category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകള്ളക്കടത്തുകാരിൽ നിന്നും ആയിരം വർഷം പഴക്കമുള്ള ബൈബിൾ പോലീസ് കണ്ടെടുത്തു
Contentആയിരം വർഷം പഴക്കമുള്ള ഒരു പുരാതന ബൈബിൾ, തുർക്കിയിൽ നിന്നും പോലീസ് കണ്ടെടുത്തതായി മെയിൽ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്യുന്നു. കള്ളക്കടത്തുകാർ ആളറിയാതെ, വേഷം മാറി വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് വിൽക്കാൻ ശ്രമിക്കുമ്പോഴാണ്‌ ഈ അമൂല്ല്യ ഗ്രന്ഥം പോലീസ് കൈക്കലാക്കിയത്. മദ്ധ്യതുർക്കി നഗരമായ, തൊക്കാത്തിൽ വച്ചാണ്‌ കള്ളക്കടത്തുകാരെ തൊണ്ടി സഹിതം പിടികൂടി ഈ ആദിമ ബൈബിളും മറ്റ് അമൂല്ല്യ കരകൗശല വസ്തുക്കളും പോലീസ് കണ്ടു കെട്ടിയത്. പുരാതന സുറിയാനിഭാഷയിൽ രചിക്കപ്പെട്ട ഗ്രന്ഥം, മൂന്നു പേർ ചേർന്ന് വിൽക്കാൻ ശ്രമിക്കുമ്പോഴാണ്‌ രഹസ്യപോലീസ് സംഘത്തിന്റെ പിടിയിലായത്. പുറംചട്ട ഏതാണ്ട് മുഴുവനായും നശിക്കപ്പെട്ട വെറും 51 താളുകൾ മാത്രം അവശേഷിക്കുന്ന ഇതിന്റെ ഉൽഭവസ്ഥാനം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, മതപരമായ വാക്യങ്ങൾ മുഖ്യമായി ചേർത്തിട്ടുള്ള, ഉള്ളിൽ സ്വർണ്ണപാളികൾ കൊണ്ട് ഉണ്ടാക്കിയ ചിത്രങ്ങൾ അടങ്ങിയ പുസ്തകം. എന്നിട്ടും കേടുപറ്റാത്ത നിലയിലാണ്‌ കണ്ടെത്തിയതെന്നാണ്‌ പോലീസ് പറഞ്ഞത്. കഴിഞ്ഞ നൂറ്റാണ്ടിലെ ക്രിസ്തുമതം എങ്ങനെയാണ്‌ വികാസം പ്രാപിച്ചതെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന വിലയേറിയ അറിവുകൾ ഈ കണ്ടെത്തൽ നൽകുമെന്നാണ്‌ ദൈവശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. അപൂർവ്വപുരാവസ്തുക്കളുടെ കള്ളക്കടത്തിന്റെ ഒരു സിരാകേന്ദ്രമായിഃ ഈ അടുത്ത കാലത്ത് തൊക്കാത്ത് മാറിക്കഴിഞ്ഞിരിക്കുന്നു. വിൻസന്റ് വാൻ ഗോഗിന്റെ ഒരു അസൽ എണ്ണഛായാചിത്രമായ, 'Orphan Man', ‘standing', ഒരു സംശയിക്കപ്പെട്ട കള്ളക്കടത്തുകാരത്തിന്റെ കാറിന്റെ ബൂട്ടിൽ നിന്നും കണ്ടെടുത്തതോടു കൂടി, തോക്കത്തിന്റെ കുപ്രസിദ്ധി സ്ഥിരീകരിക്കപെട്ടിരിക്കുകയാണ്‌. ബൈബിളിനോടൊപ്പം, ആഭരണങ്ങളും പ്രാചീന നാണയങ്ങളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ്‌ പോലീസ് പറഞ്ഞത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈബിളിന്റെ പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിലാണ്‌ ഈ അമ്പരപ്പിക്കുന്ന കണ്ടെത്തലിന്റെ വാർത്ത പരക്കുന്നത്. ഈ പ്രദർശനമേളയിൽ, 'Egypt: Faith after the Pharaohs'എന്ന പേരിൽ ഒരു പ്രദർശനശാലയുമുണ്ട്. രാജ്യം പൂർണ്ണമായും, 30 ബി.സി.യിൽ റോമൻ സാമ്രാജ്യത്തിൽ ലയിച്ചു ചേരുന്നത് മുതൽ 1171-ലെ ഇസ്ലാമിക ഫത്തിമിദ് സാമ്രാജ്യം നിലം പതിക്കുന്നത് വരെയുള്ള ഈജിപ്തിന്റെ മതപരമായ പരിണാമം സൂചിപ്പിക്കുന്ന 200 വസ്തുക്കൾ ഇതിൽ പ്രദർശ്ശിപ്പിക്കുന്നുണ്ട്. സിനായി മലയിൽ വച്ച്, മൃഗത്തോലിൽ, സന്യാസപണ്ഢിതർ ഗ്രീക്ക് ഭാഷയിൽ രചിച്ച, 'Codex sinaiticus' എന്ന 4-)0 നൂറ്റാണ്ടിലെ പുസ്തകത്തിന്റെ പ്രദർശനം, ഇതിലെ ആകർഷകങ്ങളിൽ ഒന്നാണ്‌. ‘പുതിയനിയമ’ത്തിന്റെ ഏറ്റവും പഴക്കം ചെന്ന സമ്പൂർണ്ണ പ്രതിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-30 00:00:00
Keywordsold bible, malayalam, pravachaka sabdam
Created Date2015-10-30 22:32:27