category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപരിശുദ്ധ കന്യകാ മറിയം ലോകചരിത്രത്തിലെ ഏറ്റവും ശക്തയായ വനിത : നാഷണൽ ജ്യോഗ്രഫിക്ക് മാഗസിൻ
Contentരക്ഷകന്റെ അമ്മയായി രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ഈ ഭൂമിയിൽ ജീവിച്ച പരിശുദ്ധ കന്യകാ മറിയം ലോകചരിത്രത്തിലെ ഏറ്റവും ശക്തയായ വനിതയാണന്ന് നാഷണൽ ജ്യോഗ്രഫിക്ക് മാഗസിൻ വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ലേഖനത്തിൽ വ്യക്തമാക്കുന്നു. നവംബർ 8-ാം തീയതിയിലെ നാഷണൽ ജ്യോഗ്രഫിക് മാഗസിനിൽ 'പരിശുദ്ധ കന്യകാ മറിയം എങ്ങനെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി' എന്ന ലേഖനത്തിൽ, മൗരീൻ ഔർത്ത് എന്ന ലേഖിക, പരിശുദ്ധ മാതാവിന്റെ പ്രശസ്തിയുടെ കാരണമന്വേഷിക്കുകയാണ്. നാഷണൽ ജ്യോഗ്രഫിക്ക് ചാനലിൽ, ഡിസംബർ 13-ന് സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന , 'The Cult of Mary' എന്ന പരിപടിയുടെ ആമുഖമായാണ് മൗരീൻ ഔർത്തിന്റെ ലേഖനം നാഷണൽ ജ്യോഗ്രഫിക്ക് മാസികയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലേഖിക, മരിയൻ വിഷയത്തിൽ പാണ്ഡിത്യമുള്ളവരുമായി സംസാരിച്ചും, മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചുമാണ്, തന്റെ ലേഖനം തയ്യാറാക്കിയത്. ഡേട്ടൻ യൂണിവേഴ്സിറ്റിയിലെ, International Marian Research Institute-ൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള, മരിയ എൻറിക്വോറ്റ ഗാർഷ്യ പറയുന്നു, "നമുക്ക് മാതാവുമായുള്ള ബന്ധം, അത് വിശുദ്ധമാണ്!" മേരിയുടെ മദ്ധ്യസ്ഥതയിലുള്ള വിശ്വാസം കാനായിലെ കല്യാണത്തിൽ തുടങ്ങുന്നു. വിരുന്നിനിടയ്ക്ക് വീഞ്ഞ് തീർന്നപ്പോൾ, മാതാവ്, ആ വിവരം യേശുവിനെ അറിയിക്കുന്നു. എന്നിട്ട്, യേശുവിന്റെ ആദ്യത്തെ അത്ഭുതം പ്രതീക്ഷിച്ചെന്ന പോലെ, അവൾ പരിചാരകരോട് പറയുന്നു, "എന്റെ മകൻ പറയുന്ന പോലെ ചെയ്യുക!" മാതാവിന്റെ ആദ്യത്തെ മദ്ധ്യസ്ഥത, യേശുവിന്റെ ആദ്യത്തെ അത്ഭുത പ്രവർത്തിയിലേക്ക് നയിക്കുന്നു. ഔർത്ത് പറയുന്നു, "മാതൃസ്നേഹത്തിന്റെ പ്രതീകമായി, സഹനത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ മേരി നിൽക്കുന്നു. മേരി നമ്മുടെ വിശ്വാസത്തിന് അർത്ഥം നൽകുന്നു. നമ്മുടെ പ്രാർത്ഥനകൾ ദൈവത്തിലേക്കെത്തിക്കാനുള്ള ഒരു എളുപ്പവഴിയായി മാറുന്നു. മാതാവിലുള്ള വിശ്വാസം ഒരു കവചമായി നമ്മെ രക്ഷിക്കുന്നു." ലേഖനത്തിനുള്ള വിവരങ്ങൾ ശേഖരിക്കാൻ ഔർത്ത് സന്ദർശിച്ച സ്ഥലങ്ങളിൽ, മാതാവ് പ്രത്യക്ഷപ്പെട്ട, ലൂർദ്ദ് , കീബീ ഹോ, മെക്‌സിക്കോ സിറ്റി, എന്നിവ കൂടാതെ, ഇപ്പോഴും മാതാവ് പ്രത്യക്ഷപ്പെടാറുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന, മെജോറി കൂടി ഉൾപ്പെടുന്നു. റാണ്ടയിലെ കിബീ ഹോ യിൽ, 1981 മുതൽ 1983 വരെയുള്ള നാളുകളിൽ, മാതാവ് ചില യുവതികൾക്ക് പ്രത്യക്ഷപ്പെട്ട്, 1994-ൽ നടക്കാനിരിക്കുന്ന റാണ്ടൻ വംശഹത്യയെ പറ്റി മുന്നറിയിപ്പ് നൽകുകയും, പശ്ചാത്താപത്തിന് തയ്യാറാകാൻ സന്ദേശം നൽകുകയും ചെയ്തു. അന്ന് മാതാവ് പ്രത്യക്ഷപ്പെട്ടവരിൽ ഒരാളായ, അനാറ്റലി മുക്‌മസിംപകയെ നേരിൽ കാണാൻ, ലേഖിക ഔർത്തിന് അവസരം ലഭിച്ചു. അനാറ്റലി പറഞ്ഞു. "ഞാൻ പൂർണ്ണമായ ഏകാഗ്രതയോടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം മാതാവ് പ്രത്യക്ഷപ്പെട്ടു. പരിശുദ്ധ അമ്മ നമ്മെ ഓരോരുത്തരെയും അഗാധമായി സ്നേഹിക്കുന്നതുപോലെ നാം ഓരോരുത്തരും അമ്മയെയും സ്നേഹിക്കണമെന്ന് മാതാവ് എന്നോട് ആവശ്യപ്പെട്ടു." പരിശുദ്ധ അമ്മയോടുള്ള സ്നേഹത്തിലൂടെ നാം ഓരോരുത്തരും യേശുവിനെ കൂടുതൽ അടുത്തറിയുന്നു മെക്സിക്കോയിലെ Our Lady of Guadalupe ആ രാജ്യത്തിന്റെ തന്നെ മുഖമുദ്രയായി മാറിയിരിക്കുന്നു എന്ന്, അവിടം സന്ദർശിച്ചതിന് ശേഷം, ഔർത്ത് പറഞ്ഞു. Our Lady of Guadalupe - ലെ തിരുനാൾ ദിനങ്ങളിൽ അവിടെയെത്തുന്ന തീർത്ഥാടകരുടെ, ഭക്തിയുടെ തീവ്രത കണ്ടും അനുഭവിച്ചും അറിയേണ്ടത് തന്നെയാണെന്ന്, ലേഖിക അഭിപ്രായപ്പെട്ടു. മുസ്ലീങ്ങളും പരിശുദ്ധ മറിയത്തെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. മറിയത്തിന്റെ പേര്, ബൈബിളിൽ ഉളളതിനേക്കാൾ കൂടുതൽ പ്രാവശ്യം ഖുറാനിൽ പരാമർശിക്കപ്പെടുന്നു എന്ന, രസകരമായ വീശേഷം കൂടി ഔർത്ത് വായനക്കാരുമായി പങ്കുവെയ്ക്കുന്നു. ഈജിപ്തിൽ വെച്ച് ക്രിസ്തീയദേവാലയങ്ങളിൽ മാതാവിനോട് പ്രാർത്ഥിക്കാനെത്തുന്ന മുസ്ലീങ്ങളെ കണ്ടെത്തിയ കഥയും ഓർത്ത് വിവരിക്കുന്നു, അബു സെർഗയിലെ ദേവാലയത്തിന് പുറത്തു വെച്ച് കണ്ടുമുട്ടിയ ഒരു മുസ്ലീം യുവതി പറഞ്ഞു: "തീവ്രമായ ദൈവവിശ്വാസത്തിലൂടെ, എല്ലാ കഷ്ടതകളെയും അതിജീവിക്കാൻ മാതാവിന് കഴിഞ്ഞു. അങ്ങനെയുള്ള മാതാവിന്റെ മാദ്ധ്യസ്ഥതയിൽ ഞങ്ങൾ വിശ്വസിക്കുന്നു."
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-12 00:00:00
Keywordsvirgin Mary, pravachaka sabdam
Created Date2015-11-12 14:44:47