CALENDAR

/

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingNovember 8 : വിശുദ്ധ ഗോഡ്‌ഫ്രെ
Contentഫ്രാന്‍സിലെ സോയിസണ്‍സ് എന്ന സ്ഥലത്താണ് വിശുദ്ധ ഗോഡ്‌ഫ്രെ ജനിച്ചത്‌. തന്റെ 5-മത്തെ വയസ്സില്‍ തന്നെ ഇദ്ദേഹം അദ്ദേഹത്തിന്റെ അപ്പൂപ്പനായ ഗോഡ്‌ഫ്രോയിഡ് അധിപതിയായ ബെനഡിക്ടന്‍ ആശ്രമമായ മോണ്ട്-സെന്റ്‌-കിന്റിന്‍ ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമത്തില്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് സഭാവസ്ത്രം നല്‍കപ്പെടുകയും അവിടെ ഒരു കുഞ്ഞ് സന്യാസിയായി അദ്ദേഹം ജീവിക്കുകയും ചെയ്തു. ഇവിടത്തെ സന്യാസികള്‍ അദ്ദേഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നല്‍കി പോന്നു. അദ്ദേഹത്തിന് പ്രായപൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സന്യാസിയാവുകയും പിന്നീട് പുരോഹിതനാവുകയും ചെയ്തു. ഫ്രാന്‍സിലെ ഷാംപെയിന്‍ ആശ്രമത്തിലെ അധിപനായി. എന്നാല്‍ ഈ ആശ്രമം ക്ഷയിക്കുകയും വെറും ആറു സന്യാസിമാരും രണ്ട് കുട്ടികളും മാത്രം അവശേഷിക്കുകയും ചെയ്തു. എന്നാല്‍ അവിടത്തെ സന്യാസിമാര്‍ക്ക് ഗോഡ്‌ഫ്രെയെ ഇഷ്ടമായിരിന്നു. അവര്‍ അദ്ദേഹം ഒരു വിശുദ്ധനായ മനുഷ്യനാണെന്ന് തിരിച്ചറിയുകയും സ്വയം ത്യാഗത്തിന്റെതായ ജീവിതം നയിക്കുവാന്‍ ആ മനുഷ്യന് തങ്ങളെ സഹായിക്കുവാന്‍ കഴിയുമെന്ന്‌ അവര്‍ കരുതുകയും ചെയ്തു. അധികം താമസിയാതെ അവര്‍ പുതിയ ആളുകളെ ചേര്‍ത്തു. അങ്ങിനെ ആ ആശ്രമം ആധ്യാത്മിക ആനന്ദത്തിന്റെ സുപ്രധാന കേന്ദ്രമായി മാറി. അധികം താമസിയാതെ വിശുദ്ധ ഗോഡ്‌ഫ്രെ സഹായകമെത്രാനായി നിയമിതനായി. ഫ്രാന്‍സിലെ ഏറ്റവും അറിയപ്പെടുന്ന രൂപതകളില്‍ ഒന്നായ റെയിംസ് രൂപതയാണ് അദ്ദേഹത്തിന് ലഭിച്ചത്. പക്ഷെ അദ്ദേഹത്തിന് തന്റെ ആശ്രമം ഉപേക്ഷിക്കുന്നതിന് മനസ്സുണ്ടായിരുന്നില്ല, എന്നിരുന്നാലും റെയിംസിലെ ജനങ്ങള്‍ക്ക് തന്റെ സേവനം ആവശ്യമാണെന്നും ആദേഹത്തിനറിയാമായിരുന്നു. ഈ സമയത്തും അദ്ദേഹം വളരെ ലളിതമായ സന്യാസ ജീവിതമാണ് നയിച്ചിരുന്നത്. അദ്ദേഹത്തിന്റെ വീട് വളരെ ചെറുതായിരുന്നു, ഭക്ഷണമാകട്ടെ വളരെ കുറവും. വല്ലപ്പോഴും അദ്ദേഹത്തിന്റെ പാചകക്കാരന്‍ വിശുദ്ധനെ സംബന്ധിച്ചിടത്തോളം മുന്തിയതെന്ന് തോന്നിപ്പിക്കുന്ന ഭക്ഷണം പാചകം ചെയ്യും. പാചകക്കാരന്‍ പോയതിനു ശേഷം അദ്ദേഹം അടുത്തുള്ള ദരിദ്രരെ വിളിച്ചു വരുത്തി ഈ ഭക്ഷണം അവര്‍ക്ക്‌ വീതിച്ചു നല്‍കുമായിരുന്നു. തന്റെ ഇടവകയിലെ ജങ്ങളുടെ മദ്യപാനത്തിലും പാപ പ്രവര്‍ത്തികളിലുംഒരു വിട്ടുവീഴ്ചയും കാണിക്കാത്ത സഹായക മെത്രാനായ ഗോഡ്‌ഫ്രെ ഒരുപാടു സഹിക്കേണ്ടിവന്നിട്ടുണ്ട്. അദ്ദേഹം ഇവരെ തിരുത്തുവാന്‍ ശ്രമിക്കുമ്പോള്‍ അവരില്‍ കുറേപേര്‍ അദ്ദേഹത്തെ വെറുക്കുകയും അവരില്‍ ഒരാള്‍ അദ്ദേഹത്തെ വധിക്കുവാന്‍ പോലും ശ്രമിക്കുകയും ചെയ്തു. അപ്പോഴാണ്‌ അദ്ദേഹത്തിന് മനസ്സിലായത്‌ താന്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍ നന്മയെക്കാള്‍ കൂടുതല്‍ ഉപദ്രവമാണ് വരുത്തിവെക്കുന്നതെന്ന്. എന്നിരുന്നാലും നല്ലവരായ ആളുകള്‍ അദ്ദേഹത്തെ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്തു. മെത്രാനായി രാജിവെക്കാനും സന്യാസിയായി വിരമിക്കുവാനുമായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്‌. പക്ഷെ രാജിവെക്കുന്നതിന് മുന്‍പ് തന്നെ തന്റെ അമ്പതാമത്തെ വയസ്സില്‍ ഈ വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-02 00:00:00
KeywordsSaints, november 8,pravachaka sabdam
Created Date2015-11-02 09:50:03