്ത്യാനികളെ വധിക്കുകയുണ്ടായി. ക്രൈസ്തവ ഭവനങ്ങൾക്കും ദേവാലയങ്ങൾക്കും അവർ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.അതിനിടയിൽ, ISIS നിയന്ത്രിതമേഖലയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ, ആറ് കുട്ടികൾ ഉൾപ്പടെ 71 പേർ കൊല്ലപ്പെട്ടുവെന്ന്, സിറിയൻ മനുഷ്യാവകാശസംഘടന (Syrian Observatory for Human Rights) അറിയിച്ചു.
Image: /content_image/News/News-2015-11-10-12:46:58.jpg
Keywords: Syria flee, pravachaka sabdam

383
Category: 1
Sub Category:
Heading: ജോലി ചെയ്യുവാനുള്ള അവകാശം ഉണ്ടെങ്കില്‍ വിശ്രമിക്കുവാനുമുള്ള അവകാശവും ഉണ്ട് : ഫ്രാന്‍സിസ് മാർപാപ്പ
Content: നവംബര്‍ 7ന് സെന്റ് പീറ്റേഴ്സ് സ്കൊയറില്‍ വച്ച് ഇറ്റാലിയന്‍ നാഷണല്‍ സോഷ്യല്‍ സെക്കൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാകളെ അഭിസംബോധന ചെയ്തുകൊണ്ട് തൊഴിലിന്റെ മഹത്വത്തെപ്പറ്റിയാണ് ഫ്രാന്‍സിസ് പാപ്പാ സംസാരിച്ചത്. തന്റെ പ്രസംഗത്തില്‍ തൊഴില്‍ ചെയ്യുവാനുള്ള അവകാശവും വിശ്രമിക്കുവാനുള്ള അവകാശവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഫ്രാന്‍സിസ് പാപ്പാ വിശദീകരിച്ചു. "നിനക്ക് ജോലി ചെയ്യുവാനുള്ള അവകാശം ഉണ്ടെങ്കില്‍ വിശ്രമിക്കുവാനുമുള്ള അവകാശവും ഉണ്ട്". പാപ്പാ പറഞ്ഞു. വിശ്രമിക്കുവാനുള്ള അവകാശത്തെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ ഇത് എല്ലാത്തിനും ഉപരിയായി മനുഷ്യര്‍ തങ്ങളുടെ ആത്മീയ അടിസ്ഥാനം നഷ്ടപ്പെടുത്താതെ വേണമെന്നും നമ്മുടെ കാര്യത്തില്‍ നാം തന്നെയായിരിക്കും ഇതിനുത്തരവാദിയെന്നും പാപ്പാ പറഞ്ഞു. തൊഴില്‍ അവകാശ സംരക്ഷണത്തില്‍ സംഘടനകള്‍ക്കുള്ള പങ്കിനെ പരിശുദ്ധ പിതാവ് അംഗീകരിച്ചുകൊണ്ട് പറഞ്ഞു "ഇത് മനുഷ്യരുടെ പ്രകൃത്യാലുള്ള ശ്രേഷ്ടമായ അന്തസ്സിന്റെ അടിസ്ഥാനമാണ്" അദ്ദേഹം കൂട്ടിച്ചേര്‍ത്തു "വിശ്രമം എന്നത് കൊണ്ടുദ്ദേശിക്കുന്നത് കേവലം നമ്മുടെ അദ്ധ്വാനത്തിനുള്ള ഒരു വിരാമം മാത്രമല്ല മറിച്ച് മക്കളെന്ന നിലയില്‍ പിതാവ് നമുക്ക് തന്നിട്ടുള്ള നമ്മുടെ വ്യക്തിത്വമനുസരിച്ച് ജീവിക്കുന്നതിനുള്ള ഒരവസരം കൂടിയാണ്." ഇത് സമര്‍ത്ഥിക്കുന്നതിനായി സൃഷ്ടി പുസ്തകത്തില്‍ നിന്നും ദൈവം ഏഴാം ദിവസം വിശ്രമിക്കുവാന്‍ ആവശ്യപ്പെടുന്ന ഭാഗം ചൂണ്ടിക്കാട്ടികൊണ്ട് വിശ്വാസത്തിന്റെ ഭാഷയില്‍ വിശ്രമത്തിന് മനുഷ്യപരവും അതോടൊപ്പം ദൈവീകവുമായ വ്യാപ്തി ഉണ്ടെന്ന് പാപ്പാ പറഞ്ഞു. യഥാര്‍ത്ഥ വിശ്രമത്തിന്റെ മൂല്യങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള തങ്ങളുടെ ഉത്തരവാദിത്വത്തെപ്പറ്റി അദ്ദേഹം ഇറ്റാലിയന്‍ നാഷണല്‍ സോഷ്യല്‍ സെക്കൂരിറ്റി ഇന്‍സ്റ്റിറ്റ്യൂട്ടിലെ തൊഴിലാകളെ ഓര്‍മ്മിപ്പിച്ചു. തൊഴിലവസരങ്ങളുടെ അഭാവവും, തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും ഇതിനൊരു പ്രധാന വെല്ലുവിളി ആണെന്ന്‍ അദ്ദേഹം പറഞ്ഞു. "നാം ഇങ്ങനെയാണ് ജീവിക്കുന്നതെങ്കില്‍ നമുക്ക് എങ്ങിനെ വിശ്രമിക്കുവാന്‍ സാധിക്കും?" പാപ്പാ ചോദിച്ചു. "നമുക്ക് ജോലിയുണ്ടെങ്കില്‍ മാത്രമേ വിശ്രമിക്കുവാന്‍ സാധിക്കുകയുള്ളൂ." ഈ അവകാശത്തിന്റെ പ്രധാന വെല്ലുവിളികള്‍ തൊഴിലില്ലായ്മയും, സാമൂഹ്യ അസമത്വവും, അപകടകരമായ ജോലിയുംമാണ്. സ്ത്രീകളുടെ ജോലി സുരക്ഷിതത്വമെന്ന അവകാശത്തിന്‍റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുകാട്ടി. സ്ത്രീ തൊഴിലാളികള്‍ക്ക് പ്രത്യകിച്ച് അമ്മമാര്‍ക്ക് പ്രത്യക പരിഗണനയും സഹായവും നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. "സ്ത്രീകളെയും അവരുടെ ജോലിയെയും സംരക്ഷിക്കുക" പിതാവ് കൂട്ടിച്ചേര്‍ത്തു. പ്രായമായവര്‍ക്കും, രോഗികള്‍ക്കും തൊഴിലുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ക്കിരയായവര്‍ക്കുമുള്ള ഇന്‍ഷൂറന്‍സ് ഉറപ്പാക്കണമെന്ന് പരിശുദ്ധ പിതാവ് അവിടെ കൂടിയിരുന്നവരോടഭ്യര്‍ത്ഥിച്ചു. കൂടാതെ പെന്‍ഷന്‍ എന്ന അവകാശ സംരക്ഷണത്തിന് വേണ്ടിയും അദ്ദേഹം സംസാരിച്ചു. തൊഴില്‍ അവകാശം സംരക്ഷിക്കുന്നതിലൂടെ തൊഴിലാളിയുടെ മാന്യമായ നിലനില്‍പ്പ് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. "തൊഴില്‍, വാസ്തവത്തില്‍ യഥാര്‍ത്ഥത്തില്‍ നിന്നും തെന്നിമാറി വിഭവങ്ങളെ ലാഭമാക്കി മാറ്റുന്ന യന്ത്രത്തിന്റെ ഒരു ചക്രപ്പല്ലായിമാറരുത്, ആദര്‍ശങ്ങളെയും, മൂല്യങ്ങളെയും ബന്ധങ്ങളെയും ബലികഴിച്ചുകൊണ്ടുള്ള ഒരുല്‍പ്പാദനപ്രക്രിയയായും തൊഴില്‍ മാറരുതെന്ന്‍ പാപ്പാ ഓര്‍മ്മിപ്പിച്ചു. തൊഴില്‍ ചെയ്യുവാനും വിശ്രമിക്കുവാനുമുള്ള അവകാശങ്ങള്‍ പരസ്പരം ആശ്രയിച്ചിരിക്കുന്നു. ശരിയായ വിശ്രമം ശരിയായി തൊഴില്‍ ചെയ്യുന്നതില്‍ നിന്നുമാണ് ലഭിക്കുന്നത്" ആദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-11-11-11:26:42.jpg
Keywords: right to rest, pravachaka sabdam

384
Category: 1
Sub Category:
Heading: പരിശുദ്ധ കന്യകാ മറിയം ലോകചരിത്രത്തിലെ ഏറ്റവും ശക്തയായ വനിത : നാഷണൽ ജ്യോഗ്രഫിക്ക് മാഗസിൻ
Content: രക്ഷകന്റെ അമ്മയായി രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഈ ഭൂമിയിൽ ജീവിച്ച പരിശുദ്ധ കന്യകാ മറിയം ലോകചരിത്രത്തിലെ ഏറ്റവും ശക്തയായ വനിതയാണന്ന് നാഷണൽ ജ്യോഗ്രഫിക്ക് മാഗസിൻ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ലേഖനത്തിൽ വ്യക്തമാക്കുന്നു. നവംബർ 8-ാം തീയതിയിലെ നാഷണൽ ജ്യോഗ്രഫിക് മാഗസിനിൽ 'പരിശുദ്ധ കന്യകാ മറിയം എങ്ങനെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി' എന്ന ലേഖനത്തിൽ, മൗരീൻ ഔർത്ത് എന്ന ലേഖിക, പരിശുദ്ധ മാതാവിന്റെ പ്രശസ്തിയുടെ കാരണമന്വേഷിക്കുകയാണ്. നാഷണൽ ജ്യോഗ്രഫിക്ക് ചാനലിൽ, ഡിസംബർ 13-ന് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന , 'The Cult of Mary' എന്ന പരിപടിയുടെ ആമുഖമായാണ് മൗരീൻ ഔർത്തിന്റെ ലേഖനം നാഷണൽ ജ്യോഗ്രഫിക്ക് മാസികയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖിക, മരിയൻ വിഷയത്തിൽ പാണ്ഡിത്യമുള്ളവരുമായി സംസാരിച്ചും, മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചുമാണ്, തന്റെ ലേഖനം തയ്യാറാക്കിയത്. ഡേട്ടൻ യൂണിവേഴ്സിറ്റിയിലെ, International Marian Research Institute-ൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള, മരിയ എൻറിക്വോറ്റ ഗാർഷ്യ പറയുന്നു, "നമുക്ക് മാതാവുമായുള്ള ബന്ധം, അത് വിശുദ്ധമാണ്!" മേരിയുടെ മദ്ധ്യസ്ഥതയിലുള്ള വിശ്വാസം കാനായിലെ കല്യാണത്തിൽ തുടങ്ങുന്നു. വിരുന്നിനിടയ്ക്ക് വീഞ്ഞ് തീർന്നപ്പോൾ, മാതാവ്, ആ വിവരം യേശുവിനെ അറിയിക്കുന്നു. എന്നിട്ട്, യേശുവിന്റെ ആദ്യത്തെ അത്ഭുതം പ്രതീക്ഷിച്ചെന്ന പോലെ, അവൾ പരിചാരകരോട് പറയുന്നു, "എന്റെ മകൻ പറയുന്ന പോലെ ചെയ്യുക!" മാതാവിന്റെ ആദ്യത്തെ മദ്ധ്യസ്ഥത, യേശുവിന്റെ ആദ്യത്തെ അത്ഭുത പ്രവർത്തിയിലേക്ക് നയിക്കുന്നു. ഔർത്ത് പറയുന്നു, "മാതൃസ്നേഹത്തിന്റെ പ്രതീകമായി, സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ മേരി നിൽക്കുന്നു. മേരി നമ്മുടെ വിശ്വാസത്തിന് അർത്ഥം നൽകുന്നു. നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിലേക്കെത്തിക്കാനുള്ള ഒരു എളുപ്പവഴിയായി മാറുന്നു. മാതാവിലുള്ള വിശ്വാസം ഒരു കവചമായി നമ്മെ രക്ഷിക്കുന്നു." ലേഖനത്തിനുള്ള വിവരങ്ങൾ ശേഖരിക്കാൻ ഔർത്ത് സന്ദർശിച്ച സ്ഥലങ്ങളിൽ, മാതാവ് പ്രത്യക്ഷപ്പെട്ട, ലൂർദ്ദ് , കീബീ ഹോ, മെക്‌സിക്കോ സിറ്റി, എന്നിവ കൂടാതെ, ഇപ്പോഴും മാതാവ് പ്രത്യക്ഷപ്പെടാറുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന, മെജോറി കൂടി ഉൾപ്പെടുന്നു. റാണ്ടയിലെ കിബീ ഹോ യിൽ, 1981 മുതൽ 1983 വരെയുള്ള നാളുകളിൽ, മാതാവ് ചില യുവതികൾക്ക് പ്രത്യക്ഷപ്പെട്ട്, 1994-ൽ നടക്കാനിരിക്കുന്ന റാണ്ടൻ വംശഹത്യയെ പറ്റി മുന്നറിയിപ്പ് നൽകുകയും, പശ്ചാത്താപത്തിന് തയ്യാറാകാൻ സന്ദേശം നൽകുകയും ചെയ്തു. അന്ന് മാതാവ് പ്രത്യക്ഷപ്പെട്ടവരിൽ ഒരാളായ, അനാറ്റലി മുക്‌മസിംപകയെ നേരിൽ കാണാൻ, ലേഖിക ഔർത്തിന് അവസരം ലഭിച്ചു. അനാറ്റലി പറഞ്ഞു. "ഞാൻ പൂർണ്ണമായ ഏകാഗ്രതയോടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം മാതാവ് പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ അമ്മ നമ്മെ ഓരോരുത്തരെയും അഗാധമായി സ്നേഹിക്കുന്നതുപോലെ നാം ഓരോരുത്തരും അമ്മയെയും സ്നേഹിക്കണമെന്ന് മാതാവ് എന്നോട് ആവശ്യപ്പെട്ടു." പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിലൂടെ നാം ഓരോരുത്തരും യേശുവിനെ കൂടുതൽ അടുത്തറിയുന്നു മെക്സിക്കോയിലെ Our Lady of Guadalupe ആ രാജ്യത്തിന്റെ തന്നെ മുഖമുദ്രയായി മാറിയിരിക്കുന്നു എന്ന്, അവിടം സന്ദർശിച്ചതിന് ശേഷം, ഔർത്ത് പറഞ്ഞു. Our Lady of Guadalupe - ലെ തിരുനാൾ ദിനങ്ങളിൽ അവിടെയെത്തുന്ന തീർത്ഥാടകരുടെ, ഭക്തിയുടെ തീവ്രത കണ്ടും അനുഭവിച്ചും അറിയേണ്ടത് തന്നെയാണെന്ന്, ലേഖിക അഭിപ്രായപ്പെട്ടു. മുസ്ലീങ്ങളും പരിശുദ്ധ മറിയത്തെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. മറിയത്തിന്റെ പേര്, ബൈബിളിൽ ഉളളതിനേക്കാൾ കൂടുതൽ പ്രാവശ്യം ഖുറാനിൽ പരാമർശിക്കപ്പെടുന്നു എന്ന, രസകരമായ വീശേഷം കൂടി ഔർത്ത് വായനക്കാരുമായി പങ്കുവെയ്ക്കുന്നു. ഈജിപ്തിൽ വെച്ച് ക്രിസ്തീയദേവാലയങ്ങളിൽ മാതാവിനോട് പ്രാർത്ഥിക്കാനെത്തുന്ന മുസ്ലീങ്ങളെ കണ്ടെത്തിയ കഥയും ഓർത്ത് വിവരിക്കുന്നു, അബു സെർഗയിലെ ദേവാലയത്തിന് പുറത്തു വെച്ച് കണ്ടുമുട്ടിയ ഒരു മുസ്ലീം യുവതി പറഞ്ഞു: "തീവ്രമായ ദൈവവിശ്വാസത്തിലൂടെ, എല്ലാ കഷ്ടതകളെയും അതിജീവിക്കാൻ മാതാവിന് കഴിഞ്ഞു. അങ്ങനെയുള്ള മാതാവിന്റെ മാദ്ധ്യസ്ഥതയിൽ ഞങ്ങൾ വിശ്വസിക്കുന്നു."
Image: /content_image/News/News-2015-11-12-04:14:47.jpg
Keywords: virgin Mary, pravachaka sabdam

385
Category: 1
Sub Category:
Heading: കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുക, ഭക്ഷണസമയത്ത് ടി.വിയും സ്മാർട്ട് ഫോണും ഒഴിവാക്കുക : ഫ്രാൻസിസ് മാർപാപ്പ
Content: കുടുംബ ബന്ധങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നിടമാണ് ഭക്ഷണമേശയെന്ന് ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. കുടുംബാംഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഭക്ഷണ സമയത്ത് നടക്കുന്നത്. ആധുനീക സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റം ആ കൂട്ടായ്മയെ തകർത്തു കൊണ്ടിരിക്കുകയാണ് എന്നും പിതാവ് ആശങ്കപ്പെട്ടു. "ഭക്ഷണം കഴിക്കാൻ പോലും ഒരുമിച്ചു കൂടാത്ത ഒരു പറ്റം ആളുകളെ കുടുംബം എന്ന് വിളിക്കാനാവില്ല. ഭക്ഷണമേശയ്ക്ക് ചുറ്റുമിരുന്ന് പരസ്പരം നോക്കുകയും സംസാരിക്കുകയും ചെയ്യാതെ, ടി.വിയോ സ്മാർട്ട് ഫോണോ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ആളുകളുടെ കൂട്ടത്തെ കുടുംബമാണെന്ന് വിളിക്കാനാവില്ല." ബുധനാഴ്ച്ചയിലെ മാർപാപ്പയുടെ പ്രഭാഷണം ശ്രവിക്കുന്നതിനായി, St.പീറ്റേർസ് സ്ക്വയറിൽ ഒത്തുകൂടിയ ആയിരക്കണക്കിന് ഭക്തരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ശരത്ക്കാലാന്ത്യം മുതൽ , പിതാവ് തന്റെ പ്രതിവാര പ്രഭാഷണ പരമ്പരകളിൽ, പരമ പ്രാധാന്യം നൽകി വരുന്ന വിഷയമാണ് കുടുംബം. ഒക്ടോബർ 4 മുതൽ 25 വരെ നടന്ന സിനഡിന്റെയും പ്രധാനവിഷയം കുടുംബം തന്നെയായിരുന്നു. സിനഡ് അവസാനിച്ചെങ്കിലും, ഇന്നത്തെ സമൂഹത്തിൽ കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളുടെ പ്രാധാന്യം മനസിലാക്കി, പിതാവ് കുടുംബ സംബന്ധിയായ പ്രസംഗ പരമ്പര തുടരുകയാണ്. കഴിഞ്ഞയാഴ്ച്ചയിലെ പ്രഭാഷണത്തിൽ കുടുംബ ബന്ധങ്ങളിൽ ക്ഷമയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ച പിതാവ്, ഈ ആഴ്ച്ചയിൽ കുടുംബത്തിലെ കൂട്ടായ്മയുടെ പ്രാധാന്യത്തെ പറ്റിയാണ് സംസാരിച്ചു തുടങ്ങിയത്. "നമ്മൾ വളരെ ചെറുപ്പത്തിൽ തന്നെ കുടുംബത്തിലെ കൂട്ടായ്മയുടെ പാഠങ്ങൾ പഠിക്കുന്നു." "ജീവിതത്തിന്റെ .സൗന്ദര്യവും സന്തോഷവും പരസ്പരം പങ്കുവെയ്ക്കുന്ന അരങ്ങാണ് കുടുംബം." "ഈ കൂട്ടായ്മയുടെയും പങ്കുവെയ്ക്കലിന്റെയും ഉദാത്തമായ ഉദ്ദാഹരണം നമുക്ക് കാണാനാവുന്നത്, നമ്മുടെ ഓരോരുത്തരുടേയും വീടുകളിലെ ഭക്ഷണമേശയ്ക്ക് ചുറ്റുമാണ്." " മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ട്, അന്നത്തെ സന്തോഷവും സങ്കടവും നിറഞ്ഞ അനുഭവങ്ങൾ തമ്മിൽ തമ്മിൽ പങ്കുവെയ്ക്കുമ്പോൾ, അവിടെ കുടുംബ ജീവിതത്തിലെ കൂട്ടായ്മയാണ് നാം ദർശിക്കുന്നത്." "ഭക്ഷണമേശയിൽ പങ്കുവെയ്ക്കപ്പെടുന്നത് ഭക്ഷണം മാത്രമല്ല. മനസ്സുകൾ കൂടിയാണ്." "കുടുംബ ബന്ധങ്ങളുടെ സ്വഭാവം പെട്ടന്ന് പ്രതിഫലിക്കുന്ന ഒരു കണ്ണാടിയാണ് ഭക്ഷണമേശ. ബന്ധങ്ങളിലുണ്ടാകുന്ന മുറിവുകൾ നമുക്ക് ഭക്ഷണമേശയിൽ കാണാൻ കഴിയും. മറ്റാരും അറിയാതെ, ഒരംഗം സ്വയം അനുഭവിക്കുന്ന വ്യഥകൾ പോലും, തീൻമേശയിൽ മാനസിക തരംഗങ്ങൾ സൃഷ്ടിക്കുന്നു. എന്തോ ശരിയല്ലെന്ന് പെട്ടന്ന് എല്ലാവർക്കും ഒരു തോന്നലുണ്ടാകുന്നു. എല്ലാവരും ചേർന്നുള്ള ഒരു പരിഹാരത്തിന് അത് വഴിയൊരുക്കുന്നു. കുടുംബത്തിലെ കൂട്ടായ്മയുടെ പ്രയോജനമാണത്." വിശുദ്ധ ഗ്രന്ഥത്തിലെ പല പ്രധാന സന്ദർഭങ്ങളും യേശു തന്റെ ശിഷ്യരോടൊത്ത് ഭക്ഷണമേശയിലിരിക്കുന്ന സന്ദർഭത്തിൽ സംഭവിക്കുന്നു. വിശുദ്ധ കുർബ്ബാനയുടെ സ്ഥാപനം നടക്കുന്നതു തന്നെ ഒരു ഭക്ഷണ സമയത്താണ്. വിശുദ്ധ കുർബ്ബാന തന്നെ ഒരു ഭക്ഷണമായി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. വിശുദ്ധ കുർബ്ബാന എന്ന ആത്മീയഭക്ഷണത്തിന്റെ സമയത്ത് നാം സാർവ്വത്രികമായ ആഗോള കൂട്ടായ്മയിൽ എത്തിച്ചേരുന്നു. ഈ ആഗോള കൂട്ടായ്മയും നമ്മുടെ തീൻമേശയിലുള്ള കുടുംബ കൂട്ടായ്മയും ഒരേ സ്ഥലത്തേയ്ക്ക് തന്നെയാണ് നമ്മെ നയിക്കുന്നത്- ദൈവസ്നേഹം! ഈ കൂട്ടായ്മ നമ്മുടെ സമൂഹത്തിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതിൽ പിതാവ് ഖേദം പ്രകടിപ്പിച്ചു. ഭക്ഷണം പങ്കുവെയ്ക്കപ്പെടണം എന്ന സന്ദേശവും വിശുദ്ധ കുർബ്ബാന നമുക്ക് നൽകുന്നു. "ഭക്ഷണവും സ്നേഹവും നിഷേധിക്കപ്പെട്ടു കഴിയുന്ന, വലിയൊരു വിഭാഗം ജനങ്ങളുണ്ട്. നമ്മുടെ പ്രാർത്ഥനകളിൽ അവർ കൂടി ഉണ്ടായിരിക്കണം." പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് പറഞ്ഞു.
Image: /content_image/News/News-2015-11-12-12:51:31.jpg
Keywords: pope says, eat with your family, pravachaka sabdam