CALENDAR

/

category_idDaily Saints.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
HeadingNovember 5 : വിശുദ്ധരായ സക്കറിയയും എലിസബത്തും
Contentചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുന്നാള് ആണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ഹീബ്രുവില് ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ ഈ വിശുദ്ധയെ കുറിച്ച് നമുക്ക് ആകെ അറിയാവുന്നത് വിശുദ്ധ ലൂക്കായുടെ പുസ്തകത്തില് പറഞ്ഞിരിക്കുന്നതിന് പ്രകാരം സക്കറിയായുടെ ഭാര്യയും വിശുദ്ധ സ്നാപക യോഹന്നാന്റെ അമ്മയുമാണ് എന്നതാണ്. പുരോഹിതനായ ആരോണിന്റെ പിന്തലമുറക്കാരിയുമാണ് ഈ വിശുദ്ധ. സുവിശേഷമനുസരിച്ച് ജൂദിയ എന്ന മലയോര പട്ടണത്തില് തന്റെ ഭര്ത്താവിന്റെ ഒപ്പം കറപുരളാത്ത ജീവിതം നയിച്ചവളാണ് ഈ വിശുദ്ധ. ഒരു മകന് വേണ്ടിയുള്ള വിഫലമായ പ്രാര്ത്ഥനകളുമായി ജീവിച്ച ഈ വിശുദ്ധ പ്രായമേറിയപ്പോള് ഇനിയൊരിക്കലും തനിക്കൊരു മകനുണ്ടാവില്ലെന്ന് മുൻവിധി നടത്തി. ഒരു ദിവസം സക്കറിയാ ദേവാലയത്തില് സേവനത്തിലേര്പ്പെട്ടിരിക്കുന്ന വേളയില് അള്ത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേല് മാലാഖ പ്രത്യക്ഷപ്പെടുകയും എലിസബത്തിനു ഒരു മകന് ജനിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.അവള്‍ക്ക് ആറുമാസം ഗര്‍ഭമായിരിക്കുമ്പോളാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദര്‍ശന൦ -പല മഹാനായ കലാകാരന്മാരുടെയും ചിത്രങ്ങള്ക്ക് പാത്രമായിട്ടുള്ള ഹൃദയ സ്പര്ശിയായിട്ടുള്ള ഒരു സന്ദ൪ഭം. ഗബ്രിയേല് മാലാഖ പിന്നീടാണ് മറിയത്തോട് അവളെകുറിച്ചുള്ള ദൈവീക പദ്ധതി വെളിപ്പെടുത്തുന്നത്.അതിനോടൊപ്പം തന്നെ അവളുടെ ചാര്‍ച്ചക്കാരിയായ എലിസബത്ത് കുഞ്ഞിനെ വഹിക്കുന്ന കാര്യവും അവളെ അറിയിക്കുന്നു. ഇതുകേട്ട് സന്തോഷവതിയായ മറിയം താനും ഉടന്‍ തന്നെ ഒരു കുഞ്ഞിന്റെ അമ്മയാകും എന്ന കാര്യം അറിയിക്കുന്നതിനു൦ എലിസബത്തിന്റെ സന്തോഷത്തില് പങ്ക് ചേരുന്നതിനായി അവളെ സന്ദര്‍ശിക്കുവാൻ പുറപ്പെടുന്നു.നസറേത്തിലെ പൊടിനിറഞ്ഞ വഴികള് താണ്ടിയാണ് അവള് ജൂദിയായിലെത്തുന്നത്.മറിയത്തിന്റെ ആഗമനത്തിൽ സന്തോഷവതിയായ എലിസബത്ത് രക്ഷകന്റെ വരവിനെ കുറിച്ച് മുന്കൂട്ടി അറിഞ്ഞു കൊണ്ടുതന്നെ “എന്റെ രക്ഷകന്റെ അമ്മ” എന്ന് പറഞ്ഞുകൊണ്ടു അവളെ സ്വാഗതം ചെയ്യുന്നു.എലിസബത്തിന്റെ അഭിസംബോധന ഇപ്രകാരമായിരുന്നു “സ്ത്രീകളില് നീ ഭാഗ്യവതിയാകുന്നു, നിന്റെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. ഞാന് എന്ത് ഭാഗ്യം ചെയ്തിട്ടാണ് എന്റെ രക്ഷകന്റെ അമ്മ എന്നെ സന്ദര്‍ശിച്ചത്. നിന്റെ ശബ്ദം കേട്ടമാത്രയില് തന്നെ എന്റെ ഉദരത്തിലെ കുഞ്ഞ് സന്തോഷത്താല് കുതിക്കുന്നു. വിശ്വാസമുള്ള നീ അനുഗ്രഹിക്കപ്പെട്ടവളാണ്. കാരണം, ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള കാര്യങ്ങൾ നിറവേറപ്പെടുക തന്നെ ചെയ്യും.”അവള്‍ കുഞ്ഞിന് ജന്മം നല്കിയപ്പോള് അവളുടെ ഒപ്പം അവളുടെ കൂട്ടുകാരികളും അയല്ക്കാരും അവളുടെ ഒപ്പം ആഹ്ലാദിച്ചിരുന്നതായി സുവിശേഷത്തില് പറയുന്നുണ്ട്.കൂടാതെ, കുഞ്ഞിനെ പരിച്ചേദനത്തിനായി കൊണ്ടു വന്നപ്പോള് എല്ലാവരും കുഞ്ഞിന് പിതാവിന്റെ പേര് നല്കണം എന്ന് തീരുമാനിച്ചപ്പോള് എലിസബത്താണ് “അവന്റെ പേര് യോഹന്നാന് എന്നായിരിക്കണം” എന്ന് പറഞ്ഞത്. വിശുദ്ധ സക്കറിയായുടെയും തിരുന്നാള് വിശുദ്ധ എലിസബത്തിന്റെ അതേ ദിവസം തന്നെയാണ് ആഘോഷിക്കുന്നത്. വിശുദ്ധന് ആബിയായുടെ വംശത്തില് പിറന്നവനും, പുരോഹിത വിഭാഗവുമായിരുന്നു.അക്കാലങ്ങളിലെ കീഴ്വഴക്കം അനുസരിച്ച് ദേവാലയശുശ്രൂഷകള് നിറവേറ്റുന്നതിന് ഓരോ ആഴ്ചയിലും ഓരോ പുരോഹിതരെ നറുക്കിട്ടെടുക്കുക പതിവായിരുന്നു.അതനുസരിച്ച് ആ ആഴ്ചത്തെ ദേവാലയശുശ്രൂഷകള് സക്കറിയായുടെ കടമയായിരുന്നു. ഇങ്ങിനെ ഏകനായി അൾത്താരയിൽ സുഗന്ദദ്രവ്യങ്ങള് പുകക്കുകയും മറ്റ് ശുശ്രൂഷകളില് ഏര്പ്പെട്ട് നില്ക്കുമ്പോളാണ് അൾത്താരയുടെ വലതു വശത്തായി വിശുദ്ധ ഗബ്രിയേല് മാലാഖ പ്രത്യക്ഷപ്പെട്ടത്. അത് കണ്ടമാത്രയില് സക്കറിയ ഭയപ്പെട്ടു. അപ്പോള് ഗബ്രിയേല് മാലാഖ വിശുദ്ധനോട് തന്റെയും ഭാര്യയുടെയും പ്രാ൪ത്ഥനകൾ നിറവേറപ്പെടാൻ പോവുകയാണെന്നും അവർക്ക് ഉടൻ തന്നെ ഒരു മകന് ജനിക്കുമെന്നും അവനെ യോഹന്നാന് എന്ന പേരില് വിളിക്കണമെന്നും അറിയിച്ചു. സക്കറിയാക്ക് ഇത് വിശ്വസിക്കുവാന് ബുദ്ധിമുട്ടായിരുന്നു.കാരണം, തനിക്കും തന്റെ ഭാര്യക്കും പ്രായമേറി എന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയ ദുഃഖ൦.തന്റെ ഭയത്തെ കീഴ്പ്പ്പെടുത്തി കൊണ്ട് സക്കറിയാ വിശുദ്ധ ഗബ്രിയേല് മാലാഖയോട് ഒരു അടയാളത്തിനായി ആവശ്യപ്പെട്ടു. അദ്ദേഹം ഇപ്രകാരം സംശയിച്ചതിനാല്, ഈ അരുളപ്പാട് നിറവേറ്റപ്പെടുന്നത് വരെ സക്കറിയാ ഊമയായിരിക്കുമെന്നറിയിച്ചതിന് ശേഷം അപ്രത്യക്ഷപ്പെട്ടു. ഉടൻ തന്നെ ദേവാലയത്തില് നിന്നും പുറത്ത് വന്ന സക്കറിയ ഊമയായിരിക്കുന്നത് കണ്ട ജനങ്ങള് അദ്ദേഹത്തിന് ദൈവത്തിന്റെ ദര്ശനം ഉണ്ടായെന്ന് വിശ്വസിച്ചു. എലിസബത്ത് ഗര്ഭവതിയാവുകയും ക്രിസ്തുവിന്റെ വഴിയോരുക്കുവാനായി പിറന്ന വിശുദ്ധ യോഹന്നാനു ജന്മം നല്കുകയും ചെയ്തു. എട്ട് ദിവസത്തിന് ശേഷം കുഞ്ഞിന്റെ പരിച്ചേദന സമയത്താണ് എലിസബത്ത് കുഞ്ഞിനു യോഹന്നാന് എന്ന പേരിടണം എന്നാവശ്യപ്പെട്ടത്. ആ സമയത്തും മിണ്ടുവാന് കഴിയാതിരുന്ന സക്കറിയ ഒരു ഫലകം ആവശ്യപ്പെടുകയും അതില് “യോഹന്നാന് എന്നാണ് അവന്റെ പേര്” എന്നെഴുതുകയും ചെയ്തു. ഈ സമയത്ത് അദ്ദേഹത്തിന്റെ സംസാര ശേഷി തിരികെ ലഭിച്ചു.സംസാര ശേഷി തിരകെ ലഭിച്ച ഉടന്‍ തന്നെ അദ്ദേഹം ദൈവത്തെ പുകഴ്ത്തുവാന് തുടങ്ങി. പുതിയ നിയമത്തില് ഇതിൽ കൂടുതലായൊന്നും സക്കറിയായെ കുറിച്ച് പറയുന്നില്ല. ഹീബ്രുവിൽ സക്കറിയ എന്ന പേരിനര്ത്ഥം “ദൈവത്താൽ ഓര്മ്മിപ്പിക്കപ്പെട്ടു” എന്നാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-11-02 00:00:00
KeywordsSt. Zachary and Elizabeth, pravachaka sabdam, സ്നാപക യോഹന്നാൻ
Created Date2015-11-02 10:38:16