Contents

Displaying 221-230 of 24914 results.
Content: 307
Category: 1
Sub Category:
Heading: മോക്ഷത്തിന് പരിധി നിശ്ചയിക്കുന്നവരെ പറ്റി ജാഗരൂകരായിരിക്കുക : ഫ്രാൻസിസ് മാർപാപ്പ
Content: October 15 വ്യാഴാഴ്ച, St. Martha’s House- ലെ പ്രഭാഷണത്തിൽ, ദൈവകൃപയ്ക്ക് പരിധി നിശ്ചയിക്കുന്ന വ്യാജനിയമജ്ഞരെ പറ്റി ജാഗ്രതയായിരിക്കാൻ, ഫ്രാൻസിസ് മാർപാപ്പ വിശ്വാസികളെ ഉത്ബോധിപ്പിച്ചു. 'പത്ത് കൽപ്പനകൾ പ്രധാനമാണ്. പക്ഷേ, നിങ്ങൾ നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുന്നത് പരമപ്രധാന'മാണെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. നിയമജ്ഞർ ദൈവത്തിന്റെ അനന്തമായ ദയയ്ക്ക് പരിധി നിശ്ചയിക്കുന്നു. ദൈവസ്നേഹത്തെ അവർ അതിർത്തികൾക്കുള്ളിലാക്കുന്നു. 'മോക്ഷത്തിന്റെ വാതിൽ കാവൽക്കാർ' എന്ന് സ്വയം കരുതുന്ന ആ വിധത്തിലുള്ള ആളുകളിൽ നിന്നും ഒഴിഞ്ഞുമാറി ജീവിക്കാൻ St. മാർത്തയിൽ നടത്തിയ വിശുദ്ധ പ്രഭാഷണത്തിൽ പിതാവ് ആഹ്വാനം ചെയ്തു. മോക്ഷം ദൈവത്തിന്റെ വരദാനമാണ്. അവിടുത്തെ അപരിമേയമായ സ്നേഹത്തിന്റെയും കരുണയുടേയും പ്രതിബിംബമാണത്. അറിവിന്റെ വഴിയിൽ വിലങ്ങുതടിയായി നിൽക്കുന്ന ന്യായാധിപൻമാരെ യേശു തന്നെ ശാസിക്കുന്നതായി കാണാം. "അറിവിന്റെ താക്കോൽ നിങ്ങൾ കവർന്നെടുത്തിരിക്കുന്നു. അറിവിലേക്ക് നിങ്ങൾ പ്രവേശിക്കുന്നില്ല . എന്നതു മാത്രമല്ല, നിങ്ങൾ മറ്റുള്ളവരെ തടഞ്ഞു നിറുത്തുകയും ചെയ്യുന്നു." ഇവിടെ താക്കോൽ എന്ന് പറയുമ്പോൾ ഉദ്ദേശിക്കപ്പെടുന്നത് അറിവിന്റെ താക്കോലാണ്, നിത്യജീവന്റെ താക്കോലാണ്. പത്തു കൽപ്പനകൾ പാലിച്ചാൽ മാത്രംമതി മോക്ഷപ്രാപ്തിക്ക് എന്ന് നിയമജ്ഞർ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. മോക്ഷപ്രാപ്തിക്ക് തടസം നിൽക്കുന്നത് അതിലേതിന്റെയെങ്കിലും ലംഘനം മാത്രമാണെന്ന് അവർ വിധിയെഴുതുന്നു. അവർ ദൈവസ്നേഹത്തിന് പരിധി നിശ്ചയിക്കുന്നു. അനന്തമായ ദൈവസ്നേഹത്തിന് പകരം അതിരുകളിൽ തളച്ചിട്ടിരിക്കുന്ന ദൈവസ്നേഹത്തെ പറ്റിയാണ് ഈ നിയമജ്ഞർ പഠിപ്പിക്കുന്നത്. ക്രിസ്തുവും പിന്നീട് St. പോളും ഇത്തരത്തിലുള്ള നിയമജ്ഞരുമായാണ് കലഹിച്ചത്. "പത്തു പ്രമാണങ്ങൾ പ്രധാനപ്പെട്ടതാണ്. എന്നാൽ ഏറ്റവും പ്രധാനം 'ദൈവത്തെ സ്നേഹിക്കുക, തന്റെ അയൽക്കാരനെ സ്നേഹിക്കുക' എന്നതാണ്. ഇതാണ്, ഇതു മാത്രമാണ് മോക്ഷത്തിലേക്കുള്ള വഴി തുറക്കുന്ന താക്കോൽ. ഈ കൽപ്പനയിൽ മറ്റെല്ലാം അടങ്ങിയിരിക്കുന്നു." "നിങ്ങൾ നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കാനൊരുങ്ങുമ്പോൾ ഓർത്തിരിക്കുക. നിങ്ങളുടെ സ്നേഹം സ്നേഹം തന്നെയായിരിക്കണം. അതിന് പിന്നിൽ ഉദ്ദേശങ്ങൾ ഒന്നും ഉണ്ടാകരുത്." ഇതാണ് ദൈവരാജ്യത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കൽപ്പന. അന്നേ ദിവസം തിരുനാൾ ആഘോഷിച്ച ആവിലായിലെ St. തെരേസയുടെ 500-ാം വാർഷീകമാണ് ഈ വർഷം എന്ന് പിതാവ് ഓർമ്മിപ്പിച്ചു. St. തെരേസയും ദൈവസ്നേഹത്തിന്റെ പരിധിയില്ലായ്മ അനുഭവിച്ചറിഞ്ഞതാണ്. തെരേസയും അക്കാലത്തെ നിയമജ്ഞരാൽ അധിക്ഷേപിക്കപ്പെട്ടു. "സ്നേഹം മോക്ഷപ്രാപ്തിക്കുള്ള മാർഗ്ഗമാണ് എന്ന് വിശ്വസിച്ച എത്രയോ വിശുദ്ധർ പീഠനത്തിന് വിധേയരാക്കപ്പെട്ടിരിക്കുന്നു. എത്രയോ വിശുദ്ധ ർ ! ജോ ൻ ഓഫ് ആർക്കിനെ പറ്റി ഓർക്കുക." നാം സ്വയം ചോദിക്കുക, "ദൈവത്തിന്റെ കരുണയും സ്നേഹവും അവിടുന്ന് വാഗ്ദാനം ചെയ്യുന്ന മോക്ഷവും എനിക്ക് അർഹതപ്പെട്ടതാണെന്ന് ഞാൻ വിശ്വസിക്കുന്നുവോ?'' ദൈവം ഒരു അമ്മയെ പോലെയാണ്.കാരണം ദൈവം പരിധിയും ഉപാധികളുമില്ലാത്ത സ്നേഹം നൽകുന്നു. "ദൈവസ്നേഹത്തിന് ഉപാധിയും പരിധിയും നിശ്ചയിക്കുന്ന വ്യാജ പ്രാമാണികരെ കരുതിയിരിക്കുക" അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-10-17-05:13:24.jpg
Keywords: pope, malayalam, pravachaka sabdam
Content: 308
Category: 1
Sub Category:
Heading: പുനർവിവാഹിതരായ വിവാഹമോചിതരുടെ ദിവുകാരുണ്യ സ്വീകരണ പ്രശ്നം സിനഡിന്റെ പരിഗണനയിൽ
Content: സഭയുടെ അനുശാസനങ്ങൾ മാറ്റാനാവില്ലെന്ന് ഒരു വിഭാഗം സിനഡ് അംഗങ്ങൾ നിലപാട് വ്യക്തമാക്കിയപ്പോൾ, മറ്റൊരു വിഭാഗം, സഭയ്ക്ക് ആരെയും തിരസ്ക്കരിക്കാനാവില്ല എന്ന അഭിപ്രായവുമായി , 'പുനർവിവാഹിതരായവിവാഹമോചിതരുടെ പ്രശ്നത്തിൽ' സഹതാപ പൂർണ്ണമായ നിലപാട് എടുക്കണമെന്ന് ആവശ്യപ്പെട്ടു. പ്രഥമ ദിവ്യകാരുണ്യ സ്വീകരണ വേളയിൽ, ഒരു കുട്ടി തീരുവോസ്തി ഭാഗിച്ച് , (പുനർവിവാഹിതനായ) തന്റെ പിതാവിന് നൽകിയ സംഭവം, ഒരു സിനഡ് അംഗം വിവരിച്ചു. വത്തിക്കാനിൽ നടക്കുന്ന കുടുംബസംബന്ധിയായ സിനഡ് പുരോഗമിച്ചു കൊണ്ടിരിക്കെ, സിനഡ് അംഗങ്ങൾ 'പുനർവിവാഹിതരായ വിവാഹമോചിതരുടെ ദിവ്യ കാരുണ്യ സ്വീകരണം' എത്രത്തോളം അനുവദനീയമാണ് എന്ന ചോദ്യത്തിന്റെ വിവിധ വശങ്ങൾ പഠനവിധേയമാക്കി. സിനഡിലെ, ഉത്തരം കണ്ടെത്താനാവാത്ത ഒരു പ്രശ്നമായി രൂപാന്തരപ്പെട്ടിരിക്കുന്ന ഈ വിഷയം, കഴിഞ്ഞ വർഷത്തെ അസാധാരണ സിനഡിലും ചർച്ച ചെയ്യപെട്ടിട്ടുള്ളതാണ്. മറ്റനവധി വിഷയങ്ങൾ, സിനഡിൽ ചർച്ച ചെയ്യപ്പെട്ടുവെങ്കിലും, ഏറ്റവും കൂടുതൽ സമയം വീനിയോഗിക്കപ്പെട്ടിട്ടുള്ളത് 'പുനർവിവാഹിതരായ വിവാഹമോചിതരുടെ ദിവ്യകാരുണ്യം' സംബന്ധിച്ചുള്ള ചർച്ചയ്ക്കാണ് എന്നത് വ്യക്തമാണെന്ന്, വത്തിക്കാന്റെ ഒരു വക്താവായ Fr. ഫെഡറിക്കോ ലൊംബാർഡിയുടെ ഫ്രഞ്ച് ഭാഷാ സഹായിയായി വർത്തിക്കുന്ന റോമിൽഡ ഫെറാറ്റോ സൂചിപ്പിച്ചു. സിനഡിന്റെ പ്രവർത്തന രേഖയുടെ ( Instrumentum laboris) മൂന്നാമത്തെയും അന്തിമവുമായ ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു ശേഷമായിരിക്കും 13 ഭാഷാ ഗ്രൂപ്പുകൾ, (circuli minores) അവരുടെ അന്തിമ റിപ്പോർട്ടുകൾ സിനഡിൽ സമർപ്പിക്കുന്നത്. ഈ വിഷയം, സിനഡിൽ ചർച്ച ചെയ്യപ്പെടുന്ന മറ്റെല്ലാ വിഷയങ്ങൾക്കും ഉപയോഗ യോഗ്യമായ, 'വ്യതസ്ത സമീപനങ്ങളുടെ' ഒരു പ്രകാശന വേദിയാകുകയാണ്. സാമൂഹ്യ-രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് തിരുസഭയുടെ അനുശാസനങ്ങൾ മാറ്റാനാവില്ലെന്നും, ദൈവത്തോടുള്ള വിശ്വസ്തത മാത്രമാണ് മാറ്റങ്ങൾക്ക് അവലംബമാക്കേണ്ടതെന്നും, ഒരു വിഭാഗം നിലപാടെടുക്കുന്നു. മാനസാന്തരപ്പെടുന്ന പാപികളെ, തിരുസഭയുടെ അനുശാസനങ്ങൾ ലംഘിക്കാതെ സഹായിക്കാനുള്ള സന്നദ്ധത, തിരുസഭയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന്, മറ്റൊരു വിഭാഗം നിലപാടെടുക്കുന്നു. ഇനിയുമൊരു വിഭാഗം, തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് വിശ്വാസികളിൽ ചിന്താക്കുഴപ്പം ഉണ്ടാക്കാനിടയാക്കുമെന്ന് വാദിക്കുന്നു. വിവാഹമെന്ന കൂദാശയെ പറ്റിയുള്ള ദൈവത്തിന്റെ തിരുവചനത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ശക്തി തിരുസഭയ്ക്കില്ല എന്ന് ഒരു വിഭാഗം വാദിച്ചതായി Fr.ലൊംബാർഡിയുടെ ജർമ്മൻ ഭാഷാ സഹായി ബേൺഡ് ഹേയ്ഗൻ കോർഡ് സൂചിപ്പിച്ചു. തിരുസഭ വിശ്വാസികളെ തരം തിരിക്കുന്ന 'അതിർത്തിരക്ഷാ സൈന്യ'മല്ലെന്നും, സഭയ്ക്ക് ആരെയും സ്ഥിരമായി യേശുവിൽ നിന്നും മാറ്റി നിർത്താനാവില്ലെന്നും അഭിപ്രായമുയർന്നു. ഒന്നര വർഷം മുമ്പ് കർഡിനാൾ മാൾട്ടർ കാസ്പർ നിർദ്ദേശിച്ച 'penitential path', എന്ന രീതിയെ പറ്റിയും ചർച്ച നടന്നു. പശ്ചാത്തപിക്കുന്ന പാപികളെ , തിരുസഭയുടെ മുഖ്യ ജീവിത ധാരയിലേക്ക് സ്വാഗതം ചെയ്യാൻ നിർദ്ദേശിക്കുന്ന ഒരു പദ്ധതിയാണത്. പോളണ്ടിലെ ക്രൈസ്തവ സഭ 'പുനർവിവാഹിതരായ വിവാഹമോചിതരുടെ ദിവ്യകാരുണ്യ സ്വീകരണം' അംഗീകരിക്കുന്നില്ല എന്ന്, ആർച്ച് ബിഷപ്പ് സ്റ്റന്നിസ് ലോഗാഡ്കി (President of the Polish Bishops’ Conference) പ്രസ്താവിച്ചു. "തിരുസഭയുടെ മറ്റേതു പ്രവർത്തനങ്ങളിലും പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അവരെ സഭയിൽ നിന്നും പുറത്താക്കിയിട്ടില്ല", അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2015-10-18-04:09:10.jpg
Keywords: holy communion, malayalam, pravachaka sabdam
Content: 309
Category: 19
Sub Category:
Heading: ദൈവകരങ്ങളില്‍ നിന്ന്‍ ജീവിതപങ്കാളിയെ എല്ലാ കുറവുകളോടുംകൂടി സ്വീകരിക്കുക : ഫാ.സോജി ഓലിക്കല്‍
Content: ഒക്ടോബർ 10-ന് UKയിലെ ബർമിങ്ങ്ഹാം ബെഥേൽ കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ച് നടന്ന സെക്കന്‍ഡ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ കുടുംബ ബന്ധങ്ങളുടെ പവിത്രതയും അവിഭാജ്യതയും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ആയിരങ്ങള്‍ക്ക് അനുഗ്രഹമായി മാറി. പ്രവാസ ജീവിതത്തിന്‍റെ നൊമ്പരങ്ങളും സങ്കീര്‍ണ്ണതകളും പ്രായോഗികമായി വിലയിരുത്തിക്കൊണ്ട് സമാധാന പൂര്‍ണ്ണമായ ദാമ്പത്യ ജീവിതങ്ങള്‍ ദൈവത്താല്‍ സാദ്ധ്യമാണ് എന്ന ശക്തമായ സന്ദേശമാണ് ഫാദര്‍ സോജി ഓലിക്കല്‍ ദൈവജനത്തിന് നല്‍കിയത്. ആത്മാഭിഷേകം നിറഞ്ഞ വചനശുശ്രൂഷ അനേക കുടുംബങ്ങള്‍ക്ക് സൗഖ്യത്തിനും വിടുതലിനും കാരണമായി. ദൈവകരങ്ങളില്‍ നിന്ന്‍ പങ്കാളിയെ എല്ലാ കുറവുകളോടുംകൂടി സ്വീകരിക്കുക, പരസ്പര സംഭാഷണത്തിന്‍റെയും, പങ്കുവയ്ക്കലിന്‍റെയും പ്രാധാന്യം, ഒന്നിച്ചുള്ള പ്രാര്‍ത്ഥന, പങ്കാളികളുടെ സ്നേഹപൂര്‍വമായ പങ്കുവയ്ക്കലുകള്‍, കുട്ടികള്‍ക്ക് നല്‍കുന്ന സന്തോഷവും ആനന്ദവും, കുടുംബങ്ങളെ തകര്‍ക്കുന്ന പൈശാചികശക്തികളെ തോല്‍പിക്കാന്‍ ദൈവം നല്‍കിയിരിക്കുന്ന പൗരോഹിത്യ ശുശ്രൂഷയുടെ പ്രാധാന്യം എന്നിവ നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ജീവിതമേഖലകളെ വിലയിരുത്തുവാനും നല്ല തീരുമാനങ്ങള്‍ എടുക്കുവാനും കാരണമായി. കുടുംബങ്ങളെ ശക്തിപ്പെടുത്തുന്ന ജപമാല പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് മുഴുവന്‍ ജപമാലയും സമര്‍പ്പിച്ചു കൊണ്ടാണ് രൂപത വികാരി ജനറല്‍ ഫാദര്‍ തിമോത്തി ഇംഗ്ലീഷിലുള്ള വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയത്. നവംബര്‍ മാസ കണ്‍വെന്‍ഷനു വേണ്ടി രാജ്യത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മദ്ധൃസ്ഥ പ്രാര്‍ത്ഥനകള്‍ ഉയരുകയാണ്. സഭയെ നവീകരിക്കുന്ന, കുടുംബങ്ങളെ ബലപ്പെടുത്തുന്ന, കുട്ടികളിലേക്കും യുവതീയുവാക്കളിലേക്കും വിശ്വാസത്തിന്‍റെയും വിശുദ്ധിയുടെയും കൃപകള്‍ വര്‍ഷിക്കുന്ന, അനേകായിരങ്ങളുടെ കണ്ണീരൊപ്പുന്ന ശുശ്രൂഷകള്‍ക്കായി തീക്ഷ്ണമായ പ്രാര്‍ത്ഥനാസഹായങ്ങള്‍ ചോദിക്കുകയാണ് സോജിയച്ഛനും ടീം അംഗങ്ങളും. ജപമാല, കരുണക്കൊന്ത, കുരിശിന്‍റെ വഴി തുടങ്ങിയ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചും അനേകം വ്യക്തികളേയും, കുടുംബങ്ങളേയും ഈ ശുശ്രൂഷയിലേക്ക് കൂട്ടിക്കൊണ്ടുവന്നും പ്രേഷിത വേലയിലേക്ക് ഉയരുവാന്‍ ‍ഏവരെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു. ബെഥേൽ സെന്‍റെറില്‍ നവംബർ 14-ന് രാവിലെ 8 മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും.
Image: /content_image/Editor'sPick/Editor'sPick-2015-10-18-15:15:57.jpeg
Keywords: Fr Soji, malayalam, pravachaka sabdam
Content: 310
Category: 5
Sub Category:
Heading: October 25 : വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും
Content: വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്‌. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി. അവരുടെ ഈ ഒളിച്ചോട്ടം സോയിസണ്‍സിലാണ് അവസാനിച്ചത്‌. അവിടെ അവര്‍ പകല്‍ മുഴുവനും ഗൌള്‍സിന്റെ ഇടയില്‍ ക്രിസ്തീയ മത പ്രചാരണവും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധര്‍ ഇരട്ട സഹോദരന്മാര്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ വാദത്തിനു ശരിയായിട്ടുള്ള സ്ഥിരീകരണം ഇല്ല. തങ്ങളുടെ വ്യാപാരത്തില്‍ നിന്നും തങ്ങളുടെ ജീവിതം കഴിക്കുന്നതിനു പുറമേ പാവപ്പെട്ടവരെ സഹായിക്കുന്നതിനുമുള്ള വരുമാനം അവര്‍ക്ക്‌ ലഭിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ വിജയം ബെല്‍ജിക്ക് ഗൌളിലെ ഗവര്‍ണറായ റിക്റ്റസ് വാരുസിനു പിടിച്ചില്ല. അദ്ദേഹം അവരെ ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തില്‍ തിരികല്ല് കെട്ടി നദിയില്‍ എറിയുകയും ചെയ്തു. ഇതില്‍ നിന്നും അവര്‍ രക്ഷപ്പെട്ടെങ്കിലും ചക്രവര്‍ത്തി ഈ വിശുദ്ധരെ പിടികൂടി തലവെട്ടി കൊന്നുകളഞ്ഞു. ഗാബ്രിയേല്‍ മേയിര്‍ അഭിപ്രായത്തില്‍ പല ഉറവിടങ്ങളില്‍ നിന്നുമായി രൂപപ്പെട്ട ഇവരുടെ കഥയില്‍ ചരിത്രപരമായി വിശ്വാസയോഗ്യമല്ലാത്ത പല വിശദാംശങ്ങളും കടന്ന്‍ കൂടിയിട്ടുണ്ട്. മറ്റൊരു കഥയനുസരിച്ച് കാന്റര്‍ബറിയിലെ ഒരു കുലീന റോമന്‍-ബ്രിട്ടിഷ് കുടുംബത്തിലെ ആണ്‍ മക്കലായിട്ടാണ് ഇവരുടെ ജനനം. അവര്‍ പ്രായപൂര്‍ത്തിയായികൊണ്ടിരിക്കെ റോമന്‍ ചക്രവര്‍ത്തിയുടെ വെറുപ്പിന് പാത്രമായ അവരുടെ പിതാവിന്റെ വധത്തോടെ, തൊഴില്‍ പരിശീലനത്തിനും കൂടാതെ പിതാവിന്റെ ഘാതകരില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അവരുടെ അമ്മ അവരെ ലണ്ടനിലേക്കയച്ചു. യാത്രക്കിടെ ഫാവര്‍ഷാം എന്ന സ്ഥലത്തെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ പണിശാലയിലെത്തിയ അവര്‍ ഇനി യാത്ര തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഫാവര്‍ഷാമില്‍ വസിക്കുകയും ചെയ്തു. ഈ നഗരവുമായി വിശുദ്ധര്‍ക്കുള്ള ബന്ധത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഒരു ലോഹ ഫലകം ഇപ്പോഴും ആ പട്ടണത്തില്‍ കാണാം. ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ട്രൂഡിലെ പൊതു മന്ദിരത്തിനു ‘ക്രിസ്പിന്‍ ആന്‍ഡ്‌ ക്രിസ്പാനിയസ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത് . എന്നിരുന്നാലും ഈ കഥയില്‍ ഈ സഹോദരന്മാര്‍ എങ്ങനെ രക്തസാക്ഷിത്വം വരിക്കുകയും ആദരിക്കപ്പെടുകയും ചെയ്തു എന്ന് വിവരിക്കുന്നില്ല.
Image: /content_image/DailySaints/DailySaints-2015-10-19-08:19:43.jpg
Keywords: daily saints, malayalam, pravachaka sabdam
Content: 311
Category: 5
Sub Category:
Heading: October 24 : വിശുദ്ധ അന്തോണി ക്ലാരെറ്റ്
Content: നെപ്പോളിയന്‍ സ്പെയിന്‍ ആക്രമിക്കുന്ന കാലത്ത് സ്പെയിനിലെ കാറ്റലോണിയയിലെ വിച്ച് രൂപതയിലെ സാലെന്റ് എന്ന സ്ഥലത്താണ് വിശുദ്ധ അന്തോണി ക്ലാരെറ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു നെയ്ത്തുകാരന്‍ ആയതിനാല്‍ കായികമായ ജോലികള്‍ ചെയ്യുവാനുള്ള പരിശീലനം അദ്ദേഹത്തിന് കിട്ടിയെങ്കിലും, അദ്ദേഹം 1829-ല്‍ വിച്ചിലെ ആശ്രമത്തില്‍ ചേരുകയാണുണ്ടായത്. 1835-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചു. തന്റെ സ്വന്തം ഇടവകയില്‍ തന്നെ പാതിരിയായി. നിയമിതനായി. പിന്നീട് വിശ്വാസ പ്രചാരണ ദൌത്യവുമായി അദ്ദേഹം റോമിലേക്ക് പോയി. ജെസ്യൂട്ട് കാരുടെ ആശ്രമത്തിലും അദ്ദേഹം ചേര്‍ന്നെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. പിന്നീട് സ്പെയിനിലേക്ക് തിരികെ വന്ന വിശുദ്ധന്‍ അവിടത്തെ ഒരു ഇടവകയിലെ പാതിരിയായി. അദ്ദേഹത്തിന്റെ ആപ്പോസ്തോലിക പ്രവര്‍ത്തനങ്ങളില്‍ ഗ്രാമ പ്രദേശങ്ങളില്‍ വചന പ്രഘോഷണവും, മത പ്രവര്‍ത്തകരുടെ യോഗങ്ങള്‍ വിളിച്ചു കൂട്ടുകയും കൂടാതെ ഗ്രന്ഥ രചനയും ഉള്‍പ്പെടുന്നു. ഏതാണ്ട് 150 ഗ്രന്ധങ്ങളോളം അദ്ദേഹം രചിച്ചിട്ടുണ്ട്. ആദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിജയത്തില്‍ അസ്വസ്ഥരായ ചില പുരോഹിതന്മാര്‍ അദ്ദെഹതിനെതിരായി തിരിഞ്ഞതിന്റെ ഫലമായി അദ്ദേഹം കാറ്റലോണിയ വിട്ട്‌ 1848-ല്‍ കാനറി ഐലന്റിലേക്ക് പോയി. ഒരു വര്‍ഷത്തിനുശേഷം തിരിച്ച് കാറ്റലോണിയയില്‍ എത്തിയ അദ്ദേഹം തന്റെ പ്രേഷിത പ്രവര്‍ത്തനം തുടര്‍ന്നു. 1849-ല്‍ അന്തോണി 6 പുരോഹിതന്മാരെ കൂട്ടി ക്ളാരെന്‍ഷിയന്‍സ് എന്ന്‍ പരക്കെ അറിയപ്പെടുന്ന ‘മിഷണറി സണ്‍സ് ഓഫ് ദി ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി’ എന്ന സഭക്ക്‌ അടിസ്ഥാനമിട്ടു. 1850-ല്‍ സ്പെയിനിലെ രാജ്ഞിയായ ഇസബെല്ല-II ന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധനെ ക്യൂബയിലെ സാന്റിയാഗോ രൂപതയുടെ മെത്രാനാക്കി വാഴിച്ചു. അടുത്ത ഏഴ് വര്‍ഷത്തോളം വിശുദ്ധന്‍ അപ്പോസ്തോലിക സന്ദര്‍ശനങ്ങളും, നീഗ്രോകളെ അടിമകളാക്കുന്നതിനെതിരെയുള്ള പ്രചാരണങ്ങളും, വിവാഹം നടത്തിക്കുക തുടങ്ങിയ പരിപാടികളുമായി മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി നിരന്തരമായ വധ ഭീഷണി നേരിടേണ്ടി വന്നു, ഒരിക്കല്‍ അദ്ദേഹത്തിന്റെ ജീവനെടുക്കുവാനുള്ള ശ്രമം വരെ ഉണ്ടായി. 1857-ല്‍ രാജ്ഞിയെ കുംബസാരിപ്പിക്കുന്ന പുരോഹിതനായി അദ്ദേഹത്തെ സ്പെയിനിലേക്ക് തിരികെ വിളിച്ചു. ഇത് മൂലം മെത്രാന്മാരെ നാമ നിര്‍ദ്ദേശം ചെയ്യുന്നതില്‍ കുറെയൊക്കെ സ്വാധീനം ചെലുത്തി എസ്‌കോരിയയില്‍ സഭാ സംബന്ധമായ പഠനങ്ങള്‍ക്കുള്ള ഒരു കേന്ദ്രം തുടങ്ങുവാനും, സ്പെയിനിലെ സഭാ ആശ്രമങ്ങള്‍ക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞു. 1869-ല്‍ ഒന്നാം വത്തിക്കാന്‍ കൗണ്‍സിലിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി അദ്ദേഹം റോമിലായിരുന്നു. ഇസബെല്ല-II നാടുകടത്തപ്പെട്ടപ്പോള്‍ അന്തോണിയും രാജ്ഞിയെ പിന്തുടര്‍ന്നു. സ്പാനിഷ് സ്ഥാനപതിയുടെ നിര്‍ബന്ധത്താല്‍ അദ്ദേഹം ഫോണ്ട്ഫ്രോയിടെയിലുള്ള സിസ്റ്റെര്‍ഷിയന്‍ ആശ്രമത്തില്‍ വീട്ടുതടങ്കലിലാവുകയും അവിടെ വച്ച് തന്റെ 63-മത്തെ വയസ്സില്‍ നിര്യാതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൌതീകാവശിഷ്ടങ്ങള്‍ വിച്ചിലേക്ക് തിരികെ കൊണ്ട് വന്നു.
Image: /content_image/DailySaints/DailySaints-2015-10-19-08:23:29.jpg
Keywords: Daily saints, malayalam, pravachaka sabdam
Content: 312
Category: 5
Sub Category:
Heading: October 23 : വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ
Content: 1386-ല്‍ അബ്രൂസ്സി എന്ന ഇറ്റലിയിലെ ഒരു പ്രവിശ്യയിലാണ് വിശുദ്ധ ജോണ്‍ കാപ്പിസ്ട്രാനൊ ജനിച്ചത്. ഒരു ജെര്‍മ്മന്‍ പ്രഭു ആയിരുന്ന അദ്ദേഹത്തിന്റെ പിതാവ് തന്റെ ചെറുപ്പത്തില്‍ തന്നെ തന്നെ മരണപ്പെട്ടു. വിശുദ്ധ ജോണ്‍ ഒരു നിയമജ്ഞാനാവുകയും പെറൂജിയയിലെ ഗവര്‍ണര്‍ സ്ഥാനം നേടുകയും ചെയ്തു. 1416-ല്‍ പെറൂജിയയും മാലാടെസ്റ്റയും തമ്മില്‍ യുദ്ധം തുടങ്ങിയപ്പോള്‍ വിശുദ്ധ ജോണ്‍ സമാധാനം കൈവരുത്തുന്നതിനായി മാധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍, അദ്ദേഹത്തിന്റെ എതിരാളികള്‍ സത്യം അവഗണിച്ചു കൊണ്ട് അദ്ദേഹത്തെ യുദ്ധ കുറ്റവാളിയായി തടവിലാക്കി. തന്റെ ഭാര്യയുടെ മരണത്തോടെ ഫ്രിയാര്‍ മൈനര്‍ സഭയില്‍ ചേരുകയും അനുതാപത്തിലൂന്നിയ ജീവിതം നയിക്കുകയും ചെയ്തു. ജോണ്‍ സിയന്നായിലെ വിശുദ്ധ ബെര്‍ണാര്‍ഡിന്റെ ശിക്ഷ്യനായി തീരുകയും 1420-ല്‍ ശെമ്മാച്ചനായിരിക്കെ തന്നെ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ഏറെ താമസിയാതെ അറിയപ്പെടുന്ന ഒരു സുവിശേഷകനായി മാറുകയും ചെയ്തു. ലോകത്ത് ആത്മാക്കളുടെ മോക്ഷത്തിനായി പ്രവര്‍ത്തിക്കുവാന്‍ ശക്തരായ ആള്‍ക്കാരുടെ കുറവ് അനുഭവപ്പെട്ടുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്. 30 ശതമാനത്തോളം ജനസംഖ്യ കറുത്ത മഹാമാരി എന്ന അസുഖത്താല്‍ മരണപ്പെടുകയും, അഭിപ്രായ ഭിന്നതയാല്‍ സഭ ഭിന്നിക്കപ്പെടുകയും, ഒരുപാടു ആള്‍ക്കാര്‍ സ്വയം മാര്‍പാപ്പായായി അവകാശപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഒരു പാതിരി എന്ന നിലയില്‍ വിശുദ്ധ ജോണ്‍ ഇറ്റലി, ജെര്‍മ്മനി, ബൊഹേമിയ, ഓസ്ട്രിയ, ഹംഗറി, പോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ മുഴുക്കെ സഞ്ചരിച്ച് പതിനായിരകണക്കിന് ആള്‍ക്കാര്‍ക്ക് സുവിശേഷ പ്രഘോഷണം നല്‍കുകയും ഫ്രാന്‍സിസ്കന്‍ നവോത്ഥാന സമൂഹം രൂപപ്പെടുത്തുകയും ചെയ്തു. രോഗികളായവരെ കുരിശടയാളം വഴി സുഖപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു. അന്നത്തെ മതസംബന്ധമായ വിഷയങ്ങളില്‍ ഒരുപാട് രചനകളും അദ്ദേഹം നടത്തിയിട്ടുണ്ട്. കോണ്‍സ്റ്റാന്റിനോപ്പിളിന്‍റെ വീഴ്ചക്ക് ശേഷം അദ്ദേഹം തുര്‍ക്കി മുസ്ലീമുകള്‍ക്കെതിരായി കുരിശുയുദ്ധത്തിനു വേണ്ടി വാദിച്ചു. 70-മത്തെ വയസ്സില്‍ കാല്ലിസ്റ്റസ് രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധ ജോണിനെ കുരിശുയുദ്ധം നയിക്കുന്നതിനായി ചുമതലപ്പെടുത്തി. ഏതാണ്ട് 70,000-ഓളം വരുന്ന ക്രിസ്ത്യന്‍ പടയാളികളെയും നയിച്ചുകൊണ്ട് അദ്ദേഹം യുദ്ധമുഖത്തേക്ക് പോയി. 1456-ലെ വേനല്‍ക്കാലത്ത് ബെല്‍ഗ്രേഡില്‍ വച്ച് നടന്ന മഹാ യുദ്ധത്തില്‍ അദ്ദേഹം വിജയിച്ചു. കുറച്ച് കാലത്തിനു ശേഷം യുദ്ധഭൂമിയില്‍ വച്ച് അദ്ദേഹം മരണപ്പെട്ടെങ്കിലും അദ്ദേഹത്തന്റെ സൈന്യം യൂറോപ്പിനെ മുസ്ലിംകളുടെ ആധിപത്യത്തില്‍ നിന്നും രക്ഷിച്ചു.
Image: /content_image/DailySaints/DailySaints-2015-10-19-08:27:04.jpg
Keywords: daily saints, malayalam, pravachaka sabdam
Content: 313
Category: 5
Sub Category:
Heading: October 22 : വിശുദ്ധ ജോണ്‍ പോൾ രണ്ടാമൻ മാര്‍പാപ്പ
Content: 1978-ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കാരൾ ജോസെഫ് വൊജ്‌ട്ടില 1920 മെയ് 18ന് പോളണ്ടിലെ വാടോവിസിലാണ് ജനിച്ചത്. കാരൾ വൊജ്‌ട്ടിലക്കും എമിലിയ കാക്സ്രോവ്സ്കക്കും ഉണ്ടായ മൂന്നു മക്കളിൽ മൂന്നാമത്തവനായിരുന്നു വിശുദ്ധൻ. അദ്ദേഹത്തിന്റെ അമ്മ 1929ലും, ഒരു ചികിത്സകനായിരുന്ന മൂത്ത സഹോദരൻ എഡ്മണ്ട് 1932ലും, സൈനികോദ്യോഗസ്ഥനായ പിതാവ് 1941-ലും മരണമടഞ്ഞു. തന്റെ ഒമ്പതാമത്തെ വയസ്സിലാണ് വിശുദ്ധൻ ആദ്യ കുർബാന സ്വീകരിച്ചത്. പതിനെട്ടാമത്തെ വയസ്സിൽ സ്ഥൈര്യലേപനവും. വാടോവിസി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം 1938-ൽ കാർകോവിലെ ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ ചേർന്നു. 1939-ൽ നാസികൾ സർവ്വകലാശാല അടച്ചപ്പോൾ, ജെർമ്മനിയിലേക്ക് നാടുകടത്താതിരിക്കുവാനും ജീവിത ചിലവിനുമായി അദ്ദേഹം ഒരു ഖനിയിലും പിന്നീട്‌ സോൾവെയ് കെമിക്കൽ കമ്പനിയിലും (1940-1944) ജോലി ചെയ്തു. പൗരോഹിത്യ ജീവിതത്തിനായി താൻ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധൻ ആഡം സ്റ്റെഫാൻ സപിയെഹ മെത്രാപ്പോലീത്തയുടെ ഉപദേശ പ്രകാരം കാർകൊവിലെ ക്ലാൻഡെസ്റ്റിൻ ആശ്രമത്തിൽ ചേർന്ന്‌ തന്റെ പഠനം തുടർന്നു. ഈക്കാലയളവിൽ ക്ലാൻഡെസ്റ്റിൻ കാരുടെ ഉടമസ്ഥതയിലുള്ള 'റാപ്സോടിക്‌ ' തിയേറ്ററിന്റെ സംഘാടകനും ആയിരുന്നു. യുദ്ധത്തിന് ശേഷം 1946 നവംബർ 1നു കാർകോവിൽ വെച്ച് പുരോഹിത പട്ടം സ്വീകരിക്കുന്നത്‌ വരെ കാരൾ പുതുതായി തുറന്ന സെമിനാരിയിലും ജാഗേല്ലോനിയൻ സർവ്വകലാശാലയിലെ ദൈവശാസ്ത്ര വിദ്യാലയത്തിലും തന്റെ പഠനം തുടർന്നു. കർദ്ദിനാൾ സപിയെഹ ഫാ. വൊജ്‌ട്ടിലയെ ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം നേടുന്നതിനായി 1948-ൽ റോമിലേക്കയച്ചു. കുരിശിന്റെ വിശുദ്ധ ജോണിന്റെ പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാവുന്ന വിശ്വാസം എന്ന വിഷയത്തിലാണ് തന്റെ പ്രബന്ധം എഴുതിയത്. റോമിൽ വിദ്യാർത്ഥിയായിരിക്കെ വിശുദ്ധൻ തന്റെ അവധിക്കാലങ്ങൾ ഫ്രാൻസിലെയും, ബെൽജിയത്തിലെയും, ഹോളണ്ടിലെയും പോളണ്ട് കാരായ അഭയാർത്ഥികൾക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയായിരുന്നു ചിലവഴിച്ചത്. 1948-ൽ ഫാ. വൊജ്‌ട്ടില പോളണ്ടിലേക്ക് തിരിച്ച് വരികയും കാർകോവിനടുത്തുള്ള നീഗൊവിയിലെ ഇടവക പള്ളിയുടെ സഹ വികാരിയായി ചുമതലയേറ്റു. പിന്നീട് നഗരത്തിലെ വിശുദ്ധ ഫ്ലോരിയാൻ പള്ളിയിലും. 1951 വരെ അദ്ദേഹം യൂണിവേഴ്സിറ്റി ചാപ്പൽ പുരോഹിതനായി സേവനമനുഷ്ടിച്ചു. പിന്നീട് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനങ്ങളിൽ മുഴുകി. 1953-ൽ മാക്സ് ഷെല്ലെർ വികസിപ്പിച്ച സാന്മാര്‍ഗിക വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ ക്രിസ്തീയ സാന്മാര്‍ഗികത പാകുന്നതിലുള്ള സാധ്യതകൾ എന്ന തന്റെ പ്രബന്ധം ജാഗേല്ലോനിയൻ സർവ്വകലാശാലയിൽ സമർപ്പിച്ചു. പിന്നീട് കാർകോവിലെ സെമിനാരിയിൽ ധാർമ്മിക ദൈവശാസ്ത്ര പ്രൊഫസ്സറും ലുബ്ലിനിലെ ദൈവശാസ്ത്ര അധ്യാപകനുമായി തീർന്നു. 1958 ജൂലൈ 4ന് പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പാ ഫാ. വൊജ്‌ട്ടിലയെ കാർകോവിലെ സഹായക മെത്രാനായി നിയമിച്ചു. 1958 സെപ്റ്റംബർ 28ന് യുജെനിയൂസ് ബാസിയാക് മെത്രാപ്പോലീത്ത വിശുദ്ധനെ കാർകോവിലെ വാവെൽ ഭദ്രാസനപ്പള്ളിയിൽ നിയമിച്ചു. 1964 ജനുവരി 13ന്‌ പോൾ ആറാമൻ മാർപാപ്പാ ഫാ. വൊജ്‌ട്ടിലയെ കാർകോവിലെ മെത്രാനായി നിയമിച്ചു. 1967 ജൂണ്‍ 26ന് കർദ്ദിനാൾ ആയി ഉയർത്തി. വൊജ്‌ട്ടില മെത്രാൻ രണ്ടാം വത്തിക്കാൻ കൗണ്‍സിലിൽ പങ്കെടുക്കുകയും (1962- 1965) അജപാലന ഭരണഘടനയുടെ നിർമ്മാണത്തിൽ കാര്യമായ പങ്ക് വഹിക്കുകയും ചെയ്തു. തന്റെ പാപ്പാ സ്ഥാനലബ്ദിക്ക് മുൻപുണ്ടായ മെത്രാന്മാരുടെ അഞ്ചു സുന്നഹദോസുകളിലും വിശുദ്ധൻ പങ്കെടുത്തിരുന്നു. 1978 ഒക്ടോബർ 26ന് കർദ്ദിനാൾ വൊജ്‌ട്ടിലയെ മാർപാപ്പയായി തിരഞ്ഞെടുക്കുകയും ഒക്ടോബർ 22ന് ആഗോള സഭയുടെ അജപാലക ദൗത്യം ആരംഭിച്ചു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇറ്റലിയില്‍ ഏതാണ്ട് 146 ഓളം പ്രേഷിത സന്ദര്‍ശനങ്ങള്‍ നടത്തി. റോമിന്റെ മെത്രാന്‍ എന്ന നിലക്ക് ഇപ്പോഴത്തെ 322 റോമന്‍ ഇടവകകളില്‍ 317-ലും പാപ്പാ സന്ദര്‍ശനം നടത്തിയിരുന്നു. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമി എന്ന നിലയിലും, തീക്ഷ്ണമായ അജപാലന ഔത്സുക്യം കൊണ്ടും നടത്തിയ രാജ്യാന്തര അപ്പോസ്തോലിക യാത്രകള്‍ ഏതാണ്ട് 104-ഓളം വരും. അദ്ദേഹത്തിന്റെ എഴുത്തുകളില്‍ 14 ചാക്രികലേഖനങ്ങളും, 15 അപ്പസ്തോലിക ഉപദേശങ്ങളും, 11 അപ്പോസ്തോലിക ഭരണഘടനാ നിര്‍ദ്ദേശങ്ങളും, 45 അപ്പോസ്തോലിക കത്തുകളും ഉള്‍പ്പെടുന്നു. അദ്ദേഹം 5 പുസ്തകങ്ങളുടെ രചനയും നടത്തിയിട്ടുണ്ട് : ക്രോസിംഗ് ദി ത്രെഷോള്‍ട് ഓഫ് ഹോപ്‌ (ഒക്ടോബര്‍ 1994); ഗിഫ്റ്റ് ആന്‍ഡ്‌ മിസ്റ്ററി, ഓണ്‍ ദി ഫിഫ്റ്റീന്‍ത് ആന്നിവേഴ്സറി ഓഫ് മൈ പ്രീസ്റ്റ്ലി ഓര്‍ഡിനേഷന്‍ (നവംബര്‍ 1996); റോമന്‍ ട്രിപറ്റിക്ക്, മീഡിയേഷന്‍സ് ഇന്‍ പോയട്രി (മാര്‍ച്ച് 2003); റൈസ്, ലെറ്റ്‌ അസ്‌ ബി ഓണ്‍ യുവര്‍ വേ (മാര്‍ച്ച്‌ 2004), മെമ്മറി ആന്‍ഡ്‌ ഐഡന്‍ന്റിറ്റി (ഫെബ്രുവരി 2005) എന്നിവയാണ് അവ. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഏതാണ്ട് 147-ഓളം നാമകരണങ്ങള്‍ ആഘോഷിച്ചു, ഇവയില്‍ 1338 വാഴ്ത്തപ്പെട്ടവരും , ആകെ 482 വിശുദ്ധന്‍മാരില്‍ 51-ഓളം വിശുദ്ധരും പെടും. ഒമ്പത് പ്രാവശ്യമായി 231-ഓളം കര്‍ദ്ദിനാള്‍മാരെയും (പെക്റ്റോറെ യിലെ ഒരെണ്ണം കൂടാതെ) അദ്ദേഹം തിരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍മാരുടെ 6-ഓളം സഭാ സമ്മേളനങ്ങളില്‍ അദ്ദേഹം അധ്യക്ഷത വഹിച്ചു. 1978 മുതല്‍ മെത്രാന്മാരുടെ ഏതാണ്ട് 15-ഓളം സുനഹദോസുകള്‍ നടത്തി. 6 സാധാരണ യോഗങ്ങളും (1980, 1983, 1987, 1990, 1994, 2001), ഒരു പ്രത്യേക പൊതു യോഗവും (1985) കൂടാതെ 8 പ്രത്യേക യോഗങ്ങളും (1980, 1991, 1994, 1995, 1997, 1998 (2), 199) വിശുദ്ധന്‍ വിളിച്ചു കൂട്ടി. 1981 മെയ് 3ന് സെന്റ്‌ പീറ്റേഴ്സ് സ്കൊയറില്‍ വച്ചുണ്ടായ ഒരു വധ ശ്രമത്തില്‍ നിന്നും പരിശുദ്ധ അമ്മയുടെ സഹായത്താലാണ് വിശുദ്ധന്‍ രക്ഷപ്പെട്ടത്. നീണ്ട ആശുപത്രി വാസത്തിനിടക്ക് തന്നെ വധിക്കുവാന്‍ ശ്രമിച്ച ആള്‍ക്ക് അദ്ദേഹം മാപ്പ് നല്‍കി. ധീരമായ ഇത്തരം നടപടികളിലൂടെ വിശുദ്ധന്‍ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ സാധൂകരിക്കുകയായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നില്‍ നിക്ഷിപ്തമായിട്ടുള്ള അപ്പോസ്തോലിക കടമകള്‍ ഭംഗിയായി നിറവേറ്റി. ധാരാളം പുതിയ രൂപതകള്‍ സ്ഥാപിച്ചു, സഭാ ഇടയ ലേഖനങ്ങള്‍, ലത്തീന്‍ കത്തോലിക്കര്‍ക്കും, പൗരസ്ത്യ ദേശത്തെ പള്ളികള്‍ക്കുമുള്ള തിരുസഭാ നിയമങ്ങള്‍ നിലവില്‍ വരുത്തി, കത്തോലിക്കാ പള്ളികളില്‍ മത ബോധനം ആരംഭിച്ചു, ദൈവത്തിന്റെ മക്കളായ നമുക്ക് അളവറ്റ ആത്മീയ അനുഭവങ്ങള്‍ നല്‍കുന്നതിനായി ഉയിര്‍പ്പിന്റെ വര്‍ഷം, മരിയന്‍ വര്‍ഷം, വിശുദ്ധ കുര്‍ബ്ബാനയുടെ വര്‍ഷം തുടങ്ങിയവയും കൂടാതെ എ.ഡി. 2000 ജൂബിലി വര്‍ഷമായി പ്രഖ്യാപിച്ചതും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. ലോക യുവജന ദിനം തുടങ്ങിയത് മൂലം ധാരാളം യുവാക്കളെയും യുവതികളെയും സഭയിലേക്ക് ആകര്‍ഷിക്കുവാന്‍ വിശുദ്ധനു കഴിഞ്ഞു. മറ്റൊരു മാര്‍പാപ്പയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അത്രയും പൊതു ജന സമ്പര്‍ക്കം നടത്തിയിട്ടില്ല. ഏതാണ്ട് ഒരു കോടി എഴുപത്തിയാറു ലക്ഷത്തോളം തീര്‍ത്ഥാടകരെയാണ് അദ്ദേഹം തന്‍റെ ബുധനാഴ്ച തോറും ഉള്ള പൊതു പ്രസംഗത്തിലൂടെ (ഏതാണ്ട് 1,160 ഓളം പ്രസംഗങ്ങള്‍) അഭിസംബോധന ചെയ്തത്. പ്രത്യേക അവസരങ്ങളിലെ അഭിസംബോധനകളും മതപരമായ ചടങ്ങുകളിലെ പ്രസംഗങ്ങളും മേല്‍പ്പറഞ്ഞ കണക്കില്‍പ്പെടുകയില്ല (80 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ജൂബിലി വര്‍ഷമായ 2000 ത്തില്‍ മാത്രം എത്തിയത്). ഇറ്റലിയിലും ലോകം മുഴുവനുമായി മുഴുവനുമായി നടത്തിയിട്ടുള്ള പ്രേഷിത സന്ദര്‍ശനങ്ങളില്‍ ദശലക്ഷകണക്കിന് വിശ്വാസികളെയാണ് അദ്ദേഹം അഭിസംബോധന ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുമായി എണ്ണമറ്റ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയുമായിട്ട് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. ഏതാണ്ട് 38 ഔദ്യോഗിക സന്ദര്‍ശനങ്ങളും, 738 പൊതു യോഗങ്ങളും വിവിധ രാഷ്ട്രത്തലവന്‍മാരുമായും, 246 പൊതു യോഗങ്ങള്‍ പ്രധാനമന്ത്രിമാരുമായും അദ്ദേഹം നടത്തിയിട്ടുണ്ട്. 2005 ഏപ്രില്‍ 2 രാത്രി 9:37ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ഈ ലോകത്തോട്‌ വിട പറഞ്ഞു. ഏപ്രില്‍ 8ന് സെന്റ്‌ പീറ്റേഴ്സ് സ്കൊയറില്‍ വച്ച് വിശുദ്ധന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുകയും സെന്റ്‌ പീറ്റേഴ്സ് ബസലിക്കയിലെ കല്ലറയില്‍ അടക്കുകയും ചെയ്തു. ഫ്രാൻസിസ് മാര്‍പാപ്പ 2014 ഏപ്രിൽ 27ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Image: /content_image/DailySaints/DailySaints-2015-10-19-08:32:58.jpg
Keywords: pope john paul 2, malayalam, pravachaka sabdam
Content: 314
Category: 5
Sub Category:
Heading: October 21 : വിശുദ്ധ ഉർസുലായും സഹ വിശുദ്ധകളും
Content: പത്താം നൂറ്റാണ്ടിലുണ്ടായ ഒരു ഐതിഹ്യം അനുസരിച്ച് ബ്രിട്ടണിലെ ഒരു ക്രിസ്ത്യൻ രാജാവിന്റെ മകളായിരുന്നു ഉർസുല. ഒരു വിജാതീയ രാജകുമാരനുമായുള്ള തനിക്കിഷ്ടമില്ലാത്ത വിവാഹ ഉടമ്പടിയിൽ നിന്നും മൂന്ന് വർഷത്തെ സാവകാശം വാങ്ങിച്ച വിശുദ്ധ 11,000 ത്തോളം കന്യകമാരുമായി റിനെ മുതൽ ബാസ്ലെ വരെയും, സ്വിറ്റ്സർലണ്ടിലെക്കും അവിടെ നിന്ന് റോമിലേക്കും ഒരു കടൽ യാത്ര നടത്തി. തിരികെ വരുന്ന വഴിക്ക് ഏതാണ്ട് 451-ൽ വിജാതീയരുടെ മുഖ്യനെ വിവാഹം കഴിക്കാൻ വിശുദ്ധ വിസമ്മതിച്ചു എന്ന കാരണത്താൽ കൊളോണ്‍ എന്ന സ്ഥലത്ത് വച്ച് പ്രാകൃതരായ വിജാതീയരാൽ ഇവരെല്ലാവരും കൊല്ലപ്പെട്ടു. മറ്റൊരു ഐതിഹ്യമനുസരിച്ച്, ക്ലെമെൻസ് മാക്സിമസ് ചക്രവർത്തി ബ്രിട്ടണും ഗൗളും ആക്രമിച്ചപ്പോൾ ധാരാളം ബ്രിട്ടിഷ് കാരും സൈനികരും അമേരിക്കയിലേക്ക് കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഈ കുടിയേറ്റക്കാരുടെ ഭരണാധികാരിയായ സിനാൻ മീരിയാഡോഗ് കോണ്‍വാള്ളിലെ രാജാവായ ദിയോനോടസിനോട് ആവശ്യപ്പെടുകയും അതിൻപ്രകാരം ദിയോനോടസ് തന്റെ മകളായ ഉർസുലയെ സിനാന്റെ ഭാര്യയായും കൂടെ 10,000 ത്തോളം കുലീന കന്യകകളെയും 60,000 ത്തോളം സാധാരണ കന്യകകളെയും അയച്ചു. ഇവരുടെ കപ്പൽവ്യൂഹം തകർക്കപ്പെടുകയും സകലരും കൊല്ലപ്പെടുകയും ചെയ്തു. ഈ ഐതിഹ്യങ്ങളെല്ലാം തന്നെ വെറും കെട്ടുകഥകളാണ്. സത്യമെന്തെന്നാൽ, നാലാം നൂറ്റാണ്ടിൽ ഒരു സെനറ്റർ ആയ ക്ലെമാറ്റിയൂസ് കൊളോണിലെ രക്തസാക്ഷിത്വം വരിച്ച ഒരു കൂട്ടം കന്യകമാരുടെ ആദരണാർത്ഥം അവിടത്തെ ഒരു പള്ളി പുതുക്കി പണിതു. തങ്ങളുടെ നാമധേയത്തിൽ ഒരു പള്ളി പണിയുവാൻ മാത്രം ഇവർ വളരെയേറെ ആദരിക്കപ്പെട്ടിരുന്നതായി കാണാം. പക്ഷെ ഇവർ ആരായിരുന്നുവെന്നും എത്രപേരുണ്ടായിരുന്നു വെന്നുള്ള കാര്യം വ്യക്തമല്ല. അവ്യക്തമായ ഈ യാഥാർത്യത്തിൽ നിന്നുമാണ് വിശുദ്ധ ഉരസുലായുടെ ഐതിഹ്യം വികസിച്ചത്.
Image: /content_image/DailySaints/DailySaints-2015-10-19-08:43:42.jpg
Keywords: daily saints, malayalam, pravachaka sabdam
Content: 315
Category: 5
Sub Category:
Heading: October 20 : കുരിശിന്റെ വിശുദ്ധ പോൾ
Content: 1694 ജനുവരി 3ന് ജെനോവ റിപ്പബ്ലിക്കിലെ ഒവാഡ എന്ന സ്ഥലത്താണ് വിശുദ്ധ പോൾ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും വളരെയധികം നിഷ്കളങ്കതയിലും ദൈവഭക്തിയിലുമായിരുന്നു കഴിഞ്ഞത്. ഒരു സന്യാസ സഭ സ്ഥാപിക്കുക എന്ന പ്രചോദനത്താൽ, പരമാനന്ദത്തോടെ ജീവിക്കേണ്ട പ്രായത്തിൽ വിശുദ്ധനും വിശുദ്ധന്റെ കൂട്ടുകാരും സന്യസ്ഥ വസ്ത്രം ധരിച്ചാണ് കഴിഞ്ഞിരുന്നത്. തന്റെ നിർദ്ദേശകനായ പിഡ്മോണ്ടിലെ അലെക്സാന്ട്രിയായിലെ മെത്രാനായ ഗാസ്റ്റിനാരയോട് ആലോചിച്ചതിനു ശേഷം യേശുവിന്റെ പീഡാസഹനത്തിന്റെ ആദരവിനായി ഒരു ഒരു സന്യാസ സഭ താൻ സ്ഥാപിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന തീരുമാനത്തിലെത്തി. 1720 നവംബർ 22-ന് താൻ ദർശനത്തിൽ കണ്ടത് പോലെയുള്ള സന്യാസ വസ്ത്രം (ഇന്നത്തെ പാഷനിസ്റ്റ് സന്യാസിമാർ ധരിക്കുന്നത് പോലത്തെ) മെത്രാൻ ഇദ്ദേഹത്തെ ധരിപ്പിച്ചു. ആ നിമിഷം മുതൽ തന്റെ സഭയുടെ നിയമ പ്രമാണങ്ങൾ തയ്യാറാക്കുന്നതിൽ അദ്ദേഹം വ്യാപൃതനായി. തന്റെ സഭക്ക് അംഗീകാരം നേടുന്നതിനായി 1721-ൽ വിശുദ്ധൻ റോമിൽ പോയെങ്കിലും അതിൽ പരാജയപ്പെട്ടു. അവസാനം 1741 ലും 1746 ലുമായി ബെനഡിക്ട് പതിനാലാമൻ വിശുദ്ധന്റെ സഭാ നിയമങ്ങളെ അംഗീകരിച്ചു. ഇക്കാലയളവിൽ ഒബിടെല്ലോക്ക് സമീപം വിശുദ്ധൻ തന്റെ ആദ്യത്തെ ആശ്രമം സ്ഥാപിച്ചു. കുറച്ച്‌ കാലങ്ങൾക്കു ശേഷം അദ്ദേഹം റോമിൽ വിശുദ്ധ ജോണിന്റെയും വിശുദ്ധ പൗലോസിന്റെയും പള്ളികളിലായി ഒരു വലിയ സന്യാസ സമൂഹമാക്കി രൂപപ്പെടുത്തി. 50 വർഷത്തോളം വിശുദ്ധ പോൾ ഇറ്റലിയുടെ സ്ഥിരോത്സാഹിയായ സുവിശേഷകനായി തുടർന്നു. അതിമാനുഷമായ കഴിവുകളാൽ ദൈവം വിശുദ്ധനെ ധാരാളമായി അനുഗ്രഹിച്ചു. എന്നിരുന്നാലും, യാതൊരു ഉപകാരവുമില്ലാത്ത ഒരു ദാസനായും, ഒരു പാപിയായുമാണ്‌ വിശുദ്ധൻ തന്നെ തന്നെ വിചാരിച്ചിരുന്നത്. 1775-ൽ തന്റെ 81-മത്തെ വയസ്സിൽ റോമിൽ വെച്ച് വിശുദ്ധൻ ദൈവത്തിൽ നിദ്ര പ്രാപിച്ചു. 1867-ൽ പിയൂസ് ഒമ്പതാമൻ മാർപാപ്പ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Image: /content_image/DailySaints/DailySaints-2015-10-19-08:48:48.jpg
Keywords: daily saints, malayalam, pravachaka sabdam
Content: 316
Category: 5
Sub Category:
Heading: October 19 : വിശുദ്ധ ഐസക്ക് ജോഗൂസ്, വിശുദ്ധ ജോണ്‍ ബ്രെബ്യൂഫും, സഹ വിശുദ്ധരും
Content: 1534-ൽ ജെ. കാർട്ടിയർ കാനഡ കണ്ടുപിടിച്ചതിന് ശേഷം കാനഡയിലേക്കും വടക്കെ അമേരിക്കയിലേക്കും പോകുന്ന ആദ്യത്തെ സുവിശേഷ പ്രഘോഷകർ ഫ്രാൻസിലെ ജെസ്യൂട്ട് പാതിരിമാരായിരുന്നു. അവരുടെ സുവിശേഷ പ്രഘോഷണം നോവാ സ്കോട്ടിയ മുതൽ മേരി\ലാൻഡ് വരെ വ്യാപിച്ചതായിരുന്നു. ഐസക്ക് ജോഗൂസ്, വിശുദ്ധ ജോണ്‍ ബ്രെബ്യൂഫ്, ഗബ്രിയേൽ ലലേമന്റ്റ്, നോയൽ ചാബനെൽ , ചാൾസ് ഗാർണിയർ, അന്തോണി ഡാനിയൽ, റെനെ ഗൗപിൽ, ജോണ്‍ ദെ ലലാന്റെ (ഇവരിൽ ആദ്യം പരാമർശിച്ചിട്ടുള്ള ആറുപേർ പാതിരിമാരും അവസാനത്തെ രണ്ടുപേർ അല്മായരും ആയിരുന്നു) എന്നിവർ ഇറോക്ക്യോയിസിന്റെയും ഹുറോൻ ഇന്ത്യൻസിന്റെ ഇടയിലും സുവിശേഷ വേല നടത്തി പോന്നു. പലവിധ പീഡനങ്ങൾക്ക് വിധേയരായി ഒടുക്കം ന്യുയോർക്കിലെ ഓറിസ്വില്ലെ (ഇപ്പോൾ അറിയപ്പെടുന്നത്) എന്ന പ്രദേശത്ത് വച്ച് രക്തസാക്ഷിത്വം വരിച്ചു. 1642 നും 1649നും ഇടക്കാണ്‌ ഈ വിശുദ്ധർ രക്തസാക്ഷിത്വം വരിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധ ഐസക്ക് ജോഗൂസിന്റെ രക്തസാക്ഷിത്വത്തിന് പത്തുവർഷത്തിനു ശേഷമാണ് വിശുദ്ധ കടേരി ടെകാക്വിത ജനിച്ചത്, ജനിച്ച അതേ ഗ്രാമത്തിൽ തന്നെയാണ് അദ്ദേഹം മരണപ്പെട്ടതും. ഈ രക്തസാക്ഷികൾ തന്നെയാണ് കാനഡയുടെ സഹ-പാലക മാദ്ധ്യസ്ഥർ. ജെ. കാർട്ടിയർ 1534-ൽ കാനഡ കണ്ടുപിടിച്ചതിന് ശേഷം ഒരു നൂറ്റാണ്ടിനു ശേഷമാണ് സുവിശേഷകർ കാനഡയിൽ എത്തിയത്. ഇന്ത്യൻസിനെ മതപരിവർത്തനം ചെയ്യുകയും പുതിയൊരു കാനഡ കെട്ടിപ്പടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. ഇംഗ്ലിഷ് കാരും ഡച്ച് കാരുമായ കുടിയേറ്റകാരായിരുന്നു അവരുടെ മുഖ്യ എതിരാളികൾ. ഐസക്ക് ജോഗൂസ് ആദ്യമായി തടവിലാക്കപ്പെടുകയും ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയനായതിനു ശേഷം പാരീസിൽ തിരിച്ചെത്തിയപ്പോൾ തന്റെ മേലധികാരിയോട് ഇപ്രകാരമാണ് പറഞ്ഞത് "അതെ, പിതാവേ, ആയിരകണക്കിന് ജീവൻ ബലികഴിക്കപ്പെട്ടാലും ദൈവത്തിന്റെ ഇഷ്ടം നിറവേറി കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്". തന്റെ സുവിശേഷ വൃത്താന്ത രേഖയിൽ അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "ഈ പീഡനങ്ങൾ വലുതാണ്‌, എന്നിരുന്നാലും ദൈവം അതിലും വലുതും അളക്കാനാവാത്തവനുമാണ്." ഔദ്യോഗിക രേഖകളിലുള്ള, മഹാനായ ജെസ്യൂട്ട് ആത്മീയ എഴുത്തുകാരനായ ലൂയിസ് ലലേമന്റിന്റെ ശിഷ്യനായ വിശുദ്ധ ജോണ്‍ ബ്രെബ്യൂഫിന്റെ സുവിശേഷ കുറിപ്പുകളിൽ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "മറ്റ് രക്തസാക്ഷികൾ സഹിച്ചത് പോലെ ക്രൂര മർദ്ദനങ്ങൾ ഏറ്റു വാങ്ങി ഒരു രക്തസാക്ഷിയാകാനുള്ള അടക്കാനാവാത്ത ആഗ്രഹം എന്റെയുള്ളിൽ ഉദിച്ചിട്ട് ഇന്നേക്ക് രണ്ടു ദിവസമായി. യേശുവേ, എന്റെ രക്ഷകാ, ഞാൻ അങ്ങേക്ക് വാക്ക് തരുന്നു, എന്നിൽ ബലമുള്ളിടത്തോളം കാലം നിനക്ക് വേണ്ടി ഒരു രക്തസാക്ഷിയാകാനുള്ള ഒരവസരവും ഞാൻ പാഴാക്കുകയില്ല. നിന്റെ അതിരില്ലാത്ത കാരുണ്യത്താൽ ഏതെങ്കിലും ഒരു ദിവസം നിന്റെ ഈ വിശ്വസ്ത ദാസന് അത് പ്രാപ്യമാക്കും. അപ്പോൾ പൂർണ്ണ സന്തോഷത്തോടും ആത്മീയ ആനന്ദത്തോടും കൂടി ഞാൻ എന്റെ മരണത്തെ സ്വീകരിക്കും. എന്റെ ദൈവമേ, ഈ പ്രാകൃത വിജാതീയരെ പൂർണ്ണമായും നിന്നെ അറിയിക്കുവാനും പാപവിമുക്തരാക്കി നിന്നിലേക്ക്‌ പരിവർത്തനം ചെയ്യുവാനും കഴിഞ്ഞിട്ടില്ല എന്നത് എന്നെ അത്യന്തം വിഷമിപ്പിക്കുന്നു."
Image: /content_image/DailySaints/DailySaints-2015-10-19-08:52:28.jpg
Keywords: daily saints, malayalam, pravachaka sabdam