category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപാകിസ്ഥാനിലെ ക്രൈസ്തവർക്ക് നേരെ ISIS ന്റെ ആക്രമണം ഉടൻ ഉണ്ടായേക്കാമെന്ന് പാകിസ്ഥാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്
Contentപാകിസ്ഥാനിലെ ക്രൈസ്തവർക്ക് നേരെ ISIS ന്റെ ആക്രമണം ഉടൻ ഉണ്ടായേക്കാമെന്ന് പാകിസ്ഥാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ആക്രമണം എപ്പോഴും പ്രതീക്ഷിക്കാമെന്ന് രാജ്യത്തെ ക്രിസ്ത്യൻ പളളികളിലും, സ്ഥാപനങ്ങളിലും മുന്നറിയിപ്പ് നൽകി തുടങ്ങിയിട്ടുണ്ട്. ക്രിസ്ത്യൻ ന്യൂന പക്ഷം നിരവധി ആക്രമണങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്ന പാകിസ്ഥാനെപോലെയുള്ള ഒരു രാജ്യത്ത് കുറഞ്ഞ പക്ഷം ഇത്തരമൊരു മുന്നറിയിപ്പ് നൽകിയയത് ഒരർത്ഥത്തിൽ നല്ല സൂചനയാണ്‌. ക്രിസ്ത്യൻ പള്ളികളും, സ്ഥാപനങ്ങളും ആശങ്കയിൽ കഴിയുന്ന പാകിസ്ഥാനിൽ ക്രിസ്ത്യനികൾക്കുള്ള ഒരംഗീകാരമാണിതെന്ന് ബ്രിട്ടീഷ്‌ പാകിസ്ഥാൻ ക്രിസ്ത്യൻ അസോസിയേഷൻ ചെയർമാൻ വിത്സണ്‍ ചൌധരി അറിയിച്ചു. വ്യക്തമായ പദ്ധതികളോടെയുള്ള ഈ ആക്രമണം പാകിസ്ഥാൻ താലിബാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ചെറിയ സംഘടനകൾ വഴിയായിരിക്കും നടപ്പിലാക്കുക എന്നും ഈ സംഘടനകൾ നേരത്തെ പാകിസ്ഥാനിൽ നുഴഞ്ഞു കയറിയിട്ടുള്ള ISIS ഭീകരരുമായി സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഗേറ്റ്സ്റ്റൊണ്‍ എന്ന വിദഗ്ദോപദേശക സ്ഥാപനത്തിന്റെ അന്വോഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ക്രിസ്ത്യൻ പുരോഹിതന്മാർ പള്ളികളിൽ നിന്നും ദൂരെയുള്ള പരിപാടികളിൽ പങ്കെടുക്കരുതെന്നും, ഒരു മന്ത്രിയോട് വളരെ നീണ്ട പ്രഭാത-സായാഹ്ന നടത്തത്തിനു പോകരുതെന്നും, മറ്റുള്ള ക്രൈസ്തവരെ പരിചയമില്ലാത്തവരുമായി പുറത്തുള്ള കൂടികാഴ്ചകൾ ഒഴിവാക്കണമെന്നും ജിയോപൊളിറ്റിക്കൽ യു.എസ്. എന്ന വിദഗ്ദോപദേശക സമിതിയുടെ റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. "ക്രിസ്ത്യാനികൾ കൂട്ടക്കൊലചെയ്യപ്പെട്ട പല സംഭവങ്ങളും മുൻപേ തൊട്ട് ഇവിടെ ഉണ്ടായിട്ടുണ്ട്" വിത്സണ്‍ ചൌധരി പറഞ്ഞു. "ലാഹോറിലെ ഇരട്ട ചാവേർ ആക്രമണത്തിന് ശേഷം ഈ വർഷാരംഭം തൊട്ടേ ക്രിസ്ത്യാനികൾക്കെതിരെയുള്ള എതിർപ്പ് സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് തന്നെ ഉണ്ടായിട്ടുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാണ്ട് 1200-ഓളം പരിശീലനം ലഭിച്ച ISIS ഭീകരർ 17 ക്യാമ്പുകളിലായി നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നുണ്ടെന്ന് സൈന്യം സമ്മതിച്ചതിന് ഒരാഴ്ചക്ക് ശേഷമാണ് ഈ മുന്നറിയിപ്പുകൾ നൽകി തുടങ്ങിയത്. കഴിഞ്ഞ മാർച്ചിൽ രണ്ടു പള്ളികളിൽ രാവിലത്തെ കുർബ്ബാനക്കിടക്ക് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെടുകയും 70-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാൻ താലിബാൻ ഏറ്റെടുക്കുകയും ചെയ്തു. ഈ മുന്നറിയിപ്പുകളിൽ പ്രതിഫലിക്കുന്ന ഭയാനക യാഥാർത്ഥ്യങ്ങൾ വിരൽചൂണ്ടുന്നത് ക്രൈസ്തവർക്ക് നേരെയുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ വിവേചനം മാറ്റണമെന്ന ആവശ്യത്തിൽ കാതലായ മാറ്റംവരുത്തി ക്രിസ്ത്യാനികൾ കൂട്ടക്കൊലക്ക് വിധേയമാകുന്നതിനെതിരെയും ശബ്ദമുയർത്തേണ്ടതാണ്. ഈ ആവശ്യത്തിന്മേൽ മന്ത്രാലയം ഉടനടി ശക്തമായ നടപടിയെടുക്കേണ്ടതുമാണ്. പാകിസ്ഥാന്റെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ക്രിസ്ത്യാനികൾ, ഇവരാകട്ടെ മാർച്ചിലെ ചാവേറാക്രമണം നടന്ന ലാഹോറിനും പരിസരങ്ങളിലുമായി താമസിച്ചു വരുന്നു. ഇവരിൽ ഭൂരിഭാഗം പേർക്കും വിദ്യാഭ്യാസത്തിനുള്ള അവസരം പോലും ലഭിക്കാതെ ചേരികളിൽ താമസിക്കുകയും ഹീനമായ ജോലികൾ ചെയ്തു കഴിഞ്ഞുകൂടുന്നു. 2013 സെപ്റ്റംബറിൽ പെഷവാറിലെ ഒരു പള്ളിയിൽ 80-ൽ കൂടുതൽ ക്രിസ്ത്യാനികൾ ഞായറാഴ്ച കുർബ്ബാനതീരാറായപ്പോൾ ഉണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുകയുണ്ടായി.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth Image
Seventh Image
Video
Second Video
facebook_linkNot set
News Date2015-09-30 00:00:00
Keywordspakistan christians, malayalam, pravachaka sabdam
Created Date2015-09-30 18:37:24