Contents
Displaying 251-260 of 24915 results.
Content:
342
Category: 19
Sub Category:
Heading: നവംബർ : ചില ഓർമ്മപ്പെടുത്തലുകൾ
Content: വീണ്ടും ഒരു ഓർമ്മ ദിവസം കൂടി കടന്നു വരികയാണ് - മരിച്ച വിശ്വാസികളുടെ ദിവസം - നാളെയൊരു നാൾ നമ്മുടെ പ്രിയപ്പെട്ടവർ നമ്മളില്ലാതെ നമുക്കുവേണ്ടി ആചരിക്കേണ്ടി വരുന്ന പ്രാർത്ഥനയുടെ, പരിത്യാഗത്തിന്റെ നാൾ ജപമാല ഭക്തിയിലൂടെ പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങൾ ഏറെ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒക്ടോബർ മാസം നമ്മെ കടന്നു പോകാൻ ഏതാനം ചില ഉദയാസ്തമയങ്ങൾ കൂടി മാത്രമേ ബാക്കിയുള്ളൂ. വർഷാരംഭത്തിൽ ദിവ്യ നാഥനായ ഈശോയുടെ നാമത്തിൽ തുടങ്ങി തിരുക്കുടുംബത്തിന്റെയും, വിശുദ്ധ യൗസെപ്പിന്റെയും പരിശുദ്ധ കുർബാനയുടെയും മാതാവിന്റെയും തിരുഹ്രുദയത്തിന്റെയും എല്ലാം അനുഗ്രഹങ്ങൾ നമ്മിലേക്ക് ഓരോ മാസവും ചൊരിഞ്ഞ തിരുസഭ വർഷാവസനത്തിലേക്ക് പ്രാർത്ഥനാപൂർവ്വം നീങ്ങുന്ന സഭാ മക്കളിൽ നിന്നും വളരെയേറെ പ്രാർത്ഥനകളും ഉപവി പ്രവൃത്തികളും ആവശ്യപ്പെടുന്ന മാസമാണ് സകല വിശുദ്ധരുടെയും തിരുനാളോട് കൂടി തുടങ്ങുന്ന, ശുദ്ധീകരണാത്മാക്കളുടെ മാസമായ നവംബർ. "മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ, കൂടെപ്പോരും നിൻ ജീവിത ചെയ്തികളും" എന്നുള്ള പ്രാർത്ഥന പലപ്പോഴും മരിച്ചടക്ക് സമയത്തും ഒപ്പീസുകളിലും മാത്രം ചൊല്ലി "ഇന്ന് ഞാൻ നാളെ നീ" എന്ന് വായിക്കാൻ മറന്നു കൊണ്ട്, നമ്മുടെതായ ഈ ദൈർഘ്യം കുറഞ്ഞ ജീവിതത്തിന്റെ അന്തമില്ലാത്ത പ്രശന്ങ്ങളിൽ നാം ആകുലരാകുന്നു. ശലോമിലൂടെ ദൈവ കൃപ ലോകത്തിനു പരിചയപ്പെടുത്തിയ ബെന്നിപുന്നത്തറ ഒരിക്കൽ പറഞ്ഞിട്ടുണ്ട് -മരണത്തിനപ്പുറമുള്ള ജീവിതത്തെപ്പറ്റി ബോധ്യമുള്ള ഒരു വിശ്വാസിക്ക് മാത്രമേ ലോകത്തിൽ ദൈവത്തിനു വേണ്ടി ജീവിക്കാൻ കഴിയൂ എന്ന്. കഴിഞ്ഞ ദിവസം കുടുംബ സിനഡിൽ പ്രബന്ധമവതരിപ്പിച്ച റോമാനിയായിലെ ഡോക്ടർ ആങ്ക മരിയ സെർണെയ പറഞ്ഞ കാര്യം ഇതോടു കൂട്ടി വായിക്കേണ്ടതാണ് - കൌശലക്കാരനായ പഴയ സർപ്പം വച്ചു നീട്ടുന്ന പുതിയ പ്രലോഭനങ്ങളെപ്പറ്റി ബോധ്യമില്ലാത്ത മനുഷ്യ വംശം. സ്വർഗമില്ലാ എന്ന രീതിയിൽ ഭൂമിയിലെ സുഖ സൌകര്യങ്ങളുടെ പിന്നാലെ ഓടുന്ന പുതിയ തലമുറ, ചെറുതും വലുതുമായ സ്വന്തം തെറ്റുകളെ ന്യായീകരിക്കുന്ന മാനവകുലം. ഇവിടെ നാം എന്ത് ചെയ്യണം? ഭോഷാ ഇന്ന് നിന്റെ ആൽമാവിനെ നിന്നിൽ നിന്നും തിരെകെയെടുത്താൽ നീ എന്ത് ചെയ്യും എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുക തന്നെ വേണം. ശുദ്ധീകരണ സ്ഥലമെന്തെന്നും നാമെന്തിനവിടെ പോകേണ്ടി വരുമെന്നും നമുക്ക് ചിന്തിക്കാം. വിശുദ്ധ ഗ്രന്ഥത്തിൽ മോശയോട് കൂടെ ദൈവം എത്രമാത്രം അടുത്തിടപിഴകി എന്ന് നാം കാണുന്നു, എന്നിരുന്നാലും പുറപ്പാട് 33ൽ ദൈവം പറയുന്നു എന്നെ നേരിൽക്കാണാൻ മനുഷ്യന് സാധിക്കില്ലാ എന്ന്. വെളിപാടിന്റെ പുസ്തകത്തിൽ 21:27ൽ അവിടുന്നനുസ്മരിപ്പിക്കുന്നു കുഞ്ഞാടിന്റെ ഗ്രന്ഥത്തിൽ പേരെഴുതപ്പെട്ടവർ മാത്രമേ അതിൽ പ്രവേശിക്കൂ. അശുദ്ധമായ യാതൊന്നും, മ്ലേച്ചതയും കൌടില്യവും പ്രവൃത്തിക്കുന്ന ആരും പ്രവേശിക്കില്ല. വീണ്ടും നാം കാണുന്നു സഹോദരനെ ഭോഷാ എന്ന് വിളിക്കുന്നവൻ ശിക്ഷാവിധിക്കർഹാനാകുമെന്ന്, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നത് പോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ എന്നും തിരുവചനം പറയുന്നു. സർവ്വ നന്മ സ്വരൂപനായിരിക്കുന്ന ദൈവം വാഗ്ദാനം ചെയ്യുന്ന വാസസ്ഥലം എത്ര വിശുദ്ധമാണെന്ന് മേൽപ്പറഞ്ഞ വചനങ്ങളാൽ വ്യക്തമാണല്ലോ ശുദ്ധീകരണ സ്ഥലത്തെപ്പറ്റി വിശുദ്ധർക്ക് വെളിപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം "പൂർണമായ സത്യം അറിയുകയും ആ സത്യത്തിലേക്കുള്ള വഴി മനസ്സിലാക്കുകയും എന്നാൽ അതിലെത്താനായി സ്വന്തമായി ഒന്നും ചെയ്യാൻ കഴിയാത്ത പൂർണമായും ദൈവത്തിന്റെ കരുണയിലും മറ്റുള്ളവരുടെ കാരുണ്യ പ്രവൃത്തിയിലും ആശ്രയിക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ" മറ്റൊന്ന് മനസ്സിലാക്കേണ്ടത് സത്യമായ ദൈവത്തെ മനസ്സിലാക്കുകയും നന്മയാകുന്ന ദൈവത്തിൽ നിന്ന് ചെറുതും വലുതുമായ പാപങ്ങളാൽ ആൽമാവിനെ പൊതിഞ്ഞിരിക്കുന്ന അശുദ്ധിയുടെ കാഠിന്യം മനസ്സിലാക്കുകയും ചെയ്യന്ന ആൽമാക്കൾ തങ്ങളെത്തന്നെ വിശുദ്ധീകരിക്കാൻ സ്വയം സമർപ്പിക്കുകയും ചെയ്യുന്ന ആൽമീയ ശുദ്ധീകര അവസ്ഥയാണിത്. വിശുദ്ധിയുടെ വെള്ള വസ്ത്രം ധരിച്ചു നിത്യജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ നാം കടന്നു പോകേണ്ടി വരുന്ന ശുദ്ധീകരണ പ്രക്രിയയാണ് ശുദ്ധീകരണ സ്ഥലം ഒന്നല്ലെങ്കിൽ മറ്റൊരു വിശുദ്ധനെ, വിശുദ്ധയെ വളരെ വിശ്വാസത്തോടെ മാധ്യസ്ഥത്തിനായി വിളിക്കുന്നവരാണ് നാമെല്ലാം. അവരോ ഈ ക്ഷണിക ജീവിതത്തിലെ ഊരാക്കുടുക്കുകളിൽ പെടാതെ അനശ്വര സ്വർഗത്തിലേക്കുള്ള നമ്മുടെ ചൂണ്ടുപലകകളും. അനുദിന ജീവിതം ദൈവവുമായുള്ള സഹവാസമാക്കിത്തീർക്കാൻ ശ്രമിച്ച പല വിശുദ്ധരും മരിച്ച വിശ്വാസികൾക്കായുള്ള പ്രാർത്ഥന വളരെ ഗൌരവത്തോടെ കണ്ടവരനാണ്. ഇറ്റലിയിലെ വിശുദ്ധനായ പദ്രെ പിയോ, വിശുദ്ധ ജോണ്‍ മരിയാ വിയാന്നി, വിശുദ്ധ ജെട്രൂട്, വിശുദ്ധ ഫൗസ്തീന എന്നിവർ മരിച്ച വിശ്വാസികൾക്കു വേണ്ടി എന്നും പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തവരിൽ ചിലര് മാത്രമാണ്. നമ്മുടെ പ്രിയപ്പെട്ട വിശുദ്ധയായ ഏവുപ്രാസി അമ്മയും വളരെയേറെ ത്യാഗം സഹിച്ചു ശുദ്ധീകരണാൽമാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നുവന്നു മാത്രമല്ല വിശുദ്ധയുടെ പ്രാർത്ഥനാ സഹായം തേടി അനേകം ശുദ്ധീകരണാൽമാക്കൾ വിശുദ്ധയെ സന്ദർശിച്ചിരുന്നതായും വിശുദ്ധ വെളിപ്പെടുത്തിയിട്ടുണ്ട്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ശുദ്ധീകരണാൽമാക്കൾക്ക് വേണ്ടി ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും അനേകം ശുദ്ധീകരണാൽമാക്കളെ നേരിൽ കാണുകയും ചെയ്തതായി രേഖപ്പെടുത്തുന്നു. താനർപ്പിക്കുന്ന വിശുദ്ധ കുർബാനകളിൽ സഹായം തേടി അനേകം മരിച്ച വിശ്വാസികൾ വന്നിരുന്നതായി വിശുദ്ധ പാദ്രെ പിയോ വെളുപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ നാം എന്ത് ചെയ്യണം? നമുക്ക് മുൻപേ സ്വർഗം ഉറപ്പാക്കി കടന്നു പോയ വിശുദ്ധരുടെ കൈ മുറുകെ പിടിച്ച് നമ്മുടെ പ്രാർത്ഥനക്കും കാരുണ്യ പ്രവൃത്തികൾക്കും ഈലോകത്തിലും വരാൻ പോകുന്ന ലോകത്തിലും നൂറു മടങ്ങ് പ്രതിഫലം ഉറപ്പു തന്ന നല്ല നാഥനോട് ശുദ്ധീകരണ സ്ഥലത്തെ ആൽമാക്കൾക്കായി പ്രാർത്ഥിക്കാം അങ്ങനെ അർഹമായ സ്വർഗഭാഗ്യം അവർക്ക് നേടിക്കൊടുക്കുന്നതിലൂടെ ആസന്നമായ നമ്മുടെ സ്വർഗ യാത്രക്ക് മാധ്യസ്ഥം വഹിക്കാൻ അവരും ഉണ്ടാകുമെന്നുറപ്പിക്കാം. ഇതിന്നായി നമുക്ക് ശുദ്ധീകരനാൽമാക്കളുടെ മദ്ധ്യസ്ഥനായ വിശുദ്ധ നിക്കോളാസ് ടോളെന്റിനോയുടെ മാധ്യസ്ഥം തേടാം. കാഴ്ച്ചയുള്ളപ്പോൾ കണ്ണിൻറെ വിലയറിയില്ല എന്ന പഴമൊഴി പോലെ ഈ ഭൂമിയിലായിരിക്കുമ്പോൾ സ്വർഗീയ ജീവിതത്തിനായും ശുദ്ധീകരണാൽമ്മാക്കൾക്കായും നമുക്ക് ചെയ്യാൻ പറ്റുന്ന വിധവയുടെ കാണിക്കകൾ അനേകമാണ്, അതിൽ ചിലത് സൂചിപ്പിക്കട്ടെ • എല്ലാ കൃപകളും മഹത്വവും അടങ്ങിയിരിക്കുന്ന, സ്വർഗം തന്നെ താണിറങ്ങി വരുന്ന പരിശുദ്ധ കുർബാനകൾ • മനുഷ്യ സൃഷ്ടിമുതൽ ഇന്നുവരെ മനുഷ്യന്റെ കൂടെ വസിക്കാനാഗ്രഹിക്കുന്ന ദൈവത്തിന്റെ കൂടെ - ദിവ്യകാരുണ്യ ആരാധനയിൽ ആയിരിക്കുക • ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തതെന്ന തിരുവചനം ഓർത്തുകൊണ്ട് നാമായിരിക്കുന്ന ചുറ്റുപാടുകളിൽ ജീവിക്കുന്ന ക്രിസ്തുവിനെ കണ്ടെത്താനുള്ള ശ്രമം • സകല കൃപകളുടെയും വിളനിലവും കരുണയുടെ അവതാരവുമായ പരിശുദ്ധ അമ്മയോടുള്ള മാധ്യസ്ഥം • കാവൽ മാലാഖാമാരോട് പ്രത്യേകിച്ച് നാരകീയ ശക്തികൾക്കെതിരായ സ്വർഗീയ സേനയുടെ തലവനായ വിശുദ്ധ മീഖായെലിനോടുള്ള മാധ്യസ്ഥം • വിശുദ്ധിയുടെ വെള്ളക്കൊടി പാറിച്ച് നമുക്ക് മുൻപേ കടന്നു പോയവരോടുള്ള മാധ്യസ്ഥം • നമ്മുടെ കുടുബങ്ങളിൽ നിന്നും അവിടുത്തെ തിരുനാമത്തിൽ കടന്നു പോയവർക്കായ് ദിവസേനയുള്ള പ്രാർത്ഥനകൾ, ഈലോകത്തിലായിരിക്കുമ്പോൾ അവരിൽ നിന്നും വന്നു പോയിട്ടുള്ള പാളിച്ചകൾക്കായുള്ള പ്രായശ്ശിത്തങ്ങൾ • സഹനങ്ങളെ നിത്യ രക്ഷക്കുള്ള എളുപ്പ വഴികളായി കണ്ട്, ഇന്നനുഭവിക്കുന്ന സഹനങ്ങളെ അവിടുത്തെ കാണിക്കയായി സമർപ്പിക്കൽ
Image: /content_image/Editor'sPick/Editor'sPick-2015-10-29-12:15:56.jpg
Keywords: november, malayalam, pravachaka sabdam

343
Category: 1
Sub Category:
Heading: വിവിധ മതങ്ങളുമായിട്ടുള്ള കത്തോലിക്ക സഭയുടെ ബന്ധത്തിന്റെ പുരോഗതിയില്‍ ഫ്രാന്‍സിസ് മാർപാപ്പ സംതൃപ്തി പ്രകടിപ്പിച്ചു
Content: 'അക്രൈസ്തവ മതങ്ങളോട് സഭയ്ക്കുള്ള നിലപാടിനെ' സംബന്ധിച്ച രണ്ടാം വത്തിക്കാൻ കൗണ്‍സിൽ പ്രബോധന രേഖയായ 'Nostra Aetate'യുടെ അമ്പതാം വാര്‍ഷികദിനമായ ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ, വിവിധ മതങ്ങളുമായിട്ടുള്ള കത്തോലിക്ക സഭയുടെ ബന്ധത്തിന്റെ പുരോഗതിയില്‍ ഫ്രാന്‍സിസ് പാപ്പ സംതൃപ്തി പ്രകടിപ്പിച്ചു. ബുധനാഴ്ച തോറുമുള്ള തന്റെ പൊതുഅഭിസംബോധന പരമ്പരയുടെ തുടര്‍ച്ചയായി ഒക്ടോബര്‍ 28ന് തനിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനസഞ്ചയത്തോട് നടത്തിയ പ്രഭാഷണം ‘Nostra Aetate’നെ പറ്റിയുള്ള ചര്‍ച്ചക്കാണ് ഫ്രാന്‍സിസ് മാർപാപ്പാ വിനിയോഗിച്ചത്. ഈ അഭിസംബോധനയില്‍ ശ്രോതാക്കളായി ‘Nostra Aetate’ സമ്മേളനത്തില്‍ പങ്കെടുക്കുന്ന അക്രൈസ്തവ രാജ്യങ്ങളിലെ പ്രതിനിധികളും ഉണ്ടായിരുന്നു. ‘പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍-റിലീജിയസ് ഡയലോഗ്’ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ ജീന്‍-ലൂയീസ് ടൌരാന്‍, ‘പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ക്രിസ്റ്റ്യന്‍ യൂണിറ്റി’യുടെ അദ്ധ്യക്ഷനായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കൊച്ചിന്റെയും സ്വാഗതാശംസയോടെയാണ് പാപ്പയുടെ പൊതു അഭിസംബോധനാ ചടങ്ങിനു തുടക്കം കുറിച്ചത്. തന്റെ സ്വന്തം നിരൂപണത്തില്‍ ഊന്നികൊണ്ട് ‘Nostra Aetate’ ന്‍റെ സന്ദേശമായ ‘വിവിധ മതങ്ങളും വിശ്വാസങ്ങളും തമ്മില്‍ സഹവര്‍ത്തിത്വത്തില്‍’ കഴിയേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. കത്തോലിക്കാ സഭയെ സംബന്ധിച്ചിത്തോളം ഈ ബന്ധം നിര്‍വഹിക്കുന്നുണ്ട് “സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഉറവിടമായ പരിശുദ്ധാത്മാവിനാല്‍ പ്രചോദിതനായി, മുക്തിദായകനായ ക്രിസ്തു വാഗ്ദാനം ചെയ്യുന്ന പരമമോക്ഷം തുടങ്ങി സഭയുടെ വിശ്വാസ സത്യങ്ങളെയെല്ലാം മുറുകെപ്പിടിച്ച് കൊണ്ടു തന്നെ.” പാപ്പാ കൂട്ടിച്ചേര്‍ത്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ പ്രഖ്യാപനത്തോടെ വന്ന ഈ ബന്ധത്തിന്റെ നല്ല ഫലങ്ങളില്‍ ഒന്നായ, 1986-ല്‍ അസ്സീസ്സിയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ നടന്ന വിവി-ധമത പ്രാര്‍ത്ഥന വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. “ശത്രുക്കളില്‍ നിന്നും, അപരിചിതരില്‍ നിന്നും നാം ധാരാളം സുഹൃത്തുക്കളേയും സഹോദരങ്ങളേയും ഇത് നമുക്കു നേടിതന്നു” അദ്ദേഹം പറഞ്ഞു. “വിവിധ മതങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ലക്ഷ്യം പരസ്പര ധാരണയും ബഹുമാനവും ആണ്” പാപ്പാ തുടര്‍ന്നു. “ഇന്ന് പല മത സമൂഹങ്ങളിലും അസഹിഷ്ണുതക്കും, അക്രമത്തിനും സ്ഥാനം നല്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യക്തികളോ, സംഘമോ ആയിട്ടുള്ള മത മൗലികവാദികളും, തീവ്രവാദികളുമുയര്‍ത്തുന്ന അപകടസാധ്യതകളില്‍ നിന്നും ഒരു മതവും ഒഴിവാക്കപ്പെട്ടിട്ടില്ല.” പാപ്പാ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2015-10-29-13:52:11.jpg
Keywords: pravachaka sabdam

344
Category: 1
Sub Category:
Heading: കള്ളക്കടത്തുകാരിൽ നിന്നും ആയിരം വർഷം പഴക്കമുള്ള ബൈബിൾ പോലീസ് കണ്ടെടുത്തു
Content: ആയിരം വർഷം പഴക്കമുള്ള ഒരു പുരാതന ബൈബിൾ, തുർക്കിയിൽ നിന്നും പോലീസ് കണ്ടെടുത്തതായി മെയിൽ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്യുന്നു. കള്ളക്കടത്തുകാർ ആളറിയാതെ, വേഷം മാറി വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വിൽക്കാൻ ശ്രമിക്കുമ്പോഴാണ് ഈ അമൂല്ല്യ ഗ്രന്ഥം പോലീസ് കൈക്കലാക്കിയത്. മദ്ധ്യതുർക്കി നഗരമായ, തൊക്കാത്തിൽ വച്ചാണ് കള്ളക്കടത്തുകാരെ തൊണ്ടി സഹിതം പിടികൂടി ഈ ആദിമ ബൈബിളും മറ്റ് അമൂല്ല്യ കരകൗശല വസ്തുക്കളും പോലീസ് കണ്ടു കെട്ടിയത്. പുരാതന സുറിയാനിഭാഷയിൽ രചിക്കപ്പെട്ട ഗ്രന്ഥം, മൂന്നു പേർ ചേർന്ന് വിൽക്കാൻ ശ്രമിക്കുമ്പോഴാണ് രഹസ്യപോലീസ് സംഘത്തിന്റെ പിടിയിലായത്. പുറംചട്ട ഏതാണ്ട് മുഴുവനായും നശിക്കപ്പെട്ട വെറും 51 താളുകൾ മാത്രം അവശേഷിക്കുന്ന ഇതിന്റെ ഉൽഭവസ്ഥാനം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, മതപരമായ വാക്യങ്ങൾ മുഖ്യമായി ചേർത്തിട്ടുള്ള, ഉള്ളിൽ സ്വർണ്ണപാളികൾ കൊണ്ട് ഉണ്ടാക്കിയ ചിത്രങ്ങൾ അടങ്ങിയ പുസ്തകം. എന്നിട്ടും കേടുപറ്റാത്ത നിലയിലാണ് കണ്ടെത്തിയതെന്നാണ് പോലീസ് പറഞ്ഞത്. കഴിഞ്ഞ നൂറ്റാണ്ടിലെ ക്രിസ്തുമതം എങ്ങനെയാണ് വികാസം പ്രാപിച്ചതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന വിലയേറിയ അറിവുകൾ ഈ കണ്ടെത്തൽ നൽകുമെന്നാണ് ദൈവശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. അപൂർവ്വപുരാവസ്തുക്കളുടെ കള്ളക്കടത്തിന്റെ ഒരു സിരാകേന്ദ്രമായിഃ ഈ അടുത്ത കാലത്ത് തൊക്കാത്ത് മാറിക്കഴിഞ്ഞിരിക്കുന്നു. വിൻസന്റ് വാൻ ഗോഗിന്റെ ഒരു അസൽ എണ്ണഛായാചിത്രമായ, 'Orphan Man', ‘standing', ഒരു സംശയിക്കപ്പെട്ട കള്ളക്കടത്തുകാരത്തിന്റെ കാറിന്റെ ബൂട്ടിൽ നിന്നും കണ്ടെടുത്തതോടു കൂടി, തോക്കത്തിന്റെ കുപ്രസിദ്ധി സ്ഥിരീകരിക്കപെട്ടിരിക്കുകയാണ്. ബൈബിളിനോടൊപ്പം, ആഭരണങ്ങളും പ്രാചീന നാണയങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈബിളിന്റെ പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിലാണ് ഈ അമ്പരപ്പിക്കുന്ന കണ്ടെത്തലിന്റെ വാർത്ത പരക്കുന്നത്. ഈ പ്രദർശനമേളയിൽ, 'Egypt: Faith after the Pharaohs'എന്ന പേരിൽ ഒരു പ്രദർശനശാലയുമുണ്ട്. രാജ്യം പൂർണ്ണമായും, 30 ബി.സി.യിൽ റോമൻ സാമ്രാജ്യത്തിൽ ലയിച്ചു ചേരുന്നത് മുതൽ 1171-ലെ ഇസ്ലാമിക ഫത്തിമിദ് സാമ്രാജ്യം നിലം പതിക്കുന്നത് വരെയുള്ള ഈജിപ്തിന്റെ മതപരമായ പരിണാമം സൂചിപ്പിക്കുന്ന 200 വസ്തുക്കൾ ഇതിൽ പ്രദർശ്ശിപ്പിക്കുന്നുണ്ട്. സിനായി മലയിൽ വച്ച്, മൃഗത്തോലിൽ, സന്യാസപണ്ഢിതർ ഗ്രീക്ക് ഭാഷയിൽ രചിച്ച, 'Codex sinaiticus' എന്ന 4-)0 നൂറ്റാണ്ടിലെ പുസ്തകത്തിന്റെ പ്രദർശനം, ഇതിലെ ആകർഷകങ്ങളിൽ ഒന്നാണ്. ‘പുതിയനിയമ’ത്തിന്റെ ഏറ്റവും പഴക്കം ചെന്ന സമ്പൂർണ്ണ പ്രതിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2015-10-30-13:02:27.jpg
Keywords: old bible, malayalam, pravachaka sabdam

345
Category: 1
Sub Category:
Heading: പരിശുദ്ധ തിരുകച്ച ഉപയോഗിച്ച് യേശുവിന്റെ മുഖരൂപം പുനര്‍നിര്‍മ്മിക്കുവാനുള്ള ശ്രമവുമായി ഇറ്റാലിയന്‍ പോലീസ്
Content: നൂറ്റാണ്ടുകളായി ഉയര്‍ന്നിരുന്ന ഒരു ചോദ്യമാണ് ‘ചെറുപ്പത്തിലും വലുതായതിന് ശേഷവും യേശു കാഴ്ചക്ക് എങ്ങിനെ ആയിരുന്നിരിക്കാം? ഈ ചോദ്യം ഒരു പക്ഷെ നമ്മുടെ മനസ്സിലും ഉയര്‍ന്നിട്ടുണ്ടാവാം. ഇതിന് ഉത്തരം കണ്ടെത്തുവാനുള്ള ശ്രമത്തിലാണ് ഇറ്റലിയിലെ ശാസ്ത്രജ്ഞരായ ഒരു പറ്റം പോലീസുകാര്‍. ആധുനിക സാങ്കേതിക വിദ്യകളാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. യേശുവിനെ അടക്കം ചെയ്തപ്പോള്‍ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന വിശുദ്ധ തിരുകച്ചയില്‍ നിന്നാണ് അവര്‍ യേശുവിന്റെ പ്രതിരൂപം പുനസൃഷ്ടിക്കാനുള്ള ശ്രമത്തിന് ആരംഭം കുറിക്കുന്നത്. “മുഖത്തിന്റെ പുനര്‍നിര്‍മ്മാണം ആണ് പോലീസ് വകുപ്പ് ഇക്കാര്യത്തില്‍ ചെയ്യുന്ന പ്രഥമ ദൗത്യം. പിന്നീട് മുഖത്തിന്‍റെ സവിശേഷതകള്‍ താരതമ്യം ചെയ്യുന്നതിലൂടെ മറ്റുള്ള വിവരങ്ങളും നമുക്ക് വിവരിക്കാനാവും. ഇവിടെ നിന്നാണ് ഞങ്ങള്‍ ആരംഭിക്കുന്നത്, അതിനാലാണ് പരിശുദ്ധ തിരുകച്ച അടിസ്ഥാനമാക്കിയത്.” എന്ന് ഇറ്റാലിയന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിലെ സാങ്കേതിക വിഭാഗത്തിന്റെ തലവന്‍ (Director) ആയ ശ്രീ ജിയോവന്നി ടെസ്സിടോരെ അറിയിച്ചു. ഈ തിരുകച്ചയില്‍ നിന്നും എല്ലാ തരത്തിലുള്ള വിവരങ്ങളും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. കണ്‍പുരികങ്ങളുടെ ആകൃതി, ചുണ്ട് മുതല്‍ മൂക്ക് വരെയുള്ള ഭാഗങ്ങളുടെ സവിശേഷതകള്‍, കണ്ണിന്റെയും മുടിയുടെയും കളര്‍ തുടങ്ങിയ പരിശോധിക്കുവാന്‍ സാധ്യമല്ലാത്തവയും ഇവര്‍ ശേഖരിച്ചിട്ടുണ്ട്. “കുറ്റവാളികളെ കണ്ട് പിടിക്കുവാനും, സാങ്കല്‍പ്പിക സിദ്ധാന്തത്തിലൂടെ ചെറുപ്പത്തില്‍ കാണാതെ പോയ ആള്‍ വലുതാകുമ്പോള്‍ എങ്ങിനെ ഇരിക്കാം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് സാധാരണയായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാറുള്ളത്.” ജിയോവന്നി കൂട്ടിച്ചേര്‍ത്തു. പക്ഷേ ബാലനായ യേശുവിന്റെ മുഖത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഈ തിരുകച്ച ഉപയോഗിക്കുമ്പോള്‍ ഇതിനു വിപരീതമായാണ് ചെയ്യേണ്ടത്. "ഘടികാരത്തെ പുറകിലോട്ട് കറക്കുന്നതു പോലെ വേണം 12 വയസ്സുള്ള ബാലനായ യേശുവിന്റെ രൂപം പുനര്‍ നിര്‍മ്മിക്കുവാന്‍" അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-10-31-15:58:18.jpg
Keywords: Holy shroud,pravachaka sabdam

346
Category: 1
Sub Category:
Heading: നവംബർ 1- സകല വിശുദ്ധരുടേയും തിരുനാൾ; 37 വർഷങ്ങൾക്കു മുമ്പ് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ നല്കിയ സന്ദേശം
Content: (1978 നവംബർ ഒന്നാം തീയതി ബുധനാഴ്ച്ച, സകല വിശുദ്ധരുടേയും തിരുനാൾ ദിവസം, ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പൊതുസദസിൽ പ്രേക്ഷകർ വളരെ.. പിതാവ് അന്നും പതിവുപോലെ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് ബാൽക്കണിയിലെത്തി. പ്രാർത്ഥന തുടങ്ങുന്നതിന് മുമ്പ് അദ്ദേഹം ശ്രോതാക്കൾക്ക് വേണ്ടി ഒരു ചെറുപ്രഭാഷണം നടത്തി. അത് താഴെ കൊടുക്കുന്നു) "എന്റെയൊപ്പം ഈ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുചേരാൻ എത്തിയിരിക്കുന്ന നിങ്ങൾ, ഒരു നിമിഷം ഇന്നത്തെ പ്രാർത്ഥനാരഹസ്യ ത്തെ പറ്റി ധ്യാനിക്കുക. അനന്തതയിലേക്കെത്തുന്ന ഒരു ദീർഘവീക്ഷണത്തോടെയാണ് തിരുസഭ ജീവിക്കുന്നത്. സഭയെ തുടർച്ചയായി രൂപപ്പെടുത്തികൊണ്ട്, അത് എന്നും സഭയോടൊപ്പം നിൽക്കുന്നു. അത് സഭയെ അനശ്വരതയിലേക്ക് നയിക്കുന്നു. ഇന്നത്തെ പ്രാർത്ഥന, 'അന്ത്യവിധി'യെന്ന യാഥാർത്ഥ്യത്തെ നമുക്ക് വെളിവാക്കി തരുന്നു. മനുഷ്യമോചനപദ്ധതിയും, മനുഷ്യചരിത്രത്തിൽ തിരുസഭയ്ക്കുള്ള സ്ഥാനവും, തിരുസഭയുടെ മഹത്തായ ദൗത്യവും വെളിപ്പെടുത്തി തരുന്ന യാഥാർത്ഥ്യമാണത്. ഈ യാഥാർത്ഥ്യമാണ് 'സകല വിശുദ്ധരുടെ ദിവസവും' (Nov-1) , നാളത്തെ (Nov-2), 'മരണമടഞ്ഞവരുടെ ആത്മാക്കളുടെ ദിവസവും' സമുചിതമായും തീവ്രമായും ആചരിക്കുവാൻ നമ്മെ പ്രാപ്തരാക്കുന്നത്. ഈ രണ്ട് ദിവസങ്ങൾ അനശ്വരജീവിതത്തെപറ്റിയുള്ള നമ്മുടെ വിശ്വാസത്തിന്റെ ഓർമ്മപ്പെടുത്തലാണ്. ഈ രണ്ട് ദിവസങ്ങൾ, മരണത്തിന്റെ അനിവാര്യതയെ പറ്റി നമ്മെ ബോധവാരാകയും നിത്യ ജീവിതത്തിന് സാക്ഷ്യം നൽകുകയും ചെയ്യുന്നു. പ്രകൃതി നിയമമനുസരിച്ച് മനുഷ്യൻ മരണത്തിന് വിധേയനാണ്. സ്വന്തം ശരീരത്തിന്റെ നാശം എന്നും അവന്റെ ജീവിതവീക്ഷണത്തിലുണ്ട്. പക്ഷേ, ഒപ്പം തന്നെ, നിത്യജീവിതത്തിനായുള്ള വഗ്ദാനം, അവന്റെ ജീവിതത്തിൽ സന്തോഷം പകരുന്നു. ദൈവം വാഗ്ദാനം ചെയ്ത 'നിത്യജീവിത'ത്തിലേക്ക് എത്തിച്ചേർന്നു കഴിഞ്ഞ വിശുദ്ധരുടെ, സ്തുതിക്കും ആഘോഷാനുഷ്ടാനങ്ങൾക്കുമായുള്ള ദിവസമാണ് 'സകല വിശുദ്ധരുടെയും ദിന'മായ നവംബർ 1. അതിനടുത്ത ദിവസമായ നവംബർ 2, മരണമടഞ്ഞവരുടെ ദിനമായി ആചരിക്കുന്നു. മരിച്ചുപോയവരുടെ അത്മാക്കൾക്ക് നിത്യജീവിതം പ്രദാനം ചെയ്യണമെന്ന്, നാം അന്നേ ദിവസം ദൈവത്തോട് പ്രാർത്ഥിക്കുന്നു . തിരുസഭയുടെ വിശ്വാസത്തിന്റെ ആധാരശിലകളായ, രണ്ട് മഹത്തായ ദിവസങ്ങളാണിവ. നിത്യ ജീവിതത്തിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധരുടേയും, നിത്യ ജീവിതത്തിന് വേണ്ടി കാത്തിരിക്കുന്ന മരിച്ചവരുടെ ആത്മാക്കളുടേയും. ഇവ തിരുസഭയ്ക്ക് രണ്ട് വിശിഷ്ടദിനങ്ങളാണ്. ആദ്യത്തെത് , സഭ തന്റെ വിശുദ്ധരിലുടെ ജീവിക്കുന്നത് ഓർമ്മിപ്പിക്കുന്ന ദിനം. രണ്ടാമത്തേത്, സത്യത്തിലൂടെയും സ്നേഹത്തിലൂടെയും ജീവിച്ച് മരിച്ച്, അന്ത്യവിധി നാളിൽ നിത്യജീവിതം കാത്തിരിക്കുന്ന, സകല ആത്മാക്കളുടെയും ദിനം. സ്വന്തം മരണത്തിലൂടെയും ഉയർത്തെഴുന്നേൽപ്പിലൂടെയും, നമ്മിൽ നിത്യജീവിതം എന്ന യാഥാർത്ഥൃത്തെ പറ്റി ബോധമുളവാക്കിയ, കർത്താവായ രക്ഷകനോട് നമ്മെ കൂടുതൽ അടുപ്പിക്കുന്നവയാണ് നവംബറിലെ ആദ്യ ദിനങ്ങൾ. ആ രക്ഷകനാണ്, തന്റെ പിതാവായ ദൈവത്തിന് വേണ്ടി, 'പുരോഹിതരുടെ ഒരു സാമ്രാജ്യം' സൃഷ്ടിച്ചത്. എന്റെ പൗരോഹിത്യ ജീവിതത്തിൽ, 32 വർഷങ്ങൾ പൂർത്തിയാക്കാനുള്ള അനുഗ്രഹം തന്നതിന്, ഞാൻ ദൈവത്തോട് പ്രാർത്ഥനാനിരതമായ നന്ദിയർപ്പിക്കുകയാണ്. സകല വിശുദ്ധരുടേയും അനുഷ്ഠാന ദിനം തന്നെ ഇതിന് എനിക്ക് അവസരമൊരുക്കിയ ദൈവത്തോട്, എന്റെ മാർഗ്ഗത്തിൽ എനിക്ക് തുണയായിരിക്കണമെ എന്ന്, ഞാൻ പ്രാർത്ഥിക്കുന്നു. ഇന്നത്തെ ദിവസം, സാധാരണ പ്രാർത്ഥനയോടൊപ്പം, 'ലോകമെങ്ങുമുള്ള ക്രൈസ്തവ സഭയുടെ അജപാലനം', എന്ന ദൈവ നിയോഗത്തിനായി ഒരു പ്രാർത്ഥന കൂടി കൂട്ടി ചേർക്കട്ടെ. ദൈവമെ, യുവജനങ്ങളോട് അങ്ങ് ആജ്ഞാപിക്കുക: 'എഴുന്നേറ്റ് എന്റെ കൂടെ വരുക.!' യുവജനങ്ങളോട് ഞാൻ പറയുന്നു, 'നിങ്ങൾ കർത്താവിന്റെ ക്ഷണം നിരസിക്കരുത്''. 'ഇല്ല'എന്ന് പറയരുത്. വലിയ വിളവെടുപ്പിന്റെ കാലമാണിത്; അതിനാൽ ധാരാളം ദൈവവിളികൾ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുക. സകലവിശുദ്ധരുടേയും അനുഷ്ടാന ദിനം, നമ്മെ കാത്തിരിക്കുന്ന ഫലത്തിന്റെ വ്യാപ്തിയെ പറ്റി ഓർമിപ്പിക്കുന്നു. മരണത്തിന്റെ വിളവെടുപ്പു കാലമല്ല, നിത്യ ജീവന്റെ വിളവെടുപ്പ്! ലോകത്തിന്റെ മായക്കാഴ്ച്ചകളുടെ വിളവെടുപ്പല്ല, യേശുവിന്റെ നിത്യജീവിതത്തിലേക്ക് നയിക്കുന്ന വിളവെടുപ്പ്! നമുക്ക് പ്രാർത്ഥിക്കാം!" Pope John Paul II, 1978 November 1. (Ref: Daughters of St. Paul,Talks of John Paul II, 1979)
Image: /content_image/News/News-2015-11-01-01:44:27.jpg
Keywords: november 1, pravachaka sabdam

347
Category: 1
Sub Category:
Heading: കത്തോലിക്ക സഭ മറ്റ് മതങ്ങൾക്ക് മാതൃക: സ്വാമി ചിതാനന്ദ സരസ്വതി
Content: കത്തോലിക്ക സഭ മറ്റ് മതങ്ങൾക്ക് മാതൃകയാണന്ന് ഒക്ടോബർ 28ന് റോമിലെ ഗ്രീഗോറിയൻ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച, വ്യത്യസ്ത മത വിഭാഗങ്ങളുടെ സമ്മേളനത്തിൽ, ഹിന്ദു മതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത, പണ്ഡിതനും ഹിന്ദു സന്യാസിയുമായ സ്വാമി ചിതാനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. തിരുസഭയ്ക്ക് മറ്റ് മതങ്ങളോടുള്ള നിലപാട് വ്യാഖാനിക്കുന്ന സുപ്രധാന രണ്ടാം വത്തിക്കാൻ കൗണ്‍സിൽ രേഖയായ 'Nostra Aetate' അമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. ഈ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വപാടവവും,. ബന്ധങ്ങളിലെ ഊഷ്മളതയും, എല്ലാത്തിനും ഉപരിയായി അദ്ദേഹത്തിന്റെ എളിമയും, സ്വാമി സരസ്വതി എടുത്തു പറയുകമുണ്ടായി. 'Fowai Forum'-ത്തിന്റെ സ്ഥാപകനായ സ്വാമി സരസ്വതി, 'Nostra Aetate-നെ പരാമർശിച്ചു കൊണ്ട്, അത് വിവിധ മതവിഭാഗങ്ങളുടെ പരസ്പര സഹകരണത്തിന്റെ ഒരു നാഴികകല്ലാണെന്ന് ZENIT:- മായി നടത്തിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. മതങ്ങളുടെ 'സത്ത' മനസിലാക്കാത്തവരാണ് മതതീവ്രവാദവുമായി ജീവിക്കുന്നത്. മത വിഭാഗങ്ങൾ സഹകരിച്ചാൽ അങ്ങനെയുള്ളവരിൽ മനംമാറ്റം ഉണ്ടാക്കാൻ കഴിയും- അദ്ദേഹം പറഞ്ഞു. #{red->none->none->അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ:}# ചോദ്യം: Nostra Aetate-ന്റെ 50-ാം വാർഷികം പ്രമാണിച്ചുള്ള വിവിധ മതവിഭാഗങ്ങളുടെ യോഗത്തിൽ താങ്കൾ പങ്കെടുത്തല്ലോ. ഫ്രാൻസിസ് മാർപാപ്പയെപറ്റി എന്താണഭിപ്രായം?. സ്വാമി സരസ്വതി: ഞാൻ ഹിന്ദു മതത്തെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ 30 വർഷമായി ഞാൻ ഹിന്ദു വേദങ്ങൾ പഠിപ്പിക്കുന്നു. ഫ്രാൻസിസ് മാർപാപ്പയെ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ എളിമയും ഊഷ്മളതയും എടുത്തു പറയേണ്ടതാണ്. ഈ ദിവസം എനിക്ക് മറക്കാനാവില്ല. ഇവിടെ നിന്നും ധാരാളം കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു. ചോദ്യം: ഇവിടെ നടന്ന സമ്മേളനത്തിൽ Nostra Aetate - സംബന്ധമായ ചർച്ചകൾ ഏത് വിധത്തിൽ താങ്കളെ സ്വാധീനിച്ചിട്ടുണ്ട്.? സ്വാമി സരസ്വതി: ഈ സമ്മേളനം എനിക്കൊരു പുതിയ അനുഭൂതിയായിരുന്നു. Nostra Aetate-ന്റെ 50-ാം വാർഷികത്തിൽ നടത്തിയ ഈ മൂന്നു ദിവസത്തെ സമ്മേളനം അത്യധികം പ്രയോജനകരമായിരുന്നു. Nostra Aetate അതി ഗംഭീരമായ ഒരു രേഖയാണ്. അത് എല്ലാ മതങ്ങളും രമ്യതയിൽ കഴിയാൻ ആവശ്യപ്പെടുന്നു. കത്തോലിക്കാ സഭയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുന്നു. അത് മറ്റു മതങ്ങളുമായുള്ള ചർച്ചയ്ക്ക് നൽകുന്ന ക്ഷണമാണ്. എല്ലാ മതവിഭാഗങ്ങളും ഈ ആശയത്തിന്റെ അന്ത:സത്ത തിരിച്ചറിഞ്ഞാൽ മതപരമായ അക്രമങ്ങൾ ഇല്ലാതാകും എന്ന് ഞാൻ വിശ്വസിക്കുന്നു. മതങ്ങൾക്ക് മനുഷ്യനിലെ നന്മയെ പുറത്തു കൊണ്ടുവരാൻ കഴിയും. പക്ഷേ, നിർഭാഗ്യവശാൽ, പല മതങ്ങളും മനുഷ്യനിലെ തിന്മയെ പുറത്തു കൊണ്ടുവരികയാണ് ചെയ്യുന്നത്. മതങ്ങളുടെ അന്ത:സത്ത മനസ്സിലാക്കത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. വ്യത്യസ്ഥ മതങ്ങൾക്ക് വ്യത്യസ്ഥങ്ങളായ സങ്കൽപ്പങ്ങളുണ്ടാകാം. പക്ഷേ എല്ലാ മതങ്ങളും മനുഷ്യനന്മയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. സങ്കൽപ്പങ്ങളിലെ വ്യത്യാസം അത്ര പ്രധാനപ്പെട്ടതല്ല. ഉദാഹരണത്തിന് യഹൂദമത വിഭാഗങ്ങൾക്ക് പുനർജനിയിൽ വിശ്വാസമില്ല. ഹിന്ദു, ജൈന, സിഖ്, ബുദ്ധ "മതങ്ങൾ പുനർജനിയിൽ വിശ്വസിക്കുന്നു. മറ്റൊരു ഉദ്ദാഹരണമെടുത്താൽ, ചില മതങ്ങളിൽ വിഗ്രഹാരാധന പ്രാബല്യത്തിലുണ്ട്. മറ്റു ചില മതങ്ങളിൽ അത് അനുവദിനീയമല്ല. ഇതെല്ലാം പുറമേയുള്ള വ്യത്യാസങ്ങളാണ്. അടിസ്ഥാനപരമായി എല്ലാ മതങ്ങളും മനുഷ്യനിലെ നന്മയെ പുറത്തു കൊണ്ടുവരുവാൻ ശ്രമിക്കുന്നവയാണ്. ജൈനമതത്തിന്റെ പ്രതിനിധി പറഞ്ഞതുപോലെ, ഓരോ മതങ്ങളും ഓരോ പൂക്കളാണ്. നമ്മുടെ പൂന്തോട്ടത്തിൽ ഒത്തിരി പൂക്കളുണ്ടാകുന്നത് നല്ലതല്ലെ. ചോദ്യം: ഈ സമ്മേളനം മതത്തിന്റെ പേരിലുള്ള അക്രമങ്ങൾ ഇല്ലാതാക്കുമെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? സ്വാമി സരസ്വതി: മതതീവ്രവാദികളുടെ മനസ്സ് മാറ്റാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മത തീവ്രവാദികളും അക്രമികളും ഒരു പോലെയാണ്. അവർക്ക് ജോലിയില്ല. അതു കൊണ്ട് അവർ ഇതുപോലുള്ള അക്രമിസംഘങ്ങളിൽ ചേരുന്നു. മാന്യമായി ജീവിക്കാനാവുന്ന ഒരു നല്ല ജോലി കൊടുത്താൽ അവർ ആയുധം താഴെ വയ്ക്കുമെന്ന് ഞാൻ കരുതുന്നു. തൊഴിലില്ലാതെ, പട്ടണി കിടക്കുന്നവന്റെ മുമ്പിലേക്ക് മതതീവ്രവാദികൾ തോക്കും പണവും നീട്ടുന്നു. മതത്തിന്റെ പേരിൽ അക്രമത്തിനിറങ്ങുന്ന ഭൂരിഭാഗം യുവാക്കളും ഇങ്ങനെയുള്ളവരാണ്. മാന്യമായ തൊഴിൽ നൽകിയാൻ അവർ സമൂഹത്തിലേക്കും കുടുംബത്തിലേക്കും തിരിച്ചു വരിക തന്നെ ചെയ്യും. ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യപ്പെട്ട ബഹുമത സമ്മേളനം വളരെ പ്രയോജനകരമായിരുന്നു. എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഇവിടെ നിന്ന് ലഭിച്ച സന്ദേശം വളരെ അമൂല്യമാണ്. അത് ഞാൻ എന്റേതായ വിധത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കും.
Image: /content_image/News/News-2015-11-01-03:10:18.jpg
Keywords: swami, malayalam, pravachaka sabdam

348
Category: 5
Sub Category:
Heading: November 8 : വിശുദ്ധ ഗോഡ്‌ഫ്രെ
Content: ഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്. തന്റെ 5-മത്തെ വയസ്സില്‍ തന്നെ ഇദ്ദേഹം അദ്ദേഹത്തിന്റെ അപ്പൂപ്പനായ ഗോഡ്‌ഫ്രോയിഡ് അധിപതിയായ ബെനഡിക്ടന്‍ ആശ്രമമായ മോണ്ട്-സെന്റ്-കിന്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമത്തില്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സഭാവസ്ത്രം നല്‍കപ്പെടുകയും അവിടെ ഒരു കുഞ്ഞ് സന്യാസിയായി അദ്ദേഹം ജീവിക്കുകയും ചെയ്തു. ഇവിടത്തെ സന്യാസികള്‍ അദ്ദേഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നല്‍കി പോന്നു. അദ്ദേഹത്തിന് പ്രായപൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സന്യാസിയാവുകയും പിന്നീട് പുരോഹിതനാവുകയും ചെയ്തു. ഫ്രാന്‍സിലെ ഷാംപെയിന്‍ ആശ്രമത്തിലെ അധിപനായി. എന്നാല്‍ ഈ ആശ്രമം ക്ഷയിക്കുകയും വെറും ആറു സന്യാസിമാരും രണ്ട് കുട്ടികളും മാത്രം അവശേഷിക്കുകയും ചെയ്തു. എന്നാല്‍ അവിടത്തെ സന്യാസിമാര്‍ക്ക് ഗോഡ്‌ഫ്രെയെ ഇഷ്ടമായിരിന്നു. അവര്‍ അദ്ദേഹം ഒരു വിശുദ്ധനായ മനുഷ്യനാണെന്ന് തിരിച്ചറിയുകയും സ്വയം ത്യാഗത്തിന്റെതായ ജീവിതം നയിക്കുവാന്‍ ആ മനുഷ്യന് തങ്ങളെ സഹായിക്കുവാന്‍ കഴിയുമെന്ന് അവര്‍ കരുതുകയും ചെയ്തു. അധികം താമസിയാതെ അവര്‍ പുതിയ ആളുകളെ ചേര്‍ത്തു. അങ്ങിനെ ആ ആശ്രമം ആധ്യാത്മിക ആനന്ദത്തിന്റെ സുപ്രധാന കേന്ദ്രമായി മാറി. അധികം താമസിയാതെ വിശുദ്ധ ഗോഡ്‌ഫ്രെ സഹായകമെത്രാനായി നിയമിതനായി. ഫ്രാന്‍സിലെ ഏറ്റവും അറിയപ്പെടുന്ന രൂപതകളില്‍ ഒന്നായ റെയിംസ് രൂപതയാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷെ അദ്ദേഹത്തിന് തന്റെ ആശ്രമം ഉപേക്ഷിക്കുന്നതിന് മനസ്സുണ്ടായിരുന്നില്ല, എന്നിരുന്നാലും റെയിംസിലെ ജനങ്ങള്‍ക്ക് തന്റെ സേവനം ആവശ്യമാണെന്നും ആദേഹത്തിനറിയാമായിരുന്നു. ഈ സമയത്തും അദ്ദേഹം വളരെ ലളിതമായ സന്യാസ ജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ വീട് വളരെ ചെറുതായിരുന്നു, ഭക്ഷണമാകട്ടെ വളരെ കുറവും. വല്ലപ്പോഴും അദ്ദേഹത്തിന്റെ പാചകക്കാരന്‍ വിശുദ്ധനെ സംബന്ധിച്ചിടത്തോളം മുന്തിയതെന്ന് തോന്നിപ്പിക്കുന്ന ഭക്ഷണം പാചകം ചെയ്യും. പാചകക്കാരന്‍ പോയതിനു ശേഷം അദ്ദേഹം അടുത്തുള്ള ദരിദ്രരെ വിളിച്ചു വരുത്തി ഈ ഭക്ഷണം അവര്‍ക്ക് വീതിച്ചു നല്‍കുമായിരുന്നു. തന്റെ ഇടവകയിലെ ജങ്ങളുടെ മദ്യപാനത്തിലും പാപ പ്രവര്‍ത്തികളിലുംഒരു വിട്ടുവീഴ്ചയും കാണിക്കാത്ത സഹായക മെത്രാനായ ഗോഡ്‌ഫ്രെ ഒരുപാടു സഹിക്കേണ്ടിവന്നിട്ടുണ്ട്. അദ്ദേഹം ഇവരെ തിരുത്തുവാന്‍ ശ്രമിക്കുമ്പോള്‍ അവരില്‍ കുറേപേര്‍ അദ്ദേഹത്തെ വെറുക്കുകയും അവരില്‍ ഒരാള്‍ അദ്ദേഹത്തെ വധിക്കുവാന്‍ പോലും ശ്രമിക്കുകയും ചെയ്തു. അപ്പോഴാണ് അദ്ദേഹത്തിന് മനസ്സിലായത് താന്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ നന്മയെക്കാള്‍ കൂടുതല്‍ ഉപദ്രവമാണ് വരുത്തിവെക്കുന്നതെന്ന്. എന്നിരുന്നാലും നല്ലവരായ ആളുകള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്തു. മെത്രാനായി രാജിവെക്കാനും സന്യാസിയായി വിരമിക്കുവാനുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. പക്ഷെ രാജിവെക്കുന്നതിന് മുന്‍പ് തന്നെ തന്റെ അമ്പതാമത്തെ വയസ്സില്‍ ഈ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
Image: /content_image/DailySaints/DailySaints-2015-11-01-23:20:03.jpg
Keywords: Saints, november 8,pravachaka sabdam

349
Category: 5
Sub Category:
Heading: November 7 : വിശുദ്ധ വില്ലിബ്രോര്‍ഡ്
Content: 657-ല്‍ നോര്‍ത്തംബര്‍ലാന്‍ഡിലാണ് (ഇംഗ്ലണ്ടിന്റെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങള്‍) വിശുദ്ധ വില്ലിബ്രോര്‍ഡ് ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ഭൗതീക ജീവിതം ഉപേക്ഷിച്ച് ആശ്രമത്തില്‍ ചേരുകയും ട്രെവെസ് രൂപതയിലെ എച്ച്ടെര്‍നാച്ച് ആശ്രമത്തിലെ വിശുദ്ധനായി ആദരിക്കപ്പെടുകയും കൂടാതെ ഇംഗ്ലിഷ് ദിനസൂചികയില്‍ പേര്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. വില്ലിബ്രോര്‍ഡിനു 20 വയസ്സായപ്പോഴേക്കും തന്നെ അദ്ദഹം സന്യാസ വസ്ത്രം ധരിക്കുകയും ദൈവത്തിന്റെ നുകം വഹിക്കുവാന്‍ ആരംഭിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു. വിശുദ്ധ എഗ്ബെര്‍ട്ടിന്റെ കീഴില്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെ അദ്ദേഹം അയര്‍ലന്‍ഡിലേക്ക് പോയി. അദ്ദേഹത്തിന് 30 വയസ്സായപ്പോള്‍ വിശുദ്ധ സ്വിഡ്ബെര്‍ടിനൊപ്പം ഇംഗ്ലണ്ടിലെ 10 സന്യാസിമാരെയും കൂട്ടി റൈന്‍ നദീമുഖത്തിന് ചുറ്റും കിടക്കുന്ന ഫ്രിസണ്‍സുകളുടെ പ്രദേശങ്ങളില്‍ (വ്രീസ്‌ലാന്‍ഡ്) പോയി വിശ്വാസം പ്രചരിപ്പിക്കുവാന്‍ തീരുമാനിച്ചു. ഫ്രിസണ്‍സ് യോദ്ധാക്കളും റോമന്‍ അധീശ്വത്വത്തിനു കീഴില്‍ നിന്നും സ്വാതന്ത്രരുമായിരുന്നു. 678-ല്‍ വിശുദ്ധന്‍ ഇവരുടെ ഇടയില്‍ സുവിശേഷം പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ ഈ ശ്രമങ്ങളൊന്നും വലിയ ഫലം കണ്ടില്ല. ഈ സന്യാസിമാരുടെ ആഗമന സമയത്ത് യഥാര്‍ത്ഥ ദൈവം അവര്‍ക്ക് അറിയപ്പെടാത്തവനായിരുന്നു. ഇതിനു ശേഷം വില്ലിബ്രോര്‍ഡ് റോമിലേക്ക് പോവുകയും വിഗ്രഹാരാധകരുടെ നാടുകളില്‍ സുവിശേഷം പ്രചരിപ്പിക്കുന്നതിനുള്ള അനുവാദം പാപ്പായില്‍ നിന്നും വാങ്ങിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സഹചാരിയായിരുന്ന വിശുദ്ധ സ്വിഡ്ബെര്‍ട് കൊളോണ്‍ നിവാസികളുടെ മെത്രാനായി വാഴിക്കപ്പെട്ടു. മറ്റ് പതിനൊന്ന് പ്രേഷിതരും ഫ്രഞ്ച് പ്രദേശമായ വ്രീസ്‌ലാന്‍ഡില്‍ സുവിശേഷ വേലകള്‍ ചെയ്തു. ഫ്രാന്‍സിലെ രാജകീയ കൊട്ടാരത്തിലെ മേല്‍നോട്ടക്കാരനായിരുന്ന പെപിന്‍ വിശുദ്ധ വില്ലിബ്രോര്‍ഡിനെ രൂപതാ ഭരണചുമതലകള്‍ക്കായി നിര്‍ദ്ദേശിച്ചു. സെര്‍ജിയൂസ് പാപ്പ ഇദ്ദേഹത്തിന്റെ പേര് ക്ലമന്റ് എന്നാക്കി മാറ്റുകയും ഫ്രിസണ്‍സിന്റെ സഹായക മെത്രാനായി നിയമിക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് ഉട്രെച്ചിലെക്ക് തിരിച്ചു. അവിടെ അദ്ദേഹം തന്റെ വാസമുറപ്പിക്കുകയും ഒരു പള്ളി പണിയുകയും ചെയ്തു (Church of Saviour). വിശുദ്ധ മാര്‍ട്ടിന്റെ പള്ളി അദ്ദേഹം പുതുക്കി പണിയുകയും ഇത് പിന്നീട് അവിടത്തെ പ്രധാന പള്ളിയാവുകയും ചെയ്തു. ലക്സംബര്‍ഗ്ഗിലുള്ള ഏക്‌ടെര്‍നാച്ചില്‍ ഒരു ആശ്രമം പണിതു. പെപിന്‍ എന്ന്‍ പേരായ ചാള്‍സ് മാര്‍ടെലിനെ അദ്ദേഹം ജ്ഞാനസ്നാനപ്പെടുത്തി, ഇദ്ദേഹം പില്‍ക്കാലത്ത് ഫ്രാന്‍സിന്റെ രാജാവായി. വില്ലിബ്രോര്‍ഡ് പണിത പള്ളികളുടെ ഒരു സംരക്ഷകനായിരുന്ന ചാള്‍സ് മാര്‍ടെല്‍ ഉട്രെച്ചിന്റെ പരമാധികാരം പിന്നീട് വിശുദ്ധനെ ഏല്‍പ്പിച്ചു. വിശുദ്ധ വില്ലിബ്രോര്‍ഡ് ഡെന്മാര്‍ക്കിലും തന്റെ പ്രേഷിത പ്രവര്‍ത്തനം നടത്തിയിരുന്നു. ക്രൂരനായ രാജാവായിരുന്നു അക്കാലത്ത് അവിടെ ഭരിച്ചിരുന്നത്. അദൃശമായ തടസ്സങ്ങളെ മുന്‍കൂട്ടി കണ്ട വിശുദ്ധന്‍ താന്‍ മാമ്മോദീസ മുക്കിയ മുപ്പതോളം കുട്ടികളുമായി തിരികെ ഉട്രെച്ചിലെത്തി. വാള്‍ചെരെന്‍ ദ്വീപിലും അദ്ദേഹം തന്റെ സുവിശേഷ വേല ചെയ്തു. അവിടെ ധാരാളം പേരെ മതപരിവര്‍ത്തനം ചെയ്യുകയും കുറെ പള്ളികള്‍ പണിയുകയും ചെയ്തു. അവിടെ വച്ച് വിഗ്രഹാരാധകനായ ഒരു പുരോഹിതന്‍ വാളിനാല്‍ വെട്ടിയെങ്കിലും വിശുദ്ധനെ മുരിവേല്‍പ്പിക്കുവാന്‍ പോലും സാധിച്ചില്ല. ഈ പുരോഹിതന്‍ പിന്നീട് സാത്താനാല്‍ എടുക്കപ്പെട്ടു. 720-ല്‍ വിശുദ്ധ ബോനിഫസ് വിശുദ്ധനൊപ്പം ചേര്‍ന്നു. മൂന്ന് വര്‍ഷത്തോളം അദ്ദേഹം വിശുദ്ധന്റെ കൂടെ ചിലവഴിച്ചതിനു ശേഷം ജെര്‍മ്മനിയിലേക്ക് പോയി. ഇംഗ്ലീഷ് ചരിത്രകാരനായ വിശുദ്ധ ബെടെ വിശുദ്ധ വില്ലിബ്രോര്‍ഡിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ‘അദ്ദേഹം പ്രായമേറിയ ആദരണീയനായ ഒരു വ്യക്തിയാണ്, 36 വര്‍ഷക്കാലം മെത്രാനായിരിക്കുകയും അധ്യാത്മിക യുദ്ധമുഖങ്ങളില്‍ നന്നായി പോരാടിയതിന് ശേഷം സ്വര്‍ഗ്ഗീയ പ്രതിഫലത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.’ ഉട്രെച്ചില്‍ വിശുദ്ധന്‍ പിക്കാലത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച ഒരുപാട് സ്കൂളുകള്‍ പണിതു. ധാരാളം അത്ഭുതങ്ങള്‍ വിശുദ്ധന്റെ പേരിലുണ്ട്. കൂടാതെ പ്രവചന വരവും ഇദ്ദേഹത്തിനുണ്ടായിരുന്നതായി പറയുന്നു. 50 വര്‍ഷക്കാലത്തോളം അദ്ദേഹം മെത്രാനായി വിശ്രമമില്ലാതെ ജോലിചെയ്തു. ഒരേ സമയം ദൈവത്തെപോലെയും മനുഷ്യനെ പോലെയും ആദരിക്കപ്പെടുകയും മരിക്കുകയും ചെയ്തു. തന്റെ സംസാരത്തിലെ ചാരുതയും ഉപദേശത്തിലെ ബുദ്ധിയും കൊണ്ട് ഈ വിശുദ്ധന്‍ പരക്കെ അറിയപ്പെടുന്നു. ലക്സംബര്‍ഗ്ഗിലുള്ള ഏക്‌ടെര്‍നാച്ചിലെ ആശ്രമത്തില്‍ ഈ വിശുദ്ധന്‍ അന്ത്യവിശ്രമം കൊള്ളുന്നു.
Image: /content_image/DailySaints/DailySaints-2015-11-01-23:27:17.jpg
Keywords: St. Willibrord, pravachaka sabdam

350
Category: 5
Sub Category:
Heading: November 6 : ലിമോഗെസിലെ വിശുദ്ധ ലിയോണാര്‍ഡ്
Content: നോബ്ലാക്കിലെ ലിയോണാര്‍ഡ് അല്ലെങ്കില്‍ ലിമോഗെസിലെ ലിയോണാര്‍ഡ് (ലീനാര്‍ഡ്, ലിന്‍ഹാര്‍ട്, ലിയോണ്‍ഹാര്‍ഡ് എന്നീ പേരുകളിലും അറിയപ്പെടുന്നു) (559-ല്‍ മരിച്ചു) ക്ലോവിസിന്റെ കൊട്ടാരത്തിലെ ഒരു ഫ്രാങ്കിഷ് പ്രഭുവായിരുന്നു. രാജാവിനോടൊപ്പം അദ്ദേഹവും റെയിംസിലെ മെത്രാനായിരുന്ന വിശുദ്ധ റെമീജിയൂസിനാല്‍ (വിശുദ്ധ റെമി) ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഒരുകൂട്ടം തടവ് പുള്ളികളുടെ മോചനം അദ്ദേഹം സാധ്യമാക്കി. ഇവര്‍ പിന്നീട് തങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായിട്ടാണ് ഇദ്ദേഹത്തെ കരുതി പോന്നത്. മെത്രാന്‍ വാഗ്ദാനം നിരസിച്ച ഇദ്ദേഹം മെസ്മിന്‍, ലീ എന്നീ വിശുദ്ധരുടെ ഉപദേശ പ്രകാരം ഓര്‍ളീന്‍സിലെ മിസി എന്ന ആശ്രമത്തില്‍ ചേര്‍ന്നു. അതിനു ശേഷം ഐതിഹ്യമനുസരിച്ച് ലിമോസിന്‍ വനത്തില്‍ ഏകാന്തജീവിതം നയിക്കുകയും അവിടെ കുറെ അനുയായികളെ നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയാല്‍ ഫ്രാന്‍കിലെ രാജ്ഞിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. ഇതിനു പകരമായി അദ്ദേഹത്തിന് ലിമോഗെസില്‍ നിന്നും 21 കിലോമീറ്റര്‍ ദൂരെയുള്ള നോബ്ലാക്കില്‍ കുറച്ച് രാജകീയഭൂമി ലഭിച്ചു. അവിടെ അദ്ദേഹം നോബ്ലാക്കിലെ ആശ്രമത്തിനു തുടക്കം കുറിച്ചു. ഇതിനു ചുറ്റുമായി പില്‍ക്കാലത്ത് ഒരു ഗ്രാമം തന്നെ രൂപം കൊണ്ടു. ഈ ഗ്രാമം അദേഹത്തിന്റെ ബഹുമാനാര്‍ത്ഥം വിശുദ്ധ- ലിയോണാര്‍ഡ്-ഡി-നോബ്ലാറ്റ് എന്ന പേരില്‍ അറിയപ്പെട്ടു. പതിനൊന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹത്തിന്റെ ആരാധനാ സമ്പ്രദായം വളരെ വ്യാപകമായി പ്രചരിച്ചു. 1103-ല്‍ ആദ്യ കുരിശു യുദ്ധത്തിലെ പ്രമുഖ നേതാവായ അന്റിയോചിന്നിലെ ബോഹേമോണ്ട്-I ഒരു ഡാനിഷ്മെന്റ് തടവറയില്‍ നിന്നും വിശുദ്ധന്റെ ഇടപെടല്‍ നിമിത്തം മോചിതനായി. ഇതിന് പ്രത്യുപകാരമായി ആദേഹം നോബ്ലാക്ക് ആശ്രമം സന്ദര്‍ശിക്കുകയും പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഈ മാതൃക പലരെയും ഇത്തരം പാരിതോഷികങ്ങള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുകയും അങ്ങിനെ റോമനേഷ്ക് പള്ളിയും ഇതിന്റെ കാണപ്പെടുന്ന അടയാളമായ ബെല്‍റ്റ് ടവറും പണികഴിക്കുകയും ചെയ്തു. ഇതേസമയം തന്നെ നൊബ്ലാക്ക് സാന്റിയാഗോ ഡി കോമ്പോസ്റ്റെല തീര്‍ത്താടക പാതയിലെ ഒരു പ്രധാനപ്പെട്ട സ്ഥലമായി. ലിയോണാര്‍ഡിന്റെ ആരാധനാ സമ്പ്രദായം ഇതുമൂലം പശ്ചിമ യൂറോപ്പ് മുഴുവനും വ്യാപിച്ചു. ഇംഗ്ലണ്ടില്‍ മാത്രം ഏതാണ്ട് 177-ഓളം പള്ളികള്‍ ഇദ്ദേഹത്തിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. സ്പെയിന്‍, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, ജെര്‍മ്മനി പ്രത്യേകമായി ബാവരിയായിലും കൂടാതെ പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം ആദരിക്കപ്പെടുന്നു. ഇവിടങ്ങളില്‍ എല്ലാം തന്നെ ഇദ്ദേഹത്തിന്റെ മാദ്ധ്യസ്ഥത്തിനായി അപേക്ഷിക്കുകയും ധാരാളം തീര്‍ഥാടനങ്ങള്‍ നടത്തപ്പെടുകയും ചെയ്യുന്നു. വിശുദ്ധ ലിയോണാര്‍ഡ് മധ്യയുഗങ്ങളുടെ അവസാന കാലഘട്ടങ്ങളില്‍ വളരെയേറെ ആദരിക്കപ്പെട്ടിരുന്ന ഒരു വിശുദ്ധനായിരുന്നു. ഈ വിശുദ്ധന്റെ മാദ്ധ്യസ്ഥത്താല്‍ ധാരാളം അത്ഭുതങ്ങള്‍ നടക്കുന്നുണ്ട്. തടവ് പുള്ളികളുടെ മോചനത്തിനും, സുഖ പ്രസവത്തിനും കന്നുകാലികളുടെ അസുഖം ഭേതമാക്കുന്നതിനും ഇദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ തിരുന്നാള്‍ ദിനം നവംബര്‍ -നാണ്, അന്ന് ബാവരിയയില്‍ വിശുദ്ധന്റെ സ്മരണാര്‍ത്ഥം ഒരാഘോഷവും നടത്തപ്പെടുന്നു.
Image: /content_image/DailySaints/DailySaints-2015-11-01-23:37:06.jpg
Keywords: St. Leonard, pravachaka sabdam

351
Category: 5
Sub Category:
Heading: November 5 : വിശുദ്ധരായ സക്കറിയയും എലിസബത്തും
Content: ചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുന്നാള് ആണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ഹീബ്രുവില് ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ ഈ വിശുദ്ധയെ കുറിച്ച് നമുക്ക് ആകെ അറിയാവുന്നത് വിശുദ്ധ ലൂക്കായുടെ പുസ്തകത്തില് പറഞ്ഞിരിക്കുന്നതിന് പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നതാണ്. പുരോഹിതനായ ആരോണിന്റെ പിന്തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന മലയോര പട്ടണത്തില് തന്റെ ഭര്ത്താവിന്റെ ഒപ്പം കറപുരളാത്ത ജീവിതം നയിച്ചവളാണ് ഈ വിശുദ്ധ. ഒരു മകന് വേണ്ടിയുള്ള വിഫലമായ പ്രാര്ത്ഥനകളുമായി ജീവിച്ച ഈ വിശുദ്ധ പ്രായമേറിയപ്പോള് ഇനിയൊരിക്കലും തനിക്കൊരു മകനുണ്ടാവില്ലെന്ന് മുൻവിധി നടത്തി. ഒരു ദിവസം സക്കറിയാ ദേവാലയത്തില് സേവനത്തിലേര്പ്പെട്ടിരിക്കുന്ന വേളയില് അള്ത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേല് മാലാഖ പ്രത്യക്ഷപ്പെടുകയും എലിസബത്തിനു ഒരു മകന് ജനിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.അവള്‍ക്ക് ആറുമാസം ഗര്‍ഭമായിരിക്കുമ്പോളാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദര്‍ശന൦ -പല മഹാനായ കലാകാരന്മാരുടെയും ചിത്രങ്ങള്ക്ക് പാത്രമായിട്ടുള്ള ഹൃദയ സ്പര്ശിയായിട്ടുള്ള ഒരു സന്ദ൪ഭം. ഗബ്രിയേല് മാലാഖ പിന്നീടാണ് മറിയത്തോട് അവളെകുറിച്ചുള്ള ദൈവീക പദ്ധതി വെളിപ്പെടുത്തുന്നത്.അതിനോടൊപ്പം തന്നെ അവളുടെ ചാര്‍ച്ചക്കാരിയായ എലിസബത്ത് കുഞ്ഞിനെ വഹിക്കുന്ന കാര്യവും അവളെ അറിയിക്കുന്നു. ഇതുകേട്ട് സന്തോഷവതിയായ മറിയം താനും ഉടന്‍ തന്നെ ഒരു കുഞ്ഞിന്റെ അമ്മയാകും എന്ന കാര്യം അറിയിക്കുന്നതിനു൦ എലിസബത്തിന്റെ സന്തോഷത്തില് പങ്ക് ചേരുന്നതിനായി അവളെ സന്ദര്‍ശിക്കുവാൻ പുറപ്പെടുന്നു.നസറേത്തിലെ പൊടിനിറഞ്ഞ വഴികള് താണ്ടിയാണ് അവള് ജൂദിയായിലെത്തുന്നത്.മറിയത്തിന്റെ ആഗമനത്തിൽ സന്തോഷവതിയായ എലിസബത്ത് രക്ഷകന്റെ വരവിനെ കുറിച്ച് മുന്കൂട്ടി അറിഞ്ഞു കൊണ്ടുതന്നെ “എന്റെ രക്ഷകന്റെ അമ്മ” എന്ന് പറഞ്ഞുകൊണ്ടു അവളെ സ്വാഗതം ചെയ്യുന്നു.എലിസബത്തിന്റെ അഭിസംബോധന ഇപ്രകാരമായിരുന്നു “സ്ത്രീകളില് നീ ഭാഗ്യവതിയാകുന്നു, നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. ഞാന് എന്ത് ഭാഗ്യം ചെയ്തിട്ടാണ് എന്റെ രക്ഷകന്റെ അമ്മ എന്നെ സന്ദര്‍ശിച്ചത്. നിന്റെ ശബ്ദം കേട്ടമാത്രയില് തന്നെ എന്റെ ഉദരത്തിലെ കുഞ്ഞ് സന്തോഷത്താല് കുതിക്കുന്നു. വിശ്വാസമുള്ള നീ അനുഗ്രഹിക്കപ്പെട്ടവളാണ്. കാരണം, ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള കാര്യങ്ങൾ നിറവേറപ്പെടുക തന്നെ ചെയ്യും.”അവള്‍ കുഞ്ഞിന് ജന്മം നല്കിയപ്പോള് അവളുടെ ഒപ്പം അവളുടെ കൂട്ടുകാരികളും അയല്ക്കാരും അവളുടെ ഒപ്പം ആഹ്ലാദിച്ചിരുന്നതായി സുവിശേഷത്തില് പറയുന്നുണ്ട്.കൂടാതെ, കുഞ്ഞിനെ പരിച്ചേദനത്തിനായി കൊണ്ടു വന്നപ്പോള് എല്ലാവരും കുഞ്ഞിന് പിതാവിന്റെ പേര് നല്കണം എന്ന് തീരുമാനിച്ചപ്പോള് എലിസബത്താണ് “അവന്റെ പേര് യോഹന്നാന് എന്നായിരിക്കണം” എന്ന് പറഞ്ഞത്. വിശുദ്ധ സക്കറിയായുടെയും തിരുന്നാള് വിശുദ്ധ എലിസബത്തിന്റെ അതേ ദിവസം തന്നെയാണ് ആഘോഷിക്കുന്നത്. വിശുദ്ധന് ആബിയായുടെ വംശത്തില് പിറന്നവനും, പുരോഹിത വിഭാഗവുമായിരുന്നു.അക്കാലങ്ങളിലെ കീഴ്വഴക്കം അനുസരിച്ച് ദേവാലയശുശ്രൂഷകള് നിറവേറ്റുന്നതിന് ഓരോ ആഴ്ചയിലും ഓരോ പുരോഹിതരെ നറുക്കിട്ടെടുക്കുക പതിവായിരുന്നു.അതനുസരിച്ച് ആ ആഴ്ചത്തെ ദേവാലയശുശ്രൂഷകള് സക്കറിയായുടെ കടമയായിരുന്നു. ഇങ്ങിനെ ഏകനായി അൾത്താരയിൽ സുഗന്ദദ്രവ്യങ്ങള് പുകക്കുകയും മറ്റ് ശുശ്രൂഷകളില് ഏര്പ്പെട്ട് നില്ക്കുമ്പോളാണ് അൾത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേല് മാലാഖ പ്രത്യക്ഷപ്പെട്ടത്. അത് കണ്ടമാത്രയില് സക്കറിയ ഭയപ്പെട്ടു. അപ്പോള് ഗബ്രിയേല് മാലാഖ വിശുദ്ധനോട് തന്റെയും ഭാര്യയുടെയും പ്രാ൪ത്ഥനകൾ നിറവേറപ്പെടാൻ പോവുകയാണെന്നും അവർക്ക് ഉടൻ തന്നെ ഒരു മകന് ജനിക്കുമെന്നും അവനെ യോഹന്നാന് എന്ന പേരില് വിളിക്കണമെന്നും അറിയിച്ചു. സക്കറിയാക്ക് ഇത് വിശ്വസിക്കുവാന് ബുദ്ധിമുട്ടായിരുന്നു.കാരണം, തനിക്കും തന്റെ ഭാര്യക്കും പ്രായമേറി എന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയ ദുഃഖ൦.തന്റെ ഭയത്തെ കീഴ്പ്പ്പെടുത്തി കൊണ്ട് സക്കറിയാ വിശുദ്ധ ഗബ്രിയേല് മാലാഖയോട് ഒരു അടയാളത്തിനായി ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്രകാരം സംശയിച്ചതിനാല്, ഈ അരുളപ്പാട് നിറവേറ്റപ്പെടുന്നത് വരെ സക്കറിയാ ഊമയായിരിക്കുമെന്നറിയിച്ചതിന് ശേഷം അപ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ദേവാലയത്തില് നിന്നും പുറത്ത് വന്ന സക്കറിയ ഊമയായിരിക്കുന്നത് കണ്ട ജനങ്ങള് അദ്ദേഹത്തിന് ദൈവത്തിന്റെ ദര്ശനം ഉണ്ടായെന്ന് വിശ്വസിച്ചു. എലിസബത്ത് ഗര്ഭവതിയാവുകയും ക്രിസ്തുവിന്റെ വഴിയോരുക്കുവാനായി പിറന്ന വിശുദ്ധ യോഹന്നാനു ജന്മം നല്കുകയും ചെയ്തു. എട്ട് ദിവസത്തിന് ശേഷം കുഞ്ഞിന്റെ പരിച്ചേദന സമയത്താണ് എലിസബത്ത് കുഞ്ഞിനു യോഹന്നാന് എന്ന പേരിടണം എന്നാവശ്യപ്പെട്ടത്. ആ സമയത്തും മിണ്ടുവാന് കഴിയാതിരുന്ന സക്കറിയ ഒരു ഫലകം ആവശ്യപ്പെടുകയും അതില് “യോഹന്നാന് എന്നാണ് അവന്റെ പേര്” എന്നെഴുതുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹത്തിന്റെ സംസാര ശേഷി തിരികെ ലഭിച്ചു.സംസാര ശേഷി തിരകെ ലഭിച്ച ഉടന്‍ തന്നെ അദ്ദേഹം ദൈവത്തെ പുകഴ്ത്തുവാന് തുടങ്ങി. പുതിയ നിയമത്തില് ഇതിൽ കൂടുതലായൊന്നും സക്കറിയായെ കുറിച്ച് പറയുന്നില്ല. ഹീബ്രുവിൽ സക്കറിയ എന്ന പേരിനര്ത്ഥം “ദൈവത്താൽ ഓര്മ്മിപ്പിക്കപ്പെട്ടു” എന്നാണ്.
Image: /content_image/DailySaints/DailySaints-2015-11-02-00:08:16.jpg
Keywords: St. Zachary and Elizabeth, pravachaka sabdam, സ്നാപക യോഹന്നാൻ