category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസിറിയയിലെ ദേവാലയത്തിൽ ദിവ്യബലി തടസ്സപ്പെടുത്താൻ മുസ്ലീം ഭീകരരുടെ റോക്കറ്റിനും കഴിഞ്ഞില്ല.
Contentഅന്ത്യ അത്താഴവേളയിൽ പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചു കൊണ്ട് കർത്താവായ യേശു പറഞ്ഞു "ഇത് എന്റെ ഓർമ്മക്കായി ചെയ്യുവിൻ". യേശുക്രിസ്തുവിന്റെ കൽപന അനുസരിച്ച് അഞ്ചു ലക്ഷത്തോളം ദിവ്യബലികളാണ് ഓരോ ദിവസവും ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്നത്. സിറിയൻ പട്ടണമായ അലേപ്പോയിൽ, സെന്റ ഫ്രാൻസിസ് ഇടവക ദേവാലയത്തിൽ, ഞായറാഴ്ച്ചത്തെ ദിവ്യബലി നടന്നു കൊണ്ടിരിക്കെ, മുസ്ലീം ഭീകരർ തൊടുത്തുവിട്ട റോക്കറ്റ്, ദേവാലയത്തിന്റെ മേൽകൂരയിലാണ് പതിച്ചത്. വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തുകൊണ്ടിരുന്ന ആ വിശ്വാസിസമൂഹം പരിഭ്രാന്തരായി പരക്കം പാഞ്ഞില്ല. ദൈവത്തിന്റെ പരിപാലനയിൽ വിശ്വസിച്ച് , അവർ ശാന്തരായി നിന്നു. പിന്നീട്, ഇടവക വികാരിയുടെ നിർദ്ദേശപ്രകാരം, അവർ ദേവാലയത്തിന് പുറത്തിറങ്ങി ദിവ്യബലിയിൽ പങ്കെടുത്തു. ആ അവസരത്തിൽ, തങ്ങൾ മാതാവിന്റെ സംരക്ഷണയിലായിരുന്നു എന്ന് അവർ വിശ്വസിക്കുന്നു. ദിവ്യബലിയർപ്പിച്ചു കൊണ്ടിരുന്ന Fr.ഇബ്രാഹീം അൽ സാബഗ് പറയുന്നു: "ഭീകരർ തൊടുത്തുവിട്ട ആ റോക്കറ്റ് ദേവാലയ ഗോപുരത്തിലാണ് പതിച്ചത്. അത് പൊട്ടിയിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു." അദ്ദേഹം തുടർന്നു പറഞ്ഞു: "ദേവാലയത്തിനുള്ളിലെ ആ വലിയ സ്പടികവിളക്ക്‌ പൊട്ടിവീണിരുന്നെങ്കിൽ തന്നെ, എട്ടു പത്തു പേർക്ക് ജീവഹാനി സംഭവിക്കുമായിരുന്നു. മാതാവിന്റെ രക്ഷാകവചമാണ് വിശ്വാസികളെ രക്ഷിച്ചതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു." ഒക്ടോബർ 25-ാം തീയതി ഞായറാഴ്ച്ചയിലെ കുർബ്ബാനയിൽ, 400-ൽ അധികം പേർ പങ്കെടുത്തിരുന്നു. മുസ്ലീം ഭീകരരുടെ ആ റോക്കറ്റാക്രമണം, വലിയൊരു ദുരന്തം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. ആറു പേർക്ക് നിസ്സാര പരുക്കുകൾ ഏറ്റതൊഴിച്ചാൽ മറ്റൊന്നും അവിടെ സംഭവിച്ചില്ല. വൈകുന്നേരം അഞ്ചു മണിക്കാണ് ആക്രമണം നടന്നത്. ജിഹാദി വിമതരുടെ നിയന്ത്രണത്തിലുള്ള, അലേപ്പോയിലെ പഴയ പട്ടണപ്രദേശത്ത് നിന്നാണ്, റോക്കറ്റാക്രമണം ഉണ്ടായത് എന്ന് ഇടവക വികാരി പറഞ്ഞതായി 'International Catholic Charity Aid to the Church in Need ' (ACN) -ന്റെ വക്താക്കൾ അറിയിച്ചു. വിശ്വാസികൾ ശാന്തരായതിന് ശേഷം, താൻ ദേവാലയത്തിന് പുറത്തുള്ള തോട്ടത്തിൽ ദിവ്യബലിയർപ്പണം പൂർത്തിയാക്കിയതായി, Fr. അൽ സലാബ് അറിയിച്ചു. "പലർക്കും അതൊരു അൽഭുതമായിരുന്നു. പക്ഷേ, സന്നിഗ്ദ ഘട്ടങ്ങളിൽ ദൈവം നമ്മുടെ കൂടെയുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവമായിരിക്കും എന്നെക്കൊണ്ട് അതൊക്കെ ചെയ്യിച്ചത്." അദ്ദേഹം പറഞ്ഞു. റോക്കറ്റാക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച, ദേവാലയത്തിന്റെ പുനരുദ്ധാരണമാണ്, വിശ്വാസികളെ കാത്തിരിക്കുന്ന അടുത്ത പരീക്ഷണം എന്ന്, അദ്ദേഹം സൂചിപിച്ചു. കൃസ്ത്യാനികളോടുള്ള, വിദ്വേഷത്തിന്റെയും പകയുടെയും പരിണിത ഫലങ്ങളാണ്, ഈ ഭീകരാക്രമണങ്ങൾ എന്ന് ഫ്രാൻസിസ്ക്കൻ സഭാംഗമായ Fr. അൽ സലാബ് അഭിപ്രായപ്പെട്ടു. "അഭിപ്രായ സമന്വയത്തിനും കപടരഹിതമായ ഇടപെടലുകൾക്കും, പ്രതികൂലമായി വർത്തിക്കുന്നവരാണവർ." ഈ കുഴപ്പങ്ങൾക്കെല്ലാം ഉടനെ ഒരു പരിഹാരമുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഏതു നിമിഷവും, നിരായുധരായ തങ്ങളുടെ നേരെ ആക്രമണമുണയേക്കാമെന്ന ഭീതിയിലാണ്, ഇവിടെ ജനങ്ങൾ ജീവിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. നാലു വർഷമായി തുടരുന്ന അഭ്യന്തര യുദ്ധത്തിലേക്ക്, റഷ്യൻ യുദ്ധവിമാനങ്ങൾ പങ്കു ചേർന്നതോടെ , അലേപ്പോയിലും മറ്റ് സിറിയൻ നഗരങ്ങളിലും നടക്കുന്ന ആക്രമണങ്ങൾ രൂക്ഷമായതായി അദ്ദേഹം സൂചിപ്പിച്ചു. ബഷാർ അൽ അസാദിന്റെ, നിലവിലുള്ള ഭരണവ്യവസ്ഥയോട് കൂറ് പ്രഖ്യാപിച്ചുകൊണ്ടാണ്, റഷ്യൻ വ്യോമസേന യുദ്ധത്തിലേർപ്പെട്ടിരിക്കുന്നത്. തങ്ങൾ ലക്ഷ്യമിടുന്നത്, ജീഹാദീ, IS ഗ്രൂപ്പുകളെയും, ഒപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സ് പിന്തുണയ്ക്കുന്ന വിമത ഗ്രൂപ്പുകളെയും ആണെന്ന്, റഷ്യൻ സൈനീക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-09 00:00:00
Keywordsmissile attack in syrian church, pravachaka sabdam
Created Date2015-11-09 22:37:51