category_id | Daily Saints. |
Priority | 0 |
Sub Category | Not set |
status | Published |
Place | Not set |
Mirror Day | Not set |
Heading | October 25 : വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും |
Content | വിശുദ്ധന്‍മാരായ ക്രിസ്പിനും, ക്രിസ്പീനിയനും എ.ഡി. മൂന്നാം നൂറ്റാണ്ടില്‍ റോമിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. ക്രിസ്തുമത വിശ്വാസികളായിരുന്ന ഇവര്‍ മത പീഡനത്തില്‍ നിന്നും തങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കുന്നതിനായി ഒളിച്ചോടി.
അവരുടെ ഈ ഒളിച്ചോട്ടം സോയിസണ്‍സിലാണ് അവസാനിച്ചത്. അവിടെ അവര്‍ പകല്‍ മുഴുവനും ഗൌള്‍സിന്റെ ഇടയില്‍ ക്രിസ്തീയ മത പ്രചാരണവും രാത്രിയില്‍ പാദരക്ഷകള്‍ നിര്‍മ്മിച്ചും കാലം കഴിച്ചു. ഈ വിശുദ്ധര്‍ ഇരട്ട സഹോദരന്മാര്‍ ആയിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ വാദത്തിനു ശരിയായിട്ടുള്ള സ്ഥിരീകരണം ഇല്ല.
തങ്ങളുടെ വ്യാപാരത്തില്‍ നിന്നും തങ്ങളുടെ ജീവിതം കഴിക്കുന്നതിനു പുറമേ പാവപ്പെട്ടവരെ സഹായിക്കുന്നതിനുമുള്ള വരുമാനം അവര്‍ക്ക് ലഭിക്കുന്നുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ വിജയം ബെല്‍ജിക്ക് ഗൌളിലെ ഗവര്‍ണറായ റിക്റ്റസ് വാരുസിനു പിടിച്ചില്ല. അദ്ദേഹം അവരെ ക്രൂരമായി പീഡിപ്പിക്കുകയും കഴുത്തില്‍ തിരികല്ല് കെട്ടി നദിയില്‍ എറിയുകയും ചെയ്തു.
ഇതില്‍ നിന്നും അവര്‍ രക്ഷപ്പെട്ടെങ്കിലും ചക്രവര്‍ത്തി ഈ വിശുദ്ധരെ പിടികൂടി തലവെട്ടി കൊന്നുകളഞ്ഞു. ഗാബ്രിയേല്‍ മേയിര്‍ അഭിപ്രായത്തില്‍ പല ഉറവിടങ്ങളില്‍ നിന്നുമായി രൂപപ്പെട്ട ഇവരുടെ കഥയില്‍ ചരിത്രപരമായി വിശ്വാസയോഗ്യമല്ലാത്ത പല വിശദാംശങ്ങളും കടന്ന്‍ കൂടിയിട്ടുണ്ട്.
മറ്റൊരു കഥയനുസരിച്ച് കാന്റര്‍ബറിയിലെ ഒരു കുലീന റോമന്‍-ബ്രിട്ടിഷ് കുടുംബത്തിലെ ആണ്‍ മക്കലായിട്ടാണ് ഇവരുടെ ജനനം. അവര്‍ പ്രായപൂര്‍ത്തിയായികൊണ്ടിരിക്കെ റോമന്‍ ചക്രവര്‍ത്തിയുടെ വെറുപ്പിന് പാത്രമായ അവരുടെ പിതാവിന്റെ വധത്തോടെ, തൊഴില്‍ പരിശീലനത്തിനും കൂടാതെ പിതാവിന്റെ ഘാതകരില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ അവരുടെ അമ്മ അവരെ ലണ്ടനിലേക്കയച്ചു. യാത്രക്കിടെ ഫാവര്‍ഷാം എന്ന സ്ഥലത്തെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ പണിശാലയിലെത്തിയ അവര്‍ ഇനി യാത്ര തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയും ഫാവര്‍ഷാമില്‍ വസിക്കുകയും ചെയ്തു.
ഈ നഗരവുമായി വിശുദ്ധര്‍ക്കുള്ള ബന്ധത്തിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഒരു ലോഹ ഫലകം ഇപ്പോഴും ആ പട്ടണത്തില്‍ കാണാം. ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ട്രൂഡിലെ പൊതു മന്ദിരത്തിനു ‘ക്രിസ്പിന്‍ ആന്‍ഡ് ക്രിസ്പാനിയസ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത് . എന്നിരുന്നാലും ഈ കഥയില്‍ ഈ സഹോദരന്മാര്‍ എങ്ങനെ രക്തസാക്ഷിത്വം വരിക്കുകയും ആദരിക്കപ്പെടുകയും ചെയ്തു എന്ന് വിവരിക്കുന്നില്ല. |
Image |  |
Second Image | No image |
Third Image | No image |
Fourth Image | No image |
Fifth Image | No image |
Sixth Image | ![]() |
Seventh Image | ![]() |
Video | |
Second Video | |
facebook_link | Not set |
News Date | 2015-10-19 00:00:00 |
Keywords | daily saints, malayalam, pravachaka sabdam |
Created Date | 2015-10-19 17:49:43 |