category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറോമൻ ക്യൂരിയായിൽ നിലവിലുള്ള സംവിധാനങ്ങൾ തുടരും : ഫ്രാൻസിസ് മാർപാപ്പ
Contentമാറ്റങ്ങൾ അനിവാര്യമാണെങ്കിലും റോമൻ ക്യൂരിയ എന്ന വത്തിക്കാൻ ഭരണ സംവിധാനം ഇപ്പോഴും ഫലപ്രദമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് മാർപാപ്പ വ്യക്തമാക്കി. ഒക്ടോബർ 14-ാം തീയതി തയ്യാറാക്കി 27-ാം തീയതി പ്രസിദ്ധീകരിച്ച ഒരു കത്തിൽ അദ്ദേഹം കർദ്ദിനാൾ പീറ്റർ പരോലിനെ ( വത്തിക്കാൻ സെക്രട്ടറി) അറിയിച്ചതാണിത്. 2013-ൽ കർദ്ദിനാൾമാരുടെ കൗൺസിൽ രൂപീകരിച്ചതിന് ശേഷം റോമൻ ക്യൂരിയയിൽ ഉണ്ടായിട്ടുള്ള ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉടനെ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം എഴുത്തിൽ സൂചിപ്പിച്ചു. മാറ്റത്തിനു വേണ്ടിവരുന്ന ഈ ഇടവേള, നിയമരാഹിത്യത്തിന്റെ (absence of law) സമയമല്ല. 1988-ൽ St. ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ, തിരുസഭയുടെ നിയമഘടനയായ 'Pastor bonus' അതിന്റെ തുടർന്നു വന്ന ഭേദഗതികളടക്കം, ഇപ്പോഴും റോമൻ ക്യൂരിയായുടെ പ്രവർത്തന നിയമമായി തുടരുന്നു എന്ന് അദ്ദേഹം അറിയിച്ചു. റോമൻ ക്യൂരിയായിലെ നിലവിലുള്ള മൂന്ന് വകുപ്പുകൾ ഒരുമിപ്പിച്ച്, ഒറ്റ ഡൈക്കാസ്ട്രീയാക്കികൊണ്ടുള്ള പിതാവിന്റെ പ്രഖ്യാപനം വന്ന് ഒരാഴ്ച കഴിഞ്ഞപ്പോളാണ് 'Pastor bonus' - നെ പറ്റി അദ്ദേഹം ഈ പരാമർശം നടത്തിയത്. 2013 സെപ്തംബർ 28-ാം തീയതിയാണ് സഭാഭരണത്തിലും നവീകരണ പ്രവർത്തനങ്ങളിലും തന്നെ സഹായിക്കാനായി, മാർപാപ്പ, 'കൗൺസിൽ ഓഫ് 9' എന്നറിയപ്പെടുന്ന കർഡിനാൾമാരുടെ കൗൺസിൽ രൂപീകരിച്ചത്. റോമൻ ക്യൂരിയയിലെ വിവിധ കാര്യാലയങ്ങളുടെ സംഘാടനവും ചുമതലകളും വ്യാഖ്യാനിച്ചിരിക്കുന്നത് 'Pastor Bonus' എന്ന ആധികാരിക രേഖയിലാണ്. 'Pastor Bonus' പ്രകാരം റോമൻ ക്യൂരിയ പല ഡൈകാസ്ട്രീകളായി തിരിച്ചിരിക്കുന്നു. കോൺഗ്രഗേഷൻസ്, പൊന്തിഫിക്കൽ കൗൺസിൽസ്, മൂന്ന് ട്രൈബ്യൂണലുകൾ, സ്റ്റേറ്റ് സെക്രട്ടറിയേറ്റ് എന്നിവയാണ് ഈ വിഭാഗങ്ങൾ. കോൺഗ്രഗേഷനുകൾക്ക് നിർവ്വാഹക അധികാരങ്ങൾ ഉണ്ട്. പക്ഷേ പൊന്തിഫിക്കൽ കൗൺസിലുകൾക്ക് അതില്ല. കർഡിനാൾമാരുടെ കൗൺസിലിന്റെ ആദ്യയോഗത്തിൽ തന്നെ 'Pastor Bonus' ഭേദഗതി ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യം ഉയർന്നിരുന്നു. 'Pastor Bonus' ഉടനെ ഭേദഗതി ചെയ്യുകയില്ല എന്ന ഒരു ശ്രുതി അപ്പോൾ കേട്ടിരുന്നെങ്കിലും, ആവശ്യമെങ്കിൽ ഭേദഗതികൾ നിർദ്ദേശിക്കും എന്ന ധ്വനിയാണ് കൗൺസിൽ അംഗങ്ങളായ കർഡിനാൾമാർ നൽകിയത്. 'Pastor Bonus' - ന് പകരമായി മറ്റൊരു ഭരണ വ്യാഖ്യാന രേഖ തന്നെയാണ് പിതാവ് ഉദ്ദേശിക്കുന്നതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞയാഴ്ച സമാപിച്ച സിനഡിന്റെ ഒക്ടോബർ 22- ലെ യോഗത്തിൽ, അൽമേയർക്കും കുടുംബത്തിനും ജീവിതത്തിനുമായി, ഒരു പുതിയ കാര്യാലയം സൃഷ്ടിക്കേണ്ടത് ആവശ്യമാണ് എന്ന് മാർപാപ്പ സൂചിപ്പിച്ചിരുന്നു. മേൽപ്പറഞ്ഞ മൂന്നു കാര്യാലയങ്ങളും ഒരുമിപ്പിച്ച് ഒറ്റ കാര്യാലയമാക്കി മാറ്റാനാണ് പിതാവ് നിർദ്ദേശിച്ചത്. ഇത് അൽമേയ സംബന്ധമായ കാര്യങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്ന് കരുതപ്പെടുന്നു. റോമൻ ക്യൂരിയ നവീകരണത്തിന്റെ ഭാഗമായി ഇപ്പോൾ തന്നെ, സാമ്പത്തികത്തിനും ആശയ വിനിമയത്തിനുമായി, രണ്ടു സെക്രട്ടറിയേറ്റുകൾ രൂപീകരിച്ചു കഴിഞ്ഞു. റോമൻ ക്യൂരിയയിലും വത്തിക്കാന്റെ മറ്റു സംഘടനകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യങ്ങളിലും, ഇപ്പോഴത്തെ സ്ഥിതിഗതികൾക്കനുസരിച്ച് ഉചിതമായ തീരുമാനങ്ങൾ എടുക്കണമെന്നും, പിതാവ് നിർദ്ദേശിക്കുന്നു. തന്റെ ലിഖിതം, ഭരണതലത്തിലുള്ള എല്ലാവരിലും എത്തിക്കണമെന്നും, അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, പിതാവ്, കർഡിനാൾ പരോലിനയച്ച എഴുത്ത് ഉപസംഹരിക്കുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-10-28 00:00:00
KeywordsRoman curia, malayalam, pravachaka sabdam
Created Date2015-10-28 19:26:24