Contents
Displaying 171-180 of 24913 results.
Content:
253
Category: 5
Sub Category:
Heading: September 30 : വിശുദ്ധ ജെറോം- വേദ പാരംഗതൻ
Content: A.D.345-നോടടുത്ത്, ദാൽമേഷ്യായിലെ സ്ട്രിഡോണിൽ, ക്രിസ്തീയ മാതാപിതാക്കൾക്ക് ജനിച്ച വിശുദ്ധ ജെറോം, ക്രിസ്തീയമഹാസാമ്രാജ്യത്തിലെ ഏറ്റവും മഹാത്മാക്കളായ വേദപണ്ഡിതന്മാരിൽ ഒരാളായിരുന്നു. സ്വന്തം നാട്ടിലെ സ്കൂൾ വിദ്യാഭാസത്തിനു ശേഷം, 8 വർഷക്കാലം അദ്ദേഹം റോമിൽ പ്രസംഗകല അഭ്യസിച്ചു. ശേഷം, അക്ക്വിലിയിലേക്ക് മടങ്ങിവന്ന്, അവിടെ ഒരു സന്യാസസഭ സ്ഥാപിച്ചു. മൂന്ന് വർഷത്തിന് ശേഷം, ആ സഭ ഛിന്നഭിന്നമായപ്പോൾ, അദ്ദേഹം കിഴക്കൻ നാടുകളിലേക്ക് യാത്ര തിരിച്ചു. അവിടെ വച്ച്, അദ്ദേഹം, മാൽക്കസ് എന്ന് പേരുള്ള ഒരു വന്ദ്യ വയോധികനായ മഹർഷിയെ കണ്ടുമുട്ടി. നിശേഷം ശൂന്യമായ ഒരു നിലവറയിൽ, ചാക്കുതുണികൾ ധരിച്ച്, വേദഗ്രന്ഥ പഠനത്തിൽ മുഴുകി ജീവിക്കാൻ ഈ വിശുദ്ധന് ഉത്തേജനം നൽകിയത് ആ മഹർഷിയായിരുന്നു. ഒരു റബൈയിൽ നിന്നും അദ്ദേഹം യഹൂദഭാഷ പഠിച്ചു. ശേഷം അദ്ദേഹം അന്തിയോക്യയിലേക്ക് തിരികെ വന്നു. മനസ്സില്ലാമനസ്സോടെ, വൈദികനായി പട്ടം ഏറ്റു. തന്റെ മെത്രാനുമൊത്തുള്ള കോൺസ്റ്റൻന്റിനാപ്പോൾ (ഇസ്ത്താംബൂൾ) സന്ദർശന വേളയിൽ, അദ്ദേഹം വിശുദ്ധ ഗ്രിഗറി നാസ്സിയാൻസെൻ, നിസ്സായിലെഗ്രഗറി എന്നിവരെ പരിചയപ്പെട്ടു. പിന്നീട് പോപ്പ് ഡമാസസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയാകാൻ A.D 382-ൽ റോമിലേക്ക് പോയി. ഇവിടെ വച്ച്, അദ്ദേഹം തന്റെ ആത്മസുഹൃത്തുക്കളായ പൗളാ എന്ന ധനാഢ്യയേയും, അവരുടെ മകളായ യൂസ്റ്റോച്ചിയമിനേയും, മറ്റൊരു ധനാഢ്യയായ മാർസെല്ലായേയും കണ്ടുമുട്ടി. ഇവിടേയും അദ്ദേഹം തന്റെ ശ്രേഷ്ഠമായ ജോലി ആരംഭിച്ചു. പോപ്പിന്റെ ജോലി ചുമതലാപത്രവുമായി, സങ്കീർത്തനപുസ്തകത്തിന്റേയും, പുതിയനിയമത്തിന്റേയും ലത്തീൻ വിവർത്തനം പരിഷ്കരിക്കാൻ ആരംഭിച്ചു. അതീവശ്രദ്ധയോടും പാണ്ഢിത്യത്തോടും അദ്ദേഹം അത് നിർവ്വഹിച്ചു. അവസാനം, ജെറോം വേദപുസ്തകം മുഴുവനായി ലത്തീനിലേക്ക് പരിഭാഷപ്പെടുത്തി. The Vulgate-എന്ന് ഇന്ന് അറിയപ്പെടുന്നത് ഈ വിവർത്തനമാണ്. എന്നാൽ പോപ്പ് ഡാമാസ്സസിന്റെ മരണശേഷം, റോം വിട്ടു പോകാൻ ശത്രുക്കൾ അദ്ദേഹത്തെ നിർബന്ധിക്കുകയാണ് ചെയ്തത്. പൗളായോടും യുസ്റ്റോച്ചിയമിനോടും ഒത്ത്, ജെറോം ബേത് ലഹേമിലേക്ക് പോയി. അദ്ദേഹം, 420 ലെ മരണം വരെ 34 വർഷം ജീവിച്ചു. അവിടെ അദ്ദേഹത്തിന്റെ മേൽ നോട്ടത്തിൽ ഒരു ആശ്രമം സ്ഥാപിച്ചിരുന്നു. പൗളായുടെ ചുമതലയിൽ ഒരു മഠവും ഉണ്ടായിരുന്നു. അവരുടെ മരണശേഷം, യുസ്റ്റേച്ചിയം ചുമതല ഏറ്റെടുത്തു. ബേത് ലഹമിൽ വരുന്ന എണ്ണമറ്റ തീർത്ഥാടകർക്ക് വേണ്ടി, അദ്ദേഹം ഒരു സത്രം സ്ഥാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പാണ്ഡിത്യവും, വാദപ്രതിവാദശേഷിയും, പ്രബന്ധങ്ങളും, കത്തുകളും പലപ്പോഴും രോഷം ഉയർത്തുന്നവയായിരുന്നു. അദ്ദേഹം എഴുതി:- “മനുഷ്യന്റെ ആത്മാവിനെ ശിരസ്സിലാണ് പ്ലേറ്റൊ ദർശിച്ചത്, ക്രിസ്തുവോ ഹൃദയത്തിലും”. ഇമ്മാതിരിയുള്ള അദ്ദേഹത്തിന്റെ രചനാശൈലികൾ വായനക്കാരെ ചൊടിപ്പിച്ചിരുന്നു.
Image: /content_image/DailySaints/DailySaints-2015-09-27-05:18:22.jpg
Keywords: St Jerome, pravachaka sabdam

254
Category: 5
Sub Category:
Heading: September 29 : പ്രധാന മാലാഖമാർ
Content: മാലാഖമാര്‍ ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ്. മാലാഖ എന്നാ വാക്കിന്റെ അര്‍ത്ഥം ദാസന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ ദൂതന്‍ എന്നാണ്. മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. മാലാഖമാര്‍ക്ക് ഭൗതീകമായ ശരീരമില്ല. അവര്‍ തങ്ങളുടെ നിലനില്‍പ്പിനൊ പ്രവര്‍ത്തികള്‍ക്കോ ഭൗതീകമായ ഒരു വസ്തുവിനെയോ അവര്‍ ആശ്രയിക്കുന്നുമില്ല. വിശുദ്ധരിലും ഭിന്നരാണ് മാലാഖമാര്‍. ബുദ്ധിയും ഇഛയുമുള്ള മരണമില്ലാത്തവരാണ് മാലാഖമാര്‍. എണ്ണിതീര്‍ക്കുവാന്‍ കഴിയാത്തവിധം ബാഹുല്യമുള്ള വ്യക്തികളുടെ കൂട്ടമാണ് മാലാഖ വൃന്ദം. വേദപുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഒമ്പത് വൃന്ദങ്ങളില്‍ ഒന്നാണ് മുഖ്യദൂതന്‍മാര്‍. ഈ മാലാഖ വൃന്ദങ്ങള്‍ ക്രമമനുസരിച്ച് : 1) ദൈവദൂതന്‍മാര്‍ 2) മുഖ്യദൂതന്‍മാര്‍ 3) പ്രാഥമികന്‍മാര്‍ 4) ബലവാന്മാര്‍ 5) തത്വകന്മാര്‍ 6) അധികാരികള്‍ 7) ഭദ്രാസനന്മാര്‍ 8) ക്രോവേന്മാര്‍ 9) സ്രാഫേന്‍മാര്‍ #{red->none->b->വിശുദ്ധ മിഖായേല്‍}# മിഖായേല്‍ എന്ന മുഖ്യ ദൂതന്റെ പേര് ഹീബ്രുവില്‍ അര്‍ത്ഥമാക്കുന്നത് ‘ദൈവത്തിനോട് അടുത്തവന്‍’ എന്നാണ്. സ്വര്‍ഗ്ഗീയ ദൂതന്മാരുടെ രാജകുമാരന്‍ എന്നും മിഖായേല്‍ മാലാഖ അറിയപ്പെടുന്നു. പടചട്ടയും പാദുകങ്ങളുമണിഞ്ഞ ഒരു യോദ്ധാവിന്റെ രൂപത്തിലാണ് വിശുദ്ധ മിഖായേലിനെ മിക്കപ്പോഴും ചിത്രീകരിച്ച് കണ്ടിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ മിഖായേല്‍ എന്നാ പേര് നാല് പ്രാവശ്യം രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. രണ്ടു പ്രാവശ്യം ദാനിയേലിന്റെ പുസ്തകത്തിലും ഒരു പ്രാവശ്യം വിശുദ്ധ ജൂതിന്റെയും പ്രബോധനത്തിലും ഒരു പ്രാവശ്യം വെളിപാട് പുസ്തകത്തിലും. വെളിപാട് പുസ്തകത്തില്‍ വിശുദ്ധ മിഖായേലും മറ്റ് മാലാഖമാരും ലുസിഫറും മറ്റ് സാത്താന്‍മാരുമായി നിരന്തരം പോരാടുന്നതായി വിവരിച്ചിട്ടുണ്ട്. സാത്താനോട് പോരാടുന്നതിനും, മരണസമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയില്‍നിന്നു രക്ഷിക്കുന്നതിനും, ക്രിസ്ത്യാനികളുടെ രക്ഷകനായിരിക്കുന്നതിനും, ആത്മാക്കളെ അന്തിമവിധിക്കായി കൊണ്ട് വരുന്നതിനും മറ്റുമായി നാം വിശുദ്ധ മിഖായേലിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു. പല രാജ്യങ്ങളിലും ഈ ദിവസം ‘Michaelmas’ എന്ന പേരിലറിയപ്പെടുന്നു. വിളവെടുപ്പ് ആഘോഷ ദിവസങ്ങളില്‍ പ്പെടുന്ന ദിവസമാണിത്. ഇംഗ്ലണ്ടില്‍ മൂന്നുമാസം കൂടുമ്പോള്‍ കണക്കുകള്‍ തീര്‍ക്കേണ്ട ദിവസമായി ഇതിനെ കാണുന്നു. പുതിയ ജോലിക്കാരെ നിയമിക്കുക, ന്യായാധിപന്മാരെ തിരഞ്ഞെടുക്കുക തുടങ്ങി നിയമ കാര്യങ്ങളും സര്‍വ്വകലാശാല വിദ്യാഭ്യാസത്തിനും ഈ ദിവസം തുടക്കം കുറിക്കുന്നു. നായാട്ടു വിനോദങ്ങള്‍ക്കും ഈ ദിവസം തുടക്കം കുറിക്കുന്നു. യൂറോപ്പിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ച് ജര്‍മ്മനി, ഡെന്മാര്‍ക്ക്, ഓസ്ട്രിയ എന്നിവിടങ്ങളില്‍ ‘St. Michael’s Love’ (Michelsminne) എന്ന പ്രത്യേകതരം വീഞ്ഞ് ഈ ദിവസം കുറിക്കുന്നു. പല രാജ്യങ്ങളിലും ഈ ദിവസത്തെ ഭക്ഷണം പ്രത്യേകത ഉള്ളതായിരിക്കും. ബ്രിട്ടീഷ് ദ്വീപുകളില്‍ വലിയ താറാവിനെ (വാത്ത) ഈ ദിവസം സമൃദ്ധിക്കായി ഭക്ഷിക്കുന്നു. ഫ്രാന്‍സില്‍ ‘വാഫിള്‍സ്’ അല്ലെങ്കില്‍ ‘ഗോഫ്രെസ്’ ഉം സ്കോട്ലാന്‍ഡില്‍ Michael’s Bannock (Struan Micheli) എന്ന വലിയ കേക്കുപോലത്തെ ഭക്ഷണവും, ഇറ്റലിയില്‍ ‘Gnocchi’ യുമാണ് പരമ്പരാഗതമായി ഈ ദിവസത്തില്‍ ഭക്ഷിക്കുന്നത്. #{red->none->b->വിശുദ്ധ ഗബ്രിയേല്‍}# വിശുദ്ധ ഗബ്രിയേല്‍ എന്ന പേര് അര്‍ത്ഥമാക്കുന്നത് ‘ദൈവം എന്റെ ശക്തി’ എന്നാണ്. വിശുദ്ധ ബൈബിളില്‍ ഈ പേര് ദൈവത്തിന്റെ ദൂതന്‍ എന്ന നിലക്ക് മൂന്ന് പ്രാവശ്യം കാണാവുന്നതാണ്. മിശിഖായെകുറിച്ചുള്ള ദര്‍ശനം വിവരിക്കുനതിനായി ദാനിയേലിന്റെ അടുക്കല്‍ അയക്കപ്പെടുന്നു, തന്റെ മകനായ സ്നാപക യോഹന്നാന്റെ ജനനം അറിയിക്കുന്നതിനായി ദേവാലയത്തില്‍ വച്ച് സക്കറിയാക്ക് പ്രത്യക്ഷപ്പെടുന്നു. ദൈവം തന്റെ അവതാര പദ്ധതികള്‍ മനുഷ്യര്‍ക്ക് വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്ന ദൂതന്‍ എന്ന നിലയിലാണ് വിശുദ്ധ ഗബ്രിയേല്‍ കൂടുതലായും അറിയപ്പെടുന്നത്. പരിശുദ്ധ മറിയത്തെ വിശുദ്ധ ഗബ്രിയേല്‍ അഭിവാദ്യം ചെയ്യുന്നത് വളരെ ലളിതവും എന്നാല്‍ അര്‍ത്ഥവത്തുമാണ് “നന്‍മ നിറഞ്ഞ മറിയമേ, നിനക്ക് സ്തുതി” എന്നത് മുഴുവന്‍ ക്രിസ്ത്യാനികളുടെയും പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയിട്ടുണ്ട്. #{red->none->b->വിശുദ്ധ റാഫേൽ}# മുഖ്യദൂതനായ വിശുദ്ധ റപ്പേലിനെ കുറിച്ചുള്ള വിവരം നമുക്ക് കിട്ടുന്നത് തോബിത്തിന്‍റെ പുസ്തകത്തില്‍ നിന്നുമാണ്. യുവാവായ തോബിത്തിനെ തന്റെ ജീവിത യാത്രയിലെ വിഷമ ഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുന്ന ഒരു സഹചാരി എന്ന ദൗത്യമാണുള്ളത്. ബെത്സെദായിലെ കുളത്തിലെ അത്ഭുതവെള്ളം ഇളക്കിയത് വിശുദ്ധ റപ്പേല്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഗബ്രിയേല്‍ എന്ന വാക്കിനര്‍ത്ഥം ‘ദൈവം ശാന്തി നല്‍കുന്നു’ എന്നാണ്.
Image: /content_image/News/News-2015-09-27-06:08:16.jpg
Keywords: three archangels, pravachaka sabdam

255
Category: 5
Sub Category:
Heading: September 28 : വിശുദ്ധ വെന്‍സെസ്ലാവൂസ്
Content: ബോഹേമിയയിലെ ഒരു ഉയര്‍ന്ന നാടുവാഴിയായിരുന്ന വിശുദ്ധ വെന്‍സെസ്ലാവൂസ് ബൊഹേമിയയിലെ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) പ്രേഗ് എന്ന സ്ഥലത്ത് ഏതാണ്ട് 907ല്‍ ആണ് ജനിച്ചത്. വിശുദ്ധന്റെ ചെറുപ്പകാലത്ത് തന്നെ അദ്ദേഹത്തിന്റെ പിതാവ് ഒരുയുദ്ധത്തില്‍ കൊല്ലപ്പെട്ടു. രാജ്യഭരണം വിഗ്രഹാരാധകയായിരുന്ന അദ്ദേഹത്തിന്റെ അമ്മയുടെ കൈകളില്‍ എത്തിച്ചേര്‍ന്നു. തന്റെ അമ്മൂമ്മയും വിശുദ്ധയുമായ ലുട്‌വില്ല വിശുദ്ധ വഴിയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചത്. നല്ല ഒരു ക്രിസ്ത്യാനി മാത്രമല്ല നല്ല ഒരു ഭരണകര്‍ത്താവായിരിക്കുവാനും വിശുദ്ധ അദ്ദേഹത്തെ പഠിപ്പിച്ചു. വെന്‍സെസ്ലാവൂസ് രാജ്യഭരണം ഏറ്റെടുക്കുന്നതിനു മുന്‍പ് തന്നെ വിഗ്രഹാരാധകരായ മറ്റ് പ്രഭുക്കള്‍ അമ്മൂമ്മയെ വധിച്ചെങ്കിലും അഗാധവും ശക്തവുമായ ഒരു ക്രിസ്തീയ വിശ്വാസം അദ്ദേഹത്തില്‍ ഉളവാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. തന്റെ ജീവിതകാലം മുഴുവനും കറപുരളാത്ത ഒരു ജീവിതം നയിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നാടുവാഴിയായിരുന്നതിനാല്‍ അദ്ദേഹം തന്റെ പ്രജകള്‍ക്ക് പിതാവിനു പോലെയും, അനാഥരോടും, വിധവകളോടും, പാവപ്പെട്ടവരോടും കാരുണ്യമുള്ളവനായിരുന്നു.തന്റെ സ്വന്തം ചുമലില്‍ വിറക് ചുമന്ന്‍ പാവപ്പെട്ടവരുടെ വീടുകളില്‍ അദ്ദേഹം വിറക് എത്തിക്കുമായിരുന്നു. പാവപ്പെട്ടവരുടെ മരണാനന്തരശുശ്രൂഷകളില്‍ പങ്കെടുക്കുക കൂടാതെ തടവുപുള്ളികളെ മോചിപ്പിക്കുക തടവറകളില്‍പീഡനം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കുക എന്നിങ്ങനെ പല നല്ല പ്രവര്‍ത്തികളും അദ്ദേഹം ചെയ്തിരുന്നു. ക്രിസ്തീയ പുരോഹിതന്മാരോട് വളരെയേറെ ബഹുമാനം അദ്ദേഹം പുലര്‍ത്തിയിരുന്നു. വിശുദ്ധ കുര്‍ബ്ബാനക്കുപയോഗിച്ചിരുന്ന അപ്പത്തിനുള്ള ഗോതമ്പ് സ്വയം വിതക്കുകയും വീഞ്ഞ് സ്വയം തയ്യാറാക്കുകയും ചെയ്യുമായിരുന്നു. കൊടും ശൈത്യത്തില്‍ നഗ്നപാദനായി മഞ്ഞിലൂടെ നടന്നു പള്ളിയില്‍ പോകുന്നത് മൂലം അദ്ദേഹത്തിന്‍റെ പാദങ്ങള്‍ പൊട്ടി രക്തമോഴുകുക പതിവായിരുന്നു. പിതാവിന്‍റെ സിംഹാസനത്തില്‍ അവരോധിതനാകുമ്പോള്‍ വെന്‍സെസ്ലാവൂസിന് പ്രായം 18 വയസ്സായിരുന്നു. മറ്റുള്ളവരുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ സഭയുമായി ഒത്തുചേര്‍ന്ന് ധാരാളം വിഗ്രഹാരാധകരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. കൃസ്തീയരെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കുകയും ധാരാളം പള്ളികള്‍ പണിയുകയും നാടുകടത്തപ്പെട്ട പുരോഹിതരെ തിരിച്ചു വിളിക്കുകയും ചെയ്തു. അനുകമ്പയിലൂന്നിയ ഭക്തിപുരസ്സരമായ ക്രിസ്തീയ ജീവിതത്തിന്‍റെ ഒരു നല്ല മാതൃക നല്‍കിയത് വഴി അദ്ദേഹത്തിന്‍റെ ജനങ്ങള്‍ക്കിടയില്‍ ബോഹേമിയയിലെ ‘നല്ല രാജാവ്’ എന്ന പേരില്‍ വിളിക്കപ്പെട്ടു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും വിശുദ്ധന്റെ സഹോദരനായ ബൊലെസ്ലാവൂസ് വിഗ്രഹരാധകനായി മാറി. ഒരുദിവസം ഇദ്ദേഹം വെന്‍സെസ്ലാവൂസിനെ ഒരു വിരുന്നിനു ക്ഷണിച്ചു. അടുത്ത ദിവസം രാവിലെ അതായത് 929 സെപ്റ്റംബര്‍ 28ന് വെന്‍സെസ്ലാവൂസ് വിശുദ്ധ കുര്‍ബ്ബാനക്കായി പോകുന്ന വഴി പള്ളിയുടെ പടിവതിക്കല്‍വച്ച് ബൊലെസ്ലാവൂസ് വിശുദ്ധനെ പിറകില്‍നിന്നുമടിച്ചുവീഴ്ത്തി. മരിക്കുന്നതിന് മുമ്പ് വിശുദ്ധന്‍ തന്റെ സഹോദരന്റെ ആത്മാവിനോട് കരുണ കാണിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. രാഷ്ട്രീയ കാരണങ്ങള്‍കാരണമാണ് വിശുദ്ധന്‍ കൊല്ലപ്പെട്ടതെങ്കിലും വിശ്വാസത്തോട് ബന്ധപ്പെട്ട വഴക്കാണ് ഇതിനുള്ള മൂലകാരണമെന്നതിനാല്‍ സഭയുടെ രക്തസാക്ഷികള്‍ക്കിടയിലാണ് വിശുദ്ധന്റെ സ്ഥാനം. തന്റെ 22മത്തെ വയസ്സില്‍ വധിക്കപ്പെട്ട ഈ രാജാവ് ചെക്ക്റിപ്പബ്ലിക്കിന്റെ ദേശീയ നായകനും മാധ്യസ്ഥനുമാണ്. ഇദ്ദേഹമാണ് ‘സ്ലാവ്’ ജനതകല്‍ക്കിടയില്‍നിന്നും നാമകരണം ചെയ്യപ്പെട്ട ആദ്യ വിശുദ്ധന്‍.
Image: /content_image/DailySaints/DailySaints-2015-09-27-06:34:19.jpg
Keywords: St Wenceslaus, malayalam, pravachaka sabdam

258
Category: 1
Sub Category:
Heading: ക്യൂബ - യൂ.എസ് വിമാന യാത്രയിൽ ഫ്രാൻസിസ് മാർപാപ്പായുമായി പത്ര പ്രവർത്തകർ നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം
Content: ക്യൂബയിൽ നിന്നും, വാഷിംഗ്ടൺ, ഡി.സിയുടെ വെളിയിലുള്ള ആൻഡ്രൂസ് സംയുക്ത സേനാവിമാനത്താവളത്തിലേക്കുള്ള ചൊവ്വാഴ്ചത്തെ യാത്രയിൽ വിമാനത്തിനുള്ളിൽ വച്ച് പോപ്പ് പത്രപ്രവർത്തകരുമായി നടത്തിയ സംഭാഷണം. സമൂഹത്തോടുള്ള സഭയുടെ ഉപദേശം, ക്യൂബയിലെ വ്യക്തി സ്വാതന്ത്ര്യം, ക്യൂബ-യു എസ് ബന്ധം എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. സെപ്റ്റംബർ 22-ലെ വിമാന യാത്രയിൽ, പോപ്പ് ഫ്രാൻസിസും പത്രപ്രവർത്തകരും തമ്മിൽ നടന്ന ചർച്ചയുടെ കയ്യെഴുത്ത് പകർപ്പാണ് താഴെ കൊടുത്തിരിക്കുന്നത്:- #{blue->i->b->റോസാ മിറിയം}#:- പരിശുദ്ധ പിതാവേ, ഈ യാത്രയിൽ അങ്ങയോടൊപ്പം സഞ്ചരിക്കാൻ കഴിയുന്നത് ഒരു ബഹുമതിയും സന്തോഷമുളവാക്കുന്ന കാര്യവുമാണ്, ക്യൂബയുടെ മേലുള്ള അമേരിക്കയുടെ വ്യാപാര നിരോധനാജ്ഞയെ പറ്റിയുള്ള അങ്ങയുടെ വിചാരങ്ങൾ (എന്തൊക്കെയാണ്)? ഇതേപറ്റി അമേരിക്കൻ കോൺഗ്രസ്സിൽ സംസാരിക്കാൻ അങ്ങ് ഉദ്ദേശിക്കുന്നുണ്ടോ? #{red->i->b->പോപ്പ് ഫ്രാൻസിസ്}#:- നിരോധനാജ്ഞ സന്ധി സംഭാഷണങ്ങളുടെ ഭാഗമാണ്. ഇത് പരസ്യമായ കാര്യമാണ്, അല്ലേ? രണ്ടു പ്രസിഡന്റുമാരും ഇത് പരാമർശീപ്പിച്ചുണ്ട് വഴിയുടെ നടുവിലുള്ള ഒരു പരസ്യമായ കാര്യമാണിത്, അവർ തേടിക്കൊണ്ടിരിക്കുന്ന നല്ല ബന്ധങ്ങളുടെ വഴിമദ്ധ്യേയുള്ളത്, അല്ലേ? ഇത് നന്നായി പര്യവസാനിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്-ഇരു കൂട്ടർക്കും തൃപ്തികരമായ ഒരുടമ്പടി-ഒരു ഉടമ്പടി, അതെ? നിരോധനാജ്ഞകളെപറ്റി പരിശുദ്ധ സിംഹാസനത്തിന്റെ അഭിപ്രായം:- പൂർവ്വിക മാർപ്പാപ്പമാർ ഇതേപറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്, ഇപ്പോഴത്തെ ആൾ മാത്രമല്ല. പല മറ്റു പ്രകാരത്തിലുള്ള നിരോധനങ്ങളുണ്ട്. ഇതേപറ്റിയുള്ള സഭയുടെ സമൂഹ്യ സിദ്ധാന്തം. ഞാൻ അതിനേക്കുറിച്ചാണ് പറയുന്നത്. അത് വളരെ കൃത്യവും നീതിപൂർവ്വവുമാണ്. ഇനിയും യുഎസ് കോൺഗ്രസ്സിലെ കാര്യം, പ്രസംഗം തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്ന് തീർത്ത് പറയാൻ എനിക്ക് പറ്റുകയില്ല, കുറേക്കൂടി മെച്ചമായിപ്പറഞ്ഞാൽ, ഈ വിഷയത്തെപറ്റി എങ്ങനെ സംസാരിക്കണമെന്ന് ഞാൻ നല്ലവണ്ണം ചിന്തിച്ചുകൊണ്ടേയിരിക്കുകയാണ്. വിശേഷിച്ച് ഈ വിഷയം മാത്രം കേന്ദ്രീകരിച്ച്-സഹവർത്തിത്വത്തിലെ പുരോഗതിയുടെ സൂചകമായുള്ള ഉഭയ കക്ഷി ഉടമ്പടിയുടെ വിഷയമായാലും, ബഹുരാഷ്ട്ര ഉടമ്പടിയുടെ വിഷയമായാലും. അതാണ് സൽബുദ്ധി. പക്ഷെ ഈ പ്രശ്നം ദൃഢമായി..... ങാ, ഞാൻ ഓർക്കുന്നു.... കാരണം ഞാൻ തെറ്റായി ഒരു കാര്യം പറയാനാഗ്രഹിക്കുന്നില്ല. പക്ഷെ ഈ വിഷയം ദൃഢമായി സംസാരിക്കപ്പെട്ടിട്ടില്ല. ഇല്ല, എനിക്ക് തീർച്ചയാണ്, ശരിയാണല്ലോ? #{blue->i->b->റോസാ ഫ്ലോറസ്, CNN}#:- ഗുഡ് ആഫ്റ്റർനൂൺ, പരിശുദ്ധ പിതാവേ, ഞാൻ CNN-ൽ നിന്നുള്ള റോസാ ഫ്ലോറസ്. അങ്ങയെ കാണാനായി വന്ന അൻപതിലധികം വിമതരെ, ക്യൂബയിലെ വത്തിക്കാൻ എംബസ്സിയുടെ വെളിയിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ടതായി ഞങ്ങൾ മനസ്സിലാക്കുന്നു. ആദ്യത്തേതായി, ഈ വിമതരുമായി ഒരു കൂടിക്കാഴ്ച അങ്ങ് ആഗ്രഹിക്കുന്നുവോ? അടുത്തതായി, അങ്ങനെ അവരെ കാണാൻ സാധിക്കുമായിരുന്നെങ്കിൽ, അവരോട് എന്ത് പറയുമായിരുന്നു? #{red->i->b->പോപ്പ് ഫ്രാൻസിസ്}#: വിശ്വസിക്കൂ, ഇങ്ങനെ ഉണ്ടായെന്ന് എനിക്കൊരു വിവരവും കിട്ടിയിട്ടില്ല, ഒരു വാർത്തയും എനിക്ക് കിട്ടിയിട്ടില്ല. ഇല്ല, എനിക്കറിഞ്ഞു കൂടാ. എനിക്ക് നേരിട്ട് അറിഞ്ഞു കൂടാ. ഈ രണ്ടു ചോദ്യങ്ങളും സാങ്കൽപികങ്ങളാണ്. കൂടിക്കാഴ്ച ഞാൻ ആഗ്രഹിക്കുന്നുവോ?.... സകല ജനങ്ങളുമായിട്ടുള്ള കൂടിക്കാഴ്ച എനിക്കിഷ്ടമാണ്. സകല മനുഷ്യരേയും ദൈവത്തിന്റേയും നീതിവ്യവസ്ഥയുടേയും സന്താനങ്ങളായിട്ടാണ് ഞാൻ കരുതുന്നത്. രണ്ടാമതായി, മറ്റൊരാളുമായുള്ള ബന്ധം എപ്പോഴും നമ്മെ സമ്പന്നരാക്കുന്നതാണ്. താങ്കളുടെ ചോദ്യം കൈനോട്ടക്കാരന്റെ ഭാവിപ്രവചന ശാസ്ത്രം പോലെയാണങ്കിലും, ഇതാണ് എന്റെ മറുപടി:- എല്ലാവരേയും കാണുന്നത് എനിക്കിഷ്ടമാണ്. വിമതരെപ്പറ്റി ഞാൻ കൂടുതൽ സംസാരിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ, കുറേക്കൂടി വ്യക്തമായ കാര്യങ്ങൾ എന്നോട് ചോദിക്കാം. ഇനിയും ക്യൂബയിലെ ഞങ്ങളുടെ എംബസ്സിയെപ്പറ്റിയാണങ്കിൽ, ഞാൻ ആരേയും അവിടെ വച്ച് കാണുകയ്യില്ലെന്ന് അവർക്ക് വ്യക്തമായി അറിയിപ്പുണ്ടായിരുന്നതാണ്, കാരണം വിമതർ മാത്രമല്ല, മറ്റ് വിഭാഗത്തിൽപ്പെട്ടവരും, ആ സംസ്ഥാനത്തിന്റെ മുഖ്യനും കാണാൻ അനുവാദം (ചോദിച്ചിരുന്നു) ഇല്ല, ഒരു രാഷ്ട്ര സന്ദർശനത്തിലാണ്, അപ്പോൾ അത് മാത്രം. വിമതരുമായോ, മറ്റാരെങ്കിലുമായോ ഒരു കൂടിക്കാഴ്ചക്ക് ഒരുങ്ങിയല്ല ഞാൻ പോയിരുന്നതെന്ന് എനിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു. രണ്ടാമതായി, ചില ആളുകൾ, ഈ വിമതരിൽപ്പെട്ട ചില ആളുകളേയും ഫോണിൽ വിളിച്ച് കാണാൻ അനുവാദം ചോദിക്കാൻ പറഞ്ഞപ്പോൾ, അവിടത്തെ വത്തിക്കാൻ എംബസിയിലെ സ്ഥാനപതിയെ ഇത് കൈകാര്യം ചെയ്യാൻ ചുമതലപ്പെടുത്തിയതനുസരിച്ച്, അവരെയെല്ലാം വിളിച്ച്, കത്തീട്രൽ പള്ളിയുടെ വെളിയിൽ വച്ച് എല്ലാവർക്കും ആശംസ അർപ്പിക്കാമെന്ന് അവരെ അറിയിച്ചിരുന്നു. ഞാൻ അവിടെ വൈദികവൃത്തിയിലുള്ളവരെ കാണാനെത്തുമ്പോൾ അവരെയെല്ലാം കാണാനും സാധിക്കുമായിരുന്നു. അങ്ങനെ അവരെയെല്ലാം കാണുകയും ചെയ്തു. പക്ഷെ, ആരു സ്വയം പരിചയപ്പെടുത്താത്തതിനാൽ, ആ കൂട്ടത്തിൽ, ഈ വിമതരും ഉണ്ടായിരുന്നുവോ എന്ന് എനിക്കറിഞ്ഞുകൂടാ. വീൽചെയറിലുണ്ടായിരുന്ന രോഗികളോട് ഞാൻ ‘ഹലോ’ എന്ന് പറഞ്ഞിരുന്നു......... അയ്യോ, ഞാൻ സ്പാനിഷ് ഭാഷയിലാണല്ലോ സംസാരിക്കുന്നത്, ങാ... വീൽചെയറിൽ ഇരുന്നവരെയെല്ലാം ഞാൻ ആശംസിച്ചു. ഒരു വളരെ ഹൃസ്വമായ ആശംസ നടത്തിക്കൊള്ളാൻ എംബസി അനുവദിച്ചവരെയെല്ലാം ഞാൻ ആശംസിച്ചു, പക്ഷെ വിമതരെന്ന് പരിചയപ്പെടുത്തിയ ആരേയും ഞാൻ കണ്ടില്ല. (വിമതരെ കാണുമായിരുന്നെങ്കിൽ, അവരോട് എന്ത് പറയുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി ഓർമ്മിപ്പിച്ച പത്രപ്രതിനിധി റോസാ ഫ്ലോറാ എന്ന വനിതയോട്) #{red->i->b->പോപ്പ് ഫ്രാൻസിസ്}#: ഓ, എന്റെ മകളെ, എന്ത് പറയുമായിരുന്നു എന്ന് എനിക്കറിഞ്ഞു കൂടാ (ചിരിക്കുന്നു) എല്ലാവർക്കും ഞാൻ നന്മ ആശംസിക്കുമായിരുന്നു, ആ സമയത്ത് മനസ്സിൽ എന്താണ് വരുന്നത് അതാണ് ഏതൊരാളും പറയുന്നത്..... ഭാവി വായിച്ചെടുക്കാനുള്ള കഴിവിന് താങ്കൾക്ക് നോബേൽ സമ്മാനം ലഭിച്ചു കഴിഞ്ഞിരിക്കുന്നു. (ചിരിക്കുന്നു) #{blue->i->b->സിൽവിയ പൊഗ്ഗിയോളി, NPR}#: രാഷ്ട്രം, ഫിഡൽ കാസ്ട്രോയുടെ അധികാരത്തിലായിരുന്ന ദശകങ്ങളിൽ, ക്യൂബയിലെ സഭ വളരെ കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്. ഞാൻ അതിനെ പറ്റി ചോദിക്കാൻ ആഗ്രഹിക്കുന്നു. ഇതിൽ അൽപ്പമെങ്കിലും വ്യസനിക്കുന്ന ഒരു ഭാവം (ഫിഡലിൽ) പ്രകടമായിരുന്നെന്ന് കൂടിക്കാഴ്ചയിൽ അങ്ങേക്ക് തോന്നിയോ? #{red->i->b->പോപ്പ് ഫ്രാൻസിസ്}#: വ്യസനം ഒരു ദൃഡബന്ധ വികാരമാണ്. അത് മനസ്സാക്ഷിയുടെ ഒരംശമാണ്. ഫിഡലുമായുള്ള കൂടിക്കാഴ്ചയിൽ, പേരു കേട്ട ജസ്സ്യൂട്ടുകളുടെ കഥകളാണ് ഞാൻ കൂടുതലും സംസാരിച്ചത്. കാരണം, അദ്ദേഹത്തിന്റേയും ഒരു നല്ല സുഹൃത്തായ ജസ്സ്യൂട്ട് ഫാ.ലൊറെൻറ്റേയുടെ ഒരു പുസ്തകമാണ് ഞാൻ സമ്മാനമായി കൊടുത്തത്; കൂടാതെ അദ്ദേഹത്തിന്റെ സമ്മേളനങ്ങളുടെ ഒരു C.Dയും. ഇവക്ക് പുറമെ, ഫാ.പ്രോൺസറ്റോയുടെ 2 പുസ്തകങ്ങളും കൊടുത്തു. ഇതെല്ലാം അദ്ദേഹം അഭിനന്ദിക്കുമെന്ന് എനിക്ക് തീർച്ചയാണ്. ഈ വക കാര്യങ്ങളാണ് ഞങ്ങൾ സംസാരിച്ചത്. ‘ലോഡറ്റോ സി’-എന്ന ചാക്രികലേഖനത്തെപ്പറ്റി ഞങ്ങൾ വളരെ അധികം സംസാരിച്ചു. പരിസ്ഥിതി വിഷയത്തിൽ അദ്ദേഹം വളരെ തൽപ്പരനയിരുന്നു. അത്യധികം ഔപചാരികമല്ലായിരുന്നു, മറിച്ച്, തികച്ചും സമയോചിതമായ പ്രതികരണങ്ങളായിരുന്നു ആ കൂടിക്കാഴ്ചയിൽ നിറഞ്ഞു നിന്നിരുന്നത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു, എന്റെ കൂടെയുണ്ടായിരുന്നവർ എന്റെ ഡ്രൈവർ ഉൾപ്പടെ, എല്ലാവരും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അൽപം അകലെയായിരുന്നു, അവർക്ക് കേൾക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ, എല്ലാവരും അവിടത്തന്നെ ഉണ്ടായിരുന്നു. ചാക്രികലേഖനത്തെപറ്റി ഞങ്ങൾ വളരെ അധികം സംസാരിച്ചിരുന്നു, കാരണം, അദ്ദേഹത്തിന് അതിൽ വളരെ ഉൾക്കണ്ഠയുണ്ടായിരുന്നു. പഴയകാല കാര്യങ്ങൾ ഞങ്ങൾ ഒട്ടും സംസാരിച്ചില്ല. (കേൾക്കാൻ കഴിയാത്ത ഏതോ ഒരു ചോദ്യം പൊഗ്ഗോളീയിൽ നിന്നും) #{red->i->b->പോപ്പ് ഫ്രാൻസിസ്}#:- അതെ, പഴയകാര്യങ്ങളിൽ, ജെസ്സ്യൂട്ടു കോളേജിനെ പറ്റി; എങ്ങനെയായിരുന്നു ജസ്സ്യൂട്ടുകാർക്ക് അദ്ദേഹത്തെ പ്രവർത്തനനിരതനാക്കുവാൻ സാധിച്ചത്? അക്കാര്യങ്ങളെല്ലാം സംസാരിച്ചു. #{blue->i->b->ജിയാൻ ഗൈഡോ വെച്ചി,കൊരിയേരി ഡെല്ലാസേറാ}#:- പിതാവേ അങ്ങയുടെ വിചിന്തനങ്ങൾ, ലോക സാമ്പത്തിക വ്യവസ്ഥിതിയിലെ ചതിക്കുഴികൾ, അങ്ങയുടെ ഒഴിഞ്ഞു മാറൽ, ആയുധക്കള്ളക്കടത്ത് താൽപര്യങ്ങളെ ബാധിക്കുന്നു എന്ന അർത്ഥത്തിൽ ഭൂമിയുടെ സ്വയം നശീകരണ സാദ്ധ്യത, തുടങ്ങിയവയെ പറ്റി അങ്ങയുടെ ഈ യാത്ര തുടങ്ങുന്നതിന് മുമ്പായി, ചില ഭയാനകമായ വെളിപ്പെടുത്തലുകൾ പുറത്തു വന്നു. പ്രമാദമായ ചില ആഗോള മാദ്ധ്യമങ്ങൾ അത് ഉയർത്തിക്കാട്ടി. വടക്കേ അമേരിക്കൻ സമൂഹത്തിലെ ചില വിഭാഗങ്ങൾ അവരോട് തന്നെ ഒരു ചോദ്യം ചോദിച്ചിരിക്കുന്നു-പോപ്പിന് “കത്തോലിക്കത്തം” ഉണ്ടോ? ഒരു കമ്മൂണിസ്റ്റ് പോപ്പ് എന്നത് ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു; ഇപ്പോൾ “കത്തോലിക്കത്തം” ഇല്ലാത്ത പോപ്പ് എന്ന് പറയുന്ന ആളുകളാണുള്ളത്. ഇതിന്റെ എല്ലാം നടുവിൽ, എന്താണ് അങ്ങയുടെ ചിന്തകൾ? #{red->i->b->പോപ്പ് ഫ്രാൻസിസ്}#: ഒരാകാംക്ഷാഭരിതനായ, വളരെ കത്തോലിക്കാസംസ്കൃതിയുള്ള ഒരു വനിത, ഒരിക്കൽ എന്റെ സ്നേഹിതനായ ഒരു കർദ്ദിനാളിന്റെ അടുക്കൾ ചെന്നു. വളരെ കർക്കശ്ശക്കാരി, എന്നാലും കത്തോലിക്കാഭാവം. അവർ അദ്ദേഹത്തോട് ചോദിച്ചു, ഒരു അന്തിക്രിസ്തുവിനെപ്പറ്റി ബൈബിളിൽ പറയുന്നുണ്ടല്ലോ, അത് ശരിയാണോ എന്ന്. ശേഷം അവർ അന്തിക്രിസ്തുവിനെപറ്റി വിശദമായി കർദ്ദിനാളിനോട് പറഞ്ഞു കൊടുത്തു; വെളിപാട് പുസ്തകത്തിലെ വിവരണങ്ങളും പറഞ്ഞു കൊടുത്തു. ഇല്ലേ? എന്നിട്ട് ചോദിച്ചു, “ഈ അന്തിക്രിസ്തുവാണോ ഒരു അന്തിപോപ്പ്” എന്ന്. ഈ കർദ്ദിനാൾ എന്നോട് ചോദിച്ചു. ഈ സ്ത്രീ എന്തിനാണ് ഇത് ചോദിക്കുന്നത് എന്ന്. അവർ പറഞ്ഞ മറുപടി, “കാരണം, പോപ്പ് ഫ്രാൻസിസാണ് അന്തിക്രിസ്തുവെന്ന് എനിക്ക് തീർച്ചയാണ്”. അവർ എന്ത് കൊണ്ടാണ് ഇങ്ങനെ ചോദിച്ചത്? എന്ത് കൊണ്ടാണ് അവർക്ക് ഈ ആശയം ഉണ്ടായത്? “കാരണം, അദ്ദേഹം ചുവന്ന ഷൂസ് അല്ലല്ലോ ധരിക്കുന്നത്”. ഒരാൾ കമ്മൂണിസ്റ്റാണോ, അല്ലയോ എന്ന് തിരിച്ചറിയാനുള്ള മാർഗ്ഗം അതാണ്. സഭയുടെ സാമൂഹ്യ സിദ്ധാന്തത്തിലെഴുതിയിരിക്കുന്നതീനപ്പുറം ഒന്നും തന്നെ ഞാൻ പറഞ്ഞിട്ടില്ല. മറ്റൊരു വിമാനയാത്രയിൽ ഒരു സഹപ്രവർത്തകൻ ഒരിക്കൽ എന്നോട് ചോദിച്ചത് ചില ജനകീയ സമരങ്ങൾക്ക് ഞാൻ പിന്തുണ കൊടുത്തിട്ടുണ്ടോ എന്നാണ്. അദ്ദേഹം ചോദിച്ചത് ഇപ്രകാരമാണ്: “സഭ അങ്ങ് ചെയ്യുന്നത് പിന്തുടരുമോ?” ഞാൻ പറഞ്ഞത്, “ഞാനാണ് സഭയെ പിന്തുടരുന്നത്” എന്നാണ്. ഇക്കാര്യത്തിൽ, എനിക്ക് തെറ്റ് പറ്റിയെന്ന് തോന്നുന്നില്ല. സഭയുടെ സമൂഹ്യ തത്വത്തിന് വിരുദ്ധമായി ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഇത് വിശദീകരിക്കാം, ഒരു പക്ഷെ ഒരു വിശദീകരണം നടത്തിയപ്പോൾ അൽപ്പം ‘ഇടത്തോട്ട്’ ചായ്വ് ഉള്ളതായി തോന്നിയേക്കാം, അത് വിശദീകരണത്തിന്റെ പിശക് മൂലമാണ്. സാമ്പത്തികസർവ്വാധിപത്യത്തെ പറ്റിയുള്ള എന്റെ സിദ്ധാന്തമായ “ലൊഡറ്റോ സി”-യും എല്ലാം സഭയുടെ സിദ്ധാന്തം തന്നെയാണ് ആവശ്യമെങ്കിൽ, ഞാൻ വിശ്വാസ പ്രമാണം വായിക്കാം. ഞാൻ അതിനും തയ്യാറാണ്, എന്താ. #{blue->i->b->ജീൻ ലൂയിസ് ഡാ ലാ വൈയിസ്യരെ , AFP}#: ലാറ്റിൻ അമേരിക്കയിലേക്കുള്ള കഴിഞ്ഞ യാത്രയിൽ, സ്വതന്ത്രമുതലാളിത്തവ്യവസ്ഥയെ അങ്ങു നിശിതമായി വിമർശിച്ചല്ലോ. കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയെപറ്റിയുള്ള അങ്ങയുടെ വിമർശന ഉപന്യാസങ്ങൾ ക്യൂബയിൽ അത്ര ശക്തമായിരുന്നില്ല; മറിച്ച്, മൃദുവായിരുന്നു. എന്ത് കൊണ്ടാണ് ഈ വ്യത്യാസം? #{red->i->b->പോപ്പ് ഫ്രാൻസിസ്}#: ക്യൂബയിൽ ഞാൻ ചെയ്ത പ്രസംഗങ്ങളെല്ലാം സഭയുടെ സാമൂഹ്യ സിദ്ധാന്തത്തിന് ഊന്നൽ കൊടുത്തിട്ടുള്ളവയായിരുന്നു. പക്ഷെ, തിരുത്തപ്പെടേണ്ട കാര്യങ്ങളുടെ മേൽ ഞാൻ ‘സുഗന്ധം പൂശുകയോ’, അവ മൃദുലപ്പെടുത്തുകയോചെയ്തിട്ടില്ല. താങ്കളുടെ ചോദ്യത്തിന്റെ ആദ്യ ഭാഗം, ഞാൻ എഴുതിയതിനുമപ്പുറം-നിശിതമായ-ചാക്രികലേഖനത്തിൽ, ‘ഇവാഞ്ഞലി ഗോഡിയ’ത്തിൽ , കാടുകയറിയ, സ്വതന്ത്ര മുതലാളിത്തം- ഞാൻ ഇങ്ങനെ പറഞ്ഞിട്ടില്ല. എല്ലാം അതിൽ എഴുതിയിട്ടുണ്ട്; അതിനപ്പുറം എന്തെങ്കിലും പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല, എന്നോട് പറയൂ. എന്താണോ എഴുതിയിട്ടുള്ളത്, അതാണ് ഞാൻ പ്രസംഗിച്ചീട്ടുള്ളത്; അത് ധാരാളം, ധാരാളം അ ത് മതിയാകും. #{blue->i->b->നെൽസൺ കാസ്ട്രോ, റേഡിയോ കോണ്ടിനെൻറ്റൾ}# : രണ്ടു കാര്യങ്ങളിൽ, വിമതരെസംബന്ധിച്ചതാണ് ചോദ്യം എന്തുകൊണ്ടാണ് അവരെ കാണേണ്ടതെന്ന് തീരുമാനിച്ചത്? അങ്ങയുടെ അടുത്തേക്ക് ഒരു തടവുകാരൻ എത്തിയപ്പോഴേക്കും, അറസ്റ്റുചെയ്യപ്പെട്ടു. ചോദ്യം ഇതാണ്; രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അന്വഷണത്തിൽ കത്തോലിക്കസഭക്ക് ഒരു സ്ഥാനം ഉണ്ടോ?ക്യുബാ-- അമേരിക്ക ബന്ധം പുന:സ്ഥാപിക്കുന്നതിന് സഭ ഒരു പങ്ക് വഹിച്ചിരുന്നനിലക്ക്.ക്യൂബയിലെ വ്യത്യസ്ഥമായി ചിന്തിക്കുന്നവർക്ക്, സ്വാതന്ത്ര സംബന്ധമായ വിഷയം ഒരു പ്രശനം തന്നെയാണ്. ക്യൂബയിലെ കത്തോലിക്കാസഭയക്ക് ഇതിൽ ഒരു പങ്കുവഹിക്കാനുണ്ടെ ന്നുള്ളത് സഭാ തലവനായ അങ്ങയുടെ ചിന്തയിലുണ്ടോ? #{red->i->b->പോപ്പ് ഫ്രാൻസിസ്}#:- ആദ്യത്തേത്; ‘അവരെ’-എന്നത് ‘അവരെ’ കണ്ടില്ല. ഇല്ല, ഓരൊറ്റ വ്യക്തിയേയും ഞാൻ കണ്ടില്ല. അത് ഓരോരുത്തർക്കും ബാധകമാണ്. സംസ്ഥാനത്തലവൻ ഉണ്ടായിരുന്നു. ഞാൻ അവരോട് പറഞ്ഞു, “സാദ്ധ്യമല്ല”. തന്നെയുമല്ല, വിമതരുമായി എനിക്ക് ഒരേർപ്പാടുമില്ല. അവരുമായി ആകെയുള്ള സമ്പർക്കം ഞാൻ നേരത്തെ വിശിദീകരിച്ചുകഴിഞ്ഞല്ലോ.ഇവിടുത്തെ സഭ, അതായത്, ക്യൂബയിലെ സഭ, മാപ്പുകൊടുക്കേണ്ട ‘തടവുകാരുടെ’ പട്ടികതയ്യാറാക്കിയിരുന്നു; മൂവായിരത്തിലധികം തടവുകാർക്ക് മാപ്പുകൊടുത്തു; ബിഷപ്പുകോൺഫ്രൻസിന്റെ അദ്ധ്യക്ഷൻ അങ്ങനെയാണ് എന്നോട് പറഞ്ഞത്. #{blue->i->b->ഫാ. ഫെഡറികോലൊംബാർഡി}#:- 3000-ലധികമുണ്ടായിരുന്നു. #{red->i->b->പോപ്പ് ഫ്രാൻസിസ്}#:- 3000-ലധികമുണ്ടായിരുന്നു; മ റ്റുള്ളവരുടെ കേസുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാപ്പുകൊടുക്കേണ്ട തടവുകാരുടെ കാര്യത്തിൽ ഇവിടെ ക്യൂബയിലുള്ള സഭ പ്രവർത്തനബദ്ധമാണ്. ഉദാഹരണത്തിന്, ആരോ എന്നോട് പ റ ഞ്ഞു, “ ഈ ജീവപര്യന്തതടവുശിക്ഷ അവസാനിപ്പിച്ചാൽ വളരെ നന്നായിരിക്കും”. വ്യക്തമായി പറഞ്ഞാൽ, ജീവപര്യന്തതടവുശിക്ഷ കപടവേഷം ധരിച്ച മരണശിക്ഷ തന്നെയാണ്. ഓരോ ദിവസവും അവിടെ കിടന്ന് മരിക്കാതെ മരിച്ചുകൊണ്ടിരിക്കുകയാണ്; മോചനമെന്ന മോഹം ലവലേശമില്ലാതെ. ഇത് വെറും സാങ്കൽപ്പികസിദ്ധാന്തം, മറ്റൊന്ന്, ഒന്നോ രണ്ടോ വർഷത്തേക്ക് ഒരു പൊതുമാപ്പ് നൽകുന്നു എന്നതാണ് വേറൊരു സിദ്ധാന്തം. എന്നാൽ സഭ ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, പരിശോധിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ മോചിതരായ 3000 പേരും സഭയുടെ പട്ടികയിൽപെട്ടവരാണെന്ന് ഞാൻ പറയുന്നില്ല. ഇല്ല, സഭ പട്ടിക ഉണ്ടാക്കി, എത്ര പേരുടേതാണന്ന് അറിഞ്ഞു കൂടാ, അത് ഉണ്ടാക്കുന്നത് തുടരുകയും ചെ യ്യും. #{blue->i->b->റോജല്ലോ മോറാ താഗ്ലി, Telemundo}#: (ഒരു ചെറിയ കാലത്തിനകം, പല മാർപ്പാപ്പമാരും ക്യൂബ സന്ദർശിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചു കൊണ്ട്) പരിശുദ്ധ പിതാവേ, ക്യൂബാ ഏതൊ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുകയാണോ? ഒരു രോഗിയാണോ? #{red->i->b->പോപ്പ് ഫ്രാൻസിസ്}#: ഇല്ല, ഇല്ല. ആദ്യമായി ജോൺപോൾ രണ്ടാമൻ തന്റെ ഐതിഹാസിക സന്ദർശനം നടത്തി; അത് ഒരു സ്വാഭാവിക സംഭവം. സഭയെ കടന്നാക്രമിച്ചു കൊണ്ടിരുന്ന രാജ്യങ്ങൾ ഉൾപടെ, നിരവധി രാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. അതു പോലെ അല്ലായിരുന്നു ഇത്. രണ്ടാമത്തേതായിരുന്നു പോപ്പ് ബനഡിക്ടിന്റേതും. അത് സാധാരണക്രമത്തിന്റെ ഉള്ളീൽ പെട്ടതായിരുന്നു. എന്നാൽ എന്റേത് ഒരു വിധത്തിൽ യാദൃശ്ചികമായതാണ്, കാരണം, ഞാനാദ്യം പദ്ധതിയിട്ടത് മെക്സിക്കോ വഴി യുഎസ്സിലേക്ക് പോകാനാണ്. അതായിരുന്നു ആദ്യത്തെ ആശയം, അല്ലേ സിയുദാദു ജവാരസ്? പക്ഷെ, ഗ്വാദലൂപ്പെയിലെ മാതാവിനെ കാണാതെ മെക്സിക്കോ വഴി പോകുക എന്നാൽ, (മുഖത്ത്) ഒരടി കിട്ടേണ്ട കാര്യമാണ്. അപ്പോൾ ഇങ്ങനെ സഭവിച്ചു, ഇങ്ങനെ സംഭവിച്ചു പോയതാണ്. അങ്ങനെ, അത് മുന്നോട്ട് നീങ്ങി, ഇങ്ങനെയാണ് അവസാനിച്ചത്. കഴിഞ്ഞ ഡിസംബർ 17-ന്, ഏറെക്കുറേ എല്ലാം സംഘടിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തി, ഏകദേശം ഒരു വർഷം കൊണ്ടുള്ള ഏർപ്പാട്; അപ്പോഴാണ് ഞാൻ പറഞ്ഞത്, “ഇല്ല, ഞാൻ ക്യൂബ വ്ഴിയാണ് യുഎസ്സിലേക്ക് പോകുന്നത്”, എന്നും. ഇക്കാരണത്താലാണ് ഞാൻ ഇപ്രകാരം തിരഞ്ഞെടുത്തത്; അല്ലാതെ മറ്റു രാജ്യങ്ങൾക്കില്ലാത്ത ഒരു പ്രത്യേകരോഗം ഈ രാജ്യത്തിനുള്ളത് കൊണ്ടല്ല. ഈ മൂന്ന് സന്ദർശനങ്ങളേയും ഞാൻ വ്യാഖ്യാനിക്കുന്നില്ല, ഞാനടക്കമുള്ള പോപ്പുമാർ സന്ദർശിച്ചിട്ടുള്ള കാരണത്താൽ. ഉദാഹരണമായി, ബ്രസീലും മറ്റു രാജ്യങ്ങളും കൂടുതലായി സന്ദർശിച്ചിട്ടുണ്ട്. ജോൺപോൾരണ്ടാമൻ മൂന്നോ നാലോ തവണ ബ്രസീൽ സന്ദർശിച്ചിട്ടുണ്ട്; ബ്രസീൽ പ്രത്യേകമായി രോഗബാതിധയല്ലായിരുന്നു. ക്യൂബയിലെ ക്രിസ്തീയ സമൂഹത്തോടും ജനങ്ങളേയും കാണാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. കുടുംബങ്ങളുമായുള്ള ഇന്നത്തെ സംഗമം വളരെ നല്ലതായിരുന്നു. വളരെ സുന്ദരമായിരുന്നു സ്പാനിഷ് ഭാഷയിൽ ൻഞാ സംസാരിച്ചതിൽ, ഖേദിക്കുന്നു. നിങ്ങൾക്ക് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. വളരെ അധികം നന്ദി!
Image: /content_image/News/News-2015-09-28-11:48:02.jpg
Keywords: pope interview, malayalam, pravachaka sabdam

259
Category: 1
Sub Category:
Heading: കരുണാസമ്പന്നനായ ദൈവത്തെ പരിചയപ്പെടുത്തി കൊടുക്കുവാൻ മറ്റുള്ളവരിലേക്ക് ഇറങ്ങി ചെല്ലുവിൻ: ഫ്രാൻസിസ് മാർപാപ്പാ
Content: സെപ്റ്റംബർ 25-ന് ന്യൂയോർക്കിലെ മാഡിസൺ സ്ക്ക്വയറിൽ, ഫ്രാൻസിസ് മാർപാപ്പാ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. “സർവ്വവ്യാപിയായ ദൈവം നമ്മുടെ നഗരങ്ങളിൽ വസിക്കുന്നു” എന്ന് കുർബ്ബാനയിൽ സംബന്ധിച്ച വിശ്വാസികൾക്ക് അദ്ദേഹം ഉറപ്പ് നൽകി. സെൻട്രൽ പാർക്കിലൂടെ ‘പോപ്പ്മൊബൈൽ’ വാഹനത്തിൽ സഞ്ചരിച്ച് നഗരമദ്ധ്യേ ഉള്ള മൈതാനത്ത് എത്തി. മാഡിസൺ സ്ക്ക്വയറിൽ പ്രവേശനം ലഭിക്കാത്ത ന്യൂയോർക്ക്കാർക്ക് താൻ കടന്നു പോകുമ്പോൾ കാണുവാനുള്ള അവസരം നൽകുവാനായിട്ടാണ്, വാഷിംഗ്ടണ്ണിലും ന്യൂയോർക്കിലുമുള്ള സന്ദർശനം ഫിയറ്റിന്റെ ഏറ്റവും ചെറിയ വാഹനം ‘പോപ്പ്മൊബൈലാ’യി ഉപയോഗിക്കുവാൻ അദ്ദേഹം സമ്മതിച്ചത്. അമേരിക്കയിലെ യാത്രകളെല്ലാം അതിശക്തമായ സുരക്ഷാസന്നാഹങ്ങളുടെ വലയത്തിലായിരുന്നു. ഇത് അൽപം കൂടിപ്പോയതായി പ്രകടിപ്പിച്ചുവെങ്കിലും, ഇരു വശങ്ങളിലും തിങ്ങി നിന്ന് സ്വാഗതാശംസകൾ നേർന്നുകൊണ്ടിരുന്ന ജനാവലിയെ കൈവീശി ആശിർവദിക്കാൻ പിതാവിന് ഉൽസാഹമായിരുന്നു. വൈകുന്നേരത്തെ, വെള്ളിയാഴ്ച കുർബാന മദ്ധ്യേ സ്പാനിഷ് ഭാഷയിൽ ചെയ്ത പ്രസംഗത്തിൽ ദൈനംദിന ജീവിതത്തിലെ ദൈവസാന്നിദ്ധ്യം തിരിച്ചറിയാനും അത് അയൽക്കാരുമായി പങ്കു വക്കാനും പോപ്പ് വിശ്വാസികളെ പ്രോൽസാഹിപ്പിച്ചു. പോപ്പ് ഉദ്ദരിച്ചു: “പോകുവിൻ, പുറത്തേക്ക് പോകുവിൻ, എന്ന് യേശു തന്റെ ശിഷ്യന്മാരോട് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. പോയി, അവർ ആയിരിക്കുന്നിടത്ത്- അവർ എവിടെ ഉണ്ടായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നിടത്തല്ല- അവിടെ പോയി അവരെ കാണുവിൻ”. അദ്ദേഹം തുടർന്നു, “പോയി, വിളംബരം ചെയ്യുവിൻ, കരുണാസമ്പന്നനായ ഒരു പിതാവായി ദൈവം നമ്മുടെ ഇടയിൽ തന്നെ ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തുക; തന്റെ മകൻ വീട്ടിൽ തിരിച്ചെത്തിയോയെന്ന് നോക്കാൻ രാവും പകലും പുറത്തേക്ക് പോകുന്ന, തിരിച്ചെത്തിയത് കാണുമ്പോൾ, ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്യുന്ന പിതാവായ ദൈവത്തെ, അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുക”. വിശ്വാസികൾ ദൈവസ്നേഹത്തെപ്പറ്റി അതീവ ബോധവാന്മാരായിരിക്കുകയും, നമ്മുടെ ജീവിതത്തിനുള്ളിലുള്ള- നമ്മുടെ നഗരത്തിനുള്ളിലുള്ള- ദൈവത്തിന്റെ ജീവനുള്ള സാന്നിദ്ധ്യം ധ്യാനിക്കുകയും ചെയ്യണം. ഇപ്രകാരമായിരുന്നു ന്യൂയോർക്ക് നിവാസികൾക്ക് നൽകിയ സന്ദേശത്തിൽ, അദ്ദേഹം പറഞ്ഞത്. അദ്ദേഹം തുടർന്നു; വൻനഗരങ്ങളിലെ ജീവിതം അത്ര എളുപ്പമുള്ളതല്ല, എന്നിരുന്നാലും, ഈ ലോകപ്പരപ്പിൽ കുഴിച്ചിട്ടിരിക്കുന്ന നിധികളുണ്ടെന്ന് വൻനഗരങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്“. പരിശുദ്ധ പിതാവ് നിരീക്ഷിച്ചു, “അതേസമയം, ആശയക്കുഴപ്പത്തിൽ അകപ്പെട്ടുകൊണ്ടിരിക്കുന്ന അപകടകരമായ അവസ്ഥയിലുള്ള ധാരാളം ആളുകൾ വൻനഗരങ്ങളിലുണ്ട്. അവർ കൂടുതലും വിദേശികളാണ്, സ്കൂളിൽ പോകാത്ത കുട്ടികൾ, മെഡിക്കൽ ഇൻഷ്യുറൻസ് നിഷേധിക്കപ്പെട്ടവർ, വീടില്ലാത്തവർ, അവഗണിക്കപ്പെട്ട പ്രായമായവർ”. സ്നേഹവും സഹായവുമായി ഇവരുടെ അടുത്തേക്കും എത്തിപ്പെടണമെന്നാണ് പിതാവ് വിശ്വാസികൾക്ക് നൽകിയ ദൂത്.
Image: /content_image/News/News-2015-09-29-06:00:16.jpg
Keywords: pope francis, malayalam, pravachaka sabdam

260
Category: 1
Sub Category:
Heading: പാകിസ്ഥാനിലെ ക്രൈസ്തവർക്ക് നേരെ ISIS ന്റെ ആക്രമണം ഉടൻ ഉണ്ടായേക്കാമെന്ന് പാകിസ്ഥാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്
Content: പാകിസ്ഥാനിലെ ക്രൈസ്തവർക്ക് നേരെ ISIS ന്റെ ആക്രമണം ഉടൻ ഉണ്ടായേക്കാമെന്ന് പാകിസ്ഥാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ആക്രമണം എപ്പോഴും പ്രതീക്ഷിക്കാമെന്ന് രാജ്യത്തെ ക്രിസ്ത്യൻ പളളികളിലും, സ്ഥാപനങ്ങളിലും മുന്നറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്. ക്രിസ്ത്യൻ ന്യൂന പക്ഷം നിരവധി ആക്രമണങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്ന പാകിസ്ഥാനെപോലെയുള്ള ഒരു രാജ്യത്ത് കുറഞ്ഞ പക്ഷം ഇത്തരമൊരു മുന്നറിയിപ്പ് നൽകിയയത് ഒരർത്ഥത്തിൽ നല്ല സൂചനയാണ്. ക്രിസ്ത്യൻ പള്ളികളും, സ്ഥാപനങ്ങളും ആശങ്കയിൽ കഴിയുന്ന പാകിസ്ഥാനിൽ ക്രിസ്ത്യനികൾക്കുള്ള ഒരംഗീകാരമാണിതെന്ന് ബ്രിട്ടീഷ് പാകിസ്ഥാൻ ക്രിസ്ത്യൻ അസോസിയേഷൻ ചെയർമാൻ വിത്സണ്‍ ചൌധരി അറിയിച്ചു. വ്യക്തമായ പദ്ധതികളോടെയുള്ള ഈ ആക്രമണം പാകിസ്ഥാൻ താലിബാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ചെറിയ സംഘടനകൾ വഴിയായിരിക്കും നടപ്പിലാക്കുക എന്നും ഈ സംഘടനകൾ നേരത്തെ പാകിസ്ഥാനിൽ നുഴഞ്ഞു കയറിയിട്ടുള്ള ISIS ഭീകരരുമായി സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഗേറ്റ്സ്റ്റൊണ്‍ എന്ന വിദഗ്ദോപദേശക സ്ഥാപനത്തിന്റെ അന്വോഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ പുരോഹിതന്മാർ പള്ളികളിൽ നിന്നും ദൂരെയുള്ള പരിപാടികളിൽ പങ്കെടുക്കരുതെന്നും, ഒരു മന്ത്രിയോട് വളരെ നീണ്ട പ്രഭാത-സായാഹ്ന നടത്തത്തിനു പോകരുതെന്നും, മറ്റുള്ള ക്രൈസ്തവരെ പരിചയമില്ലാത്തവരുമായി പുറത്തുള്ള കൂടികാഴ്ചകൾ ഒഴിവാക്കണമെന്നും ജിയോപൊളിറ്റിക്കൽ യു.എസ്. എന്ന വിദഗ്ദോപദേശക സമിതിയുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. "ക്രിസ്ത്യാനികൾ കൂട്ടക്കൊലചെയ്യപ്പെട്ട പല സംഭവങ്ങളും മുൻപേ തൊട്ട് ഇവിടെ ഉണ്ടായിട്ടുണ്ട്" വിത്സണ്‍ ചൌധരി പറഞ്ഞു. "ലാഹോറിലെ ഇരട്ട ചാവേർ ആക്രമണത്തിന് ശേഷം ഈ വർഷാരംഭം തൊട്ടേ ക്രിസ്ത്യാനികൾക്കെതിരെയുള്ള എതിർപ്പ് സർക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടായിട്ടുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാണ്ട് 1200-ഓളം പരിശീലനം ലഭിച്ച ISIS ഭീകരർ 17 ക്യാമ്പുകളിലായി നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്ന് സൈന്യം സമ്മതിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് ഈ മുന്നറിയിപ്പുകൾ നൽകി തുടങ്ങിയത്. കഴിഞ്ഞ മാർച്ചിൽ രണ്ടു പള്ളികളിൽ രാവിലത്തെ കുർബ്ബാനക്കിടക്ക് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 70-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാൻ താലിബാൻ ഏറ്റെടുക്കുകയും ചെയ്തു. ഈ മുന്നറിയിപ്പുകളിൽ പ്രതിഫലിക്കുന്ന ഭയാനക യാഥാർത്ഥ്യങ്ങൾ വിരൽചൂണ്ടുന്നത് ക്രൈസ്തവർക്ക് നേരെയുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ വിവേചനം മാറ്റണമെന്ന ആവശ്യത്തിൽ കാതലായ മാറ്റംവരുത്തി ക്രിസ്ത്യാനികൾ കൂട്ടക്കൊലക്ക് വിധേയമാകുന്നതിനെതിരെയും ശബ്ദമുയർത്തേണ്ടതാണ്. ഈ ആവശ്യത്തിന്മേൽ മന്ത്രാലയം ഉടനടി ശക്തമായ നടപടിയെടുക്കേണ്ടതുമാണ്. പാകിസ്ഥാന്റെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ, ഇവരാകട്ടെ മാർച്ചിലെ ചാവേറാക്രമണം നടന്ന ലാഹോറിനും പരിസരങ്ങളിലുമായി താമസിച്ചു വരുന്നു. ഇവരിൽ ഭൂരിഭാഗം പേർക്കും വിദ്യാഭ്യാസത്തിനുള്ള അവസരം പോലും ലഭിക്കാതെ ചേരികളിൽ താമസിക്കുകയും ഹീനമായ ജോലികൾ ചെയ്തു കഴിഞ്ഞുകൂടുന്നു. 2013 സെപ്റ്റംബറിൽ പെഷവാറിലെ ഒരു പള്ളിയിൽ 80-ൽ കൂടുതൽ ക്രിസ്ത്യാനികൾ ഞായറാഴ്ച കുർബ്ബാനതീരാറായപ്പോൾ ഉണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി.
Image: /content_image/News/News-2015-09-30-09:07:24.jpg
Keywords: pakistan christians, malayalam, pravachaka sabdam

261
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിദ്ധ്യത്തിൽ കുടുംബങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചപ്പോൾ സദസ്സിലുണ്ടായിരുന്നവരുടെ കണ്ണു നനഞ്ഞു
Content: സെപ്തംബർ 26-ന് ഫിലഡെൽഫിയയീലെ കുടുംബ സംഗമ വേദിയിൽ കഠിന പരീക്ഷണ ഘട്ടങ്ങളിലൂടെ വിശ്വാസം കാത്തു സൂക്ഷിച്ചവരുടെ കഥകൾ സദസ്സിലുണ്ടായിരുന്നവരുടെ കണ്ണു നനച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിദ്ധ്യത്തിലാണ് കുടുംബങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആറ് കുടുംബങ്ങളാണ് സംഗമ വേദിയിൽ പ്രാർത്ഥനാ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ അവരുടെ കുടുംബങ്ങളെ കീറി മുറിക്കാൻ പര്യാപ്തമായിരുന്ന ദുരന്താനുഭവങ്ങൾ വിവരിച്ചത്. ക്രൂരമായ മതപീഠനങ്ങളും രാഷ്ട്രീയ അസ്ഥിരതകളും സൃഷ്ടിച്ച പട്ടിണിയുടെയും ദുരവസ്ഥകളുടെയും കഥ അവർ വിവരിച്ചു ഫിലഡെൽഫിയ അതിരൂപതയുടെ വാർത്താ വെബ് സൈറ്റായ CatholicPhilly.com, പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ നഗരത്തിൽ തന്നെ താമസ്സിക്കുന്ന തോമസ് അനുഭവസാക്ഷ്യങ്ങൾ കേട്ടിട്ട് ഇങ്ങനെ പറയുന്നു: ' ഹൃദയം നിലച്ചുപോകുന്ന അനുഭവങ്ങളാണ് ഞാൻ കേട്ടത്. സഹായം ആവശ്യമുള്ളവർക്ക് അത് അടിയന്തിരമായി എത്തിച്ചു കൊടുക്കേണ്ടത് ആ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്ക് എത്ര നിർണ്ണായകമാണെന്ന് ഞാൻ മനസിലാക്കുന്നു. ഉക്രേനിയൻ സ്വദേശിനിയായ സ്ത്രീ തന്റെ രണ്ട് മക്കളുമൊത്താണ് സ്റ്റേജിൽ എത്തിയത്. ക്രിസ്തീയ വിശ്വാസം മുറുകെ പിടിച്ച് ജീവിച്ച അവരെ ഭർത്താവ് ഉപേക്ഷിച്ചു. അമേരിക്കയിൽ എത്തിച്ചേർന്ന ആ കുടുംബം നിലനിറുത്താനായി ആ അമ്മ വർഷങ്ങളായി കഠിനാദ്ധ്വാനം ചെയ്യുകയാണ്. മൂത്ത മകൻ പൗരോഹിത്യ ജീവിതത്തിനു വേണ്ടി തെയ്യാറെടുക്കുകയാണ്. 17 വയസുള്ള ഇളയ മകൻ സെറിബ്രൽ പാൽസി എന്ന രോഗം ബാധിച്ച് ചികിത്സയിലാണ്. ദൈവപരിലാളനയിൽ പൂർണ്ണമായി വിശ്വസിച്ചു കൊണ്ട് അവർ ജീവിക്കുന്നു. വീൽച്ചെയറിൽ ജീവിക്കുന്ന ഇളയ മകൻ പോലും ദൈവപരിപാലനയിൽ സുരക്ഷിതനാണ് എന്ന് ആ അമ്മ വിശ്വസിക്കുന്നു. അവൻ പഠനം തുടരുകയാണ്. കോളേജിൽ ചേർന്നു പഠിക്കാനാണ് അവന്റെ ആഗ്രഹം. ഞങ്ങളുടെ ദുരന്താനുഭവങ്ങൾക്കിപ്പുറം എന്റെ മക്കൾ എന്റെ കൂടെ ഇപ്പോഴും ഉണ്ട് എന്നത് ദൈവത്തിന്റെ അനുഗ്രഹം ഒന്നുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു.' അവർ പറഞ്ഞു. പിതാവ് അവരുടെ അടുത്തെത്തി അവരെയും മൂത്ത മകനെയും അഭിവാദനം ചെയ്തു. പിന്നീട് ഇളയ മകനെ ആലിംഗനം ചെയ്തു. അതിനു ശേഷം മാതാപിതാക്കളും രണ്ട് പെൺകുട്ടികളുമടങ്ങുന്ന ഒരു ജോർഡാനിയൻ കുടുംബം സ്റ്റേജിലെത്തി. മത പീഠനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി തങ്ങളുടെ നാട്ടിലെത്തിയിട്ടുള്ള ആയിരക്കണക്കിന് കുടുംബങ്ങളുടെ കഥകൾ അവർ വിവരിച്ചു. താനും കുടുംബവും മറ്റു ക്രിസ്തീയ കുടുംബങ്ങളും അഭയാർത്ഥികൾക്ക് ഭക്ഷണവും താമസസ്ഥലവും മരുന്നും വിദ്യാഭ്യാസ സൗകര്യങ്ങളും നൽകാനായി കിണഞ്ഞ് പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുടുംബ സംഗമത്തിന് എത്തിച്ചേർന്നവർ ശക്തമായ തണുത്ത കാറ്റ് വകവെയ്ക്കാതെ അനുഭവസാക്ഷ്യങ്ങൾ ശ്രവിച്ചുകൊണ്ട് അർദ്ധരാത്രിയിലും യോഗസ്ഥലത്തുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി ഫില ഡെൽഫിയ ലോക കുടുംബ സംഗമം നടത്താനുള്ള ഒരുക്കം നടത്തി കൊണ്ടിരിക്കുന്നു. സംഗമത്തിൽ 18000 പേർ പങ്കെടുക്കുകയുണ്ടായി. കഴിഞ്ഞ ലോക കുടുംബ സമ്മേളനം ഇറ്റലിയിലെ മിലനിൽവെച്ച് നടത്തിയപ്പോൾ 7000 പേരാണ് പങ്കെടുത്തിരുന്നത്. 1994-ൽ ലോക കുടുംബ സമ്മേളനം തുടങ്ങിയതിനു ശേഷം ഏറ്റവും വിജയകരമായി സംഘടിപ്പിക്കപ്പെട്ട സമ്മേളനം ഇതായിരുന്നു എന്നു കരുതപ്പെടുന്നു. വത്തിക്കാന്റെ പൊന്തിഫിക്കൽ കൗസിൽ ഫോർ ഫാമിലി യാ ണ് ലോക കുടുംബ സമ്മേളനം സംഘടിപ്പിക്കാൻ സഹായിക്കുന്നത്. മൂന്നുവർഷത്തിലൊരിക്കൽ ഏതെങ്കിലും ഒരു ലോക നഗരത്തിൽ വെച്ചാണ് സമ്മേളനം സംഘടിക്കപ്പെടുന്നത്. ഫിലഡെൽഫിയ സമ്മേളനത്തിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ് എന്നീ ഭാഗങ്ങളിലുള്ള നൂറോളം രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു. 8500 മൈൽ അകലെയുള്ള ഫിലിപ്പൈൻസിൽ നിന്നു വരെ പ്രതിനിധികൾ ഉണ്ടായിരുന്നു.
Image: /content_image/News/News-2015-10-01-01:56:55.jpg
Keywords: pope in world family meeting, malayalam, pravachaka sabdam

262
Category: 1
Sub Category:
Heading: ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും സുന്ദരമായത് കുടുംബം : ഫ്രാൻസിസ് മാർപാപ്പ
Content: സെപ്റ്റംബർ 26 ശനിയാഴ്ച, ഫിലാഡെൽഫിയായിൽ കൂടിച്ചേർന്ന ആയിരക്കണക്കിന് കുടുംബങ്ങളോട്, കുടുംബജീവിതത്തിന്റെ സൗന്ദര്യത്തേയും അതീവ പ്രാധാന്യത്തേയും കുറിച്ചുള്ള ചിന്തകളാണ് മുൻകൂട്ടി തയ്യറാക്കാത്ത പ്രസംഗത്തിൽ പോപ്പ് ഫ്രാൻസിസ് പ്രകടിപ്പിച്ചത്. സെപ്റ്റംബർ 26-ന്, ബെഞ്ചമിൻ ഫ്രാങ്കിളിൻ പാർക്കുവേയിലെ വീഥികളിൽ കുടുംബാഘോഷ വേളയിൽ പിതാവ് ഇപ്രകാരം പറഞ്ഞു: “ദൈവം സൃഷ്ടിച്ചതിൽ ഏറ്റവും സുന്ദരമായത് കുടുംബമാണെന്നാണ് വേദപുസ്തകം പറയുന്നത്”. “കുടുംബത്തെ വിലയുള്ളതാക്കുന്നതിൽ യഥാർത്ഥ സാക്ഷികളായ നിങ്ങളെല്ലാവരുടേയും സാന്നിദ്ധ്യത്തിന്” പോപ്പ് സന്ദി പ്രകാശിപ്പിച്ചു കൊണ്ട് പറഞ്ഞു! സൗന്ദര്യത്തിന്റേയും നന്മയുടേയും സത്യത്തിന്റേയും ശക്തവും ദൃഢവുമായ ആത്മീയമണിമാളികയാണ് സമൂഹം, അദ്ദേഹം കൂട്ടിച്ചേർത്തു. ഫിലാഡെൽഫിയായിലെ അതിരൂപത അതിഥേയത്വം വഹിച്ച അഖിലലോക കുടുംബ സംഗമത്തിൽ ലോകമെമ്പാടുമുള്ള കുടുംബങ്ങൾ പങ്കെടുത്തിരുന്നു. ഇതിൽ, നിരവധി കുടുംബാംഗങ്ങൾ ചെയ്ത ഹൃദയംഗവും തീവൃവുമായ സാക്ഷ്യപ്രസംഗങ്ങൾക്ക് ശേഷമാണ് പോപ്പ് സംസാരിച്ചത്. സെപ്റ്റംബർ 22 മുതൽ 27-വരെയുള്ള യു.എസ് യാത്രയിലെ, മൂന്നിൽ, അവസാനത്തെ നഗരസന്ദർശനമായിരുന്നു ഇവിടെ. യാത്രയുടെ ആദ്യപാദത്തിൽ, അമേരിക്കൻ കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തെ പോപ്പ് അഭിസംബോധന ചെയ്തിരുന്നു. പിന്നീട്, വാഷിംഗ്ടൺ ഡിസിയിൽ പ്രസിഡന്റ് ഒബാമയുമായി ഒരു ഹൃസ്വകൂടിക്കാഴ്ച നടത്തി. ന്യൂയോർക്ക് സിറ്റിയിലുള്ളപ്പോൾ, ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ചു. ഹാർലെമിലെ സ്കൂൾ വിദ്യാർത്ഥികളേയും കണ്ടിരുന്നു. പ്രസിദ്ധ നടൻ മാർക്ക് വാൾബെർഗ്ഗിന്റെ രംഗനിയന്ത്രണത്തിലും, അരീത്താ ഫ്രാങ്ക്ളിനും ആൻഡ്രിയാ ബൊസ്സെല്ലിയും അവതരിപ്പിച്ച പരിപാടികളും, നഗരത്തിന്റെ ബാലേ കമ്പനിയുടെ നൃത്തങ്ങലും, ‘ദഫ്രേ’ നടത്തിയ റോക്ക് സംഗീതമേളയും- എല്ലാം കൊണ്ടും ഫിലാഡെൽഫിയായിലെ സന്ധ്യാസമയം ഉഷാറായിരുന്നു. വിദൂരരാജ്യങ്ങളായ നൈജീരിയാ, ആസ്ട്രേലിയ, ജോർദ്ദാൻ, അർജന്റീനാ, യുക്രൈൻ എന്നിവിടങ്ങളിൽ നിന്നുപോലുമുള്ള കുടുംബങ്ങൾ അവരുടെ അനുഭവ കഥകൾ പോപ്പുമായി പങ്കു വച്ചു; യുദ്ധവും, അംഗവൈകല്ല്യവും, സാമ്പത്തിക അനിശ്ചിതത്ത്വവും, വേർതിരിവുകളും, കുട്ടികളുടെ മരണവും- ഈ വിഷയങ്ങളേപ്പറ്റി അവർ പറഞ്ഞ കാര്യങ്ങൽ വളരെ ഹൃദയസ്പർശിയായിരുന്നു. അവരുടെ സാക്ഷിസംഭാഷണങ്ങൾ കഴിഞ്ഞപ്പോൾ, പോപ്പ് അവരെ ആലിംഗനം ചെയ്യുകയും, ഓരോരുത്തരുമായി സംസാരിക്കുകയും ചെയ്തു. തന്റെ പ്രസംഗസമയം ആകുമ്പോൾ ഇവയെ പറ്റിയെല്ലാം കൂടുതൽ സംസാരിക്കാനായി മാറ്റിവക്കുകയും ചെയ്തു. “ദൈവസ്നേഹം കരകവിഞ്ഞൊഴുകുന്നതാകയാൽ, അത് സ്വാർത്ഥമായി ഒരിടത്ത് കെട്ടിക്കിടക്കുന്നതല്ല. അത് അവനിൽ നിന്നും നിറഞ്ഞൊഴുകുക തന്നെ വേണം. ഇതാണ് ലോകസൃഷ്ടിക്ക് കാരണമായിത്തീർന്നത്. കൈകൾ വിരിച്ച് സ്നേഹിക്കുന്നവരെയെല്ലാം സ്വീകരിക്കുമ്പോഴാണ് കുടുംബം യഥാർത്ഥ കുടുംബമാകുന്നത്”. അദ്ദേഹം പ്രസംഗിച്ചു. എന്നാൽ. “ദൈവം നൽകിയ ഈ സ്നേഹം മിക്കവാറും നഷ്ടപ്പെട്ടു. ഞൊടിയിടയിൽ, ആദ്യത്തെ കുറ്റകൃത്യം, ആദ്യത്തെ സഹോദരഹത്യ, ആദ്യത്തെ യുദ്ധരംഗം.... പുരുഷനും സ്ത്രീയും സാത്താന്റെ കുതന്ത്രത്താൽ തമ്മിൽ തമ്മിൽ വിഭജിക്കാൻ ദൗർഭാഗ്യവശാൽ പഠിച്ചു”. എന്നാൽ ദൈവം “അവരെ കൈവെടിഞ്ഞില്ല”. പോപ്പ് ഊന്നിപ്പറഞ്ഞു; “അവൻ മനുഷ്യനോടൊത്ത് നടക്കുവാൻ തുടങ്ങി, അത്രമാത്രം വലുതായിരുന്നു അവന്റെ സ്നേഹം. കാലം തികയുന്നതു വരെ അവന്റെ ജനത്തോടൊത്ത് നടന്നു; അവസാനം, സ്നേഹത്തിന്റെ പരമമായ പ്രകടനം നടത്തി, സ്വന്തം പുത്രനെ”. “എപ്രകാരമാണ് സ്വന്തം മകനെ അയച്ചത്?” അദ്ദേഹം സ്വയം ചോദ്യോത്തരങ്ങൾ പങ്ക് വച്ചു; “ഒരു കുടുംബത്തിലൂടെ”! പോപ്പ് ഈ സമയത്ത് തമാശയായി പറഞ്ഞു, “പലപ്പോഴും ആളുകൾ എന്നോട് പറയും, ‘പിതാവേ, അങ്ങ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് വിവാഹം കഴിച്ചിട്ടില്ലാത്തത് കൊണ്ടാണ്. വീടുകളിൽ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്... ഞങ്ങൾ വഴക്കിടും. ചിലപ്പോഴൊക്കെ ചട്ടീം കലോം ഒക്കെ പൊട്ടിക്കും, കുട്ടികൾ തലവേദന ഉണ്ടാക്കും, അമ്മായിയമ്മയെപറ്റി ഞാൻ മിണ്ടാറേയില്ല...“ പോപ്പ് പ്രതിവിധിയായി ഉപദേശിച്ചു: ”കുടുംബങ്ങളിൽ എപ്പോഴും ബുദ്ധിമുട്ടുകളുണ്ട്; എന്നാൽ സ്നേഹം കൊണ്ട് ഈ ബുദ്ധിമുട്ടുകളെല്ലാം തരണം ചെയ്യാം. ഒരു ബുദ്ധിമുട്ടും പരിഹരിക്കാനുള്ള കഴിവ് വെറുപ്പിനില്ല. സ്നേഹത്തിന് മാത്രമേ അത് പരിഹരിക്കാനുള്ള കഴിവ് ഉള്ളൂ“. അവസാന ആശിർവാദം നൽകുന്നതിന് തൊട്ട് മുൻപായി പിതാവ് ജനക്കൂട്ടത്തോട് പറഞ്ഞു; ”നാളത്തെ കൂർബ്ബാനയിൽ നമുക്ക് വീണ്ടും കാണാം. ഒരു നിമിഷം, നാളത്തെ കുർബ്ബാന എത്ര മണിക്കാണ്?“ ”നാലു മണിക്ക്“, കൂട്ടവിളിച്ചുപറയലിന്റെ ആരവത്തോട് യോജിച്ചു കൊണ്ട് അദ്ദേഹം ഹൃദയംഗമമായി ചിരിച്ചു. തുടർന്ന്, പരിശുദ്ധ കന്യമറിയത്തിനോടും വിശുദ്ധ യൗസേപ്പിനോടും ഇപ്രകാരം അപേക്ഷിച്ചു, ”ഈ വഴക്കും ബുദ്ധിമുട്ടുകളുമെല്ലാം വിലയുള്ളതായി തോന്നുന്നത് കുടുംബത്തിന് മേന്മ ലഭിക്കുമ്പോഴാണ് എന്ന് വിശ്വസിക്കുവാൻ ഞങ്ങളെ സഹായിക്കണമേ!“
Image: /content_image/Editor'sPick/Editor'sPick-2015-10-01-02:24:41.jpg
Keywords: pope and family, malayalam, pravachaka sabdam

263
Category: 19
Sub Category:
Heading: അമേരിക്കൻ കോണ്‍ഗ്രസ്സിൽ ക്രിസ്തുവിന്റെ സഭയുടെ ശബ്ദം മുഴങ്ങിയപ്പോൾ : ഫ്രാൻസിസ് മാർപാപ്പായുടെ അമേരിക്കൻ കോണ്‍ഗ്രസ്സിലെ പ്രസംഗത്തിന്റെ പൂർണ്ണ രൂപം.
Content: Mr. വൈസ് പ്രസിഡന്റ് , Mr. സ്പീക്കർ , ബഹുമാനപ്പെട്ട സഭാംഗങ്ങളെ, സുഹൃത്തുക്കളെ, “The land of the free and the home of the brave” എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹത്തായ ഈ രാജ്യത്തിന്റെ കോൺഗ്രസ് പൊതുസഭയിൽ പ്രസംഗിക്കാൻ ക്ഷണിച്ചതിന് ഞാൻ ആദ്യമേ നന്ദി പറയട്ടെ. ഞാനും ഈ മഹത്തായ ഭൂഖണ്ഡത്തിന്റെ ഒരു പുത്രനായതു കൊണ്ടാകാം എനിക്ക് ഈ പരിഗണന ലഭിച്ചത്. ഈ ഭൂഖണ്ഡത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ഈ ഭൂഖണ്ഡത്തോട് നമുക്ക് പൊതുവായ കുറെ ഉത്തരവാദിത്വങ്ങളുമുണ്ട്. ഓരോ രാജ്യത്തിന്റെയും മകനോ മകളോ ആയിക്കൊള്ളട്ടെ, അവർക്ക് വ്യക്തിപരമായും സാമൂഹ്യപരമായും ഉത്തരവാദിത്വങ്ങള്യണ്ട്. കോൺഗ്രസ് അംഗങ്ങൾ എന്ന നിലയ്ക്ക് നിങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം നിയമനിർമ്മാണത്തിലൂടെ ഈ രാജ്യത്തെ വളരുവാൻ സഹായിക്കുക എന്നതാണ്. ഈ രാജ്യത്തെ ജനങ്ങളുടെ മുഖമാണ്, പ്രതിനിധികളാണ്, നിങ്ങൾ സഭാംഗങ്ങള്‍. ഈ രാജ്യത്തെ ജനങ്ങളുടെ അന്തസ്സ് ഉയർത്തി പിടിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്. അതിന് അക്ഷീണമായ പ്രവർത്തനം നിങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായി കൊണ്ടേയിരിക്കണം.രാഷ്ട്രീയത്തിന്റെ ഉദ്ദേശം തന്നെ അതാണല്ലോ. സമൂഹത്തിലെ അംഗങ്ങളുടെ വളർച്ചയ്ക്കുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുക എന്നതാണ് ഒരു രാഷ്ട്രീയ വ്യവസ്ഥിതിയുടെ ഉദ്ദേശം. സമൂഹത്തിലെ ദുർബല വിഭാഗത്തളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ പിൻബലം പ്രത്യേകിച്ച് ആവശ്യമാണ്. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് നിയമനിർമ്മാണങ്ങൾ നടത്തപ്പെടുന്നത്. ആ ഉത്തരവാദിത്വമുള്ള ജോലിയാണ് നിങ്ങളെ തെരഞ്ഞെടുത്തവർ നിങ്ങളെ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നത്. നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ജോലിയുടെ പ്രകൃതം മോശയുടെ രണ്ട് വശങ്ങളെ ഓർമിപ്പിക്കുന്നു. ഒന്ന്- ഇസ്രയേലിന്റെ കുലപതിയും നിയമ ദാതാവുമായ മോശ നീതിപൂർവ്വകമായ നിയമത്തിനു വേണ്ടിയുള്ള ജനങ്ങളുടെ അഭിലാക്ഷത്തിന്റെ പ്രതീകമാണ്. രണ്ടാമത്തേത്, മോശയുടെ രൂപം നമ്മെ നേരിട്ട് ദൈവത്തിലേക്കെത്തിക്കുന്നു. അതു വഴി മനുഷ്യ മാഹാത്മ്യത്തിലേക്കും . നിങ്ങളുടെ ജോലിയുടെ ഒരു സമന്വയം മോശയിൽ നമുക്ക് കാണാം. ദൈവത്തിന്റെ പ്രതിരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യനെ നിയമങ്ങളിലൂടെ സംരക്ഷിക്കുക. ഇന്ന് ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ 'യുണൈറ്റഡ് സ്റ്റേറ്റ്സിലെ' മുഴുവൻ ജനങ്ങളോടുമാണ് സംസാരിക്കുന്നത്. അവരുടെ പ്രതിനിധികളോട് സംസാരിക്കുന്നതിലൂടെ ആയിരക്കണക്കിനായ സ്ത്രീ പുരുഷന്മാരോടാണ് ഞാൻ സംസാരിക്കുന്നത്. സത്യസന്ധമായ ജോലി ചെയ്ത്, അന്നന്നത്തെ അപ്പം വീട്ടിൽ കൊണ്ടുവരാൻ യത്നിക്കുന്നവർ; കുടുംബത്തിന്റെ നല്ല ഭാവിക്കു വേണ്ടി പണം സ്വരൂപിച്ചു വെക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്നവർ; നികുതി കൊടുത്ത് തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞു എന്ന് ചിന്തിക്കുന്നവരല്ല അവർ. അവരവരുടെ ലളിതമായ മാർഗ്ഗങ്ങളിലൂടെ സമൂഹ്യ ജീവിതത്തെ താങ്ങി നിറുത്തുന്നവരാണവർ. സ്വന്തം പ്രവർത്തനത്തിലൂടെ അവർ രാജ്യത്തിന്റെ അഖണ്ഡത നിലനിറുത്തുന്നു. അർഹിക്കുന്നവർക്ക് സഹായമരുളാനുള്ള പ്രസ്ഥാനങ്ങൾ അവരാൽ സൃഷ്ടിക്കപ്പെടുന്നു. അനുഭവങ്ങളിലൂടെ വിവേകത്തിലെത്തി ചേർന്നിരിക്കുന്ന മുതിർന്നവരോടും ഞാൻ ഈ വേദിയിൽ വെച്ച് സംസാരിക്കുകയാണ്. സന്നദ്ധ സേവനത്തിലൂടെ സാമുഹ്യ സേവനം ചെയ്യുന്നവരാണവർ. അവർ പലരും വിരമിച്ചവരാണ്. പക്ഷേ അവരും രാജ്യനിർമ്മിതിയിൽ സഹായിക്കുന്നവരാണ്. കുടുംബത്തിന്റെ സ്വപ്ന സാക്ഷാൽക്കാരത്തിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന യുവജനങ്ങളോടും ഞാൻ ഇവിടെ സംഭാഷണത്തിലേർപ്പെടുകയാണ്. മുതിർന്നവരുടെ അപക്വമായ തീരുമാനങ്ങൾ മൂലം പ്രതിസന്ധികളിൽ അകപ്പെടുന്ന ചെറുപ്പക്കാരെയും ഞാൻ ഈ സംഭാഷണത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങളോരോരുത്തരോടും സംഭാഷണം ചെയ്യാൻ ഞാൻ ആഗ്രഹക്കുന്നു. നിങ്ങളുടെ രാജ്യത്തിന്റെ ചരിത്രപരമായ ഓർമ്മയിലൂടെ നിങ്ങളോട് സംവദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രശസ്തരായ ചില അമേരിക്കകാരുടെ വാർഷികം ആചരിക്കപ്പെടുന്ന ഈ വർഷം തന്നെ നിങ്ങളുടെ രാജ്യം സന്ദർശിക്കാൻ എനിക്ക് ഇടയായിരിക്കുന്നു. ചരിത്രപരമായ സങ്കീർണ്ണതകളും, മാനുഷീക ബലഹീനത എന്ന യാഥാർത്ഥ്യവും ഉണ്ടെങ്കിൽ തന്നെയും, ഈ മഹദ് വ്യക്തികൾ കഠിനാദ്ധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയും ചിലപ്പോൾ ജീവൻ തന്നെ ത്യജിച്ചു കൊണ്ട് - രാഷ്ട്ര നിർമ്മാണത്തിന് ശ്രമിച്ചവരാണ്. അവർ ഓരോരുത്തരും അമേരിക്കൻ ജനതയുടെ അത്മാവിൽ അടിസ്ഥാന മൂല്യങ്ങൾ രൂപപ്പെടുത്തിയവരാണ്. ഒരു ജനതയുടെ ആത്മാവിൽ ഈ അടിസ്ഥാന മൂല്യങ്ങൾ രൂപപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ഏത് നിർണ്ണായക ഘട്ടവും ധീരതയോടെയും ആത്മബലത്തോടെയും തരണം ചെയ്യാൻ കഴിയും. ഈ സ്ത്രീ പുരുഷന്മാർ യാഥാർത്ഥ്യത്തിന്റെ വ്യാഖ്യാനത്തിനായി പുതിയ വഴികൾ തുറന്നു തന്നവരാണ്. അവരുടെ ഓർമ്മ ആചരിക്കുന്നതിലൂടെ ഈ പ്രശ്ന സങ്കീർണ്ണമായ ലോകത്തിൽ നമുക്ക് വേണ്ടി അവർ രൂപപ്പെടുത്തിയ സാംസ്കാരിക പൈതൃകത്തി'ൽ നിന്നും പ്ര.ചോദനം ഉൾക്കൊള്ളുകയാണ് നാം ചെയ്യുന്നത്. പ്രശസ്തരായ നാലു അമേരിക്കക്കാരാണ് എന്റെ മനസ്സിൽ ഉള്ളത്. എബ്രഹാം ലിംങ്കൺ, മാർട്ടിൻ ലൂതർ കിംഗ്, ഡൊറോത്തി ഡെ, തോമസ് മെർട്ടൻ എന്നിവരാണ് അവർ. ഈ രാജ്യത്തിന്റെ സ്വാതന്ത്രത്തിന്റെ കാവൽഭടനായ എബ്രാഹം ലിങ്കൺ വധിക്കപ്പെട്ടിട്ട് നൂറ്റി അമ്പതു വർഷം തികയുകയാണ്. എല്ലാവർക്കുംസ്വാതന്ത്ര്യമുളള ഒരു ഭാവിയുടെ നിർമ്മാണത്തിനായി , സ്നേഹത്തിലും സഹകരണത്തിലും അടിസ്ഥാനമിട്ട പ്രവർത്തനം ആവശ്യമാണ്. ലോകത്തിൽ ഇന്നു നിലനിൽക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ അസ്വസ്ഥതകൾ നമ്മുടെ മനശ്ശാന്തി നശിപ്പിച്ചു കൊണ്ടിരിക്കയാണ്. ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ പോലും വെറുപ്പും വിദ്വേഷവും വളർത്തി കൊണ്ട് ലോകമെങ്ങും സംഘട്ടനങ്ങൾ നടക്കുകയാണ്. വ്യക്തിഗത മതഭ്രാന്തും ആശയപരമായ അതിതീവ്രവാദവും എല്ലാ മതങ്ങളിലും കാണുവാൻ കഴിയും. മതസ്വാതന്ത്യം, ബൗദ്ദീക സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യം എന്നിവയ്ക്കൊന്നും ഹാനി തട്ടാതെ മതത്തിന്റെ പേരിലും ആശയത്തിന്റെ പേരിലുമൊക്കെയുള്ള അക്രമങ്ങളെ ചെറുക്കാൻ അതീവ ജാഗ്രത ആവശ്യമാണ്. മറ്റൊരു പ്രലോഭനത്തിൽ നിന്നും നാം മുക്തരായിരിക്കേണ്ടതുണ്ട്. അതായത്, എല്ലാം നന്മയും തിന്മയുമായി മാത്രം കാണുന്ന- അല്ലെങ്കിൽ, പാപികളും പുണ്യാളന്മാരും മാത്രം അടങ്ങുന്ന ഒരു ലഘു വർഗ്ഗീകരണം. ചോര ഒലിപ്പികുന്ന മുറിവുകളുമായി നമ്മുടെ സഹോദരങ്ങൾ പാലായനം ചെയ്യുന്ന സമകാലീന ലോകം മനുഷ്യരെ ഈ രണ്ടു തട്ടുകളിൽ കാണുവാനാണ് ശ്രമിക്കുന്നത്. പുറത്തുള്ള ശത്രുവിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുമ്പോൾ തന്നെ അകത്തുള്ള ശത്രുവിനെ നമ്മൾ ഊട്ടി വളർത്തുകയാണ് ചെയ്യുന്നത്. ഭീകരരുടെയും കൊലപാതകിയുടെയും വിദ്വേഷവും അക്രമവും അനുകരിക്കുന്നതിലൂടെ നാം അവരെപ്പോലെ ആവുകയാണ്. ഒരു ജനത എന്ന നിലയ്ക് നിങ്ങൾ ആ സ്ഥിതിവിശേഷം തിരസ്കരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രതികരണം സമാധാനത്തിലും നീതിയിലും അടിസ്ഥാനം ഇട്ടത് ആവണം. ഇപ്പോഴത്തെ സാമ്പത്തികവും രാഷ്ട്രീയവും ആയ പ്രശ്നങ്ങളുടെ പരിഹാരത്തിന് ധൈര്യവും വിവേകവും ആവശ്യമുണ്ട്. വികസിത രാജ്യങ്ങളിൽ പോലും ന്യായ രഹിത സംഭവങ്ങൾ ധാരാളമാണ്. ജനവിഭാവങ്ങൾക്കും വ്യക്തികൾക്കും സുരക്ഷ ഒരുക്കുക, തെറ്റുകൾ തിരുത്തുക, വിശ്വാസം പുനസ്ഥാപിക്കുക എന്നിവയ്ക്കെല്ലാമുള്ള പ്രവർത്തനങ്ങളിലാണ് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും വഴിയിലൂടെ പൊതുവായ നന്മയ്ക്കു വേണ്ടി നാം മുന്നേറേണ്ടിയിരിക്കുന്നു. അമേരിക്കൻ ചരിത്രത്തിൽ ഉടനീളം കാണാവുന്ന സഹകരണം എന്ന ആശയം ഇന്നത്തെ വെല്ലുവിളികൾ നേരിടുമ്പോൾ നമുക്കു തുണയായിരിക്കും. ഇപ്പോഴത്തെ പ്രശ്നങ്ങളുടെ സങ്കീർണ്ണതയും ഗൗരവാവസ്ഥയും നമ്മുടെ എല്ലാ കഴിവുകളും ഒരുമിപ്പിച്ച് ഒരു പ്രശ്ന പരിഹാരത്തിന് ശ്രമിക്കുവാൻ നമ്മെ ബാധ്യസ്ഥരാക്കുന്നു. അമേരിക്കൻ സമൂഹത്തെ ശക്തിപ്പെടുത്താനായി വിവിധ മതവിഭാഗങ്ങൾ ചെയ്തിട്ടുള്ള സംഭാവനകൾ ശ്രദ്ധേയമാണ് വിശ്വാസത്തിന്റെ ശബ്ദം എന്നത്തേയും പോലെ ഇന്നും കേൾക്കുന്നുണ്ട് എന്നുള്ളതു് ശുഭോദർക്കമാണ് . അത് സാഹോദര്യത്തിന്റെ ശബ്ദമാണ് , സ്നേഹത്തിന്റെ ശബ്ദമാണ് . ആ ശബ്ദം വ്യക്തികളുടെയും സമൂഹങ്ങളുടെയും നന്മ പുറത്തു കൊണ്ടുവരുന്നു. എന്നുള്ളത് കടുത്ത അന്യായങ്ങളിൽ അടിസ്ഥാനമിട്ട പുതിയതരം അടിമത്വത്തെ നീർവീര്യമാക്കുവാൻ വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സഹകരണം ആവശ്യമാണ്. ആ അന്യായങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ പുതിയ സമൂഹ്യ പ്രതിബദ്ധതയും പുതിയ നിയമ നിർമ്മാണങ്ങളും ആവശ്യമാണ്. ഈ സമയം ഞാൻ അമേരിക്കയുടെ രാഷ്ട്രിയ ചരിത്രം ഓർമിക്കുകയാണ്.ഇവിടെ ജനാധിപത്യം ജനങ്ങളുടെ മനസ്സിൽ അടിസ്ഥാനമിട്ടിരിക്കുന്ന ഒരവസ്ഥയാണ്. എല്ലാ രാഷ്ട്രീയ പ്രവർത്തനവും വ്യക്തിയുടെ നൻമയ്ക്ക് ഉതകുന്നതായിരിക്കണം.വ്യക്തിയുടെ അന്തസ്സിന് ചേർന്നതായിരിക്കണം. "ഈ സത്യങ്ങൾ സുതാര്യം എന്നു ഞങ്ങൾ വിശ്വസിക്കുന്നു ,അതായത് എല്ലാ മനുഷ്യരും തുല്യരാണ്, എല്ലാ മനുഷ്യർക്കും ദൈവം അനിഷേധ്യമായ ചില അവകാശങ്ങൾ കൊടുത്തിരിക്കന്നു. ജീവിതം, സ്വാതന്ത്ര്യം , സന്തോഷത്തിനു വേണ്ടിയുള്ള അന്വേഷണം എന്നിവ ദൈവ കല്പിതമായ അവകാശങ്ങളാണ്. (Declaration of Independence, 4 July 1776) രാഷ്ട്രീയം മനുഷ്യസേവനത്തിനു വേണ്ടിയുള്ളതാണെങ്കിൽ അത് ഒരിക്കലും സമ്പത്തിന്റെ അടിമയായിരിക്കരുത് . രാഷ്ട്രീയം നമുക്ക് സത്യസന്ധമായി ജീവിക്കുവാനുള്ള അവകാശത്തിന്റെ ശക്തമായ ആവിഷ്കരണശാലയാണ്, ഏറ്റവും കൂടുതൽ പേർക്ക് ഏറ്റവും കൂടുതൽ നന്മ പ്രദാനം ചെയ്യലാണ്. സങ്കുചിതമായ താൽപര്യങ്ങൾ ത്യജിച്ചു കൊണ്ട് പൊതുവായ സാമൂഹ്യ ജീവിതവും താൽപര്യങ്ങളും നന്മയും സമാധാനവും എല്ലാം പങ്കു വയ്ക്കുക എന്നതാണ് രാഷ്ട്രീയം. ഇതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ അറിഞ്ഞു കൊണ്ടു തന്നെ നിങ്ങൾ ആ മാർഗ്ഗം തിരഞ്ഞെട്ടക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആഫ്രിക്കൻ അമേരിക്കക്കാരുടെ പൂർണ്ണമായ പൗരാവകാശങ്ങളും രാഷ്ട്രിയ അവകാശങ്ങളും നേടി എടുക്കുക എന്ന സ്വപ്നം യാഥാർത്യമാക്കാൻ അമ്പതു വർഷങ്ങൾക്കു മുമ്പ് മാർട്ടിൻ ലൂഥർ കിംഗ് , സെൽമയിൽ നിന്നും മോൺട്ഗോമറിയിലേക്ക് നടത്തിയ യാത്ര ഞാൻ ഓർമിക്കുന്നു. ആ സ്വപ്നം നമുക്കെല്ലാം എന്നും പ്രചോദനമായിരിക്കും. അമേരിക്ക ഇപ്പോഴും ധാരാളം പേർക്ക് സ്വപ്നങ്ങളുടെ നാടാണ് എന്നുള്ളത് നമുക്ക് സന്തോഷം നൽകുന്നു. സ്വപ്നങ്ങൾ പ്രവർത്തിയിലേക്ക് നയിക്കുന്നു . സ്വപ്നങ്ങൾ സമർപ്പണത്തിലേക്കും പങ്കുചേരലിലേക്കും നയിക്കുന്നു. ഒരു ജനതയുടെ ആത്മാവിഷ്കാരത്തിനുള്ള ആഗ്രഹമാണ് ആ ജനതയുടെ സ്വപ്നങ്ങൾ. കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളായി അന്യദേശങ്ങളിൽ നിന്നും ദശലക്ഷകണക്കിനായി ജനങ്ങൾ അവരുടെ സ്വപ്ന സാക്ഷാൽക്കാരത്തിനായി ഈ രാജ്യത്ത് എത്തിച്ചേരുന്നു . ഞാനും ഈ ഭൂഖണ്ഡത്തിന്റെ ഒരു എളിയ സന്തതിയാണ് എന്ന് പറയുകയുണ്ടായല്ലോ . ഈ ഭൂഖണ്ഡത്തിലെ ജനതയായ നമുക്ക് വിദേശികളെ ഭയമില്ല. കാരണം നമ്മളെല്ലാം ഈ രാജ്യത്ത് ഒരു കാലത്ത് വിദേശികളായിരുന്നു. നിങ്ങളെപ്പോലെ തന്നെ ഞാനും കുടിയേറ്റ കുടുംബത്തിലെ അംഗമാണ്. ഏറെ ദുഖകരമായ ഒരു കാര്യം, നമുക്ക് മുമ്പേ ഇവിടെ ഉണ്ടായിരുന്നവരുടെ അവകാശങ്ങൾ പരിപാലിക്കപെട്ടില്ല എന്നുള്ളതാണ്. ആ ജനവിഭാഗങ്ങൾക്കും, ആ രാഷ്ട്രങ്ങൾക്കും അമേരിക്കൻ ജനാധിപത്യത്തിന്റെ അഭിവാദനങ്ങൾ അർപ്പിക്കട്ടെ. ആദ്യകാലത്തെ വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള ബന്ധപ്പെടൽ രക്തരൂക്ഷിതമായിരുന്നു. പക്ഷെ വർത്തമാനകാല സ്ഥിതിയെ കഴിഞ്ഞു പോയ ഒരു കാലഘട്ടം കൊണ്ട് വിധിക്കാൻ പാടില്ല. നമ്മുടെ ഭൂഘണ്ഡത്തിലേക്ക് പുതിയ ആളുകൾ കടന്നു വരുമ്പോൾ ചരിത്രത്തിൽ നമുക്കണ്ടാകുന്ന പിഴവുകൾ ആവർത്തിക്കാൻ ഇടവരരുത്. സത്യസന്ധമായി ജീവിക്കാൻ നമ്മൾ പ്രതിജ്ഞ എടുക്കണം . നമ്മുടെ അയൽക്കാരിൽ നിന്നും മുഖം തിരിക്കാതെ ജീവിക്കുവാൻ നമുക്ക് യുവതലമുറയെ പരിശീലിപ്പിക്കാം. രാഷ്ട്ര നിർമ്മാണത്തിന് പരസ്പര സഹവർത്തിത്വം ആവശ്യമാണ്. മനസ്സിലുള്ള ശത്രുതാ മനോഭാവം മാറ്റേണ്ടതുണ്ട്. നമുക്ക് ഇതിനെല്ലാം കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അതിന് സമാനമായ ഒരു അഭയാർത്ഥി പ്രശ്നത്തിന് ലോകം ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. വലിയ വെല്ലുവിളികൾ നമ്മുടെ മുമ്പിലുണ്ട്.കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഈ ഭൂഖണ്ഡത്തിൽ തന്നെ അല്പം കൂടി നല്ല ജീവിതം സ്വപ്നം കണ്ട് അനവധി ആളുകൾ വടക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുന്നുണ്ട്. നമ്മുടെ കുട്ടികൾക്കും നമ്മൾ സ്നേഹം നിറഞ്ഞ നന്മയല്ലെ ആഗ്രഹിക്കുന്നത്? കുടിയേറ്റത്തിന്റെ വൈപുല്യം കണ്ട് നമ്മൾ ശങ്കിച്ചു നിൽക്കേണ്ടതില്ല. അവരുടെ ദൈന്യത മനസ്സിലാക്കി, അവരുടെ കഥകൾ ശ്രവിച്ച്, ക ഴിയുന്ന വിധത്തിൽ അവർക്ക് നന്മ നേരുക. മനുഷ്യത്വപരമായി, നീതിപൂർവ്വം സഹോദരരോടെന്നപ്പോലെ അവരോട് പെരുമാറുക. ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നത്തെ ഒഴിവാക്കുക എന്ന സ്വാർത്ഥ പ്രലോഭനം നാം ഒഴിവാക്കണം. ഈ സുവർണ്ണനിയമം നമ്മൾ ഓർമ്മിച്ചാൽ മാത്രം മതി : "നിങ്ങളോട് ചെയ്യാനാഗ്രഹിക്കുന്നത് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുക." (Mt. 7:12) ഈ നിയമം നമുക്ക് വ്യക്തമായ ഒരു മാർഗ്ഗ നിർദ്ദേശം നൽകുന്നു. മറ്റുള്ളവർ നമ്മോട് ഏതു വിധത്തിലുള്ള സ്നേഹവും പരിഗണനയും കാണിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതേ പരിഗണനയും സ്നേഹവും നാം മറ്റുള്ളവർക്കും കൊടുക്കണം. നമ്മൾ സ്വയം ആഗ്രഹിക്കുന്ന സാധ്യതകൾ മറ്റുള്ളവർക്ക് വേണ്ടിയും നമുക്ക് ആഗ്രഹിക്കാം. നാം സഹായിക്കപെടണം എന്ന് ആഗ്രഹിക്കുന്നത് പോലെ നമുക്ക് മറ്റുള്ളവരെ സഹായിക്കാം. ചുരുക്കി പറഞ്ഞാൽ നമുക് സുരക്ഷ വേണമെങ്കിൽ നമ്മുടെ കഴിവനുസരിച്ച് നാം മറ്റുള്ളവർക്ക് സുരക്ഷ കൊടുക്കുക. ജീവിതം വേണമെങ്കിൻ ജീവിതം കൊടുക്കുക. അവസരങ്ങൾ വേണമെങ്കിൽ അവസരങ്ങൾ കൊടുക്കുക. നമ്മൾ മറ്റുള്ളവരെ അളക്കാനുപയോഗിക്കുന്ന അളവുകോൽ തന്നെ കാലം നമ്മളെ അളക്കാൻ ഉപയോഗിക്കും. ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും മനുഷ്യ ജീവിതത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ആ സുവർണ്ണനിയമം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഈ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നതുകൊണ്ടാണ് ലോകത്ത് നിന്നും വധശിക്ഷ ഒഴിവാക്കണം എന്ന് തുടക്കം മുതൽ ഞാൻ മറ്റു പല മഹദ് വൃക്തികളോടൊപ്പം വാദിച്ചു പോരുന്നത്. ജീവൻ പവിത്രമാണ്. ദൈവ സൃഷ്ടിയായ മനുഷ്യജീവന്റെ അന്തസ്സ് അലംഘനീയമാണ്. കുറ്റം ചെയ്തവരെ പുനരധിവസിപ്പിക്കുന്നതു കൊണ്ട് സമൂഹത്തിന് നന്മയേ ഉണ്ടാകു. ഈ രാജ്യത്തെ എന്റെ സഹോദര ബിഷപ്പുമാർ വധ ശിക്ഷ നിറുത്തലാക്കണം എന്ന് ആവശ്യപ്പെടുന്നത് എനിക്ക് ഏറെ സന്തോഷം നൽകുന്നു. ഞാൻ അവരെ പൂർണ്ണമനസ്സോടെ പിന്താങ്ങുന്നു. നീതിയുക്തമായ ശിക്ഷ പ്രത്യാശയ്ക്ക് സാധ്യതയുള്ളതായിരിക്കണം.അത് പുനരധിവാസത്തിലേക്ക് നയിക്കുകയും വേണം. ഈ അവസരത്തിൽ 'Catholic Worker Movement'- ന്റെ സ്ഥാപകയായ ഡൊറോത്തി ഡേ എന്ന ദൈവ ദാസിയെ പറ്റി ഞാൻ ഓർമ്മിക്കുകയാണ്. അവരുടെ സാമൂഹ്യ പ്രതിബദ്ധത നീതിക്കുവേണ്ടിയുള്ള സമർപ്പണം, അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രവർത്തനം, എല്ലാം സുവിശേഷത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള പ്രവർത്തികളാണ് വിശ്വാസത്തിന്റെ വഴികളാണ്. വിശുദ്ധരുടെ മാതൃകകളാണ്. ഈ കാര്യങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എന്തെല്ലാം നേട്ടങ്ങളുണ്ടായിരിക്കുന്നു. കൊടും ദാരിദ്ര്യത്തിൽ കഴിയുന്ന മനുഷ്യരെ സഹായിക്കാനായി വളരെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. എന്നെ പോലെ നിങ്ങൾക്കും അറിയാം ഇനിയും വളരെയധികം ചെയ്തു തീർക്കാനുണ്ട് എന്ന്. സാമ്പത്തീക ബുദ്ധിമുട്ടുകൾക്കും മറ്റു വിധ സംഘർഷങ്ങൾക്കും ഇടയിൽ ലോകത്തോടുള്ള പ്രതിബദ്ധത നാം മറക്കരുത്. ഒപ്പം തന്നെ, നമ്മുടെയിടയ്ക്ക് ദാരിദ്ര്യത്തിന്റെ ദൂഷിത വലയത്തിൽ കിടന്നുഴലുന്ന സഹോദരരെ നാം മറക്കരുത് . അവർക്ക് പ്രത്യാശയ്ക്കുള്ള അവസരം ഒരുക്കേണതുണ്ട്. ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെ ഒരു ബഹുമുഖ മുന്നേറ്റം ആവശ്യമാണ്. പ്രത്യേകിച്ച് പട്ടിണിയുടെ അടിസ്ഥാന കാരണങ്ങൾക്കെതിരെയുള്ള മുന്നേറ്റം. അനവധി അമേരിക്കക്കാർ ഈ പ്രശ്ന പരിഹാരത്തിനായി ചരിത്രപരമായി ശ്രമിച്ചിട്ടുണ്ട്. ഇപ്പോളും ശ്രമിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങളിൽ പ്രധാനം ധനത്തിന്റെ നിർമ്മാണവും വിതരണവുമാണ്. പ്രകൃതി വിഭവങ്ങളുടെ ശരിയായ ഉപയോഗം, ശാസ്ത്രത്തിന്റെ ശരിയായ പ്രയോഗം, സംരംഭകത്വ സന്നദ്ധത എന്നിവയാണ് ആധുനീകമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സമ്പത് വ്യവസ്ഥയുടെ ഘടകങ്ങൾ. വ്യവസായം ഒരു കുലീനമായ തൊഴിലാണ്, അത് ധനം സൃഷ്ടിക്കുകയും ലോക പുരോഗതിക്ക് പാതയൊരുക്കുകയും ചെയ്യുന്നു. വ്യവസായം അത് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് തൊഴിൽ സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ പൊതുവേയുള്ള സമ്പൽ സമൃദ്ധിക്ക് കാരണമാകുന്നു. (Laudato Si’ ) പൊതുവായ സമ്പൽ സമൃദ്ധി ലോകത്തിന് മുഴുവനുമായുള്ളതാണ്.ഇത് പ്രസ്തുത ചാക്രിക ലേഖനത്തിൽ എടുത്തു പറഞ്ഞിട്ടുള്ളതാണ്. "എല്ലാവരെയും ഉൾപ്പെടുത്തിയുള്ള ഒരു സംഭാഷണം നമുക്കാവശ്യമാണ്. കാരണം നമ്മൾ അഭിമുഖീകരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും. അതിന്റെ മാനുഷീക കാരണങ്ങളും പൊതുവിലുള്ളതാണ് (ibid., 14) Laudato Si - യീൽ ഒരു പുതിയ ചുവട് വെയ്പ്പിന് വേണ്ട ധൈര്യത്തെപറ്റിയും ഉത്തരവാദിത്വത്തെ പറ്റിയും ഞാൻ എഴുതിയിട്ടുണ്ട്. (ibid., 61) മനുഷ്യ പ്രവർത്തനത്തിൽ നിന്നും സംഭവിക്കുന്ന പരിസ്ഥിതി നാശംതടയാൻ ശ്രമിക്കണമെന്നും ഞാൻ അതിൽ സൂചിപ്പിച്ചിരിക്കുന്നു. നമുക്ക് ഒരു മാറ്റം വരുത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിനും ഈ സഭയ്ക്കും ലോക പരിസ്ഥിതി പ്രശ്നങ്ങളിൽ വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിപാലനത്തിന്റെ ഒരു സംസ്കാരത്തിനായി പുതിയ പദ്ധതികളും തന്ത്രങ്ങളുമായി നമുക്ക് മുന്നേറാം! (ibid,231) "ദാരിദ്ര്യത്തിനെതിരെ സംയോജിതമായ ഒരു നീക്കം, ജീവിതത്തിൽ നിന്നും ഒഴിവാക്കപ്പെട്ടവരെ ജീവിതധാരയിലേക്ക് തിരികെ കൊണ്ടുവരൽ, പ്രകൃതിയെ സംരക്ഷിക്കൽ: (ibid,139) ശാസ്ത്രത്തെ നയിക്കാനും നിയന്ത്രിക്കാനുമുള സ്വാതന്ത്ര്യം. (ibid,112) മനുഷ്യ ശക്തിയുടെ വികസനവും നിയന്ത്രണവും കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം (ibid,78) മനുഷ്യത്വപരമായ സാമൂഹ്യ പ്രതിബദ്ധതയുള്ള സേവന മാർഗ്ഗത്തിലേക്ക് ശാസ്ത്രത്തെ നയിക്കാൻ (ibid,112) വരും വർഷങ്ങളിൽ അമേരിക്കയുടെ പ്രമുഖ വിദ്യാഭ്യാസ- ഗവേഷണ സ്ഥാപനങ്ങൾ ഈ പറഞ്ഞ കാര്യങ്ങളിൽ വൻ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം. ഒരു നൂറ്റാണ്ട് മുമ്പ് 'അനാവശ്യമായ കൂട്ടക്കൊല' എന്ന് ബെനഡിക്ട് XV - മൻ മാർപാപ്പ വിളിച്ച ഒന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ പ്രമുഖനായ മറ്റൊരു അമേരിക്കക്കാരൻ ജനിച്ചു.. സിസ്റ്റേർ ഷ്യൻ സന്യാസി തോമസ് മെർട്ടൻ. അദ്ദേഹം ആത്മകഥയിൽ ഇങ്ങനെ എഴുതുന്നു. "ഞാൻ ഈ ലോകത്തിലേക്ക് വന്നു. സ്വതന്ത്രനായി. ദൈവത്തിന്റെ പ്രതിരൂപത്തിൽ, എന്നിട്ടും ഞാൻ ഈ ലോകത്തിൽ എന്റെ സ്വന്തം സ്വാർത്ഥതയുടെയും അക്രമണത്തിന്റെയും തടവുകാരനായി ജീവിക്കുന്നു.ഈ ലോകം ഒരു നരകത്തിന്റെ ചിത്രമാണ് നൽകുന്നത്. എന്നെ പോലെയുള്ള ആളുകൾ നിറഞ്ഞയിടം. ദൈവസ്നേഹികൾ; എന്നിട്ടും ദൈവത്തെ ദ്വഷിക്കുന്നവത്തെ ദ്വഷിക്കുന്നവർ: അദ്ദേഹത്തെ സ്നേഹിക്നിച്ചവർ. ആത്മ വിരുദ്ധ നിലപാടുകളും ഭയങ്ങളും മനസ്സിലേറ്റി പീഠനമേൽക്കുന്നവർ.. എല്ലാത്തിനുമുപരിയായി മെർട്ടൻ പ്രാർത്ഥനയുടെ ആളായിരുന്നു. അക്കാലത്തെ ഉറച്ച വിശ്വാസങ്ങളെ ചോദ്യം ചെയ്ത ഒരു ചിന്തകനായിരുന്നു. ആത്മാക്കൾക്കും സഭയ്ക്കുമായി പുതിയ ചക്രവാളങ്ങൾ തുറന്നു തന്നയാളായിരുന്നു. സംഭാഷണങ്ങളിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചയാളാണ് അദ്ദേഹം.ജനതകൾ തമ്മിലും മതങ്ങൾ തമ്മിലും സമാധാനം സ്ഥാപിക്കാൻ ശ്രമിച്ചയാൾ. മനുഷ്യർക്കിടയിൽ വിശ്വാസത്തിന്റെ പാലം തീർത്ത് സമൂഹത്തെ സഹായിക്കേണ്ടത് എന്റെ കടമയാണ്. ശാതുക്കളായി തുടരുന്ന രാജ്യങ്ങൾ തമ്മിൽ സംഭാഷണങ്ങളിൽ ഏർപ്പെടുന്നത് പുതിയ അവസരങ്ങൾ തുറക്കുന്നു. ഈ അവസരങ്ങൾ വിനിയോഗിയ്ക്കാൻ ധൈര്യവും വിശ്വാസവും ആവശ്യമാണ്.ഒരു നല്ല രാഷ്ട്രീയ നേതാവ് പ്രായോഗിക ബുദ്ധിയോടെ അവസരങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്ര ദമാക്കി മാറ്റും. ഒരു നല്ല രാഷ്ട്രീയ നേതാവ് സ്ഥാനമാനങ്ങൾക്കു വേണ്ടി ശ്രമിക്കുകയല്ല, പ്രത്യുത നടപടിക്രമങ്ങൾ തുടങ്ങി വയ്ക്കുകയാണ് ചെയ്യുന്നത്. (cf. Evangelii Gaudium Evangelii Gaudium, 222-223) സംഭാഷണത്തിന്റെയും സമാധാനത്തിന്റെയും വഴി തിരഞ്ഞെടുക്കുന്നതോടെ ലോകത്തിൽ ഇന്നു നടക്കുന്ന പല സായുധസംഘട്ടനങ്ങളും അവസാനിപ്പിക്കുവാൻ കഴിയും. ഇവിടെ നാം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്.സമൂഹത്തേയും വ്യക്തികളെയും നശിപ്പിക്കാനൊരുങ്ങുന്നവർക്ക് മാരകായുധങ്ങൾ വിൽക്കുന്നതെന്തിന്? ഖേദകരമായ ഉത്തരമാണ് അതിനുള്ളത് - ആ വ്യാപാരം പണത്തിനു വേണ്ടി മാത്രമുള്ളതാണ്. നിഷ്കളങ്ക മനുഷ്യരുടെ രക്തത്തിൽ കുതിർന്ന പണം. കുറ്റകരമായ നമ്മുടെ നിശ്ശബ്ദത അവസാനിപ്പിക്കുക എന്നുള്ളത് നമ്മുടെ കടമയാണ്. ആയുധ വ്യാപാരം അവസാനിപ്പിക്കനായി നാം ശബ്ദമുയർത്തേണ്ടിയിരിക്കുന്നു.എന്നുള്ളത് ഈ രാജ്യത്തെ നാലു വ്യക്തികൾ 'മൂന്നു പുത്രന്മാരും ഒരു പുത്രിയും'- ലിങ്കൺ: സ്വാതന്ത്ര്യം, മാർട്ടിൻ ലൂതർ കിങ്ങ്: അനേകത്വത്തിലെ സ്വാതന്ത്ര്യം, അനേകത്വത്തിൽ ഉൾപ്പെടുത്തൽ, ഡൊറോത്തി ഡെ: സാമൂഹ്യനീതിയും വ്യക്തിസ്വാതന്ത്ര്യവും, തോമസ് മെർട്ടൻ: സംഭാഷണത്തിലൂടെ സമാധാനം ദൈവത്തോട് പ്രതിബദ്ധത ._ അമേരിക്കൻ ജനതയുടെ നാലു പ്രതിനിധികൾ.. ഫിലഡെൽഫിയയിൽ നടക്കുന്ന ലോക കുടുംബ സമ്മേളനത്തിൽ പങ്കെടുക്കുന്നതോടെ എന്റെ ഈ രാജ്യത്തെ സന്ദർശനം പൂർത്തിയാവുകയാണ്.. കുടുംബം എന്നത് എന്റെ ഈ സന്ദർശന ഘട്ടത്തിലെ ഇഷ്ടപ്പെട്ട ആവർത്തന വിഷയമാണ്. ,ഈ രാജ്യത്തിന്റെ നിർമ്മിതിയിൽ കുടുംബത്തിനുള്ള പങ്ക് എത്ര മഹത്തരമാണ്! കുടുംബം നമ്മുടെ പൂർണ്ണ പിന്തുണയും പ്രോൽസാഹനവും അർഹിക്കുന്നു. പക്ഷേ, അകമെ നിന്നും പുറമേ നിന്നും ഭീഷിണികൾ നേരിട്ടു കൊണ്ടിരിക്കുന്ന കുടുംബത്തിന്റെ സുരക്ഷയിൽ എനിക്ക് ഉത്കണ്ടയുണ്ട്. അടിസ്ഥാന ബന്ധങ്ങൾ വരെ ചോദ്യം ചെയ്യപ്പെടുകയാണ്. കുടുംബ ജീവിതത്തിന്റെ പ്രാധാന്യവും ഭംഗിയും വീണ്ടും വീണ്ടും ഞാൻ ഓർമ്മപ്പെടുത്തട്ടെ. ഏതു പ്രശ്നം ഉണ്ടായാലും അത് ഏറ്റവും കൂടുതൽ ബാധിക്കുന്ന കുടുബത്തിലെ ചെറുപ്പക്കാരെ പറ്റി ഓർക്കുമ്പോൾ ഞാൻ കൂടുതൽ അസ്വസ്ഥനാണ്. തീർച്ചയായും ധാരാളം യുവജനങ്ങൾക്ക് സുവർണ്ണാവസരങ്ങൾ ലഭിക്കുന്നുണ്ട് എന്നത് ശുഭോദർക്കമാണ്. പക്ഷേ ഒട്ടനവധി പേർ ലക്ഷ്യമില്ലാതെ അക്രമണത്തിന്റെ,നിരാശയുടെ, പ്രത്യാശാ രഹിതമായ ലോകത്ത് തുടരുന്നു. അവരുടെ പ്രശ്നങ്ങൾ നമ്മുടെയും പ്രശ്നങ്ങളാണ്. ആ പ്രശ്നങ്ങൾ നമ്മൾ അഭീമുഖീകരിക്കേണ്ടിയിരിക്കുന്നു. ചർച്ച ചെയ്ത് പ്രശ്നങ്ങൾ അനന്തമായി നീട്ടികൊണ്ടു പോകുന്നതിനു പകരം അവയ്ക്ക് സത്വര പരിഹാരം കാണാൻ നമ്മൾ ശ്രമിക്കണം. പ്രശ്നങ്ങളെ ലഘുവൽക്കരിച്ചു കൊണ്ടുള്ള സമീപനങ്ങൾ ഗുണം ചെയ്യുകയില്ല. ഭാവി കുടുംബ ബന്ധങ്ങൾക്ക് അനുയോജ്യമായിരിക്കില്ല എന്നും അതിനാൽ യുവജനങ്ങളെ കുടുംബബന്ധങ്ങളിലേക്ക് നയിക്കേണ്ടതില്ല എന്നുമൊക്കെയുള്ള നിലപാടുകൾ ബന്ധങ്ങൾ തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു. ലിങ്കനെ പോലുള്ള വ്യക്തികൾ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ളപ്പോൾ ഒരു രാജ്യം മഹത്തരമാകുന്നു: മാർട്ടിൻ ലൂഥർ കിങ്ങിനെ പോലുള്ള വ്യക്തികൾ പൗരാവകാശങ്ങൾ സ്വപ്നം കാണാനും അവ നേടിയെടുക്കാനും നേതൃത്വം നൽകുന്ന രാജ്യം മഹത്തരമാകുന്നു. അടിച്ചമർത്തപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ ഡോറോത്തി ഡേയെ പോലുള്ളവർ ശബ്ദമുയർത്താനുള്ള രാജ്യം മഹത്തായ ഒരു രാജ്യമാണ്. സംഭാഷണത്തിലൂടെ സമാധാനത്തിലേക്കുള്ള വഴി തെളിയിക്കാൻ ശ്രമിക്കുന്ന തോമസ് മെർട്ടനെ പോലുള്ളവരുടെ രാജ്യം മഹത്തായ ഒന്നാണ്. ഈ വാക്കുകളിലൂടെ ഞാൻ നിങ്ങളുടെ രാജ്യത്തിന്റെേ മഹത്തായ സാംസ്ക്കാരിക പാരമ്പര്യവും അമേരിക്കൻ ജനതയുടെ ആത്മീയതയും വരച്ചുകാട്ടാനാണ് ശ്രമിച്ചത്. ഈ ആത്മീയത വളർന്നു വികസിക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു.ചെറുപ്പക്കാർക്ക് സ്വപനങ്ങൾ സാക്ഷാത്ക്കരിക്കാനുള്ള അവസരങ്ങൾ ഈ മഹത്തായ രാജ്യം എന്നും ഒരുക്കി കൊണ്ടിരിക്കും ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!
Image: /content_image/Editor'sPick/Editor'sPick-2015-10-01-07:04:20.jpg
Keywords: pope in us congress, malayalam, pravachaka sabdam

264
Category: 1
Sub Category:
Heading: നമ്മുടെ ഹൃദയത്തിന്റെ മുറിവുകൾ യേശു ക്രിസ്തു തിരുസഭയിലൂടെ സുഖപ്പെടുത്തുന്നു : കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗിൾ
Content: ഹൃദയത്തിൽ മുറിവേൽക്കാത്തവരായി ആരുമില്ല. അങ്ങനെയുള്ളവർക്ക്, തന്റെ ശരീരമാകുന്ന തിരുസഭ വഴി, യേശു സൗഖ്യമേകുന്നു. ലോക കുടുംബസംഗമവേദിയിൽ സെപ്തംബർ 24-ൽ അദ്ധ്യക്ഷപ്രസംഗം നടത്തിയ കർദ്ദിനാൾ ലൂയിസ് ആന്റണിയോ ടാഗിൾ ശ്രോതാക്കളോട് പറഞ്ഞു. "എല്ലാ മുറിവുകളും വേദനാജനകമാണ്. നമ്മുടെ കുടുംബത്തിലുള്ളവർക്കേറ്റ മനസ്സിന്റെ മുറിവുകൾ നമ്മെ കൂടുതൽ വേദനിപ്പിക്കുന്നു. ഈ കാലഘട്ടത്തിൽ നമ്മുടെ കുടുംബത്തിനേൽക്കുന്ന മുറിവുകൾ ആഴത്തിലുള്ളതും മനുഷ്യരാൽ സൗഖ്യമേകാൻ സാധിക്കാത്തതുമാണ് ." സാമ്പത്തിക പ്രശ്നങ്ങൾ, ജോലി സ്ഥലത്തെ അസ്വാരസ്യങ്ങൾ, മതപരമായ ബഹിഷ്കരണം, വിവേചനം, പീഠനം, ഗാർഹീ കവഴക്കുകൾ, ശാരീരികവും മാനസീകവുമായ അപകീർത്തിപ്പെടുത്തൽ - എല്ലാം നമ്മുടെ ഹൃദയത്തിൽ മുറിവുകൾ ഏൽപ്പിക്കുന്നു. "നിങ്ങൾ കണ്ണുകൾ തുറന്നു വയ്ക്കുക. ഹൃദയത്തിനു മുറിവേറ്റവരുടെ രോദനങ്ങൾ കേൾക്കുക. ആ മുറിവുകൾ കാണുക." ശ്രദ്ധിക്കപ്പെടാതെ പോകുന്ന മുറിവുകൾ, സൗഖ്യപ്പെടാതെ പോകുന്ന മുറിവുകൾ - അവ വ്യക്തിയെ നശിപ്പിക്കും. അവർ സമൂഹത്തിനെതിരെ തിരിയാൻ ഇടയാക്കും. ഒരു വലിയ വീടുണ്ടായാലും ഒരു വ്യക്തി കുടുംബരഹിതനാകാം. "കുടുംബമുണ്ടാക്കുന്നത് ചുവരുകളല്ല, സ്നേഹമാണ്." ബർട്ട് ബച്ചാർച്ചിന്റെ "A House Is Not a Home" എന്ന ഗാനം ആലപിച്ച് ക ർഡിനാൾ തന്റെ ആശയം വ്യക്തമാക്കി. ശ്രോതാക്കൾ അത് ഏറ്റു പാടി. യേശു തന്റെ പ്രവർത്തനകാലം മുഴുവൻ ആളുകളുടെ ആന്തരികവും ബാഹ്യവുമായ മുറിവുകൾ സൗഖ്യമാക്കുകയായിരുന്നു. നമുക്കും നമ്മുടെ മുറിവുകൾ സൗഖ്യമാക്കാൻ യേശുവിന്റെ അടുത്തേക്കെത്താം. ദൈവപരിപാലനമുള്ളിടത്ത് മുറിവുകൾ സൗഖ്യമാക്കപ്പെടും. യേശു സൗഖ്യമേകുന്നത് ശത്രു-മിത്ര ഭേദമില്ലാതെയാണ്. അവിടെ വിവേചനമില്ല. അദ്ദേഹമാണ് നല്ല സമറിയാക്കാരൻ. അപരിചിതനാണെങ്കിലും ശത്രുവാണെങ്കിലും സൗഖ്യം വേണ്ടിടത്ത് യേശു എത്തിച്ചേരുന്നു. "നിങ്ങൾ സ്വയം ചോദിക്കുക. നിങ്ങളുടെ ശത്രുവിന് സൗഖ്യമേകാൻ നിങ്ങൾ തെയ്യാറാണോ? " കർദ്ദിനാൾ ചോദിച്ചു. ദൈവത്തിന്റെ രാജ്യത്ത് നടക്കുന്നത് അതാണ്. നാം ദൈവരാജ്യത്തിന് യോഗ്യരായി തീരുക . മുറിവേറ്റവരെയും അശരണരെയും യേശു ഒരിക്കലും ഉപേക്ഷിക്കുകയില്ല. ലൂക്കോയുടെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന മൂന്ന് ഉപമകളിലൂടെ നമുക്ക് അത് മനസിലാക്കാം - കൂട്ടം തെറ്റി പോയ ആട്, കാണാതെ പോയ നാണയം, വഴി തെറ്റി പോയ മുടിയനായ പുത്രൻ. കൂട്ടം തെറ്റിയ ആട് മിക്കവാറും മുറിവേറ്റതായിരിക്കണം. ഇടയൻ അതിനെ അന്വേഷിച്ചിറങ്ങുന്നു. തന്റെ പുത്രൻ ഇല്ലാത്ത വീട് വെറും വാസസ്ഥലം മാത്രമായി മാറുന്നത് പിതാവ് മനസിലാകുന്നു. ആ പുത്രൻ മടങ്ങി വരുമ്പോൾ പിതാവ് അവനെ ആഹ്ലാദത്തോടെ സ്വീകരിക്കുന്നു. അതുപോലെ മനസിനു മുറിവേറ്റ് നിരാലംബരായി അലയുന്ന നമ്മുടെയടുത്തേക്ക് യേശു എത്തിച്ചേരുന്നു. അദ്ദേഹം നമ്മുടെ മനസ്സിന്റെ മുറിവുകളിൽ പ്രവേശിച്ച് നമുക്ക് സൗഖ്യം നൽകുന്നു. ആ സൗഖ്യം നമ്മെ രൂപാന്തരപ്പെടുത്തുന്നു. കർത്താവിന്റെ മുറിവുകളിലൂടെ അദ്ദേഹം രൂപാന്തരപ്പെട്ടതു പോലെ, നമ്മുടെ മുറിവുകൾ ദൈവത്തിന്റെ സൗഖ്യം നമ്മിലെത്തിച്ചേരാനുള്ള വഴികളാകുന്നു. നാം ആറു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മറ്റുള്ളവർക്ക് സൗഖ്യം നൽകാൻ നമുക്ക് സാധ്യമാകുമെന്ന് കർഡിനാൾ ടാഗിൾ പറയുന്നു. 1. സ്വന്തം മുറിവുകൾ മനസിലാക്കുക. അപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ മുറിവുകളിൽ അലിവ് തോന്നും. 2 ഇരുട്ടിനെ ഭയപ്പെടരുത്. മുറിവേറ്റ ആത്മാക്കൾ ഇരുട്ടിൽ അഭയം തേടാം. 3 ഇരുട്ടിൽ ഒളിക്കുന്ന ആത്മാക്കളെ തേടി ചെല്ലുക. 4. തിരുസഭ ആത്മാക്കളുടെ ആശുപത്രിയാണെന്ന് തിരിച്ചറിയുക. 5. ആ ആശുപത്രിയിൽ വിശ്വാസത്തിന്റെ, പ്രത്യാശയുടെ തിരിനാളം കൊളുത്തുക. 6 പലപ്പോഴും നിങ്ങളുടെ സാമീപ്യം മാത്രം മതിയാകും വേദനിക്കുന്നവർക്ക് സൗഖ്യമേൽകാൻ.
Image: /content_image/News/News-2015-10-02-13:37:00.jpg
Keywords: Cardinal Luis Antonio, malayalam,m pravachaka sabdam