Contents
Displaying 241-250 of 24915 results.
Content:
327
Category: 1
Sub Category:
Heading: ഇസ്ലാമിക് തീവ്രവാദികൾക്ക് പണത്തിന് വേണ്ടി പള്ളികളിലും സ്കൂളുകളിലും കൊള്ള നടത്തിയ കൊളോൺ സംഘം വിചാരണ നേരിടുന്നു
Content: പടിഞ്ഞാറൻ ജർമ്മനിയിലെ കൊളോൺ നഗരത്തിൽ എട്ടു പേർ ഉൾപ്പെട്ട ഒരു സംഘം വിചാരണ നേരിടുകയാണ്. കഴിഞ്ഞ നാലു വർഷത്തിനിടെ സിറിയയിലെ ഇസ്ലാമിക് തീവ്രവാദികൾക്ക് പണ സമാഹരണത്തിനായി ജർമ്മനിയിൽ പള്ളികളും സ്കൂളുകളും കുത്തിതുറന്ന് കവർച്ച നടത്തിയതിനാണ് അവർ അറസ്റ്റ് ചെയ്യപ്പെട്ടത്. 2011-നും 2014-നും ഇടയ്ക്ക് കൊളോണിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി 19000 യൂറോ വിലമതിക്കപ്പെടുന്ന വസ്തുക്കൾ ഇവർ കൊള്ളയടിച്ചുവെന്ന് കോടതിയിലെ മൊഴികളിൽ നിന്നും വ്യക്തമായി. കൊള്ളയ്ക്ക് ശേഷം പള്ളികൾക്കും സ്കൂളുകൾക്കും വലിയ നാശ നഷ്ട്രങ്ങൾ വരുത്തിയാണ് സംഘം സ്ഥലം വിട്ടിരുന്നത്. ദേവാലയങ്ങളിൽ കയറിയതിനു ശേഷം കാഴ്ച്ചവെയ്പ്പ് വസ്തുക്കളും ദിവ്യകുർബ്ബാനയ്ക്കു വേണ്ടി ഉപയോഗിക്കുന്ന പാനപാത്രങ്ങൾ, കുരിശുകൾ, കാണിക്ക തുടങ്ങി എല്ലാം സംഘം കൊള്ളയടിച്ചതായി ചീഫ് പ്രോസിക്യൂട്ടർ നഡ്ജ ഗുഡർമാൻ പറഞ്ഞു. ഈ എട്ടംഗ സംഘം സ്കൂളുകളിൽ നിന്നും പണം ക്യാഷ് കാർഡുകൾ, ലാപ്ടോപ്പുകൾ എന്നിവയും മോഷ്ടിക്കാറുണ്ടായിരുന്നു എന്ന് കണ്ടെത്തി. കൊള്ളമുതലിന്റെ എത്രത്തോളം ഭാഗം സിറിയയിലെ തീവ്രവാദികളുടെയടുക്കൽ എത്തി എന്നത് ഇനിയും വ്യക്തമല്ല. ഇപ്പോഴത്തെ വിചാരണയ്ക്ക് അത് പ്രസക്തവുമല്ല. ഈ എട്ടംഗ സംഘത്തിന്റെ തലവൻ എന്ന് കരുതപ്പെടുന്നത് മൊറാക്കോ കാരനായ ഒരു മനുഷ്യനാണ് എന്ന് വാദിഭാഗം വെളിപ്പെടുത്തി. ഒരു യൂട്യൂബ് വീഡിയോയിൽ ഇയാൾ മുസ്ലീങ്ങളോട് ജിഹാദ് നടത്താൻ ആവശ്യപ്പെടുന്നതായി കോടതി കണ്ടെത്തി.പ്രസ്തുത വീഡിയോയിൽ ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ കൊടി ദൃശ്യമാണ് എന്ന് കോടതിയുടെ ഒരു വക്താവ് അറിയിച്ചു. 26 വയസ്സുള്ള ഈ മൊറാക്കോകാരൻ ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലന ക്യാമ്പിൽ പങ്കെടുക്കാനായി സിറിയയിലേക്ക് പോകും വഴിയാണ് പിടിയിലായത്. ഡസൽഡോർഫ് നഗരത്തിൽ ഉടനെ നടക്കാനിരിക്കുന്നു മറ്റൊരു വിചാരണയിൽ ഈ സംഘത്തിലെ മൂന്നു പേർ ഇതിനോട് സമാനമായ കുറ്റങ്ങൾക്ക് വിചാരണ നേരിടാനിരിക്കുകയാണ്.
Image: /content_image/News/News-2015-10-24-10:06:53.jpg
Keywords: Gang on trial, malayalam, pravachaka sabdam

328
Category: 1
Sub Category:
Heading: വിവാഹ മോചനത്തിനു ശേഷം പുനർവിവാഹം നടത്തിയവർക്ക് ദിവ്യകാരുണ്യം അനുവദിക്കുന്നതിനെ പറ്റി വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ പറഞ്ഞത്
Content: റോമിൽ വച്ചു നടന്നുകൊണ്ടിരിക്കുന്ന കുടുംബ സംബന്ധിയായ സിനഡ് ഇന്ന് അവസാനിക്കുമ്പോൾ ലോകം മുഴുവൻ സിനഡിന്റെ തീരുമാനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. വിവാഹ മോചനത്തിനു ശേഷം പുനർവിവാഹം നടത്തിയവർക്ക് ദിവ്യകാരുണ്യം അനുവദിക്കുന്നതിനെ പറ്റി സിനഡിൽ നടന്ന ചർച്ചകൾ ഇതിനോടകം തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ അവസരത്തിൽ,34 വർഷങ്ങൾക്കു മുൻപ് വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ വിവാഹ മോചനത്തിനു ശേഷം പുനർവിവാഹം നടത്തിയവർക്ക് ദിവ്യകാരുണ്യം അനുവദിക്കുന്നതിനെ പറ്റി അപ്പസ്തോലിക ആഹ്വാനത്തിലൂടെ പറഞ്ഞ കാര്യങ്ങളിലേക്ക് ഒരു എത്തി നോട്ടം. #{red->italic->bold->1981 നവംബർ 22ന് പുറത്തിറക്കിയ 'Familiaris Consortio'/84-ൽ വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പറഞ്ഞു:-}# "സിനഡിനോട് ഒത്തുചേര്‍ന്ന് അജപാലകരെയും വിശ്വാസികളുടെ മുഴുവന്‍ സമൂഹത്തെയും ഞാന്‍ ആത്മാര്‍ത്ഥമായി ആഹ്വാനം ചെയ്യുന്നു. വിവാഹമോചനം നേടിയവരെ സഹായിക്കണം; സഭയില്‍നിന്ന്‍ വേര്‍പിരിഞ്ഞവരായി അവര്‍ തങ്ങളെത്തന്നെ കരുതുന്നില്ലെന്ന്‍ ഉറപ്പുവരുത്താന്‍ താത്പര്യപൂര്‍വ്വം ശ്രദ്ധിക്കണം. മാമോദീസ സ്വീകരിച്ച വ്യക്തികളെന്ന നിലയില്‍ അവര്‍ക്ക് സഭയുടെ ജീവിതത്തില്‍ പങ്കുചേരാം; വാസ്തവത്തില്‍ അവര്‍ അങ്ങനെ ചെയ്യുകയും വേണം. ദൈവവചനം ശ്രവിക്കുക; ദിവ്യബലിയില്‍ സംബന്ധിക്കുക; പ്രാര്‍ത്ഥനയില്‍ സ്ഥിരോത്സാഹം കാണിക്കുക; ഉപവി പ്രവര്‍ത്തനങ്ങള്‍ക്കും, നീതിക്കുവേണ്ടിയുള്ള സാമൂഹിക പരിശ്രമങ്ങള്‍ക്കും സംഭാവനകള്‍ നല്‍കുക; തങ്ങളുടെ കുട്ടികളെ ക്രിസ്തീയവിശ്വാസത്തില്‍ വളര്‍ത്തുക;പ്രായശ്ചിത്തത്തിന്‍റെ ചൈതന്യവും പ്രയോഗവും അഭ്യസിക്കുകയും അങ്ങനെ അനുദിനവും ദൈവത്തിന്‍റെ കൃപയ്ക്കായി യാചിക്കുകയും ചെയ്യുക - എന്നീ കാര്യങ്ങളില്‍ അവര്‍ക്കു പ്രോത്സാഹനം നല്‍കണം. സഭ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ ധൈര്യപ്പെടുത്തുകയും, കരുണയുള്ള ഒരു അമ്മയായി സ്വയം കാണിച്ചുകൊടുക്കുകയും, അങ്ങനെ അവരെ വിശ്വാസത്തിലും പ്രത്യാശയിലും നിലനിര്‍ത്തുകയും ചെയ്യട്ടെ. #{red->none->none->എങ്കിലും വിവാഹമോചനത്തിനുശേഷം പുനര്‍വിവാഹം നടത്തിയവരെ ദിവ്യകാരുണ്യ സ്വീകരണത്തിന് അനുവദിക്കാതിരുന്ന നടപടി സഭ ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നു.ഈ നടപടി വിശുദ്ധ ഗ്രന്ഥത്തെ അവലംബിച്ചുള്ളതാണ്. അവര്‍ക്ക് വിശുദ്ധ കുര്‍ബ്ബാന കൊടുക്കാത്തത് അവരുടെ നിലയും ജീവിതാവസ്ഥയും, മിശിഹായും സഭയും തമ്മിലുള്ള സ്നേഹൈക്യത്തെ വസ്തുനിഷ്ഠമായി നിഷേധിക്കുന്നു എന്ന വസ്തുത മൂലമാണ്. ദിവ്യകാരുണൃം സൂചിപ്പിക്കുകയും ഉളവാക്കുകയും ചെയ്യുന്നത് ആ ഐക്യത്തെയാണ്. ഇതിനുപുറമേ, അജപാലനപരമായ മറ്റൊരു പ്രത്യേക കാരണം കൂടിയുണ്ട്. ഈ ആളുകളെ ദിവ്യകാരുണ്യം സ്വീകരിക്കാന്‍ അനുവദിച്ചാല്‍, വിവാഹത്തിന്‍റെ അഭേദ്യതയെക്കുറിച്ചുള്ള സഭയുടെ പ്രബോധനത്തെ സംബന്ധിച്ച് വിശ്വാസികള്‍ തെറ്റിലേക്കും ചിന്താകുഴപ്പത്തിലേക്കും നയിക്കപ്പെടും എന്നതാണ് കാരണം.}# കുമ്പസാരമെന്ന കൂദാശയിലൂടെയുള്ള അനുരഞ്ജനമാണ് ദിവ്യകാരുണ്യത്തിലേയ്ക്ക് വഴി തുറക്കുന്നത്. മിശിഹായോടുള്ള ഉടമ്പടിയുടേയും വിശ്വസ്തതയുടെയും അടയാളം തകര്‍ത്തതില്‍ പശ്ചാത്തപിച്ചുകൊണ്ട്, വിവാഹത്തിന്‍റെ അഭേദ്യതയ്ക്ക് വിരുദ്ധമല്ലാത്ത ഒരു ജീവിതരീതി ഏറ്റെടുക്കാന്‍ ആത്മാര്‍ത്ഥരായി സന്നദ്ധരാകുന്നവര്‍ക്ക് മാത്രമേ ഈ കൂദാശ നല്‍കുവാന്‍ പാടുള്ളൂ. പ്രയോഗതലത്തില്‍ അതിന്‍റെ അര്‍ത്ഥമിതാണ്. കുട്ടികളെ വളര്‍ത്തല്‍ പോലുള്ള ഗൗരവാവഹമായ കാരണങ്ങളുള്ളപ്പോള്‍, വേര്‍പിരിയുകയെന്ന ചുമതല നിര്‍വഹിക്കാന്‍ പുരുഷനും, സ്ത്രീക്കും കഴിയാതെവരാം. ആ സാഹചര്യത്തില്‍ അവര്‍ പരിപൂര്‍ണ്ണ വിരക്തിയില്‍ ജീവിക്കാനുള്ള ചുമതല ഏറ്റെടുക്കുന്നു. ഇതുപോലെതന്നെ, വിവാഹമെന്ന കൂദാശയും ദമ്പതികള്‍ തന്നെയും അവരുടെ കുടുംബങ്ങളും വിശ്വാസികളുടെ സമൂഹവും അര്‍ഹിക്കുന്ന ബഹുമാനം, പുനര്‍വിവാഹം നടത്തുന്ന വിവാഹമോചിതര്‍ക്കുവേണ്ടി ഏതെങ്കിലും തരത്തിലുള്ള ചടങ്ങുകള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് അജപാലകരെ തടയുന്നു. ഏതൊരു കാരണത്തിന്‍റെയോ ഒഴിവുകഴിവിന്‍റെയോ പേരിലായാലും-അവ അജപാലന സ്വഭാവമുള്ളതാണെങ്കില്‍പോലും-അജപാലകര്‍ അത്തരം ചടങ്ങുകള്‍ സൃഷ്ടിക്കും. അങ്ങനെ സാധുവായി ഉടമ്പടി ചെയ്യപ്പെട്ട വിവാഹത്തിന്‍റെ അഭേദ്യതയെ സംബന്ധിച്ച് ആളുകളെ തെറ്റിലേയ്ക്ക് നയിക്കാന്‍ അവ ഇടയാക്കും. ഈ വിധത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് മിശിഹായോടും അവിടുത്തെ സത്യത്തോടുമുള്ള വിശ്വസ്തതയാണ് സഭ പ്രഖ്യാപിക്കുന്നത്. അതേസമയം, തന്‍റെ ഈ സന്താനങ്ങളുടെ കാര്യത്തില്‍, പ്രത്യേകിച്ച് സ്വന്തമായൊരു തെറ്റും കൂടാതെ തങ്ങളുടെ നിയമപ്രകാരമുള്ള പങ്കാളിയാല്‍ പരിത്യജിക്കപ്പെട്ടവരുടെ കാര്യത്തില്‍, അവള്‍ മാതൃസഹജമായ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്‍റെ കല്പനയെ നിരാകരിക്കുകയും ഇപ്പോഴും ഈ അവസ്ഥയില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ക്ക്, അവര്‍ പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും ഉപവിയിലും സ്ഥിരമായി നില്‍ക്കുന്നെങ്കില്‍, മാനസാന്തരത്തിനും, രക്ഷയ്ക്കുമുള്ള കൃപാവരം ദൈവത്തില്‍ നിന്ന്‍ ലഭിക്കുമെന്ന് സഭ ഉറച്ച പ്രത്യാശയോടെ വിശ്വസിക്കുന്നു." ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ
Image: /content_image/News/News-2015-10-24-10:26:46.jpg
Keywords: pope john paul 2, holy communion, malayalam

330
Category: 1
Sub Category:
Heading: ഒക്ടോബർ 31- Halloween ആഘോഷങ്ങളിൽ നിന്നും മാറ്റി നിറുത്തി മക്കളെ രക്ഷിക്കൂ... മാതാപിതാക്കൾ അറിയാതെ പോകുന്ന സത്യങ്ങൾ
Content: നമ്മുടെ മതേത്വരത്ത സമൂഹങ്ങളിൽ, 'ഹാല്ലോവീൻ' കുട്ടികൾക്ക് മിഠായിപെറുക്കി ശേഖരിക്കാനുള്ള, ഒരു നിരുപദ്രവ ആഘോഷമായാണ് ഇന്ന് പല മാതാപിതാക്കളും കരുതുന്നത്. പക്ഷേ, പുറമെ കാണുന്നതുപോലെ, അതൊരു നിഷ്ക്കളങ്കമായ ആഘോഷമല്ല എന്നതാണ് യാഥാർത്ഥ്യം. മക്കളെ Halloween ആഘോഷങ്ങൾക്കായി പറഞ്ഞയക്കുമ്പോൾ അവരെ പിശാചിന്റെ ആധിപത്യങ്ങൽക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നതെന്ന് പല മാതാപിതാക്കളും അറിയുന്നില്ല. പതിവുപോലെ ഈ ഒക്ടോബർ 31-ശനിയാഴ്ച ലോകത്തിന്റെ പല ഭാഗങ്ങളിലും Halloween ആഘോഷിക്കുമ്പോൾ അതിൽനിന്നും മാറ്റി നിറുത്തി മക്കളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഓരോ മാതാപിതാക്കൾക്കുമുണ്ട്. ദൈവത്തിന്റെ വചനം വ്യക്തമായി പഠിപ്പിക്കുന്നു "നിന്റെ ദൈവമായ കർത്താവു തരുന്ന ദേശത്തു നീ വരുമ്പോൾ ആ ദേശത്തെ ദുരാചാരങ്ങൾ അനുകരിക്കരുത്" (നിയ 18:9). മകനെയോ മകളെയോ തിന്മയുടെ പ്രവർത്തികൾക്ക് വിട്ടു കൊടുക്കുന്നവനും, മൃതസന്ദേശ വിദ്യക്കാരും നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കരുത് എന്നും; ഇത്തരക്കാർ കർത്താവിനു നിന്ദ്യരാണ് എന്നും വചനം പറയുന്നു (cf:നിയ 18:10-12). പുരാതന കാലത്തെ ഗൂഢമായ ദുർമന്ത്രവാദ പ്രവർത്തനങ്ങളിൽ നിന്നുമാണ് Halloween dayയുടെ ആരംഭം. ക്രൈസ്തവർ ഹാല്ലോവീൻ ആഘോഷങ്ങളിൽ നിന്നും മാറി നിൽക്കണം എന്ന് അമേരിക്കയിലെ പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനായ കെ ആൻഡേഴ്സൻ ചിന്തിക്കാനുള്ള 10 കാരണങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. 1. പണ്ടുകാലം മുതലേ, ഒക്ടോബർ 31-ാം തീയതി, മരിച്ചവരുടെ ഉത്സവദിവസമായാണ് കരുതപ്പെടുന്നത്. പുരാതന സെൽട്ടിക് വംശക്കാരും, 'ഡ്രൂയിഡുകൾ' എന്നറിയപ്പെട്ടിരുന്ന അവരുടെ പുരോഹിതന്മാരും, ഹാല്ലോവീൻ, ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള മാറ്റത്തിന്റെ ദിവസമായി ആഘോഷിച്ചിരുന്നു. 2. ഇന്ന് ദുർമന്ത്രവാദികൾ, അവരുടെ ദുഷ്കർമ്മങ്ങൾക്കും ദുരാചാരങ്ങൾക്കും ഏറ്റവും അനുയോജ്യമായ ദിവസമായി, ഹാല്ലോവീൻ ദിനത്തെ കാണുന്നു. ദുർമന്ത്രവാദിനികൾ ഈ ദിവസം, 'സാംഹീന്റെ പെരുന്നാൾ' ദിനമായി ആചരിക്കുന്നു. ദുർമന്ത്രവാദ വർഷത്തിന്റെ ആദ്യ പെരുന്നാൾ ദിനമാണ് ഹാല്ലോവീൻ. ദുർമന്ത്രവാദിനികൾക്ക് മരിച്ചവരുടെ ആത്മാക്കളുമായി ആശയവിനിമയം നടത്തി, ഭാവി പ്രവചനം നടത്താൻ ഏറ്റവും ഉചിതമായ ദിവസമാണ് ഹാല്ലോവീൻ ദിനമെന്ന്, ദുഷ്കർമ്മികൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 3. ദുർമന്ത്രവാദം ക്രൈസ്തവർക്ക് നിഷിധമാണെന്ന് അറിയുക. ദുർമന്ത്രവാദത്തിലൂടെയുള്ള ഭാവി പ്രവചനം ദൈവം വിലക്കിയിരിക്കുന്നു. (Deuteronomy 18). 4. ജീവിതത്തിൽ നിന്നും മരണത്തിലേക്കുള്ള, പരിണാമ ദിനമാണ് ഹാല്ലോവീൻ എന്ന്, ദുർമന്ത്രവാദികൾ വിശ്വസിക്കുന്നു. ആ ദിവസം രാത്രിയിൽ ശവക്കല്ലറയിൽ കിടന്നാൽ, മരിച്ചവരുടെ ആത്മാക്കളുമായി സംസാരിക്കാനാവുമെന്നും, അതുവഴി ജീവിതത്തിന്റെയും മരണത്തിന്റെയും രഹസ്യങ്ങൾ അറിയാനാവുമെന്നും, ദുർമന്ത്രവാദികൾ വിശ്വസിക്കുന്നു. 5. പ്രേതാത്മക്കൾ ആ ദിവസം രാത്രിയിൽ കല്ലറയിൽ നിന്നും പുറത്തിറങ്ങുമെന്നും, അവർ മരിക്കുന്നതിനു മുമ്പ് വസിച്ചിരുന്ന വീടുകളിൽ എത്തുമെന്നും, ദുർമന്ത്രവാദികൾ വിശ്വസിക്കുന്നു. തങ്ങളുടെ ഗ്രഹത്തിൽ പ്രേതാത്മക്കൾ വരാതിരിക്കാനായി, ഗ്രാമവാസികൾ, അന്നേ ദിവസം രൂക്ഷമായ വേഷങ്ങൾ ധരിച്ച്, പ്രേതാത്മക്കളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്നതാണ്, ഇപ്പോൾ ഒരു ആഘോഷമായി മാറിയിരിക്കുന്നത്. പ്രേതാത്മക്കൾ വീട്ടിനുള്ളിൽ പ്രവേശിക്കാതിരിക്കാൻ, വാതിൽക്കൽ തന്നെ ഭക്ഷണവും മധുര പലഹാരങ്ങളും വെച്ച്, അവയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. വാതിൽക്കൽ വെച്ചിരിക്കുന്ന സമ്മാനങ്ങളിൽ സംതൃപ്തനായി, പ്രേതാത്മകൾ വീടിനുള്ളിൽ കയറാതെ, അടുത്ത വീട്ടിലേക്ക് നീങ്ങുമെന്നാണ് വിശ്വാസം .ഇന്ന് കുട്ടികൾ സമ്മാനങ്ങൾ ലഭിക്കാനായി, വേഷം മാറി ഓരോ വീട്ടുപടിക്കലും എത്തുന്നതിന്റെ പുറകിലുള്ള പൗരാണികമായ കാരണം, ദുർമന്ത്രവാദം ആകുന്നു. 6. മത്തങ്ങയിൽ ദുർമുഖങ്ങൾ വരഞ്ഞെടുത്ത് പ്രദർശിപ്പിച്ച്, പ്രേതാത്മക്കളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിക്കുന്നതും, പണ്ടത്തെ ഒരു ആചാരമായിരുന്നു. മത്തങ്ങയിൽ മെഴുകുതിരി കത്തിച്ചു വെയ്ക്കുന്ന പതിവും ഉണ്ടായിരുന്നു.(Jack o Lantern). ഹാല്ലോവീൻ ദിനത്തിൽ, മത്തങ്ങയിൽ രൂപങ്ങൾ കൊത്തുന്നതിന് പിന്നിലെ വിശ്വാസം ഇതാണ്. 7: ചില ദുർമന്ത്രവാദകേന്ദ്രങ്ങളിൽ, ഒരു ആപ്പിൾ ഭക്ഷിച്ചോ, അല്ലെങ്കിൽ പ്രജനന ദുരാചാരങ്ങളിൽ ഏർപ്പെട്ടോ, പ്രേത പൂജകൾ അവസാനിപ്പിക്കുന്നു. വിലക്കപ്പെട്ട കനി ഭക്ഷിച്ചതു കൊണ്ട് ലോകത്തിൽ പാപവും മരണവും ഉണ്ടായി എന്ന് ബൈബിൾ പറയുന്നു.(ഉൽപ്പത്തി. 3) ദുർമന്ത്രവാദത്തിൽ ആപ്പിളിന്റെ ഭോജനം പാപത്തിലൂടെയുള്ള പ്രജനനത്തിന്റെയും തദ്വോര ജീവിതത്തിന്റെയും മരണത്തിന്റെയും പ്രതീകമാണ്. 8. സ്കൂളുകൾ ക്രിസ്തുമസ് അവധിയെ വിന്റർ ബ്രേക്ക്(winter Break) എന്നും, ഈസ്റ്റർ അവധിയെ സ്പിറിംഗ് ബ്രേക്ക് (Spring Break) എന്നും പേരു മാറ്റി, അവയുടെ മതപരമായ പ്രാധാന്യം ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. പക്ഷേ, ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട ഹാല്ലോവീൻ ദിനം, ഒരു മാറ്റവുമില്ലാതെ സ്കൂളുകളിൽ ആഘോഷിക്കപ്പെടുന്നു എന്നുള്ളത്, ഒരു വിരോധാഭാസമായി തുടരുന്നു.. 9. ഹാല്ലോവീൻ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിലൂടെ നാം ദുർമന്ത്രവാദിനികൾക്കും, ഭാവി പ്രവചനക്രിയകൾക്കും, പ്രേത ഭവനങ്ങൾക്കും, മറ്റു ദുഷ്ക്രിയകൾക്കും, ഒരു അവധി ദിനം അനുവദിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. 10. ക്രൈസ്തവർ ഹാല്ലോവീൻ ഉപേക്ഷിച്ച് മറ്റു മാർഗ്ഗങ്ങൾ ആരായേണ്ടിയിരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങൾ ഒക്ടോബർ 31-ന് കുട്ടികൾക്കായി ഒരു 'Fall Fun Festival' നടത്തുന്നതിനെ പറ്റി ആലോചിക്കാവുന്നതാണ്. അല്ലെങ്കിൽ, അതേ ദിവസം തന്നെ ആചരിക്കപ്പെടുന്ന പ്രാദേശികമായ ക്രിസ്ത്യൻ തിരുനാളുകൾ, കൂടുതൽ വിപുലമായ ഒരു ആഘോഷമാക്കി മാറ്റാവുന്നതാണ് . ഇങ്ങനെ ഏതെങ്കിലും മാർഗ്ഗത്തിലൂടെ, നമ്മുടെ സംസ്ക്കാരത്തിൽ നിന്നും, പൈശാചികതയുടെ ആഘോഷമായ ഹാല്ലോവീൻ നീക്കിക്കളയേണ്ടിയിരിക്കുന്നു.
Image: /content_image/News/News-2015-10-26-03:32:03.JPG
Keywords: halloween, malayalam, pravachaka sabdam

332
Category: 5
Sub Category:
Heading: October 31: സകല പുണ്യവാന്‍മാരുടെയും ജാഗരണ രാത്രി
Content: ഇന്ന് നാം സകല പുണ്യവാന്‍മാരുടെയും ‘ഈവ്’ ആഘോഷിക്കുകയാണ്. സിക്സ്റ്റസ് നാലാമന്‍ മാര്‍പാപ്പ 1484-ല്‍ നവംബര്‍ 1ന് എല്ലാ പുണ്യവാന്മാരുടെയും തിരുനാളെന്ന നിലയില്‍ വിശുദ്ധ ദിനമായി സകല വണക്കത്തോടുകൂടി ജാഗരണ പ്രാര്‍ത്ഥനകളോടും (“ആള്‍ ഹാല്ലോവ്സ് ഈവ്” അല്ലെങ്കില്‍ “ഹാല്ലോവീന്‍” എന്നറിയപ്പെടുന്ന) ആഘോഷിക്കുവാന്‍ ആവശ്യപ്പെടുകയും അന്ന് ഒഴിവു ദിവസമായി പ്രഖ്യാപിക്കുകയും ചെയ്തു 80 ദിനക്കാലം ഈ ആഘോഷത്തിനു നല്‍കുകയും ചെയ്തു. 1995ഓട് കൂടി ഈ 80ദിന കാലഘട്ടം നീക്കം ചെയ്തു. കത്തോലിക്കാ തിരുനാള്‍ ദിനസൂചികയില്‍ ഉള്‍പ്പെട്ട ഒരു തിരുനാള്ളല്ല ഇതെങ്കിലും വാര്‍ഷിക തിരുനാള്‍ ദിനസൂചികയുമായി ഈ ആഘോഷത്തിനു അഭേദ്യമായ ബന്ധമുണ്ട്. തുടര്‍ച്ചയായി വരുന്ന മൂന്ന്‍ ദിവസങ്ങള്‍ - ഹാല്ലോവീന്‍, സകല വിശുദ്ധരുടെയും ദിനം, സകല ആത്മാക്കളുടെയും ദിനം – വിശുദ്ധരുമായിട്ടുള്ള ആത്മീയ സംഭാഷണത്തെ സൂചിപ്പിക്കുന്നു. സഭയുടെ പടയാളികളായ നമ്മള്‍ (ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍) സഭക്ക് വേണ്ടിയും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു (പ്രത്യേകിച്ച് സകല ആത്മാക്കളുടെയും ദിനത്തിലും നവംബര്‍ മാസത്തിലും). സ്വര്‍ഗ്ഗത്തില്‍ സഭയുടെ വിജയത്തില്‍ (വിശുദ്ധര്‍ - പ്രഖ്യാപിക്കപ്പെട്ട വിശുദ്ധരുടെയും അല്ലാത്തവരുടെയും) നാം ആഹ്ലാദിക്കുന്നു. കൂടാതെ വിശുദ്ധരുടെ മാധ്യസ്ഥത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. പ്രത്യേക ജാഗരണ പ്രാര്‍ത്ഥനയും 80 ദിനക്കാല ആഘോഷവും 1955-ല്‍ നിറുത്തിയെങ്കിലും ഇത് സകല വിശുദ്ധരുടെയും ദിനാചരണത്തിന്റെ ആരംഭം കുറിക്കുന്നു. ഇംഗ്ലണ്ടില്‍ വിശുദ്ധരും പുണ്യവാന്മാരും “ഹാല്ലോവ്‌ഡ്” എന്നാണ് അറിയപ്പെട്ടിരുന്നത് അതിനാലാണ് ഈ ദിനത്തെ “ആള്‍ ഹാല്ലോവ്സ് ഡേ” എന്ന് വിളിക്കുന്നത്. തിരുനാളിനു മുന്‍പുള്ള സന്ധ്യ (രാത്രി) അല്ലെങ്കില്‍ “e’en” “ആള്‍ ഹാല്ലോവ്സ്’ eve” എന്ന പേരില്‍ ഇത് പരക്കെ അറിയപ്പെട്ടു ഇത് ലോപിച്ച് “ഹാല്ലോവീന്‍” എന്നായി മാറി. സകല വിശുദ്ധരുടെയും ദിനത്തിനു മുന്‍പുള്ള രാത്രിയായതിനാല്‍ ജാഗരണ പ്രാര്‍ത്ഥനയും ഉപവാസവും അനുഷ്ടിക്കണം. ഈ രാത്രിയുമായി ബന്ധപ്പെട്ട് പാന്‍ കേക്ക്, ബോക്സ്ട്ടി ബ്രെഡ്, ബോക്സ്ട്ടി പാന്‍ കേക്ക്, ബാംബ്രാക്ക് (പഴങ്ങള്‍ കൊണ്ടുള്ള ഐറിഷ് ഭക്ഷണ പദാര്‍ത്ഥം), കോള്‍ക്കനോണ്‍ (കാബ്ബെജിന്റെയും പുഴുങ്ങിയ ഉരുളകിഴങ്ങിന്റെയും മിശ്രിതം) തുടങ്ങി ധാരാളം പാചകവിധികളും ആചാരങ്ങളും നിലവിലുണ്ട്. ഇംഗ്ലണ്ടില്‍ ഈ ആഘോഷം “Nutcraack Night” എന്ന പേരിലും അറിയപ്പെടുന്നു. കുടുംബങ്ങള്‍ നെരിപ്പോടിനരികെ കൂടി ആപ്പിള്‍ നീഎരും പഴങ്ങളും ഭക്ഷിക്കുന്നു. ഹാല്ലോവീന്‍ വരാനിരിക്കുന്ന രണ്ട് തിരുന്നലുകളുടെ തയ്യാറെടുപ്പാണ്. എന്നിരുന്നാലും പൈശാചിക പ്രതീകങ്ങള്‍ക്കും മന്ത്രവാദപ്രതീകങ്ങള്‍ക്കും കത്തോലിക്ക ആഘോഷങ്ങളില്‍ യാതൊരു സ്ഥാനവും ഇല്ല. ഒരളവ് വരെ പേടിപ്പിക്കുന്ന ആചാരങ്ങളും ഈ ആഘോഷവുമായി ബന്ധപ്പെട്ട് നിവിലുണ്ട്. നല്ല മരണത്തിന് വേണ്ടിയും, ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടിയും, രോഗബാധിതരായവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുകയും അത് വിശുദ്ധരുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നത് നല്ല ആശയമാണ് - സ്വര്‍ഗ്ഗപ്രാപ്തി നേടുവാന്‍ മാത്രം അവര്‍ എന്താണ് ചെയ്തത് ? നമുക്ക് എങ്ങിനെ അവരെപോലെ ആകാം? ഈ വിശുദ്ധരെ പോലെ നമുക്കും നമ്മെ തന്നെ ഏതു നിമിഷവും മരണത്തെ പുല്‍കുവാന്‍ എങ്ങിനെ തയ്യാറാക്കാം ? എന്നതിനെ കുറിച്ച് ചിന്തിക്കുന്നത് നല്ലതായിരിക്കും
Image: /content_image/DailySaints/DailySaints-2015-10-26-13:14:33.jpg
Keywords: Oct 31

336
Category: 5
Sub Category:
Heading: October 27: വിശുദ്ധ ഫ്രൂമെന്റിയൂസ്
Content: ടൈറില്‍ നിന്നുള്ള ഫിനീഷ്യന്‍ സഹോദരന്‍മാരായ എദേസിയൂസും, ഫ്രൂമെന്റിയൂസുമാണ് അബീസ്സിനിയായില്‍ ക്രിസ്തുമതം എത്തിച്ചത്. രണ്ടാമനായ വിശുദ്ധ ഫ്രൂമെന്റിയൂസ് എതാണ്ട് 383-ല്‍ അക്സുമിലെ ആദ്യ മെത്രാനും കൂടാതെ അബീസ്സിനിയായിലെ അപ്പോസ്തോലനും ആയി. ബാലന്മാരായിരിക്കെ തന്നെ അവര്‍ അവരുടെ അമ്മാവനായ മെട്രോപിയൂസിനോപ്പം അബീസ്സിനിയായിലെക്കൊരു കടല്‍ യാത്രനടത്തി. ചെങ്കടലിലെ ഒരു തീരത്ത് അവരുടെ കപ്പല്‍ അടുത്തപ്പോള്‍ പരിസര പ്രദേശങ്ങളിലെ ആളുകള്‍ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയുമൊഴികെ കപ്പലിലെ മുഴുവന്‍ യാത്രക്കാരെയും കൊലപ്പെടുത്തി. ബാലന്മാരായ എദേസിയൂസിനെയും, ഫ്രൂമെന്റിയൂസിനെയും പിടികൂടി അടിമകളാക്കി അക്സുമിലെ രാജാവിന്റെ പക്കല്‍ എത്തിച്ചു. ഇത് ഏതാണ്ട് 316-ല്‍ ആണ് സംഭവിച്ചത്. അധികം താമസിയാതെ തന്നെ ബാലന്മാര്‍ രാജാവിന്റെ പ്രീതിക്ക് പാത്രമായി. രാജാവ് ഇവരെ വിശ്വസ്ത പദവികളിലേക്ക് നിയമിക്കുകയും തന്റെ മരണത്തിന് മുന്‍പ് ഇവരെ സ്വതന്ത്രരാക്കുകയും ചെയ്തു. വിധവയായ രാജ്ഞി രാജധാനിയില്‍ നിലനിര്‍ത്തുകയും രാജകുമാരനായ ഇറാസനെസിനെ പഠിപ്പിക്കുന്നതിലും രാജ്യഭരണത്തില്‍ തന്നെ സഹായിക്കുന്നതിനായി ഇവരെ ചുമതലപ്പെടുത്തുകയും ചെയ്തു. അവര്‍ അവിടെ തങ്ങുകയും തങ്ങളുടെ സ്വാധീനമുപയോഗിച്ച് ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു (പ്രത്യേകിച്ച് വിശുദ്ധ ഫ്രൂമെന്റിയൂസ്). ആദ്യമായി അവര്‍ ക്രിസ്ത്യന്‍ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയും പൊതുസ്ഥലങ്ങളില്‍ കൂടിച്ചേരുന്നതിനും അവിടെ വച്ച് തങ്ങളുടെ ആരാധനകള്‍ നടത്തുന്നതിനും വേണ്ട അനുവാദം നേടികൊടുത്തു. പിന്നീട് പ്രദേശവാസികളായ ചിലരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. രാജകുമാരന് പ്രായപൂര്‍ത്തിയായപ്പോള്‍ എദേസിയൂസ് ടൈറിലുള്ള തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുക്കലേക്ക് തിരിച്ചുപോവുകയും പിന്നീട് അബീസ്സിനിയായിലേക്ക് തിരിച്ചു വന്നില്ല. എന്നാല്‍ അബീസ്സിനിയായെ മതപരിവര്‍ത്തനം ചെയ്യുന്നതില്‍ തല്‍പ്പരനായ ഫ്രൂമെന്റിയൂസാകട്ടെ അലെക്സാണ്ട്രിയ വരെ എദേസിയൂസിനെ പിന്തുടര്‍ന്നു. അവിടെ വച്ച് വിശുദ്ധ അത്തനാസിയൂസിനോട് ഒരു മേത്രാനെയും കുറച്ചു വൈദികരെയും അബീസ്സിനിയായിലേക്ക് അയക്കുവാന്‍ ആവശ്യപ്പെട്ടു. ഫ്രൂമെന്റിയൂസ് തന്നെയാണ് ഇതിനു പറ്റിയ ആള്‍ എന്ന് മനസ്സിലാക്കിയ വിശുദ്ധ അത്തനാസിയൂസ് 328-ല്‍ ഫ്രൂമെന്റിയൂസിനെ അവിടത്തെ മെത്രാനായി വാഴിക്കുകയും ചെയ്തു. ചിലരുടെ അഭിപ്രായത്തില്‍ ഇത് സംഭവിച്ചത് 340നും 46നും ഇടക്കാണ്. ഫ്രൂമെന്റിയൂസ് അബീസ്സിനിയായിലേക്ക് തിരിച്ച് വരികയും അക്സുമില്‍ തന്റെ മെത്രാന്‍ ഭരണം ആരംഭിക്കുകയും ചെയ്തു. അപ്പോള്‍ അധകാരത്തിലേറിയ രാജാവായ ഐസനാസിനെ മാമ്മോദീസ മുക്കുകയും ചെയ്തു. ധാരാളം പള്ളികള്‍ പണിയുകയും അബീസ്സിനിയാ മുഴുവന്‍ ക്രിസ്തുമതം പ്രചരിപ്പിക്കുകയും ചെയ്തു. അവിടത്തെ ജനങ്ങള്‍ അദ്ദേഹത്തെ അബൂന (ഞങ്ങളുടെ പിതാവ്) അല്ലെങ്കില്‍ അബ്ബാ സലാമ (സമാധാനത്തിന്റെ പിതാവ്) എന്ന പേരുകളിലായിരുന്നു വിളിച്ചിരുന്നത്. അബീസ്സിനിയന്‍ സഭാധികാരി ഇപ്പോഴും ഈ പേരിലാണ് വിശേഷിപ്പിക്കപ്പെടുന്നത്. 365-ല്‍ കോണ്‍സ്റ്റാന്റിയൂസ് ചക്രവര്‍ത്തി ഐസനാസ് രാജാവിനും അദ്ദേഹത്തിന്റെ സഹോദരനുമായി ഒരു കത്തെഴുതുകയും അതില്‍ ഫ്രൂമെന്റിയൂസിനെ മാറ്റി പകരം അരിയന്‍ മെത്രാനായ തിയോഫിലൂസിനെ നിയമിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ഈ ആവശ്യം വൃഥാവിലായി (Athanasius, “Apol. ad Constantium” in P.G., XXV, 631). ലാറ്റിന്‍ ജനത ഈ വിശുദ്ധന്റെ തിരുന്നാള്‍ ഒക്ടോബര്‍ 27നും, ഗ്രീക്ക്കാര്‍ നവംബര്‍ 30നും കോപ്റ്റിക് ക്രിസ്ത്യാനികള്‍ ഡിസംബര്‍ 18നുമാണ് ആഘോഷിക്കുന്നത്. പുതിയ നിയമത്തിന്റെ ആദ്യ എത്യോപ്യന്‍ തര്‍ജ്ജമ ഇദ്ദേഹമാണ് നടത്തിയതെന്നാണ് അബീസ്സിനിയക്കാര്‍ വിശ്വസിക്കുന്നത്.
Image: /content_image/DailySaints/DailySaints-2015-10-26-13:38:58.jpg
Keywords: oct 27

337
Category: 5
Sub Category:
Heading: October 26: വിശുദ്ധ ഇവാരിസ്റ്റസ്
Content: ട്രാജന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് 3 മത്തെ നൂറ്റാണ്ടിലാണ് വിശുദ്ധ ഇവരിസ്റ്റ്‌സിന്റെ മെത്രാന്‍ ഭരണം ആരംഭിക്കുന്നത്. ചില കേട്ട് കേള്‍വി അനുസരിച്ച് ഇദ്ദേഹം അന്തിയോക്കില്‍ നിന്നുള്ള ഒരു ഗ്രീക്ക് വംശജനാണ്, എന്നാല്‍ മറ്റ് ചിലരുടെ അഭിപ്രായത്തില്‍ ഇദ്ദേഹം ബെത്ലഹേമില്‍ ജൂദ എന്ന് പേരായ ജൂതന്റെ പുത്രനാണ്. എത്ര കാലം അദ്ദേഹം അധികാരത്തിലിരുന്നു എന്നതിനെ കുറിച്ചും അദ്ദേഹത്തിന്റെത് എഴുത്തുകളുടെയും നിയമ രേഖകളുടെയും ആധികാരികതയെ കുറിച്ച് ചരിത്രകാരന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥ അഭിപ്രായം ഉണ്ട്. എന്നിരുന്നാലും പഴയ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ വിശുദ്ധ ഇവാരിസ്റ്റസാണ് റോമിനെ പ്രത്യേക ഇടവകകളായി തിരിക്കുകയും 15 മെത്രാന്‍മാരെയും 7 പുരോഹിതന്മാരെയും, 2 ശെമ്മാച്ചന്‍മാരെയും നിയമിക്കുകയും ചെയ്തത്. ഇവക്കൊന്നും ചരിത്രപരമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇവയുടെ വിശ്വാസ്യത സശയത്തിലാണ്. ആഫ്രിക്കയിലെ മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള തന്റെ ആദ്യത്തെ തിരുവെഴുത്തില്‍, മെത്രാന്മാരുടെ സുവിശേഷ പ്രബോധനങ്ങള്‍ സത്യമാണോ എന്ന് നിരീക്ഷിക്കുന്നതിനായി ഇവാരിസ്റ്റസ് ഏഴു ശെമ്മാച്ചന്‍മാരെ നിയമിക്കുന്നതായി പറയുന്നു. തന്റെ മേത്രാന്‍മാരുടെ ഒരു തരത്തിലുള്ള ആരോപണങ്ങളും ഉന്നയിക്കപ്പെടുന്നത് ഇവാരിസ്റ്റസിനു ഇഷ്ടമല്ലായിരുന്നു. എന്നിരുന്നാലും തെറ്റുകള്‍ കണ്ടാല്‍ അവരെ സ്ഥാനഭ്രഷ്ടരാക്കുന്നതിനുള്ള അവകാശം പരിശുദ്ധ റോമന്‍ സഭയില്‍ നിക്ഷിപ്തമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ തിരുവെഴുത്ത് മെത്രാനും തന്റെ രൂപതയും തമ്മിലുള്ള ബന്ധത്തെ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തോട് ഉപമിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പേരിലുള്ള ചില രേഖകള്‍ വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സംശയാസ്പദമാണ്. എന്നിരുന്നാലും അന്റോണിന്‍ സാമ്രാജ്യത്തിന്റെ ഉദയം വരെ ഇദ്ദേഹം ജീവിച്ചിരുന്നു. സഭാ വിശ്വാസമനുസരിച്ചു ഇദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയും വത്തിക്കാന്‍ കുന്നില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു. ഇതിനെ സാധൂകരിക്കുന്ന വിശ്വാസയോഗ്യമായ തെളിവുകള്‍ ഒന്നുംതന്നെ ഇല്ല.
Image: /content_image/DailySaints/DailySaints-2015-10-26-13:44:10.jpg
Keywords: Oct 26

338
Category: 1
Sub Category:
Heading: പ്രസംഗമല്ല വേണ്ടത്, അജപാലനം : മെത്രാൻമാരോട് ഫ്രാൻസിസ് മാർപാപ്പ
Content: കൃസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ നമ്മൾ യേശുഹൃദയത്തെ അനുകരിക്കണമെന്നും, പ്രസംഗങ്ങളില്ലാതെ പ്രവർത്തനത്തിലൂടെ മറ്റുള്ളവരെ അദ്ദേഹത്തിലേക്ക് നയിക്കണമെന്നും, ഫ്രാൻസിസ് മാർപാപ്പ മെത്രാൻമാരെ ആഹ്വാനം ചെയ്തു. കുടുബ സംബന്ധിയായ മെത്രാൻ സിനഡിന്റെ സമാപന ദിനമായ ഒക്ടോബർ 25-ന് സെന്റ് പീറ്റേർസ് ബസലിക്കയിലെ ദിവ്യബലിയർപ്പണവേളയിലാണ്, പിതാവ് അജപാലനത്തെ പറ്റിയുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്. ക്രൈസ്തവ കുടുംബങ്ങൾ ലോകമാസകലം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പറ്റി മൂന്നാഴ്ച്ചയായി നടന്നു വരുന്ന തീവ്രമായ ചർച്ചകളുടെ മംഗളകരമായ സമാപനമായിരുന്നു ആ ദിവ്യബലി. ജറീക്കോയിലെ അന്ധയാചകൻ ബർത്തിമേയൂസിനെ യേശു സുഖപ്പെടുത്തുന്ന സുവിശേഷ ഭാഗം (Mark 10:46) പരാമർശിച്ചു കൊണ്ട്, പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുന്നതു കൊണ്ട് മാത്രം യേശു തൃപ്തനാകുന്നില്ല എന്ന്, പിതാവ് ചൂണ്ടിക്കാട്ടി. "യേശു നമ്മോട് നേരിട്ട് ഇടപെടാൻ" ആഗ്രഹിക്കുന്നു. അന്ധകാചകനോട് 'നിനക്കെന്താണ് വേണ്ടത്' എന്ന യേശുവിന്റെ ചോദ്യം നിരർത്ഥകമായി നമുക്ക് തോന്നാം. പക്ഷേ യേശു നമ്മുടെ ആവശ്യങ്ങൾ നേരിട്ട് അറിയാൻ ആഗ്രഹിക്കുന്നു എന്നാണ് അതിന്റെ അർത്ഥം. ''നമ്മുടെ ജീവിത പ്രശ്നങ്ങളും ദുഖങ്ങളും നമ്മുടെ നാവിൽ നിന്നു തന്നെ അറിയാൻ അദ്ദേഹം ആഗ്രഹിക്കുന്നു.'' യേശു ശിഷ്യന്മാർ ബർത്തി മേയൂസിനോട് രണ്ടു വാക്കുകളാണ് പറയുന്നത്. "ധൈര്യമായിരിക്കുക", "എഴുന്നേൽക്കുക.'' അവർ അവനോട് പ്രഭാഷണം നടത്തിയില്ല. പകരം യേശു പറഞ്ഞത് അവർ ബർത്തി മേയൂസിനെ അറിയിച്ചു. അതിനു ശേഷം അവർ അവനെ യേശുവിന്റെ അടുത്തേക്ക് നയിച്ചു. ''ഇന്നും യേശു തന്റെ അനുയായികളോട് ആവശ്യപ്പെടുന്നത് ഇതു തന്നെയാണ്''. ജനങ്ങളെ തന്റെ കരുണ്യസ്പർശത്തിലേക്ക്, അതു വഴി മോചനത്തിലേക്ക് നയിക്കാൻ, യേശു തന്റെ ശിഷ്യരോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു സഹനത്തിന്റേയും സംഘട്ടനത്തിന്റേയും നിമിഷങ്ങളീൽ, പ്രശ്ന പരിഹാരങ്ങൾക്ക് നമ്മൾ യേശുവിന്റെ വാക്കുകൾ സ്വീകരിച്ചാൽ യേശുവിന്റെ ഹൃദയത്തെ അനുകരിച്ചാൽ, മാത്രം മതിയാകും എന്ന് പിതാവ് ജനകൂട്ടത്തെ ഓർമ്മിപ്പിച്ചു. "ഇത് കരുണയുടെ സമയമാണ്." കഷ്ടപ്പെടുന്നവരെ കാണുമ്പോൾ നമ്മൾ രണ്ടു പ്രലോഭനങ്ങളിൽ വീണുപോകാൻ ഇടയുണ്ടെന്ന് പിതാവ് മുന്നറിയിപ്പു നൽകി. ഒന്നാമത്തേത്, ബർത്തി മേയൂസിന്റെ സഹനം കണ്ടില്ലെന്ന് സ്വയം വിശ്വസിപ്പിച്ച് മുന്നോട്ടു പോകുക. തങ്ങളുടെ ആത്മീയതയിൽ അങ്ങനെയുള്ളതൊന്നും ഉൾപ്പെടുന്നില്ല എന്ന് സ്വയം ധരിപ്പിക്കുന്ന ഒരു ആത്മീയ വിഭ്രമമാണ് അത്. ബർത്തി മേയൂസ് അന്ധനാണെങ്കിൽ ഇങ്ങനെയുള്ളവർ ബധിരരാണ്. പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള വഴി പ്രശ്നങ്ങളുടെ വിലാപം കേൾക്കാതിരിക്കുന്നതാണ് എന്ന് അവർ കരുതുന്നു. പ്രശ്നങ്ങൾ നിങ്ങളെ അലോസരപ്പെടുത്തുന്നുവെങ്കിൽ, പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുക എന്നതാണ് അവരുടെ നയം. ദൈവം കാണിച്ചുതരുന്ന കാഴ്ചകൾ കാണാതെ വികലമായ മറ്റൊരു ലോക വീക്ഷണം അവർ വികസിപ്പിച്ചെടുക്കുന്നു. "ജീവിതത്തിൽ വേരുറപ്പിക്കാത്ത വിശ്വാസം, ആത്മീയതയുടെ നനവില്ലാത്ത വരണ്ടഭൂമികളും മരുഭൂമികളും ഉണ്ടാക്കുന്നു" അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ പ്രലോഭനം നമ്മുടെ സൗകര്യത്തിനനുസരിച്ച് 'സമയബന്ധിതമായ ഒരു വിശ്വാസം' രൂപപ്പെടുത്തുന്നതാണ്. അങ്ങനെയുള്ളവരുടെ ജീവിതത്തിലേക്ക് പ്രശ്നങ്ങൾ കടന്നു കയറുന്നത് അവർക്കിഷ്ടപ്പെടുന്നില്ല. ബർത്തി മേയൂസ് എന്ന യാചകൻ കരഞ്ഞപ്പോൾ അവനെ ശകാരിച്ചത് അവരാണ്. ബർത്തി മേയൂസ് തങ്ങളിൽ പെട്ടവനല്ലെന്ന് അവർ വിശ്വസിക്കുന്നു. ''യേശു എല്ലാവരെയും ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവർ." അവരുടെ വിലാപങ്ങൾ യേശു കേൾക്കുന്നു. നാം അത് കേൾക്കാതിരിക്കരുത്"പിതാവ് പറഞ്ഞു. "പാപത്തിന്റെയും നിരാശാവാദത്തിന്റെയും കരീനിഴൽ നമ്മുടെ മേൽ വീഴാതിരിക്കട്ടെ. പകരം ദൈവത്തിന്റെ കരുണയുടെ പ്രകാശം എല്ലാവർക്കും വഴി കാണിച്ചു തരട്ടെ." പിതാവ് പ്രസംഗം ഉപസംഹരിച്ചു കൊണ്ട് പറഞ്ഞു.
Image: /content_image/News/News-2015-10-26-14:26:47.JPG
Keywords: pope francis, pravachaka sabdam

339
Category: 1
Sub Category:
Heading: വിവാഹബന്ധം ഒരിക്കലും വേർപെടുത്താനാവാത്തത് : കുടുംബത്തെപറ്റിയുള്ള തിരുസഭയുടെ കാഴ്ച്ചപ്പാടുകൾ പൂർണ്ണമായും ഉൾക്കൊണ്ട അന്തിമ സിനഡ് രേഖ
Content: ക്രൈസ്തവസഭയിലെ 'തീ പാറുന്ന പ്രശ്നങ്ങളായി' കരുതപ്പെട്ടിരുന്ന, 'പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം', 'സ്വവർഗ്ഗരതി' എന്നീ പ്രശ്നങ്ങളിൽ തിരുസഭയുടെ അനുശാസനങ്ങൾ, 200-ൽ പരം മെത്രാന്മാർ പൂർണ്ണമായും പിന്താങ്ങിക്കൊണ്ട് (മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ) സിനഡ് രേഖ തയ്യാറായി. ഒക്ടോബർ 4-ാം തിയതി ഫ്രാൻസിസ് മാർപാപ്പ ഉത്ഘാടനം ചെയ്ത സിനഡ്, ഒക്ടോബർ 25-നാണ് അവസാനിച്ചത്. "തിരുസഭയിലും ആധുനീക കാലഘട്ടത്തിലും കുടുംബത്തിന്റെ പങ്ക്" എന്നതായിരുന്നു ഈ സിനഡിന്റെ മുഖ്യ ചർച്ചാ വിഷയം. 2014-ൽ അസാധാരണ സിനഡിൽ ചർച്ച ചെയ്ത വിഷയത്തിന്റെ തുടർച്ചയായാണ്, ഈ സിനഡ് കുടുംബത്തെ പറ്റിയുള്ള ചർച്ച ഏറ്റെടുത്തത്. സിനഡിലെ പ്രധാന ചിന്താവിഷയങ്ങൾ എന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചു കാണിച്ച, 'പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം' 'സ്വവർഗ്ഗരതി' എന്നീ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടുവെങ്കിലും കുടുംബസംബന്ധിയായ മറ്റനവധി വിഷയങ്ങൾ സിനഡിൽ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടു. 'കുടുംബത്തിനുള്ളിലെ അതിക്രമങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റങ്ങൾ, വ്യഭിചാരം, അശ്ലീല സാഹിത്യം, വിവാഹത്തിനു വേണ്ട ഒരുക്കം' ഇങ്ങനെ പല വിധ വിഷയങ്ങൾ സിനഡ് മെത്രാന്മാർ ചർച്ചയിൽ അവതരിപ്പിച്ചു. ഒക്ടോബർ 24-ലെ ന്യൂസ് കോൺഫ്രൻസ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നിട്ടുള്ള മെത്രാന്മാരുടെ 'ക്രൈസ്തവ ദർശനത്തിന്റെ ഏകതാനത' വ്യക്തമാക്കി. സിനഡ് രേഖയിലെ 94 ഖണ്ഡികകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിഭിന്നമായ വോട്ടിംഗ് പെരുമാറ്റം ദൃശ്യമായത്. അതാകട്ടെ, 'പുനർവിവാഹിതർക്ക് ദിവ്യകാരുണ്യ സ്വീകരണം' എന്ന വിഷയത്തിലായിരുന്നു. ഒരു ചെറിയ വിഭാഗം ഈ വിഷയത്തിൽ സഭയുടെ അനുശാസനങ്ങൾ മാറ്റിയാൽ കൊള്ളാം എന്ന് അഭിപ്രായപ്പെട്ടെങ്കിലും സിനഡ് പൊതുവേ, തിരുസഭയുടെ ഇപ്പോഴത്തെ നിയമങ്ങൾ തുടരണമെന്നു തന്നെ നിർദ്ദേശിച്ചു. ഇതിൽ ബന്ധപ്പെട്ട വ്യക്തികളെ, തിരുസഭയുടെ ഇക്കാര്യത്തിലുള്ള അനുശാസനങ്ങളെ പറ്റി ബോധവാന്മാരാക്കേണ്ട ഉത്തരവാദിത്വം, പുരോഹിതർ നിറവേറ്റണം എന്ന് 85-ാം ഖണ്ഡികയിൽ പറയുന്നു. പക്ഷേ, അവരും മാമ്മോദീസ സ്വീകരിച്ച വൃക്തികളാണെന്നതിനാൽ, അവരെ ക്രിസ്തീയ സമൂഹത്തിലേക്ക് സ്വീകരിക്കുന്നതിൽ വൈമനസ്യം അരുത് എന്നും, രേഖ ഒർമ്മിപ്പിക്കുന്നു. ദിവ്യകാരുണ്യ സ്വീകരണം ഒഴിച്ച്, മതപരമായ ഏതെല്ലാം കാര്യങ്ങളിൽ അവരെ പങ്കാളികളാക്കാമെന്ന് ചിന്തിക്കണമെന്ന്, 84-ാം ഖണ്ഡികയിൽ പറയുന്നു. ചില രാജ്യങ്ങളിൽ, (സിവിൽ നിയമം അനുസരിച്ച് വിവാഹം കഴിച്ച ) പുനർവിവാഹിതരെ ദിവ്യകാരുണ്യ സ്വീകരണത്തിൽ നിന്നു മാത്രമല്ല, വേദോപദേശം പഠിപ്പിക്കുന്നതിൽ നിന്നും, കുഞ്ഞുങ്ങളെ തലതൊടുന്നതിൽ ( Godparentship) നിന്നുമെല്ലാം വിലക്കിയിരിക്കുന്നതായി സിനഡ് രേഖ സൂചിപ്പിച്ചു. ഇങ്ങനെയുള്ള കാര്യങ്ങളിൽ സഭാപരമായ ഒരു സമന്വയം ആവശ്യമാണ് എന്ന് സിനഡ് പുരോഹിതർ രേഖയിൽ അഭിപ്രായപ്പെടുന്നു. സഭയുടെ അനുശാസനങ്ങൾക്ക് കടകവിരുദ്ധമായ 'സ്വവർഗ്ഗരതി' എന്ന വിഷയം റിപ്പോർട്ടിൽ പൂർണ്ണമായും അവഗണിക്കപ്പെട്ടു എന്നു പറയാം. പക്ഷേ, സ്വവർഗ്ഗരതിക്കാർ അംഗങ്ങളായുള്ള ക്രിസ്തീയ കുടുംബങ്ങളിലെ മറ്റ് അംഗങ്ങൾക്ക്, സഭയുടെ സാന്ത്വനം ലഭ്യമാക്കേണ്ടതുണ്ട് എന്ന് 76-ാം ഖണ്ഡികയിൽ പറയുന്നു. വിവാഹവും കുടുംബവും ദൈവത്തിന്റെ പദ്ധതിയാണ്. സ്വവർഗ്ഗ പ്രേമികളുടെ കൂട്ടുകെട്ടിനെ ഒരു വിധത്തിലും ക്രൈസ്തവ ജീവിതവുമായി താരതമ്യം ചെയ്യാനാവില്ല എന്ന് സിനഡ് ഏകകണ്ഠമായി പ്രഖ്യാപിച്ചു. 'സ്വവർഗ്ഗ കൂട്ടുകെട്ട്' വിവാഹമാണ് എന്ന വാദവുമായി വരുന്ന മതവിരുദ്ധ സംഘങ്ങൾ, പ്രാദേശിക സഭാനേതൃത്വങ്ങൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് സിനഡ് പുരോഹിതർ അഭിപ്രായപ്പെടുന്നു. ജീവിതവിഷയങ്ങളായ 'ഗർഭച്ഛിദ്രം', 'ഗർഭനിരോധനം' തുടങ്ങിയ വിഷയങ്ങളിൽ, സിനഡിന്റെ അന്തിമ രേഖ, തിരുസഭയുടെ അനുശാസനങ്ങൾ ആവർത്തിച്ച് പ്രഖ്യാപിച്ചു. മനുഷ്യ ജീവന്റെ മഹത്വത്തെ പറ്റി "മനുഷ്യജീവൻ വിശുദ്ധമാണ്, കാരണം അത് ദൈവത്തിന്റെ സൃഷ്ടിയാണ്." എന്ന് 33-ാം ഖണ്ഡികയിൽ പറയുന്നു. അത് തുടരുന്നത് ഇങ്ങനെയാണ്: ജൈവശാസ്ത്രത്തിലെ വിപ്ലവകരമായ പുരോഗതി, സന്താനോൽപ്പാദന മാർഗ്ഗത്തെ തന്നെ മാറ്റിമറിക്കാൻ ശ്രമമിടുന്നവയാണ്. ഇതിലെ ഗവേഷണങ്ങൾ, സ്ത്രീപുരുഷ ബന്ധം ഇല്ലാതെ, കൃത്രിമമായി സന്താനോൽപ്പാദനം സാധ്യമാക്കുന്ന തരത്തിലുള്ളതാണ്. ഇത്, വിവാഹ ജീവിതത്തിനും കുടുംബത്തിനും വെല്ലുവിളികൾ ഉയർത്തുന്നു .മാതൃ - പിതൃസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാനും, ജീവന്റെ വിശുദ്ധിയെ തന്നെ നശിപ്പിക്കാനും അത് ഇടയാക്കും എന്ന്, സിനഡ് രേഖ സൂചിപ്പിക്കുന്നു. വിവാഹത്തിന്റെയും, കുടുംബത്തിന്റെയും, പവിത്രതയും മനോഹാരിതയും, അതിന്റെ അഭേദ്യതയും, രേഖയിലുടനീളം എടുത്തു പറയുന്നു. ഈ വിഷയെത്തെ പറ്റി സിനഡിന്റെ ഉത്ഘാടന വേളയിൽ, ഫ്രാൻസിസ് മാർപാപ്പ സുവിശേഷ ഭാഗങ്ങൾ ഉദ്ധരിച്ചു നടത്തിയ പ്രസംഗ ഭാഗങ്ങൾ, അന്തിമരേഖയിലെ ഒന്നാം ഖണ്ഡികയിൽ അടങ്ങിയിരിക്കുന്നു. "ദൈവം അവരെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു.'........ അവൻ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും.... അവർ ഒന്നായി ചേരും." ''അവരുടെ ബന്ധം അഭേദ്യമാണ്. അവർ മരണം വരെ, ഒരുമിച്ചു ജീവിക്കാൻ മാത്രമല്ല, സ്നേഹിച്ചു ജീവിക്കാൻ, ഉടമ്പടിയായിരിക്കുന്നു." സെപ്തംബർ 26-ാം തിയ്യതി പിതാവ് ഫിലഡെൽഫിയയിലെ 'ലോക കുടുംബസംഗമ'ത്തിൽ ചെയ്ത പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ സിനഡ് രേഖയുടെ രണ്ടാം ഖണ്ഡികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "ദൈവത്തിന്റെ സ്നേഹം അപാരമാണ്...... :ദൈവം തന്റെ മകനെ തന്നെ മനുഷ്യരാശിയുടെ രക്ഷയ്ക്കായി അയക്കുന്നു........ തന്റെ മകനെ ദൈവം അയച്ചത് ഒരു കൊട്ടാരത്തിലേക്കല്ല, ഒരു നഗരത്തിലേക്കല്ല,'' ''....അയച്ചത് ഒരു കുടുംബത്തിലേക്കാണ്. ദൈവപുത്രൻ ലോകത്തിലെത്തിയത് ഒരു കുടുംബത്തിലൂടെയാണ്. അതാണ് കുടുംബത്തിന്റെ മാഹാത്മ്യം. " കുടുംബമെന്നത് സ്നേഹത്തിന്റെയും, വെച്ചുമാറാനാവാത്ത ജീവ പ്രക്രിയയുടെയും ആധാരമാണെന്ന് 4-ാം ഖണ്ഡികയിൽ പറയുന്നു. പിതാവിന് സിനഡിന്റെ അന്തിമ രേഖ വലിയ ആഹ്ളാദമുളവാക്കിയെന്ന് വത്തിക്കാന്റെ ഒരു വക്താവ്, കർഡിനാൾ ജോർജ് പെൽ അറിയിച്ചു. "പുതിയ അനുശാസനകൾ ആവശ്യപ്പെടുന്നില്ല, അത്ഭുതങ്ങളില്ല, വ്യത്യാസങ്ങളൊന്നുമില്ല. പകരം, കുടുംബജീവിതത്തിന്റെ മഹത്വത്തെ പറ്റിയുള്ള, അതിന്റെ മനോഹാരിതയെ പറ്റിയുള്ള, നല്ലൊരു രേഖ. സുവിശേഷ പ്രചാരണത്തിൽ, മനോഹരമായ കുടുംബമാതൃകകൾ നൽകുന്ന സന്ദേശത്തിന്റെ ഒരു റിപ്പോർട്ട്. അതാണ് സിനഡ് രേഖ''
Image: /content_image/News/News-2015-10-27-14:40:20.jpg
Keywords: 2015 synad final document, pravachaka sabdam

340
Category: 1
Sub Category:
Heading: റോമൻ ക്യൂരിയായിൽ നിലവിലുള്ള സംവിധാനങ്ങൾ തുടരും : ഫ്രാൻസിസ് മാർപാപ്പ
Content: മാറ്റങ്ങൾ അനിവാര്യമാണെങ്കിലും റോമൻ ക്യൂരിയ എന്ന വത്തിക്കാൻ ഭരണ സംവിധാനം ഇപ്പോഴും ഫലപ്രദമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് മാർപാപ്പ വ്യക്തമാക്കി. ഒക്ടോബർ 14-ാം തീയതി തയ്യാറാക്കി 27-ാം തീയതി പ്രസിദ്ധീകരിച്ച ഒരു കത്തിൽ അദ്ദേഹം കർദ്ദിനാൾ പീറ്റർ പരോലിനെ ( വത്തിക്കാൻ സെക്രട്ടറി) അറിയിച്ചതാണിത്. 2013-ൽ കർദ്ദിനാൾമാരുടെ കൗൺസിൽ രൂപീകരിച്ചതിന് ശേഷം റോമൻ ക്യൂരിയയിൽ ഉണ്ടായിട്ടുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉടനെ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം എഴുത്തിൽ സൂചിപ്പിച്ചു. മാറ്റത്തിനു വേണ്ടിവരുന്ന ഈ ഇടവേള, നിയമരാഹിത്യത്തിന്റെ (absence of law) സമയമല്ല. 1988-ൽ St. ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ, തിരുസഭയുടെ നിയമഘടനയായ 'Pastor bonus' അതിന്റെ തുടർന്നു വന്ന ഭേദഗതികളടക്കം, ഇപ്പോഴും റോമൻ ക്യൂരിയായുടെ പ്രവർത്തന നിയമമായി തുടരുന്നു എന്ന് അദ്ദേഹം അറിയിച്ചു. റോമൻ ക്യൂരിയായിലെ നിലവിലുള്ള മൂന്ന് വകുപ്പുകൾ ഒരുമിപ്പിച്ച്, ഒറ്റ ഡൈക്കാസ്ട്രീയാക്കികൊണ്ടുള്ള പിതാവിന്റെ പ്രഖ്യാപനം വന്ന് ഒരാഴ്ച കഴിഞ്ഞപ്പോളാണ് 'Pastor bonus' - നെ പറ്റി അദ്ദേഹം ഈ പരാമർശം നടത്തിയത്. 2013 സെപ്തംബർ 28-ാം തീയതിയാണ് സഭാഭരണത്തിലും നവീകരണ പ്രവർത്തനങ്ങളിലും തന്നെ സഹായിക്കാനായി, മാർപാപ്പ, 'കൗൺസിൽ ഓഫ് 9' എന്നറിയപ്പെടുന്ന കർഡിനാൾമാരുടെ കൗൺസിൽ രൂപീകരിച്ചത്. റോമൻ ക്യൂരിയയിലെ വിവിധ കാര്യാലയങ്ങളുടെ സംഘാടനവും ചുമതലകളും വ്യാഖ്യാനിച്ചിരിക്കുന്നത് 'Pastor Bonus' എന്ന ആധികാരിക രേഖയിലാണ്. 'Pastor Bonus' പ്രകാരം റോമൻ ക്യൂരിയ പല ഡൈകാസ്ട്രീകളായി തിരിച്ചിരിക്കുന്നു. കോൺഗ്രഗേഷൻസ്, പൊന്തിഫിക്കൽ കൗൺസിൽസ്, മൂന്ന് ട്രൈബ്യൂണലുകൾ, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് എന്നിവയാണ് ഈ വിഭാഗങ്ങൾ. കോൺഗ്രഗേഷനുകൾക്ക് നിർവ്വാഹക അധികാരങ്ങൾ ഉണ്ട്. പക്ഷേ പൊന്തിഫിക്കൽ കൗൺസിലുകൾക്ക് അതില്ല. കർഡിനാൾമാരുടെ കൗൺസിലിന്റെ ആദ്യയോഗത്തിൽ തന്നെ 'Pastor Bonus' ഭേദഗതി ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം ഉയർന്നിരുന്നു. 'Pastor Bonus' ഉടനെ ഭേദഗതി ചെയ്യുകയില്ല എന്ന ഒരു ശ്രുതി അപ്പോൾ കേട്ടിരുന്നെങ്കിലും, ആവശ്യമെങ്കിൽ ഭേദഗതികൾ നിർദ്ദേശിക്കും എന്ന ധ്വനിയാണ് കൗൺസിൽ അംഗങ്ങളായ കർഡിനാൾമാർ നൽകിയത്. 'Pastor Bonus' - ന് പകരമായി മറ്റൊരു ഭരണ വ്യാഖ്യാന രേഖ തന്നെയാണ് പിതാവ് ഉദ്ദേശിക്കുന്നതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞയാഴ്ച സമാപിച്ച സിനഡിന്റെ ഒക്ടോബർ 22- ലെ യോഗത്തിൽ, അൽമേയർക്കും കുടുംബത്തിനും ജീവിതത്തിനുമായി, ഒരു പുതിയ കാര്യാലയം സൃഷ്ടിക്കേണ്ടത് ആവശ്യമാണ് എന്ന് മാർപാപ്പ സൂചിപ്പിച്ചിരുന്നു. മേൽപ്പറഞ്ഞ മൂന്നു കാര്യാലയങ്ങളും ഒരുമിപ്പിച്ച് ഒറ്റ കാര്യാലയമാക്കി മാറ്റാനാണ് പിതാവ് നിർദ്ദേശിച്ചത്. ഇത് അൽമേയ സംബന്ധമായ കാര്യങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന് കരുതപ്പെടുന്നു. റോമൻ ക്യൂരിയ നവീകരണത്തിന്റെ ഭാഗമായി ഇപ്പോൾ തന്നെ, സാമ്പത്തികത്തിനും ആശയ വിനിമയത്തിനുമായി, രണ്ടു സെക്രട്ടറിയേറ്റുകൾ രൂപീകരിച്ചു കഴിഞ്ഞു. റോമൻ ക്യൂരിയയിലും വത്തിക്കാന്റെ മറ്റു സംഘടനകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യങ്ങളിലും, ഇപ്പോഴത്തെ സ്ഥിതിഗതികൾക്കനുസരിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കണമെന്നും, പിതാവ് നിർദ്ദേശിക്കുന്നു. തന്റെ ലിഖിതം, ഭരണതലത്തിലുള്ള എല്ലാവരിലും എത്തിക്കണമെന്നും, അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, പിതാവ്, കർഡിനാൾ പരോലിനയച്ച എഴുത്ത് ഉപസംഹരിക്കുന്നു.
Image: /content_image/News/News-2015-10-28-09:56:24.jpg
Keywords: Roman curia, malayalam, pravachaka sabdam

341
Category: 1
Sub Category:
Heading: വത്തിക്കാൻ മുന്നറിയിപ്പു നൽകുന്നു : ഹാലോവീന്‍ ആഘോഷങ്ങളിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുക
Content: October 31ന് ആഘോഷിക്കപ്പെടുന്ന ഹാലോവീന്‍ യഥാര്‍ത്ഥത്തില്‍ പൈശാചികമായതിനാല്‍ മാതാപിതാക്കൾ ഈ ആഘോഷത്തിൽ നിന്നും കുട്ടികളെ മാറ്റിനിറുത്തുകയും പകരം കുട്ടികള്‍ വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിയുകയും വിശുദ്ധരെ അനുകരിക്കുകയും ചെയ്യാൻ വത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നു. വത്തിക്കാന്റെ അധീനതയിൽ പ്രവര്‍ത്തിക്കുന്ന പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്നതിൽ ഏര്‍പ്പെട്ടിരിക്കുന്ന പ്രേഷിതരുടെ ആദ്യ സമ്മേളത്തില്‍ (exorcists, 2014) കുട്ടികളില്‍ സാത്താനിക ശക്തികളുടെ സ്വാധീനത്തെ കുറിച്ചുള്ള അപകടത്തെ പറ്റി കത്തോലിക്ക സഭ മുന്നറിയിപ്പ് നല്‍കുന്നതായി മെയിൽ ഓണ്‍ലൈൻ റിപ്പോർട്ട് ചെയ്യുന്നു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ മൂലം ഒക്ടോബര്‍ മാസത്തില്‍ പൈശാചികശക്തികള്‍ കൂടുതല്‍ സ്വാധീനം പ്രയോഗിക്കുന്നതിന് കാരണമായേക്കാം: സഭ അധികാരികള്‍ വ്യക്തമാക്കി. ‘ഹാലോവീന്‍’ ആഘോഷം ഉപേക്ഷിക്കുകയും അതിനു പകരം ‘ഹോളിവീന്‍’ ആഘോഷിക്കുകയും ആ രാത്രിയില്‍ കുട്ടികള്‍ വിശുദ്ധരേപോലെ വേഷങ്ങള്‍ അണിയുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റുമായി ആരാത്രി ആഘോഷിക്കുകയാണ് വേണ്ടതെന്ന് കത്തോലിക്കാ സഭ നിർദ്ദേശിച്ചു. യുവാക്കളുടെയും കുട്ടികളുടെയും ഇടയില്‍ മാന്ത്രിക വിദ്യകള്‍ അടക്കമുള്ള നിഗൂഡവിദ്യകളോലോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിന് ഈ ആഘോഷം കാരണമായേക്കാം എന്ന് കത്തോലിക്കാ സഭയുടെ exorcists ഔദ്യോഗിക സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു. 2014ൽ റോമില്‍ കൂടിയ ‘ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് ആസോസ്സിയേഷന്റെ’ സമ്മേളനത്തില്‍ വച്ച് ഹാലോവീന്‍ ആഘോഷത്തിന്റെ പ്രതിഫലനമായി സാത്താനിക ശക്തികളുടെ സ്വാധീനം ഒക്ടോബര്‍ മാസത്തില്‍ കൂടുവാനുള്ള സാധ്യത കൂടുതലാണെന്ന് വൈദികനായ അള്‍ഡോ ബുയോനൌട്ടോ പറഞ്ഞു. ഇത്തരം പൈശാചിക പ്രേരണകളില്‍ പ്രേരിതരാകുന്നു എന്ന സംശയത്തോടെ പല മാതാപിതാക്കളില്‍ നിന്നുമായി സഭയുടെ, പൈശാചിക ശക്തികളെ ഒഴിപ്പിക്കുന്ന ടീമിന്റെ emergency നമ്പറില്‍ നിരവധി ഫോണ്‍ കോളുകൾ ഇതുമായി ബന്ധപ്പെട്ട് ദിവസേന ലഭിക്കുന്നതായി അധികാരികള്‍ വ്യക്തമാക്കി. പലരും പറയുന്നു ഹാലോവീന്‍ ഒരു ലളിതമായ ഉത്സവമാണെന്ന്, പക്ഷെ യാഥാര്‍ത്ഥ്യത്തില്‍ നിഷ്കളങ്കതയുടേയോ ഉല്ലാസത്തിന്റെതോ ആയ യാതൊന്നും ഇതിലില്ല – അതിലുമേറെ വലിയ അപകടം പതിയിരിക്കുന്ന ഒരു ആഘോഷമാ ണിതെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം പൈശാചിക ആചാരങ്ങള്‍, മൃഗബലികള്‍, കല്ലറ അശുദ്ധമാക്കല്‍ കൂടാതെ വിശുദ്ധ അസ്ഥികളുടെ കളവുകളും മറ്റും ഒക്ടോബര്‍ 31 വരെ കൂടിയിട്ടുണ്ട്. ഹാലോവീന്‍ ആഘോഷത്തില്‍ പങ്കെടുക്കുക എന്നാല്‍ പൈശാചിക ആചാരങ്ങളില്‍ പങ്കുചേരുക എന്നാണ് – അദ്ദേഹം കൂട്ടിചേര്‍ത്തു. സാത്താന്‍സേവക്കാര്‍ക്കും അവരുടെ ആരാധകര്‍ക്കും പുതിയ അംഗങ്ങളെ ചേര്‍ക്കുവാനുള്ള ഒരു നല്ല സന്ദര്‍ഭമാണിത്. അദ്ദേഹം പറഞ്ഞു. സാത്താനിലേക്കുള്ള വാതില്‍ ഇവിടെ വച്ച് തുറക്കപ്പെടുകയാണ്. ഇക്കാരണത്താല്‍ ഈ അപകടത്തെപ്പറ്റി മുന്നറിയിപ്പു നൽകേണ്ടത് വളരെ ആവശ്യകമാണ്. അദ്ദേഹം പറഞ്ഞു. ഈ അപകടകരമായ ആഘോഷത്തിനു പകരമായി ഇറ്റലിയിലെ കത്തോലിക്കാ സഭ 'ഹോളിവീന്‍' എന്ന ആഘോഷത്തിനു തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റുള്ളവരെപോലെ പൈശാചിക പ്രതിരൂപങ്ങളിലും ഭീകരതയിലും മുഴുകുന്നതിനു പകരം 'ഹോളിവീന്‍' ആഘോഷത്തിൽ കുട്ടികൾ വാതിലുകളിലും ജനലുകളിലും വിളക്കുകള്‍ക്കും വിശുദ്ധരുടെ ചിത്രങ്ങള്‍ക്കും സ്ഥാനം നല്‍കും. ഹാലോവീന്‍ രാത്രിയില്‍ കുട്ടികള്‍ ഭക്തിയിലും ജാഗരണപ്രാര്‍ത്ഥനകളുമായിട്ടാണ് ചിലവിടേണ്ടതെന്നും, വിശുദ്ധരുടെ വേഷങ്ങളാണ് ധരിക്കേണ്ടതെന്നും അല്ലാതെ ചെകുത്താന്‍ വേഷധാരികളാവുകയല്ല വേണ്ടതെന്നും കത്തോലിക്കാ സഭ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഈ രാത്രിയില്‍ വിശുദ്ധ കുര്‍ബ്ബാനകളില്‍ പങ്കെടുക്കുകയും ജാഗരണ പ്രാര്‍ത്ഥനകളും മറ്റാരാധനകളുമായി വിശുദ്ധരുടെ വിജയങ്ങളെയും തിന്മയുടേ മേല്‍ നന്മയുടെ വിജയത്തെയും ആഘോഷിക്കുകയാണ് വേണ്ടത്. വത്തിക്കാന്‍ ഔദ്യോഗികമായി അംഗീകരിച്ചതിനു ശേഷം 2014ല്‍ നടന്ന exorcists സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുമായി ഏതാണ്ട് 300-ഓളം പൈശാചികശക്തികളെ ഒഴിപ്പിക്കുന്നവരായ ആളുകളാണ് പങ്കെടുത്തത്. ഇത്തരം പ്രവണതകളില്‍ മുഴുകുന്നവരോട് വളരെ ദയയോട്കൂടി പെരുമാറണമെന്ന് പാപ്പ ഈ സമ്മേളനത്തോട് ആവശ്യപ്പെട്ടു. മെത്രാന്‍മാരോട് ചേര്‍ന്നു സാത്താനിക ശക്തികള്‍ക്കെതിരായിട്ടുള്ള പ്രേഷിതരംഗത്ത് ജോലി ചെയ്യുന്നവര്‍ പൈശാചികഉപദ്രവങ്ങള്‍ സഹിക്കുന്നവരായിട്ടുള്ള ആളുകളോട് സഭാപാരമ്പര്യമായ സ്നേഹത്തോടും ദയാവായ്പോടും കൂടി പെരുമാറണമെന്ന് താന്‍ അവര്‍ക്കായി കുറിച്ച സന്ദേശത്തില്‍ പാപ്പാ പറഞ്ഞു. തന്റെ മുന്‍ഗാമികളെ അപേക്ഷിച്ചു ഫ്രാന്‍സിസ് പാപ്പാ സാത്താനും അവന്റെ പ്രവര്‍ത്തികളും യാഥാര്‍ത്ഥ്യമാണെന്നുള്ള വസ്തുത നിരന്തരം പറയുകയും അതിനെപ്പറ്റി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.
Image: /content_image/News/News-2015-10-28-11:06:39.jpg
Keywords: holyween, pravachaka sabdam